നന്മ നിറഞ്ഞവൻ 3
അങ്ങനെ എന്റെ യാത്ര തുടങ്ങുകയാണ്
ഞാൻ വൈകീട്ട് ഒരു 3മണിക്ക് ഇറങ്ങി ഒരു 5.30മണിക്കൂർ ഡ്രൈവ് ഉണ്ടാവും ഫ്ലൈറ്റ് എന്തായാലും 10.30ആവും ഞാൻ അവിടെ എത്തിയിട്ട് food ഒക്കെ കഴിച്ചു നിൽക്കാം എന്ന് കരുതി പക്ഷെ എന്റെ ഭാഗ്യം കൊണ്ട് നല്ല ബ്ലോക്ക് ഉള്ളത്കൊണ്ട് തന്നെ ഞാൻ 10.45ആയി എയർപോർട്ടിൽ എത്താൻ
ഞാൻ ഭയന്നുപോയ പക്ഷെ ഫ്ലൈറ്റ് അരമണിക്കൂർ ലേറ്റ് ആണെന്ന് അറിഞ്ഞതോടെ ആണ് എനിക്ക് സമാധാനം ആയി കാരണം മറ്റൊന്നും അല്ല ഇക്കയുടെ മകൾ ആളൊരു presure കേസ് ആണെന്നാണ് ഞാൻ അറിഞ്ഞത് ബാംഗ്ലൂർ ഓഫീസിൽ തന്നെ അവളുടെ പെർഫോമൻസ് വളരെ പ്രശ്സതമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത് ഇതിപ്പോ ഫ്ലൈറ്റ് ലേറ്റ് ആയതുകൊണ്ട് പ്രശ്നം ഇല്ല ഇല്ലെങ്കിൽ ചിലപ്പോൾ ഇന്നുതന്നെ എന്റെ കാര്യത്തിൽ ഒരു തീരുമാനം എടുത്തേനേ പടച്ചോൻ കാത്തു
അങ്ങനെ 1മണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിൽ എന്റെ മൊബൈലിൽ റിങ് വന്നു ഞാൻ ഫോൺ എടുത്തു
ഞാൻ -ഹലോ
മാഡം- അഹമ്മദ് അല്ലെ ഞാൻ ഹമീദിന്റെ മകൾ ആണ് ഞാൻ എയർപോർട്ടിൽ ഉണ്ട് താൻ എവിടെയാ ഉള്ളത് (ഒരൽപ്പം ഗൗരവം കൂടിയ സ്വരം )
ഞാൻ -എയർപോർട്ടിൽ തന്നെ ഉണ്ട് മാഡം പാർക്കിനിങ്ങിൽ ഉണ്ട്
മാഡം-താനവിടെ എന്തുചെയ്യാ ഇവിടെവന്നു ഈ ബാഗ് ഒക്കെ എടുത്തുകൊണ്ടു പോടോ
ഞാൻ-സോറി മാഡം ഞാൻ ഇപ്പൊ വരാം വണ്ടി പാർക്ക് ചെയ്‌യായിരുന്നു
പടച്ചോനെ ഇതിപ്പോ ഞാൻ വിചാരിച്ചതിനെക്കാളും സീൻ ആണല്ലോ ഇത് പണിയാകും ആദ്യം തന്നെ നല്ലോണം കിട്ടി
ഞാൻ പെട്ടന്ന് തന്നെ മുന്നിൽ എത്തി, ഒരു പർദ്ദ ഇട്ടൊരു പെൺകുട്ടിയെ കണ്ടപ്പോ എനിക്ക് ഇതാണ് ആളെന്ന് തോന്നി എന്റെ പെങ്ങളെ പ്രായം കാണും നല്ല മാന്യമായി തന്നെ വസ്ത്രം ധരിച്ചിട്ടുണ്ട് ഞാൻ അടുത്തുപോയി സംസാരിച്ചു ആളെ ഉറപ്പിച്ചു ഞാൻ പെട്ടിയും എടുത്തു മുന്നിൽ നടന്നു എന്റെ വണ്ടിയുടെ അടുത്ത് എത്തിയപ്പോ ഞാൻ നിന്നു ഡിക്കി തുറന്നു പെട്ടി ഒക്കെ അതിൽ വച്ചു മാഡം അപ്പോയെക്കും വണ്ടി ഒന്ന് നോക്കി പിന്നിൽ കയറി ഇരുന്ന് ഞാൻ വണ്ടി മുന്നോട്ട് പായിച്ചു
താൻ വണ്ടി sea ക്വീൻ ഹോട്ടലിലേക്ക് വിട് എന്ന് ഗൗരവം വിടാതെ പറഞ്ഞു ഇക്കയെ ഫോൺ ചെയ്തു ലാൻഡ് ചെയ്ത കാര്യം വിളിച്ചുപറയുന്നുണ്ടായിരുന്നു
ഞാൻ വണ്ടി ഗൂഗിൾ മാപ് നോക്കി ഹോട്ടലിൽ എത്തി
മാഡം അകത്തുകയറി റിസെപ്ഷനലിൽ പോയി
ഞാൻ പുറകെ ബാഗും എടുത്തു പോയി റിസപ്ഷനിൽ വച്ചു വെയിറ്റ് ചെയ്തു
ഇല്ലല്ലാ ഞാൻ ഒരു റൂം ആണ് ബുക്ക് ചെയ്തത് രണ്ടല്ലല്ലോ
അല്ല മാഡം സർ രണ്ടുറൂം ബുക്ക് ചെയ്തിട്ടുണ്ട് റിസപ്ഷൻ ഉള്ള പയ്യൻ പറഞ്ഞു
ഉപ്പാക് ചിലപ്പോൾ തെറ്റിയത് ആയിക്കും ഒരു റൂം മതി പിന്നെ ഡ്രൈവർക്ക് ഉള്ള സ്പെഷ്യൽ റൂം കൂടി വേണം അത് ഇയാക്ക് കൊടുത്തേക്കു
എന്നെ ചൂണ്ടികാണിച്ചു പറഞ്ഞു
പടച്ചോനെ ഇക്ക എനിക്ക് വേണ്ടി ബുക്ചെയ്ത റൂം ആണല്ലോ ഇവള് ക്യാൻസൽ ചെയ്തേ ന്നട്ട് ഡ്രൈവർ റൂം തരാൻ
ആ ഇന്നൊരു ദിവസം അല്ലെ കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാം ഞാൻ റൂമിലേക്ക് പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറ്റി കിടന്നു
രാവിലെ എന്തായാലും 8.
അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ ഇതൊക്കെ അന്വേഷിച്ചു തലപുണ്ണാക്കുന്നെ ഞാൻ പിന്നെ അതൊന്നും ഓർക്കാതെ വണ്ടിവിട്ടു തിരിച്ചു പോകുമ്പോൾ വല്യ തിരക്കില്ലാഞ്ഞിട്ടുകൂടി 12മണി കഴിഞ്ഞുഇക്കയുടെ വീട്ടിൽ എത്തുമ്പോൾ എന്റെ വണ്ടികണ്ടതും രണ്ടു സുന്ദരി കുട്ടികളും ഇക്കാക്ക എന്ന് വിളിച്ചു ഓടിവന്നു പക്ഷെ വണ്ടിയിൽ നിന്നും മാഡം ഇറങ്ങുന്നത് കണ്ടതോടെ പേടിച്ചു സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നു പടച്ചോനെ ഇവൾ കുട്ടികളോടും ഇങ്ങനെയാണോ ഞാൻ മനസിൽ ഓർത്തുപോയി ഞാൻ രണ്ടാളെയും ഒരുമിച്ചു എടുത്തു വണ്ടിയുടെ പിന്നിലേക്ക് കൊണ്ട്പോയി കൊണ്ടുവന്ന ടോയ്സും ചോക്ലേറ്റ് ഒക്കെ രണ്ടാൾക്കും എടുത്തുകൊടുത്തു അപ്പൊ രണ്ടാളുടെയും മുഖത്തെ സന്തോഷം ഒന്ന് kaananamayitmrunnu ഞാൻ പിന്നെ മാഡത്തിന്റെ പെട്ടി എടുത്തു വെളിയിൽ വെച്ച് അപ്പോയെക്കും ഇക്ക വന്നു മാഡം അപ്പോഴും കുട്ടികളും ഞാനും ഇത്ര അടുക്കാൻ ഉള്ള കാരണം എന്താ എന്നുള്ള ആലോചനയിൽ ആയിരുന്നു ഞാൻ അപ്പൊ ഇവിടുത്തെ സ്ഥിരം kuttiyanu എന്ന് മാഡത്തിനു തോന്നിക്കാണും ഞാൻ ഇക്കയോട് പറഞ്ഞു ഇറങ്ങി പിറ്റേന്ന് രാവിലെ ഞാൻ ഓഫീസിൽ പോയപ്പോൾ മാളൂട്ടി(അഞ്ജലിയെ വീട്ടിൽ വിളിക്കുന്ന പേരാണ് മാളൂട്ടി ഇപ്പൊ അവൾ ഓഫീസിൽ എല്ലാർക്കും മാളൂട്ടിആണ് ഏറ്റവും ഇളയതും അവൾ തന്നെ) വന്നു പറഞ്ഞു ഇക്കാക്ക മാഡം തിങ്കളാഴ്ച വരും എന്ന് പറയാൻ പറഞ്ഞു ഞാൻ ഒക്കെ പറഞ്ഞു മാളൂട്ടിക്ക് ഒരു ചോക്ലേറ്റ് കൊടുത്തു അവൾ അത് അപ്പൊതന്നെ അകത്താക്കി എന്നിട്ട് എന്നെ നോക്കി ചിരിച്ചു അന്ന് വെള്ളിയാഴ്ച ഓഫീസ് കഴിഞ്ഞു ഞാൻ കുറച്ച് പോസ്റ്റർ ഒട്ടിക്കാൻ പോയി ആ അതുപറയാൻ മറന്നു എനിക്ക് കുറച്ച് രാഷ്ട്രീയം ഉണ്ട് പാർട്ടി പിന്നെ ചുവപ്പ് തന്നെ യുവസംഘടനയിൽ അംഗത്വം ഉണ്ട് താനും അതുകൊണ്ട് പാർട്ടിയിൽ നല്ല പിടിപാടും ആണ് നേതൃത്വ നിരകളിലേക്കു പലപ്പോഴും വിളികൾ വന്നെങ്കിലും എനിക്ക് അതിൽ താല്പര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഞാൻ സന്തോഷപൂർവ്വം ഒഴിഞ്ഞുമാറി അത് പാർട്ടിയിൽ എനിക്ക് കൂടുതൽ മതിപ്പു ഉളവാക്കി അങ്ങനെ ഞങ്ങൾ പോസ്റ്റർ ഒക്കെ ഒട്ടിച്ചു നടക്കുബോൾ ആണ് ഒരു നീല audi കാർ എന്റെ കണ്ണിൽ ഉടക്കിയത് ഇക്കയുടെ കാർ ആണെന്ന് എനിക്ക് ഒറ്റയടിക്ക് മനസിലായി ഞാൻ നോക്കുമ്പോൾ അടുത്ത കോഫി ഷോപ്പിൽ നിന്നും maadavum കൂടെ കൊച്ചിയിൽ വാച്ചുകണ്ട പയ്യനും ഇറങ്ങി
വരുന്നു ഇതിപ്പോ ഇവനാരായിരിക്കും എന്ന ചോദ്യം എന്നിൽ ആദ്യമായ് തോന്നി പിന്നെ ഞാൻ അതുവിട്ട് പോസ്റ്ററിൽ പശ തേച്ചു ഒട്ടിച്ചുകൊണ്ടിരിക്കുമ്പോൾ മാഡം എന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത് കൂടെയുള്ള പയ്യനോട് എന്തോ പറയുന്നുണ്ട് എന്നെനിക്കു ഉറപ്പാണ് രണ്ടാളും സംസാരം കഴിഞ്ഞു എന്നെ പുച്ഛത്തോടെ നോക്കിയിട്ട് വണ്ടിയിൽ കയറി പോയി നിനക്കൊക്കെ ഇതേ പറഞ്ഞിട്ടുള്ളു എന്ന് ആ നോട്ടത്തിൽ വ്യക്തം അങ്ങനെ തിങ്കളാഴ്ച വന്നു ഞാൻ മക്കളെ സ്കൂളിൽ വിട്ടു ഓഫീസിൽ എത്തിയപ്പോ തന്നെ 9.
എനിക്ക് പെട്ടന്ന് വേണമെങ്കിൽ ഇതൊക്കെ ഇട്ടിട്ടുപോകാൻ കഴിയും പടച്ചോൻ സഹായിച്ചു ഇപ്പോൾ അതിനുള്ള വക ഉണ്ട് കയ്യിൽ പക്ഷെ ഞാൻ പോയാൽ ഇവരുടെ ഒക്കെ അവസ്ഥ എന്താവും എന്നുള്ള ആശങ്കയും പിന്നെ ഇക്കയോടുള്ള കടപ്പാടും എന്നെ ഇവിടെ പിടിച്ചു നിർത്തി പോകെ പോകെ മാഡം കൂടുതൽ അപകടകാരിയായി മാറുകയായിരുന്നു അങ്ങനെ പോകെ കമ്പനിയിൽ പുതിയ ഒരു മാനേജർ വന്നു മാഡത്തിന്റെ അപ്പോയ്ന്റ്മെന്റ് വിനു പക്ഷെ അവൻ ആളൊരു കോഴി ആയിരുന്നു അവനെ പറ്റി ദിവസവും എനിക്ക് ഓരോരോ കംപ്ലയിന്റ് വന്നുകൊണ്ടിരിക്കുന്നു ഞാൻ ആദ്യം ഒക്കെ കൊറേ ഒഴിവാക്കി അല്ലെങ്കിൽ തന്നെ മാഡം ആവിശ്യത്തിന് തരുന്നുണ്ട് ഇനി ഇപ്പോൾ മാഡത്തിന്റെ അപ്പൊയിൻമെന്റു കൂടിയാണ് വിനു അവനെ തൊട്ടാൽ കൈ പൊള്ളും എന്നുറപ്പു പിന്നെ പിന്നെ കംപ്ലയിന്റ് പെരുമഴ ആയിമാറി ഇനി ഇത് കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല ഞാൻ വിനുവിന്റെ അടുത്ത്പോയി സംസാരിക്കാൻ തന്നെ തീരുമാനിച്ചു അങ്ങനെ വിനുവിന്റെ അടുത്ത് ഞാൻ പോയി ഒന്നു പേർസണൽ ആയി സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു അവനോടു എന്റെ ക്യാബിനിൽ വരാൻ പറഞ്ഞു അങ്ങനെ വിനു വന്നു വിനു തന്നെ പറ്റി എനിക്ക് ദിവസവും ഒരുപാട് കംപ്ലയിന്റ് കിട്ടുന്നുണ്ട് പ്രതേകിച്ചു സ്ത്രീകളുടെ ഇനിയും എനിക്ക് ഇത് കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ലല്ലോ അതാണ് തന്നോട് ഒന്ന് പറയാം എന്ന് കരുതി തന്നെ ഇങ്ങോട്ട് വിളിച്ചത് താൻ ഇനി ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം തന്റെ സ്ത്രീകളോടുള്ള പെരുമാറ്റം കൂടി മാറ്റണം ഇതുപറയാൻ ആണ് തന്നെ വിളിച്ചത് ഇവിടെ നമ്മെളെല്ലാരും ഒരുമിച്ചു തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത് വിനു പക്ഷെ എപ്പോഴും അതിൽ നിന്നെല്ലാം മാറി നിൽക്കുന്നു വിനു കുറച്ച് കൂടി ആക്റ്റീവ് ആവണം പിന്നെ എന്തു സഹായത്തിനും എന്നെ ബന്ധപ്പെടാം ഇനി വിനുവിന് പോകാം അവൻ ഒരു മാറ്റവും ഇല്ലാതെ അങ്ങനെ തന്നെ ഇരുന്നു തനിക്ക് പറ്റുമെങ്കിൽ എന്നെ ഒന്ന് ഡിസ്സ്മിസ് ചെയ്യെടാ എന്ന ഭാവം ഒന്നും മിണ്ടാതെ വിനു ഇറങ്ങിപോയി അവന്റെ കാര്യത്തിൽ മാറ്റം ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ മാഡത്തിന്റെ അടുത്ത് വിഷയം അവതരിപ്പിച്ചു Ahammed വിനു എന്നോടൊപ്പം ബാംഗ്ലൂർ ഉണ്ടായിരുന്നു അവൻ വളരെ മാന്യൻ ആയിട്ടാണ് എന്നോട് പെരുമാറിയിട്ടുള്ളത് എനിക്ക് അവനിൽ ഒരു കുഴപ്പവും തോന്നിയിട്ടില്ല ഇതുവരെ പിന്നെ ഞാൻ എങ്ങനെ ഇത്രയും
കാലമായി എനിക്ക് അറിയാവുന്ന എന്റെ സുഹൃത്തിനോട് ഇന്നലെ ഞാൻ കണ്ട നിങ്ങളുടെ വാക്ക് വിശ്വസിച്ചു ഇങ്ങനെ ഒക്കെ പറയും ഈ പറഞ്ഞ കാര്യങ്ങൾ എനിക്ക് കൂടി ബോധ്യം വരട്ടെ അപ്പൊ നമുക്ക് ആലോചിക്കാം ഇപ്പോൾ എന്തായാലും ഇവിടെ തീരുമാനങ്ങൾ എടുക്കാൻ ഞാൻ ഉണ്ട് അഹമ്മദ് പൊയ്ക്കോളൂ മാഡത്തിന്റെ അടുത്ത്നിന്നും അത് തന്നെ ആണ് ഞാനും പ്രതീക്ഷിച്ചത് അതുകൊണ്ട് തന്നെ എന്നിൽ വലിയ മാറ്റം ഒന്നും ആ ഉത്തരം ഉണ്ടാക്കിയില്ല ദിവസങ്ങൾ കടന്നുപോയി ഞങളുടെ ഓഫീസിൽ ഒരു ഡിസ്കഷൻ റൂം ഉണ്ട്.
എല്ലാരും തന്നെ പുച്ഛത്തോടെ നോക്കുന്നത് കണ്ട വിനു പെട്ടെന്ന് തന്നെ തന്റെ വണ്ടി എടുത്തു അവിടെ നിന്നും പോയി മാളൂട്ടിയെ എല്ലാരും ചേർന്നു ആശ്വസിപ്പിച്ചു കുറച്ച് കഴിഞ്ഞപ്പോൾഎനിക്ക് അത്യാവശ്യം ആയിട്ട് പുറത്തുപോയി ചെയ്യണമായിരുന്നു ഞാൻ അതിനായി പുറത്തുപോയി ഞാൻ പോയിക്കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് അവിടെ വന്നുനിന്നു ജീപ്പിൽ നിന്ന് si കൂടെ രണ്ടു വനിതാ കോൺസ്റ്റബിൾ മാരും ഉണ്ടായിരുന്നു ഉള്ളിൽ കയറിയ si അഞ്ജലിയെ അന്വേഷിച്ചു അഞ്ജലി മുന്നോട്ട് വന്നു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആമ്പിള്ളേരെ വലവീശിപിടിച്ചിട്ടു കിടന്നു മോങ്ങുന്നോ പുന്നാരമോളെ si കുറച്ച് ഗൗരവത്തിൽ തന്നെ പറഞ്ഞു അഞ്ജലി നിന്ന് കരയുന്നു മം ഇവളെ പിടിച്ചു വണ്ടിയിൽ കയറ്റു si ഉത്തരവിട്ടു സർ വെറുതെ കാര്യം അറിയാതെ ഈ കുട്ടിയെ അറസ്റ്റ് ചെയ്യരുത് കൂട്ടത്തിൽ ഒരാൾ പറഞ്ഞു കാര്യം ഒക്കെ ഇവൻ പറഞ്ഞു ബാക്കി സ്റ്റേഷനിൽ ചെന്നിട്ടു അപ്പോഴാണ് പിന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന വിനുവിനെ എല്ലാരും ശ്രദ്ധിക്കുന്നത് അപ്പോയെക്കും വനിതാ കോൺസ്റ്റബിൾ മാളൂനെ പിടിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി എല്ലാം കണ്ടു തന്റെ തെറ്റ് തിരിച്ചറിങ് ഒന്നും ചെയ്യാൻ ആവാതെ തയെക്കു നോക്കി മാഡം അങ്ങനെ നിന്നു ആരും ഒന്നും ചെയ്യാൻ ആവാതെ തരിച്ചു നിന്ന് ജീപ്പിൽ മാളൂനെ കയറ്റാൻ പോകുമ്പോൾ ആണ് ജീപ്പിന്റെ പിന്നിൽ എന്റെ ബെൻസ് കാർ വന്നു നിന്നത് ഞാൻ അതിൽ നിന്ന് ഇറങ്ങിയത് കണ്ട വിനുവും si യും ഒരുപോലെ ഞെട്ടി അവർ അവിടെ ഞാൻ ഉണ്ടാവില്ല എന്നുകരുതിയാണ് വന്നത് ഞാൻ നോക്കുമ്പോൾ മാളൂട്ടി ഇരുന്നു കരയുന്നു പെട്ടന്ന് അവൾ അവളെ പിടിച്ച കൈകൾ വിടുവിച്ചു എന്റെ അടുത്തേക്ക് ഓടിവന്നു എന്റെ കയ്യിൽ കെട്ടിപിടിച്ചു ഇക്കാക്ക എന്നെ വിട്ടുകൊടുക്കല്ലേ എന്ന അപേക്ഷ ആ പിടിയിൽ ഉണ്ടായിരുന്നു
Si യുടെ അജ്ഞയോടെ എന്നെ പിടിക്കാൻ വന്ന കോൺസ്റ്റബിൾ എന്റെ കോപത്തോടെ ഉള്ള നോട്ടത്തിൽ രണ്ടടി പിന്നോട്ട് നടന്നു എന്താ സർ പ്രശ്നം പ്രശ്നം ഇവള് തന്നെ ആണ് പ്രേമിച്ചു ഈ പയ്യനെ ചതിച്ചു വഞ്ചനാകുറ്റം ആണ് വെറുതെ തലയിട്ടു അകത്തുപോണോ അഹമ്മദേ si ചോദിച്ചു അതിപ്പോ വാദി പ്രതി ആയോ സാറേ പിന്നെ എന്നെ അറസ്റ്റ് ചെയ്യാൻ സാറിന്റെ ആ യൂണിഫോമിന് കരുത്തു മതിയാവും എന്നെനിക്ക് തോന്നുന്നില്ല ഞാൻ വന്നത് ഇവളെ കൊണ്ട്പോകാൻ ആണ് ഞാൻ വന്നിട്ടുണ്ടേൽ അതു ചെയ്തിരിക്കും അതിനു തടസ്സം നിന്നാൽ നിന്നേം തൂക്കും si കലിപ്പിലാണ് വെറുതെ ഇവരുടെ ഒക്കെ മുന്നിൽ നാറണോ സാറെ എന്റെ പെങ്ങളെ ഇവിടന്നു ഒരുത്തനും തൊടില്ല Si രണ്ടടി മുന്നോട്ടാങ്ങു എന്റെ കോ ളറിൽ പിടിച്ചു ഒന്നു കുടഞ്ഞു ഞാൻ ഇവിടെ വന്നിട്ടുണ്ടേൽ ഇവളെ കൊണ്ടുപോയിരിക്കും അത് ഏതു മറ്റവൻ വന്നാലും പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ si യുടെ ഫോൺ ശബ്‌ദിച്ചു ഹലോ യെസ് സർ ok സർ no പ്രോബ്ലം സർ Ok സർ Si ഫോൺ വച്ചു കോപത്തോടെ എന്നെ നോക്കി ഞാൻ വെറുതെ ഒന്നു ചിരിച്ചു നിന്ന് അതെ സാറേ വെല്ലുവിളിക്കുമ്പോൾ അപ്പുറത്തുള്ളത് ആരാണെന്നു വെറുതെ എങ്കിലും ഒന്ന് നോക്കുന്നത് നന്നായിരിക്കും കണ്ടോ ഇപ്പോൾ ഞാൻ ഒന്നു വിളിച്ചു പറയാതെ തന്നെ തന്നെ അവരൊക്കെ വിളിച്ചില്ലേ അപ്പൊ തനിക്ക് കത്തിക്കാനും അല്ലിയോ ഞാൻ ഒന്നു പറഞ്ഞു പിന്നോട്ട് പോയി വിനുവിന്റെ വയറ്റിൽ അങ്ങൊന്നു ചവിട്ടി എന്നിട്ട് si യെ നോക്കി ഒന്നിനും പറ്റാതെ അയാൾ നിസ്സഹായനായി നോക്കി നിന്ന് പിന്നെ പെട്ടന്ന് തന്നെ ജീപ്പിൽ കയറി സീൻ വിട്ടു വിനു പെട്ടന്ന് അവിടെ നിന്നും പോകാൻ നോക്കുന്നു ഞാൻ അവനെ പിടിച്ചു താക്കിത് ചെയ്തു വിട്ടു എല്ലാരും പതുക്കെ പതുക്കെ ഉള്ളിൽ കയറിത്തുടങ്ങി കയറുന്നതിനിടയിൽ ഞാൻ മാടത്തെ കണ്ടു തെറ്റുപറ്റിയ ഒരു കുറ്റവാളിയുടെ മുഖഭാവത്തോടെ നിൽക്കുന്നു
ആ മുഖത്തു എന്നോട് മാപ്പ് പറയുന്നപോലത്തെ ഭാവം ആയിരുന്നു മാളൂട്ടി ഇപ്പോഴും എന്റെ കയ്യിൽ തന്നെ പിടിച്ചു നിൽക്കുന്നു ഞാൻ അവളെയും കൊണ്ട് അടുത്ത സോഫയിൽ ഇരുന്നു എന്നിട്ട് പോക്കറ്റിൽ കയ്യിട്ട് അവൾക്കു കൊണ്ടുവന്ന ചോക്ലേറ്റ് എടുത്തുകൊടുത്തു അതുകിട്ടിയപ്പോ തന്നെ അവളുടെ മുഖത്തെ വിഷമം ഒക്കെ ഒറ്റനിമിഷം കൊണ്ട് മഞ്ഞുപോയി അവിടെ സന്തോഷം ചാർജ് എടുത്തു ഞാൻ ഓർത്തു പാവം പെണ്ണാണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പൊ കരയാൻ തുടങ്ങും ന്നാ സന്തോഷിപ്പിക്കാൻ ആണെങ്കിൽ ഒരു ചോക്ലേറ്റ് കൊടുത്താൽ മതിയാവും താനും അങ്ങനെ മാസങ്ങൾ ദിവസങ്ങൾ പോലെ കടന്നു പോകുന്നു ഇതിനിടയിൽ ഞാൻ മാഡത്തിന്റെ ഡ്രൈവർ വേഷം 2/3തവണ കൂടി എടുത്തണിഞ്ഞു ഒരിക്കൽ ഇക്ക പറഞ്ഞു നിന്നെ അവൾക്ക് ഇപ്പൊ നല്ല വിശ്വാസവും മതിപ്പും ആണ് അതുകൊണ്ട് ആണ് അവൾ നിന്നെ ഡ്രൈവർ ആയിട്ട് വിളിക്കുന്നെ അത് നന്നായി എനിക്ക് ഇപ്പൊ തോന്നുന്നു കാരണം ഇന്നത്തെകാലത്ത് ഞാൻ ആരെയാടോ വിശ്വസിച്ചു എന്റെ മോളെ കൂടെ വിടുക മാഡത്തിന്റെ കല്യാണത്തെ പറ്റി ചോദിക്കണം എന്ന് ഞാൻ കരുതി പിന്നെ വേണ്ടെന്നു വച്ചു അതിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പിന്നെ ഇക്കാക്ക് അതൊരു വിഷമം ആവും അതുകൊണ്ട് ഞാൻ വേണ്ടെന്നു വെച്ച് മാത്രവുമല്ല ഞാൻ മാഡത്തിന്റെ പേർസണൽ കാര്യങ്ങൾ അന്വേഷിച്ചു നടക്കുകയാണെന്ന് ഇക്കാക്ക് തോന്നുകയും വേണ്ടെന്നു വച്ചു ആ തിങ്കളാഴ്ച ഓഫീസിൽ പോയ എന്നെ വരവേറ്റത് സംശയത്തോടെ നിൽക്കുന്ന എന്റെ മാളൂട്ടിയെ കണ്ടുകൊണ്ടാണ് എന്റെ മാളൂട്ടിക്ക് എന്തുപറ്റി എന്ന് ചോദിച്ചുകൊണ്ട് ഞാൻ അവളുടെ ചോക്ലേറ്റ് അവൾക്കു കൊടുത്തു എന്നിട്ടും അവളുടെ മുഖത്തു ഒരു തെളിച്ചൽ ഇല്ലാത്തതു കൊണ്ട് ഞാൻ ചോതിച്ചു മാളൂട്ടി എന്താണേലും ഇക്കാക്കനോട് പറ മോളെ മാളൂട്ടി മടിച്ചു മടിച്ചു തുടങ്ങി i ഇന്നലെ എന്നെ പെണ്ണുകാണാൻ ആള്വന്നിരുന്നു ഇക്കാക്ക അതുപറയാനാ ഇക്കാക്ക അയ്യേ ഇത്രേ ഉള്ളു ഇതിനാണോ ന്റെ മോളെ കിടന്നു പരുങ്ങി കളിച്ചേ എന്നിട്ട് മാളൂട്ടിക്ക് പയ്യനെ ഇഷ്ടയോ അവൾ ആയെന്ന് മൂളി
ഇക്കാക്ക ഒന്നു അയാളെപറ്റി അന്വേഷിക്കണം എന്ന് അച്ഛൻ പറയാൻ പറഞ്ഞു ഞാൻ OK പറഞ്ഞു ക്യാബിനിൽ കയറി മാളൂട്ടിയുടെ അച്ഛനെ വിളിച്ചു പയ്യന്റെ ഡീറ്റെയിൽസ് എടുത്തു എന്നിട്ട് അവന്റെ കമ്പനിയിൽ ഉള്ള എന്റെ ഫ്രണ്ട്നെ വിളിച്ചു വിവരം അറിഞ്ഞു പിന്നെ 5/6 പേരോട് കൂടി അപ്പൊ തന്നെ ഞാൻ അന്വേഷിച്ചു എല്ലാർക്കും നല്ല അഭിപ്രായം ആണ് ഉള്ളത് ഞാൻ അത് അപ്പോൾ തന്നെ മാളൂട്ടിയുടെ അച്ഛനോട് വിളിച്ചു പറയുക തന്നെ ചെയ്തു അദ്ദേഹം നമുക്ക് സമ്മതമാണെന്ന് വിളിച്ചു പറയാം എന്ന് പറഞ്ഞു ഞാനും ok പറഞ്ഞു കല്യാണത്തിന് ഓഡിറ്റോറിയം, സദ്യ വസ്ത്രം എല്ലാം ഞാൻ നോക്കിക്കോളാം എന്നും പറഞ്ഞു സ്വർണ്ണം ഞാൻ എന്തായാലും ഞാൻ കൊടുക്കും പക്ഷെ അത് ഞാൻ നൽകാം എന്ന് അപ്പോൾ പറഞ്ഞില്ല കാരണം പയ്യന്റെ വീട്ടുകാർ സ്ത്രീധനം വല്ലതും ആവശ്യപ്പെട്ടാൽ അതെനിക്ക് അറിയാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ചെയ്തത് എന്തായാലും സ്ത്രീധനം ചോദിച്ചു വരുന്നോർക്കു ന്റെ മാളൂട്ടിയെ കൊടുക്കാൻ ഞാൻ സമ്മതിക്കില്ല അല്ലാതോർക്കു എന്തു കൊടുക്കാനും ഞാൻ തയ്യാറാണ് താനും അങ്ങനെ ഞാൻ മാളൂട്ടിയെ വിളിച്ചു സതീഷിനോട്(അവളുടെ ചെറുക്കൻ) എന്നെ ഒന്നു വന്നു കാണാൻ പറഞ്ഞു ഞാൻ അവന്റെ നമ്പർ വാങ്ങി ഒന്നു വിളിച്ചു സംസാരിക്കുകയും ചെയ്തു പിറ്റേന്ന് തന്നെ സതീഷ് എന്നെ കാണാൻ വന്നു ഞങ്ങൾ എന്റെ ക്യാബിനിൽ ഇരുന്നു കുറച്ച് സംസാരിച്ചു നല്ല പയ്യൻ നല്ല എളിമയും ഒതുക്കവും ഉണ്ട് അതുപോലെ തന്നെ മാളൂട്ടിക്ക് നല്ല ചർച്ചയും ആണ് താനും ഞങ്ങൾ സംസാരിച്ചു പുറത്തു ഇറങ്ങാൻ നേരം സ്റ്റാഫ് മുഴുവൻ പുറത്തു മാളൂട്ടിയുടെ ചെറുക്കനെ കാണാൻ വന്നു നിൽക്കുന്നു എല്ലാരും പരിചയപെട്ടുപോയി അങ്ങനെ സതീഷ് പോയി ആ ഞായറാഴ്ച തന്നെ നിശ്ചയം കഴിയുകയും ചെയ്തു എല്ലാ ചിലവും ഞാൻ വഹിച്ചു ഞങ്ങൾ സ്റ്റാഫ് മുഴുവൻ അവിടെ എല്ലാത്തിനും ആയി ഉണ്ടായിരു ഓഫീസിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ മാളൂട്ടി തന്നെ ആണ് പിന്നെ എന്റെ അഭിയും(അഭിഷേക്)ഞങളുടെ സെയിൽസ് മാനേജർ ഓഫീസിൽ ഏറ്റവും നല്ല പയ്യൻ അവനാണ് കാണാൻ സുന്ദരൻ MBA ഒക്കെ കഴിഞ്ഞിട്ടുണ്ട് അവനും എല്ലാത്തിനും എന്റെ ഒപ്പം ഉണ്ട് പക്ഷെ അവനെ എന്തോ വിഷമം അലട്ടുന്നപോലെ മോതിരം മാറ്റൽ അവിടെ നടക്കുമ്പോൾ അവൻ മാറിനിന്നു എന്തോ ആലോചിക്കുന്നത് കണ്ടു ഞാൻ അവന്റെ അടുത്തേക്കുപോയി എന്താ എന്ന് ചോദിച്ചു അവൻ ഒന്നുമില്ലെന്ന് പറഞ്ഞു ഞാൻ ഒന്നു അവനെ നോക്കി തലയാട്ടി നടന്നുപോയി അവന്റെ മനസ്സിൽ എന്തോ
ഉണ്ട് ഇപ്പൊ അതു ചോദിക്കുന്നത ബുദ്ധി അല്ല ഇതുകഴിഞ്ഞു ചോദിക്കാം എന്നുകരുതി ഞാൻ അതുവിട്ടു അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാരും പോയി തുടങ്ങി ഞങ്ങൾ മാത്രം ബാക്കി ആയി സ്റ്റാഫ് ഓരോരുത്തരായി പോയിത്തുടങ്ങി അഭിയും ഞാനും മാത്രം അവിടെയായി ഞങ്ങൾ അവസാന ജോലികളും തീർത്തുകൊണ്ട് അവിടെനിന്നും ഒരുമിച്ചു ഇറങ്ങി എന്റെ കാറിൽ ആയിരുന്നു തിരിച്ചുവരവ് അവനെ രാവിലെ ഞാൻ പോയി കൂട്ടിവന്നതാണ് അതുകൊണ്ട് അവൻ വണ്ടി കൊടുവന്നിട്ടില്ല ഞാൻ പോകുന്നവഴി ഒരിടത്തു വണ്ടിനിർത്തി അവനോടു സംസാരിക്കാൻ തുടങ്ങി അഭി എന്താ നിന്റെ പ്രശ്നം ഒന്നുമില്ല ഇക്കാക്ക ഇങ്ങൾക്ക് വെറുതെ തോന്നുന്നത് ആണ് നിന്നെ ഞാൻ സ്വന്തം അനിയനെ പോലെ ആനുകാണ്ടിരുന്നത് ആ നീ ഇപ്പൊ എന്നോട് കളവുപറയാൻ പോലും തുടങ്ങി അല്ലെ ഞാൻ പറഞ്ഞു നിർത്തിയതും ഒരലർച്ചയോടെ അഭി എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു ഞാൻ അവനെ തലോടിക്കൊണ്ടിരുന്നു ഇവന് എന്തുപറ്റി വല്ല പ്രേമവും ഉണ്ടായിരുന്നോ അല്ലെങ്കിൽ എന്തയിരിക്കും അവൻ ഒന്നടഗിയപ്പോ ഞാൻ തുടർന്ന് മോനെ അഭി എന്തായാലും ഇക്കയോട് പറയെടാ മാളൂട്ടിയെ ഞാൻ സ്നേഹിച്ചുപോയി ഇക്ക ഞാൻ പോലും അറിയാതെ അവൾ എന്റെ ഉള്ളിൽ കയറിപറ്റി ഇക്കാക്ക എനിക്ക് പറ്റുന്നില്ല ഇക്കാക്ക അവള് വേറെ ഒരുത്തന്റെ ആവുന്നത് കാണാൻ എനിക്ക് അവളില്ലാതെ പറ്റില്ല ഇക്ക ഞാൻ മരിച്ചുപോകും ഞാൻ ഒന്നു ഞെട്ടിപ്പോയി എന്നാലും അവൻ അത് അറിയാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു ശേഷം ഞാൻ പറഞ്ഞു എടാ അഭി നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നിനക്ക് എന്നോട് നേരത്തെ പറഞ്ഞൂടായിരുന്നോ ഇതിപ്പോ എല്ലാം കയ്യിന്നു പോയില്ലേടാ അവളും മറ്റൊരുത്തനെ ആഗ്രഹിച്ചുപോയില്ലേ ഇനി അവളെ അതിൽനിന്നും എങ്ങനെ പിന്തിരിപ്പിക്കാൻ ആണ്
എന്റെ അച്ഛനും അമ്മയും പ്രേമിച്ചു കല്യാണം കഴിച്ചത് ആണ് അതുകൊണ്ട് തന്നെ രണ്ടാക്കും ഇപ്പൊ ആരും ഇല്ല അവർക്കു അവർ മാത്രെ ഉള്ളു അത് കണ്ടതുമുതൽ ഞാൻ തീരുമാനം എടുത്തതാണ് ഞാൻ ഒരിക്കലും പ്രേമവിവാഹം നടത്തില്ല എന്ന് വീട്ടുകാരുടെ സമ്മതത്തോടെയേ എന്റെ വിവാഹം ഉണ്ടാവു എന്ന് അങ്ങനെ ഇക്കയോട് എന്റെ ഇഷ്ടം പറയാൻ ഇരുന്നപ്പോൾ ആണ് ഞാൻ ഈ വിവരം അറിയുന്നേ ഞാൻ ഇപ്പൊ ഒരോ ദിവസവും ചത്തുകൊണ്ടിരിക്ക ഇക്കാക്ക എനിക്ക് ഇനി അതികം പിടിച്ചു നിൽക്കാൻ പറ്റൂല ഇക്ക എടാ മോനെ മറ്റുള്ളവർക്ക് വേണ്ടി എപ്പോഴും എല്ലാം വിട്ടുകൊടുത്തിട്ടുള്ളവൻ അല്ലേടാ നീ ഇത് നീ ഇക്കാക്ക് വേണ്ടി വിട്ടുകൊടുക്കെടാ ഞാൻ പറഞ്ഞാൽ ഇപ്പൊ അവളുടെ അച്ഛൻ സമ്മതിക്കും പക്ഷെ അവളുടെ മനസ്സിൽ ചിലപ്പോൾ അവൻ ഒരിക്കലും മായ്ക്കാൻ പറ്റാത്ത മുറിവ് ആയിപ്പോകും അതുവേണ്ടെടാമോനെ എന്റെ അനിയൻ അങ്ങനെ ഒരു തെറ്റ് ചെയ്യുന്നത് ഈ ഇക്കാക്ക് സഹിക്കൂല മോനെ ഞാൻ അവനോടു ഒരു അബേക്ഷ പോലെ പറഞ്ഞു അതു കേട്ട അവൻ പെട്ടന്ന് തന്നെ കണ്ണ് തുടച്ചു എന്റെ കയ്യിൽ പിടിച്ചു എന്നെ നോക്കി ചിരിച്ചു ഇക്കയുടെ അനിയൻ ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ല കാരണം ഞാൻ ഇക്കാന്റെ അനിയൻ ആണ് ഞാൻ അവനെ കെട്ടിപിടിച്ചു എടാ അഭി ഞാൻ ഇന്ന് എന്റെ ഊട്ടിയിൽ ഉള്ള ഫാം ഹൌസിൽ പോവാൻ പോവാ നീയും എന്റെ കൂടെ വാ നിന്നെ ഇവിടെ നിർത്തിപോയാൽ എനിക്ക് ഒരു മനസമാധാനം ഉണ്ടാവില്ല നീ വീട്ടിൽ വിളിച്ചു പറ അഭി ഒന്നു ആലോചിച്ചു പിന്നെ വീട്ടിൽ വിളിച്ചു പറഞ്ഞു അങ്ങനെ ഞങ്ങൾ ഊട്ടിയിൽ എത്തി എടാ അഭി ഇവിടെ വച്ചു നിന്റെ സങ്കടം എല്ലാം എത്ര വേണേലും കരഞ്ഞു തീർത്തോ ഇതിനി ഒരിക്കലും നിന്റെ ഓർമകളിൽ ഉണ്ടാവരുത് അവൻ എന്നെ നോക്കി ചിരിച്ചു അതൊക്കെ എപ്പോയെ അഭി മറന്നു ഇക്ക ഈ വിട്ടുവീഴ്ച എന്റെ ഇക്കാക്ക് വേണ്ടി അല്ലെ ആ വേദന അഭിക്ക് എന്നും സന്തോഷം മാത്രെ തരൂ എന്ന് അഭിക്ക് നല്ല ഉറപ്പാ അവൻ ഒരു വിജയിയെ പോലെ എന്നെ നോക്കി ചിരിച്ചു ഇങ്ങനെ ഒരു അനിയൻ ഉള്ളതിൽ ഞാൻ ആ നിമിഷം ഒരുപാട് സന്തോഷിച്ചു അവന്റെ മനസുകത്തിനായി പടച്ചോനോട് പ്രാർത്ഥിച്ചു പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ ഞാൻ ഞെട്ടിപ്പോയി അഭി വളരെ സന്തോഷത്തോടെ ഫാം ഒക്കെ കണ്ടു നടക്കുന്നു പശുക്കൾക്ക് പുല്ല് കൊടുക്കുന്നു അവിടുത്തെ ജോലികൾ ഒക്കെ ചെയ്യുന്നു ഇവന്റെ ഈ മാറ്റം എന്നോടുള്ള സ്നേഹം ആണല്ലോ എന്നോർത്ത് ഒരു നിമിഷം എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു
അവനെ പഴയ അഭി ആയി കണ്ടതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു അങ്ങനെ ഞങ്ങൾ തിരിച്ചു യാത്ര തുടർന്ന് അഭി ഡ്രൈവർ വേഷം അണിഞ്ഞു അവൻ പണ്ടത്തേതിലും സന്തോഷത്തിൽ ആണ് ഇപ്പൊ തമാശകൾ പറയുന്നു ചിരിക്കുന്നു പിറ്റേന്ന് ഓഫീസിൽ പോയ ഞാൻ ഞെട്ടിപോയി ചരിച്ചുകൊണ്ടു മാളൂട്ടിക്ക് നിശ്ചയത്തിന്റെ ഗിഫ്റ്റ് കൊടുക്കുന്ന അഭി പടച്ചോനെ ഒരാൾക്ക് ഇത്ര പെട്ടന്ന് മാറ്റം സദ്യം ആണോ അല്ലെങ്കിൽ തന്നെ അവനറിയാം അവന്റെ അച്ഛനും അമ്മയ്ക്കും അവൻ മാത്രെ ഉള്ളു എന്ന് അപ്പോൾ പിന്നെ അവൻ സന്തോഷം ആയി ജീവിച്ചല്ലേ പറ്റോ പ്രേമത്തിന്റെ പേരിൽ കുടിച്ചും സ്വയം നശിച്ചും നടക്കുന്നവർ ഇവനെ ഒക്കെ കണ്ടുപഠിക്കണം ഇഷ്ടപെട്ടവർക്കു വേണ്ടി സന്തോഷത്തോടെ എന്തും തേജിക്കുന്ന മക്കൾ അഭിയെ കുറിച്ചുള്ള എന്റെ മനസ്സിൽ ഉള്ള സ്ഥാനം ഒരുപാട് വലുതായി എന്റെ മനസ്സിൽ അവൻ മാളൂട്ടിയോടൊപ്പം വളർന്നു നിന്നു ഇവനാണ് ആണ് ഞാൻ മനസ്സിൽ പറഞ്ഞു (തുടരും)
Comments:
No comments!
Please sign up or log in to post a comment!