എന്റെ നിലാപക്ഷി 2

ദിവസങ്ങൾ കഴിയുംതോറും ശ്രീഹരിയും ജീനയും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃഢത കൂടി വന്നു. അവളിപ്പോൾ അവനോടു വാ തോരാതെ സംസാരിക്കും… വീട്ടിൽ ആയാലും കോളേജിൽ ആയാലും ഏതു സമയവും അവനോടൊപ്പം തന്നെയായിരുന്നു ജീന.. കുഞ്ഞു കുഞ്ഞു ചോദ്യങ്ങളും നിഷ്കളങ്കമായ ചിരിയോടും അവൾ കൂടെ ഉള്ളത് അവനും സന്തോഷമായിരുന്നു. സമർത്ഥമായി പഠിക്കുന്ന അവളെ അധ്യാപകർക്കും ഇഷ്ട്ടമായിരുന്നു. വീട് തൂത്തു തുടച്ച്, അവന്റെ ഉൾപ്പെടെയുള്ള ഡ്രെസ്സുകൾ കഴുകി, പാചകവും കഴിഞ്ഞു അവളെപ്പോഴാണ് പഠിക്കാൻ സമയം കണ്ടെത്തുന്നതെന്ന് ശ്രീഹരിക്കൊരു അത്ഭുതമായിരുന്നു. ഇതിനിടയിൽ ദിവസേനയുള്ള കൂടിക്കാഴ്ചകളിലൂടെയും ഫോൺവിളികളിലൂടെയും ശ്രീഹരിയും ക്ലാരയും മാനസികമായി ഒരുപാട് അടുത്തിരുന്നു. രണ്ടുപേരുടെയും ഉള്ളിൽ പ്രണയം ഉണ്ടായിരുന്നെങ്കിലും അവർ അത് തുറന്നു പറഞ്ഞിരുന്നില്ല. പക്ഷെ രണ്ടുപേർക്കും അത് പറയാതെ തന്നെ അറിയുകയും ചെയ്യാമായിരുന്നു. ശ്രീഹരിയെ പോലെ തന്നെ ക്ലാരക്കും ജീനയെ ഒരുപാട് ഇഷ്ട്ടമായിരുന്നു. ശ്രീഹരിയും ക്ലാരയും കണ്ടുമുട്ടുന്ന സമയങ്ങളില്ലാം അവർക്കിടയിലെ നിറ സാനിദ്യമായിരുന്നു ജീന. പല സന്ദർഭങ്ങളിലും അവർക്കു സ്വകാര്യത സമ്മാനിക്കുന്നതിനായി ജീന ഒഴിഞ്ഞു പോകാറുണ്ടെങ്കിലും ക്ലാര അവളെ കൂടെ പിടിച്ചു നിർത്തുകയാണ് ചെയ്തിരുന്നത്. അന്നൊരു ഞാറാഴ്ച ദിവസം രാവിലെ ക്ലാരയുമായി ഫോണിൽ സംസാരിച്ചുകൊണ്ട് ബെഡിൽ കിടക്കുകയായിരുന്നു ശ്രീഹരി.അപ്പോഴാണ് കോഫിയുമായി ജീന അവന്റെ റൂമിലേക്ക് കയറി വന്നത്. “ആഹാ.. ഇന്ന് സൺ‌ഡേ ആയിട്ട് നേരത്തെ എഴുന്നേറ്റോ?” അവൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടുകൊണ്ട് പറഞ്ഞു. “എന്റെ ഉറക്കം കളയാനായിട്ട് നിന്റെ ചേച്ചി രാവിലെതന്നെ വിളിച്ചുണർത്തി.” അത് കേട്ട ക്ലാര ഫോണിൽ കൂടി പറഞ്ഞു. “എന്റെ ജീനേ.. ഇവനെ പോത്തുപോലെ ഉറങ്ങാൻ സമ്മതിക്കാതെ രാവിലെതന്നെ ചവിട്ടു ഉണർത്തിക്കൂടേ നിനക്ക്?” അതുകേട്ട ജീന പറഞ്ഞു.

“എന്നിട്ടു വേണം എന്നെ കഴുത്തിൽ തൂക്കി റൂമിനു പുറത്തു കളഞ്ഞിട്ടു ഡോറും പൂട്ടികിടന്ന് ഉറങ്ങാൻ.” ഇതുകേട്ട ക്ലാരയും ശ്രീഹരിയും ചിരിച്ചു. കോഫി അവന്റെ കൈയിൽ കൊടുത്തുകൊണ്ട് ജീന പറഞ്ഞു. “ഞാൻ ഇപ്പോൾ പള്ളിയിൽ പോകും.. ഇച്ചായനുള്ള ഫുഡ് ടേബിളിൽ എടുത്ത് വച്ചേക്കാം.” സൺ‌ഡേ മുടങ്ങാതെ പള്ളിയിൽ പോകുന്നത് ജീനയുടെ പതിവാണ്. ശ്രീഹരി ക്ലാരയോട് തമാശയായി ചോദിച്ചു. “എന്റെ കൊച്ചു കൊണ്ടോടി ഞായറാഴ്ച പള്ളിയിൽ പോയി കുർബാന കൊള്ളുന്നത്.. കണ്ട് പടിക്കടി.” “വർഷത്തിൽ ഒരിക്കൽ ഉത്സവത്തിനു മാത്രം ക്ഷേത്രത്തിൽ പോകുന്ന നീ തന്നെ എന്നോടിത് പറയണം.

” ഒരു നിമിഷം അവനും ചിന്തിച്ചു പോയി ആ പറഞ്ഞത് ഒരു സത്യമാണല്ലോന്ന്. എങ്കിലും അവൻ പറഞ്ഞു. “ഞങ്ങൾ ഹിന്ദുക്കൾക്ക് അതൊക്കെ മതി.” “ആഹാ.. എങ്കിൽ എനിക്കും അങ്ങനൊക്കെ മതി.. എനിക്ക് വേണ്ടിയുള്ളതും കൂടി നിന്റെ കൊച്ചു കർത്താവിനോട് പറഞ്ഞാലും, അല്ലെ ജീനേ?” ജീന ചിരിച്ചുകൊണ്ട് പറഞ്ഞു. “അത് ഞാൻ ഏറ്റു ചേച്ചി.” പെട്ടെന്നാണ് കോളേജിലെ ഓണം സെലിബ്രേഷനെ പറ്റി ക്ലാര ഓർത്തത്. “ഓണത്തിന് നീ ഏതു കളർ സാരി ആണ് ഉടുക്കുന്നത് ജീനേ.” ഒരു നിമിഷം നിശ്ശബ്ദതയായ ശേഷം ജീന പറഞ്ഞു. “ഞാൻ സാരി ഒന്നും ഉടുക്കുന്നില്ല ചേച്ചി. എനിക്ക് അതൊന്നും ഉടുക്കാൻ അറിയില്ല.” ജീനയുടെ മുഖത്ത് ആ നിമിഷം ഒരു വിഷമം നിറയുന്നത് ശ്രീഹരി ശ്രദ്ധിച്ചു. ക്ലാര പറഞ്ഞു. “അതൊന്നും പറഞ്ഞാൽ പറ്റില്ല. അന്ന് സാരി ഉടുത്തെ പറ്റു.” ജീന ശ്രീഹരിയുടെ മുഖത്ത് നോക്കി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. “നമുക്ക് നോക്കാം ചേച്ചി.. ഞാൻ ഇപ്പോൾ ഇച്ചായന്‌ കാപ്പി എടുത്ത് വച്ചിട്ട് പള്ളിയിൽ പോകട്ടെ.” ജീന റൂമിൽ നിന്നും നടന്നു പോകുന്നതും നോക്കി ശ്രീഹരി ആലോചനയിൽ ഇരുന്നു. കുറച്ചു നേരത്തേക്ക് ക്ലാര ഫോണിൽ പറഞ്ഞതൊന്നും അവന്റെ ചെവിയിൽ വീണില്ല. ക്ലാരയുടെ ഉച്ചത്തിലുള്ള ഹരീ എന്നുള്ള വിളികേട്ട് അവൻ ഒരു ഞെട്ടലോടെ ചിന്തയിൽ നിന്നും ഉണർന്നു. “ക്ലാരേ…”

“എന്താടാ.. നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നത്.” “ഞാൻ ഇത്രയും നാളും ഒരു കാര്യം മനസ്സിലാക്കിയിരുന്നില്ല.” ക്ലാര ആകാംഷയോടെ ചോദിച്ചു. “എന്താടാ?” “പുറത്തേക്ക് പോകുമ്പോൾ ഇടാൻ രണ്ടു ജോഡി ചുരിദാർ അല്ലാതെ വേറൊന്നും ജീനക്കില്ല.. ഉടുക്കാൻ സാരി ഇല്ലാത്തതിനാലാണ് അവൾ അന്ന് സാരി ഉടുക്കുന്നില്ല എന്ന് പറഞ്ഞതും.” കുറച്ചു നേരത്തേക്ക് ക്ലാര ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു. “നിനക്ക് അവളുടെ സ്വഭാവം അറിയാല്ലോ.. അവൾക്കായിട്ട് ഒന്നും ആവിശ്യപ്പെടില്ല.. നിനക്ക് എന്താ അവളുടെ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ.” ശ്രീഹരിക്ക് അതിനു പറയാൻ മറുപടി ഇല്ലായിരുന്നു. “നീ ഇന്ന് തന്നെ അവൾക്ക് കുറച്ചു ഡ്രെസ്സ് വാങ്ങി കൊടുക്കണം, മാത്രമല്ല ഓണത്തിന് അവൾ സാരി ഉടുത്ത് വന്നില്ലെങ്കിൽ പിന്നെ ഞാൻ നിന്നോട് മിണ്ടില്ല.” അവൻ ഒരുചെറു ചിരിയോടെ പറഞ്ഞു. “ഉത്തരവ് പോലെ…” . . ജീന പള്ളിയിൽ നിന്നും ഇറങ്ങിവരുമ്പോൾ കാണുന്നത് ബൈക്കുമായി നിൽക്കുന്ന ശ്രീഹരിയെ ആണ്. അവനെ പെട്ടെന്ന് അവിടെ കണ്ടപ്പോൾ അവൾക്കു അത്ഭുതമായി. അവന്റെ അരികിലേക്ക് ചെന്ന് ചിരിയോടെ അവൾ ചോദിച്ചു. “കോളേജിലെ വായി നോട്ടം പോരാഞ്ഞിട്ട് ഇവിടേക്കും കൂടി മാറ്റിയോ?” “ഓഹ്.
. എന്തെ ഇപ്പോൾ വല്ലോം പറയാനുണ്ടോ?” “ഇച്ചായനോട് പറയാനില്ല, പക്ഷെ ക്ലാര ചേച്ചിയോട് പറയാനുണ്ട്.” “അതൊക്കെ അവളോട് നമുക്ക് പിന്നെ പറയാം.. തൽക്കാലം മോളിപ്പോൾ ബൈക്കിൽ കയറ്.” അവൾ മുഖം ചുളിച്ചുകൊണ്ടു ചോദിച്ചു. “എവിടെ പോകാനാ?” “അതൊക്കെ അറിഞ്ഞാലേ മോള് കൂടെ വരൂ?” എവിടേക്ക് പോകാനാണെന്ന് അറിയാതെ ജീന ആകാംഷയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന്. “നോക്കി നിൽക്കാതെ കയറടി പോത്തേ.”

അവൾ ബൈക്കിന്റെ പിന്നിലേക്ക് കയറി ഇരുന്നു. പോകുന്ന വഴിക്ക് അവന്റെ ചുമരിലേക്കു ചാഞ്ഞ് ഇരുന്നുകൊണ്ട് ആകാംഷയോടെ അവൾ വീണ്ടും ചോദിച്ചു. “എവിടെക്കാ നമ്മൾ പോകുന്നെ?” “ഓണം സെലിബ്രേഷന് നിനക്ക് ഉടുക്കാനുള്ള സാരി വാങ്ങാൻ പോകുവാ.” അവൾ പെട്ടെന്ന് തന്നെ പറഞ്ഞു. “വേണ്ട ഇച്ചായാ.. എനിക്ക് സാരി ഒന്നും വാങ്ങേണ്ട.” “ഒരു രക്ഷയുമില്ല മോളെ.. നീ അന്ന് സാരി ഉടുത്തു ചെന്നില്ലെങ്കിൽ ക്ലാര പിന്നെ എന്നോട് മിണ്ടില്ലെന്നാ പറഞ്ഞേക്കുന്നെ.” അവൾ കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല.. പിന്നെ പറഞ്ഞു. “സാരി വാങ്ങിയാലും എനിക്കതു ഉടുക്കാൻ അറിയില്ല.” “അതിനെ കുറിച്ച് ഓർത്ത് നീ ടെൻഷൻ അടിക്കേണ്ട.” “അതെന്തേ?” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞാൻ ഉടുപ്പിച്ചു തന്നോളം.” അവന്റെ തോളിൽ നഖം അമർത്തികൊണ്ട് അവൾ പറഞ്ഞു. “വാ തുറന്നാൽ വഷളത്തരമേ പറയുള്ളു.” “ഞാൻ ചുമ്മാ പറഞ്ഞതല്ല.” ജീന പിന്നെ ഒന്നും മിണ്ടിയില്ല. അവന്റെ തോളിലേക്ക് മുഖമവർത്തി അവളിരുന്നു. കുറച്ചു സമയത്തെ യാത്രക്കൊടുവിൽ അവർ ടെക്സ്റ്റൈൽസിൽ എത്തി. ആദ്യം ശ്രീഹരി ജീനയെയും കൂട്ടി പോയത് സാരി എടുക്കാനായിരുന്നു. അവന്റെ നിർദ്ദേശപ്രകാരം സെയിൽസ് ഗേൾ സാരികൾ എടുത്തിട്ടു. ശ്രീഹരി ഓരോ സാരിയും എടുത്ത് ജീനയുടെ ശരീരത്ത് ചേർത്ത് വച്ച് നോക്കി. ഒന്നും അവന് ഇഷ്ട്ടമാകുന്നില്ലായിരുന്നു. ജീന ഒരഭിപ്രായവും പറയാതെ എല്ലാം അവന്റെ ഇഷ്ടത്തിന് വിട്ട് കൊടുത്ത് ഒരു പുഞ്ചിരിയോടെ അവന്റെ അടുത്ത് നിന്ന് കൊടുത്തു. ഒരുപാട് നേരത്തെ തിരച്ചിലിനൊടുവിൽ ഇളം ഗോൾഡ് കളറിൽ ബ്ലാക്കും സിൽവറോടും കൂടി ബോർഡർ വരുന്ന ഒരു സാരി അവന് ഇഷ്ട്ടപെട്ടു. ആ സാരി അവളുടെ ശരീരത്തോട് ചേർത്ത് വച്ച് അവൻ ചോദിച്ചു. “നമുക്ക് ഈ സാരി എടുത്താലോ?” അവൾ സാരിയുടെ വിലയിലേക്കു നോക്കി കൊണ്ട് പറഞ്ഞു. “ഞാൻ സാരി ഉടുക്കണമെന്ന് ഇച്ചായനല്ലേ നിർബന്ധം, അപ്പോൾ ഏതെടുത്താലും ഞാൻ ഉടുത്തോളം.. പക്ഷെ ഇത്ര വില കൂടിയ സാരി എടുക്കണോ?” “വിലയൊന്നും നീ നോക്കണ്ട.. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാൽ മതി.
” അവൾ ഒരു ചെറു പുഞ്ചിരിയോടെ ഇഷ്ട്ടമായി എന്നുള്ള രീതിയിൽ തലയാട്ടി. അവൻ സാരി സെയിൽസ് ഗെർളിന്റെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു. “ഇത് എടുത്തൊള്ളൂ.. ഞങ്ങൾക്ക് ഇനി കുറച്ചു ചുരിദാർ എടുക്കണം.” ശ്രീഹരി ഇത് പറയുന്നത് കേട്ട് ജീന ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.

“2nd ഫ്ലോറിൽ ആണ് സർ ചുരിദാർ സെലെക്ഷൻ.” ശ്രീഹരി ജീനയുടെ കൈയും പിടിച്ച് 2nd ഫ്ലോറിലേക്കു നടക്കുമ്പോൾ അവൾ ചോദിച്ചു. “ആർക്കാ ചുരിദാർ?” “നിനക്ക്.. അല്ലാതെ വേറെ ആർക്കാ?” പടികൾ കയറുകയായിരുന്നു ശ്രീഹരിയുടെ കൈയിൽ ബലമായി പിടിച്ചു നടത്തം നിർത്തിച്ചുകൊണ്ടു ജീന പറഞ്ഞു. “എനിക്കിപ്പോൾ ഡ്രസ്സ് വാങ്ങേണ്ട ഇച്ചായാ.. ആവിശ്യത്തിനുള്ളത് എനിക്കിപ്പോൾ ഉണ്ട്.” അവളുടെ ഇരു തോളുകളിലും പിടിച്ചുകൊണ്ട് ശ്രീഹരി പറഞ്ഞു. “ജീന നീ എന്റെ ഫ്രണ്ട് മാത്രമല്ല, എനിക്ക് പറഞ്ഞു മനസിലാക്കി തരാൻ കഴിയാത്ത ഒരു ആത്മബന്ധമാണ് എനിക്കിപ്പോൾ നിന്നോടുള്ളത്..” ജീന അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നപ്പോൾ. “അതുകൊണ്ട് നിനക്ക് ഞാൻ എന്തെങ്കിലും വാങ്ങി തരുന്നത് എന്റെ ഒരു സന്തോഷത്തിനാണ്.. അപ്പോൾ നീ അത് വേണ്ട എന്ന് പറയരുത്.” “ഇച്ചായാ..” അവന്റെ വാക്കുകൾ കേട്ട സന്തോഷം കൊണ്ടോ എന്തോ അവളിൽ നിന്നും വാക്കുകൾ പുറത്തു വന്നില്ല, മാത്രമല്ല കണ്ണുകൾ നിറയുകയും ചെയ്തു. ആ കണ്ണുനീർ സന്തോഷത്തിന്റെ ആണെന്ന് അറിയാവുന്ന ശ്രീഹരി പുഞ്ചിരിയോടെ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു. “ഡീ പോത്തേ.. ഇവടെ നിന്ന് കരഞ്ഞ് സീൻ ചളമാക്കല്ലേ നീ.” അവൾ മുഖം കൈകൊണ്ട് തുടച്ച് ഒരു പുഞ്ചിരിയോടെ അവനോടൊപ്പം പടികൾ കയറി. ശ്രീഹരി തന്നെയാണ് ചുരിദാറും സെലക്ട് ചെയ്തത്.. ജീന അവന്റെ കൈയിൽ ചുറ്റിപ്പിടിച്ച്‌ കൂടെ നിൽക്കുകമാത്രമാണ് ചെയ്തത്. രണ്ടു ജോഡി ചുരിദാർ എടുത്ത് കഴിഞ്ഞപ്പോൾ ശ്രീഹരി ചോദിച്ചു. “നീ എപ്പോഴും ചുരിദാർ തന്നല്ലേ ഇടുന്നെ.. വീട്ടിൽ നിൽക്കുമ്പോൾ ഇടാൻ പാവാടയും ഷർട്ടും വാങ്ങിയാൽ നീ ഇടുമോ?” “ഇച്ചായന്‌ ഇഷ്ടമുള്ളത് വാങ്ങിക്കോ.. ഇച്ചായൻ വാങ്ങി തരുന്നത് എന്തായാലും ഞാൻ ഇട്ടോളും.”

അവളുടെ സമ്മതം കിട്ടിക്കഴിഞ്ഞ ശ്രീഹരി മൂന്നു ജോഡി പാവാടയും ഷർട്ടും അവൾക്കായി വാങ്ങി. അത് കഴിഞ്ഞു സെയിൽസ് ഗെർലിനോട് അവൻ പറഞ്ഞു. “ഇനിയൊരു ജീൻസും ടോപ്പും വേണം.” അത് കേട്ടതും ജീന പെട്ടെന്ന് പറഞ്ഞു. “ഞാൻ അതൊന്നും ഇടില്ല.” അത് കേട്ട സെയിൽസ് ഗേൾ ചോദ്യ ഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി. അവൻ ഒരു ചിരിയോടെ പറഞ്ഞു. “ഇവൾ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട, ഒരു ജീൻസും ടോപ്പും വേണം.
” അവന്റെ കൈയിൽ ഇറുകെ ചുറ്റിപ്പിടിച്ച് ദയനീയ ഭാവത്തിൽ ജീന പറഞ്ഞു. “വേണ്ട ഇച്ചായാ.. ഞാൻ ഇതുവരെ അതൊന്നും ഇട്ടിട്ടില്ല. എനിക്ക് അതിട്ടു നടക്കാൻ നാണക്കേടാ.” ജീനയുടെ മുഖ ഭാവവും സംസാരവും എല്ലാം കേട്ടപ്പോൾ സെയിൽസ് ഗേൾന്റെ മുഖത്ത് ഒരു ചിരി പടരുന്നുണ്ടായിരുന്നു. അത് കണ്ട ശ്രീഹരി ജീനയോടു പറഞ്ഞു. “നിനക്കല്ലടി പോത്തേ ഇത്.. നിന്റെ അളവിന് എടുത്താൽ മതി… മറ്റൊരാൾക്ക് കൊടുക്കാനാണ്.” അത് കേട്ട ജീന ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. “ആർക്കാ ഇച്ചായാ?” “അതൊക്കെ പിന്നെ പറയാം. നീ ഇപ്പോൾ ഡ്രസ്സ് നോക്ക്.” ജീൻസ്‌ നോക്കുന്നതിനിടയിലും അവളുടെ ചിന്ത ഇത് ആർക്കെന്നായിരുന്നു. ക്ലാരക്കല്ലെന്ന് അവൾക്കുറപ്പാണ്. ക്ലാര ജീൻസും ടോപ്പും ഇടുമെങ്കിലും തന്റെ സൈസ് അവൾക്ക് ചേരില്ലെന്ന് ജീനക്കുറപ്പായിരുന്നു. അവളുടെ കണക്ക് കൂട്ടലുകൾക്കൊടുവിൽ അവസാനം മനസ്സിൽ വന്ന രൂപം മായയുടേതായിരുന്നു. അവരുടെ ക്ലാസ്സിൽ തന്നെ പേടിച്ചിരുന്നതാണ് മായ. പലപ്പോഴും ശ്രീഹരിയോട് അടുത്തിടപഴകാൻ ശ്രമിക്കുന്നതും കൊഞ്ചി കുഴഞ്ഞ് സംസാരിക്കുന്നതും ജീനയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. “മായയ്ക്ക് കൊടുക്കാനാണേൽ ഞാൻ സമ്മതിക്കില്ല.. സത്യായിട്ടും ഞാൻ ക്ലാര ചേച്ചിയോട് പറഞ്ഞു കൊടുക്കും.” ജീനയുടെ ശബ്‌ദം കുറച്ച് ഉച്ചത്തിലായി പോയിരുന്നു. ജീനയും ശ്രീഹരിയും തമ്മിലുള്ള ബന്ധം അറിയില്ലെങ്കിലും ജീന പറഞ്ഞത് കേട്ട് സെയിൽസ് ഗേളിന്റെ മുഖത്ത് ചിരി പടർന്നു. ശ്രീഹരി ശബ്‌ദം താഴ്ത്തി ജീനയോടു പറഞ്ഞു. “നാണം കെടുത്താതെടി കൊരങ്ങി.. നീ മിണ്ടാതെ അവിടെ നിൽക്ക്, ഞാൻ ഇതൊരെണ്ണം എടുത്തോട്ടെ.” അപ്പോഴാണ് സെയിൽസ് ഗേളിന്റെ ചിരി അവളുടെ ശ്രദ്ധയിൽ പെട്ടത്. ജീന മുഖം താഴ്ത്തി അവനോടൊപ്പം നിന്നു. കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ ശ്രീഹരി ജീനയുടെ അളവിലുള്ള ഒരു ജീൻസും ടോപ്പും എടുത്തു.

അപ്പോഴും സെയിൽസ് ഗേളിന്റെ മുഖത്തെ പുഞ്ചിരി കണ്ട് ശ്രീഹരി എന്താ എന്നുള്ള അർഥത്തിൽ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അവൾ ഒരു പുഞ്ചിരിയോടെ ജീനയെ നോക്കിയപ്പോൾ ശ്രീഹരിയും ജീനയെ ശ്രദ്ധിച്ചു. മുഖവും വീർപ്പിച്ചു അവരെ ശ്രദ്ധിക്കാതെ വേറെ എവിടെയോ നോക്കി നിൽക്കുകയായിരുന്നു ജീന അപ്പോൾ. ജീനയുടെ മുഖം കണ്ടപ്പോൾ ശ്രീഹരിക്കും ചിരി വന്നു. “എന്റെ കൊച്ചെ.. ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കണ്ട, ഞാൻ മായ്ക്ക് അല്ല അത് വാങ്ങിയത്.” “പിന്നർക്കാ?” “അതൊക്കെ പിന്നെ പറഞ്ഞു തരാം.. ഇപ്പോൾ നിനക്കാവിശ്യം ഉള്ളതൊക്കെ പോയി എടുക്ക്.” അവൾ മനസിലാകാത്ത മുഖഭാവത്തിൽ ചോദിച്ചു. “ഇനി എനിക്കെന്തെടുക്കാൻ?” അവൻ ശബ്‌ദം താഴ്ത്തി ജീനയോടു പറഞ്ഞു. “നിനക്കവിശ്യമുള്ള ഇന്നേഴ്സ് പോയി എടുക്കാൻ.. ഇനി അതിനും ഞാൻ കൂടെ വരണോ?’ അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ഒരു നാണം തെളിഞ്ഞു. “പോയി എടുത്തിട്ടു വാ, ഞാൻ ബിൽ കൗണ്ടറിൽ കാണും.” അവൾ ഒരു ചെറു പുഞ്ചിരിയോടെ നടക്കാൻ തുടങ്ങിയപ്പോൾ ശ്രീഹരി പറഞ്ഞു. “ഡീ.. ഒരു കാര്യം കൂടി.” “എന്താ?” അവൻ ഒരു ചിരിയോടെ പറഞ്ഞു. “ബ്രാ എടുക്കുമ്പോൾ ഒരെണ്ണമോ അല്ലെങ്കിൽ എല്ലാമോ പാഡ് ഉള്ളത് എടുക്ക്, സാരി ഉടുക്കുമ്പോൾ അവിടെയൊക്കെ ഇത്തിരി സൈസ് ഉണ്ടെങ്കിലേ കാണാൻ ഭംഗി കാണു.” അവൾ ഒരു നിമിഷം അവനെ മിഴിച്ചു നോക്കിയാ ശേഷം അവന്റെ കൈയിൽ ഒരു നുള്ളു കൊടുത്തു.. എന്നിട്ടു നാണത്തിൽ കലർന്ന ഒരു പുഞ്ചിരിയോടെ അവിടന്ന് നടന്നു പോയി. . . ബൈക്കിൽ വീട്ടിലേക്ക് പോകുന്നേരം ശ്രീഹരി ചോദിച്ചു. “ഞാൻ പറഞ്ഞ ടൈപ് തന്നാണോ ബ്രാ എടുത്തത്?” അവന്റെ തോളിൽ അടിച്ചുകൊണ്ടു അവൾ പറഞ്ഞു. “നാണമില്ലല്ലോ ഇതൊക്കെ ചോദിയ്ക്കാൻ.”

“ആ.. എനിക്കിത്തിരി നാണം കുറവാ.. ചോദിച്ചെന്ന് ഉത്തരം താടി.” അവൾ അതിനുള്ള അർത്ഥത്തിൽ മൂളി. ഡ്രെസ്സുകൾ വാങ്ങിയ കവർ ഇടതു കൈയിൽ ഒതുക്കി വലതുകൈ ശ്രീഹരിയുടെ തോളിൽ അമർത്തി അവനോടു ചേർന്ന് ഇരുന്നുകൊണ്ട് ജീന ചോദിച്ചു. “അതേ.. ആർക്കാ ജീൻസ്സും ടോപ്പും വാങ്ങിയത്?” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “അത് പിന്നെ പറഞ്ഞു തരാം.” പിന്നെ അവളുടെ ഭാഗത്തു നിന്നും ചോദ്യങ്ങൾ ഒന്നും വന്നില്ല. വീടെത്താറായപ്പോഴാണ് അവൻ വഴി അരികിൽ ബീഫ് വിൽക്കുന്നത് കണ്ടത്. ബൈക്ക് നിർത്തി അവൻ ജീനയോടു ചോദിച്ചു. “ബീഫ് വാങ്ങിയാൽ ഫ്രൈ ചെയ്തു തരുമോ?” “ജീൻസും ടോപ്പും വാങ്ങിയത് ആർക്കാണെന്ന് പറയാതെ ഞാൻ ഇനി ഒന്നും ഉണ്ടാക്കി തരില്ല.” അവൾ വാശി കാണിക്കുന്നത് കണ്ട് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഇങ്ങനെ പിണങ്ങാതെ എന്റെ കൊച്ചെ.. അത് ഞാൻ നിനക്ക് തന്നെ വാങ്ങിതാ.” അവൾ ബൈക്കിൽ നിന്നും ഇറങ്ങി, എന്നിട്ട് വിശ്വാസം വരാത്തപോലെ അവന്റെ മുഖത്തേക്ക് നോക്കി. “സത്യമാടി.. വാങ്ങേണ്ട എന്നും പറഞ്ഞ് നീ അവിടെ ബഹളം വയ്‌ക്കേണ്ട എന്ന് വിചാരിച്ചാണ് ഞാൻ അങ്ങനെ പറഞ്ഞെ.” “ഞാനൊന്നും ഇടതില്ല അത്.” “അതൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം.. മോളിപ്പോൾ എനിക്ക് ബീഫ് ഫ്രൈ വച്ച് തരുമോ?” അവൾ ശ്രീഹരിയുടെ നേരെ കൈ നീട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. “പൈസ താ.. ഞാൻ പോയി ബീഫ് വാങ്ങിക്കൊണ്ടു വരട്ടെ.” അവൻ ഒരു ചെറു പുഞ്ചിരിയോടെ പേഴ്‌സ് എടുത്ത് അവളുടെ കൈയിൽ കൊടുത്തു. . . രാത്രി ആഹാരം കഴിച്ച് കഴിഞ്ഞ് ടിവിയും കണ്ടിരിക്കുമ്പോഴാണ് ജീന ജോലിയൊക്കെ ഒതുക്കി അവിടേക്കു വന്നത്. അവന്റെ അടുത്ത് സോഫയിലേക്ക് ഇരിക്കുന്നതിനിടയിൽ അവൾ ചോദിച്ചു. “ഇച്ചായന്‌ പഠിക്കാനൊന്നും ഇല്ലേ?”

“എനിക്കുള്ളതും കൂടി നീ പഠിക്കുന്നുണ്ടല്ലോ.. ക്ലാസ്സിലെ ബുജി അല്ലെ നീ.” “ഇച്ചായന്‌ ജസ്റ്റ് പാസ് ആയാലും മതി, അച്ഛന്റെ ബിസിനസ്സും നോക്കി നടക്കാം, എനിക്ക് പഠിച്ച് ഒരു ജോലി വാങ്ങില്ലെങ്കിലേ ഭാവി വെള്ളത്തിലാകും.” ജീന സീരിയസ് ആകുന്നു എന്ന് കണ്ട ശ്രീഹരി അവളുടെ തോളിൽ കൂടി കൈ ഇട്ട് തന്നോട് ചേർത്ത് ഇരുത്തികൊണ്ട് പറഞ്ഞു. “ഇനി അതിൽ കയറി തൂങ്ങണ്ട.. നാളെ വിദ്യാഭ്യാസ ബന്തല്ലേ.. അതുകൊണ്ട് എന്നൊന്ന് റെസ്ററ് എടുക്കാന്ന് വിചാരിച്ച്‌ ടിവിയുടെ മുന്നിൽ ഇരുന്നതാ.” അവന്റെ തോളിലേക്ക് തല ചാരി വച്ചുകൊണ്ടു അവൾ പറഞ്ഞു. “ഓക്കേ ഓക്കേ.. ഇന്ന് ക്ലാര ചേച്ചി വിളിച്ചില്ലല്ലോ, എന്ത് പറ്റി?” “നാളെ ക്ലാസ് ഇല്ലാത്തോണ്ട് അവൾ ഇവിടുള്ളോരു റിലേറ്റീവിന്റെ വീട്ടിൽ പോയി.” “ഇച്ചായൻ ഇവിടെ വന്നിട്ട് ഇതുവരെ വീട്ടിലേക്കൊന്നും പോയില്ലല്ലോ. അതെന്താ?” “നിന്നെ ഇവിടെ ഒറ്റക്കാക്കിട്ട് ഞാൻ എങ്ങനാ വീട്ടിൽ പോകുന്നെ?” കുറച്ചു നേരത്തേക്ക് ജീന ഒന്നും മിണ്ടാതിരുന്നു. “സത്യത്തിൽ ഞാൻ ഇച്ചായന്‌ ഒരു ശല്യമായി മാറുകയാണല്ലേ?” “കൂടുതൽ സെന്റി അടിച്ചാൽ നല്ല അടി കിട്ടും കേട്ടോ…” അവൾ പിന്നെ ഒന്നും മിണ്ടീല്ല. “ഡീ.. എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.” “എന്താ?” “നീ എന്നെങ്കിലും വെള്ളമടിച്ചിട്ടുണ്ടോ?” “ഛെ.. എനിക്കതിന്റെ സ്മെൽ പോലും ഇഷ്ട്ടമല്ല.” “അയ്യോ..” അവന്ൻറെ തോളിൽ നിന്നും തല മാറ്റി അവൾ ചോദിച്ചു. “എന്തെ?” “നാളെ ക്ലാസ് ഇല്ലല്ലോ, പിന്നെ ഇന്ന് ക്ലാരയും വിളിക്കില്ല.. അതുകൊണ്ട്…” “അതുകൊണ്ട്?” “ഞാൻ എനിക്ക് കുടിക്കാൻ വൈകിട്ട് ഒരു കുപ്പി വാങ്ങി കൊണ്ട് വന്നിരുന്നു.” അവൾ ഒരു ചെറു കുസൃതിയോടെ ചോദിച്ചു. “അപ്പോൾ വെള്ളമടിയും ഉണ്ടല്ലേ.. എന്നിട്ട് പുറമെ എന്ത് മാന്യൻ.” “വല്ലപ്പോഴും കൂടിയേ കുടിക്കാറുള്ളു എന്റെ കൊച്ചെ.. ഇനിയിപ്പോൾ കുടിക്കുന്നില്ല, നിനക്കിഷ്ടമല്ലല്ലോ.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ കുടിക്കുന്നതല്ലേ എനിക്ക് എനിക്ക് ഇഷ്ടമല്ലാത്തത്, ഇച്ചായൻ വേണമെങ്കിൽ കുടിച്ചോ.” “നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?” “ഇല്ലന്നെ..” അവൻ സോഫയിൽ നിന്നും എഴുന്നേറ്റോണ്ട് പറഞ്ഞു.

“അപ്പോൾ ഞാൻ പോയി റൂമിൽ നിന്നും കുപ്പി എടുത്തു വരുമ്പോഴേക്കും മോള് പോയി ഒരു ഗ്ലാസും ഒരു പ്ലേറ്റിൽ കുറച്ചു ബീഫ് ഫ്രൈയും എടുത്തുണ്ട് വാ.” അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു. “ഞാൻ ഇപ്പോൾ അങ്ങോട്ട് പാത്രം എല്ലാം കഴുകി വച്ചതേ ഉള്ളു.” “എന്റെ മോളല്ലേ, ഇച്ചിരി എടുത്തോണ്ട് വാ.” അവന്റെ സോപ്പിടിൽ കണ്ടപ്പോൾ അവൾ ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു. അവൻ കുപ്പിയും ആയി തിരികെ എത്തിയപ്പോഴേക്കും അവൾ ഗ്ലാസും വെള്ളവും ബീഫും റെഡി ആക്കി വച്ചിരുന്നു. അവൻ സാവധാനം ആസ്വദിച്ചു ഇരുന്നു കുടിക്കുമ്പോൾ അവൾ അവന്റെ അരികിലായി ഇരുന്നു ടിവി കാണുവായിരുന്നു. “ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ നീ?” “ഇച്ചായൻ എന്ത് വേണമെങ്കിലും പറഞ്ഞോ, ഞാൻ ചെയ്തോള്ളം.” “എങ്കിൽ ഞാൻ ഇന്ന് വാങ്ങിത്തന്ന ജീൻസ്സും ടോപ്പും ഒന്ന് ഇട്ട് വാ.” അവൾ പെട്ടെന്ന് തന്നെ പറഞ്ഞു. “എനിക്കൊന്നും വയ്യ.” “വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം കേട്ടോ.. ഞാൻ എന്ത് വാങ്ങിത്തന്നാലും ഇട്ടൊള്ളന് നീ പറഞ്ഞതാ.” “പ്ളീസ് ഇച്ചായാ.. ഞാൻ ഇതൊന്നും ഇട്ടിട്ടില്ല.. എനിക്ക് ചമ്മലാ അതൊക്കെ ഇടാൻ.” “എന്നെ ഒന്ന് ഇട്ട് കാണിക്കാനല്ലേ ഞാൻ പറഞ്ഞുള്ളു, വേറാരും കാണുന്നില്ലല്ലോ ഇവിടെ.” അവൾ ഒന്ന് ആലോചിച്ചു പറഞ്ഞു. “ഞാൻ ഇട്ട് വരാം.. പക്ഷെ ഇച്ചായൻ എനിക്കൊരു വാക്ക് തരണം.” “എന്താ?” “പുറത്തേക്കൊന്നും അതും ഇട്ടുകൊണ്ട് പോകാൻ എന്നോട് പറയരുത്.” അവൻ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു. “ഓക്കേ.. സമ്മതിച്ചിരിക്കുന്നു.” അവൾ സോഫയിൽ നിന്നും എഴുന്നേറ്റു നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നു ചോദിച്ചു. “ഞാൻ അത് ഇതാണോ ഇച്ചായാ.” “ഞാൻ മിണ്ടീല്ല കേട്ടോ.” അവൾ പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു. ശ്രീഹരി തന്റെ നാലാമത്തെ പെഗ് ഗ്ലാസ്സിലൊഴിച് ടിവിയിലേക്കു നോക്കി ഇരിക്കുമ്പോൾ ജീനയുടെ സ്വരം കാതുകളിൽ എത്തി. “ഇച്ചായാ..” അവൻ ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ നാണം കലർന്ന മുഖത്തോടെ നീല കളർ ജീൻസും, പിങ്ക് കളർ ബനിയൻ മോഡൽ ടോപ്പും ഇട്ട് നിൽക്കുകയായിരുന്നു ജീന. ശരീരത്ത് ഇറുകി കിടക്കുന്ന ടൈപ്പ് മോഡൽ ടോപ് ആയിരുന്നു അവളിട്ടിരുന്നത്. “ഇങ്ങു അടുത്തേക്ക് വാ നീ.” ജീന സാവധാനം അവന്റെ മുന്നിൽ വന്നു നിന്നു. അവളെ കുറച്ചു നേരം നോക്കിയ ശേഷം കൈ പിടിച്ച് തന്റെ അരികിലേക്ക് ഇരുത്തികൊണ്ട് അവൻ പറഞ്ഞു.

“സത്യം പറയാല്ലോ, നിനക്ക് ജീൻസും ടോപ്പും നന്നായി ചേരുന്നുണ്ട്.” “കളിയാക്കുവാനല്ലേ എന്നെ?” “ഡീ പോത്തേ.. കാര്യായിട്ട് പറഞ്ഞതാ ഞാൻ… പക്ഷെ..” “പക്ഷെ…?” “ഏയ്.. ഒന്നൂല്ല..” അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു. “പറ ഇച്ചായാ..” അവൻ അവളുടെ നെഞ്ചത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “അവിടം കുറച്ചു കൂടി സൈസ് ഉണ്ടായിരുന്നേൽ കാണാൻ നല്ല സെക്സി ലുക്ക് ആയേനെ നിന്നെ.” അവൾ പെട്ടെന്ന് തന്റെ നെഞ്ച് പൊത്തിപിടിച്ചു കൊണ്ട് പറഞ്ഞു. “ഛെ.. നാണമില്ലാത്ത സാധനം.” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ സത്യമാ പറഞ്ഞെ.” അവൾ ശബ്‌ദം താഴ്ത്തി പറഞ്ഞു. “അവിടം വളരാത്ത ഇപ്പോൾ എന്റെ കുറ്റം ആണോ?” അവൻ കണ്ണും മിഴിച് ചോദിച്ചു. “നിന്റെ വായിൽ നിന്നും തന്നാണോ ഇത് വന്നേ?” അവൾ സോഫയിൽ നിന്നും എഴുന്നേറ്റു ചിരിച്ചു കൊണ്ട് പറഞ്ഞു. “ഇച്ചായന്റെ കൂടെ നടന്നിട്ടാണെന്നു തോന്നുന്നു ഇങ്ങനൊക്കെ എന്റെ വായിന്നു വീണു തുടങ്ങിയത്.” അവൻ അത് കേട്ട് പൊട്ടി ചിരിച്ചു. “കണ്ട് കഴിഞ്ഞല്ലോ.. ഞാൻ ഇനി പോയി ഡ്രസ്സ് മാറ്റിട്ടു വരാം.” അവൾ കുറച്ചു മുന്നോട്ട് നടന്നിട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ശ്രീഹരി പോക്കറ്റിൽ നിന്നും സിഗരറ്റു പാക്കറ്റ് പുറത്തെടുക്കുന്നത് അവൾ കണ്ടത്. അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു ചോദിച്ചു. “അതെന്താ?” അവൻ പാക്കറ്റ് തുറന്ന് ഒരു സിഗരറ്റ് പുറത്ത് എടുത്ത് അവളെ കാണിച്ച് കൊണ്ട് പറഞ്ഞു. “സിഗരറ്റ്..” അവൾ അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു. “അതെനിക്ക് മനസിലായി, ഈ ദുശീലവും ഉണ്ടല്ലേ.” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “വെള്ളമടിക്കുമ്പോൾ മാത്രമേ ഞാൻ വലിക്കുള്ളു.” അവന്റെ അരുകിലെത്തിയ അവൾ ശ്രീഹരിയുടെ കൈയിൽ നിന്നും സിഗരറ്റും പാക്കറ്റും പിടിച്ചു വാങ്ങിക്കൊണ്ടു പറഞ്ഞു. “കുടിക്കാൻ ഞാൻ സമ്മതിച്ചു.. പക്ഷെ ഇത് ഞാൻ സമ്മതിക്കില്ല.” “ഡീ.. വല്ലപ്പോഴും കുടിക്കുമ്പോൾ മാത്രേ ഞാൻ വലിക്കാറുള്ളു.” അവൾ കടിപ്പിച്ച് പറഞ്ഞു. “എപ്പോഴായാലും ഇത് ഞാൻ സമ്മതിക്കില്ല.”

അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നപ്പോൾ അവൾ പറഞ്ഞു. “ഇച്ചായൻ പറഞ്ഞത് കേട്ട് ഞാൻ ഇപ്പോൾ ഇത് ഇട്ട് കാണിച്ചില്ലേ.. അപ്പോൾ ഈ കാര്യത്തിൽ ഞാൻ പറയുന്നത് ഒന്ന് കേട്ടുടെ?” ശ്രീഹരി മനസ്സിൽ ചിന്തിച്ചു. ‘ഇതുവരെ ഒരു കാര്യവും ഇത്ര വാശി പിടിച്ചു അവൾ ആവിശ്യപ്പെട്ടില്ല.. അവളുടെ ആവിശ്യം തനിക്കു ഒരു നഷ്ടവും വരുത്തുന്ന കാര്യവുമല്ല.. അവൾക്ക് ഒട്ടും ഇഷ്ടമല്ലാഞ്ഞിട്ടായിരിക്കില്ലേ ഇതിപ്പോൾ ആവിശ്യപ്പെടുന്നത്.’ അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “നിന്റെ ഇഷ്ട്ടം…” അവൾ പുഞ്ചിരി നിറഞ്ഞ മുഖത്തോടെ അവന്റെ അരികിലേക്ക് ഇരുന്നു. എന്നിട്ട് കുപ്പിയിലെ വെള്ളമെടുത്തു സിഗരറ്റ് പാക്കറ്റിലേക്ക് ഒഴിച്ച്. “ഇപ്പോൾ സന്തോഷമായോ നിനക്ക്?” അവൾ കുസൃതി ചിരിയോടെ തലയാട്ടി. എന്നിട്ട് പറഞ്ഞു. “എനിക്ക് ഒരു കാര്യം കൂടി ചോദിക്കാനുണ്ട്.” അവൻ ആകാംഷയോടെ ചോദിച്ചു. “എന്താ?” “ഇച്ചായൻ രാവിലെ എന്നോടൊരു കാര്യം വാങ്ങാൻ പറഞ്ഞില്ലേ?” “എന്ത്?” അവൾ നാണം നിറഞ്ഞ മുഖത്തോടെ പറഞ്ഞു. “പാഡുള്ള ബ്രാ..” അവളുടെ മുഖത്തെ നാണം കണ്ട് അവൻ പുഞ്ചിരിയോടെ ചോദിച്ചു. “ഹ്മ്മ്.. വാങ്ങാൻ പറഞ്ഞു, അതിന്?” “ബ്രായിൽ തന്നെ പാഡ് ഉള്ളതും ഇല്ലാത്തതും ഒകെ ഉണ്ടെന്ന് ഇച്ചായന്‌ എങ്ങനെ അറിയാം?” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “അതൊക്കെ എല്ലാ ബോയ്സിനും അറിയാവുന്നതാണ്.” “ഓഹോ.. അപ്പോൾ നിന്നാണ് ബോയ്സിന് പെണ്പിള്ളേരുടെ ഇന്നേഴ്സിനെ കുറിച്ചുള്ള റിസർച്ച് ആണല്ലേ പണി.” അത് കേട്ട് അവൻ പൊട്ടി ചിരിച്ചു. അപ്പോൾ അവൾ ചോദിച്ചു. “ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?” “എന്താ.. ചോദിക്ക്.” “ആദ്യം വാക്ക് താ സത്യം പറയുമെന്ന്.” അവൻ പുഞ്ചിരിയോടെ പറഞ്ഞു. “ഓക്കേ.. വാക്ക് തന്നിരിക്കുന്നു.” “ഇച്ചായൻ അത്ര പെർഫെക്റ്റ് ഒന്നും അല്ലെന്നു മുൻപൊരിക്കൽ എന്നോട് പറഞ്ഞിരുന്നല്ലോ.” “അതിന്?” “ഇച്ചായന്‌ ഏതെങ്കിലും പെണ്ണുമായി ബന്ധമുണ്ടായിരുന്നോ?” “എന്താ നീ ഉദ്ദേശിച്ചത്?”

അവൾ മടിച്ച് മടിച്ച് പറഞ്ഞു. “അതായത്.. ഇച്ചായൻ.. ഏതെങ്കിലും പെണ്ണുമായി സെക്സ് ചെയ്തിട്ടുണ്ടോ? അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അവന് എന്ത് പറയണമെന്ന് പെട്ടെന്ന് ഒരു ഉത്തരം കിട്ടീല്ല. അവൻ മിണ്ടാതിരിക്കുന്നത് കണ്ട് അവൾ പറഞ്ഞു. “സത്യം മാത്രേ പറയാവു.” അവനൊന്ന് ആലോചിച്ചപ്പോൾ അവളോട് സത്യം പറയുന്നത് കൊണ്ട് തനിക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ലെന്ന് തോന്നി. അവന് ദോഷം വരുന്ന ഒന്നും അവൾ മറ്റൊരാളോട് പറയില്ലെന്ന് ശ്രീഹരിക്ക് ഉറപ്പുണ്ടായിരുന്നു. “ചെയ്തിട്ടുണ്ട്.” അവൾ ഭാവമാറ്റമൊന്നും ഇല്ലാതെ ചിരിച്ചു കൊണ്ട് ചോദിച്ചു. “ആരായിരുന്നു കക്ഷി?” “അങ്ങനെ ചോദിച്ചാൽ..” “ചോദിച്ചാൽ?” “ഞാൻ ഇന്ത്യ മൊത്തം യാത്ര ചെയ്തില്ലേ.. ആ യാത്രക്കിടയിൽ ഒരുപാട് പേരുമായി.” അവൾ കണ്ണ് മിഴിച് ചോദിച്ചു. “ഒരുപാടുപേരുമായോ?” അവൻ ചിരിച്ചു കൊണ്ട് മദ്യം ഒഴിച്ച് വച്ചിരുന്ന ഗ്ലാസ് കൈയിലേക്ക് എടുത്തു. അവൾ തമാശയായി പറഞ്ഞു. “എങ്ങനെ ഒരാളോടൊപ്പം ഞാൻ എന്ത് വിശ്വസിച്ചാണ് ഒറ്റയ്ക്ക് ഈ വീട്ടിൽ നിൽക്കുന്നെ?” അവന്റെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു. കൈയിലെടുത്ത ഗ്ലാസ് അവൻ തിരികെ വച്ചു. അവന്റെ ഭാവമാറ്റം കണ്ടപ്പോൾ പറഞ്ഞത് അബന്ധമായിപോയി എന്നവൾക്കു തോന്നി. “ഇച്ചായാ..” അവൻ ഒന്നും മിണ്ടീല്ല. “ഞാൻ ഒരു തമാശ പറഞ്ഞതാ ഇച്ചായാ.” “നിനക്കുള്ള ഹോസ്റ്റൽ റൂം ഞാൻ ഇത്രേം പെട്ടെന്ന് ശരിയാക്കാം, നീ ഇനി എന്നോടൊപ്പം ഒറ്റയ്ക്ക് ഇവിടെ നിൽക്കണ്ട.” “ഞാൻ ഒന്നും മനസ്സിൽ വിചാരിച്ചു പറഞ്ഞതല്ല.. സത്യം.” അവൻ നിശബ്തനായി തന്നെ ഇരുന്നു. അവന്റെ തല ഇരു കൈയും വച്ച് പിടിച്ചു തിരിച്ച് തന്റെ മുഖത്തേക്ക് അടുപ്പിച്ച് അവൾ പറഞ്ഞു. “എന്റെ ഇച്ചായനെ എനിക്കറിയില്ലേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. എന്നോട് ക്ഷമിച്ചുകള.. സോറി സോറി സോറി..”

അവളുടെ ആ സംസാരം കേട്ട് അവന്റെ മുഖത്ത് ചെറുതായി പുഞ്ചിരി പടർന്നു. അത് കണ്ടപോഴേക്കും അവൾക്ക് ആശ്വാസം ആയി. അവന്റെ മടിയിലേക്കു തലവച്ചു കിടന്ന് വയറിൽ ഇരു കൈയും കൊണ്ട് ചുറ്റിപ്പിടിച്ച് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. “എന്നെ കൊന്നാലും ഞാൻ എവിടന്നു പോകൂല്ല.” അവൻ ചെറു ചിരിയോടെ അവളുടെ തലയിൽ തലോടി. അവൾ പിന്നെ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റില്ല.. പതുക്കെ പതുക്കെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. . . രാവിലെ ഉറക്കം എഴുന്നേറ്റപ്പോഴാണ് താൻ ഇന്നലെ രാത്രി ശ്രീഹരിയുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി എന്ന കാര്യം അവൾ മനസിലാക്കിയത്. അവൾ അവന്റെ മടിയിൽ കിടന്നുകൊണ്ട് തന്നെ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. സോഫയിൽ ചാരി ഇരുന്ന് നല്ല ഗാഢ നിദ്രയിൽ ആണ് അവൻ. അപ്പോഴും അവന്റെ വലംകൈ ജീന താഴേക്ക് വീണുപോകാതിരിക്കാൻ അവളുടെ നെഞ്ചിൽ കൂടി ചുറ്റി പിടിച്ചിട്ടുണ്ട്. അവൾ ശ്രീഹരിയെ ഉണർത്താതെ സാവധാനം അവന്റെ കൈ തന്റെ നെഞ്ചിൽ നിന്നും എടുത്തു മാറ്റി, എന്നിട്ട് അവന്റെ മടിയിൽ നിന്നും എഴുന്നേറ്റിരുന്നു. അപ്പോഴാണ് ടോപ് മുകളിലേക്ക് ചുരുണ്ടു കയറി തന്റെ വയറിന്റെ കുറച്ചു ഭാഗം നഗ്നമാണെന്നു അവൾ മനസിലാക്കിയത്. ‘ശോ.. ഇന്നലെ ജീൻസും ടോപ്പും മാറാനും മറന്നു പോയി, ഇതിപ്പോൾ വയർ ഇച്ചായൻ കണ്ട് കാണുമോ?’ ടോപ് താഴേക്ക് വലിച്ചിടുന്നതിനിടയിൽ അടുത്ത ചിന്ത അവളുടെ മനസ്സിൽ കൂടി കടന്നു പോയി. ‘അല്ലെങ്കിൽ തന്നെ വയറിന്റെ കുറച്ചു ഭാഗം ഇച്ചായൻ കണ്ടെന്നും പറഞ്ഞ് ഇപ്പോൾ എന്തുണ്ടാകാനാ.’ അവൾ അവിടിരുന്ന മദ്യത്തിന്റെ കുപ്പി കൈയിലെടുത്തു. പകുതിയോളം അതിലിനിയും ബാക്കി ഉണ്ട്. ജീന കുപ്പിയും ഗ്ലാസും പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് നടന്നു. ശ്രീഹരി അപ്പോഴും ഗാഢമായ ഉറക്കത്തിൽ തന്നെ ആയിരുന്നു. കോഫി ഉണ്ടാക്കാനായി പാലും വെള്ളവും ചൂടാക്കാനായി വച്ച ശേഷം അവൾ ഡ്രസ്സ് മാറാനായി റൂമിലേക്ക് പോയി.

മാറി ഇടനായി തുണി എടുത്തപ്പോൾ ആദ്യം തന്റെ പഴയ ചുരിദാറിലേക്കാണ് അവളുടെ കൈ പോയത്. പിന്നെ എന്തോ ഓർത്തിട്ടെന്നവണ്ണം ശ്രീഹരി തലേന്ന് വാങ്ങി കൊടുത്ത പാവാടയും ഷർട്ടും അവൾ കൈയിലേക്ക്‌എടുത്തു. എന്നിട്ട് അവൾ കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് ജീൻസും ടോപ്പും ഇട്ട തന്റെ രൂപം നോക്കി. ‘ഇച്ചായൻ പറഞ്ഞത് ശരിയാ.. ഈ ഡ്രെസ്സിൽ കാണാൻ ഒരു ചന്തമൊക്കെ ഉണ്ട്, ശരീരത്തിന്റെ ഷെയ്പ്പ് നല്ലപോലെ അറിയാൻ പറ്റും.. പിന്നെ ഇച്ചായൻ പറഞ്ഞപോലെ മുലയുടെ വലിപ്പം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ..’ പെട്ടെന്ന് അവൾ ചെറു ചിരിയോടെ കൈ കൊണ്ട് തലയ്ക്കു സ്വയം അടിച്ചു. ‘അയ്യേ.. എന്തൊക്കെ ഈ ചിന്തിക്കുന്നേ.’ അവൾ പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി അടുക്കളയിലേക്ക് നടന്നു. അവൾ കോഫിയുമായി വരുമ്പോൾ ഇരുന്ന് ഉറങ്ങിയിരുന്ന ശ്രീഹരി സോഫയിൽ കിടത്ത ആയിരുന്നു. അവന്റെ അടുത്ത് കിടന്ന ടീപ്പോയിലേക്ക് അവൾ കോഫി വച്ചപ്പോഴാണ് അവിടെ കാളിങ് ബെൽ മുഴങ്ങിയത്. അവൾ ശ്രീഹരിയെ ഉണർത്താതെ പോയി വാതിൽ തുറന്നു. മധ്യ വയസ്കരായ ഒരു സ്ത്രീയും പുരുഷനും ആയിരുന്നു വാതിൽ തുറന്നപ്പോൾ അവളുടെ മുന്നിൽ ഉണ്ടായിരുന്നത്. “ആരാ?” ആ സ്ത്രീ പുഞ്ചിരിയോടെ തിരിച്ചു ചോദിച്ചു. “ജീനയല്ലേ?” അവൾ അത്ഭുതത്തോടെ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന പുരുഷൻ ചോദിച്ചു. “ഞങ്ങൾക്ക് ജീനയെ അറിയാം, എന്നിട്ടും ജീനക്ക് ഞങ്ങളെ അറിയില്ലേ?” അവൾക്ക് എത്ര ആലോചിച്ചിട്ടും അവരെ മനസിലായില്ല. അപ്പോഴാണ് ഉറക്കച്ചടവിൽ അവിടേക്കു നടന്നു വന്ന ശ്രീഹരി ചോദിച്ചത്. “ആരാ ജീനെ വന്നത്.” അപ്പോൾ ആ സ്ത്രീ ജീനയോടു പറഞ്ഞു. “അവന്റെ അച്ഛനും അമ്മയും ആണ് ഞങ്ങൾ.” അപ്പോഴാണ് ജീനയുടെ തൊട്ടു പിന്നിൽ എത്തിയ ശ്രീഹരി അവരെ കണ്ടത്. അവൻ അതിശയത്തോടെ ചോദിച്ചു. “നിങ്ങളെന്താ പെട്ടെന്ന് ഇവിടെ?” അവർ ശ്രീഹരിയുടെ അച്ഛനും അമ്മയും ആണെന്ന് അറിഞ്ഞപ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ അവരെ മുന്നിൽ കണ്ട അന്താളിപ്പിൽ നിൽക്കയായിരുന്നു ജീന. ‘അമ്മ പറഞ്ഞു. “നിനക്ക് ഞങ്ങളെ കാണണ്ട എന്നും പറഞ്ഞു ഞങ്ങൾക്ക് നിന്നെ ഒന്ന് കാണണ്ടേ” അച്ഛനും അമ്മയും അവരെ മാറി കടന്ന് വീടിനകത്തേക്ക് കയറി. അപ്പോഴാണ് തലേന്ന് കുടിച്ചു ബാക്കി വച്ച കുപ്പിയുടെ കാര്യം അവൻ ഓർത്തത്.

അവൻ ചെറിയൊരു ഭയത്തോടെ ജീനയോടു ശബ്‌ദം താഴ്ത്തി പറഞ്ഞു. “കുപ്പി..” അവൾ പുഞ്ചിരിയോടെ കുഴപ്പമില്ലെന്ന് അവനെ കണ്ണിറുക്കി കാണിച്ചു. അവൾ കുപ്പി എടുത്ത് മാറ്റിയിട്ടുണ്ടെന്ന് അവന് മനസിലായി. അതിന്റെ ആശ്വാസത്തിൽ അവൻ അമ്മയോട് പറഞ്ഞു. “ഓണത്തിന് ഞാൻ അങ്ങോട്ട് വരുന്നുണ്ടല്ലോ, അതാ ഞാൻ അടുത്തൊന്നും അങ്ങോട്ട് വരാഞ്ഞത്… പിന്നെ ഞാൻ അങ്ങോട്ട് വന്നാൽ ജീന ഇവിടെ ഓട്ടക്കാവില്ലേ?” അതിനുള്ള മറുപടി അച്ഛൻ ആണ് പറഞ്ഞത്. “നിനക്ക് മോളെയും കൂടെ അങ്ങ് കൊണ്ട് വന്നാൽ മതിയായിരുന്നല്ലോ.” അതിന് അവന് ഉത്തരമില്ലാത്തതിനാൽ വിഷയം മാറ്റാനായി അവൻ ജീനയോടു പറഞ്ഞു. “ഇവർക്ക് ചായ എടുക്ക്.” അടുക്കളയിലേക്ക് പോകാനായി തിരിഞ്ഞ ജീന പെട്ടെന്ന് എന്തോ ഓർത്തിട്ട് ശ്രീഹരിയോട് ശബ്‌ദം താഴ്ത്തി പറഞ്ഞു. “പാല് തീർന്നു.” ‘അമ്മ ചോദിച്ചു. “എന്താടാ മോള് പറയുന്നേ?” “പാല് തീർന്നു, ഞാൻ പോയി പാല് വാങ്ങിട്ടു വരാം.” അത് കേട്ട അച്ഛൻ പറഞ്ഞു. “ഇനി പാല് വാങ്ങാനൊന്നും പോകണ്ട..കട്ടൻ ഇട്ടാൽ മതി.” ജീന അടുക്കളയിലേക്ക് പോയപ്പോൾ അമ്മയും അവളോടൊപ്പം അടുക്കളയിലേക്ക് ചെന്നു. അന്നത്തെ ദിവസം ഉച്ച ഭക്ഷണത്തിനു ശേഷമാണ് അച്ഛനും അമ്മയും തിരിച്ച് പോയത്. അതുവരെയുള്ള ജീനയുടെ സൗമ്യമായ പെരുമാറ്റവും, അവളുണ്ടാക്കിയ രുചിയേറിയ ആഹാരവും എല്ലാം കൊണ്ട് അവർക്കു അവളെ ഒരുപാട് ഇഷ്ട്ടപെട്ടു. ഒരു ദിവസം അവളെ വീട്ടിലേക്ക് കൊണ്ട് വരണമെന്ന് ശ്രീഹരിയോട് പറഞ്ഞു ഏൽപ്പിച്ച ശേഷമാണ് അവർ അവിടെ നിന്നും പോയത്. . . . .

ബൈക്ക് പാർക്ക് ചെയ്ത് അവർ രണ്ടുപേരും ഒരുമിച്ചാണ് ക്ലാസ്റൂമിലെക്കു നടന്നത്. ക്ലാസ്സിലേക്കുള്ള വഴിയിൽ ആണ്പിള്ളേര് ജീനയെ ശ്രദ്ധിക്കുന്നത് അവനും അവളും അറിയുന്നുണ്ടായിരുന്നു. ഒരു തരത്തിൽ അത് അവളിൽ തന്റെ സൗന്ദര്യത്തെ കുറിച്ച് ഒരു ആത്മവിശ്വാസം ഉണ്ടാക്കുകയാണ് ചെയ്തത്. അവളുടെ മുഖത്ത് അത് സന്തോഷത്തിന്റെ രൂപത്തിൽ കാണാനും ഉണ്ടായിരുന്നു. അവർ ക്ലാസ് റൂമിൽ എത്തുമ്പോൾ അത്തക്കളം ഇട്ടു തുടങ്ങിയിട്ടുണ്ട്. ക്ലാസ്സിലെ ആൺപിള്ളേരൊന്നും ജീനയെ അത്രയും നാൾ അധികമൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു. അധികം വണ്ണമൊന്നും ഇല്ലാത്ത അവൾക്ക് വെളുപ്പും മുഖത്തെ ഒരു ഐശ്വര്യവും ആയിരുന്നു പ്ലസ് പോയിന്റ് ആയി ഉണ്ടായിരുന്നത്. ചില ആൺപിള്ളേരൊക്കെ അവളെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ആരോടും മിണ്ടാത്ത അവളുടെ പ്രകൃതം അവർക്ക് അവളോട് അടുത്ത് ഇടപഴകാനുള്ള അവസരം ഉണ്ടാക്കിയിരുന്നില്ല. ഇന്ന് സാരി ഉടുത്തുകൊണ്ടുള്ള അവളുടെ കടന്നു വരവ് ക്ലാസ്സിൽ അവളെ ശ്രദ്ധകേന്ദ്രമാക്കി. ആൺപിള്ളേരും പെൺപിള്ളേരും അവളെ ഒരേപോലെ ശ്രദ്ധിച്ചു. ചില പെണ്പിള്ളേര്ക്ക് അവളോട് ചെറിയൊരു അസൂയ ഉണ്ടാക്കി എന്നുതന്നെ പറയാം. ജീന പൂക്കൾ ഇറുക്കുന്നവരെ സഹായിക്കാനായി പോയിരുന്നു. ജീന അവിടേക്ക് പോയത് കണ്ട് അവിടെ ചുമ്മാ നിന്നിരുന്ന രണ്ട് ആൺപിള്ളേർ അവൾക്കൊപ്പം അവിടേക്ക് പോയി. ഇത് കണ്ട് ശ്രീഹരിക്ക് ചിരിയാണ് വന്നത്. ഇന്ന് മുതൽ അവളുടെ പിറകെ നടക്കാൻ ആൺപിള്ളേർ ഉണ്ടാകും എന്ന് അവന് ഉറപ്പായിരുന്നു. പക്ഷെ അതിലൊന്നും അവൾ വീഴില്ലെന്നും അവന് അതിനേക്കാളേറെ ഉറപ്പായിരുന്നു. പൂക്കൾ ഇറുക്കുന്നതിനിടയിൽ ജീന ശ്രീഹരിയെ ശ്രദ്ധിച്ചു. അവൻ ഭിത്തിയിൽ ചാരി നിന്ന് അത്തം ഇടുന്ന പെൺപിള്ളേരെ തന്നെ വായി നോക്കി നിൽക്കുകയാണ്. ഒരു നിമിഷം ശ്രദ്ധ അവരിൽ നിന്നും മാറിയപ്പോഴാണ് ജീന തന്നെ നോക്കുന്നത് അവൻ കണ്ടത്.അവന്റെ മുഖത്ത് പെട്ടെന്ന് ചമ്മൽ നിറഞ്ഞ ചിരി വന്നു. അവളും അവനെ നോക്കി എല്ലാം മനസിലായി എന്ന അർഥത്തിൽ തലയാട്ടികൊണ്ട് ചിരിച്ചു. ജീനയുടെ അടുത്തിരുന്ന ചെറുക്കന്മാർ അവളോട് ഓരോന്ന് ചോദിച്ച് സംസാരിക്കാൻ ശ്രമിച്ചു. അവൾ അതിനൊക്കെ ഒറ്റവാക്കിൽ മറുപടി പറഞ്ഞ് ഒഴുവാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ക്ലാസ്സിന്റെ വാതിക്കൽ വന്ന് നിൽക്കുന്ന ക്ലാരയെ ജീന ശ്രദ്ധിച്ചത്. ഒരു ചുവപ്പ് സാരി ആണ് അവൾ ഉടുത്തിരിക്കുന്നത്. ക്ലാരയുടെ മുഖം അത്ര സന്തോഷത്തിൽ അല്ലായിരുന്നു. എന്തോ ഇഷ്ട്ടപ്പെടാത്ത കാണുന്ന ഒരു ഭാവം. അവളുടെ നോട്ടം എവിടേക്കാണെന്നു ജീന ശ്രദ്ധിച്ചു.

ശ്രീഹരിയെ ആണ് ക്ലാര നോക്കുന്നത്. ഭിത്തിയിൽ ചാരി നിൽക്കുന്ന അവനോടു സംസാരിച്ചുകൊണ്ട് ക്ലാസ്സിൽ തന്നെ പഠിക്കുന്ന മായ നിൽക്കുന്നു. അവന്റെ ശരീരത്തോട് ഒരുപാട് ചേർന്നാണ് അവൾ നിൽക്കുന്നത്. എന്തോ പറഞ്ഞു അവർ ചിരിക്കുകയും മായ അവന്റെ കൈയിലൊക്കെ പിടിക്കുന്നും ഉണ്ട്. ക്ലാരയ്ക്ക് അത് ഒട്ടും ഇഷ്ട്ടപെടുന്നില്ലെന്ന് ജീനക്ക് മനസിലായി. ജീന പെട്ടെന്ന് എഴുന്നേറ്റു ശ്രീഹരിയുടെ അടുത്തേക്ക് നടന്നു. എന്നിട്ട് അവന്റെ തലയിൽ പൊടി തട്ടുന്നപോലെ ചെയ്തുകൊണ്ട് ശ്രീഹരിക്കും മായ്ക്കും ഇടയിൽ നൂഴ്ന്നു കയറി. എന്നിട്ട് പറഞ്ഞു. “വാതിക്കൽ ഒരാൾ ഇച്ചായനെയും തുറിച്ച് നോക്കി നിൽപ്പുണ്ട്.” ശ്രീഹരിയെ രക്ഷിക്കാനുള്ള ജീനയുടെ ശ്രമം കണ്ട് സത്യത്തിൽ ക്ലാരയ്ക്ക് ചിരിയാണ് വന്നത്. പക്ഷെ അവൾ ചിരി കടിച്ചമർത്തി ദേഷ്യഭാവത്തിൽ നിന്നു. വാതിക്കലേക്ക് നോക്കിയ ശ്രീഹരിക്ക് ക്ലാരയുടെ മുഖം കണ്ടപ്പോഴേ ഇത് കുഴപ്പമാകുമെന്ന് മനസിലായി. ശ്രീഹരി തന്നെ കണ്ടെന്നു മനസിലായപ്പോഴേ ക്ലാര അവിടെ നിന്നും തിരിച്ചു നടന്നു. അവൻ സ്വയം പറഞ്ഞു. “ഈശ്വരാ പണി പാളിന്നാ തോന്നുന്നേ.” “അതെ.. പണി പാളി, ഇച്ചായൻ വേഗം പിറകെ വിട്ടോ.” ശ്രീഹരി പെട്ടെന്ന് തന്നെ ക്ലാരയുടെ പിറകെ നടന്നു. ഇത് കണ്ട് മായ ചിരിച്ചു പോയി. മായയുടെ ചിരി കണ്ട് അത് ഇഷ്ടപ്പെടാതെ ജീന അവളെ രൂക്ഷമായി നോക്കി. “ഡീ.. എന്നെ നോക്കി ദഹിപ്പിക്കണ്ട.. ഇതൊക്കെ ഹരിയേട്ടനെ പിറകെ നടത്തിക്കാനുള്ള ക്ലാര ചേച്ചിയുടെ നമ്പരുകളല്ലേ.. അല്ലാതെ ഇത് വലിയ പ്രശ്നം ഒന്നും ആകില്ല.” ജീന ഒന്നും മിണ്ടാതെ നിന്നപ്പോൾ മായ പറഞ്ഞു. “നിനക്കെന്നെ ഇഷ്ട്ടമല്ലെന്ന് ഹരിയേട്ടൻ പറഞ്ഞിരുന്നു.. എന്റെ അച്ഛനും ഹരിയേട്ടന്റെ അച്ഛനും കൂട്ടുകാരാ, അതുകൊണ്ടു എനിക്ക് ഹരിയേട്ടനെ എനിക്ക് നേരത്തെ അറിയാം, ആ പരിചയത്തിലാ ഞങ്ങൾ സംസാരിക്കുന്നെ, അല്ലാതെ നീ വിചാരിക്കുന്നപോലെ എനിക്ക് ഹരിയേട്ടനോട് ഒന്നും ഇല്ല.” അപ്പോഴാണ് താൻ മായയെ കുറിച്ച് വിചാരിച്ചിരുന്നതൊക്കെ തെറ്റാണെന്ന് ജീനക്ക് മനസിലായത്. തന്നെ കളിപ്പിച്ചയാണ് മായയെ നേരത്തെ അറിയാവുന്ന കാര്യം ഹരി പറയാഞ്ഞതെന്നും അവൾക്കു മനസിലായി. അവളുടെ ചമ്മിയ മുഖഭാവം കണ്ട് മായ പറഞ്ഞു. “കൂടുതൽ ചമ്മി കുളമാക്കണ്ട.” അതുകേട്ട് ജീന മുഖത്ത് ഒരു ചിരി വരുത്തുവാൻ ശ്രമിച്ചു. “ഇതുപോലുള്ള സന്ദർഭങ്ങളിൽ രക്ഷിക്കാൻ ഹരിയേട്ടന് നിന്നെപോലൊരു കൂട്ട് കിട്ടിയത് ഭാഗ്യമാണ് കേട്ടോ, അത് കൊണ്ടാണെന്നു തോന്നുന്നു ഹരിയേട്ടന് നിന്നെ ജീവനാ.” ഇത് കേട്ടപ്പോൾ ജീനയുടെ മുഖത്ത് ആത്മാർത്ഥമായ ചിരി വിടർന്നു. “ഇന്ന് നിന്നെ കാണാൻ സൂപ്പർ ആയിട്ടുണ്ട്.” “താങ്ക്സ്.” “ഹരിയേട്ടൻ വാങ്ങി തന്നതാകും അല്ലെ സാരി.” “അല്ലാതെ എനിക്ക് വേറെ ആര് വാങ്ങി തരാനാ.”

മായ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു. “ഇന്ന് നീയാണ് ക്ലാസ്സിലെ താരം. ചുറ്റുമൊന്ന് നോക്കിയേ.. ക്ലാസ്സിലെ വായി നോക്കികളെല്ലാം ശ്രദ്ധിക്കുന്നത് നിന്നെയാ.” ജീന ചുറ്റുമൊന്ന് നോക്കിയപ്പോൾ അത് സത്യമാണെന്ന് മനസിലായി. “അതുകൊണ്ട് ഇനി ചിലപ്പോൾ നിനക്ക് ഓരോന്ന് വാങ്ങി തരാൻ ഹരിയേട്ടനല്ലാതെ വേറെ ആരെങ്കിലുമൊക്കെ കാണും.” ജീന പെട്ടെന്ന് പറഞ്ഞു. “എനിക്ക് ആരും ഒന്നും വാങ്ങി തരേണ്ട.” അത് കേട്ട് മായ ചിരിച്ചു. ക്ലാരയുടെ പിറകെ വേഗതയിൽ നടക്കുന്നതിനിടയിൽ ശ്രീഹരി വിളിച്ചു. “ക്ലാരേ..” അവൾ കേൾക്കാത്ത ഭാവത്തിൽ നടന്നു. “അവൻ ശബ്‌ദം ഉയർത്തി പറഞ്ഞു. “ക്ലാരേ.. ഒന്ന് നിന്നെ നീ.” അവൾ നടത്തം നിർത്തി തിരിഞ്ഞ് നിന്ന് ചോദിച്ചു. “എന്താ?” “ഇങ്ങനെ ദേഷ്യപ്പെട്ടു പോകാൻ എന്താ ഉണ്ടായത്.” “ആരതിന് ദേഷ്യപ്പെട്ടു?” “നീ എന്നെ കണ്ട് മുഖവും വീർപ്പിച്ച് പോയതുകൊണ്ടല്ലേ ഞാൻ പിറകെ വന്നത്.” “ഞാൻ അങ്ങനെ പോയെങ്കിൽ നീ എന്തിനാ എന്റെ പിറകെ വരുന്നെ.. അവിടെ ഒരുത്തി കൊഞ്ചി കുഴഞ്ഞു നിൽപ്പുണ്ടായിരുന്നല്ലോ. അവളോടൊപ്പം സംസാരിച്ചു നിന്നാൽ പോരായിരുന്നോ?” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “എനിക്ക് മനസിലായി മായ എന്നോട് സംസാരിച്ചത് നിനക്ക് ഇഷ്ട്ടപെട്ടില്ലെന്ന്.” ക്ലാര മറുപടി ഒന്നും പറയില്ല. “ഡീ.. അവളെന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോളാ.. ഞങ്ങൾ ചുമ്മാ സംസാരിച്ചു നിൽക്കുവായിരുന്നു.” മായ അവന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോളാണെന്ന് അറിഞ്ഞപ്പോൾ ക്ലാര ഒന്ന് മയപ്പെട്ടു, എങ്കിലും അവൾ ചോദിച്ചു. “അവളെന്തിനാ നിന്റെ കൈയിലൊക്കെ കയറി പിടിച്ച് സംസാരിക്കുന്നെ?” അവന് പെട്ടെന്ന് എന്ത് പറയണമെന്ന് മനസിൽ വന്നില്ല. പിന്നെ അവൻ പറഞ്ഞു. “ജീന എന്റെ കൈയിലൊക്കെ പിടിക്കാറില്ലേ?” ക്ലാര പെട്ടെന്ന് പറഞ്ഞു. “അത് ജീന.. നീ അവളെയും മറ്റുള്ള പെണ്പിള്ളേരെയും വച്ച് താരതമ്യം ചെയ്യണ്ട.” അപ്പോഴാണ് വരാന്തയിൽ കൂടി അവർക്കരികിലേക്ക് നടന്നു വരുന്ന ജീനയെ ക്ലാര കണ്ടത്.

“പറഞ്ഞു തീർന്നില്ല.. വരുന്നുണ്ടല്ലോ നിന്റെ വാല്.” അതുകേട്ട് ശ്രീഹരി ചിരിച്ചു. ജീന അടുത്തെത്തിയപ്പോൾ ക്ലാര പറഞ്ഞു. “എന്തായിരുന്നു അഭിനയം.. തലയിലെ പൊടിതട്ടി കളയുന്നു, അവളെ തള്ളിമാറ്റി ഇടയിലേക്ക് കയറി നിൽക്കുന്നു.. ഇവൻ എന്ത് കുരുത്തക്കേട് ഒപ്പിച്ചാലും അങ്ങ് രക്ഷിചോളും അല്ലെ?” ജീന ഒരു കുസൃതി ചിരിയോടെ പറഞ്ഞു. “ഇച്ചായൻ എന്ത് കുരുത്തക്കേട് കാണിക്കാനാ.. എന്റെ ഇച്ചായൻ പാവമല്ലേ?” അതുകേട്ട് ശ്രീഹരി ചിരിച്ചപ്പോൾ ക്ലാര പറഞ്ഞു. “അവളും അവളുടെ ഒരു ഇച്ചായനും.” ക്ലാര ജീനയെ മൊത്തത്തിൽ ഒന്ന് നോക്കി. “ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ നീ.” ജീന ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇച്ചായന്റെ സെലെക്ഷൻ ആണ് സാരി.” “ഇവനപ്പോൾ സാരി ഒക്കെ സെലക്ട് ചെയ്യാൻ അറിയാം അല്ലെ?” അപ്പോഴാണ് അവന് ഒരു ഫോൺ കാൾ വന്നത്. എടുത്തു നോക്കുമ്പോൾ അവന്റെ അനിയത്തി ശ്രീവിദ്യ ആയിരുന്നു. “വിദ്യ ആണ് വിളിക്കുന്നെ.. നിങ്ങൾ സംസാരിക്ക് ഞാൻ ഇപ്പോൾ വരാമേ.” അവൻ ഫോണുമായി കുറച്ചപ്പുറത്തേക്ക് മാറി നിന്നു. “ചേച്ചിക്കെന്താ ഇച്ചായനോട് ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞാൽ.” “അതിനു എനിക്കവനെ ഇഷ്ടമാണെന്ന് ആര് പറഞ്ഞു?” “ആരും പറയണ്ട.. ചേച്ചിടെ പ്രവർത്തികളിൽ നിന്നും മനസിലായിക്കൊള്ളും.” അത് കേട്ട് ക്ലാര ചിരിച്ചു.അപ്പോഴാണ് തന്റെ ക്ലാസ്സിൽ പഠിക്കുന്ന രണ്ട് ആൺപിള്ളേർ അവിടേക്ക് നടന്നു വരുന്നത് ക്ലാര ശ്രദ്ധിച്ചത്. “വരുന്നുണ്ടല്ലോ നാശങ്ങൾ..” “എന്താ ചേച്ചി?” അവന്മാരെ ചൂണ്ടിക്കാണിച്ച് ക്ലാര പറഞ്ഞു. “ക്ലാസ്സിലെ പ്രധാന വായിനോക്കികളാണ്.. പെൺപിള്ളേരോട് മാന്യമായി സംസാരിക്കാൻ അറിഞ്ഞുകൂടാ.” ജീന അവന്മാരെ ശ്രദ്ധിച്ചു. അവന്മാരുടെ കണ്ണുകളും നടത്തവും കാണുമ്പോഴേ അറിയാം മദ്യപിച്ചുള്ള വരക്കം ആണെന്ന്. അവരുടെ അടുത്തെത്തിയപ്പോൾ ഒന്നാമൻ പറഞ്ഞു. “ക്ലാര ഇന്ന് സാരിയൊക്കെ ഉടുത്ത് സുന്ദരിയാണല്ലോ.” രണ്ടാമൻ – “പക്ഷെ സാരിയൊക്കെ കുറച്ചുകൂടി താഴ്ത്തി ഉടുത്തു പോക്കിളൊക്കെ നല്ലപോലെ കാണിച്ചു നിന്നിരുന്നേൽ ഞങ്ങളെപോലുള്ളവർക്ക് കാണാൻ കുറച്ചുകൂടി രാസമായേനെ.” ഒന്നാമൻ ജീനയെ നോക്കി പറഞ്ഞു. “ഇവൾ കാണാൻ സ്കേൽട് ആണെങ്കിലും ഒരു സെക്സി ലുക്ക് ഉണ്ട്… ഞങ്ങളോട് സഹകരിച്ചാൽ കുറച്ചുകൂടി സൈസ് ആക്കി തരാം.”

രണ്ടാമൻ – എന്താ.. സഹകരിക്കാൻ താല്പര്യം ഉണ്ടോ?” ഇവരുടെ സംസാരം ശ്രീഹരി ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാക്കിയ ക്ലാര പറഞ്ഞു. “ഡാ. വെറുതെ അനാവശ്യം പറയാതെ പോകാൻ നോക്ക്.” ഒന്നാമൻ ശ്രീഹരിയെ നോക്കികൊണ്ട്‌ പറഞ്ഞു. “ഞങ്ങളൊക്കെ പറയുമ്പോൾ അനാവശ്യം.. ഇവിടെ ഓരോത്തന്മാർ ഒരേ സമയം രണ്ടുപേരെ കൊണ്ട് നടക്കുന്നത് നമ്മളൊന്നും അറിയുന്നില്ലെന്നാണ് വിചാരം.” അവന്മാർ അവിടെ നിന്നും നടന്നു നീങ്ങിയപ്പോൾ ഇതെല്ലം കേട്ട് ദേഷ്യം കൊണ്ട് വിറച്ച ശ്രീഹരി അവന്മാരുടെ അടുത്തേക്ക് വേഗതയിൽ നടന്നു. ക്ലാര തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. “തീർന്നു.. ഇവൻനിന്നിനി അവന്മാരെ അടിക്കാതെ അടങ്ങില്ല.” ശ്രീഹരിയെ പിടിച്ചു നിർത്താനുള്ള ധൈര്യം ക്ലാരക്ക് ഇല്ലായിരുന്നു. അവനെ പിടിക്കാൻ പോയാൽ തനിക്കു അടികൊള്ളുമെന്ന കാര്യം അവൾക്കുറപ്പാണ്. ഇനി എന്ത് ചെയ്യുമെന്ന് ക്ലാര ആലോചിച്ച് നിൽക്കുന്നതിനിടയിൽ ജീന പെട്ടെന്ന് ശ്രീഹരിയുടെ അടുത്തേക്ക് നടന്നു. അവരുടെ അടുത്തേക്ക് വേഗതയിൽ നടക്കുകയായിരുന്ന ശ്രീഹരിയുടെ കൈയിൽ പിടിച്ചുകൊണ്ട് ജീന പറഞ്ഞു. “ഇച്ചായാ.. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്.” അവളുടെ കൈ തട്ടി മാറ്റി അവൻ മുന്നോട്ടു പോകാനാഞ്ഞപ്പോൾ ജീന ഉറക്കെ വിളിച്ചു. “ഇച്ചായാ…” ഹരി അവളെയൊന്നു തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകൾ നനഞ്ഞു തുടങ്ങിയിരുന്നു. ദയനീയമായി ശബ്‌ദം താഴ്ത്തി അവൾ പറഞ്ഞു. “പ്ലീസ്…” അവൻ കുറച്ചു നേരം ജീനയെ നോക്കി നിന്നു, എന്നിട്ട് അടുത്തുണ്ടായിരുന്ന ഭിത്തിയിൽ കൈ കൊണ്ട് ആഞ്ഞ് ഇടിച്ച ശേഷം വരാന്തയുടെ പടികൾ ഇറങ്ങി അവിടെ നിന്നും നടന്നു പോയി. ക്ലാരക്ക് ശരിക്കും അത്ഭുതമായിരുന്നു അവന്റെ ഈ പിന്മാറ്റം. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടു അറിയാവുന്നതാണ് അവനെ. ദേഷ്യം വന്ന് ഇറങ്ങി പുറപ്പെട്ടുകഴിഞ്ഞാൽ അവൻ അടി ഉണ്ടാക്കാതെ അടങ്ങുകയില്ല. ശ്രീഹരിയുടെ പിന്നാലെ ജീന വേഗതയിൽ നടന്നു. അവൾക്ക് പിന്നാലെ ക്ലാരയും. അവൻ നേരെ പോയി ഒരു മരത്തിനു ചുവട്ടിൽ കെട്ടി ഇട്ടിരിക്കുന്ന തിട്ടയിൽ ഇരുന്നു. ജീന അവന്റെ തൊട്ടു മുന്നിലായി പോയി നിന്നു. അവൻ അവളെ നോക്കാതെ തല കുനിച്ചിരിക്കുകയായിരുന്നു. അവർക്കു പിന്നാലെ എത്തിയ ക്ലാര അവന്റെ അരികിലേക്കായി ഇരുന്നു.

ജീന തൂണിലേക്കിടിച്ച അവന്റെ കൈയിൽ പിടിച്ചു. അവൻ കൈ കുടഞ്ഞു മാറ്റി. ജീന ബലമായി തന്നെ അവന്റെ കൈയിൽ പിടിച്ചു നോക്കി. വിരലിലെ തൊലി ചെറുതായി മുറിഞ്ഞിട്ടുണ്ട്. അല്ലാതെ വേറെ കുഴപ്പമൊന്നും ഇല്ല. “നിനക്കപ്പോൾ ദേഷ്യമൊക്കെ കണ്ട്രോൾ ചെയ്യാനും അറിയാമല്ലേ?” അവർക്കു ചുറ്റും ഉണ്ടായിരുന്ന ഗൗരവം നിറഞ്ഞ അന്തരീക്ഷത്തിന് ഒരു അയവു വരുത്തണമെന്ന് തോന്നിയതിനാൽ ക്ലാരയുടെ ചോദ്യത്തിന് മറുപടിയായി അവൻ പറഞ്ഞു. “ഇന്ന് ഞാൻ അടി ഉണ്ടാക്കിയിട്ട് വീട്ടിലേക്ക് ചെന്നാൽ ഇവൾ എനിക്ക് ചോറ് തരത്തില്ല, അതാ ഞാൻ അപ്പോൾ ക്ഷമിച്ചേ.” അവന്റെ മറുപടി കേട്ട് ജീനയുടെ മുഖത്ത് ചിരി പടർന്നു. ക്ലാര തമാശയായി പറഞ്ഞു. “ആ ഒരു കാരണം കൊണ്ടെങ്കിലും നിനക്ക് ഒരാളെ പേടി ഉണ്ടല്ലോ, സന്തോഷം.” ശ്രീഹരി ക്ലാരയുടെ മുഖത്തേക്ക് നോക്കി. സൂര്യ പ്രകശം ചെറുതായി അവളുടെ മുഖത്ത് തട്ടുന്നുണ്ട്, അതിന്റെ പ്രകാശത്തിൽ അവളുടെ മുഖം തിളങ്ങുന്നയി അവന് തോന്നി. ചുവന്ന സാരി അവളുടെ വെളുത്ത ശരീരത്തിന് നന്നായി ചേരുന്നുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട അവളുടെ ചെറിയ കണ്ണുകളിലേക്കു തന്നെ അവൻ നോക്കി ഇരുന്നു. അവന്റെ നോട്ടം കണ്ട് അവളുടെ മുഖത്ത് ചെറുതായി നാണം ഇരച്ചു കയറി. “എന്താടാ ഇങ്ങനെ നോക്കുന്നെ.?” അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. ഇതുകണ്ട ജീന അവന്റെ കൈ വിട്ടുകൊണ്ട് പറഞ്ഞു. “ചേച്ചി.. ഞാൻ ക്ലാസ്സിലേക്ക് പോകുവാ.” ജീന മനപ്പൂർവം അവിടെ നിന്നും പോകുവാണെന്ന് ക്ലാരക്ക് മനസിലായി. കുറച്ചു നേരം ശ്രീഹരിയെ തനിയെ വേണമെന്ന് അവളുടെ മനസ് ആഗ്രഹിച്ചിരുന്നതിനാൽ ക്ലാര ജീന പോകുന്നതിനെ എതിർത്തൊന്നും പറഞ്ഞില്ല. ജീന പോയി കഴിഞ്ഞും ശ്രീഹരി അവന്റെ നോട്ടം തുടർന്നു, അവന്റെ നോട്ടം താങ്ങാനാവാതെ അവളുടെ നെറ്റിയിൽ വിയർപ്പു നിറഞ്ഞു. അവന്റെ തല പിടിച്ചു തിരിച്ചുകൊണ്ട് അവൾ ചോദിച്ചു. “എന്ത് നോട്ടമാണെടാ ഇത്.” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ ഇതിന് മുൻപ് നിന്നെ ഇത്രയും സുന്ദരിയായി കണ്ടിട്ടുള്ളത് എന്നാണെന്നു അറിയാമോ?” അവൾ ആകാംഷയോടെ ചോദിച്ചേ. “എന്നാ?” “നീ പ്ലസ്ടുവിൽ പഠിക്കുമ്പോഴുള്ള പള്ളിപെരുന്നാളിന്‌… അന്ന് രാത്രി നിങ്ങൾ പെൺപിള്ളേർ വാരി വാരി റോഡിൽ കൂടി പോകില്ലേ?” അവളൊന്നു മൂളി.

“അപ്പോൾ നിന്നെ കാണാനായി ഞാൻ അവിടെ വന്നിരുന്നു. തൂവെള്ള ഡ്രെസ്സിൽ മെഴുകുതിരിയും പിടിച്ച് നീ അങ്ങനെ നടക്കുമ്പോൾ മെഴുകുതിരി വെട്ടത്തിൽ നിന്റെ മുഖം പ്രക്ഷിക്കുന്നതു കാണാൻ എന്ത് ഭംഗി ആയിരുന്നെന്ന് അറിയാമോ? അത്രയും പെൺപിള്ളേരുടെ ഇടയിൽ മാലാഖയെ പോലെ തിളങ്ങുവായിരുന്നു നീ.” അവൾ അത്ഭുതത്തോടെ ചോദിച്ചു. “എന്നിട്ട് അന്ന് നിന്നെ ഞാൻ കണ്ടില്ലായിരുന്നല്ലോ.” “നീ കാണാതെ നിങ്ങൾ തിരിച്ച് പള്ളിയിൽ എത്തുന്നവരെയും ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.” “വട്ടാണ് നിനക്ക്.” അത് കേട്ട് അവൻ ചിരിച്ചു. “പ്ലസ് ടു കഴിഞ്ഞ് ഇവിടെ വച്ചല്ലാതെ നീ എന്നെ കണ്ടിട്ടുണ്ടായിരുന്നോ?” “നിനക്ക് ഇവിടെ ക്ലാസ് തുടങ്ങി വരുന്നവരെയും എല്ലാ ഞാറാഴ്ച്ചയും ഞാൻ പള്ളി പരിസരത്തു കാണുമായിരുന്നു. നീ കുർബാനക്ക് വരുന്നതും തിരിച് പോകുന്നതും കാണാനായി.” കുറച്ചുനേരത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു. “നിനക്കെന്നെ അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നോ?” അതിനുള്ള മറുപടി അവൻ ഒരു പുഞ്ചിരിയിൽ ഒതുക്കി. ആ പുഞ്ചിരിയിൽ നിന്നും അവൾക്കെല്ലാം മനസിലാകുന്നുണ്ടായിരുന്നു. അവൾ ചോദിച്ചു. “നമുക്കു ഇപ്പോൾ പുറത്തൊന്നും കറങ്ങാൻ പോയല്ലോ.. നിന്റെ ബൈക്കിൽ..” അവൻ അത്ഭുതത്തോടെ ചോദിച്ചു. “നീ ശരിക്കും പറഞ്ഞതാണോ?” അവൾ പുഞ്ചിരിയോടെ പറഞ്ഞു. “അതെ..” അവൻ ചാടി എഴുന്നേറ്റുകൊണ്ടു പറഞ്ഞു. “നീ ഒരു മിനിറ്റ് ഇവിടെ വെയിറ്റ് ചെയ്യ്.. ബൈക്കിന്റെ ചാവി ജീനയുടെ ബാഗിലാണ്.” അവളുടെ മറുപടിക്കു കാക്കാതെ അവൻ വേഗം ക്ലാസ്സിലേക്ക് ഓടി. അവന്റെ ഓട്ടം കണ്ട് ക്ലാരക്ക് ചിരി വന്നു. ശ്രീഹരി ക്ലാസ്സിൽ എത്തിയപ്പോൾ ജീന പൂക്കളം ഇടുന്നതും നോക്കി നിൽക്കുകയായിരുന്നു. അവളുടെ അടുത്ത് ചെന്ന് അവൻ പറഞ്ഞു. “ബൈക്കിന്റെ ചാവി താ..” അവൾ ബാഗിൽ നിന്നും ചാവി എടുത്തുകൊണ്ടു വന്ന് അവന്റെ കൈയിൽ കൊടുത്തുകൊണ്ട് ചോദിച്ചു. “ഇവിടെ പോകുവാ?” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞാനും ക്ലാരയും പുറത്തേക്കൊന്നു കറങ്ങാൻ പോയിട്ട് വരാം.” “ശരിക്കും?” അവൻ ഒരുപുഞ്ചിരിയോടെ അവിടെ നിന്നും തിരിച്ച് നടക്കുമ്പോൾ ജീനയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നിരുന്നു. തുടരും…

Comments:

No comments!

Please sign up or log in to post a comment!