നന്മ നിറഞ്ഞവൻ
കുവൈറ്റ് എയർപോർട്ട് അന്നൗൺസ്‌മെന്റ് കേട്ടുകൊണ്ടാണ് ഞാൻ എയർപോർട്ടിന് അകത്തേക്ക് കയറുന്നത്
ഞാൻ ഞാൻ തന്നെയാണ് ഇതിലെ ഹീറോ അഹമ്മദ് ഒരു പാവം പ്രവാസി ഇപ്പൊ 30വയസ്സ് ഒരു സാധാരണ മലയാളി കാണാൻ ഇപ്പൊ വലിയ കുഴപ്പമില്ല എന്നുതന്നെ ആണ് എന്റെ പക്ഷം ഇപ്പോഴും ഒറ്റയാൻ ആണ് അതായത് സ്റ്റിൽ സിംഗിൾ എന്ന്
അപ്പൊ നിങ്ങൾ ചോദിക്കും ഇത്ര വിഷമം ഉണ്ടെങ്കിൽ കെട്ടികൂടായിരുന്നോ എന്ന് അല്ലെ പക്ഷെ ഒരു പ്രവാസി ആയികൊണ്ട് കല്യാണം കഴിക്കുന്നതിൽ എനിക്ക് വലിയ താല്പര്യമില്ലയിരുന്നു
അപ്പൊ നിങ്ങൾ കരുതും ഞാൻ ഒരു സംശയ രോഗി ആണെന്ന് അല്ലെ എന്നാൽ നിങ്ങള്ക്ക് തെറ്റിപ്പോയി ഇപ്പൊതന്നെ വീട്ടിൽ നിന്നും ഇങ്ങോട്ട് വരുമ്പോൾ ഉമ്മയും പെങ്ങളും തന്നെ ആവശ്യത്തിന് കരയുന്നുണ്ട് ഇനി ആാാ കൂട്ടത്തിലേക്കു എന്തിനാ ഒരു പുതിയ മെമ്പർ കൂടി എന്ന് കരുതി അത്രെ
ഇപ്പൊ ഇത് വായിക്കുന്ന നിങ്ങൾ പെൺകുട്ടികൾ പറയും എടാ പൊട്ടാ ഞങ്ങൾ സ്ത്രീകൾക്ക് ആ ദുഃഖത്തിലും സന്തോഷം കണ്ടെത്താൻ കഴിയുമെന്നു അല്ലിയോ
ചിലപ്പോ സെരിയായിരിക്കാം പക്ഷെ എനിക്ക് അതു അറിയില്ലല്ലോ അല്ലെകിൽ തന്നെ +2വരെ പഠിച്ചത് ബോയ്സ് സ്കൂളിൽ കോളേജിൽ ആണെകിൽ നമുക്ക് പെൺകുട്ടികളോട് അങ്ങനെ സംസാരിക്കാനും പറ്റുന്നില്ല
എല്ലാം നമ്മുടെ കോംപ്ലക്സ് തന്നെ അല്ലാണ്ട് എന്താ പറയാ
മറ്റുള്ളോരെക്കെ പെൺകുട്ടികളെ കുപ്പിയിലാകുമ്പോൾ ഞാൻ മാത്രം ശശി
അല്ലെങ്കിൽ തന്നെ നമുക്ക് ഇതൊന്നു പറഞ്ഞിട്ടില്ല എന്ന് കരുതാൻ ആയിരുന്നു എനിക്ക് ഇഷ്ടം
അങ്ങനെ 3വർഷം കൊണ്ട് എനിക്ക് പെൺകുട്ടികളെ പറ്റി ഒന്നും മനസിലായില്ല എന്ന് നിങ്ങള്ക്ക് ഇപ്പൊ മനസിലായില്ലേ
ഇനി എന്നെപ്പറ്റി പറയാം അല്ലിയോ കോലം ഒക്കെ നിങ്ങള്ക്ക് മനസിലായല്ലോ അല്ലെ സ്വഭാവവും വ്യക്തം ഇനി കുടുംബത്തെ പറ്റി പറയാം വീട്ടിൽ ഉമ്മ ഉപ്പ പെങ്ങളൂട്ടി അനിയചാർ
പെങ്ങളൂട്ടി കോളേജ് ലെക്ചർ ആണ് അളിയനും അതുതന്നെ രണ്ടു മക്കൾ സന്തുഷ്ട കുടുംബം
പിന്നെ അനിയൻ ചെക്കൻ MBA കാരൻ ആണ് നല്ല ഒരു MNCയിൽ തന്നെ ഇപ്പൊ ജോലിയും ചെയ്തു നാട്ടിൽതന്നെ ഉണ്ട്
എന്റെ വീട് കോഴിക്കോടാണ് അതുപിന്നെ എന്റെ വർത്താനം കേട്ടപ്പോ തന്നെ നിങ്ങൾക്ക് കത്തിക്കാണും അല്ലിയോ
10വർഷം കുവൈറ്റിൽ നിൽക്കണം എന്നിട്ട് ക്യാൻസൽ ചെയ്തു നാട്ടിൽ പോണം എന്നായിരുന്നു എന്റെ പ്ലാൻ എന്നാൽ പടച്ചോൻ സഹായിച്ചു ആ പ്ലാൻ ഒക്കെ പൊട്ടി എനിക്ക് ഒരു ലോട്ടറിയും അടിച്ചു
ലോട്ടറി എന്ന് വച്ചാൽ ഭാഗ്യക്കുറി അല്ലകെട്ടോ ഞാൻ ഇപ്പൊ 8വർഷം കൊണ്ട് കുവൈറ്റ് ജീവിതത്തിനു വിടപറഞ്ഞു പോകാന്
ഇതിനു കാരണം ഇക്കയാണ് എന്റെ ഹാമിദിക്ക എന്റെ കമ്പനിയിൽ ജിഎം ആയിരുന്നു പുള്ളി ഈ കുവൈറ്റ് നഗരത്തിൽ എനിക്ക് പ്രിയപെട്ടവരിൽ ഒരാൾ നാട്ടിൽ തന്തതന്നെ ഇഷ്ടംപോലെ ഉണ്ടാക്കിവച്ചിട്ടും ഇയാൾ ഇവിടെ എന്തിനു വന്നെന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആ അതുകൊണ്ട് എനിക്ക് ഇപ്പൊ ഗുണം ആയി
പുള്ളി രണ്ടുകൊല്ലം ആയി നാട്ടിൽ settled ആണ് അവിടെ ഇപ്പൊ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു എന്നെ ഇപ്പൊ അങ്ങോട്ട് വിളിച്ചിരിക്കാന് അതുകൊണ്ട് ഞാൻ ഫുൾ ഹാപ്പിയാണ് നാട്ടിലും നിൽക്കാം പിന്നെ ജോലിയും സെറ്റ് ആയി ഇതില്പരം ഒരു ഗുള്ഫ്കാരന് എന്തുവേണം അല്ലപിന്നെ
അങ്ങനെ ഞാൻ ഫ്ലൈറ്റിൽ കയറി ഇരുന്നു ഇനി ഒരു ചെറിയ തിരിഞ്ഞു നോട്ടം എന്റെ ലൈഫിലേക്കു
ചെറുപ്പം മുതൽ തന്നെ ദൈവത്തിനു ഞാൻ പ്രിയപ്പെട്ടവൻ ആണെന്ന് തോന്നിയിട്ടുണ്ട് എനിക്ക് കാരണം ഞാൻ ഒന്നിനും അതികം കാശപ്പെടേണ്ടി വന്നിട്ടില്ല എല്ലാം അതിന്റെ സമയത്തു എന്നിൽ എങ്ങനെയോ പടച്ചോൻ കൊണ്ടുത്തരും
വലിയ സാമ്പത്തിക ഉന്നമനം ഒന്നും ഉള്ള കുടുംബം ആയിരുന്നില്ല എന്റെ എങ്കിലും ഉമ്മയുടെ കുടുംബം ഞങ്ങളെ അളവറ്റ് സഹായിച്ചു
ഒന്നിനും ഞങ്ങൾ ചോദിക്കേണ്ടി വന്നില്ല എല്ലാരും അറിഞ്ഞുകൊണ്ട് ഇങ്ങോട്ട് എല്ലാം തന്നു
ഡിഗ്രി കഴിഞ്ഞു വിസ പോലും ഞാൻ ചോദിക്കാതെ എളാപ്പ തന്നു ഇങ്ങോട്ട് കൊണ്ടുവന്നു
ഇവിടെ എന്റെ മൂത്തമ്മയുടെ 3മക്കൾ ഉണ്ടായിരുന്നു അവർക്കെല്ലാം ഞാൻ കുഞ്ഞനിയന് ആയിമാറി അവരെല്ലാം ഫാമിലിയായി ഒരേ ഫ്ലാറ്റിൽ തന്നെ ആയിരുന്നു കഴിഞ്ഞിരുന്നത് എന്നെയും അവർ ഒപ്പം കൂട്ടി എനിക്ക് ഇവിടെയും ഒരു കുടുംബമായി അവരുടെ കുട്ടികളും ഏട്ടത്തിമാരുമായി ഞങ്ങൾ അവിടെ അടിച്ചുപൊളിച്ചു ഇന്നുവരെ ഇനി എന്റെ ജീവിതം നാട്ടിൽ ആണ് എന്റെ നാട്ടിൽ ആണ്അതില്പരം സന്തോഷം വേറെന്തുണ്ട്
അങ്ങനെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു കാലത്തു 2മണിക്കാണ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത് 2.
ഞാൻ അങ്ങനെ നോക്കുമ്പോൾ എന്റെ ഉമ്മ നിന്ന് കരയുന്നു എന്റെ ഉമ്മ ഞാൻ ഇനി ഇവിടെതന്നെ ഉണ്ടല്ലോ പിന്നെ എന്തിനാണ് നിങ്ങളിപ്പോ ഇങ്ങനെ കരയുന്നെ തുടരും ഇതൊരു തുടക്കം മാത്രം ആണ് കഥ ഇപ്പൊത്തന്നെ പകുതി എഴുതിക്കഴിഞ്ഞു ഓരോന്ന് പുറകെ പുറകെ വരും ഇതിൽ പക്ഷെ കമ്പി മാത്രം ഉണ്ടാവില്ല കേട്ടോ അതെനിക്ക് ഒട്ടും വശമില്ല താല്പര്യവും ഇല്ല അതു എയ്തുന്നവരോടെ പക്ഷെ ഒരുവിധത്തിൽ ഉള്ള വിരോധവുമില്ല അപ്പൊ അഹമ്മദിന്റെ ജീവിതത്തിലെ അടുത്ത പാർട്ടിൽ കാണാം
Comments:
No comments!
Please sign up or log in to post a comment!