മഴ തീർത്ത ജാതകം
(ചെറുകഥ ഇഷ്ടപെടുന്നവർക് വേണ്ടി…)
“ചേട്ടാ… “
പിന്നിൽ പരിചിതമല്ലാത്ത ഒരു വിളി..
“ഒരു ഹെല്പ് ചെയ്യാവോ? “
ഹോസ്പിറ്റലിന്റെ കോറിഡോറിന്റെ അറ്റത്തുള്ള ബാല്കണിയിൽ ഒരു സിഗെരെറ്റിനു തീ കൊളുത്തി ആകാശത്തേക്ക് വട്ട
ത്തിൽ വിട്ടു കൊണ്ടിരിക്കുമ്പോൾ ആണ് വിളി കേട്ടത്..
തിരിഞ്ഞു നോക്കിയപ്പോൾ മരുഭൂമിയിൽ മഴ പെയ്ത സുഖം
കാരണം ഇവിടുത്തെ അവസ്ഥ അങ്ങനെ ആയിരുന്നു
നല്ല ചരക് നഴ്സ് മാരൊക്കെ ഉണ്ടാവും എന്നാണ് പ്രതീക്ഷിച്ചതു… പക്ഷെ ഈ ഹോസ്പിറ്റലിൽ മരുന്നിനു പോലും ഒന്നില്ലല്ലോ എന്നുള്ള വിഷമത്തിൽ നിൽക്കുകയായിരുന്നു.
എല്ലാം… ഏതോ അന്യ ഗ്രഹത്തിൽ നിന്നും വന്ന പോലുണ്ട് എന്നാലോ അഹങ്കാരത്തിനു യാതൊരു കുറവും ഇല്ല താനും…
ഇന്നലെ ഓര്ത്തിയുമായി കോർത്തതു ഓർത്തു…
ഒരു കറുത്ത് മെലിഞ്ഞ വിറകു കൊള്ളി പോലെ ഒരു സാധനം… അവൾ അച്ഛന്റെ കയ്യിൽ ഡ്രിപ് ഇടാൻ വന്നതാണ് നീഡിൽ കയ്യിലേക് കുത്തുന്നതും ഗ്ളൂക്കോസ് ട്യൂബ് കണക്ട് ചെയ്യുന്നതും ഒക്കെ ഞാൻ നോക്കി കൊണ്ട് നിന്നു .. അത് കഴിഞ്ഞ പാടും അവൾ എന്റെ മുഖത്തേക്കാണ് നോക്കിയത്… അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവക്കുന്നു
താൻ എവിടെയാടോ നോക്കുന്നെ..
പെണ്പിള്ളേര് കുനിഞ്ഞാല് ഉടനെ വായി നോക്കി നില്കാൻ കുറെ വൃത്തി കെട്ടവന്മാർ..
അവൾ നിന്നു കത്തുകയാണ്… ഇതാണോ.. കാരുണ്യത്തിന്റെ മാലാഖ മാർ എന്നൊക്കെ എഴുന്നെള്ളിക്കുന്ന സാധനം ഞാൻ ഓർത്തു പോയി… ഇത് ഏതോ ചീവീടിനു വിട്ടിലിൽ ഉണ്ടായ സാധനം..
കുറച്ചായപ്പോൾ എനിക്കും ദേഷ്യം വന്നു.. എടീ കോപ്പേ നീ എന്ത് കണ്ട ഈ തിളക്കുന്നെ നിന്റെ എന്നാ നോക്കിയെന്ന നീ ഈ പറയുന്നേ…
ഞാൻ അവളുടെ മാറിലേക് നോക്കി തന്നെയാണ് ചോദിച്ചത്… നിന്റെ മൊല ആണോ.. പച്ച മലയാളം തന്നെയാണ് വായിൽ വന്നതു..
നീ ഫാരെൻ ലൗലി എങ്ങാനും തേക്കുന്നുന്ടെലെ ആ കൈ കൊണ്ടെങ്ങാനും അവിടെ തൊടരുത് ആ കുരു മാഞ്ഞു പോകും…
അവൾ കൊണ്ടുവന്ന ഫയലും എടുത്തു ഒറ്റ പോക്കാരുന്നു…
വടി കൊടുത്തു അടി മേടിച്ച പോലെ ആയിരുന്നു അവളുടെ മുഖം…
ആ ഒരു അവസ്ഥയിൽ മുൻപിൽ നിൽക്കുന്ന; തന്നെ വിളിച്ച സൗന്ദര്യ ധാമം ആശ്വാസത്തിൽ ഉപരി…ഒരു ഓണം ബമ്പർ അടിച്ച പോലെ ആയിരുന്നു..
ഒറ്റ നിമിഷം കൊണ്ടു തന്നെ സ്കാൻ ചെയ്തു..
അവൾ ഇട്ടിരുന്നത് ഒരു കറുത്ത ടോപ്പും വൈറ്റ് ലെഗ്ഗിൻസും ആയിരുന്നു….ഹെന്ന ചെയ്തു ചെമ്പിപ്പിച്ച മുടി.. അത് സ്ട്രൈറ്റൻ ചെയ്തിരുന്നു….
കനമില്ലാതെ വിടർത്തി ഇട്ട ഷാലിനുള്ളിലൂടെ കാണുന്ന മാറിടത്തിന്റെ അഴക് .
നൃത്തം ചെയ്യുന്ന കുട്ടി ആണെന്ന് തോന്നുന്നു ഷേപ്പ് ഒത്ത ശരീരം.. നെഞ്ചിൽ നിന്നും അരകെട്ടിലേക് ഒതുങ്ങി ഇറങ്ങി പിന്നെ നിതംബങ്ങളിലേക് വ്യാപിക്കുന്ന വിസ്തൃതി.. അധികം ഹീൽ ഇല്ലാത്ത ചെരുപ്പ്.. അലങ്കാരം എന്ന് പറയാൻ.. കാതിൽ ഒരു മൊട്ടു കമ്മൽ.. കഴുത്തിൽ നൂല് പോലൊരു സ്വർണ മാല..
അവളുടെ കണ്ണുകളിൽ എന്തോ വിഷമം അലയടിക്കുന്നതായി തോന്നി…
എന്താ… എന്തു ഹെൽപാ വേണ്ടത്…
ഒന്ന് മൂത്രമൊഴിപ്പിക്കാൻ പിടിക്കുവോ…
എന്ത്… ആ ചോദ്യവും ഭാവവും കണ്ട് എനിക്ക് ചിരി വന്നു..
തന്നെയോ…?
അയ്യോ അല്ല അച്ഛനെ…
അപ്പോളാണ് അവൾ പറഞ്ഞതിലെ അബദ്ധം അവൾക്കു മനസ്സിലായത് എന്ന് തോന്നുന്നു… അവളുടെ ചുണ്ടിലും മിന്നി മറഞ്ഞ ചിരി ഞാൻ കണ്ടു….
അവളുടെ കൂടെ ഞാൻ റൂമിലേക്കു നടന്നു..
യൂറിനറി കതെറ്റിക് ട്യൂബ് ഇട്ടില്ലേ…
എന്താ…
അവൾക്കു മനസ്സിലായില്ല എന്ന് തോന്നി
അല്ല മൂത്രം പോകാനുള്ള പ്ലാസ്റ്റിക് ട്യൂബ്..
ഇല്ല ഇപ്പൊ അഡ്മിറ്റ് ആയതേ ഉള്ളു.. നേഴ്സ് വരാം എന്നാ പറഞ്ഞെ…
അച്ഛന് എന്താ പറ്റിയത്..
പ്രഷർ കൂടിയിട്ട് ഒരു സ്ട്രോക്ക് പോലെ വന്നതു ആണെന്ന ഡോക്ടർ പറഞ്ഞെ…
ഓഹ് ഞാൻ അവളുടെ പുറകെ റൂമിലേക്കു വന്നു
ആഢ്യത്വം വിളിച്ചോതുന്ന മുഖമുള്ള അവളുടെ അച്ഛൻ… അത്യാവശ്യം നല്ല തടിയുണ്ട്..
അച്ഛന് പിടിച്ചു നടക്കാൻ പറ്റുവോ…
ഇങ്ങോട്ട്.. സ്‌ട്രെച്ചറിൽ കൊണ്ടു വന്നാ കിടത്തിയെ..
അച്ഛാ ഒന്നെണീക്കാൻ നോക്കിയേ.. ഞാൻ മെല്ലെ അദ്‌ഹത്തിന്റെ കഴുത്തിനടിയിൽ കൂടെ കയ്യിട്ടു എണീപ്പിക്കാൻ നോക്കി…
താനൂടെ പിടിക്കേടോ ഞാൻ അവളെ നോക്കി പറഞ്ഞു…
അവളും മറു സൈഡിൽ കൂടെ വന്നു അവളുടെ അച്ഛന്റെ കയ്യിൽ പിടിച്ചു…
കുനിഞ്ഞപ്പോൾ കഴുത്തിനു ചുറ്റി ഇട്ടിരുന്ന ഷാളിന്റെ ഒരറ്റം ബെഡിലേക് വീണു..
കണ്ണുകൾ അറിയാതെ ഒരുനിമിഷം അവിടേക്കു പോയി.. അധികം ഇറക്കി വെട്ടാത്ത ടോപ്പിന്റെ കഴുത്തിൽ നടുവിലായി ഒരു v കട്ട് ഉണ്ടായിരുന്നു..ചന്ദന നിറമുള്ള ശംഘു പോലുള്ള കഴുത്തു ടോപ്പിന്റെ കഴുത്തിനു പുറത്തേക് എത്തി നോക്കിയ അവളുടെ കറുത്ത ബ്രായുടെ സ്ട്രാപ്പ്.. ടോപ്പിന്റെ വിടവിലൂടെ ഒരു നിമിഷം അവളുടെ മാറിടത്തിന്റെ മാംസളതയും ഉരുളിമയും വ്യക്തമായി.
അവളുടെ മുഖത്തെ ക്കു നോക്കിയപ്പോൾ.. ആ നിഷ്കളങ്കത കണ്ടപ്പോൾ….എന്തോ സഹതാപം ആണ് തോന്നിയതു..
അദ്ദേഹത്തെ മെല്ലെ ബെഡിൽ എണീപ്പിച്ചിരുത്തി മെല്ലെ നടുവിന് പിടിച്ചു പോക്കാൻ പറ്റുമോ എന്ന് നോക്കി.. ഞങ്ങൾ രണ്ടാൾ പിടിച്ചാലും പുള്ളിയെ നടത്തി ടോയ്‌ലെറ്റിൽ കൊണ്ടു പോകുന്ന കാര്യം നടപ്പില്ല എന്ന് മനസ്സിലായി..
എടൊ ആ ജഗ് ഇങ്ങെടുക്ക്.. മൂത്രം ഒഴുപ്പിക്കാനുള്ള ഒരു ചെറിയ ജഗ് അവിടെ മൂലയ്ക്ക് വെച്ചിട്ടുണ്ടായിരുന്നു.. അവൾ അത് കഴുകിയിട്ടു എടുത്തിട്ടു വന്നു.
ഞാൻ അദ്ദേഹത്തിന്റെ മുണ്ട് മാറ്റിയിട്ടു ലിംഗത്തിനടുത്തേക് വെച്ചു.
“അച്ഛാ അതിലൊഴിക് “
അയാൾ മടിയോടെ ആണെങ്കിലും അതിലേക്കൊഴിച്ചു..
അവൾ എന്നോട് ആ പാത്രം വാങ്ങി ടോയ്‌ലെറ്റിൽ കൊണ്ടൊഴിച്ചു കഴുകീട്ടു വന്നപ്പോലെക്കും ഞാൻ അവളുടെ അച്ഛനെ കിടത്തിയിരുന്നു…
അവൾ നന്ദിയോടെ എന്നെ നോക്കി..
താങ്ക്സ് ചേട്ടാ..
“അതിനെന്താ.. എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കു കേട്ടോ.. ഞാൻ പുറത്തു തന്നെ ഉണ്ടാകും..അല്ലെങ്കിലും തൊട്ടപ്പുറത്തെ റൂം തന്നെയാണ് ഞങ്ങടെ..”
അതും പറഞ്ഞു ഞാൻ മെല്ലെ പുറത്തേക് നടന്നു.. സഹായത്തിനു വിളിച്ചിട്ട് അവിടെ ചുമ്മാ കോഴിയാവാൻ തോന്നിയില്ല..
ഞാൻ പുറത്തെത്തിയപ്പോൾ അവളും പുറത്തേക് വന്നിരുന്നു..
“ചേട്ടന്റെ പേരെന്താ…”
“നിരഞ്ജൻ ” ഇയാളുടെ പേരോ..
“നീലിമ ” മധുരമായിരുന്നു അവളുടെ ശബ്ദം..
കൂടുതൽ ഒന്നും പറയാതെ എന്റെ മുറിയിലേക്കു നടന്നു..
അച്ഛൻ നല്ല ഉറക്കം ആണ്…
അവിടെ വെച്ചിരുന്ന മൊബൈൽ എടുത്തു നോക്കി.. കാർത്തിക്കിന്റെ രണ്ടു മിസ്സ് കാൾ കണ്ടു….കാർത്തിക് അനിയൻ ആണ് MCA യ്ക്കു പഠിക്കുന്നു ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് രാവിലെ ഞാൻ വിളിച്ചപ്പോൾ അവൻ എടുത്തിരുന്നില്ല..ക്ലാസ്സിൽ പോയിട്ടുണ്ടാവണം..ആ നമ്പറിലേക് ഡയല് ചെയ്തു..
“ഏട്ടാ ഞാൻ വൈകുന്നേരം അവിടേക്കു വരാം…. “
രാവിലേ ആയിരുന്നെങ്കിൽ ഞാൻ അവനോടു വരാൻ പറഞ്ഞേനെ.. പക്ഷെ ഇപ്പോൾ എന്തോ ഈ അന്തരീഷം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു..
“വേണ്ട ഞാൻ നിന്നോളം രണ്ടു ദിവസത്തെ പ്രശ്നം അല്ലേ സാരമില്ല ഞാൻ ഹാൻഡിൽ ചെയ്തോളാം “
“നല്ല നേഴ്സ് മാര് വല്ലോം ഉണ്ടോ ചേട്ടായിയെ “
“ഉണ്ടെടാ നിനക്ക് വേണ്ടി ഞാൻ ഒന്നിനെ കണ്ട് വെച്ചിട്ടുണ്ട് “
“അച്ഛന് എങ്ങാനുണ്ടെന്നല്ല അവൻ ചോദിക്കുന്നത്.
കൃത്രിമ ദേഷ്യം ഉണ്ടായിരുന്നു ശബ്ദത്തിൽ
“അല്ല എന്നോട് വരണ്ട ചേട്ടായി നിന്നോളം എന്ന് പറഞ്ഞത് കൊണ്ടു ചോദിച്ചതാ..”
“എന്ന നീ വന്നോ ഇനി ഞാൻ പറഞ്ഞോണ്ട് നീ വരാതിരിക്കണ്ട…”
ഫോൺ കട്ട് ചെയ്തു അവൻ വരുവൊന്നും ഇല്ല….വരാൻ വേണ്ടി അല്ല വിളിച്ചതെന്നും അറിയാം…
വീണ്ടും അച്ഛനെ നോക്കി അച്ഛൻ നല്ല ഉറക്കം സെഡേഷന്റെ ആവണം..
ഒരു സിഗെരെറ് വലിച്ചേക്കാം എന്ന് വച്ചു വെളിയിലേക്കു ഇറങ്ങി..
കോറിഡോറിൽ ഇട്ടിരിക്കുന്ന ചാരു ബെഞ്ചിൽ അവളുണ്ട് നീലിമ..
ആർക്കോ ഫോൺ ചെയ്തു കൊണ്ടിരിക്കുവാന്..
ലൗവർ ആയിരിക്കുവോ.. അല്ലെങ്കിൽ തന്നെ താൻ എന്തിനാണ് അത് ചിന്തിക്കുന്നതു അവൾ ആർക്കേലും ഫോൺ ചെയ്യട്ടെ…
ഞാൻ കോറിഡോറിലൂടെ നടന്നു പുറത്തെ ബാല്കണിയിലേക് ഇറങ്ങുമ്പോൾ… ഉണ്ട് അവളും പുറകെ വരുന്നു..
ഞാൻ തിരിഞ്ഞു നോക്കി അവൾ ഒന്ന് ചിരിച്ചു ഞാനും ചിരിച്ചു…
“അച്ഛന് എന്ത് പറ്റിയതാ..”
ബാത്‌റൂമിൽ തെന്നി വീണതാ നടു ഒന്ന് തെറ്റി.. രണ്ടു ദിവസം കഴിഞ്ഞാൽ പോകാം എന്നാ പറഞ്ഞത്…
ഓഹ്..
ഇയാളുടെ വീട്ടിൽ ആരൊക്കെ ഉണ്ട്..
അമ്മയും ഒരേട്ടനും ഉണ്ട്.. അമ്മ ഇപ്പൊ വരും ഏട്ടൻ ഗൾഫിൽ ആണ്
അപ്പോ താൻ ഇപ്പൊ വീട്ടിലേക്കു പോകുവോ.. എന്റെ ശബ്ദത്തിൽ ഒരു നിരാശ വന്നു എന്ന് തോന്നി…
ഇല്ല..
അവളുടെ മറുപടി കേട്ടപ്പോൾ ആശ്വാസം ആയി…
“അല്ല.. ചേട്ടൻ ചെയിൻ സ്മോക്കർ ആണോ “
“ഹേയ് അല്ല ” വല്ലപ്പോഴും മാത്രം..
എടുത്തു വെച്ച സിഗെരെറ് കത്തിച്ചില്ല..
നമുക്ക് ഓരോ ചായ കുടിക്കാൻ പോയാലോ താഴെ കാന്റീൻ ഉണ്ട്.. ഞാൻ ആണ് ചോദിച്ചത്
ഹ്മ്മ് പോകാം..
ചായയോ കോഫിയോ..?
ചായ മതി
ചേട്ടാ രണ്ടു ചായ..
ചായ കുടിക്കുമ്പോൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
നെറ്റിയിലേക് വീണു കിടന്ന മുടി സൈഡിലേക് ഒതുക്കി ചായ ഊതി കുടിക്കുന്ന അവളെ കാണാൻ വല്ലാത്തൊരു ഭംഗി ആയിരുന്നു.. ലോകം അവളിലേക് ചുരുങ്ങുന്നതായി തോന്നി…
എന്താ..അവൾ മുഖം ഉയർത്തിയപ്പോൾ കണ്ടത് അവളെത്തന്നെ നോക്കിയിരിക്കുന്ന എന്നെയാണ്..
അവളുടെ ചോദ്യം..എനിക്ക് ചമ്മൽ ഉണ്ടാക്കി…
ഹേയ് ഒന്നുല്ല ഞാൻ ചുമൽ കൂച്ചി…
ചേട്ടനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ..
ആരൊക്കെയാ വീട്ടിൽ ഉള്ളതു
അച്ഛനും അമ്മയും അനിയനും…
ചേട്ടൻ എന്ത് ചെയ്യുവാ.
ഞാൻ കോഴിക്കോട് ഒരു കമ്പനീൽ ബയോ മെഡിക്കൽ എഞ്ചിനീയർ ആണ്. അനിയൻ മംഗലാപുരത്തു MCA ചെയ്യുന്നു.
അമ്മ വീട്ടമ്മ യാണ്..
അധിക നേരം അവിടെ നിക്കാൻ പറ്റില്ലായിരുന്നു….
മുകളിൽ റൂമിൽ ആരുമില്ലല്ലോ..
ഞങ്ങൾ മുകളിലേക്കു നടന്നു..
അവൾ മുന്നിലും ഞാൻ പിന്നിലും ആയാണ് പടികൾ കയറിയത്..
ടോപിനുള്ളിലൂടെ താളത്തിൽ ഇളകി കളിക്കുന്ന നിതംബത്തിന്റെ ഭംഗി നോക്കി ഞാൻ നടന്നു.
“നീ എവിടെ പോയേക്കുവാരുന്നു..”
എന്റെ കൂടെ നടന്നു വരുന്ന കണ്ടിട്ടാവണം അവളുടെ റൂമിന്റെ വാതിൽക്കൽ നിന്ന ഒരു സ്ത്രീ അവളോട് ദേഷ്യത്തോടെ ചോദിച്ചു..
“അയ്യോ അമ്മ “
“അമ്മേ ഞാനൊരു ചായ കുടിക്കാൻ പോയതാ.. ഈ ചേട്ടനാ അച്ഛനെ എണീപ്പിക്കാൻ ഒക്കെ സഹായിച്ചേ.. “
അവരുടെ ദേഷ്യം മാറി ചുണ്ടിൽ നന്ദി സൂചകമായൊരു ചിരി വിടരുന്നത് ഞാൻ കണ്ടു
ഞാനും ഒന്ന് ചിരിച്ചു.. ഒന്നും മിണ്ടിയില്ല..
എന്നാൽ ശെരി എന്ന് അവളോട് പറഞ്ഞു ഞാൻ മെല്ലെ എന്റെ റൂമിലേക്കു നടന്നു…
ഡോക്ടർ വൈകുന്നേരത്തെ റൗണ്ട്സിനു വരാൻ സമയം ആയിരുന്നു..
ഓഹ് കൂടെ ആ വിറകു കൊള്ളിയും ഉണ്ടായിരുന്നു…. ഡോക്ടർ അച്ഛനെ പരിശോധിച്ച്… സ്കാനിംഗ് റിപ്പോർട്ട് ഒക്കെ നോക്കി.. വല്ല്യ കുഴപ്പമില്ല.. രണ്ടു ദിവസം കൊണ്ടു പോകാം എന്നറിയിച്ചു…
“കുഴപ്പമില്ല ഡോക്ടർ പൂർണമായും ഭേദമായിട്ടു പോയാൽ മതി….”
അച്ഛൻ അത്ഭുതത്തോടെ നോക്കി… അഡ്മിറ്റ് ചെയ്യണോ വീട്ടിൽ പോയി റസ്റ്റ് എടുത്താൽ ശെരിയാവില്ലേ എന്ന് ചോദിച്ച മകന്റെ മലക്കം മറിച്ചിൽ കണ്ടിട്ടാവണം…
ഡോക്ടർ എന്തോ നിർദ്ദേശങ്ങൾ നമ്മുടെ വിറകു കൊള്ളി ക് കൊടുക്കുന്ന കണ്ടു..ഭയങ്കര വിധേയത്വത്തോടെ അവൾ എല്ലാത്തിനും തലയാട്ടുന്നു.. എന്റെ മുഖത്തോടു നോക്കിയതേ ഇല്ല.. ഇന്നലത്തെ ഡോസ് ശെരിക് ഏറ്റെന്നു തോന്നുന്നു…
താഴെ കാന്റീനിൽ പോയി അച്ഛനുള്ള കഞ്ഞി വാങ്ങാം എന്ന് വിചാരിച്ചു … അങ്ങട്ട് പോകുമ്പോൾ അടുത്ത റൂമിന്റെ വാതിലിൽ നോക്കി അതടഞ്ഞു കിടക്കുന്നു.. അവളെ പുറത്തേക് കാണുന്നില്ല.. മുട്ടി നോക്കിയാലോ കാന്റീനിൽ നിന്നും എന്തേലും വാങ്ങണോ എന്ന് ചോദിച്ചാലോ.. ഓഹ് അല്ലേൽ വേണ്ട….എന്തെങ്കിലും തോന്നിയല്ലോ..
ഞാൻ മുൻപോട്ടു തന്നെ നടന്നു..
“മോനെ താഴേക്കു പോകുവാണോ “
പിന്നിൽ നിന്നും വിളിച്ചത് അവളുടെ അമ്മയാണ്..
അതെ അമ്മേ…. എന്തെങ്കിലും വാങ്ങണോ..
ഞാനും വരാം കുറച്ചു കഞ്ഞി വാങ്ങാലോ..
ഞാൻ മേടിച്ചിട്ട് വരാം.. അമ്മ വെറുതെ നടക്കണ്ട റൂമിൽ ഇരുന്നോളു…
തിരിച്ചു കഞ്ഞി കൊണ്ടു കൊടുക്കുമ്പോൾ എങ്കിലും അവളെ ഒരു നോക്കു കാണാല്ലോ.. അതാണ് ചിന്തിച്ചത്…
വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ നടന്നു.. തിരിച്ചു വന്നപ്പോൾ ഡോർ തുറന്നു വന്നതു നീലിമ ആണ്…
കുളിച്ചിട്ടു വിടർത്തിയിട്ട മുടിയിഴകൾ..നെറ്റിയിൽ ഭസ്മം തൊട്ടിരിക്കുന്നു..അമ്മയുടെ നെറ്റിയിലും കണ്ടിരുന്നു ഭസ്മം…കഞ്ഞി അവളുടെ കയ്യിലേക് കൊടുത്തു…ആ വിരലുകളിലെ സ്പർശം…കുളിരുന്നതായിരുന്നു…
അവൾ ഒന്നും മിണ്ടിയില്ല അമ്മ ഉള്ളത് കൊണ്ടാവണം… എങ്കിലും അവളുടെ മൗനം… അതിനു പോലും ആയിരം വാക്കുകളുടെ സൗന്ദര്യം ആയിരുന്നു
വാക്കുകൾക്കു അദൃശ്യമായ ഒരാത്മാവുണ്ട്; അതിനെയാണ് നാം മൗനമെന്നു വിളിക്കുന്നത്..ഏതോ മിസ്റ്റിക് കവിയുടെ വാക്കുകൾ ഓർത്തു പോയി..
ഞാൻ അടുത്ത റൂമിലേക്കു നടന്നു.. അവൾ വാതിൽ അടച്ചിരുന്നില്ല ഞാൻ നടന്നു പോകുന്നത് നോക്കുകയാണോ… ഒന്നു തിരിഞ്ഞു നോക്കി.. അതെ അവൾ നോക്കി നിക്കുന്നുണ്ട് ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയത് കൊണ്ടാവണം അവൾ കതക് അടച്ചു…
റൂമിലെത്തി.. അച്ഛന് കഞ്ഞി കോരി കൊടുത്തു..
കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് വന്നു.. അച്ഛന് ഒരു ഇൻജെക്ഷൻ കൊടുക്കാൻ ഉണ്ടത്രേ…
അവൾ ഇൻജെക്ഷൻ എടുത്തു തിരിച്ചു പോവുമ്പോൾ എന്റെ മുഖത്തേക് നോക്കി ഒന്ന് ചിരിച്ചു…ഞാനും ഒന്ന് ചുണ്ടിൽ ഒരു ചിരി വരുത്തി..
വീട്ടിൽ നിന്നും അമ്മയുടെ കാൾ വന്നു കുറച്ചു നേരം സംസാരിച്ചു.
അച്ഛന്റെ വിവരങ്ങൾ ഒക്കെ പറഞ്ഞു..
“മോനെ അമ്മാവൻ വിളിച്ചിരുന്നു.. അവരോടു എന്താ പറയേണ്ടത്.. അച്ഛൻ രണ്ടു ദിവസം കൊണ്ടു ഡിസ്ചാർജ് ആവുമെങ്കിൽ… അത് കഴിഞ്ഞു നീ പെണ്ണ് കാണാൻ ചെല്ലും എന്നു പറയട്ടെ…”
“വേണ്ടമ്മേ ഇപ്പൊ വേണ്ട….കുറച്ചു കഴിയട്ടെ അത് വേണ്ടാന്ന് പറഞ്ഞേക് “
“എത്ര നാളാ ഇങ്ങനെ നീട്ടി കൊണ്ടു പോകുന്നെ… എനിക്ക് വയ്യാണ്ടായി കേട്ടോ”
രണ്ടു മൂന്നു പെണ്ണ് കണ്ടെങ്കിലും എന്തോ ഒന്നും ഇഷ്ടപ്പെട്ടില്ല…പിന്നെ ലാസ്റ്റ് വീട്ടുകാർക്കു ഇഷ്ടപെട്ട ഒന്നിനെ നോക്കിയപ്പോ അതിന്റെ ജാതകം ചേരില്ല അത്രേ….
ഈ ആലോചന അമ്മാവൻ കൊണ്ടു വന്നതാണ് ആദ്യം ജാതകം നോക്കിയിരുന്നു… അമ്മയ്ക്ക് ഈ ജാതകത്തിലൊക്കെ വിശ്വാസം ആയ കൊണ്ടു ഞാൻ ആണ് പറഞ്ഞത് ഇനി ജാതകം നോക്കീട്ടു പെണ്ണ് കാണാൻ പോകാന്നു… എന്റെ ജാതകത്തിൽ എന്തോ ദോഷം ഉണ്ടത്രേ.. അപ്പോ അതിനു ചേരുന്ന ജാതകം വേണമെന്ന്.. പിന്നെ പഴയ ആൾക്കാരുടെ വിശ്വാസം അല്ലേ.. എന്ത് സംഭവിച്ചാലും വന്നു കേറുന്ന പെണ്ണിന്റെ തലേൽ ആവും കുറ്റം മുഴുവൻ..
എന്തായാലും ഇപ്പോൾ വന്ന ആലോചന വേണ്ട എന്നു തന്നെ പറഞ്ഞിരിക്കുന്നു…
അമ്മ ഇപ്പോൾ തന്നെ അമ്മാവനെ വിളിച്ചു പറയും.. അമ്മാവൻ അവരെ അറിയിച്ചോട്ടെ…
അച്ഛനെ നോക്കി.. അച്ഛൻ ഉറങ്ങിയിരിക്കുന്നു…. റൂമിൽ ബെസ്റ്റാന്ഡേര്ക് കിടക്കാൻ ഒരു സിംഗിൾ ബെഡുണ്ട്…കുറച്ചു നേരം അവിടിരുന്നു…. എംഡി യ്ക്കു ഒരാഴ്ചത്തെ ലീവ് ചോദിച്ചു വാട്സ്ആപ്പ് മെസ്സേജ് അയച്ചു…
അവിടെ ഇരുപ്പുറച്ചില്ല എന്നു പറയുന്നതാവും ശെരി…ഇടക്കിടക്ക് ഡോർ തുറന്നു പുറത്തു പോയി നോക്കി… അവളുടെ റൂം അടഞ്ഞു തന്നെ കിടന്നു.. കോറിഡോറിലൂടെ ആരൊക്കെയോ നടക്കുന്നുണ്ട്…
ഉള്ളിൽ എവിടെയോ അവൾ കടന്നു കൂടിയിരിക്കുന്നു.. അവളുടെ സാമിപ്യം ആഗ്രഹിക്കുന്നു… ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പണ്ട് കൂട്ടുകാരോടൊക്കെ എത്രയോ വട്ടം തർക്കിച്ചിരിക്കുന്നു അങ്ങനെ ഒന്ന് സംഭവിക്കില്ല എന്നു..
പഠന കാലത്തെ നേരമ്പോക്കുകൾ അല്ലാതെ തനിക് ആത്മാർത്ഥമായൊരു പ്രണയം ആരോടും തോന്നിയിരുന്നില്ല.. അല്ലെങ്കിൽ മനസ്സിൽ കണക്കു കൂടിയ പോലൊരു പെണ്ണിനെ കണ്ട് കിട്ടാത്തതും ആവാം കാരണം..
ഇതിപ്പോ വല്ലാത്തൊരു വെപ്രാളം… അവളെ കാണാതിരിക്കുന്ന ഓരോ നിമിഷത്തിനും ഒരു വ്യാഴവട്ടത്തിന്റെ ദൈർഘ്യം…എന്റെ നെഞ്ചിടിപ്പിന്റെ താളം എനിക്ക് തന്നെ കേൾക്കുന്നു…
ഒരു പുക എടുത്താലോ…
പുറത്തേക് നടന്നു….
വെളിയിൽ എന്റെ നെഞ്ചിടിപ്പിന്റെ താളം എന്നോണം ഇടിയോടു കൂടിയ മഴ തിമിർത്തു പെയ്തു കൊണ്ടിരിക്കുന്നു…
സിഗെരെറ്റിന്റെ പുകയ്ക്കു പോലും ഉള്ളിലൊരു ലഹരി തരാൻ കഴിയുന്നില്ല.. വലിച്ചു പകുതിയാക്കിയ സിഗെരെറ് മഴയിലേക് വലിച്ചെറിഞ്ഞു…ആ ലഹരി മഴയെടുത്തു മറ്റൊരു ലഹരിയായി എന്നിലേക്കു പെയ്തിറങ്ങട്ടെ… വെറുതെ മേളിൽ നിന്നും വീഴുന്ന മഴയിലേക് കൈ നീട്ടി… തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴ..
പെട്ടെന്നാണ് മുഖത്തേക്കു വെള്ളം തുള്ളി തുള്ളിയായി വീണത്…
അവൾ അവിടെ വന്നു നിന്നത് പോലും ഞാൻ അറിഞ്ഞില്ലായിരുന്നു… അല്ല ഞാൻ വേറെ ഏതോ ലോകത്തായിരുന്നു…
അവളോട് എന്തെങ്കിലും സംസാരിക്കാൻ ശബ്ദം പുറത്തു വന്നില്ല…
ഏതൊരു കരുത്തനും നിശബ്ദ മാക്കപ്പെടുന്ന അവസ്ഥയാണ് പ്രണയം എന്നു ഞാൻ അറിയുക ആയിരുന്നു…
അസ്ഥികൾ ഇഴയിട്ട നെഞ്ചിലെ തടവറയിൽ അവളെപ്പോഴോ തടവു കാരി ആയി കഴിഞ്ഞിരുന്നു….
“മഴ ഇഷ്ടമാണോ ” നിശബ്ദദയെ ഭംഗിച്ചതു അവളാണ്..
ഇന്നലെ വരെ “നശിച്ച മഴ” എന്നു പരിതപിച്ചിരുന്ന ഞാൻ…
ഒന്നും പറയാതെ ഒന്നു ചിരിച്ചു..
എനിക്കൊരുപാട് ഇഷ്ടട്ടോ മഴ….
നേരത്തെ സൈലന്റ് ആയി നിന്നവളുടെ മുഖത്തു വല്ലാത്ത സന്തോഷം…
എന്താ മഴ ഉള്ളത് കൊണ്ടാണോ ഇത്ര സന്തോഷം….
മഴയുള്ളതും സന്തോഷം ആണ്… പക്ഷെ ഇപ്പോൾ സന്തോഷത്തിനു വേറൊരു കാരണം കൂടെ ഉണ്ട്…
“അതെന്താടോ പറയാൻ പറ്റുന്നതാണേൽ പറ “
അവൾ മഴ വെള്ളം തട്ടി കളിച്ചു കൊണ്ടിരുന്നു…
അവൾക്കു തിരിച്ചു കിട്ടിയൊരു കുട്ടികാലം.. അങ്ങനാണ് തോന്നിയത്…ഈ മഴ ഒരിക്കലും തോരാതെ ഇരുന്നെങ്കിൽ…
ചേട്ടന് ലൗവർ ഒന്നുമില്ലേ…
ഇല്ല..
തോന്നി…
“എന്തെ അങ്ങനെ തോന്നാൻ എന്നെ കണ്ടാൽ ആരും ഇഷ്ടപ്പെടില്ല എന്നു തോന്നുന്നുണ്ടോ “
“ഹേയ് അല്ല.. അങ്ങനൊരു കാമുകി ഉണ്ടായിരുന്നെങ്കിൽ ഈ മൂലയ്ക്ക് വന്നിരിക്കുമ്പോൾ കയ്യിൽ ഒരു ഫോണും ഉണ്ടായേനെ… “
“അപ്പോ ഇയാൾക്കോ.. ഇത്ര സുന്ദരി ആയ ഒരാൾക്കു എന്തായാലും ഒരു ലൗവർ ഉണ്ടായിരിക്കുമല്ലോ “
സുന്ദരി എന്നു പറഞ്ഞത് കൊണ്ടാവണം അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. മനസ്സിനെ മയക്കുന്ന ചിരി…
“ചേട്ടാ ഞാൻ പ്രേമിക്കാൻ പോയാലെ ഒളിചോടെണ്ടി വരും “
“അതെന്താ പ്രേമിക്കുന്നവരൊക്കെ ഒളിച്ചോടുകയാണോ പതിവ്.. “
“വീട്ടിൽ സമ്മതിക്കണം എങ്കിൽ ജാതകം കൂടെ ചേരണം.. എന്റെ ജാതകത്തിൽ എന്തോ ദോഷം ഉണ്ടത്രേ.. അത് കൊണ്ട് ജാതകം വിട്ടൊരു കളിയും ഇല്ല…. “
“ഹ ഹ നമ്മൾ ഒരു കുടുംബക്കാർ ആണെന്ന് തോന്നുന്നു… “
“എന്തെ “
അതു പോട്ടെ.. എന്നിട്ട് ഇയാൾക്ക് ജാതകം ചേരുന്ന ആലോചന ഒന്നും വന്നില്ലേ….
കുറെ പേര് കാണാൻ വന്നിട്ടുണ്ട് വീട്ടുകാർക്കു ഇഷ്ട പെടുമ്പോൾ ജാതകം ചേരില്ല..
ആ വാക്ക് ശ്രദ്ധിച്ചു.. വീട്ടുകാർക് ഇഷ്ടപെടുമ്പോൾ
അപ്പോൾ അവൾക്കു ഇഷ്ടപ്പെട്ടതു ഒന്നും വന്നില്ല എന്നല്ലേ അർത്ഥം…
അങ്ങനെ ഒടുവിൽ ആണ്… ജാതകം നോക്കി ചേരുന്ന ഒരു ആലോചന വന്നതു…
“ഇപ്പോൾ അവർ ആ ആലോചന വേണ്ടാന്ന് വെച്ചു എന്നു വിളിച്ചു പറഞ്ഞു…”
“അതാണോ തനിക്കു ഇത്ര സന്തോഷം…”
“പിന്നല്ലാതെ “
“അതിനെന്താ ഇത്ര സന്തോഷം…അത് മുടങ്ങി പോയതിൽ…. “
“അതോ… അത്… ” അവളുടെ കണ്ണുകൾ മുഖത്തേക്ക് നോക്കാതെ.. പുറത്തേക് നോക്കി നിന്നു…
ചിന്നു…. പുറകിൽ നിന്നു ഒരു വിളി…
എന്നെയാ അമ്മ വിളിക്കുന്നു.. ഞാൻ തിരിഞ്ഞു നോക്കി…
പിന്നെ അവളുടെ നേരേ നോക്കിയപ്പോൾ… അവൾ പുറത്തു നിന്നു കൈ കുമ്പിളിൽ പിടിച്ച മഴവെള്ളം എന്റെ മുഖത്തേക് തെറിപ്പിച്ചു…
ഡീ…
അപ്പോളേക്കും അവൾ ചിരിച്ചു കൊണ്ട് ഓടി പോയി….
ഹൃദയത്തില്‍ നീലമേഘങ്ങള്‍ നിറഞ്ഞ ആകാശമുള്ളവര്‍… ഞാനും നീലിമയും
അറിയാതെ അറിഞ്ഞും അറിഞ്ഞപ്പോള്‍ അറിയാതെയും പോയവരെപ്പോലെ..
എന്റേയും അവളുടെയും ഹൃദയത്തെ കൂട്ടിയിണക്കുന്ന നൂല്പാതയിലൂടെ
സ്നേഹമയമായ ഒരുത്സവം ആര്‍ത്തിരമ്പികടന്നുപോയി..
ആർതലചു പെയ്യുന്ന മഴയെ.. ഞാനും നിന്നെ പ്രണയിച്ചു തുടങ്ങുന്നു..
എന്റെ മുഖത്തേക് തെറിച്ചു വീണ മഴത്തുള്ളികൾ എന്നോട് പറഞ്ഞത് ഒരു ഹൃദയ രഹസ്യം ആയിരുന്നു….
“എന്തിനാ അമ്മ വിളിച്ചേ…”
അവൾ പോയിട്ട് പിന്നെയും എന്റെ അടുത്തേക് വന്നിരുന്നു…
“അതോ… അമ്മ കിടക്കുവാന്നു പറയാൻ.. എന്നോടും ചെന്നു കിടക്കാൻ പറയാൻ വിളിച്ചതാ “
“എന്നിട്ടെന്തേ… കിടക്കാഞ്ഞേ “
“എന്താ ഞാൻ വന്നതു ബുദ്ധി മുട്ടായോ.. “
അതിനു ഞാൻ മറുപടി പറഞ്ഞില്ല മറിച്ചൊരു ചോദ്യം ആണ് ചോദിച്ചത്..
ഒളിച്ചോടാൻ തയ്യാറാണോ….?
“അവൾ മുഖം പുറത്തേക് നീട്ടി പിടിച്ചു.. തുള്ളിയായി വീണ മഴ അവളുടെ കവിളിലൂടെ പെയ്തിറങ്ങി… “
“കൃഷ്ണമ്മാവൻ കൊണ്ടുവന്ന ജാതക ചേർച്ച ഉള്ള പെണ്ണിനെ ഞാനും വേണ്ടെന്നു ഇന്നാണ് വിളിച്ചു പറഞ്ഞത് “
അവൾ അത്ഭുതത്തോടെ എന്നെ നോക്കി…
“കൃഷ്ണമ്മാവൻ “
അവളുടെ ചിരി മഴ പോലെ പെയ്തിറങ്ങി…
ബാല്കണിയിലെ അരപ്രേയസിൽ വെച്ച അവളുടെ കയ്യിലേക് എന്റെ കൈ ചേർന്നു…
പിന്നെ അത് വിരലുകളിലേക് കൊരുത്തു..
അവളുടെ ഇടം കൈ എന്റെ ഇടതു കയ്യിലേക് ചേർന്നു
വലം കൈ അവളുടെ പുറത്തൂടെ മറ്റേ കയ്യിലേക് പിടിച്ചു… ചേർത്താണ് നിർത്തിയത്.. അവളുടെ കണ്ണിലെ.. നാണതിൽ ഞാൻ കണ്ടത് പ്രണയം ആണ്…
ചുംബനത്തിന്റെ പാടുള്ള ചുണ്ടുകളില്‍
മുറിഞ്ഞൊഴുകിയ രക്തത്തില്‍
പ്രണയത്തിന്റെ പ്രക്ഷോഭം ആരംഭിക്കുക ആയിരുന്നു…
മഴ ഞങ്ങളിൽ ഓരോ തവണയും വന്നു പോയിക്കൊണ്ടിരുന്നു.! പ്രണയത്തിന്റെ ആദ്യ നാളുകൾ തുടങ്ങി ഓരോ തവണയും അവളെയും മഴയെയും പ്രണയിച്ചു കൊണ്ടേ ഇരുന്നു. അവളുടെ ഓരോ ഭാവങ്ങളെയും മഴ തന്മയത്വത്തോടെ അനുകരിക്കാൻ ശ്രമിച്ചു
പതിഞ്ഞ നൂലിഴകളായി പെയ്യുന്ന മഴ, അവളുടെ പുഞ്ചിരി പോലെ വശ്യം ആയിരുന്നു .. നിർത്താതെ പെയ്യുന്ന നേരങ്ങളിൽ , അവളനുഭവിപ്പിച്ച സ്നേഹത്തിന്റെ ഒരു കാലം തന്നെ മഴയോടൊപ്പം ഒഴുകിവന്നു.. അവൾ പിണങ്ങി നിന്നപ്പോളൊക്കെയും.. മഴ പെയ്യുമെന്നു കൊതിപ്പിച്ചു കടന്നു പോയി…
എന്റെ കൈകളിൽ അവളിപ്പോലും കൊരുത്തു പിടിച്ചിട്ടുണ്ട്… പുറത്തു നിർത്താതെ പെയ്യുന്ന മഴ… അവൾ പെയ്തു നനക്കുന്നത് ഭൂമിയെന്ന കാമുകനെയാണ്…അതെ… അവനിലേക് ആർത്തലച്ചു പെയ്തു.. അവനിലേക്ക് പടർന്നൊഴുകി കൊണ്ട്…
( ശുഭം )
( NB:-കമ്പി സൈറ്റിൽ കമ്പി പ്രതീക്ഷിച്ചു വന്നവർ ചീത്ത വിളിക്കരുത്… ഒരു രാത്രി യാത്രയിൽ എഴുതിയ ചെറിയൊരു കഥയാണ്.. ഇഷ്ടമായവർ അഭിപ്രായം അറിയിക്കുമല്ലോ..
സ്നേഹത്തോടെ നന്ദൻ)
Comments:
No comments!
Please sign up or log in to post a comment!