കെട്ടടങ്ങിയ കനൽ 4

കുറച്ചൂടെ മുന്പോട്ടു പോയി കഴിഞ്ഞപ്പോൾ 100 മീറ്ററോളം മുന്നിലായി റോഡിനു വിലങ്ങനെ ഒരു പോലീസ് ജീപ്പ് ഇട്ടിരിക്കുന്നത് കണ്ടു….

അതിൽ ചാരി അവനും.. കാലുകൾ ബ്രേക്കിലേക് അമർന്നു….റോഡിൽ ടയർ ഉരഞ്ഞു കത്തിയ മണം വായുവിൽ പടർന്നു…..

പുറകിൽ വന്ന ടിപ്പർ ലോറിയും കാറിനു പിന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിർത്തി…ടിപ്പറിനുള്ളിൽ ആരാണ് ഉള്ളതെന്ന് അലക്സിന് മനസ്സിലായില്ല…

പോലീസ് ജീപ്പിൽ ചാരി നിന്ന ഫെലിക്സ് മുൻപോട്ടു നടന്നു വന്നു…

അലക്സ് ഡോർ തുറക്കുകയോ വണ്ടി മുന്പോട്ട് എടുക്കുകയോ ചെയ്തില്ല..

ഫെലിക്സ് വന്നു വിന്ഡോ ഗ്ലാസിൽ തട്ടി.. കൂളിംഗ് ഫിലിം ഒട്ടിച്ച വിന്ഡോ ഗ്ലാസ്‌ മെല്ലെ താഴ്ന്നു…

“ആരുടെ അമ്മേ കെട്ടിക്കാനാട ഈ പാഞ്ഞു പോകുന്നത് “

” എന്തായാലും കുഴീൽ പോയ നിന്റെ തള്ള കുമ്പനകട്ടേ റോസ്സി യെ അല്ല.. പിന്നെ ഉള്ളത്.. നീയും നിന്റപ്പനും മാറി മാറി വെച്ചു കൊണ്ടിരിക്കുന്ന

കൊച്ചു പുരയ്‌ക്കൽ ശാന്തയാ… എന്താ നിനക്ക് കുഴപ്പം ഉണ്ടോ “

ഇടം കൈ കൊണ്ട് സ്റ്റിയറിംഗിൽ താളം പിടിച്ചു വലം കൈ കൊണ്ട് ചെവിയൊന്നു ചൊറിഞ്ഞാണ് അലക്സ് പറഞ്ഞത്…

“പ്ഫ.. പൊലയാടി മോനെ ഇറങ്ങേടാ വെളിയിൽ… പട്ടാപകൽ വ്യഭിചാരോം കഞ്ചാവ് കടത്തലും.. “

അലക്സിന്റെ കോളറിൽ പിടിച്ചു പുറത്തേക് വലിച്ചു കൊണ്ടാണ് ഫെലിക്സ് അത് പറഞ്ഞത്…

കോളറിൽ പിടിച്ച കൈ ബലമായി വിടുവിച്ചു കൊണ്ട്

അലക്സ് മെല്ലെ ഡോർ തുറന്നു പുറത്തേക് ഇറങ്ങി.. വലം കാൽ കൊണ്ട് ഡോർ പുറകോട്ടു തട്ടി അടച്ചു..

ഇങ്ങോട്ട് മാറി നിക്കേടാ ഫെലിക്സ് വീണ്ടും അലക്സിന്റെ കോളറിന് കേറി പിടിച്ചു..

ഫെലിക്സ് സാറെ…അവൻ ഒന്ന് നിർത്തി.. നിന്നെ ഞാൻ സാറെന്നു വിളിക്കുന്നത്‌.. നിന്നോടുള്ള ബഹുമാനം കൊണ്ടൊന്നുമല്ല.കൊല്ലാൻ വളർത്തുന്ന കോഴിക്കും തീറ്റയും വെള്ളം കൊടുക്കത്തില്ലയോ.. അതുപോലെ നിന്നെ ഒന്ന് സുഗിപ്പിക്കുന്നതാ …..എന്റെ ഷർട്ടെന്ന് നീ കയ്യെടുക്കുന്നോ അതോ ഞാൻ കൈയെടുപ്പിക്കണോ..

അത് കെട്ടു ഫെലിക്സ് ഉറക്കെ ചിരിക്കുകയാണ് ചെയ്തത്…

മോനെ അലക്സെ നീ അങ്ങോട്ട്‌ നോക്കു.. നീ ഒറ്റക്കാണ്…

ആ വണ്ടിയിൽ ഉള്ളത് എന്റെ പോലീസുകാർ ആണ്‌… പിന്നെ നിന്റെ പുറകിൽ കൊണ്ട് നിർത്തിയ…ലോറിയിലേക് ഒന്ന് നോക്കു…

നിന്നെ ഇവിടെയിട്ടു തീർത്തു കളഞ്ഞാലും ഒരുത്തനും എന്നോട് ഒന്നും ചോദിക്കാൻ പോകുന്നില്ല…

എന്താ നിനക്ക് സംശയം ഉണ്ടോ…

നിന്റെ വണ്ടിയിൽ നല്ല ഒന്നാന്തരം സാധനം ഉണ്ടെന്നു അറിഞ്ഞിട്ടു തന്നെയാ ഞാൻ നിന്നെ തടഞ്ഞതും ഈ സന്നാഹങ്ങൾ ഒരുക്കിയതും മോനെ…അലക്സെ.

.

“എന്തായാലും എന്നെ ഒണ്ടാക്കാൻ ഇതൊക്കെ ഒരുക്കിയ നിന്റെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു “

അലക്സ് തന്നെ കളിയാക്കിയതാണെന്നു ഫെലിക്സ് മനസ്സിലായി…

നിനക്ക് ആരെയാണ് വിളിച്ചറിയിക്കാൻ ഉള്ളതെന്ന് വെച്ചാൽ അറിയിച്ചോ…

അല്ലേൽ ഞാൻ വിളികാം നിന്റെ …. വലിയ മുതലാളിയെ.. ദി ഗ്രേറ്റ്‌ കുരിശുങ്കൽ വർക്കിച്ചനെ… അവൻ പല്ലിറുമ്മിയത് അലക്സ് കേട്ടു…

അപ്പോളേക്കും ഫെലിക്സിന്റെ കൂടെ വന്ന പോലീസുകാർ അവൻറെ വണ്ടി വളഞ്ഞിരുന്നു…

ഇത്രയും പേരെ തല്ലി തോൽപ്പിച്ചിട്ട് രക്ഷ പെടാൻ പറ്റില്ല എന്നു അലക്സിന് മനസ്സിലായി….

ഇതിനകം തന്നെ കാറിലിരുന്ന ആലീസ് വർക്കിചനെ വിളിച്ചിരുന്നു…

ഫെലിക്സ് വർക്കിച്ചന്റെ നമ്പറിലേക് ഡയല് ചെയ്തു….. രണ്ടു ബെല്ലിനു തന്നെ വർക്കിച്ചൻ ഫോൺ എടുത്തു

ഹലോ..

ഹലോ വർക്കിച്ചാ എന്നാ ഉണ്ട്‌ വിശേഷം…

എന്നാ ഫെലിക്സെ.. നീയിപ്പോ ആണുങ്ങൾക്കും വിശേഷം ഉണ്ടാക്കി കൊടുക്കുന്നുണ്ടോ… അല്ലേലെ നിന്റെ പോലീസുകാര് നിനക്കൊരു പേര് ചാർത്തി തന്നിട്ടൊണ്ടല്ലോ കുണ്ടൻ എന്നു… ഇനി നീ അതിന്റെ പബ്ലിസിറ്റി ഏറ്റെടുത്തോ….

എടൊ പന്ന കിളവ.. തന്റെ വലം കയ്യെയും പെമ്പറന്നോത്തിയേം.. കുറച്ചു കഞ്ചാവും കൂട്ടി പിടിച്ച സന്തോഷ വാർത്ത അറിയിക്കാന വിളിച്ചേ..

വർക്കിച്ചൻ ഒരിക്കലും പ്രതീഷിച്ചതായിരുന്നില്ല അത്… അത് കൊണ്ട് തന്നെ ഒരു നിമിഷം നിശബ്ദമായി…

ഫെലിക്സിന്റെ ശ്രദ്ധ ഫോണിലേക്കു തന്നെ ആയിരുന്നു ആ ഒരു നിമിഷം മതിയാരുന്നു അലക്സിന്..

ഫോൺ പിടിച്ചിരുന്ന കയ്യിൽ പിടിച്ചു വലിച്ചു അവൻറെ കഴുത്തിലൂടെ കൈ മുറുക്കി അലക്സിന്റെ മുന്നിലേക്ക് ചേർത്തു നിർത്തി, അവൻെറ മുഷ്ടികളുടെ കരുത്തിൽ.. ഫെലിക്സ് പിടഞ്ഞു….

പോലീസുകാരും ടിപ്പറിൽ ഇരുന്ന അവൻറെ ഗുണ്ടകളും അവൻറെ അടുത്ത് എത്തുന്നതിനു അവൻറെ സർവീസ് റിവോൾവർ അലക്സിന്റെ കയ്യിലായിരുന്നു… ലോഹക്കുഴലിന്റെ തണുപ്പ് ഫെലിക്സിന്റെ നെറ്റിയിൽ അമർന്നു…

നിന്റെ പോലീസുകാരോട് മാറി നിക്കാൻ പറ ഫെലിക്സ്…

ഇല്ലേൽ നിന്റെ തലയുടെ ആഴം ഞാൻ അളക്കും..

പറഞ്ഞു തീർന്നതും റിവോൾവറിൽ നിന്നും ആദ്യത്തെ വെടി പൊട്ടി…

പുറകിൽ കിടന്ന ടിപ്പറിന്റെ ടയർ ഭേദിച്ച ശബ്ദം മുഴങ്ങി… അപ്പോളും ആ വണ്ടിയിൽ നിന്നും ആരും പുറത്തിറങ്ങിയിരുന്നില്ല.. അതിനുള്ളിൽ മുഖം മറച്ചു മൂന്നു പേരുണ്ടായിരുന്നതു അലക്സ് കണ്ടു..

നിന്റെ ശകടം എടുത്തു മാറ്റാൻ പറ ഫെലിക്സെ… നിനക്കു വേണ്ടി കളയാൻ എനിക്ക് സമയം ഇല്ല… തോക്കിന്റെ കുഴൽ അവൻറെ നെറ്റിയിലേക് കൂടുതൽ അമർന്നു…

ഫെലിക്സ് ഒരാശ്രയത്തിനെന്നോണം ചുറ്റും നോക്കി.
. കൂടെയുള്ള പോലീസുകാരിൽ കണ്ടത് ഭയം ആണ്‌..

അലക്സിന്റെ കണ്ണുകളിലെ ക്രുര്യം ഫെലിക്സിനെ ഒന്ന് ഭയപ്പെടുത്തി…

തന്നോട് ചിരിച്ചും കളിച്ചും സംസാരിക്കുന്ന അലക്സ് മറ്റൊരു ഭാവം വരിക്കുന്നതു ആലീസ് അത്ഭുതത്തോടെ നോക്കി…

അവൻ കൂടെയുള്ള പോലീസുകാരോട് വണ്ടി മാറ്റിയിടാൻ കണ്ണ് കൊണ്ട് നിർദ്ദേശം നൽകി…

അലക്സ് പറഞ്ഞിടത്തേക് വണ്ടി മാറ്റിയിട്ടു…. രണ്ടു ബുള്ളറ്റുകൾ…ജീപ്പിന്റെ രണ്ടു ടയറുകൾ ഭേദിച്ചു…

ഇനി ഞാൻ പോട്ടെ ഫെലിക്‌സെ…

ഫെലിക്സിനെ ഗൺ പോയിന്റിൽ നിർത്തി വണ്ടിയുടെ ഡോറിനടുത്തേക് നീങ്ങി…ഡോർ തുറന്നു ഉള്ളിലേക് കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. കൈയിരുന്ന ഗൺ റോഡിന്റെ മറു വശത്തേക്കു എറിഞ്ഞു കളഞ്ഞു.. അവൻറെ കോളറിന് പിടിച്ചുകൊണ്ട് വണ്ടി കുറച്ചു ദൂരം മുന്നോട്ട് നീങ്ങി ഒരു അൻപതു മീറ്റർ മുന്നോട്ടു പോയ ശേഷം ഫെലിക്സിനെ പിന്നിലോട്ടു ആഞ്ഞു തള്ളി… മലർന്നു റോഡിലേക്ക് വീണ ഫെലിക്സ് എണീക്കുമ്പോളേക്കും… അലക്സിന്റെ ഫോർച്ചുണർ ഒരു പൊട്ടു പോലെ മറഞ്ഞിരുന്നു…

അപ്പോളും കട്ട്‌ ചെയ്യാതെ റോഡിൽ കിടന്ന ഫോണിന്റെ മറു സൈഡിൽ വർക്കിച്ചൻ ഉണ്ടായിരുന്നു… ആ ചുണ്ടിൽ ഒരു ചിരി വിടർന്നു…

എന്താ ചേട്ടായി ചിരിക്കൂന്നേ… വർക്കിച്ചന്റെ അടുത്തിരുന്ന തോമസാണ് ചോദിച്ചത്… കാൾ വരുമ്പോ അനിയൻ തോമസ്സിന്റെ വീട്ടിലേക് വന്നതായിരുന്നു വർക്കിച്ചൻ.

പാലാ യിൽ നിന്നും തിരിച്ചു വന്ന വർക്കിച്ചൻ തോമസിന്റെ വീട്ടിലേക്കാണ് കയറിയത്…

ഓഹ് അതൊന്നുമില്ലെടാ ഉവ്വേ….

നമ്മുടെ അലക്സിന് ഒരു തട്ടുകേട്

ഞാൻ നിന്നോട് പറഞ്ഞില്ലാരുന്നോ രണ്ടു ദിവസം മുൻപ്.. അലക്സിനെ അതെടുക്കാൻ വിട്ടതാ.. ആലീസിനു കാടൊക്കെ കാണണം എന്നു പറഞ്ഞോണ്ട്..അവളും കൂടെ പോയി..

തിരിച്ചു വരുമ്പോ നമ്മുടെ കുമ്പനാക്കാട്ടെ കൊച്ചിന്റെ ഒരു തമാശ…

എന്നിട്ട്…? തോമസ് ആകാംഷയോടെ തിരക്കി..

ഓഹ് എന്നിട്ടെന്നാ ആകാനാ…

ബീഡി പടക്കം കൊണ്ട് കരിമ്പാറ പൊട്ടിക്കാൻ പോയവന്റെ കയ്യിലിരുന്നു ആ പടക്കം അങ്ങ് പൊട്ടി.. പൊട്ടിക്കാൻ പോയവന്റെ കൈ പൊള്ളും എന്നല്ലാതെ കരിമ്പാറക് വല്ല കുഴപ്പോം പറ്റുവോ..

അലക്സ് ഇതാ ഇപ്പൊ ഇങ്ങെത്തും…

വർക്കിച്ചന്റെ ശബ്ദത്തിൽ അലക്സിനെ കുറിച്ചുള്ള അഭിമാനം ആയിരുന്നു…

തോമസിന്റെ കണ്ണിലെ നിരാശ…വർക്കിച്ചൻ കണ്ടില്ല…

പക്ഷെ വർക്കിച്ചന്റെ ചിരിയുടെ കൂടെ അയാളും ചിരിചെന്നു വരുത്തി ….

സോഫിയ മോൾ എന്നാ വരുന്നത് തോമസ്സേ…

അവൾ എന്നു വേണേലും അവിടുന്ന് ചാടാൻ റെഡിയാ ഇച്ചായ.
. ഞാനാ പറഞ്ഞെ അവിടെ മര്യാദക്കിരുന്നു പഠിക്കാൻ.. ഇവിടെ വന്നിട്ടെന്തിനാ ചുമ്മാ കറങ്ങി നടക്കാൻ അല്ലേ…

എന്നാലും അവളെ കണ്ടിട്ട് എത്ര നാളയെടാ..

തോമസ്സിന്റെ മകൾ സോഫിയയ്ക് വർക്കിച്ചൻ എന്നു വെച്ചാൽ ജീവനാണ്.. സ്വന്തം പപ്പയെ കാൾ അവൾക്കിഷ്ടം വർക്കിച്ചനോടാണ്…

കോഴിക്കോട് നിന്നു മൂവാറ്റുപുഴ യിലെ ഈ വീട്ടിലേക്കു വന്നാലും അവൾ ഊണും ഉറക്കവും എല്ലാം… അവളുടെ ആലീസ് ആന്റിയുടെ കൂടെ ആണ്‌…

കുട്ടികൾ ഇല്ലാതിരുന്ന ആലീസിനും അവൾ മകൾ ആയിരുന്നു…

തന്റെ വീട്ടിലേക്കു അലക്സിന്റെ വണ്ടി കയറുന്നതു കണ്ട വർക്കിച്ചൻ തോമാച്ചന്റെ വീട്ടിൽ നിന്നും ഇറങ്ങി…

വർക്കിച്ചൻ ഇറങ്ങിയതും തോമാച്ചൻ

തന്റെ മൊബൈൽ എടുത്തു ഒരു നമ്പറിലേക് ഡയല് ചെയ്തു…

വീണിടത്തു നിന്നും എണീറ്റ ഫെലിക്സ് നോക്കുമ്പോളേക്കും പൊട്ടു പോലെ മറഞ്ഞ കാറിനെ നോക്കി.. കൈ ചുരുട്ടി താഴേക്കു കുടഞ്ഞു….

പുറകിലോട്ടു നടന്നു… മറ്റുള്ളവരുടെ മുന്നിൽ ചെറുതായ പോലെ അവനു തോന്നി…അലക്സിനോട് മനസ്സ് കൊണ്ട് ഇഷ്ടമുള്ള പോലീസുകാരുടെ മുഖത്തു ചെറിയ സന്തോഷം വിരിഞ്ഞു…

താഴെ വീണു കിടന്ന ഫോൺ തറയിൽ കിടന്നു ബെല്ലടിക്കുന്നുണ്ടായിരുന്നു….

ഫെലിക്സ് അതെടുത്തു ചെവിയോട് ചേർത്തു….

**** ***** **** **** **** ***** **** *****

എടാ ക്രിസ്റ്റി… നിന്റെ ഫോൺ എത്ര നേരമായി കിടന്നടിക്കുന്നു… നിന്റെ mydream ആണ്‌ കിടന്നു വിളിക്കുന്നത്‌.. നീ ഇന്നെങ്ങാനും കുളിച്ചിട്ടു ഇറങ്ങുവോ…

ഇനി ബെല്ലടിച്ചാൽ ഞാൻ എടുക്കുവെ..

ക്രിസ്റ്റിയുടെ റൂം മേറ്റ്‌ ആണ്‌..MLA ദേവരാജന്റെ മകൻ അർജുൻ…. കോളേജിൽ വന്നതിനു ശേഷം ആണ്‌ അർജുനേ കണ്ടു മുട്ടിയതെങ്കിലും.. രണ്ടും ഒരമ്മ പെറ്റ മക്കളെ പോലെ അടുപ്പം ആയിരുന്നു..

എത്ര ബെല്ലടിച്ചു അജു.. ബാത്റൂമിന്റെ ഉള്ളിൽ നിന്നും ക്രിസ്റ്റി വിളിച്ചു ചോദിച്ചു..

ഇതിപ്പോ അഞ്ചാമത്തെ തവണയാ…

എന്നാ അടുത്തത് നീ എടുത്തോ..

അയ്യോ വേണ്ടായേ… ആരാന്നു പോലും ചോദിക്കാതെ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുന്ന ആ പെണ്ണല്ലേ…

നീ തന്നെ വന്നെടുത്ത മതി..

എന്റെ കെട്ടിയോൾ ആകാൻ പോകുന്ന പെണ്ണിനെ കുറിച്ചു അനാവശ്യം പറയുന്നോടാ തെണ്ടീ…

കൂടുതൽ ചീത്ത വിളി ഉണ്ടാകുന്നതിനു മുൻപ്.. അവൻറെ മൊബൈൽ വീണ്ടും ബെല്ലടിച്ചു…

ഹലോ… ക്രിസ്റ്റി അലക്സ് ഹിയർ….

ഓ.. ഒരു “കിണ്ടി അലക്കു”….എത്ര നേരായി ഞാൻ വിളിക്കുന്നതു..


“ഭവതീ ഞാൻ നീരാടുക ആയിരുന്നു “

അവൻ അവളുടെ ദേഷ്യത്തെ കുറക്കാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

എനിക്ക് വീട്ടിലേക്കു പോകണം.. നിനക്ക് വരാൻ പറ്റുവോ.. അതറിയാനാ വിളിച്ചേ…

എടീ ക്ലാസ്സ്‌ ഉണ്ട്‌..

അതൊന്നും എനിക്കറിയണ്ട നിനക്കെന്നോട് സ്നേഹം ഉണ്ടേൽ വന്നാൽ മതി ഇല്ലേൽ ഞാൻ ബസിനു പൊക്കോളാം..

അല്ലേൽ ഇവിടെ ഒന്ന് കൈ ഞൊടിച്ച മതി… എന്നെ കൊണ്ട് വിടാൻ ആള് ക്യു നില്കും… നിനക്ക് കാണണോ…

അങ്ങനെ വേറെ ആരുടേലും കൂടെ പോകാൻ ആണേൽ നീ പോ..

ക്രിസ്റ്റി ദേഷ്യം വന്നു ഫോൺ കട്ട്‌ ആക്കി…

അവൾ പിന്നെയും വിളിച്ചു… അവൻ ഫോൺ കട്ട്‌ ആക്കി..

ക്രിസ്റ്റിയുടെ മുഖം കണ്ടപ്പോൾ.. അര്ജുന് മനസ്സിലായി രണ്ടും ഉടക്ക്കിയെന്നു…..

എന്തുവാടേ രണ്ടും എപ്പോളും വഴക്കാണല്ലോ…

ഇതൊക്കെ ഒരു രസം അല്ലേടാ….

നീ കണ്ടോ ഇപ്പൊ കോംപ്രമൈസ് ചെയ്യാൻ ചേട്ടായീടെ വിളി എത്തും…

ഞാനും ആയിട്ട് അടി ഉണ്ടാക്കിയാൽ ഉടൻ അവൾ ചേട്ടായിയെ വിളിക്കും.. പണ്ട് മുതലേ അങ്ങനാ…

എടാ ക്രിസ്റ്റി.. ഞാൻ കുറെ കാലമായി നിന്നോട് ചോദിക്കണം എന്നു വിചാരിക്കുന്നു…..

പേരിന്റെ അവസാനം എല്ലാരും അപ്പന്റെ പേരല്ലേ വെക്കുന്നത്…നിന്റെ അപ്പന്റെ പേര് അപ്പച്ചൻ എന്നല്ലേ.. ഈ അലക്സ് എന്നത് നിന്റെ ചേട്ടായീടെ പേരല്ലേ….

ക്രിസ്റ്റിയുടെ മുഖം മാറുന്നത്…അർജുൻ കണ്ടു…

എടാ പറയാൻ പറ്റില്ലേൽ പറയണ്ട..

നിന്നോട് ഞാൻ പറയാത്തതെന്തെലും ഉണ്ടോടാ.. നീയെൻറെ ബഡ്ഡി അല്ലേ..

ഞാൻ പത്തിൽ പഠിക്കുമ്പോളാണ് എന്റെ കൂടെ പഠിച്ച ഒരു പയ്യൻ പേര് മാറ്റണം എന്നു ഞങ്ങടെ ടീച്ചറോട് പറയുന്നത് കേട്ടത്.. അവൻറെ അമ്മയും അച്ഛനും ഡിവോഴ്സ് ചെയ്തോണ്ട്…അവൻറെ പേരിന്റെ അവസാനമുള്ള….. അവൻറെ അപ്പന്റെ പേര് എടുത്തു കളയാൻ അവൻറെ അമ്മ പറഞ്ഞിട്ടായിരുന്നു അത്… അത് കേട്ട എനിക്കും എന്റെ പേര് മാറ്റാൻ തോന്നി… അങ്ങനെ എന്റെ പേരിന്റെ അവസാനമുള്ള എന്റെ അപ്പന്റെ പേര് ഞാനും മാറ്റി…

അതെന്റെ അപ്പനോടുള്ള സ്നേഹ കുറവ് കൊണ്ടല്ല കേട്ടോ… എന്റെ അപ്പനെ ഞാൻ കണ്ടിട്ടില്ല…. ഞാൻ പിറന്നു വീഴുന്നേന് മുന്നേ പുള്ളി പോയി.. ആത്മഹത്യ ആയിരുന്നെന്നു എല്ലാരും പറയുന്നു എന്റെ അമ്മ ഇത് വരെയും അത് വിശ്വസിച്ചിട്ടില്ല…

ഞാൻ ജനിച്ചു വീണ അന്ന് മുതൽ ഞാൻ കണ്ട ദൈവവും അച്ഛനും.. ചേട്ടനും എല്ല്ലാം എന്റെ ചേട്ടായി ആയിരുന്നു… ഈ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ പോലും.. ചേട്ടായി എടുത്താലെ എനിക്ക് തൃപ്തി ആവൂ…എന്നെ ഊട്ടിയതും.. ഉറക്കിയതും.. ഊഞ്ഞാലാട്ടിയതും.. ഉത്സവ പറമ്പുകളിൽ കൊണ്ട് പോയി കളിപ്പാട്ടം വാങ്ങി തന്നതും.. ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചത് തന്നതും എന്തെങ്കിലും അസുഖം വന്നാൽ ഉറങ്ങാതെ കൂട്ടിരിക്കുന്നതും… കുസൃതി കാട്ടിയാൽ വഴക്ക് പറയുന്നതും… പിന്നെ കരയുമ്പോൾ ചേർത്തു പിടിച്ചു.. ഈ കവിളിൽ ഉമ്മ തരുന്നതും എല്ലാം ചേട്ടായി ആണ്‌… ചേട്ടായി എനിക്ക് അച്ഛൻ തന്നെയാണ് ജന്മം കൊണ്ടല്ല കർമം കൊണ്ട്….

എന്റെ പേരിന്റെ കൂടെ വെക്കാൻ അതല്ലാതെ മറ്റൊരു പേരും ചേരില്ല അജു…

പറഞ്ഞു കഴിഞ്ഞപ്പോളേക്കും അവൻറെ കണ്ണിൽ നിന്നും കണ്ണുനീർ അടർന്നു വീണിരുന്നു….

ടാ… എന്റെ ഹീറോ ഇരുന്നു കരയുന്നോ… നിന്റെ ചേട്ടായിയെ എനിക്കും കാണണം…

നീയിപ്പോ നിന്റെ പെണ്ണിനെ വിളിച്ചു സമാധാനിപ്പിക്കു….ഇന്ന് ഉടക്കാൻ എന്താണോ കാരണം

എടാ അവക്ക് വീട്ടിൽ പോകാൻ ഞാൻ കൂടെ ചെല്ലണം എന്നു.. അതും ഈ മഴക്കാലത്തു ഇവിടുന്നു ബൈക്കിൽ തൊടുപുഴ വരെ എത്തണ്ടേ..

ഇതാണോ ഇത്ര ആന കുതിര കാര്യം.. നീ പോയിട്ട് വാടാ അത് വരെ കോളേജിൽ ഉള്ള മല മറിക്കലുകൾ പോട്ടെന്നു വെക്കു…

നീ ബൈക്കിനു പോകണ്ട.. അതെനിക് തന്നേക്ക്.. നീ എന്റെ കാറെടുത്തു പൊക്കോ…

ഞാനും കൂടെ വന്നേനെ.. പിന്നെ വെറുതെ എന്തിനാ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നെ…

അത് കേട്ടു ക്രിസ്റ്റി എന്തോ ഓർത്തു ചിരിച്ചു…

എന്തായാലും ഞാൻ പറഞ്ഞ കാൾ വരട്ടെ…

*** **** ****

വീട്ടിലെത്തി കുളിച്ചു അമ്മ കൊണ്ട് വെച്ച കപ്പ പുഴുക്കിന്റെയും മീൻ കറിയുടെയും മുൻപിൽ ഇരിക്കുമ്പോളാണ് അലക്സിന്റെ

ഫോണിലേക്കു ആ കാൾ വന്നതു..

സോഫിയ മോൾ… എന്തോ കുഴപ്പം ഒപ്പിച്ചിട്ടായിരിക്കും എന്നവന് മനസ്സിലായി

ചേട്ടായി…എനിക്കൊരു കൊട്ടെഷൻ ഉണ്ട്‌…

ആണോ എന്താ ചെയ്യേണ്ടത്.. പറഞ്ഞോ…

അവൻ ഫോൺ ലൗഡിലിട്ടു ടേബിളിലേക് വെച്ചു…..

ഒരാളുടെ കയ്യും കാലും തല്ലിയൊടിക്കണം…

അത്രേ ഉള്ളോ… ആളുടെ പേര് പറഞ്ഞോ…

പേര് “ക്രിസ്റ്റി അലക്സ്”… അവൾ നിസ്സ്വാരമായി പറഞ്ഞു…

അലക്സ് നോക്കുമ്പോൾ അത് കേട്ടുകൊണ്ടിരുന്ന അമ്മ തലയറഞ്ഞു ചിരിക്കുന്നു.. അലക്സിനാണേൽ ചിരിച്ചിട്ട് കപ്പ തലേൽ കേറി….

ചേട്ടായി ചിരിക്കേണ്ട.. ഞാൻ സീരിയസ് ആയിട്ടാ പറഞ്ഞെ…

എന്താണ് ഇന്നത്തെ പ്രശ്നം… അലക്സ് ചോദിച്ചു…

ചേട്ടായി എനിക്ക് വീട്ടിൽ വരണം.. അവനോടു കൂടെ വരുമൊന്നു ചോദിച്ചപ്പോൾ നീ വേറെ ആരുടേലും കൂടെ പോകാൻ പറഞ്ഞു..

അത്രേ ഉള്ളോ… അലക്സ് നിസ്സാരം എന്ന പോലെ ചോദിച്ചു..

എന്താ ഞാൻ വേറെ ആരുടേലും കൂടെ വരട്ടെ…

ഞാൻ

തോമസ് അച്ചായനെ വിളിച്ചു പറയം ….ആരെയെങ്കിലും വിടാൻ…

ചേട്ടനേം അനിയനേം ഒരുമിച്ചു തട്ടേണ്ടി വരുമെന്ന തോന്നുന്നേ.. അവൾ അടക്കം പറഞ്ഞത് അലക്സ് കേട്ടു…

അവൻ വരും മോളെ.. ഞാൻ വിളിച്ചു പറഞ്ഞേക്കാം…ഇങ്ങനെ എപ്പോളും വഴക്ക് കൂടി കൊണ്ടിരുന്നാൽ പരിഹരിക്കാൻ എന്നെ കിട്ടില്ലേ.. രണ്ടും കൂടെ തീർത്തോണം പറഞ്ഞില്ലാന്നു വേണ്ട…

ഓഹ് ഉത്തരവ്… അവൾ അടക്കി ചിരിച്ചു കൊണ്ട് ഫോൺ വെച്ചു…

അലക്‌സും ചുണ്ടിൽ ഊറിയ ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു…

ഇതെല്ലാം ലൗഡ് സ്‌പീക്കറിലൂടെ കേട്ടു നിന്ന അമ്മയുടെ മുഖത്തു ഒരു ഗൗരവം വിരിയുന്നത് അലക്സ് കണ്ടു….

എന്താ അമ്മേ…

ഒന്നുമില്ല മോനെ…

അല്ല അമ്മയുടെ മുഖം മാറിയിരിക്കുന്നു…. എന്താണേലും പറ..

ഒന്നുമില്ലെടാ.. നമ്മൾ കൊക്കിലൊതുങ്ങിയതേ കൊത്താവൂ…

അവരൊക്കെ വലിയവർ ആണ്‌… നീ പോലും അവരുടെ കൂടെ പോകുന്നത് എന്റെ മനസ്സിന് ആധിയാണ്…

ഔത കുട്ടിച്ചായൻ അല്ല.. തോമാച്ചൻ… നിന്റെ അച്ഛൻ ആത്മഹത്യ ചെയ്തതതെന്നു ഇന്നും ഞാൻ വിശ്വസിക്കുന്നില്ല… ഇപ്പൊ വരാന്നു പറഞ്ഞു പോയ മനുഷ്യനെ മൂന്ന് ദിവസം കഴിഞ്ഞു കരക്കടിഞ്ഞ നിലയില പിന്നെ കാണുന്നെ…അപ്പോളും നിങ്ങള്ക്ക് രണ്ടാൾക്കും വേണ്ടി വാങ്ങിയ മിട്ടായിയുടെ കവർ ആ മനുഷ്യന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു… ഇവിടെ നിന്നു പോകുന്നതിന്റെ തലേ ദിവസം രാത്രിയിൽ പറഞ്ഞത് ഇന്നും എന്റെ മനസ്സിൽ മുഴങ്ങുന്നുണ്ട്… നമ്മൾ വിചാരിച്ച പോലെ അല്ലേടി തോമസ് കുട്ടിയെന്നു… കാരണം എത്ര ചോദിച്ചിട്ടും പറഞ്ഞില്ല…

ഇപ്പൊ ആ പെൺ കൊച്ചും.. ക്രിസ്റ്റിയുമായുള്ള അടുപ്പം കാണുമ്പോ പേടി തോന്നുന്നു…

അമ്മ എന്തിനമ്മെ പേടിക്കുന്നെ… ഞാനില്ലേ.. അവർ ചെറുപ്പത്തിലേ ഒന്നിച്ചു വളർന്നവർ അല്ലേ.. അവര് വെറും സുഹൃത്തുക്കൾ ആണമ്മേ…

അത് പറയുമ്പോളും അലക്സിന് അറിയാമായിരുന്നു.. അവർ തമ്മിൽ അത്രക്കും സ്നേഹത്തിൽ ആണെന്ന്..

പിന്നീട് ഇപ്പോളെങ്കിലും വർക്കിച്ചനോട് പറഞ്ഞു.. എന്തെങ്കിലും നടപടി എടുകാം എന്നാണ് അവൻ വിചാരിച്ചിരുന്നത്… അനിയൻ ആഗ്രഹിക്കുന്നത് നേടി കൊടുക്കാതിരിക്കാൻ അവനു ആകുമായിരുന്നില്ല.. അതിനു എന്തൊക്കെ പ്രതി ബന്ധങ്ങൾ സഹിക്കേണ്ടി വന്നാലും…

എന്തായാലും അവർ വരട്ടെ… അവൻ ഫോൺ എടുത്തു ക്രിസ്റ്റിയുടെ നമ്പറിലേക് ഡയല് ചെയ്തു…

**** **** **** **** **** ***** **** ****

അടുത്ത ദിവസം വർക്കിച്ചായനേം കൂട്ടി അലക്സിന് പാലായിൽ പോകേണ്ടി വന്നു.

നമ്മളിപ്പോൾ ആരെയാണ് കാണാൻ പോകുന്നതെന്നറിയാവോ?

അച്ചായൻ പറഞ്ഞതല്ലേ ഏതോ ഏലിയാസിനെ കാണണം ഇന്നലെ കൊണ്ട് വന്ന സാധനം കൊടുക്കണം എന്നു…

ഹ്മ്മ്.. ആളൊരു മുംബൈ ഡോൺ ആണ്‌… അയാൾക്കൊരു മകൾ ഉണ്ട്‌ അലീന…നാട്ടിൽ വന്നപ്പോ ആ കുട്ടിയും കൂടെ വന്നിട്ടുണ്ട്… കുറച്ചു നാൾ മുൻപ് ഞാൻ മുംബയിൽ പോയതോർക്കുന്നില്ലേ.. അന്നാണ് ഞാൻ ആ കുട്ടിയെ കാണുന്നത്… എനിക്കു അന്നേ അവളെ ഇഷ്ടപ്പെട്ടു…

അച്ചായാ… ആലീസ് ചേട്ടത്തി…

അലക്സ് സംശയത്തോടെ ചോദിച്ചു..

ഹാ ഹാ.. നീയെന്താ വിചാരിച്ചേ…

അല്ല അച്ചായൻ…

എടാ പൊട്ടാ….എനിക്കല്ല… നിന്നെ ഒന്ന് പിടിച്ചു കെട്ടാനാണ്…

അലക്സ് അത്ഭുത പെട്ടു….

അച്ചായൻ രാവിലെ തമാശ പറയുക ആണോ….

നീ ഒന്ന് കണ്ടു നോക്കു നിനക്ക് ഇഷ്ടപ്പെടുമോ എന്നു….

അച്ചായാ അതിനു ഞാൻ… അത്രയും വലിയ സാഹചര്യത്തിൽ ഒക്കെ ജീവിച്ച പെണ്ണ്.. എന്നെ ഇഷ്ടപ്പെടുവോ…

അലക്സിന്റെ മനസ്സിൽ ഇന്നലെ അമ്മ പറഞ്ഞത് ഓർമയിൽ എത്തി “അവരൊക്കെ വലിയവർ ആണ്‌.. കൊക്കിലിതുങ്ങുന്നതേ കൊത്താവൂ “

പക്ഷെ വർക്കിച്ചനോട് എതിർത്തൊന്നും പറയാനും പറ്റില്ല…

ആ പെണ്ണിന് എന്നെ ഇഷ്ടപെടുവാണേൽ നോക്കാം.. ഒഴുക്കൻ മട്ടിൽ പറഞ്ഞു…

മുംബൈ ഡോൺ എന്നൊക്കെ പറഞ്ഞപ്പോൾ മനസ്സിലുണ്ടായിരുന്ന രൂപത്തിന്റെ നേർ വിപരീതം ആയിരുന്നു ഏലീയാസിന്റെ രൂപം..

പഴേ രഘുവരന്റെ ഒരു നേർ പതിപ്പ്..

മെലിഞ്ഞ രൂപത്തിന് ഒട്ടും ചേരാത്ത… ഒരു ലൂസായ ബ്ലാക്ക് ബ്ലേസർ..ടി ഷിർട്ടിന് പുറത്തൂടെ ഇട്ടിരിക്കുന്നു ചുണ്ടിൽ എറിയുന്ന LM ന്റെ സ്ലിം സിഗരെറ്റ്..കയ്യിൽ ഒരു കട്ടിയുള്ള സ്വർണ ചെയിൻ.. വലിയ ഫ്രെയിം ഉള്ള കണ്ണട അതിനു മുകളിലൂടെ ചുഴിഞ്ഞു നോക്കുന്ന കണ്ണുകൾ… ഇതായിരുന്നു ഏലീയാസിന്റെ ബാഹ്യ രൂപം..

അധികം സംസാരിക്കാതെ കാച്ചി കുറുക്കി സംസാരിക്കുന്ന സ്വഭാവം..

വർഗീസ് സാധനം ഇവിടെ?

ചെന്ന പാടെ ചോദിച്ചത് അതാണ്..

വണ്ടിയുടെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന..നന്നായി പാക്ക് ചെയ്ത ബോക്സ്‌ എടുത്തു പുറത്തേക് വച്ചു..

അയാളുടെ കയ്യിൽ കത്തി പോലെ ഒരു സാധനം പ്രത്യക്ഷപ്പെട്ടത് പെട്ടെന്നാണ്.. ബ്ലെസിറിനുള്ളിൽ ഉണ്ടായിരുന്നിരിക്കണം…അതെടുത്തു.. പാർസലിനു മുകളിൽ ഒന്ന് വരഞ്ഞു..

കീറിയ പാർസീലിനുള്ളിൽ നിന്നും ആ കത്തി കൊണ്ട് തന്നെ കഞ്ചാവിന്റെ ഉണങ്ങിയ ഇലകൾ തോണ്ടി എടുത്തു ഉള്ളം കയ്യിലിട്ടു ഒന്ന് ഞെരടി…

എരിഞ്ഞു കൊണ്ടിരുന്ന സിഗെരെറ് അയാൾ കൈ കൊണ്ട് കുത്തി കെടുത്തി.. അതിന്റെ അറ്റത്തു ഒന്ന് ഞെരടി.. ഉള്ളിൽ നിന്നും ചുക്ക പുറത്തേക് പോയി..അതിലേക് കയ്യിലിരുന്ന.. കഞ്ചാവിന്റെ പൊടി ഇട്ടു.. വീണ്ടും താഴെ ടേബിളിൽ കിടന്ന ആദ്യം കളഞ്ഞ ചുക്ക ഇട്ടു ടൈറ്റ് ചെയ്തു.. വീണ്ടും ലൈറ്റർ കത്തി.. എരിഞ്ഞു തീരുന്ന സിഗെരെറ്റിനു പിന്നിലെ മുഖത്തിൽ വിരിഞ്ഞ ചിരി, കൊടുത്ത സാധനത്തിന്റെ ക്വാളിറ്റി ബോധ്യം ആക്കുന്നതായിരുന്നു….

എത്ര ഉണ്ടെങ്കിലും ഞാൻ എടുത്തോളാം… മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും കൂടിയ വിലയും തരും ഓക്കേ..

ഏലിയാസ് പറഞ്ഞു..

വർക്കിചായനും സന്തോഷം ആയി…

ഇതാണ് ഞാൻ പറഞ്ഞ ആൾ അലക്സ്….വർക്കിച്ചായൻ പരിജയ പെടുത്താനെന്നോണം പറഞ്ഞു…

ഓഹ്.. mr.അലക്സ്.. അയാൾ കൈ കൊടുത്തു.. കൊലുന്നനെ ഉള്ള ആ വിരലുകൾ.. അലക്സിന്റെ തഴമ്പിച്ച കൈകളിലേക് ചേർന്നു..ഷേക്ക്‌ ഹാൻഡിനായി കൈ ഉയർത്തിയപ്പോൾ ആണ്‌ ബ്ലാസിറിനുള്ളിലെ പോക്കറ്റിൽ കിടക്കുന്ന പിസ്റ്റൾ അലക്സിന്റെ കണ്ണിൽ പെട്ടത്…

മകളെ കണ്ടില്ല…. എന്റെ മനസ്സ് വായിച്ചിട്ടെന്നോണം വർക്കിച്ചായൻ പറഞ്ഞു…

അലീന.. അയാൾ ഉള്ളിലേക്കു നോക്കി വിളിച്ചു….

പുറത്തേക് വന്ന സ്ത്രീ സൗന്ദര്യത്തിൽ അലക്സ് വാ പിളർന്ന പടി ഇരുന്നു പോയി…

ഗോതമ്പിന്റെ നിറമുള്ള സുന്ദരി… അഴിച്ചിട്ട ചെമ്പൻ മുടി ഫാനിന്റെ കാറ്റിൽ മേലെ ഇളകുന്നുണ്ടായിരുന്നു.. സ്ലീവ്‌ലെസ് ചുരിദാറിനു പുറത്തേക് കാണുന്ന കൊഴുത്ത കൈകൾ.. നിറഞ്ഞുരുണ്ട കൊഴുത്ത മാറിടം ഇടുപ്പിന്റെ അഴക് വ്യക്തമാക്കുന്ന വിധം ചുരിദാറിന്റെ ടോപ് ശരീരത്തോട് ഒട്ടി കിടക്കുന്നു… കടഞ്ഞെടുത്ത പോലുള്ള ശരീരം…

എന്താ പപ്പാ…അവൾ വാതിൽ പടി വരെ വന്നന്വേഷിച്ചു..

ഇതാണ് എന്റെ മകൾ അലീന… അയാൾ അലക്സിനോടായി പറഞ്ഞു…

അലീന ഇതാണ് നിന്നെ വിവാഹം കഴിക്കാൻ പോകുന്ന ആൾ mr.അലക്സ്…

അലക്സ് അത്ഭുതത്തോടെ വർക്കിച്ചായനെ നോക്കി…

അലീനയുടെ കണ്ണുകളിൽ നിർവികാരത ആയിരുന്നു…

അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് പോലെ അലക്സിന് തോന്നി…

താൻ അത്ഭുത പെടേണ്ട.. തന്നെ കുറിച്ച് എല്ലാം വർഗീസ് പറഞ്ഞിരുന്നു തന്റെ ഫോട്ടോയും കണ്ടു..മോൾക്കും ഇഷ്ടപ്പെട്ടു അല്ലേ മോളെ..

ചോദിക്കാൻ വിട്ടു…..തനിക്കു എന്റെ മോളെ ഇഷ്ടപെട്ടില്ലേ..

ഞാൻ അലീനയെ നോക്കി… അവളുടെ അവളുടെ കണ്ണുകളിലെ നിർവികാരത.. അലക്സിന്റെ പ്രതീക്ഷകളെ തളർത്തുന്നതായിരുന്നു..

അവൾ ഇതുവരെയും ഒരക്ഷരം പോലും മിണ്ടിയില്ല…

പപ്പാ എനിക്ക് അലക്സിനോട് സംസാരിക്കണം…

അവൾ തന്റെ പേര് പറഞ്ഞപ്പോൾ മനസ്സിലേക്ക് മഞ്ഞു വീണ സുഖം അലക്സ് അറിഞ്ഞു…

എന്ത് സംസാരിക്കാൻ… കല്യാണം കഴിഞ്ഞു നിങ്ങൾക്കു ഇഷ്ടം പോലെ സംസാരിക്കാല്ലോ…

അലക്സിനും അവളോട്‌ സംസാരിക്കണം എന്നുണ്ടായിരുന്നു…

ഏലീയാസിന്റെ മുരടൻ സ്വഭാവം അലക്സിന് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല…

പക്ഷെ അലീനയെ ഒറ്റ നോട്ടത്തിൽ തന്നെ അവൻ ഇഷ്ട പെട്ടു പോയിരുന്നു..അവളെ നഷ്ടം ആകാതെ സ്വന്തം ആക്കണം എന്നു അവനു തോന്നി…

വർഗീസ്…ഞാൻ ഒരു ഡേറ്റ് കണ്ടിട്ട് വിളിച്ചു പറയാം… അന്നിവരുടെ കല്യാണം…

അലക്സിന് ഇരച്ചു വന്ന ദേഷ്യം വർക്കിച്ചായൻ കണ്ണടച്ച് കാണിച്ചപ്പോൾ അടക്കേണ്ടി വന്നു…എല്ലാം അയാൾ തീരുമാനിക്കുന്നത് പോലെ നടത്താൻ താൻ എന്ത് അടിമയോ.. അവൻ ചിന്തിച്ചു..

യാത്ര പറഞ്ഞിറങ്ങി.. ഗേറ്റിനടുത്തെത്തിയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി… മുകളിലെ ജാലകത്തിൽ അവളുടെ മുഖം കണ്ടു

തന്നോടെന്തോ പറയാൻ കൊതിക്കുന്ന അവളുടെ മുഖം…

ഒരു പേപ്പറിൽ ഫോൺ നമ്പർ എഴുതി പുറത്തേക് വലിച്ചെറിഞ്ഞു… അച്ചായൻ പോലും കാണാതെ..

അവൾ അത് കണ്ടു എന്നു അവനു മനസ്സിലായി…അവൾ തള്ള വിരൽ ഉയർത്തി ഒരു സിംബൽ കാണിച്ചു…

മൂടി കെട്ടി നിന്ന ആകാശം താള മേളങ്ങളോടെ പതിയെ ഭൂമിയിലേക്കു മഴയായി പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു അപ്പോൾ ..

അലക്സിന്റെ വണ്ടി ഗേറ്റ് കടന്നു പോയതും… എതിർ ദിശയിൽ വന്ന മറ്റൊരു വണ്ടി… ഗേറ്റ് കടന്നു ഉള്ളിലേക്കു പോയി… വീടിനു. മുന്നിലെ വലിയ കാർ പോർച്ചിലെത്തി നിന്ന ആ വണ്ടിയിൽ നിന്നും കനത്ത കാൽ വെപ്പുകളോടെ ഒരാൾ പുറത്തേക്കിറങ്ങി…ചുറ്റും നിരീക്ഷിച്ച ശേഷം.. മെല്ലെ അയാൾ വീടിന്റെ സിറ്ഔട്ടിലേക് കയറി… വലത്തേ പോക്കറ്റിൽ തന്റെ പിസ്റ്റൾ ഉണ്ടെന്നു ഉറപ്പു വരുത്തി ശേഷം കാളിങ് ബെല്ലിൽ വിരൽ അമർത്തി..

(തുടരും)

Comments:

No comments!

Please sign up or log in to post a comment!