നന്മ നിറഞ്ഞവൻ 8

എന്റെ ഉപ്പ എന്റെ കുടുംബത്തിൽ എന്നെ ഇന്ന് വിശ്വസിക്കുന്ന ഒരേയൊരാൾ എന്റെ കോലം കണ്ടു അദ്ദേഹം ആദ്യം ഒന്ന് പകച്ചെങ്കിലും ഉപ്പ അടുത്തു വന്നിരുന്നു എന്തുകോലം ആട ഇത് ഞാൻ ഒന്ന് ചിരിച്ചു നിന്നെ കൊന്നു കൊലവിളിക്കുന്നുണ്ട് അവിടെ എല്ലാരും നീ ഇതുവല്ലോം അറിയുന്നുണ്ടോ ഇനി ഇപ്പൊ എന്തായാലും എന്താ ഉപ്പ അവരെന്തെകിലും ചെയ്യട്ടെ എടാ എന്റെ മോനെ അങ്ങനെ ഒരുത്തനും കുറ്റം പറയേണ്ട അതും നീ ചെയ്യാത്ത കുറ്റത്തിന് അതിനൊക്കെ ഇപ്പൊ എന്തു പ്രസക്തി ഉപ്പ ഉണ്ടല്ലോ ആ പെണ്ണ് പറഞ്ഞു നിന്റെ kuttiyanu അവളുടെ വയറ്റിൽ എന്ന് അപ്പൊ കുഞ്ഞിന്റെ DNA പരിശോദിച്ചാൽ നിന്റെ കുഞ്ഞാണോ എന്നറിയാം അല്ലെ അതൊന്നും വേണ്ട ഉപ്പ എന്നെ വേണ്ടാത്തൊരെ എനിക്ക് എന്തിനാ എടാ നിന്റെ നിരപർദിതം നീ തെളിയിക്കു ബാക്കി എല്ലാം നിന്റെ കയിൽ താനേ വരും ഞാൻ എന്തായാലും കേസ് കൊടുക്കാൻ നിൽക്കുകയാണ് നിന്നോട് പറഞ്ഞിട്ട് കൊടുക്കാൻ വേണ്ടിയാണ് ഇതുവരെ വന്നത് ഞാൻ മൗനം ആയിരുന്നു അപ്പൊ ഞാൻ അങ്ങനെ ചെയ്യും ഉപ്പ അതും പറഞ്ഞു പോയി

പിന്നെ 4മാസം കേസ് നടന്നു ഇന്നിപ്പോ അതിന്റെ വിധിയാണ് വിധി വന്ന ദിവസവും ഞാൻ കോടതിയിൽ പോയില്ല അന്നേ ദിവസം കോടതിയിൽ നാടകീയ രംഗങ്ങൾ ഒക്കെ അരങ്ങേറി ആ പെൺകുട്ടി അവിടെ പൊട്ടികരഞ്ഞു എന്നെ എംപി സ്ഥാനാർഥി ആയിട്ട് മത്സരത്തിൽ നിന്നും തടയാൻ വേണ്ടി എന്റെ പാർട്ടിയിൽ നിന്നും തന്നെ ഉള്ള ഒരുത്തന്റെ തീരുമാനം ആയിരുന്നു അതു പാർട്ടിയിൽ എന്റെ സുഹൃത്തു ആയിരുന്ന ഷാജി എനിക്ക് വന്ന എല്ലാ സ്ഥാനമാനങ്ങളും പാർട്ടിയിൽ ഞാൻ അവനാണ് നൽകിയത് ഞാൻ കഴിഞ്ഞാൽ കോഴിക്കോട് അവൻ ആണ് പാർട്ടിയിൽ ശക്തൻ പക്ഷെ Mp സീറ്റ്‌ അവനു കിട്ടാൻ വേണ്ടിയാണ് അവൻ അങ്ങനെ ചെയ്തത് ചെറിയ ഒരു വിവാദം അത്രയേ അവൻ കരുതിയുള്ളൂ പക്ഷെ കൈ വിട്ടുപോയി അതുവരെ എന്നെ വലിച്ചുകീറിയ മാധ്യമങ്ങൾ എന്നെ വാരിപ്പുണർന്നു സോഷ്യൽ മീഡിയ എന്നോട് മാപ്പ് പറഞ്ഞു എന്നെ വെള്ളരിപ്രാവാക്കി ഞാൻ പക്ഷെ അതിലൊന്നും അനന്തം കണ്ടില്ല നെസി ഇപ്പൊ സത്യം അറിഞ്ഞു കാണുമോ എന്നായിരുന്നു എന്റെ ചിന്ത എനിക്ക് ഇരിക്കപ്പൊറുതി ഇല്ല ഞാൻ വണ്ടി എടുത്തു നാട്ടിലേക് പോയി 4.5മാസങ്ങൾക്കു ശേഷം എന്റെ നാട്ടിലേക് ഉള്ള ആദ്യ തിരിച്ചു പോക്ക് കുറച്ചു മണിക്കൂറുകൾക്കു ശേഷം ഞാൻ നെസിയുടെ വീട്ടിൽ എത്തി മടിച്ചു മടിച്ചു കൊണ്ടുതന്നെ ഞാൻ ബെൽ അടിച്ചു വാതിൽ തുറന്നു പുറത്തു വന്ന നെസി എന്നെ കണ്ടു ഭയന്നു നിൽക്കുന്നു പക്ഷെ പെട്ടെന്ന് തന്നെ ആ മുഖത്തു ദേഷ്യം ഇരച്ചു കയറി നെസി എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട് ഒന്നു കേൾക്കാമോ എനിക്ക് ഒന്നും കേൾക്കാൻ ഇല്ല നിങ്ങളും സുഹൃത്തും കോടതിയിൽ നടത്തിയ നാടകം ജനങ്ങൾ വിശ്വസിച്ചു കാണും എന്നെ നിങ്ങൾ ആ ഗണത്തിൽ പെടുത്തേണ്ട

നെസി എന്നോടൊപ്പം നീ ജീവിക്കണം എന്നല്ല ഞാൻ പറഞ്ഞത്‌ എനിക്ക് ഒന്നു മക്കളെ കാണണം ഒരിക്കൽ മാത്രം പിന്നെ ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ വരില്ല എന്തിനാ അതെന്റെ മാത്രം മക്കളാണ് നിങ്ങള്ക്ക് അവരിൽ ഒരാവകാശവും ഇല്ല അത് ഞാൻ പറഞ്ഞിട്ടു വേണ്ടല്ലോ നിങ്ങൾക്കു മനസിലാക്കാൻ ഇനി ഇവിടെ നിൽക്കണ്ട എന്റെ മക്കളെ നിങ്ങൾ കാണേണ്ട ആവശ്യം ഇല്ല പിന്നെ ഇനിയും എന്റെ മക്കളെ ഏതെങ്കിലും രീതിയിൽ കാണാൻ നോക്കിയാൽ ഞാൻ ആ കുട്ടികൾ ആരുടേതാണ് എന്ന് എല്ലാരോടും വിളിച്ചു പറയും പിന്നെ അവരെ സമൂഹം എങ്ങനെ നോക്കികാണും എന്ന് നിങ്ങൾക്കു അറിയാലോ അപ്പൊ നിങ്ങൾ ഇവിടുന്നു പൊക്കൊളു എനിക്ക് എന്തെങ്കിലും പറയാൻ പറ്റുന്നതിനു മുൻപേ ആ വാതിൽ എന്റെ മുന്നിൽ അടഞ്ഞു എന്റെ കണ്ണീർ ഒരൽപ്പം പൊടിഞ്ഞത്‌ ഞാൻ അറിഞ്ഞു ഞാൻ വണ്ടി എടുത്തു അവിടെനിന്നും ഊട്ടിയിലേക്ക് തന്നെ പോയി എന്റെ വണ്ടി പോകുന്നതു കണ്ടു നെസി ഉള്ളിൽ നിന്നും നെസി പൊട്ടികരഞ്ഞു വലിയ പാപിയാണ് ഞാൻ എന്റെ തെറ്റുകൾ മറന്നു ആ പാവത്തിനെ ഞാൻ ഒരുപാട് വേദനിപ്പിച്ചു ഇനി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഞാൻ വേണ്ട എന്നെപ്പോലൊരു തെറ്റുകാരി അദ്ദേഹത്തിന് ഒരിക്കലും ചേരില്ല നെസ്സി മനസ്സിൽ ഉറപ്പിച്ചു പൊട്ടികരഞ്ഞു പക്ഷെ ഇതൊന്നു അറിയാതെ എന്റെ മനസ്സ് തകർന്നു തരിപ്പണമായി പോയിരുന്നു വണ്ടി പതുക്കെ ഊട്ടിയിൽ എത്തി ഫെർമിലെത്താൻ ഇനി 5മിനിറ്റ് ദൂരമേ ഉള്ളു പെട്ടന്ന് എന്റെ ഇടതു നെഞ്ചിൽ നിന്നും അസഹിണീയമായ വേതന പതുക്കെ പതുക്കെ അതിന്റെ വീര്യം വർത്തിച്ചു വന്നു എന്റെ ഇടതുകൈ ഞാൻ നെഞ്ചിൽ അമർത്തിപ്പിടിച്ചു പതുക്കെ അതൊരു ഹൃദയസ്തംഭനം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു ആഗ്രഹമില്ലാഞ്ഞിട്ടും കണ്ണുകൾ ആരോ ശക്തമായി അടക്കാൻ ശ്രമിക്കുപോലെ പതുക്കെ എന്റെ കണ്ണുകൾ അടഞ്ഞുപോയി വണ്ടി നിയന്ത്രണം വിട്ടു റോഡിനു നടുവിലേക്ക് ഇരച്ചുകയറി ഡിവൈഡറിൽ ഇടിച്ചു 4തവണ തലകീഴായ് മറിഞ്ഞു അടുത്തുള്ള മരത്തിൽ ശക്തമായി ഇടിച്ചുനിന്നു ആരൊക്കെയോ എന്റെ അടുത്തേക്ക് ഓടി വരുന്നത് കണ്ടുകൊണ്ട് എന്റെ കണ്ണുകൾ അടഞ്ഞുപോയ്‌ (തുടരും)

Comments:

No comments!

Please sign up or log in to post a comment!