നന്മ നിറഞ്ഞവൻ 4
എന്തായാലും അവന്റെ ഉള്ളിൽ സങ്കടം ഉണ്ടാവുമല്ലോ എന്നോർത്തപ്പോൾ എന്റെ ഉള്ളും ഒരൽപ്പം പിടഞ്ഞുപോയ്
അല്ലെങ്കിലും എല്ലാം എന്റെ തെറ്റാണു അഭി ഇവിടെ ഉണ്ടായിട്ടും എനിക്ക് ഇങ്ങനെ ഒന്നു ഒരിക്കലും തോന്നിയിരുന്നില്ല എന്റെ മാളൂട്ടിക്ക് എന്തുകൊണ്ടും സന്തോഷിക്കിനെക്കാൾ അഭി തന്നെ ആയിരുന്നു ചേർച്ച സൗന്ദര്യം കൊണ്ടും പടിപ്പുകൊണ്ടും സ്വഭാവം കൊണ്ടും അഭിയുടെ മുന്നിൽ സന്തോഷ് വളരെ ചെറുതായി തോന്നി എനിക്ക് പിന്നെ അഭിയുടെ അച്ചനും അമ്മയും ഞാൻ കണ്ടതാണ് വല്ലപ്പോഴും അവിടെപോകുമ്പോൾ ഉള്ള അവരുടെ പെരുമാറ്റവും സ്നേഹവും മാളൂട്ടിയെ അവർ പൊന്നുപോലെ നോക്കുമായിരുന്നു അഭിക്ക് ഇതൊന്നു എന്നോട് നേരത്തെ സൂചിപ്പിക്കൂടായിരുന്നോ എനിക്ക് വലിയ നഷ്ടബോധം തോന്നി
എന്തായാലും മാളൂട്ടിയുടെ കഴിഞ്ഞാൽ പെട്ടെന്ന് തന്നെ അവന്റെ നടത്തണം അതും ഞാൻ മനസ്സിൽ ഉറപ്പിച്ചു
അതൊക്കെ ok എന്റെ കാര്യം ഇനി ഞാൻ എന്താ ചെയ്യാ പടച്ചോനെ വയസ്സ് ഇപ്പൊ സൂപ്പര്ഫാസ്റ് പോലെ പോയ്കൊണ്ടിരിക്കാ 33തീർന്നു ഈ അടുത്ത് 34കേറും കുടുംബക്കാർ എല്ലാരും എന്റെ കാര്യം മറന്നമട്ടാണ് എന്റെ അനിയന്റെ കൂടി കഴിഞ്ഞു ഇനി ഇപ്പോ ആരും എനിക്ക്വേണ്ടി പെണ്ണ് കൊണ്ടുവരും എന്ന് തോന്നുന്നില്ല
പെങ്ങൾ പണ്ടേ സീൻ വിട്ടു ഉമ്മ ആണേൽ ഇപ്പൊ കൊറേ ആയിട്ടു പുതിയ ഒന്നിനെ പറ്റിയും പറയുന്നുമില്ല
ആ ഇങ്ങനെ മറ്റുള്ളവരുടെ കല്യാണം നടത്താൻ ആയിരിക്കും എന്റെ വിധി എനിക്ക് ഈ ജന്മം വിവാഹ ജീവിതം പറഞ്ഞിട്ടുണ്ടാവില്ല അല്ലാതെ പിന്നെ എന്തു പറയാൻ ആണ്
എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉയരുന്നത്
ഞാൻ പെട്ടെന്ന് ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി
ഹലോ
ആ അഹമ്മദേ നീ ഒന്നു ഇവിടം വരെ എന്റെ വീടുവരെ വരണം
Iഇപ്പൊ വരണോ ഇക്ക
വേണ്ടെടാ നിന്റെ മാഡം ഇവിടുണ്ട് അവൾ അറിഞ്ഞാൽ പ്രശ്നം ആണ് നീ അവൾ ഓഫീസിൽ എത്തിയിട്ട് വന്നാൽ മതി
Ok ഇക്ക
ഞാൻ ഫോൺ വച്ചു
ഇതിപ്പോ എന്തുകാര്യം ആണ് ഇക്കാക്ക് എന്നോട് മാഡം അറിയാതെ പറയാൻ ഉള്ളത് ആ എന്തായാലും വരുന്നിടത്തു വച്ചു കാണാം
മാടത്തിനു വല്ല പണിയും ആണേൽ എന്റെ ഓഫീസ് പൂട്ടും
അങ്ങനെ 30മിനിറ്റ് കഴിഞ്ഞു മാഡം എത്തി ഞാൻ ഒരു മീറ്റിംഗ് ഉണ്ടെന്നു മാളൂട്ടിയോടു പറഞ്ഞു ഇറങ്ങി പിന്നെ മാഡം പോകുന്നെങ്കിൽ എന്നോട് വിളിച്ചു പറയണം എന്നും പറഞ്ഞു ഒരു ക്ലൈന്റ് വരുന്നുണ്ട് അവർക്കു മഠത്തോട് നേരിട്ട് സംസാരിക്കാൻ ആണെന്ന് പറഞ്ഞു ഞാൻ പൊന്നു
ഞാൻ പെട്ടെന്ന് തന്നെ ഇക്കയുടെ വീട്ടിൽ എത്തി
കാളിങ് ബെൽ അടിച്ചപ്പോൾ ഇക്ക വന്നു തുറന്നുതന്നു
ആാാ നീ വന്നോ കയറിവാ
ഇക്ക അകത്തേക്ക് പോയി സോഫായിൽ ഇരുന്നു ഞാനും അടുത്തായി ഇരുന്നു ഇക്കയുടെ മുഖത്തു എന്തോ ടെൻഷൻ ഉണ്ട് അതെനിക് വായിച്ചെടുക്കാം
എന്താ ഇക്ക കാണണം എന്ന് പറഞ്ഞത്
ഞാൻ മൗനം വെടിഞ്ഞു ചോദിച്ചു
എടാ എന്റെ മോൾക്കിപ്പോ 30വയസ്സായി അവളിപ്പോഴും മറ്റൊരു കല്യാണം കായിക്കണ്ടു നിൽക്കുന്ന കാരണം ഒക്കെ എന്താന്ന് നിനക്കും അറിയാമല്ലോ അല്ലെ
ഒരു ചുക്കും അറിയില്ലെങ്കിലും അറിയാം എന്ന് ഞാനും വെറുതെ തലയാട്ടി
ആ നാട്ടുകാർ അതൊക്കെ വെറുതെ പറയുന്നത പാവ എന്റെ മോളു ചതിച്ചതാ അവളെ എല്ലാരും ചേർന്നു ആ പാവത്തിനെ അതിനു ശേഷ അവളിങ്ങനെ ആയ ഇക്ക കണ്ണീർ ഒപ്പിക്കൊണ്ട് പറഞ്ഞു
ഇയാളിപ്പോ ഇതൊക്കെ എന്നോടു എന്തിനാ പറയുന്നേ ആവോ
അവൾക്കിപ്പോ ഒരു പ്രേമം ഉണ്ടെന്നു നിനക്കും അറിയാമല്ലോ അല്ലെ
ഞാൻ ഇല്ലെന്നു തലയാട്ടി
പിന്നെ എന്നതിനാട നിന്നെ കൂട്ടി അവൾ ഇടയ്ക്കിടെ കൊച്ചിയിൽ അവനെ കാണാൻ പോകുന്നെ ഇക്ക അത് കുറച്ചു ദേഷ്യത്തിൽ ആണ് പറഞ്ഞത്
അള്ളോ ഇക്ക എനിക്ക് അതേകുറിച്ചു ഒന്നും അറിയില്ല മാഡം പോകുന്നു വരുന്നു എപ്പോ പോകുമ്പോഴും ഒരു പയ്യനെ കാണാറുണ്ട് എന്നുള്ളത് അറിയാം എന്നല്ലാതെ അവര്ത്തമ്മിൽ എന്താ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല അതെന്റെ പണിയും അല്ലല്ലോ
ആ ഇതാ എനിക്ക് നിന്നെ ഇഷ്ടം നീ ഒന്നു അന്വേഷിച്ചു നോക്കിയിരുന്നു എങ്കിൽ അവര് തമ്മിൽ ഉള്ള ബന്ധം നിനക്ക് മനസിലായേനെ ബട്ട് നീ അവിടെ മോശമായി ഒന്നും ചിന്തിച്ചില്ല എന്നുള്ളത് കൊണ്ട് നിനക്ക് അവരെ സംശയം തോന്നിയില്ല അത് നിന്റെ കുഴപ്പമല്ല നിന്റെ ജീവിതത്തിൽ നീ കണ്ടിട്ടുള്ള ഏക സ്ത്രീ നിന്റെ ഉമ്മയാണ് നിന്റെ കണ്ണിൽ എല്ലാർക്കും നിന്റെ ഉമ്മയുടെ സ്വഭാവവുമാണ് അതാ നിനക്ക് ഒന്നു തോന്നാതെ
ഇതിപ്പോ എന്നോടെന്തിനാ ഇക്ക പറയുന്നേ ഇനി മാഡത്തിന്റെ കൂടെ പോകണ്ട എന്നാണോ
അങ്ങനെ അല്ലേടാ മാണ്ട നീ പോയില്ലേൽ അവള് വേറെ വല്ലോരും കൂട്ടിപോകും ആരാ എന്താ എന്നൊന്നും പറയാൻ പറ്റാത്തോറെ ഒക്കെ കൂടിപ്പോയി ഓൾക്ക് വല്ലതും സംഭവിച്ചു പോയാൽ പിന്നെ എനിക്ക് അതുകൂടി താങ്ങാൻ വയ്യ
ഞാൻ ഇപ്പൊ ഇക്കാക്ക് എന്താ ചെയ്തു തരണ്ടേ
ആ അവൾക്കിപ്പോ അവനെ കെട്ടണം പോലും
ഇക്ക പുച്ചത്തോടെ ആണ് അത് പറഞ്ഞത്
അവൾക്കിപ്പോഴും ഒരു മാറ്റവുമില്ല പഴയ അതെ കുട്ടിക്കളി തന്നെ ആണ് അല്ലെങ്കിൽ അവനെ പോലെ ഒരുത്തനെ എന്റെ മോളു
അവനു എന്താ ഇക്ക കുഴപ്പം
അവനു കുഴപ്പമൊന്നുമില്ല കുഴപ്പം എല്ലാം എന്റെ മോൾക്കാണല്ലോ
മാഡത്തിന് എന്തു കുഴപ്പം സംഭവം എന്തോ സീരിയസ് ആണ് ഞാൻ പിന്നെ അത് ചോദിക്കാൻ നിന്നില്ല നമുക്കെന്തിനാ വയ്യാവേലി
ഇക്ക തുടർന്ന്
കല്യാണം ആലോചിച്ചു പോയ എന്നോടു അവൻ പറയാ ന്റെ മോളുടെ പഴയ കഥയൊക്കെ അവനു അറിയാമെന്നും അവളെ ഈ ജീവിതത്തിൽ ആരും കല്യാണം കഴിക്കില്ല എന്ന് അറിയാമെന്നും അവൻ എന്നോടു പറഞ്ഞെട
പിന്നെ അവൻ എന്തിനാ പ്രണയിച്ചത് എന്ന് ഇക്ക ചോദിച്ചില്ലേ
ചോദിച്ചെടാ അവന്റെ ഉത്തരം എന്നെ തകർത്തു കളഞ്ഞു
അവൻ പറയാ അവന് എന്റെ മോളെ കെട്ടാൻ കുഴപ്പമൊന്നും ഇല്ലെന്നും പക്ഷെ ജീവിതകാലം മുഴുവൻ ഇങ്ങനെ ഒരു വിഴുപ്പു ചുമക്കുന്നതിനു അവനു നഷ്ടപരിഹാരം ആയി ഒരു 3കോടി രൂപ വേണം എന്ന് പിന്നെ എനിക്കൊന്നും പറയാൻ പറ്റിയില്ലേടാ ഞാൻ തളർന്നുവീണില്ല എന്നെ ഉള്ളു
എന്റെ മോൾ ഒരു പാവ അവളെ അവൻ വിളിച്ചത് കേട്ടില്ലെടാ വിഴുപ്പു എന്ന് അതും അറപ്പോടെ അവനു എന്റെ പണം ആണ് ആവശ്യം അത് കിട്ടിയാൽ അവൻ എന്റെമോളെ ഒരു പട്ടിയെ പോലെ ആട്ടിയകറ്റും എനിക്കത് ഉറപ്പാ
ഇക്ക ന്നട്ട് മാടത്തിനോട് ഇതു പറഞ്ഞില്ലേ?
പറഞ്ഞേടോ അപ്പൊ തന്നെ അവൾ ഫോണെടുത്തു അവനെ വിളിച്ചു അവൻ അവളോട് പറയാ ഞാൻ അവിടെപ്പോയി അവനോടു ഈ കല്യാണത്തിൽ നിന്നും പിന്മാറണം എന്ന് പറഞ്ഞെന്നും അതിനു അവനു 10ലക്ഷം രൂപ കൊടക്കാമെന്നും പറഞ്ഞെന്നു എന്റെ മകൾ ചെയ്ത തെറ്റിന് അവൾ ജീവിതകാലം മുഴുവൻ അങ്ങനെ നിൽക്കണമെന്നും പറഞ്ഞെന്നു
ഇത്രകാലം നോക്കി വളർത്തിയ എന്നെ അവൾക്കു വിശ്വാസം ഇല്ലെടാ ഇന്നലെ കണ്ട ആ തെണ്ടിയെ ആണ് അവൾക്കു വിശ്വാസം ഇക്ക പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു
പടച്ചോനെ ഈ മനുഷ്യനെ ഞാൻ എന്തുപറഞ്ഞു ആശ്വാസിപ്പിക്കും എന്നറിയാതെ ഞാൻ നിന്ന് കുഴങ്ങി
ഒന്ന് ആശ്വാസം ആയപ്പോൾ ഇക്ക തുടങ്ങി
ഇപ്പോ എന്റെമോളു പറയാ എനിക്കുവേണ്ടി അവനെ വേണ്ടെന്നു വെക്കാം പക്ഷെ അവനെക്കാൾ യോഗ്യൻ എന്ന് എനിക്ക് തോന്നുന്നവനെ ഞാൻ കാട്ടികൊടുക്കാൻ
ഞാൻ ഒന്നു നിന്നു പടച്ചോനെ ഇനി ഇങ്ങേർ എന്നോടെങ്ങാനും കെട്ടാൻ പറയോ I
ഇക്ക തുടർന്ന്
കാര്യം ശെരിയ അവളുടെ ജീവിതത്തിൽ അവൾ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് ഇപ്പൊ ഒരുത്തനെ പ്രണയിക്കുന്നുമുണ്ട് പക്ഷെ എനിക്കറിയ അവള് വെറും പാവമാണ് തീരുമാനം എടുക്കാൻ അവൾക്കിപ്പോഴും പ്രാപ്ത്തി ഇല്ലെന്നു എന്നാലും ഞാൻ നിന്നോട് ചോതിക്കാ എന്റെ മോളെ കൂടെകൂട്ടികൂടെ നിനക്ക് ഇനിയുള്ള കാലം
പറയുന്നത് തെറ്റാണു എന്നറിയാം എന്നാലും ഒരു ഉപ്പയുടെ സ്വാർത്ഥത ആഴി കണ്ടാൽ മതി നിനക്കിതൊന്നു ചെയ്തു തരാൻ പറ്റോ ഇക്ക എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു
അതുകേട്ട ഷോക്കിൽ ഞാൻ പെട്ടന്ന് കൈ വിടുവിച്ചു പിന്നോട്ട് പോയി മതിലിൽ ചാരി നിന്നു ബോഡിഗർഡ ഹിന്ദി സിനിമയിൽ സൽമാൻ ക്ലൈമാക്സ് സീനിൽ പിന്നോട്ട് പോയപോലെ
ഞാൻ 5മിനിറ്റ് നേരം അവിടെ അനങ്ങാതെ അങ്ങനെ നിന്ന് മനസ്സിന്റെ നടുക്കം ഒന്നു മാറിയപ്പോ ഞാൻ തുടർന്ന്
ഇക്ക ഞാൻ ഇപ്പോഴും ഇക്കയുടെ ഒരു ഡ്രൈവർ മാത്രം ആണ് അല്ലെങ്കിൽ അതങ്ങനെയെ ആകാവൂ ആ എനിക്ക് ഇപ്പൊ ഇക്ക തരുന്ന ജോലിയും ശമ്പളവും എനിക്ക് ഒരിക്കലും സ്വപ്നം പോലും കാണാൻ ആവാത്തതാണ് ആ എന്നോട് സ്വന്തം മക്കളെ കല്യാണം കഴിക്കുമോ എന്ന ചോദ്യ മതി ഇക്ക ഇക്കയുടെ മനസ്സ് മനസിലാക്കാൻ എനിക്ക്
ഇക്കയോടുള്ള നന്ദി കാണിക്കാൻ എനിക്ക് ഇതൊരു അവസരം ആണെകിൽ ഞാൻ അതു സന്തോഷത്തോടെ ചെയ്യാൻ ഞാൻ ഒരുക്കവുമാണ് പക്ഷെ ഇക്ക മറന്നുപോയ ഒരു കാര്മുണ്ട് മാഡം പറഞ്ഞത് അവനെക്കാൾ യോഗ്യൻ എന്നാണ് അല്ലാതെ എന്നെപോലെ ഒരു പരാജിതനെ അല്ല മാഡം ആവശ്യപ്പെട്ടത്
പഠിപ്പും അറിവും ആഢ്യത്തവും ഉള്ള ഒരാളെ ആണ് അല്ലാതെ എന്നെപോലെ ഒരുത്തനെ അല്ല ഞാൻ ഇക്കാക്ക് സമ്മദൻ ആയിരിക്കാം മാഡത്തിന്റെ കണ്ണിൽ ഞാൻ ഇപ്പോഴും വെറും ഒരു ഡ്രൈവർ മാത്രം ആണ് ഇപ്പോഴും യാത്രപോകുമ്പോൾ എനിക്ക് ഡ്രൈവർമാരുടെ റൂം ആണ് മാഡം നല്കാറ് മാഡം എന്നെ അങ്ങനെയേ കണ്ടിട്ടുള്ളു അല്ലെങ്കിൽ തന്നെ എനിക്കെന്തുണ്ട് പടച്ചോൻ സഹായിച്ചു കുറച്ചു പണം വന്നു എന്നുമാത്രം അല്ലതെ ഒരിക്കലും നശിക്കാത്ത പഠിപ്പൊ കുടുംബപാര്യമ്പര്യമോ ഇല്ല പണം മാറ്റിനിർത്തിയാൽ ഞാൻ ഒന്നുമല്ലല്ലോ ഇക്ക ആ എന്നെ ആണോ ഇക്ക മകൾക്ക് മുന്നിൽ യോഗ്യൻ ആയി കാണിക്കാൻ നോക്കുന്നത് എന്നെപോലെ ഒരുത്തനെ കാട്ടികൊടുത്താൽ ഇക്ക അവളെ വീണ്ടു ചതിക്കാൻ നോക്കുകയാണ് എന്നവൾ കരുതും അതു ഇക്കയുടെ മകളെ ഇക്കയുടെ അടുത്ത് നിന്നും വീണ്ടും അകറ്റുകയെ ഉള്ളു ഇക്ക ഒരിക്കലും maadathinu ഞാൻ സമാവില്ല ഇക്ക എത്ര വലിയ തെറ്റ് ചെയ്താലും ഒരു ഡ്രൈവറും മുതലാളിയും സമമാവില്ല എച്ച്കെട്ടിയാൽ മുഴച്ചു തന്നെ നിൽക്കും
ഞാൻ പറഞ്ഞല്ലോ ഇക്ക എനിക്ക് സമ്മതമാണ് പക്ഷെ എന്നെപ്പോലൊരുത്തനെ മാടത്തിനു ഒരിക്കലും ചേരില്ല ഇക്ക ഞാൻ എപ്പോഴും തറ തന്നെ ആണ് മാഡത്തിന്റെ എന്നോടൊപ്പം ഉള്ള ജീവിതം ഒരിക്കലും സന്തോഷം ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല ഇക്ക ബാക്കി എല്ലാം ഇക്കാക്ക് തന്നെ തീരുമാനിക്കാം എന്നും ഇക്കയെ അനുസരിച്ചു ശീലമല്ല ഉള്ളു എനിക്ക് ഇക്കയുടെ ഏത് തീരുമാനവും സന്തോഷത്തോടെ സ്വീകരിക്കും ഞാൻ
പിന്നെ സ്ത്രീയെ പണത്തിന്റെ മൂല്യത്തിൽ അളക്കുന്നത് തെറ്റുതന്നെ ആണ് പക്ഷെ അങ്ങനെ ചെയ്തില്ലെന്ന് കരുതി ഞാനെങ്ങനെ അയാളേക്കാൾ വലിയവൻ ആകും അതൊരിക്കലും ആവില്ലല്ലോ എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മോശപ്പെട്ടവൻ എന്നെതന്നെ ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് അപ്പോൾ മാത്രെ നമുക്ക് മറ്റുള്ളവരുടെ കുറവുകൾ മറന്നു അവരെയും നമുക്ക് സ്നേഹിക്കാൻ പറ്റൂ ഇക്ക
ഇക്കയുടെ ഏതു തീരുമാനവും എനിക്ക് സന്തോഷമേ ഉള്ളു
അത്രയും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി
ഞാൻ നടന്നു നീങ്ങിയ ശേഷം ഏണിപ്പടികളുടെ ഇടയിൽ നിന്നും നിറഞ്ഞ കണ്ണുകളുമായി ഒരു രൂപം ഇറങ്ങിവന്നു മാഡം പക്ഷെ ഞങ്ങളാരും അതു കണ്ടില്ല എന്ന് മാത്രം ആരും കാണാതെ തന്നെ ആ രൂപം അവിടെ നിന്ന് തന്റെ കാറിൽ പോകുകയും ചെയ്തു
ഞാൻ തിരുച്ചു ഓഫീസിൽ വന്നു എന്റെ ജോലികളിൽ മുഴുകി പിന്നെ അതേപ്പറ്റി എന്നോട് ഒന്നും പറഞ്ഞില്ല
3മാസം കഴിഞ്ഞിട്ടാണ് ഞങ്ങൾ നേരിൽ കാണുന്നത് അപ്പൊ മാഡത്തിന്റെ കല്യാണം അവനുമായി തന്നെ നടത്താൻ തീരുമാനം ആയി എന്ന് പറഞ്ഞു ഇനി ഇപ്പൊ അവൻ ഇട്ടേച്ചു പോയാലും ഞാൻ ഉണ്ടാവുമല്ലോഎന്റെ മോൾക്ക് എന്നുപറഞ്ഞു ഒരുപാട് അദ്ദേഹം കരഞ്ഞു
നിസ്സഹായൻ ആയ ആ പിതാവിനെ നോക്കിനിൽക്കാൻ മാത്രെ എനിക്കും പറ്റിയുള്ളൂ
അങ്ങനെ 3മാസം കൂടി കഴിഞ്ഞു ഈ ഞായറാഴ്ച ആണ് മാളൂട്ടിയുടെ കല്യാണം
വെള്ളിയാഴ്ച വൈകീട്ട് തന്നെ ഞങ്ങൾ ജോലി ആരംഭിച്ചു ഞാനും അഭിയും ഞായറാഴ്ച കല്യാണം കഴിയുന്നവരെ അവിടെ കഴിയാൻ ആയിരുന്നു പ്ലാൻ അങ്ങനെ ജോലികൾ എല്ലാം ഞങ്ങൾ ഒരുമിച്ചു തന്നെ ചെയ്തുകൊണ്ടിരുന്നു ഓരോന്നും എന്നേക്കാൾ നിശ്ചയം ആയിരുന്നു അവനു അവൻ എല്ലാത്തിനും പക്ഷെ എന്റെ അഭിപ്രായം ചോദിച്ചുകൊണ്ടേ ചെയ്യുകയും ഉള്ളു അങ്ങനെ
ഞായറാഴ്ച ആയി രാവിലെ 11.
25പവൻ സ്വർണ്ണവും 2ലക്ഷം രൂപയും ആണ് അവർ മാളൂട്ടിക്ക് ഇട്ടവില ഞാൻ ഇടയിലേക്ക് ചെന്ന് സംസാരിക്കാൻ ശ്രമിച്ചപോയേക്കും മാളൂട്ടിയും കൂട്ടരും മണ്ഡപത്തിൽ എത്തിക്കഴിഞ്ഞു വിവരം പെട്ടെന്ന് ഫ്ലാഷ് ആയി മാളൂട്ടി നിന്ന് കരയാൻ തുടങ്ങി അവളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കേണ്ട നിമിഷം എന്റെ മാളൂട്ടി നിന്ന് കരയുന്നു പാവം ഞാൻ സതീഷിനോടായി ചോദിച്ചു നീയും അറിഞ്ഞുകൊണ്ടാണോ സതീഷേ ഇതൊക്കെ അവൻ ഒരു ഭാവവും ഇല്ലാതെ നിൽക്കുന്നു അവൻ 2.5ലക്ഷം വേണെന്ന പറഞ്ഞെ ഞാൻ ഇടപെട്ട അതു രണ്ടാക്കിയത് എന്തോ വലിയ കാര്യം പോലെ അമ്മാവൻ അതു പറഞ്ഞു ഞാനൊരപല്പനേരം ആലോചിച്ചു എന്നിട്ട് തുടർന്ന് സതീഷേ ഒന്നങ്ങോട്ടു നോക്കിയേ ഞാൻ ചൂണ്ടികാണിച്ചിടത്തേക്കു എല്ലാരും നോക്കി മാളൂട്ടി അടക്കം അവിടെ ഒരു ഹാഷ് കളർ വൊൽക്‌സ് വാഗണ് പോളോ കാർ കിടക്കുന്നു പുത്തൻ പുതിയത് ആണെന്ന് അതിന്റെ തിളക്കം പറയുന്നുണ്ട് ഇന്നലെ ഡെലിവറി ചെയ്തതാ എന്റെ മാളൂട്ടിയുടെ പേരിൽ അവൾക്കുള്ള കല്യാണ സമ്മാനം എല്ലാം ചേർത്ത് ഒരു 11ലക്ഷം ആയിക്കാണും എന്തായാലും നീ പറഞ്ഞ 2കുറച്ചാലും 9ലക്ഷം ലാഭം ആണ് ഇനി നിനക്ക് എന്റെ മാളൂട്ടിയെ കെട്ടാൻ പറ്റോ ഇതുപറഞ്ഞു ഞാൻ മാളൂട്ടിയെ നോക്കി സന്തോഷ് വിലപറഞ്ഞതിനല്ല ആ വിലപേശലിൽ ഞാനും കൂടിയതാണ് അവളെ കൂടുതൽ തളർത്തിയത് എന്നവളുടെ മുഖം പറയുന്നു ഞാൻ ചോദ്യഭാവത്തിൽ സന്തോഷിനെ നോക്കി ഇക്കാക്കക്കു ഇത് നേരത്തെ പറഞ്ഞൂടായിരുന്നോ എങ്കിൽ ഇതിന്റെവല്ല ആവശ്യവും ഉണ്ടായിരുന്നോ 2ലക്ഷം അച്ഛൻ പറഞ്ഞ പോലെ ഇനി അടുത്ത ആഴ്ച തന്നാലും കുഴപ്പമില്ല പറഞ്ഞു തീരലും എന്റെ വലതുകാല് സന്തോഷിന്റെ നെഞ്ചിൽ പതിച്ചതും ഒരുമിച്ചായിരുന്നു പെട്ടന്ന് ഉള്ള ആകാതത്തിൽ അവൻ പിന്നോട്ട് മറിഞ്ഞുവീണു നായെ അങ്ങനെ വിലപറഞ്ഞു വിൽക്കാൻ ഈ ഏട്ടന് ഒരുഭാരം ആയിട്ടില്ല എന്റെ പെങ്ങൾ ഇതുവരെ അതുകൊണ്ട് ഇപ്പൊ പൊക്കോണം ഇവിടന്നു ചെറ്റേ എല്ലാരും തരിച്ചു നിൽക്കുകയാണ് മാളൂട്ടി ഓടിവന്നു എന്റെ കയ്യിൽ പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു ന്റെ മോള് വിഷമിക്കണ്ട ഒരിക്കലും ഇക്കാക്കക്കു മോളുട്ടി ഒരു ഭാരം ആല്ല ഇക്കാക്ക ഉണ്ടാവും എന്നും മോളുടെ കൂടെ ഞാൻ അവളുടെ തലയിൽ തലോടികൊണ്ടിരുന്നു സന്തോഷ് എണിറ്റു പോകാൻ നിന്നപ്പോൾ മാളൂ അവൻ വിട്ടുകൊടുത്ത മോതിരം ഊരി അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു
ഞാൻ മാളൂട്ടിയെയും കൊണ്ട് അടുത്തുള്ള കസേരയിൽ ഇരുന്നു ഞാൻ പതുക്കെ വിളിച്ചു മാളൂട്ടി മം ഇക്കാക്ക ഒരാളെ കാണിച്ചുതന്നാൽ മാളൂട്ടി അയാളെ കേട്ടോ മം അവൾ പതുക്കെ മൂളി ഞാൻ ചുറ്റും നോക്കി അഭി നീ മാളൂട്ടിയെയും കൂട്ടി മണ്ഡപത്തിൽ കയറു മാളൂട്ടി എന്റെ മേലെനിന്നും തലയെടുത്തു സംശയത്തിൽ എന്നെ നോക്കി അഭിയും അന്താളിച്ചു നിൽക്കുന്നു ഞാൻ തുടർന്ന് ടാ അഭി നിന്റെ പെണ്ണിനേയും കൊണ്ട് മണ്ഡപത്തിൽ കയറെടാ വേഗം എനിക്ക് പോയിട്ട് വേറെ പണി ഉണ്ട് മണ്ഡപത്തിൽ എല്ലാരും തരിച്ചു നിൽക്കുന്നു ഞാൻ എല്ലാരോടും ആയി പറഞ്ഞു ഇത് അഭിഷേക് എന്റെ അണിയനെപോലെ അല്ല എന്റെ അനിയൻ തന്നെ ആണ് ഇവനാണ് എന്റെ മാളൂണ് എന്തുകൊണ്ടും യോഗ്യൻ എല്ലാരും കല്യാണം കഴിഞ്ഞു ഭക്ഷണം കഴിഞ്ഞു ഇവർക്ക്വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുക ഒരു യുദ്ധം ജയിച്ച സന്തോഷാതോടെ അഭി അവളെയും കൊണ്ട് മണ്ഡപത്തിൽ കയറി അപ്പോയെക്കും അഭിയുടെ അമ്മയും അച്ഛനും മുൻനിരയിൽ എത്തി എല്ലാർക്കും സന്തോഷം അങ്ങനെ താലികെട്ട് കഴിഞ്ഞു ഞാൻ ആ കസേരയിൽ ഇരുന്ന് തന്നെഎല്ലാം നോക്കികണ്ടു ഇനി പെണ്ണിനെ ചെക്കന്റെ വീട്ടിൽ കൊണ്ടുപോകുന്ന ചടങ്ങ് ആണ് കൂട്ടക്കരച്ചിൽ തുടങ്ങി ഫുൾ സെന്റി മൂഡ് ഞാൻ അവർക്കു വേണ്ടി വാങ്ങിയ കാറു അവൾക്കു കൊടുത്തു അഭി കാറോടിച്ചു പിന്നിൽ അച്ഛനും അമ്മയും കയറി അവൻ വണ്ടി മുന്നോട്ട് പായിച്ചു ഞാൻ പിന്നിൽ ആയി എന്റെ വണ്ടിയും പായിച്ചു ഏറ്റവും പിന്നിൽ ആയി മാടവും ഉണ്ടായിരുന്നു കല്യാണ ദിവസം മാഡം ഫുൾ അവിടെ ഉണ്ടായിരുന്നു എല്ലാത്തിനും മാടവും സാക്ഷി ആയിരുന്നു അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി വീട് മുഴുവൻ മാറിയപ്പോലെ തോന്നി എല്ലാർക്കും എല്ലാം എന്റെ ഏർപ്പാട് ആയിരുന്നു എന്റെ അനിയനെ കൊണ്ട് ഞാൻ ചെയ്യിച്ച പ്ലാൻ അഭിയുടെ റൂമിലെ ഫുൾ furniture മാറ്റി പുതിയത് ഇട്ടു അവന്റെ ഡ്രസ്സ് ഒക്കെ അടുക്കിവച്ചു മാളൂട്ടിക്ക് പുതിയ ഡ്രസ്സ് ഒക്കെ വാങ്ങി കൊണ്ട് നിറച്ചു അതൊക്കെ എന്റെ പെങ്ങളെ ഏൽപ്പിച്ചു അവൾ ബാംഗിയാക്കി മുറ്റത്തു പന്തൽ ലൈറ്റിംഗ് ഫുഡ് കാറ്ററിംഗ് ഒക്കെ സെറ്റ് നാട്ടുകാർ മുഴുവൻ ഉണ്ടായിരുന്നു ഫുഡ് അടിക്കാൻ അങ്ങനെ രാത്രി 12ഓടെ എല്ലാരോടും യാത്ര പറഞ്ഞു ഞാൻ പൊന്നു രണ്ടാക്കും 1മാസം ലീവ് കൊടുത്തു കുറച്ചു പണവും നൽകി രണ്ടാളും എന്നെ കെട്ടിപിടിച്ചു പൊരിഞ്ഞ കരച്ചിൽ രണ്ടിനെയും മാറ്റാൻ ഞാൻ പെട്ട പാട് അങ്ങനെ ഞാൻ അവിടന്ന് പൊന്നു അവരുടെ ജീവിതം അവിടെ തുടങ്ങുന്നു എന്റെ ജീവിതം ആണ് ഇനി അതു അടുത്ത ഭാഗത്തിൽ തുടരും
Comments:
No comments!
Please sign up or log in to post a comment!