മൃഗം 21

“ആ പരനാറി കരണ്ടിയുടെ പേര് നമ്മള്‍ പറഞ്ഞു കൊടുത്തതുപോലെ തന്നെ നാദിയയും പറഞ്ഞത് കൊണ്ട് തല്‍ക്കാലം കുഴപ്പമില്ല. അവനോട് ഈ ഭാഗത്തെങ്ങും കണ്ടുപോകരുത് എന്ന് പറഞ്ഞിട്ടുണ്ട്” സ്റ്റാന്‍ലി മദ്യം നുണഞ്ഞു സോഫയില്‍ മലര്‍ന്നു കിടന്നുകൊണ്ട് പറഞ്ഞു. “പോലീസ് അവരെ ചോദ്യം ചെയ്തതും, നാദിയ അസീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതുമെല്ലാം ആ നായിന്റെ മോള്‍ ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞു. കൊച്ചിയിലെ ഒരു ഗൂഡ ക്രിമിനല്‍ സംഘത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കണ്ണികളാണ് അവരെന്ന് പൊലീസിന് സംശയം ഉണ്ടത്രേ. അവള്‍ക്കറിയാം പിന്നില്‍ നമ്മള്‍ ആണെന്ന്. പക്ഷെ അവള്‍ക്ക് പിടിവള്ളികള്‍ ഒന്നുമില്ല പിടിച്ചു കയറാന്‍. ആ പൌലോസിനെ ഇങ്ങോട്ട് കെട്ടിയെടുപ്പിച്ചത് വലിയ മണ്ടത്തരമായിപ്പോയി എന്ന് ഇപ്പോഴാണ്‌ മനസിലായത്. എവിടെയോ കിടന്ന വയ്യാവേലിയെ നമ്മള്‍ തന്നെ എടുത്ത് വേണ്ടാത്തിടത്ത് വച്ചു. അവന്റെ ആളുകള്‍ മട്ടാഞ്ചേരി അരിച്ചു പെറുക്കുകയാണ് കരണ്ടിയെ പൊക്കാന്‍” മാലിക്ക് നിരാശയും കോപവും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. “നമ്മള്‍ ഈ അടുത്തിടെയായി കൂടുതലും ഡിഫന്‍സ് കളിക്കുന്നതിന്റെ പ്രശ്നമാണ് ഇത്. ഇത് നിര്‍ത്തി ഇനി ഷോട്ട് അടിക്കാന്‍ തുടങ്ങണം” അര്‍ജ്ജുന്‍ പറഞ്ഞു. “യെസ്. അതാണ് ശരി. ഒതുക്കേണ്ടവരെ വേണ്ടപ്പോള്‍ ഒതുക്കിയില്ല എങ്കില്‍ ഇതുപോലെ കുഴപ്പങ്ങള്‍ ഉണ്ടാകും. ഡോണയെ ശരിയായി ഒന്ന് കൈകാര്യം ചെയ്യണം. അത് ഏതു രീതിയിലായിരിക്കണം എന്നതിന് നമ്മളൊരു ക്ലിയര്‍ പ്ലാന്‍ ഉണ്ടാക്കണം” സ്റ്റാന്‍ലി പറഞ്ഞു. “ഡോണ രണ്ടാമത് മതി. ആദ്യം വാസു. അവനെ നമുക്ക് മാനസികമായി ശരിക്കൊന്നു തകര്‍ക്കണം. നമ്മള്‍ നോക്കിവച്ചിരിക്കുന്ന ആ ചെങ്കദളിയെ അവന്‍ വിവാഹം കഴിക്കാന്‍ ചാന്‍സുണ്ട് എന്നാണ് അവന്റെ ഒരു ബന്ധുത്തെണ്ടി എന്റെ മാമയോടു പറഞ്ഞത്. ആ നായിന്റെ മോനും മുതുകാലത്ത് അവളുടെ പിന്നാലെ വെള്ളമിറക്കി നടക്കുകയാണ്” മാലിക്ക് പറഞ്ഞു. “ആണോ? ഇറ്റ്‌ ഈസ് എ ത്രില്ലിംഗ് ന്യൂസ്. ദിവ്യ വാസുവിന്റെ പെണ്ണാണ്‌ എങ്കില്‍, അവനു നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനം നമ്മളും നമ്മുടെ ആളുകളും കൊതിതീരെ ചവച്ചു തുപ്പിയ അവളുടെ ശരീരമായിരിക്കും” സ്റ്റാന്‍ലി ക്രൂരമായ ഭാവത്തോടെ പറഞ്ഞു.

“യെസ്, അതോടെ മാനസികമായി തകരുന്ന അവന് ആ പഴയ ശൌര്യം ഒരിക്കലും ഉണ്ടാകില്ല. ആ സമയത്ത് അവനെ നല്ല ആമ്പിള്ളാരെ വിട്ടു പെരുമാറണം. ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാനാകാത്ത രീതിയിലുള്ള പെരുമാറ്റം.” അര്‍ജുന്‍ പറഞ്ഞു. “അതിനു ശേഷം ഡോണ. അവള്‍ക്ക് ആദ്യം നല്‍കേണ്ടത് അവള്‍ക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും കൈ വച്ചു കൊണ്ടാകണം.

അവളുടെ തള്ള ഒരു പീസാണ്. അവളുടെ കണ്മുന്നില്‍ ഇട്ട് തള്ളയെ മാനഭംഗപ്പെടുത്തിക്കണം. അതോടെ അവളുടെ പത്തി പാതി താഴും. മാനസികമായി അവളെ തകര്‍ക്കാന്‍ അത്തരമൊരു പണി കൊണ്ടേ പറ്റൂ” സ്റ്റാന്‍ലിയായിരുന്നു അത് പറഞ്ഞത്. “അസീസിന്റെ കാര്യമോ? അന്ന് ആ ട്രക്ക് ഓടിച്ചവനെ അവനെങ്ങാനും കണ്ടിട്ടുണ്ടെങ്കില്‍ കുഴപ്പമാണ്. നമ്മളാണ് അവനെ കൊല്ലിക്കാന്‍ ശ്രമിച്ചതെന്ന് സംശയം തോന്നിയാല്‍ നമുക്കെതിരെ പലതും അവന്‍ പൊലീസിന് നല്‍കും” അര്‍ജ്ജുന്‍ ചെറിയ ആശങ്കയോടെ പറഞ്ഞു. “അസീസിന്റെ മനസറിയാന്‍ തല്‍ക്കാലം ഒരു വഴിയുമില്ല. അപകടം പറ്റിയത് കൊണ്ട് അവനു പരോള്‍ നീട്ടിക്കിട്ടാന്‍ ചാന്‍സുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. നീ പറഞ്ഞത് പോലെ ആ ഡ്രൈവറെ അവന്‍ കണ്ടിട്ടുണ്ടെങ്കില്‍ അവനെല്ലാം മനസിലാകും. പോലീസ് അതൊരു കൊലപാതക ശ്രമമായി കാണുന്ന സ്ഥിതിക്ക്, അസീസിന് നമ്മളെ സംശയം കാണാതിരിക്കില്ല” മാലിക്ക് പറഞ്ഞു. “പക്ഷെ ഉടനെ അവനെ ഒന്നും ചെയ്യാന്‍ പറ്റില്ല. അവന്‍ വല്ല ഇന്‍ഫര്‍മേഷനും പൊലീസിന് നല്‍കിയാല്‍, നമ്മള്‍ അത് തിരസ്കരിക്കുക. ഒരു ജയില്‍പ്പുള്ളി പറയുന്ന കാര്യങ്ങള്‍ വച്ചല്ലാതെ വ്യക്തമായ തെളിവോടെ വന്നാലല്ലേ നമ്മെ എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്ക് പറ്റൂ. അതുകൊണ്ട് അസീസിനെ തല്‍ക്കാലം നമ്മള്‍ ഭയക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം” സ്റ്റാന്‍ലി തന്റെ സുഹൃത്തുക്കളെ നോക്കി. “ഓക്കേ..അതാണ് ശരി.. അപ്പോള്‍ നമ്മുടെ അടുത്ത ടാര്‍ഗറ്റ് ഇവയാണ്….ഫസ്റ്റ് ദിവ്യ. സെക്കന്റ് വാസു. തേര്‍ഡ് ഡോണയുടെ അമ്മ; ഇത്രയും നടന്ന ശേഷം നമുക്ക് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം” അര്‍ജ്ജുന്‍ മൂവരെയും നോക്കി പറഞ്ഞു. അവര്‍ അനുകൂലഭാവത്തില്‍ ശിരസ്സനക്കി. —————- “എനിക്കറിയാം സര്‍ ഈ പത്രത്തിന്റെ ഉടമയെ. അവനൊരു വൃത്തികെട്ടവനാണ്… പണം വാങ്ങി എന്തും എഴുതുന്ന അധമന്‍” അടുത്ത ദിവസം ഉച്ചയ്ക്കിറങ്ങിയ കൊച്ചി ഹോട്ട് പത്രത്തിന്റെ പതിപ്പുമായി ഡോണ വാസുവിന്റെ ഒപ്പം പൌലോസിന്റെ ഓഫീസില്‍ എത്തിയതായിരുന്നു. “അവന്റെ അഡ്രസ്‌ പറയൂ. ഇന്നത്തോടെ അവന്റെ ചൊറിച്ചില്‍ ഞാന്‍ തീര്‍ത്തേക്കാം” പൌലോസ് പത്രത്തിലേക്ക് കടുത്ത കോപത്തോടെ നോക്കി മുരണ്ട ശേഷം തുടര്‍ന്നു “ഒരു പെണ്ണിന്റെ ജീവിതം വച്ചു കളിക്കാന്‍ മടിയില്ലാത്ത ഈ റാസ്ക്കല്‍ ജീവിച്ചിരിക്കാന്‍ തന്നെ അര്‍ഹനല്ല” പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ മട്ടാഞ്ചേരി എസ് ഐയുടെ മീഡിയാനുരാഗം എന്ന പേരില്‍ പൌലോസിന്റെ വണ്ടിയില്‍ ഡോണ കൈകളും വച്ചു നില്‍ക്കുന്ന ചിത്രം ഉണ്ടായിരുന്നു.
പ്രത്യേകിച്ച് അതെപ്പറ്റി വാര്‍ത്തയായി ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിലും അതിന്റെ ക്യാപ്ഷനില്‍ തന്നെ എല്ലാം ഉണ്ടായിരുന്നു. ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന ചിത്രം കൂടി ആയിരുന്നതിനാല്‍ വാര്‍ത്തയുടെ ആവശ്യവും ഉണ്ടായിരുന്നില്ല.

“എസിപി മാഡം ഇന്നലെത്തന്നെ എന്നോട് പറഞ്ഞിരുന്നു..ആ പരനാറി എബി എന്തെങ്കിലും വൃത്തികേട്‌ ഒപ്പിക്കുമെന്ന്. ഡോണ..ഗിവ് മി ഹിസ്‌ അഡ്രസ്‌” “നോ സര്‍. ഇതില്‍ താങ്കള്‍ നേരിട്ട് ഇടപെടരുത്. അത് വ്യക്തിപരമായ വൈരാഗ്യമായി കണ്ടു താങ്കള്‍ക്ക് എതിരെ നടപടി എടുക്കാന്‍ എന്റെ വര്‍ഗ്ഗത്തില്‍ പെട്ട സകലവനും അവളുമാരും ഒരുമിക്കും. പിന്നെ താങ്കള്‍ ഇപ്പോള്‍ വെറുക്കുന്നതിനെക്കാള്‍ കൂടുതല്‍ അവരെ വെറുക്കും. നമുക്കിത് വേറെ രീതിയില്‍ കൈകാര്യം ചെയ്യാം. പ്ലാന്‍ ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്” പറഞ്ഞിട്ട് അവള്‍ വാസുവിനെ നോക്കി. “അതെ സാറെ..ഇതില്‍ സാറ് ഇടപെടുകയെ വേണ്ട. ഇത് ഞാന്‍ കൈകാര്യം ചെയ്തോളാം. അത് ഞാനെങ്ങനെ ചെയ്യുന്നു എന്ന് നാളെ ഇവന്റെ പത്രം ഇറങ്ങുന്നതോടെ സാറ് അറിയും” “എന്ത് ചെയ്യാനാണ് നിന്റെ പ്ലാന്‍?” പൌലോസ് ചോദിച്ചു. “അത് സാറ് കണ്ടറിഞ്ഞാല്‍ പോരെ? പിന്നെ ഇതിന്റെ പേരില്‍ എന്നെപ്പിടിച്ച് അകത്തിടരുത്…അത്രേ ഉള്ളു..” പൌലോസ് ചിരിച്ചു. “നിന്റെ ചെയ്ത്ത് ശരിയായില്ല എങ്കില്‍ മാത്രമേ ഞാനത് ചെയ്യൂ..പിന്നെ ഈ ചിത്രത്തിന്റെ പേരില്‍ പോലീസ് മൊത്തം അവനിട്ട് ഒരു പണി കൊടുക്കാന്‍ അവസരം കാത്തിരിക്കുകയാണ്. നീ ധൈര്യമായി പൊക്കോ..അവന്‍ വിളിച്ചാല്‍ ഒരു സ്റ്റേഷനില്‍ നിന്നും ഒരൊറ്റ പോലീസുകാരനും സഹായിക്കാന്‍ എത്തില്ല..” “ചെയ്ത്ത് ശകലം കൂടിയാലും കുഴപ്പമൊന്നും ഇല്ലല്ലോ?” “നെവര്‍. നിനക്ക് വല്ല സഹായവും വേണമെങ്കില്‍ എന്നെ ഏതു സമയത്തും വിളിക്കാം” “വേണ്ടി വരില്ല സര്‍. ഇതിന്റെ ഉടമയെ മാത്രമല്ല, ഇവനെക്കൊണ്ട് ഇത് ചെയ്യിച്ച മറ്റവനെയും ഞാനൊന്നു കാണുന്നുണ്ട്; ആദ്യം പക്ഷെ ഇവന്‍” വാസു പറഞ്ഞു. “എന്നാല്‍ ഞങ്ങള്‍ ഇറങ്ങുന്നു സര്‍. ഞാനീ ചിത്രം കാര്യമാക്കുന്നില്ല. ആരെങ്കിലും ഇതെപ്പറ്റി ചോദിച്ചാല്‍ സത്യമാണ് എന്നങ്ങു പറയും.. അങ്ങനെ പറയാമോ സര്‍..” ഡോണ അയാളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു. വാസു മെല്ലെ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. പൌലോസ് അവളെ നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥവും, കണ്ണുകളിലെ ഭാവവും വായിച്ചെടുക്കാന്‍ ഡോണയ്ക്ക് സാധിച്ചില്ല. അല്‍പസമയത്തെ മൌനത്തിനു ശേഷം അയാള്‍ മെല്ലെ എഴുന്നേറ്റ് മുറിയില്‍ രണ്ടുതവണ നടന്നു. ഡോണ അയാളെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
അവസാനം പൌലോസ് അവളുടെ സമീപമെത്തി നിന്നു. “ഡോണ..നിന്നോട് എങ്ങനെ സംസാരിക്കണം, എന്ത് സംസാരിക്കണം എന്നെനിക്ക് അറിയില്ല. കാരണം ഞാനൊരു വിഡ്ഢിയാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിയ എന്റെ ജീവിതത്തിലെ ആദ്യ വ്യക്തിയാണ് നീ. എന്റെ തോന്നലുകളുടെ ശരികളില്‍ ജീവിച്ചിരുന്ന എന്നെ, അതല്ല സത്യമെന്ന് നീ നിസ്സാരമായി മനസ്സിലാക്കിച്ചു തന്നു. എങ്കിലും എനിക്ക് പറയാതിരിക്കാന്‍ പറ്റില്ല..നീ ഒരു വളരെ വലിയ മനസിന്റെ ഉടമയാണ്. ഞാനതറിയാന്‍ ഒരുപാടു വൈകി. നിന്നെ അധിക്ഷേപിച്ചു പറഞ്ഞ ഓരോ വാക്കും ഇന്നെന്നെ വേട്ടയാടുകയാണ്. നിന്നെപ്പറ്റി എല്ലാം, എല്ലാം എന്ന് വച്ചാല്‍ ഇപ്പോള്‍ നീ നിന്റെ പ്രിയ കൂട്ടുകാരി മുംതാസിനു വേണ്ടി ഏര്‍പ്പെട്ടിരിക്കുന്ന റിസ്കി ബിസിനസ് ഉള്‍പ്പെടെ എല്ലാം, നിന്റെ ജീവിത രീതികളും നിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും, നിന്റെ മാതാപിതാക്കളും അങ്ങനെ നീയുമായി ബന്ധപ്പെട്ട സകലതും എനിക്കിപ്പോള്‍ അറിയാം. നിന്നെക്കുറിച്ച് അറിഞ്ഞപ്പോഴാണ് എത്ര നിസ്സാരനാണ്‌ ഞാനെന്ന് എനിക്ക് ബോധ്യമായത്. അങ്ങനെയുള്ള നിനക്ക് ഒരു പീറ എസ് ഐ ആയ എന്നെപ്പോലെ ഒരു തലതിരിഞ്ഞ മനുഷ്യനെ, അതും നാളെ ആരുടെയോ കത്തിയുടെയോ തോക്കിന്റെയോ മുന്‍പില്‍ തീരാനിരിക്കുന്ന…”

പെട്ടെന്ന്‍ ഡോണ തന്റെ വലതുകരം കൊണ്ട് അയാളുടെ വായ പൊത്തി. അപ്രതീക്ഷിതമായ ഒരു റിഫ്ലക്സ് ആക്ഷന്‍ ആയിരുന്നു അത്. അവളുടെ കണ്ണുകള്‍ സജലങ്ങള്‍ ആകുന്നതും അരുതേ എന്ന അര്‍ത്ഥത്തില്‍ രണ്ട് തവണ അവള്‍ തലയാട്ടുന്നതും പൌലോസ് കണ്ടു. പെട്ടെന്ന് സ്ഥലകാലബോധം വന്ന ഡോണ ചമ്മലോടെ കൈ മാറ്റിയിട്ട് പുറത്തേക്ക് ഓടിപ്പോയി. പൌലോസ് ശിലപോലെ നിന്നുപോയി അല്‍പനേരം. “വാടാ..പോകാം” മരത്തില്‍ ചാരി നിന്ന വാസുവിനോട് ഓടിയിറങ്ങിച്ചെന്ന ഡോണ പറഞ്ഞു. വാസു അര്‍ത്ഥഗര്‍ഭമായി അവളെ നോക്കിക്കൊണ്ട് ബുള്ളറ്റില്‍ കയറി. “എന്താടാ പതിവില്ലാത്ത ഒരു നോട്ടം..” ഡോണ കയറുന്നതിനിടെ ചോദിച്ചു. “നിന്റെ മുഖത്ത് പതിവില്ലാത്ത ഒരു തുടുപ്പ്..പൌലോച്ചനോട് പ്രേമമായി നിനക്ക് അല്ലെ?” കിക്കറില്‍ കാല്‍ അമര്‍ത്തിക്കൊണ്ടു വാസു ചോദിച്ചു. “അതേടാ..അതെ..ഐ ലവ് ഹിം…” ഡോണ മന്ത്രിച്ചു. “ഉം..ഇനി മുംതാസും അറേബ്യന്‍ ഡെവിള്‍സും ഒക്കെ ഉപേക്ഷിച്ചു നീ കടപ്പുറത്ത് യുഗ്മഗാനം പാടി നടക്കുമോ?” “ഒന്ന് പോടാ..ജീവിതത്തില്‍ ഇത്ര നാളിനിടയ്ക്കും ഞാന്‍ കണ്ടിട്ടുള്ള ഉത്തമ വ്യക്തിത്വങ്ങള്‍ക്ക് ഉടമകളായി മൂന്നു പുരുഷന്മാരാണ് ഉള്ളത്. അതില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് നീയാണ്.
രണ്ടാം സ്ഥാനത്ത് മാത്രമേ എനിക്കെന്റെ പപ്പാ പോലും ഉള്ളൂ..മൂന്നാം സ്ഥാനത്തേക്കും എന്റെ ജീവിതത്തിലെ പരമപ്രധാന സ്ഥാനത്തേക്കും ഞാന്‍ അറിയാതെ കയറിവന്ന മനുഷ്യനാണ് പൌലോസ്. അയാള്‍ക്കോ എനിക്കോ അങ്ങനെ ഒരു ചിന്ത മനസ്സില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല.. പിന്നെങ്ങനെ ഇത് സംഭവിച്ചു എന്ന് ചോദിച്ചാല്‍.. നോ.. ഉത്തരമില്ല…..” ഡോണ പറഞ്ഞു. “അതെന്താടി നീ എനിക്ക് ഒന്നാം സ്ഥാനം തന്നത്?” “ഒരുപാടു കാരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നതാണ് അന്ന് നീ ഷാജിയോട് പറഞ്ഞ ആ വാക്കുകള്‍..എപ്പോള്‍ ഓര്‍ത്താലും എന്റെ കണ്ണും മനസും ഒരേപോലെ നിറയ്ക്കും നിന്റെ ആ ഉറച്ച ശബ്ദം..എന്നെ നിന്റെ പെങ്ങളായി കാണുന്നു എന്ന് നീ തന്നെ പറഞ്ഞ ആ സന്ദര്‍ഭം…..” “പൌലോസിനോട്‌ നിനക്കെന്ത് കൊണ്ടാണ് ഇഷ്ടം തോന്നിയത്?” “അയാളുടെ തൊഴിലിനോടുള്ള ആത്മാര്‍ഥത. തന്റേടം..പിന്നെ ആ തെറിച്ച സ്വഭാവം..അതിലേറെ..ഞാനും നീയും സ്ഥിരം ഒരുമിച്ച് പലയിടത്തും പോകുന്നവരായിട്ടും മറ്റൊരു മോശമായ തരത്തില്‍ അദ്ദേഹത്തില്‍ നിന്നും ഒരിക്കല്‍പ്പോലും ഒരു പരാമര്‍ശം ഉണ്ടാകാത്തത്..വളരെ വലിയ ഒരു വ്യക്തിത്വം ആണ് പൌലോസ്….” “ശരിയാണ്..ഞാനും പലപ്പോഴും ആലോചിച്ചിരുന്നു നിനക്ക് ചേരുന്ന വ്യക്തിയാണ് പൌലോസ് എന്ന്..കാരണം നിന്റെയും അയാളുടെയും സ്വഭാവം ഏറെക്കുറെ ഒരേപോലെ തന്നെയാണ്..ഈനാമ്പേച്ചിക്ക് മരപ്പട്ടി തന്നെ കൂട്ടാകുന്നതല്ലേ നല്ലത്..” “ടാ പോത്തെ നിന്നെ ഞാന്‍..” ഡോണ വാസുവിനെ തുരുതുരാ ഇടിച്ചു. ———— “ഹഹഹ..പക്ഷെ ഇതുപോലെ ചില ഉപകാരങ്ങള്‍ തിരിച്ച് ഇങ്ങോട്ടും ചെയ്യണം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ?” ചേറ്റുവ മൂസ എന്ന മഞ്ഞ ഉച്ചപത്രത്തിന്റെ ഉടമ ഫോണിലൂടെ സംസാരിക്കുകയായിരുന്നു. സമയം രാത്രി ഒമ്പതുമണി. അമ്പത് വയസിനടുത്ത് പ്രായമുള്ള നല്ല കരുത്തനായ ഒരാളാണ് മൂസ. നരച്ച കുറ്റിമുടിയും കുറ്റിത്താടിയും. ഞരമ്പുകള്‍ തെളിഞ്ഞു കാണാവുന്ന ഉറച്ച കൈകള്‍. പത്രത്തിന്റെ പ്രസ്സിനോട് ചേര്‍ന്നുള്ള ഓഫീസില്‍ ആയിരുന്നു അയാള്‍. ഒപ്പം ഒരു കൂട്ടാളിയും വാതില്‍ക്കല്‍ ഒരു സെക്യൂരിറ്റിയും ഉണ്ടായിരുന്നു. അടുത്ത ദിവസത്തെ പത്രത്തിലേക്ക് വേണ്ട മാറ്ററുകള്‍ ഉള്ളില്‍ തയാറാക്കിക്കൊണ്ട് അയാളുടെ ജോലിക്കാര്‍ തിരക്കിലായിരുന്നു.

“എടൊ തന്റെ പത്രത്തില്‍ എഴുതി വിടുന്നത് പോലെ എനിക്ക് ചെയ്യാന്‍ പറ്റുമോ? പറ്റുമായിരുന്നു എങ്കില്‍ ഞാന്‍ ഇക്കാര്യത്തിന് തന്നെ കാണേണ്ട കാര്യം ഉണ്ടായിരുന്നോ? പിന്നെ താന്‍ പറഞ്ഞ ആ പാലത്തിലൂടെ നടന്ന് തനിക്കിഷ്ടപ്പെട്ട ഒരു സാധനം അങ്ങോട്ട്‌ എത്തും. കൊതി തീരെ തിന്നോണം” ഫോണിന്റെ മറുഭാഗത്ത് എബിയുടെ ശബ്ദം അയാളുടെ കാതിലെത്തി. “ഹോ എന്റെ എബിക്കുഞ്ഞേ..ആരാ പാര്‍ട്ടി?” “കൂടെ ജോലി ചെയ്യുന്ന ഒരു സാധനമാടോ? ഭര്‍ത്താവ് ഉപേക്ഷിച്ച ടീമാ. മുപ്പത് വയസ് പ്രായം. കണ്ടാല്‍ താന്‍ ഞെട്ടും. അവള്‍ക്ക് തന്റെ പ്രായത്തിലുള്ള ആണുങ്ങള്‍ വലിയ ഹരമാ. താനൊരു ഉപകാരം ഇങ്ങോട്ട് ചെയ്ത സ്ഥിതിക്ക്, ഒരു പ്രത്യുപകാരമായി തല്‍ക്കാലം അവളെ താന്‍ എടുത്തോ..പിന്നെ നമുക്കൊന്ന് കാണുകയും ചെയ്യാം” “ഓ മതിയേ..പുള്ളിക്കാരീടെ സൌകര്യം എപ്പഴാന്നു വച്ചാ എന്നോടൊന്നു പറഞ്ഞാ മതി” “അതൊക്കെ ഞാന്‍ പറയാം..ഗുഡ് നൈറ്റ്” “ഓ ഓ..ഗുഡ് നൈറ്റ്” മൂസ ചില വെകിളി പിടിച്ച പിള്ളേരെപ്പോലെ ഇളകിച്ചിരിച്ചു. എന്തോ കോള്‍ ഒത്തിട്ടുണ്ട് എന്ന് ഒപ്പമിരുന്ന ആള്‍ക്ക് മനസിലായി. “പിന്നെ മൂസാക്ക, നിങ്ങള്‍ ഇന്ന് ഫോട്ടോ ഇട്ട ആ എസ് ഐ ഇല്ലേ? അങ്ങേരു മഹാ വെടക്ക് ആണെന്നാ കേള്‍ക്കുന്നത്. അയാളുടെ കൈയിലെങ്ങും ചെന്നു കേറി കൊടുക്കരുത്” അയാള്‍ പറഞ്ഞു. “പത്രക്കാരെ ഒരുത്തനും ഒന്നും ചെയ്യത്തില്ലടാ..അവന്‍ പോകാന്‍ പറ..പിന്നെ എന്റെ ഈ കൈ നീ കണ്ടില്ലേ? അങ്ങനെയിങ്ങനെ ഒരുത്തനും മൂസയെ തൊടാന്‍ ധൈര്യപ്പെടത്തില്ല..” മൂസ ഒരു സിഗരറ്റിനു തിരി കൊളുത്തിക്കൊണ്ട് പറഞ്ഞു. “അയാള്‍ എബിയെ ശരിക്കൊന്നു കുടഞ്ഞു എന്നാ കേട്ടത്. ജഗജില്ലി ആണെന്നാ കേഴ്വി..മട്ടാഞ്ചേരി അടിച്ചൊതുക്കാന്‍ വേണ്ടി പോസ്റ്റ്‌ ചെയ്തതാണെന്നും കേള്‍വി ഉണ്ട്. വേണേല്‍ ഒന്ന് സൂക്ഷിച്ചോ..പറഞ്ഞില്ലെന്നു വേണ്ട..” “ഉം.ഉം…..” മൂസ താല്പര്യമില്ലാത്ത മട്ടില്‍ മൂളി. വാതില്‍ക്കല്‍ ഒരു ബുള്ളറ്റ് വന്നു നിന്ന ശബ്ദം കേട്ട് മൂസയും മറ്റെയാളും അങ്ങോട്ട്‌ നോക്കി. “പറഞ്ഞു നാവു തിരികെ ഇട്ടില്ല..ഇതിനി അയാള്‍ എങ്ങാനും ആകുമോ?” ഒപ്പമുണ്ടായിരുന്ന ആള്‍ ലേശം ശങ്കയോടെ പുറത്തേക്ക് നോക്കി ചോദിച്ചു. “ഏയ്‌..അവന്‍ വരാനാണെങ്കില്‍ എപ്പഴേ വന്നേനെ..ഇത് വേറെ ആരാണ്ടാ” “അങ്ങോട്ട്‌ വരാമോ സാറന്മാരെ?” പുറത്ത് വന്ന വാസു അവര്‍ ഇരുവരോടുമായി ചോദിച്ചു. “ആരാ..വാ കേറിവാ” മൂസ പറഞ്ഞു. വാസു ഉള്ളിലേക്ക് കയറി ഒരു കസേര വലിച്ചിട്ടിരുന്നു. “ഇതിന്റെ ഓണര്‍ ആരാ?” അവന്‍ ഇരുവരെയും നോക്കി ചോദിച്ചു. “ഞമ്മളാ..ഉം എന്തെ?” മൂസ അവനെ നോക്കി ചോദിച്ചു. “ഓ..അപ്പൊ സാറാണ് ഇതിന്റെ ഓണര്‍. സാറേ നാളത്തേക്കുള്ള പ്രധാന വാര്‍ത്ത കിട്ടിയോ?” അവന്‍ ചോദിച്ചു. “ഒന്ന് രണ്ടെണ്ണം ഉണ്ട്. പക്ഷെ ഒരു ഗുമ്മു പോരാ..നിങ്ങളുടെല്‍ വല്ലോം ഉണ്ടോ?” “ഉണ്ടല്ലോ..അതല്ലേ ഞാന്‍ രാത്രി തന്നെ വന്നത്” “എങ്കില്‍ കൊടുക്ക്..ഞമ്മള് നാളത്തെ പത്രത്തില്‍ തന്നെ കൊടുക്കാം” “ഞാന്‍ കാര്യം പറഞ്ഞു തരാം. സാറ് അത് വേണ്ടപോലെ എഴുതി ഇട്ടെച്ചാല്‍ മതി. എന്താ പറയട്ടെ” “പറഞ്ഞോ..ഞമ്മള് എഴുതി എടുത്തോളാം” മൂസ പേനയും പേപ്പറും എടുത്തുവച്ചു.

“എന്നാ എഴുതിക്കോ..കൊച്ചി. നാളത്തെ തീയതി. ഇന്നലെ ഞങ്ങളുടെ പത്രത്തില്‍ താഴെ കൊടുത്തിരിക്കുന്ന ഫോട്ടോയും അതിന്റെ കൂടെ വന്ന വാര്‍ത്തയും ഭാരത്‌ ടൈംസ് എന്ന പത്രത്തിലെ എബി കുര്യാക്കോസ് എന്നയാള്‍ പറഞ്ഞ് അയാളുടെ ആഗ്രഹപ്രകാരം ഞാന്‍ എഴുതിച്ചതും……” “ഛീ നിര്‍ത്തടാ…നീ എന്താ ആളെ കളിയാക്കാന്‍ ഇറങ്ങിയതാ” അവന്റെ സംസാരത്തിന്റെ ഇടയ്ക്ക് കയറി മൂസ അലറി. വാസു ചിരിച്ചു. “ഇയാള്‍ടെ പേര് മൂസ എന്നല്ലേ?” “ഇറങ്ങടാ വെളീല്‍?” മൂസ കൈചൂണ്ടി അലറി. സെക്യൂരിറ്റി വേഗം ഉള്ളിലേക്ക് ഓടിക്കയറി. “എന്താ എന്താ സാറേ പ്രശ്നം?” അയാള്‍ ചോദിച്ചു. “ഈ പന്നീന്റെ മോനെ പിടിച്ചു വെളിയില്‍ കളയടോ” മൂസ അയാളോട് പറഞ്ഞു. സെക്യൂരിറ്റി വാസുവിനെ സമീപിച്ചു. വാസു അയാളെ കൈകാണിച്ചു നിര്‍ത്തി. “ചേട്ടാ ഒരു മിനിറ്റ്. നിങ്ങള്‍ വീട് പുലര്‍ത്താന്‍ വേണ്ടി ആണ് ഈ പരമ കഴുവേറിയുടെ സ്ഥാപനത്തിന്റെ മുമ്പില്‍ രാത്രി മൊത്തം കുറ്റിയടിച്ച് നില്‍ക്കുന്നത്. എനിക്കതറിയാം. ഇപ്പോള്‍ നിങ്ങളെന്നെ പിടിച്ചു പുറത്ത് കളയാന്‍ നോക്കുന്നത് നിങ്ങളുടെ ജോലിയുടെ ഭാഗവുമാണ്. പക്ഷെ വേണ്ട. നിങ്ങള് വെളിയില്‍ പൊക്കോ..ഇത് ഞാനും ഇവനും തമ്മില്‍ തീര്‍ത്തോളാം..ഉം…” വാസു അയാളെ നോക്കി പറഞ്ഞു. സെക്യൂരിറ്റി അറച്ചറച്ച് മൂസയെ നോക്കി. “അവനെ പിടിച്ചു വെളിയില്‍ കളയടാ..എന്താടാ നീ നോക്കി നില്‍ക്കുന്നത്” മൂസ എഴുന്നേറ്റ് കോപാക്രാന്തനായി അലറി. “അനിയാ നിങ്ങള്‍ പുറത്ത് പോ..പ്ലീസ്” സെക്യൂരിറ്റി വാസുവിനോട് യാചിച്ചു. വാസു എഴുന്നേറ്റ് അയാളെ പിടിച്ചു പുറത്താക്കിയ ശേഷം ഉള്ളില്‍ നിന്നും കതകടച്ചു. പിന്നെ മൂസയുടെ നേരെ സമീപിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ ഭയന്നു മെല്ലെ മൂസയുടെ പിന്നിലേക്ക് മാറി. “ഹത് ശരി നീ ഞമ്മളോട് കളിക്കാന്‍ തന്നെ വന്നതാണല്ലേ” മൂസ മേശയുടെ പിന്നില്‍ നിന്നും കൈ ചുരുട്ടിക്കയറ്റി പുറത്തേക്കിറങ്ങി. വാസുവിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു. “ഇറങ്ങടാ വെളീല്‍” “ഞാന്‍ നിന്റെ ഈ കോഴിക്കൂട്ടില്‍ താമസത്തിന് വന്നതല്ല. ഒരു കാര്യം സാധിക്കാനുണ്ട്. അത് സാധിച്ചാല്‍ ഞാന്‍ പോകും. അത് സാധിച്ച ശേഷം മാത്രമേ ഞാന്‍ പോകൂ” വാസു ചിരിച്ചു. കലികയറിയ മൂസ അവന്റെ മൂക്ക് ലക്ഷ്യമാക്കി മുഷ്ടി പായിച്ചു. മിന്നല്‍ പോലെ തല വശത്തേക്ക് വെട്ടിച്ച വാസു അയാളുടെ ആ കൈയില്‍ കടന്നുപിടിച്ചു പിന്നിലേക്ക് തിരിച്ചു. പിന്നെ തള്ളവിരല്‍ കൈയിലാക്കി അത് പുറകോട്ടമര്‍ത്തി. മൂസ ഉറക്കെ നിലവിളിച്ചു. ജോലിക്കാര്‍ അത് കേട്ട് ഓടിയെത്തി. “അടിച്ചു കൊല്ലടാ ഈ നായെ” വേദനയുടെ ഇടയിലും അയാള്‍ നിലവിളിച്ചു. വാസു അവരെ കൈ കാണിച്ചു. കൂട്ടത്തില്‍ ഒരാള്‍ക്ക് അവനെ മനസിലായി. അഞ്ജനയെ നടുറോഡില്‍ വച്ചു വാസു തല്ലിയ വാര്‍ത്ത അയാള്‍ക്ക് ഓര്‍മ്മ ഉണ്ടായിരുന്നു. അതയാള്‍ രഹസ്യമായി തന്റെ സഹപ്രവര്‍ത്തകരോട് അത് പറഞ്ഞു. അതോടെ അവരില്‍ ഒരാളും അങ്ങോട്ട്‌ അടുത്തില്ല.

“വെരലെന്ന് വിടടാ..വിട്ടിട്ടു കാര്യം പറ” അവസാനം രക്ഷയില്ലാതെ മൂസ അലറി. വാസു വിരലിലെ പിടി വിട്ട് അയാളെ സ്വതന്ത്രനാക്കി. മൂസ വേദനയോടെ കൈ തടവി പകയോടെ അവനെ നോക്കിയ ശേഷം ഒരു കുതിപ്പിന് തന്റെ സീറ്റില്‍ വീണ്ടും എത്തി മേശവലിപ്പില്‍ നിന്നും റിവോള്‍വര്‍ പുറത്തെടുത്ത് അവന്റെ നേരെ നീട്ടി. തൊട്ടടുത്ത സെക്കന്റില്‍ ഇടത്തോട്ടു ചാടിയ വാസു നിലത്ത് കാല്‍ കുത്തി മേലേക്ക് പൊങ്ങി മൂസയുടെ കൈയില്‍ ശക്തമായി തട്ടി. ഇതിനിടെ റിവോള്‍വര്‍ തീ തുപ്പി. ടെറസിന്റെ ഒരു ഭാഗം വെടിയേറ്റ് ഇളകി വീണു. നിലത്തേക്ക് കാലുകള്‍ ഉറപ്പിച്ച വാസു മൂസയെ തൂക്കിയെടുത്ത് ഭിത്തിയിലടിച്ചു. പിന്നെ നിലത്ത് കിടന്ന തോക്കെടുത്ത് അയാളുടെ തലയ്ക്ക് നേരെ ചൂണ്ടി. മൂസ തകര്‍ന്നുപോയിരുന്നു. “ഉം എഴുന്നേല്‍ക്ക്..എന്നിട്ട് ഞാന്‍ പറയുന്നത് പോലെ ചെയ്യ്‌..ഇല്ലെങ്കില്‍ കഴുവര്‍ടമോനെ നിന്നെക്കൊണ്ട് ആത്മഹത്യാ കുറിപ്പ് എഴുതിച്ച ശേഷം നിന്റെ തോക്ക് കൊണ്ട് തന്നെ ഞാന്‍ നിന്റെ പണി തീര്‍ക്കും..എഴുന്നെല്‍ക്കാടാ പന്നീ” വാസു മുരണ്ടു. അവന്‍ ജോലിക്കാരെ കൈ കാണിച്ചു പോകാന്‍ ആംഗ്യം കാട്ടി. അവര്‍ ഉള്ളിലേക്ക് പോയപ്പോള്‍ മൂസ ഉരുണ്ടുപിരണ്ട് എഴുന്നേറ്റു. —————- അടുത്ത ദിവസം രാവിലെ എബി ഫ്ലാറ്റില്‍ തന്നെ ഉണ്ടായിരുന്നു. പൌലോസ് മര്‍ദ്ദിച്ചതിന്റെ പേരില്‍ ശക്തമായ പ്രതിഷേധം അവന്‍ സംഘടിപ്പിച്ചെങ്കിലും ഇന്ദുലേഖ തന്റെ ലക്‌ഷ്യം തകര്‍ത്തതിന്റെ കോപത്തിലാണ് അവന്‍ മൂസയെക്കൊണ്ട് ഡോണയെയും പൌലൊസിനെയും അവഹേളിക്കാന്‍ ശ്രമിച്ചത്. കോടീശ്വരനായ പുന്നൂസിന്റെ ഏക പുത്രിയായ ഡോണയില്‍ അവനൊരു കണ്ണുണ്ടായിരുന്നു. ഒന്ന് രണ്ട് തവണ അവന്‍ അവളോട്‌ പ്രോപോസ് ചെയ്തെങ്കിലും ഡോണ അവനു മറുപടി ഒന്നും കൊടുത്തില്ല. അവള്‍ക്ക് തന്നോട് ഇഷ്ടമില്ല എന്നൊരു തോന്നല്‍ അതവനില്‍ ഉളവാക്കിയിരുന്നു. അവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് പൌലോസിന്റെ ഒപ്പം നില്‍ക്കുന്ന ആ ചിത്രം ആരുമറിയാതെ അവന്‍ എടുത്തത്. പക്ഷെ അത് ക്ലോസപ്പില്‍ പരിശോധിച്ചപ്പോള്‍ അവളുടെ മുഖത്തെ ആ ഭാവം അവന്‍ മനസിലാക്കി. അവള്‍ക്ക് അയാളോട് പ്രണയമാണ് എന്ന് ആ കണ്ണുകള്‍ വിളിച്ചു പറയുന്നത് മനസിലാക്കാന്‍ അവനൊരു പ്രയാസവും ഉണ്ടായിരുന്നില്ല. തനിക്ക് നിരസിച്ച ന്യൂസ് പൌലോസ് അവള്‍ക്ക് നല്‍കുകയും കൂടി ചെയ്തതോടെ അവനെല്ലാം വ്യക്തമായിരുന്നു. തലേ രാത്രി അവള്‍ക്കും അവനുമെതിരെ പ്രതികാരം ചെയ്തതിന്റെ സന്തോഷത്തില്‍ കിടന്നുറങ്ങിയ അവന്‍ രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ടിവി ഓണാക്കി ന്യൂസുകള്‍ നോക്കാന്‍ തുടങ്ങി. രണ്ട് ദിവസത്തെ മെഡിക്കല്‍ ലീവില്‍ ആയിരുന്നു അവന്‍. താന്‍ വളരെയേറെ മോഹിച്ച ഡോണയെ എവിടുന്നോ വന്ന വെറുമൊരു എസ് ഐ കൊണ്ടുപോയി എന്നോര്‍ക്കുന്തോറും അവന്റെ രക്തം തിളച്ചുകൊണ്ടേയിരുന്നു. അവളുടെ സൗന്ദര്യവും പണവും എബിയെ വല്ലാതെ കൊതിപ്പിച്ചിരുന്നു. പക്ഷെ സാധാരണ പെണ്ണല്ല ഡോണ എന്ന് അവളോട്‌ അടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അവനു മനസിലായത്. ഒട്ടും മനസ് വിഷമിപ്പിക്കാതെ ആണ് അവള്‍ വഴുതി മാറുന്നത്. അവളുടെ മനസ്സില്‍ ഉറച്ച തീരുമാനങ്ങള്‍ ഉണ്ട്. അതില്‍ നിന്നും അവളെ വ്യതിചലിപ്പിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല എന്ന് അവന്‍ അനുഭവത്തില്‍ നിന്നും പഠിച്ചതാണ്. പക്ഷെ എന്നെങ്കിലും മനസിന്റെ വാതില്‍ തനിക്ക് വേണ്ടി അവള്‍ തുറക്കും എന്നവന്‍ ആശിച്ചു. അത് നടന്നില്ലെന്ന് മാത്രമല്ല ഒരു തല്ലിപ്പൊളി എസ് ഐ അവളെ പുല്ലുപോലെ വളച്ച് എടുക്കുകയും ചെയ്തു. ഹും.. വിടില്ല ഞാന്‍ നായിന്റെ മക്കളെ. രാവിലെ തന്നെ മനസ്സില്‍ പക കയറിയ എബി മദ്യക്കുപ്പി എടുത്ത് മെല്ലെ ചെലുത്താന്‍ തുടങ്ങിയിരുന്നു. ഉച്ച ആയപ്പോഴേക്കും അവന്‍ ഏറെക്കുറെ മദ്യപിച്ചു ലക്കുകെട്ട അവസ്ഥയില്‍ എത്തി. ഫോണെടുത്ത് ആരെയെങ്കിലും വിളിച്ചാലോ എന്നവന്‍ ആലോചിച്ച് ഇരിക്കെയാണ് ഡോര്‍ ബെല്‍ ശബ്ദിച്ചത്. ഉറയ്ക്കാത്ത കാലടികളോടെ അവന്‍ ആടിയാടി എഴുന്നേറ്റ് ചെന്നു കതക് തുറന്നു.

“പേപ്പര്‍..” പുറത്ത് കൊച്ചി ഹോട്ട് പത്രത്തിന്റെ അന്നത്തെ ഒരു പതിപ്പ് വലതു കൈയിലും ജാക്ക് ഡാനിയല്‍സ് വിസ്കിയുടെ ടിന്‍ ഇടതുകൈ കൊണ്ട് ചുണ്ടോട് ചേര്‍ത്തും വാസു നില്‍പ്പുണ്ടായിരുന്നു. അവന്റെ നില്‍പ്പും മട്ടും, കൈയിലിരിക്കുന്ന വിലകൂടിയ മദ്യ ടിന്നും എബിയുടെ ലഹരി ഒറ്റയടിക്ക് ഇറക്കി. മുന്‍പില്‍ നില്‍ക്കുന്നത് ഏതോ മഹാമാരണമാണ് എന്ന് മനസിലാക്കാന്‍ അവനധികം താമസമൊന്നും വേണ്ടി വന്നില്ല. “ആരാ? എന്ത് വേണം?” പത്രം വാങ്ങാതെ എബി ചോദിച്ചു. “നീ ഈ പത്രം വാങ്ങ് റിപ്പോര്‍ട്ടറെ..അതില്‍ നിനക്ക് മാത്രം വായിക്കാന്‍ വേണ്ടി ഫ്രണ്ട് പേജില്‍ തന്നെ ഒരു ഐറ്റം ഉണ്ട്..ഉം..” വാസു പത്രം പിന്നെയും നീട്ടി. എബി മനസില്ലാമനസോടെ പത്രം വാങ്ങി ഒന്നാം പേജില്‍ കണ്ണോടിച്ചു. തലേ ദിവസം താന്‍ നല്‍കിയ അതെ ചിത്രം ഇന്നും വന്നിരിക്കുന്നു. പക്ഷെ അതിനു കുറുകെ ഒരു ഗുണന ചിഹ്നം വലുതായിത്തന്നെ ഇട്ടിട്ടുണ്ട്. അവന്റെ കണ്ണുകള്‍ ഉദ്വേഗത്തോടെ താഴേക്ക് നീങ്ങി. “ഇന്നലെ ഇങ്ങനെയൊരു ചിത്രം ഇടേണ്ടി വന്നതില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നു. വാര്‍ത്തയുടെ നിജസ്ഥിതി അറിയാതെ പ്രശസ്ത റിപ്പോര്‍ട്ടര്‍ ആയ എബി കുര്യാക്കോസ് നല്‍കിയ വിവരമനുസരിച്ചാണ് ഞങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ഇത് എബിക്ക് സബ് ഇന്‍സ്പെക്ടര്‍ പൌലോസിനോടുള്ള വ്യക്തിപരമായ പക മൂലം ഞങ്ങളെക്കൊണ്ട് ചെയ്യിച്ചതാണ് എന്ന് ബോധ്യമായതിനാല്‍. ഈ തെറ്റായ വാര്‍ത്തയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട സകലരോടും മാപ്പ് ചോദിക്കുന്നു. എന്ന് പത്രാധിപര്‍ ചേറ്റുവ മൂസ” എബിയുടെ ശരീരം വിയര്‍ത്തു. അവന്റെ മനസ് കലുഷിതമായി. തന്റെ ജോലി തന്നെ ഇതുമൂലം നഷ്ടപ്പെടാം എന്നവന് തോന്നി. “ഏത് പട്ടിയാടാ ഈ കള്ളം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?” വാസുവിനെ നോക്കി അവന്‍ അലറി. വാസു അവന്റെ കഴുത്തിനു പിടിച്ച് ഉള്ളിലേക്ക് തള്ളി. എബി തെറിച്ച് സോഫയിലേക്ക് വീണു. ഉള്ളില്‍ കയറിയ വാസു കതക് ഉള്ളില്‍ നിന്നും പൂട്ടി. പിന്നെ ഒരു കസേര വലിച്ച് നേരെ എബിയുടെ മുന്‍പില്‍ ഇട്ട് അവിടെ ഇരുന്നു. ചാടി എഴുന്നേല്‍ക്കാന്‍ നോക്കിയ എബിയെ അവിടെ ഇരുന്നുകൊണ്ട് തന്നെ ചവിട്ടി അവന്‍ ഭിത്തിയോട് ചേര്‍ത്ത് ഇരുത്തി. പിന്നെ മദ്യം അല്‍പ്പം നുണഞ്ഞു. “എന്നെ വിടടാ..കള്ളപ്പന്നീ..ഐ വില്‍ കാള്‍ ദ പോലീസ്..” എബി അവന്റെ കാലിന്റെ അടിയില്‍ നിന്നും മാറാന്‍ ശ്രമിച്ചുകൊണ്ട് അലറി. വാസു കാല്‍ മാറ്റി. “ശരി എന്നാല്‍ നീ പോലീസിനെ വിളി..എന്നിട്ടാകാം ബാക്കി….” എബി വേഗം ചെന്നു ഫോണെടുത്ത് പോലീസ് കണ്ട്രോള്‍ റൂമിലേക്ക് വിളിച്ചു വിവരം പറഞ്ഞു. വാസു മദ്യം നുണഞ്ഞുകൊണ്ട് അവനെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഫോണ്‍ വച്ച ശേഷം എബി മേശപ്പുറത്തിരുന്ന കത്തിയെടുത്ത് വാസുവിന് നേരെ ചാടി. അടുത്ത നിമിഷം ജാക്ക് ഡാനിയല്‍സിന്റെ ടിന്‍ അവന്റെ മുഖത്ത് തന്നെ ഊക്കോടെ പതിച്ചു. ഒരു അലര്‍ച്ചയോടെ എബി കത്തി കളഞ്ഞിട്ടു മുഖം പൊത്തി. അവന്റെ മൂക്കില്‍ നിന്നും ചോര ചീറ്റിയൊഴുകി. നിലത്ത് വീണ മദ്യക്കുപ്പി എടുത്ത് അല്‍പ്പം കൂടി സിപ് ചെയ്ത ശേഷം അടപ്പ് മുറുക്കിയിട്ട് വാസു പോക്കറ്റില്‍ വച്ചു. പിന്നെ എബിയെ പിടിച്ച് അവനിരുന്ന കസേരയില്‍ ഇരുത്തി.

“എടാ പീറ റിപ്പോര്‍ട്ടറെ..നീ എന്താ കരുതിയത്? നിന്റെ സ്വാധീനം വച്ച് ഒരു പാവം പെണ്ണിനെ അവഹേളിക്കാമെന്നോ? ഇനി നീ അവളെയെന്നല്ല, ഒരു പെണ്ണിനേയും അവഹേളിക്കാന്‍ ശ്രമിക്കില്ല. നിന്റെ ഈ വലതുകൈ ഞാനിങ്ങ് എടുക്കാന്‍ പോകുകയാണ്. ഇനിമുതല്‍ നീ കൈ ഇല്ലാതെ റിപ്പോര്‍ട്ടിയാല്‍ മതി” വെട്ടിത്തിളങ്ങുന്ന ഒരു സ്റ്റീല്‍ കത്തി സോക്സിനുള്ളില്‍ നിന്നും ഊരിയെടുത്തുകൊണ്ട് വാസു പറഞ്ഞു. “നീ ആരാണ്? എന്താണ് നിന്റെ പ്രശ്നം? നീയും ഞാനും തമ്മില്‍ ഒരു പ്രശ്നവുമില്ലല്ലോ? പിന്നെ?” എബി ദുര്‍ബലമായ ശബ്ദത്തില്‍, ഭീതിയോടെ ചോദിച്ചു. “ഇല്ല..നീയും ഞാനും തമ്മില്‍ പ്രശ്നമൊന്നുമില്ല. പക്ഷെ ഡോണ..അവളെ നീ അവഹേളിച്ചു. അതാണ്‌ പ്രശ്നം?” “നീ അവളുടെ ആരാണ്? മറ്റൊരു കാമുകനോ?” വാസുവിന്റെ വലതുകാല്‍പ്പത്തി അവന്റെ ഇടതു കരണത്ത് പതിഞ്ഞു. വായില്‍ എന്തോ സംഭവിച്ചത് എബി അറിഞ്ഞു. തൊട്ടടുത്ത നിമിഷം തന്നെ തന്റെ വായിലൂടെ ചോര ഒഴുകി ഇറങ്ങുന്നത് കണ്ട് അവന്‍ നിലവിളിച്ചു. “രക്ഷിക്കോ..അയ്യോ എന്നെ കൊല്ലുന്നേ..:” “പേടിക്കണ്ടടാ..ഒരൊറ്റ അണപ്പല്ല് മാത്രമേ ഇളകിയിട്ടുള്ളൂ..ഇനി നിന്റെ ആ പുഴുത്ത നാവു കൊണ്ട് അവളെക്കുറിച്ച് വല്ലതും പറഞ്ഞാല്‍, നിന്റെ വീട്ടുകാരോട് പള്ളിയില്‍ ഒരു കല്ലറ പണിയാനുള്ള ഏര്‍പ്പാട് ഉടനടി ചെയ്യാന്‍ പറഞ്ഞിട്ടേ ആകാവൂ…” അവന്റെ കഴുത്തിനു പിടിച്ച് വായടപ്പിച്ചുകൊണ്ട് വാസു മുരണ്ടു. “ആരാടാ പട്ടീ നീ..” കരഞ്ഞുകൊണ്ട് എബി ചോദിച്ചു. “ഞാന്‍ വാസു..ഡോണയുടെ ബോഡി ഗാര്‍ഡ്..അപ്പൊ നമുക്ക് പോകാം..കുറെ നാള്‍ നീ ആശുപത്രിയില്‍ കിടക്ക്‌. നിനക്കല്‍പ്പം ബെഡ് റസ്റ്റ്‌ അത്യാവശ്യമാണ്..വാ..പൊന്നുമോന്‍ ബാ…” അവന്‍ അങ്ങനെ പറഞ്ഞിട്ട് അവന്റെ കൈയില്‍ പിടിച്ച് പുറത്ത് ബാല്‍ക്കണിയിലേക്ക് കൊണ്ടുചെന്നു. രണ്ടാം നിലയിലാണ് അവന്റെ ഫ്ലാറ്റ്. വാസു നോക്കി. താഴേക്ക് വലിയ ദൂരമില്ല. ചുറ്റും ഒന്ന് നോക്കിയ ശേഷം അവന്‍ അവനെ പൊക്കിയെടുത്ത് നിലത്തെക്കെറിഞ്ഞു. നിലവിളിയോടെ എബി അവിടെ കിടന്നു പിടയുന്നത് നോക്കി വാസു പടികള്‍ ഇറങ്ങി. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് അവന്‍ മെല്ലെ പടികള്‍ ഇറങ്ങി. ആരൊക്കെയോ ചേര്‍ന്ന് അവനെ പൊക്കിയെടുത്ത് ഏതോ വണ്ടിയില്‍ കയറ്റുന്നത് നോക്കി വാസു ബുള്ളറ്റില്‍ കയറി കിക്കറില്‍ കാലമര്‍ത്തി. —— “ഹഹ്ഹ്ഹ..വണ്ടര്‍ഫുള്‍..വാസൂ നീ ഞാന്‍ കരുതിയതിലും വളരെ വളരെ മുകളില്‍ ആണല്ലോടാ..അയാളെക്കൊണ്ട് തന്നെ നീ തിരുത്തിച്ച് പത്രം ഇറക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല..ഇതിനു ഞാന്‍ നിനക്കെന്താണ് തരേണ്ടത്..അയാം സൊ ഹാപ്പി മാന്‍..” പത്രവുമായി വാസുവിനും ഡോണയ്ക്കും ഒപ്പം ആശുപത്രിയില്‍ അസീസിന്റെ മുറിയില്‍ ആയിരുന്നു പൌലോസ്. അസീസിനെ കിടത്തിയിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ ആയിരുന്നു എബിയെ അഡ്മിറ്റ്‌ ചെയ്തിരുന്നത്. “സാറ് വാസുവിന്റെ നൂറില്‍ ഒന്നുപോലും കണ്ടിട്ടില്ല ഇതുവരെ….ഇതൊക്കെ എന്ത് അല്ലേടാ?” ഡോണ വാസുവിന്റെ തോളില്‍ കൈ വച്ചുകൊണ്ട് പറഞ്ഞു. “എന്നാലും മാന്‍..യു ഡിഡ് സംതിംഗ് റിയലി ഗ്രേറ്റ്..അവനെക്കൊണ്ട് എഴുതിച്ചവന്‍ ദാ ആ മുറിയില്‍ അഡ്മിറ്റ്‌ ആണ്…പോലീസ് ഇടപെട്ടാല്‍ പോലും ഇതുപോലൊരു ശിക്ഷ ഇവര്‍ക്ക് രണ്ടാള്‍ക്കും കിട്ടില്ലായിരുന്നു. ഡോണ..നിന്റെ പപ്പാ എങ്ങനെ കണ്ടെടുത്തെടി ഇവനെ?” പൌലോസിന് വാസുവിന്മേല്‍ ഉള്ള മതിപ്പ് അമിതമായി വര്‍ദ്ധിച്ചിരുന്നു ഈ രണ്ട് സംഭവങ്ങളോടെ. “യു നോ ഫാദര്‍ ഗീവര്‍ഗീസ്? ഹി ഈസ് എ ഗ്രേറ്റ് ഹ്യൂമന്‍ ആന്‍ഡ്‌ മൈ ഫാദേഴ്സ് ഫ്രണ്ട് അസ് വെല്‍. ബട്ട് യു നോ, ഹിസ്‌ ക്ലോസ് ഫ്രണ്ട് ഈസ് ദിസ് ഹീറോ..മൈ നോട്ടി ലവിംഗ് ബ്രദര്‍..” സ്റ്റൈലില്‍ ഇംഗ്ലീഷ് പറഞ്ഞുകൊണ്ട് ഡോണ പൌലോസിനെ നോക്കി. “റിയലി? ഞാന്‍ അവിടെ ഉള്ളപ്പോള്‍ അദ്ദേഹത്തെ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. നീ എങ്ങനെയാടാ അദ്ദേഹവുമായി ചങ്ങാത്തത്തില്‍ ആയത്?’ പൌലോസ് അത്ഭുതത്തോടെ ചോദിച്ചു.

“അതൊക്കെ സമയം കിട്ടുമ്പോള്‍ പറയാം സര്‍. എന്റെ ജീവിതത്തില്‍ എനിക്കൊരിക്കലും മറക്കാന്‍ പറ്റാത്ത രണ്ടുപേര്‍ മാത്രമേ ഉള്ളൂ. അതിലൊന്ന് എന്റെ അമ്മയും രണ്ടാമത്തെ ആള്‍, ആ അച്ചനും ആണ്” വാസു പറഞ്ഞു. “അപ്പോള്‍ ഞാന്‍..ഹും..വൃത്തികെട്ടവന്‍” ഡോണ മുഖം വീര്‍പ്പിച്ചു. “നിന്നെ ഓര്‍ക്കാതിരുന്നാല്‍ അല്ലെ മറക്കാന്‍ പറ്റൂ..” വാസു ചോദിച്ചു. ആ ഉത്തരം കേട്ടു പൌലോസ് ഉറക്കെ ചിരിച്ചു. “ബ്രില്യന്റ് മാന്‍..ബ്രില്യന്റ് ആന്‍സ്വര്‍….” “നമുക്ക് ഈ സന്തോഷം ഒന്ന്‍ ആഘോഷിച്ചാലോ സര്‍?” ഡോണ ചോദിച്ചു. “നോ..നോ ടൈം…എനിക്കുടന്‍ എസിപി ഓഫീസില്‍ എത്തണം. മംഗലാപുരത്ത് നിന്നും ഒരുത്തനെ പൊക്കാനുണ്ട്. ഈ പാവത്തിന്റെ പാവം ഭാര്യയെ കൊന്ന ആ കള്ള നായിന്റെ മോനെ..അവനെ എന്റെ കൈയില്‍ കിട്ടിയാല്‍…” പൌലോസിന്റെ മുഖം പക കൊണ്ട് നിറഞ്ഞു. “അതാരാണെന്നു മനസ്സിലായോ സര്‍?” “യെസ്. നിങ്ങള്‍ ഇവിടേക്ക് വരുന്നതിനു മുന്‍പ് ഞാന്‍ അസീസിനെ ചോദ്യം ചെയ്യുകയായിരുന്നു. അറേബ്യന്‍ ഡെവിള്‍സ് ഇടയ്ക്ക് മംഗലാപുരത്ത് നിന്നും ഇതുപോലെയുള്ള ആവശ്യങ്ങള്‍ക്കായി വരുത്തുന്ന ഒരുത്തനുണ്ട്. അവനാണ് ഇതിന്റെ പിന്നിലെങ്കില്‍, അത് അവന്മാരിലേക്ക് എനിക്കെത്താനുള്ള ഒരു വേഗവഴി ആയിരിക്കും. അതെപ്പറ്റി മാഡവുമായി ഒരു ചര്‍ച്ച ഉണ്ട്..സൊ അയാം ലീവിംഗ്..നമുക്ക് പിന്നീട് എപ്പോഴെങ്കിലും കാണാം..” അങ്ങനെ പറഞ്ഞിട്ടു പൌലോസ് പുറത്തേക്ക് ഇറങ്ങി. ഡോണയുടെ മുഖം വാടിയത് വാസു ശ്രദ്ധിച്ചു. അവന്‍ അവളെയും കൂട്ടി ആശുപത്രിക്ക് പുറത്തേക്ക് നടന്നു. “പിന്നെ കാണാമെന്നു പറഞ്ഞില്ലേടീ? അവളുടെ ഒരു ദുഃഖം” അവളുടെ വാടിയ മുഖം നോക്കി വാസു പറഞ്ഞു. “ഹും..നിനക്ക് ഇതൊന്നും മനസിലാകില്ലല്ലോ” “ഇല്ല..എനിക്ക് മനസിലാകില്ല..നിനക്കറിയുമോ..എന്റെ ജീവിതത്തില്‍ ഒരു പെണ്ണും ഒരിക്കലും ഉണ്ടായിട്ടില്ല. പക്ഷെ എന്നെ ആദ്യമായി അങ്ങനെ സ്നേഹിച്ചത് ദിവ്യയാണ്‌. അവള്‍ ഒരു നല്ല പെണ്ണല്ല എന്നെനിക്കറിയാം. പക്ഷെ അതൊന്നും എനിക്കൊരു പ്രശ്നമല്ല. അവളെന്നെ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍, അവളെ ഞാനെന്റെ പെണ്ണായി മനസ്സില്‍ പ്രതിഷ്ഠിച്ചു. പക്ഷെ എന്തോ തെറ്റിദ്ധാരണ വന്ന് അവള്‍ എന്നെ വെറുത്തു. ഇന്ന് ഞാന്‍ ഫോണ്‍ വിളിച്ചാല്‍ അവള്‍ സംസാരിക്കില്ല. ഒരു പുരുഷനെയും അവള്‍ക്കിനി വേണ്ടെന്ന് പറയുന്നെന്നാണ് അമ്മ പറഞ്ഞത്. പക്ഷെ എന്റെ മനസ്സില്‍ അവള്‍ മാത്രമേ ഉള്ളു. എനിക്കൊരു വിവാഹം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് അവളുടെ ഒപ്പം മാത്രമായിരിക്കും. ഉള്ളിന്റെ ഉള്ളില്‍ അവള്‍ വെറും പാവമാണ് എന്നെനിക്കറിയാം. എന്റെ കൂടെ മാത്രമേ അവള്‍ ശരിയാകുകയുമുള്ളൂ..പക്ഷെ…ഇന്നവള്‍ക്ക് എന്നെ വെറുപ്പാണ്..എനിക്ക് അതില്‍ വിഷമമില്ല എന്നാണോ നിന്റെ ധാരണ?” ഡോണ അവന്റെ കൈയില്‍ മൃദുവായി പിടിച്ചു. “അയാം സോറി വാസു..ഞാന്‍ കാരണമാണ് അതുണ്ടായത്..എന്നോടും അവള്‍ സംസാരിക്കില്ല. ഈ തെറ്റിദ്ധാരണ മാറ്റാന്‍ പലതവണ ഞാന്‍ ട്രൈ ചെയ്തതാണ്. പക്ഷെ അവള്‍ക്കെന്നെ ഭയങ്കര വെറുപ്പാണ്..നീ തനിച്ച് അവളെ ചെന്നു കണ്ടൊന്നു സംസാരിക്കണം..” അവള്‍ പറഞ്ഞു.

“നോക്കാം…” ———————– “പൌലോസ്, നിങ്ങളീ പറഞ്ഞ ആളെക്കുറിച്ച് തിരക്കാന്‍ ഞാന്‍ മംഗലാപുരം പൊലീസിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മീന മരിച്ച ദിവസം അവന്‍ അവിടെ ഉണ്ടായിരുന്നോ എന്നുള്ളതാണ് നമ്മുടെ പ്രധാന വിഷയം. അവനവിടെ ഉണ്ടായിരുന്നു എങ്കില്‍, പിന്നെ നമുക്ക് സംശയം വേറെ ആളുകളിലേക്ക് മാറ്റേണ്ടി വരും” ഇന്ദുലേഖ പറഞ്ഞു.

“അതെ മാഡം. ഈ അര്‍ജ്ജുന്‍ എന്നവന്റെ അച്ഛന്‍ മംഗലാപുരത്തെ ഒരു ഡോണ്‍ ആണെന്നാണ് കേള്‍ക്കുന്നത്. ചിലപ്പോള്‍ അയാളാകും ഇവര്‍ക്ക് ചിലപ്പോഴൊക്കെ ആളുകളെ എത്തിച്ചു നല്‍കുന്നത്. എന്തായാലും അസീസ്‌ പറഞ്ഞ ആളിനെക്കുറിച്ച് തിരക്കിയ ശേഷം വേണ്ടി വന്നാല്‍ മറ്റു വഴികള്‍ തേടാം”

ഈ സമയം ഓഫീസിനു പുറത്ത് ഒരു കറുത്ത, വെട്ടിത്തിളങ്ങുന്ന മെഴ്സിഡസ് ബെന്‍സ് എത്തി നിന്നു. അതിന്റെ പിന്നിലെ വാതില്‍ തുറന്ന്, കറുത്ത കോട്ട് ധരിച്ച, ഒത്ത ശരീരമുള്ള നല്ല കുലീനത്വമുള്ള ഒരു മധ്യവയസ്കന്‍ പുറത്തിറങ്ങി.

“എസിപി ഉണ്ടോ?” അയാള്‍ സെന്റ്രിയില്‍ ഉണ്ടായിരുന്ന പോലീസുകാരനോട്‌ ചോദിച്ചു.

“യെസ്” അയാള്‍ പറഞ്ഞു.

“എനിക്കൊന്നു കാണണം”

“ആരാണ്?”

“ഭദ്രന്‍..അഡ്വക്കേറ്റ് കോലഞ്ചേരി ഭദ്രന്‍” അയാള്‍ ഘനഗംഭീരമായ സ്വരത്തില്‍ പറഞ്ഞു.

പോലീസുകാരന്‍ ഉള്ളില്‍ വിവരം അറിയിക്കാനായി പോയപ്പോള്‍ അഡ്വക്കേറ്റ് ഭദ്രന്‍ ഒരു സിഗരറ്റ് എടുത്ത് ചുണ്ടില്‍ വച്ച് അതിനു തീ കൊളുത്തി രണ്ട് കവിള്‍ പുക വലിച്ചൂതി വിട്ടു. അയാള്‍ വണ്ടിയില്‍ ചാരി നിന്നു ചുറ്റും കണ്ണോടിച്ചുകൊണ്ട്‌ മെല്ലെ പുകയുടെ സുഖത്തില്‍ മുഴുകി.

“ചെല്ലാന്‍ പറഞ്ഞു മാഡം” പോലീസുകാരന്‍ തിരികെ എത്തി ഭദ്രനോട് പറഞ്ഞു. അയാള്‍ സിഗരറ്റ് കെടുത്തി അല്‍പ്പം മാറ്റി വച്ചിരുന്ന വെസ്റ്റ്‌ ബോക്സില്‍ ഇട്ട ശേഷം ഡ്രൈവറുടെ പക്കല്‍ നിന്നും വെള്ളം വാങ്ങി വായ കഴുകി. പിന്നെ കൈലേസ് എടുത്ത് മുഖം തുടച്ചിട്ട്‌ ഉള്ളിലേക്ക് കയറി. “പൌലോസ്; ഹൈക്കോടതിയിലെ ഏറ്റവും വിലയേറിയ ക്രിമിനല്‍ ലോയര്‍ ആണ് കക്ഷി. സൂക്ഷിച്ചേ ഡീല്‍ ചെയ്യാവൂ. ഹി ഈസ് ഹൈലി ഡെയിഞ്ചറസ്..” ഇന്ദുലേഖ ഭദ്രന്‍ വരുന്നതിനു മുന്പായി പൌലോസിനോട്‌ പറഞ്ഞു. “ഞാന്‍ കേട്ടിട്ടുണ്ട് മാം. ആളെ ഒന്ന്‍ കാണാന്‍ സാധിച്ചല്ലോ” അയാള്‍ പറഞ്ഞു. “ഗുഡ് നൂണ്‍ മാം..ഹൌ ആര്‍ യു?” സുസ്മേരവദനനായി ഹസ്തദാനം നല്‍കിക്കൊണ്ട് അഡ്വക്കേറ്റ് ഭദ്രന്‍ ചോദിച്ചു. “നൂണ്‍ മിസ്റ്റര്‍ ഭദ്രന്‍. പ്ലീസ് ഹാവ് എ സീറ്റ്” ഇന്ദുലേഖ തനിക്കെതിരെ കിടന്ന ഒരു കസേരയിലേക്ക് വിരല്‍ ചൂണ്ടി. ഭദ്രന്‍ ഇരുന്ന ശേഷം പൌലോസിനെ നോക്കി. “മട്ടാഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ പൌലോസ്” ഇന്ദുലേഖ പൌലോസിനെ പരിചയപ്പെടുത്തി. ഹസ്തദാനം നല്‍കിയ ശേഷം ഭദ്രന്‍ പൌലോസിനെ നോക്കി പുഞ്ചിരിച്ചു. “പൌലോസ്..ഇപ്പോള്‍ ജോലി ചെയ്യുന്നത് പന്ത്രണ്ടാമത്തെ സ്റ്റേഷനില്‍ അല്ലെ? ഏറ്റവും ഒടുവിലത്തെ ട്രാന്‍സ്ഫറിന്റെ കാരണം സി ഐയുടെ ചെകിട്ടത്ത് അടിച്ചത്..” ഭദ്രന്‍ പുഞ്ചിരി വിടാതെ പറഞ്ഞു.

“സാറിന് കാര്യങ്ങള്‍ എല്ലാം അറിയാം അല്ലെ?” പൌലോസ് ചോദിച്ചു. “എല്ലാം അറിയില്ല. അങ്ങനെ എല്ലാം അറിയുന്നവന്‍ ജഗദീശ്വരന്‍ മാത്രം. എന്നാല്‍ അറിയേണ്ട കാര്യങ്ങള്‍ എനിക്കറിയാം…പാര്‍ട്ട്‌ ഓഫ് മൈ പ്രൊഫഷന്‍…” “യെസ് മിസ്റ്റര്‍ ഭദ്രന്‍. ഹൌ ക്യാന്‍ ഐ ഹെല്‍പ് യു?” ഇന്ദുലേഖ ചോദിച്ചു. “നാദിയ..നാദിയ ഹസന്‍ എന്ന കുട്ടിയെ കൊണ്ടുപോകാന്‍ വന്നതാണ്‌ ഞാന്‍” ഭദ്രന്‍ തന്റെ ആഗമനോദ്ദേശം പറഞ്ഞു. ഇന്ദുലേഖയും പൌലോസും ഒരു നിമിഷം പരസ്പരം നോക്കി. “പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ താങ്കള്‍ക്ക് ജാമ്യാപേക്ഷ നല്‍കാവുന്നതാണ്” “ഇതുവരെ കോടതിയില്‍ അവരെ ഹാജരാക്കിയില്ലല്ലോ? സംശയത്തിന്റെ പേരില്‍ ഒരാളെ അകാരണമായി പോലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നത് നിയമവിരുദ്ധമാണ് എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്ക് അറിവുള്ളതല്ലേ?” “പൊലീസിന് ചോദ്യം ചെയ്യാന്‍ സമയം ആവശ്യമുണ്ടല്ലോ മിസ്റ്റര്‍ അഡ്വക്കേറ്റ്” ഇന്ദുലേഖ വിട്ടുകൊടുത്തില്ല. “എത്ര ദിവസം വേണ്ടി വരും ചോദ്യം ചെയ്യല്‍ തീരാന്‍? അവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം. അതിനു പറ്റില്ല എങ്കില്‍ അവരെ പുറത്ത് പോകാന്‍ അനുവദിക്കണം” “അവരില്‍ നിന്നും പിടിച്ചെടുത്ത സിറിഞ്ചില്‍ എന്തായിരുന്നു എന്നതിന്റെ പരിശോധനാഫലം കിട്ടിയാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തും. തൊട്ടടുത്ത ദിവസം തന്നെ അവളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും….” “ലുക്ക് മാഡം. ഞാനാണ്‌ അവരുടെ ലോയര്‍. നിങ്ങള്‍ ഏതു വകുപ്പിട്ടു കേസ് ചാര്‍ജ്ജ് ചെയ്താലും അവര്‍ക്ക് ജാമ്യം കിട്ടും. അതുകൊണ്ട് നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ വ്യക്തിപരമായ ജാമ്യത്തില്‍ അവരെ തല്‍ക്കാലം എന്റെ കൂടെ അയയ്ക്കാം. കോടതിയില്‍ നിങ്ങള്‍ പറയുമ്പോള്‍ അവര്‍ ഹാജരായിക്കോളും” “സോറി മിസ്റ്റര്‍ ഭദ്രന്‍. അവരെ കോടതിയില്‍ ഞങ്ങള്‍ ഹാജരാക്കുമ്പോള്‍ താങ്കള്‍ക്ക് ജാമ്യത്തിന് ശ്രമിക്കാവുന്നതാണ്..” “ഒകെ..ചിലപ്പോള്‍ കോടതിയില്‍ താങ്കള്‍ക്ക് എന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരും. അതൊക്കെ ഒഴിവാക്കാവുന്നതല്ലേ നല്ലത്..” “ഐ ഡോണ്ട് മൈന്‍ഡ്” “വെല്‍..ദെന്‍ സീ യു..” “വണ്‍ മിനിറ്റ് മിസ്റ്റര്‍ ഭദ്രന്‍.” പോകാന്‍ എഴുന്നേറ്റ ഭദ്രനെ പൌലോസ് തടഞ്ഞു. “യെസ്” “ആരാണ് താങ്കള്‍ക്ക് ഈ വക്കാലത്ത് നല്‍കിയത്?” പൌലോസ് അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. “സോറി മിസ്റ്റര്‍ എസ് ഐ. എന്റെ ക്ലയന്റ് അവരുടെ പേരുവിവരങ്ങള്‍ പുറത്ത് പറയരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തല്‍ക്കാലം നാദിയ തന്നെ തന്നതാണ് എന്ന് കരുതിക്കോ. സൊ സീ യു ഇന്‍ കോര്‍ട്ട്..” “വക്കീല്‍ സാറേ; നിങ്ങള്‍ നിങ്ങളുടെ തൊഴിലാണ് ചെയ്യുന്നത് എന്നെനിക്കറിയാം. അതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ നമ്മുടെയൊക്കെ തൊഴിലിന്റെ ആത്യന്തിക ലക്‌ഷ്യം നിയമത്തിന്റെ ശരിയായ ഉപയോഗത്തിലൂടെ കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ്. എന്നാല്‍ താങ്കളെപ്പോലെ ഉള്ള പ്രഗത്ഭരായ വക്കീലന്മാര്‍ അത് കുറ്റവാളികള്‍ക്ക് സ്വൈരവിഹാരം നടത്താനുള്ള മാര്‍ഗ്ഗാമായി മാറ്റുമ്പോള്‍, തകരുന്നത് ഈ രാജ്യത്തെ നിയമവ്യവസ്ഥ തന്നെയാണ്. താങ്കളുടെ പ്രൊഫഷന്‍ ഏതു രീതിയിലും ചെയ്തുകൊണ്ട് തന്നെ മറുഭാഗത്ത് താങ്കള്‍ക്ക് നിയമത്തെ സഹായിക്കാനും സാധിക്കും” പൌലോസ് പറഞ്ഞു. “താങ്കള്‍ ഭംഗിയായി സംസാരിക്കുന്നു. ഒരു വക്കീല്‍ ആകേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ സീ യു..” ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞ ശേഷം അയാള്‍ ഇരുവരെയും നോക്കിയിട്ട് പുറത്തേക്ക് പോയി.

“അറേബ്യന്‍ ഡെവിള്‍സ്..അവരുടെ ഒഫീഷ്യല്‍ ലോയര്‍ ആണ് ഇവന്‍. അവരുടെ പേര് ഇവന്‍ പറയില്ല. അവളെ പുല്ലുപോലെ ഇവന്‍ ഇറക്കി കൊണ്ടുപോകും. അതിനു മുന്‍പേ അവളെ നമുക്കൊന്ന് പിഴിയണം. കമോണ്‍ പൌലോസ്..” ഇന്ദുലേഖ പകയോടെ എഴുന്നേറ്റു. വലിയ കേസില്‍ അകപ്പെടുന്ന പ്രതികളെ ചോദ്യം ചെയ്യാനായി സൌണ്ട് പ്രൂഫില്‍ ഒരുക്കിയിരുന്ന മുറിയിലേക്ക് ഇന്ദുലേഖ പൌലോസിന്റെ ഒപ്പം ചെന്നു. അല്‍പം കഴിഞ്ഞപ്പോള്‍ നാദിയയെ അവിടെ ഹാജരാക്കി. “ഇരിക്കടീ” കൂസലില്ലാതെ നിന്ന അവളോട്‌ ഇന്ദുലേഖ ആജ്ഞാപിച്ചു. അവള്‍ ഇരുന്നു. “കരണ്ടിയെ ഞങ്ങള്‍ക്ക് കിട്ടി” നാദിയയുടെ ചുറ്റും നടന്നുകൊണ്ട് ഇന്ദുലേഖ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു. നാദിയയുടെ കണ്ണുകളില്‍ ചെറിയ പരിഭ്രമം അവള്‍ ശ്രദ്ധിച്ചു. “നീ എന്നോട് കള്ളം പറഞ്ഞതാണ് അല്ലെ?” “ഇല്ല സാറേ എന്ത് കള്ളം?” ഇന്ദുലേഖ അവളുടെ കവിളത്ത് തന്നെ പ്രഹരിച്ചു. നാദിയയുടെ കണ്ണുകളില്‍ നിന്നും പൊന്നീച്ച പറന്നു. “കരണ്ടി നിന്നെ അറിയില്ലല്ലോടി? പിന്നെ നീ എങ്ങനെയാണ് അവന്റെ ആള്‍ ആയത്?” ഇന്ദുലേഖയുടെ ശബ്ദമുയര്‍ന്നു. “അത്..എന്നോട് അയാളാണ് പറഞ്ഞത്” “കഴുവര്‍ട മോളെ വീണ്ടും കള്ളം പറഞ്ഞാല്‍ ചവിട്ടി അരയ്ക്കും..നീ ചത്താലും പുറത്തൊരാളും അറിയില്ല കേട്ടോടീ?” പൌലോസ് ഗര്‍ജ്ജിച്ചു. “പറയടി..ആര്‍ക്ക് വേണ്ടിയാണ് നീ അസീസിനെ കൊല്ലാന്‍ ശ്രമിച്ചത്?” “എ..എനിക്കറിയില്ല..” നാദിയ എന്ത് പറയണം എന്നറിയാതെ പരുങ്ങി. “നിന്റെ വീട്ടിലെ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയിലേക്ക് വന്ന കോളുകള്‍ ഞങ്ങള്‍ പരിശോധിക്കുകയാണ്. അതോടെ തീരും നിന്റെ കളി. നീയും നിന്നെ ഇതിനയച്ചവരും ഒന്നടങ്കം ജയിലില്‍ കിടക്കുന്നത് നീ കാണും. കൊലപാതകശ്രമം ആണ് നിന്റെ പേരിലുള്ള കുറ്റം. അത് നീ സ്വയം ചെയ്തതാണ് എന്ന് തെളിയിക്കാന്‍ ഞങ്ങള്‍ക്ക് പുല്ലുപോലെ സാധിക്കും. പക്ഷെ ഞങ്ങള്‍ക്കറിയാം നിന്റെ പിന്നില്‍ ആരോ ഉണ്ടെന്ന്. അവരെ രക്ഷിക്കാന്‍ നീ ശ്രമിച്ചാല്‍, അവര്‍ തല്‍ക്കാലം രക്ഷപെട്ടേക്കും. പക്ഷെ നീ ജയിലില്‍ ഉണ്ടുറങ്ങി താമസിക്കും…അത്രേ ഉള്ളൂ..” “നീ രക്ഷിക്കാന്‍ ശ്രമിച്ചാലും അവര്‍ രക്ഷപെടും എന്ന് കരുതണ്ട. ഞങ്ങളുടെ അന്വേഷണം നിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആണ് പോകുന്നത്. അസീസിന് പലതും അറിയാം. നീ സത്യം പറഞ്ഞു സഹകരിച്ചാല്‍, നിനക്കുള്ള ശിക്ഷ പരമാവധി കുറയ്ക്കാന്‍ വേണ്ടത് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റും” പൌലോസ് ആണ് അത് പറഞ്ഞത്. “എനിക്ക് ഒന്നും അറിയില്ല സാറേ..കരണ്ടി ചേട്ടന്‍ വിട്ട ആളാണ്‌ എന്നോട് വിവരം പറഞ്ഞത്. അയാള് കുറെ പണവും തന്നു” “മുന്‍പും നീ ഇതുപോലെ അയാള്‍ക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ടോ?’ “ഉണ്ട്” “എന്തൊക്കെ?”

“അത്..അത്..” “ഭ ആലോചിക്കുന്നോടി?” ഇന്ദുവിന്റെ കൈ വീണ്ടും അവളുടെ മേല്‍ പതിഞ്ഞു. “മാഡം ഇവള്‍ പഠിച്ച കള്ളിയാണ്. ഇവള്‍ക്ക് എല്ലാം അറിയാം. ഇവളുടെ വീട്ടുകാരെ തൂക്കിയെടുത്ത് ഒന്ന് പെരുമാറിയാല്‍ അവര് പറയും ബാക്കി കഥകള്‍” “അതെ പൌലോസ്. കോഴിക്കോട് പൊലീസിന് ഞാന്‍ മെസേജ് കൊടുത്തിട്ടുണ്ട്. ഇവളുടെ വീട്ടിലുള്ള എല്ലാവരെയും കസ്റ്റഡിയില്‍ എടുക്കാന്‍.” “സാറേ അവര്‍ക്കൊന്നും ഇതില്‍ പങ്കില്ല” “വേണ്ട. പങ്ക് ഞങ്ങള്‍ ഉണ്ടാക്കി കൊടുത്തോളാം കമോണ്‍ പൌലോസ്..ഏതു കോടതി വിചാരിച്ചാലും ഇവള്‍ക്ക് ജാമ്യം കിട്ടാത്ത വകുപ്പ് തന്നെ കേറ്റി വേണം ഇവളെ കോടതിയില്‍ എത്തിക്കാന്‍. അവിടെ നിന്നും റിമാന്‍ഡില്‍ നിന്നെ എന്റെ കൈയില്‍ കിട്ടും. നമുക്കിനി അപ്പോള്‍ കാണാം” ഇന്ദുലേഖ പൌലൊസിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി. ——————- “ഡോണ..ഇക്കാര്യത്തില്‍ മാഡം പറഞ്ഞത് പോലെ ഞാനും നിസ്സഹായനാണ്. കാരണം നീ അന്നുണ്ടാക്കിയ മീഡിയ വിപ്ലവത്തെ തുടര്‍ന്നാണ് മുംതാസിന്റെ മരണം ഒരു സാധാരണ ആത്മഹത്യ അല്ല എന്ന് അംഗീകരിച്ചുകൊണ്ട് പോലീസ് അന്വേഷണം നടത്തിയത്. അതില്‍ അവര്‍ക്ക് പ്രതിയെ തെളിവുകളോടെ ലഭിക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ പ്രതികളായ ഡെവിള്‍സിന് ഒരു പോറല്‍ പോലും ഏറ്റുമില്ല. അവരെ ലക്‌ഷ്യം വച്ചു നീ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടു. അസീസ്‌ അവര്‍ക്ക് വേണ്ടി കുറ്റം ഏറ്റുപറഞ്ഞു ജയിലിലുമായി. ഇനി അതെ കേസ് ഒരു കാരണവും ഇല്ലാതെ അന്വേഷിക്കാന്‍ പൊലീസിന് പറ്റില്ല. അത് ജുഡീഷ്യറിയെ പരിഹസിക്കുന്നതിനു തുല്യമാകും. അന്നത്തെ അന്വേഷണത്തില്‍ ഒരു പ്രതി; പുതിയ അന്വേഷണത്തില്‍ വേറെ ഒരു പ്രതി അല്ലെങ്കില്‍ പ്രതികള്‍ എന്ന് വന്നാല്‍, കോടതി ചോദിക്കും ഇനിയും ഒരന്വേഷണം നടത്തിയാല്‍ അതില്‍ ആരായിരിക്കും പ്രതി എന്ന്? അതുകൊണ്ട് ഒഫീഷ്യല്‍ ആയി ഈ കേസില്‍ ഒന്നും ചെയ്യാന്‍ എനിക്ക് കഴിയില്ല” തന്റെ ഓഫീസിലേക്ക് വാസുവിനെയും കൂട്ടി വന്ന ഡോണയോട് പൌലോസ് സംസാരിക്കുകയായിരുന്നു. ഡോണ മ്ലാനവദനയായി അയാളെ നോക്കി. “ഇനി ഈ കേസ് പോലീസ് റീ ഓപ്പണ്‍ ചെയ്യണം എങ്കില്‍ അതിശക്തമായ പൊതുജന പ്രക്ഷോഭമോ അതല്ലെങ്കില്‍ ആരെങ്കിലും പഴയ വിധിക്ക് എതിരെ ഹര്‍ജി ഫയല്‍ ചെയ്ത് അത് കോടതി അംഗീകരിക്കുകയോ വേണം. ഇത് രണ്ടും നടക്കുന്ന കാര്യമാണ് എന്നെനിക്ക് തോന്നുന്നില്ല” പൌലോസ് അവളുടെ മ്ലാനമായ മുഖഭാവം നോക്കി പറഞ്ഞു. “അതെ..എനിക്കും അതറിയാം സാര്‍. പക്ഷെ എനിക്ക് അവരെ നിയമത്തിന്റെ കൈകളില്‍ എത്തിച്ചേ മതിയാകൂ.. അസീസ്‌ മനസ്സുമാറി അവര്‍ക്കെതിരെ മൊഴി നല്‍കുമല്ലോ? അത് വച്ച് പൊലീസിന് എന്തെങ്കിലും ചെയ്യാന്‍ പറ്റില്ലേ?” ഡോണ പ്രതീക്ഷയോടെ ചോദിച്ചു.

“അസീസ്‌ കോടതിയുടെ മുന്‍പാകെ സ്വയം കുറ്റം സമ്മതിച്ചവനും അവന്‍ അങ്ങനെ ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതി കണ്ടതുമാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷയ്ക്ക് വിധിച്ച അവന്‍ ഇനി മുന്‍പ് പറഞ്ഞത് മാറ്റിപ്പറഞ്ഞാല്‍ ആര് അംഗീകരിക്കാനാണ്? അവന്റെ മൊഴിമാറ്റത്തിന് വല്ല വിലയും കിട്ടണമെങ്കില്‍, വേറെയും തെളിവുകള്‍ ഇതിലേക്കായി കണ്ടെത്തേണ്ടി വരും. അതായത് മുംതാസിനെ അറേബ്യന്‍ ഡെവിള്‍സ് പിടിച്ചുകൊണ്ടുപോയി എന്നത് നേരില്‍ അറിയാവുന്ന മറ്റ് ആളുകളുടെ മൊഴിയും അതിനെ പിന്തുണയ്ക്കുന്ന തെളിവുകളും ഉണ്ടെങ്കില്‍, നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്” “കബീര്‍ എന്നവന്‍ ആണ് മുംതാസിനെ പ്രണയിച്ചു ചതിച്ചവന്‍. അവനാണ് അറേബ്യന്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയതും. അവന്‍ പക്ഷെ അന്നേ വിദേശത്തേക്ക് മുങ്ങിയതാണ്. അവനെ കൈയില്‍ കിട്ടിയാല്‍ നമ്മള്‍ പകുതി ജയിച്ചു. പിന്നെ ഉള്ളത് ഷാജിയാണ്. അന്ന് അവര്‍ ഉപയോഗിച്ച വണ്ടി ഓടിച്ചിരുന്നത് അവനാണ്. അവന്‍ ഒരിക്കലും പക്ഷെ നമുക്ക് അനുകൂലമായി മൊഴി നല്‍കില്ല. പിന്നെയുള്ളത് ഈ സംഭവം നേരില്‍ കണ്ട മത്സ്യവ്യാപാരി അബുബക്കര്‍ എന്ന ആളും, ട്രീസ എന്ന ടീച്ചറും ആണ്. ഇവര്‍ രണ്ടുപേരും അവരെ പേടിയുള്ളവര്‍ ആയതുകൊണ്ട് മൊഴി തരില്ല. അവര്‍ക്ക് ഇതിന്റെ പേരില്‍ ഡെവിള്‍സ് ഭീഷണി നല്‍കിയിട്ടുമുണ്ട്. ഞാന്‍ അവരെ കണ്ട് സംസാരിച്ചെങ്കിലും അവര്‍ സഹകരിക്കാന്‍ തയാറായിരുന്നില്ല” ഡോണ പറഞ്ഞു. “കബീറിന്റെ വീട് എവിടെയാണ്?” പൌലോസ് ചോദിച്ചു. “ഇടപ്പള്ളിയില്‍..” “അവന്റെ വീട്ടില്‍ ആരോക്കെയുണ്ട്?” “അവന്റെ വാപ്പ, ഉമ്മ, ഒരു ചേട്ടനും ഭാര്യയും, പിന്നെ അവന്റെ അനുജത്തിയും ഭര്‍ത്താവും” “അവന്‍ വിദേശത്തേക്ക് പോയ ശേഷം തിരികെ വന്നിട്ടില്ലേ?’ “ഇല്ലെന്നാണ് എന്റെ അറിവ്” “ഉം..നിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിയമപരമായി അവനെതിരെ ഒന്നും ചെയ്യാന്‍ പറ്റില്ല. കാരണം അറേബ്യന്‍ ഡെവിള്‍സിന് അവന്‍ കൊട്ടേഷന്‍ നല്‍കി എന്നതിന് നമ്മുടെ പക്കല്‍ ഒരു തെളിവുമില്ല. അറേബ്യന്‍ ഡെവിള്‍സിന്റെ പങ്ക് തെളിഞ്ഞാല്‍ മാത്രമേ അവര്‍ക്ക് ഈ കൊട്ടേഷന്‍ നല്‍കിയ കബീറിനെ നമുക്ക് പൊക്കാന്‍ പറ്റൂ. അതുകൊണ്ട് അസീസിനെ കൂടാതെ ഷാജി കൂടി അവര്‍ക്കെതിരെ മൊഴി നല്‍കിയാല്‍, നമുക്ക് അതുവച്ച് കോടതിയില്‍ ഒരു ഹര്‍ജി നല്‍കി നോക്കാം..അതായത് പഴയ വിധി പുന പരിശോധിക്കാന്‍..കോടതി സമ്മതിച്ചാല്‍ മറ്റു രണ്ട് സാക്ഷികളെക്കൊണ്ടും ഞാന്‍ സത്യം പറയിച്ചോളാം..പക്ഷെ ഷാജി നമുക്ക് അനുകൂലമായി മൊഴി നല്‍കില്ലല്ലോ?” പൌലോസ് ആലോചനയോടെ പറഞ്ഞു. “നല്‍കും സാറേ. അവന്റെ കാര്യം എനിക്ക് വിട്ടേക്ക്” വാസുവാണ് അത് പറഞ്ഞത്. “എങ്ങനെ? അവന്‍ അവന്മാരുടെ വിശ്വസ്തനാണ്. ഒരിക്കലും അവര്‍ക്കെതിരെ അവന്‍ സംസാരിക്കില്ല” പൌലോസ് സംശയത്തോടെ പറഞ്ഞു. “സംസാരിക്കും. അവന്റെ വീട് സാറിന്റെ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആണ്. ഞാനൊരു ചെറിയ പണി ഒപ്പിക്കും. അവന്റെ വീട്ടുകാര്‍ സാറിന്റെ അടുക്കല്‍ പരാതിയുമായി എത്തും. അപ്പോള്‍ എന്നെ പിടിച്ച് അകത്തിടരുത് എന്നൊരു ഉറപ്പ് തരണം” വാസു പറഞ്ഞു.

“ഇല്ല വാസൂ. നീ ഇങ്ങനെ കൂടെക്കൂടെ ഇത് പറയണ്ട കാര്യമില്ല. ഡോണ നീതിക്ക് വേണ്ടിയാണ് ഈ പാടൊക്കെ പെടുന്നത്. അവള്‍ക്ക് വേണമെങ്കില്‍ ഇതൊക്കെ വേണ്ടെന്ന് വച്ച് സുഖമായി സ്വന്തം കാര്യം നോക്കി ജീവിക്കാവുന്നതാണ്. പക്ഷെ അനീതി അരങ്ങു വാഴുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ ഇരിക്കാന്‍ അവള്‍ക്ക് കഴിയാത്തത് പോലെ എനിക്കും അവള്‍ ചെയ്യുന്ന ഈ പ്രവൃത്തിയെ എന്നാല്‍ കഴിയും വിധം സഹായിക്കാതിരിക്കാന്‍ പറ്റില്ല. നീ അവള്‍ക്ക് വേണ്ടിയാണ് റിസ്ക്‌ എടുക്കുന്നത്. നീ ആരെയും കൊല്ലാനോ ആവശ്യമില്ലാതെ ഉപദ്രവിക്കാനോ നടക്കുന്ന ആളല്ല എന്നും എനിക്കറിയാം. അതുകൊണ്ട് നീ എന്ത് വേണേലും ചെയ്തോ. കഴിവതും നിന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ ശ്രമിക്കുക. എനിവേ..എന്താണ് നിന്റെ പ്ലാന്‍?” “അത് ഞാന്‍ തല്‍ക്കാലം പറയുന്നില്ല. ഷാജി ഡോണയുടെ അരികിലെത്തി അവള്‍ ആവശ്യപ്പെടുന്ന മൊഴി നല്‍കും. സാറ് ആ സമയത്ത് ഇവള്‍ക്ക് പരിരക്ഷ ഉറപ്പാക്കണം” വാസു പറഞ്ഞു. “ഇവളുടെ പരിരക്ഷ ഇനി എന്നും എന്റെ കടമ ആണ് വാസൂ. അക്കാര്യത്തില്‍ നീ പേടിക്കണ്ട. നീ ധൈര്യമായി മുന്‍പോട്ടു പൊയ്ക്കോ” ഡോണ തുടുത്ത മുഖത്തോടെ പൌലോസിനെ നോക്കിയിട്ട് എഴുന്നേറ്റു. “സാറ് ഒരു ദിവസം വീട്ടിലോട്ടു വരണം. പപ്പയെയും മമ്മിയെയും ഒന്ന് പരിചയപ്പെടാം” അവള്‍ പറഞ്ഞു. “നീ ആദ്യം ഈ സാറ് വിളി ഒന്ന് നിര്‍ത്ത്. ഇച്ചായന്‍..ങേ? എന്തോന്ന്? ഇച്ചായന്‍..അത് മതി” പൌലോസ് പറഞ്ഞു. “അതെ സാറേ..ഞാനും ഇവളോട്‌ അത് കുറെ ദിവസമായി പറയുന്നു” വാസു പൌലോസിനെ പിന്താങ്ങി. “ഓ..ശരി ഇച്ചായാ..ഞങ്ങള് പോണു…” “ശരി..ടാ വാസൂ നീ കുലുമാല്‍ ഒപ്പിച്ച് എന്നെ കുടുക്കല്ലേ..മാഡം അറിഞ്ഞാല്‍ അവരെന്നെ വല്ല കാസര്‍കോട്ടേക്കും തട്ടും” പൌലോസ് പറഞ്ഞു. “ട്രാന്‍സ്ഫര്‍ പേടിയില്ലാത്ത സാറിന് ഇപ്പോള്‍ എന്താ ഒരു പേടി?” വാസു ചോദിച്ചു. “അതേടാ..എനിക്ക് ഉടനെ കൊച്ചിയില്‍ നിന്നും എങ്ങോട്ടും പോകണ്ട..ഞാന്‍ ഈ നഗരത്തെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഞാനിതിനെ സ്നേഹിക്കുന്നു…” ഡോണയെ നോക്കിയാണ് പൌലോസ് അത് പറഞ്ഞത്. “ഉം ഉം..മാനസമൈനെ വരൂ..” വാസു പറഞ്ഞത് കേട്ടു ഡോണയും പൌലോസും ചിരിച്ചു.

Comments:

No comments!

Please sign up or log in to post a comment!