ഉണ്ട ചോറിനുള്ള നന്ദി 2
പുലർച്ചെ 3.00മണി മാളിയേക്കൽ തറവാട് കോഴിക്കോട് തിരൂരാണ് മാളിയേക്കൽ തറവാട് നിൽക്കുന്നത് 5ഏക്കർ പറമ്പിൽ വലിയ കൊട്ടാര സൗധം നമുക്ക് പോകേണ്ടത് തറവാട്ടിനുള്ളിലേക്കല്ല തറവാട്ടിന് മുന്നിലെ ആ കാർ ഷെഡിലേക്കാണ് മുന്തിയ ഇനത്തിൽ പെട്ട കാറുകൾ കിടക്കുന്നിടത്തു ഒരു കാർഡ്ബോഡ് വിരിച്ചു അതിനുമുകളിൽ ബെഡ്ഷീറ് ഇട്ടു പുതപ്പു മൂടിപ്പുതച്ചു കിടക്കുകയാണ് ഇവിടുത്തെ കാര്യസ്ഥൻ ഫർഷാദ് കാര്യസ്ഥൻ എന്നതിനേക്കാൾ മാളിയേക്കൽ തറവാട്ടിലെ ഒരടിമ എന്നുവേണം ഇവനെ വിശേഷിപ്പിക്കാൻ അങ്ങനെ പറയാൻ കാരണമുണ്ട് പണ്ട് പത്രം വിൽക്കാൻ വന്ന പാർടിയുടെ കയ്യിൽ നിന്നും കാശുകൊടുത്തു വാങ്ങിയതാണ് ഇവനെ ഇവിടുത്തെ ഇപ്പോഴത്തെ കാർന്നോർ ഹമീദ് മാളിയേക്കൽ അതു പുട്ടിനു പീരപോലെ എപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും
3.00മണിയുടെ അലാറം തന്റെ മുതലാളി ഉപയോഗിച്ച് പഴകിയ കീപാഡ് ഉള്ള പഴയ നോക്കിയ ഫോണിൽ നിന്നും കേട്ടുകൊണ്ടാണ് ഫർഷാദ് എന്നും എഴുന്നേല്ക്കാര് ഇന്നും അവൻ പതിവ് തെറ്റിച്ചില്ല ഇപ്പൊ അവനു 25വയസ്സ് അവനെ ഇവിടെ കൊണ്ടുവരുമ്പോൾ 5വയസ്സാണ് പ്രായം അന്നുമുതൽ ഈ കാർ ഷെഡ് ആണ് അവന്റെ വീട് ഇത്രേം വർഷമായിട്ടും മാളിയേക്കൽ തറവാട് അവൻ ഉള്ളിൽ നിന്നും കണ്ടിട്ടില്ല അവനെ വീട്ടിൽ കയറ്റരുത് എന്ന് ഹമീദിനു വാശിയായിരുന്നു അവന്റെ ലോകം എന്നും ആ പറമ്പും അടുക്കളയുമായിരുന്നു അവൻ ഇന്നലെ MBA പാസ്സ് ആയി
ഇവിടെ വന്നതിനു ശേഷം അവനെ ഹമീദ് പഠിക്കാൻ വിട്ടിരുന്നു 10ആം ക്ലാസ് വരെ പഠിപ്പിച്ചു അതു അവനോടുള്ള സ്നേഹം കൊണ്ടല്ല പറമ്പിലെ ആദായം എഴുതാൻ വേണ്ടിയാണ് വീട്ടിലേക് വേണ്ട എല്ലാം ഫർഷാദ് ആണ് പോയി വാങ്ങിക്കുക 10ആം ക്ലാസിനു ശേഷം ഇക്കയറിയാതെ ആണ് ഫർഷാദ് പഠിച്ചത് വിദൂര വിദ്യാർത്ഥിയായി ഇപ്ലോ MBA വരെ കഴിഞ്ഞു
ചെറുപ്പം മുതലേ അവനെ ആരും സ്നേഹിച്ചില്ല എല്ലാർക്കും അവൻ അടിമയായിരുന്നു ഇക്ക പലപ്പോഴും വാക്കുകൊണ്ടും ശരീരം കൊണ്ടും വേദനിപ്പിക്കുമായിരുന്നെങ്കിലും
അവനൊരിക്കലും അയാളോട് പകയോ ദേഷ്യമോ തോന്നിയില്ല കാരണം ഈ കാണുന്ന തടി മുഴുവൻ ഇവിടുത്തെ ഉപ്പും ചോറുമാണ് ആ തന്നെ എന്തുചെയ്യാനും അവർക്കു അവകാശം ഉണ്ട് തന്റെ ശരീരം എന്നോ അദ്ദേഹം വിളക്കുവാങ്ങിയതാണ് അതിൽ എന്തു ചെയ്യാനും ഫർഷാദ് അദ്ദേഹത്തിന് അനുവാദം കൊടുത്തു ഇക്കാക്ക് രണ്ടു മക്കളാണ് മൂത്തത്
ജംഷാദ് ആളൊരു തല്ലുകൊള്ളിയാണ് വളരെ മോശപ്പെട്ട സ്വഭാവം തന്റെ അതെ പ്രായം ആണെങ്കിലും തന്നോട് ഒന്ന് ചിരിക്കുക പോലും ഇല്ല ചെറുപ്പത്തിൽ അവൻ എന്തു തെറ്റ് ചെയ്താലും ഞാൻ ചെയ്തതാക്കി തീർക്കും പിന്നെ ഇക്ക ഫർഷാദിനെ പൊതിരെ തല്ലുന്നത് നോക്കി നിന്നു ആസ്വദിച്ചു നടക്കും പിന്നെ ഒരുമകളാണ് ഇപ്പൊ 20വയസ്സ് ആളിവിടെ ഇല്ല uk യിൽ ആണ് അവിടെ കംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഇപ്പൊ BBA ചെയ്യുന്നു
തനിക്കു ആദ്യമായി മാതാപിതാക്കൾ ഇല്ലാതായതിനു വേതന തോന്നിയത് അവള് കാരണം ആണ് അന്ന് അവളുടെ 10ആം ക്ലാസ് റിസൾട്ട് വന്ന ദിവസം റിസൾട്ട് അത്ര നല്ലതല്ലാഞ്ഞിട്ടു കൂടി ഇക്ക ഗംഭീര പരിപാടി നടത്തി ഞാൻ ആകട്ടെ 5വർഷം മുൻപ് ഫുൾ a+വാങ്ങിയാണ് 10ആം ക്ലാസ് ജയിച്ചത് എന്നിട്ടും ഒരാൾ പോലും വാക്കുകൊണ്ട് പോലും അഭിനന്ദനങ്ങൾ നൽകിയില്ല അന്ന് താൻ ഒരനാഥനായതിൽ ഫർഷാദ് ജീവിതത്തിൽ ആദ്യമായി വിഷമിച്ചു
അലാറം കേട്ടുകൊണ്ട് എഴുന്നേറ്റ ഫർഷാദ് നേരെ തറവാട് കുളത്തിൽ പോയി മുങ്ങി കുളിച്ചു ഇവിടു ഇപ്പൊ താൻ മാത്രെ കുളിക്കാറുള്ളു എങ്കിലും അവൻ എപ്പോഴും അതു വൃത്തിയാക്കി ഇടും പിന്നെ നേരെ കാർ ഷെഡിൽ പോയി 5കാറുകളും അകവും പുറവും വിസ്താറിച്ചു കഴുകും അപ്പോയെക്കും ബാങ്ക് വിളിച്ചിരിക്കും പള്ളിയിൽ പോയി നമസ്കാരം എന്നത് വലിയ ആഗ്രഹമാണ് പക്ഷെ ഇക്ക സമ്മതിക്കില്ല അതുകൊണ്ട് അവിടെ നിന്നും തന്നെ നമസ്കരിക്കും പിന്നെയാണ് യഥാർത്ഥ പണികൾ ഇക്കയുടെ എല്ലാ ഷൂഷും പോളിഷ് ചെയ്തു വെക്കും എന്നിട്ട് 5ഏക്കർ ഉള്ള ആ പറമ്പിലേക്ക് ഇറകുകയായി ജാതിയും മാവും അടക്കയും പുളിയും തുടങ്ങി ഒരുവിധം എല്ലാം തന്നെ ഉണ്ട് അതൊക്കെ പെറുക്കി സൂക്ഷിച്ചു ഉണക്കേണ്ടതൊക്കെ ഉണക്കാൻ വേണ്ടി വെക്കുമ്പോയേക്കും രാവിലെ 10മണിയാവും അപ്പോയെക്കും ഇക്ക ഇറങ്ങാനാവും പുറത്തേക്കു വരുന്ന ഇക്ക അവിടെ നിന്നും അവനെ വിളിക്കും അപ്പൊത്തന്നെ അവൻ പോയി ഇക്കയ്ക്കു അന്ന് ഇടാൻ ഉള്ള ഷൂസ് എടുത്തുകൊണ്ടുപോയി ഇട്ടുകൊടുക്കണം ശേഷം അദ്ദേഹത്തിന്റെ കൂടെ നടന്നുപോയി കാർ തുറന്ന് കൊടുക്കണം പിന്നെ പുള്ളിപ്പോയി കഴിഞ്ഞാൽ പിന്നെ നേരെ അടുക്കളയിലേക്കു വെച്ചുപിടിക്കും അവിടെ ജാനുവേടത്തി ഉണ്ടാക്കിയ ചൂട് കഞ്ഞിയും
പപ്പടവും ചമ്മന്തിയും കൂട്ടി വിസ്തരിച്ചു ഒരു പ്രാതൽ അവിടെ എല്ലാർക്കും നല്ല ഭക്ഷണം ഒക്കെയാണ് ഉണ്ടാക്കുന്നത് വിഭവസമൃതം പക്ഷെ അവനു കഞ്ഞിയെ കൊടുക്കാവൂ എന്നാണ് ഇക്കയുടെ ഉത്തരവ് പക്ഷെ അവനു അതിലൊന്നും ഒരു സങ്കടവുമില്ല കാരണം അവനോടു എത്ര ദേഷ്യപ്പെട്ടാലും ഇക്കയെ അവൻ ഒരു അച്ഛനായി കണ്ടിരുന്നു മക്കളെ സ്വന്തം കൂടപ്പിറപ്പുകളായും, പക്ഷെ അവർക്കു അവൻ എന്നും ഒരടിമയെപോലെതന്നെ
കണ്ടിരുന്നു ള്ളൂ എന്നുള്ളതാണ് സത്യം
ഇക്ക്പോയി കുറച്ചു കഴിഞ്ഞപ്പോ തന്നെ ആ ശബ്ദം ആ പ്രദേശം മുഴുവൻ ഇളക്കിമറിച്ചുകൊണ്ട് വന്നുകൊണ്ടിരിക്കുന്നു ആ ശബ്ദം അടുത്തടുത്ത് വരികയാണ് ഫർഷാദ് ജോലിചെയ്തുകൊണ്ടിരികയാണ് ഒരുപാട് തേങ്ങ പൊതിച്ചിടണം മിനിയാന്ന് ആണ് തേങ്ങ വലിക്കുന്നത് ഏകദേശം ഒരു 1000തേങ്ങയോളം ഉണ്ടാവും തനിക്കു അതു
ഒരു 3ദിവസത്തെ പനിയെ ഉള്ളു ജോലികൾ ഒരിക്കലും ഫർഷാദിനെ തളർത്തിയില്ല അവരുടെ പെരുമാറ്റങ്ങളും അവനെ തളർത്തിയിട്ടില്ല അവൻ എന്നും സന്തോഷവാൻ ആയിരുന്നു അവനു ഒന്നുമില്ലെങ്കിലു സന്തോഷ മാത്രം അവന്റെ മനസ്സിൽ എന്നും ഇവിടുത്തെ അടിമയായി ഇക്കയെയും മാറ്റിയുള്ളവരെയും സേവിച്ചു സന്തോഷത്തോടെ കഴിയുക അതായിരുന്നു അവന്റെ രീതി
ആ ശബ്ദം ഗേറ്റ് കടന്നു വരികയാണ് ഒരു കറുപ്പ് hardley davidson ബൈക്ക് അതിനുമുകളിൽ ഇക്കയുടെ ത്രിപുത്രൻ ആബിദ് ഖാൻ ഇരിക്കുന്നു രാത്രി മുഴുവൻ കണ്ടിടത്തു കറങ്ങി തിരിഞ്ഞു രാവിലെയാവുമ്പോൾ കയറി വരും അവനിപ്പോ കള്ള് മുതൽ എല്ലാ ദുശീലവും iഉണ്ട് പല പെൺകുട്ടികലുമായി ബന്ധവും അതിൽ പലരെയും അവൻ ഉപയോഗിച്ച് നശിപ്പിച്ചിട്ടും ഉണ്ട് പലപ്പോഴും രാത്രികളിൽ ആരും അറിയാതെ അവരുടെ തട്ടത്തിലെ ഏറുമാടത്തിൽ അവൻ എത്രയോ പെൺകുട്ടികളുടെ മാനം അവൻ പ്രണയം നടിച്ചു കവർന്നിരുന്നു പലപ്പോഴും അവിടെ
കാവൽനിൽക്കാൻ പോയിട്ടുള്ളപ്പോൾ തന്നെ താൻ അതൊക്കെ കണ്ടിരിക്കുന്നു പക്ഷെ അതൊന്ന് അവൻ ആരോടും പറയാൻ പോയില്ല ഇക്ക ആ കാര്യങ്ങളിൽ വളരെ നല്ലവൻ ആയിരുന്നു നമസ്കാരം ഒക്കെയുണ്ട് മദ്യം എന്ന് കേൾക്കുന്നതെ അദ്ദേഹത്തിന് കാലിയാണ് പിന്നെ മറ്റൊരു വീക്നെസും ഇല്ലതാനും ഇവിടുള്ളപ്പോൾ മകൾ ഫാത്തിമ ഫർഹാനയും അങ്ങനെ തന്നെ ആയിരുന്നു ഇപ്പൊ അമേരിക്കയിൽ ഇങ്ങനാണോ എന്തോ എന്തായാലും തനിക്കു അവൾ സ്വന്തം പെങ്ങളൂട്ടി തന്നെയാണ് തന്നെ എത്ര ഉപദ്രവിച്ചാലും അതു അങ്ങനെ തന്നെ ആയിരിക്കും
എന്താടാ ഫർഷാദേ നിന്റെ തന്ത ആരാന്നു തീരുമാനം ആയോ ആബിദ് ഫർഷാദ് തേങ്ങ പൊതിച്ചുകൊണ്ടിരിക്കുന്നത് കണ്ടു പറഞ്ഞു ആബിദ് എപ്പോഴും അങ്ങനെയാണ് എപ്പോഴും ഫർഷാദിന്റെ പിതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കും പക്ഷെ ഫർഷാദിനെ അതൊരിക്കലും വേദനിപ്പിച്ചില്ല തന്റെ വിവരമില്ലാത്ത അനിയന്റെ കുട്ടികളികൾ ആയിട്ടേ അവൻ അതിനെ കണ്ടിരുന്നുള്ളൂ എന്തായാലും ആബിദിന് ഫർഷാദിന്റെ അതെ പ്രായം ആയതുകൊണ്ട് തന്നെ ആബിദിന്റെ വസ്ത്രം എല്ലാം തന്നെ ഫർഷാദിനു ആബിദ് പിച്ചപോലെ നൽകിയിരുന്നു ആബിദ് അങ്ങനെ അതികം ഒന്നും വസ്ത്രങ്ങൾ ഉപയോഗിക്കാറില്ല എല്ലാം പെട്ടെന്ന് തന്നെ മാറ്റും അതുകൊണ്ട് തന്നെ ഫർഷാദിന് പുതുമയുള്ള വസ്ത്രം കിട്ടികൊണ്ടേ ഇരുന്നു
പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു ആബിദ് രാവിലെ തന്നെ എങ്ങോട്ട് വണ്ടി എടുത്തുപോയി ഇക്ക ഇന്നുമുഴുവൻ ഇവിടെതന്നെ കാണും പറമ്പിൽ ഒക്കെ ഇറങ്ങി ഒന്ന് നടക്കും ജോലികൾ ഒക്കെ പറഞ്ഞു ഏൽപ്പിക്കും ഇപ്പൊ കുറച്ചായിറ്റിന് ഫർഷാദിന് കണ്ണുപൊട്ടുന്ന ചീത്തവിളികളും അടിയും കുറവാണ് ഇപ്പൊ കുറച്ചു മയത്തിലാണ് ഇക്ക തന്നോട് പെരുമാറാന് ഇക്ക പറമ്പിൽ നടന്നുകൊണ്ടിരിക്കുന്നു ഫർഷാദ് ബാക്കിയുള്ള തേങ്ങ പൊതിക്കുകയാണ് നാളെതന്നെ ഇതൊക്കെ ഉണക്കാൻ ഇടണം എന്നിട്ട് അവരുടെ തന്നെ മില്ലിൽ കൊടുപോയി ആട്ടി എണ്ണയെടുക്കണം വീട്ടിലേക് ഉള്ള എണ്ണ തീരാനായി പിന്നെ ഇതുകഴിഞ്ഞു വേണം അടക്കയും ജാതിയും പൊതിച് ഉണക്കാൻ വയ്ക്കാൻ എന്നിട്ട് ടൗണിൽ കൊണ്ടുപോയി മൊത്തവ്യാപാര കടയിൽ കൊടുത്തു പണം വാങ്ങി വേണം മാസച്ചിലവിനുള്ള വീട്ടു പലചരക്കുകൾ വാങ്ങാൻ മില്ലിലെയും കമ്പനിയിലെയും പണിക്കർക്ക് തറവാട്ടിൽ നിന്നും ആഹാരം ഉണ്ടാക്കി കൊടുക്കാനാണ് പതിവ് അതിന്റെ മുഴുവൻ കണക്കും ഫർഷാദ് ആണ് നോക്കുന്നത് അതൊക്കെ എഴുതാൻ ആണ് ഇക്ക അവനെ 10വരെ പഠിപ്പിച്ചത് അവനാകട്ടെ ഇക്ക അറിയാതെ ഇപ്പൊ MBA വരെ കഴിഞ്ഞു പഠിച്ചു ജോലിക്ക് പോകാൻ ഒന്നുമല്ല പഠിപ്പിനോടുള്ള ആഗ്രഹം കൊണ്ടു മാത്രം ആണ് ഇത്രയും എത്തിയത് തന്നെ
ടാ ഫർഷാദേ നായെ ഇവിടെവാടാ ഇക്കയുടെ ഉച്ചത്തിൽ ഉള്ള വിളിയിൽ ആ വീട് കുലുങ്ങി
ഫർഷാദ് പെട്ടെന്ന് തന്നെ പൊതിച്ചുകൊണ്ടിരുന്ന തേങ്ങ നിലത്തിട്ടു അവിടേക്കു ഓടിയെത്തി ഇക്ക കലിപൂണ്ടു നില്ക്കാന്
oഎന്താടാ നായെ ഇത് ഇക്ക തയെക്കു ചൂണ്ടികാണിച്ചു ചോദിച്ചു
അപ്പോഴാണ് ഫർഷാദ് തയെക്കു നോക്കുന്നത് അവിടെ ഒരൊഴിഞ്ഞ മദ്യക്കുപ്പി ഇരിക്കുന്നു അതു ആബിദ് കുടിച്ചതാണ് എന്ന് ഫർഷാദിന് അറിയാമെങ്കിലും അവൻ നിശബ്ദത പാലിച്ചു
നിയപ്പോ ഇതും തുടങ്ങി അല്ലെ അല്ലെങ്കിലും കണ്ട പാണ്ടികൾക്കുണ്ടായതല്ലേ അത്രയൊക്കെയേ നിന്നനിൽ നിന്നും ഞാൻ പ്രതീക്ഷിക്കാൻ പാടില്ലായിരുന്നു പക്ഷെ നീ വീണ്ടും ഒരോ തെറ്റുകൾ ചെയ്യുകയാണ് അല്ലേടാ തെണ്ടി
ഫർഷാദ് തലതായതി തന്നെ ഇരുന്നു
ഇല്ലിക്ക ഞാൻ ഇതുവരെ മദ്യപിച്ചിട്ടില്ല
പിന്നെ ഇത് ആര് കുടിച്ചതാടാ
നീ പോയി ആ മരത്തിൽ തിരിഞ്ഞു nilkku ഇതിനുള്ളത് ഇപ്പൊ തന്നെ തരാം
ഫർഷാദ് പിന്നെ ഒന്നും മിണ്ടാതെ മരത്തിൽ പോയി തിരിഞ്ഞു നിന്നും ഇക്ക ഉറപ്പിച്ചാൽ ഉറപ്പിച്ചത അതിൽ നിന്നും ഒരിക്കലും പിറകോട്ടില്ല എന്നുറപ്പാണ് ഇനി എന്തെങ്കിലും പറഞ്ഞാൽ അതിനുള്ളത് കൂടി കിട്ടും
ഇക്ക വീട്ടിൽ കയറി ചാട്ടവാർ എടുത്തുകൊണ്ടു വന്നു തിരിഞ്ഞു നിൽക്കുന്ന ഫർഷാദിന്റെ പുറത്തു തലങ്ങും വിലങ്ങും അടിച്ചു ഫർഷാദ് വേദന കടിച്ചു പിടിച്ചു നിന്ന് ഇക്ക കലി തീരും വരെ അടിച്ചു ശേഷം ഉള്ളിലേക്ക് കയറിപ്പോയി ഇവന് ഇന്നു പച്ചവെള്ളം കൊടുക്കരുത് എന്നും ആ തേങ്ങ മുഴുവൻ ഇപ്പൊ തന്നെ പൊതിച്ചിടണം എന്നും ഉത്തരവിട്ടു കയറിപ്പോയി
അപ്പൊ ഇന്നത്തെ കാര്യത്തിൽ ഒരു തീരുമാനം ആയി ഇന്നു പച്ചവെള്ളം കുടിക്കാൻ പാടില്ല ബാക്കിയുള്ള തേങ്ങ മൊത്ത പൊളിച്ചിടുകയും വേണം അന്ന് രാത്രി 2മണിക്കാണ് അവൻ ജോലി ചെയ്തുകഴിഞ്ഞു കുളിച്ചു കിടക്കാൻ വന്നത് തൊണ്ട നന്നേ ദാഹിക്കുന്നു പക്ഷെ വെള്ളം
കുടിക്കാൻ തോന്നിയില്ല ഇക്ക എന്തായാലും ഉറങ്ങികാണും പക്ഷെ അദ്ദേഹം അറിയാതെയാണെങ്കിലും ആ വാക്കുകൾ ധിക്കരിക്കാൻ തോന്നുന്നില്ല ഇനി ഇപ്പോ കിടക്കാൻ സമയമില്ല അവൻ അടികൊണ്ട പാടുകളിൽ വിരലോടിച്ചു ചെറിയ വേതന ഉണ്ട് എങ്കിലും തന്റെ അനിയന്റെ മുഖ ഓര്ത്തപ്പോള് ആവണിനുവേണ്ടിയാണ് എന്നോർത്തപ്പോൾ മനസ്സിൽ ചെറിയ സന്തോഷ അവനറിഞ്ഞു
പിന്നെ സമയം പെട്ടെന്ന് പെട്ടെന്ന് നീങ്ങിക്കൊണ്ടിരുന്നു ഒരുവർഷം കൂടി അവന്റെ ഏടുകളിൽ നീങ്ങിപ്പോയി
ഇന്നാണ് ഇക്കയുടെ മകൾ ഫാത്തിമ ഫർഹാന തന്റെ ലണ്ടൻ പഠനം കഴിഞ്ഞു തിരിച്ചു വരുന്നത് വീട്ടിൽ പെരുന്നാൾ പോലെയാണ് ബന്ധുക്കൾ മുഴുവൻ വന്നിട്ടുണ്ട് ഫർഷാദിന് ഇന്നു ജോലി കൂടുമെങ്കിലും ചാകരയാണ് എല്ലാരുടെയും ഒക്കെ കയ്യിൽ നിന്നും ടിപ്സ് കിട്ടും എല്ലാരും വലിയ വലിയ ആളുകളാണ് പണം കൊണ്ടും പ്രതാപം കൊണ്ടും എല്ലാ പെരുന്നാളിനും ഇതുപോലെ ബന്ധുക്കൾ മുഴുവൻ ഇവിടെയാണ് കൂടുക അതു ഫർഷാദിനും ഇഷ്ടമാണ് പെരുന്നാളിന് എല്ലാരും തനിക് പെരുന്നാൾ പൈസ തരും ഇക്കയടക്കം പിന്നെ കൊച്ചമ്മ വക ഒരോ ജോഡി വിലകൂടിയ പുതുവസ്ത്രങ്ങളും തരും ആ പണം കൊണ്ടാണ് ഫർഷാദ് ഇക്ക അറിയാതെ തന്റെ MBA പഠനം പൂർത്തിയാക്കിയത്
ഓരോരുത്തരും വരുമ്പോൾ തന്നെ ഫർഷാദ് അവിടെ ഓടിപോയി പെട്ടി എടുത്തു വീടിന്റെ വരാന്തയിൽ കൊണ്ടുചെന്നു വെക്കും എന്നിട്ട് തിരിച്ചുപോരും വീട്ടിലേക്കു കയറാൻ അവനു അനുവാദം ഇല്ലല്ലോ അപ്പൊ അവരൊക്കെ അവനു എന്തെങ്കിലും കൊടുക്കും ചുരുങ്ങിയത് 100രൂപയെങ്കിലും കിട്ടും പിന്നെ അവരൊക്കെ രാത്രി പറമ്പിൽ പുറത്തു കസേര ഒക്കെ ഇട്ടു ഒരുമിച്ചു കളിയും പാട്ടുമൊക്കെയായി തുടരും ഫർഷാദ് ആണ് അതൊക്കെ നോക്കി നടത്തുക അതു കഴിഞ്ഞു പോകുമ്പോഴും അവനു കാര്യമായി എന്തെങ്കിലും തടയും
അങ്ങനെ ഫാത്തിമയുമായി ഇക്കയുടെ കറുത്ത ബെൻസ് കാറു ഗേറ്റ് കടന്നു വന്നു ഫർഷാദ് അപ്പൊ തെങ്ങിന് തടം കീറുകയാണ് അതവിടെ ഇട്ടു അവൻ ഓടിപോയി കാറിന്റെ ഡോർ തുറന്നു കൊടുത്തു ഫാത്തിമ ഇറങ്ങി
Ho അപ്പോഴാണ് ഫർഷാദിന് സമാദാനം ആയതു
അവൾക്കു വലിയ മാറ്റം ഒന്നുമില്ല പഴയ പോലെ തന്നെ പർദ്ദയാണ് വേഷം അവിടെയൊക്കെ പോയ് അവൾ മോശമായി പോയിക്കാണും എന്നായിരുന്നു അവന്റെ പേടി അവരുടെ മനസ്സിൽ ഇല്ലെങ്കിലും അവന്റെ മനസ്സിൽ അവൾ അവനു പെങ്ങൾ തന്നെ ആണല്ലോ ഓരങ്ങളായുടെ രോദനം ആയി വേണേൽ നമുക്കത് കാണാം
അങ്ങനെ അവൾ ഇറങ്ങിയപ്പോ അവൻ ഇക്കയ്ക്കും പോയി വാതിൽ തുറന്നു കൊടുത്തു ഡിക്കി തുറന്നു ബാഗ് ഒക്കെ എടുത്തു വരാന്തയിൽ കൊണ്ടുചെന്ന് വച്ചു എന്നിട്ട് തിരിച്ചു അവന്റെ പണിക്കു പോയി ഇനി ഇപ്പൊ അവൾ ഇവിടെത്തന്നെ ഉണ്ടാവും എന്ന് അവൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോ ആരോ അടുക്കളയിൽ നിന്നും പറയുന്നത് കേട്ടു
അങ്ങനെ രാത്രി പരിപാടി തുടങ്ങി ഫർഷാദ് ഫുൾ ബിസി ആണ് മീനും കോഴി ആട് മുഴുവനോട് ചുട്ടത് ഒക്കെ അവന്റെ നേതൃത്വത്തിൽ ആണ് അവനും അതൊക്കെ സന്തോഷത്തിൽ ചെയ്യുകയാണ് കാരണം ഇത് മെച്ചപ്പെട്ടാൽ അവനും കിട്ടുന്ന കാശും കൂടും അങ്ങനെ പരിപാടി പതുക്കെ പതുക്കെ കഴിഞ്ഞുപോയിക്കൊണ്ടിരുന്നു പരിപാടി കഴിഞ്ഞു ഒരു 1.
ആബിദ് തിരിഞ്ഞു നടക്കാൻ പോവുന്ന ഫർഷാദിനോടായി പറഞ്ഞു ഫർഷാദ് അവളെ നോക്കി ഒന്ന് ചിരിച്ചു അവനറിയാം അവളെ അവൻ കല്യാണം കഴിക്കാൻ എന്നുപറഞ്ഞു കൊണ്ടുനടക്കാൻ ഉള്ള പരിപാടി ആണെന്ന് അല്ലെകിൽ കണ്ടാൽ കൊല്ലാൻ വരുന്ന അവൻ തന്നെ അവൾക്ക് പരിജയപെടുത്തേണ്ട ആവശ്യം ഇല്ലല്ലോ ഫർഷാദ് മനസ്സിൽ ആ കുട്ടിക്ക് ഒരുപാട് സഹതാപം ചൊറിഞ്ഞു തിരിഞ്ഞു നടന്നു ഒന്നും ചെയ്യാനാവാതെ തന്റെ ആണത്തം അവിടെ പണയംവെച്ചപോലെ തോന്നി അവനു അന്നേരം പിറ്റേന്ന് എല്ലാരും പോകാൻ ഉള്ള തിരക്കിൽ ആണ് ഫാർഷിദ് പതിവ് ജോലികൾകൊപ്പം അവരുടെ ബാഗുകൾ എല്ലാ വണ്ടിയിൽ എടുത്തു വച്ചുകൊണ്ടിരിക്കുകയാണ് അവനു പോകുന്നവർ എല്ലാരും ടിപ്സ് നൽകിക്കൊണ്ടാണ് പോകുന്നത് അവനും അതില്പരം സന്തോഷ വേറെയില്ല എല്ലാരും പോയിക്കഴിഞ്ഞപ്പോൾ ഫർഷാദിനെ ഇക്ക വിളിപ്പിച്ചു എടാ നാളെ നീ ബാംഗ്ലൂർ ഒന്ന് പോണം ഫാത്തിമയുടെയും, ആബിദിന്റെയും കൂടെ അതിനു എനിക്ക് വഴിയൊന്നും അറിയില്ല ഇക്ക ഓഹ് നിന്നോട് ടൂർ പോകാനല്ല പറഞ്ഞേ ഡ്രൈവർ ആയി വണ്ടി ഓടിച്ചാൽ മതി പിന്നെ gps നോക്കി പോയാൽ മതി പിന്നെ നിന്റെ പതിവ് കുരുത്തക്കേട് ഒന്നും ഒപ്പിക്കാൻ നിൽക്കണ്ട ഒപ്പിച്ചാൽ അറിയാലോ നിനക്കെന്നെ അവിടെ വന്നു തല്ലും ഞാൻ അങ്ങനെ പിറ്റേന്ന് തന്നെ അവർ ബാംഗ്ലൂർക്ക് പുറപ്പെട്ടു ആബിദ് മുന്നിൽ കയറി ഫാത്തിമയും അവളുടെ ഒരു ഫ്രണ്ടും ഉണ്ടായിരുന്നു ഫസ്ന അവളും അവരുടെ കൂടെ കൂടി ഫാത്തിമയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടിയാണു അവിടെ പോകുന്നത് അവിടത്തെ കംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഓഫീസിൽ പോയി വേണം സർട്ടിഫിക്കറ്റ് വാങ്ങണം അങ്ങനെ 8മണിക്കൂർ യാത്ര ചെയ്തു അവർ രാത്രിയോടെ അവിടെയെത്തി
ഫർഷാദിന് ഡ്രൈവർ റൂം പിന്നെ രണ്ടുറൂം വേറെയും എടുത്തു ഫാത്തിമക്ക് വേറെയും ആബിദിന് വേറെയും അങ്ങനെ രാവിലെ തന്നെ സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങി അവർ തിരിച്ചു പുറപ്പെട്ടു ഫർഷാദിന് ഇതൊക്കെ പുതിയ കാഴ്ചകൾ ആണ് കാരണ അവൻ ഇതുവരെ എവിടെയും പോയിട്ടില്ല ആഗെ പോയത് പഠിക്കാൻ സ്കൂളിൽ മാത്രം പിന്നെ പരീക്ഷ eythan എക്സാം സെന്റർ പോയി അത്രയാണ് അവനും പുറംലോകവും തമ്മിലുള്ള ബന്ധം അങ്ങനെ അവരുടെ യാത്ര പോയിക്കൊണ്ടിരിക്കെ പതുക്കെ ഇരുട്ട് വന്നുതുടങ്ങി തിരക്കുള്ള റോഡുകൾ മാറി ആളൊഴിഞ്ഞ റോഡുകൾ ആയി മാറി ഫർഷാദ് ഒരൽപ്പം പേടിച്ചുകൊണ്ടാണ് വണ്ടി ഓടിക്കുന്നത് നാട്ടിൽ കമ്പനിയിൽ ഭക്ഷണം കൊണ്ടുപോവുമ്പോൾ മാത്രെ അവൻ വണ്ടി ഓടിക്കാറുള്ളു ഇതിപ്പോ ഇവിടേയ്ക്ക് വന്നത് പക്കലാണ് ഇതിപ്പോ രാത്രി ആയികൊണ്ടിരിക്കുന്നു തനിക്ക് രാത്രി ഡ്രൈവിംഗ് അത്ര എക്സ്പീരിയൻസ് ഇല്ലതാനും പെട്ടന്നാണ് ആബിദിന് ബാത്‌റൂമിൽ പോകാൻ തോന്നുന്നത് അവൻ ഫർഷാദിനോട് ഏതെങ്കിലും ഹോട്ടലോ പെട്രോൾ പമ്പോ കണ്ടാൽ വണ്ടി സൈഡ് ആകാൻ പറഞ്ഞു അങ്ങനെ കുറച്ചുപോയപ്പോൾ വളരെ മോശപ്പെട്ട ഒരു ഹോട്ടൽ കണ്ടു ആബിദ് അങ്ങോട്ട് വണ്ടി എടുക്കാൻ പറഞ്ഞു അവനു അങ്ങോട്ട് വണ്ടി തിരിച്ചു ആബിദ് ഫാത്തിമയോടും ഫസ്‌നയോടും ഒന്നു ഫ്രഷ് ആയി വന്നോളാൻ പറഞ്ഞു പക്ഷെ അവർ മടിച്ചു നിൽക്കുന്നു മറ്റൊന്നുമല്ല അത്രയും മോശമാണ് അവിടുത്തെ അന്തരീകാശം പോരാത്തതിന് ലോറിക്കാരുടെ ശല്യം വേറെയും ആബിദിന്റെ നിർബന്ധം കാരണം ഫാത്തിമയും ഫസ്‌നയും അവിടെയുള്ള ബാത്‌റൂമിൽ മനസ്സില്ല മനസോടെ പോയി ഞാനും ഒന്ന് ഫ്രഷ് ആയി വന്നു ഒരു കട്ടൻ ഒക്കെ അടിച്ചു നിൽക്കുകയാണ് ആബിദിനെയും കാണാനില്ല ഫാത്തിമയെയും കാണാൻ ഇല്ല ഒരു 5മിനിറ്റ് കഴിഞ്ഞപ്പോൾ ആബിദ് വന്നു ഫാത്തിമ അപ്പോഴും എത്തിയിട്ടില്ല പക്ഷെ ആബിദിന് അതൊന്നും ഒരു പ്രശനമേ അല്ല ഫർഷാദ് നിന്നു വിയർത്തു പെട്ടന്നാണ് ഫാത്തിമയും ഫസ്‌നയും ഓടിവരുന്നത് കണ്ടത് പെട്ടെന്ന് വണ്ടി എടുക്കെടാ എന്ന് പറഞ്ഞുകൊണ്ടാണ് അവർ ഓടിവരുന്നു ഫർഷാദ് പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി വണ്ടി സ്പീഡിൽ മുന്നോട്ടു പായിച്ചു ഫാത്തിമയുടെ പുറകിൽ കുറച്ചു പയ്യന്മാർ ഓടി വന്നിരുന്നു അവരെ പേടിച്ചാണ് ഓടുന്നത് എന്ന് വ്യക്തം പക്ഷെ കാര്യം അറിയില്ല എന്താടി എന്താ പ്രശനം ആബിദ് ചോദിച്ചു
അതു ഇക്ക ആ വൃത്തികെട്ടവൻമാർ മലയാളികൾ തന്നെയാണ് അവൻമാർ ഫസ്നന്റെ കയ്യിൽ കയറിപ്പിടിച്ചു എനിട്ട് ചോതിക്ക റേറ്റ് എത്ര ആണെന്ന് ഞാൻ അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു അല്ലപിന്നെ ഫർഷാദ് കാറിന്റെ മിററിൽ കൂടെ നോക്കുമ്പോൾ ആണ് ഒരു കാർ അവരെ പിന്തുടരുന്നത് കാണുന്നത് പെട്ടെന്ന് തന്നെ അതു ആ പയ്യന്മാർ ആണെന്ന് അവനു മനസ്സിലായി അവൻ വണ്ടി ഒന്ന് മൂളിച്ചുകൊണ്ടു പായിച്ചു എന്താടാ നീ ഞങ്ങളെ കൊല്ലാൻ കൊണ്ട്പോവാണോ ഒന്ന് പുറകോട്ടു നോകിയെ സാറേ അപ്പൊ മനസ്സിലാവും പുറകോട്ടു നോക്കിയ എല്ലാരും ആ പയ്യന്മാരുടെ വണ്ടി കണ്ടു ഞെട്ടിപ്പോയി ഒന്ന് പെട്ടെന്ന് പോടാ ആബിദ് പേടിച്ചു കൊണ്ട് പറഞ്ഞു ഫർഷാദ് വണ്ടി ഒന്ന് കൂടി സ്പീഡ് കൂട്ടി പയ്യന്മാർ പിറകെ തന്നെ ഉണ്ട് പക്ഷെ bmw x5നൊപ്പം എത്താൻ അവരുടെ വണ്ടിക്ക് പറ്റുന്നില്ലായിരുന്നു പക്ഷെ വിധി അന്നേരം അവർക്കു അനുകൂലമായോ എന്ന് ഫർഷാദിന് തോന്നിപോയി കാരണം പെട്ടെന്ന് വണ്ടി ഒന്ന് ചെരിഞ്ഞു അതൊരു ടയർ പുങ്ക്ചർ ആയതാണെന്നു വൈകിയാണേലും എല്ലാരും മനസ്സിലാക്കി ഇനി ഒരുവഴിയും ഇല്ലെന്നു മനസ്സിലാക്കിയ ഫർഷാദ് വണ്ടി പെട്ടന്ന് അടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന ഗ്രൗണ്ടിൽ കയറ്റി പയ്യന്മാർ ഒരൽപ്പം പിന്നിലാണ് അവൻ പെട്ടെന്ന് വണ്ടി ജാക്കിയിൽ കയറ്റി ഹൈഡ്രോളിക് ആയതുകൊണ്ട് അതു എളുപ്പമായി ടയർ ഓറിയപ്പോയേജ്കും അവർ അടുത്തെത്തിക്കഴിഞ്ഞു അവൻ പെട്ടെന്ന് ടയർ ഊരി സ്റ്റെപ്പിനി കയറ്റി പക്ഷെ ബോൾഡ് ഇടാൻ കഴിഞ്ഞില്ല അപ്പോയെക്ക അവർ വണ്ടിയിൽ നിന്നും ഇറങ്ങി കഴിഞ്ഞു അവൻ പെട്ടെന്ന് ആബിദിനോട് പറഞ്ഞു സർ ഇത് ഞാൻ നോക്കിക്കോളാം സർ പെട്ടെന്ന് ഈ വീൽ ഫിറ്റ് ചെയ് എന്നിട്ട് എനിക്ക് വല്ലതും പറ്റിയാലും നിങ്ങൾ ഓടിച്ചു പോക്കളനം എന്നെ നോക്കി നിൽക്കരുത് ആബിദ് എന്തായാലും ഓടിച്ചുപോകും എന്നവന് അറിയാമെങ്കിലും അവനു അങ്ങനെ പറയാനാണ് തോന്നിയത് അന്നേരം
ആബിദ് ഫിറ്റ് ചെയ്യാൻ തുടഗിയപ്പോ അവൻ പയ്യന്മാരുടെ അടുത്തേക്ക് നീങ്ങി സർന്മാര് ഞങ്ങളോട് ക്ഷമിക്കണം മാടത്തിനു അറിയാതെ പട്ടിപോയതാ അതിനു നീ ഏതാടാ നായിന്റെ മോനെ എനിക്ക് അവളെ വേണം എന്നെ തല്ലിയവളെ നീ പോയി അവളെ വിളിച്ചു വാ എന്നെ തല്ലിയവളെ തിരിച്ചു തല്ലി ഞാൻ അങ്ങ് പോകും കൂട്ടത്തിൽ നേതാവിനെപോലെ ഉള്ളവൻ പറഞ്ഞു സാറേ മാഡം പേടിച്ചു നില്ക്കാന് ഞാൻ പറഞ്ഞില്ലേ നിങ്ങൾക്ക് എന്നെ എന്തുവേണേലും ചെയ്യാം അവരെ പക്ഷെ വെറുതെ വിടണം ആണോ അപ്പൊ നീയാണോ അവരുടെ രക്ഷകൻ ആ അതുകൊള്ളാലൊ അപ്പൊ നിന്നെ തല്ലട്ടെ ഞാൻ സാറിനു ഇഷ്ടമുള്ളത്ര തല്ലിക്കൊ അവരെ മാത്രം വെറുതെ വിട്ടാൽ മതി എന്നാ എല്ലാം വരിനെടാ ഇവനെ നമുക്കങ്ങു സെരിയാക്കാം പറഞ്ഞു തീർന്നതും അവന്റെ മുട്ടുകാൽ ഫർഷാദിന്റെ നാഭിക്ക് പതിഞ്ഞു ഫർഷാദ് കിടന്നു പുളഞ്ഞു നിലത്തു കിടക്കുന്ന അവനെ എല്ലാരും തലങ്ങും വിലങ്ങും ചവിട്ടികൂടി അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു ഇതെല്ലാം കണ്ടു ഫാത്തിമ പകച്ചു നിൽക്കുകയാണ് ആബിദ് വീൽ ഫിറ്റ് ചെയ്തു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരിക്കുകയാണ് ഇനി അവന്മാർ തല്ലാൻ വന്നാലും കുഴപ്പമില്ല പെട്ടെന്ന് വണ്ടി വിട്ടിട്ടുപോകാം ആ ധൈര്യത്തിൽ അവൻ വണ്ടിയിൽ ഇരുന്നു ഫർഷാദിന് അടികൊള്ളുന്നതു.
മാഡം ഇത് തുറക്കുമോ അതോ ഞാൻ ചവിട്ടിപൊളിക്കാനോ അവൻ ഒന്ന് മുരണ്ടു ഡോർ തുറക്കില്ല എന്ന്കണ്ട അവൻ അതു പൊളിക്കാൻ ആയി കുറച്ചു പിന്നോട്ട് നീങ്ങി ആഞ്ഞു ചവിട്ടാൻ പോവാണ് പെട്ടന്ന് അവൻ മുന്നോട്ടു തെറിച്ചുവന്നു വണ്ടിയുടെ വനിദോയിൽ വന്നുപതിച്ചു വിൻഡോയിൽ മുഖം ഇടിച്ചു വായിൽ നിന്നും വന്ന ചോര കുറച്ചു വിന്ഡോയിലും ആയി അവൻ അവിടെ ഒന്ന് തളർന്നിരുന്നു പോയി ഫാത്തിമ ഒന്ന് തല ഉയർത്തി നോക്കിയപ്പോൾ വായിൽ നിന്നും മൂക്കിൽ നിന്നും ചോര ഒലിപ്പിച് വെറിപൂണ്ട നിൽക്കുന്ന ഫർഷാദിനെ ആണ് അവൻ വെയിലുള്ള രക്തം മുറുക്കാൻ തുപ്പുന്ന പോലെ തുപ്പികളഞ്ഞു അവൻ നിന്നു കിതക്കുന്നു നേതാവ് പിന്നേം ഒന്നെണീറ്റ് വന്നെകിലും ഫർഷാദ് അവന്റെ മുഖത്തു കൈ വച്ചു ഒന്ന് കറങ്ങി ഒരിക്കൽക്കൂടി അവനെ വണ്ടിയുടെ മേലേക്ക് എറിഞ്ഞു ശക്യമതമായി വന്നുപതിച്ച അവൻ തളര്ന്നവിടെ വീണു നേതാവിനെ അടിക്കുന്നത് കണ്ട സഹായികൾ ഓടി അടുക്കുകയാണ് ഫർഷാദ് തിരിഞ്ഞു നിന്ന് മുന്നിൽ വന്നവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി അവൻ പുറകോട്ടു തെറിച്ചു പിന്നിൽ വന്ന രണ്ടുപേരെ കൂടെ കൊണ്ടു വീണു അതിന്റെ പിന്നിലായി ഓടിവന്ന രണ്ടുപേരും ഫർഷാദിന്റെ അരയിൽ അവരുടെ ഷോൾഡർ വച്ചു കുനിഞ്ഞു നിന്ന അവനെ പുറകോട്ട് തള്ളി രണ്ടടി പിന്നോട്ട്പോയ ഫർഷാദ് രണ്ടിന്റെയും കഴുത്തിൽ പിടുത്തം മുറുക്കി വലതുകാൽ പിന്നോട്ട് വച് അതിൽ ബലം കൊടുത്തു നിന്ന് എന്നിട്ട് ഇടതുഭാഗത്തുള്ളവന്റെ നാഭിക്ക് ഇടതുകാൽ കൊണ്ടു 3kettu ketty അവൻ നിൽക്കാൻ ആവാതെ നിലത്തുവീണു കിടന്നു പിടച്ചുപോയി വലതുഭാഗത്തുള്ളവനെ അവന്റെ കഴുത്തിൽ കൈ ഒന്നുകൂടി മുറിക്കി അവനെ ഇടതുകൈകൊണ്ട് എടുത്തുയർത്തി നിലത്തടിച്ചു ആദ്യം നിലത്തുവീണ രണ്ടുപേരും അടുത്തേക്ക് വന്നെകിലും മറ്റുള്ളവരെ കണ്ടു ഭയന്നു നിൽക്കുന്ന അവർ ഇനി ഒന്നിനും ഇല്ലെന്നു കാട്ടി മറ്റുള്ളവരെ പെറുക്കി എടുത്തു കൊണ്ടുപോയി ആബിദും ഫാത്തിമയും ഇതൊക്കെ കണ്ടു തരിത്തു നിൽക്കുകയാണ് അവർക്കു ത്നങ്ങളുടെ കണ്ണുകളെ വ്ശ്വസിക്കാൻ ആവുന്നില്ല അവനൊരു പോയൻ ആണെന്നാണ് ആദ്യം കരുതിയത് പക്ഷെ ഇപ്പൊ അവർക്കുവേണ്ടി അവൻ പ്രവർത്തിച്ചപ്പോൾ ആബിദിന് iഒന്നും തോന്നിയില്ലെങ്കിലും ഫാത്തിമയുടെ മനസ്സിൽ അവനോടു ചെയ്തതിനെല്ലാം ചെറിയ കുറ്റബോധം തോന്നി തുടങ്ങി ആബിദ് ഇറങ്ങി വണ്ടിയുടെ മറ്റേത്തലാക്കൽ പോയിരുന്നു ഫർഷാദ് തന്റെ ബാഗ് തുറന്നു അതിൽ നിന്നും വെള്ളം പുഅതെടുത്തു ആദ്യം കാറിന്റെ മുകളിൽ ഉള്ള രക്തം കഴുകി കളഞ്ഞു എന്നട്ട് മുഗം കഴുകി പുതിയ ഷർട്ട് എടുത്തു രക്തം പറ്റിയത് ഊരി ബാഗിൽ ആക്കി അവൻ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ടു പായിച്ചു വണ്ടിയിൽ നിശബ്‌ദത മാത്രം എല്ലാരും ഫർഷാദിനോട് ഒന്നും സംസാരിക്കാൻ പോലും ഭയക്കുന്നു k
കുറച്ചു സമയം കൊണ്ട് തന്നെ അവർ വീട്ടിലെത്തി ഫാർഷിദ് എല്ലാരുടെയും പെട്ടികൾ എടുത്തു വരാന്തയിൽ വെച്ച് തിരിഞ്ഞു നടന്നു അവന്റെ ഷെഡിലേക്കു പോയി വസ്ത്രം മാറിവന്നു വണ്ടി നന്നായൊന്നു അകവും പുറവും വൃത്തിയയാക്കിയിട്ടു വണ്ടി ഷെഡിൽ കയറ്റി നിലത്തു കാർബോർഡ് വിരിച്ചു കിടന്നു ജീവിതത്തിൽ ആദ്യമായി ഫാത്തിമക്ക് അപ്പോൾ അവനോടു ഒരു സഹതാപം തോന്നി തന്റെ പിതാവിനിട് അനിഷ്ടാവായും അവൻ എത്ര കഷ്ടപ്പെടുന്നു ഈ കുടുംബാത്തിനു വേണ്ടി എന്നിട്ടും ഒരു കട്ടിൽ എങ്കിലും ഉപ്പാക്ക് വാങ്ങി കൊടുത്തൂടെ അവൾ ഒരുനിമിഷം അവൾ നിലത്തു കിടക്കുന്ന ഫർഷാദിനെ സങ്കടത്തോടെ നോക്കി തിരിച്ചുപോയി പിറ്റേന്ന് രാവിലെ തന്റെ ജോലികളിൽ മുഴുകിഇരിക്കുകയായിരുന്നു ഫർഷാദ് രണ്ടു ദിവത്തെ പണി മുഴുവൻ ഉണ്ട് ജാതിയും നാളികേരവും ഒക്കെ പറമ്പിൽ അംഗിഗായി വീണു കിടക്കുന്നു അവൻ ഇല്ലാത്തതിന്റെ കുറവ് ഒറ്റനോട്ടത്തിൽ തന്നെ പറമ്പിൽ കാണാം അവനു അതെല്ലാം ആരും നോക്കാനില്ലാതെ വീണുകിടക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു പിടച്ചിൽ അനുഭവപെട്ടു തന്റെ അല്ലെങ്കിൽ കൂടി അവയെല്ലാം വീണുകിടക്കുമ്പോൾ ഒരു വേതന ഈ പറമ്പിൽ നിന്നുമുള്ള വരുമാനം മാത്രം മതി ഇക്കാക്ക് ഒരു അല്ലലും ഇല്ലാതെ ജീവിക്കാൻ അത്രയ്ക്കുണ്ട് ആ പറമ്പിലെ ആദായം ജാതി ഒക്കെ പെറുക്കിക്കഴിഞ്ഞു അവൻ ഉച്ചക്കത്തെ ഭക്ഷണം കമ്പനിയിലേക്ക് വെക്കാനായി വിറകു കീറുകയാണ് മരം കുറച്ചു വലുതാണ് നല്ല മൂപ്പും ഉണ്ട് അതുകൊണ്ട്തന്നെ അവൻ അല്പം ആഞ്ഞുകൊണ്ടാണ് വെട്ടുന്നത് അടുത്ത വെട്ടിനു ആഞ്ഞപ്പോൾ അള്ളോ എന്നാ പിന്നിൽ നിന്നുള്ള വിളികേട്ടു പകുതി പൊന്തിയ മഴു അവന്റെ പിടിവിട്ടുപോയി അതു കൃതം അവന്റെ കാലിന്റെ ചെറുവിരലിൽ തന്നെ പതിഞ്ഞു മൂർച്ചയുള്ള തല അല്ലായിരുന്നത്കൊണ്ടു വിരൽ അറ്റുപോയില്ല അവൻ വേതന കടിച്ചുപിടിച്ചു പിറകോട്ടു നോക്കി ഫാത്തിമയാണ് തൊട്ടുപിന്നിൽ
മാഡം എന്തുപണിയ കാണിച്ചത് മഴു എങ്ങാനും കൊണ്ടിരുന്നെങ്ക്ല് ഇക്ക എന്നെ കൊന്നേനെ അവൻ തന്റെ കാലിൽ ഒരല്പം കമ്മ്യൂണിസ്റ്റ് പച്ച അരച്ചുതേച്ചുകൊണ്ടു ചോതിച്ചു അപ്പോഴാണ് ഫാത്തിമ ശെരിക്കും അവനെ ശ്രദ്ധിക്കുന്നത് അവൻ കരുത്താനാണ് കയ്യിൽ നല്ല അസ്സല് മസിലൊക്കെ ഉണ്ട് അതു ആബിദിനെ പോലെ ജിം അല്ല പകരം നല്ല പണി ചെയ്തു വന്നത് അവൻ കാണാനും സുന്ദരൻ തന്നെ എന്നാലും ഇത്രയും കാലമായിട്ടും താൻ അവന്റെ സൗന്ദര്യം കണ്ടിരുന്നില്ല എന്നോർത്തപ്പോൾ അവൾക്കു തന്നെ അത്ഭുദം ഇക്ക എന്തിനാ ഇന്നലെ ഞങ്ങളെ രക്ഷിച്ചത് അതും ഇക്കയെ തള്ളിയപ്പോ നിന്ന് കൊള്ളൂകയും ചെയ്തു ഫാത്തിമയുടെ ഇക്ക വിളിയിൽ മഴു എടുക്കാൻ കുനിഞ്ഞ ഫർഷാദിന്റെ കയ്യിൽ നിന്നും മഴു വീണുപോയി തന്റെ ജീവിതത്തിൽ കിട്ടിയ ആദ്യത്തെ അംഗീകാരത്തിൽ അവൻ ഒരല്പം പതറിപ്പോയി അതു ഫാത്തിമ കാണാതെ അവൻ പിടിച്ചു നിർത്തി നിങ്ങളെ അന്നേരം സംരക്ഷിക്കുക എന്റെ ഉത്തരവാദിത്തം ആണ് ഒരുനേരമെങ്കിൽം ഭക്ഷണം കൊടുത്ത യജമാനനോട് കാവൽ പട്ടികൾ കാണിക്കുന്ന കൂറ് മാത്രമേ അതിലുള്ളു അതുപറഞ്ഞതു ഫർഷാദ് തിരിഞ്ഞു നിന്നുകൊണ്ടാണ് അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി ഫാത്തിമ കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ച ശേഷം അവിടെനിന്നും അവിടെ നിന്നും സന്തോഷത്തോടെ തിരിഞ്ഞു നടന്നു ഫർഷാദ് അവളെ ഒരു പെങ്ങളായി കണ്ടപ്പോൾ അവളിൽ എവിടോയോ ഒരൽപ്പം പ്രണയം വിരിയുന്നത് അവളറിഞ്ഞു അവൾ ഓടി തന്റെ മുറിയിൽ കയറി കട്ടിലിൽ മലർന്നുകിടന്ന് എന്തുകൊണ്ടും തനിക്കു യോജിച്ചവൻ തന്നെയാണ് ഫർഷാദ് ആണത്തവും കരുത്തും അവനിൽ വേണ്ടുവോളം ഉണ്ട് പിന്നെ പണം അതു തന്റെ കയ്യിൽ ഉണ്ടല്ലോ ഉപ്പാക്ക് അവനെ കുറച്ചു കൂടെ സമ്മതൻ ആകണം എന്നിട്ട് തെന്റെ ഇഷ്ടം അറിയിക്കാം അവൾമനസ്സിൽ ഉറപ്പിച്ചു ശേഷം എഴുന്നേറ്റു ജനലിൽ കൂടെ ഫർഷാദിനെ നോക്കി അവൻ അടുപ്പ് കൂട്ടുകയാണ് അവന്റെ ഒരോ ചെയ്തികളും അവൾ സസൂഷ്‌മമ്മ നോക്കികൊണ്ടിരുന്നു ഒരോ നിമിഷം കൂടുംതോറും അവനെ അവൾ കൂടുതൽ കൂടുതൽ തന്റെ മനസ്സിൽ ഇഷ്ടപ്പെട്ടുകൊണ്ടിരുന്നു അവൾ
ഫർഷാദ് ഭക്ഷണം കമ്പനിയിൽ എത്തിച്ചു തിരിച്ചു വരുമ്പോൾ കാണുന്നത് അവന്റെ പെട്ടി തുറന്നു പരിശോധിക്കുന്ന ഫാത്തിമയെ ആണ് അവൻ ഒറ്റ ഓട്ടത്തിന് അവിടെ എത്തി പക്ഷെ അപ്പോയെക്കും ഫാത്തിമ ഒരു വിജയിയെ പോലെ ചിരിച്ചുകൊണ്ടു തിരിഞ്ഞു നിന്ന് അവളുടെ കയ്യിൽ ഒരു ഗ്രേഡ് കാർഡ് ഉണ്ട് അതു തന്റെ MBA 4th സെമസ്റ്റർ എക്സാം റിസൾട്ട് ആണെന്ന് അവനു പെട്ടെന്ന് മനസ്സിലായി കഴിഞ്ഞു എല്ലാം കഴിഞ്ഞു ഇനി അവൾ അതു ഇക്കയോട് പറയും ഇക്ക തന്നെ ആട്ടി ഇറക്കും ഇനി ഒന്നും മറച്ചുവെക്കാൻ ഇല്ല അവൻ തല കുമ്പിട്ടു നിന്ന് ഓഹോ അപ്പൊ ഇങ്ങനെയാണ് കാര്യങ്ങൾ ഞാനിപ്പോ തന്നെ ഉപ്പയോട് പറയാം നാട് നമ്മുടെ കമ്പനിയുടെ പുതിയ മാനേജരും ആകാം എന്ത്യേ മതിയോ MBA കാര ഫാത്തിമ പുച്ഛത്തോടെ പറഞ്ഞു മാഡം ഇക്കയോട് ദയവുചെയ്ത് പറയരുത് ഞാൻ ഞാൻ വലിയ ചതിയൻ ആയിപ്പോകും അല്ലെങ്കിൽ ഞാൻ മറ്റൊരു ജോലിക്ക് വേണ്ടിയാണു ഇതൊക്കെ ചെയ്തത് എന്ന് അദ്ദേഹം കരുതും എനിക്കതു താങ്ങാൻ ആവില്ല എല്ലാ സഹിക്കും ചതിയൻ എന്ന വിളിമാത്രം സഹിക്കാൻ പറ്റില്ല അതും ഇക്കയിൽ അവനെ ഒന്നു കളിപ്പികാം എന്ന് കരുതിയ അവൾ അവൻ സെന്റി ആയതോടെ അവൾ തളർന്നുപോയി അവന്റെ വിഷമങ്ങൾ ഇപ്പോൾ അവനെക്കാൾ അവളെ വിഷമിപ്പിക്കുന്നു അവൾ പെട്ടെന്ന് തന്നെ വീട്ടിലേക് കയറിപോയി ദിവസങ്ങൾ കടന്നുപോയി കൊണ്ടിരുന്നു ഫർഷാദിനോടുള്ള ഫാത്തിമയുടെ സ്നേഹം പല ഗിഫ്റ്റുകൾ ആയി വന്നുകൊണ്ടിരിക്കുന്നു ഷർട്ട് പാന്റ് വച്ചു അങ്ങനെ അങ്ങനെ പോകുന്നു ഫാത്തിമ കമ്പനിയിൽ ജോലിക്ക് കയറി അവൾക്ക് എങ്ങനെയെങ്കിലും ഫർഷാദിനെ കമ്പനിയിൽ ജോലിക്ക് കയറ്റണം അതിനാണ് അവൾ അത്ര ദ്രിതിയിൽ കമ്പനിയിൽ കയറിയത് തന്നെ അന്നുരാത്രി ഫാത്തിമ ഉപ്പയുടെ അടുത്ത് പോയി അയാളുടെ തോളിൽ തലചായ്ച്ചു കിടന്നു ഉപ്പാന്റെ കുട്ടിക്ക് എന്തോ പറയാൻ ഉണ്ടല്ലോ അയാൾ നോക്കികൊണ്ടിരുന്ന പേപ്പറിൽ നിന്നും കണ്ണെടുക്കാതെ ചിരിച്ചുകൊണ്ട് ചോദിച്ചു അതു ഉപ്പാക്ക് എങ്ങനെ മനസ്സിലായി
ഉപ്പാന്റെ കുട്ടീനെ ഉപ്പാക്ക് അറിയൂലെ ആ പറയ എന്താ അനക്ക് പറയാൻ ഉള്ളത് ഞാൻ പറയാം പക്ഷെ ഉപ്പ ഇതിന്റെ പേരിൽ ആരെയും ഉപദ്രവിക്കരുത് എന്ന് ഉറപ്പു തരണം ഇജ്ജ് പറയു കുട്ടി അയാൾ സംശയത്തോടെ പറഞ്ഞു ന്റെ ഉപ്പ കൊറേ വർഷങ്ങൾ ആയിട്ട് ഒരു തെറ്റ് ചെയ്തോണ്ടിരിക്ക ഉപ്പ മാത്രമല്ല ഞമ്മൾ എല്ലാരും ആ തെറ്റ് ഒരുപാട് തവണ ആവർത്തിച്ചിട്ടും ഉണ്ട് ഇപ്പോഴും ആ തെറ്റ് നമ്മൾ ഒക്കെ ചെയ്യുന്നു ഉപ്പ ആ തെറ്റ് ഒന്നു തിരുത്തണം എന്ന് പറയാൻ ആണ് ഞാൻ വന്നത് എന്തു തെറ്റാ മോളെ നമ്മൾ എല്ലാരും വർഷങ്ങൾ ആയിട്ട് ചെയ്യുന്നേ അയാൾ സംശയത്തോടെ ചോദിച്ചു ഉണ്ട് ഉപ്പ ഇവിടെ ഒരാൾ രാവും പകലും നമുക്ക് വേണ്ടി നമ്മുടെ വീടിനു വേണ്ടി കഷ്ടപ്പെടുന്നു എന്നിട്ട് നമ്മളോ ഒരുനേരത്തെ ഭക്ഷണം പോലും നല്ലത് കൊടുക്കുന്നില്ല നമ്മൾ ഉപയോഗിച്ച് പഴകിയതെല്ലാം അയാൾക്ക് കൊടുക്കുന്നു അയാളാണെകിലോ ഒരു പരിഭവവും ഇല്ലാതെ അതൊക്കെ നന്നായി ചെയ്‌യുന്നു Nഇയെന്തൊക്കെയാ മോളെ പറയുന്നേ ആരാണ് നമ്മൾ ആരും അറിയാതെ നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആ ആള് കണ്ടോ ഉപ്പ ഒരിക്കൽപോലും അയാളുടെ അധ്വാനം കണ്ടിട്ടില്ല ഉപ്പ മാത്രമല്ല ഇന്നലെവരെ ഞാനും പക്ഷെ ഇപ്പോ ഞാനും അതു കാണുന്നു ആ കഷ്ടപ്പാട് എന്നെയും വേദനിപ്പിക്കുന്നു നമ്മൾ അയാളോട് ചെയ്യുന്ന തെറ്റുകൾ പടച്ചോൻ ഒരിക്കലും പൊറുക്കില്ല എന്ന് ഞാൻ ഇപ്പോൾ കരുതുന്നു അയാൾ പിന്നയും മക്കളെ തന്നെ കണ്ണുചിമ്മാതെ നോക്കുകയാണ് അവളുടെ വാക്കുകൾ അയാളെ സന്തോഷിപ്പിക്കുന്നെങ്കിലും ആരെപ്പറ്റിയാണ് അതെന്നു മാത്രം അയാൾക്ക് ഇതുവരെയും മനസ്സിലായില്ല കണ്ടോ ഉപ്പ ഒരിക്കലും അയാളെ ഒരു മനുഷ്യജീവി ആയിപോലും കണ്ടിട്ടിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോയും ഉപ്പാക്ക് അയാളെ മനസ്സിലായില്ല എന്ന ഈ ചിന്ത മ്മളെ ഫർഷാദിനെ കുറിച്ചാണ് ഞാൻ പറഞ്ഞത് ഓഹ് ഒന്നായിരുന്നു ഓനിപ്പോ എന്താ കുഴപ്പം ഇല്ലേ ഒരു കുഴപ്പവും ഇല്ലേ രാവിലെ മുതൽ രാത്രിവരെ ആ പാവം ഇവിടെ കിടന്നു കഷ്ട്ടപെട്ടു ജോലി ചെയ്തിട്ടും കിടക്കാൻ ഒരു കട്ടില്ലെങ്കിലും ഉണ്ടോ ഇതൊക്കെ കേട്ടു ഹമീദിന് ഒരല്പം ഭയം തോന്നാതിരുന്നില്ല കാരണം ഇത്രയും കാലം അവനെ ഇങ്ങനെ കാണാതിരുന്ന അവളുടെ മനസ്സിൽ ഇങ്ങനെ തോന്നൽ എന്തുകൊണ്ടാണ് എന്നയാൾ ചിന്തിച്ചു ഇനി അവനോടു വല്ല പ്രണയവും അയാൾ ആ ടെൻഷൻ മുഖത്തുവരുത്താടെ ചോദിച്ചു
അവനെ ഒക്കെ അങ്ങനെ നിർത്തണം കണ്ട പാണ്ടിക്കു ഉണ്ടായതാണ് അവനെ ഒക്കെ ഇവിടെ കയറി നിരങ്ങാൻ വിട്ടാൽ വല്ലതും കാറ്റുകൊണ്ടുപോയാൽ ആരു സമാധാനം പറയും അവൻ ചെയ്യുന്ന ജോലിക്ക് ഇവിടുന്നു ആവശ്യത്തിന് ഭക്ഷണം കൊടുക്കുന്നുണ്ട് ആ അതൊക്കെ മതി ആ പാണ്ടിക്കു ആ പാണ്ടി ഉള്ളത്കൊണ്ട ഉപ്പയുടെ മോളു ഇന്നു ഉപ്പയുടെ മുന്നിൽ നിൽക്കുന്നത് ഹമീദ് അത്ഭുതതോടെ അവളെ നോക്കി അവൾ നടന്നതെല്ലാം പറഞ്ഞു ഹമീദ് ഒരല്പം നിശബ്ദമായി എന്ന്നിട്ടു ആലോചിച്ചു അവൾ പറഞ്ഞത് സെരിയാണ് അവൻ ഈ വീടിനുവേണ്ടി രാപകൽ ഇല്ലാതെ കഷ്‌ടപ്പെടുന്നു എന്നിട്ടും താൻ എന്നും അവനെ കുറ്റപ്പെടുത്താൻ ആണ് മത്സരിച്ചത് ഒരുരൂപ പോലും താനിതുവരെ അവനു സന്തോഷതോടെ നൽകിയിട്ടില്ല എന്നിട്ടും അവൻ തന്റെ മകൾക്കു വേണ്ടി അടികൊണ്ടു അവളെ ജീവൻ പോലും പണയം വച്ചു രക്ഷപെടുത്തി നമുക്ക് ഇപ്പോൾ അവനു എന്താ ചെയ്തുകൊടുക്കാൻ പറ്റുക മോളെ നല്ലൊരു ജോലി നമ്മടെ കമ്പനിയിൽ കൊടുത്തൂടെ പിന്നെ താമസിക്കാൻ നല്ലൊരു മുറിയും മം എന്താ പറ്റുക എന്ന് ഞാൻ ഒന്നാലോചിക്കട്ടെ ഫാത്തിമ വലിയ സന്തോഷത്തിൽ ആണ് ഉപ്പയുടെ മനസ്സിൽ നിന്നും ഫർഷാദിനോടുള്ള അനിഷ്‌ട പോയി ഇനി അവന്റെ പഠിപ്പിനെകുറിച്ചു ഉപ്പയെ ബോധിപ്പിച്ചു അവനു കമ്പനിയിൽ നല്ലൊരു ജോലി എന്നിട്ട് ഉപ്പയോട് തന്റെ ഇഷ്ടത്തെ പറ്റി പറഞ്ഞാൽ മതി അവൾ മനസ്സിൽ ഉറപ്പിച്ചു എന്തുകൊണ്ടും തനിക്കു യോജിച്ചവൻ ആണവൻ പഠിപ്പും സത്സ്വഭാവവും ഉണ്ട് പിന്നെ അവന്റെ ഭാര്യയെ ഒരുത്തനും തൊടാൻ ധൈര്യപ്പെടില്ല അവൾ സന്തോഷത്തോടെ കിടന്നു പിറ്റേന്ന് രാവിലെ പുറത്തിറങ്ങിയ ഹമീദ് അന്നാദ്യമായി സ്വന്തമായി ഷൂസ് ധരിച്ചു അയാൾ ഫർഷാദിനെ കോലായിൽ നിന്ന് നോക്കി അയാൾ കണ്ടു കുറച്ചു മാറി തെങ്ങിന് തടം എടുക്കുകയാണ് അവൻ
ഫർഷാദേ അയൽ നീട്ടി സൗമ്യതയിൽ വിളിച്ചു ഫർഷാദ് വിളി കേട്ടതും കൈക്കോട്ട് അവിടെ ഇട്ടു ഓടിവന്നു ഹമീദ് അന്നാദ്യമായി അവനെ നോക്കി നിന്നു താൻ എത്ര വിഷമിചിപ്പിട്ടും അവൻ എന്തു ആവേശത്തോടെയാണ് ഓടിവരുന്നത് ഓടിവന്ന അവൻ ഇക്കയുടെ കാലിൽ ഷൂസ് കണ്ടു ഒന്നു പതറി നിന്നു ഇക്ക ഒറ്റയ്ക്കു ഷൂസ് ധരിച്ചു പടച്ചോനെ ഇന്നിതിന്റെ പേരിൽ തന്നെ പട്ടിണിക്ക് ഇടാൻ ആണ് പരിപാടി എന്ന് തോന്നുന്നു ആ അതു ഞാൻ ഒറ്റക്കിട്ടെടാ ഞാൻ ഇനി കുറച്ചു എല്ലാം തനിയെ ചെയ്യാം എന്ന് കരുതി എന്തൈ തന്റെ കാലിലേക്ക് നോക്കി നിൽക്കുന്ന അവനെ നോക്കി ഹമീദ് പറഞ്ഞു ആ നാളെ രാവിലെ നീ റെഡിയായി നിൽക്കണം നമുക്ക് ഒന്ന് ഓഫീസിൽ പോണം നിന്നെ അവിടെ കുറച്ചു പണി ഒക്കെ ഏൽപ്പിക്കാനുണ്ട് ആ പിന്നെ നേരത്തും കാലത്തു വല്ലതും കഴിച്ചോളണം ഭക്ഷണം കായികത്തെ ഉള്ള പണിയൊന്നും വേണ്ട ഹമീദ് അവനെ നോക്കി ചിരിച്ചുകൊണ്ടു വണ്ടി സ്വയം തുറന്നു ഓടിച്ചുപോയി അവൻ ഒന്നനങ്ങാൻ പോലുമാവാതെ അങ്ങനെ നിന്നു തന്റെ കണ്ണുകളെ അവനു വിശ്വാസം വന്നില്ല ഇക്ക തന്നോട് ചിരിച്ചു അവൻ അങ്ങനെ നിന്നുപോയി കുറച്ചു നേരം ഉള്ളിൽ സന്തോഷം അലയടിക്കുമ്പോഴും അവനു പുറത്തു അതൊന്നും പ്രകടിപ്പിക്കാൻ പറ്റുന്നില്ലയിരുന്നു അങ്ങനെ ഒരു അവസ്ഥ അവനെ ബാധിച്ചു അന്നുമുഴുവൻ അവൻ സന്തോഷത്തോടെ ജോലികൾ ചെയ്തു അത്രയും അവനെ ഇക്കയുടെ വാക്കുകൾ സ്വാതീനിച്ചു കഴിഞ്ഞു
പക്ഷെ അന്ന് വൈകീട്ടോടെ ഫർഷാദിന്റെ ജീവിതം ആകെ കലങ്ങി മറിഞ്ഞു ഒരു സ്ഥലകച്ചവടത്തിനായി ഇക്ക കരുതിയിരുന്ന 8കോടി രൂപ അദ്ദേഹം ഒരു സ്യൂട്ട്കേസിൽ ആക്കി അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ വച്ചിരുന്നു ആ വീട്ടിൽ പുറത്തു നിന്നും അകത്തു നിന്നും കയറാൻ പറ്റുന്ന ഒരേ ഒരു മുറി അന്ന് ആ മുറി ഫർഷാദ് വൃത്തിയാക്കി ഇട്ടിരുന്നു എന്നാൽ അവിടെ പണം ഉള്ള കാര്യം അവനു അറിയില്ലായിരുന്നു അവൻ വൃത്തിയാക്കി പോകുകയും ചെയ്തു വൈകിട്ട് പണം എടുക്കാൻ വന്ന ആബിദ് ആണ് പെട്ടി കാണാതെയായതു ഇക്കയെ വിളിച്ചു പറയുന്നത് ഫർഷാദ് കയറി പോകുന്ന ദൃശ്യം cctv യിൽ ഉണ്ട് എന്നാൽ ഇറങ്ങി വരുന്ന ദൃശ്യങ്ങൾ അതിലില്ല അവൻ കയറി കുറച്ചു കഴിഞ്ഞപ്പോൾ cctv കട്ട് ആവുകയും ചെയ്യുന്നു അതു ആ ഓഫീസിൽ ആണ് cctv ഓപ്പറേറ്ററും ഉള്ളത് അതുകൊണ്ട് തന്നെ അതു അവിടെ നിന്നുമാത്രമേ
കട്ട് ചെയ്യാൻ ആവു എന്നുള്ളതും അവനെതിരെ തെളിവ് ആയി മാറി വിവരം അറിഞ്ഞ ഇക്ക പറന്നെത്തി ഫർഷാദ് മുറ്റത്തു തെങ്ങിന് തടം കീറുകയായിരുന്നു ഇക്കയുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ട അവൻ ഡോർ തുറന്നുകൊടുക്കാനായി വീടിന്റെ മുറ്റത്തേക്ക് കയറി വന്നു കലിപൂണ്ട ഇക്ക വണ്ടി അവന്റെ നെറികേടുത്തു ഒറ്റ ഇടിയായിരുന്നു ഫർഷാദ് ഇടിയുടെ ആഗതത്തിൽ തെറിച്ചുപോയി വീടിന്റെ മതിലിൽ ഇടിച്ചു നിലത്തുവീണു ശരീരം നുറുങ്ങുന്നത് അവൻ അറിയുന്നുണ്ട് അനങ്ങാൻ സാധിക്കുന്നില്ല അവന്റെ ബോധം പതുക്കെ മറഞ്ഞു തുടങ്ങി പിന്നെ ഫർഷാദ് കണ്ണുതുറക്കുന്നതു ഹോസ്പിറ്റലിൽ ആണ് കൈയിലും കാലിലും പ്ലാസ്റ്റർ ഉണ്ട് ഇടതുകൈയിൽ വിലങ്ങു കണ്ടുകൊണ്ട് ആണ് അവൻ ഉണരുന്നത് താൻ ചെയ്തു എന്നുപറയുന്ന തെറ്റ് പതിയെ അവൻ അറിയുകയായിരുന്നു കള്ളപ്പണം ആയതിനാൽ മറ്റൊരു കേസിൽ അവനെ കുറച്ചു കാലം ജയിലിൽ ഇട്ടു അവിടന്ന് കുറച്ചു ഉപദ്രവുചാലും പണം തിരിച്ചെടുക്കാം എന്നുള്ള ഐഡിയയിൽ ആണ് അവനെ ഇപ്പൊ ജയിലിൽ ഇട്ടിട്ടുള്ളത് ഒരു 4മാസം അവൻ ഹോസ്പിറ്റലിൽ തന്നെ കിടന്നു പിന്നെ ഉള്ള 1.
എന്തായെടോ പിസിയോട് അന്വേഷിച്ചുകൊണ്ടാണ് സൂപ്രണ്ട് അകത്തേക്ക് വരുന്നത് എടാ കൊച്ചനെ നീ മര്യാദക്ക് ഉള്ള സത്യം പറ ആ പണം എവിടെ ഇന്നുകൂടിയെ നിന്നെ ഞാൻ ഉരുട്ടു അതുകഴിഞ്ഞു നിനക്ക് 6മാസം റസ്റ്റ് ആണ് നിന്റെ ശരീരം ഒക്കെ നന്നായിട്ടു വേണം നിന്റെ മുതലാളിക്ക് നിന്നെ ചോദ്യം ചെയ്യാൻ പോലും നീ ഇന്നു സത്യം പറഞ്ഞാൽ നിന്നെ ഞാൻ രക്ഷിക്കാം 6മാസം കൂടി കഴിഞ്ഞു നിനക്ക് പുറത്തുപോയി സുഖമായി കഴിയാം എന്ത്യേ ഞാൻ എടുത്തിരുന്നെങ്കിൽ ഞാൻ എപ്പോയെ തന്നേനെ സാറേ എനിക്ക് സത്യായിട്ടും അറിയില്ല സാറെ പ്പാഹ് നായെ കട്ടതും പോരാ പിന്നെ നിന്നു പ്രസംഗം നടത്തുന്നു സുപ്രേണ്ടിന്റെ ബൂട് കൃത്യം നാഭിക്ക് തന്നെ പതിച്ചു ഇനി എല്ലാം നിന്റെ തീരുമാനം ആണ് എനിക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല സൂപ്രണ്ട് തിരിഞ്ഞു നടന്നു പതുക്കെ ഫർഷാദിന്റെ കാലുകൾ നിലത്തുകുത്തി അവന്റെ കയ്യുടെ കെട്ടുകൾ അഴിഞ്ഞു ഒന്ന് ഉയർന്നു നിൽക്കാൻ പോലുമാകാതെ ഫർഷാദ് നിലംപതിച്ചു പിറ്റേന്ന് രാവിലെ 9.00മണിക്കാണ് ഫർഷാദ് ഉണരുന്നത് ഉപ്പു നീറ്റൽ ഇല്ലാതെ സാദാരണ രീതിയിൽ ഉള്ള എഴുന്നേൽക്കൽ ഫർഷാദ് ചുറ്റും നോക്കി അതെ താൻ ആയികൾക്കുള്ളിൽ തന്നെ പക്ഷെ ഇന്നു പീഡനമുറകൾ ഒന്നും ഇല്ല എഴുന്നേൽക്കാൻ എന്തായാലും പറ്റില്ല മനസ്സ് വിചാരിച്ചാലും ശരീരം അനുവതിക്കില്ല അത്രയ്ക്കും ഉറപ്പുണ്ട് ഫർഷാദിന് അവൻ അങ്ങനെ കിടന്നു 1മണിക്കൂറോളം കിടന്നിട്ടും ഒരുരീതിയിൽ ഉള്ള മർദ്ദനമുറകളും അവനു നേരിടേണ്ടി വന്നില്ല എന്നുള്ളത് അവനെ അത്ഭുതത്തിലായതി അപ്പോഴാണ് സുപ്രേണ്ടിന്റെ വാക്കുകൾ അവന്റെ ഓർമകളിലേക്ക് കടന്നുവന്നത് ഇനിയുള്ള 6മാസം തന്നെ ഇവിടെ സുഖചികിത്സ നൽകാൻ ആണ് മുതലാളിയുടെ ഓർഡർ അദ്ദേഹത്തിനു എന്നെ പൂർണ്ണആരോഗ്യത്തോടെ ആവശ്യമാണ് ഒന്ന് ചെറുതായി പിടിചെന്നേൽക്കാൻ ആയപ്പോൾ അവൻ പതുക്കെ മതിലിൽ ചാരി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം വന്നു പഴകിയതല്ല പുത്തൻ പുതിയത് അതുകഴിഞ്ഞു അവനെ കുളിക്കാൻ കൂട്ടികൊണ്ടുപോയി അവൻ നന്നായി ഒന്ന് കുളിച്ചു ഇവിടെ വന്നിട്ടു ഇന്നാദ്യമായാണ് അവനെ കുളിക്കാൻ അനുവദിക്കുന്നത് അവൻ നന്നായി തന്നെ കുളിച്ചു കുളികഴിഞ്ഞപ്പോൾ തന്നെ ക്ഷീണം ഒരല്പം മാറിയത് അവൻ അറിഞ്ഞു
പിന്നെ മുടിയും താടിയും വെട്ടാൻ ആളുവന്നു എല്ലാം വൃത്തിയായി പുതിയ വസ്ത്രം വന്നു അങ്ങനെ അവൻ തിരിച്ചു സെല്ലിൽ എത്തി ഇനി വിശ്രമത്തിന്റെ നാളുകൾ അവൻ ഓർത്തു താൻ ചെയ്യാത്ത തെറ്റിന് ആണ് ഇതുവരെയും തന്നെ ശിക്ഷിച്ചത് പക്ഷെ ഇനിയുള്ള 6മാസം തനിക്കു വിശ്രമം തന്നിട്ടുള്ളത് അവർക്കു ഇതിനെക്കാളും നന്നായി ഉപദ്രവിക്കാൻ വേണ്ടിയാണ് ഒരുതെറ്റും ചെയ്യാത്ത താൻ ഇനിയും ശിക്ഷ അനുഭവിക്കേണ്ട ആവശ്യം ഇല്ല ഇനി ഒരിക്കലും താൻ അവരുടെ ബന്ധിയായി ഇരിക്കാൻ ആഗ്രഹിക്കുന്നില്ല ഇവിടുന്നു പുറത്തിറങ്ങി തെന്റെ നിരപരാധിതം ആദ്യം തെളിയിക്കണം അതിനുശേഷം മതി ബാക്കി എന്തും പക്ഷെ എങ്ങനെ തന്നെ ഇവിടുന്നു ഇറങ്ങിയ ഉടനെ ഇക്കയുടെ ആളുകൾ പോക്കും അവരുടെ കയ്യിൽ നിന്നും ആദ്യം രക്ഷപ്പെടണം അതിനുള്ള വഴി ഇനി താൻ ആലോചിക്കണം പിറ്റേന്ന് മുതൽ ഫർഷാദ് അതിനുള്ള ജോലികൾ ആരംഭിച്ചു കഴിഞ്ഞു ഇപ്പോൾ മുന്ന് നേരവും ഭക്ഷണം കിട്ടും അവൻ അതെല്ലാം വയറുനിറയെ കഴിച്ചു രാത്രികളിൽ ആരും കാണാതെ അവൻ വ്യായാമങ്ങളിൽ മുഴുകി ശരീരം ബലമുള്ളതാക്കണം ഇക്കയുടെ ആളുകൾ എങ്ങനെ ഉള്ളവരാണ് എന്ന് പറയുക സാധ്യമല്ല അവരെ ചിലപ്പോൾ നേരിടുക അസാധ്യം ആയിരിക്കും പക്ഷെ ചിലപ്പോൾ തന്റെ ജീവന് ഭീക്ഷണി വന്നാൽ അവരെ നേരിട്ടെ പറ്റു അതിനു ശരീരം ഉരച്ചാടാവണം അവൻ ദിവസവും വ്യായാമങ്ങൾ ചെയ്തുകൊണ്ടിരുന്നു 6മാസങ്ങൾ കടന്നുപോകാൻ വലിയ താമസം ഉണ്ടായില്ല പെട്ടെന്ന് തന്നെ അവന്റെ റിലീസ് ദിനം വന്നു അന്നു അവൻ പുറത്തിറങ്ങി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ പുറത്തിറങ്ങിയ ഫർഷാദ് കുറച്ചപ്പുറത്തു ഒരു ഒമിനി കാർ കിടക്കുന്നത് കണ്ടു പിന്നിൽ ഒരു സ്കോർപിയോയും ഉണ്ട് ഫർഷാദ് ഇറങ്ങുന്നത് കണ്ടപ്പോൾ തന്നെ കാറുകളിൽ നിന്നും ആളുകൾ ഇറങ്ങിതുടങ്ങി ഫർഷാദ് ഒന്ന് തല ഉയർത്തി നോക്കി 8പേരോളം ഉണ്ട് ഒരു സംഘട്ടനം നടന്നാൽ ചിലപ്പോൾ തനിക്കാവും വിജയം കാരണം പ്രതിയോഗികൾ അത്ര ശക്തർ അല്ല പക്ഷെ അവരുടെ കയ്യിൽ ഏതുതരാം ആയുധങ്ങൾ ഉണ്ടെന്നു അറിയാതെ മുന്നോട്ടു നീങ്ങുന്നത് ചിലപ്പോൾ അപകടം സൃഷ്ടിക്കും അവൻ തൊട്ടടുത്തുള്ള പെട്ടിക്കടയിൽ കയറി ഒരു ചായ വാങ്ങി കുടിച്ചു 2.
1.ഇക്കയെ നേരിൽ കണ്ടു താൻ നിരപരാധി ആണെന്നും ഒരുമിച്ചു കുറ്റവാളിയെ കണ്ടെത്താമെന്നും അറിയിക്കുക 2.ഇപ്പോൾ കൂടെയുള്ള ഗുണ്ടകളുടെ കയ്യിൽ എന്തെങ്കിലും ആയുധം ഉണ്ടോയെന്നു അറിയുക ഇനി ഇക്ക തന്നെ അവിശ്വസിക്കുകയാണെങ്കിൽ അവരുമായി ഒരു സംഘട്ടനം ആവിശ്യമാണ് അപ്പൊ ഇവരുടെ ആയുധബലം തന്നെ പരാജയപ്പെടുത്താൻ പാടില്ല വണ്ടി പതുക്കെ ഇക്കയുടെ പഴയ ഗോഡൗണിൽ എത്തിച്ചേർന്നു ഫർഷാദിന് വളരെ പരിചിതമായ സ്ഥലം അവൻ എത്രയോതവണ ഇവിടെ വന്നിരിക്കുന്നു അവനു ഇക്ക അവിശ്വസിച്ചാലും രക്ഷപെടാം എന്നാ ഒരാത്മവിശ്വാസം വന്നു വണ്ടി നിർത്തി ഗുണ്ടകൾക്ക് നടുവിലായി അവൻ നടന്നു ഉള്ളിൽ കയറിയപ്പോൾ ആരുമില്ല ഗോഡൗൺ കാലിയാണ് അവൻ അവിടെ നിലത്തിരുന്നു ഗുണ്ടകൾ അവനുചുറ്റും നിന്നുകൊണ്ട് ആർക്കോ ഫോൺ ചെയ്യുന്നു മറുതലക്കൽ ആബിദ് ആണെന്ന് ഫർഷാദിന് പെട്ടെന്ന് മനസ്സിലായി പിന്നെ അവരുടെ വരവിനായി കാത്തിരിപ്പു ഇക്കയുടെ വണ്ടിയുടെ ശബ്ദം ഫർഷാദ് പെട്ടെന്ന് മനസ്സിലാക്കി അതു തന്നെ ഇടിച്ച അതെ വണ്ടിത്തന്നെയാണെന്നു അവനു വ്യക്തം ഇക്കയും ആബിദും കൂടെ മറ്റൊരുത്തനും ഉള്ളിലേക്ക് കയറിവരുന്നത് ഫർഷാദ് ദൂരെനിന്നു കണ്ടു എഴുനേൽക്കാൻ തുടങ്ങിയ ഫർഷാദിനെ ഇക്ക വലതുകാല്കൊണ്ടു ആഞ്ഞു ചവിട്ടി ഫർഷാദ് നിലത്തുവീണെങ്കിലും പെട്ടെന്ന് എഴുന്നേറ്റു ഇക്കയെ കൂടെവന്നവൻ പിടിച്ചു നിർത്തിയിരിക്കുന്നു സർ ഇവനെയൊന്നും തൊടണ്ട ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം ഇവനല്ല ഇവന്റെ അപ്പനെക്കൊണ്ട് ഞങ്ങൾ ഉത്തരം പറയിപ്പിക്കും അവൻ ഇക്കയെ പിടിച്ചുവച്ചുകൊണ്ട് പറഞ്ഞു അപ്പൊ അവനാണ് നേതാവ് അവന്റെ കയ്യിൽ തോക്ക് ഉണ്ടെന്നു ഇക്കയെ പിടിച്ചുമാറ്റാൻ അവൻ മുന്നോട്ടു വന്നപ്പോ തനിക്കു മനസ്സിലായതാണ് ഫർഷാദ് മനസ്സിൽ ചിന്തിച്ചു മറ്റുള്ളവരുടെ കയ്യിൽ ഒന്നുംതന്നെ ആയുധങ്ങൾ ഇല്ലെന്നു യാത്രയിൽ അവൻ മനസ്സിലാക്കിയിരുന്നു നിനക്ക് ഞാൻ ഇന്നൊരുദിവസം തരും അസീസ് എന്തുവേണമെങ്കിലും തരാം പക്ഷെ ആ പണം കിട്ടിയിരിക്കണം
ഗുണ്ടകൾ ഫർഷാദിന് പിന്നിൽ നിന്നും പിടിച്ചുവച്ചിരിക്കുന്നു അസീസ് അരയിൽനിന്നും സൈക്കിൾ ചെയിൻ എടുത്തു വലതുകയിൽ ചുറ്റിപിടിച്ചു ഇനിയു താൻ ഇവിടെ നിൽക്കുന്നത് പന്തിയല്ല ഇപ്പോൾ രക്ഷപ്പെടണം ഫർഷാദ് മനസിൽ ഉറപ്പിച്ചു തന്നെ പിടിച്ചവരുടെ കൈകളിൽ താങ്ങിക്കൊണ്ടു ഫർഷാദ് ഒന്നുയർന്നു അസീസിന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി അടിപതറിപ്പോയ അസീസ് പിന്നിൽ ഉണ്ടായിരുന്ന ചില്ലുമേശയിലേക്കു മലർന്നു വീണു കുറച്ചുപേർ ഫർഷാദിന്റെ പിടിവിട്ടു അസീസിനെ രക്ഷിക്കാൻപോയി കാലുകൾ നിലത്തുകുത്തിയ ഫർഷാദ് വീണ്ടും ഒരിക്കൽകൂടി ഉയർന്നുപൊങ്ങി ഇത്തവണ പക്ഷെ അവൻ പിന്നോട്ട് തിരിഞ്ഞിറങ്ങി ഗുണ്ടകളുടെ പിടി അഴിഞ്ഞത് അവൻ അറിഞ്ഞു ഫർഷാദ് തിരിഞ്ഞു ഗോഡൗൺ ഉള്ളിലേക്ക് ഓടി ഗുണ്ടകൾ പിന്നാലെയും അസീസ് വീണുപോയിരുന്നു ചില്ലുകൾ ഒടിഞ്ഞു എവിടെയെല്ലാമോ കയറി അവനു എഴുന്നേൽക്കാൻ പറ്റുന്നില്ല ആബിദ് അസീസിന്റെ കയ്യിൽ നിന്നും തോക്കുവാങ്ങി ഫർഷാദിന്റെ പിറകെ ഓടി ഗോഡൗൺ പിന്നിലായി ചില്ലുജനലുകൾ ഉണ്ട് അവയ്ക്കു അഴികൾ ഇല്ല ചില്ലുടച്ചാൽ സുഖമായി ഒരാൾക്ക് ഉള്ളിൽ കയറാം അതറിയാവുന്ന ഫർഷാദ് ജനാലകൾ ലക്ഷ്യമാക്കി ഓടി ചാടിത്തിരിഞ്ഞു പുറംകൊണ്ടു ജാനാലകൾ ജനാലകൾ ഓടിച്ചു അവൻ പുറത്തേക്കു തെറിച്ചുവീണു ഒറ്റക്കുതിപ്പിനു എഴുന്നേറ്റ ഫർഷാദ് പുറകിലെ മതില് ലക്ഷ്യമാക്കി ഓടി ചില്ലുകൊണ്ടു പുറത്തു ആയതിൽ ഉള്ള മുറിവ് രൂപപ്പെട്ടെങ്കിലും അവൻ അതുകാര്യമാക്കത്തെ ഓടി ഒറ്റക്കുതിപ്പിന് മതിലിൽ കയറിയ അവൻ മുന്നിലൂടെ പോകുന്ന മിനി ലോറിയിലേക്കു ചാടാൻ ആഞ്ഞു പക്ഷെ അപ്പോയെക്കും ആബിദിന്റെ തോക്ക് ഉണ്ടതുപ്പി അത കൃത്യം ഫർഷാദിന്റെ കാൽമുട്ടിന്റെ ജോയിന്റിൽ തന്നെ കൊണ്ടു വെടിയുടെ ആക്തത്തിൽ കാലുതെന്നിയ ഫർഷാദ് മുന്നോട്ടു വീണുപോയെങ്കിലും അവനു ലോറിയുടെ പിന്നിൽ പിടുത്തം കിട്ടി അവൻ തൂങ്ങിയാടിപോയി വലതുകാലിൽ വെടിയേറ്റതുകൊണ്ടു ആ കാലിൽ താങ്ങി ലോറിയുടെ ഉള്ളിൽ കയറിപ്പറ്റുക എളുപ്പമല്ല എന്ന് മനസ്സിലാക്കിയ ഫർഷാദ് പരമാവധി ദൂരം അങ്ങനെ തൂങ്ങി കിടന്നു യാത്ര ചയ്തു കുറച്ചു പോയപ്പോൾ റോഡൽപം ഉയർന്നു കാണപ്പെട്ടു തായേകൂടെ മറ്റൊരു റോഡ് സമാന്തരമായി പോകുന്നു എന്ന് മനസ്സിലാക്കിയ ഫർഷാദ് ലോറിയിൽ നിന്നും പതുക്കെ പിടിത്തം അയച്ചു പിന്നിൽ വണ്ടികൾ ഒന്നും ഇല്ലാത്തതിനാൽ അവൻ റോഡിൽ ഒരൽപ്പം ഉരുണ്ടുകൊണ്ടു ബാലൻസ് ചെയ്തു കിടന്നു ഇനി പെട്ടെന്ന് രക്ഷപെട്ടേ പറ്റു അവർ പിറകെ ഉണ്ടാവും എന്നുറപ്പാണ് അവൻ കൈകൾ നിലത്തു കുത്തി എഴുന്നേറ്റു ഒറ്റക്കാലിൽ കുത്തി കുത്തി അവൻ തയെയുള്ള റോഡിനു മുകളിൽ എത്തി ഇവിടുന്നു ചാടിയാൽ തയെകൂടി പോകുന്ന മറ്റൊരു വണ്ടിയിൽ കയറിപ്പറ്റാൻ ആവും അവൻ മറ്റൊന്നും ആലോചിച്ചില്ല അടുത്ത് വന്ന ഒരു വലിയ ലോറിയുടെ പുറകിലേക്ക് ചാടി താർപ്പായ് വിരിച്ചതിനാൽ
ലോറിയിൽ ഉള്ളവർ അറിഞ്ഞിരുന്നില്ല അതു അവനു അവനു അനുകൂലമായി അവൻ ലോറിയിൽ മലർന്നു കിടന്നു പുറത്തെ മുറിവിൽ നിന്നും രക്തം പോകുന്നു അവൻ തന്റെ കയ്യെത്തിച്ചു സില്ലുകഷണം പുറത്തുനിന്നു എടുത്തുകളഞ്ഞു വണ്ടിയിൽ ഉണ്ടായിരുന്ന ഒരു ചാക്ക് കീറി പുറത്തു ബാഗ് തൂകുമ്പോലകെട്ടിവച്ചു കാലിലും ഒരു ചാക്ക് കൊണ്ട് കെട്ടിപതുക്കെ അവൻ ഒന്ന് മലർന്നു ക്കിടന്നു പതിയെ അവൻ ഉറക്കിലേക്കു വീണുപോയി പക്ഷെ അപ്പോയെക്കും അവനെയും കൊണ്ടു ആ ലോറി കേരള അതിർത്തി കടന്നുകഴിഞ്ഞു കുടക് ലക്ഷ്യമാക്കി നീങ്ങി
വെളിച്ചം കണ്ണുകളിൽ അടിച്ചപ്പോഴാണ് ഫർഷാദ് കണ്ണുകൾ തുറക്കുന്നത് അവൻ ഇന്നലെ കിടന്ന ലോറിയിൽ അല്ലായെന്നു മുകളിലെ സീലിംഗ് വ്യക്തമാക്കി അവൻ ഒരു അന്താളിപ്പോടെ ചുറ്റും കണ്ണോടിച്ചു അതൊരു മുരിയാണെന്നു പതുക്കെ അവൻ തിരിച്ചറിഞ്ഞു കട്ടിലിനോട് ചേർന്നു ഗ്ലൂക്കോസ് സ്റ്റാൻഡ് ഉണ്ട് അതിൽ നിന്നിം ഗ്ളൂക്കോസ് അവന്റെ ഇടതുകൈയിൽ ബന്ധിച്ചിരിക്കുന്നു അതു പതിയെ ഇട്ടിട്ട് വീഴുകയാണ് അവനെ ഒരു പുതപ്പുകൊണ്ട് മൂടിയിരിക്കുന്നു അവൻ പതുക്കെ പുതപ്പു മാറ്റിനോക്കി തന്റെ വസ്ത്രങ്ങൾ മാറ്റിയിരിക്കുന്നു അരയ്ക്കു മുകളിൽ അവൻ നഗ്നനാണ് പുറത്തെ മുറിവ് വൃത്തിയാക്കി കെട്ടിവച്ചിരിക്കുന്നു അതു നെഞ്ചിലൂടെയാണ് കെട്ടിയിയിരിക്കുന്നത് വളരെ വൃത്തിയായി തന്നെ മുറിവ് വെച്ചുകെട്ടിയിട്ടുണ്ട് അവൻ തായാട്ട് നോക്കി തന്റെ പാന്റ് മാറ്റി മുണ്ടുടുപ്പിച്ചിരിക്കുന്നു അവൻ കയ്യെത്തിച്ചു മുണ്ട് മാറ്റി നോക്കി കാൽമുട്ടിന് വെടികൊണ്ട ഭാഗത്തു ബാൻഡേജ് ചെയ്തിട്ടുണ്ട് മുറിയുടെ വിശാലതയും മുറിയിൽ ഉള്ള തീകായാണ് ഉള്ള ഉപകരണങ്ങളും താൻ കിടക്കുന്നത് ഒരു ബംഗ്ലാവിൽ ആണെന്ന് അവനു തോന്നി അവൻ പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു എത്രയും പെട്ടെന്ന് ഇവിടുന്നു പുറത്തിറങ്ങണം തന്റെ നിരപരാദിത്തം തെളിയിക്കണം അവൻ മനസ്സിലുറപ്പിച്ചു ഇടതുകാലിൽബലംകൊടുത്തുകൊണ്ടാവാൻ എഴുന്നേൽക്കാൻ ശ്രമിച്ചു എഴുന്നേറ്റു നിന്നശേഷം വലതുകാൽ പതുക്കെ നിലത്തു കുത്തി ഒരൽപ്പം ബലംകൊടുത്തുകൊണ്ട് അവൻ ഒന്ന് മുന്നോട്ടായാണ് ശ്രമിച്ചതേ ഓര്മയുള്ളു ആരോ മഴുകൊണ്ട് കാലുവെട്ടിമുറിച്ചാലും ഇത്രയും വേദന ചിലപ്പോൾ ഉണ്ടാവില്ല അത്രയും കഠിനമാണ് മുട്ടിൽ നിന്നും അനുഭവപ്പെട്ടത് അവൻ
പെട്ടെന്ന് കട്ടിലിൽ വീണുപോയി പുതപ്പു കടിച്ചുപിടിച്ചു വേദന കടിച്ചമർത്തി എന്നിട്ടും 5മിനുട്ടിൽ അതികം എടുത്തു വേദന ഒന്ന് കെട്ടടങ്ങാൻ ഇനി ഒരു ശ്രമം കൂടി ആവാം അവൻ മനസ്സിൽ ഉറപ്പിച്ചു ഇത്തവണ അവൻ ഇടതുകാലിൽ എഴുന്നേറ്റു വലതുകാൽ ഉപ്പൂറ്റി മാത്രം നിലത്തുകുത്തി പതുക്കെ മുന്നോട്ടു വെച്ച് വെച്ച് നടന്നു വേദന കഠിനം തന്നെയാണ് പക്ഷെ ആദ്യത്തെ അത്രയും ഇല്ല ഈ രീതിയിൽ നടക്കുമ്പോൾ നല്ല വെത്യാസം ഉണ്ട് അവൻ പതുക്കെ തന്റെ ഷിർട്ടിന്റെ അടുത്തെത്തി ഇടതുകാലിൽ ബാലൻസ് ചെയ്തു അവൻ ഷർട്ട് ഇട്ടു പാന്റ് ഇടുവാൻ ഒരുക്കലും സാധിക്കില്ല എന്നറിയാം അത്കൊണ്ട് ആ ശ്രമത്തിനു നിനിന്നില്ല പതുക്കെ വെച്ച് വെച്ച് മുറിക്കു പുറത്തെത്തി മുറിയിൽ നിന്നും നേരെ ഇറങ്ങുന്നത് വിശാലമായ ഒരു ഹാളിലേക്ക് ആണ് അവൻ ചാറ്റും ഒന്ന് നിരീക്ഷിച്ചു ഭിത്തിയിൽ യേശുവിന്റെ പടം അപ്പൊ ക്രൈസ്തവ സഹോദങ്ങളുടെ വീടാണ് അവൻ തിരിച്ചറിഞ്ഞു ഹാളിൽ വലിയ ഒരു ഡൈനിങ്ങ് ടേബിൾ ഉണ്ട് ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ ആണ് ടേബിളിൽ ഒരാളെ കണ്ടത് വെളുത്ത ജുബ്ബയും കൊന്തയും വെള്ളമുണ്ടുമായി തനി നാടൻ അച്ചായൻ പുള്ളി ഇരുന്നു പത്രം വായിക്കുന്നു അവന്റെ സാന്നിധ്യം അറിഞ്ഞു പത്രത്തിൽ നിന്നും തലയെടുക്കാതെ പുള്ളി തുടർന്ന് Good morning gentleman ഞാൻ ഔസേപ്പ് ഇന്നലെ ബോധമില്ലാതെ ഇവിടുത്തെ ലോറിയിൽ കിടന്ന് തന്നെ ഉള്ളിൽ എടുത്തിട്ടത് ഞാനാണ് ആദ്യം തന്നെ കണ്ടപ്പോ പോലീസിനെ വിളിക്കാം എന്നാണ് കരുതിയത് പക്ഷെ എന്റെ കേട്യോൾ സമ്മതിച്ചില്ല രണ്ടുവർഷം മുന്നേ ഞങ്ങളെ വിട്ടുപോയ എന്റെ ജോസൂട്ടിയുടെ പോലെ ഉണ്ടെന്നും പറഞ്ഞ അവള് നിന്നെ ഉള്ളിലേക്ക് കിടത്താൻ പർജത്തെ പിന്നെ നിന്റെ മുറിവൊക്കെ ഡ്രസ്സ് ചെയ്തു കാലിൽ ഉള്ള ബുള്ളറ്റ് പോലും 6മണിക്കൂർ നീണ്ട ഓപ്പറേഷൻ കൊണ്ട അവള് പുറത്തെടുത്തു ഇന്നലെ നിന്നെ കണ്ടമുതൽ ഉറങ്ങിയിട്ടില്ല അവൾ നീ പേടിക്കേണ്ട അവൾ ആള് ഡോക്ടർ ആണ് വെറും ഡോക്ടർ ഒന്നുമല്ല നല്ല ഒന്നാംതരം പേരുകേട്ട സര്ജന് ആണ് അവൾ അതുകൊണ്ട് നിന്റെ കാലിന് അവളെക്കൊണ്ടൊരു കുഴപ്പവും ഉണ്ടാവില്ല ഞാൻ ഫർഷാദ് എന്റെ കഥ ഇപ്പോ പറഞ്ഞാൽ തീരില്ല എനിക്കു ചില ലക്ഷ്യം ഉണ്ട് അതൊന്നും ഇപ്പോ പറഞ്ഞാൽ സെരിയാവില്ല അതിനുള്ള സമയവും ഇപ്പോഴില്ല എന്നിക്കു പോണം എന്നെ സഹായിച്ചു ഇപ്പോൾ ഇങ്ങനെ നിർത്തിയ നിങ്ങളോട് നന്ദി പറയാൻ ഞാൻ തിരിച്ചു വരും ഇപ്പോൾ ഞാൻ പോകുന്നു ഫർഷാദ് തിരിഞ്ഞു പുറത്തേക്കു നടക്കാൻ തുടങ്ങി
നീ എന്തിനു പോവാണെന്നു എനിക്കറിയില്ല നിനക്ക് താല്പര്യം ഇല്ലെങ്കിൽ പറയുകയും വേണ്ട പക്ഷെ നിന്റെ ലക്ഷ്യം എന്താണെകിലും നിനക്ക് അവിടെ എത്തിച്ചേരാൻ സാധിക്കില്ല ഒരു 20അടി നടക്കാൻ പോലും നിന്റെ കാലുകൊണ്ട് സാധിക്കില്ല വഴിയിൽ നീ വീണുപോകും തീർച്ച വെടിയുണ്ടയുടെ ആഗദത്തിൽ നിന്റെ കാല്മുട്ടിമുള്ളിലെ എല്ലുകൾ നുറുങ്ങിപോയിട്ടുണ്ട് അതൊക്കെ സെരിയാവാൻ ചുരുങ്ങിയത് 3മാസമെങ്കിലും വേണ്ടിവരും ഇതൊന്നു ഞാൻ പറഞ്ഞതല്ല നിന്റെ സര്ജന് എന്റെ ഭാര്യ പറഞ്ഞതാ രാവിലെ പോയിരിക്കുക്കയാ നിനക്ക് വേണ്ടുന്ന മരുന്നുകളും വാങ്ങി ഒന്ന് പള്ളിയിലും പോയിട്ട് വരാം എന്ന് പറഞ്ഞു അവൾ വരുന്നതിനു മുൻപ് നീ എണീറ്റാൽ എന്തു ചെയ്തയാളും നിന്നെ വിടരുത് എന്ന് പറഞ്ഞിട്ട പോയത് അതുകൊണ്ട് നീ പോയി ആ മുറിയിൽ കിടക്കു ഒന്നുമില്ലെങ്കിലും നിന്നെ ഇന്നലെ രാത്രി മുഴുവൻ നോക്കിയതല്ലേ അവൾ ഒന്ന് കണ്ടു പറഞ്ഞിട്ടു നീ പൊക്കോ ആ വാക്കുകൾക്ക് മുന്നിൽ ഫർഷാദ് ഒരൽപ്പം നിന്ന് പിന്നെ അവരെ കണ്ടിട്ട് പോകാം എന്ന് തീരുമാനിച്ചു മുറിയിലേക്ക് തിരിഞ്ഞു നടന്നു ആ പിന്നെ ഇന്നലെ രാത്രി നിന്നെ കണ്ടതുമുതൽ അവളുടെ ജോസൂട്ടിയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാ അവൾ ആദ്യം നിന്നെ പോലീസിൽ നിന്നു രക്ഷിക്കാൻ വേണ്ടിയാ നിന്നെ കാണാൻ ജോസൂട്ടിയെ പോലെ ഉണ്ടെന്നു പറഞ്ഞതെന്ന ഞാൻ കരുതിയെ പക്ഷെ ഇപ്പോ നീ ആ മുറിയിൽ നിന്നും ഇറങ്ങിവരുമ്പോഴും എന്നോട് ഇവിടെ നിന്നു സംസാരിച്ചപ്പോഴും ഞാൻ കണ്ടെടാ എന്റെ ജോസൂട്ടിയെ അവനെപ്പോലെ തന്നെയാ നീയും അതുപറയുമ്പോൾ ആ കണ്ണുകളിൽ പൊടിഞ്ഞ ഒരൽപ്പം കണ്ണുനീർ ഫർഷാദ് കൗതുകത്തോടെ ശ്രദ്ധിച്ചു എന്റെ ജോസൂട്ടി പോയ ശേഷം പിന്നെ ഇന്നലയെയാ അവളെ അത്രയും സന്തോഷത്തിൽ ഞാൻ കണ്ടേ നിനക്ക് പെട്ടെന്ന് പോവേണ്ടെങ്കിൽ നിന്റെ മുറിവ് ഉണങ്ങുന്നവരെയെങ്കിലും കഴിഞ്ഞൂടെ അവളോടൊപ്പം ഞങ്ങടെ ജോസൂട്ടിയായി ഞങ്ങളു നോക്കിക്കോളാം നിന്നെ അവനൊന്നും തിരിച്ചു പറയാൻ പറ്റിയില്ല അല്ലെങ്കിലും സ്നേഹത്തിന്റെ മുന്നിൽ ഏതു കൊമ്പനും ഒന്ന് പരുങ്ങും എന്നാണല്ലോ എന്തായാലും അവര് വരട്ടെ എന്നിട്ട് ബാക്കി തീരുമാനിക്കാം അവൻ തിരിഞ്ഞു നടന്നു കട്ടിലിൽ കയറി കിടന്നു പതുക്കെ ഉറക്കം അവന്റെ കണ്ണുകളെ പിടികൂടി അവൻ ഒരൽപ്പം മയങ്ങിപോയി
o ആരോ തലയിൽ തഴുകുന്നുന്നത് അറിഞ്ഞുകൊണ്ടാണ് അവൻ കണ്ണുകൾ തുറക്കുന്നത് നിറഞ്ഞ കണ്ണുകളോടെ വെളുത്തു സുന്ദരിയായ ഒരു സ്ത്രീ അവനെ വാത്സല്യത്തോടെ നോക്കി തലോടിക്കൊണ്ടിരുന്ന ആ മുഖത്തുനിന്നും വാത്സല്യവും സ്നേഹവും അല്ലതെ മറ്റൊരു ഭാവവും ആർക്കും വായിച്ചെടുക്കാൻ സാധിക്കില്ല അത്രയും സൗമ്യയാണവർ മോനുറങ്ങിക്കോ അമ്മച്ചി ഇവിടെ തന്നെ ഉണ്ട് ആ തോലാഡൽ ഏറ്റ്‌കൊണ്ട് അവൻ വീണ്ടും കണ്ണടച്ചുപോയി ജീവിതത്തിൽ ആദ്യമായി കിട്ടിയ സ്നഹതലോടല് അതും സ്നേഹനിധിയായ ഒരമ്മയുടെ കയ്‌യിൽ നിന്നും ആ തലോടലുകൾ അവനെ മറ്റൊന്നും ചിന്തിക്കാൻ പ്രേരിച്ചിലല്ല അതു അന്നേരം പരമാവധി ആസ്വദിക്കുക അതായിരുന്നു അവന്റെ മനസ്സും അന്നേരം അവനോടു മന്ത്രിചത് അവൻ തന്റെ മനസ്സിനെ അതുപോലെ അനുസരിച്ചു അവൻ അന്നു എത്രനേരം ഉറങ്ങി എന്നറിയില്ല പിന്നീട് കണ്ണുതുറന്നപ്പോൾ 3.00മണി കഴിഞ്ഞിരിക്കുന്നു അവൻ ചുറ്റിലും നോക്കി അമ്മച്ചി അടുത്തെങ്ങും ഇല്ല അവനു മനസിൽ എന്തോ നഷ്ടപെട്ട വേദന ഒരിക്കലേ കണ്ടിട്ടുള്ളുവെങ്കിൽം ആ സ്നേഹവും വാത്സല്യവും അവനു വീണ്ടും വീണ്ടും വേണംമെന്നു തോന്നിപോയി അവൻ കട്ടിലിൽ കൈകൾ കുത്തി തലയണ പുറത്തു വർത്തക്കവിധിയിൽ സെരിയാക്കി വച്ചു അതിൽ ചാരി ഇരുന്നു അവന്റെ മനസ്സിൽ വലിയൊരു സംഘട്ടനം അന്നേരം തുടങ്ങി കഴിഞ്ഞു തന്റെ ലക്ഷ്യത്തിനു പുറകെ പോണോ അതൊ ഈ അമ്മച്ചിയോടൊപ്പം കഴിയാണോ അവസാനം മുറിവ് ഉണങ്ങുന്നവരെയുള്ള 3മാസം അമ്മച്ചിയോടൊപ്പം കഴിയാനും അതുകഴിഞ്ഞു തൻറെ നിരപരാധിത്തം തെളിയിക്കുകയും ശേഷം ജീവനോടെ ഉണ്ടെങ്കിൽ ബാക്കികാലം അമ്മച്ചിയോടൊപ്പം കഴിയാനും അവൻ മനസ്സിൽ ദൃഢനിശ്ചയം എടുത്തു അവൻ അവിടെ ഇരുന്നു അമ്മച്ചിയെ ഒന്ന് വിളിച്ചാലോ അല്ലെങ്കിൽ വേണ്ട അമ്മച്ചി ഇങ്ങോട്ട് വന്നോട്ടെ കാത്തിരിക്കാം കുറച്ചു സമയം കഴിഞ്ഞപ്പോൾ അമച്ചി വന്നു അവൻ ഉണർന്നിരിക്കുന്നത് കണ്ടു തിരിച്ചു പോയി ആ പോക്ക് എന്തിനാണെന്ന് അവനു മനസ്സിലായില്ല കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ചോറുമായി അമ്മച്ചി വന്നു എന്നിട്ട് അതു അവിടെ വച്ചു ഒരുപാത്രത്തിൽ വെള്ളവുമായി വന്നു ആദ്യം അവന്റെ വായ കഴുകിച്ചു ശേഷം സാരിത്തലപ്പുകൊണ്ട് അവന്റെ മുഖത്തു ശരീരത്തിലും പറ്റിയ വെള്ളത്തുള്ളികൾ ഒപ്പിക്കളഞ്ഞു എന്നിട്ടു ആഹരം കറികൾ ചേർത്ത് ഒരുരുള അവന്റെ നേർക്കു നീട്ടി ജീവിതത്തിൽ ആദ്യമായി അവൻ സ്നേഹം അനുഭവിക്കുന്ന നിമിഷങ്ങൾ ആയിരുന്നു അതു അവൻ ഒരോ ഉരുളയും ആസ്വദിച്ചു കഴിച്ചു അമ്മച്ചിയുടെ ഭക്ഷണം
വളരെ രുചികരമായിരുന്നു അതിനേക്കാൾ ഉപരി അവരുടെ സ്നേഹം അതു അതിവിശിഷ്‌ടവുമായി തോന്നി അവനു അവൻ അവിടെ വച്ചു ജീവിതത്തിൽ സ്നേഹം അനുഭവിച്ചു തുടങ്ങി ഭക്ഷണം കഴിഞ്ഞു അവന്റെ മുഖം തുടച്ചുകൊടുത്തു കഴിഞ്ഞു പോകാൻ ഒരുങ്ങിയ അമ്മച്ചിയോടായി ഫർഷാദ് തുടർന്ന് Eനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു തെ ജോസൂട്ടി നോക്ക് നീ കാലത്തു അപ്പച്ചനോട് പറഞ്ഞതൊക്കെ അപ്പച്ചൻ പറഞ്ഞു നിന്നെ ഈ കോലത്തിൽ എന്തായാലും അമ്മച്ചി എങ്ങോട്ടും വിടില്ല നിന്റെ കാലൊക്കെ സെരിയാവട്ടെ എന്നിട്ടും നമുക്ക് ആലോചിക്കാം ഇപ്പോൾ നീ നന്നായി വിശ്രമിക്കു അതും പറഞ്ഞു അമ്മച്ചി പത്രങ്ങൾ എടുത്തു പുറത്തേക്കു നടക്കാൻ തുടങ്ങി പെട്ടെന്ന് എന്തോ ഒരാത്തപോലെ നിന്നു എന്നിട്ടു അവനെ നോക്കി പറഞ്ഞു ആ കാലത്തു നീ ഒറ്റയ്ക്ക് നടക്കാൻ നോക്കി എന്ന് അപ്പച്ചൻ പറഞ്ഞല്ലോ അന്നേരം ഞാൻ അവിടെ ഉണ്ടായിരുന്നെകിൽ നിന്റെ അവസാനത്തെ നടത്തം ആയേനെ അതു ഇനി നടക്കാൻ തോന്നുമ്പോൾ അമ്മച്ചിയെ വിളിക്കണം ഞാൻ വന്നു നടത്തിക്കും ഒറ്റയ്ക്കുള്ള കാസർത്തൊന്നും വേണ്ട കേട്ടല്ലോ അവസാനം പറഞ്ഞത് ഒരൽപ്പം കടുപ്പിച്ചാണ് ഒരമ്മയുടെ എല്ലാ അധികാരങ്ങളും ഉള്ള സ്വരം അവൻ അവരെത്തന്നെ നോക്കി നിന്ന് തന്നെ അവരുടെ ജോസൂട്ടിയായി ആ അപ്പനും അമ്മച്ചിയും കണ്ടുകഴിഞ്ഞു മനസ്സുകൊണ്ട് അവരിപ്പോൾ തന്റെ അപ്പനും അമ്മച്ചിയുമാണ് പടച്ചോനെ ഇവരെ വിട്ടു താൻ എങ്ങനെ തെന്റെ ലക്ഷ്യം നടപ്പാക്കും അവൻ കുറച്ചു ആലോചിച്ചു പിന്നെ കട്ടിലിൽ കിടന്നു അവൻ മുറിയിൽ മൊത്തം കണ്ണോടിച്ചു ഇത് ജോസൂട്ടിയുടെ മുറി ആണെന്ന് തോന്നുന്നു മേശയിൽ കുറച്ചു പുസ്തകങ്ങൾ ഒക്കെ കാനുണ്ട് അതൊക്കെ എടുത്തു വായിക്കണം എന്നുണ്ട് പക്ഷെ നടന്നുപോയിവേണം അതെടുക്കാൻ എഴുന്നേൽക്കരുത് എന്നാണ് അമ്മച്ചിയുടെ ഓർഡർ അതുകൊണ്ട് നടന്നുപോയി എടുക്കാനും ഒരു മടി അമ്മച്ചി വരുന്നവരെയും അവനങ്ങനെ ഇരുന്നു ജോലിക്കിടയിൽ അവനങ്ങനെ ഉണ്ടെന്നു നോക്കാൻ വന്ന അമ്മച്ചിയോടു അവൻ പുസ്തകം എടുത്തുതരാണ് പറഞ്ഞു അമ്മച്ചി സന്തോഷത്തോടെ അതൊക്കെ അവന്റെ അരികിൽ കൊണ്ടുവച്ചു അവൻ പുസ്തകങ്ങൾ ഓരോന്നും എടുത്തു നോക്കി പിന്നെ അതിൽ നിന്നും ഒന്നെടുത്തു അവൻ വായന ആരംഭിച്ചു അത്രയും നേരം ബോറടിച്ചിരുന്ന അവനു ബുക്കുകൾ ഒരു കൂട്ടായി അവൻ അങ്ങനെ അതുവായിച്ചിരുന്നു അന്നു വൈകിട്ട് വരെ അങ്ങനെ അവനു പുസ്ടകങ്ങൾ കൂട്ടായി വെകുന്നേരം ഔസേപ്പ് വരുന്നവരെ അവൻ വായന തുടർന്ന് അപ്പച്ചൻ വന്നു മുറിയിൽ കയറി അവനോട് കുശലാന്വേഷണം ഒക്കെ ആയി അങ്ങനെ അവിടിരുന്നു അപ്പച്ചന് ദിവസവും വൈകിട്ട് രണ്ടു പെഗ് അടിക്കുന്ന ഷീലമുണ് അതു രണ്ടിൽ നിൽക്കുകയും ചെയ്യും
സാദാരണ മുറ്റത്തെ പുൽത്തകിടിയിൽ ഇരുന്നാണ് ഔസേപ് വിടാറു ഇന്നിപ്പോ അവൻ അവിടുള്ളതുകൊണ്ട് പുള്ളി ഗ്ലാസും സെറ്റുമായി അങ്ങോട്ട് വന്നു അവന്റെ മുന്നിൽ ഒരു ടീപോയ് വച്ചു അതിൽ സാധനം രണ്ടു ഗ്ലാസ് വെള്ളം പെപ്സി ഒക്കെ ഒരുക്കി കൊറിക്കാൻ അണ്ടിപ്പരിപ്പ് ഒക്കെ സെറ്റ് പുള്ളി കുപ്പി തുറന്നു ഒരു ഗ്ലാസിൽ ഒന്നൊഴിച്ചു രണ്ടാമത്തെ ഗ്ലാസ് എടുത്തപ്പോൾ ഫർഷാദ് തടഞ്ഞു അയ്യോ അപ്പച്ചാ ഒന്നുമതി ഞാൻ കഴിക്കാറില്ല അവൻ അറിയാതെ അവന്റെ ഉലമനസ്സിൽ നിന്നായിരുന്നു അപ്പച്ചാ എന്നുള്ള വിളി ഔസേപ് ഒന്ന് തലയുയർത്തി അവനെ നോക്കി കണ്ണുകൾ അല്പം നിറഞ്ഞു പോയി പിന്നെ സാദനം ഒരൽപ്പം അടിച്ചു എന്നിട്ട് പറഞ്ഞു അടിക്കുന്ന ഷീലമില്ലെങ്കിൽ ഇനി തുടങ്ങേണ്ട അത്ര നല്ലതൊന്നും അല്ല അവൻ ചെറുചിരിയോടെ തലയാട്ടി എനിക്ക് പിന്നെ ദിവസവും 2എണ്ണം അടിച്ചില്ലെങ്കിൽ എന്തോ പോലെയാ അവൾ വീട്ടിലിരുന്നു അടിക്കാൻ സമ്മതിക്കത്തില്ല ഇന്നിപ്പോ നീ അകത്തുള്ളത് കൊണ്ടു ഞാൻ വന്നതാ നീ അടിക്കോ എന്നറിയില്ലല്ലോ നീ ഇപ്പോൾ അടിക്കാത്ത സ്ഥിതിക്ക് നാളെ മുതൽ പുറത്തൂന്നാക്കം അപ്പച്ചൻ ഇവിടെ ഇരുന്നു അടിച്ചോ എനിക്ക് കുയ്പ്പമൊന്നുമില്ല എനിക്ക് ഒരു കൂട്ടവുമല്ലോ ആ കേട്ടോടാ ജോസൂട്ടി നിന്റെ അമ്മച്ചി ഇപ്പോൾ ധാ നിന്റെ മുറിക്കുപുറത്തു മതിലിന്റെ അപ്പുറം ഒലിച്ചുനിൽക്കുന്നുണ്ടാവും എന്തിനാണ് എന്നറിയോ നീ അടിക്കുമോ എന്നറിയാൻ അവൾക്ക് ഇതത്ര ഇഷ്ടമുള്ള പരിപാടി അല്ല അതുകൊണ്ട് നീ ഇനി തുടങ്ങേണ്ട കേട്ടോ ഓഹ് എന്റെ കൊച്ചു അവന്റെ അമ്മച്ചിക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യത്തില്ല ഇനി നിങ്ങളായിട്ജ് അവനെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കാഞ്ഞാൽ മതി പുറത്തു ഒളിച്ചിരുന്നിരുന്ന അമ്മച്ചി ഔസേപ്പിന്റെ സംസാരം ഇഷ്ടപെടാത്തപോലെ പറഞ്ഞുകൊണ്ടു ഉള്ളോട്ടു കയറിവരുന്നു എന്നിട്ട്
ഫർഷാദിന്റെ അടുത്ത് അവനോടു ചേർന്നു ഇരിന്നു അവൻ തല അമ്മച്ചിയുടെ തോളത്തു വച്ചു ഇരുന്നു ഫർഷാദ് രണ്ടാളോടുമായി തന്റെ കഥ പറഞ്ഞു തുടങ്ങി പറഞ്ഞു തീർന്നപ്പോൾ അമ്മച്ചി കരഞ്ഞുതുടങ്ങിയിരിക്കുന്നു അപ്പോഴാണ് അവർക്കു അവന്റെ വസ്ത്രം മാറ്റുമ്പോൾ ശരീരത്തിൽ കണ്ട പാടുകൾ എന്തിനെയായിരുന്നു എന്ന് മനസ്സിലായത് അവനു ഇതുവരെ പറഞ്ഞ കഥയേക്കാൾ അവർക്കു വേദന അവൻ നിരപരാധിത്വം തെളിയിക്കാൻ തിരിച്ചു പോകും എന്നുള്ള വാർത്തയാണ് അവനു പിരിയുന്നത് അവൾക്കു ഇപ്പോൾ ചിന്തിക്കാൻ പറ്റാത്ത കാര്യമാണ് Da ജോസൂട്ടി നീ പോണം തിരിച്ചുപോയി നിന്റെ നിരപരാധിത്വം തെളിയിച്ചു തിരിച്ചു വരണം ഞാനും നിന്റെ അമ്മച്ചിയും ഇവിടെ കാണും നിന്നെയും കാത്തു ഔസേപ്പിന്റെ ആ വാക്കുകൾ അമ്മച്ചിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മുഖത്തു നിന്നിം വ്യക്തം കേട്ടോടാ ജോസൂട്ടി ഇവൾ ഇവളുണ്ടല്ലോ ഇവളോട് അതികം കൂട്ടൊന്നും വേണ്ട ഇവളേളരെയും മാറ്റും എന്നെയും മാറ്റി ഇല്ലെങ്കിൽ നീയീ പറഞ്ഞോരെ ഒക്കെ തല ഇവിടെ കിടന്നു ഉരുണ്ടെനെ നിനക്ക് അറിയോടാ ഈ ഞാനുണ്ടല്ലോ നിന്റെ ഒക്കെ പ്രായത്തിൽ ഒരു നല്ല ഒന്നാംതരം പോക്കിരി ആയിരുന്നു വാടക kotation വാറ്റുചാരായം ഒക്കെ വിൽക്കാൻ പോക്കലായിരുന്നു പണി ഒരു ദിവസം ഇവളുമായി ബസ്റ്റോപ്പിൽ വച്ചൊന്നു ഉടക്കി അതോടെ പ്രശ്നം മുഴുവൻ വേറെവയ്ക്കായി ഇവളെ ആദ്യമായിട്ട് തല്ലിയാ പുരുഷനോട് ഇവൾക്ക് ഒടുക്കത്തെ പ്രേമം അന്നു ഇവള് 2nd ഇയർ എംബിബിസ് പഠിക്കാന് ഇവള് കാരണം ജീവിതത്തിൽ കട്ടും പിടിച്ചു പറിച്ചും മാത്രം തിന്നിട്ടുള്ള ഞാനും പണിക്കുപോയി തുടങ്ങി അദ്വാനിച്ചു തിന്നു നിന്റെ അമ്മച്ചിയെ കെട്ടാൻ ഇവൾ 4th ഇയർ ആയപ്പോൾ അവൾക്കൊരു കല്യാണാലോചന വന്നു ഇവളെ വീട്ടിൽ മുഴുവൻ പ്രശ്നം ആയിപോയി അപ്പോയെക്കും എന്റെ കാര്യം ഒക്കെ അറിഞ്ഞു ഇവളെ വീട്ടുതടങ്കലിലും ആക്കി ഇവളുടെ കല്യാണ തലേന്ന് വീട്ടിൽപോയി ഇവളുടെ അച്ഛൻ ഇറക്കിയ 12ഗുണ്ടകളെ ഒറ്റയ്ക്ക് നിന്നു തള്ളിയിട്ടുണ്ട് ഞാൻ എന്നിവളെയും കൂട്ടി ഇറങ്ങി വന്നതാ ഇങ്ങോട്ട് പിന്നെ ഞാൻ കൂപ്പിൽ പണിക്കു പോയി അന്നവരെ അടുക്കളയിൽ കയറാത്ത ഇവളെനിക്ക് വേണ്ടി പുകവരെ ഊതി ആഹാരം ഉണ്ടാക്കി അന്നുമുതൽ കിട്ടുന്ന ശമ്പളം മുഴുവൻ ഇവളുടെ കയ്യിൽ കൊണ്ടുക്കൊടുക്കും ഞാൻ ഇവളെട ഈ കാണുന്നെ ഒക്കെ ഉണ്ടാക്കിയെ ഞാൻ എല്ലാം നശിപ്പിച്ചിട്ടേ ഉള്ളു ഞാൻ കൊടുത്തതൊക്കെ നുള്ളിപ്പെറുക്കി ഇവളുണ്ടാക്കിയതാ ഇതൊക്കെ
അതാ ഞാൻ പറഞ്ഞതെ ഇവളെ കൂടെകൂടിയ നീയും നന്നായി പോകും ഔസേപ് രണ്ടാമത്തെ പെഗ്ഗും ഒറ്റവലിക്ക് കുടിച്ചു പിന്നെ ഓരോരോ കഥകൾ പറഞ്ഞു ഫർഷാദ് അമ്മച്ചിയുടെ മടിയിൽ കിടന്നുകൊണ്ട് ഒരോ കഥകൾ കേട്ട് അമ്മച്ചി അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു രാത്രി ഏറെ വൈകിയാണ് അവർ പിരിഞ്ഞത് അമ്മച്ചി അവനു ഭക്ഷണം കൊടുത്തുകൊണ്ട് പ്ലേറ്റ് എല്ലാം കഴുകിവച്ചു തിരിച്ചു വന്നപ്പോൾ കട്ടിലിൽ ചാരി ഇരുന്നു പുസ്തകം വായിക്കുന്ന ഫർഷാദിനേ ആണ് കാണുന്നത് അമ്മച്ചി ഒരു നിമിഷം ജോസൂട്ടിയെ കണ്ടു ഫർഷാദിലൂടെ അവനും ഈ നേരത്തു ഇങ്ങനെ ഒരു പതിവുണ്ട് പുസ്തകം വായിച്ചിരിക്കാതെ കിടക്കാൻ നോക്കെടാ ചെക്കാ അമ്മച്ചി അതു പറഞ്ഞു പോകാൻ നിൽക്കുകയാണ് എങ്കിലും താൻ ഉറങ്ങാൻ പോയാൽ ഫർഷാദ് അവിടന്ന് രക്ഷപെട്ടു കളയുമോ എന്നൊരു ഭയവും അവൾക്കുണ്ട് അതു ആ മുഖത്തു വ്യക്തം തല ഉയർത്തി നോക്കുന്ന ഫർഷാദ് ഒരല്പം ഭയത്തോടെ തന്നെ നോക്കി നിൽക്കുന്ന അമ്മച്ചിയെ ആണ് കാണുന്നത് അമ്മച്ചി ദൈര്യമായിട്ട് പോയി കിടന്നോ എന്റെ മുറിവ് മാറി എന്ന് അമ്മച്ചിയുടെ വായിൽ നിന്നും കേൾക്കാതെ ഞാൻ ഇവിടന്നും അനങ്ങില്ല അവർ പലപ്പോഴായി സംസാരിച്ചെങ്കിലും അമ്മച്ചി എന്ന് അവൻ വിളിച്ചിട്ടില്ല അവന്റെ വായിൽ നിന്നും അമ്മച്ചി എന്ന് കേറ്റിട്ടതോടെ അവളുടെ എല്ലാ ബന്ധനങ്ങളും നഷ്ടപ്പെട്ടു അവർ കരഞ്ഞുകൊണ്ടു അവന്റെ അടുക്കലേക്കു ഓടിയെത്തി നിറകണ്ണുകളോടെ അവന്റെ നെറ്റിയിൽ അമ്മച്ചിയുടെ ചുണ്ടമർന്നു ശേഷം അമ്മച്ചി സന്തോഷത്തോടെ തിരിഞ്ഞു നടന്നു പിറ്റേന്ന് രാവിലെ 4മണിക്ക് തന്നെ അമ്മച്ചി അവനെ വിളിച്ചുണർത്തി അവൻ മുഷിപ്പോടെ എണീറ്റു എന്തിനാ അമ്മച്ചി ഇത്ര നേരത്തെ വിളിച്ചേ ഞാൻ കുറച്ചു കഴിഞ്ഞു എനിക്കം Da ചെക്കാ ബാങ്ക് കൊടുത്തു നീ നമസ്കരിച്ചിട്ട് കിടന്നോ നമസ്കാരം ഒക്കെ അവൻ വിട്ടിരുന്നു പക്ഷെ അമ്മച്ചിക്ക് ഇതൊക്കെ എങ്ങനെ അറിയാം ആ എന്തായാലും ഇനി നമസ്കാരം ഒക്കെ തുടങ്ങണം അവൻ എണീറ്റപ്പോയെക്കും ബക്കറ്റിൽ വെള്ളവുമായി അമ്മച്ചി വന്നു അവൻ ആ ബക്കറ്റിൽ തന്നെ വുളു ചെയ്തു നമസ്കരിച്ചു എന്നിട്ട് ഒന്നും മിണ്ടാതെ ഒറ്റകിടത്താം അമ്മച്ചി കുറച്ചു നേരം വാത്സല്യത്തോടെ അവനെ നോക്കി നിന്ന് പിന്നെ അടുക്കളയിലേക്കു നടന്നു ജോലിക്കാർ ഉണ്ടെകിലും അവരാണ് ഭക്ഷണം ഒക്കെ ഉണ്ടാക്കുന്നത്
രാവിലെ 10.30കഴിഞ്ഞു അവൻ ഉണരുമ്പോൾ അമ്മച്ചി എന്ന് നീട്ടി വിളിച്ചു അവൻ അമ്മച്ചി ഓടി വന്ന അവനെയും കൊണ്ടു ബാത്റൂമിൽ കയറി അവനു കയറി ഇരിക്കാൻ ഒരു സീറ്റ് ഇട്ട് കൊടുത്തു പല്ലുതേച്ചു കഴിഞ്ഞു അവനോട് പ്രഭാദ കർമം ചെയ്യാൻ പറഞ്ഞു അവൻ യൂറോപ്യൻ ക്ലോസെറ്റിൽ ഇരുന്നു പ്രഭാദ കൃത്യം എല്ലാ നിറവേറ്റി കഴിഞ്ഞു മുണ്ട് ഉടുത്തു അമ്മച്ചിയെ വിളിച്ചു അമ്മച്ചി വന്നു അവനെ കസേരയിൽ ഇരുത്തി ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ച് തോർത്തികൊടുത്തു എല്ലാം കഴിഞ്ഞു അവനെയും കൊണ്ടു കട്ടിലിൽ ഇരുത്തി ജോസൂട്ടിയുടെ അലമാര തുറന്നു ഒരു മുണ്ടും ഷർട്ടും എടുത്തു കൊടുത്തു എന്നിട്ട് വായിക്കാൻ ഉള്ളു ബുക്കും എടുത്തുകൊടുത്തു ഭക്ഷണം എടുക്കാൻ അടുക്കളയിലേക്കു പോയി ഈ കാര്യങ്ങൾ മുറപോലെ 2മാസം നടന്നു കൃത്യമായ വിശ്രമവും അമ്മച്ചിയുടെ ശ്രുസൂസയും കൊണ്ട് പെട്ടെന്ന് തന്നെ അവന്റെ കാലിന്റെ പ്രശ്നം മാറി 2മാസം തന്നെ അവനു നടക്കാൻ പറ്റി പക്ഷെ ബലം കൊടുത്തു ഒന്നും ചെയ്യാൻ പറ്റില്ല പിന്നെ അവൻ പരമാവധി അമ്മച്ചിയോടൊപ്പം വീട്ടിൽ അടുക്കളയിൽ സമയം ചിലവഴിച്ചു അമ്മച്ചി അവനെ ഒരു ജോലിയും ചെയ്യാൻ സമ്മതിച്ചില്ല അവനു താല്പര്യം ഉണ്ടെങ്കിൽ പോലും അങ്ങനെ അന്നു വൈകിട്ട് വീടിനു പുറത്തെ പുൽത്തകിടിയിൽ ഇരിക്കുകയായിരുന്നു ഫർഷാദും അപ്പച്ചനും അപ്പച്ചൻ ഒരു പെഗ് അകത്താക്കി ഇരിക്കുകയാണ് കേട്ടോടാ ജോസൂട്ടി അവനും നിന്നെപ്പോലെ തന്നെ ആയിരുന്നു എല്ലാത്തിനും എനിക്കും അവക്കും സഹായമായിരുന്നു എപ്പോയും അവൻ അമ്മച്ചിയെന്നാൽ അവനു ജീവനായിരുന്നു ആരും ഇല്ലാത്ത ഞങ്ങൾക്ക് അവൻ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു നീ അതു കണ്ടോടാ ഷെഡിൽ പൊടിപിടിച്ചു കിടക്കുന്ന ഒരു കറുത്ത എൻഫീൽഡ് ബൈക്ക് അവൻ കണ്ടു അന്നു ഇതുപോലെ ഒരു ദിവസം വൈകുന്നേരം ആണ് അവൻ അമ്മച്ചിക്ക് വേണ്ടി എന്തോ വാങ്ങാൻ ടൗണിലേക്ക് പോവുന്നെ അവൾ എപ്പോഴും പറയുമായിരുന്നു അവനോടു ബൈക്കിൽ പോകരുതെന്ന് അതു അപകടമാണ് എന്ന് അവന്റെ ആഗ്രഹം കൊണ്ട ഞങ്ങൾ അതു വാങ്ങി കൊടുത്തേ ധാ അവിടെ ആ കല്ലിൽ തട്ടിയ അന്നു ആ ബൈക്ക് മറിഞ്ഞുവീണത് അവൻ ഹെൽമെറ്റ് ഇട്ടിട്ടില്ലായിരുന്നു തല കല്ലിൽ അടിച്ചു വീണു ഒരു 10സെക്കന്റ് അതിനുള്ളിൽ അവൻ പോയി ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പാട്ടിലെട
അതിനുശേഷം അവൾ ആ ബൈക്ക് എന്നെകൊണ്ട് പോലും തൊടീച്ചിട്ടില്ല ഇവിടുത്തെ പണിക്കാറുപോലും ബൈക്ക് ഉപയോഗിക്കുന്നത് അവൾക്ക് പേടിയാ പാവം അതു കേട്ടപ്പോൾ അവനു ഒരു കൗതുകം തോന്നി അവൻ പെട്ടെന്ന് ആ ഷെഡിലേക്കു നടന്നു ബൈക്കിന്റെ അടുത്തെത്തി അതിനു മുകളിൽ ഇട്ടിരുന്ന ഷീറ്റ് എടുത്തുമാറ്റി വണ്ടി തള്ളി പുറത്തോട്ടു കൊണ്ടുവന്നു ടാ വേണ്ടെടാ അവള് കണ്ടാൽ പേടിക്കും അപ്പച്ചൻ ഒന്ന് മിണ്ടാതിരി ഞാൻ ഇപ്പോ ശെരിയാക്കി തരാം അവൻ ചില നുറുക്കുവിദ്യകൾ ഒക്കെ ചെയ്തു താക്കോൽ വണ്ടിയിൽ തന്നെ ഉണ്ടായിരുന്നു അതു on ചെയ്തു വണ്ടി പതുക്കെ സെക്കന്റ് ഗിയറിൽ ഇട്ടുകൊണ്ട് ക്ലെച് പിടിച്ചു പതുക്കെ തള്ളി കൊണ്ടുപോയി ക്ലച് വിട്ടു വണ്ടി സ്റ്റാർട്ട് ആക്കി കയറി ഇരുന്നു അമ്മച്ചി കേൾക്കാൻ ആയി ആക്‌സിലേറ്റര് കൂട്ടി കൂട്ടി ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു അടുക്കളയിൽ ജോലിയിൽ ആയിരുന്ന അമ്മച്ചി ബൈക്കിന്റെ ശബ്ദം പെട്ടെന്ന് തിരിച്ചറിഞ്ഞു കയ്യിലുള്ള പത്രം നിലത്തിട്ടുകൊണ്ട് അവർ പുറത്തേക്കു ഓടി പുറത്തെത്തിയ അമ്മച്ചി കാണുന്നത് തന്നെ നോക്കി ചിരിച്ചുകൊണ്ടു നിൽക്കുന്ന ഫർഷാദിനെ ആണ്
അവർ ഓടിച്ചെന്നു ബൈക്ക് ഓഫ് ആക്കി കീ വലിച്ചെറിഞ്ഞു എന്നിട്ട് അവനെ പിടിച്ചിറക്കി കെട്ടിപിടിച്ചു കരഞ്ഞു വേണ്ട മോനെ നമുക്കിത് വേണ്ട അപകടമ അതു നമുക്ക് അതു വേണ്ട അവൾ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു അമ്മച്ചിക്ക് ഇഷ്ടമല്ലെന്നും പറഞ്ഞപ്പോൾ ഒന്ന് കളിപ്പിക്കും എന്ന് ആണ് അവൻ കരുതിയത് മകൻ നഷ്ടപെട്ട അമ്മച്ചിയുടെ വേദന അവൻ ഓർത്തില്ല അവൻ അമ്മച്ചിയെ തോളിൽ കയ്യിട്ടു കൊണ്ട് നടത്തികൊണ്ടുപോയി മുറ്റത്തുള്ള ബെഞ്ചിൽ ഇരുത്തി അമ്മച്ചി ഇനിയും ആ ഷോക്കിൽ തന്നെയാണ് അമ്മച്ചി മം അമ്മച്ചീഈഈ അവൻ ഒരൽപ്പം നീട്ടി വിളിച്ചു Enthaada അവൾ ഒരൽപ്പം കപട ഗൗരവത്തിൽ പറഞ്ഞു ഞാൻ ഒരു തീരുമാനം എടുത്തു
അവൾ ഭയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി അവൻ പോകുന്ന കാര്യമാണ് പറയാൻ പോകുന്നത് എന്ന് വ്യക്തം ഇതുകേട്ട് അപ്പച്ചനും ഇരുന്നിടത്തു നിന്നു എഴുന്നേറ്റു അവര്കാരികിൽ എത്തി ഇപ്പൊ എന്റെ കാലിനു പൂർണ ആരോഗ്യം ആയല്ലോ അല്ലെ അപ്പൊ എനിക്ക് ഇനി വേണേലും പോകാം അല്ലെ അമ്മച്ചി അമ്മച്ചി സങ്കടത്തോടെ തലയാട്ടി എന്നാലേ അമ്മച്ചിയുടെ ജോസൂട്ടി ഇനി എവിടെയും പോണില്ല അമ്മച്ചിയേക്കാൾ ഇപ്ലോ ജോസൂട്ടിക്ക് ഒന്നുമില്ല ഞാൻ എവിടേക്കും പോകുന്നില്ല എന്റെ അമ്മച്ചിയോടൊപ്പം കാണും എന്നും അവൻ അതും പറഞ്ഞു അമ്മച്ചിയുടെ മടിയിൽ കയറി കാലു ബെഞ്ചിൽ കയറ്റി വച്ചു കിടന്നു ഔസേപ് അതു കേട്ടു അവനെ ഒന്ന് തലോടി തിരിച്ചു പോയി ഒരു പെഗ് കൂടി അടിച്ചു എന്നിട്ട് സന്തോഷത്തോടെ അവിടെ അങ്ങനെ ഇരുന്നു അമ്മച്ചി ഫുൾ ഹാപ്പി ആയി മാറി പിറ്റേന്ന് മുതൽ ഫർഷാദ് തോട്ടത്തിൽ ഒക്കെ പോയി തുടങ്ങി അപ്പച്ചന് കാപ്പി തേയില തോട്ടം ആണ് അതുപോലെ തന്നെ കാപ്പി ചായ പൊടികൾ ഉണ്ടാക്കുന്ന ഫാക്ടറിയും ഉണ്ട് പിടിച്ചെടുത്തു പൊടികൾ കമ്പനികൾക്ക് നൽകും ഹോൾസെൽ ആയി നൽകും അത്ര തന്നെ കമ്പനിയിലും തോട്ടത്തിലും അവൻ എല്ലാർക്കും ജോസൂട്ടിയായി അവന്റെ പേരുപോലും അവൻ മറന്നു തോട്ടത്തിലും കമ്പനിയിലും അവൻ എല്ലാരുടെയും കൂടെ ജോലികൾ ചെയ്തു കൂടാതെ അമ്മച്ചിയുടെ പച്ചക്കറി തോട്ടവും അവൻ നോക്കി നടത്തി അങ്ങനെ അവൻ കുറഞ്ഞ സമയം കൊണ്ടുതന്നെ എല്ലാർക്കും പ്രിയപ്പെട്ടവൻ ആയിമാറി ഒരുദിവസം വെയിൽ മൂത്തപ്പോ തേയില നുള്ളുന്നതു നിർത്തി തണൽതിരിക്കുന്ന പെണ്ണുങ്ങളുടെ ഇടയിൽ ത്രേസ്യാമ്മയുടെ കാലിൽ തലവച്ചു കിടക്കാണ് ജോസൂട്ടി അവനിപ്പോൾ എല്ലാരോടും കൂട്ടാണ് അവരോടൊപ്പം ഭക്ഷണം കഴിക്കാനും കൂടും എല്ലാരും കൊണ്ടുവന്ന കറികൾ കൂടിയാണ് സ്ഥിരം അവൻ ചോറുണ്ണുക പണിക്കാർ സ്ട്രീകളുടെ നേതാവാണ് ത്രേസ്യാമ്മ അമ്മച്ചിയുടെ അതെ പ്രായം അവനു അവരും അമ്മച്ചിയെ പോലെത്തന്നെ അവരുടെ കാലിൽ തലവെച്ചു ത്രേസ്യാമ്മയുടെ തലോടൽ എട്ടുകൊണ്ടു കിടക്കുകയായിരുന്നു ജോസൂട്ടി ഒരു കുഞ്ഞിന്റെ
കരച്ചിൽ കേട്ടാണ് അവൻ കിടന്നിടത്തു നിന്ന് എഴുന്നേൽക്കുന്നത് അവൻ തെലപൊന്തിച്ചു നോക്കി കുറച്ചുമാറി ഒരു മരത്തിൽ കെട്ടിയിട്ടുള്ള ഒരു തോട്ടിൽ അതിൽ നിന്നാണ് ശബ്ദം പബിക്കാർ സ്ത്രീകളിൽ ആരുടെയെങ്കിലും കോച്ചായിരിക്കും കുറച്ചു കഴിഞ്ഞിട്ടും ആരെയും കാണാതായപ്പോ ജോസൂട്ടി അങ്ങോട്ട് നീങ്ങി തൊട്ടിലിലേക്കു നോക്കിയപ്പോ ഒരു സുന്ദരി പെൺകുട്ടി വളരെ ചെറുതല്ല ഒരു 3വയസ്സ് പ്രായം കാണും അവനെക്കണ്ടതും കുഞ്ഞു കരച്ചിൽ നിർത്തി അവൻ അതിനെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കൈയിട്ടു തൊട്ടിലിൽ നിന്നും അവളെ പുറത്തെടുത്തു ആളൊരു കൊച്ചുസുന്ദരി ആണ് പരിചയമില്ലത്തതൊന്നും അവൾക്കു പ്രശ്നമില്ല അവൾ പെട്ടെന്ന് ഇണങ്ങി പിന്നെ രണ്ടാളും കാലികളായി ജോസൂട്ടിയുടെ പിരടിയിൽ കയറിയിരുന്നു അവൾ തോട്ടം മുഴുവൻ കറങ്ങി ഇത്ര നേരമായിട്ടും അവളുടെ അമ്മ മാത്രം വന്നില്ല കുറച്ചു കഴിഞ്ഞപ്പോൾ ജോസൂട്ടി ദൂരെനിന്നും കണ്ടു ഓടികിടച്ചു വരുന്ന ഒരു രൂപം പോകെ പോകെ ആ മുഖ വ്യക്തമായി വരുന്നു അടുത്തെത്തിയതും അവൾ ഒന്ന് പരുങ്ങി ജോസൂട്ടി അവളെ സൂക്ഷിച്ചു നോക്കി എത്ര ആലോചിച്ചിട്ടും ആരാണെന്നു മനസ്സിലാവുന്നില്ലല്ലോ കണ്ടു നല്ല പരിജയം ഉണ്ട് അപ്പോയെക്കും അവൾ കുഞ്ഞിനേയും കൊണ്ടു പോയിക്കഴിഞ്ഞു ജോസൂട്ടി വീട്ടിലേക്കു നടന്നു നടക്കുമ്പോൾ മുഴുവൻ അവൻ ആലോചനയിൽ ആയിരുന്നു വീട്ടിൽ എത്തിയിട്ടും അവന്റെ ഒച്ചപ്പാട് കേൾക്കാതെ ആയപ്പോൾ അമ്മച്ചി മുറിയിൽ വന്നു നോക്കി അവൻ എന്തോ ആലോചനയിൽ ഇരിക്കുന്നത് കണ്ട അമ്മച്ചി അവന്റെ തലയിൽ ഉഴിഞ്ഞുകൊണ്ടു എന്താണ് എന്ന് ചോദിച്ചു അതല്ല അമ്മച്ചി ഇന്നു നമ്മുടെ തോട്ടത്തിൽ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയെ കണ്ടു Eന്താടാ നിനക്ക് ബോധിച്ചോ ഞാനും അപ്പച്ചനും പോയി ചോദിക്കട്ടെ അതല്ല അമ്മച്ചി എന്റെ അമ്മച്ചി കാട്ടിത്തരുന്ന പെണ്ണുമതി ജോസൂട്ടിക്ക് ഇത് അതല്ല എവിടെയോ കണ്ടുമറന്ന മുഖ എവിടെയാണെന്ന് ഒരു പിടിത്തവും ഇല്ല ഞാൻ അതാലോചിച്ചു ഇരിക്കായിരുന്നോ ഛെ ഞാൻ വെറുതെ കൊറേ സ്വപ്നം കണ്ടു അല്ലെങ്കിലും നിനക്ക് പ്രേമം ഒന്നും പറ്റത്തില്ല നീ വെറും ബോറൻ ആണ് ഒട്ടും റൊമാന്റിക് അല്ല ഞായറാഴ്ച എന്നെ പള്ളിൽ വിടാൻ അവരുമ്പോഴും കൂട്ടാൻ വരുമ്പോഴും എത്ര പെൺകുട്ടികളാണ് അവിടെ ഉള്ളത് ഒന്നിനെപോലും നീ നോക്കുന്നത് ഞാനും കണ്ടിട്ടില്ല എന്റെ പൊന്നോ ഞാൻ ഇല്ല എനിക്ക് വയ്യ പ്രേമിച്ചോന്നും നടക്കാൻ അല്ലെങ്കിലും എന്റെ അമ്മച്ചി എനിക്ക് കൊണ്ടത്താറില്ലേ നല്ലൊരു കുട്ടിയെ പിന്നെ ഞാൻ എന്തിനാ കണ്ട അവളുമാരുടെ ഒക്കെ പിന്നാലെ പോകുന്നെ
ആ ഇനി ആരെങ്കിലും ഇഷ്ടപെട്ട എന്നോട് പറഞ്ഞേക്കണം കേട്ടോടാ പിന്നെ എന്റെ ആത്മാംചിയോടല്ലാതെ പിന്നെ ഞാൻ ആരോടാ പറയാ ആ ചായ എടുത്തുവച്ചിട്ടയുണ്ട് നീ വന്നു കുടി അതും പറഞ്ഞു അമ്മക്കിപ്പോയി അവൻ പിന്നയും ആലോചനയിൽ മുഴുകി പക്ഷെ അന്നുമുഴുവൻ അവനു ഉത്തരം കിട്ടിയില്ല പിറ്റേന്ന് വൈകിട്ട് അവൻ ടൗണിൽ നിൽക്കുകയായിരുന്നു അപ്പോഴാണ് വലിയ ശബ്ദത്തോടെ ഒരു ബൈക്ക് അതിലെ പോയത് അമ്മച്ചിക്ക് ബൈക്ക് കണ്ടപ്പോൾ മുതൽ അതു ഓടിക്കുന്നവന്റെ കുറിച്ചുള്ള ആദിയാണ് അതു ആ മുഖത്തും കാണാൻ ഉണ്ട് അവനു പക്ഷെ ആബിദിനെ ആണ് ഓർമ വന്നത് പെട്ടെന്ന് അവനു ബൾബ് കത്തി ആബിദ് അവൻ പെട്ടന്ന് കാറിൽ കയറി അമ്മച്ചി വേഗം കയറു എന്താടാ ചെക്കാ പെട്ടെന്ന് കയറു പോയിട്ട് പണി ഉണ്ട് ഇന്നലെ കണ്ട കുട്ടിയെ കിട്ടി വാ നമുക്ക് പോയി നോക്കാം അമ്മച്ചി പെട്ടെന്ന് വണ്ടിയിൽ കയറി ആരാടാ ആ കൊച്ചു ഉറപ്പായിട്ടില്ല അമ്മച്ചി നമുക്ക് പോയി നോക്കാം നീ ഇതെങ്ങോട്ടാ പോണത് നമ്മുടെ പണിക്കാർടെ കോർട്ടർസറിലേക്കു പണിക്കർ എല്ലാർക്കും കമ്പനി വക കോർട്ടേഴ്‌സ് ഉണ്ട് കുടുംബമായി അവിടെ താമസിക്കാം കുടുംബത്തിന്റെ അംഗസംഖ്യ അനുസരിച്ചു കോർട്ടേഴ്‌സികൾ നൽകും കുട്ടികൾ ഉണ്ടെങ്കിൽ പഠിപ്പും പുസ്തകങ്ങളും കമ്പനി നൽകും അതെത്ര വലിയ പാദനമായാലും ഇതൊക്കെ അമ്മച്ചിയുടെ നിയമങ്ങൾ ആണ് അവർ പെട്ടെന്ന് തന്നെ അവിടെ എത്തി എടാ നിനക്ക് അവള് ഏതു കോർട്ടേഴ്സിൽ ആണെന്ന് അറിയോ അറിയാതെ എങ്ങോട്ട് പോവാ
അതിനല്ലേ അമ്മച്ചി ത്രേസ്യാമ്മച്ചി ഞാൻ അവരുടെ അടുത്തുപോയി ചോദിക്കാം ഇതിലേതാ അമ്മച്ചി ത്രേസ്യാമ്മച്ചിയുടെ വീടു 39ആം നമ്പർ ആണ് നിൽക്കു എന്തായാലും ഞാനും വരാം എനിക്ക് അവളെ കാണേണ്ട കാര്യം ഉണ്ട് അവൻ അമ്മച്ചിയെ കാക്കാതെ മുന്നോട്ട് നടന്നു 39നോക്കി പെട്ടെന്ന് തന്നെ നമ്പർ 39കണ്ണിൽ ഉടക്കി അവൻ കയറി ബെല്ലടിച്ചു അപ്പോയെക്കും അമ്മച്ചി അവിടെ എത്തിയിരുന്നു
ത്രേസ്യാമ്മച്ചി വാതിൽ തുറന്നപ്പോൾ കാണുന്നത് അമ്മച്ചിയേയും മോനെയും ആണ് അവര് ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ പതുക്കെ അകത്തേക്ക് ക്ഷണിച്ചു ത്രേസ്യാമചി ഇന്നലെ ഞാൻ എടുത്തുകൊണ്ടു നടന്ന ആ ചെറിയകുട്ടിയുടെ വീടെവിടാ ഇവിടടുത്തു തന്നെയാ 61 എന്നതാ കുഞ്ഞേ അവളെന്തെകിലും പ്രശ്നം ഒപ്പിച്ചോ ഏയ് അവനു അവളെ നാട്ടിൽ വച്ചു കണ്ടപോലെ തോന്നി അതാ ഏതാ ആ കുട്ടി അതിനുത്തരം അമ്മച്ചി കൊടുത്തു കുഞ്ഞിന്റെ നാട് അപ്പൊ കോഴിക്കോട് ആണോ അതെ ഞാൻ തിരൂർ ആയിരുന്നു അപ്പൊ കുഞ്ഞു കണ്ടു എന്നുപറയുന്നത് നേരായിരിക്കും കൊച്ചമ്മക്ക് ആളെ manassilayillew അമ്മച്ചി ഇല്ലെന്ന് തലയാട്ടി ആരിഫ ആണ് കൊച്ചമ്മേ അവിടെ ഇടയ്ക്കിടയ്ക്ക് കൊച്ചമ്മക് സഹായം ചെയ്യാൻ വരുന്നവൾ ഇല്ലേ അവളാ ഏത് നമ്മുടെ ആരിഫയോ അതൊരു പാവം പെണ്ണാണല്ലോ ആ അവള് പാവം ആയതുകൊണ്ടല്ലേ കെട്ടാം എന്നുപറഞ്ഞു വന്നവൻ ചതിച്ചു വയറ്റിൽ ആക്കിയേ എന്നിട്ട് ഇവള് ഗർഭിണി ആണെന്നറിഞ്ഞു പിന്നെ അതു കലക്കൻ നോക്കി അവസാനം ഇവള് കൊല്ലും എന്ന് ഇവൾക്ക് തന്നെ തോന്നിയപ്പോ അവൾ രക്ഷപെട്ടു വന്നതാ നാട്ടിൽ ആ പയ്യന്റെ ഓഫീസ് ആയിരുന്നു ഇവളുടെ ഉപ്പാക്ക് ജോലി അങ്ങേര് മരിച്ചപ്പോ അവക്ക് ആരും ഇല്ലാണ്ടായി അപ്പോഴാ ആ നാറി അവളെ കെട്ടിക്കോളം എന്നും പറഞ്ഞു വന്നിട്ട് അവന്റെ ആവശ്യം കഴിഞ്ഞു ഇട്ടിട്ടു പോയി നാട്ടിലും ഇവൾക്കെന്നു പറയാൻ ആരും ഇല്ല അമ്മച്ചി ഞാൻ പറഞ്ഞില്ലേ അന്നു ഫാത്തിമ പടിപ്പുകഴിഞ്ഞു വന്ന ആന്നാണ് അവളെയും പുറകിലിരുത്തി അവൻ വന്നത് അന്ന്തന്നെ ആണ് ഞാൻ അവളെ കണ്ടതും അപ്പൊ ഇത് ആബിദിന്റ കുഞ്ഞു തന്നെ ആണ് ഇപ്പോൾ എനിക്ക് ഉറപ്പായി കുഞ്ഞു ഇവിടെ നിന്നോ ഞാൻ പോയി അവളെ വിളിച്ചു വരാം ത്രേസ്യാമ്മച്ചി പുറത്തേക്കുപോവാൻ പോയി വേണ്ട ത്രേസ്യാമ്മച്ചി ഇനി എനിക്ക് അവളെ കാണണ്ട അവനുതന്നെ ആണോ എന്നറിയണം എന്നുണ്ടായിരുന്നു ഇപ്പോ അറിഞ്ഞു ഇനി ഞാൻ പോവാ അവൻ തിരിച്ചു നടന്നു അമ്മച്ചി പിറകെയും തിരിച്ചു പോകുമ്പോൾ വണ്ടിയിൽ ഇരുന്നു അമ്മച്ചി പറഞ്ഞു നിന്റെ അപ്പച്ചൻ ഇപ്പോൾ മാറിയില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ഇങ്ങനെ ഓരോന്ന് കേൾക്കുമ്പോൾ ആണ് ചിന്ധിക്കാറു അവന്റെ കയ്യോ കാലോ ഇപ്പോൾ അങ്ങേര് എടുത്തിട്ടുണ്ടാവും
അപ്പച്ചൻ മാത്രമല്ല ഞാനും ഒറ്റയ്ക്ക് നിന്നു തള്ളിയിട്ടുണ്ട് 5/6പേരെ എന്തോ കുറച്ചു പൊടിപ്പയ്യന്മാരെ തല്ലിയതിനാണോടാ ഈ പറയുന്നേ എന്റെ അപ്പൻ ഇറക്കിയ ഒന്നാന്തരം പാണ്ടികളെയാ നിന്റെ അപ്പൻ ഒറ്റക്കുനിന്നു തല്ലിയത് അതും 12പേരെ അലൻഡ് നിന്നെ പോലെ പിള്ളേരെ തല്ലിയതല്ല ഫർഷാദ് മൗനമായി ഇരുന്നു അവള് പാവാട നല്ല കുട്ടിയ എവള് പാവാണെന്നു എടാ നീ ഇപ്പോ കാണാൻ പോയില്ലേ ആരിഫ പണ്ടത്തെ നിന്നെപ്പോലെ ആയിരുന്നു ആരും ഇല്ല പാവത്തിന് ഞാൻ അവളെപോലെ അഴിഞ്ഞാടി നടക്കുകയല്ലായിരുന്നു അവള് എന്തു അഴിഞ്ഞാടി നടന്നെന്നാട നിയി പറയുന്നേ പിന്നെ ആരോരും ഇല്ലാത്ത ഒരു പാവം പെണ്ണ് പിന്നെ എന്നാ ചെയ്യാൻ ആണ് അവളെ സ്നേഹം കാണിച്ചു ഒരുത്തൻ ചതിച്ചപ്പോ അവൾ എന്നാ ചെയ്യണമായിരുന്നു പോയി ചാവാണോ അവൾ ഒരനഴിഞ്ഞാട്ടക്കാരി ആയിരുന്നെങ്കിൽ ആ കുഞ്ഞിനേയും കൊന്നു വേറെ ഒരുത്തനെ തേടി പോയേനെ പക്ഷെ ഇപ്പോ കണ്ടോ അവൾ ജീവിക്കുന്നത് തന്നെ ആ കുഞ്ഞിനെ വേണ്ടിയാ അതാ അമ്മ അവളാടാ പെണ്ണ് ആ വാക്കുകൾ അവനെ കുത്തി നോവിച്ചു സോറി അമ്മച്ചി ഞാൻ അത്രയും ഒന്നും ചിന്തിച്ചില്ല പോട്ടെടാ അതു സാരമില്ല (പക്ഷെ അമ്മച്ചി പലതും മനസ്സിൽ കരുതിയിരുന്നു) അവർ പെട്ടെന്ന് തന്നെ വീട്ടിൽ എത്തിച്ചേർന്നു അപ്പച്ചൻ മുറ്റത്തു തന്നെ ഉണ്ട് അവൻ അമ്മച്ചിയെ ഇറക്കി കാർ ഷെഡ്‌ഡിൽ കയറ്റി പാർക്ക് ചെയ്തു വന്നു അപ്പച്ചൻ ഉള്ളിലേക്ക് കയറിപ്പോകുന്നത് കണ്ടു അവൻ പുറത്തു അപ്പച്ചൻ ഇരുന്നിടത്തു തന്നെ ഇരുന്നു അവൻ പുറത്തിരുന്നു ആലോചിച്ചു ആബിദ് തനിക്ക് അണിയനെപോലെ ആയിരുന്നു അല്ല അനിയൻ തന്നെ ആയിരുന്നു അങ്ങനെ നോക്കിയാൽ ആ കുഞ്ഞു തന്റെ അനിയന്റെ മകളാണ് താൻ അവൾക്കു വലിയച്ഛൻ ആണ് അമ്മച്ചിയോടു ചോതിച്ചു അവരെ ഇങ്ങോട്ട് കൊണ്ടു വന്നാലോ തനിക്കും അമ്മച്ചിക്കും എന്തായാലും ആരുമില്ല അപ്പൊ അവളെ കൂടി കൊണ്ടുവന്നാൽ എനിക്കൊരു പെങ്ങളുമായി അമ്മച്ചിക്കൊരു
മകളുമായി എന്തായാലും കൊട്ടികൊണ്ടുവരാം പെങ്ങളെ കാര്യം ആലോചിച്ചപ്പോൾ ആണ് ഫാത്തിമ അവന്റെ മനസ്സിൽ എത്തിയത് അവളൊന്നു തന്നോട് സ്നേഹം കാട്ടി വരുന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോയെക്കും എല്ലാം തകിടം മറിഞ്ഞു ആ അതെന്തായാലും തനിക്കു നല്ലതലല്ലേ ഉണ്ടാക്കിയിട്ടുള്ളു ഇപ്ലോ എല്ലാമുണ്ട് അപ്പച്ചൻ അമ്മച്ചി വീടും കാരും എല്ലാം അവൻ കുറച്ചുനേരം കൂടി അങ്ങനെ അവിടെ ഇരുന്നു പിന്നെ അകത്തുകയറിപോയി ഒരാഴ്ച കഴിഞ്ഞു ഇപ്പോ ആരിഫയും മകളും അവന്റെ വീട്ടിൽ ആണ് അമ്മച്ചിയാണ് അവന്റെ ആഗ്രഹം പറഞ്ഞപ്പോൾ മുൻകൈ എടുത്തു അവളെ ഇങ്ങോട്ട് കൊണ്ടുവന്നത് ആദ്യം എതിർത്തെങ്കിലും പിന്നെ അമ്മച്ചിയുടെ നിർബന്ധത്തിൽ അവൾ സമ്മതിച്ചു അന്നുരാവിലെ അവൻ ടൗണിൽ നിൽക്കുകയായിരുന്നു കൂടെ ആരിഫയുടെ മകൾ ഹെന്ന ഫാത്തിമയും ഉണ്ട് അവൾക്കു കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കാൻ കൊണ്ടുവന്നതാണ് ആരിഫ് ഹെന്ന ഫുട്പാത്തിൽ കളിപ്പാട്ടം കയ്യിൽ പിടിച്ചു നിൽക്കുകയായിരുന്നു പെട്ടെന്നാണ് ഒരു പെൺകുട്ടി അവളെ തട്ടിയിട്ടത് ഫർഷാദ് അന്നേരം കടക്കാരനുമായി സംസാരിച്ചു നിൽക്കുകയായിരുന്നു അവൻ ഹെന്ന വീളുന്നത് കണ്ടു മുന്നോട്ടു ഓടിവന്നു ആ പെൺകുട്ടി ഹെന്നയെ എടുത്തു ഉയർത്തുകയാണ് പർദ്ദയാണ് ധരിച്ചിരിക്കുന്നത് കണ്ണുകൾ മാത്രമേ കാണാൻ പറയുകയുള്ളൂ ബാക്കി ശരീരം മുഴുവൻ മറച്ചിട്ടുണ്ട് അവൻ കുനിഞ്ഞു നിന്ന് ഹെന്നയെ എടുത്തു അവൾ കരയുകയാണ് ആ പെൺകുട്ടിയുടെ കണ്ണുകളിൽ അവളെ തട്ടിയിട്ടതിൽ സങ്കടം അവൻ കണ്ടു അവൻ ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി എവിടെയോ കണ്ട നല്ല പരിജയം പക്ഷെ അവനെ കണ്ട നിമിതന്നെ ആ കുട്ടി അവിടെനിന്നും വേഗത്തിൽ നടന്നു നീങ്ങി അവൻ പിന്നെ അതിനുപുറകേ പോകാൻ നിന്നില്ല ഹെന്നയെയും കൊണ്ട് വീട്ടിലേക് പോയി പിറ്റേന്ന് വൈകീട്ട് തോട്ടത്തിൽ നിൽക്കുകയായിരുന്ന ഫർഷാദ് പെട്ടെന്ന് വീണ്ടും ആ കണ്ണുകൾ കണ്ടു അതെ ഇന്നലെ കണ്ട അതെ കണ്ണുകൾ പക്ഷെ ഇന്നു പർദ്ദ അല്ല വേഷം പക്ഷെ മുഖം മരച്ചിട്ടയുണ്ട് അവൻ ആ കണ്ണുകളുടെ ഉടമയെ അവൾ കാണാതെ ഒലിച്ചുനിന്നു നോക്കി അപ്പോ അവൾ തന്റെ തോട്ടത്തിൽ ആണ് ജോലിക്ക് വരുന്നത് അപ്പൊ താമസം കോർട്ടേഴ്സിൽ തന്നെ ആവും അപ്പൊ കണ്ടുപിടിച്ചു കളയാം അല്ലെങ്കിൽ നമുക്കെന്തിനാ വയ്യാവേലി അവൻ പിന്നെ അതേപ്പറ്റി ചിന്തിച്ചില്ല അവൻ നടന്നു നീങ്ങി സമയം പെട്ടെന്ന് കടന്നുപോയി 3താളുകൾ കൂടി കലണ്ടരിൽ മാറിപ്പോയി അന്നൊരു ശെനിയാഴ്ചയായിരുന്നു പതിവുപോലെ ഫർഷാദും അപ്പച്ചനും പുൽത്തകിടിയിൽ ഇരിക്കുകയായിരുന്നു ഇപ്പോൾ അപ്പച്ചൻ മദ്യപിക്കാറില്ല ഹെന്നക്കുട്ടി ഉള്ളതുകൊണ്ട് മദ്യപാനം നിരോധിച്ചിരിക്കുന്നു അമ്മച്ചി അപ്പച്ചന് ഇപ്പോ അതുമായി പൊരുത്തപ്പെട്ടു തുടങ്ങി ആദ്യമൊക്കെ വലിയ ബുദ്ധിമുട്ട് ആയിരുന്നു എടാ ജോസൂട്ടി നീ നാളെ നമ്മുടെ കോർട്ടേഴ്സിൽ ഒന്ന് പോണം അവിടുത്തെ 88ആം നമ്പർ മുറി ഒരു പാവപ്പെട്ട കുടുംബം ആണ് അച്ഛനും അമ്മയും മോളും മോളും അമ്മയും നമ്മുടെ തോട്ടത്തിൽ ആണ് ജോലി അച്ഛനിപ്പോൾ എന്തോ കിഡ്നി തകരാർ എന്തോ ആണ് നമ്മുടെ കമ്പനിയിൽ അങ്ങനുള്ളോരേ ചികില്സിക്കുന്ന പദ്ധതി ഉണ്ടല്ലോ അമ്മച്ചി പോയി കണ്ടെന്ന പറഞ്ഞേ നീ ഒന്ന് പോയി കാണു എന്നിട്ട് എന്തുചെയ്യാൻപറ്റും എന്ന് പറ
അമ്മച്ചി പോയതല്ലേ അപ്പച്ചാ പിന്നെ ഞാൻ എന്തിനാ ഇതിന്റെ ഇടയിൽ അതല്ലെടാ അവൾക്കു ഇനി ഇതിനൊന്നും ഇങ്ങനെ നടക്കാൻ വയ്യെന്ന് എല്ലാ നിന്നെ ഏൽപ്പിക്കണം എന്നാ പറയുന്നേ അപ്പൊ ഇത് നിനക്കൊരു ട്രെയിനിങ് കൂടി ആവും ആ എന്തായാലും കാലത്ത് പോകാം അപ്പച്ചൻ ഉള്ളിലേക്ക് കയറിപോയി സത്യത്തിൽ അമ്മച്ചിയുടെ ഉദ്ദേശം അവനെ അവിടെ എത്തിക്കുക എന്നതാണ് ആ പെൺകുട്ടിയെ കണ്ടപ്പോ തന്നെ അമ്മച്ചിക്ക് ഇഷ്ടമായി നാളെ അവനെ അങ്ങോട്ട് വിട്ടു പെൺകുട്ടിയെ കാണുക ശേഷം അവനോടു പറഞ്ഞു അവളെ അവനെക്കൊണ്ട് കെട്ടിക്കുക അവളെകുറച്ചു മറ്റു പണിക്കാർക്കും നല്ല അഭിപ്രായം ആണ് പിന്നെ അവനു ചേരുകയും ചെയ്യും പിറ്റേന്ന് ഒരു 10.30മണിക്കാണ് ഫർഷാദ് അവിടെ എത്തിയത് അവൻ റൂം കണ്ടുപിടിച്ചു ബെൽ അടിച്ചു കുറച്ചു കഴിഞ്ഞു ഒരു പെണ്കുട്ടിയാണ് വാതിൽ തുറക്കാൻ വന്നത് ആദ്യം ആ കണ്ണുകൾ ആണ് അവന്റെ കണ്ണിൽ പെട്ടത് അതെ ആ കണ്ണുകൾ ആ കണ്ണുകൾ തേടിയാണ് അവൻ ഒരുപാട് നടന്നത് അവന്റെ കണ്ണുകൾ ആ മുഖത്തേക്ക് പതിച്ചു വീട്ടിൽ ആയതുകൊണ്ട് മുഖ മരച്ചിട്ടില്ല ആ മുഖ കണ്ടതും അവൻ ഒരല്പം പതറിപ്പോയി അവന്റെ തൊണ്ട ഇടറിയ ശബ്ദത്തിൽ അവൻ വിളിച്ചു ഫാത്തിമ…..,, മോളെ നീ അവനെ കണ്ട അന്താളിപ്പിൽ നിൽക്കുകയാണ് അവളെ ആരു തങ്ങളെ കാണരുത് എന്നാഗ്രഹിച്ചോ അയാൾ തങ്ങളെ കണ്ടെത്തിയിരിക്കുന്നു വാതിൽ തുറക്കാൻ വന്ന ഫാത്തിമയെ നോക്കി വന്ന ഇത്ത കാണുന്നത് ഫർഷാദിനെ നോക്കി നിൽക്കുന്ന ഫാത്തിമയെ ആണ് ആ കുടുംബം ആരിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിചിരുന്നോ ആ ആള് തന്നെ അവരുടെ മുന്നിൽ നിൽക്കുന്നു ഫർഷാദ് രണ്ടാളെയും മാറി മാറി നോക്കി ഫാത്തിമ നിന്ന് കരയാൻ തുടങ്ങി ഇത്തയും കരയുന്നുണ്ട് ഫർഷാദിന് അവളെ ഒന്ന് തലോടി ആശ്വസിപ്പിക്കണം എന്നുണ്ട് പക്ഷെ ഇതുവരെ ജീവിതത്തിൽ അവൻ അവളെ തൊട്ടിട്ടില്ല അവൻ തൊട്ടാൽ അവർ എന്തു വിചാരിക്കും എന്നുള്ള ചിന്ത അവനെ അവിടെ പ്രതിമകണക്കെ നിർത്തി അവൻ അപ്പോൾ അപ്പച്ചൻ പറഞ്ഞത് ഓർത്തു അവരുടെ ഉപ്പ കിഡ്നി രോഗം ബാധിച്ചു കിടക്കുകയാണ് അതു ഇക്കയാണെന്നു അവന്റെ മനസ്സ് തിരിച്ചറിഞ്ഞു എനിക്ക് ഇക്കയെ കാണണം ഇക്ക എവിടെ അവൻ രണ്ടാളോടുമായി ചോദിച്ചു ഫാത്തിമ ഒരൽപ്പം കരച്ചിൽ അടക്കി ഉള്ളോട്ട് ചൂണ്ടി കാണിച്ചു അവൻ മിന്നൽ വേഗത്തിൽ ഉള്ളിലേക്ക് കടന്നു അവിടെ അവൻ
കണ്ടു ആ രൂപം തളർന്ന ആ ശരീരം ഒരുപാട് ഉപദ്രവിച്ചിട്ടിട്ടുണ്ട് അവനെ പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവൻ അയാളെ സ്നേഹിച്ചിരുന്നു ആ കിടത്തം അവനെ ഒരുപാട് വിഷമത്തിൽ ആയത്തി അവൻ പതുക്കെ അടുത്തേക്ക് നീങ്ങി ആ കട്ടിലിൽ ഇരുന്നു അവന്റെ സാമീബ്യം അറിയാതെ ഉറങ്ങുകയാണ് ആ പാവം അവൻ അദ്ദേഹത്തെ പതുക്കെ വിളിച്ചു ഇക്ക വിളി കേട്ട അയാൾ പതുക്കെ കണ്ണ് തുറന്നു മുന്നിൽ ഫർഷാദിനെ കണ്ടപ്പോൾ ഞെട്ടലിനു പകരം അദ്ദേഹം മുഖത്തൊരു പുഞ്ചിരി നിറച്ചു ആ അങ്ങനെ എത്തിയോ നീ ഈ കോലം നിന്നെ കാണിക്കാൻ വേണ്ടിയാണ് പടച്ചോൻ എന്നെ ഇതുപോലെ ഇട്ടിരുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അത്രയും വലിയ തെറ്റായില്ലെടാ നിന്നോട് ഞാൻ ചെയ്തത് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 2.5വർഷം നിന്നെ പീസിപ്പിച്ചില്ലേ ഞാൻ അവസാനം കൊല്ലാൻ വരെ തീരുമാനിച്ചു ഒന്നും നീയല്ല എല്ലാം അവനാ അവൻ ആബിദ് എന്റെ മോൻ ചതിച്ചതാ അവൻ എന്നെയും നിന്നെയും എല്ലാം ഫർഷാദ് അത്ഭുതതോടെ ഇക്കയെ നോക്കി ആബിദ് ചതിച്ചെന്നോ ഇക്ക എന്തൊക്കെയാ ഈ പറയുന്നേ അതേടാ പണത്തിനു വേണ്ടി എന്റെ മോൻ ച്ചെ നിന്നോടുള്ള ദേഷ്യം ഞാൻ അവനെ ഞാൻ ഒന്നിലും നിയന്ദ്രിക്കാതെ വളർത്തി നിന്റെ മനസ്സ് വേദനിപ്പിക്കാൻ അവനെ ഞാൻ കൂടുതൽ സ്നേഹിച്ചു അവനു നല്കിയതെല്ലാം നിന്റെ മനസ്സിനെ വേദനിപ്പിക്കാൻ വേണ്ടിയാണ് അതു അവസാനം പടച്ചോൻ എനിക്കുതന്നെ കാണിച്ചു തന്നു ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന നിപോലും അതിനു ഉദാഹരണം അല്ലെ പടച്ചോൻ തരാൻ തീരുമാനിച്ചതൊന്നും ആർക്കും തടുക്കാൻ പറ്റില്ല അവൻ തടയുന്നതൊന്നും ആർക്കും തരാനും പറ്റില്ല ഞാൻ അതു മനസ്സിലാക്കാൻ ഒരുപാട് സമയം എടുത്തെടാ ഇക്ക എന്താ ഉണ്ടായേ എന്നോട് പറ ഇക്ക നടന്നത് പറയാൻ തുടങ് നീ ജയിലിൽ ആയാപ്പിന്നെ ഞാൻ അധികമൊന്നും ഓഫീസ് പോകാറില്ലായിരുന്നു നിന്നോടുള്ള പകയായിരുന്നു മനസ്സ് മുഴുവൻ പതുക്കെ പതുക്കെ ഞാൻ ഓരോന്നും ആബിദിനെ ഏൽപ്പിച്ചു തുടങ്ങി അങ്ങനെ അവന്റെ കയ്യിലായി ബിസിനസ് മുഴുവൻ എല്ലാം അവൻ നന്നായി നടത്തുന്നു എന്ന് കരുതി ഞാൻ എല്ലാത്തിൽ നിന്നും വിട്ടും നിന്നു പോകെ പോകെ
അതൊക്കെ ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റുകൾ ആയി മാറി നിന്നെ ജയിലിൽ വച്ചു തല്ലാൻ സുപ്രേണ്ടിനു കൊട്ടെഷൻ കൊടുത്തതും അതിനു അസീസ് എന്ന് പറഞ്ഞവനെ ഇറക്കിയതും അവനാണ് ഞാൻ ഇതൊന്നു അരിജില്ലെന്നു മാത്രം അന്നു നീ റിലീസ് ആയ അന്നു നിന്നെ പിടിച്ചു കൊണ്ടുവന്ന അന്നു മാത്രമാണ് ഞാൻ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത് അപ്പോയെക്കും എല്ലാം പിടിവിട്ടു പോയിരുന്നു Ni പോയ പിറ്റേന്ന് കമ്പനിയിലെ മാനേജർ എന്നെക്കാണാൻ വന്നു ആ എന്താ മൊയ്ദു എന്താണ് പതിവില്ലാതെ ഇങ്ങോട്ടൊക്കെ പതിവില്ലാത്ത പലതും ആണല്ലോ ഇപ്പോൾ കമ്പനിയിൽ നടക്കുന്നത് അതൊക്കെ ഇവിടുന്നു അറിയുന്നുണ്ടോ എന്ന് ചോദിക്കാൻ വേണ്ടിയാണ് നിയെന്തൊക്കെയാ മൊയ്‌ദു പറയുന്നേ എന്തുകാര്യ കമ്പനിയിൽ പതിവില്ലാതെ നടക്കുന്നെ ഞാൻ ഇക്കയുടെ കൂടെ ഇപ്പോൾ 12വർഷത്തിൽ മുകളിൽ ആയി ഇതുവരെ പടച്ചോന് നിരക്കാത്തതൊന്നും ഇക്കായിൽ നിന്നും ഉണ്ടായിട്ടില്ല അതുകൊണ്ട് തന്നെയാ ഞാനും ഇവിടുത്തെ ബാക്കി ജോലിക്കാരും ആരും തന്നെ ഇവിടുന്നു പോകാതെ ഇവിടെ തന്നെ നില്ക്കുന്നത് ആബിദ് വന്നശേഷം ഇതൊക്കെ മാറിമറിഞ്ഞു എവിടുന്നോ കയറിവന്ന അസീസ് എന്നുപറഞ്ഞ ഒരുത്തൻ ആണ് ആബിദിന്റ കൂടെ ഇപ്പോൾ ഉള്ളത് അവർക്കിൽപ്പോ വട്ടിപലിശക്കു കൊടുക്കൽ മുതൽ കഞ്ചാവ് കൃഷി വരെ ഉണ്ട് പുതുതായി കമ്പനിയുടെ പേരിൽ വാങ്ങിയ വയനാട്ടിൽ ഉള്ള എസ്റ്റേറ്റ് മുഴുവൻ കഞ്ചാവ് കൃഷി തുടങ്ങാൻ ആണ് പ്ലാൻ എന്നാണ് കേൾക്കുന്നത് പിന്നെ നമ്മുടെ ഇത്രയും കാലത്തെ വിശ്വാസം കൊണ്ടാണ് പലരും ബിൽഡിംഗ് കോൺടാക്ട് നമുക്ക് തന്നെ തരുന്നേ ഫീൽഡിൽ ഏറ്റവും ഉയർന്ന ചാർജും എന്നാൽ ഏറ്റവും മോശം മെറ്റീരിയൽ ആണ് നമ്മൾ ഇപ്ലോ ഉപയോഗിക്കുന്നത് ഇതൊന്നും പോരാഞ്ഞു സ്റ്റാഫ് ആയിട്ടുള്ള പെൺകുട്ടികളോട് ഉള് മോശം പെരുമാറ്റം വേറെ പലരും പേടിച്ചു ജോലി മാറി പോയി ഇപ്പൊ പുതിയ ബാർ ലൈസൻസ് എടുക്കാൻ പോകുന്നു എന്ന് കേൾക്കുന്നു ഇത്രയും നാൾ ഇക്കയോടുള്ള കൂർ ഒന്നുകൊണ്ടു മാത്രമാണ് ഞാനും ഇവിടെ ജോലി ചെയ്തത് ഇനി കള്ളുകച്ചവടം കൂടി വയ്യ ഇക്ക എന്തെങ്കിലും അടിയതിരമായി ചെയ്തില്ലെങ്കിൽ എല്ലാം പോകും ഞാനും പോവാണ് കൊറേക്കളം ഇവിടെ നിന്നതല്ലേ പോകുമ്പോൾ പറഞ്ഞിട്ട് പോകാം എന്ന് കരുതി. മൊയ്ദു പോയ ശേഷം ഹമീദ് എഴുന്നേറ്റു അകത്തു
പോയിരുന്നു എവിടെയോ എനിക്ക് പിഴച്ചു ഇനി എന്തായാലും ആബിദ് വന്നിട്ടു അവനെ കുറച്ചു കാലം ഇതിന്റെ ഉള്ളിൽ നിന്നെല്ലാം മാറ്റം എന്നിട്ടും ഞാനും കൂടി മേൽനോട്ടത്തിൽ കമ്പനി നടത്തിയാൽ മതി അയൽ ആബിദിനായി കാത്തിരുന്നു കുറച്ചു കഴിഞ്ഞു ആബിദ് വന്നു കൂടെ അസീസും ഗുണ്ടകളും ഉണ്ട് ആബിദ് ഇപ്പൊ ഇങ്ങനെ ആണ് എല്ലായ്പോഴും എന്തിനും തയ്യാറായി 5/6പേര് കൂടെ കാണു അസീസ് എപ്പോഴും കൂടെയുണ്ട് അവർ നേരെ ആബിദിന്റ ഓഫീസ് റൂമിലേക്ക് കയറി ഹമീദ് എണീറ്റു അവന്റെ മുറിയിലേക്ക് നടന്നു എന്തോ ചർച്ചയിൽ ആണ് ആബിദും അസീസും ആബിദേ എനിക്ക് നിന്നോട് ഒന്ന് സംസാരിക്കാൻ ഉണ്ട് ഉപ്പ പറഞ്ഞോളൂ അവൻ പറഞ്ഞു എനിക്കു നിന്നോട് ഒറ്റയ്ക്ക് സംസാരിക്കാൻ ആണ് ഉള്ളത് അസീസിനെ നോക്കി പറഞ്ഞു അവൻ എന്നെപോലെ തന്നെയാ ഉപ്പ പറഞ്ഞോ അവൻ അവിടെ നിന്നോട്ടെ ഓഹ് അപ്പൊ അങ്ങനെ ആണ് നീ ഇപ്പൊ എന്താ ബാർ ലൈസൻസ് ഒക്കെ എടുക്കാൻ പോണെന്നു കേട്ടു അതിന്റെ ആവശ്യം ഇപ്പോ എന്താ ബിസിനസ് ഒക്കെ ഞാൻ നോക്കിക്കോളാം ഉപ്പ ആവശ്യം ഉള്ളതിൽ മാത്രം ഇടപെട്ടാൽ മതി ആവശ്യം ഉള്ളത്കൊണ്ട് തന്ന ഇടപെട്ട നാളെ മുതൽ ഞാനും ഓഫീസിൽ വരുന്നുണ്ട് ഞാനും അറിഞ്ഞുകൊണ്ട് മതി നിന്റെ ബിസിനസ് ഒക്കെ ഉപ്പ നിങ്ങളോട് ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി ബിസിനസ് ഓക്കേ ഞാൻ നോക്കിക്കോളാം ഇങ്ങളെ ആ വായിക്കു ഇനി കാണേണ്ടി വരരുത് ഹമീദിന്റെ കൈ ആബിദിന്റ കാരണത് പതിഞ്ഞു നായെ ഇക്കാണെന്ന്ത് ഒക്കെ ഞാൻ ഒറ്റക്കുണ്ടാക്കിയതാണ് എന്നെ അനുസരിച്ചു ജീവിക്കുന്നവർ മതി ഇവിടെ അല്ലെകിൽ ഇപ്പോൾ ഇറങ്ങിക്കോണം ആബിദ് ഇതെല്ലാം കേട്ടു ചിരിച്ചു നിൽക്കുകയാണ് ഇതൊക്കെ ചിലപ്പോൾ നിങ്ങൾ ഉണ്ടാക്കിയതായിരിക്കും പക്ഷെ എല്ലാം ഇപ്പോൾ എന്റേത് മാത്രം ആണ് നിങ്ങൾ അറിയാതെ ഒരു ചെറിയ കളി അത്രയും ഉള്ളു നിങ്ങള്ക്ക് ഇനി വേണേൽ ഇവിടെ തുടരാം അല്ലെങ്കിൽ പോകാം ഹമീദ ആബിദിന്റെ കോളറിൽ കയറി പിടിച്ചു അവനെ ഭിത്തിയിൽ അടിച്ചു ആബിദ് തന്റെ കൈ ഹമീദിന്റെ കഴുത്തിൽ മുറുക്കി അയാളെ പിന്നോട്ട് തള്ളി അയാൾ നിലപതിച്ചു ആബിദ് കാലു നിലത്തു കിടക്കുന്ന അയാളുടെ നെഞ്ചിൽ കയറ്റിവച്ചു
കള്ളകിളവ ജനിപ്പിച്ചു എന്നാ ഒരു ഔദാര്യം തന്നപ്പോ എന്റെ മേലെ കൈ വെക്കുമോ വെട്ടികൊന്നുകളയും ഞാൻ Aഅപ്പോയെക്കും ഒച്ചകേട്ടു ഫാത്തിമയും ഹമീദിന്റെ ഭാര്യയും എത്തി ഉമ്മ അവന്റെ കോളറിൽ പിടിച്ചു കുലുക്കി വിടെടാ നായെ അങ്ങേരെ അവർ നിന്നു വിറച്ചു ആബിദ് ഉമ്മയെ ഭിത്തിയിലേക്കു തള്ളിയിട്ടു ഹമീദ് ഇതൊക്കെ കണ്ടു ഒന്നും ചെയ്യാൻ ആവാതെ നിന്നു ദേ തള്ളേ ഒന്നെകിൽ ഇവിടുന്നു പൊക്കോണം അല്ലെങ്കി ഇവിടെ മിണ്ടാതെ കിടന്നോണം എന്റെ നേർക്കെങ്ങാനും വന്നാൽ കൊന്നു കുഴിച്ചുമൂടും മൂന്നിനേയും ആബിദ് അതും പറഞ്ഞു ഇക്കയെ നോക്കി ഇനി ഇവിടെ നിങ്ങളെ രക്ഷിക്കാൻ ഒരുത്തനും വരില്ല കമ്പനിയിൽ മുഴുവൻ ഇപ്പോൾ എന്റെ ആൾക്കാര് ആണ് നിങ്ങളുടെ എച്ചില്പാട്ടികൾ ഒക്കെ പോയി പിന്നെ നിങ്ങൾ ഇവിടെ വളർത്തിയിരുന്ന പട്ടി എവിടേക്കോ ഓടി രക്ഷപെട്ടു ഇനി ഇപ്പോൾ അതും അറിഞ്ഞോ നിങ്ങളുടെ 8കോടി എടുത്തത് ആരാണ് എന്നറിയോ ആ പാവം ഫർഷാദ് അല്ല ഇവനാണ് ഈ അസീസ് അന്നു മുറി വൃത്തിയാകാൻ കയറിയ അവൻ അറിയാതെ കൈ തട്ടി ക്യാമറ ഓഫ് ആയി ഞാൻ അതു മുതലാക്കി അതുകൊണ്ട് എന്തൈ എനിക്ക് വലിയ ഒരു എതിരാളി കുറഞ്ഞു നിങ്ങൾക്കറിയോ അന്നു ബാംഗ്ലൂർ നിന്നും വരുമ്പോൾ നിങ്ങടെ മോളെ കൊല്ലാൻ ആയിരുന്നു എന്റെ പ്ലാൻ ആ പയ്യന്മാർ എന്റെ ആൾകാർ ആയിരുന്നു ആ പട്ടി അതിനിടയിൽ കയറി എല്ലാം കൊളമാക്കി അന്ന് അവൻ കാണിച്ച വീറും വാശിയും കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി അവൻ നിങ്ങളോടുള്ള കൂറ് അന്നു ഞാൻ തീരുമാനിച്ചു ആദ്യം അവനെ ഒതുക്കാൻ അവസരം കിട്ടിയപ്പോ ഞാനും അതങ്ങ് ചെയ്തു ഇപ്പോ നിങ്ങൾ ഒറ്റയ്ക്ക് ആയി ഇനി ഇവിടെ നിൽക്കുന്നതും പോണതും നിങ്ങളുടെ ഇഷ്ട ഞാൻ എന്തയാലും ഒന്നു പുറത്തു പോയി വരാം അന്നുമുതൽ ഞാനും ഇവരും അവന്റെ അടിമകൾ ആയി എന്റെമോളെ ഭ്രാന്തി ആക്കി അവൻ മുറിയിൽ ഇട്ടു പൂട്ടി എന്നിട്ടും ഞങ്ങൾ അവിടെ തുടർന്ന് പക്ഷെ ആ അസീസ് ഒരിക്കൽ ഫാത്തിമയെ കയറി പിടിച്ചു അന്നു ഇവള് നിലവിളയിച്ചപ്പോ ആണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത് ആ കയ്ച്ച എന്നെ തളർത്തി എല്ലാ അർത്ഥത്തിലും ഇനിയു അവിടെ നിന്നാൽ അവളുടെ മാനത്തിനും അവൻ വിലപറയും എന്ന് തോന്നിയപ്പോൾ അന്നു ഞങ്ങൾ അവിടുന്ന് ഇറങ്ങി എങ്ങനെയോ ഇവിടെ എത്തി നിന്റെ അപ്പച്ചന്റെ തോട്ടത്തിൽ ഇവർക്ക് ജോലി കിട്ട
എന്റെ കിഡ്നി പോക്കായതുകൊണ്ട് എനിക്ക് ജോലിക്ക് പോകാൻ പറ്റിയില്ല പക്ഷെ ജോലിക്ക് വന്നിരുന്ന ഫാത്തിമ ആ ഇടക്കാന് നിന്നെ തോട്ടത്തിൽ വച്ചു കണ്ടത് പിന്നെ നിന്നെ കിട്ടിയതും ഇവിടുത്തെ മുതലാളി നിന്നെ മോനായി ദത്തെടുത്ത കഥയും ഒക്കെ അറിഞ്ഞു അന്നുമുതൽ ഇവർക്ക് ഭയമാണ് നീ കാണുമോ എന്നുള്ളത് ഈ ജോലി കാരണം ആണ് അല്ലലിതെ ഇപ്പോൾ കഴിയുന്നത് ചികിത്സ ചിലവും ഇപ്പോൾ കമ്പനി നോക്കും നീ ഞങ്ങളെ കണ്ടാൽ അതൊക്കെ പോകുമോ എന്ന് ഇവർക്ക് ഭയം എനിക്കില്ലായിരുന്നു കേട്ടോ നീ അങ്ങനെ ചെയ്യില്ല എന്നെനിക്കറിയാം ഇനി നിനക്ക് പ്രകാരം ചെയ്യണമെങ്കിൽ എന്നോടാവാം ഇവരെ വെറുതെ വിടണം എന്നെ എനിക്ക് പറയാൻ ഉള്ളു ഇക്ക പറഞ്ഞു നിർത്തി
ഇക്ക എനിക്കിതു പുതിയ അറിവാണ് ഇക്ക എന്നോട് ചെയ്ടഗത്തൊന്നും ഒരിക്കലും ഒരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല കാരണം എന്റെ തടി മുഴുവൻ ഇക്കയുടെ ഉപ്പും ചോറുമാണ് പക്ഷെ അവൻ ഇക്കയോട് ചെയ്തത് ഞാൻ ചോതിച്ചിരിക്കും ഇപ്പോൾ എന്തായാലും നമുക്ക് എന്റെ വീട്ടിലേക് പോകാം മാളിയേക്കൽ തറവാടിനോളം ഇല്ലെങ്കിലും എനിക്കും ഉണ്ടൊര വീട് ബാക്കി അവിടെ ചെന്നിട്ടാവാം ഇക്ക ഒരുപാട് എതിർത്തെങ്കിലും അവസാനം അവന്റെ കൂടെ പോകേണ്ടി വന്നു വീട്ടിൽ ചെന്ന് അമ്മച്ചിയോടും അപ്പച്ചനോടും വിവരങ്ങൾ ധരിപ്പിച്ചു അപ്പച്ചന് അപ്പൊത്തന്നെ ആബിദിനെ കാണാൻ പോണം അമ്മച്ചി പക്ഷെ അപ്പച്ചനെ അടക്കി അമ്മച്ചി എനിക്കൊന്നു നാട്ടിൽ പോണം അമ്മച്ചി പേടിയോടെ ഫർഷാദിനെ നോക്കി വേണ്ട മോനെ ഇനി എന്തിനാ അതൊക്കെ അതൊന്നു വേണ്ടെടാ ഇല്ലമ്മച്ചി എന്നെയും ഇക്കയെയും ഉപദ്രവിച്ചത് ഞാൻ മറക്കാം പക്ഷെ എന്റെ ഈ രണ്ടു പെങ്ങൾമാരോടും അവൻ ചെയ്തത് എനിക്ക് ഈ ജീവിതത്തിൽ പൊറുക്കാൻ പറ്റില്ല ഫർഷാദ് പെങ്ങൾ എന്ന് വിളിച്ചത് ഫാത്തിമയിൽ വലിയ വേതന ഉണ്ടാക്കി അതു മറ്റാരും കണ്ടില്ലെങ്കിലും അമ്മച്ചിയും ആരിഫയും അതു ശ്രദ്ധിച്ചു അമ്മച്ചി ഞാൻ ഒന്നുപോയിട്ട് വരം പ്ലീസ് ഞാൻ ഉറപ്പായും തിരിച്ചു വരും അമ്മച്ചിക്ക് വേണ്ടി അപ്പച്ചന് വേണ്ടി പോടാ പോയി അവനെ കണ്ടേച്ചും വാ അപ്പച്ചനായിരുന്നു അതു ഞാൻ പോകണം എന്ന് കരുതിയാത ഇനി ഇപ്പൊ നീ പോയാൽ മതി അവനെ കണ്ടു തിരിച്ചു വാ ഞങ്ങൾ എല്ലാരും നിനക്കായി കാത്തിരിക്കും
ഫർഷാദ് പെട്ടന്ന് തന്നെ ഇറങ്ങി വണ്ടിയുടെ കീ എടുത്തു സ്റ്റാർട്ട് ചെയ്തു വണ്ടി അതിവേഗം പായിച്ചുപോയി അമ്മച്ചിമാത്രം അതു വേദനയോടെ നോക്കി നിന്നു നീ എന്തിനാടി കരയുന്നെ അവൻ നമ്മ്മുടെ മോനാ അവൻ നമ്മുക്കായി തിരിച്ചു വരും അപ്പച്ചൻ അമ്മച്ചിയോടായി പറഞ്ഞു ഫർഷാദ് വണ്ടി അതിവേഗം പായിച്ചു സമയം പോകുംതോറും അവന്റെ ഉള്ളിലെ പക വര്ധിച്ചുകൊണ്ടിരുന്നു അവൻ പെട്ടെന്ന് തന്നെ ആ ബംഗ്ലാവിൽ എത്തിച്ചേർന്നു തുറന്നിട്ട ഗേറ്റിലൂടെ അവൻ വണ്ടി ഉള്ളോട്ട് പായിച്ചു വീടിന്റെ മുന്നിൽ ഷെഡിനോട് ചേർന്നു വണ്ടി നിർത്തി അവൻ ഒന്ന് ചുറ്റും നോക്കി മുറ്റത്തു അംഗിഗായി 4പേരോളം നിൽക്കുന്നു പുറം പണിക്കാർ അല്ലെന്നും ഗുണ്ടകൾ ആണെന്നും വ്യക്തം അവർ വണ്ടിക്കരികിലേക്കു നീങ്ങിക്കൊണ്ടിരുന്നു അവൻ പതിയെ വണ്ടി വിട്ടു പുറത്തിറങ്ങി ആബിദ് സാറിനെ ഒന്ന് കാണണം സർ ബിസി ആണ് പോയിട്ട് പിന്നെ വാ ആദ്യം അടുത്തെത്തിയവൻ ബോണറ്റിൽ കൈ കുത്തിക്കൊണ്ട് പറഞ്ഞു അയ്‌യോ എനിക്കൊന്നു കണ്ടാൽ മാത്രം മതി കണ്ട അപ്പോൾ തന്നെ പൊക്കോളാം നിന്നോട് അല്ലേടാ നായെ കാണാൻ പറ്റില്ല എന്ന് പറഞ്ഞത് അവൻ ഫർഷാദിന്റെ കോളറിൽ കയറി പിടിച്ചു തെറ്റി നിന്നവർ ഓരോരുത്തർ ആയി അടുത്തേക്ക് വന്നു തുടങ്ങി ഇനിയും വൈകിയാൽ എല്ലാത്തിനെയും ഒരുമിച്ചു തല്ലേണ്ടി വരും അവൻ മനസിലാക്കി പിന്നെ കോളറിൽ പിടിച്ചവനെ പിരടിക്കു പിടിച്ചു ഒന്ന് കറങ്ങി മൂന്നുപ്രാവശ്യം അവന്റെ തല ബോണറ്റിൽ വെച്ചടിച്ചു അവനെ പിന്നോട്ട് എറിഞ്ഞു അവൻ തളർന്നു തെറിച്ചുവീണു മറ്റുള്ളവർ ഇതുകണ്ട് അവന്റെ അടുത്തേക്ക് ഓടി വരാൻ തുടങ്ങി ആദ്യം എത്തിയവൻ അവനെ ആഞ്ഞു ചവിട്ടി ഫർഷാദ് ഒന്നൊഴിഞ്ഞ മാറി ചവിട്ട് തെറ്റിയ അവൻ പിന്നോട്ട് വെച്ചുപോയി ഫർഷാദ് അവന്റെ പിറകിൽ നട്ടെല്ലിന് തന്നെ ആഞ്ഞു
ചവിട്ടി അവൻ തെറിച്ചു വീണു ഫർഷാദ് അവന്റെ പിന്നാലെ പോയി കമിന്ന് കിടക്കുന്ന അവന്റെ നട്ടെല്ലിന് ആഞ്ഞു ആഞ്ഞു ചവിട്ട് അപ്പോയെക്കും മൂന്നാമൻ ഒരു വടികൊണ്ട് ഫർഷാദിന്റെ തലയിൽ പതിച്ചിരുന്നു അവന്റെ തല ഒരൽപ്പം മുറിഞ്ഞു അവൻ അടുത്ത അടി ഇടതുകൈ കൊണ്ടു വടിയിൽ പിടിച്ചു തടഞ്ഞു അവന്റെ കാരനത്തു ആഞ്ഞു ഒന്ന കൊടുത്തു പിന്നെ മൂക്കിനിട്ട് രണ്ടുകുത്തു ആഞ്ഞു കുത്തി അവന്റെ മൂക്കിൽ നിന്നും രക്തം ഒലിച്ചു തുടങ്ങി ഫർഷാദ് അവനുമേലുള്ള പിടി അയിച്ചു അവൻ താഴ്ന്നിരുന്നു നാലാമൻ ഇതൊക്കെ കണ്ടു ഭയന്നു നിൽക്കുകയാണ് എവിടെടാ ആബിദ് ഫർഷാദ് മുരണ്ടു മുകളിൽ ഉണ്ട് അവൻ ഭയന്നുകൊണ്ട് പറഞ്ഞു ഫർഷാദ് വീടിനു അകത്തേക്ക് കുതിച്ചു ആദ്യമായി ഉള്ളിൽ കയറിയ അവൻ ഒരല്പം ഭയന്നു വലിയ വീടാണ് പക്ഷെ മുകളിലേക്കുള്ള കോണി കാണുന്നില്ല അവൻ ചുറ്റും ഒന്ന് നോക്കി ഒരല്പം കഷ്ടപെട്ടിട്ടാണെങ്കിൽം അവൻ കോണി കണ്ടെത്തി മുകളിൽ എത്തിയപ്പോ പിന്നെ ആബിദിന്റ മുറി കണ്ടുപിടിക്കണം മുന്നിൽ ഒരു കാവൽക്കാരൻ ഉള്ള മുറി കണ്ടുകൊണ്ട് അവൻ അവിടേക്കു നടന്നു മുന്നിൽ നിൽക്കുന്നവൻ തടയാൻ മുന്നോട്ട് വന്നു അവൻ മുറിയുടെ വാതിൽ പൊളിച്ചു അകത്തേക്കുപോയി ഓഫീസ് ടേബിളിന്റെ മുകളിൽ പതിച്ചു അവൻ വേതനകൊണ്ടു പുകയുകയാണ് ഉള്ളിൽ കയറിയ ഫർഷാദ് ആ കയ്ച്ച കണ്ടു ഒന്ന് പകച്ചു മുറിയുടെ മൂലയിൽ ഒരു യുവതിയും ഒരു പിഞ്ചുകുഞ്ഞും നിൽക്കുന്നു ഒരുത്തൻ അവരുടെ തലയ്ക്കു മുകളിൽ തോക്കുമായി നിൽക്കുന്നു ടേബിളിൽ മുന്നിൽ തന്റെ ചെയറിൽ ഇരിക്കുന്ന ആബിദിന്റെ കഴുത്തിൽ കത്തിവച്ചു നിൽക്കുകയാണ് അസീസ് ആബിദിന്റെ മുന്നിൽ ഒരു മുദ്രപേപ്പറും ഉണ്ട് കാര്യങ്ങളുടെ കിടപ്പു ഒരുവിധം ഫർഷാദ് മനസ്സിലാക്കി അവൻ ഒറ്റക്കുതിപ്പിന് തോക്ക് ചൂണ്ടി നിൽക്കുന്നവനെ മുട്ടിനു ചവിട്ടി വീഴത്തി അവന്റെ കയ്യിൽ നിന്നും തോക്ക് തന്റെ കൈകളിൽ ആക്കി അവന്റെ നേരെ ചൂണ്ടി അവന്റെ മുട്ടിനുതന്നെ വെടിവച്ചു അവൻ കാലിൽ കൈ വച്ചു വേദനകൊണ്ടു കിടന്നു പുളഞ്ഞു ഫർഷാദ് അസീസിന് നേരെ തിരിഞ്ഞു ഫർഷാദ് തോക്ക് തന്റെ പിന്നിൽ തിരുകി ഒരടി മുന്നോട്ടു വച്ചാൽ കൊല്ലും ഞാൻ ഇവനെ അസീസ് ആബിദിന്റെ കഴുത്തിൽ കത്തി വച്ചുകൊണ്ട് പറഞ്ഞു ഫർഷാദ് ഒന്ന് അവനെ നോക്കി ചിരിച്ചു അവൻ ഒന്ന് ഭയന്നു
ഞാനും അതിനു തന്നാ വന്നേ അസീസ് ഇനി ഇപ്പോൾ നീയായിട്ടു തീർക്കാൻ ആണെങ്കിൽ അങ്ങനെ അതു കഴിഞ്ഞു നമ്മൾതമ്മിൽ ഒരു കണക്കുണ്ട് നീ ചെയ്ത തെറ്റിന് ഞാൻ അനുഭവിച്ച ശിക്ഷ പിന്നെ എന്റെ പെങ്ങളെ കേറി പിടച്ചതും ചേർത്ത് ആ കണക്കു അങ്ങ് തീർക്കാം എന്തൈ അപ്പൊ ആദ്യം നീ അവനെ തീർക്കു ആബിദ് ഭയന്നു ഫർഷാദിനെ നോക്കി അസീസ് ഫർഷാദിന്റെ വാക്കുകളിൽ ഭയന്നു അവന്റെ കൈ വിറക്കാൻ തുടങ്ങി അവൻ ആബിദിനെ കൊല്ലാൻ ഒന്നും കരുതിയില്ലായിരുഞ്ഞു പക്ഷെ ഇപ്പോൾ ഇനി രക്ഷ ഇല്ല എന്ന് മനസ്സിലാക്കിയ അവൻ കത്തിയുമായി ഫർഷാദിന് നേരെ തിരിഞ്ഞു കുത്താനായി ആഞ്ഞു വന്ന അവന്റെ കയ്യിൽ ഫർഷാദ് കയറിപ്പിടിച്ചു വലതുകരം അവന്റെ കഴുത്തിൽ മുറിക്കു അവനെ മതിലിൽ ചാരി ഉയർത്തി അസീസ് ശ്വാസം കിട്ടാതെ പിടിച്ചു കുറച്ചു കഴിഞ്ഞപ്പോൽ ഫർഷാദ് പിടി അയിച്ചു അസീസ് കുറച്ചുകൊണ്ട് നിലം പതിച്ചു ഫർഷാദ് അസീസിന്റെ നെഞ്ചിൽ തന്നെ കൊടുത്തു നല്ല നാല് ചവിട്ടു എന്നിട്ട് അവന്റെ കാലുകളിൽ പിടിച്ചു അവനെ വലിച്ചു ബാല്കണിയിലേക്കു കൊണ്ടുപോയി ബാൽക്കണിയിൽ എത്തിയ ഉടനെ ഫർഷാദ് തയെക്കു നോക്കി അവിടെ നല്ല ഒരു പുത്തൻ ബെൻസ് കിടക്കുന്നു ആബിദിന്റ ആണ് പിന്നെ ഒന്നും നോക്കിയില്ല അസീസിനെ എടുത്തു നിലത്തേക്ക് ഇട്ടു കൃത്യം ബെൻസിന്റെ മുകളിൽ തന്നെ അവൻ ചെന്ന് വീണു ഫർഷാദ് നേരെ ഉള്ളോട്ടു നടന്നു ഇനി ആബിദുനെ ഒന്നു കാണാം അവൻ ആബിദിന്റെ അടുത്ത് ചെന്ന് അവന്റെ മുഖത്തു തീർത്തു ഒന്ന് പൊട്ടിച്ചു അവൻ തലകറങ്ങി കസേരയിൽ ഇരുന്നുപോയി ഫർഷാദ് അവന്റെ കസേരയിൽ കാലുവെച്ചു പറഞ്ഞു നിന്നെ ഇവിടെ വച്ചു തീർക്കേണ്ടതാണ് പക്ഷെ എന്റെ അമ്മച്ചി പറയും ജീവൻ നല്കാനും അതെടുക്കാന്ന് പടച്ചോന് മാത്രെ അവകാശം ഉള്ളത് എന്ന് പക്ഷെ സ്വന്തം തന്തയെ ചവിട്ടിയ നിന്നെ അങ്ങനെ വെറുതെ വിടാനും പറ്റില്ല അതുകൊണ്ട് നിന്റെ കാലു അതു ഞാനിഗെടുക്ക ഫർഷാദ് ചെയർ കാലുകൊണ്ട് തട്ടി കിടത്തു ഒപ്പം ആബിദും വീണു അവന്റെ വലതുകാലിൽ പിടുത്തമിട്ടു അവന്റെ അരയിൽ വച്ച തോക്ക് പുറത്തെടുത്തു എന്നിട്ട് മുട്ടിനുമുകളിൽ വരത്തക്കരീതിയിൽ തോക്ക് സെറ്റ് ചെയ്തു അള്ളോ ഇക്കയെ ഒന്നും ചെയ്യല്ലേ നേരത്തെ അവിടെ ഉണ്ടായിരുന്ന ആ പെൺകുട്ടി കുഞ്ഞിനേയും കൊണ്ടു ആബിദിന്റെ അടുത്ത് വന്നിരുന്നു ഫർഷാദ് ഒന്ന് പതറി ആ കണ്ണേറിനുമുന്നിൽ അവൻ പതറിപ്പോയി അവൻ തോക്കിന്റെ പിടികൊണ് ആബിദിന്റെ മുട്ടിൽ ആഞ്ഞടിച്ചുകൊണ്ട് തോക്ക് പിൻവലിച്ചു
നിന്റെ ഭാര്യയുടെ കരച്ചിൽ തത്കാലം നിന്നെ രക്ഷിച്ചു ഇനി മേലാൽ നിന്റെ തോന്നിവാസം വല്ലതും പുറത്തെടുത്താൽ അന്നു തീരും നീ നായെ ഒരുത്തനെയും കൊല്ലരുത് എന്നെ എന്റമ്മച്ചി പറഞ്ഞിട്ടുള്ളു കയ്യും കാലും തല്ലിയൊടിച്ചു മൂലക്കിടും ഞാൻ അത്രയും പറഞ്ഞു ഫർഷാദ് തിരിഞ്ഞു നടന്നു വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു വണ്ടി മുന്നോട്ടു എടുത്തുകൊണ്ടു കയ്യിൽ ഉണ്ടായിരുന്ന തോക്ക് ആ മുറ്റത്തു ഉപേക്ഷിച്ചു വണ്ടി മുന്നോട്ടു പായിച്ചു പോക്കറ്റിൽ നിന്നും സ്വിച്ച് ഓഫ് ചെയ്തിരുന്ന അവന്റെ ഫോൺ on ചെയ്തു മറ്റൊന്നും കൊണ്ടല്ല സ്വിച്ച് ഓഫ് ചെയ്തത് വരുന്നവഴിയിൽ അമ്മച്ചി എങ്ങാനും തിരിച്ചു വാടാ എന്നുപറഞ്ഞു വിളിച്ചാൽ അവൻ തിരിച്ചു പോയിപ്പോവും എന്നവന് അറിയാമായിരുന്നു അവൻ സ്‌ക്രീനിൽ നോക്കി 40മിസ്സ് കാൾ എല്ലാം അമ്മച്ചി തന്നെ അടുത്ത നിമിഷം തന്നെ ഫോൺ റിഗ് ചയ്തു അമ്മച്ചി എന്ന് സ്‌ക്രീനിൽ തെളിഞ്ഞു അവൻ ഫോൺ എടുത്തു ചെവിയിൽ വച്ചു ആ അമ്മച്ചി ഞാൻ വരുവാ ഒരു 5മണിക്കൂർ അത്രയേ വേണ്ടു വന്നിട്ടു സംസാരിക്കാം ഏഹ് ഇല്ല എനിക്കൊന്നും പറ്റിയിട്ടില്ല ഇല്ലമ്മച്ചി ഞാൻ അവനെ ഒന്നും ചെയ്തില്ല ഞാൻ ഡ്രൈവ് ചെയ്യ വന്നിട്ട് സംസാരിക്കാ അപ്പൊ ശെരി അവൻ ഫോൺ കട്ട് ചെയ്തു വണ്ടി ഓടിച്ചു വിശക്കുന്നുണ്ട് പക്ഷെ വേണ്ട എത്രയും പെട്ടെന്ന് അമ്മച്ചിയെ കാണണം താൻ വന്നതിനു ശേഷം ആ പാവം ഒന്നും കായിച്ചുകാണില്ല എന്നവന് ഉറപ്പായിരുന്നു അവൻ ആക്‌സിലേറ്റർ ഒന്നുകൂടി ആഞ്ഞു ചവിട്ടി ആ 1985ബെൻസ് ആദ്യം ഒന്നുമുരണ്ടെങ്കിലും അവനെയും കൊണ്ട് പറന്നു ഒരു 5മണിക്കൂർ കൊണ്ട് അവൻ വീടെത്തി ആ ഗേറ്റ് കടന്നപ്പോൾ തന്നെ അവൻ കണ്ടു ആ മുറ്റത്തെ ചാരുകസേരയിൽ അപ്പച്ചന്റെ തോളിൽ തലചായ്ച്ചു കിടക്കുന്ന അമ്മച്ചിയെ അവൻ പെട്ടെന്ന് വണ്ടി പാർക്ക് ചെയ്തു അമ്മച്ചിയുടെ അടുത്തേക്ക് ഓടി ആ മുന്നിൽ മുട്ടുകുത്തി ഇരുന്നു ആ കൈകൾ മുത്തി മാപ്പ് പറഞ്ഞു അത്രയും നേരം വിഷമിപ്പിച്ചതിനു പക്ഷെ അമ്മച്ചി പിണക്കത്തിൽ ആണ് അമ്മച്ചി അവൻ നീട്ടി വിളിച്ചു പക്ഷെ അമ്മച്ചി നോക്കിയില്ല അവൻ ആ മുഖം ബലമായി പിടിച്ചു തിരിച്ചു പക്ഷെ അവൻ കയ്യെടുക്കുമ്പോൾ ആ മുഖം പിന്നേം തിരിച്ചു കളയും നിന്റെ തലേക്കെന്തുപറ്റി അപ്പച്ചൻ ആ ചോദ്യം എറിഞ്ഞു അമ്മച്ചി ആ മുഖ തിരിച്ചു അയ്യോ എന്നാടാ എന്നാ പറ്റി എന്റെ കുഞ്ഞിന് അമ്മച്ചി അവന്റെ തല തിരിച്ചു മറിച്ചും നോക്കി എന്നിട്ടു ആ മുറിവ് ഒന്ന് തൊട്ടു ആ അവൻ ഒന്ന് വേദന വാക്കുകളിൽ അറിയിച്ചു നല്ല വേദന ഉണ്ടോടാ മോനെ നിന്നോട് അമ്മച്ചി പറഞ്ഞതല്ലേ ഇതിനൊന്നും പോകണ്ട എന്ന് ദൈവമേ എന്തിനാ എന്നെ ഇങ്ങനെ തീ തീറ്റിക്കുന്നെ എന്റമ്മച്ചി ഒന്നും ഇല്ല ഒരുത്തൻ ഒരു വടികൊണ്ട് അടിച്ചതാ ചെറിയ ഒരു മുറിവ് അത്ര ഉള്ളു
എന്ന് നീയാണോ തീരുമാനിക്കുന്നെ അമ്മച്ചി ഫസ്റ്റ് aid ബോക്സ് എടുക്കാൻ ഉള്ളോട്ട് പാഞ്ഞു അമ്മച്ചി ഓടി പോകുന്നത് കണ്ടു അകതിരുന്ന എല്ലാരും പുറത്തേക്കു ക്ഷണനേരത്തിൽ വന്നു അമ്മച്ചി അതിനേക്കാൾ സ്പീഡിൽ മരുന്നുമായി തിരിച്ചെത്തി തല വൃത്തിയാകാൻ തുടങ്ങി അതുകണ്ടു എല്ലാരിലും ഒരു ചിരി വിടർന്നു കഴിഞ്ഞു എല്ലാം കഴിഞ്ഞു ഞാനിപ്പോ നിരപരാധി ആണെന്ന് എല്ലാർക്കും അറിയേം ചെയ്യാം പ്രതികാരവും കഴിഞ്ഞു ഇനി ഞാൻ എന്റെ അമ്മച്ചിയുടെ മാത്രം alle അവൻ അമ്മച്ചിയുടെ കവിളിൽ ഉമ്മവെച്ചു ആ മടിയിൽ നിലത്തിരുന്നു കൊടുത്തന്നെ തലവച്ചു കിടന്നു അമ്മച്ചിയുടെ കൈകൾ അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു അമ്മച്ചി വിശക്കുന്നു എനിക്ക് ഭക്ഷണം ത്താ അമ്മച്ചി അവനെയും കൊണ്ടു ഉള്ളിലേക്ക് പോയി അപ്പച്ചൻ ആ കയ്ച്ച കണ്ടു അവിടെതന്നെ ഇരുന്നു ആ കണ്ണുകൾ ഒരല്പം ഈറനായി അമ്മച്ചി അവനു വാരി നൽകി അമ്മച്ചിയും അതിൽ നിന്നും കഴിച്ചു ഓഹ് ഇളകുഞ്ഞല്ലേ വാരി കൊടുക്കാൻ ആരിഫ ആയിരുന്നു അതു അവർ ഇപ്പോൾ ശെരിക്കും ഏട്ടനും പെങ്ങളുമാണ് നി പോടീ അവൻ തിരിച്ചടിച്ചു ഫാത്തിമ ആ ബന്ധം കൗതുകത്തോടെ നോക്കി ആബിദും അവളും തമ്മിൽ ഒരിക്കലും സ്നേഹത്തോടെ ഒന്നു സംസാരിച്ചിട്ട് കൂടിയില്ല ഇവിടെ ആണെങ്കിലോ ഒരമ്മയുടെ മക്കൾ അല്ലാഞ്ഞിട്ടുകൂടി അവർ സഹോദരി സഹോദരൻമാർ ആയി കഴിയുന്നു ഫാത്തിമക്ക് അവനോടുള്ള സ്നേഹം കൂടി പക്ഷെ അവൻ തന്നെ ഒരു പെങ്ങളായി കാണുന് വിഷമം ആ മനസിൽ കിടന്നു അവളെ കുത്തിനോവിച്ചുകൊണ്ടിരുന്നു ഹെന്ന ഉറങ്ങുകയാണ് അതാണ് അവളെ ഇവിടെ കാണാത്തതു രാത്രി ഫർഷാദ് അമ്മച്ചിയുടെ കൂടെ കിടക്കാം എന്നുകരുതി ആണ് പോയത് അപ്പോഴാണ് അമ്മച്ചിയുടെ കൂടെ കയറികിടക്ക്കുന്ന ആരിഫയെ കാണുന്നത് എടി ഇറങ്ങി പോടീ എനിക്ക് അമ്മച്ചിയുടെ കൂടെ കിടക്കണം നീ വേണേൽ എന്റെ അപ്പുറം കിടന്നോ പറ്റില്ല എനിക്ക് ഇവിടെ കിടക്കണം നീ അപ്പുറം കിടന്നോ ഫർഷാദ് ആരിഫയോടായി പറഞ്ഞു ആരിഫ വിടുന്ന മട്ടില്ല ഫർഷാദ് ആരിഫയെ ബലം പിടിച്ചു നീക്കി ഇടയിൽ കയറി കിടന്നു ആരിഫ കുറെ ബലം പിടിച്ചെങ്കിലും അവന്റെ ബലത്തിന് മുന്നിൽ അവൾ തോറ്റുപോയി അവളുടെ മുഖമെല്ലാം വാടി കരച്ചിലിന്റെ വക്കിൽ എത്തി അതുകണ്ടപ്പോൾ അവനു സഹിച്ചില്ല അവൻ അടുത്ത സൈഡിലേക്ക് മാറി കിടന്നു അവൾക്ക് സ്ഥലം കൊടുത്തു അവൾ അപ്പോൾ തന്നെ അവൻ ഒഴിഞ്ഞുമാറിയ സ്ഥലത്തു കേറികിടന്നു ഫർഷാദിനെ കൊഞ്ഞനം കുത്തി അമ്മച്ചി ഇതൊക്കെ കണ്ടു സന്തോഷത്തോടെ കിടന്നു അപ്പച്ചൻ എല്ലാരേം കണ്ടപ്പോ തന്നെ ഫർഷാദിന്റെ മുറിയിൽ പോയി കിടന്നു അങ്ങനെ അവർ എല്ലാരും അമ്മച്ചിയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി
പിറ്റേന്ന് രാവിലെ ഫർഷാദ് തന്റെ മുറിയിൽ ഇരിക്കുകയായിരുന്നു അപ്പോഴാണ് അപ്പച്ചൻ കയറി വരുന്നത് അവൻ അപ്പച്ചനെ കണ്ടപ്പോൾ ഒന്നെണീറ്റ് നിന്നു നേരെ ഇരുന്നു അപ്പച്ചൻ അവനോടായി തുടർന്ന് ഡാ ജോസൂട്ടി നിനക്ക് ഇനി ഒരു കല്യാണം ഒക്കെ ആയിക്കൂടെ ഞാൻ അമ്മച്ചിയോടു പറഞ്ഞിരുന്നല്ലോ അമ്മച്ചിക്ക് ഇഷ്ടപ്പെട്ട കുട്ടിയെ നോക്കിക്കോളാ അമ്മച്ചി പറയുന്ന ആരെവേണെങ്കിലുംഞാൻ കെട്ടും എടാ അമ്മച്ചിയല്ല നിനക്ക് പെൺകുട്ടിയെ കണ്ടുപിടിക്കേണ്ടത് നീ തന്നെ വേണം കണ്ടുപിടിക്കാൻ അപ്പച്ചാ അതിൽ എനിക്ക് യോജിപ്പില്ല എന്റെ അമ്മച്ചിക്ക് ഞാൻ വാക്കുകൊടുത്തു കഴിഞ്ഞു പിന്നെ അമ്മച്ചി എനിക്ക് വേണ്ടി ഏറ്റവും നല്ലത് തന്നെയേ കണ്ടുപിടിക്ക് അതെനിക്ക് ഉറപ്പാ നിനക്ക് അത്രയ്ക്ക് ഉറപ്പാണെങ്കിൽ ഞാൻ പിന്നെ ഒന്നും പറയുന്നില്ല അപ്പോൾ നിന്റെ അമ്മച്ചി കാണിച്ചു തരുന്ന ഏതു പെണ്ണിനേയും നീ കെട്ടും അതിൽ മാറ്റം ഒന്നും ഇല്ല അല്ലെ ആ അതെ എടിയേ ഇങ്ങു പോര് ചെക്കൻ സമ്മതിച്ചു അല്ലപിന്നെ നിന്റെ അമ്മച്ചിയുടെ ഒരു കാര്യം നീ അന്നുപറഞ്ഞത് സത്യം ആണോ എന്നറിയാൻ എന്നെ ഇങ്ങോട്ട് വിട്ട് അപ്പുറത്ത് ഒളിച്ചോറിക്ക നിന്റെ അമ്മച്ചി ഇവളെവിടെ എടി മതി ഇങ്ങോട്ട് വാ അമ്മച്ചി പതുക്കെ അകത്തേക്ക് വന്നു ഒളിച്ചു നിന്നതിന്റെ ജാള്യത ഉണ്ട് അപ്പച്ചനെ ദഹിപ്പിച്ചോന്ന് നോക്കി എടി നീ എന്നാത്തിനാ എന്നെ നോക്കി ദഹിപ്പിക്കുന്നെ നീ ആ കൊച്ചിനെ കുറിച്ച് പറ നീ കാണിച്ചു കൊടുക്കുന്നവളെ തന്നെ നമ്മുടെ മോൻ കെട്ടും ഫർഷാദ് ആവേശത്തോടെ ആ മുഖത്തേക്ക് നോക്കി തന്റെ അമ്മച്ചി തനിക്കായി കണ്ടെത്തിയവൾ ആരെന്നറിയാൻ ഞാൻ മാത്രമല്ല നിന്റെ പെങ്ങളും കൂടി കണ്ടുപിടിച്ച കുട്ടിയ നല്ല കുട്ടിയാണ് വിദ്യാഭ്യാസം സംസ്കാരം സൽസ്വഭാവം പിന്നെ കാണാനും കൊള്ളാം എനിക്ക് എന്തുകൊണ്ടും നന്നായി ബോധിച്ചു ഇനി നീ കൂടി കണ്ടു ബോധിക്കണം അതെന്തിനാ അമ്മച്ചി അതിന്റെ ആവശ്യം ഉണ്ടോ അമ്മച്ചിക്ക് ഇഷ്ടപ്പെട്ടെങ്കിൽ എനിക്കൊരു എതിരും ഇല്ല അങ്ങനെ പറഞ്ഞാൽ എങ്ങനാടാ നിനക്ക് കൂടി ഇഷ്ടപെട്ടെ പറ്റു നിനക്ക് അറിയുന്ന കുട്ടിയാ ഞാൻ ചോദിച്ചപ്പോൾ അവൾക്കും കുടുംബത്തിനും സമ്മതം അതാ നിന്നോട് പറയാം എന്ന് വച്ചതു
എനിക്കറിയാം എന്ന് പറയുമ്പോൾ നമ്മുടെ പണിക്കാർ വല്ലതുമാണോ ആ അങ്ങനെയും പറയാം മറ്റാരുമല്ല നമ്മുടെ ഹമീദിക്കയുടെ മകൾ ഫാത്തിമ നിനക്ക് എന്തുകൊണ്ട്മ ചേരും അമ്മച്ചി അവൻ ഒന്നു തൊണ്ട ഇടറി വിളിച്ചു അമ്മച്ചി അരുതാത്തതു എന്തോ പറഞ്ഞപോലെ അവൻ ഞെട്ടി അമ്മച്ചി എന്തൊക്കെയാ പറയുന്നേ അവൾ എനിക്ക് പെങ്ങളേപോലെ അല്ലെ അങ്ങനെ അല്ലെ ഞാൻ കാണാവൂ എടാ ജോസൂട്ടി അവളെ പെങ്ങളായി കണ്ടത് നിന്റെ മനസ്സിന്റെ നന്മ എന്റെ മോൻ നന്ദികേടൊന്നും കാണിക്കാത്തത് അമ്മച്ചിക്ക് അഭിമാനവും ആണ് പക്ഷെ അവളുടെ ഭാഗത്തു നിന്നൊന്നു ചിന്തിച്ചു നോക്കിയേ അവൾക്കു നിന്നെ ഇഷ്ടമാണ് അതു നീ പറയുംപോലെ ഒരേട്ടനോടുള്ള ഇഷ്ടമല്ല ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നവനോടുള്ള ഇഷ്ടം ആ ഇഷ്ടമാണ് അവക്ക് അതു അവളുടെ വാക്കുകളിൽ നിന്നും ഈ അമ്മച്ചി മനസ്സിലാക്കുകയാണ് അമ്മച്ചിക്ക് തന്ന വാക്കൊന്നും നീ നോക്കണ്ട നിനക്ക് ഇഷ്ടമല്ലേൽ അമ്മച്ചി ഒരിക്കലും നിര്ബന്ധിക്കില്ല അതിനു അമ്മച്ചിക്ക് താല്പര്യമില്ല പക്ഷെ അവൾ നിനക്കു ഒരു ഭാഗ്യമായിരിക്കും നീ അവളെ വിവാഹം കഴിച്ചാൽ ഇവിടെ എല്ലാർക്കും സന്തോഷം മാത്രമേ ഉണ്ടാവു എല്ലാത്തിനും ഉപരി നിന്നോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചിന്റെ ആഗ്രഹം അതു നീ കണ്ടില്ലെന്നു വയ്ക്കരുത് ഇതെല്ലാം നീ ഒന്നാലോചിക്കു എന്നിട്ട് തീരുമാനിക്ക് അതല്ല അമ്മച്ചി ഞാൻ അവരുടെ വീട്ടിലേ വെറും ഒരു ജോലിക്കാരൻ ആയിരുന്നില്ലേ അപ്പോൾ അവൾക്കു എന്നെ എങ്ങനാ ഒരു ഭർത്താവായി കാണാൻ സാധിക്കുക എടാ നീ അന്നു അവളെ രക്ഷിച്ചത് മുതൽ അവക്ക് നിന്നെ ഇഷ്ടമാ പിന്നെ നിന്റെ പഠിപ്പും അറിഞ്ഞപ്പോൾ അവൾക്കു ചേർന്നവൻ ആണെന്ന് അവൾ അന്നേ ഉറപ്പിച്ചു പിന്നെ നിനക്കെന്താടാ കുറവ് ഈ കാണുന്നതൊക്കെ നിന്റേത് കൂടിയാണ് പിന്നെ ഞാനും അപ്പച്ചന് ഉണ്ട് പിന്നെ നീ അവിടെ ജോലിക്കാരൻ ആയി നിന്നതു അങ്ങനെ ബോക്കിയാൽ അവര് ഇപ്പോൾ നമ്മുടെ പണിക്കാർ അല്ലെ മനുഷ്യന്റെ ഉയർച്ച പണം കൊണ്ടല്ല മരിച്ചു മര്യാദയും പരസ്പര ബഹുമാനവുമാണ് അതൊക്കെ നോക്കുമ്പോൾ നീ എന്നോ അവരൊക്കൽ സമ്പന്നൻ ആണ് പിന്നെ എന്താടാ ആലോചിക്കാൻ നീ അവളെ പെട്ടെന്ന് നിന്റെ സ്വന്തം ആകു
ഇപ്പോൾ നീ ഒരു കാര്യം ചെയ്യു അവളെയും കൂട്ടികൊണ്ടുപോയി പുറത്തൊക്കെ ഒന്നുപോയിവാ എന്നിട്ട് സ്വസ്ഥമായി ഒന്ന് സംസാരിക്കു പരസ്പരം കാര്യങ്ങൾ തുറന്നു ചോദിക്കു എന്നിട്ടുവാ ഫർഷാദ് ഒരൽപ്പം ആലോചിച്ചു അമ്മച്ചി പറയുന്നത് തനിക്കു നല്ലതേ വറുത്തു എന്നറിയാം പക്ഷെ അവളെ തനിക്കു ഭാര്യയായി കാണാൻ പറ്റുമോ അവളെ ഇന്നുവരെ മറ്റൊരു കണ്ണുകൊണ്ടു കണ്ടിട്ടില്ല അവളെ എന്നല്ലേ മറ്റൊരു പെണ്ണിനേയും അവൻ ആ ഒരർത്ഥത്തിൽ നോക്കിയിട്ടില്ല എന്നുള്ളത് അവന്റെ തന്നെ സ്വകാര്യ അഹംകാരം ആണ് ആ അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ അതു ചിലപ്പോൾ ഒരു പരാജയ ദാമ്പത്യം ആവുമോ എന്നവൻ ഭയപ്പെട്ടു എന്തായാലും അവളെയും കൊണ്ടൊന്നു പുറത്തുപോയി വരാം അവളുടെ മനസ്സ് കൂടി അറിയാമല്ലോ ഫർഷാദ് പുറത്തു കാത്തിരുന്നു ആരെയും കാണുന്നില്ല ഇവൾക്ക് ഇത്രയും ഒരുങ്ങാൻ ഇതെന്താ ഉള്ളത് ഇവിടെ അടുത്തുപോകാൻ അല്ലെ ഉള്ളു അവൻ കാറിൽ അക്ഷമനായി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ആരിഫ ഫാത്തിമയെ ആനയിച്ചു കൊണ്ടുവരുന്നത് കണ്ടു അവളെ ഒരു റെഡ് കളർ സാരി ഉടുപ്പിച്ചിരിക്കുന്നു അവൾ അതിൽ അതിസുന്ദരിയാണ് കറുത്ത തട്ടം അവൾ ചുറ്റിയിരിക്കുന്നു അവളെ അന്നാദ്യമായി അവൻ ആഗ്രഹിച്ചു തന്റെ ഭാര്യയായി അവൻ ഒരു പെൺകുട്ടിയെ നോക്കി കണ്ടു അവൾ കാറിൽ കയറിയിട്ടും അവൻ ആലോചനയിൽ ആണ് ആരിഫ തട്ടിവിളിച്ചപ്പോൾ ആണ് അവൻ ഉണർന്നത് അതെ ഈ വായിക്കു അങ്ങ് പോയേക്കരുത് ഇങ്ങു വന്നേക്കണം കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല വെറുതെ നാട്ടുകാരെക്കൊണ്ട് പരായിപോയിക്കരുത് നീ പോടീ എന്ന് പറഞ്ഞു അവൻ വണ്ടി പായിച്ചു വീട്ടിൽ എല്ലാരും അവരെ സന്തോഷത്തോടെ യാത്രയാക്കി അവൻ കാർ തനിക്ക് ഏറ്റവും ഇഷ്ടപെട്ട അവിടടുത്തുള്ള ചിൽഡ്രൻസ് പാർക്കിലേക്കു വിട്ടു അവിടെ അവൻ മിക്കപ്പോഴും ഹെന്നയുമൊത്തു പോകാറുണ്ട് അവനു വളരെ ഇഷ്ടമായിരുന്നു ആ സ്ഥലം യാത്രയിൽ ഉടനീളം ഇരുവരും മൗനമായിരുന്നു ഫാത്തിമപുറത്തേക്കു തന്നെ നോക്കിയിരുന്നു അവൻ ആകട്ടെ ഇത്രയും നാൾ താനെന്താണ് ഇവളുടെ സൗദര്യത്തെ താൻ കാണാതെ പോയതെന്ന് കരുതിയുള്ള ആലോചനയിൽ ആയിരുന്നു പെട്ടെന്ന് തന്നെ പാർക്ക് എത്തി അവൻ വണ്ടിയിൽ നിന്നും ഇറങ്ങി അവൻ മുന്നിലും അവൾ പിറകിലുമായി നടന്നു അവൾ സാരിയൊക്കെ സൂക്ഷിച്ചു പതുക്കെ പതുക്കെ ആണ് നടന്നു വരുന്നത് അവൾക്ക് സാരി ഒരു ബുദ്ധിമുട്ട് ആയിത്തോന്നി അവനു പക്ഷെ അമ്മച്ചിയൊക്കെ എപ്പോഴും സാരിയാണ് അതിന്റെ ഒരു ബുദ്ധിമുട്ടും പക്ഷെ അമ്മചിക്കില്ല അതെന്താ ആ ആർക്കറിയാം അവൻ ചിന്തകളിൽ നിന്നും മോചിതൻ ആയി അവളെവിടെ എന്ന് നോക്കുമ്പോൾ ഫാത്തിമ അവനരികിൽ ഇരുന്നു കഴിഞ്ഞിരുന്നു
അവർ രണ്ടാളും ഒന്നും പറയാനാകാതെ പാർക്കിൽ ഉള്ള കുട്ടികളെ നോക്കിയിരുന്നു രണ്ടാൾക്കും ഒരുപാട് സംസാരിക്കണം എന്നുണ്ട് പക്ഷെ ഒന്നും പറ്റുന്നില്ല പെട്ടെന്ന് എന്തോ തന്റെ കണ്ണിനു നേരെ വന്നപ്പോൾ ആണ് അവൻ ചിന്തയിൽ നിന്നും പേടിച്ചു ഉണർന്നത് നോക്കുമ്പോൾ പഞ്ഞിമിട്ടായി വിൽക്കുന്ന പയ്യനാണ് ഹെന്നയുമായി വരുമ്പോൾ താൻ സ്ഥിരമായി വാങ്ങാറുള്ളതാണ് അതാണ് പയ്യൻ അവന്റെ അടുത്ത് വന്നത് പഞ്ഞി മിട്ടായി വേണോ അവൻ ഫാത്തിമയോടായി ചോദിച്ചു അവൾ വേണ്ടെന്നു തായേ നോക്കി തലയാട്ടി പയ്യന് വിഷമമാവേണ്ടെന്നു കരുതി അവൻ ഒന്നുവാങ്ങി എന്നിട്ട് പണം കൊടുത്തു അവനെ വിട്ടു പതിയെ അതുപൊളിച്ചു അവൻ കഴിച്ചു തുടങ്ങി പെട്ടെന്ന് തല ഉയർത്തി നോക്കിയ ഫാത്തിമ കാണുന്നത് കുട്ടികളെപോലെ പഞ്ഞി മിട്ടായി തിന്നുന്ന ഫർഷാദിനെ ആണ് അവന്റെ മുഖത്തും താടിയിലും എല്ലാം മിട്ടായി പരന്നിട്ടുണ്ട് അവൾക്കു അതു കണ്ടു ചിരി വന്നു അവൾ അതൊരു പുഞ്ചിരിയിൽ ഒതുക്കി എന്തൈ മിട്ടായി വേണോ അവൻ കവർ ഉയർത്തി കാണിച്ചു അവൾ വേണ്ടെന്നു തലയാട്ടി ഇത്തവണ പക്ഷെ ആ മുഖത്തു ഒരു പുഞ്ചിരി വന്നു കുറച്ചു നേരം കൂടി അവര് അവിടെ ഇരുന്നു പക്ഷെ ഒന്നും സംസാരിക്കാൻ രണ്ടാൾക്കും പറ്റുന്നില്ല ഫർഷാദ് നിന്നു വിയർത്തു ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരനുഭവം അവൻ മൊത്തം വിയർത്തു കുളിച്ചു പക്ഷെ അവ്നെവച്ചു നോക്കുമ്പോൾ ഫാത്തിമ പിന്നേം ബദ്ധമായിരുന്നു സാരി ഇട്ടതുകൊണ്ടുള്ള ശരീരം വിയർപ്പു മാത്രം അവൾക്കുണ്ടായിരുന്നുള്ളു എന്നാൽ പോകാം അല്ലെ ഫർഷാദ് എണീറ്റു അവൾ ഒരത്ഭുദത്തോടെ ഫർഷാദിനെ നോക്കി എന്നിട്ട് കൂടെ എണീറ്റു എന്നിട്ട് അവനെ അനുഗമിച്ചു വണ്ടിയിൽ കയറി അവൻ വണ്ടി മുന്നോട്ടു പായിച്ചു കുറച്ചു ദൂരം ചെന്നപ്പോ അവൻ വണ്ടി ഒതുക്കി ഒരൽപ്പം വിക്കി വിക്കി അവൻ തുടങ്ങി കണ്ടോ ഫാത്തിമ ഇതാണ് ഞാൻ എന്റെ ജീവിതത്തിൽ ഞാൻ ആകെ സ്ത്രീകളുമായി ഇടപഴകിയിട്ടുള്ളത് അമ്മച്ചിയോടും ആരിഫയോടും ത്രേസ്യാമ്മച്ചിയോടും മാത്രമാണ് ഒരു പെൺകുട്ടിയുടെ സ്വഭാവം എന്താണെന്നോ അവളെ എങ്ങനെ സന്തോഷമായി വെക്കാമെന്നോ എനിക്ക് അറിയില്ല അതിനു അവസരം കിട്ടിയിട്ടുമില്ല പക്ഷെ ഇപ്പോൾ എന്റർ മനസ്സു നിന്നെ ആഗ്രഹിക്കുന്നു എന്റെ ഭാര്യയായി നല്ല പാതിയായി ഈ കല്യാണത്തിന് നിനക്ക് പൂർണ്ണസമ്മതമാണെകിൽ മാത്രം സമ്മതിച്ചാൽ മതി ഇതിന്റെ പേരിൽ ഒരിക്കലും നിന്റെ ഉപ്പയുടെ ചികിത്സയോ
നിന്റെ ജോലിയോ പോകില്ല അതെല്ലാം നല്ലരീതിയിൽ തന്നെ നടക്കും എന്നോടൊത്തു ജീവിക്കാൻ നിനക്ക് പൂർണ്ണസമ്മതമാണെക മാത്രം നീ കല്യാണത്തിന് സമ്മതിച്ചാൽ മതി അതെന്റെ അമ്മച്ചിയോടു പറഞ്ഞോ അവൻ അത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു എന്നിട്ട് വണ്ടി മുന്നോട്ട് പായിച്ചു എനിക്ക് സമ്മതമാണ് ഫാത്തിമ പതുക്കെ പറഞ്ഞു അവൻ പെട്ടെന്ന് വണ്ടി sudden ബ്രേക്ക് ഇട്ടു നിർത്തി എന്തോ തെറ്റിക്കേറ്റപോലെ അവളുടെ മുഖത്തേക്ക് നോക്കി അവളാകട്ടെ നാണം കൊണ്ടു തലതായതിപ്പോയി അവൻ പിന്നെ ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടു പായിച്ചു വീട്ടിലെത്തും വരെ പിന്നെ ആ കാറിൽ നിശബ്ദത മാത്രം ഫാത്തിമ തല ഉയർത്താതെ അങ്ങനെ ഇരുന്നു ഫർഷാദ് ആകട്ടെ മുഖത്തു ഒരു ചിരിയോടെ ആ വണ്ടി ഒടിച്ചു വീടിന്റെ ഗേറ്റ് കടക്കുമ്പോൾ തന്നെ എല്ലാരും അവരെ കാത്തിരിക്കുന്നു പുൽമേട്ടിൽ ഇട്ടിട്ടുള്ള ബെഞ്ചിൽ അവർ ഇരിക്കുന്നു ഹെന്ന കുറെ കളിപ്പാട്ടങ്ങളുമായി നിലത്തിരുന്നു കളിക്കുകയാണ് വണ്ടി നിർത്തിയതും ഫാത്തിമ വീട്ടിലേക്കു പെട്ടെന്ന് കയറിപ്പോയി കളഞ്ഞു ഫർഷാദ് ഒറ്റയ്ക്കു പുറത്തു പെട്ടുപോയി ഇനി രക്ഷയില്ല അവൻ എല്ലാരുടെയും ഇടയിൽ പെട്ടുപോയി പ്രശ്നം അതൊന്നുമല്ല അമ്മച്ചിയോടു പെങ്ങളാണ് എന്നൊക്ക വെച്ചുകാച്ചിയിട്ട് ഇതിപ്പോ എന്തുപറയും അവളാണെങ്കിൽ പോയി കളയുകയും ചെയ്തു ആരോ ഡോർ തുറന്നു അകത്തു കയറുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ ആരിഫയാണ് അവളുടെ മുഖത്തു ഉളുപ്പുണ്ടോ എന്നുള്ള രീതിയിൽ ഒരു നോട്ടവും ഫർഷാദേ നീ തീർന്നെടാ തീർന്നു അവന്റെ മനസ്സ് അവനോടു തന്നെ പറഞ്ഞു ആരിഫ തുടങ്ങി എന്തൊക്ക ബഹളമായിരുന്നു പെങ്ങളായി കൊണ്ടുപോയി അങ്ങനെ കാണാൻ പറ്റൂല ന്നട്ട് ഛെ മോശം മോശം അവള് കത്തിക്കയറി അവൻ തല തായ്തി ഇരുന്നു ശേഷം തുടർന്ന് അതുപിന്നെ എന്റെ അമ്മച്ചിയുടെ ഇഷ്ടം അതനികിൽ പിന്നെ അങ്ങനെ നടത്താൻ പറ്റിയില്ലെങ്കിൽ എന്നെപിന്നെ എന്തിനാ പറ്റുക എന്തോ എങ്ങനെ നാണമില്ലല്ലോ ഇങ്ങനെ ഓന്തിനെ പോലെ നിറം മാറാൻ പെണ്ണിനെ കണ്ടു കിളി പോയി ഇരിക്ക എന്നിട്ട് ഓരോരോ ഡയലോഗ് എടി എന്റെ കൊച്ചിനെ ഇങ്ങോട്ട് വിട്ടേ അമ്മച്ചി അവിടെ രക്ഷക ആയി പ്രത്യക്ഷപെട്ടു അവനെ അവന്റെ അമ്മച്ചിയുടെ ആഗ്രഹം സഫലമാക്കാൻ വന്നോന അമ്മച്ചി അതുപറഞ്ഞു വാതിൽ തുറന്നു അവനോട് ഇറങ്ങാനായി കൈ കാണിച്ചു അങ്ങനെ പറഞ്ഞു കൊട് അമ്മച്ചി എന്ന് പറഞ്ഞുകൊണ്ടു ഫർഷാദ് പുറത്തിറങ്ങി എന്നിട്ട് അമ്മച്ചിയുടെ കവിളിൽ ഉമ്മവെച്ചു എന്നിട്ട് അമ്മച്ചിയുടെ തോളിൽ കയ്യിട്ടു കൊണ്ട് അകത്തേക്ക് പോയി റൂമിൽ എത്ര ഇരിന്നിട്ടും ഫർഷാദിന് ഇരിക്കപ്പൊറുതി കിട്ടുന്നില്ല ഫാത്തിമയെ ഒന്നുപോയി കണ്ടാലോ അവൾ ഇപ്പൊ അടുക്കളയിൽ എങ്ങാനും കാണു പക്ഷെ എന്തുപറഞ്ഞു അങ്ങോട്ട് പോകും ആരെങ്കിലും കണ്ടാലോ കണ്ടാൽ തന്നെ എന്താ താൻ കെട്ടാൻ പോകുന്ന പെണ്കുട്ടിയല്ലേ
ഒരു പ്രശ്നവും ഇല്ല അവൻ അവനെതന്നെ സമാധാനിപ്പിച്ചു അവൻ അടുക്കളയിലേക്കു പതുക്കെ പോയി പുറത്തു നിന്നു പതുക്കെ ഒന്നു അകത്തേക്ക് നോക്കി അമ്മച്ചി മാത്രമേ ഉള്ളു ഫാത്തിമ ഇല്ല എവിടെ പോയി കാണും അവൻ പിന്നെയും ഒന്ന് നോക്കി അടുക്കളയുടെ പുറത്തായി വർക്ക് ഏരിയ ഉണ്ട് അവിടെയായിരുന്നു ഫാത്തിമ അവൾ അവിടുത്തെ ജോലി കഴിഞ്ഞു അടുക്കയിലേക്കു കയറി അവൻ മറഞ്ഞിരുന്നു അവളെ നോക്കിക്കണ്ടു പെട്ടെന്ന് അവൾ എന്തോ എടുക്കാനായി വാതിലിനു നേരെ വരുന്നത് അവൻ കണ്ടു അവൾ പുറത്തേക്കു ഇറങ്ങിയാൽ അവനെ കാണും അവൾ അടുത്തെത്താൻ ആയപ്പോൾ അവന്റെ ധൈര്യം മുഴുവൻ ചോർന്നുപോകുന്നപോലെ തോന്നി അവനു പടച്ചോനെ ഓള് ന്നെ കണ്ട മൊത്തം കയ്യിന്നുപോകും അവൻ വാതിലിന്റെ മറവിലേക്കു നിന്നു അവൾ ഉള്ളിലെ ഷെൽഫ് തുറന്നു പുറത്തു വരാതെ തന്നെ ജോലികളിൽ മുഴുകി അവൻ പതുക്കെ ഒന്നുകൂടി ഉള്ളിലേക്ക് നോക്കി അവളില്ലെന്നു ഉറപ്പിച്ചു ഒറ്റ ഒട്ടത്തിനു അവന്റെ മുറിയിൽ എത്തി ഛെ അവനു അവനോടു തന്നെ പുച്ഛം തോന്നി ഒരുപെണ്ണിനെ കണ്ടപ്പോയെക്കും ധൈര്യം ചോർന്നുപോയിരിക്കുന്നു നാണക്കേട് അവൻ അവനോട് തന്നെ പറഞ്ഞു അനുപിനെ അവനായിട്ടു അവളെ കാണാൻ പോയില്ല പക്ഷെ ഒരുവീട്ടിൽത്തന്നെയല്ലേ അവർ പലപ്പോഴായി കണ്ടുമുട്ടി അപ്പോൾ രണ്ടാൾക്കും വെപ്രാളം ആ കാഴ്ചകൾ കാണികൾക്കെല്ലാം ചിരി പടർത്തി ആരിഫ രണ്ടിനെയും കൊന്നുകുലവിളിച്ചു ഇനിയൊന്നു ബാക്കിയില്ല അവൻ ആരിഫയെ പേടിച്ചു അന്നുമുഴുവൻ റൂമിൽ തന്നെ ഇരുന്നു പിറ്റേന്ന് രാവിലെ ഫർഷാദ് കുറച്ചു വൈകി ആണ് എണീറ്റത് പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്തു തീർത്തു പതുക്കെ അടുക്കളയിലേക്കു പോയി ഇന്നെന്തായാലും അവളെ കണ്ടിട്ട് തന്നെ ബാക്കി കാര്യം അവൻ മനസ്സിൽ ഉറപ്പിച്ചു പക്ഷെ അടുക്കളയിൽ പോയപോൾ അമ്മച്ചി മാത്രമേ ഉള്ളു ഫാത്തിമ ഇല്ല പതുക്കെ ആരും അറിയാതെ വർക്ക് ഏരിയയിൽ പോയി നോക്കി പക്ഷെ അവിടെയും നിരാശ ആയിരുന്നു ഫലം ഇനിയിപ്പോ എസ്റ്റേറ്റിൽ പോയി കാണുമോ ഏയ് അമ്മച്ചി അവളെ എന്തായാലും ഇനി ആ ജോലിക്ക് വിടില്ല ഇനി കമ്പനിയിൽ മറ്റുവല്ല ജോലിയും കൊടുത്തോ എന്തായാലും ഇക്കയുടെ അടുത്തൊന്ന പോയി നോക്കാം എന്തെങ്കിലും ഉണ്ടെങ്കിൽ അവിടന്ന് അറിയാം ഇക്കയുടെ മുറിയിൽ പോയിക്കഴിഞ്ഞപ്പോൾ അവിടെ ആരും ഇല്ല ഇനി ഇവരെല്ലാം കൂടി എവിടെ പോയോ എന്തോ അമ്മച്ചിയോടു ചോദിക്കാൻ മടിയാണ് അല്ലെകിൽ ആ വഴി ശ്രമിക്കാം ഇതിപ്പോ ഒരു വഴിയും കാണുന്നില്ല മുറിയിൽ നിന്നും നിരാശനായി പുറത്തിറങ്ങിയ അവൻ മുന്നിൽ ചിരിച്ചുകൊണ്ട് നിന്ന ആളെ കണ്ടപ്പോ തന്നെ ഫർഷാദിനു തൃപ്തിയായി ഇനി ഇപ്പൊ എല്ലാമായി ഒന്നും ബാക്കിയില്ല ആരിഫ അവനെനോക്കി നിൽക്കുന്നു ഫർഷാദ് അങ്ങോട്ട് പോയി ചോതിച്ചു വാങ്ങിയ പണി നിനക്ക് എന്താ മോനെ ആ റൂമിൽ പണി ഏയ് എനിക്കെന്തു പണി ഞാൻ വെറുതെ ഇക്കയെ ഒന്ന് കാണാൻ ഓഹ് ഇക്കയെ കാണാൻ അപ്പോൾ ആദ്യം അടുക്കളയിൽ പോയി പതുങ്ങി നോക്കിയതൊക്കെ ഇക്കയെ കാണാൻ ആയിരിക്കും അല്ലിയോ
I am trapped ഇനി ഫർഷാദിന് രക്ഷയില്ല എടാ മോനെ നീ ഇന്നലെ അടുക്കളയിൽ ഒളിഞ്ഞു നോക്കിയത് മുതൽ എന്റെ കണ്ണ് നിന്റെ മേലെ ഉണ്ട് ഇനി നീ വെറുതെ തപ്പി നടക്കേണ്ട അവരൊക്കെ അവരുടെ വീട്ടിൽ പോയി വീട്ടിലോ അതെവിടെ എടാ വീടെന്നു പറഞ്ഞാൽ നമ്മുടെ കോർട്ടേഴ്സിൽ അല്ലെങ്കിലും കല്യാണം ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഇപ്പൊ നിന്റെ പെണ്ണായി വേണ്ടെ ഫാത്തിമ ഇവിടെ കയറാൻ അതു പറഞ്ഞപ്പോ അമ്മച്ചിയും സമ്മതിച്ചു അയ്യോ അതു വേണ്ടായിരുന്നു ഇവിടെതന്നെ നമുക്ക് എല്ലാർക്കും താമസിക്കാൻ ആവശ്യത്തിന് സ്ഥലം ഉണ്ടല്ലോ ആ ആവിശ്യത്തിന് മാത്രമല്ല അതിൽ കൂടുതലും സ്ഥലമുണ്ട് അതുകൊണ്ട് ആണ് അവളെ അവർ കൊണ്ടുപോയത് നിന്റെ ഇന്നലത്തെ മണപ്പിച്ചു നടക്കൽ കണ്ടപ്പോൾ തന്നെ അവർക്കെല്ലാം പേടി ആയിക്കാണും പിന്നെ തമ്മിൽ കാണുമ്പോൾ രണ്ടിന്റെയും വെപ്രാളം വേറെ ഇവിടെ തന്നെ നിന്നാൽ നല്ല കഥ ആയ നീ പോടീ എന്നുപറഞ്ഞു ഫർഷാദ് നടന്നകന്നു ന്നാലും അതുവേണ്ടായിരുന്നു അവളെ ഒന്ന് കാണുകയെങ്കിലും ചെയ്യാമായിരുന്നു ഇനി ഇപ്പൊ എന്തു പറഞ്ഞു അങ്ങോട്ട് പോകും എന്തുപറഞ്ഞു ചെന്നാലും പണിയാകും പിന്നെ ഇവിടുത്തെ പിശാശ് അറിഞ്ഞാൽ അതു അതിലും വലിയ പ്രശ്നം ആവും അവൻ മുറിയിൽ പോയി വെറുതെ ഇരുന്നു ഛെ നമ്പർ എങ്കിലും വാങ്ങിയിരുന്നേൽ വിളിച്ചെങ്കിലും നോക്കാമായിരുന്നു ഇതിപ്പോ നമ്പർ ഒക്കെ ആ പിശാശിന്റെ കയ്യിൽ കാണും ചോതിച്ചാൽ താഴ്ത്തിയില്ലെന്നു മാത്രമല്ല നാടുമുഴുവൻ നാറ്റിക്കുകയും ചെയ്യും എന്തായാലും അടുത്ത ആഴ്ച നിക്കാഹ് ഉണ്ടല്ലോ അപ്പോൾ കാണാംഅവൻ അങ്ങനെ ആശ്വാസം കണ്ടു നിക്കാഹ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹം ആർഭാടം ഒന്നുമില്ല പിറ്റേന്ന് രജിസ്റ്റർ ഓഫീസിൽ വച്ച ലളിതമായ ഒരു ചടങ്ങ് മാത്രം നിക്കാഹിനു എല്ലാർക്കും ഭക്ഷണം വിളമ്പി രജിസ്റ്റർ കഴിഞ്ഞു ഉടനെ ഫാത്തിമയെയും കൊണ്ട് വീട്ടിൽ പോകുക അത്ര ഉള്ളു ചടങ്ങ് അങ്ങനെ നിക്കാഹ് ദിനമെത്തി ഒരു പാകിസ്താനി ഷർവാണി ആണ് ഫർഷാദ് അന്നു തിരഞ്ഞെടുത്തത് അമ്മച്ചിയും ആരിഫയും സാരി അപ്പച്ചൻ പിന്നെ വൈറ്റ് ജുബ്ബ മുണ്ട് അവർ പുറപ്പെട്ടു ഓഡിറ്റോറിയം പെട്ടെന്ന് എത്തി
അവർ എത്തിക്കഴിഞ്ഞ ശേഷം ആണ് ഇക്കയും ഫാത്തിമയും എത്തിയത് അവരും എത്തി പള്ളിയിലെ ഉസ്താദ് വന്നു ചടങ്ങുകൾ ആരംഭിച്ചു ഇക്ക അഹമ്മദിന്റെ കൈ പിടിച്ചു നിക്കാഹ് നന്നായി തന്നെ നടന്നു ശേഷം വിരുന്നാണ് നാട്ടുകാരും കമ്പനി ജോലിക്കാരും മാത്രം ഫർഷാദിനും അമ്മച്ചിക്കും ആരുമില്ല ഇക്ക ആണെകിൽ കുടുംബക്കാരെ ഒന്നുഅറിയിച്ചതും ഇല്ല അയാൾ ഒന്നും വേണ്ടെന്നു വെച്ചിരിക്കുകയാണ് അതുകൊണ്ട് രണ്ടു കൂട്ടരുടെയും ബന്ധുക്കൾ ആരും തന്നെ ഇല്ല നിക്കാഹ് കഴിഞ്ഞു വൈകുന്നേരം എല്ലാരും പിരിഞ്ഞു പോയി ഫർഷാദും കുടുംബവും വീട്ടിലേക്കും ഫാത്തിമയും കുടുംബവും കോർട്ടേഴ്സിലേക്കും പോയി പിറ്റേന്ന് കാലത്താണ് രജിസ്റ്റർ ഓഫീസിൽ പോയത് ഫർഷാദും അമ്മച്ചിയും അപ്പച്ചനും ആരിഫയും ആദ്യമെത്തി കാര്യങ്ങൾ ഒക്കെ ഉറപ്പിക്കാൻ ആരിഫ ഉള്ളിലേക്ക് പോയി അപ്പോൾ തന്നെ ഫാത്തിമയും കുടുംബവും എത്തി അവർ രണ്ട കുടുംബവും ഉള്ളിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് ഒരു ചുവപ്പ് ബെൻസ് കാർ രജിസ്റ്റർ ഓഫീസ് മുറ്റത്തേക്ക് കയറുന്നത് അതിൽ നിന്നും ആബിദ് ഇറങ്ങി വന്നു ഒപ്പം ഭാര്യയും മകനും ഉണ്ട് അവരെ കണ്ടു ഇക്ക പകച്ചു നിൽക്കുകയാണ് പക്ഷെ ഫർഷാദ് ഉണ്ടെന്ന ധൈര്യം അവർക്കെല്ലാർക്കും ഉണ്ട് ആബിദ് പതുക്കെ ഇക്കയുടെ അടുത്തേക്ക് നടന്നു അവന്റെ ഉപ്ലേയുടെയും ഉമ്മയുടെയും കൈകൾ പറ്റിപിടിച്ചു അതിൽ തലവെച്ചു കരഞ്ഞു ഒരുപാട് നേരം ഉപ്പ ഉമ്മ ഫാത്തിമ നിങ്ങളെന്നോട് ക്ഷമിക്കു പണം എന്നൊരു ചിന്തയിൽ ഞാൻ പലതും കണ്ടല്ല ബന്ധങ്ങളുടെ വില അറിയില്ല ഒന്നും കാണണം എന്നെനിക്ക് ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ എല്ലാത്തിന്റെയും വില ഞാൻ അറിയുന്നു കോടികളുടെ ആസ്തിയിലും എനിക്ക് ഇന്ന് ദിനവും പേടിയാണ് എന്റെ മരണം അതിപ്പോൾ പലരുടെയും ആവശ്യമായിരുന്നു എല്ലാ എല്ലാർക്കും കൊടുത്തു എനിക്കിപ്പോൾ പിടിച്ചു പരിച്ചതിന്റെയോ മറ്റുള്ളവരുടെ കണ്ണീർ വീണതിന്റെയോ നോട്ടുകളുടെ കഥകൾ ഇല്ല ഉപ്പ നേരായ മാർഗത്തിൽ നയിച്ച പണം മാത്രമേ ഇപ്പോൾ എന്റെ കയ്യിൽ ഉള്ളു നിങ്ങളോടെന്നോ ക്ഷമിക്കണം ഇനിയുള്ള കാലം എനിക്ക് നിങ്ങളെ വേണം ഈ സ്നേഹം വേണം മറ്റൊന്നും ഞാനിപ്പോൾ ആഗ്രഹിക്കുന്നു ല്ല ഉമ്മ അപ്പോയെക്കും കരഞ്ഞു തുടങ്ങി ഇക്ക വലിയ മാറ്റങ്ങൾ ഒന്നുമില്ല പക്ഷെ അവനോടു ക്ഷമിച്ചെന്നു വ്യക്തം ഫാത്തിമ പക്ഷെ ഒന്നിലേക്കും ഇല്ലെന്ന് മട്ടിൽ ആണ് കാര്യങ്ങൾ പെട്ടെന്ന് ആണ് രജിസ്റ്റർ കാര്യങ്ങൾ പൂർത്തിയാക്കി ആരിഫ അങ്ങോട്ട് വരുന്നത് ഒപ്പം ഹന്നയും ഉണ്ട് അവൾ അവരെ അകത്തേക്ക് വിളിക്കാൻ വന്നതാണ് അപ്പോഴാണ് അവൾ ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് കരുതിയ ആണ്മുഖ അകണ്മുന്നിൽ കാണുന്നത് അവൾ ഒരുനിമിഷം പകച്ചെങ്കിലും
കോപം ആ മുഖത്തേക്ക് വലിഞ്ഞു കയറി ആബിദ് ഒരു നിമിഷം ഫർഷാദിനെ നോക്കി അതു അവന്റെ കുഞ്ഞാണെന്നു ഫർഷാദ് മുഖം കൊണ്ടു പറഞ്ഞു ആബിദ് ആ കുഞ്ഞിന് മുന്നിൽ മുട്ടുകുത്തി ആ മുഖ കൈകളിൽ കോരി എടുത്തു ആ നെറ്റിയിൽ ഉമ്മവെച്ചു ശേഷം ഉയർന്നെണീറ്റു ആരിഫയുടെ മുഖത്തു നോക്കി ആരിഫ ലോകത്തു ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത തെറ്റാണു ഞാൻ നിന്നോട് ചെയ്തത് പക്ഷെ ഞാൻ ചതിച്ചു സ്വന്തം ആക്കിയ ഏക പെണ്ണും നീയാണ് ക്ഷമ ചോദിക്കാൻ പോലും എനിക്ക് അവകാശം ഇല്ലെന്നറിയാം പക്ഷെ ഞാൻ നിന്നോട് ഇപ്പോൾ നന്ദി പറയുന്നു എന്റെ കുഞ്ഞിനെ വളർത്തിയതിനു എന്നോട് നിനക്ക് പകയോ വെറുപ്പോ എന്തുമാകാം ഞാൻ അറിഞ്ഞുകൊണ്ടല്ല നിന്റെ മുന്നിൽ വന്നത് നി ഇവിടെ ഉണ്ടാകുമായിരുന്നു എങ്കിൽ ഞാൻ മാറിപ്പോയേനെ പക്ഷെ അറിയാതെ സംഭവിച്ചു പോയി ഇനി ഒരിക്കലും നിന്റെ മുന്നിൽ ഞാൻ വരില്ല അതു ഞാൻ തരുന്ന വാക് ആണ് പക്ഷെ ആരിഫ കലിപ്പിൽ തന്നെയാണ് അവൾക്കു ഒരിക്കലും അവനോട് ക്ഷമിക്കാൻ പറ്റില്ല എന്ന് അവനു തന്നെ നാനായി അറിയാം പിന്നെ അവർ എല്ലാരും ആ കല്യാണത്തിന് പങ്കേടുത്തു ഫർഷാദിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിഞ്ഞു ഉപ്പയും ഉമ്മയും തന്നോടൊപ്പം വരണം എന്ന് ആബിദ് നിർബന്ധിച്ചപ്പോൾ അവർക്കു വഴങ്ങേണ്ടി വന്നു കുഞ്ഞിനെ വല്ലപ്പോഴും വന്നുകാണാൻ ഉള്ള അവസരം ഒരുക്കം എന്ന് ആരിഫയും മനസ്സില്ല മനസ്സോടെ സമ്മതിച്ചു ഫാത്തിമ ഉമ്മയെയും ഉപ്പയെയും കെട്ടിപിടിച്ചു കരഞ്ഞു അവരുടെ അവസ്ഥയും മറ്റൊന്നല്ല അവർ കാറിൽ കയറി പോകുന്നത് ഫാത്തിമ ഫർഷാഫിന്റെ തോളിൽ ചാഞ്ഞുകോഡ് നോക്കിക്കണ്ടു അവന്റെ തോളിൽ അപ്പോഴും അവളുടെ മിഴിനീർ കൊണ്ടു നനയുന്നു സർ പറഞ്ഞ സ്ഥലമെത്തി ഡ്രൈവർ വിളിച്ചപ്പോൾ ആണ് ഫർഷാദ് കണ്ണ് തുറക്കുന്നത് തന്റെ വീടിനു മുന്നിൽ ആ ടാക്സി കാർ നിൽക്കുന്നത് അവൻ അറിഞ്ഞു 3ദിവസത്തെ all india planters org മീറ്റിംഗ് പോയതായിരുന്നു ഫർഷാദ് തിരിച്ചു ഒറ്റ ഒരുത്തമായിരുന്നു കാറിൽ ഫ്ലൈറ്റ് ഒന്നും അവൈലബിൾ അല്ലാത്തത് കൊണ്ടു ബാംഗ്ലൂർ നിന്നും കാറിൽ ആണ് അവൻ വീട്ടിലേക് വന്നത് അതിന്റെ ക്ഷീണം ശെരിക്കും ഉണ്ട് പെട്ടി എടുത്തു വീട്ടിൽ ഇറങ്ങി കാർ പൈസ കൊടുത്തു ഉള്ളിലേക്ക് കയറി അപ്പച്ചൻ മുന്നിൽ തന്നെ ഉണ്ട് എന്തായെടാ മീറ്റിംഗ് എന്ന ആവാൻ കഴിഞ്ഞ തവണത്തെ അതെ തീരുമാനം റബ്ബർ ഇറക്കുമതി തടയണം കാപ്പിക്കും തേയിലക്കും സർക്കാർ ന്യായവില നിശ്ചയിക്കണം അതൊക്കെ തന്നെ ബാക്കി മുഴുവൻ വിവരവും ഈ മിനുട്സ് ഉണ്ട് അപ്പച്ചാ വായിച്ചു നോക്ക് അവൻ ആ ബുക്ക് അപ്പച്ചന് കൊടുത്തു അമ്മച്ചിയുടെ മുറിയിലേക്ക് പോയി എടാ അവൾ അവിടില്ലെടാ പള്ളിയിൽ പോയി
ആണോ അപ്പോൾ കുളി കഴിഞ്ഞു കാണാം അവൻ സ്വന്തം മുറിയിലേക്ക് വിട്ടു അവൻ പതുക്കെ അകത്തു കയറി അവിടെ കട്ടിലിൽ ഒരുവശം ചെരിഞ്ഞു കിടന്നുറങ്ങുന്ന തന്റെ നല്ല പാതിയെ അവൻ ഒരുനിമിഷം നോക്കി നിന്നു പിന്നെ പതുക്കെ അടുത്തേക്ക് ചെന്ന് അവൾക്കു അപ്പുറത്തായി അവളോട് ചേർന്നു അവന്റെ കൊച്ചു രാജകുമാരി ഹിബ ഫാത്തിമ ഫർഷാദ് കിടന്നുറങ്ങുന്നു അമ്മയും മോളും നല്ല ഉറക്കം ആണ് അവൻ പതുക്കെ ശബ്ദം ഉണ്ടാകാതെ ബാഗ് നിലത്തു വച്ചു ഹിബക്ക് ഒരു ചുംബനം നൽകാൻ അവളുടെ മുഖത്തോട് ചേർന്നു നിങ്ങളോട് ഞാൻ പലപ്രവിശ്യം പറഞ്ഞില്ലേ മനുഷ്യ കണ്ടിടം തെണ്ടിവന്നു കുളിക്കാതെ കുഞ്ഞിനെ തൊടരുതെന്നു ഫാത്തിമ പെട്ടെന്ന് കണ്ണുതുറന്നു പറഞ്ഞു അവൻ തൊണ്ടിയോടെ പിടിക്കപ്പെട്ട കള്ളനെ പോലെ ചിരിച്ചു അതിനു ഞാൻ ഒന്നു കൊച്ചിനെ ഉമ്മവെക്കാൻ പോയതല്ലേ ഇങ്ങള്ക്കു വൃത്തി ഇല്ലെന്നു കരുതി ന്റെ കൊച്ചിനെയും അങ്ങനെ ആകണോ ഇങ്ങളു 3ദിവസം തെണ്ടിയാ അണുക്കൾ മൊത്തം ആ മേത്തു കാണും പോയി കുളിച്ചു വാ മനുഷ്യ ഓഹ് ഇപ്പോൾ അങ്ങനെ ഞമ്മക്ക് കുറച്ചു വൃത്തി കൊറവാണ് എല്ലാം അമ്മായി അമ്മയുടെ ട്രെയിനിങ് തന്നെ ഏതൊക്കെ വീട്ടിലും എന്തോരം അമ്മായിയമ്മ പോര് നടക്കുന്നു ഇവിടെ അതൊക്കെ ടീവിയിൽ കാണാൻ ആണ് വിധി അതും പറഞ്ഞു ഫർഷാദ് ടൗവൽ എടുത്തു ബാത്‌റൂമിൽ കയറി ശുഭം സ്നേഹത്തോടെ അഹമ്മദ്
Comments:
No comments!
Please sign up or log in to post a comment!