ശംഭുവിന്റെ ഒളിയമ്പുകൾ 10

വൈകിട്ട് മാഷിനൊപ്പം നാട്ടുകാര്യം പറഞ്ഞിരിക്കുകയാണ് ശംഭു.”വാടാ നമ്മുക്ക് ചുമ്മാ ഒന്ന് നടക്കാം” മാധവൻ അവനെയും കൂട്ടിയിറങ്ങി. കൊയ്ത്തുകഴിഞ്ഞ് വരണ്ടുണങ്ങിയ വയൽവരമ്പിലൂടെ അവർ നടന്നു. ഇളംവെയിൽ മുഖത്തുപതിക്കുന്നു. കാറ്റിന്റെ ഗതിക്കൊപ്പം നൃത്തംവച്ചു വൃക്ഷലതാതികൾ ആ പോക്കും നോക്കിനിന്നു.ആ നാട്ടുവഴികളിലൂടെ കാണുന്നവരോട് കുശലവും പറഞ്ഞു അവരുടെ സവാരി തുടർന്നു.

എന്താ മുഖത്തൊരു തെളിച്ചക്കുറവ്. മാഷിന് എന്നോടെന്തോ പറയാനുണ്ട്. അതാ ഇപ്പൊ ഇങ്ങനെയൊരു നടത്തം.

ശരിയാ അല്പം സംസാരിക്കണം.അത്‌ എങ്ങനെ തുടങ്ങും എന്നാണ്.

മാഷിന് എന്നോട് ഒരു മുഖവുരയുടെ ആവശ്യമുണ്ടോ?

അതല്ലടാ.എന്തൊക്കെയോ പ്രശനം ഉണ്ട്.വീണയും ഗോവിന്ദും.അവരാണ് എന്റെ മനസ്സിനെ കുഴപ്പിക്കുന്നത്.

ഇപ്പൊ എന്താ അങ്ങനെ തോന്നാൻ

ഇന്നലെത്തന്നെ കണ്ടില്ലേ.ആ കുട്ടി കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. ആദ്യമായിട്ടാ ഒരു പെൺകുട്ടി,അത്‌ മരുമകൾ ആണെങ്കിൽ കൂടി എന്റെ സ്ഥാപനത്തിൽ നിന്ന് കണ്ണീരോടെ ഇറങ്ങുന്നത്.

അത്‌ പറഞ്ഞല്ലോ മാഷേ.

അപ്പൊ ഞാൻ സമ്മതിച്ചുകൊടുത്തു. എനിക്ക് അത്ര ബോധ്യമായില്ല അത്‌. അവളുടെ വാക്കുകളിലെ പതർച്ച ഞാൻ മനസ്സിലാക്കിയതാ.എന്തോ ഒളിക്കുന്നുണ്ട് രണ്ടാളും.പുതിയ മാനേജരെ കണ്ടശേഷമാ അവളുടെ ഭാവമാറ്റം.

ആവോ അറിയില്ല…..

അവരുടെ ഡൽഹി ജീവിതം.അവിടെ ആണ് പ്രശനങ്ങളുടെ തുടക്കം. അവൾ ഇടക്ക് അപകടത്തിൽപ്പെട്ട് ആശുപത്രിയിലൊക്കെ ആയിരുന്നു. അതിൽത്തന്നെ എന്തോ പ്രശ്നം കിടപ്പുണ്ട്.അവര് തമ്മിലുള്ള ഈ അകൽച്ച.അതിന്റെ കാരണം അതിലുണ്ട്.

എല്ലാം ശരിയാവും മാഷെ..

ആവണം,ശരിയാക്കണം.പക്ഷെ അതിന് അവരുടെ ഉള്ളറിയണം.

ചിലപ്പോൾ എടുത്ത തീരുമാനങ്ങൾ തെറ്റി എന്നുവരാം.അതൊക്കെ തിരുത്തണം.കൂടെ വേണം നീ.

ഉണ്ടാവും എന്തിനും.

എങ്കിൽ പറയ്.നിന്നോട് എന്തെങ്കിലും വീണ????

സംസാരിക്കും.കൂടുതൽ ഏട്ടന്റെ കാര്യങ്ങൾ ചോദിക്കും.ഞാനും ആയുള്ള അകൽച്ചയെപ്പറ്റി.

ഗോവിന്ദ്.അവിടെ എനിക്ക് പിഴച്ചോ? കുഴക്കുന്ന ചോദ്യമാണത്.

എന്താ മഷിനിപ്പൊ അങ്ങനെ തോന്നാൻ.

ചില തോന്നലുകൾ അങ്ങനെയാണ്. അത്‌ തെറ്റിയിട്ടുമില്ല.അവന്റെ കാര്യത്തിൽ ചില സംശയങ്ങൾ ഉണ്ടെനിക്ക്.നട്ടു വളർത്തിയ വൃക്ഷം പാഴ്ത്തടിയാണെന്ന് അറിഞ്ഞാൽ….

ചില സമയത്ത് മാഷിനെ ആർക്കും പിടികിട്ടില്ല.ടീച്ചറ് പറയും.

ടാ നമുക്കൊന്ന് ഡൽഹിക്ക് പോയാലോ.അവിടുന്ന് തുടങ്ങണം.

ധൃതിപിടിച്ചു വേണ്ട മാഷെ.

കുറച്ച് കാത്തൂടെ.അല്പം കഴിയട്ടെ എന്റെ ഒരു ചോദ്യം അതിന് ഉത്തരം കിട്ടിയിട്ട് മാഷിനോട് കുറച്ചു സംസാരിക്കണം എനിക്ക്.പക്ഷെ ഇപ്പൊ ഒന്നും ചോദിക്കരുത്.

എനിക്കും തോന്നിയിരുന്നു നിനക്ക് എന്തോ. അതു മതി.

എന്നാ തിരിച്ചു പോകുവല്ലേ.

വാ പഹയാ……രാമന്റെ കടയിൽ നിന്ന്.സുലൈമാനിയും പരിപ്പ് വടേം കഴിച്ചിട്ട് പോവാം. #####

എന്റെ ടീച്ചറെ ഒന്ന് പതിയെ കഴിക്ക്. ആഹാരം കാണാത്തപോലെ.

“പോടാ.നിനക്കും നിന്റെ മാഷിനും തോന്നും പോലെ കേറി കഴിക്കാല്ലൊ” സാവിത്രി പരിപ്പുവട കടിച്ചുമുറിച്ച് കൊതിയോടെ കഴിച്ചു.”ശഹ്ഹ്ഹ് എന്നാ എരിയുള്ള മുളക്”ഇടക്ക് മുളക് കടിച്ച സാവിത്രി ചെറു കഷ്ണം വടകൂടി കടിച്ചു അതോടൊപ്പം ചവച്ചിറക്കി.

“എന്നാ ഇവിടെ രണ്ടാളും കൂടെ ഒരു രഹസ്യം”ഗായത്രിയുടെ ശബ്ദം കേട്ട് സാവിത്രി പൊതി തന്റെ പിന്നിലേക്ക് ഒളിപ്പിച്ചു.നോക്കുമ്പോൾ വീണയും ഉണ്ട് പിന്നാലെ.

അമ്മ എന്താ കൈ പിറകിലെക്ക് വലിച്ചെ.എന്താ കയ്യില്.

“ഒന്നുല്ല വീണ.ഞങ്ങള് ചുമ്മാ ഓരോന്ന് പറഞ്ഞു നിന്നതാ”സാവിത്രി പൊതിയൊന്ന് മുറുകെ പിടിച്ചു.

പെട്ടെന്ന് ഗായത്രി ആ പൊതി തട്ടിയെടുത്തു.വീണ സാവിത്രിയുടെ കൈ അയച്ചുകൊടുത്തു.”ടീ മക്കളെ അത്‌ കൊണ്ടോവല്ലേ”സാവിത്രി ഒന്ന് കുതറി.

അഹഹ,എന്റെ വീണേച്ചി,നോക്ക്. പലഹാരം തീറ്റിക്കുവാ.നല്ലമൊരിഞ്ഞ പരിപ്പുവട.ഒറ്റക്ക് തിന്നുവാ ഈ കള്ളി അമ്മ.

അത്‌ കൊണ്ടുകൊടുക്കാൻ ഒരു കള്ളനും.

അതെന്ന്.നോക്കിയേ ചൂടു മാറിട്ടില്ല. ഇവൻ ഇങ്ങനാ ചേച്ചി.എന്തും കൊണ്ട് കൊടുക്കും ടീച്ചർക്ക് മാത്രം. ഞാൻ അവന്റെ ചേച്ചിയല്ലെ.ഇന്നാ നീ കഴിച്ചോ,എനിക്ക് ഒരു മുട്ടായികൂടി വാങ്ങിത്തന്നിട്ടില്ല.ദുഷ്ടൻ.

ഇങ്ങ് തന്നെ പെണ്ണെ,എന്നെ വെറുതെ ദേഷ്യം കേറ്റല്ലെ.ഇവൻ ഞാൻ വളർത്തിയ ചെക്കനാ. എനിക്ക് വാങ്ങിവന്നതിൽ പങ്ക് നിങ്ങള് കഴിക്കണ്ട.വേണേൽ പോയി വാങ്ങിക്കഴിക്ക്.

ഒന്ന് പോ അമ്മെ.ഇവൻ എന്റെ അനിയനാ.ഇവൻ വാങ്ങിയത് അമ്മ ഒറ്റക്ക് കഴിക്കണ്ട.കൊതിച്ചി.ഇന്നാ ചേച്ചി കഴിക്ക് ഒരു കഷ്ണം മുറിച്ചു വീണയുടെ വായിലേക്ക് കൊടുത്തു ഗായത്രി.

നല്ല രുചി മോളെ.നന്നായി മൊരിഞ്ഞി ട്ടുണ്ട്. കള്ളനാ ഇവൻ. നോക്ക് പെണ്ണെ അവന്റെ ടീച്ചർക്ക് മാത്രം വാങ്ങിയത്.ഈ പക്ഷാഭേദം നന്നല്ല ശംഭു.

അത്‌ ചേച്ചി ഞാൻ….

ഉരുളാതെടാ.നീ ടീച്ചർക്കെ വാങ്ങു. എനിക്ക് അറിയരുതോ.ഇനി എന്താച്ചാ നിങ്ങൾ ആയിക്കോ.വാ ചേച്ചി. നമ്മുക്ക് പോവാം.കയ്യിൽ കിട്ടിയ പൊതിയുംകൊണ്ട് അവർ സ്ഥലം കാലിയാക്കി.


ടീച്ചറെ………

എനിക്കൊന്നും അറിയില്ല. എവിടുന്നാന്നാ പോയി വാങ്ങിച്ചു വന്നോണം.എനിക്ക് ഇപ്പോൾ വേണം. ചവിട്ടിത്തുള്ളി അകത്തേക്ക് പോയി, സാവിത്രി.

ശെടാ,എന്താ കഥ. വന്നുവന്ന് ഒരു സാധനം വാങ്ങികൊടുക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ.ഇനി ഈ സമയം എവിടെ കിട്ടുവോ എന്തോ.രാമേട്ടന്റെ അവിടെ തീർന്നു കാണും.അല്ലേലും അവിടെ അങ്ങനാ ഉണ്ടാക്കിവക്കാൻ നോക്കിനിക്കും ആൾക്കാർ ചൂടോടെ വാങ്ങാൻ. അത്രക്കുണ്ട് അവിടത്തെ പലഹാരം. ######

ഏതായാലും പരിപ്പുവട കിട്ടില്ല ഒന്നും കൊണ്ടുചെന്നില്ലേൽ ചിലപ്പോൾ ആ കലിപ്പ് മുഴുവൻ എന്നോട് തീർക്കും. ഈ ചേച്ചിമാരുടെ കാര്യം.പലഹാരം കൊതിയെന്നാൽ ടീച്ചർ ചാവും.ഒന്നും ഇല്ലേൽ എന്താകും എന്ന് ഒരു പിടിയും ഇല്ല,അതാണ് സാധനം.ഒടുക്കം നല്ല തട്ടുദോശയും വാങ്ങി വീട്ടിലേക്ക് വിട്ടു തിരിച്ചെത്തുമ്പോൾ ഉമ്മറത്തുണ്ട് ടീച്ചർ.”എന്നതാടാ കിട്ടിയേ”കണ്ടപാടെ ചോദ്യമിങ്ങെത്തി.

നല്ല ചൂട് ദോശയാ ടീച്ചറെ.രാമേട്ടന്റെ ചെറുകടി കഴിഞ്ഞിരുന്നു.

നീ കഴിച്ചുകാണും എന്നറിയാം.ദോശ എങ്കിൽ ദോശ.അവിടുന്നല്ലേ.മോശം ആവില്ല.

ഗായത്രിയെ ദാ ഇവിടെ ഒരാള് അടുത്ത പാഴ്‌സലും കൊണ്ട് എത്തി.

അമ്മയുടെ വഴിക്കണ്ണുമായുള്ള നിപ്പ് കണ്ടപ്പഴേ ഊഹിച്ചു ചേച്ചി.

എടി പിള്ളേരെ കേറിപ്പൊക്കൊണം. വന്നേക്കുന്നു.

“അങ്ങനെ അമ്മമാത്രം കടപ്പലഹാരം കഴിക്കണ്ട.എന്നതാ അത്‌”വീണ കവർ വാങ്ങാനൊരു ശ്രമം നടത്തി. വീണയുടെ കൈത്തണ്ടയിൽ ഒരു തല്ല് കൊടുത്തു സാവിത്രി.ശേഷം ആ കവറും പിടിച്ചുവാങ്ങി അകത്തേക്ക് നടന്നു.

എന്നാലും ശംഭു,ഇത് ശരിയായ നടപടിയല്ല.ഞങ്ങൾ എന്നാ ഇവിടെ ഒള്ളതല്ലെ.

അത്‌ പിന്നെ ചേച്ചി ഞാൻ.ശീലം ആയിപ്പോയി.ടീച്ചർക്കും ഇതൊക്കെ ഇഷ്ട്ടമാണ്.

നീ ഇങ്ങനെ പലഹാരം തീറ്റിച്ചു അമ്മ ഒന്ന് കൊഴുത്തിട്ടുണ്ട്.

ആ ഞാനെങ്ങും നോക്കീല്ല.വേണേൽ ചെല്ല്.വാങ്ങിയിട്ടുണ്ട്.അല്ലേല് അതും തീരും.

എന്നിട്ട് പറഞ്ഞില്ലല്ലൊ നീ.അമ്മയത് തീർക്കുന്നേന് മുന്നേ വാടി പെണ്ണെ.

“മാഷിനോട് പറഞ്ഞേക്ക് ഞാനങ്ങ് പോയെന്ന്.”തിരിഞ്ഞു നടന്ന അവരോടായി പറഞ്ഞു.

“ആദ്യം കഴിക്കട്ടെ.അത്‌ കഴിഞ്ഞു പറഞ്ഞെക്കാം നീ ചെല്ല് മോനെ” വിളിച്ചുപറഞ്ഞുകൊണ്ട് അവർ അകത്തേക്ക് നടന്നു. ######

അമ്മാ,ഇന്ന് ഇവനെ വേണോ?

എന്തടി മോളെ നിനക്ക് കോളേജിൽ ഒന്നും പോവണ്ടേ.

വേണ്ടമ്മെ.അവിടെ തല്ക്കാലം ജോയിൻ ചെയ്യുന്നില്ല.ഫോർമാലിറ്റി തീർക്കാൻ ചെന്നപ്പോൾ എന്റെ സാലറി കുറക്കണം പോലും.
പറ്റില്ലന്ന് തീർത്തുപറഞ്ഞു.സൊ,വീട്ടിൽ കാണും കുറച്ച് നാൾ.

അതെന്ന പെട്ടെന്നൊരു സാലറി പ്രശനം.

ആവോ.അവരുടെ ഫിനാൻഷ്യൽ പ്രോബ്ലം ആവാം.എനിക്ക് നേരത്തെ കിട്ടിക്കൊണ്ടിരുന്ന സാലറിപോലും അവർക്ക് അഫോഡ് ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞാൽ.എന്താ ചെയ്യാ.മാനേജരെ നല്ല നാല്‌ ചീത്തയും വിളിച്ചു ഞാനിങ്ങു പോന്നു

നിന്റെ ഈ സ്വഭാവം.കെട്ടിക്കാറായി. ആരുടെയെങ്കിലും മെക്കിട്ട് കേറിയില്ലേൽ ഒറക്കം വരില്ലേ എന്റെ മോൾക്ക്‌.

ഓഹ് അതിന് നിങ്ങള് ബുദ്ധിമുട്ടണ്ട. എനിക്ക് ബോധിച്ച ആളെ ഞാൻ കണ്ടുപിടിച്ചോളാം.ഇപ്പൊ ഇത് പറ ഇവനെ ഇന്ന് ഫ്രീ ആകുവോ.കുറച്ച് പർച്ചേസ്.

എന്നെ സ്കൂളിൽ വിട്ടേച്ചു എവിടാന്ന് വച്ചാ പോ.

താങ്ക്സ് അമ്മ.ഇപ്പൊ റെഡിയായി വരാം.

“അല്ല നിങ്ങള് രണ്ടാളും ഒത്തൊണ്ട് ആരുന്നല്ലെ.നടക്കട്ടെ.”സ്കൂളിലേക്ക് പോകുന്ന വഴിയിൽ സാവിത്രി അല്പം പരിഭവം പറഞ്ഞു.

എന്നാ അമ്മെ.എനിക്കും ചേച്ചിക്കും ഒന്നിച്ചു പൊക്കൂടെ.ഇതിലും നല്ല നാത്തൂൻമാരെ എവിടെ കാണാൻ കിട്ടും.

ഒന്നും പറഞ്ഞില്ലേ.ഒത്തിരി നിന്ന് കറങ്ങാതെ സന്ധ്യക്കു മുന്നേ എത്തിയെക്കണം.

കണ്ടോടി.അസൂയയാ.ഇവനിന്ന് നമ്മുടെ കൂടാണല്ലോ.അതിന്റെയാ.

ഒന്ന് പോ പിള്ളേരെ.അസൂയ അതും ഈ പ്രായത്തിൽ.നിങ്ങള് പോയിവാ. ##### ടൗണിൽ ഷോപ്പിംഗ് തകൃതിയായി നടക്കുന്നു.”എന്താടോ പെട്ടുപോയോ” ഒരു മധ്യവയസ്സുള്ള ആൾ ശംഭുവിന്റെ തോളിൽ തട്ടി.

എന്തു ചെയ്യാം പെണ്ണുങ്ങളെയും കൊണ്ട് ഡ്രസ്സ്‌ എടുക്കാൻ കേറിയാൽ, ചേട്ടനോട് പ്രത്യേകം പറയണ്ടല്ലൊ.

മ്മ്,എന്റെയും അവസ്ഥ അതാണ്‌ മോനെ.നടക്കട്ടെ.

ടാ ശംഭു കഴിഞ്ഞു.വണ്ടി എടുത്തു വാ കൌണ്ടറിൽ പണവും കൊടുത്ത് വരുകയാണ് വീണ.

കുഞ്ഞേച്ചി എവിടെ?

വരുന്നുണ്ട്.നീ വാ.

നീ രക്ഷപെട്ടു മോനെ.നമ്മളിനീം നിക്കണം.എന്നാ ചെല്ല്.കാണാം.

“ആരാടാ അത്‌”പാർക്കിങ്ങിലേക്ക് പോകുമ്പോൾ വീണയുടെ ചോദ്യം.

ഭാര്യയുടെ കൂടെ ഡ്രസ്സ്‌ എടുക്കാൻ വന്ന ഒരു പാവം.എന്നെപ്പോലെ.

ടാ ടാ,വേണ്ടാ……മ്മ്

ഈ കുഞ്ഞേച്ചി വേണ്ടാത്തതെ ചിന്തിക്കൂ.ഞാൻ എന്നാ ചെയ്യാനാ.

“നീ വണ്ടി എടുക്ക് മോനെ”അവൾ അവന്റെ തലയിൽ ഒന്ന് തട്ടി.”പിന്നെ നേരെ തെങ്ങുംപുരയിടം അങ്ങോട്ട്‌ വിട്”വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ അവന് നിർദേശം കിട്ടി.

എന്നാ അങ്ങോട്ടേക്ക് ഒരു പോക്ക്.

എന്താടാ ഞങ്ങൾക്ക് അങ്ങോട്ടേക്ക് പൊക്കൂടെ.

അല്ല നേരെ വീട്ടിലേക്ക് പോയാൽ പോരെ.
ഒരു കാര്യോം ഇല്ലാതെ അങ്ങോട്ട് എന്തിനാ.

കാര്യം ഇല്ലെന്ന് ആരാ പറഞ്ഞെ.അല്ല കാര്യം എന്തെങ്കിലും ഉണ്ടെങ്കിലെ അങ്ങോട്ട് പോകാവൊള്ളോ.

ഈ കുഞ്ഞേച്ചിയോട് എന്തേലും പറഞ്ഞുനിക്കാൻ വലിയ പാടാ.

അറിയാല്ലോ എങ്കിൽ മോൻ വണ്ടി വിട്. ##### അവിടെയെത്തുമ്പോൾ ജോലിക്കാരി പോയിരുന്നു.ഉച്ചക്കുള്ള ഭക്ഷണം ടേബിളിൽ ഉണ്ട്.”ആഹാ എല്ലാം നേരത്തെ പ്ലാൻ ചെയ്തുള്ള പരിപാടി ആണല്ലേ?”

പിന്നെ നീയെന്ത് കരുതി.

എന്തു കരുതാൻ.

എന്നാ നീ ഇരിക്ക്.ഭക്ഷണം കഴിഞ്ഞ് ആവാം ഇനി.

ഭക്ഷണശേഷം പുരയിടത്തിലെ ഏറുമാടത്തിന്റെ ചുവട്ടിൽ പല്ലിടയും കുത്തി നിൽക്കുകയാണ് ശംഭു. വീണയും ഗായത്രിയും അങ്ങോട്ടേക്ക് എത്തി.

നീ ഇവിടെ നിക്കുവാരുന്നോ?

ആ.അല്ലാതെ എന്ത് ചെയ്യാൻ.

ഓർമ്മയുണ്ടോ നിനക്ക്.നമ്മൾ ഇതിന്റെ മുകളിൽ എന്തോരം ഓടി കേറിയതാ.അല്ലേടാ.

മ്മ്.അതൊക്കെ ഒരു കാലം.

കേട്ടോ ചേച്ചി.അവധിദിവസം ഞങ്ങൾ ഇവിടാരിക്കും.ഒരിക്കൽ എനിക്ക് പനിപിടിച്ചു കിടന്നു.ഒരു ശനിയാഴ്ച്ച.ഇവനും ചേട്ടനും ഇങ്ങോട്ട് പോന്നു,കളിക്കാൻ.ഞാൻ ഉണ്ടേല് ഇവൻ എന്റെ കൂടെയാ.അന്നാ ഒരു ചെകുത്താൻ അവന്റെ തനിനിറം കാട്ടിയത്.

അത്‌ കേട്ട് ശംഭുവിന്റെ മുഖം മാറുന്നത് കണ്ടു വീണ. എന്തോ അവന്റെ മുഖം കുനിഞ്ഞു.കണ്ണ് നിറയാൻ തുടങ്ങി.

ശേ എന്താടാ ഇത്.കുഞ്ഞേച്ചിടെ ആങ്ങളയല്ലേ നീ.കരയാൻ പാടില്ല. കരയേണ്ടത് അവനാ.ആ ചെകുത്താൻ.

ചേച്ചി……ഇതൊക്കെ ചേച്ചിക്ക്.

അറിയാം,എല്ലാം.നീ ഈ ഡയറി കണ്ടോ.അച്ഛന്റെയാ.ഇതിലുണ്ട് എല്ലാം.അവന്റെ ജാതകം സഹിതം.

ഞാനും പുറത്തുള്ളതാ ചേച്ചി.

ആരു പറഞ്ഞു നീ പുറത്തെയാന്ന്. ഞാൻ പറഞ്ഞില്ലേ ഇതിൽ എല്ലാം ഉണ്ട്.അച്ഛനും അമ്മയും ഒളിപ്പിച്ച രഹസ്യങ്ങൾ.അതിൽ ഒന്നാ നീ.

?????അവൻ ആശ്ചര്യപ്പെട്ടു.

ഇങ്ങനെ നോക്കണ്ട. നിന്റെ മുഖത്ത് ഉണ്ട് നിന്റെ ചോദ്യങ്ങൾ.പറയാം ഞാൻ.നിനക്ക് അറിയില്ല. എന്റെ അമ്മക്ക് ഒരു അനുജത്തികൂടെ ഉണ്ട്. പാവം മരിച്ചുപോയി.

എപ്പഴോ പറഞ്ഞിട്ടുണ്ട്.

അതല്ലേ അറിയൂ.അമ്മായി പ്രീഡിഗ്രി പഠിക്കുന്ന സമയം.ഒരു അന്യജാതിയിൽ പെട്ട ആളോട് പ്രണയത്തിലായി.ഒരു നസ്രാണി. കൊണ്ട് പിടിച്ച പ്രണയം.നാട്ടിലും വീട്ടിലും അറിഞ്ഞു.ആ കാലം അല്ലെ. എന്തൊക്കെയുണ്ടാവും എന്ന് അറിയാല്ലോ.

എന്നിട്ട് എന്താ പറ്റിയെ

വീട്ടുതടങ്കലിൽ ആയിരുന്നു അമ്മായി അമ്മയുടെ വിവാഹം പെട്ടെന്ന് നടത്തി.അമ്മായിയുടെ ആലോചിച്ചു എങ്കിലും ഈ പ്രണയം അറിയുന്നവർ പിന്നോട്ട് പോയി.അപ്പഴാ ഒരു രണ്ടാം കെട്ടുകാരന്റെ ആലോചന വരുന്നത്.

അല്ല ആ നസ്രാണി ചെക്കൻ, എന്തു പറ്റി.

അയാൾ ഒളിവിൽ പോയിരുന്നു. കൊല്ലും എന്നതാരുന്നു അവസ്ഥ. അമ്മായിയുടെ അറിവോടെ ആരുന്നു ആഹ്, പറഞ്ഞുവന്നത് അമ്മായിയെ കെട്ടിച്ചുവിട്ടു അയാളുമായി.പിന്നീട് കേൾക്കുന്നത് അമ്മായി തന്റെ ഇഷ്ടക്കാരനൊപ്പം ആദ്യരാത്രിയിൽ തന്നെ ഒളിച്ചോടിയെന്നാ.

അവൻ ഗായത്രിയെ നോക്കിനിന്നു.

ഇനിയും മനസിലായില്ല അല്ലെ.അവർ താമസം ആക്കിയത് ഗുരുവായൂരിൽ ഒന്ന് പിടിച്ചുനിൽക്കാൻ പാടുപെട്ടു അവർ.നാളുകളുടെ കാത്തിരിപ്പിൽ അവർക്കൊരു കുഞ്ഞു ജനിച്ചു. വിധി അവനെ തള്ളിവിട്ടത് അനാഥത്വത്തിന്റെ വേദനയിലേക്ക്. ഒൻപതാം വയസ്സിൽ അനാഥനായ ആ ചെക്കന്റെ പേര് “ശംഭു”ഒരു നേരത്തെ ആഹാരത്തിന് കൈ നീട്ടിയത് അവന്റെ വല്യമ്മയുടെ മുന്നിൽ.അന്ന് അവനെയും കൂടെ കൂട്ടുമ്പോൾ അറിയില്ലായിരുന്നു അമ്മക്ക്,അത്‌ സ്വന്തം ചോരയാ എന്ന്.നീ സൂക്ഷിച്ച ഫോട്ടോ കണ്ടാ അമ്മ നിന്നെ മനസ്സിലാക്കിയത്. അന്നുതന്നെ ചില്ലിട്ടു ചുവരിൽ വച്ചു. കളപ്പുരയിലേക്ക് കേറുമ്പോൾ ഇടതുവശത്തുഉള്ള നിന്റെ മാതാപിതാക്കളുടെ ചിത്രം.

ചേച്ചീ……….

എന്റെ ചോരയാ നീ.എന്റെ ആങ്ങള. ഒരേയൊരു കൂടപ്പിറപ്പ്.ഇതൊന്നും ആരും അറിയിച്ചില്ല നിന്നെ.കാരണം വേറൊന്നുമല്ല.അമ്മാവൻമാർ.പിന്നെ നിന്നെ അങ്ങനൊരു കണ്ണിൽ കാണുന്നത് അമ്മക്ക് ഇഷ്ട്ടമല്ല.

മാഷിന് ഇതൊക്കെ…..

അറിയാം.നിന്നെ മനസ്സിലായപ്പഴേ അമ്മ പറഞ്ഞിരുന്നു.സന്തോഷം അറിഞ്ഞപ്പോൾ.നിന്നോട് പറയാതെ നിന്നെ സ്വന്തം ആയല്ലേ നോക്കിയേ. പിന്നെ ചേച്ചി ഇവനെ പഠിപ്പിച്ചു ഒരു കര പറ്റിക്കാൻ നോക്കിയതാ.ഇവൻ പോവൂല്ല.കളിച്ചുനടക്കാൻ ആരുന്നു ഇഷ്ട്ടം.ശ്രമിച്ചു പക്ഷെ നടക്കാതെ വന്നപ്പോൾ ഇവന്റെ ഇഷ്ടത്തിന് വിട്ടു

ഇതൊക്കെ ഗോവിന്ദിന് അറിയുമോ.

ഇല്ല ചേച്ചി.ഒന്നും അറിയില്ല.അവൻ ദത്താന്ന് പോലും.ഇവനോടും പിന്നെ ആ റപ്പായി മാപ്പിളയുടെ മകനോടും ഒക്കെ ചെയ്തത് അറിയാം.ആ കുഞ്ഞ് മറിച്ചതും അവൻ കാരണം. പുറത്ത് ആർക്കും അറിയാത്ത സത്യം.അന്നു തൊട്ടാ അയാൾ കുടിച്ച് തുടങ്ങിയത്.അച്ഛൻ ഇപ്പഴും സഹായിക്കും.

എന്നിട്ടും എന്തിനാ ഗോവിന്ദൻ ഇവിടെ.

അതാണ്‌ മനസിലാവാത്തത്. അറിയിച്ചാൽ എന്താവും എന്ന് ഊഹിച്ചുനോക്ക്.കുടുംബക്കാരുടെ മുന്നിൽ തല കുനിയും.തറവാട്ടിന്റെ പേര്.ഇതൊക്കെയാവാം.അമ്മ കുറെ നാൾ പൂട്ടിയിട്ടു അവനെ.പിന്നീട് കുറെക്കാലം നന്നായി നടന്നു.അവൻ മാറി എന്നുകരുതി.ഇപ്പോൾ ചേച്ചിയും അനുഭവിച്ചു അവൻ കാരണം.

ശംഭു നീ ഞെട്ടേണ്ട.ഗായത്രിക്ക് എല്ലാം അറിയാം.അച്ഛനും അമ്മക്കും അറിയില്ല എന്നെയുള്ളൂ.

അതേടാ.ഇപ്പൊ അച്ഛനും അവനെപ്പറ്റി എന്തൊക്കെയൊ സംശയങ്ങൾ.നമ്മുടെ സ്ഥാപനങ്ങളുടെ മറവിൽ എന്തോ അവൻ ചെയ്യുന്നുണ്ട്.ഒപ്പം ആ വില്യംസും.

അത്‌ അയാൾ ആരാ……

അത്‌ നിനക്ക് വിശദമായി ചേച്ചി പറഞ്ഞുതരും പിന്നീട്.ഇപ്പൊ ഇങ്ങോട്ട് വന്നത് വേറൊരു കര്യം പറയാനാ.

പറ ചേച്ചി…..

എന്റെ കൂടപ്പിറപ്പിനോടെ ഈ ചേച്ചിക്ക് പറയാൻ ഒക്കു.

എന്തായാലും പറയ് ചേച്ചി…

ചേച്ചിയുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് നിനക്ക് അറിയാം. നമ്മുടെ വീട്ടിൽ വന്നു കേറിയ പെണ്ണാ അന്ന് തൊട്ട് എന്റെ അടുത്ത കൂട്ടും. ആദ്യം അവനെ തകർക്കണം.ശേഷം ചേച്ചിയുടെ ജീവിതം അതിനൊരു പരിഹാരം കാണണം.

ചേച്ചി പറഞ്ഞുവരുന്നത്.

ഞങ്ങൾക്ക് നീയേ ഉള്ളു.ഇളയതാ നീ. നീയും ഒത്തൊരു ജീവിതം അതാണ്‌ ഞാൻ ആഗ്രഹിക്കുന്നത്.നമ്മൾ വഴി അനുഭവിച്ചതിന് പരിഹാരം കാണണം നല്ലൊരു ലൈഫ് കിട്ടണം.ചേച്ചിയെ നോക്കണ്ട നീ.ആ മനസ്സ് എനിക്ക് അറിയാം.നീയുമൊത്തു ഒരു ലൈഫ് ആഗ്രഹിക്കുന്നുണ്ട്.അതിന്റെ അടയാളം നിന്റെ ചുണ്ടിൽ ഒരു മുറിപ്പാട് ആയി കിടക്കുന്നു.അച്ചനും അമ്മയും സമ്മതിക്കും.ഞാൻ സമ്മതിപ്പിക്കും.ഇപ്പൊ നിന്റെ സമ്മതം അത്‌ വേണം ചേച്ചിക്ക്.

തുടരും ആൽബി…

Comments:

No comments!

Please sign up or log in to post a comment!