നന്മ നിറഞ്ഞവൻ 6

അവൾ എന്റെ ഭാര്യ അവൾ ഉറങ്ങുകയാണ് ഒന്നുമറിയാതെ പാവം നെസിയുടെ ഉറക്കം എനിക്ക് ഒരുപാട് ഗുണം ചെയ്തു കാരണം പതിയെ പതിയെ എന്റെ മനസ്സ് യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു തുടങ്ങി ഞാൻ ഓരോന്ന് ആലോചിച്ചിരുന്നു ഇപ്പോൾ എന്തായാലും നെസിയോട് ഒന്നും ചോദിക്കാൻ നിൽക്കണ്ട എനിക്ക് പ്രശ്നം ഒന്നും ഇല്ലാത്തതു പോലെ നിൽക്കാം അവളുടെ വയറ്റിൽ ആരുടേതായാലൂം ഒരു കുഞ്ഞുണ്ട് തെറ്റ് ചെയ്തവർ ആരായാലും ആ കുഞ്ഞു നിരപരാധി ആണ് അതിനു തന്നെകൊണ്ട് ഒരു ദോഷം ഉണ്ടാവാൻ പാടില്ല എന്റെ തീരുമാനം ഞാൻ മനസ്സിൽ ഉറപ്പിച്ചു കുറച്ച് കഴിഞ്ഞു അസീസ് വന്നു അവൻ വന്നതും നെസി ഉണരുന്നതും ഒരുമിച്ചായിരുന്നു പെട്ടെന്ന് ഞെട്ടി എണിറ്റ നെസി താൻ കിടക്കുന്നത് ഒരു ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു ഒരു കുറ്റവാളിയുടെ മുഖത്തോടെ എന്നെ നോക്കി കരയാൻ തുടങ്ങുകയാണ് ഞാൻ അസീസ് കാണാതെ അരുതെന്നു മുഗംകൊണ്ടു കാട്ടി നെസി ഒരു സംശയത്തോടെ എന്നെ നോക്കി കരച്ചിൽ അടക്കി കിടന്നു നീ ഇത്ര പെട്ടെന്ന് ഇങ്ങനെ ഒക്കെ ഒപ്പിക്കും എന്ന് ഞാൻ കരുതിയില്ല അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു ഞാൻ തിരിച്ചു ഒരു ചിരി പാസാക്കി ഇവിടന്നു വന്നിട്ട് ചിലവ് ഉണ്ടുട്ടോ അവൻ നെസിയെ നോക്കി പറഞ്ഞു അവൾ ഒന്നു ചിരിച്ചെന്നു വരുത്തി എന്നാ ഞാൻ പോയിട്ട് വരാം മിൽക്ക് വാൻ പുറപ്പെടാൻ സമയമായി അസീസ് അതും പറഞ്ഞു പോയി അവൻ പോയ ഉടനെ ഞാൻ ഒരു കരിക്ക് തുറന്നു അതൊരു ക്‌ളാസിലേക്കു പകർന്നു എന്നിട്ട് നെസിക്ക് നേരെ നീട്ടി

അവൾ കരയാൻ തുടങ്ങി നെസി നീ ഇപ്പോൾ ഇത് കുടിക്കു ബാക്കിയെല്ലാം പിന്നെ നോക്കാം ഇപ്പോ അതെപറ്റി സംസാരിക്കാൻ ഉള്ള സമയം അല്ല നിന്റെ വയറ്റിൽ ഒരു ജീവൻ വളരുന്നുണ്ട് നീ തെറ്റുകാരി ആണെകിലും അല്ലെങ്കിലും ആ കുരുന്നു ഒരു തെറ്റും ചെയ്തിട്ടില്ല അതുകൊണ്ട് നീ ഇത് കുടിക്കു അവൾ അതു വാങ്ങി കുടിച്ചു എങ്കിലും കണ്ണീരിനു ഒരു കുറവും ഇല്ല അതിങ്ങനെ കണ്ണിൽ നിന്നും പൊഴിഞ്ഞുകൊണ്ടിരുന്നു അപ്പോയെക്കും മക്കൾ രണ്ടാളും എണിറ്റു ഞാൻ രണ്ടാളെയും കൊണ്ടുപോയി മുഖവും വായും കഴുകി കൊണ്ടുവന്നു എന്നിട്ടു അസീസ് കൊണ്ടുവന്ന ടിഫിൻ തുറന്നു ചോറും കറികളും ഒരു പ്ലേറ്റിലേക്കു വിളമ്പി എന്നിട്ട് രണ്ടാൾക്കും ഒരോ ഉരുള കൊടുത്തു എന്നിട്ടു ഒരുരുള നെസിക്കു നേരെ നീട്ടി ആദ്യം ഒന്നു വിസ്സമ്മതിച്ചെങ്കിലും ഞാൻ ഒന്നിറുത്തി മൂളിയപ്പോൾ അവൾ വായതുറന്നു ഞാനും അതിൽ നിന്നും തന്നെ കഴിച്ചു അങ്ങനെ ഞങ്ങൾ നാലുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ ടിഫിനും പ്ലേറ്റും കഴുകി വച്ചു വന്നു മക്കളെ മടിയിൽ ഇരുത്തി അവരുമായി കളിക്കാൻ തുടങ്ങി നെസി അതുനോക്കി അങ്ങനെ ഇരുന്നു പതുക്കെ പതുക്കെ അവളുടെ മനസ്സ് ശാന്തമാവുന്നത് ഞാൻ മനസ്സിലാക്കി ഞങ്ങൾ അങ്ങനെ രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു മക്കൾക്ക്‌ പാട്ടുപാടികൊടുത്തു അവരെ ഉറക്കി നെസി ഉറങ്ങാതെ ഇരിക്കുകയാണ് ഞാൻ നെസിയുടെ കട്ടിലിൽ കയറി കിടന്നു അവളോട് കിടന്നുറങ്ങാൻ പറഞ്ഞു അവൾ അതിശയത്തോടെ എന്നെ നോക്കി നിന്നു ശേഷം എന്റെ അടുത്ത് തലവച്ചു കിടന്നു ഞാൻ അവളുടെ തലയിലൂടെ തലോടിക്കൊണ്ടിരുന്നു അവൾ പെട്ടെന്ന് എന്നോടു ചേർന്നു കിടന്നു എന്റെ നെഞ്ചിൽ മുഖം പൊത്തിക്കരഞ്ഞു ഞാൻ അത്രയും നേരം അവളുടെ തലയിൽ തലോടികൊണ്ടിരുന്നു അവൾ പതുക്കെ ഉറക്കത്തിലേക്കു വീണു ഞാനും ഉറക്കിലേക്കു നീങ്ങി പിറ്റേന്ന് നേരത്തെ തന്നെ എണിറ്റു മക്കൾ രണ്ടാളും ഒന്നുമറിയാതെ ഉറങ്ങുകയാണ് നെസിയും എന്റെ നെഞ്ചിൽ കിടന്നുറങ്ങുകയാണ് നെസി പെട്ടെന്ന് ഉണർന്നു കാണുന്നത് അവളെതന്നെ നോക്കി നിൽക്കുന്ന എന്നെയാണ് അവൾ പെട്ടെന്ന് എണീക്കാൻ നോക്കി ഞാൻ പക്ഷെ എന്റെ പിടുത്തം ശക്തിയാക്കി അവൾ പിന്നെ ബലം പിടിക്കാൻ നിന്നില്ല ഞാൻ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു അവളുടെ ശിരസ്സിൽ ഒരു മുത്തം കൊടുത്തു എന്നിട്ടു അവളെ നോക്കി ചിരിച്ചു കിടന്നു അവളെന്റെ നെഞ്ചിൽ മുഖം പൊത്തി വീണ്ടും കരയാൻ തുടങ്ങി

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ അസീസ് വന്നു എനിക്കും നെസിക്കുമുള്ള ഡ്രെസ്സും ഭക്ഷണവും കൊണ്ടുവന്നു കുട്ടികളെ അവൻ കൊണ്ടുപോകാം എന്ന് പറഞ്ഞു ഞാൻ പിന്നെ എതിർത്തില്ല കാരണം എനിക്ക് നെസ്സിയോട് ഒന്നു സംസാരിക്കണമായിരുന്നു ഒറ്റയ്ക്ക് അങ്ങനെ അവൻ മക്കളെ കൊണ്ടുപോയി ഞാൻ നെസിക്കു ഭക്ഷണം വരികൊടുത്തു അവളോട് അവളുടെ കട്ടിലിൽ ചേർന്നിരുന്നു അവളെന്റെ തോളിൽ ചാരി ഇരിക്കുകയാണ് നെസി ഞാൻ പതുക്കെ വിളിച്ചു മം അവളൊന്നു മൂളികേട്ടു സഫ്ഫർ ആണോ മം നെസി ഒന്ന് മൂളി എപ്പോഴാ നിങ്ങൾ ഞങളുടെ നിക്കാഹിന്റെ തലേന്ന് അവന്റെ കൂടെപോയ ഞാൻ അറിയാതെ പട്ടിപോയി ഇക്ക നെസി കരയാൻ തുടങ്ങി എന്റെ ഷർട് നനഞ്ഞു തുടങ്ങി ഞാൻ അവളുടെ കണ്ണുനീർ തുടച്ചു നെസി oമം അവനു അറിയോ ഇല്ല ഇക്ക ഞാൻ പെട്ടെന്ന് ചാടി എണിറ്റു മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തുകൊണ്ടു നെസി ഞാൻ ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം അവൾ എന്റെ വാക്കുകൾക്ക് കാതോർത്തു നെസി ഇത് നമ്മുടെ കുഞ്ഞാണ് നെസി മനസ്സിലാവാത്തപോലെ എന്നെ നോക്കി അതല്ല എല്ലാരുടെയും മുന്നിൽ ഇത് നമ്മുടെ കുഞ്ഞാണ് നിങ്ങൾ തമ്മിൽ ബന്ധപ്പെട്ട ഒരാഴ്ചക്ക് ശേഷം ആണ് നമ്മൾ തമ്മിലുള്ള വിവാഹം അതുകൊണ്ട് ആർക്കും അല്ലെന്നു തോന്നില്ല പിന്നെ ഈ പാവം കുഞ്ഞിനെ അവനെപ്പോലെ ഒരുത്തനു കൊടുക്കാൻ പറ്റില്ല അതു അതിനോട് ചെയ്യുന്ന വലിയ തെറ്റാവും പിന്നെ ഇതിനെ ഞാൻ നോക്കും എന്റെ കുഞ്ഞായി നമ്മുടെ കുഞ്ഞുങ്ങൾക്കൊപ്പം ഇതൊക്കെ കേട്ട നെസി എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു വെണ്ടയ്ക്ക ഇക്കയുടെ മനസ്സ് അതു വളരെ വലുതാണ് ഞാൻ കളങ്കപ്പെട്ടവൾ ആണ് ഒരിക്കലും എന്നെപ്പോലൊരുത്തി ഇക്കയെ പോലെ ഒരാളെ അർഹിക്കുന്നില്ല ഞാൻ ഇക്കയുടെ ജീവിതത്തിൽ നിന്നും മാറിത്തരം ജീവിതത്തിൽ തെറ്റുകൾ മാത്രം ആണ് ഞാൻ ചെയ്തിട്ടുള്ളത് അതാണ് പടച്ചോൻ എനിക്ക് സങ്കടം മാത്രം തരുന്നത് ഞാൻ ഒരിക്കലും ഇക്കാക്ക് ചേർന്നവൾ അല്ല ഇക്ക

നെസി നിന്നെ ഒരു തെറ്റിന്റെ പേരിൽ കളഞ്ഞിട്ട് പോകാൻ അല്ല നിന്നെ ഞാൻ കല്യാണം കഴിച്ചത് നിന്റെ കൂടെ ജീവിക്കാൻ ആണ് എന്തു പ്രശ്നം ഉണ്ടായാലും ഒന്നിച്ചു നേരിടാൻ വേണ്ടി ആണ് അല്ലാതെ പകുതിയിൽ ഇട്ടേച്ചു പോകാൻ അല്ല നീ ഇപ്പോൾ എന്റെ ഭാര്യയാണ് നിന്റെ കുഞ്ഞു എന്റെയുമാണ് അത് എന്നും അങ്ങനെതന്നെ ആയിരിക്കും ഞാൻ പറഞ്ഞു നിർത്തി പിന്നെ അവളെയും നെഞ്ചോട് ചേർത്ത് കുറെ നേരം കട്ടിലിൽ കിടന്നു മോളെ മം ഇപ്പൊ ഇക്കാന്റെ വാവക്ക് ഇപ്പോൾ വിഷമം വല്ലോം ഉണ്ടോ മനസിൽ ഇല്ലാക്ക മോളെ ഇക്ക ഒരു കാര്യം ചോദിച്ചാൽ മോൾക്ക് വിഷമാവോ ഇല്ലിക്ക എനിക്ക് ഇപ്പൊ ഇക്കയെക്കാൾ വലിയ സന്തോഷം ഇല്ല ഇക്ക എന്തുവേണേലും ചോദിച്ചോളൂ വാവന്റെ ആദ്യ വിവാഹത്തിനു എന്താ പറ്റിയെ അവൾ സംശയത്തോടെ തല ഉയർത്തി നോക്കി വാവ നോക്കണ്ട എനിക്ക് സത്യായിട്ടും അറിയില്ല അതേപ്പറ്റി എന്നോട് പറയാൻ പറ്റുമെങ്കിൽ എന്നോട് വാവ പറ ഇക്കനോട് പറയാൻ പറ്റാത്ത ഒന്നും ഈ നെസിയുടെ ജീവിതത്തിൽ ഇല്ല ഇക്ക നെസി അവളുടെ പഴയ കാലത്തിലേക്ക് കടന്നു എന്റെ നെഞ്ചിൽ ചാഞ്ഞുകൊണ്ടു തുടരും

Comments:

No comments!

Please sign up or log in to post a comment!