നന്മ നിറഞ്ഞവൻ 5
പിറ്റേന്ന് മുതൽ ഓഫീസിൽ പോകാൻ ഒരു ഇന്റ്ററിസ്റ്റും ഇല്ലായിരുന്നു കാരണം മാളൂട്ടിയും അഭിയും ഇല്ല ഇനി ഇപ്പൊ പോയാൽ തന്നെ മൊത്തം ശോകം സീൻ ആവും പോവാതിരുന്നാലോ എന്നുവരെ ചിന്തിച്ചു അങ്ങനെ അവസാനം അന്ന് ലീവ് എടുത്തു HRനെ വിളിച്ചു പറഞ്ഞപ്പോൾ
തന്റെ പെങ്ങളൂട്ടി ഇല്ലെങ്കിൽ എന്താ ഞങ്ങളൊക്കെ ഇവിടുണ്ട് ഇക്കാക്ക ഇങ്ങോട്ട് പോരെന്നു പറഞ്ഞു
ഇന്നേതായാലും ഇല്ലെന്നും നാളെ ആവട്ടെ എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു
എന്നിട്ട് കുളിച്ചു റെഡിയായി എന്റെ കടയിൽ പോയി
എനിക്ക് ടൗണിൽ ഒരു അലങ്കാരമത്സ്യങ്ങളെ വിൽക്കുന്ന ഒരു കട ഉണ്ട്
ചെറുപ്പം മുതൽ എനിക്ക് അലങ്കാരമത്സ്യ വളർത്താൻ വലിയ താല്പര്യം ആയിരുന്നു
എന്റെ ഒരു ഡ്രീം ആയിരുന്നു ഈ കട ഇപ്പൊ അതു നന്നായി തന്നെ പോകുന്നു
ഞാൻ അവിടെ പോയിരുന്നു
വൈകുന്നേരം ആയപ്പോൾ ഞാൻ ചായകുടിക്കാൻ ആയി അടുത്തുള്ള ചായക്കടയിൽ കയറി ഒരു കൊച്ചുകട ആയിരുന്നു അതു
കല്യാണത്തിന്റെ അന്ന് നടന്ന പ്രശ്നങ്ങൾ എല്ലാം തന്നെ ഫേസ്ബുക് തരംഗം ആയിരുന്നു അതോടെ ഞാൻ കേരളത്തിൽ മൊത്തം ഫേമസ് ആയി പിന്നെ പാർട്ടി വക ബൂസ്റ്റ്‌ആപ്പ് കൂടി ആയപ്പോ ഞാൻ ഇപ്പൊ ഒരു കൊച്ചു സെലിബ്രറ്റി ആയിമാറി എവിടെ പോയാലും എല്ലാരും തിരിച്ചറിയും
ഞാൻ ചായകുടിച്ചോണ്ടിരിക്കുമ്പോൾ തന്നെ എന്റെ മുന്നിലായി ഒരു കാർ വന്നുനിന്നു നല്ല പരിജയം ഉണ്ടല്ലോ എന്നുകരുതി നോക്കുമ്പോൾ മാഡം ആണ് അതു കൂടെ മറ്റവനും ഉണ്ട് കാമുകൻ
അവർ എന്റെ അടുത്തേക്ക് ഇറങ്ങി വന്നു
അടുത്ത് വന്ന മാഡം എന്നെ കല്യാണത്തിന് സഹായിച്ചതിനെ പറ്റി പറഞ്ഞു അഭിനന്ദിച്ചു
ഞാൻ ഒരു ചിരിയിൽ നന്ദി പറഞ്ഞു
ഈ കട ആയതുകൊണ്ടാണ് ഞാൻ ചായ വേണോ എന്ന് ചോതിക്കാത്തതു എന്ന് പറഞ്ഞു
മാഡം കുഴപ്പമില്ല എന്നും പറഞ്ഞു
പിന്നെ എന്നെ അയാളെ പരിചപ്പെടുത്തി
സഫ്ഫർ എന്നാണ് പേര് ഞങ്ങൾ അങ്ങനെ വിശദമായി തന്നെ പരിചയപെട്ടു ജോലിയെ കുറിച്ചും മറ്റുമായി സംസാരിച്ചു
ഞാൻ അവരെ എന്റെ കടയിലേക്ക് വിളിച്ചു അവർ രണ്ടാളും കയറിവന്നു ഞങ്ങൾ സംസാരിച്ചിരുന്നപ്പോൾ അവുടുത്തെ പയ്യൻ ജ്യൂസ് കൊണ്ടുവന്നു രണ്ടാൾക്കും കൊടുത്തു
ഞങ്ങൾ വന്നത് വേറൊരു കാര്യത്തിനാണ് മാഡം പറഞ്ഞു
എന്നിട്ട് കയ്യിലുള്ള പാക്കറ്റിൽ നിന്നും ഒരു വിവാഹകുറി എടുത്തു എനിക്ക് നേരെ നീട്ടി
ഈ മാസം 28ന് ഞങളുടെ കല്യാണം ആണ്
ഞാൻ രണ്ടാളെയും അഭിനധിച്ചു ശേഷം കുറി വാങ്ങി
എന്നോട് സഫ്ഫർ എന്താ കല്യാണം കഴിക്കാഞ്ഞേ എന്ന് ചോദിച്ചു
എന്റെ ആഗ്രഹങ്ങൾക്കൊത്തു കിട്ടിയില്ല എന്ന് പറഞ്ഞു
ശേഷം രണ്ടാളും ചിരിച്ചുകൊണ്ടുപോയി
പിറ്റേന്ന് മുതൽ മാഡം ഓഫീസിൽ ഫുൾ ഹാപ്പി ആയിരുന്നു എല്ലാരോടും നല്ല പെരുമാറ്റം സ്നേഹം ഒക്കെ
ഇക്ക അപ്പൊ കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ടാണ് ഇത്രയും കാലം പുള്ളിക്കാരി അപ്പൊ എയർ പിടിച്ചു നിന്നത് എന്നെനിക്ക് തോന്നി
അങ്ങനെ മാസം കടന്നുപോയി മാളൂട്ടിയും അഭിയും തിരിച്ചു ജോയിൻ ചെയ്തു
അവൾ വന്ന അന്നുതന്നെ ഞാൻ പതിവ് ചോക്ലേറ്റ് അവൾക്കു കൊടുത്തു
അങ്ങനെ മാഡത്തിന്റെ കല്യാണം വന്നു ഞാൻ ഫുൾ ബിസി ആണ്
മാളൂട്ടിക്ക് വിശേഷം ആയതിനാൽ അഭിക്ക് അവളെയുംകൊണ്ട് ചെക്കപ്പ് പോയി
അങ്ങനെ ഞാൻ ഒറ്റക്കാണ് എല്ലാം ചെയ്യുന്നത് നാളെ ആണ് കല്യാണം ഇന്ന് രാത്രി ഇക്കയുടെ വീട്ടിൽ ആണ് പരിപാടി ഞാൻ എല്ലാം നോക്കി നടക്കുന്നു
അങ്ങനെ തലേന്നത്തെ പരിപാടി ബാംഗിയായി കഴിഞ്ഞു നാളെ രാവിലെ 11.
രാത്രി പണി എല്ലാം കഴിഞ്ഞു പോകാൻ തന്നെ 1.00മണി കഴിഞ്ഞു ഇനി ഇപ്പൊ രാവിലെ 6മണിക്ക് മുന്നേ വർണം ഓടിറ്ഓറിയത്തിൽ ഒരുപാട് പണി ഉണ്ട് ഞാൻ രാവിലെ 5.30മുതൽ ഫുൾ ജോലികളിൽ മുഴുകി ഇരിക്കുകയായിരുന്നു അങ്ങനെ സമയം 10.00ആയി ഞാൻ കുളിച്ചു റെഡി ആവണം കാരണം ഫുൾ അഴുക്കാണ് ഡ്രെസ്സിൽ ഞാൻ വീട്ടിൽ പോയി ഡ്രസ്സ് ഒക്കെ ചെയ്ത് വന്നു തിരിച്ചു വന്ന ഞാൻ ഹാളിന്റെ കോലത്തിൽ ഒരൽപ്പം ഭയന്നു കാരണം ഹാൾ മുഴുവൻ ഒരു ശ്മശാന മൂകതയാണ് എല്ലാരും അവിടവിടെയായി കൂടി നിന്നു എന്തൊക്കെയോ സംസാരിക്കുന്നു ഞാൻ നോക്കുമ്പോൾ എന്റെ ഉമ്മയുടെയും ഉപ്പയുടെയും ഫുൾ ഫാമിലി ഉണ്ടല്ലോ ഇവരൊക്കെ എന്താ ഇവിടെ അതും ഒരാൾ പോലും കുറയാതെ ഞാൻ അവരുടെ അടുത്ത് പോയി സംസാരിച്ചു നിന്നു അപ്പോഴാണ് ഞാൻ മാടത്തിനെ കാണുന്നത് ഞാൻ അവിടന്ന് നേരെ അകത്തേക്ക് പോയി മാഡത്തിന്റെ അടുത്ത് എത്തി എന്റെ കയ്യിൽ കരുതിയിരുന്ന ഗിഫ്റ്റ് എടുത്തു കൊടുത്തു Wish you a happy married life അടിച്ചു പിന്നെ കല്യാണത്തെ പറ്റി സംസാരിച്ചു കൊണ്ടിരുന്നു പെട്ടെന്ന് എന്നെ ആരോ തോണ്ടുന്നു ഞാൻ നോക്കുമ്പോൾ എന്റെ പുന്നാര പെങ്ങളാണ് നീയെന്താ ഇവിടെ വരാൻ പറ്റൂല എന്നാണല്ലോ പറഞ്ഞെ ഇന്നിപ്പോ എന്തായാലും വന്നല്ലേ പറ്റൂ എന്ന് പറഞ്ഞു അവൾ എന്നെ കൂട്ടിപോയി ഇക്കാക്ക ഇപ്പൊ എന്താ ചെയ്തേ ഇപ്പൊ ഗിഫ്റ്റ് കൊടുക്കാൻ ആരാ പറഞ്ഞതെ അതിനു ഇപ്പൊ എന്താ ഞാൻ ചോതിച്ചു ഒന്നൂല്ല അങ്ങോട്ട് ഒന്ന് നോക്കിയേ ഞാൻ നോക്കുമ്പോൾ എല്ലാരും എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കുന്നു ഇതിനും മാത്രം വലിയ തെറ്റ് ഞാൻ എന്താ ചെയ്തേ ഇക്കാക്ക കല്യാണം മുടങ്ങി എന്താ എന്താ paranjhe ഞാൻ തരിച്ചു നിന്ന് ഇക്കാക്ക കല്യാണം മുടങ്ങി എന്ന് ആ പെണ്ണിനാണ് ഇക്കാക്ക ഇപ്പൊ ഗിഫ്റ്റ് കൊടുത്തേ
ഇക്കാക്കണേ ഹമീദ്ക്ക അന്വേഷിച്ചു നടക്കുന്നുണ്ട് ഞാൻ അവളുടെ വിളി കേൾക്കാതെ ഇറങ്ങി നടന്നു വണ്ടി എടുത്തു പുറത്തേക്കു പോയി പോകുമ്പോൾ എന്റെ അനിയൻ വണ്ടി ഹാളിലേക്ക് ഓടിച്ചു കയറ്റുന്നത് കണ്ടു ഞാൻ പിന്നെ അവിടെ നിന്നില്ല ഇക്കയെ കാണാൻ വയ്യ ആ മനുഷ്യനെ എനിക്ക് ഇന്ന് ഫേസ് ചെയ്യാൻ പറ്റൂല എന്നൊരപ്പ ഞാൻ വേഗം ബീച്ചിൽ പോയിരുന്നു ഊട്ടിയിൽ പോയാലോ അല്ലേൽ വേണ്ടാ ഇവിടെ തന്നെ ഇരിക്കാം രാത്രി വീട്ടിൽ പോയാൽ മതി ന്നാലും ആ പയ്യൻ എന്തുപണിയ കാണിച്ചേ പെട്ടന്ന് എന്റെ ഫോൺ അടിച്ചു നോക്കുമ്പോൾ എളാപ്പ ആണ് ഹലോ നീ എവിടാടാ ഞാൻ ബീച്ചിൽ ഉണ്ട് എന്തൈ നീ ഹാളിലേക്ക് വാടാ ഞാൻ വരൂല എളാപ്പ നിക്ക് ഇക്കയെ കാണാൻ വയ്യ ആ മുഖം കാണാൻ വയ്യ ഞാൻ പിന്നെ വന്നു കണ്ടോളാം എളാപ്പ അതല്ലെടാ പ്രശ്നം ഒക്കെ കഴിഞ്ഞു നീ പെട്ടെന്ന് വാ ആണോ dhhaa എത്തിപ്പോയി പടച്ചോനെ നീ ന്റെ പ്രാർത്ഥന കേട്ടു പടച്ചോന് നന്ദി പറഞ്ഞു ഞാൻ വണ്ടിയിൽ കയറി പെട്ടന്ന് തന്നെ ഹാളിൽ എത്തി ഞാൻ ഹാളിൽ കയറുമ്പോൾ എല്ലാ കണ്ണുകളും എന്റെ മേലെ ആണ് ഇതാണ് ആള് ആരോപറയുന്നെ കേട്ടു പടച്ചോനെ ഞാൻ കാരണം ആണ് കല്യാണം മുടങ്ങിയത് എന്നെങ്ങാനും ആണോ ഇവർ പറയുന്നേ എന്തായാലും സീൻ അത്ര പന്തിയല്ലല്ലോ ഞാൻ നോക്കുമ്പോൾ ഇക്ക എന്നെ നോക്കി നിൽക്കുന്നു അടുത്ത് എന്റെ ഉപ്പയും ഉമ്മയും ഇക്കയുടെ ഭാര്യയും ഉണ്ട് ഇതെന്തൊ പണിതന്നെ ആണ് അതും എനിക്ക് തന്നെ ഉള്ളത് ഞാൻ ഇറങ്ങി ഓടാൻ ഉള്ള വഴി തപ്പി ഞാൻ അടുത്തെത്തിയതും ഇക്ക എന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി മുറിയിൽ കയറി റൂം കുറ്റിയിട്ടു പടച്ചോനെ എന്നെ തല്ലാൻ ഉള്ള പരിപാടി ആണെന്ന് തോന്നുന്നു ഓടാതിരിക്കാൻ ആണോ റൂം പൂട്ടിയെ പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ഇക്ക എന്റെ രണ്ടുകയ്യും കൂട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു ഞാൻ ഇക്കയെ സംശയത്തോടെ നോക്കി ഇക്ക പറയാൻ തുടങ്ങി
എടാ എന്റെ മോളൊരു തെറ്റുകാരിയാ ഒരു വിവാഹം കഴിഞ്ഞവളാ രണ്ട് കുട്ടികളും ഉണ്ട് ഇന്നലെവരെ മറ്റൊരുത്തനെ പ്രേമിക്കുകയും ചെയ്തവൾ ആണ് പക്ഷെ ഓളൊരു പാവ മനസ്സിൽ നന്മ ഉള്ളവൾ ആണ് നിന്നോട് ഒരിക്കൽ ചോദിച്ചതാ പക്ഷെ ഇതൊരു ഉപ്പയുടെ സ്വാർത്ഥത ആയി കണ്ടാൽ മതി നിനക്ക് അവളെ നിന്റെ കൂടെ കൂട്ടികൂടെ നിന്റെ ഭാര്യയായി നൗരിക്കും നൂരിക്കും ഉപ്പയായി മാറിക്കൂടെ നിനക്ക് അവളെല്ലാം അരിഞ്ഞെട അവൻ ഒരു പക്കാ fraud ആണ് ഇത്തവന്റെ എത്രമത്തെ കല്യാണം ആണെന്ന് പോലും അവനു അറിയില്ല അവൻ മനഃപൂർവം ഇവളെ ട്രാപ് ചെയ്തതാ ഇവളുടെ ഒരു കൂട്ടുകാരി വഴി ആണ് ഞങ്ങൾ സത്യം അറിയുന്നേ അവളിപ്പോ പറയാ നിനക്ക് സമ്മതമാണെകിൽ മാത്രം നിന്റെ ഭാര്യ ആവണം എന്ന് അല്ലെങ്കിൽ ഇനി ഒരു വിവാഹം ഉണ്ടാവില്ല എന്ന് ആ വാർത്ത എനിക്കൊരു ഷോക്ക് ആയിരുന്നു മാഡം അപ്പൊ മുൻപ് കല്യാണം കഴിച്ചിട്ടുണ്ട് നൗറിയും നൂറിയും മാഡത്തിന്റെ കുട്ടികൾ ആണ് മം എന്തായാലും ന്റെ തീരുമാനം എല്ലാർക്കും സന്തോഷം ഉണ്ടാക്കുമെങ്കിൽ കെട്ടിക്കളയാം അല്ല പിന്നെ ഇക്ക ഇന്നലെവരെ ഞാൻ ചിന്തിക്കാത്ത കാര്യം ആണ് ഞാൻ ഇപ്പൊ സന്തോഷത്തോടെ പറയാം എനിക്ക് പൂര്ണസമ്മതം ഞാൻ നോക്കിക്കോളാം ഉമ്മയെയും മക്കളെയും എനിക്ക് തന്നേക്കു ഇക്ക പറഞ്ഞാൽ ഞാൻ എന്തും അനുസരിക്കും പക്ഷെ ഇത് അങ്ങനെ അല്ല എന്റെ ആഗ്രഹം കൂടി ആണ് ഇവിടെ നിറവേറ്റപ്പെടുന്നത് അതുകൊണ്ട് എനിക്ക് പൂര്ണസമ്മതം ഇക്ക എന്നെ ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞത് ഞാൻ കണ്ടു ഞങ്ങൾ പുറത്തേക്കു പോയ് ഇന്ന് പക്ഷെ നിക്കാഹ് മാത്രെ ഉള്ളു അടുത്ത ആഴ്ചയാണ് കല്യാണം ഉണ്ടാവാ കാരണം എനിക്ക് എന്റെ സുഹൃത്തുക്കളെ ഒക്കെ വിളിക്കണമായിരുന്നു അതു എല്ലാർക്കും സമ്മതം ഇപ്പോഴാണ് എന്റെ കുടുംബം മുഴുവൻ ഹാളിൽ എങ്ങനെ എത്തി എന്നു എനിക്ക് മനസ്സിലാവുന്നത് അങ്ങനെ നിക്കാഹ് കഴിഞ്ഞു പിന്നെ എനിക്ക് നിന്നു തിരിയാൻ സമയമില്ല കാരണം ഒരാഴ്ച മാത്രം മുന്നിലുള്ളൂ ഒരുപാട് പേരോട് പറയണം എനിക്ക് ഓഫീസിൽ പോയിട്ട് വീട്ടിൽ പോലും പോകാൻ സമയം ഇല്ല എല്ലാം ഞാൻ ഒറ്റയ്ക്ക് ചെയ്യണം എന്നെപ്പോലെ ഫ്രീ ആയവർ ആരുമില്ല അതുകൊണ്ട് എല്ലാം ഞാൻ തന്നെ ചെയ്തു ജോലി എല്ലാം ഇവന്റ് മാനേജ്മെന്റ്കാരെ ഏൽപ്പിച്ചു
അങ്ങനെ കല്യാണം ഒക്കെ വളരെ പെട്ടെന്ന് തന്നെ നടന്നു എല്ലാം ശുഭം വീട്ടിൽ ഇക്കയും ഇത്തയും ഒറ്റക്കാവും എന്നതിനാലും കുട്ടികളെ പെട്ടെന്ന് ചിലപ്പോൾ എന്റെ വീട്ടുകാർക്ക് അംഗീകരിച്ചു തരാൻ പറ്റില്ല എന്നതിനാലും ഞാൻ തത്കാലം ഇക്കയുടെ വീട്ടിൽ നിൽക്കാം എന്ന് തീരുമാനിച്ചു അങ്ങനെ എന്റെ ആദ്യരാത്രി വന്നു ഞാൻ റൂമില വെയിറ്റ് ചെയ്യുന്നു കുറച്ച് കഴിഞ്ഞപ്പോൾ അവൾ വന്നു എന്റെ നെസി(നെസ്‌ലീൻ) അവൾ വന്നപാടെ വാതിൽ അടച്ചു കുറ്റിയിട്ടു ഇക്കാക്ക എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് നെസി പറഞ്ഞു പറഞ്ഞോളൂ നെസി എന്റെ ഉപ്പ നിര്ബന്ധിച്ചിട്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് അല്ലാതെ എനിക്ക് ഇക്കയെ എന്റെ ഭർത്താവ് ആയി കാണാൻ ഒരിക്കലും സാധിക്കില്ല എന്റെ ഉപ്പയുടെയും കണ്ണീർ അതു കാണാൻ വയ്യാത്തത് കൊണ്ടാണ് ഞാൻ ഇക്കയുടെ പേര് പറഞ്ഞത് എന്നെപോലെ ഒരു രണ്ടാംകെട്ടുകാരിയെ ഇക്ക വിവാഹം കഴിക്കും എന്ന് ഞാൻ കരുതിയില്ല അതുകൊണ്ട് ആണ് ഞാൻ ഇക്കയുടെ പേര് പറഞ്ഞത് ഇക്ക എന്നോട് ക്ഷമിക്കണം എനിക്ക് ഒരിക്കലും നിങ്ങളെ ഭർത്താവായി കാണാൻ സാധിക്കില്ല ആ വാക്കുകൾ എന്നിൽ ഞെട്ടൽ ഉണ്ടാക്കിയെങ്കിലും ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വന്നു എനിക്കറിയാം താൻ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല അതിനു തനിക്ക് പറ്റുകയും ഇല്ല കാരണം തന്റെ കണ്ണിൽ ഞാൻ വെറും ഒരു ഡ്രൈവർ ആണല്ലോ അല്ലെ പക്ഷെ ഞാൻ ഇതിനു സമ്മതിച്ചത് കൊണ്ട് ഇപ്പൊ ഒരുപാടാളുകൾ സന്തോഷത്തോടെ ഇരിക്കുന്നു എന്റെ ഉമ്മ മുതൽ തന്റെ ഉപ്പ വരെ ഇനി ഇപ്പൊ തനിക്ക് എന്നെ ഭർത്താവ് ആയി കാണാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല ഞാൻ എന്റെ ജീവിതാവസാനം വരെ മറ്റുള്ളവരുടെ മുന്നിൽ തന്റെ ഭർത്താവായിരിക്കും തനിക്കു മറ്റൊരാളെ കല്യാണം കഴിക്കണം എന്ന് തോന്നുന്ന അന്ന് ഞാൻ മാറിത്തരും അതുവരെ എനിക്ക് കൂടെ ചിലരുടെയെങ്കിലും സന്തോഷത്തിനു വേണ്ടി എന്നോടൊപ്പം ഒന്ന് നിൽക്കണം അതുപോലെ തന്നെ നൗരിക്കും നൂരിക്കും നല്ലൊരു ഉപ്പയായി മാറാനും എന്നെ അനുവദിക്കണം ഒരിക്കലും ഞാൻ ഒരു രീതിയിലും തന്നെ ഉപദ്രവിക്കില്ല മരണം വരെ ഒറ്റയ്ക്ക് ജീവിക്കാൻ ആയിരിക്കും എന്റെ വിധി എന്തായാലും ഗുഡ് നൈറ്റ് എന്നുപറഞ്ഞു ഞാൻ ഒരു ബെഡ്ഷീറ് എടുത്തു നിലത്തു വിരിച്ചു അതിൽ കിടന്നു ഞാൻ നിലത്തു കിടന്നോളാം എന്ന് നെസി പറഞ്ഞു താനെന്നെ ഭർത്താവായി അംഗീകരിക്കാത്തിടത്തോളം കാലം ഞാൻ ഈ വിട്ടിൽ ആരുമല്ല അതുകൊണ്ട് ഈ കട്ടിലിൽ കിടക്കാനും എനിക്ക് അർഹതയില്ല അതിനു താൻ തന്നെയാണ് യോഗ്യ എന്നുപറഞ്ഞു ഞാൻ കണ്ണടച്ച് കിടന്നു
പിന്നെ നമുക്ക് നല്ല ഫ്രണ്ട്‌സ് ആയിരിക്കാം ഇങ്ങനെ മിണ്ടാതിരിക്കാൻ എനിക്ക് പറ്റില്ല അതുകേട്ടു നെസ്സി ഒന്ന് ചിരിച്ചു പിന്നെ കട്ടിലിലേക്ക് കിടന്നു പെട്ടന്ന് വാതിലിൽ ആരോമുട്ടുന്നതു കേട്ടാണ് ഞാൻ ഞെട്ടി എണീറ്റത് ഞാൻ പെട്ടെന്ന് ബെഡ്ഷീറ് ഒക്കെ വാരിക്കൂട്ടി കട്ടിലിനടിയിൽ വച്ചു എന്നിട്ട് വാതിൽ തുറക്കാൻ പോയി വാതിൽ തുറന്ന ഞാൻ ഞെട്ടിപ്പോയി കരഞ്ഞുവിളിച്ചു വന്നിരിക്കുന്നു എന്റെ രണ്ടു സുന്ദരി കുട്ടികൾ കൂടെ നെസിയുടെ ഉമ്മയും ഉണ്ട് ഉമ്മയുടെ മുഖത്തു ജാള്യത ഉണ്ട് ഇന്നത്തെ ദിവസം ഇന്നേരത്തു വിളിച്ചതിൽ എന്ന് ആ മുഖത്തു നിന്നും വ്യക്തം പെട്ടെന്ന് തന്നെ രണ്ടും എന്റെ കൈകളിൽ കയറിപറ്റി എന്നിട്ട് എനിക്ക് ഉമ്മകൾ തന്നു എവിടായിരുന്നു ഉപ്പയുടെ സുന്ദരി കുട്ടികൾ ഇതുവരെ ഉപ്പ എത്ര നേരായി കാത്തിരിക്കുന്നു അതിനു വെല്ലിമ്മ ഇങ്ങോട്ട് വിടണ്ടേ കൂട്ടത്തിൽ മൂത്തവൾ ഉമ്മയെ നോക്കികൊണ്ട് പറഞ്ഞു സാരമില്ല ഇനി എന്നും ഉമ്മ നിങ്ങളെ ഇങ്ങോട്ട് വിടും കേട്ടോ ആ ഉപ്പയെ കണ്ടില്ലേ ഇനി രണ്ടാളും പൊരി ഇങ്ങോട്ട് ഉമ്മ രണ്ടിനെയും കൊണ്ടോവാൻ നോക്കി ഞമ്മൾ ഇന്ന് ഉപ്പയുടെ കൂടാ കിടക്കുന്നെ അയ്യേ ഉപ്പ പാവം അല്ലെ വെല്ലിമ്മ ഇങ്ങക്ക് കഥപറഞ്ഞു തരാം വേഗം വാ ഇല്ല ഞമ്മൾ രണ്ടാളും ഇന്ന് ഉപ്പാന്റെ കൂടെയേ കിടക്കു രണ്ടും ചിണുങ്ങാൻ തുടങ്ങി സാരമില്ല ഉമ്മ ഒര് ഇവിടെ നിന്നോട്ടെ ഞാൻ നോക്കിക്കോളാം ഉമ്മ പോക്കോളി അതല്ല മോനെ അതു ഇങ്ങള് പോക്കോളി ഉമ്മ ന്റെ കുട്യോളെ ഇന്ന് ഞാൻ നോക്കിക്കോളാം ഉമ്മ മനസില്ല മനസോടെ പോയി ഞാൻ രണ്ടിനെയും കട്ടിലിൽ കിടത്തി റൂമിന്റെ ഡോർ അടച്ചു വന്നു കുട്ടികൾ ഉള്ളതുകൊണ്ട് ഞങ്ങൾ രണ്ടാളും കട്ടിലിൽ കിടന്നേ പറ്റു ഞാൻ നെസിയോടു ആക്ഷൻ കാണിച്ചു കൊണ്ട് അനുവാദം വാങ്ങി കട്ടിലിൽ കിടന്നു മൂത്തയാൾ എന്റെ കയ്യിലും മാറ്റൽ എന്റെ മേലെയുമാണ് കിടക്കുന്നത് നെസി മതിലിനോട് ഓരം ചേർന്നും കിടക്കുന്നു
ഉപ്പ പാട്ടുപാടി കൊണ്ട നെസിയായിരുന്നു അതു ഉപ്പാക്ക് പാട്ട് അറിയൂല മോളെ ഞമ്മക്ക് പാട്ടു കേൾക്കണം രണ്ടാളും പിനേം തുടങ്ങി ന്നാ ശെരി ഉപ്പ പാടാം എന്റെ പാട്ടു എന്താണെന്നു എനിക്കല്ലേ അറിയൂ ന്റെ കുട്ടികളുടെ ആഗ്രഹം അല്ലെ ഞാൻ അല്ലാണ്ട് ഓർക്കാരാ പാട്ടുപാടികൊടുക്കാൻ ഉള്ളത് ഞാൻ എന്റെ ഫേവറൈറ് പറ്റു തന്നെ പാടി ആരിരാരാരോ അരിരോ ആരിരാരാരോ ആരിരാരാരോ അരിരോ ആരിരാരാരോ കണ്മഷി കാണാല്ലേടി കുഞ്ഞി നിനക്ക് എന്തൊരു ചാന്താടി **——=——== —-===/======///==/ ====((((*******————————————- ആരിരാരാരോ അരിരോ ആരിരാരാരോ പാട്ട് കഴിജപ്പോയെക്കും രണ്ടും ഉറങ്ങി പിറ്റേന്ന് ലീവ് ആയതുകൊണ്ട് ഞാൻ ലേറ്റ് ആയാണ് എണീറ്റത് കല്യാണത്തിന്റെ ക്ഷീണം വേറെ എന്റെ കല്യാണത്തിന് ഞാൻ തന്നെ അല്ലെ ഓടിയെ കാലും കയ്യും വരെ ഭയങ്കര വേതന കണ്ണുതുറന്നു നോക്കുമ്പോൾ നെസി റൂമിൽ ഇല്ല മക്കള് രണ്ടാളും എന്റെ അടുത്ത് കിടന്നുറങ്ങുന്നു ഞാൻ എണിറ്റു പല്ലൊക്കെ തേച്ചു കുളിച്ചു കൊണ്ടുവന്നിട്ടുള്ള ട്രാക്ക് പാന്റും ഒരു ടീഷർട് എടുത്തിട്ട് തയ്യെപ്പോയി ഉപ്പ ഹാളിൽ ഉണ്ട് കൂടെ വളരെ അടുത്ത കുറച്ചു ബന്ധുക്കളും ഉണ്ട് എല്ലാരേം പരിചപ്പെട്ടതു കൊണ്ട് ഞാൻ അവരോടൊക്കെ കത്തി അടിച്ചോണ്ടിരുന്നു പിന്നെ ഫുഡ് ഒക്കെ കഴിഞ്ഞു അങ്ങനെ ഇരുന്നു കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മളൊക്കെ ഏറ്റവും വെറുക്കുന്ന പരിപാടി ആണല്ലോ വിരുന്നുപോക്ക് അങ്ങനെ ആ രണ്ടാഴ്ച എന്റെയും അവളുടെയും കുടുംബവീടുകളിൽ വിരുന്നുപോക്കായിരുന്നു പ്രധാന പണി തിന്നു തിന്ന് മടുത്തു ഞാൻ ജിമ്മിൽ പോകുന്നത് കൊണ്ട് താടിക്കാതെ രക്ഷപെട്ടു എല്ലായിടത്തും ഞങ്ങൾ മക്കളെയും കൂട്ടിത്തന്നെ പോയിവന്നു ആ ഞാറാഴ്ച ഞാൻ ഊട്ടിയിൽ പോകാൻ തീരുമാനിച്ചു മക്കളെയും കൂട്ടണം അതിനു നെസി കൂടെവരേണ്ടി വരും ഒന്ന് ചോദിച്ചു നോക്കാം ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കൾ ആണ് അതുകൊണ്ട് ചോദിക്കാൻ മടി ഒന്നും ഇല്ല എല്ലാം പരസ്പരം പറയരും ഉണ്ട് താനും അങ്ങനെ നെസിയും സമ്മതം മൂളി അവൾക്കും എന്റെ ഫാം കാണണം എന്നാഗ്രഹമുണ്ട്
അങ്ങനെ ഞങ്ങൾ പുറപ്പെട്ടു പെട്ടെന്ന് തന്നെ ഫാർമിൽ എത്തി ആദ്യം എന്റെ പാർട്ണറുടെയും അവന്റെ ഭാര്യയുടെയും അടുത്ത് പോയി ഞങ്ങൾ കായവര്ത്തതും അലുവയും എല്ലാം അവിടെ കൊടുത്തു എന്നിട്ട് ഫാം ഹൗസിലേക്കു പോയി രണ്ടുദിവസം അവിടെ നിന്നിട്ടും മഥിയാവാത്തതു കൊണ്ട് ഞങ്ങൾ രണ്ടുദിവസം കൂടി അവിടെ നിൽക്കാൻ തീരുമാനിച്ചു പിറ്റേന്ന് രാവിലെ മുതൽ നെസ്സിക്കു ഒരു വെപ്രാളവും പേടിയുമെല്ലാം കണ്ടു നെസി നിനക്ക് ഇതെന്താ പറ്റിയെ എന്താ ഒരു ടെൻഷൻ പോലെ അതുപിന്നെ ഇക്കാക്ക നെസി നിന്ന് പരുങ്ങി എന്താ മോളെ എന്തുപറ്റി എന്താണേലും നീ ഇക്കയോട് പറ അതു ഇക്ക ആ സഫ്ഫർ എന്നെകാണാൻ ഇങ്ങോട്ട് വരുന്നുണ്ടെന്നു കുറച്ചു മുന്നേ വിളിച്ചു പറഞ്ഞു അതു എങ്ങനെ പറയണം എന്ന് അറിയാതെ ആണ് ഞാൻ ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കുന്നെ അയ്യേ അതിനെന്താ അവൻ വന്നുപൊയ്ക്കോട്ടേ അവനെന്താ പറയാൻ ഉള്ളതെന്നും കൂടി കേള്കാലോ അല്ലെ ഞാൻ ഇങ്ങനെ പറഞ്ഞപ്പോ തന്നെ നെസിക്കു പകുതി ആശ്വാസം ആയി കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാർ വന്നുനിന്ന് അതിൽ നിന്നും സഫാറും പുറത്തെക്ക് ഇറങ്ങി ഞാൻ ചിരിച്ചു ഷേക്ക്‌ഹാൻഡ് കൊടുത്തു തന്നെ അയാളെ അകത്തേക്ക് വിളിച്ചു അവരോടു സംസാരിക്കാൻ പറഞ്ഞു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാനായി ഞാൻ അടുക്കളയിൽ പോയി ഇതിപ്പോ പശു ഫാം ആണല്ലോ അപ്പൊ ചായ തന്നെ കൊടുക്കാം കഴിക്കാൻ ഇവിടെത്തന്നെ വിളഞ്ഞ മാങ്ങയും മറ്റും ഉണ്ടായിരുന്നു ഞാൻ അതും കട്ട് ചെയ്തു അങ്ങോട്ട് പോയി ഇറങ്ങേടാ നായെ എന്നാ നെസിയുടെ ചീത്തവിളി കേട്ടുകൊണ്ടാണ് ഞാൻ ഹാളിലേക്ക് കയറുന്നത് സഫ്ഫർ വലിയ മാറ്റം ഒന്നും ഇല്ലാതെ അങ്ങനിൽക്കുന്നു നെസി അന്നെകിൽ ഹൈ ബിപിയിലും ആണെന്ന് എനിക്ക് മനസിലായി നീ ആരാണെന്നാടാ വിചാരം നെസി കത്തിക്കയറുന്നു കുട്ടികൾ അകത്തു ഉറങ്ങുന്നു അവരേണിക്കും എന്ന് തോന്നിയപ്പോൾ ഞാൻ നെസിയെ അടക്കാൻ അടുത്തേക്ക് പോയി അവളുടെ കയ്യിൽ പിടിച്ചു കല്യാണം കഴിഞ്ഞു 1മാസത്തോളം ആയെങ്കിലും ഞാൻ ഇതുവരെ അവളെ ഒന്നു തൊട്ടിട്ടുപോലും ഇല്ലായിരുന്നു ഇതിപ്പോ എന്റെ മക്കൾക്ക് വേണ്ടി ആണല്ലോ അതുകൊണ്ട് സാരമില്ല
ടപ്പേ എന്റെ ചെകിടത്തു നെസിയുടെ വലതുകൈ പതിഞ്ഞത് ഞാൻ വേതനയോടെ അറിഞ്ഞു നെസി പെട്ടന്നാണ് പരിസരബോധ വീണ്ടെടുത്തപോലെ തെറ്റുമനസിലാക്കി എന്നെ നോക്കിയത് ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ ഈറനായി സഫ്ഫർ ഇതുകണ്ട് സന്തോഷത്തോടെ നിൽക്കുന്നു മുഖത്തു ഒരു ചിരി ഉണ്ട് അതു മക്കൾ ഉറങാണ് എന്നുപറയാൻ വേണ്ടിയായിരുന്നു ഞാൻ അതുപറഞ്ഞതു ഇടറിയ ശബ്ദതോട് കൂടിയായിരുന്നു ഞാൻ പെട്ടെന്ന് പുറത്തേക്കു പോയി അവിടെ ഉള്ള ഊഞ്ഞാലിൽ ഇരുന്നു മനസ്സ് തളർന്നിരിക്കുന്നു കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞുകൊണ്ടേ ഇരുന്നു അതു ഒരു അനുസരണയും ഇല്ലാതെ പോയിക്കൊണ്ടിരുന്നു സഫ്ഫർ കാറിൽ കയറി പോകുന്നത് ഞാൻ കണ്ടു പക്ഷെ എനിക്ക് അവിടെ നിന്നും എനിക്ക് പോകാൻ പറ്റിയില്ല കാലുകൾ ഒക്കെ തളർന്നിരിക്കുന്നു എണീറ്റാൽ ഞാൻ വീണുപോകും എന്നെനിക്കു തോന്നിപോയി കുറച്ച് കഴിഞ്ഞപ്പോൾ നെസി എന്റെ അടുത്ത് വന്നിരുന്നു അവൾ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നു ആ മുഖത്തുനിന്നും വ്യക്തം നെസി വന്നു എന്റെ കയ്യിൽ തലവച്ചു കിടന്നു എന്റെ കൈ നനഞു തുടങ്ങിയപ്പോഴാണ് നെസി കരയുകയാണ് എന്നെനിക്ക് മനസ്സിലായത് ഞാൻ അവളെ നോക്കി എന്നിട്ട് പറഞ്ഞു നെസി I am sorry ഞാൻ കുട്ടികൾ എനിക്കണ്ട എന്ന് കരുതി തന്നെ തടഞ്ഞതാണ് അതിനു താൻ ഇങ്ങനെ കരയല്ലേ അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി പിന്നെ എന്റെ നെഞ്ചത്തേക്ക് വീണു പൊട്ടികരഞ്ഞു ഞാൻ ചീത്തയാ ഇക്ക ചീത്തയാ ഇക്കയെപ്പോലൊരാളെ ഞാൻ ചതിച്ചതാ ഇക്ക എന്നോട് ക്ഷമിക്ക് ഇക്ക പടച്ചോൻ ഒരിക്കലും പൊറുക്കാത്ത തെറ്റുകാരിയാണ് ഞാൻ എന്ന് പറഞ്ഞു നെസി എന്റെകയ്യിലേക്കു ബോധമറ്റുവീണു ഞാൻ പെട്ടെന്ന് എണീറ്റു അവളെ ആ ഊഞ്ഞാലിൽ കിടത്തി എന്നിട്ട് അവളെ തട്ടിവിളിച്ചു അവൾ ഉണരുന്നുണ്ട് പക്ഷെ വളരെ ക്ഷീണം ഉള്ളപ്പോലെ തോന്നിയെനിക്ക് അവൾ വളരെ പതുക്കെ ഇക്ക എന്നോട് ക്ഷമിക്കണം ഞാൻ തെറ്റുകാരിയാണെന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു പടച്ചോനെ ഇവൾക്ക് എന്തുപറ്റി ഇവളെന്താ ഇങ്ങനെ ഒക്കെ
ഞാൻ എന്തായാലും അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തീരുമാനിച്ചു അവളെ എടുത്തു കാറിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടുകൊടുത്തു ശേഷം മക്കളെയും എടുത്തു പിന്നിൽ കിടത്തി അവരും ഉറങ്ങുകയാണ് ഞാൻ പെട്ടെന്ന് തന്നെ അടുത്തുള്ള നഴ്സിംഗ് ഹോമിൽ കൊണ്ടുപോയി അവർ അപ്പൊത്തന്നെ ഗ്ളൂക്കോസ് കയറ്റാൻ ഉള്ള പരിപാടി തുടങ്ങി ഞാൻ എന്താണെന്നു മനസിലാവാതെ ഡോക്ടറെ നോക്കി ഡോക്ടറെ എന്താ എന്റെ നെസ്സിക്കു പറ്റിയെ ഞാൻ ഇടർച്ചയോടെ ചോദിച്ചു നിങ്ങളുടെ ഭാര്യ രാവിലെ വല്ലതും കഴിച്ചിരുന്നോ എനിക്കറിയില്ല ഡോക്ടർ താനൊക്കെ ഒരു ഭർത്താവ് ആണോടോ ഗർഭിണിയായ കുട്ടി വല്ലതും കഴിച്ചോ എന്നുപോലും അന്വേഷിക്കാൻ പറ്റാത്ത താനൊക്കെ എന്തിനാടോ ഈ പണിക്കു നിന്നത് ഡോക്ടർ ഒരു പുച്ഛത്തോടെ പറഞ്ഞു അപ്പൊ നെസി ഗർഭിണി ആണോ ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു താനൊക്കെ എന്തു ഭർത്താവാണെടോ നാണമുണ്ടോ തനിക്കൊക്കെ അല്ലെകിലും തന്നെപോലെ കൊറേ എണ്ണം ഇറങ്ങിക്കോളും ഞങ്ങള്ക് പണി ഉണ്ടാക്കാൻ തനിക്കൊന്നും പറ്റില്ലെങ്കിൽ ഈ പണിക്ക് പോണതെന്തിനാടോ വെറുതെ മനുഷ്യന് പണി ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു ഡോക്ടർ അവൾക്കു ഇപ്പൊ എങ്ങനെ ഉണ്ടെന്നൊന്നുപറ ഡോക്ടറെ ഞങ്ങൾ തമ്മിൽ ഒന്നുടക്കിയിരുന്നു അതിനു ശേഷ അവളിങ്ങനെ ബോധം പോയ പോലെ തന്നോട് പറഞ്ഞാലും മനസ്സിലാവില്ലേ എടൊ തന്റെ ഭാര്യക്ക് ഒന്നും ഇല്ല രാവിലെ മുതൽ ഒന്നും കഴിച്ചില്ലാന്നു തോന്നുന്നു അതിന്റെ ക്ഷീണം ആണ് ഡ്രിപ് കയറ്റുന്നുണ്ട് അതു കഴിഞ്ഞു ശെരി ആയിക്കോളും താൻ പോയി കുറച്ച് ഇളനീർ ഒക്കെ വാങ്ങിയിട്ടു വാ ഡോക്ടർ ചിരിച്ചുകൊണ്ടു പറഞ്ഞു എനിക്ക് സമാധാനം ആയി ഞാൻ നേരെപോയി ഒരു റൂം എടുത്തു എന്നിട്ട് മക്കളെയും നെസിയെയും അവിടെയാക്കിനഴ്സിനോട് പറഞ്ഞു പുറത്തു പോയി ഇളനീർ ഒക്കെ വാങ്ങി വന്നു എന്റെ മനസ്സു കലങ്ങിമറിയുകയായിരുന്നു നെസിക്കു എങ്ങനെ ഇങ്ങനെ ഒരു തെറ്റുപറ്റി എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും ഇല്ല ഞാൻ കരിക്ക് വാങ്ങി തിരിച്ചുവന്നു റൂമിൽ കയറി ഇരുന്നു നെസി ഇപ്പോഴും മയക്കത്തിൽ ആണ് ഞാൻ അസീസ്(എന്റെ പാർട്ണർ) വിളിച്ചു വിവരം പറഞ്ഞു അവൻ ഭക്ഷണം കൊണ്ടുവരാം എന്നും എന്നോട് അവിടെതന്നെ ഇരുന്നോളാനും പറഞ്ഞു ഞാൻ ok പറഞ്ഞു ഫോൺ വച്ചു എന്തായാലും നെസിയോടുതന്നെ ചോദിക്കാം അല്ലാതെ വേറെ പോംവഴി ഒന്നും ഞാൻ ഇപ്പൊ കാണുന്നില്ല അവൾ ഉണരട്ടെ എന്തായാലും ഞാൻ അവളുണരുന്നവരെ കാത്തിരുന്നു (തുടരും)
Comments:
No comments!
Please sign up or log in to post a comment!