കോകില മിസ്സ് 8

ക്ലാസ്സ് മുറിയിൽ ഇരുന്ന് തന്റെ നോട്ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിക്കുകയായിരുന്നു ജിതിൻ. എന്നാൽ എഴുതുന്നത് എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഏതോ ഒരു തോന്നലിന്റെ പുറത്ത്, എന്തൊക്കെയോ എഴുതുന്നു. പുസ്തകത്തിൽ എഴുതിയ ലിപികൾ ഒരു മങ്ങൽ പോലെയെ കാണാൻ പറ്റുന്നുള്ളൂ. അവന്റെ തിരുനെറ്റിയിൽ നിന്നും താഴേക്ക് ഒഴുകിത്തുടങ്ങിയ ഒരു വിയർപ്പുതുള്ളി മൂക്കിൻതുമ്പിലെത്തി താഴെ പുസ്തകത്തിലേക്ക് വീണു. പെട്ടെന്നാണവൻ ശ്രദ്ധിച്ചത്, അവനു ചുറ്റും നിശ്ശബ്ദതയാണ്. ആ ക്ലാസ്സ് മുറിയിൽ അവൻ മാത്രം, തനിച്ച്. ശെടാ… ബാക്കിയുള്ളവർ ഇതെവിടെപ്പോയി? സോണിമോൻ എവിടെ? ഇത്ര നേരം താൻ തനിച്ചാണോ ഇരുന്നത്? അവൻ ചുറ്റും നോക്കി. പെട്ടെന്ന് അവന്റെ ചുറ്റുവട്ടങ്ങൾക്ക് ഒക്കെ മാറ്റം സംഭവിക്കാൻ തുടങ്ങി. ഇപ്പൊ ചുറ്റുവട്ടത്ത് ഒന്നുമില്ല. എല്ലായിടത്തും വെളുത്ത ശൂന്യത. അവൻ ഇരുന്ന ബെഞ്ചും പുസ്തകം വെച്ചിരുന്ന ഡെസ്കും അല്ലാതെ ചുറ്റും വേറൊന്നുമില്ല. അവൻ നടക്കുന്നതറിയാതെ പകച്ചു. അവൻ തന്റെ കണ്ണുകൾ വലത്തേക്ക് പായിച്ചപ്പോൾ ഒരു മുന്നറിയിപ്പും കൂടാതെ പെട്ടെന്ന് ഒരു പെണ്ണ് ആ ശൂന്യതയിലേക്ക് കടന്നു വന്നു. അവൾക്ക് കോകിലയുടെ മുഖമായിരുന്നു. അതവൾ തന്നെ എന്നവൻ വിശ്വസിച്ചു. അവളുടെ മൂക്കിൽ ചാർത്തിയിരിക്കുന്ന ചുവന്ന കല്ലു പതിച്ച മൂക്കുത്തി അതിന് തെളിവായിരുന്നു. മനോഹരമായി വേഷ വിധാനം ചെയ്ത ആ സ്ത്രീ രൂപം അവനെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു. വെളുത്ത വീതിയുള്ള കസവു മുണ്ടും അര ബ്ലൗസും, അതിന് മുകളിൽ രണ്ടു തോളിലേക്കും മടക്കിയിട്ട്, നടുഭാഗം കൊണ്ട് മാറിടം മറച്ച , തേച്ചു വടിപോലാക്കിയ കസവു സെറ്റ് . കാറ്റ് വീശുന്നില്ല എങ്കിലും നിതംബം മറയ്ക്കുന്ന, കുളിപ്പിന്നിയ എന്നാൽ നനവ് തട്ടാത്ത ചെമ്പൻ മുടിയിഴകൾ കാറ്റേറ്റിട്ടെന്നവണ്ണം പാറിക്കളിക്കുന്നു. ഉയർന്നു വളഞ്ഞ പുരികങ്ങൾ, അതിനു താഴെ വാലിട്ടു കരിയെഴുതിയ നീണ്ട കണ്ണുകൾ. നീണ്ട നാസികയിൽ തിളങ്ങുന്ന ചുവന്ന മൂക്കുത്തി. ചെമ്പവിഴം തോൽക്കുന്ന,മുറുക്കിച്ചുവന്ന നനവുള്ള അധരങ്ങൾ. അവയകത്തി ചിരിക്കുമ്പോൾ കാണുന്ന വെളുത്ത ചെമ്പകപ്പൂ പോലുള്ള പല്ലുകൾ. ചുണ്ടിനു കീഴെ വലതു വശത്ത് അവളുടെ അഴകിന് മാറ്റു കൂട്ടുന്ന കറുത്ത മറുക്. മറയ്ക്കാത്ത, നഗ്നമായ അണിവയർ അവളുടെ വെള്ളാരം കൽ ശിൽപസമാനമായ ഉടലഴകിനെ എടുത്തു കാട്ടി.

മുണ്ടിന്റെ തൊട്ടു മുകളിൽ ഭംഗിയുള്ള ചെറിയ പൊക്കിൾ ചുഴി. വീതിയേറിയ അരക്കെട്ടിലൂടെ ഒരു സ്വർണ്ണ അരഞ്ഞാണം ഞാന്നു കിടപ്പുണ്ട്. കൈകൾ രണ്ടിലും നിറയെ സ്വർണ്ണ വളകൾ.

കാതിൽ സ്വർണ്ണ ജിമിക്കിയുള്ള സ്വർണ്ണ ലോലാക്ക്. കഴുത്തിൽ വീതിയുള്ള കാശുമാല. കാലുകൾ രണ്ടിലും പാദങ്ങളെ ചുംബിച്ചുറങ്ങുന്ന സ്വർണ്ണ പാദസരം. അവൾ ചുരത്തിയ പ്രഭയിൽ അവൻ അലിഞ്ഞു പോകുമോ എന്നവൻ ഭയപ്പെട്ടു. അവന്റെ മനസ്സിലെ വ്യാകുലതകളെയും ദുഃഖ ഭാരങ്ങളെയും ചേർത്തു കെട്ടിയിരുന്ന ചരട് വലിച്ചു പൊട്ടിക്കാൻ പ്രേരിപ്പിക്കുന്ന ദേവീ രൂപം. തനിക്കുള്ളത്, തനിക്ക് മാത്രം സ്വന്തം എന്ന് രാപകൽ വ്യത്യാസമില്ലാതെ ഓരോ നിമിഷവും, ശ്വസിക്കുന്ന ഓരോ അണുവിലും വിശ്വസിച്ചിരുന്ന തന്റെ പെണ്ണ്. എന്നാൽ ഇതൊക്കെ എന്തിന്? നീയെന്നെ അവഗണിക്കുകയല്ലേ കോകില? ചോദിക്കാൻ ആഗ്രഹിച്ചെങ്കിലും അവനതിനു സാധിക്കുന്നില്ല. എന്നാൽ, ആ ദിവ്യപ്രഭ കെടുത്തിക്കൊണ്ട് അവളുടെ ചൊടിയിലെ ചിരി മാഞ്ഞു. അവളുടെ കണ്ണുകൾ ഈറനണിയുന്നത് കണ്ട് അവന്റെ ഉള്ളിൽ മുള്ളു തറയുന്ന വേദന അനുഭവപ്പെട്ടു. “ഞാൻ പോവാ ജിത്തൂ” വേണ്ട…. വേണ്ട…. ജിത്തുവിന് അലറണം എന്നുണ്ടായിരുന്നു. പക്ഷെ നാവനങ്ങുന്നില്ല. അവളെ ഒന്ന് തൊടാൻ, അവളെ തന്നിലേക്ക് ചേർത്ത് മുറുക്കിപ്പിടിക്കാൻ അവൻ കൈ നീട്ടി. എന്നാൽ ഏതോ കാന്തിക ശക്തിയാൽ വലിച്ചിട്ടെന്നോണം അവൻ അവളിൽ നിന്നും അകലാൻ തുടങ്ങി. അവൻ അവളിൽ നിന്നും അകന്നകന്ന് എങ്ങോട്ടോ വീണുകൊണ്ടിരുന്നു. “ഡാ…” ജിതിൻ പെട്ടെന്ന് കണ്ണു തുറന്നു. ഡെസ്കിൽ കയ്യും കെട്ടി, അതിനു മേൽ തല വച്ചു കിടന്നുറങ്ങിയിരുന്ന ജിതിൻ മെല്ലെ തല പൊക്കി ചുറ്റും നോക്കി. കോകില മിസ്സ് ക്ലാസ് എടുക്കുന്നുണ്ട്. ചുറ്റും തന്റെ സഹപാഠികളുണ്ട്. സോണിയുണ്ട്. താൻ സ്വപ്നം കാണുകയായിരുന്നു. സോണി തന്നെ കുലുക്കി വിളിച്ചതാണ്. എന്നാൽ കണ്ട സ്വപ്നം അവനത്ര ഇഷ്ടപ്പെട്ടില്ല. “എന്തുറക്കമാണളിയാ? ദേ വായിന്നൊക്കെ ഈന്തയൊഴുകുന്നു. തൊടച്ചു കള.” “സോണി, ഞാൻ… ഞാൻ ഒരുപാട് നേരം ഉറങ്ങിയോ?” “നല്ല പഷ്ട് ചോദ്യം. ഒറ്റത്തേമ്പ് വച്ചു തന്നാലുണ്ടല്ലോ? ഊണും കഴിഞ്ഞു വന്നിരുന്ന് ഒരു മൈരും പറയാതെ കിടന്നുറങ്ങിയിട്ട്? കോകില മിസ്സ് വന്നിട്ട് നീ മാത്രം എണീറ്റില്ല. അവർ എന്തു വിചാരിച്ചു കാണും? ഏ?” “ഞാൻ അറിഞ്ഞില്ല അളിയാ, സോറി മയങ്ങിപ്പോയി.” “ഉറങ്ങാൻ പറ്റിയ സമയം. ഒന്ന് ഞെളിഞ്ഞിരി പൂറാ. ദേ കണ്ണൊക്കെ ചുവന്നു.” ജിതിൻ കണ്ണും തിരുമ്മിയിരുന്നു. മുൻപിൽ കെമിസ്ട്രി ബുക്കും പിടിച്ച് എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് ക്ലാസ്സെടുക്കുന്ന കോകില മിസ്സ്. അവൻ സ്വപ്നത്തിൽ കണ്ട അവളുടെ രൂപവുമായി അവളെ താരതമ്യം ചെയ്തു നോക്കി. ഹോ, എന്തൊരു സ്ട്രക്ച്ചർ. കുട്ടൻ താഴെ ഉറക്ക കമ്പിയിലാണ്.
എന്തോ, മനസ്സിന് വല്ലാത്ത ഒരു വിഷമം. എന്തണെന്ന് മനസ്സിലാവുന്നില്ല.

ഞാൻ ജീവിതം ഒന്നേന്ന് തുടങ്ങണം എന്നാണോ വിധി? അവൻ ചിന്തകളിൽ മുഴുകി. ബാക്കിയുള്ള കുരുക്കുകളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊന്നുമായി ബന്ധപ്പെട്ട് എങ്ങനെയൊക്കെയോ അഴിച്ചു. പക്ഷേ, ഇവളുടെ കാര്യത്തിൽ മാത്രം ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയുന്നില്ല. അതോ, ഞാൻ ചിന്തിക്കുന്ന രീതി തെറ്റായിട്ടാണോ? ആയിരിക്കും. ശേ, ഞാനൊരു മണ്ടൻ, ഗുരുവിന് ശിഷ്യനോട് പ്രണയമോ? കൊള്ളാം. വെറുതെ ഓരോ പാഴ്കിനാവുകൾ. ചിലപ്പോൾ കോകില പറഞ്ഞത് ശെരിയായിരിക്കും. ഈ പ്രായത്തിൽ തോന്നുന്ന വെറും ഇൻഫാക്ച്ചുവേഷൻ. അതു തന്നെയാവാം ഈ തോന്നാലൊക്കെ. സമയം ഇഴഞ്ഞു നീങ്ങി. ക്ലാസ്സ് തീർത്തു എന്നറിയിക്കാൻ ഒരു മണി മുഴങ്ങി. പുസ്തകവും മാറോട് ചേർത്ത് കോകില ഇറങ്ങി പോവുന്ന വഴി, നോക്കണ്ട എന്ന് വിചാരിച്ചിരുന്നെങ്കിലും അവൻ അവളെ നോക്കിപ്പോയി. അവന്റെ നോട്ടം പ്രതീക്ഷിച്ചിട്ടെന്ന വണ്ണം ആ പോക്കിൽ അവൾ അവനെയും നോക്കുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടിന്റെ കോണിൽ അവനായി ആ പഴയ ചിരി ഒളിപ്പിച്ച്. അവന്റെ നെഞ്ചകം തുടി കൊട്ടി. എത്ര നാളുകൾ, എത്ര നാളുകൾ കാത്തിരുന്നു, ഈ ഒരു അനുഭൂതിക്കു വേണ്ടി? അവൾ പകർന്നു തന്ന ഹിമകണത്തിന്റെ തണുപ്പ് തന്റെ നെഞ്ചിൽ പടരുന്നതവൻ അറിഞ്ഞു. വീണ്ടും പ്രതീക്ഷയുടെ പുതിയ പുൽനാമ്പുകൾ മനസ്സിൽ കിളിർക്കുന്നതവൻ അനുഭവിച്ചറിഞ്ഞു. അന്ന് വൈകുന്നേരം സോണിയോട് തന്നെ കാക്കാതെ നേരെ വിട്ടു പോയ്ക്കോളാൻ പറഞ്ഞ് സ്കൂൾ മുറ്റത്ത് ഓരോരത്ത് തന്റെ ശകടവും പിടിച്ചു കാത്തു നിന്നു ജിതിൻ. അൽപ നേരത്തിനു ശേഷം കയ്യിൽ രണ്ടു മൂന്ന് ചാർട്ടും ചുരുട്ടിപ്പിടിച്ച് കോകില വിദ്യമിസ്സിന്റെ കൂടെ പടികൾ ഇറങ്ങി വന്നു. ജിതിൻ അവർക്കരികിലേക്ക് നടന്നു ചെന്നു. അവന്റെ വരവ് കണ്ട കോകില കൂടെ നടന്ന വിദ്യമിസ്സിന്റെ കയ്യിൽ പിടിച്ചു നിർത്തി. വിദ്യാ മിസ്സ് അവളുടെ കയ്യിലിരുന്ന ചാർട്ട് വാങ്ങിപ്പിടിച്ച് അവളുടെ തോളത്തു കൈ വച്ച് എന്തൊക്കെയോ പിറുപിറുത്തു. അവരുമായുള്ള അകലത്തിൽ ഫലം, അവർ പറഞ്ഞതൊന്നും അവൻ കേട്ടില്ല. എന്നാൽ വിദ്യാ മിസ്സ് പിന്നെയും തങ്ങൾക്കിടയിൽ നിന്ന് ചൊറിയാൻ വരികയാണോ എന്നവൻ സംശയിച്ചു. അവൻ അടുത്തു ചെന്നതും വിദ്യാ മിസ്സ് അവനെ നോക്കി ഒന്ന് നീട്ടി പുഞ്ചിരിച്ചു. പുറത്തറിയരുത് എന്നാഗ്രഹിക്കുന്ന ഏതൊരു വിഷയവും, ഏതൊരു പ്രശ്നവും മറ്റുള്ളവരിൽ നിന്നും മറയ്ക്കാൻ ചില സ്ത്രീകൾ കാട്ടുന്ന തന്ത്രം. അത് മനസ്സിലാക്കാൻ തന്റെ ജീവിത വഴികൾക്കിടയിൽ ജിതിൻ പഠിച്ചിരുന്നു.
“ഹായ് ജിതിൻ, ഹൗ ആർ യു? എങ്ങിനെ പോകുന്നു?” “ഫൈൻ, ഫൈൻ വിദ്യാ മിസ്സ്… ഇന്ന് നല്ല സന്തോഷത്തിലാണല്ലോ? എനിതിങ് സ്പെഷ്യൽ ടുഡേ?”

“ഹേയ്, എന്ത് സ്പെഷ്യൽ ജിതിൻ. ചുമ്മാ അങ്ങിനെ ഒരൊന്നൊക്കെ പറഞ്ഞു ചിരിച്ചു പോയതാ ഞങ്ങൾ.” “മിസ്സ്…. ഇഫ് യു ഡോണ്ട് മൈൻഡ്, എനിക് കോകില മിസ്സിനോട് കുറച്ചു സംസാരിക്കണം.” “ഷുവർ, വൈ നോട്, ആക്ച്വലി ഞാൻ പോകുവാരുന്നു. കോകില മിസ്സിന് ജിതിനോട് എന്തോ പറയാനുണ്ട്. അല്ലെ മിസ്സ്?” വിദ്യാ മിസ്സിന്റെ കണ്ണു തുറിച്ചുള്ള ആ ചോദ്യത്തിന് മുൻപിൽ കോകില ഉത്തരം പറയാതെ നിന്നു. വിദ്യാ മിസ്സ് എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത് എന്നവൻ ചിന്തിച്ചു. ഒരു മാതിരി പൊട്ടന്മാരോട് സംസാരിക്കുന്നത് പോലെ. പക്ഷെ അവൻ വിവേകിയാവാൻ തീരുമാനിച്ചു. “ഒക്കെ, ഐ വിൽ ടേക്ക് മൈ ലീവ് നൗ. കോകില, ഞാൻ നടക്കുവാണേ, ഞാൻ ബസ്സ് സ്റ്റോപ്പിൽ കാണും.” കോകില ഒന്നും മിണ്ടാതെ തന്നെ നിന്നു. ഇവർ തമ്മിലുള്ള നാടകം എന്താണെന്ന് ജിതിൻ കരുതി. അതെന്തുമാകാം. പിന്നെ വിദ്യാ മിസ്സിന്റെ ഡയറക്ഷൻ കൂടിയാവുമ്പോൾ, തനിക്ക് മൂഞ്ചാവസ്ഥ ആവനാണ് സാധ്യത. “നടക്കാം?” കോകിലയുടെ ശബ്ദത്തിന് ഒരു വല്ലാത്ത ഭാവം. വിഷാദമാണോ, അതോ അവളെ എന്തെങ്കിലും അലട്ടുന്നുണ്ടോ? കുറച്ചു നേരം മിണ്ടാതെ നടന്നിട്ട് ജിതിൻ തന്നെ സംസാരത്തിന് തുടക്കമിട്ടു. “കോകില മിസ്സ്…” അവൾ അവന്റെ മുഖത്തു നോക്കി ചിരിച്ചു. ആ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന കൃത്രിമത്വം അവൻ തിരിച്ചറിഞ്ഞു. ഇന്നേ വരെ അങ്ങിനെ ഒരു ചിരി താൻ അവളിൽ കണ്ടിട്ടില്ല. “ആദ്യം തന്നെ, ഞാൻ ഒരു സോറി പറയട്ടെ, ഞാൻ അന്ന് ക്ലാസ്സിൽ വച്ചു ചെയ്തത് ഒരു മര്യാദ ഇല്ലാത്ത പരുപടിയായിപ്പോയി. അപ്പോൾ എനിക്ക് അത് തോന്നിയില്ല. പക്ഷെ, ആലോചിക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു… ഒരു വിഷമം. അതാ ഞാൻ ഇപ്പൊ പറഞ്ഞത്.” “മം….” കോകില ദൂരേക്ക് നോക്കി മൂളി. “പിന്നെ, പിന്നെ ഞാൻ അതിന് മുൻപും മിസ്സിനോട് കുറച്ച് മോശമായി പെരുമാറി. അതിനും….. സോറി.” “മം….” “ഞാൻ വിദ്യാ മിസ്സിന് ഒരു വാക്ക് കൊടുത്തിരുന്നു. അത് എത്ര ശതമാനം പാലിക്കാൻ കഴിഞ്ഞു എന്നെനിക്ക് അറിയില്ല. എന്നാലും ഞാൻ ശ്രമിക്കുന്നുണ്ട്.” “മം….” “മിസ്സിന് എന്നോടെന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ, എന്തായിരുന്നു കാര്യം?” “പറയാം.” “മിസ്സേ…, ദേ ഇങ്ങോട്ട് നോക്കിയേ…” ജിതിൻ ഒന്ന് നിന്നു. കൂടെ കോകിലയും. അവർ നടന്ന് സ്കൂൾ ഗേറ്റിന്റെ പുറത്തെത്തിയിരുന്നു.

“കുറച്ചു നേരമായല്ലോ മിസ്സേ, മം…, കും… പറയാം, എന്താ മിസ്സേ, ഞാൻ സോറി പറഞ്ഞതല്ലേ? പിന്നെന്താ? ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ മിസ്സ്? എന്താ?എന്താ കാര്യം മിസ്സേ, ഇനിയെങ്കിലും പറ.
” അവന്റെ ശബ്ദം പൊന്തി. സ്കൂൾ വിട്ടിറങ്ങിയ ചിലർ എന്തോ വലിയ പ്രശ്നമാണെന്നു കരുതി, അവിടെ നോക്കി നിന്നു. “ജിതിൻ, സൗണ്ട് കുറക്ക്. ഞാൻ പറയാം എന്നു പറഞ്ഞതല്ലേ? മറ്റുള്ളവർ ശ്രദ്ധിക്കുന്നു.” “എന്താടി? എന്തു നോക്കി നിൽക്കാണ്? നിനക്ക് വീട്ടി പോവണ്ടേ? പോ പോ…” അവിടെത്തന്നെ പരുങ്ങി നിന്ന ഒരു മൂക്കട്ടപ്പെണ്ണിനോട് അവൻ ചൂടായി. അവളും അവളുടെ കൂടെ നിന്നവളും തല തിരിച്ചു വേഗം താറാവ് നടക്കുന്നത് പോലെ നടന്നു പോയി. “ജിതിൻ പ്ലീസ്, ഒരു സീൻ ഉണ്ടാക്കരുത്. എന്നെയോർത്തിട്ടെങ്കിലും പ്ലീസ്.” കോകില കൈ കൂപ്പി. അവൻ ഒന്നടങ്ങി. അവൾ അവനെ നോക്കി, കണ്ണു കൊണ്ട് കൂടെ നടക്കാൻ ക്ഷണിച്ചു. അവർ നടന്ന് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുന്ന വഴിയിലുള്ള പള്ളിക്ക് സമീപം എത്തിയപ്പോൾ കോകില ഒന്ന് നിന്നു. “വാ, ഇവിടെ ഒന്ന് കയറിയിട്ട് പോവാം.” കോകിലയുടെ സ്വരം ശാന്തമായിരുന്നു. ജിതിനെന്നാൽ ബലം പിടിച്ചു തന്നെ നിന്നു. “നീ വന്നാലും ഇല്ലെങ്കിലും ഞാൻ പോവുന്നുണ്ട്.” ജിതിൻ ഒരു കുലുക്കവും ഇല്ലാതെ മുഖം കറുപ്പിച്ചു നിന്നു. “ജിത്തൂ, പ്ലീസ്…. ഈ ഒരു തവണ, ഈ ഒരു തവണ മാത്രം, എന്റെ കൂടെ വാ.” അവൾ യാചിച്ചു. അവൻ ഒന്നുമാലോചിക്കാതെ, മറുത്തൊന്നും പറയാതെ, സൈക്കിൾ സ്റ്റാന്റിലിട്ട് അവളുടെ കൂടെ പള്ളിമുറ്റത്തേക്ക് ചെന്നെത്താനുള്ള പടികൾ കയറി. വിജനമായ പള്ളിയുടെ കൊടിമരവും കടന്ന്, പള്ളിനടക്കലേക്ക് അവർ കയറിച്ചെന്നു. കോകില നെഞ്ചിൽ കൈ വച്ച്, അമ്പലത്തിൽ കയറുന്നത് പോലെ ചെരുപ്പ് ഊരിയാണ് പള്ളിനടയിലേക്ക് കയറിയത്. അവൾ നടന്ന് ചെന്ന് വാതിലിന് തൊട്ടു മുൻപിലുള്ള തിരിത്തട്ടിൽ അണഞ്ഞിരുന്ന ഒരു മെഴുകുതിരി കത്തിച്ചു. “ഇടക്ക് ഞാൻ വിദ്യാ മിസ്സിന്റെ കൂടെ ഇവിടെ വരാറുണ്ട്. അവളുടെ കൂടെ അകത്തു കയറി ഞാൻ മുട്ടിൽ നിന്ന് പ്രാര്ഥിച്ചിട്ടുണ്ട്. എന്തു കൊണ്ട് എന്നറിയില്ല. ഇവിടെ വരുമ്പോൾ ഒരു ആശ്വാസമാണ് മനസ്സിൽ. അത്രക്ക് ശാന്തമാണ് ഇവിടം. ഇടക്ക് മനസ്സിൽ സങ്കടം നിറയുമ്പോൾ, ഞാൻ അവളെയും കൂട്ടി ഇവിടെ വരും.” തിരി തെളിച്ച്, തീപ്പെട്ടിക്കൊള്ളി കുടഞ്ഞണച്ചു കൊണ്ട് കോകില പറഞ്ഞു.

“ഒരിക്കൽ നിന്റെ കൂടെ ഇവിടെ വരണം എന്നുണ്ടായിരുന്നു. അത് നടന്നു കിട്ടി. ഇപ്പോൾ, ഇപ്പോൾ ഉള്ളിലൊരു സന്തോഷം തോന്നുന്നുണ്ട്.” ജിതിൻ താൽപര്യമില്ലാത്ത മട്ടിൽ കേട്ടു നിന്നു. “ഞാൻ പോവുകയാണ് ജിത്തൂ, ഇനി 4 ദിവസം കൂടിയുള്ളൂ. അത് കഴിഞ്ഞാൽ ഈ സ്കൂളിൽ ഞാൻ പഠിപ്പിക്കില്ല.” ജിതിന്റെ ഉള്ളിൽ വെള്ളിടി വെട്ടി. അവൻ വിശ്വസിക്കാനാവാതെ അവളുടെ മുഖത്തേക്ക് നോക്കി. കോകില അപ്പോഴും ചിരിച്ചു കൊണ്ട് അകത്തെ രൂപത്തിൽ നോക്കി തൊഴുതു നിൽക്കുകയായിരുന്നു. “എന്താ മിസ്സേ… ഇനി… ഇനി വരില്ലന്നോ? ഹേയ്… അത് വിശ്വസിക്കാൻ മാത്രം പൊട്ടനല്ല ഞാൻ. മിസ്സ് വന്നിട്ട് കുറച്ചു മാസമല്ലേ ആയുള്ളൂ? 6 മാസത്തെ ട്രൈനിംഗിനല്ലേ മിസ്സ് വന്നത്? തീരാൻ ഇനി കുറഞ്ഞത് 3 മാസമെങ്കിലും എടുക്കും എന്നെനിക്കറിയാം. എന്തിന്റെ പേരിലാണെങ്കിലും ഇങ്ങനെയൊക്കെ പറയണോ?” “ഞാൻ നന്നെ പറ്റിക്കാൻ കളി പറഞ്ഞതാണെന്നു കരുതിയോ നീ? സത്യമാണ്. ഇവിടുത്തെ ഈ മൂർത്തിയാണ് സത്യം.” “മിസ്സേ….” ജിതിൻ പിടി വിട്ടു തൊണ്ടയിടറി വിളിച്ചു പോയി. ഉള്ളിൽ ഉറഞ്ഞു കൂടുന്ന ഗദ്ഗദം, അതിന്റെ അലയൊച്ച മനസ്സാകെ ഓടി നടക്കുന്നു. അവന്റെ കയ്യും കാലും വിറച്ചു. “ഇത്…ഇതെന്റെ തീരുമാനമാണ്. ഞാനിങ്ങനെ എല്ലാരുടെയും മുന്നിൽ പരിഹാസ കഥാപാത്രമായി… ഇനി വേണ്ട.” അവളുടെ കണ്ണു നിറഞ്ഞു. “മിസ്സ് തന്നെയല്ലേ പറഞ്ഞത്? ഇത് പ്രഫഷൻ ആണ്, മണ്ണാങ്കട്ടയാണ്, ഇതൊക്കെ സഹിക്കും, ഇതൊന്നും പ്രശ്നമല്ല എന്നൊക്കെ, എന്നിട്ടാണോ ഇങ്ങനെ പറയുന്നത്? ഇങ്ങനെ നിന്ന് കരയാൻ നാണമില്ലേ?” അവൻ ഒച്ചയെടുത്തു. കോകില കൈ വീശി അവന്റെ കരണത്തടിച്ചു. അവൻ അത് പ്രതീക്ഷിച്ചിരുന്നു. അതിനാൽ അവൻ തലയിൽ ബലം കൊടുത്താണ് നിന്നിരുന്നത്. അടിച്ചു കഴിഞ്ഞു കൈ നൊന്താപ്പോൾ കോകില കൈ കുടഞ്ഞു. അവൾ വിങ്ങി വിങ്ങി ഏങ്ങിക്കരയാൻ തുടങ്ങി. ജിത്തു കലിപ്പ് കയറി ഉച്ചസ്ഥാനത്തു നിൽക്കുമ്പോഴും അവളുടെ കാരച്ചിലിന് മുൻപിൽ തോറ്റ് പോയി. “കോകില…” അവൻ വിളിച്ചു, അവൾ ഒരിക്കൽ താക്കീത് ചെയ്തിരുന്നെങ്കിലും, ഇനി തന്റെ മനസ്സിൽ ആ താക്കീതിന് സ്ഥാനമില്ല എന്നവൻ തീരുമാനിച്ചു. “മം….” അവനെ അതിശയിപ്പിച്ചു കൊണ്ട് അവൾ ഏങ്ങിക്കൊണ്ടു വിളി കേട്ടു. “കരയണ്ട, എനിക്കത് ഇഷ്ടമല്ല.” അവൻ ഗൗരവത്തോടെ പറഞ്ഞു. എന്നാൽ അവൾ കരച്ചിൽ നിർത്തിയില്ല. “നിന്നോട് കരയണ്ട എന്നല്ലേ പറഞ്ഞത്? മലയാള ഭാഷ മറന്നോ താൻ?” എന്നാൽ കോകില മുഖം കുനിച്ചു, നെഞ്ചിൽ കൈ ചുരുട്ടി വച്ച് കരച്ചിൽ തുടർന്നു

“താൻ ഇപ്പൊ പൊഴിക്കുന്ന ഈ കണ്ണീരുണ്ടല്ലോ? അതിലെ ഓരോ തുള്ളിയും തൂവാല കൊണ്ട് തുടച്ചെടുത്ത് അത് ഞാൻ എന്റെ മുറിയിൽ, അന്ന് നമ്മൾ എടുത്ത ക്ലാസ് ഫോട്ടോയില്ലേ? അതിന്റെ കൂടെ ചേർത്തു വെക്കും ഞാൻ. ഇപ്പൊ താൻ കരഞ്ഞോ. ഞാൻ അതിഷ്ടപ്പെടുന്നില്ല, എങ്കിൽ പോലും. പക്ഷെ, ഒന്നറിഞ്ഞാൽ കൊള്ളാം. ഞാൻ കാരണമാണോ താൻ പോകാൻ തീരുമാനിച്ചത്?” അവൾ വിതുമ്പൽ നിർത്തി, കലങ്ങിയ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ ചുവപ്പ് പടർന്ന മിഴികളിൽ നിന്നുമുള്ള നോട്ടം അവന്റെയുള്ളിൽ അസ്ത്രം പോലെ തറച്ചു. ഈ മിഴികളെയാണോ താൻ പ്രണയിച്ചത്? ഈ നോട്ടം, അവളുടെ ഈ വിവേചനാതീതമായ ഭാവം, അതെന്തിന് വേണ്ടിയാണ്? എന്താണവൾ തന്നിൽ നിന്നും ആഗ്രഹിക്കുന്നത്? എന്താണ് ഈ പെണ്ണിന്റെയുള്ളിൽ? അര നിമിഷ നേരം കൊണ്ട് അവന്റെയുള്ളിൽ ആയിരം ചോദ്യങ്ങൾ വന്നടിഞ്ഞു കൂടി. അവളെ ഒന്ന് ചേർത്തു പിടിച്ചാശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു ജിത്തുവിന്. വേണ്ട, അതിന് സമായമായില്ല എന്ന് മനസ്സ് പറയുന്നു. “ജിത്തൂ…” അവളുടെ ആർദ്രമായ വിളിയിൽ അവന്റെ ശരീരം പതിന്മടങ്ങ് ഊർജസ്വലമായി. ‘എന്താടി പെണ്ണേ…’ അവൻ മനസ്സിൽ വിളി കേട്ടു. “നിന്നോട് പറയാൻ ഒരുപാട് കാര്യങ്ങൾ മനസ്സിൽ കുറിച്ചിട്ടാ നിന്നെ കൂടെ കൂട്ടിയത്. മറന്നു എല്ലാം.” കോകില ഒരു നിസ്സാരച്ചിരി ചിരിച്ചു. “നിന്നെ ഞാൻ, നീയെന്റെ….” കോകില ഒന്ന് നിർത്തി. വീണ്ടും നിമിഷനേരത്തെ നിശ്ശബ്ദതക്കൊടുവിൽ അവൾ തുടർന്നു. “നീ മറ്റുള്ളവരെപ്പോലെ ആയിരുന്നില്ല എനിക്ക്. ക്ലാസ് മുറിയിലും, എന്തിന് ആ സ്കൂളിലാകെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ നീയായിരുന്നു എനിക്ക് കൂട്ട്. നിന്റെ ഉള്ളിലെ വേദനകൾ മറച്ചു വച്ച്, നീയെന്നെ ചിരിപ്പിച്ചു. ഒരുപാട് നാളുകൾക്ക് ശേഷം ഒറ്റപ്പെടൽ അനുഭവിച്ചു തുടങ്ങിയപ്പോൾ നീ എനിക്ക് തുണയായി. എനിക്ക് കൂട്ടായി. പക്ഷേ, ഇപ്പോഴത്തെ നിന്നെ…. നിന്നെയെനിക്ക് അറിയില്ല ജിത്തൂ…. നിന്നെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല. ഞാൻ കൂട്ടു കൂടി ചിരിച്ച ആ പഴയ ജിത്തുവിനെ എനിക്ക് നഷ്ടമായി എന്നൊരു തോന്നൽ. എന്ത് കൊണ്ട് എന്ന് നീ ചോദിക്കരുത്. പക്ഷെ, അതാലോചിക്കുമ്പോൾ എനിക്ക്… എനിക്കെന്നെത്തന്നെ നഷ്ടമാവുന്ന പോലെ.” കോകില വിതുമ്പി. അതു കണ്ട് ജിതിന്റെയുള്ളിലെ ആ പഴയ പതിനെട്ടുകാരൻ കണ്ണീർ വാർത്തു.

“ഒരിക്കലും നിറഞ്ഞു കാണാൻ ആഗ്രഹിക്കാത്ത കണ്ണുകളാണ് ഈ നിറഞ്ഞു നിൽക്കുന്നത്. ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയാണ് മുന്നിലും. തന്നോട് എന്തു പറയണം എന്നെനിക്കറിയില്ല. ഞാൻ… ഇങ്ങനെയൊക്കെ ആയി മാറിയത്… അതിനൊരു കാരണമുണ്ട്.” ജിതിൻ വിശദീകരിക്കാൻ തുനിഞ്ഞു. “ഞാൻ ഒരിക്കലും കരഞ്ഞു കാണാൻ നീ ആഗ്രഹിച്ചിട്ടെല്ലെങ്കിൽ, കേട്ടോളു. നിന്റെ ആ കാരണം എന്തു തന്നെയായാലും, അത് മൂലമാണ് ഞാൻ കരയുന്നത്. നിനക്ക് ന്യായമെന്ന് തോന്നുന്ന ആ കാരണം എന്നെ വേദനിപ്പിച്ചിട്ടെ ഉള്ളൂ ജിതിൻ…. ദേ, ഇപ്പോൾ പോലും.” അവൾ വിങ്ങിപ്പൊട്ടി. കരയരുത് എന്ന് കരുതി പിടിച്ചു നിന്നിട്ടും അവന്റെ നിറഞ്ഞു തുടങ്ങിയ കണ്ണുകൾ അവൾ ശ്രദ്ധിക്കാതിരിക്കാൻ അവൻ തല ചരിച്ച് അവളിൽ നിന്നും നോട്ടമകറ്റി, കൃഷ്ണമണികൾ ചലിപ്പിച്ചു, ഊറി വന്ന നീര് വറ്റും വരെ. “വിദ്യ എന്നോട് ഒരുപാട് പറഞ്ഞതാ, നിന്നെ ഇനി കണ്ടു സംസാരിക്കരുത്, ഒരു ടീച്ചറാണ്, ആ അകലം എപ്പോഴും വേണം എന്നൊക്കെ. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്, വിദ്യ പറഞ്ഞത് നേരാണെന്നും അങ്ങിനെ തന്നെയാണ് ചെയ്യേണ്ടതെന്നും. പക്ഷെ… പക്ഷെ എനിക്ക് പറ്റണില്ല ജിത്തൂ, നിന്നെപ്പോലെ, എന്നെ ഇത്ര അടുത്തറിഞ്ഞ ആരെയും എനിക്കറിയില്ല.” അവൾ കർച്ചീഫ് എടുത്തു മൂക്ക് തുടച്ചു. ജിത്തു ആകെ വട്ടുപിടിച്ച അവസ്ഥയിലായിരുന്നു. അവർ തമ്മിലുള്ള സംസാരത്തിന്റെ ദിശ മാറിയ നിമിഷം മുതൽ അവളോട് താൻ ഏറ്റു പറയാൻ മാറ്റി വച്ചിരുന്നതിന്റെ ബാക്കി പറഞ്ഞു തീർക്കാൻ മനസ്സിൽ കരുതിയിരുന്നതാണ്. പക്ഷെ, അവളുടെ മാനസികാവസ്ഥ കണക്കിലെടുക്കാതെ, വേണ്ട. അവൾ ഇപ്പൊത്തന്നെ ആവശ്യത്തിന് മാനസിക സമ്മർദത്തിലാണ്. ഇനിയും താൻ പ്രഷർ കയറ്റിയാൽ, അവൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. കോകില കർച്ചീഫ് കൊണ്ട് കണ്ണു നീരൊപ്പി, മുഖക്കുരു മാഞ്ഞു തുടങ്ങിയ ചെങ്കവിൾ തുടച്ച്, കർച്ചീഫ് നാലായി മടക്കി, കയ്യിൽ തന്നെ ചുരുട്ടിപ്പിടിച്ചു. അവൾ തോളിൽ തൂക്കിയിരുന്ന ഹാൻഡ് ബാഗ് തുറന്ന്, അതിൽ കയ്യിട്ട് ഒരു ഡയറി പുറത്തെടുത്തു. അത് ജിതുവിനെ ഏൽപിച്ചു കൊണ്ട് അവൾ തുടർന്നു. “ഡയറി എഴുതി എനിക്ക് പരിചയമില്ല. ഞാൻ ജീവിതത്തിൽ ഒരിക്കലും ഇതിന് മുൻപ് ഒരു ഡയറി എഴുതിയിട്ടില്ല ജിത്തു. അതിന്റെ ആവശ്യമെന്താണെന്നോ, എന്തിനു വേണ്ടിയാണ് ആളുകൾ ഡയറി എഴുതുന്നതെന്നോ എനിക്കറിയില്ല. എന്നാൽ ആദ്യമായി ഈ സ്കൂളിൽ വന്നത് മുതലുള്ളതെല്ലാം ഞാനിതിൽ കുറിച്ചു വച്ചിട്ടുണ്ട്. എനിക്ക് സങ്കടം വരുമ്പോഴും, സന്തോഷം തോന്നുമ്പോഴും ഈ ഡയറിയായിരുന്നു എനിക്ക് കൂട്ട്. നിന്നെ അടുത്തറിയുന്നത് വരെ.” ജിതിൻ ആ ഡയറി വാങ്ങി അതിന്റെ പുറംചട്ട നോക്കി. തന്റെ ഡയറിയുടെ അതേ വലുപ്പത്തിലും രൂപ സാദൃശ്യത്തിലും ഉള്ള ഡയറി. തന്റെയീ രണ്ടാം യാത്രക്ക് തൊട്ടു മുൻപുള്ള രാത്രി അവനോർമ്മ വന്നു.

ആ ഫ്ലാറ്റ് മുറിയിൽ , തനിച്ചിരുന്നപ്പോൾ ഏകാന്തത മറക്കാൻ, കോകിലയുമായി ചിലവിട്ട നാളുകളിലെ മധുര നിമിഷങ്ങൾ ഓർത്തെടുത്തു തന്റെ ഹൃദയത്തിന്റെ വേദന മറക്കാൻ, അവൻ അവസാനമായി ആ ഡയറിയുമായി സമയം ചിലവിട്ട ആ രാത്രി. ആ ഡയറിയെ താൻ മറന്നിരുന്നു. അത് തുറക്കുമ്പോൾ പുറത്തു വന്ന ഡയറിത്താളുകളിലെ പഴകിയ മണം അവൻ മറന്നിരുന്നു. ഇന്നീ ഡയറി കയ്യിലിരിക്കുമ്പോൾ ആ പഴയ മണം തന്നെ തേടിയെത്തിയിരിക്കുന്നു. എന്നാൽ, എന്തു കൊണ്ടാണ് ആഹ്ലാദത്തിനു പകരം തന്റെ ഉള്ളിൽ വേദന നിറയുന്നത്? ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന അതേ വികാരം തന്റെ മുഖത്തു പ്രതിഫലിക്കുന്നുണ്ടോ? അവനാ ഡയറി തുറന്നു നോക്കി. ആദ്യത്തെ ചില പേജുകൾ ശൂന്യമാണ്. പിന്നെപ്പിന്നെ മറിച്ച താളുകളിൽ അക്ഷരങ്ങൾ കണ്ടു തുടങ്ങി. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു… ‘എന്റെ വേദനകളെ മറക്കാൻ, എന്നോ അവസാനിപ്പിക്കാൻ വച്ചിരുന്ന ഈ ജീവിതത്തിൽ, എന്റെ ലക്ഷ്യം കാട്ടിത്തരാൻ നീ എനിക്ക് നേടിത്തന്നതാണ് ഈ പുതിയ ജോലി. എപ്പോഴത്തെയും പോലെ, എന്റെ കൂടെ നീ കാണണേ എന്റെ ദേവീ….’ ആദ്യ പേജിൽ അത്ര മാത്രം. അവൻ താളുകൾ മറിച്ച് വായന തുടർന്നു. ‘കുറച്ചു നാളുകളായി എഴുതാൻ കഴിഞ്ഞില്ല. ഇതിനോടകം എന്തെല്ലാം സംഭവിച്ചു? നേതാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. ഞാനിന്നവിടെ കെമിസ്ട്രി ടീച്ചറാണ്. നല്ല വലിയ സ്കൂൾ. എങ്കിലും കുട്ടികൾ എല്ലാം തല തെറിച്ചവരാ. ഇന്നും കരയേണ്ടി വന്നു നിക്ക്. ഞാൻ അമ്മയെ ഓർത്തു പോയി. അപ്പയെ ഓർത്തു പോയി. സങ്കടപ്പെട്ടിരുന്നപ്പോൾ വിദ്യ എന്നെ സമാധാനിപ്പിച്ചു. ആളുകളെ സമാധാനിപ്പിക്കാൻ ചിലർക്ക് നല്ല കഴിവുണ്ട്. ഞാനതിൽ പിന്നോട്ടാ. പക്ഷെ നിക്ക് അതിൽ പരാതിയില്ല. ഇപ്പൊ ഞാൻ തളർന്നാൽ പിന്നെ ജീവിത കാലം മുഴുവൻ അങ്ങിനെയായിരിക്കും എന്നാ വിദ്യ പറയണേ. ചിലപ്പോൾ ശെരിയായിരിക്കും….’ പിന്നെയുള്ള മൂന്ന് നാല് പേജികളിൽ ഒന്നുമില്ല. പേജുകൾ മറിച്ചു വിട്ടപ്പോൾ അടുത്ത പേജിൽ വീണ്ടു എന്തോ എഴുതിയിരിക്കുന്നു. ‘ഇന്നും അവൻ പതിവ് പോലെ നോട്ടീസ് ബോർഡിന് മുൻപിൽ കാത്തു നിൽപ്പുണ്ടായിരുന്നു. അവൻ കാത്തു നിന്നത് എന്നെയാണോ? അറിയില്ല. പക്ഷേ, അവന്റെ കണ്ണുകൾ മറ്റു കുട്ടികളുടേത് പോലെയല്ല. ആ കണ്ണുകളിൽ എന്തോ ഒരു തിളക്കം ഞാൻ കണ്ടു. ചിലപ്പോൾ തോന്നലാവാം. അവൻ മറ്റു കുട്ടികളെ പോലെയല്ലല്ലോ? എന്നാലും, അവരെയൊക്കെ പോലെ തന്നെ അവനെയും ഇഷ്ടപ്പെടാനെ എനിക്ക് പറ്റൂ. എനിക്കിനിയും അറിയാത്ത കാര്യം… അവനെന്തിനായിരിക്കും ദിവസവും എന്റെ പിരിയടിൽ ആ റോസാ പൂവ് മേശപ്പുറത്ത് വക്കുന്നത്? ഇല്ല, വിദ്യ പറഞ്ഞത് പോലെ ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതാ. ഉറക്കം വരുന്നു. കിടക്കട്ടെ…’ അവന്റെ ഉള്ളം തുടിച്ചു തുടങ്ങി. ജിജ്ഞാസ അടക്കാനാവാതെ അവൻ പിന്നെയും പിന്നെയും താളുകൾ മറച്ചു വായിച്ചു കൊണ്ടിരുന്നു. പിന്നീടുള്ള എല്ലാ പേജുകളിലും അവൾ അന്നന്നത്തെ അനുഭവങ്ങൾ കുറിച്ചിട്ടുണ്ട്. എല്ലാ പേജുകളിലും അവനുണ്ടായിരുന്നു. എന്തിന് ഞായറാഴ്ച ദിവസങ്ങളിൽ പോലും. അവന്റെ പേരൊഴികെ. അവളുടെ ചിരിയും കണ്ണുനീരും എല്ലാം ആ അക്ഷരങ്ങളിലൂടെ അവനറിഞ്ഞു. അവസാനം തലേ ദിവസത്തെ പേജെത്തി ‘അവനോടെന്തു പറയണം എന്നെനിക്കറിയില്ല.

ഞാൻ പോകുന്നത് അവന് വിഷമമാവും. എനിക്കറിയാം. പക്ഷെ, കഴിഞ്ഞ കുറച്ചു നാളുകൾ, ആ നാളുകളിൽ ഞാനനുഭവിച്ച വേദനയിലും സന്തോഷത്തിലും അറിഞ്ഞോ അറിയാതെയോ നിനക്കും പങ്കുണ്ട് ജിത്തൂ. ഇനി 5 ദിനങ്ങൾ മാത്രം. അതു കൂടി കഴിഞ്ഞാൽ, ഇനി തമ്മിൽ കാണുവാൻ കഴിയുമോ എന്നെനിക്കറിയില്ല. എന്ത് തന്നെയായാലും, ഈ കഴിഞ്ഞ നാളുകളിൽ എനിക്ക് ഒരു പിടി നല്ല ഓർമ്മകൾ നീ തന്നു. അതിന് നന്ദി.’ അവൻ വിറയ്ക്കുന്ന കൈകളോടെ ഡയറി അടച്ചു വെച്ചു. മനസ്സ് വീണ്ടും ശൂന്യതയെ വിളിച്ചു വരുത്തുന്നു. “ഞാൻ നിന്നോട് പറയാൻ ബാക്കി വച്ചതെല്ലാം ഇതിലുണ്ട്. ഇത് നിനക്ക് തന്നിട്ട് പോണം എന്ന് കരുതിയതാ. പക്ഷെ, പക്ഷെ വേണ്ട. ഈ ഡയറി ഇതെന്റെ കൂടെത്തന്നെ വേണം. എന്നും. ഒരിക്കലും മരിക്കാത്ത കുറച്ച് നല്ല ഓർമ്മകൾ നില നിർത്താൻ. എന്താ ശെരിയല്ലേ ജിത്തൂ?” “തന്നിട്ട് പോകാൻ ഇത് തന്റെ അവസാനത്തെ സ്കൂൾ ദിനമല്ലല്ലോ? ഇനിയുമില്ലേ നാലു നാൾ? വരട്ടെ, നമുക്ക് നോക്കാം. പക്ഷെ, ഒന്ന് ചോദിച്ചോട്ടെ?” ജിതിൻ അവൾക്കു നേരെ ഡയറി നീട്ടിക്കൊണ്ട് ചോദിച്ചു. “ഇത്ര മാത്രേ ഉള്ളോ തനിക്കെന്നോട് പറയാൻ? ഇതിൽ കൂടുതൽ ഒന്നും പറയാനില്ലേ? ഒന്നും?” ഡയറി ബാഗിൽ തിരികെ വെക്കുന്നതിനിടയിൽ കോകില ഒന്ന് ഞെട്ടി, ജിതിനെ നോക്കി. അവളുടെ കൈ വിറ കൊള്ളുന്നതവൻ കണ്ടു. “ഇല്ല.” അവന്റെ മുഖത്തു നോക്കാതെ പള്ളിക്കകത്തേക്ക് നോക്കി അവൾ ചിരിച്ചു കൊണ്ട് ആ ഒറ്റ വാക്കിൽ പറഞ്ഞവസാനിപ്പിച്ചു. തന്റെ ലോകം കീഴ്മേൽ മറിഞ്ഞത് പോലെ ജിതിന് തോന്നി. അവളെപ്പറ്റിയുള്ള സ്വപ്നങ്ങൾക്ക് മേൽ ഒരു കറുത്ത തിരശീല വീണിരിക്കുന്നു. താൻ സംശയിച്ചത് പോലെ, എല്ലാം പാഴ്കിനാവുകൾ തന്നെ. ജിതിൻ ചിരിച്ചു. മുഖത്തു, ചുണ്ടുകളിലൂടെ മാത്രം. അവന്റെ കണ്ണുകൾ എന്നാൽ നിർജ്ജീവമായിരുന്നു. “ജിത്തൂ… എനിക്ക് പോവാൻ സമയമായി. വിദ്യ എന്നെക്കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഞാൻ പോട്ടെ.” അവൾ നടന്നു തുടങ്ങി. കൂടെ ജിതിനും. അവളുടെ കൂടെ പടിയിറങ്ങുമ്പോൾ, അവൻ അവളെത്തന്നെ നോക്കി നടന്നു. അവൾ പടിയിറങ്ങുന്നത് തന്റെ മനസ്സിൽ നിന്ന് കൂടിയാണ്. മനസ്സിൽ അവളുടെ കരങ്ങളിൽ മുറുകെ പിടിച്ചിരുന്ന അവന്റെ കൈ ബലം കുറഞ്ഞ് അയഞ്ഞതായി അവന് അനുഭവപ്പെട്ടു. അവൾ അകന്നു പോയി. ദൂരേക്ക്. “ഇപ്പൊ ഇവിടെ നടന്നതൊന്നും വിദ്യ അറിയരുത്. കേട്ടല്ലോ?” നടന്ന് അവൻ സ്റ്റാന്റിട്ട് വച്ചിരുന്ന സൈക്കിളിനടുത്തെത്തിയപ്പോൾ കോകില അവനോടായി പറഞ്ഞു. അവൻ ഇല്ലാ എന്ന് ചിരിച്ചു കൊണ്ട് തലയാട്ടി. “പിന്നെ… പിന്നെ, നീ എന്നെ നീ, താൻ, എഡോ എന്നൊക്കെ അപ്പൊ വിളിച്ചപ്പോ ഞാൻ വിളി കേട്ടു. ഞാൻ അങ്ങനെ ഒരു മാനസിക അവസ്ഥയിലായിരുന്നത് കൊണ്ടാ. ഇനി വേണ്ട. അതൊഴിവാക്കണം കേട്ടല്ലോ?”

അതിനും അവൻ ചിരിച്ചതെയുള്ളൂ. ഇല്ല. ഇനി വിളിക്കില്ല കോകില…, ഇനി ഒന്നിനുമില്ല. അവൻ മനസ്സ് കൊണ്ട് മറുപടി കൊടുത്തു. “മം…. ബൈ…” അവൾ കയ്യുയർത്തി. “ഗുഡ്ബൈ…” അവന്റെ സ്വരം പതിവിലും ശാന്തമാണെന്ന് അവൾ തിരിച്ചറിഞ്ഞു. രണ്ടു പേർക്കിടയിലും എന്തോ ഒരു ടെൻഷൻ നിറഞ്ഞു നിൽക്കുന്നത് അവരിരുവരും അറിയുന്നുണ്ട്. എന്നാൽ പരസ്പരം നോക്കുമ്പോൾ, മനസ്സിൽ തുടങ്ങുന്ന ചിന്തകൾ പൂർത്തിയാക്കാനാവാതെ അവർ കുഴങ്ങി. ജിത്തു അവളെ നോക്കി ഒന്നു കൂടെ പുഞ്ചിരിച്ചു. അവൻ തല തിരിച്ച് സൈക്കിളിൽ കയറി പതിയെ ചവുട്ടി നീങ്ങി. പോകുന്ന വഴിക്ക് വല്ല വണ്ടിയും തട്ടി കാഞ്ഞു പോയാൽ മതിയെന്ന് അവൻ അതിയായി ആഗ്രഹിച്ചു. വീട്ടിൽ കയറിച്ചെന്ന ഉടൻ, അംബികാമ്മയോട് ഒരക്ഷരം മിണ്ടാതെ അവൻ മുകളിൽ കയറിപ്പോയി വാതിലടച്ചു. ബാഗ് മുറിയുടെ ഒരു മൂലക്ക് വലിച്ചെറിഞ്ഞ് തുണി പോലും മാറാതെ അവൻ കിടക്കയിലേക്ക് മലർന്നു വീണു. അവന്റെ മനസ്സ് അവളിലേക്കും അല്പം മുൻപ് കഴിഞ്ഞ സംഭവങ്ങളിലേക്കും ചെന്നെത്തി. ഹാവൂ… അങ്ങനെ, അതു കഴിഞ്ഞു. ഇനി കോകില അതാണ്, ഇതാണ് എന്ന് പറഞ്ഞു നടക്കണ്ടല്ലോ? അല്ലേലും അങ്ങനെ എന്തെങ്കിലും തോന്നാൻ മാത്രം അവൾ തനിക്ക് എന്തു ചെയ്തു തന്നു? അവൾക്ക് വേണ്ട. പിന്നെ ഞാനെന്തിനാ വെറുതെ… ഞാനൊരു വിഡ്ഢി തന്നെ. വിഡ്ഢിക്കൂശ്മാണ്ടം. അവൻ സ്വയം മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും അവൻ പോലുമറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹേയ്, ഒരു പെണ്ണ് കാരണം ഞാൻ കരയാൻ പാടില്ല. അത് മനസ്സിൽ കുറിച്ചിട്ട പോളിസിയാ. ശേ…. കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഈ ഘനം ഒന്നിറക്കി വെക്കാൻ…, ഒരു വട്ടം കണ്ണു തുടച്ചിട്ടും കണ്ണീർ നിൽക്കുന്നില്ലെന്നു കണ്ട് അവൻ തുണിയെല്ലാം ഊരിയെറിഞ്ഞ് നേരെ ബാത്റൂമിൽ കയറി ഷവർ തുറന്ന് നൂല് പോൽ പൊഴുയുന്ന ജലധരക്ക് കീഴെ ചുവരിൽ കൈ താങ്ങി നിന്നു. തല വഴി വെള്ളം വീഴുമ്പോഴും കവിളിൽ നിന്നും കണ്ണീരിന്റെ ചൂട് മാത്രം മാറിയില്ല. “എന്താ സാറേ, ഇന്നും ആരെങ്കിലുമായി അടിയുണ്ടാക്കിയോ?” രാത്രി കിടക്കുന്നതിന് മുൻപ് അവന്റെ മുറിക്കകത്തേക്ക് കയറിച്ചെന്ന പ്രഭാകരൻ മുരടൻ ശബ്ദത്തിൽ ചോദിച്ചു. “ഇല്ലച്ഛാ… അങ്ങനെയൊന്നുമില്ല.” ജിത്തു കിടക്കയിൽ എണീറ്റിരുന്ന് അച്ഛന്റെ മുൻപിൽ മര്യാദ കളിച്ചു. “നിന്റെ മുഖം വാടിയാൽ പെട്ടെന്ന് മനസ്സിലാക്കുന്ന ഒരു മെഷീൻ താഴെയുണ്ട്. പറഞ്ഞേക്കാം. അവൾ പറഞ്ഞു വിട്ടതാ എന്നെ, പോന്നുമോന് എന്തോ പറ്റി, ചെന്ന് ചോദിക്കാൻ. എന്താ… എന്നോട് പറയാൻ പറ്റാത്ത വല്ലതുമാണോ?” “ഹേയ്, അച്ഛനോട് പറയാൻ പറ്റാത്ത എന്ത് കാര്യം? ഇതൊക്കെ സ്ഥിരം നമ്പരല്ലേ അച്ഛാ? ലൈൻ ഒന്ന് മാറ്റിപ്പിടിച്ചൂടെ?” “ഹ ഹ ഹ. എടാ മോനെ, ഒരു പ്രായമായാൽ കുട്ടികളെ അച്ഛാ എന്ന് വിളിക്കണം എന്നാ ചൊല്ല്. നിന്നോട് സംസാരിക്കാൻ ഇതിലും നല്ല തുടക്കമുണ്ടോ?” “ഞാൻ ചുമ്മാ പറഞ്ഞതാ അച്ഛാ. എനിക്ക് കുഴപ്പമൊന്നും ഇല്ലന്ന് അമ്മയോട് പറഞ്ഞേക്ക്.”

“അങ്ങനെ നീയെന്നെ ഒഴിവാക്കല്ലേ ജിത്തൂ, ഇപ്പൊ ഞാൻ വന്നതെ, ‘അമ്മ പറഞ്ഞത് കൊണ്ട് മാത്രമല്ല. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ. പറ, ആരാ ആ പെണ്ണ്?” “ഏത് പെണ്ണ്?” ജിതിൻ അല്പം ഭയത്തോടെ ഇരുന്നു. ഫാദർ എങ്ങിനെ മനസ്സിലാക്കി എന്നവൻ ചിന്തിച്ചു. “എടാ, നിന്റെയീ പ്രായം കഴിഞ്ഞാ ഞാനും വന്നത്. എന്നോട് വേണോ ജിത്തൂ? നീ പറ, എന്തുണ്ടായി? അവളുടെ പേരും നാളും ഒന്നും എനിക്കറിയണ്ട. പക്ഷെ, നീ ഇങ്ങനെയിരിക്കാൻ ഞാൻ സമ്മതിക്കില്ല. നീ പറ.” “അത്… അച്ഛാ, ഒരു ബ്രേക്ക് അപ്. ഞാൻ അതിന്റെ ഒരു മൂഡോഫിലാ. സത്യം പറഞ്ഞാൽ ഞാനത് മറന്നു തുടങ്ങുവാരുന്നു. പിന്നെ ഇപ്പൊ അച്ഛൻ ചോദിച്ചത് കൊണ്ട് മാത്രം പറയുന്നതാ. ഇപ്പൊ ഞാൻ ഒക്കെയാ.” “അതേ. നീ ഒക്കെയാ. അത് നിന്റെ മുഖത്തു കാണാനുണ്ട്.” ജിതിൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. “അയ്യേ… ടാ… നീ കരയാണോ? അയ്യയ്യേ… സിംഗക്കുട്ടി കരയാനോ?” പ്രഭാകരൻ അവന്റെ അടുത്തേക്ക് കയറിയിരുന്നു. “അത്ര അസ്ഥിക്ക് പിടിച്ച പ്രേമമായിരുന്നോ? അതേതടാ നിനക്ക് ഓർത്തു കരയാൻ മാത്രമുള്ള പെണ്ണ്? ഏ?” “ഹേയ്, ഇല്ലച്ഛാ… ഞാൻ കരഞ്ഞതൊന്നുമല്ല. ഉറക്കം വന്നിട്ടാ.” “ജിത്തൂ. നിന്നോട് പ്രേമിക്കാൻ പോവരുത് എന്ന് അച്ഛൻ പറഞ്ഞോ? ഇല്ലല്ലോ? നിന്റെ ഈ പ്രായത്തിൽ ഇതൊക്കെ വേണം. ആദ്യം നീ കണ്ണു തുടക്ക്. മം…” ജിത്തു കണ്ണു രണ്ടും തിരുമ്മി കൈ കെട്ടിയിരുന്നു. “മോനെ, നിന്റെ ഈ പ്രായത്തിൽ ഇതൊക്കെ പറഞ്ഞിട്ടുള്ളതാ. ഞാനും പണ്ട് കൊറേ പ്രേമിച്ചു നടന്നിട്ടുണ്ട്. ഏതാണ്ട് നിന്റെ പ്രായത്തിൽ. അതിന് മുൻപും.”പ്രഭാകരൻ ഒരു ചെറിയ ചിരി ചിരിച്ചു. അവനും ഒന്നമർത്തി ചിരിച്ചു. “‘അമ്മ കേൾക്കണ്ട” “അവൾ കേട്ടാലും സരോല്ല. അവൾക്കറിയാം എന്റെ കഥകളൊക്കെ. വേറാരുമല്ല, ഞാൻ തന്നെയാ പറഞ്ഞത്. ഞങ്ങൾ തമ്മിൽ ഒന്നും മറച്ചു വെക്കാറില്ല. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയവും.” ജിത്തു അച്ഛന്റെ വാക്കുകൾക്ക് ചെവിയോർത്തു. അവർ തമ്മിൽ ഇങ്ങിനൊരു സംഭാഷണം ഇതാദ്യമാണ്. “ചിലരുണ്ട്, പണത്തിനോ അല്ലെങ്കിൽ മറ്റെന്തിനോ വേണ്ടി ഒരു പെണ്ണിന്റെ പുറകെ മണപ്പിച്ചു നടന്ന്, കാര്യം സാധിച്ചിട്ട് പൊടിയും തട്ടിപ്പോവും. ഒന്നുകിൽ പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കണം. അല്ലെങ്കിൽ അതിന് നിൽക്കരുത്. നീ അങ്ങനെ കടന്നു കളയുന്ന ടീമല്ല. എനിക്കറിയാം. നീയെന്റെ മോനല്ലേ? എന്നാലും നിന്റെ പ്രേമം നല്ല ഉള്ളുള്ളതാണെങ്കിൽ നീ ആ പ്രേമം എങ്ങിനെയും സ്വന്തമാക്കാൻ ശ്രമിച്ചേനെ. എന്ന് വച്ച് നീ പിന്നെയും പിന്നെയും അവളുടെ പുറകെ നടക്കണം എന്നല്ല ഞാൻ പറയുന്നത്.

നീ കൊള്ളരുതായ്മ കാണിക്കണം എന്നുമല്ല. ഈ പ്രായത്തിൽ നിനക്ക് കിട്ടുന്ന ചില അനുഭവങ്ങളിൽ ഒന്നു മാത്രമായി ഇതിനെ കണ്ടു നോക്ക്. പറയുന്ന പോലെ എളുപ്പമല്ല. എനിക്കറിയാം. എന്നാലും, ഈ ഫാന്റസി ഒക്കെ കഴിഞ്ഞ് നിന്റെ ജീവിതം വേറൊരു ലെവലിൽ എത്തുമ്പോൾ നീ കാത്തിരുന്ന ഒരു പെണ്ണ് വരും. അത് യാന്ത്രികമായി, സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. ഇപ്പൊ നിന്റെ ഈ അഫയർ പൊളിഞ്ഞു എന്ന് വച്ചാൽ, നിനക്ക് അതിനുള്ള സമയമായിട്ടില്ല എന്നാ അർത്ഥം. ആ സമായമാവുമ്പോൾ നീ അറിയും. പ്രകൃതിയുടെ കളി അങ്ങിനെയാണ്. ഇപ്പൊ നിന്റെ ശ്രദ്ധ ഈ പൊളിഞ്ഞു പോയ പ്രേമത്തിലല്ല, നിന്റെ മുന്നോട്ടുള്ള ജീവിതത്തിലാണ് നീ ചെലുത്തേണ്ടത്. നീ ചെയ്തു തീർക്കേണ്ടത് എല്ലാം ചെയ്തു തീർക്ക്. നന്നായി പഠിക്ക്. നല്ല മാർക്ക് വാങ്ങി സ്വന്തം കാര്യങ്ങൾ തന്നെ ചെയ്യാൻ കഴിയുന്ന ഒരു നിലയിലെത്ത്. അന്ന്, നിനക്ക് വിധിച്ചിട്ടുള്ളത് നിന്റെ പുറകെ വരും. നീ കണ്ടോ.” അവൻ അച്ഛന്റെ മുഖത്തേക്ക് അവിശ്വാസത്തോടെ നോക്കി. ചെയ്ത് തീർക്കാനോ? എന്ത്? എന്താ എല്ലാവരും ഒരേ പോലെ പറയുന്നത്? എനിക്ക് വിധിച്ചിട്ടുള്ളത്… അതെന്താണ്? “ഹാ… അപ്പൊ ഉപദേശം കഴിഞ്ഞു. എന്റെ ചടങ്ങ് കഴിഞ്ഞ സ്ഥിതിക്ക്, ഞാൻ നിന്നെ വെറുതെ വിടുന്നു, നീ കിടന്നുറങ്.. ഇനിയും ഓരോന്ന് ആലോചിച്ചു മനസ്സ് പുണ്ണാക്കണ്ട. എനിക്കും ഉറക്കം വരുന്നുണ്ട്. അപ്പൊ മറക്കണ്ട, ലക്ഷ്യമാണ് പ്രധാനം. ഒക്കെ… ഗുഡ് നൈറ്റ്.” അയാൾ ലൈറ്റ് അണച്ച്, മുറിയിറങ്ങിപ്പോയി. ജിതിൻ പുതപ്പ് വലിച്ചിട്ട് കണ്ണും തുറന്ന് കിടന്നു. അച്ഛൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ആശ്വസിക്കുന്നതിന് പകരം, ആ വാക്കുകൾ അവനെ നീണ്ട ചിന്തയിലേക്കാണ് കൊണ്ടെത്തിച്ചത്. “അപ്പൊ ആ കാര്യത്തിൽ പിന്നെയും തീരുമാനമായി അല്ലെ? എടാ, കുറച്ചെങ്കിലും നാണം വേണ്ടേ മൈരേ? അന്നേ പറഞ്ഞതല്ലേ, ഇതിനൊന്നും പോവണ്ടാ പോവണ്ടാന്ന്? കേട്ടില്ല. ഇപ്പൊ അനുഭവിച്ചോ. നിന്നെ ഉപദേശിക്കാൻ നമ്മളാരാ അല്ലെ?” പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ സോണി കുറ്റപ്പെടുത്തലുകളുടെ കെട്ടഴിച്ചു. ഏതാണ്ട് അര മണിക്കൂറായി അവൻ ജിതിനെ ഒരു കവിൾ വെള്ളം കുടിക്കാൻ പോലും അനുവദിക്കാതെ വായുവിൽ നിർത്തി ചോദ്യശരങ്ങളാൽ മുറിവേല്പിക്കാൻ തുടങ്ങിയിട്ട്. അവനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞാൽ തന്റെ മനസ്സിലെ ഭാരം അത്രയും കുറഞ്ഞലോ എന്ന് കരുതിയാണ് സോണിയോടെ തന്റെ ദുഃഖം പങ്കു വെക്കണമെന്ന് കരുതിയത്. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ സോണി ജിതിനെ ചാടിക്കടിക്കാൻ ചെന്നു. “ആരുടെ ഉണ്ട നോക്കിയിരിക്കുവാടാ? ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ? വെറുതെ ഓരോ കുരുക്കും ഒപ്പിച്ചു വച്ചേച്ച്, വന്നിരിക്കുവാ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ. അല്ല, ശെരിക്കും കളഞ്ഞില്ലേ?” സോണി ഒരു രക്ഷിതാവിന്റെ അധികാരത്തിൽ അവനെ ശാസിച്ചു. “സോണിമോനെ….” ജിതിൻ തളർന്ന സ്വരത്തിൽ വിളിച്ചു. അവന്റെ ശബ്ദത്തിലെ വിഷാദം സോണിയുടെ കരളലിയിച്ചു എത്രയൊക്കെ പറഞ്ഞാലും തന്റെ ചങ്കല്ലേ അവൻ? ഒന്ന് തളർന്നപ്പോ ഒരിറ്റ് ആശ്വാസത്തിന് വേണ്ടി അവൻ ആദ്യം വന്നത് തന്റടുത്തല്ലേ? എന്നിട്ട് താൻ അവനെ എന്തെല്ലാം പറഞ്ഞു? സോണിയുടെ ഉള്ള് കാളി. “ഞാനുണ്ട് മച്ചമ്പി, ഞാനുണ്ട് നിന്റെ കൂടെ. നീ വിഷമിക്കല്ലേ അളിയാ, നിന്റെ ഇരിപ്പ് കണ്ടിട്ട് സഹിച്ചില്ല. അതാ ഞാൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞത്. നീയെന്നോട് ക്ഷെമിക്കില്ലേ അളിയാ?” “എനിക്ക് കേട്ടിട്ട് പൊളിയുന്നുണ്ട് സോണിമോനെ, ഇനിയും പറഞ്ഞാൽ പല്ലടിച്ചു താഴെയിടും എന്ന് പറയാനാ വിളിച്ചത്.” ജിതിൻ ഗൗരവത്തിൽ പറഞ്ഞു.

അത് കേട്ട് സോണിമോന്റെ ഉള്ളിൽ സെന്റി മൂഡിൽ വയലിൻ വായിച്ചിരുന്ന വെള്ള ഷർട്ടിട്ട ചേട്ടന്മാർ പാന്റും വലിച്ചു കേറ്റി എണീറ്റ് ഓടി. ഓർക്കപ്പുറത്ത് പ്ലിങ്ങിപ്പോയ ചമ്മലിനിടയിലും ജിതിന്റെ കയ്യിലെ പേശികളിൽ രക്തയോട്ടം കൂടി ഞരമ്പുകൾ തെളിഞ്ഞു വരുന്നത് കണ്ണു മിഴിച്ച് ഒളിഞ്ഞു നോക്കി , അവൻ കാൽ നിലത്ത് നിരക്കി ഒന്ന് ഒരകലം പാലിച്ചിരുന്നു. മൈരൻ പറഞ്ഞാൽ പറഞ്ഞതാ. ഒരടി കിട്ടിയാൽ ബാക്കി കാണില്ല. അവൻ ഉമിനീരിറക്കി. “മൈര് കൈ കഴച്ചിട്ട് പാടില്ല.” ജിതിൻ ഡെസ്കിന് മുകളിൽ കൈ ചുരുട്ടി ഒരിടി കൊടുത്തു. അപ്പോൾ ഉത്ഭവിച്ച ശബ്ദം അത്യാവശ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ‘ഈ മൈരന് വട്ടായാ ? എണീറ്റു പോവുന്ന ജിതിനെ നോക്കി ചോദിക്കണം എന്നുണ്ടായിരുന്നു സോണിക്ക്. പക്ഷേ, അതിയായ മൂത്ര ശങ്ക അനുഭവപ്പെട്ട സോണി ജിതിൻ പോയ പുറകെ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീടുള്ള ഓരോ ക്ലാസ്സിലും ഓരോ ടീച്ചർമാരുടെയും വ്യത്യസ്ത ഭാവങ്ങൾ കണ്ടിട്ടും അവന്റെയുള്ളിലെ തീയണഞ്ഞില്ല. റീനാ മിസിന്റെ കണ്ണിലെ ശൃംഗരവും, കോകില മിസ്സിന്റെ കണ്ണുകളിലെ നിസ്സംഗതയും ഒന്നും, ഒന്നും താൻ അർഹിക്കുന്നതല്ല. ആ ക്ലാസ് മുറി ഒരു ജയിലായി തോന്നിയവന്. വരാൻ ആഗ്രഹിക്കാഞ്ഞിട്ടും അറിയാത്ത ഏതോ കാരണങ്ങൾ തന്നെയിവിടെ പിടിച്ചിരുത്തുന്നതാണ്. സമയം കടന്നു പോയി. വൈകിട്ട് ഇറങ്ങാൻ നേരം അന്ന അവനടുത്തേക്ക് ചെന്നു. “ജിത്തൂ… ഒന്ന് നിക്കോ?” “ആ… പറ അന്നക്കൊച്ചേ,പൂജയെവിടെ? രണ്ടും ഒരുമിച്ചായിരുന്നല്ലോ? അവൾ നിന്നെക്കൂട്ടാണ്ട് പോയോ?” “ഇല്ല… അവൾ താഴെ നിൽപ്പുണ്ട്. ഞാൻ… ഞാൻ ജിതിനെ കാണാൻ വേണ്ടി വന്നതാ. ജിതിനോട് മാത്രം സംസാരിക്കാൻ.” “ഇന്ന്… ഇന്ന് സംസാരിക്കാൻ പറ്റിയ മൂഡിലല്ല അന്ന…. നമുക്ക് പിന്നെ ഒരു ദിവസം… പോരെ?” അവൻ കൂടെ നിന്ന സോണിയെ നോക്കി. “പ്ലീസ് ജിതിൻ…. ഇന്ന് പറ്റിയില്ലെങ്കിൽ, പിന്നെ സംസാരിക്കാൻ ഇനി സമയം കിട്ടിയെന്ന് വരില്ല. പ്ലീസ്…” “സോണി മോനെ, നീ ചെല്ല്. ഞാൻ കുറച്ചു കഴിഞ്ഞേ ഇറങ്ങുന്നുള്ളൂ.” സോണി ഒന്നമർത്തി മൂളുക മാത്രം ചെയ്ത് താഴെക്കിറങ്ങിപ്പോയി. ജിതിൻ അന്നയുടെ കൂടെ മെല്ലെ നടന്നു തുടങ്ങി. “താൻ ആകെ വിയർത്തിരിക്കുന്നല്ലോ അന്നാ? എന്താ വല്ല പാടത്തും കിളക്കാൻ പോയോ?” കൈ വിരലിൽ ഞൊട്ടയൊടിച്ചു കൊണ്ട് തന്റെ കൂടെ നടക്കുന്ന അന്നയുടെ പരിഭ്രമം നിറഞ്ഞ മുഖം നോക്കി ജിതിൻ ചോദിച്ചു.

“ഹേയ്… അല്ല ജിതിൻ, ഞാൻ… നമ്മൾ ഒരുമിച്ച്… സമയം ചിലവഴിക്കുന്ന കാര്യം ആലോചിച്ചപ്പോൾ, ടെൻഷൻ കയറിയിട്ട്… ഞാൻ…” അവൾ വാക്കുകൾ വിഴുങ്ങി. “സാംസന്റെ കഥ കേട്ടിട്ടുണ്ടോ അന്നാ?” “ഏ… ആര്?” അന്ന മനസ്സിലാവാത്ത പോലെ അവനെ നോക്കി. “സാംസൺ. നിങ്ങടെ ബൈബിളിൽ ഒക്കെ പറയുന്നുണ്ടല്ലോ ഒരു കഥ? അതീവ ബാലവാനായ, ഒരു അങ്കക്കാളയെ ഒറ്റക്കൈ കൊണ്ട് അടിച്ചു കൊല്ലാൻ തക്ക ശേഷിയുള്ള സാംസൺ? കേട്ടിട്ടുണ്ടോ?” “ആ… എ.. എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കണേ?” “സംസാന്റെ കരുത്തിന്റെ രഹസ്യം അവന്റെ നീണ്ട മുടിയായിരുന്നു. നാട്ടിലെ ഭരണാധികാരികൾ അവന്റെ കരുത്തിനെ ഭയന്ന്, അവനെ ചതിയിൽ പെടുത്താൻ ഒരാളെ കാശു കൊടുത്തു നിയമിച്ചു. ആരാണെന്നു ഞാൻ പറയണ്ടല്ലോ?” പേടി കാരണം അന്നയുടെ പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങി. അവളുടെ മൂക്കിനുള്ളിൽ ചോര മണം നിറയുന്നത് പോലെ ഒരു തോന്നൽ. “അവന്റെ ഭാര്യ. ഒരു പെണ്ണ്. ചരിത്രത്തിൽ അത് പോലെ ഒരുപാട് കഥകളുണ്ട്. പക്ഷെ എന്റെ ഫേവറിറ്റ് ഈ പറഞ്ഞ കഥയാ. കാരണം…” അവൻ പറഞ്ഞു കൊണ്ട് അന്നയെ പിടിച്ചു നിർത്തി. അവളുടെ വിളറി വെളുത്ത മുഖത്തേക്ക് നോക്കി ഒന്നും സംഭവിക്കാത്ത പോലെയവൻ പറഞ്ഞു. “കണ്ണു രണ്ടും കുത്തിയെടുത്ത് കാഴ്ച്ച നഷ്ടപ്പെടുത്തിയിട്ടും, അവസാനം മരിക്കുന്നതിന് മുൻപ്, തന്നെ കെട്ടിയിട്ടിരുന്ന തൂണുകളിൽ ചങ്ങല കൂട്ടി ഒരു വലിയുണ്ട് സാംസൺ. തന്നെ തകർക്കാൻ ആഗ്രഹിച്ചിരുന്ന കള്ളക്കൂട്ടങ്ങളെ എല്ലാം, മുച്ചൂടും മുടിപ്പിച്ചാ അവൻ മോളിലോട്ട് പോയത്. പ്രതികാരവുമായി, പ്രായശ്ചിത്തവുമായി. കലക്കീല്ലേ?” “ജിത്തൂ… ഞാൻ… അവർ…. അവൻ… എന്നെ….” അന്ന കരയാൻ ഭാവിച്ചു. “വേണ്ട അന്നാ… ഇനിയും വേണ്ട. മുൻപ് ഇതുപോലൊരു കളി ഞാനും കളിച്ചതല്ലേ? ഒരുമാതിരി മരുഭൂമിയിലേക്ക് മണൽ കയറ്റിവിടുന്ന ഏർപ്പാടായിപ്പോയി. ആ, സാരമില്ല. താൻ പൊയ്ക്കോ. താൻ ഇനി ഇടപെടണ്ട. ഇത് തീർക്കേണ്ടത് എങ്ങിനാണെന്ന് എനിക്കറിയാം.എവിടേക്കാ എന്നെ കൊണ്ട് ചെല്ലാൻ പറഞ്ഞത്? പറ …” “ലൈ… ലൈബ്രറി…” “മം… അപ്പൊ ശെരി…. മോളൂട്ടി ചെല്ല്… ആ… വണ്ടി പോട്ടേ….” അവളെ നോക്കി കൈയ്യാട്ടിക്കൊണ്ടു ജിതിൻ ചിരിച്ചു നിന്നു. പാവാട കൂട്ടിപ്പിടിച്ചു വിറക്കുന്ന കാൽവയ്പ്പുകളോടെ നടന്നകലുമ്പോളും അവൾ തിരിഞ്ഞു നോക്കിയില്ല. അവസനം കണ്ട അവന്റെ മുഖത്തെ ഇരുട്ടു നിറഞ്ഞ ആ ചിരി അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ജിതിൻ പടിയിറങ്ങി നടന്നു ചെന്ന് ലൈബ്രറിക്ക് മുന്പിലെത്തി നിന്നു. വാതിൽ അടഞ്ഞു കിടക്കുകയാണ്. മുട്ടി നോക്കണോ? അതോ തള്ളിത്തുറക്കണോ? അവൻ കൂടുതൽ ചിന്തിക്കാതെ ആ വാതിൽ മെല്ലെ തുറന്നു. ജാഗരൂകനായി അകത്തു കയറി. ഇവന്മാർ ഇത്ര മിടുക്കന്മാരാണോ? ഉള്ളിൽ ആളുള്ള പോലെ തോന്നുകയെ ഇല്ല. ഇടതു വശത്തെ ബുക് റാക്ക് കഴിഞ്ഞ് ഒരടി കൂടി മുൻപോട്ട് വച്ചതും, അവന്റെ ഇടതു കരണത്ത് കിട്ടി ഒരിടി.

ആ ഇടി പ്രതീക്ഷിച്ചിട്ടെന്ന വണ്ണം ഇടിയുടെ ആക്കത്തിനൊപ്പം അവൻ ഇടത്തോട്ട് ഒന്ന് ചരിഞ്ഞു ചാടി. ഇടിയുടെ മുഴുവൻ ശക്തിയും തന്റെ മുഖത്തു പതിയാതിരിക്കാൻ കാൽച്ചുവട് കൊണ്ട് അവൻ കണക്കു കൂട്ടി വച്ചിരുന്ന നീക്കം. “ഹോ, എന്തൊരിടിയാ ഫൈസലെ? എന്റെ കവിളിപ്പോ പറിഞ്ഞു പോയേനെ.” ഓങ്ങിയിടിച്ച കയ്യിലെ മുഷ്ഠി തുറക്കാതെ കയ്യും നീട്ടിപ്പിടിച്ചു നിൽക്കുന്ന ഫൈസലിനെ കണ്ട് ജിതിൻ പറഞ്ഞു. “നീ കരോട്ടയായിരുന്നോ? എപ്പോ പഠിച്ചു ഇതെല്ലാം? കരോട്ടയിൽ ഒളിപ്പോരുണ്ടോ? എന്തായാലും കൊള്ളാം. നിന്റെ കയ്യിൽ ഈ വക നമ്പരൊക്കെയുണ്ടെന്ന് ഞാനിപ്പോഴാ അറിയുന്നെ.” “ആ ഇടി നിനക്ക് വേണ്ട പോലെ കൊണ്ടില്ല എന്നെനിക്കറിയാം. നീ വിഷമിക്കണ്ട ജിത്തൂ… നീ ഞങ്ങൾക്ക് തന്നതും, പലിശേടെ പലിശേം ചേർത്തു തന്നിട്ടേ ഞങ്ങള് പോന്നുള്ളു.” റാക്കിൽ ചാരി നിന്ന ഫൈസലിന്റെ പിന്നിൽ നിന്നും നിഖിലും കിരണും മുന്നിലേക്ക് കയറി വന്നു. ജിത്തു പതിയെ പിന്നിലേക്ക് ചുവടുകൾ വച്ചു. നിഖിലും കിരണും അവന്റെ ഇരു വശത്തുമായി നിലയുറച്ചു. “നീ അന്നയെ വളച്ച് പോക്കറ്റിലാക്കി അവളെ വച്ചൊരു കളി കളിച്ചില്ലേ? നീയെന്താ പറഞ്ഞത്? അവൾ നിന്റെ പെണ്ണാണെന്നോ? അവള് പൊതുസ്വത്താ മോനെ… കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും അവളെ ഞാനിങ് തിരിച്ചെടുത്തു. ദാ ഇത് വെച്ചോ…” ഫൈസൽ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ചുവന്ന തുണിക്കഷ്ണം പുറത്തെടുത്ത് ജിതിന്റെ മുൻപിലേക്കിട്ടു കൊടുത്തു. “അവൾടെ ഷെഡ്ഡിയാ. അതിൽ അവൾടെ പൂറിലെ വെള്ളത്തിന്റൊപ്പം എന്റെ വാണോം കിടപ്പുണ്ട്. ഇടി കൊണ്ട് നടു പൊളിയണ്ടെങ്കി ആ ഷെഡ്ഡിയെടുത്ത് നീ ഞങ്ങൾ കാണ്കെ വായിലോട്ട് വയ്. ചിലപ്പോ ഞങ്ങൾ നിന്നെ വെറുതെ വിട്ടേക്കാം. അല്ലെടാ?” ഫൈസൽ നിഖിലിനെയും കിരണിനെയും നോക്കി പല്ലു കാണിച്ചു ചിരിച്ചു. അട്ടയെ പിടിച്ചു പട്ടുമെത്തയിൽ കിടത്തിയാലും അത് പൊട്ടക്കുളം തേടിത്തന്നെ പോവും. അവൻ കരുതി. ഇവന്മാർ എന്ത് പറഞ്ഞാലും അവസാനം തന്നെ ഇടിച്ചു നശിപ്പിക്കാൻ തന്നെയാണ് അവരുടെ ഭാവം എന്ന് ജിതിൻ മനസ്സിലാക്കി. “അപ്പൊ തുടങ്ങിക്കളയാം?” ഫൈസൽ ഒരു വില്ലൻ ചിരിയോടെ ജിതുവിനെ നോക്കി. നിഖിലും കിരണും പരസ്പരം കയ്യടിച്ചു. “ആ നില്ല് നില്ല്… നിങ്ങളൊക്കെ റെഡിയല്ലേ? അപ്പൊ എനിക്കും തയ്യാറെടുക്കാനുള്ള അവസരം താ മുതലാളിമാരെ…” ജിതിൻ ഇൻ ചെയ്തിരുന്ന ഷർട്ട് വലിച്ചു പുറത്തിട്ട്, ഷർട്ടിന്റെ ബട്ടൻ ഓരോന്നായി അഴിച്ചു തുടങ്ങി. “എന്ത് തയ്യാറെടുക്കാൻ ജിതിനേ… വേഗം ഞാൻ പറഞ്ഞ… കാര്യം…… ചെ… യ്….” ജിതിൻ അതിനോടകം തന്റെ ഷർട്ട് ഊരിമാറ്റിയിരുന്നു. പത്തടി അകലത്തിൽ ജിതിന്റെ അതികായ രൂപം കണ്ട് ഫൈസലിന്റെ മുഖത്തെ ചിരി മാഞ്ഞു. അവന്റെ വിരിഞ്ഞ നെഞ്ചും, വയറിലെയും കൈകളിലെയും ഞരമ്പ് പൊങ്ങിയ ഉറച്ച പേശികളും കണ്ട് നിഖിലും കിരണും ഒരു ഞെട്ടലോടെ പുറകിലേക്ക് രണ്ടടി വച്ചു. ജിതിൻ ഷർട്ട് താഴെയിട്ട് കൈ രണ്ടും കൂട്ടിപ്പിടിച്ച് ഒന്നു ഞൊട്ട വിട്ട് മൂരി നിവർന്നു. അവൻ രണ്ടു കാലുകളിലും ചെറിയ ഇടവേള കൊടുത്ത് ഒരു ബോക്സറേപ്പോലെ നിന്ന് തൊങ്ങിച്ചാടാൻ തുടങ്ങി. “ഡിസിപ്ലിൻ ഡിസിപ്ലിൻ എന്ന് കേട്ടിട്ടുണ്ടോ ഫൈസലെ? നീയും നീന്റെയവന്മാരും ഒരു പത്തു കൊല്ലം പൊരിവെയിലത്ത് പാടത്തു കിളച്ചാലും കിട്ടാത്ത ഒരു സാധാനമാ. അത് പാരമ്പര്യമായി എനിക്ക് പകർന്നു കിട്ടിയിട്ടുണ്ട്. ഇല്ലെങ്കി നീ നോക്ക്.

ഞാൻ ജനിച്ചിട്ട് ഇതേ വരെ ഒരു വിറക് മുട്ടി പോലും കീറിയിട്ടില്ല. പക്ഷെ ഈ കാണുന്നതുണ്ടല്ലോ? അത് എന്റെ കാർന്നോമ്മാര് പകർന്നു തന്ന ഗുണമാ. ചുരുക്കിപ്പറഞ്ഞാൽ ഞാനും എന്റെ തന്തയും, തന്തേടെ തന്തയതും ഒക്കെ നല്ല തന്തക്ക് പിറന്നതിന്റെ ഗുണം.” ഫൈസലിന്റെ മുഖത്തെ ചിരി മാഞ്ഞു. താൻ അടിച്ചു പഞ്ഞിക്കിടാൻ തുനിഞ്ഞു കൊണ്ടു വന്ന ജിതിൻ തന്റെ മുന്നിൽ വളർന്നു ഭീമാകാരനാവുന്നതും താൻ അവന്റെ മുന്നിൽ ആശുവാവുന്നതായും അവന് തോന്നി. വായുവിൽ ഒരു വല്ലാത്ത ഊർജം നിറഞ്ഞു നിൽക്കുന്നു. ജിതിന്റ് ഉള്ളിൽ നിന്നും വമിക്കുന്ന പേടിപ്പെടുത്തുന്ന ഒരു വൈദ്യുതോർജം. “നീ സോമന്റെ ഡയലോഗ് കേട്ടിട്ടില്ലേ? മരം വെട്ടുകാരനായിരുന്നു എന്റെ അപ്പൻ എന്ന് ലേലം സിനിമയിൽ സോമൻ പറഞ്ഞത്? എന്റെ കാര്യത്തിൽ അത് ശെരിയാ. പക്ഷെ ഒരു വ്യത്യാസം. എന്റപ്പനല്ല, അപ്പാപ്പനായിരുന്നു മരം വെട്ടുകാരൻ. പത്തു കിലോയുടെ ഒരു കൂടം അതിന്റെ വടിയുടെ വാലിന്റെ കീഴറ്റത്ത് പിടിച്ച് ഒറ്റക്കയ്യിലെ മുഷ്ഠിക്കുള്ളിൽ കുത്തനെ പൊക്കി നിർത്തുമായിരുന്നു പുള്ളി. ഒരു പ്രയാസവും കൂടാതെ. വിശ്വാസം വരുന്നില്ല അല്ലെ? കാട്ടിത്തരാം.” ജിതിൻ അടുത്തു കിടന്ന ഒരു ഡെസ്കിന്റെ ഒരറ്റത്ത് പിടിച്ചു പൊക്കി അത് ഒറ്റക്കയ്യിൽ കുത്തനെ പൊക്കി നിർത്തി. കിരണും നിഖിലും ഏതു നിമിഷവും ഇറങ്ങിയോടാൻ തയ്യാറായി നിന്നു. ഫൈസൽ കാലുകൾ മരവിച്ച പോലെ അനങ്ങാതെ നിന്നു. ഇവൻ മനുഷ്യനല്ല. ഒരു മനുഷ്യന് ചേർന്ന പ്രവർത്തിയല്ല ഇവൻ ചെയ്യുന്നത്. തന്നെ അവൻ കൊന്നു കളഞ്ഞേക്കും എന്നു വരെ ഫൈസൽ ഭയപ്പെട്ടു. അവന്റെ മുഖത്തെ പേശികൾ അയഞ്ഞ്, മുഖത്തു വിയർപ്പു പൊടിഞ്ഞു. കൈ കഴച്ചപ്പോൾ ജിതിൻ രണ്ടു കൈ കൊണ്ടും ഡെസ്ക് നിലത്തിട്ടു വച്ചു. “എന്റെ മുഴുവൻ ബലവും ഞാൻ ഇന്നേവരെ ഉപയോഗിച്ചിട്ടില്ല. എന്നെ അതിന് പ്രേരിപ്പിക്കരുത്. നീയൊന്നും ബാക്കിയുണ്ടാവില്ല ഫൈസൽ. അത് വേണോ? വേണോന്ന്…” ജിതിൻ അലറി. കോപം കൊണ്ട് അവന്റെ കൺതടം വിറച്ചു. “എനിക്ക് ഇപ്പോ കിട്ടിയ ഇടി, അത് ഞാൻ മറക്കാം. കുറച്ചു നാളായില്ലേ നമ്മളിങ്ങനെ കൊണ്ടും കൊടുത്തും? നിനക്ക് മതിയായില്ലേ ഫൈസലെ? ഇനിയുള്ള ദിവസങ്ങൾ, അത് നമുക്ക് നമ്മുടെ ടീച്ചർമാർക്ക് മര്യാദ കൊടുത്ത്, ഈ സ്കൂളിന് മര്യാദ കൊടുത്ത് ചിലവഴിച്ചൂടെ? നമ്മളെ പഠിക്കാൻ ഇങ്ങോട്ട് വിട്ട നമ്മുടെ വീട്ടുകാർക്ക് വേണ്ടി, അത്രയെങ്കിലും ചെയ്യാനുള്ള കടമ നമുക്കില്ലേ? ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുമ്പോൾ എനിക്ക് കുറച്ചു നല്ല ഓർമകളാണ് വേണ്ടത്. എന്നെപ്പോലെയല്ല, സ്കൂൾ ലീഡർ ആവനുള്ള യോഗ്യതയും കഴിവുമുണ്ട് നിനക്ക്. എന്നെപ്പോലെ മറ്റുള്ളവരും അംഗീകരിക്കുന്ന ആ കഴിവെല്ലാം വെറുതെ നശിപ്പിക്കണോ? അതല്ല, തല്ലിത്തീർക്കാൻ തന്നെയാണ് നിന്റെ ഇഷ്ടമെങ്കിൽ, ഞാൻ എപ്പോഴെ റെഡി.” ജിതിൻ ബലമേറിയ കൈകൾ രണ്ടും വിരിച്ചു പറഞ്ഞു. “ഞങ്ങൾ മൂന്നു പേരുണ്ട്. നീയൊറ്റക്കാ… നിന്നെ ഇടിച്ചിടാൻ ഞങ്ങൾ മൂന്നു പേർ മതി. അല്ലെ ഫൈസൽ?” കിരൺ ഫൈസലിന്റെ തോളിൽ കൈ വച്ചു പറഞ്ഞു. എന്നാൽ ഫൈസൽ മറുപടി പറഞ്ഞില്ല. അവന് ജിതിന്റെ മാർബിൾ പോലെ കടഞ്ഞെടുത്ത ശരീരത്തിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെ ഉണ്ട വിഴുങ്ങിയ പോലെ നിന്നു. “ഫൈസൽ…” തോളിൽ വച്ചിരുന്ന കയ്യെടുത്തു തന്റെ മുഖത്തു തട്ടാൻ ഒരുങ്ങിയ കിരണിന്റെ കയ്യിൽ ഫൈസൽ കയറിപ്പിടിച്ചു. അവൻ കിരണിനെ നോക്കി വേണ്ട എന്ന് തലയാട്ടി.

“ഹ് മം..് ഒരു ബലപരീക്ഷണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അങ്ങനെ. ഞാൻ എപ്പോഴേ റെഡി. ഗിവ് മീ യുവർ ബെസ്റ്റ് ഷോട്ട്. ഇന്നാരെയും ഇടിക്കാൻ കിട്ടിയില്ലല്ലോന്ന് സോണിയോട് രാവിലെ പറഞ്ഞതെയുള്ളൂ. എനിക്കിനി ഒന്നും നോക്കാനില്ല കിരണേ. ഡിസ്മിസ് അടിച്ചു കിട്ടിയാലും അത് നിന്റെയൊക്കെ കയ്യും കാലും തല്ലിയൊടിച്ചതിന് കിട്ടിയ ഉപഹാരമായി കരുതി ഞാൻ സമാധാനിക്കും. അപ്പൊ…. ഡയലോഗ് കഴിഞ്ഞ സ്ഥിതിക്ക്… നമുക്ക് തുടങ്ങാം?” ജിതിൻ വീണ്ടും പെരുവിരൽ കുത്തിപ്പൊങ്ങി രണ്ടു മൂന്ന് ചാട്ടം ചാടി. ഫൈസൽ ചവിട്ടിക്കുലുക്കി രണ്ടുപേരെയും പിടിച്ചു വലിച്ചു കൊണ്ട് മുറി വിട്ടിറങ്ങി. “അല്ല…. ആശാനേ… തല്ലുന്നില്ലേ?” പുറത്തു ഒളിഞ്ഞു നിന്ന സോണി ഇറങ്ങി വന്നവരോട് ചോദിച്ചു. നിഖിൽ എന്തോ പറയാൻ ആഞ്ഞതും ഫൈസൽ ഫുൾ കലിപ്പിൽ അവന്റെ കൈ പിടിച്ച് വലിച്ച് മുൻപിലേക്ക് നീക്കി നിർത്തി, അവനെ മുൻപിൽ നടക്കാൻ അനുവദിച്ച് തള്ളി വിട്ടു. “നീയിവിടെയുണ്ടായിരുന്നോ? നിന്നോട് പോയ്ക്കോളാൻ പറഞ്ഞതല്ലേ? പിന്നേം ഇവിടെ ചുറ്റിപ്പറ്റി നിക്കണതെന്തിനാ?” ഷർട്ടുമിട്ട് പുറത്തിറങ്ങി വന്ന ജിത്തു സോണിയോട് ചോദിച്ചു. “അല്ല നീ അന്നയുടെ കൂടെ പോണത് മാത്രല്ലേ കണ്ടുള്ളൂ? കാര്യമാറിയാൻ ഒരാകാംഷ.” “നീ സീൻ പിടിക്കാൻ വന്നതല്ലേ മൈരേ? എങ്കിൽ അത് പറഞ്ഞാൽ പോരെ? എത്ര നേരമായി ഈ നിൽപ് തുടങ്ങിയിട്ട്?” “ആവോ, അറിയില്ല. ഞാൻ വന്നു നോക്കുമ്പോ നീ ബോഡിയൊക്കെ കാണിച്ചങ്ങനെ നിക്കുവാ. എന്ത് ബോഡിയാ മൈരേ…. കണ്ടിട്ട് വായീന്ന് വെള്ളം വരുന്നു.” “മതി മതി, വാ വീട്ടിപ്പോവാൻ നോക്കാം ഗേ മൈരേ….” “ആ അന്നപ്പൂറി, അവളാ പണി വെച്ചത് അല്ലെ?” “അവളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല സോണി, ഇത് നടക്കേണ്ടത് തന്നെയാ. ഇപ്പൊ എന്തായാലും ആ ചൊറ അങ്ങു മാറിക്കിട്ടിയില്ലേ?” “അവന്മാർ ഇനിയും വല്ലോടത്തും പതുങ്ങി നിന്ന് പണി തരില്ലാന്നു ആര് കണ്ടു?” “ഈ പരുപാടി ഇവിടം കൊണ്ട് നിർത്തിയാൽ അവർക്ക് കൊള്ളാം സോണി…” ജിതിൻ സോണിയുമായി സ്കൂളിന്റെ പുറത്തേക്ക് നടന്നു. “ഇല്ലെങ്കിൽ ഇവിടെ ചോരപ്പുഴയൊഴുകും ചോരപ്പുഴ. ഹല്ല പിന്നെ…” അവർ പൊട്ടിച്ചിരിച്ചു കൊണ്ട് ശകടങ്ങളിൽ കയറി നീങ്ങി.

Comments:

No comments!

Please sign up or log in to post a comment!