എന്റെ നിലാപക്ഷി 5

കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ജീന അനുപമയുമായി നല്ല സൗഹൃദത്തിലായി. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളൊക്കെ ജീന പെട്ടെന്ന് മനസിലാക്കി എടുക്കുവാൻ മിടുക്കി ആയതിനാൽ ജോലിയെ കുറിച്ച് പഠിപ്പിച്ചെടുക്കുവാൻ അനുപമയ്ക്കും എളുപ്പമായിരുന്നു. ജീന ശ്രീഹരിക്ക് ഒപ്പം ഒരേ വീട്ടിലാണ് താമസം എന്ന ന്യൂസ് ഈ കുറച്ച് ദിവസങ്ങൾക്കുളിൽ തന്നെ ഓഫീസിനുള്ളിൽ പരന്നിരുന്നു. ശ്രീഹരിയും ജീനയും പ്രണയത്തിലാണ് അവർ തമ്മിൽ ഉടൻ വിവാഹിതനാകും എന്നതായിരുന്നു സ്റ്റാഫുകൾക്ക് ഇടയിലുള്ള സംസാരം. ജീന ശ്രീഹരിയോട് കാണിക്കുന്ന അമിത സ്വതന്ത്രവും ആ സംസാരങ്ങൾക്ക് ബലമേകി. അതുകൊണ്ട് തന്നെ ജീനയോട് ഒരു ബഹുമാനത്തോടെ മാത്രമാണ് അവിടുള്ളവർ പെരുമാറിയിരുന്നത്. അനുപമ പക്ഷെ അവർ പ്രണയത്തിലായിരുന്നെന്ന് വിശ്വസിച്ചിരുന്നില്ല. അന്നൊരു ദിവസം ഓഫീസിൽ ലഭിച്ച ഫ്രീ ടൈമിൽ അനുപമ ജീനയോട് ചോദിച്ചു. “ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?” ജീന ആകാംഷയോടെ ചോദിച്ചു. “എന്താ?” “ഞാൻ ഇത് ചോദിക്കണോ വേണ്ടയോ എന്ന് ഒരുപാട് പ്രാവിശ്യം ആലോചിച്ചു, ഒരു ആകാംഷകൊണ്ട് എപ്പോൾ ചോദിക്കുവാണ്.” ജീന അനുപമയുടെ മുഖത്ത് തന്നെ നോക്കി. “ജീനയും സാറും തമ്മിൽ പ്രണയത്തിലാണോ?” പരിസരം മറന്നുള്ള ഒരു പൊട്ടിച്ചിരി ആയിരുന്നു ജീനയുടെ മറുപടി.

അനുപമ പെട്ടെന്ന് തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും നോക്കിയ ശേഷം ജീനയുടെ വാ പൊത്തി പിടിച്ചു. എന്നിട്ട് നാണം കെടുത്തരുത് എന്ന് മുഖം കൊണ്ട് ആഗ്യം കാണിച്ചു. ചിരി കടിച്ചമർത്തി അനുപമയുടെ കൈ മുഖത്ത് നിന്നും മാറ്റിക്കൊണ്ട് ജീന ചോദിച്ചു. “എന്താ അനുവിന് ഇങ്ങനെ ഒരു പൊട്ടത്തരം തോന്നാൻ കാരണം?” “ജീന സാറിനോട് കാണിക്കുന്ന സ്വാതന്ത്രം കണ്ട് ചോദിച്ച് പോയതാണ്.” കാബിനുള്ളിൽ ഇരിക്കുന്ന ശ്രീഹരിയെ നോക്കികൊണ്ട്‌ ജീന പറഞ്ഞു. “എന്റെ അറിവിൽ ഇച്ചായന്‌ ഒരേയൊരു പ്രണയമേ ഉള്ളായിരുന്നു.. അത് ക്ലാര ചേച്ചിയോടായിരുന്നു.” ശ്രീഹരിയുടെ ജീവിതത്തിൽ ക്ലാര എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു എന്ന് അനുപമ അപ്പോഴാണ് അറിയുന്നത്. “അവരുടെ പ്രണയ നിമിഷങ്ങളുടെ എല്ലാം സാക്ഷി ഞാൻ ആയിരുന്നു.” “എന്നിട്ട് അവർ എന്താ ഒന്നിക്കാഞ്ഞെ?” അവൾ ശ്രീഹരിക്കും ക്ലാരക്കും ഇടയിൽ സംഭവിച്ചതെല്ലാം അനുപമയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ അനുപമ ചോദിച്ചു. “അപ്പോൾ നിങ്ങൾക്ക് ഇടയിൽ പ്രണയമില്ല.. സൗഹൃദം മാത്രമാണ് ഉള്ളതല്ലേ?” “അതെ..” അനുപമ ചുറ്റും നോക്കി അടുത്തൊന്നും ആരും എല്ലാ എന്ന് ഉറപ്പ് വരുത്തിയ ശേഷം പറഞ്ഞു. “എനിക്ക് സാറിനെ പറ്റി ഒരു കാര്യം പറയാനുണ്ടായിരുന്നു.

” “എന്ത് കാര്യം?” “സർ നല്ലൊരു മനസിന് ഉടമയാണ്.. പക്ഷെ എല്ലാ മനുഷ്യരെയും പോലെ ഒരു വീക്ക് പോയിന്റ് സാറിനും ഉണ്ട്.. പക്ഷെ ഞാൻ അത് പറഞ്ഞു കഴിഞ്ഞാൽ ജീനക്ക് സാറിനോട് ദേഷ്യമൊന്നും തോന്നരുത്.”

ജീന ഒരു ചെറു ചിരിയോടെ ചോദിച്ചു. “ഒരു രാത്രിയിലേക്ക് മാത്രമായി ഇച്ചായന്റെ ജീവിതത്തിൽ കടന്നു വന്ന് പോകുന്ന പെൺപിള്ളേരെ കുറിച്ചാണോ അനുവിന് പറയാനുള്ളത്.” അനു അത്ഭുതം നിറഞ്ഞ മുഖത്തോടെ ജീനയെ നോക്കി. “നിനക്ക് അത് എങ്ങനെ അറിയാം?” “ഞാൻ ഇന്നും ഇന്നലെയും അല്ല ഇച്ചായനെ കണ്ട് തുടങ്ങിയത്.. പിന്നെ..” വീണ്ടും അവരുടെ കണ്ട് മുട്ടൽ അങ്ങനെ ഒരു സന്ദർഭത്തിൽ ആണെന്ന് അവളുടെ മനസ്സിൽ ഓടിയെത്തി. “പിന്നെ?” “ഏയ്.. അതൊന്നും ഇല്ല..” ജീന എന്തോ മറക്കാൻ ശ്രമിക്കുന്നതായി അനുപമക്ക് തോന്നി. പക്ഷെ അതിനെ കുറിച്ച് ചൂഴ്ന്ന് ചോദിക്കുവാൻ അവൾ ആഗ്രഹിച്ചില്ല. പക്ഷെ ശ്രീഹരിയുടെ കാര്യം സംസാരിക്കാൻ അവൾക്ക് താല്പര്യം ഉണ്ടായിരുന്നു. “അതിനെ കുറിച്ച് അറിയാമായിരുന്നിട്ടും ജീനയെന്താ സാറിനെ അതിൽ നിന്നൊക്കെ പിന്തിരിപ്പിക്കാഞ്ഞത്?” ഒരു ചിരിയോടെ ജീന പറഞ്ഞു. “എന്റെ ഒപ്പം ഇച്ചായൻ ഉണ്ടായിരുന്നപ്പോൾ അങ്ങനെ ഒന്നിനും പോയിരുന്നില്ല.” “അപ്പോൾ ഇനി സർ അങ്ങനെ ഒന്നിനും പോകില്ലെന്നാണോ?” “അതെനിക്ക് ഉറപ്പ് പറയാനൊന്നും കഴിയില്ല.. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ.” അനുപമ ജീനയുടെ ലാഘവത്തോടെയുള്ള മറുപടി കണ്ട് അവളെ മനസിലാകാതെ തുറിച്ച് നോക്കി. “അപ്പോൾ പിന്നെന്തിനാ സാർ സിഗരറ്റ് വലിക്കുന്നത് നീ നിർത്തിച്ചത്, അതും സാറിന് ഇഷ്ട്ടമായിരുന്ന കാര്യമായിരുന്നല്ലോ.” “അതെനിക്ക് ഇഷ്ട്ടമാല്ലാഞ്ഞത് കൊണ്ട് നിർത്തിച്ചു.”

“അപ്പോൾ സാറ് ആ ഒരു കാര്യത്തിന് പോകുന്നത് നിനക്ക് ഇഷ്ട്ടമാണെന്നാണോ?” പെട്ടെന്ന് അനുപമയിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നപ്പോൾ അതിന് എന്ത് ഉത്തരം നൽകണമെന്ന് ജീനക്ക് അറിയില്ലായിരുന്നു. അവൾ സ്വയം മനസ്സിനോട് അങ്ങനെ ഒരു ചോദ്യം ചോദിച്ച് നോക്കിയപ്പോൾ താൻ കൂടെ ഉള്ളപ്പോൾ ശ്രീഹരി അങ്ങനെ പോകില്ലായിരിക്കും എന്നൊരു ഉത്തരം മാത്രമാണ് അവൾക്ക് കിട്ടിയത്. . . രാത്രി ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ശ്രീഹരി ജീനയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവളുടെ മുഖത്തെ വിഷാദ ഭാവമെല്ലാം മാറിയിരിക്കുന്നു. എപ്പോൾ ഒരുപാട് സംസാരിക്കാറും ഉണ്ട്. പഴയ ജീനയിലേക്ക് അവൾ തിരിച്ചെത്തിയെന്ന് തന്നെ പറയാം. പിന്നെ ഉള്ളൊരു വ്യത്യാസം കോളേജിൽ പഠിച്ചിരുന്ന ജീനയിൽ നിന്നും കുറച്ചധികം സ്വാതന്ത്രത്തോടെ ആണ് അവളിപ്പോൾ ശ്രീഹരിയോട് പെരുമാറിയിരുന്നത്.
അതിൽ അവന് ഒരു പരിഭ്രമവും ഇല്ലായിരുന്നു. കാരണം അവൾക്ക് ശ്രീഹരി അല്ലതെ എപ്പോൾ മറ്റാരും ഇല്ലെന്ന് അവന് നല്ലപോലെ അറിയാം. ശ്രീഹരി തന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നത് ജീന ശ്രദ്ധിച്ചു. അവൾ മുഖം കൊണ്ട് ആഗ്യത്തിലൂടെ എന്താ എന്ന് അവനോട് ചോദിച്ചു. “നമുക്കിനിയും ഡോക്ടറിനെ കാണാൻ പോകേണ്ടതായിട്ടുണ്ടോ?” “ഞാൻ അത് ഇച്ചായനോട് പറയാനിരിക്കയായിരുന്നു. എനിക്കിപ്പോൾ കുഴപ്പമൊന്നും ഇല്ല.. നല്ലപോലെ ഉറങ്ങാൻ പറ്റുന്നുണ്ട് വേണ്ടാത്ത ചിന്തകളും ഇല്ല.” “ഓക്കേ.. എങ്കിൽ നമുക്കിനി പോകണ്ട..” ജീനയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്ന കണ്ടപ്പോൾ തമാശയായി ശ്രീഹരി പറഞ്ഞു. “ഇനിയും പഴയ പോലെ വല്ലോം ആയാൽ നിനക്ക് ആ ഹോസ്പിറ്റലിൽ ഒരു റൂം തന്നെ ബുക്ക് ചെയ്ത് കളയും.” അത് കേട്ട ജീന ഒരു ചിരിയോടെ പറഞ്ഞു.

“എങ്കിൽ ആ റൂമിൽ ഒരു ബെഡ് കൂടി ഇച്ചായനായിട്ട് ബുക്ക് ചെയ്തോളണം. എന്നെ ഇനി എങ്ങും കൊണ്ട് കളഞ്ഞിട്ട് പോകില്ലെന്ന് ഉറപ്പ് തന്നിട്ടാണ് ഞാൻ കൂടെ വന്നത്.” ചിരിയിലൂടെ അവൾ പറഞ്ഞ ആ മറുപടിക്കിടയിൽ ഒരു വേദന ഒളിച്ചിരുന്നതായി അവന് തോന്നി. അവന്റെ മുഖം പെട്ടെന്ന് മ്ലാനമായി. അവന്റെ മുഖത്തെ ഭാവ മാറ്റം കണ്ടപ്പോഴാണ് താൻ പറഞ്ഞതിനുള്ളിൽ ഒരിക്കൽ ഇച്ചായൻ കളഞ്ഞിട്ട് പോയതാണല്ലോ എന്നൊരു അർദ്ധം ഉണ്ടെന്ന് അവൾ ഓർത്തത്. അവൾ പെട്ടെന്ന് വിഷയം മാറ്റാനായി ചോദിച്ചു. “നാളെ ഞായറാഴ്ചയായിട്ട് എന്താ പരിപാടി?” “അനു കുറച്ചു ഫയൽസ് നോക്കാൻ തന്നിട്ടുണ്ട്.. അതൊക്കെ നോക്കി തീർക്കണം.” “അനു ഇനി രണ്ടു ദിവസം കൂടിയേ ഓഫീസിൽ വരുള്ളല്ലേ?” അവൻ അതെ എന്ന അർത്ഥത്തിൽ മൂളി. “നമുക്ക് രണ്ടുപേർക്കും എന്തായാലും അനുവിന്റെ കല്യാണത്തിന് പോകണം.” ജീന കല്യാണത്തിനെ കുറിച്ച് പറഞ്ഞപ്പോൾ ശ്രീഹരി അവളോട് പറഞ്ഞു. “നിനക്കും അനുവിനും ഒരേ പ്രായമല്ലേ.. നിന്റെ കല്യാണത്തിനെ കുറിച്ചും നമുക്ക് ആലോചിക്കണ്ടേ?” അത് കേട്ടപ്പോൾ പ്രസന്നമായിരുന്ന ജീനയുടെ മുഖം പെട്ടെന്ന് മങ്ങി. അവൾ കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ചോദിച്ചു. “ഇച്ചായൻ കഴിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പ്ലേറ്റ് എടുക്കട്ടെ?” ജീനയുടെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച്കൊണ്ട് അവൻ തന്റെ മുന്നിലിരുന്ന ഒഴിഞ്ഞ പ്ലേറ്റ് അവളുടെ നേരെ നീക്കി വച്ചു. ജീന പ്ലേറ്റുമെടുത്തു കൊണ്ട് അടുക്കളയിലേക്ക് നടന്നു. കൈ കഴുകി മുറിയിലേക്ക് നടക്കുമ്പോഴും കല്യാണത്തെ കുറിച്ച് പറഞ്ഞപ്പോഴുള്ള ജീനയുടെ പ്രതികരണം തന്നെ ആയിരുന്നു അവന്റെ മനസ്സിൽ. അവൾ ഒരു കല്യാണത്തിന് സമ്മതിക്കില്ല എന്ന് അവന് തോന്നി.
റൂമിലെത്തിയപ്പോഴാണ് അവന്റെ മൊബൈൽ ബെല്ലടിച്ചത്.. എടുത്ത് നോക്കുമ്പോൾ അമ്മയാണ്. സാധാരണ ‘അമ്മ ശ്രീഹരിയെ ആ സമയത്തു തന്നെയാണ് വിളിക്കാറുള്ളത്. സംസാരിക്കാൻ ഒരുപാട് വിശേഷങ്ങൾ ഒന്നും ഇല്ലായിരുന്നു. പതുവുപോലെ അന്നും ‘അമ്മ അവന്റെ കല്യാണത്തിലേക്ക് സംസാരം കൊണ്ടെത്തിച്ചു. പതിവ് പോലെ അവൻ ഒഴിഞ്ഞു മാറുകയും ചെയ്തു. കട്ടിലിൽ കിടക്കുമ്പോൾ ഓരോ ചിന്തകളാൽ ഉറക്കം വരാതെ കിടക്കുമ്പോഴാണ് ഹാളിൽ നിന്നും ടിവിയുടെ ശബ്‌ദം അവൻ കേട്ടത്.

ജീന ഉറങ്ങിയിട്ടില്ല എന്ന് അവന് മനസിലായി. ഉറക്കം വരാത്തതിനാൽ അവനും എഴുന്നേറ്റ് ഹാളിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ സോഫയിൽ ഇരുന്നു ടിവി കാണുകയായിരുന്നു ജീന. ശ്രീഹരി അവളുടെ അടുത്തിരിക്കാതെ അവൾക്ക് എതിരെ ഉള്ള സോഫയിലേക്ക് പോയിരുന്നു. അലക്ഷ്യമായി ടിവിയിലേക്ക് നോക്കി ഇരിക്കുന്ന ശ്രീഹരിയെ ജീന ശ്രദ്ധിച്ചു. അവന്റെ മനസ് ഇവിടെയെങ്ങും അല്ല എന്ന് അവൾക്ക് മനസിലായി. “ഇച്ചായാ..” അവളുടെ വിളി ചിന്തകളുടെ ലോകത്തായിരുന്നു ശ്രീഹരി കേട്ടതേ ഇല്ല. ജീന എഴുന്നേറ്റ് അവന്റെ അരികിലേക്ക് പോയിരുന്നു. അവളുടെ സാമിപ്യം അടുത്തറിഞ്ഞപ്പോഴാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്. ജീന തന്നോട് വളരെ ചേർന്നിരിക്കുന്നത് അവൻ അറിഞ്ഞു. ശ്രീഹരി അവളുടെ അടുത്ത് നിന്നും സ്വല്പം നീങ്ങി മാറിയിരുന്നു. “ഇച്ചായനെന്നതാ പറ്റിയെ?” “ഏയ്.. ഒന്നുമില്ല.” അവൾ മുഖം ചുളിച്ചുകൊണ്ടു പറഞ്ഞു. “ഇച്ചായനെ എന്നെ എനിക്ക് നന്നായിട്ടറിയാം.. എന്തോ മനസ്സിൽ ഉണ്ട്.” അവൻ കുറച്ചു നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി. “‘അമ്മ ഇന്ന് ഫോൺ വിളിച്ചപ്പോഴും പതിവുപോലെ എന്റെ കല്യാണക്കാരം എടുത്തിട്ടു.. ഇപ്പോഴേ ഒന്നും നോക്കണ്ട എന്ന് എത്ര പറഞ്ഞാലും അമ്മയ്ക്ക് മനസിലാകില്ല.” “അമ്മയെ കുറ്റം പറയുന്നതെന്തിനാ.. ഇച്ചായന്റെ കൂടെ ഉണ്ടായിരുന്നവരുടെയൊക്കെ കല്യാണം കഴിഞ്ഞില്ലേ.. അപ്പോൾ ‘അമ്മ കല്യാണത്തെക്കുറിച്ച് പറയുന്നതിലെന്താ തെറ്റ്?” ശ്രീഹരി പെട്ടെന്ന് തന്നെ തിരിച്ച് ചോദിച്ചു. “നിനക്ക് എത്ര വയസ്സായെന്ന വിചാരം.. ഇരുപത്തിയാറ് കഴിഞ്ഞു.. നീയെന്താ കല്യാണത്തെക്കുറിച്ച് ചിന്തിക്കാത്തെ?” ജീന പെട്ടെന്ന് മൗന ആയി.. കുറച്ച് നേരം അവനെ തന്നെ നോക്കിയിരുന്ന ശേഷം അവൾ ശ്രീഹരിയുടെ തോളിലേക്ക് തല ചായ്ക്കാൻ വന്നപ്പോൾ അവൻ പെട്ടെന്ന് തന്നെ സോഫയിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് നടക്കാൻ തുനിഞ്ഞു.

ജീന പെട്ടെന്ന് തന്നെ അവന്റെ കൈയിൽ പിടിച്ച കൊണ്ട് പറഞ്ഞു. “ഇച്ചായാനിരിക്ക്, എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്.
” അവൻ സോഫയിലേക്ക് തിരികെ ഇരിന്നു. സൗമ്യത വിട്ട് ഉറച്ച സ്വരത്തിൽ അവൾ ചോദിച്ചു. “എന്താ ഇച്ചായന്റെ പ്രശ്നം?” അവൻ മനസിലാകാതെ തിരികെ ചോദിച്ചു. “എന്ത് പ്രശ്നം?” “ഞാൻ ഒരു ഭാരമായി ഇച്ചായന്‌ തോന്നി തുടങ്ങിയിട്ടുണ്ടോ?” അത് കേട്ട അവൻ പെട്ടെന്ന് തന്നെ തിരികെ ചോദിച്ചു. “ജീന.. നീ എന്താ എങ്ങനെ ചോദിക്കുന്നെ?” അവളുടെ സ്വരം ആർദ്രമായി മാറി. “ഞാൻ കുറച്ച് ദിവസങ്ങളായി ശ്രദ്ധിക്കുന്നു, ഇച്ചായൻ എന്തിനാ എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നെ?” അവൻ ജീനയുടെ മുഖത്തേക്ക് തന്നെ നോക്കി. “എന്റെ അടുത്ത് വന്നിരിക്കാറില്ല എപ്പോൾ.. ഞാൻ അടുത്തേക്ക് വന്നിരുന്നത് തന്നെ ഒഴിഞ്ഞു മാറും.. ഇപ്പോൾ തന്നെ ഇച്ചായന്റെ തോളിലേക്ക് ഒന്ന് തല ചായ്ക്കാൻ വന്നപ്പോൾ എഴുന്നേറ്റ് മാറുന്നു.” അവളുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞിരുന്നു. കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു. “നീ ഇവിടേക്ക് വന്ന ഇടക്ക് ഒരു ദിവസം ഞാൻ നിന്റെ തുടയിൽ കൈ വച്ചിരുന്നപ്പോൾ നീ എന്നോട് ഒരു ചോദ്യം ചോദിച്ചു.” ജീന എന്താണ് അതെന്നു ഓർമ വരാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി. “ഞാനും എല്ലാരേയും പോലെ നിന്റെ ശരീരം ആഗ്രഹിച്ചാണോ നിന്നെ ഇവിടേക്ക് കൊണ്ട് വന്നതെന്ന്… ഇനി ഒരിക്കൽ കൂടി അതുപോലൊരു ചോദ്യം നിന്റെ അടുത്ത നിന്ന് നേരിടാൻ എനിക്കാവില്ല ജീന. വേറെ ആര് എന്നോടിങ്ങനെ ചോദിച്ചാലും എനിക്ക് പ്രശ്നമില്ല.. പക്ഷെ നീ..” അവൻ വാക്കുകൾ പൂർത്തിയാക്കാതെ ജീനയുടെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ കവിളുകളിൽ കൂടി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു അപ്പോൾ. “അന്നത്തെ എന്റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് ഇച്ചായന്‌ നല്ലപോലെ അറിയാവുന്നതായിരുന്നതല്ലേ..അന്ന് അങ്ങനെ ഒരു കാര്യം ഉണ്ടായതായി എന്റെ മനസ്സിൽ പോലും ഇല്ലായിരുന്നു. വിവരം ഇല്ലാതെ അന്ന് ഞാൻ എന്തോ പറഞ്ഞെന്നും വച്ച് അതിപ്പോഴും മനസ്സിൽ വച്ചിരിക്കുകയാണോ?” അവന്റെ കൈ പിടിച്ച് തന്റെ തുടയിലേക്ക് വച്ച് കൊണ്ട് അവൾ പറഞ്ഞു.

“ഇതല്ലായിരുന്നോ പ്രശനം.. ദാ കണ്ടോ.. എനിക്കിതിൽ ഒരു കുഴപ്പവും ഇല്ല.. ഞാൻ ഇച്ചായന്റെ പഴയ ജീന തന്നെയാണ് ഇപ്പോൾ.” അപ്പോഴും അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. അവൾ ഒരു നിമിഷം ആലോചിച്ച ശേഷം ശ്രീഹരിയുടെ മുഖം പിടിച്ച് തന്നിലേക്കടുപ്പിച്ച് അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലമർത്തി. അതിന് ശേഷം അവനെ തന്നിൽ നിന്നും അകറ്റികൊണ്ട് ചോദിച്ചു. “ഇതിൽ കൂടുതൽ ഇച്ചായനെ എങ്ങനാ വിശ്വസിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല.” അവളുടെ കവിളിൽ കൂടി ഒഴുകുന്ന കണ്ണുനീർ തുടച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു. “എനിക്കിപ്പോൾ വിശ്വാസം ആണ്. നീ എന്റെ ജീന തന്നെയാണ്.” “എങ്കിൽ ഞാൻ ഈ തോളിൽ തല ചേർത്ത് ഇരുന്നോട്ടെ?” ശ്രീഹരി സോഫയിലേക്ക് ചാരി ഇരുന്ന ശേഷം അവളുടെ തല തന്റെ നെഞ്ചോടു ചേർത്ത് വച്ച് തന്നിലേക്ക് അമർത്തിപ്പിടിച്ചു. “ഞാൻ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞാലും ഇച്ചായൻ അതും മനസ്സിൽ വച്ച് പെരുമാറുകയാണോ വേണുന്നെ?.. എന്നെ വഴക്ക് പറഞ്ഞ് കാര്യം മനസിലാക്കി തരുകയല്ലേ ചെയ്യേണ്ടേ?” “എങ്കിൽ ഞാൻ ഒരു കാര്യത്തിന് നിന്നെ വഴക്ക് പറയട്ടെ?’ അവൾ പറഞ്ഞോളു എന്ന അർത്ഥത്തിൽ മൂളി. “നീ എന്തിനാ കല്യാണക്കാര്യം പറയുമ്പോൾ ഒഴിഞ്ഞുമാറി പോകുന്നെ?” ഈ ഒരു കാര്യം തന്നെയായിരിക്കും ശ്രീഹരിക്ക് പറയാനുള്ളതെന്ന് അവൾ ഊഹിച്ചിരുന്നു. “ഇച്ചായന്‌ അറിഞ്ഞു കൂടെ എന്റെ കാര്യങ്ങൾ.. എനിക്കിനി എങ്ങനാ നല്ലൊരു ഭാര്യയായി ജീവിക്കാൻ കഴിയുക?” “തെറ്റുകൾ പറ്റാത്തതായി ആരാണുള്ളത് ജീന.. നിന്നെ കെട്ടുന്നവർ വേറെ ഒരു പെണ്ണിനൊപ്പം പോയിട്ടില്ലെന്ന് നിനക്ക് ഉറപ്പ് കാണുമോ?” “അതൊന്നും എനിക്കറിയില്ല.. പക്ഷെ കല്യാണം കഴിഞ്ഞ് ഭർത്താവുമൊത്ത് ജീവിക്കുമ്പോൾ എന്റെ ശരീരം അനുഭവിച്ച ഒരുത്തൻ മുന്നിൽ വന്ന് നിന്നാൽ പിന്നെ എന്തായിരിക്കും എന്റെ അവസ്ഥ.” കുറച്ച് നേരം ആലോചിച്ച ശേഷം ശ്രീഹരി പറഞ്ഞു.

“എനിക്ക് നിന്നോട് മറച്ച് പിടിക്കാനായി ഒന്നും ഇല്ലാത്ത കൊണ്ട് പറയുകയാണ്.. ഞാനും അനുപമയ്ക്കും തമ്മിൽ സെക്സ് ചെയ്തിട്ടുണ്ട്…” അവന്റെ ഞെഞ്ചിൽ നിന്നും തല ഉയർത്തികൊണ്ട് അവൾ പറഞ്ഞു. “എന്റെ മനസ്സിൽ അത് തോന്നിയിരുന്നു.. പക്ഷെ ഒരു ഉറപ്പില്ലായിരുന്നു.” “അവൾ എന്നോടൊപ്പം സെക്‌സ് ചെയ്തിട്ടും മറ്റൊരാളുമായുള്ള കല്യാണത്തിന് സന്തോഷത്തോടെ തയ്യാറാകുന്നില്ല?” അതിനുള്ള ഉത്തരം ജീനയ്ക്ക് വളരെയൊന്നും ആലോചിക്കേണ്ടി വന്നില്ല. “അനു സ്വന്തം ഇഷ്ടപ്രകാരമാണ് അതിന് തയ്യാറായത്.. എന്റെ കാര്യം അങ്ങനെ അല്ലായിരുന്നു.” ശ്രീഹരിക്ക് പിന്നെ പറയുവാൻ കാരണങ്ങൾ ഒന്നും കിട്ടിയില്ല. “വലിയ ലോക പരിചയം ഒന്നും ഇല്ലാത്ത ഒരു പെണ്ണാണ് ഞാൻ.. എനിക്ക് ഒരുപാട് വിശാലമായി ചിന്തിക്കാനൊന്നും അറിയില്ല.. ഇപ്പോൾ എന്റെ ലോകമെന്ന് പറയുന്നത് ഇച്ചായനെ ചുറ്റിപറ്റി ഉള്ളതാണ്, ഞാൻ ആ ലോകത്ത് കുറച്ചു നാളത്തേക്ക് സന്തോഷത്തോടെ കഴിഞ്ഞോട്ടെ… അതിനിടയിൽ ഇച്ചായൻ എന്നെ ഇങ്ങനുള്ള കാര്യങ്ങൾ പറഞ്ഞ് വിഷമിപ്പിക്കരുത്.” ജീന ഇരുകാലുകളും സോഫയിലേക്ക് എടുത്തുവച്ച് അവന്റെ മടിയിൽ തല അമർത്തി കിടന്നു. അവൻ സ്നേഹത്തോടെ അവളുടെ മുടിയിൽ തലോടി. “ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?” ശ്രീഹരി ചോദിച്ചപ്പോള് എന്നർത്ഥത്തിൽ മൂളി. “ക്ലാര ചേച്ചിയുടെ കല്യാണത്തിന് ശേഷം ഇച്ചായൻ എന്നെങ്കിലും ചേച്ചിയെ കണ്ടിട്ടുണ്ടോ?’ “ഇല്ല.” “ചേച്ചി എവിടാണ് ഇപ്പോഴെന്ന് അറിയാമോ?” “ഇല്ല..” ജീന അവന്റെ മുഖത്തേക്ക് തന്നെ ചോദ്യ ഭാവത്തിൽ നോക്കി. “ഞാൻ അവളെ സ്വന്തമാക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ അവളുടെ കല്യാണത്തിന് പോലും ഞാൻ പോയിരുന്നില്ല.. അവൾ മറ്റൊരാളുടേതാകുന്നത് കാണാൻ എനിക്കാകില്ലയിരുന്നു.”

ശ്രീഹരിയുടെ മനസ്സിൽ ഇപ്പോഴും ക്ലാരയെക്കുറിച്ചുള്ള ഓർമകളാണെന്നു ജീനക്ക് മനസിലായി. ക്ലാരയെ കുറിച്ച് വീണ്ടും ചോദിച്ച് അവനെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച ജീന കണ്ണുകൾ അടച്ച് കിടന്നു. കുറച്ച് നേരത്തെ നിശബ്ദ്ധതക്ക് ശേഷം ശ്രീഹരി ചോദിച്ചു. “നിനക്ക് ഉറക്കം വരുന്നുണ്ടോ?” “ഉം.. ഞാൻ ഇന്ന് ഇങ്ങനെ കിടന്നുറങ്ങിക്കോട്ടെ?” അവൻ ഒരു പുഞ്ചിരിയോടെ അവളുടെ തലയിൽ തലോടി. അവൾ കാൽമുട്ടുകൾ മടക്കി ഒന്നുകൂടി അവന്റെ മടിയിൽ ചോതുങ്ങിയപ്പോൾ ജീന താഴേക്ക് വീഴാതിരിക്കാൻ ശ്രീഹരി ഒരു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു. പെട്ടെന്നാണ് അവന് മനസിലായത് തന്റെ കൈ അമർന്നിരിക്കുന്നത് അവളുടെ മുലകൾക്ക് മുകളിൽ ആണെന്ന്. അത് മനസിലായ നിമിഷം തന്നെ അവൻ തന്റെ കൈ അവിടെ നിന്നും മാറ്റി. ജീന പെട്ടെന്ന് അവന്റെ കൈയിൽ പിടിച്ച് തന്റെ മുലകൾക്ക് തൊട്ടു താഴെയായി വച്ചു. ശ്രീഹരി കണ്ണുകൾ അടച്ച് കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ വെളുത്ത സുന്ദരമായ അവളുടെ മുഖത്ത് കൊച്ചുകുട്ടികളുടെ പോലെ നിഷ്കളങ്കത മാത്രമായിരുന്ന് ഉണ്ടായിരുന്നത്. ജീന രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ താഴേക്ക് വീഴാതിരിക്കാൻ ശ്രീഹരിയുടെ കൈ അവളെ ചുറ്റിപിടിച്ചിരുന്നു. തനിക്ക് ഏറ്റവും സുരക്ഷിത്വത്ത ബോധം നൽകുന്നത് അവന്റെ കൈകൾക്ക് ഉള്ളിൽ ആയിരിക്കുമ്പോഴാണെന്ന് അവൾക്ക് തോന്നി. അവന്റെ മടിയിൽ നിന്നും എഴുന്നേൽക്കുവാൻ ശ്രീഹരിയുടെ കൈ ഒരു തടസം ആയതിനാൽ തന്റെ വയറിൽ ചുറ്റിയിരുന്ന അവന്റെ കൈ അവൾ സാവധാനം ഉയർത്തി. ഉറക്കത്തിലായിരുന്ന ശ്രീഹരി പെട്ടെന്ന് കൈ നീക്കി അവളുടെ മുലകൾക്ക് മുകളിലായി വച്ചു. യാതൊരു ഭാവ വ്യത്യാസവും കൂടാതെ ജീന വീണ്ടും അവന്റെ കൈയിലേക്ക് പിടിച്ചപ്പോൾ ശ്രീഹരി കണ്ണുകൾ തുറന്നു. അത് കണ്ട ജീന ഒരു ചെറു ചിരിയോടെ പറഞ്ഞു. “അതേ.. കൈ ഒന്ന് മാറ്റിയിരുന്നേൽ എനിക്ക് എഴുന്നേൽക്കാമായിരുന്നു.” അപ്പോഴാണ് അവളുടെ മുലകൾക്ക് മുകളിൽ ഇരിക്കുന്ന തന്റെ കൈയിലേക്ക് അവൻ ശ്രദ്ധിച്ചത്. ഒരു ജാള്യതയോടെ അവൻ പെട്ടെന്ന് കൈ എടുത്ത് മാറ്റി. എന്നാൽ അതൊരു പ്രശമല്ലാത്ത രീതിയിൽ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ജീന പറഞ്ഞു. “ഞാൻ പോയി കോഫി ഇട്ടുകൊണ്ട് വരാം.” അവൾ അടുക്കളയിലേക്ക് നടക്കുന്നതിന് മുൻപായി തന്നെ ശ്രീഹരി പറഞ്ഞു. “കോഫി വേണ്ട.. ഒരു കട്ടൻ ഇട്ടു തന്നാൽ മതി.”

അതെന്താ എന്ന രീതിയിൽ അവൾ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. “ചെറിയൊരു തൊണ്ട വേദന.. ചൂട് കട്ടൻ ആണ് അതിന് നല്ലത്.” അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു. “ക്ലൈമെറ്റ് ചെയ്ഞ്ച് ആകുന്നതിന്റെ ആകും തൊണ്ട വേദന.” ഞായറാഴ്ച ദിവസങ്ങളിൽ ജോലിക്കാരി വരാറില്ല. അന്നത്തെ ദിവസം പാചകമെല്ലാം ജീന തന്നെയാണ് നോക്കാറ്. അന്നും പതിവുപോലെ ജീന പാചകത്തിൽ ഏർപ്പെട്ടപ്പോൾ ശ്രീഹരി ഫയലുകൾ നോക്കി തീർക്കുന്ന തിരക്കിലായിരുന്നു. വീട്ടുജോലികൾ എല്ലാം ചെയ്ത് തീർത്തപ്പോൾ ഇനി ഒന്നും ചെയ്യാനില്ലാതെ അവൾ ശ്രീഹരിയെ ചുറ്റിപറ്റി നിന്നു. വൈകുന്നേരം വരാന്തയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ശ്രീഹരിയോട് അവൾ ചോദിച്ചു. “ഇച്ചായന്‌ ഇനിയും ഒരുപാട് ഫയൽ നോക്കി തീർക്കാനുണ്ടോ?” “ഇപ്പോൾ കഴിയും.. എന്തെ?” “നമുക്കൊന്ന് പുറത്തേക്ക് പോയാലോ?.. ഞാൻ ബോറടിച്ച് ചത്തു.” ഒരു ചിരിയോടെ അവൻ ചോദിച്ചു. “എവിടേക്ക് പോകാനാണ്?” “അങ്ങനൊന്നും ഇല്ല.. നമുക്ക് ചുമ്മാ ഒന്ന് നടന്നിട്ട് വരാം.” അവനും മനസിൽ ആലോചിച്ചു. ചുമ്മാ ഒന്ന് നടക്കാനിറങ്ങിയിട്ട് കാലമേറെ ആയിരിക്കുന്നു. ചായ ഗ്ലാസ് അവളുടെ കൈയിൽ കൊടുത്തുകൊണ്ട് ശ്രീഹരി പറഞ്ഞു. “ഡോർ ലോക്ക് ചെയ്ത് വാ.. നമുക്ക് നടന്നിട്ട് വരാം.” അവൾ സന്തോഷത്തോടെ ചാടി എഴുന്നേറ്റുകൊണ്ട് പറഞ്ഞു. “എങ്കിൽ പേഴ്‌സുകൂടി എടുത്തോ..” “നടക്കാൻ പോകുന്നതിനെന്തിനാ പേഴ്‌സ്?” “അതൊക്കെ ആവിശ്യം വരും. ഇച്ചായൻ എടുത്തോണ്ട് വാ.” “എന്റെ റൂമിൽ ഇരിപ്പുണ്ട്.. നീ തന്നെ എടുത്തൊള്ളൂ.”

ജീന ഒരു പുഞ്ചിരിയോടെ അകത്തേക്ക് നടന്നപ്പോൾ അവൻ മുറ്റത്തേക്ക് ഇറങ്ങി നിന്നു. കുറച്ചു സമയത്തിനകം തന്നെ സന്തോഷം തുടിക്കുന്ന മുഖത്തോടെ മുഖത്തോടെ ജീന ഡോർ ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി വന്ന് പേഴ്‌സ് അവന്റെ നേരെ നീട്ടി. “നിനക്കല്ലേ എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞത്. നീ തന്നെ വച്ചോ.” അവൾ ഒരു ചിരിയോടെ ഒരു കൈയിൽ പേഴ്‌സും മറുകൈയിൽ അവന്റെ കരവും മുറുകെ പിടിച്ച് പുറത്തേക്ക് നടന്നു. തുടരും… പേജുകൾ വളരെ കുറഞ്ഞുപോയെന്ന് അറിയാം, അതിന് ക്ഷമ ചോദിക്കുന്നു.. പ്രതീക്ഷിക്കാത്ത കുറച്ച് പ്രശ്നങ്ങൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. ആ പ്രശ്നങ്ങൾ ഒരു കഥയായി എന്റെ മനസ്സിൽ കിടക്കുകയാണ്.. അത് എഴുതി തീർക്കാതെ ശ്രീഹരിയുടെയും ജീനയുടെയും തുടർന്നുള്ള ജീവിതം എനിക്ക് എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.

Comments:

No comments!

Please sign up or log in to post a comment!