നന്മ നിറഞ്ഞവൻ 7
നെസിയുടെ ഏറ്റവും അടുത്ത ഫ്രണ്ട് ആയിരുന്നു ഫാത്തിമ രണ്ടാളും ഒരേ പ്രായക്കാർ ഹാമിദിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായ അലിയുടെ മകൾ അലി ഹാമിദിക്കയെ പോലെ സാമ്പത്തികമായി വലിയവൻ ആയിരുന്നില്ല പക്ഷെ ഒരിക്കലും ആ വലിപ്പച്ചെറുപ്പം അവരുടെ ബന്ധത്തെ ബാധിച്ചില്ല രണ്ടാളും ഒരേ സമയത്തു വിവാഹം അടുത്തടുത്തായി തന്നെ മക്കളും പിറന്നു രണ്ടാള രണ്ടാളും ചെറുപ്പം മുതൽ ഒന്നായി വളർന്നു രണ്ടാളെയും ഹാമിദിക്ക സ്വന്തം മക്കളായി തന്നെ കണ്ടു ഒരു വേർതിരിവും അദ്ദേഹം കാണിച്ചില്ല നെസിയും ഫാത്തിമയെ സ്വന്തം കൂടപ്പിറപ്പു പോലെതന്നെ കണ്ടു
രണ്ടാൾക്കും ഹാമിദിക്ക തന്നെ ആയിരുന്നു പടിപ്പിനുള്ള ചിലവ് നോക്കിയിരുന്നത് അലിക്ക് ഒന്നിനും കഴിയുമായിരുന്നില്ല നഗരത്തിലെ ഏറ്റവും നല്ല സ്കൂളിൽ തന്നെ രണ്ടാളും പഠിച്ചു ഒരേ ക്‌ളാസിൽ തന്നെ
പ്ലസ് ടു വിനു രണ്ടാൾക്കും ഫുൾ A+ഉണ്ടായിരുന്നു അവരുടെ ഇഷ്ടപ്രകാരം തന്നെ അവരിഷ്ടപെട്ട കോളേജിൽ ഇഷ്ടമുള്ള കോഴ്സ് തന്നെ പഠിക്കാൻ ഉള്ള അവസരം ഹാമിദിക്ക ഒരുക്കി
കോളേജിൽ രണ്ടാളും ഒരുമിച്ചു അടിച്ചുപൊളിച്ചു നടന്നു അവർ എല്ലാത്തിനും ഒന്നായിരുന്നു പക്ഷെ പതിപ്പിന്റെ വിഷയത്തിൽ മാത്രം അവർക്കു വിട്ടുവീഴ്ചയില്ല
രണ്ടാളും ക്ലാസ്സിൽ ഒന്നാമത് തന്നെ
അങ്ങനെയിരിക്കുമ്പോൾ ആണ് ഫാത്തിമ വഴി ഫാത്തിമയുടെ ഒരു കസിനെ നെസി പരിചയപെടുന്നത് അൻവർ
കോളേജിൽ സ്റ്റാർ ആയിരുന്നു അൻവർ എല്ലാർക്കും പ്രിയപ്പെട്ടവൻ എന്തിനും മുന്നിൽ നിൽക്കുന്നവൻ എല്ലാത്തിനും ഉപരി നല്ല സ്വഭാവത്തിനും പെരുമാറ്റത്തിനും ഉടമ
കോളേജിൽ MBA സെക്കന്റ് ഇയർ വിദ്യാർത്ഥി ആണ് അൻവർ അവർ തമ്മിൽ പെട്ടന്ന് അടുത്ത് നല്ല സുഹൃത്തുക്കൾ ആയി
പിന്നെ എപ്പയോ നെസിയും അൻവറും തമ്മിൽ പ്രേമവുമായി ഫാത്തിമയായിരുന്നു ഇവരെ ഒന്നിപ്പിക്കാൻ എപ്പോഴും മുന്കൈ എടുത്തത്
അങ്ങനെ അൻവറിന്റെ കാര്യം വീട്ടിൽ അറിഞ്ഞു അൻവറിനെ കുറിച്ച് അന്വേഷിച്ച ഇക്ക മക്ലളുടെ നല്ല തീരുമാനം കണ്ടു അവരെ തമ്മിൽ ഒന്നാക്കി അങ്ങനെ 18ആം വയസിൽ തന്നെ നെസി വിവാഹിതയായി
വർഷങൾ കടന്നുപോയി നെസി നൗറിക്കു ജന്മം കൊടുത്തു ഇക്കയുടെ മകനായി മാറിയിരുന്നു അൻവർ ഇതിനിടയിൽ ഇക്കയോടും നെസിയോടും പലപ്പോഴായി കുടുംബക്കാരെ സഹായിക്കാനും നന്മ പ്രവർത്തനങ്ങളുടെ പേര് പറഞ്ഞും അൻവർ പണം വാങ്ങി ഇക്ക ഒന്നും ചോദിക്കാതെ ചോദിക്കുന്ന പണം അൻവറിനു കൊടുത്തു അവനെ അത്ര കണ്ടു സ്നേഹിച്ചിരുന്നു അദ്ദേഹം
നെസി നൂറിയെ ഗർഭിണി ആയിരിക്കുന്ന സമയം
തന്റെ കൂട്ടുകാരുമൊത്തു ഒരു കച്ചവടം തുടങ്ങാൻ വേണ്ടി തനിക്കു ഈടുനൽകാണാനായി ഇക്കയുടെ പേരിലുള്ള 300ഏക്കർ കാപ്പിത്തോട്ടം തന്റെപേരിൽ എയ്തിതരണം എന്ന് അൻവർ ഇക്കയോട് പറയുന്നു ഇൻസ്‌പെക്ടർ വന്നു പോയാൽ ഉടൻ നെസിയുടെ പേരിൽ തിരിച്ചു രജിസ്റ്റർ ചെയ്യാം എന്നും പറഞ്ഞു തോട്ടം തന്റെപേരിൽ വാങ്ങി കച്ചവടവിഷയത്തിനായി പോയ അൻവർ പിന്നെ മടങ്ങി വന്നില്ല
അന്വേഷിച്ചു പോയ ഇക്ക അറിഞ്ഞത് അൻവർ തോട്ടം വിട്ടുവെന്നും അതിന്റെ പണവുമായി പോയി എന്നതുമാണ്
ഫാത്തിമയെ കൂടി കാണാതായപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പു നെസിക്കു മനസിലായത്
ഫാത്തിമയും അൻവറും തമ്മിൽ വർഷങ്ങൾ ആയി പ്രണയത്തിൽ ആയിരുന്നു തങ്ങളുടെ ജീവിക്കാൻ ആവിശ്യമായ പണം ഉണ്ടാക്കാൻ വേണ്ടി അവർ നെസിയെ മനപൂർവ്വം ട്രാപ് ചെയ്തതായിരുന്നു
നെസ്സിക് പക്ഷെ ഇതൊക്കെ വലിയ പ്രശ്നങൾ ഉണ്ടാക്കി മാനസികമായി നെസി തളർന്നു പക്ഷെ തന്റെ മക്കൾക്ക് വേണ്ടി നെസി പിടിച്ചു നിന്നു
നെസിയുടെ മൂടോന്നു മാറാൻ വേണ്ടിയാണ് ഇക്ക ബാംഗ്ലൂർ ബ്രാഞ്ച് ഓപ്പൺ ചെയ്തത് അവിടെ അല്ലതെ ബിസിനസ് ഒന്നും നാടകാരില്ലായിരുന്നു
നെസി ഒന്നു നോർമൽ ആയ ശേഷം ആണ് ഇക്ക ആ ബ്രാഞ്ച് ക്ലോസ് ചെയ്തു ഇങ്ങോട്ട് നെസിയെ കൊണ്ടുവന്നത് അപ്പോയെക്കും സഫ്ഫർ നെസിയുടെ ജീവിതത്തിൽ കയറിപറ്റിയിരുന്നു അവനും നെസിക്കു കയ്പ്പുള്ള ഓർമ്മകൾ നൽകി
തന്റെ കഥ പറഞ്ഞു നെടുവീർപ്പിട്ടുകൊണ്ടു നെസി തുടർന്ന്
ഇനി ഇക്ക പറ എന്നെപോലെ ഒരു രണ്ടാംകെട്ടികാരിയെ രണ്ടു കുട്ടികളുടെ ഉമ്മയെ തെറ്റായി ഗർഭം ധരിച്ച ഒരു പിഴച്ചവളെ ആണോ ഇക്ക ആഗ്രഹിക്കുന്നതു ഇക്കയുടെ ജീവിതത്തിൽ എനിക്കറിയാം ഇക്ക ഒരിക്കലും എന്നെ ആഗ്രഹിച്ചിട്ടില്ല ഉപ്പയോടുള്ള കടപ്പാട് ആണ് ഇക്കയെ എന്റെ ഭർത്താവാക്കിയത് ഇക്ക പറഞ്ഞോളൂ ഞാൻ മാറി തന്നേക്കാം ഉപ്പയോട് ഞാൻ പറഞ്ഞോളാം ഉപ്പാക്ക് മനസിലാവും എനിക്കുറപ്പുണ്ട്
നെസി അത്രയും പറഞ്ഞു എന്നെ നോക്കി ആ കണ്ണിലുണ്ട് എന്നെ ഉപേക്ഷിച്ചു പോകരുതേ എന്ന അപേക്ഷ എന്ന് ഞാൻ തിരിച്ചറിഞ്ഞു
ഞാൻ തുടർന്ന്
നെസി
മം
എനിക്ക് എന്റെ വിവാഹത്തെ കുറച്ചു ചില ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അത് എന്തായിരുന്നു എന്നറിയോ നിനക്ക്
അവൾ എന്തെന്നുള്ള സംശയത്തിൽ എന്നെ നോക്കി
എന്റെ ഉമ്മയോട് മാത്രം ഈ ലോകത്തു ഞാൻ പറഞ്ഞിട്ടുള്ള ആഗ്രഹം
ഒരു വിധവയോ അല്ലെങ്കിൽ ഭർത്താവ് ഉപേക്ഷിച്ച കുട്ടിയോ വേണം എനിക്ക് വിവാഹം കഴിക്കാൻ അവൾക്കു കുട്ടികൾ ഉണ്ടെങ്കിൽ അവരെ എന്റെ സ്വന്തം മക്കളായി വളർത്തണം അവൾ ഒരു മോശപ്പെട്ട ഭർത്താവിന്റെ ഭാര്യ ആയിരുന്നെങ്കിൽ അവൾ അനുഭവിച്ച
പീഠനങ്ങൾക്കെല്ലാം പകരമായി അവളെ ചേർത്ത് നിർത്തി സ്നേഹിക്കണം ഒരു നല്ല ഭർത്താവിന്റെ കരുതൽ കൊടുക്കണം ഇതായിരുന്നു എന്റെ ആഗ്രഹം നെസി
പടച്ചവൻ എന്റെ ആഗ്രഹം ഞാൻ പോലും അറിയാതെ നടത്തിത്തന്നു നെസി നിന്നിലൂടെ നമ്മുടെ മക്കളിലൂടെ
ഈ ലോകം വെട്ടിപ്പിച്ചാൽ പോലും ഞാൻ ഇത്ര സന്തോഷിക്കില്ല
തന്നിൽ നന്മ അവശേഷിക്കുന്നു എന്നുള്ളത് എനിക്ക് മനസിലായത് തന്നെ താൻ എന്നെ സ്നേഹിച്ചിട്ടു കൂടി എന്റെ ജീവിതത്തിൽ നിന്നും മാറിത്തരം എന്ന് പറഞ്ഞതിൽ നിന്നുമാണ് തനിക്ക് വേണമെങ്കിൽ ജീവിതകാലം മുഴുവൻ ഈ വാർത്ത മറച്ചുവച്ചു ഈ കുഞ്ഞുങ്ങൾ എന്റേതാണെന്നു എന്നെപോലും വിശ്വസിപ്പിക്കാൻ കഴിയുമായിരുന്നു എന്നിട്ടും നീ അത് ചെയ്തില്ലെങ്കിൽ നീ ഒരു നന്മ നശിക്കാത്ത പെൺകുട്ടി തന്നെ ആണെന്നാണ് അതിന്റെ അർത്ഥം
ഇനി എനിക്ക് വേണം നിന്നെ എന്റെ ഭാര്യയായി എന്റെ നല്ല പാതിയായി
നെസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഞാൻ അവളെയും ചേർത്ത് പിടിച്ചു അങ്ങനെ ഇരുന്നു
അപ്പോയെക്കും ഞങ്ങളുടെ കുരുന്നുകൾ തിരിച്ചെത്തി പിന്നെ ഞങളുടെ ജീവിതം സന്തോഷം നിറഞ്ഞതായി നെസി പതിയെ പതിയെ എല്ലാം മറന്നു
നെസ്സിക്കു ഇപ്പോൾ 3ആം മാസം ആണ് ചെക്കപ്പിന് പോയപ്പോൾ ആണ് ആ സന്തോഷവാർത്ത ഞാൻ അറിയുന്നത് നെസിയുടെ ഉള്ളിൽ രണ്ടു ജീവനുകൾ ഉണ്ട് ഇരട്ടക്കുട്ടികൾ എന്റെ സന്തോഷത്തിനു അതിരില്ലാതായി ഞാൻ മനസ്സറിഞ്ഞു സന്തോഷിച്ചു നെസ്സിക്കും എന്തെന്നില്ലാത്ത സന്തോഷം കണ്ടു
ഇപ്പൊ ഇക്കയുടെ ബുസിനെസ്സുകൾ മുഴുവൻ ഞാൻ ആണ് നോക്കുന്നത് കൺസ്ട്രക്ഷൻ അല്ലാതെ ഇക്കാക്ക് കേരത്തിലും പുറത്തുമായി എസ്റ്റേറ്റുകൾ ഉണ്ട് ഞാൻ അവയെല്ലാം പോയി സന്ദർശിച്ചു
ഇക്കയുടെ കൂടെ ഉള്ളവർ എല്ലാരും വ്ശ്വസ്തർ ആയിരുന്നു അതുകൊണ്ട് എനിക്ക് പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ല എങ്കിലും എനിക്ക് പറ്റുന്നിടത്തോളം സ്ടലങ്ങളിൽ ഞാൻ മാസത്തിൽ ഒരുതവണയെങ്കിലും പോയിവന്നു
ഇതിനിടയിൽ എന്റെ ബിസിനസ് വളർന്നുവന്നു ഇപ്പൊ കോഴിക്കോട് മാത്രം എനിക്ക് 3കട ഉണ്ട് കൂടാതെ മലപ്പുറത്തെ 2ഉം കണ്ണൂരിൽ 1കടയും ഞാൻ തുടങ്ങി എനിക്ക് ജീവിക്കാൻ ഉള്ളതും അതിലധികവും എന്റെ കടയിൽ നിന്നും തന്നെ കിട്ടി നെസിയുടെയും മക്കളുടെയും ചിലവുകൾ ഞാൻ തന്നെ നോക്കി
ഇക്കയുടെ ബിസിനസ് ലാഭത്തിൽ നിന്നും ഒരുരൂപ പോലും ഞാൻ എടുത്തില്ല എല്ലാം ഞാൻ അതുപോലെ തന്നെ ബാങ്കിൽ ഇടും എസ്റ്റേറ്റ് ലാഭവും ഞാൻ അങ്ങനെ തന്നെ ചെയ്തു എനിക്കുള്ളത് ദൈവം തന്നെ എനിക്ക് തരുന്നുണ്ട് അതുകൊണ്ട് ഞാൻ എല്ലാത്തിനും കാവൽക്കാരൻ ആയി
നെസി പതിയെ പതിയെ ഓഫീസിൽ വരാതായി എല്ലാം ഞാൻ നോക്കിക്കോളും എന്നുള്ള ഒരു ലൈൻ ഞാൻ പക്ഷെ അത് സമ്മതിച്ചില്ല എനിക്ക് ഒറ്റക്ക് പറ്റുന്നില്ലെന്നു പറഞ്ഞു ഞാൻ അവളെയും ഓഫീസിൽ കൊണ്ടുവരാൻ തുടങ്ങി
നാളെ എനിക്ക് എന്തേലും പറ്റിയപോയാൽ നെസി ഇതൊക്കെ ഒറ്റക്ക് മാനേജ് ചെയ്യാൻ പഠിക്കാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ചെയ്തത് പോകെ പോകെ ഞാൻ രാഷ്ട്രീയത്തിലും സജീവമായി കേരളത്തിൽ മൊത്തം ഇപ്പൊ അറിയപ്പെടുന്ന ഒരു പ്രവർത്തകൻ ആയി ഞാൻ ചെറിയ കാലം കൊണ്ടുതന്നെ മാറിപ്പോയി
കോഴിക്കോട് ഇപ്പൊ ശക്തരായ നേതാക്കളിൽ ഞാനും ഒരു സാന്നിധ്യമായി മാറി
നെസിക്കു അതിൽ താല്പര്യം ഉണ്ടായിരുന്നില്ല ഞാൻ ഒരിക്കലും മത്സരിക്കില്ല എന്ന്നും ഒരു സ്ഥാനവും പാർട്ടിയിൽ
വഹിക്കില്ലെന്നും വാക്കുകൊടുത്തുകൊണ്ടു ഞാൻ നെസിയെ കൊണ്ടു സമ്മതിപ്പിച്ചു അല്ലെങ്കിൽ തന്നെ എനിക്ക് ഒരു പൊതുപ്രവർത്തകൻ എന്നതിലുപരി ഒന്നും തന്നെ ആവണം എന്നാഗ്രഹമില്ലായിരുന്നു അതൊക്കെ ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ ആണ് അത് നന്നായി നിറവേറ്റുകയും വേണം അതുകൊണ്ട് തന്നെ അത്തരം ഉത്തരവാദിത്തം ഏറ്റെടുക്കാൻ എനിക്ക് ഒട്ടും താല്പര്യമിലായിരുന്നു
അങ്ങനെ നെസിക്ക് ഇപ്പൊ 6ആം മാസം ആയി ഇപ്പൊ നെസിയാണ് മക്കളുടെ എല്ലാകാര്യവും നോക്കുന്നത് അവൾ ഇപ്പൊ നല്ലൊരു അമ്മയാണ് ഇപ്പൊ നെസി ഡ്രൈവ് ചെയ്യാറില്ല ഞാൻ ആണ് രാവിലെ കൊണ്ട്പോകുന്നതും കൊന്ടുവരുന്നതും
ഞാൻ പരമാവധി നെസിക്കൊപ്പം ചിലവഴിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു അങ്ങനെ ഇപ്പൊ 9മാസം ആയി ഇപ്പൊ നെസി ഓഫീസിൽ പോകാറില്ല വീട്ടിൽതന്നെ ആണ് ഉള്ളത് ഞാനും പരമാവധി സമയം വീട്ടിൽ ചിലവഴിക്കാൻ ശ്രമിച്ചുജോണ്ടിരിക്കും അങ്ങനെ നെസിക്കു പറഞ്ഞ ഡേറ്റ് അടുത്ത് നെസി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അങ്ങനെ പറഞ്ഞ ഡേറ്റിൽ തന്നെ നെസി പ്രസവിച്ചു രണ്ടു സുന്ദരി പെൺകുട്ടികൾ എന്റെ ആഗ്രഹം 5പെൺകുട്ടികൾ വേണമെന്നാണ് പടച്ചോൻ തന്നെ എനിക്ക് 4മക്കളെ തന്നു ഇനി ഒന്നുകൂടി വേണ്ടെന്നു ഞാനും ഉറപ്പിച്ചു മറ്റൊന്നും കൊണ്ടല്ല എന്റെ ചോരയിൽ ഒരു കുഞ്ഞു പിറന്നാൾ എനിക്ക് എന്റെ മക്കളോട് ഇപ്പോഴുള്ള പോലെ പെരുമാറാൻ പറ്റിയില്ലെങ്കിലോ എന്ന് ഞാനും ഭയന്നു ഇതിപ്പോ എല്ലാർക്കും എന്റെ കുഞ്ഞുങ്ങൾ ആണ് അതോണ്ട് എനിക്ക് ഇനി കുഞ്ഞുങ്ങൾ ഉണ്ടായില്ലേലും ആരും ഒന്നും ചോദിക്കില്ല അതുകൊണ്ട് തന്നെ ഇനി ഒരു കുഞ്ഞു വേണ്ടെന്നു ഞാനും തീരുമാനിച്ചു
അങ്ങനെ ഞങ്ങൾ ഡിസ്ചാർജ് ആവാൻ ഉള്ള ദിവസം വന്നു എന്നെയും നെസിയെയും ഒരുമിച്ചു കാണണം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ചു ഡോക്ടറെ കാണാൻ പോയി
ആ ഇരിക്കു
ഞങ്ങൾ ഇരുന്നു
ഞാൻ നിങ്ങളെ വിളിപ്പിച്ചത് ഒരു പ്രധാന കാര്യം പറയാൻ ആണ് അതു അത്ര വലിയ പ്രശ്നം ഒന്നും അല്ല എങ്കിലും നമ്മൾ സൂക്ഷിച്ചില്ലെങ്കിൽ അത് ചിലപ്പോൾ വലിയ പ്രശ്നം ആകാനും മതി
മാഡം പറഞ്ഞു വരുന്നത്
നെസ്സിക്കു ഈ പ്രസവത്തിൽ കുറച്ചു കോപ്ലിക്കേഷൻസ് ഉണ്ടായിരുന്നു അത് അന്ന് പറയാഞ്ഞത് അതത്ര വലിയ പ്രോബ്ലം അല്ലാത്തത് കൊണ്ടാണ് ഇനി ഇപ്പൊ അത് പറഞ്ഞ പറ്റു
നെസിയുടെ ഗർഭപാത്രത്തിൽ ഒരു fangus ഉണ്ട് അത് കുഞ്ഞനെ ബാധിക്കുന്നത് അല്ലാത്തത് കൊണ്ടാണ് ഞാൻ അതു അന്ന് പറയാതിരുന്നത് ഇനി ഇപ്പൊ നിങ്ങൾ സൂക്ഷിക്കേണ്ട കാര്യം ആണ് അത് നമുക്ക് ഗർഭപാത്രം നീക്കം ചെയ്താൽ ഈസി ആയി നീക്കം ചെയ്യാം ബട്ട് ഗർഭപാത്രം നീക്കം ചെയ്താലും നമുക്ക് ഏകദേശം 1വർഷത്തോളം ഒബ്സെർവഷൻ പീരിയഡ് ആയിരിക്കും പക്ഷെ ആ സമയത്തു നിങ്ങൾ തമ്മിൽ ശാരീരിക ബന്ധം ഉണ്ടാവാൻ പാടില്ല അത് ചിലപ്പോൾ ഇൻഫെക്ഷൻ ഉണ്ടാക്കും
അതെല്ലാതെ നമുക്ക് ഗർഭപാത്രം നീക്കം ചെയ്യാതെ തന്നെ ശ്രമിച്ചു നോക്കാം പക്ഷെ അത് നമുക്ക് എത്ര സമയം കൊണ്ടു മാറ്റാൻ പറ്റും എന്ന് പറയാൻ പറ്റില്ല മിനിമം നമുക്ക് 1വർഷം ടൈം ആവശ്യമാണ് ചിലപ്പോൾ അതിൽ കൂടുതലും വേണ്ടി വന്നേക്കും ഇനി 1വർഷം കഴിഞ്ഞു ഗർഭപാത്രം നീക്കം ചെയ്താലും പിന്നേം ഒരുവർഷം ഒബ്സെർവഷൻ പീരിയഡ് വേണ്ടി വരും
പറയു പ്പോ നമുക്ക് എങ്ങനെ അത് ചെയ്യാം ഞാൻ റെക്കമെന്റ് ചെയ്യുന്നത് ഗർഭപാത്രം നീക്കം ചെയ്യാൻ ആണ് അതാവുമ്പോൾ ഒരുവർഷം കൊണ്ടുതന്നെ റിസൾട്ട് കിട്ടും ഇനി നിങ്ങൾക്കു തീരുമാനിക്കാം
ഞങ്ങൾ ഒന്നു ആലോചിച്ചു പറയാം എന്ന്പറഞ്ഞു പുറത്തിറങ്ങി
നെസി
മം
നമുക്ക് ഗർഭപാത്രം നീക്കം ചെയ്യാം അതല്ലേ നല്ലത്
വെണ്ടയ്ക്ക എനിക്ക് ഇക്കയുടെ കുഞ്ഞിനെ കൂടി എന്റെ ഉദരത്തിൽ ചുമക്കണം അതെന്റെ ഒരു ആഗ്രഹം ആണ്
ഞാൻ പിന്നെ അതികം ഒന്നും പറയാൻ നിന്നില്ല കാരണം അവളെ അങ്ങനെ ഞാൻ അനുസരിക്കാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല അവളുടെ ആഗ്രഹം അതാണെങ്കിൽ അത് നടക്കട്ടെ എന്ന് കരുതി
ഞങ്ങൾ തീരുമാനം ഡോക്ടറെ അറിയിച്ചു ഡോക്ടർ അതിനുള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു മരുന്നൊന്നും ഇല്ല ചില വ്യായാമം ഉണ്ട് പിന്നെ ചില ഭക്ഷണം ഒഴിവാക്കുകയും വേണം അത്ര തന്നെ
ശാരീരിക ബന്ധം ഞങ്ങൾ തമ്മിൽ ഇതുവരെ ഉണ്ടാവാത്തതു കൊണ്ടുതന്നെ ഞങ്ങൾക്ക് അത് മാറ്റിനിർത്താൻ എളുപ്പമായി
അങ്ങനെ 1വർഷം കഴിഞ്ഞും വലിയ മാറ്റം ഇല്ലാത്തതു കൊണ്ടു ഒരു വർഷം കൂടി നോക്കാൻ ഞങ്ങൾ തീരുമാനിച്ചു അങ്ങനെ 2വർഷം കൊണ്ടും വലിയ മാറ്റം ഇല്ല അതിനാൽ ഞങ്ങൾ ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിച്ചു ഇനിയും 1വർഷം ഒബ്സെർവഷൻ പീരിയഡ് ആണ്അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഒന്നാവാന് ഇനിയു ഒരുവർഷം കൂടി വേണം
ഇതിനിടയിൽ ഞാൻ രാഷ്ട്രീയപരമായി വളരെ വലുതായി എന്റെ ബിസിനസ് കൂടാതെ ഇക്കയുടെ ബിസിനസ്സും എസ്റ്റേറ്റ് എല്ലാം എന്റെ തലയിൽ എന്റെ ഉപ്പയുടെ കടവരെ ഞാൻ ആണ് ഇപ്പൊ നോക്കി നടത്തുന്നത് എനിക്ക് ഇപ്പൊ നിന്നുതിരിയാൻ സമയം കിട്ടുന്നില്ല പൊതുപ്രവർത്തനവും ബിസിനസ്സും ഒക്കെ വലിയ ടെൻഷൻ തന്നെങ്കിലും.
നെസി എന്നെ രൂക്ഷമായൊന്നു നോക്കി അവൾ കരഞ്ഞിട്ടുണ്ട് ആ കണ്ണുകൾ അത് പറയുന്നു വിളിക്കരുത് നിങ്ങൾ എന്നെ അങ്ങനെ നിങ്ങളെ സ്നേഹിച്ചതിനു നിങ്ങൾ എനിക്ക് നല്ല സമ്മാനം തന്നെ തന്നല്ലോ അല്ലെ ഞാൻ ഒന്നും മനസിലാവാതെ അവിടെ നിന്നു അവൾ മക്കളെ വലിച്ചുകൊണ്ടു വീടിനു പുറത്തേക്കു നടക്കുകയാണ് ഞാൻ പിറകെ ചെന്ന് എന്റെ മുറിയുടെ പുറത്തു എത്തിയപ്പോൾ എന്റെ അനിയനും അനിയത്തിയും കുടുംബ സമേദം ഉണ്ട് എല്ലാരുമേന്നെ ഒരു കുറ്റവാളിയെ നോക്കും പോലെ നോക്കുകയാണ് ഞാൻ ഒരു നിമിഷം പകച്ചു ഞാൻ ഇത്ര വലിയ എന്തു തെറ്റാണു ചെയ്തത് ടീവിയിൽ എന്റെ പേര് കേട്ടാണ് ഞാൻ അങ്ങോട്ട് ശ്രദ്ധിക്കുന്നത് ***കമ്മ്യൂണിസ്റ്റ് നേതാവും വ്യാപാരിയുമായ അഹമ്മദിനെതിരെ ആരോപണവുമായി യുവതി രംഗത്ത് വിവാഹവാഗ്ദാനം നൽകി തന്നെ ചതിച്ചുവന്നു തന്റെ വയറ്റിൽ വളരുന്ന കുഞ്ഞു അഹമ്മദിന്റേതാണെന്നും യുവതി പത്രസമ്മേളനം നടത്തി മാധ്യമങ്ങളോട് പറഞ്ഞു****** ഞാൻ തളർന്നു അവിടെയുള്ള സോഫയിൽ ഇരുന്നു ഞാൻ ഒരു താങ്ങിനായി എല്ലാരേം നോക്കി എല്ലാരും എന്നെ ആവിശ്യസിച്ചു കഴിഞ്ഞു എന്ന് എല്ലാരുടെയും മുഖത്തുനിന്നും വ്യക്തം ഞാൻ ഉമ്മയെ നോക്കി ഉമ്മ പോലും എന്നെ അറപ്പോടെ നോക്കി എന്നാൽ ഉപ്പയുടെ മുഖം എനിക്ക് ആശ്വാസം ആയി എന്റെ മകൻ തെറ്റൊന്നും ചെയ്യില്ലെന്ന് ഒരു ഉറപ്പു ആ മുഖത്തു കണ്ടു അതെനിക്ക് വലിയ ആശ്വാസം നൽകി ഞാൻ നോക്കുമ്പോൾ നെസിയുടെ കാർ എന്റെ മക്കളെയും കൊണ്ടു ഗേറ്റ് കടന്നു പോകുന്നു എന്നെന്നേക്കുമായി ഞാൻ കുറേനേരം അങ്ങനെ ഇരുന്നു ഒരു നിർവികാരത മനസ്സിനെ പിടികൂടിയിരുന്നു ഞാൻ എന്തോ ഉറപ്പിച്ചപോലെ എണിറ്റു വണ്ടിയുടെ കീ എടുത്തു വെളിയിലേക്കിറങ്ങി
വണ്ടി ഓടിച്ചു പുറത്തേക്കുപോയി എന്റെ വണ്ടി ഊട്ടി ലക്ഷ്യമാക്കി യാത്ര തിരിച്ചു ഞാൻ മനസ്സിൽ കുറിച്ച് ഇനി ഇങ്ങോട്ട് ഒരു മടങ്ങി വരവില്ല സ്വന്തം ഉമ്മപോലും എന്നെ അവിശ്വസിച്ചു അവരെയും കുറ്റം പറയാൻ പറ്റില്ല കാരണം സമൂഹത്തിൽ ഉയർന്ന പിടിപാടും പണവുമുള്ള എന്നെപ്പോലൊരാൾക്കെതിരെ ആരും വ്യാജാരോപണങ്ങൾ പറയും എന്ന് കരുതുന്നില്ല ഞാൻ പെട്ടെന്ന് തന്നെ ഊട്ടിയിൽ എത്തി കാർ ഞാൻ ഗോഡൗണിൽ ഒളിപ്പിച്ചു വച്ചു ഞാൻ ഇവിടെ ഉണ്ടെന്നറിജാൽ ആരെങ്കിലും ഒക്കെ വരും അത്രവലിയ ബന്ധങ്ങൾ ഉണ്ടായിരുന്നു എനിക്ക് അവിടെ ദിവസങ്ങൾ പെട്ടന്ന് പോയി ഞാനിപ്പോ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു ശരീരം ക്ഷീണിച്ചിരിക്കുന്നു വളരെ മെലിഞ്ഞു പോയി ഞാൻ ഭക്ഷണം പോലും അസീസ് വല്ലാതെ നിര്ബാന്ധിക്കുബോൾ a മാത്രം അൽപ്പം കഴിച്ചെന്നു വരുത്തും കട്ടിലിൽ പോയി കിടക്കും ഇല്ലെങ്കിൽ മുറ്റത്തു ഊഞ്ഞാലിൽ അങ്ങനെ ഇരിക്കും ഞാൻ ഇപ്പോൾ ഇവിടെ വന്നിട്ട് 1ആഴ്ച കഴിഞ്ഞു ഫോൺ സ്വിച്ച്ഓഫ് ആണ് എന്നെ ഇനി ആരും വിളിക്കാൻ ഇല്ലെന്നു എനിക്ക് ഉറപ്പാണ് കഴിഞ്ഞ ഒരാഴചയായി മാധ്യമങ്ങൾ എന്നെ കൊന്നു കുലവിളിച്ചു ഒരു കമ്മ്യൂണിസ്റ്റ്‌കാരനെ ആക്രമിക്കാൻ മാധ്യമങ്ങൾ നല്ല ഉർജത്തോടെ പ്രവർത്തിച്ചു എതിർ പാർട്ടിക്കാർ എന്നെ അക്രാച്ചുകൊണ്ടിരുന്നു അവർക്കു ശക്തനായ ഒരു പ്രതിയോഗി ഇല്ലാതായത് വലിയ ആശ്വാസം ആയി പാർട്ടി എന്നെ പുറത്താക്കി അവർക്കു മറ്റൊന്നും ചെയ്യാൻ ഇല്ലായിരുന്നു അങ്ങനെ എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻ മാത്രം ബാധ്യസ്ഥൻ ആയി ഞാൻ ഒരു പെണ്ണുപിടിയൻ ആയി മാറ്റപ്പെട്ടു ഞാൻ സ്ഥിരമായി വേശ്യാലയങ്ങൾ സന്തര്ശിക്കാറുണ്ട് എന്നുവരെ പല പത്രങ്ങളിലും വാർത്തയായി ഇപ്പൊ ഇവിടെ ഞാൻ 2ആഴ്ച പിന്നിട്ടു പത്രങ്ങൾ ഇപ്പോഴും എന്നെ കൊന്നുകൊണ്ടിരിക്കുന്നു ഞാൻ അങ്ങനെ ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു
എന്റെ മുറ്റത്തേക്ക് പരിചയമുള്ള ഒരു കാർ കടന്നുവന്നു അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ എനിക്ക് ഒരു അത്ഭുതവും തോന്നിയില്ല എന്നെ അന്വേഷിച്ചു വരും എന്നെനിക്ക് ഉറപ്പുള്ള ഈ ഭൂമിയിൽ ഇപ്പൊ ജീവനോടെ ഉള്ള ഒരേയൊരാൾ (തുടരും)
Comments:
No comments!
Please sign up or log in to post a comment!