കുറ്റബോധം 10
രേഷ്മ ദ്രുതഗതിയിൽ തന്റെ വസ്ത്രം മാറ്റാൻ തുടങ്ങി.. രാഹുലിന്റെ മുഖത്തും പരിഭ്രാന്തി നിഴലിച്ചിട്ടുന്നു..
“ദൈവമേ പ്രശ്നം ഒന്നും ഉണ്ടാവല്ലേ…” അവൻ മനസ്സാൽ പ്രാർത്ഥിച്ചു… വാതിൽ തുറക്കുന്നതിന് മുൻപേ രേഷ്മ വസ്ത്രം മുഴുവൻ മാറിയിരുന്നു എന്ന് ഉറപ്പാക്കാൻ ഉള്ള സമ്യമനം അവൻ പാലിച്ചു… പക്ഷെ അപ്പോഴും പുറമെ നിന്നും വീണ്ടും വീണ്ടും വാതിലിൽ ഉള്ള ശക്തമായ മുട്ടൽ തുടർന്നുകൊണ്ടിരുന്നു…
അവളുടെ മുഖം വല്ലാതെ വിളറി വെളുത്താണ് ഇരിക്കുന്നത്… ആ മുഖത്ത് നോക്കാൻ അവന് ബുദ്ധിമുട്ട് തോന്നി…. ഇതിനെല്ലാം ഞാനാണ് കാരണക്കാരൻ എന്ന ഒരു ചിന്ത അവനിൽ മുളപൊട്ടിത്തുടങ്ങിയിരുന്നു…
രാഹുൽ വാതിൽ തുറന്നു…
” പൊലീസ്…. ”
അവൻ അറിയാതെ പറഞ്ഞുപോയി…
എന്താടാ തുറക്കാൻ ഇത്ര പ്രയാസം…
എസ് ഐ വലിയ ശബ്ദത്തിൽ അലറിക്കൊണ്ട് ചോദിച്ചു…
ആ ഒച്ചയിൽ തന്നെ അവൻ വല്ലാതെ പാതറിപ്പോയി…
“ഒന്നും ഇല്ല സർ…” അവൻ തല താഴ്ത്തി പറഞ്ഞു…
പോലീസ്കാരുടെ പുറകിൽ നിന്നും തന്റെ അയല്പക്കത്തുള്ള ചേട്ടൻ മുൻപിലേക്ക് വരുന്നത് രാഹുൽ തന്റെ കണ്‌കോണിലൂടെ കണ്ടു…
കാര്യങ്ങളുടെ കിടപ്പുവശം അവന് ഏറെക്കുറെ പിടികിട്ടി….വല്ലാത്ത ഒരു ദേഷ്യം അവനിൽ ഉറഞ്ഞു പൊന്തി…
” ആ നീ എങ്ങോട്ട് മാറി നിക്കാടാ ….
ഒരു വിചാരണ ആരംഭിച്ച പോലെ പോലീസുകാരൻ പറഞ്ഞു തുടങ്ങി…
രാഹുൽ പ്രശ്നം അവസാനിപ്പിക്കാൻ ഉള്ള തന്ത്രങ്ങൾ പ്രയോഗിക്കാൻ തുടങ്ങി… .
“സർ എന്താ പ്രശ്നം… എനിക്ക് ഒന്നും മനസ്സിലാവുന്നില്ല….”
രാഹുൽ അവർക്ക് കേൾക്കാൻ പാകത്തിന് ശബ്ദത്തിൽ എന്നാൽ വളരെ സൗമ്യതയോടെ പറഞ്ഞു…
ഇത്രയൊക്കെ കാണിച്ചുകൂട്ടിയിട്ടും “അവന്റെ വർത്താനം കേട്ടില്ലേ സാറേ….”
അയല്പക്കത്തുള്ള ചേട്ടൻ പുച്ഛത്തോടെ പറഞ്ഞു…
“അപ്പൊ നിനക്ക് പ്രശ്നം എന്താണെന്ന് അറിയില്ല ല്ലേ… ”
പ്രശ്നം എന്താണെന്ന് അറിഞ്ഞാൽ പിന്നെ കുഴപ്പം ഇല്ലല്ലോ…”
അല്ലെടോ… ??? എസ് ഐ അയക്കകരനെ നോക്കി പറഞ്ഞു….
” രാഹുലിന്റെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി… അവൾക്ക് ഒരു കുഴപ്പവും ഉണ്ടാവരുതെ എന്നൊരു ആഗ്രഹമേ അവന് ഉണ്ടായിരുന്നുള്ളൂ….
പോലീസ് യൂണിഫോം ഒന്ന് വിളിച്ചിട്ട് അല്പം ഉയർന്ന മാറിടത്തോടെ അയാൾ അവന്റെ സമീപത്തേക്ക് നീങ്ങി നിന്നു….
നീ ആ പെണ്ണിനെ വിളിക്ക്….”
അയാൾ ദൃഢമായ സ്വരത്തിൽ പറഞ്ഞു…
” സർ അങ്ങനെ ആരും…”
പാതറിപ്പോകുന്ന അവന്റെ വാക്കുകൾ അയാൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി… പക്ഷെ അവനെ നടുക്കിയത് അയാളുടെ ഒരു ആവേശമാണ്… ഇരയെ കണ്ട കാടന്റെ ഭയപ്പെടുത്തുന്ന പുഞ്ചിരി അയാളിൽ അവൻ കണ്ടു…
” നീ വിളിക്കുന്നോ അതോ ഞാൻ കേറി പിടിച്ചിറക്കണോ???
ഞാൻ അകത്ത് കയറിയാൽ പിന്നെ എന്തൊക്കെ നടക്കും എന്ന് ഒരു ഉറപ്പും തരാൻ പറ്റില്ല മോനെ…” അയാൾ ഇടക്ക് കയറി പറഞ്ഞു…
അത് പറയുമ്പോൾ അയാളുടെ മുഖത്ത് ഒരു വൃത്തികെട്ട ചിരി തെളിയുന്നത് അവൻ കണ്ടു…
ആ നിമിഷം അവന്റെ ഉള്ളിൽ ജനിച്ച ഭയം ചെറുതല്ല… ശബ്ദം നഷ്ട്ടപ്പെട്ട കുട്ടിയെ പോലെ അവൻ നിശ്ചലനായി നിന്നു…
” മോളെ ഇങ്ങ് ഇറങ്ങിപ്പോര്… നമുക്ക് ഇത് ഒന്ന് തീർക്കണ്ടേ… ” കഥയുടെ നിയന്ത്രണം ഏറ്റെടുത്ത പോലെ അയാൾ ഉറക്കെ പറഞ്ഞു…
അവരുടെ സംസാരം മുഴുവൻ അകത്ത് നിന്ന് അവൾ കേൾക്കുന്നുണ്ടായിരുന്നു… പുറത്തിറങ്ങാതെ മറ്റൊരു വഴി ഇല്ല എന്ന് അവൾക്കും ബോധ്യപ്പെട്ടിരുന്നു…
രേഷ്മ ഹാളിലേക്ക് കടന്നുവന്നു… അവളുടെ ഓരോ കാലടിയിലും അളവറ്റ വ്യാകുലത പ്രകടമായിരുന്നു… രേഷ്മയുടെ തല തൊട്ട് മുടി വരെ ഭയത്താൽ വിറകൊണ്ടു… അവൾ തന്റെ മുൻപിൽ നിൽക്കുന്ന രാഹുലിനെ നോക്കി… അവൻ നിസ്സഹായനാണ് എന്ന് അവൾക്കും നല്ലപോലെ അറിയാമായിരുന്നു എങ്കിലും അവന്റെ ഒരു പേടിക്കണ്ട എന്ന മട്ടിലുള്ള ഒരു നോട്ടം എങ്കിലും അവൾ ആ സമയത്ത് ആഗ്രഹിച്ചിരുന്നു… പക്ഷെ രാഹുൽ അത്തരം ഒരു അവസ്ഥ താണ്ടി പോയിരുന്നു… രേഷ്മയെ കണ്ടമാത്രയിൽ എസ് ഐ വിശ്വനാഥൻ സോഫയിൽ നിന്ന് എഴുന്നേറ്റു… അവളുടെ ആകാര വടിവും, മാന്പേടയെ പോലുള്ള കണ്ണുകളും അയാളെ ക്രുരന്മാരുടെ രാജാവിന് തുല്ല്യനാക്കി…ഭയാനകമാം വിധം അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന ശേഷം ആയാൾ കാമം മുറ്റിയ ഒരു മൃഗത്തിന്റെ ചേഷ്ട്ടകളോടെ അയാൾ രേഷ്മയെ തന്നെ നോക്കി നിന്നു…
“ഇത് ഇവിടെയൊന്നും അവസാനിക്കില്ല… ”
കൊതിയൂറുന്ന കണ്ണുകളോടെ അയാൾ രേഷ്മയെ നോക്കി പറഞ്ഞു….
അയാൾ രാഹുലിനെ നോക്കി പാറ പൊട്ടിക്കുന്ന ഉച്ചയോടെ അലറിക്കൊണ്ട് ചോദിച്ചു ” ടാ …. ” എന്തായിരുന്നു രണ്ട് പേരും കതകടച്ച് ഇരുന്ന് പരിപാടി… ” രാഹുൽ ആ ശബ്ദത്തിൽ തന്നെ വിറ കൊണ്ടു… അവന് തന്റെ ഹൃദയം നിശ്ചലമാകുന്നത് പോലെ തോന്നി… “പറയാടാ മൈത്താണ്ടി മോനെ… ” നിന്റെ അണ്ണാക്കിലെന്താ പിരി വെട്ടി ഇരിക്കുവാണോ….” രാഹുൽ രേഷ്മയെ നോക്കി… നിസ്സഹായതയോടെ… ഞങ്ങൾ ചുമ്മാ… അവൻ വാക്കുകൾക്ക് വേണ്ടി പരതി….. ” അവന്റെ ഒരു ചുമ്മാ…. സാധാരണ എല്ലാവരും ഇതൊക്കെ ഹോട്ടലിൽ ആണ് സെറ്റ് ചെയ്യാറ്… ഇതിപ്പോ വീട്ടിലേക്ക് കൊണ്ടവന്നിട്ടായി അഭ്യാസങ്ങള് ….. ” അപ്പൊ മക്കള് രണ്ട് പേരും സ്റ്റേഷനിലേക്ക് നടക്ക്…” അയാൾ കയ്യിലെ ലാത്തി വീശിക്കൊണ്ട് പറഞ്ഞു….. ” ബാക്കി ഒക്കെ നമുക്ക് അവിടെ ചെന്നിട്ട് ബാക്കി സംസാരിക്കാം…” രേഷ്മ അപ്പോഴാണ് ശ്രദ്ധിച്ചത് ലേഡി കൊണ്സ്ട്രബിൾ ആരും തന്നെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല… സ്വാഭാവികമായ ഒരു വ്യാകുലത അവളിൽ ജനിച്ചു…. പക്ഷെ വിചാരിച്ച പോലെ ആരും അവളെ പിടിച്ചു വലിച്ചു കൊണ്ടുപോകാൻ മുന്നോട്ട് വന്നില്ല… എസ് ഐ വിശ്വനാഥന്റെ കൂടെ ഉണ്ടായിരുന്നവരിൽ 2 പേർ രാഹുലിനെ പിടിച്ച് ജീപ്പിനാടുത്തേക്ക് നടന്നു… രാഹുൽ പുറത്ത് മുഴുവൻ നോക്കി ആരും ഇല്ല… ഒരു വലിയ ആൾക്കൂട്ടത്തെ അഭിമുഖികരിക്കണ്ട കടമ്പ ഇവിടെ തൽക്കാലം ഇല്ലാത്തത് അവന് ആശ്വാസം പകർന്നു…. രേഷ്മ ഭയപ്പാടോടെ വീണ്ടും അയാളെ നോക്കി… വിശ്വനാഥൻ രേഷ്മയുടെ അടുത്തേക്ക് നടന്നു നീങ്ങി… റേഷമയുടെ ഉള്ളം പിടക്കാൻ തുടങ്ങി… ആ നോട്ടം അത്രത്തോളം വൃത്തികെട്ട രീതിയിൽ ആയിരുന്നു… അയാൾ അവൾക്ക് നേരെ കൈകൾ ഉയർത്തി…. സാരിയുടെ പുറമെ വായുവിൽ അവളുടെ വടിവൊത്ത ശരീരം അയാൾ വരച്ചു … രേഷ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു… അത് കണ്ട് മതിമറന്നെന്നപോലെ അയാൾ അവളുടെ തോള് ലക്ഷ്യമാക്കി അയാളുടെ കൈ നീട്ടി… പക്ഷെ അത് ലക്ഷ്യം കാണുന്നതിന് മുൻപേ അല്പം പ്രായം തോന്നിക്കുന്ന ഒരു കൊണ്സ്ട്രബിൾ രേഷ്മയുടെ കൈ പിടിച്ച് നടന്നു… അവളെ തൊടാൻ കിട്ടിയ ഒരു അവസരം നഷ്ട്ടപ്പെട്ടപ്പോൾ ഉണ്ടായ ക്രോധം വിശ്വനാഥൻ പല വിധ ഭാവങ്ങളിലൂടെ പ്രകടിപ്പിച്ചു…. ആ നിമിഷം സ്വയം കണ്ട്രോൾ ചെയ്യാൻ അയാൾ ഒരു ദീർഘ നിശ്വാസം എടുത്തു…
“ഹെഡ്കോൻസ്ട്രബിൾ രാമൻ… സണ് ഓഫ് എ ബിച്ച്….
അയാളുടെ ലക്ഷ്യം ഈ കേസൊ സമൂഹ സേവനമോ ഒന്നും അല്ല…. താനാണ്… ആ വസ്തുത അവൾക്ക് ഏറെക്കുറെ പൂർണ്ണമായി മനസ്സിലായിരുന്നു….. എന്തെങ്കിലും ഒരു കച്ചിത്തുരുമ്പിനായി അവൾ ചുറ്റും കണ്ണോടിച്ചു… ഹെഡ്കോൻസ്ട്രബിൾ രാമൻ രേഷ്മയെയും രാഹുലിനെയും അകത്തേക്ക് കയറ്റി കൊണ്ടു പോയി… അവൾ നിസ്സഹായതയോടെ ആ പോലീസ് ഉദ്യോഗസ്ഥനെ നോക്കി… “മോള് പേടിക്കണ്ട… ഒന്നും സംഭവിക്കില്ല…” അയാൾ പറഞ്ഞു… വെറുതെയെങ്കിലും ആ വാക്കുകൾ വിശ്വസിക്കാൻ അവൾക്ക് തോന്നി… അകത്തേക്ക് കയറിയതും രേഷ്മക്ക് മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി… ശിവേട്ടൻ… അവൾ ഉടനെ ഫോൺ എടുത്ത് ശിവേട്ടനെ വിളിക്കാൻ തുടങ്ങി… കഷ്ടിച്ച് ഡയൽ പോകാനുള്ള സമയം ആയപ്പോഴേക്കും വിശ്വനാഥൻ ഫോൺ തട്ടിപ്പറിച്ച് വാങ്ങി കോൾ കട്ട് ചെയ്തു… ” അങ്ങനെ പെട്ടന്ന് ഇത് അവസാനിപ്പിക്കല്ലേ മോളെ… നമുക്കൊന്ന് വിശദമായി കൂടിയിട്ട് പതുക്കെ പോവാം… ” നോക്ക് നിന്നെ തിരിച്ച് വീട്ടിൽ കൊണ്ട് വിടുന്നതിന്റെ ഫുൾ ഉത്തരവാദിത്വം എനിക്കാണ്… ഞാനില്ലേ കൂടെ മോള് പേടിക്കണ്ട…” വിശ്വനാഥൻ രേഷ്മയോട് അടുപ്പം കാണിക്കാൻ ശ്രമിച്ചു… അതും പറഞ്ഞു അയാൾ രേഷ്മയുടെ തോളിൽ കൈ വച്ചു… പെട്ടന്ന് തന്നെ അവൾ വിറച്ചുകൊണ്ട് ആ കൈ തട്ടിമാറ്റി പുറകിലേക്ക് വലിഞ്ഞു… ഭയത്തോടെ അവൾ രാഹുലിനെ നോക്കി… അവൻ വല്ലാത്ത ആത്മസംഘര്ഷത്തിലാണ്… അവൾ കൂടുതൽ തകരാൻ തുടങ്ങി… ഇല്ല ഞാൻ ഒരു പെണ്ണാണ്… ഒരു പെണ്ണിന് സാധിക്കുന്ന പലതും ഉണ്ട്… അവൾ ചങ്കൂറ്റം കൈവരിക്കാൻ ശ്രമിച്ചു….
അവൻ രേഷ്മയുടെ അടുത്ത് വന്ന് നിന്നു… ” അപ്പൊ മോൻ പറ… എന്തായിരുന്നു രണ്ട് പേരും വീട്ടിൽ കതകൊക്കെ അടച്ചിട്ടിട്ട് പരിപാടി…” രാഹുൽ നിഷ്കളങ്കമായ സ്വരത്തോടെ പറഞ്ഞു… അല്ല സാറേ.. ഞങ്ങള് ചുമ്മാ ഇങ്ങനെ സംസാരി… ” പ്പ… പറയടാ പന്ന നാറി… ” സംസാരിക്കലാണ് പോലും… നിന്റെ ലീലാവിലാസങ്ങൾ മുഴുവൻ വീഡിയോ എടുത്തിട്ടുണ്ട് നിന്റെ ആ അയൽക്കാരൻ…” രാഹുൽ രേഷ്മയെ നോക്കി അവളും… രേഷ്മക്ക് തല കറങ്ങുന്നത് പോലെ ഒക്കെ തോന്നി തുടങ്ങി… “പക്ഷെ നിനക്ക് ഭാഗ്യം ഉണ്ട് മോളെ…” ഇത്തവണ അയാൾ രേഷ്മയുടെ തോളിൽ ശക്തിയായി തന്നെ പിടിച്ചു… “നിന്റെ മുഖം അതിൽ ഇല്ല… ആ കോണച്ചവന് ഇതൊന്നും മേനക്ക് എടുക്കാൻ അറിയില്ല…” ആ പിടിയിൽ തന്റെ തോളെല്ല് നരുങ്ങിപ്പോകുന്ന പോലെ അവൾക്ക് തോന്നി… ” മൃഗം…” അവൾ മനസ്സിൽ ആവർത്തിച്ചു… ” അപ്പൊ മോൻ പറ… തത്ത പറയുന്ന പോലെ പറ…. ആദ്യം മുതൽ തന്നെ തുടങ്ങിക്കോ…” രാഹുൽ കലങ്ങിയ കണ്ണുകളോടെ യാചനയോടെ അയാളെ നോക്കി…. “പറയാടാ….ഞങ്ങളൊക്കെ ഒന്ന് കേൾക്കട്ടെ…” വിശ്വനാഥൻ തന്റെ ഷർട്ടിന്റെ മുൻപിലെ രണ്ട് ബട്ടൺ അഴിച്ചിട്ടു… അയാളുടെ ഇന്നർ ബനിയൻ ഇപ്പോൾ നല്ലപോലെ വെളിയിൽ കാണാമായിരുന്നു… അയാൾ തന്റെ മുഷ്ടി ചുരുട്ടിപ്പിടിക്കുന്നത് രേഷ്മ തന്റെ കൺകോണിലൂടെ കണ്ടു… അത് അവനും കാണുന്നുണ്ട്… പക്ഷെ സഹിക്കാൻ തയ്യാറായവനെ പോലെയാണ് രാഹുലിന്റെ നിൽപ്പ്… അത് അനുവദിച്ചു കൊടുക്കാൻ അവൾ ഒരുക്കമല്ലായിരുന്നു… ” സാറേ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ…” അവൻ എന്നെ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അത് എന്റെ പൂർണ്ണ സമ്മതത്തോടെ ആണ്…” സഭ മുഴുവൻ അവളെത്തന്നെ ഉറ്റുനോക്കി…. അവളുടെ കണ്ണിൽ ഒരു അഗ്നിജ്വാല തന്നെ എരിയുന്നുണ്ടായിരുന്നു ” സോ… ഞങ്ങളുടെ പ്രൈവസി ആരും ചോദ്യം ചെയ്യരുത്…” അവൾ തുടർന്ന് പറഞ്ഞു…. വിശ്വനാഥൻ അതിശയത്തോടെ അടുത്ത് നിൽക്കുന്ന സഹപ്രവർത്തകനെ നോക്കി… ” ഇവൾ ആള് കൊള്ളാല്ലോടോ….. നല്ല അസ്സല് പെണ്ണ്… ആ ചെക്കന് ഇല്ലാത്ത ചങ്കൂറ്റം ഇവൾക്കുണ്ട്…” വിശ്വനാഥൻ രാഹുലിന്റെ അടുത്തേക്ക് ചെന്നു… ” ഇവൾ നിന്റെ കാമുകി ആണോടാ…???” ” പറ… ” ചെറിയതെങ്കിലും ഭീഷണിയുടെ സ്വരത്തിൽ അയാൾ ചോദിച്ചു രാഹുൽ നിശബ്ദത പാലിച്ചു… “പറയാടാ കുട്ടാ…”
അവനോട് ചോദിക്കുന്ന ഓരോ ചോദ്യത്തിലും അയാളുടെ ഉള്ളിലെ ചെകുത്താന്റെ വലിപ്പം പുറത്ത് പ്രകടമാകുകയായിരുന്നു… ” ഞങ്ങൾ ഇഷ്ടത്തിലാ സാറേ… ” രാഹുൽ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു….
അതേ.. സാറേ… അവൻ വേദന കൂസാതെ പറഞ്ഞു…. ” ആണോടാ ” പിന്നെയും അവന്റെ ഇരു കാരണവും മാറി മാറി അടിച്ച ശേഷം വീണ്ടും അയാൾ ചോദ്യം ആവർത്തിച്ചു… ഇവളെ നിനക്ക് അറിയോ.. ? ” അവളെ എനിക്ക് ഇഷ്ട്ടമാണ് സാറേ… ” അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു… രേഷ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാരയായി പുറത്തേക്ക് ഒഴുകി… അവളുടെ മുഖവും, ചുണ്ടും ചുവന്ന് തുടുക്കാൻ തുടങ്ങി… അയാൾ പതിയെ രേഷ്മയുടെ അടുത്തേക്ക് നീങ്ങി… “ചെറുക്കൻ കൊള്ളവല്ലൊടി പെണ്ണേ… ” ” കൂറുള്ളവനാ… ഇട്ടേച്ചും പോവത്തില്ല…” അവളുടെ മുഖത്തിന്റെ സൗന്ദര്യം നോക്കി വെള്ളമിറക്കിക്കൊണ്ട് അയാൾ തുടർന്നു… ” പക്ഷെ ഇപ്പൊ ആവശ്യം എന്റെ ആയിപ്പോയില്ലേ…” വിശ്വനാഥൻ രേഷ്മയുടെ കവിൾ രണ്ടും കൂട്ടി പിടിച്ചു… ആ പിടിയിൽ അവളുടെ ചുണ്ടുകൾ റങ്ങും മുൻപിലേക്ക് തള്ളി നിന്നു….. അതിലേക്ക് ആർത്തിയോടെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു… ” അവളുടെ മുഖം കണ്ടില്ലേ… ചോക ചൊകാന്നാണ് ഇരിക്കണത്…” ” ടീ മോളെ ഇനി അവൻ ഞാൻ പറയുന്ന പോലെ എല്ലാം ഏറ്റ് പറയും… ” രേഷ്മയുടെ കാലുകൾ വിറക്കാൻ തുടങ്ങി…. ” നിന്നെ തൊട്ടാ അവൻ സമ്മതിക്കും… എന്തും സമ്മതിക്കും… സമ്മതിക്കാതെ എവിടെ പോവാനാ…” രേഷ്മ രാഹുലിനെ നോക്കി അരുത് എന്ന അർത്ഥത്തിൽ തലയാട്ടി… വിശ്വനാഥൻ രേഷ്മയെ ചുംബിക്കാൻ അടുത്തേക്ക് പോയി… മാറാടാ…. രാഹുൽ ഓടിയടുത്ത് അയാളെ തള്ളിമാറ്റി… വിശ്വനാഥൻ ആ തള്ളലിന്റെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു വീണു… രേഷ്മ രാഹുലിന്റെ കവിളിൽ തലോടി… ” അയാൾ അടിച്ച ഭാഗത്ത് അവൾ പതിയെ തലോടി…. ” ഐ ആം സോറി… അവൾ രാഹുലിനോട് കരഞ്ഞു പറഞ്ഞു…” തന്റെ നേരെ ഉള്ള ആക്രമണം വിശ്വനാഥനെ കൂടുതൽ അപകടകാരിയാക്കി… ” ഇങ്ങോട്ട് മാറി നിക്കാടാ… രാഹുലിനെ തന്റെ ഇടതു വശത്തേക്ക് മാറ്റി നിർത്തി മുഷ്ഠി ചുരുട്ടി അയാൾ ആഞ്ഞിടിക്കാൻ തൂങ്ങിയതും…
” നിർത്ത് സാറേ…. ” എന്നൊരു വിളി വാതിൽക്കൽ നിന്ന് കേട്ടു… അവിടെ കറുത്ത കൊട്ടിട്ട് ഒരു വക്കീൽ നിന്നിരുന്നു… അയാൾ ആരാണെന്ന് അറിയാതെ രാഹുലും രേഷ്മയും പരസ്പരം നോക്കി… അപ്പോഴേക്കും അയാളുടെ പുറകിൽ നിന്നും മറ്റൊരു രൂപം അകത്തേക്ക് കടന്ന് വന്നു… മുഖം മുഴുവൻ കാടു പിടിച്ച് നിൽക്കുന്ന താടിയും, അൽപ്പം തടിയും, കരുത്തുറ്റ ശരീരവുമായി ഒരു ദൃഢകായൻ… ശിവൻ… രേഷ്മയുടെ മുഖത്ത് പരമാനന്ദം താണ്ഡവമാടി… അവൾ ഓടിച്ചെന്ന് തന്റെ ശിവേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു… “മോളിങ്ങ് വാ…” ശിവന്റെ പുറകിൽ നിന്നും കൊണ്സ്ട്രബിൾ രാമൻ അവളെ മാറ്റി നിർത്തി… വിശ്വനാഥന്റെ മുഖം ” അത്താഴം കഴിക്കാൻ ഇരുന്നിട്ട് അത് കിട്ടാത്തവന്റെ മുഴുവൻ കാലിപ്പോടെ വീർപ്പുമുട്ടി നിന്നു… ” ഇയാളെയൊക്കെ ആരാടോ ഇങ്ങോട്ട് കേറ്റി വിട്ടെ…. ” സ്റ്റേഷനിലെ എല്ലാവരും നിശബ്ദത പാലിച്ചു… ” ഓരോന്ന് ഒത്ത് വരുമ്പോ … അയാൾ പിറുപിറുക്കാൻ തുടങ്ങി…” “എന്താ സാറേ സ്റ്റേഷനിൽ വച്ച് മർദിക്കുകയും മറ്റും ചെയ്യാൻ പാടില്ല എന്നറിഞ്ഞൂടെ… ” ” താൻ എന്നെ നിയമം ഒന്നും ഉണ്ടാക്കണ്ട… ഇങ്ങ് താടോ…. വക്കീലിന്റെ കയ്യിൽ നിന്നും പേപ്പർ വാങ്ങി വിശ്വനാഥൻ വായിക്കാൻ തുടങ്ങി… പെട്ടന്ന് ഇതൊക്കെ തെറ്റാണ് എന്നും പറഞ്ഞ് അയാൾ അത് കീറി കളഞ്ഞു… വക്കീൽ നിമിഷം സ്തംഭിച്ചു പോയി… ” താൻ … താൻ ഇത് എന്താടോ ഈ കാണിക്കുന്നെ… ” ” ഇത് കീറി കളഞ്ഞാലുള്ള ഭവിഷത്ത് എന്താണെന്ന് അറിയോ തനിക്ക്…” വക്കീൽ ശബ്ദം ഉയർത്തി ചോദിച്ചു… ” അതൊക്കെ അറിയാടോ … ഇത് കേസ് പെണ്ണവാണിഭം ആണ്… ഈ കേസ് ഫയൽ ഒന്നും പോര… പിടിച്ച് അകത്തിടടോ രണ്ടിനേം… അയാൾ രേഷ്മയുടെ കൈ പിടിച്ചു വലിച്ച് കൊണ്ടുപോകാൻ തുടങ്ങി… അപ്പോഴേക്കും വിശ്വനാഥന്റെ കയ്യിൽ മറ്റൊരു കൈത്തടം മുറുകെ പിടിച്ചിരുന്നു… “നീ എന്റെ കൊച്ചിനെ തോടും അല്ലെടാ….” ശിവൻആഞ്ഞു വലിച്ചു…. ഒന്ന് പ്രതികരിക്കാൻ തുനിയുമ്പോഴേക്കും അയാളെ കഴുത്തിനു പിടിച്ച് ഉയർത്തി പൊക്കി വിശ്വനാഥന്റെ തന്റെ മരം കൊണ്ടുണ്ടാക്കിയ ടേബിളിൽ ആഞ്ഞുകുത്തി… ആ പ്രയോഗത്തിന്റെ ഊക്കിൽ നട്ടെല്ല് ഉളുക്കിപ്പോയ അയാൾ കിടന്ന കിടപ്പിൽ കിടന്ന് അലറി…. “ടാ… നീ പോലീസ്കാരനെ തൊട്ടിട്ട് അങ്ങനെ പോകാം എന്ന് വിചാരിക്കേണ്ട ട്ടാ…” പിന്തിരിയാൻ ശ്രമിച്ച ശിവൻ അയാളുടെ ആ വാക്കുകൾ കേട്ടപ്പോൾ വീണ്ടും ആഞ്ഞടുത്തു… തന്റെ മുണ്ട് മടക്കി കുത്തി ടേബിളിൽ കിടക്കുകയായിരുന്ന വിശ്വനാഥന്റെ ഇടതുകൈ പിടിച്ച് വലംകാലുകൊണ്ടു ഇടനെഞ്ചിൽ ആഞ്ഞു ചവിട്ടി… ആ ചവിട്ടിന്റെ ആഘാതത്തിൽ ആ ടേബിൾ ഒട്ടാകെ പൊളിഞ്ഞു താഴേക്ക് പോയിരുന്നു… പെടുന്നനെ അയാളുടെ കണ്ണിൽ ഒരു ഭയം നിഴലിച്ചു… ശിവാ… തടയാണെന്നോണം ഒരു വിളി വന്നു …
രാമേട്ടാ… പേടിക്കണ്ട… തന്റെ വലം കൈ കൊണ്ട് തടഞ്ഞുകൊണ്ട് ശിവൻ പറഞ്ഞു…. ” ഇവിടന്ന് ജീവനോടെ പോയാലല്ലേടാ നീ എന്നെ ഉണ്ടാക്കുള്ളൂ…. ” ” പുന്നാര മോനെ… നിന്നെ ഇവിടെ ഇട്ട് ഞാൻ തീർക്കും…” ” കാണണോ നിനക്ക്… ശിവൻ ഒതുങ്ങി ജീവിക്കാൻ ശ്രമിക്കാ…. ” ഇനിയും എന്നെ പരീക്ഷിക്കാൻ നോക്കിയാ മോനേ… തന്റെ ചൂണ്ടുവിരൽ അയാൾക്ക് നേരെ ചൂണ്ടികൊണ്ട് ശിവൻ അത് പറഞ്ഞപ്പോൾ ഒരു തോക്കിൻമുനയിൽ നിൽക്കുന്നതിനെക്കാൾ ഭയം വിശ്വനാഥന്റെ കണ്ണിൽ തെളിഞ്ഞു…. അയാളുടെ നെഞ്ചിൽ നിന്ന് കാല് പിൻവലിച്ച് ശിവൻ രേഷ്മയെ നോക്കി… അവൾ അഭിമാനത്തോടെ ശിവനോട് ചേർന്ന് നിന്നു… ആ നിൽപ്പിൽ അവൾ വിശ്വനാഥനെ ഒരു നോട്ടം നോക്കി… അതിൽ അയാൾ പൂർണമായും മരിച്ചിരുന്നു… വാതിൽക്കൽ എത്തിയപ്പോൾ ശിവൻ ഒന്ന് നിന്നു… “രാമേട്ടാ…. എഴുന്നേറ്റ് നിൽക്കാറാവുമ്പോ സാറിന് എന്നെ കാണണം എന്ന് തോന്നുവാണെങ്കിൽ പറഞ്ഞു കൊടുക്കണം… ശിവൻ ആരായിരുന്നു എന്നും എവിടെ ഉണ്ടാവും എന്നും…” ഓ… കൊണ്സ്ട്രബിൾ രാമൻ മൂളി… അയാൾ വീണു കിടക്കുന്ന തന്റെ എസ് ഐ യെ എണീക്കാൻ സഹായിക്കാൻ തുടങ്ങി… ശിവൻ പുറത്തേക്ക് ഇറങ്ങി… ” ശിവേട്ടാ… ഒരു കുഴപ്പം ഉണ്ട്… ” ഒരു വീഡിയോ എടുത്തിട്ടുണ്ട്… രാഹുൽ ഓടിവന്ന് പറഞ്ഞു… ശിവൻ തന്റെ കരുത്തുറ്റ കരങ്ങൾ രാഹുലിന്റെ കരണം പൊന്നാക്കി… ശിവേട്ടാ… രേഷ്മ തടഞ്ഞു… അവനല്ല… വീഡിയോ എടുത്തത് ഒരു അയൽവാസി ആണ്…. ശിവന്റെ കണ്ണുകളിൽ സംഹാരഗ്‌നി കളിയാടി…. അത്രയും വേദന അയാൾ ആ നിമിഷം അനുഭവിക്കുന്നുണ്ടായിരുന്നു… തന്റെ മകളെപ്പോലെ കൊണ്ടുനടന്നവളെ കൈ നീട്ടി അടിക്കാൻ ഉള്ള മനസ്സ് എത്ര ശ്രമിച്ചിട്ടും വരാത്തതിനാൽ അയാൾ ആ ദേഷ്യവും രാഹുലിന്റെ നേരെ തീർത്തു… നീ എന്റെ കൊച്ചിനെ… രാഹുലിന്റെ മുഖത്ത് വീണ്ടും ശിവന്റെ കൈ വീണു… പക്ഷെ ഇത്തവണ അയാൾ ശരിക്കും കരഞ്ഞു പോയിരുന്നു…. ” നിർത്ത് ശിവട്ടാ… ഞാൻ നിർബന്ധിച്ചിട്ടാ അവൻ അത് ചെയ്തത്….” അവനെ തല്ലല്ലേ… അവൾ കെഞ്ചിക്കൊണ്ട് രാഹുലിന് കുറുകെ നിന്നു… ശിവന്റെ കണ്ണുകൾ നിറഞൊഴുക്കി… “ഞാനാ അവനെ നിർബന്ധിച്ചത്… ഐ ആം സോറി…. ” അവൾ വീണ്ടും ആവർത്തിച്ചു…
അത് അയാൾക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു… മകളെപ്പോലെ കണ്ട് വളർത്തിയവളിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി നടന്നു എന്ന് അയാൾക്ക് അംഗീകരിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല… അയാൾ രേഷ്മയുടെ കൈ പിടിച്ച് കൊണ്സ്ട്രബിൾ രാമന്റെ അടുത്തേക്ക് നടന്നു… ” രാമേട്ടാ ആ വീഡിയോ…” അതെല്ലാം ഞാൻ നോക്കാം… നീ ആ കൊച്ചിനേം കൊണ്ട് ഇവിടന്ന് പോവാൻ നോക്ക്… ” ശിവൻ നിറകണ്ണുകളോടെ അയാളുടെ തോളിൽ കൈ വച്ചു… രാമേട്ടാ … ” നീ ചെല്ലടാ… ” ശിവൻ രേഷ്മയുടെ കൈ പിടിച്ച് അവിടെ നിന്നും നടന്ന് നീങ്ങി… പോലീസ് സ്റ്റേഷന്റെ പടി കടക്കുന്നതിന് മുൻപേ രാഹുലിന്റെ മുൻപിൽ അയാൾ നിന്നു… ” നിന്നെ ഇനി കണ്ടുപോവരുത്…. ഒരിക്കലും…. ” ആഘോരമായ രൗദ്ര ഭാവത്തോടെ ശിവൻ രാഹുലിനെ നോക്കി… കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന രാഹുലിന്റെ മുഖം അയാളിൽ കൂടുതൽ ക്രോധം ആണ് ജനിപ്പിച്ചത്… ശിവൻ അവന്റെ കഴുത്ത് പിടിച്ച് ഗെറ്ററിന്റെ മതിലിൽ ചാരി നിർത്തി ” ശിവട്ടാ വിട് ശിവട്ടാ… രേഷ്മ ആ ബലിഷ്ടമായ കരങ്ങളിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു… പിൻവലിക്കാതായപ്പോൾ അവൾ ആ കയ്യിൽ തല്ലി കൊണ്ട് വീണ്ടും വീണ്ടും കേണു പറഞ്ഞു… ” വിട്… അവൻ ഒരു പാവാ… ” രാഹുൽ ശ്വാസം വലിക്കാൻ നന്നേ ബുദ്ധിമുട്ട് അനുഭവിച്ച് തുടങ്ങിയിരുന്നു…. ശിവൻ കൈകൾ പിൻവലിച്ചു…. ” ഇനി നിന്നെ കണ്ടുപോകാരുത്…. ” കൊല്ലും ഞാൻ…” ആ കണ്ണുകളിൽ നിന്നും അയാൾ അതിന് മടിക്കില്ല എന്ന കാര്യം അവന് വ്യക്തമായിരുന്നു…. ” ശിവട്ടാ… എന്തൊക്കെയാ ഈ പറയണേ… ” അവൾ വീണ്ടും വീണ്ടും കേണു പറഞ്ഞു… ശിവൻ രേഷ്മയെയും വലിച്ചിഴച്ചു നടന്ന് നീങ്ങി…. ” അവനെ ഇവിടെ ഒറ്റക്ക് വിടല്ലേ… എനിക്ക് പേടിയാണ്… ” നടന്ന് നീങ്ങവെ അവൾ ശിവനോട് പറഞ്ഞു… പക്ഷെ ആ ശബ്ദത്തിന് അയാളെ തടുക്കാൻ ഉള്ള കരുത്തില്ലായിരുന്നു… അവർ ഇരുവരും നടന്നു നീങ്ങി… രാഹുൽ അനക്കമില്ലാതെ ആ പോലീസ് സ്റ്റേഷന്റെ ഗേറ്റിന് മുന്നിൽ നിന്നു… ശിവൻ കൊണ്ടുവന്ന വക്കീൽ രാഹുലിന്റെ അടുത്തേക്ക് വന്നു… “മോനെ നീ വീട്ടിലേക്ക് ചെല്ലാൻ നോക്ക്….. ” രാഹുൽ അയാളെ നോക്കി… വളരെ കുലീനത്വം ഉള്ള മുഖം…. ” മോൻ പേടിക്കണ്ട… നിന്റെ വീടിന്റെ ആ ഭാഗത്ത് ആരും ഒന്നും അറിഞ്ഞിട്ടില്ല… “
“പിന്നെ ആ അയൽക്കാരൻ ആണ്… അയാളെ ഞാൻ ഫോൺ ചെയ്ത് ബ്ലോക്ക് ചെയ്തിട്ടുണ്ട്…” ” അയാൾക്കിപ്പോ ഇത്തിരി പേടി കൂടിയിട്ടുണ്ടോ എന്നാ സംശയം… ” ” ഒന്നും നടന്നിട്ടില്ല എന്ന് വിചാരിച്ച് വീട്ടിൽപോവാൻ നോക്ക്… ” രാഹുൽ തന്റെ കണ്ണുകൾ തുടച്ചു… പക്ഷെ അവന്റെ കണ്ണുകൾ പഴയത് പോലെ അല്ലായിരുന്നു… ജീവനറ്റ പോലെ തോന്നിച്ചു അത്… അവയിലെ പ്രകാശം നഷ്ടപ്പെട്ടിരുന്നു…. അവന് ചുറ്റും അന്ധകാരം മാത്രം നിറഞ്ഞു നിൽക്കുന്നത് പോലെ അവന് തോന്നി… രാഹുൽ ഒരു ബസ്സിൽ കയറി ഇരുന്നു… രേഷ്മയുടെ കരയുന്ന മുഖം അവന്റെ മുന്നിൽ തെളിഞ്ഞു… വിശ്വനാഥന്റെ അവളോടുള്ള പെരുമാറ്റം ഓരോ നിമിഷവും അവന്റെ ഉള്ളു പൊള്ളിച്ചു… ഞാനാണ് ഇതിനെല്ലാം കാരണം… അവൻ മനസ്സിൽ പറഞ്ഞു… അവൾ ഒരു മോഹം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ ആണ് അവളെ ഇതിലേക്ക് വലിച്ചിട്ടത്… ജീവനെ പോലെ കൊണ്ട് നടന്നവളെ ഒരു പെണ്ണും നേരിടാൻ ആഗ്രഹിക്കാത്ത അവസ്ഥയിൽ ആക്കിയവനും ഞാനാണ്… ഒരു ജീവിതം തന്നെ വെറുത്തു പോകുന്ന തരത്തിലുള്ള വാക്കുകൾ അവൾക്ക് കേൾക്കേണ്ടി വന്നത് ഞാൻ കാരണമാണ്… സംരക്ഷിക്കാൻ പറ്റാത്തവൻ പ്രണയിക്കാൻ നിൽക്കരുതായിരുന്നു… അതും എന്റെ തെറ്റാണ്… രാഹുൽ ബസ്സിന്റെ ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ട് ഇരുന്നു… അസ്തമയ സൂര്യൻ പടഞ്ഞാറ് ഭാഗത്തേക്ക് കൂടുതൽ അടുത്തു തുടങ്ങിയിരുന്നു… രാഹുൽ തന്റെ ഇത്രയും കാലത്തെ ജീവിതം കൊണ്ട് ചെയ്ത എല്ലാ നല്ല കാര്യങ്ങളും ഓർക്കാൻ ശ്രമിച്ചു…. പക്ഷെ എത്ര ആലോചിച്ചിട്ടും അങ്ങനെ ഒന്നും അവന്റെ ചിന്തയിലേക്ക് കടന്നു വന്നില്ല… പകരം കടന്നു വന്നത് തൊട്ടതിനും പിടിച്ചതിനും ഒക്കെ ചീത്ത പറയുന്ന അമ്മയുടെ മുഖമാണ്… “പഠിക്കാൻ പോയ സമയത്ത് നേരെ ചൊവ്വേ അത് ചെയ്യാത്തൊണ്ട് ഒരു നല്ല ജോലി പോലും എന്റെ മോന്റെ കയ്യിൽ ഇല്ല…” അമ്മയുടെ കലി പൂണ്ട വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി…. ” നിനക്ക് ഈ വണ്ടി വാങ്ങി തന്നതാ കുഴപ്പം ആയത്…” ഒരു ആയുസ്സ് മുഴുവൻ പണിയെടുത്താ നിനക്ക് ഇതുപോലെ ഒന്ന് വാങ്ങാൻ പറ്റോടാ… ” അച്ഛന്റെ ഡയലോഗ്… ” ഈ മുടിയിങ്ങനെ നീട്ടി വളർത്തി നടക്കാതെ അതൊന്ന് വെട്ടിക്കൂടെ നിനക്ക് കാട്ടാളന്റെ പോലെ ഉണ്ട്… ഞാൻ പറയുന്നത് എന്തെങ്കിലും നീ അനുസരിക്കുന്നുണ്ടോ??? വീണ്ടും അമ്മയുടെ വാക്കുകൾ… പെട്ടന്നാണ് അവൻ ഒരു ബാർബർ ഷോപ് കണ്ടത്… അവൻ അവിടെ ഇറങ്ങി… ശരിക്കും അടുത്ത സ്റ്റോപ്പിൽ ആയിരുന്നു അവൻ ഇറങ്ങേണ്ടത്.. ” എന്താടാ ഇവിടെ ഇറങ്ങിയത്…” ബസ്സിൽ നിന്ന് ഇറങ്ങിയതും അവനെ പരിചയം ഉള്ള ഒരു ചേട്ടൻ ചോദിച്ചു… ” ഒന്നും ഇല്ല ചേട്ടാ… ഒന്ന് മുടി വെട്ടാൻ… “
രാഹുൽ സലൂൺ ലക്ഷ്യമാക്കി നടന്നു… കടയിൽ ആരും ഇല്ലായിരുന്നു… അവൻ കസേരയിൽ കയറി ഇരുന്നു… ” ചേട്ടാ നന്നായി താഴ്ത്തി വെട്ടിക്കോ… ” രാഹുൽ മുടി വെട്ടുന്നതിനിടെ കണ്ണാടിയിൽ നോക്കി… പലപ്പോഴും സ്വയം ആസ്വദിച്ചു സംതൃപ്തി അണഞ്ഞിട്ടുള്ള തന്റെ മുഖം ഇപ്പോൾ വിരൂപമായത് പോലെ അവന് തോന്നി… മുടി വെട്ടി കഴിഞ്ഞപ്പോൾ മറ്റൊരു മുഖം കണ്ടപോലെ അവൻ കണ്ണാടിയിലേക്ക് നോക്കി… അമ്മക്ക് ഇഷ്ടപ്പെടും അവൻ ഉറപ്പിച്ചു… പൈസ കൊടുത്ത് തിരികെ നടക്കവേ അവന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി… നമ്പർ മാത്രമേ ഉള്ളു… അവൻ ഫോൺ എടുത്തു… ” ടാ ചെക്കാ… നിന്നെ ഞാൻ വച്ചേക്കില്ലടാ… ” വല്ലാത്ത സങ്കടം കലർന്നതും എന്നാൽ അതോടൊപ്പം രോക്ഷം പ്രകടമാകുന്ന സ്വരത്തോടെ ഒരു ശബ്ദം മരുതലക്കൽ നിന്നും വമിച്ചുകൊണ്ടിരുന്നു… ” ഞാൻ അവളെ എങ്ങനെ നോക്കി വളർത്തിയതാണെന്നറിയോടാ നായെ…” ഒരു അച്ഛന്റെ പ്രതീക്ഷകൾ എല്ലാം കളഞ്ഞ നീ ഒക്കെ എങ്ങനെ ഗുണം പിടിക്കാനാടാ… നശിച്ചു പോകത്തെ ഉള്ളു… നശിച്ചു പോകത്തെ ഉള്ളു… ” രാഹുൽ ഫോൺ കട്ട് ചെയ്തില്ല…. അയാൾക്ക് പറയാനുള്ളത് മുഴുവൻ അവൻ കേട്ടു നിന്നു… അത് താൻ കേൾക്കേണ്ടതാണ് എന്ന് അവന് തോന്നി… എങ്കിലും ആ ശബ്ദം ആരുടേതാണ് എന്ന് മനസ്സിലാക്കാൻ അവന് കഴിഞ്ഞില്ല… ശിവേട്ടന്റെ ശബ്ദം അല്ല… ആ ശബ്ദം ഉറച്ചതാണ് … ഈ ശബ്ദം പലപ്പോഴും പാതറിപ്പോകുന്നുണ്ട്… രേഷ്മയുടെ അച്ഛൻ ആയിരിക്കണം… അവൻ അനുമാനിച്ചു…. നീണ്ട ഭീഷണിക്കും, കൊടും പ്രാക്കുകൾക്കും ഒടുവിൽ ആ സംഭാഷണം അവസാനിച്ചു… രാഹുൽ ഒന്ന് നെടുവീർപ്പിട്ടു… ഇപ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു…. അവൻ വീട്ടിലേക്ക് നടന്നു… തന്റെ വീട്ടുപടിക്കൽ എത്തിയപ്പോൾ സ്വന്തം വീട്ടിലേക്ക് കയറുന്നതിന് മുൻപ് അവന് ആ അയൽക്കാരനെ ഒന്ന് കാണണം എന്ന് അവന് തോന്നി… പിന്നെ ഒന്ന് മറിച്ച് ചിന്തിക്കാൻ അവൻ മുതിർന്നില്ല…. അവൻ ആ വീട്ടിലേക്ക് കയറിച്ചെന്നു …. രാഹുൽ വരുന്നത് കണ്ടാപ്പോൾ തന്നെ അയാൾ അങ്ങേയറ്റം ഭയപ്പാടോടെ അവനെ നോക്കി… ” മോനെ നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്… ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം…” അയാൾ യാചിച്ചു…. രാഹുൽ ഇറയത്ത് ഇട്ടിരിക്കുന്ന ഒരു കസേരയിൽ ഇരുന്നു… അയാളെത്തന്നെ സാകൂതം നോക്കിയിരുന്നു… ഒന്നും മിണ്ടാതെ… അത് അയാളിൽ കൂടുതൽ ഭയപ്പാട് ഉണ്ടാക്കി… തന്നെ പെട്ടന്ന് അവൻ കേറി അക്രമിക്കുമോ എന്ന ഒരു ചിന്തയും അയാളിൽ ഉടലെടുത്തിരുന്നു… അയാൾ കസേരയിൽ ഇരിക്കുകയായിരുന്ന അവന്റെ കാലിൽ വീണു… ” പറ്റിപ്പോയി… ക്ഷമിക്കാടാ…. “
രാഹുൽ പതിയെ തന്റെ കാലുകൾ പിൻവലിച്ച് എഴുന്നേറ്റ് നിന്നു… ” ആ വീഡിയോ???? അവൻ യാതൊരു വിധത്തിലുള്ള ദേഷ്യമോ വൈരാഗ്യമോ ഇല്ലാത്ത പോലെ തന്നെ ചോദിച്ചു… “അത് ഞാൻ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു…അയാൾ തിടുക്കത്തിൽ അൽപ്പം വിറവലോടെ പറഞ്ഞു…. അവൻ വീണ്ടും അയാളെ നോക്കി നിന്നു. അവന്റെ നോട്ടം എന്തിനാണെന്ന് മനസ്സിലാകിട്ടിട്ടെന്നോണം അയാൾ അകത്ത് കയറി ഒരു മൊബൈൽ എടുത്ത് കൊണ്ടുവന്ന് അവന് കൊടുത്തു… “എല്ലാം ഞാൻ കളഞ്ഞു… സത്യമാണ്… മോൻ വേണേൽ ഈ ഫോണും കൊണ്ട് പൊക്കോ… ദയവ് ചെയ്ത് ശിവനോട് പറഞ്ഞ് ഒരു പ്രശ്നം ഉണ്ടാകരുത്…. ” അയാൾ കെഞ്ചിക്കൊണ്ട് പറഞ്ഞു… രാഹുൽ ഫോൺ പരിശോധിച്ച ശേഷം അവിടെ നിന്നും തിരിച്ചു നടന്നു… പെട്ടന്ന് എന്തോ പറയാൻ ഉള്ള വെമ്പലോടെ രാഹുൽ തിരിഞ്ഞു നോക്കി… അയാളുടെ നേരെ വിരൽ ചൂണ്ടി എന്തോ പറയാണെന്നോണം അവൻ നിലയുറപ്പിച്ചു… പക്ഷെ അത് പറയാൻ ആവാതെ അവൻ പിന്തിരിഞ്ഞു… അത് അയാളിൽ വല്ലാത്തൊരു അപകർഷതാബോധം ഉണ്ടാക്കി… അയാൾ രാഹുലിനെ പിടിച്ച് നിർത്തി… “എന്താണെങ്കിലും പറഞ്ഞിട്ട് പോ… എനിക് അത് കേൾക്കണം…” അയാൾ അങ്ങനെ പറഞ്ഞപ്പോൾ അവനിൽ ഒരു പുഞ്ചിരി നിറഞ്ഞു നിന്നു… അങ്ങേയറ്റം നിഷ്കളങ്കമായ ഒരു ചിരി… രാഹുൽ ഒരു നിമിഷം അയാളുടെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു… ” ഇന്ന് സമാനമായി കിടന്നുറങ്ങണം… നാളെമുതൽ നിങ്ങൾക്ക് അതിന് കഴിഞ്ഞു എന്ന് വരില്ല… ” അവൻ പറഞ്ഞ ആ വാക്കുകൾ അയാളിൽ ഉണ്ടാക്കിയ നടുക്കം ചെറുതോന്നും അല്ല എന്ന് ആ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു… അതുപോലെ അന്തിച്ചു പോയിരുന്നു അയാൾ… രാഹുൽ ഇറങ്ങി നടന്നു… തന്റെ വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കടന്നതും തന്റെ വണ്ടിയിൽ കയറി ഇരിക്കുന്ന അച്ഛനെയാണ് കണ്ടത്… ” നീ എങ്ങോട്ടാടാ ഈ വാതിലും തുറന്നിട്ടിട്ട് പോയത്…” അവൻ ചിരിച്ചുകൊണ്ട് അച്ഛനെ നോക്കി…. ” അവന്റെ ആ മുഖം കണ്ട് അയാൾ ഒരു നിമിഷം ചിരിയടക്കാൻ പാട് പെട്ടു… ” ” നിനക്കിത് എന്താ പറ്റിയത്… ” പെട്ടന്ന് ഇങ്ങനെയൊക്കെ തോന്നാൻ…” അയാൾ രാഹുലിന്റെ മുടി തലോടിക്കൊണ്ട് ചോദിച്ചു… “ചുമ്മാ….. അമ്മ കുറെ നാളായില്ലേ പറഞ്ഞു തുടങ്ങിട്ട്… ഇന്ന് ഒരു ഒരു തവണ അനുസരിക്കണം എന്ന് തോന്നി…. ” അയാൾക്ക് ചിരി അടക്കാനായില്ല…
“നിന്നോട് ഞാനും മുടി വെട്ടാൻ പറയാറുണ്ടല്ലോ… എന്നിട്ടും അമ്മക്ക് വേണ്ടിട്ടാണ് ഈ കടുംകൈ അല്ലെ… ” രാഹുൽ തെറ്റുദ്ധരിക്കപ്പെട്ട പോലെ അല്ല എന്ന് പറയാൻ തുടങ്ങി… “നീ ചെല്ല്… പോയി നിന്റെ ഈ തല അമ്മക്ക് കാണിച്ചു കൊടുക്ക്… ” അഛൻ പറഞ്ഞു…. രാഹുൽ അകത്തേക്ക് കയറിപ്പോയപ്പോൾ അയാൾ അവന്റെ വണ്ടിയുടെ മുകളിൽ തലോടിക്കോണ്ട് അതിൽ കയറി ഇരുന്നു… ഒരു രാജാവിനെപോലെ… രാഹുൽ അകത്ത് കയറി… സാധാരണ വീട്ടിൽ കയറി ചെല്ലുമ്പോഴേല്ലാം “അമ്മേ….” എന്ന് വിളിച്ച് അലറുകയാണ് പതിവ്… അങ്ങനെ അലറി വിളിച്ച് അമ്മയെ കണ്ടിട്ട് ഒന്നും പറയാനോ ചെയ്യാനോ ഉണ്ടായിട്ടല്ല… എങ്കിലും അമ്മയെ ഒന്ന് കണ്ടുകഴിഞ്ഞാൽ അവന് ഒരു സമാധാനം ലഭിക്കുമായിരുന്നു… ഇത്തവണ അവൻ ആ പതിവും തെറ്റിച്ചു… അവൻ ഹാളിൽ ഉള്ള സോഫയിൽ ഇരുന്നു… അപ്പോഴേക്കും സാരി മാറിയിട്ട് ഒരു നെറ്റിയിൽ അമ്മ പുറത്തേക്ക് വന്നു… രാഹുൽ ഒന്നും മിണ്ടാതെ അമ്മയെ നോക്കി ചിരിച്ചു… അമ്മയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി അവന് കൺകുളിർക്കെ കാണാണമായിരുന്നു… അവനെ കണ്ടതും അമ്മ അതിശയത്തോടെ വായ പൊത്തി… ആ മുഖത്ത് വിരിഞ്ഞ സന്തോഷം കണ്ട് അവൻ തല താഴ്ത്തി നിന്നു… ‘അമ്മ ഓടി വന്ന് അവനെ വാരിപ്പുണർന്നു… അവന്റെ മുടിയിൽ തലോടി… “ഇപ്പൊ ഒരു കോലം വച്ചിട്ടുണ്ട്….” അവൻ തല ഉയർത്തി അമ്മയെ നോക്കി… “ഇപ്പൊ എങ്ങനെ ഉണ്ട് കാണാൻ…” അവൻ ആകാംക്ഷയോടെ തിരക്കി “കൊള്ളാം… പക്ഷെ ഇത്തിരികൂടി താഴ്ത്തി വെട്ടായിരുന്നു…” അവന് ചിരി വന്നു… ” അമ്മക്ക് വട്ടാ… ” അവൻ റൂമിലേക്ക് നടന്നു… “ഇനി നേരെ ആ റൂമിൽ ചെന്ന് കിടക്കല്ലേടാ… പോയി കുളിക്ക്… ഞാൻ ചായ ഇട്ട് തരാം…” അവൻ തിരിഞ്ഞു നോക്കാതെ നടന്നു… തിരിഞ്ഞാൽ ചിലപ്പോൾ അവർ തന്റെ കണ്ണീർ കണ്ടേക്കാം എന്നവൻ ഭയന്നിരുന്നു… അമ്മ അടുക്കളയിലേക്ക് പോയി ചായ ഇടാൻ തുടങ്ങി… “ചെറുക്കന്റെ കോലം ഒക്കെ മാറിയല്ലോടി… ” എന്തു പറ്റിയോ ആവോ… ??? അടുക്കളയിലേക്ക് കടന്ന് രാഹുലിന്റെ അച്ഛൻ ചോദിച്ചു…. ചായ തിളപ്പിക്കാൻ വെള്ളം വച്ച ശേഷം സ്റ്റവ് കത്തിച്ചുകൊണ്ട് അവർ മറുപടി പറഞ്ഞു… ” അല്ലെങ്കിലും എന്റെ മോൻ ഞാൻ പറഞ്ഞാൽ കേൾക്കും… ” “ആഹാ…. നേരത്തെ അവനും പറഞ്ഞു ഇതേ ഡയലോഗ്… ഇതെന്ത് എനിക്ക് ഇതിൽ റോൾ ഒന്നും ഇല്ലേ… ഫുൾ ടൈം അമ്മേം മോനും ആണല്ലോ… “
ആ സ്ത്രീക്ക് ചിരി വന്നു… “അല്ലെങ്കിലും അതൊക്കെ സ്നേഹിക്കാൻ അറിയുന്നവർക്ക് പറഞ്ഞിട്ടുള്ളതാ… ” അവർ ചായ ഗ്ളാസ്സിലേക്ക് പകർത്തി…ഒരു ചായ തന്റെ ഭർത്താവിന് നീട്ടിയ ശേഷം മകനുള്ള ചായയുമായി അവർ അവന്റെ മുറിയിലേക്ക് നടന്നു… ” ഓഹോ…. അമ്മക്കും മോനും ഇപ്പൊ എന്നെ വേണ്ട… ” ശരിയാക്കി കൊടുക്കാം… അയാൾ പിറുപിറുത്തു… പെട്ടന്ന് തന്റെ ഭാര്യയുടെ വലിയൊരു ഒച്ച കേട്ട് അയാൾ ഞെട്ടിത്തരിച്ചു… ഒപ്പം ഗ്ലാസ്സ് പൊട്ടി ചിതറുന്ന ശബ്ദവും മുഴങ്ങി കേട്ടു… അയാൾ ഓടിയടുത്തപ്പോൾ നിലത്ത് വീണ് കിടക്കുന്ന തന്റെ ഭാര്യയെയാണ് കണ്ടത്…. അവർ വല്ലാതെ വിറങ്ങലിച്ചു പോയിരുന്നു… “എന്തായിത് നോക്കി നടക്കേണ്ട…” അപ്പോഴും ആ സ്ത്രീ മുകളിലേക്ക് തന്നെ നിശ്ചലമായ കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കുന്നത് കണ്ട് അയാളും അവിടേക്ക് നോക്കി… അവിടെ രാഹുൽ തൂങ്ങിയാടുന്നുണ്ടായിരുന്നു… അവന്റെ ആരെയും മയക്കുന്ന കണ്ണുകൾ ഇപ്പോൾ പുറത്തേക്ക് തള്ളി വന്നിരിക്കുന്നു… അയാൾ ഭയത്തോടെ പുറകിലേക്ക് വലിഞ്ഞു… അയാൾ തന്റെ മകന്റെ കാലുകൾ പിടിച്ച് പൊന്തിച്ചു പിടിച്ചുകൊണ്ട് കഴുത്തിലെ കേട്ട് അഴിക്കാൻ നോക്കി… പറ്റുന്നില്ല… ഏറെ നേരം അയാൾ ശ്രമിച്ചുനിക്കിയിട്ടും അതിന് കഴിയാതെ വന്നു… അവന്റെ ഭാരം താങ്ങാനാവാതെ വന്നപ്പോൾ അയാൾ കൈ പതിയെ അയച്ചു വിട്ട് പിടിക്കാൻ ശ്രമിച്ചു… പക്ഷെ കൈയ്യിൽ പിടി ഉറക്കാതെ രാഹുലിന്റെ ശരീരം വീണ്ടും ശക്തിയായി തൂങ്ങിയാടി…. പക്ഷെ അപ്പോഴും തന്റെ മകൻറെ ശരീരം അനങ്ങിയില്ല… അവനെ നഷ്ട്ടപ്പെട്ടു എന്ന സത്യം അയാൾക്ക് ബോധ്യപ്പെടുകയായിരുന്നു… അയാൾ തളർന്ന കാലുകളോടെ അവന്റെ കട്ടിലിൽ ഇരുന്നു…. അവിടെ അവന്റെ ഒരു ഓടക്കുഴൽ ഒടിഞ്ഞു കിടക്കുന്നുണ്ടായിരുന്നു… അതിന്റെ ഒരു തലക്കൽ ഒരു ചുവന്ന ചരടും കെട്ടി വച്ചിട്ടുണ്ടായിരുന്നു… അവന്റെ പ്രിയപ്പെട്ട പുല്ലാങ്കുഴൽ… ഇനി അത് ആർക്ക് വേണ്ടിയും ശബ്‌ദിക്കില്ല…
( തുടരും )
Comments:
No comments!
Please sign up or log in to post a comment!