നന്മ നിറഞ്ഞവൻ 2
ഞാൻ നോക്കുമ്പോൾ ഉമ്മ കരഞ്ഞു കൊണ്ടുതന്നെ നിൽക്കുന്നു ഞാൻ ചോതിച്ചു ഇങ്ങള് എന്തിനാ ഉമ്മ ഇങ്ങനെ കരയുന്നെ ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടല്ലോ ഇങ്ങളെ അടുത്ത് അതുകേട്ടു ഉമ്മ കണ്ണീർ തുടച്ചു എന്നെ നോക്കി ചിരിച്ചു ഞാൻ ഉമ്മയുടെ തോളിൽ കയ്യിട്ടു വീടിന്റെ ഉള്ളിൽ കയറി കൂടെ ഉപ്പയും vp യും അനിയനും പെങ്ങളൂട്ടിയും കയറി ഉള്ളിൽ കയറി നോക്കുമ്പോൾ ഉമ്മ food ഒക്കെ നേരത്തി വച്ചിരിക്കുന്നു ഫ്ലൈറ്റ് രാവിലെ 2മണിക്ക് ആയിരുന്നു ഇതിപ്പോ 4മണി ഉമ്മ അപ്പൊ ഉറങ്ങിയില്ലേ ഞമ്മൾ കോഴിക്കോട്ടുകാരുടെ ഒരുവിധം എല്ലാതരാം പലഹാരങ്ങളും ഉമ്മ സെറ്റ് ആക്കിയിട്ടുണ്ട് ഞാൻ എന്തായാലും വിസ്തരിച്ചു തന്നെ food അടിച്ചു ചായകുടി കഴിഞ്ഞപ്പോൾ vp പോകാൻ റെഡിയായി ഞാൻ പോയി കുളിച്ചു ഇനി ഇപ്പൊ ഉറങ്ങണം ഞാൻ ഉമ്മയെയും കൂട്ടി റൂമിൽ പോയി ഉമ്മയുടെ അടുത്ത് ഉമ്മയുടെ കയ്യിൽ കിടന്നുറങ്ങി ഉമ്മയുടെ തലോടൽ ഏറ്റതകൊണ്ട് പെട്ടന്ന് തന്നെ ഞാൻ ഉറങ്ങിപ്പോയി
ഒരു 9മണിക്കാണ് ഞാൻ കണ്ണുതുറന്നത് വീട്ടിൽ ഫുൾ ആളുകൾ ആണ് അപ്പൊ ഉമ്മയുടെ കുടുംബക്കാർ ഉപ്പയുടെയും കുടുംബം ഒക്കെ വന്നിട്ടുണ്ട് ഇനി ഇപ്പൊ ഞാൻ അറിയാതെ എന്റെ കല്യാണം വല്ലതും ഏയ്യ് അങ്ങനെ ഒന്നും ആവില്ല ആ ഞാൻ വന്നത് കൊണ്ട് വന്നതായിരിക്കും ഞാൻ എണിറ്റു പല്ലുതേച്ചു വസ്ത്രം മാറിവന്നു
പുറത്തിറങ്ങി അപ്പോയെക്കും അവിടെ കല്യാണത്തിന് ഉള്ള ആള് ഉണ്ടായിരുന്നു ഞാൻ എല്ലാരോടും ഓരോന്ന് പറഞ്ഞിരുന്നു 10മണി ആയപ്പോ food കഴിക്കാൻ വിളിച്ചു ഞാൻ പോയി നോക്കുമ്പോൾ
കോഴിനിറച്ചത് മുതൽ കോഴിക്കറി വരെ ഉണ്ട് ഞാൻ വിചാരിച്ചു ഇതിന്റെ ഒക്കെ ആവശ്യം ഇവിടെ ഉണ്ടായിരുന്നോ പിന്നെ ചോദിക്കാൻ ഉള്ള പേടി കൊണ്ട് ഞാൻ ചോദിച്ചില്ല ചോദിച്ചാൽ പിന്നെ എല്ലാരും ന്നെ ഒരു അന്യഗ്രഹ ജീവി ആക്കും എന്ന് ഉറപ്പുള്ളത് ആണ് ഞാൻ സ്വയം നിയന്ദ്രിച്ചു food ഒക്കെ കഴിഞ്ഞു ഓരോരുത്തർ ആയി പോയിതുടങ്ങി എല്ലാരും എന്നെ അവരുടെ വീടുകളിൽ പോകാൻ ശ്രമിച്ചു ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ അപ്പൊ ഇനി എപ്പോഴും വരാലോ എന്നൊക്കെ പറഞ്ഞു ഞാൻ എല്ലാരേം യാത്രയാക്കി പിന്നെ അന്ന് വൈകുന്നേരം വരെ വീട്ടിൽ ഉണ്ടായിരുന്നു ഇന്നിപ്പോ ഞായറാഴ്ച ആയതുകൊണ്ട് വൈകുന്നേരം ഫുൾ ടീം ബീച്ചിൽ ഉണ്ടാവും സൊ ഞാൻ അങ്ങോട്ട് വച്ചു പിടിച്ചു ഞങ്ങൾ 6പേരാണ് ഞങ്ങൾ അങ്ങനെ രാത്രി 10വരെ അവിടെ ഇരുന്നു പിന്നെ പിരിഞ്ഞു
പിറ്റേന്ന് രാവിലെതന്നെ ഞാൻ ഇക്കയെ കാണാൻ പുറപ്പെട്ടു ഒരു 10മിനിറ്റ് ഡ്രൈവ് അത്രെ ഉള്ളു ഞാൻ വീട്ടിൽ എത്തി ഇക്ക വിളിച്ചപ്പോ അപ്പത്തന്നെ പെട്ടിയും എടുത്തു വന്നതാ എന്താ ജോലി എന്നുപോലും ചോദിച്ചില്ല ഇനി ഇപ്പൊ എന്തായാലും കുഴപ്പമില്ല നാട്ടിൽ തന്നെ നില്കാലോ ന്നെ വീട്ടിൽ സ്വീകരിച്ചത് രണ്ടു സുന്ദരി കുട്ടികൾ ആണ് 6/3 വയസ്സ് പ്രായം വരും രണ്ടും കോലായിൽ ഇരിന്നു കളിക്കുക ആയിരുന്നു ഇതിപ്പോ ഇക്കാക്ക് ഇത്ര ചെറിയ കുട്ടികളോ eyy സാധ്യത ഇല്ല ഇക്കയുടെ കല്യാണം 21വയസ്സിൽ കഴിഞ്ഞു എന്ന് എന്നോടൊരിക്കൽ പറഞ്ഞത് ഓർമ്മ വന്നു ഇക്കയുടെ പേർസണൽ കാര്യങ്ങൾ ഞാൻ അതികം ചോദിക്കാറില്ല ഒരിക്കൽ എന്നോട് മകളുടെ കാര്യം എന്തോ പറഞ്ഞു തുടങ്ങി പെട്ടന്ന് എന്തോ ഓർത്തപോലെ പെട്ടന്ന് ഇക്ക നിർത്തി ഞാൻ പിന്നെ പുള്ളിയുടെ പേർസണൽ കാര്യങ്ങൾ അങ്ങനെ ചോതിക്കാരും ഇല്ലായിരുന്നുഎന്നാൽ എന്റെ കാര്യങ്ങളും ഞാൻ പുള്ളിയുമായി disscuss ചെയ്യാറുണ്ടായിരുന്നു
ആ ഇനി ഇപ്പൊ ഇക്കയുടെ മക്കൾ ആയാലും എനിക്കെന്താ അല്ലപിന്നെ ഞാൻ മക്കളോട് ഇക്കയെ തിരക്കി മൂത്തകുട്ടി പോയി ഇക്കയുടെ ഭാര്യയെ കൂട്ടി വന്നു ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി ഇത്ത എന്നെ അകത്തേക്ക് കയറ്റി ഇരുത്തി ഇക്ക കുളിക്കുകയാണ് ഞാൻ വെറുതെ മക്കൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പെട്ടന്നുതന്നെ രണ്ടും എന്നോട് കൂട്ടായി ഞങൾ അങ്ങനെ കളിചോണ്ടിരിക്കുമ്പോൾ ഇക്ക വന്നു ആ നീ വന്നോ അപ്പൊ നീ എപ്പോഴാ ജോയിൻ ചെയ്യുന്നേ എന്നു എന്നോട് ചോതിച്ചു ഇന്നിപ്പോ 25ആം തിയതി ആയില്ലെb1ആം തിയതി ജോയിൻ ചെയ്യാം എന്നു പറഞ്ഞു ഞാൻ ഇറങ്ങാൻ നിൽക്കുമ്പോൾ മക്കൾ ഭയങ്കര വാശി രണ്ടിനെയും പുറത്തുകൊണ്ട് പോകണം എന്നു പറഞ്ഞു ഞാൻ അങ്ങനെ ഇക്കയുടെ സമ്മതം വാങ്ങി രണ്ടിനെയും കാറിൽ കയറ്റി എന്റെ അനിയന്റെ കാറിൽ ആണ് ഞാൻ വന്നത് ഞാൻ കാറു ഇതുവരെ വാങ്ങിയിരുന്നില്ല അല്ലെകിൽ തന്നെ 3കൊല്ലം ഒക്കെ കൂടുമ്പോയെ ഞാൻ നാട്ടിൽ വരാറുള്ളൂ ആഎനിക്ക് എന്തിനാ സ്വന്തം വണ്ടി ഞാൻ സാദാരണ നാട്ടിൽ വന്നാൽ കാറു വാടകയ്ക്ക് edukkaraanu പതിവ് ഇതിപ്പോ ഇനി ഇവിടെത്തന്നെ അല്ലെ അപ്പൊ സ്വന്തം ആയി ഒരു വണ്ടി എടുക്കണം ഏതു വേണം എന്നു ഇതുവരെ തീരുമാനം ആയിട്ടില്ല ഞാൻ അങ്ങനെ രണ്ടിനെയും കൊണ്ട് പുറത്തൊക്കെ പോയി ചുറ്റി വന്നു മക്കൾക്ക് കുറച്ചധികം മിട്ടായിയും കളിപ്പാട്ടങ്ങളും എല്ലാം ഞാൻ വാങ്ങിയിരുന്നു അതെല്ലാം എടുത്തു വീട്ടിൽ വച്ചുകൊടുത്തു രണ്ടാളും എനിക്ക് ഓരോരോ ഉമ്മയും തന്നു വീട്ടിലേക് കയറിപ്പോയി
അഹമ്മദേ എന്ന വിളി കേട്ടാണ് ഞാൻ തിരിഞ്ഞത് ഇക്കയാണ് വിളിച്ചത് നീ ഇനി 1ആം തിയതി അങ്ങുപോയി ജോലിക്ക് കയറിക്കോ ഞാൻ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട് അപ്പൊ ഇനി നീ അങ്ങോട്ട് പോയാൽ മതി ഞാൻ ചിരിച്ചു കൊണ്ട് ഓക്കേ പറഞ്ഞു തിരിച്ചു പൊന്നു അങ്ങനെ 1ആം തിയതി വന്നു ഞാൻ ഇതിനിടയിൽ ഒരു audiq5 എടുത്തു സെക്കന്റ് ആണ് ബോംബെ പോയി എടുത്തു വന്നു അവിടെ വിലക്കുറവാണ് പിന്നെ നാട്ടിൽ കൊണ്ടുവന്നാൽ നമ്മുക്ക് ഇഷ്ട നമ്പർ ഇടുകയും ആവാം എന്റെ വണ്ടിയുടെ
നമ്പർ 2468 ആണ് അനിയനും പെങ്ങളുടെയും വണ്ടിക്കും അതു തന്നെ ആണ് നമ്പർ ഞാൻ തന്നെ ആണ് അവർക്ക് ആ നമ്പർ എടുത്തു കൊടുത്തത് പെങ്ങളൂട്ടി കോളേജ് ലെക്ചർ ആണ് അളിയനും അത് തന്നെ ആണ് അവരൊക്കെ രാവിലെ ഒരോ തിരക്കിൽ ആയതിനാൽ ഞാൻ തന്നെ ആണ് പിള്ളേരെ കൊണ്ടുചെന്നു സ്കൂളിൽ വിടാറു തിരിച്ചു കൊണ്ടുവരുന്നതും ഞാൻ തന്നെ അങ്ങന ഓഫീസിൽ എന്റെ ആദ്യ ദിവസം വന്നു എന്റെ വണ്ടി ഞാൻ ഓഫ്‌സിലെ പാർക്കിംഗ് കൊണ്ട് നിർത്തി എല്ലാരും അത്ഭുതത്തോടെ തന്നെ എന്നെ നോക്കുന്നുണ്ട് ഇതാരപ്പാ ഇപ്പൊ audi കാറിൽ ഒക്കെ വരാൻ എന്നാണ് നോട്ടത്തിന്റെ അർത്ഥ എന്ന് എനിക്ക് മനസിലായി എന്നെ ഒരു പെൺകുട്ടി വന്നു അകത്തേക്ക് കൂട്ടി കൊണ്ട്പോയി അഹമ്മദ് സർ അല്ലെ എന്ന് ചോതിച്ചു സാറോ ഞാൻ മനസ്സിൽ ആലോചിച്ചു അപ്പൊ എനിക്ക് ഇവിടെ ഉയർന്ന പോസ്റ്റ് ഏതോ ആണ് എന്ന് മനസിലായി ആ കുട്ടി എന്നെ കൊണ്ട് ഒരു കാബിനിൽ കയറി ഞാൻ ബോർഡ് വായിച്ചു ജനറൽ മാനേജർ അപ്പൊ ജിഎം നെ കാണാൻ ആണ് പോക്ക് എന്ന് എനിക്ക് മനസിലായ ഉള്ളിൽ കയറിയപ്പോ
ആ കുട്ടി അവളുടെ ഫോൺ എന്റെ നേരെ നീട്ടി ഫോണിൽ ഇക്ക ആണെന്ന് എനിക്ക് മനസിലായി ഞാൻ സംസാരിക്കാൻ തുടങ്ങി അപ്പൊ ആണ് ഞാൻ ആണ് ഇനിമുതൽ കമ്പനിയിൽ ജനറൽ മാനേജർ എന്നെനിക് മനസിലായത് എനിക്ക് എന്തെങ്കിലും പറയാൻ പറ്റും മുൻപ് ഫോൺ കട്ട് ആയി
ഞാൻ അങ്ങനെ ഷോക്ക് ആയി ഇരിക്കുക ആയിരുന്നു ഇത്രേം വലിയ കോപനിയുടെ ജിഎം അതും ഞാൻ ആ ഇനി ഇപ്പൊ എന്തായാലും വരുന്നത് വരട്ടെ ഞാൻ അങ്ങനെ ആ ജോലി കുറച്ചൊക്കെ പഠിക്കാൻ തുടങ്ങി ന്റെ അസിസ്റ്റന്റ് ആണ് ആ കുട്ടി പേര് അഞ്ജലി ഒരു 20വയസ്സ് കാണും അവളുടെ സഹായത്തോടെ ഞാൻ എല്ലാ ജോലിയും പഠിച്ചു വരുന്നു അങ്ങനെ അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു ഞാൻ നാളെ രാവിലെ 10മണിക്ക് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യാൻ ഞാൻ പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി ഞാൻ നേരെ സഫയേയും മർവയെയും(പെങ്ങളുടെ മക്കൾ ) സ്കൂളിൽ നിന്നും കൂട്ടാൻ പോയി അവരെയും എടുത്തു ഞാൻ നേരെ വീട്ടിൽ പോയി ഉച്ചക്ക് ഞാൻ ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയില്ലായിരുന്നു വീട്ടിൽ പോയ അപ്പൊ തന്നെ അവർ കുളിച്ചു റെഡിയായി എന്നോടൊപ്പം വന്നിരുന്നു ഞാൻ ഭക്ഷണം കഴിക്കുവായിരുന്നു ഞാൻ അവർക്കും വാരി കൊടുത്തു അവരെ കുളിപ്പിച്ചു കഴിഞ്ഞു ഉമ്മയും എന്റെ അടുത്ത് വന്നിരുന്നു
അല്ല എന്താ നിന്റെ ഉദ്ദേശം ഉമ്മ എന്നോട് ചോദിച്ചു
ഞാൻ ഒന്നും മനസിലാവാത്ത പോലെ ഉമ്മയെ നോക്കി ഉമ്മ തുടർന്ന്
അല്ല നിനക്ക് ഇപ്പൊ 30വയസ്സായി എന്ന് ഓർമ ഉണ്ടോ നിനക്ക്
നിന്റെ കല്യാണം ഇനി എപ്പോഴത്തേക്ക് ആണ് കാത്തു നിൽക്കുന്നെ
എന്റെ ഉമ്മ അതിന്റെ കാരണം ഉമ്മാക്ക് തന്നെ അറിയാലോ പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ ഉമ്മ പറയുന്നേ
ഇപ്പൊ നീ ഇവിടെത്തന്നെ ഉണ്ടല്ലോ ഇനി കല്യാണം ആലോചിക്കട്ടെ എന്നാ ഞാൻ ചോതിക്കുന്നെ
ഇനി ഉമ്മ ധൈര്യം ആയി ആലോചിച്ചോളൂ എനിക്ക് പൂർണ്ണ സമ്മതം ആണ് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു പക്ഷെ എനിക്ക് ചില കണ്ടീഷൻസ് ഒക്കെ ഉണ്ട്
ഉമ്മ എന്താണ് എന്നുള്ള അർത്ഥത്തിൽ എന്നെ നോക്കി
ഞാൻ കുറച്ച് മടിയോടെ ആണെകിലും എന്റെ ആഗ്രഹം പറഞ്ഞു (എന്റെ ആഗ്രഹം ഇപ്പൊ എന്തായാലും ഞാൻ പറയുന്നില്ല അതൊരു സർപ്രൈസ് ആണ് ഈ കഥയുടെ ട്വിസ്റ്റ് ആണ് അത് )
എന്റെ ആഗ്രഹം കേട്ട് ഉമ്മ എന്നെ ആശങ്കയോടെ നോക്കി
ഞാൻ എന്റെ ആഗ്രഹത്തിന്റെ കാരണം ഉമ്മയോട് വ്യക്‌തമാക്കി
കാരണം കേട്ട ഉമ്മ സന്തോഷം കൊണ്ട് എന്നെ നെറുകയിൽ ചുംബിച്ചു
അപ്പോയെക്കും സഫയും മറവയും പുറത്തു പോണം എന്നുപറഞ്ഞു ബഹളം വെക്കാൻ തുടങ്ങി ഞാൻ അവരെയും കൊണ്ട് മാളിൽ പോയി ഒരു കറക്കം ഒക്കെ കഴിഞ്ഞു അവർക്കു കുറച്ചു കളിപ്പാട്ടങൾ ഒക്കെ വാങ്ങി തിരിച്ചു വന്നു രണ്ടാളും ഫുൾ ഹാപ്പി ആണ് ഞങ്ങൾ വീടിന്റെ മുന്നിൽ എത്തിയപ്പോ തന്നെ ഞങ്ങളെ കാത്തുനില്ക്കുകയാണ് ന്റെ പെങ്ങളൂട്ടി ന്നെ രണ്ടാളും പൊടിച്ചിട്ടുണ്ടാവും എന്ന് അവൾക്ക് അറിയാം വീട്ടിൽ എത്തിയപ്പോൾ തന്നെ രണ്ടും ടോയ്‌സ് ഒക്കെ എടുത്തു ഇറങ്ങുന്നത് കണ്ടപ്പോ തന്നെ അവൾക്ക് ദേഷ്യം വന്നു ഇക്കാക്ക ആണ് രണ്ടിനും ആവശ്യം ഉള്ളതും ഇല്ലാത്തതും ഒക്കെ വാങ്ങി കൊടുക്കുന്നെ ഇപ്പൊ തന്നെ ഇവിടെ ടോയ്‌സ് മുട്ടി നടക്കാൻ വയ്യ
ഞാൻ ന്റെ കുട്ടികൾക്കല്ലാണ്ട് ആർക്കാ ഇതൊക്കെ വാങ്ങി കൊടുക്ക ഞാൻ തിരിച്ചടിച്ചു
നേരത്തിനു കല്യാണം കഴിച്ചെങ്കിൽ സ്വന്തം മക്കൾക്ക് വാങ്ങി കൊടുക്കായിരുന്നല്ലോ അവളും വിട്ടില്ല
ഇത്തവണ എന്തായാലും ഞാൻ ഉത്തരമില്ലാതെ തോറ്റു ഞാൻ വേഗം അകത്തേക്ക് പോയി രക്ഷപെട്ടു ഇല്ലെങ്കിൽ അവളെന്നെ കൊന്നു കൊലവിളിക്കും എന്ന് എനിക്ക് അറിയാം
പിറ്റേന്ന് രാവിലെ 9മണിക്ക് തന്നെ ഞാൻ ഓഫീസിൽ എത്തി എന്റെ വർക്ക് തുടങ്ങി ഞാൻ സ്യൂട്ട് ഒക്കെ ഇട്ടിട്ടാണ് പോയത് ജിഎം ആണല്ലോ അപ്പൊ അങ്ങനെ ഒക്കെ വേണമല്ലോ
9.
10.00മണി ആയപ്പോ തന്നെ ഞാൻ ഹാളിൽ ചെന്ന് എന്നെ കണ്ടപ്പോ എല്ലാരും എണീറ്റ നിന്നും ഞാൻ എല്ലാരോടും ഇരിക്കാൻ പറഞ്ഞു കൊണ്ട് തുടങ്ങി ഞാൻ എന്നെ എല്ലാവർക്കും പരിചപ്പെടുത്തി പിന്നെ ഓരോരുത്തരും നിക്ക് അവരവരുടെ പേരുകൾ പറഞ്ഞു പരിജയ പെടുത്തുകയും ചയ്തു അങ്ങനെ മീറ്റിംഗ് കഴിഞ്ഞു പോകാൻ നേരം ഞാൻ എല്ലാരോടും പറഞ്ഞു ഇപ്പൊ ഞാൻ ആണ് ഏറ്റവും പ്രായത്തിൽ മൂത്തത് എനിക്ക് ഇപ്പൊ 30വയസ്സ ആയി എന്നേക്കാൾ പ്രായം ഉള്ള ആരും തന്നെ ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല സൊ അതുകൊണ്ട് എല്ലാരും എന്നെ ഇക്കാക്ക എന്ന് വിളിച്ചാൽ മത്തി സർ വേണ്ട പിന്നെ എന്നെ കാണുമ്പോൾ എണീറ്റു നിന്നുള്ള ബഹുമാനം വേണ്ട അതൊക്കെ മനസ്സിൽ മതിയാവും അതുംകൂടി കേട്ടപ്പോൾ എല്ലാരുടെയും മുഖം തിളങ്ങി ഇന്നത്തെ ചായ എന്റെ വക ആണ് എല്ലാരും സന്തോഷത്തോടെ വന്നു ചായ കൊടിച്ചോളൂ അങ്ങനെ ചായസത്കാരം കഴിഞ്ഞു എല്ലാരും ജോലികളിൽ മുഴുകി മൊത്തത്തിൽ 120സ്റ്റാഫ് ഉണ്ട് ഈ കൺസ്ട്രക്ഷൻ കമ്പനിയിൽ സ്ത്രീകളും പുരുഷൻമാറും ഉണ്ട് അതിൽ ഞാൻ എല്ലാരോടും നന്നായി തന്നെ പെരുമാറി എല്ലാരും എനിക്ക് സഹോദരി സഹോദരന്മാർ തന്നെ ആയിമാറി പെട്ടന്ന് തന്നെ അങ്ങനെ ഇപ്പൊ ഞാൻ വന്നിട്ട് 6മാസം കഴിയുന്നു ഇക്ക മിക്കവാറും ഇങ്ങോട്ട് വരാറില്ല ഇക്ക ആണ് ചെയർമാൻ, ഇക്കയുടെ മൂത്തമകൾ വൈസ് ചെയർമാൻ ഞാൻ ആണ് അതുകഴിഞ്ഞാൽ അടുത്തത് പടച്ചോന്റെ കൃപകൊണ്ട് എല്ലാ ഞാൻ വന്നതിനു ശേഷം എല്ലാമാസവും കമ്പനി നല്ല പ്രൊഫൈറ്റിൽ ആണ് പോകുന്നത് നമ്മുടെ ബാംഗ്ലൂർ ഓഫീസിൽ ഉള്ളതിനേക്കാളും ലാഭം ഇപ്പൊ ഇവിടെ ആണ് ഇക്കയുടെ മൂത്ത മകൾ ആണ് ആ ബ്രാഞ്ച് നടത്തുന്നത് അതിപ്പോൾ നഷ്ടത്തിൽ ആണെന്നാണ് കേൾക്കുന്നത് അടുത്ത് തന്നെ പൂട്ടും എന്നും പിന്നെ മകൾ ഇവിടെ വരും എന്നും ഞാൻ വന്നു 9മാസം ആയപ്പോൾ ഒരിക്കൽ ഇക്ക പറഞ്ഞു പടച്ചോനെ ആ പെണ്ണ് ഇനി എങ്ങനെ ആയിരിക്കും പണികിട്ടോ എന്നായിരുന്നു അപ്പൊ എന്റെ ചിന്ത ഇതറിഞ്ഞ സ്റ്റാഫിൽ എല്ലാരുടെയും മുഖത്തും ഞാൻ ആ ആശങ്ക കണ്ടു പിന്നെ എല്ലാരും എന്നെ ആണ് പ്രതീക്ഷയോടെ കാണുന്നത് ഞാൻ വന്ന ശേഷം എല്ലാരുടെയും ശമ്പളം കൂട്ടി എല്ലാം നൽകിയിരുന്നു ഇക്ക എനിക്ക് കമ്പനിയിൽ പൂർണ സ്വാതന്ദ്ര്യം നൽകി ദിവസം തോറും കമ്പനി വളർന്നുവന്നു അങ്ങനെ ആ ദുഃഖവാർത്ത ഞങ്ങളെ തേടി എത്തി ബാംഗ്ലൂർ ബ്രാഞ്ച് പൂട്ടി ഇനി വൈസ് ചെയർമാൻ ഇവിടെതന്നെ കാണും എന്ന് ഇപ്പൊ ഞാൻ വന്നിട്ട് 1വർഷം കഴിഞ്ഞു എനിക്ക് വയസ്സ് 31ആയി എന്നല്ലാതെ എന്റെ ആഗ്രഹങ്ങൾക്കൊത്ത ഒരു പെണ്ണിനേയും എനിക്ക് കിട്ടിയില്ല ഉമ്മ അന്വേഷിച്ചു മടുത്തുപെങ്ങൾ എന്നോ ആ പരിപാടി വിട്ടു നടക്കില്ല എന്ന് തോന്നിക്കാണും അല്ലപിന്നെ
പക്ഷെ ഞാൻ എന്റെ നിബദ്ധനകളിൽ തന്നെ ഉറച്ചുനിന്നു ഇനി ഇപ്പൊ കല്യാണം കഴിച്ചില്ലെങ്കിലും വിട്ടുവീഴ്ചക്കില്ല എന്നുതന്നെ ഉറപ്പിച്ചു പിറ്റേന്ന് ഓഫീസിൽ പോയ ഞങ്ങളെ വരവേറ്റത് ഒരു സന്തോഷവാർത്ത ആണ് ഇക്കയുടെ മകൾ അവിടെ ഒരു കോഴ്‌സിന് ചേർന്നു ഇനി ഇപ്പൊ 1year കഴിഞ്ഞേ അവൾ വരൂ എന്ന് അതുകേട്ടതോടെ സ്റ്റാഫ് എല്ലാരും തന്നെ ആഘോഷത്തിൽ ആയി അതിനേക്കാൾ വലിയ സന്തോഷം ആണ് അന്ന് വൈകീട്ട് എന്നെ തേടി വന്നത് ഞാൻ വീട്ടിൽ എത്തി ചായ കുടിക്കുക ആയിരുന്നു അപ്പോയാണ് എന്റെ പുന്നാര പെങ്ങളും ഉമ്മയും കൂടെ അവിടേക്കു വന്നത് എന്തോ പറയാൻ ഉണ്ട് ഉമ്മാക് പക്ഷെ എന്തോ മടിപോലെ ഇങ്ങൾക്കെന്താ ഉമ്മ പറയാൻ ഉള്ളെ ഞാൻ ചോദിച്ചു ഉമ്മ മടിച്ചു മടിച്ചു തുടങ്ങി അത് മോനെ ഒരു കല്യാണാലോചന വന്നിട്ടുണ്ട് ഉമ്മ നിർത്തി എന്നെ ഒന്ന് നോക്കി ഞാൻ ഇരുത്തി ഒന്ന് മൂളി നല്ല കൂട്ടര നിക്ക് നേരിട്ട് അറിയാവുന്ന കുട്ടിയ എന്റെ പെങ്ങൾ അടിച്ചു ഒരു ഗോൾ ഇപ്പൊ ഡിഗ്രി കഴിഞ്ഞതേ ഉള്ളു ഞാൻ അൽപ്പം ഗൗരവത്തിൽ തന്നെ പറഞ്ഞു നിങ്ങൾക്കൊക്കെ പറഞ്ഞാലും mansilaaville നിക്ക് ന്റെ മോളായി കൊണ്ട് നടക്കാൻ അല്ല ഭാര്യ ആകാൻ ആണ് പെണ്ണ് വേണ്ടത് അതിനു നിനക്കാണെന്നു ആരുപറഞ്ഞു നിന്റെ കണ്ടിഷൻ ഒക്കെ വച്ചു പെണ്ണ്നോക്കി ഞങ്ങൾ മടുത്തു ഇത് എന്റെ അനിയനാ പെണ്ണ് നോക്കുന്നെ ഇക്കാക്ക ഈ ജന്മം ഒരു പെണ്ണ് കെട്ടും എന്ന് എനിക്ക് തോന്നുന്നില്ല അവൾ അടുത്ത ഗോൾ അടിച്ചു അപ്പപ്പോ അതാണ് കാര്യം ന്നെ നിർത്തി അനിയനെ കെട്ടിക്കണം എന്ന് പറയാൻ ഉമ്മാക്ക് മടി വെറുതെ അല്ല ഞാൻ ചിരിച്ചു കൊണ്ട് ഉമ്മയെ നോക്കി പക്ഷെ അവിടെ സങ്കടം ആയിരുന്നു ഭാവം ന്റെ ഉമ്മ അവന്റെ കാര്യം ഞാൻ പറയാൻ ഇരിക്കുക ആയിരുന്നു ന്റെ കല്യാണം വരെ അവനെ ഇങ്ങനെ നിർത്താൻ പറ്റോ ന്നാലും ഉമ്മാന്റെ കുട്ടി ഇങ്ങനെ നിൽക്കുമ്പോൾ ഉമ്മ എങ്ങനാ ഓനെ എങ്ങനാ കെട്ടിക്ക ന്റെ ഉമ്മ നിക്ക് വിധിച്ച ടൈം ആയിട്ടുണ്ടാവില്ല അല്ലതെ ഇപ്പൊ എന്താ പറയാ ഇതിപ്പോ ഇവൾക്ക് അറിയാവുന്ന കുട്ടി അല്ലെ ഇവളുടെ സ്റ്റുഡന്റ് ആണുംതാനും ഇപ്പൊ എന്തായാലും ഇത് നടക്കട്ടെ ശേഷം ന്റെ നോക്കാം ഇത് കഴിഞ്ഞു പിന്നെ ന്റെ ഉമ്മ ഫ്രീ അല്ലെ അപ്പൊ നിക്ക് വേണ്ടി എത്ര വേണേലും അന്വേഷിച്ചു നടക്കാലോ ഞാൻ അതും പറഞ്ഞു ചിരിച്ചു
ഉമ്മ സങ്കടത്തിൽ തന്നെ ആണ് ഞാൻ പിന്നെ അങ്ങനെ നടന്നു പെട്ടന്ന് തന്നെ കല്യാണം വന്നു അനിയന്റെ കല്യാണം വിളിക്കാൻ പോയിടത്തെല്ലാം ന്റെ കല്യാണവിഷയം ചർച്ചയായി ന്റെ ഫ്രണ്ട്സിന്റെ ഇടയിൽ ഞാൻ ആക്രമിക്കപ്പെട്ടു എന്നാലും കല്യാണ ദിവസം സന്തോഷത്തോടെ ഓടിനടന്നു എല്ലാ ജോലിയും ചെയ്യുന്ന എന്നെ കണ്ടു എല്ലാരും അന്ധംവിടുകയും ചെയ്തു എന്ന് മാത്രം അല്ല എന്നെ കളിയാക്കിയവർ എല്ലാം ഇളിഭ്യരായി പോവുകയും ചെയ്തു അനിയന്റെ പെണ്ണ് വീട്ടുകാരുടെ വിരുന്നിൽ മുതൽ ഒരു ബന്ധവും ഇല്ലാത്ത ബന്ധുവീട്ടിലെ വിരുന്നിവരെ എന്റെ കല്യാണം ചർച്ചയായി പോകെപ്പോകെ ജീവിതത്തിൽ പ്രേമിച്ചു നടക്കാത്ത എന്നെ നിരാശ കാമുകൻ മുതൽ ഗേ വരെ ആക്കി മാറ്റി സമൂഹം ഒരിക്കൽ എന്റെ ഒരു ബന്ധു എന്നോട് ചോദിച്ചു നിനക്ക് വേറെ വല്ല പ്രശ്നം ഉണ്ടെങ്കിൽ എനിക്ക് അറിയാവുന്ന ഒരു ഡോക്ടർ ഉണ്ട് ഒന്ന് പോയി കണ്ടോ എന്ന് എന്നെ പ്രാന്തൻ ആകാഞ്ഞത് ഭാഗ്യം അനിയന് ഇപ്പൊ ഒരു കുഞ്ഞു പിറന്നു ഞങളുടെ സ്വന്തം ഫറാമോൾ എന്നിട്ടും എന്റെ ഏകാന്ത ജീവിതം മാത്രം മാറിയില്ല ഞാൻ ഇപ്പോഴും അവിവാഹിതൻ തന്നെ 32ആം വയസ്സിലും കന്യകാൻ ആയി തുടരാൻ വിധിക്കപ്പെട്ടവൻ എല്ലാർക്കും ഞാൻ ഒരു കളിപ്പാട്ടം ആയപ്പോൾ ഉമ്മാക്ക് മാത്രം ഞാൻ തീരസംഗടം ആയി നിന്നുപോന്നു എങ്കിലും ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു ഇപ്പൊ എനിക്ക് എന്റെ കൂട്ടുകാരനോട് ചേർന്നു നടത്തുന്ന ഫാർമിൽ partnership ഉണ്ട് ഞാൻ എല്ലാ ശെനി ഞായറാഴ്ച കളിലും അവിടെ പോവും ശെനിയായ്ച്ച കമ്പനി ഉച്ച വരെയേ ഉണ്ടാകു ഞാൻ അന്ന് പോകാറില്ല പകരം വെള്ളിയാഴ്ച രാത്രി തന്നെ ഊട്ടിയിലേക് തിരിക്കും അവിടെ ആണ് ഞങളുടെ ഫാം അവൻ അവുടുത്തുകാരൻ ആണ് അവൻ ആണ് ഫാം നടത്തുന്നത് ഞാൻ സൈലന്റ് പാർട്ണർ മാത്രം എല്ലാപ്രാവശ്യവും ഞാൻ പോകുമ്പോൾ അവനും മക്കള്ക്കും കോഴിക്കോടൻ അലുവയും കായവര്ത്തതും മക്കൾക്ക് ടോയ്സും ഒക്കെ കൊണ്ടുപോകു അവിടത്തെ രണ്ടുദിവസം ആണ് ഞാൻ ഏറ്റവും കൂടുതൽ ആനന്ദിക്കാര് ഞാനും അവിടത്തെ പണികൾ ചെയ്യും പശുക്കൾക്ക് തീറ്റ കൊടുക്കും അങ്ങനെ ലയിച്ചങ്ങു ചേരും ആ അയച്ച തിരിച്ചു വന്നപ്പോൾ അത്ര നല്ലതല്ലാത്ത വാർത്ത ആണ് എന്നെ സ്വീകരിച്ചത് ഞങളുടെ വൈസ് ചെയർമാൻ വരുന്നു ഇക്കയുടെ മകൾ കോഴ്സ് കഴിഞ്ഞു ഈ ആഴ്ച എത്തും എല്ലാരും ടെൻഷനിൽ ആണ് എങ്കിലും എന്നിൽ എല്ലാരും പ്രതിക്ഷ അർപ്പിക്കുന്നപോലെ എനിക്ക് തോന്നി ആ ബുധനാഴ്ച എന്നെ ഇക്ക വീട്ടിലേക്കു വിളിപ്പിച്ചു ഞാൻ മക്കൾക്ക് കുറെ ടോയ്സും ചോക്ലേറ്റ് ഒക്കെ വാങ്ങി പോയി കാര്യം മറ്റൊന്നും അല്ല ഇക്കയുടെ മകൾ നാളെ ഫ്ലൈറ്റ് ഇറങ്ങുന്നത് കൊച്ചിയിൽ ആണ് അവിടെ ആരെയൊക്കെയോ കാണാൻ ഉണ്ട് പോലും രാത്രി ആണ് ഫ്ലൈറ്റ് അതുകൊണ്ട് ഞാൻ പിക്കപ്പ് ചെയ്യാൻ പോണം എന്നിട്ട് അന്നുരാത്രി അവിടെ താങ്ങി പിറ്റേന്ന് കാണാൻ ഉള്ളോരേ ഒക്കെ കണ്ടു ഇങ്ങോട്ട് കൂട്ടികൊണ്ടുവരണം കാദര്ക്ക ലീവ് ആണ്, ഇക്കയുടെ ഡ്രൈവർ ആണ് കാദര്ക്ക ഇക്കയോട് പറ്റില്ല എന്ന് പറയാൻ പറ്റാത്തത് കൊണ്ട് എനിക്ക് അത് ഏറ്റെടുത്തു ചെയ്യേണ്ടി വന്നു അങ്ങനെ ഞാൻ എന്റെ audiq5 ഇൽ കൊച്ചിയിലേക്ക് വിട്ടു (തുടരും)
Comments:
No comments!
Please sign up or log in to post a comment!