കോകില മിസ്സ് 4

“കോകില മിസ്സ് ഇന്ന് നേരത്തേ പോയി ജിത്തൂ… “ അക്കൗണ്ടൻസി പിള്ളേർക്ക് സ്റ്റാറ്റി ക്ലാസ്സ്‌ എടുക്കുന്ന വിദ്യാ മിസ്സ് പറഞ്ഞു. കോകില മിസ്സുമായി നല്ല ലോഹ്യത്തിലായിരുന്ന വിദ്യ മിസ്സ് കോകിലയുടെ അതേ പ്രായമാണ്. കോകില വരുന്നതിന് ഒരു മാസം മുൻപ് ജോയിൻ ചെയ്‌ത, സ്ഥിര നിയമനക്കാരി. രണ്ടു പേരും ഒരേ ഹോസ്റ്റലിൽ ആണ് താമസം. ക്ലാസ്സ്‌ വിട്ട്, കോകിലയുടെ അവസ്‌ഥ എന്താണെന്നറിഞ്ഞ് എല്ലാത്തിനും മാപ്പ് പറഞ്ഞ്‌ രണ്ട് സെന്റി ഡയലോഗ് അടിക്കാമെന്നു വിചാരിച്ചു ചെന്ന ജിതിനേ ഒന്ന് അടിമുടി നോക്കി എന്തോ ഈർഷ്യയുള്ളത് പോലെ പറഞ്ഞിട്ട് വിദ്യ മിസ്സ് അവരുടെ പാട്ടിന് പോയി. ജിതിൻ നിർവികാരനായിരുന്നു. എങ്കിലും വിദ്യാ മിസ്സിന്റെ വാക്കുകൾക്ക് പതിവിലും മൂർച്ചയുള്ളതായി അവന് തോന്നി. അന്ന പൂജയുടെ കൂടെ മുലയും കുലുക്കി പടികളിറങ്ങി വന്ന് അവന്റെ തോളിൽ ഒന്നു തട്ടി എന്തേ എന്ന മട്ടിൽ കൈ കൊണ്ട് ആംഗ്യത്തിൽ ചോദിച്ചു. അവളുടെ വിളഞ്ഞ ശരീരത്തിൽ നോക്കി നിന്നപ്പോൾ അവന്റെ മനസ്സ് ഒരു നിമിഷം പാതറാതിരുന്നില്ല. ഉത്തമായായ ഭാര്യ ഉണ്ടായിട്ടും രഹസ്യക്കാരിയോടൊത്ത് കള്ളവെടിക്ക് പോകാൻ വെമ്പി നിൽക്കുന്ന ഒരു ഭർത്താവിന്റെ വിങ്ങൽ. പക്ഷെ പെട്ടെന്ന് മനസ്സിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന കോകിലയുടെ മുഖം ആ ഒരു നിമിഷത്തെ വികാരജ്ജ്വാലയിൽ ജലധാര നടത്തി. താൻ ജീവിതത്തിൽ കണ്ടിട്ടുള്ള പല പെണ്ണുങ്ങളും പ്രേമം എന്ന ഊഷ്മളമായ വികാരത്തെ, അതിന്റെ പ്രകൃതിദത്തമായ ന്യായത്തെ പുച്ഛിച്ച്, അടച്ചുറപ്പുള്ള മുറിയിൽ രണ്ടു പേർ തമ്മിൽ മാംസമുരഞ്ഞുണ്ടാകുന്ന വികാരത്തെ പ്രണയമായും, തന്മൂലമുണ്ടാകുന്ന സ്വകാര്യതയെ അഭിനിവേശമായും തെറ്റിദ്ധരിച്ചിരുന്ന ജെനുസുകളായിരുന്നു. അന്ന അതിൽ ഒരാൾ മാത്രം.

പിന്നാലെ പടിയിറങ്ങി ഓടി വന്ന സോണി സ്കൂളിലെ തന്റെ കൂടപ്പിറപ്പിന്റെ തോളിൽ പിടിച്ചു നിന്നു. “പൂജ…, വീട്ടിലേക്കണോ? “അല്ല അമ്പലത്തിലേക്കാ” സോണിയെ കളിയാക്കിച്ചിരിച്ചു കൊണ്ട് ഇരുവരും നടന്നു നീങ്ങി. സോണി ആകെ ചമ്മിയെങ്കിലും അവളുടെ ഓരോ ചെയ്തികളും തന്നോടുള്ള പ്രണയസൂചകമാണെന്ന പോലെ കരുതി അവളെത്തന്നെ നോക്കി ചിരിച്ചുകൊണ്ട് തന്റെ മുടി മാടിയൊതുക്കി. ആ പൊട്ടൻകഴുവേറിയുടെ കാട്ടായം കണ്ട് ജിതിന്‌ കലി വന്നു. പാവം, തന്റെ ഒരേയൊരു സുഹൃത്ത്, തന്റെ ആത്മമിത്രം…. ഇല്ല, ഒരു കൂത്തിച്ചിമോള് കാരണവും അവൻ കരയാൻ പാടില്ല. അവൻ പാവമാണ്. അവൻ കുണ്ടിലും കുഴിയിലും ഒന്നും ചെന്നു ചാടാതെ നോക്കേണ്ടത് തന്റെ കടമയാണ്.

സോണിയുടെ കൂടെ പുറത്തേക്ക് നടക്കുന്നതിനിടയിൽ ജിതിൻ ചിന്തിച്ചു.

പക്ഷെ, പെണ്ണിന്റെ പേരിൽ പല നല്ല സുഹൃദ്ബന്ധങ്ങളും വേർപിരിഞ്ഞിട്ടുള്ളത് താൻ നേരിൽ കണ്ടിട്ടുണ്ട്. അവന്റെ മനസ്സിലേക്ക് അപ്പോൾ ഓടിയെത്തിയത് ഫ്രണ്ട്സ് സിനിമയിൽ ജയറാമും മുകേഷും കൂടെ അടികൂടുന്ന രംഗമാണ്. സൂക്ഷിക്കണമല്ലോ!!! നാവോന്നു പിഴച്ചാൽ, സോണിയെ പിരിയുന്ന കാര്യം അവന് ചിന്തിക്കാൻ പോലും കഴിയില്ല. “അളിയാ സോണി… എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടാർന്നു.” “ആണോ അളിയാ, എനിക്കും നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.” “ആഹാ, എന്നാ നീ പറ” “ഹേയ്, നീയാദ്യം പറ. ഞാൻ ഉദ്ദേശിച്ചത് തന്നാണെങ്കിൽ, നീയാദ്യം പറഞ്ഞാലേ ആ ഒരു ഇതുള്ളൂ…” “നീയുദ്ദേശിക്കുന്നത്…. അതല്ല, ഇത്…. അളിയാ, നീയെന്നേ തെറ്റിദ്ധരിക്കരുത്. ഞാൻ പറയുന്നത് ശാന്തമായിട്ട് കേൾക്കണം. “ “നീ പറ….” “ഇതു നമ്മളെ സംബന്ധിച്ച കാര്യമല്ല. പക്ഷെ നിന്നെ സംബന്ധിച്ച കാര്യമാണ്. നമ്മുടെ പൂജയില്ലേ?” “പൂജയുണ്ട്. പൂജയുണ്ടല്ലോ? പൂജക്കെന്താ?” “അളിയാ… പൂജ…” “മൈരേ പൂജയെ നിനക്കിഷ്ടമാണെന്നു മാത്രം പറയല്ലേ.” “അയ്യട… ഇഷ്ടപ്പെടാൻ പറ്റിയ ചള്ക്ക്…” “എടാ അങ്ങനെന്തേലും മോഹമുണ്ടെങ്കിൽ അതങ്ങു കളഞ്ഞേരെ. അവള് വെറും വെടിയാണളിയാ….” “അല്ലേലും നീ നോക്കുന്ന പെണ്ണിനെ ഞാൻ…. “പെട്ടെന്ന് ജിതിൻ കേട്ടത് വിശ്വാസം വരാത്ത പോലെ സോണിയെ നോക്കി. “അപ്പൊ നിനക്കെല്ലാം അറിയാമായിരുന്നോ?” “പിന്നെ അറിയാണ്ടിരിക്കാൻ ഞാനെന്താ പൊട്ടനാ?” അവളും കിരണും തമ്മിലുള്ള എല്ലാ സെറ്റപ്പും അറിയാം.” “അളിയാ നീയപ്പോ മുതലാക്കാൻ തന്നെ?” “അല്ല മച്ചമ്പീ, അവളെ എനിക്ക് ശെരിക്കും ഇഷ്ടമാണ്. “ ജിതിന്‌ ഒന്നും മനസ്സിലായില്ല. “നീ എന്തൊക്കെയാ ഈ പറയണേ? എനിക്ക് ഒന്നും അങ്ങോട്ട് ഇറങ്ങുന്നില്ല.” “അവളെ ആദ്യം കണ്ടപ്പോ മുതലേ എനിക്കിഷ്ടാണ് അളിയാ. ഇഷ്ടപ്പെട്ട പെണ്ണിനെപ്പറ്റി എങ്ങിനെയാ അളിയാ പോക്കാണെന്നൊക്കെ പറയുന്നേ? അതാ ഞാൻ നിന്നോട് അതിനെപ്പറ്റി നിന്നോട് അത്ര കാര്യമായി ഒന്നും പറയാഞ്ഞേ. നീ പൊറുക്കളിയാ.” ഒന്നും സംഭവിക്കാത്തത് പോലെ സോണി അതു പറയുമ്പോഴും അവന്റെ ഉള്ളിൽ ഒരു നീറ്റലുണ്ടെന്ന് അവന്റെ മുഖത്തു നിന്ന് ജിതിൻ വായിച്ചെടുത്തു. സോണി പറയാൻ കൊള്ളില്ലാത്തത് എന്തോ പറഞ്ഞത് പോലെ വിഷയം മാറ്റി. “ഇന്ന് കോകില മിസ്സ് നേരത്തെ പോയല്ലേ?” “മം….” “ആഹാ… മൂഡ് പോയല്ലോ? നീ തൽക്കാലം എനിക്ക് കമ്പനി താ.” “അളിയാ… ഒരു കാര്യം ചോദിക്കട്ടെ?”

“നീ കൊറേ നേരമായല്ലോ , ഒരുമാതിരി പെണ്ണുങ്ങളെപ്പോലെ, അതു ചോദിക്കട്ടെ, ഇതു ചോദിക്കട്ടെ എന്നൊക്കെ പറയുന്നു? എന്താണേലും പറ.
നീ ഉച്ചക്ക് മിസ്സിങ് ആയത് ആരും ചോദിച്ചിട്ടുമില്ല, അന്വേഷിച്ചിട്ടുമില്ല. നീ നല്ല ഫേമസ് അണല്ലോടേയ്… സത്യത്തിൽ എന്താ നടന്നത്? നീയെവിടെപ്പോയതാ? അതോ നിന്നെ പിന്നേം ആരെങ്കിലും പൂട്ടിയിട്ടോ? “ “ഞാൻ കോകില മിസ്സിനോട് സംസാരിക്കാൻ വേണ്ടി ലാബിൽ…” അവൻ കോകിലയെ ഉമ്മ വച്ചതൊഴികെ ബാക്കിയെല്ലാം പറഞ്ഞു. ചില ഭാഗങ്ങൾ അവനെ ഇക്കിളിപ്പെടുത്തിയെങ്കിലും ഇതിനെല്ലാം മറ്റൊരു വശം കൂടിയുണ്ടല്ലോ എന്നാലോചിച്ച് സോണി കണ്ണു മിഴിച്ചു. “ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചത്… മച്ചമ്പീ… എന്റെ സ്ഥാനത്ത് നീയാണെങ്കിൽ എന്തു ചെയ്യും?” “ചോദിക്കാനുണ്ടോ, ഞാൻ എന്റെ തന്നെ കരണത്തടിച്ച് സമസ്ഥാപരാധങ്ങളും പൊറുക്കാൻ കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ച പഠിപ്പ് നിർത്തി വീട്ടിലിരിക്കും.” “ശെരി. എല്ലാം മായ്ച്ചു കള. ഞാൻ വേറൊരു രീതിയിൽ ചോദിക്കാം. മം… നിനക്ക് സ്വന്തമാണെന്നു നീ വിശ്വസിക്കുന്ന ഒന്ന്. അത് നിന്റെ കൈപ്പിടിയിലുണ്ട്. പക്ഷെ, സ്വന്തമാക്കാൻ കഴിയുന്നില്ല. നിനക്കാണെങ്കിൽ അതില്ലാതെ പറ്റില്ല. നീയാണേൽ എന്തു ചെയ്യും??? “അതിന് കയ്യിലൊണ്ടെങ്കിൽ സ്വന്തം പോലെ തന്നല്ലേ?” “അല്ലളിയാ കൈപ്പിടിയിൽ ഒതുക്കുന്നതും സ്വന്തമാക്കുന്നതും രണ്ടും രണ്ടാണ്. നിനക്കത് കുറച്ചു കാലം കഴിഞ്ഞ് മനസ്സിലാവും.” “ഹോ….. അവന്റെ ഒരു കഞ്ചാവ് സാഹിത്യം. എന്തായാലും… ഇതിൽ കൂടുതൽ ചിന്തിക്കാനെന്തിരിക്കുന്നു?” “ഒന്നുമില്ലേ?” “ഒന്നുമില്ലളിയ, നിനക്ക് സ്വന്തമാക്കണം എന്ന് തോന്നുന്നതിന് വേണ്ടി നീ പൊരുതണം. സ്വന്തമാവുന്നത് വരെ. അതു നിനക്കുള്ളതാണെങ്കിൽ എത്ര നാൾ കഴിഞ്ഞാലും എന്തു തന്നെയായാലും അത് നിന്നിലേക്ക് തന്നെ വന്നു ചേരും.” ‘നീ പൊരുതണം. സ്വന്തമാവുന്നത് വരെ’… ആ വാചകം ഒരായിരം തവണ തന്റെ കർണ്ണപുടങ്ങളിൽ അലയടിക്കുന്നത് പോലെ തോന്നി ജിതിന്‌. തന്റെ കൂടെ തന്റെ സൈക്കിളും ഉന്തി നടക്കുന്ന സോണിയെ ആദ്യം കാണുന്നത് പോലെ അവൻ നോക്കി. വാ തുറന്നാൽ വേകിളിത്തരം മാത്രം പറഞ്ഞിരുന്ന തന്റെ പഴയ സോണി തന്നെയാണോ ഇത്? അല്ലാ എന്നവന് തോന്നി. കാരണം ആ സംഭാഷണം കഴിഞ്ഞ് ഇരുവരും രണ്ടു വഴിക്ക് പിരിയുന്നത് വരെ അവർക്കിടയിലെ നിമിഷങ്ങൾ മൂകമായിരുന്നു. കാർമേഘങ്ങൾ ഇരുണ്ടുകൂടി മാനം കറുത്തു. പിന്നിൽ, ക്ലാസ്സ് മുറിയുടെ ഒരു കോണിൽ ചതച്ചരക്കപ്പെട്ട ഒരു പനിനീർപ്പൂവ് ആരുമറിയാതെ നിശബ്ദം തേങ്ങി. “ജിതിൻ, യൂ ആർ മേക്കിംഗ് നോ പ്രോഗ്രാസ്. ആർ യു സ്റ്റക്ക് സംവേയർ? ഐ ഡോണ്ട് നോ ഇഫ് യു കാൻ ഹാൻഡിൽ ദിസ് പ്രോജക്ട് എനി മോർ. തനിക്കെന്തു പറ്റി? ഓഹ് ജിതിൻ, ഹൗ ലോ യൂ ഹാവ് ഫോള്ളൻ… ജിതിൻ, ജിതിൻ….
. ജിതിൻ!!!!!!” ജിതിൻ അവന്റെ കട്ടിലിൽ നിന്നും ഞെട്ടിയെണീറ്റു. ഓഹ്… സ്വപ്നമായിരുന്നോ? ജിതിന്റെ മേലധികരി കുരുവിളയുടെ സന്ദർശനം സ്വപ്നത്തിലൂടെയായിരുന്നെങ്കിലും അവന്റെ ഹൃദയമിടിപ്പ് കൂട്ടി. അവരൊക്കെ ഇപ്പൊ എന്തെടുക്കുകയായിരിക്കും? സമയം വന്നതോ അതോ പോയതോ? തന്റെ ശരീരത്തിന് ഇപ്പൊ എന്തു സംഭവിച്ചു കാണും? ഒരുപാട് ആലോചിച്ചു ശീലമല്ലാത്ത മനസ്സിനെ അവൻ ചിതഭ്രമത്തിന് വിട്ടു കൊടുക്കാതെ ഉറങ്ങാൻ ശ്രമിച്ചു. ടൈം പീസിൽ നോക്കിയപ്പോൾ മണി ഒന്ന്‌. വെളുപ്പിനേ വെറുപ്പിച്ചു. നല്ല ക്ഷീണം കാരണം തലേന്ന് നേരത്തെ ഉറങ്ങിയതാണ്. ജിതിൻ പുതപ്പെടുത്ത് തല വഴി മൂടി പുതച്ചു കിടന്നു.

പിറ്റേന്ന് അമ്മ ചുട്ടു കൊടുത്ത ദോശയും മുളക്‌ചമ്മന്തിയും വാരിയടിച്ച്‌ അളവിൽ കവിഞ്ഞ സ്നേഹം കാണിക്കാനെന്നോണം ഇരു കവിളുകളിലും മാറി മാറി ചുംബനങ്ങളർപ്പിച്ച്, അച്ഛനോട് പുഞ്ചിരിച്ച്, കണ്ണു കൊണ്ട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി പൂന്തോട്ടത്തിനു മുന്നിലെത്തിയപ്പോൾ മൈര്, ഒരൊറ്റ പൂവില്ല. ഇന്നലേക്കൂടെ മൊട്ടു വിടർന്ന നാലഞ്ചു റോസ കണ്ടു വച്ചിരുന്നതാണല്ലോ? ഇപ്പൊ എവിടെ? “അമ്മേ…. അമ്മാ…!!!!” അവൻ പുറത്തു നിന്ന് കീറിപ്പൊളിച്ചു. “എന്താണെന്ന് ഒന്ന് നോക്കിക്കൂടെ മനുഷ്യാ?” ഈറൻ മുടി തോർത്തു ചുറ്റി കെട്ടി വെച്ച് കയ്യിൽ സോപ്പുപതയുമായി പ്രഭാകരനെ ശകാരിച്ചു കൊണ്ട് അംബിക മുറ്റത്തേക്ക് ഓടി വന്നു. “എന്താടാ ദർമ്മക്കാരാ? എന്താ പറ്റിയെ?” “ഇതെന്താ അമ്മേ, ഒരൊറ്റ പൂവില്ലല്ലോ? എവടെ? എവിടെപ്പോയി എല്ലാം?” “വല്ല പശുവും തിന്നു കാണും” “ഇവിടെ എനിക്കറിയാവുന്ന പശു ഒന്നേയുള്ളൂ. എന്നാപ്പിന്നെ പൂ മാത്രമാക്കിയതെന്തിനാ? ചെടി കൂടെ അങ്ങു തിന്നോളാരുന്നില്ലേ?” ജിതിൻ ചൊടിച്ചു. “ടാ ടാ… നീ അടി മേടിക്കും. രാവിലെ അപ്പുറത്തെ വിലാസിനിച്ചേച്ചി ചോദിച്ചതാ, അവർക്ക് അമ്പലത്തിൽ കൊണ്ടൊവാൻ. ഭഗവാന്റെ കാര്യത്തിനല്ലേ? ദാ അപ്പുറത് ജമന്തി നിൽപ്പുണ്ടല്ലോ? ഇന്ന് നീ അതു കൊണ്ടു പോ.” “എനിക്ക് വേണ്ട ജമന്തീം കുമന്തീം ഒന്നും. ഞാൻ പോവാ.” “സത്യം പറയടാ നീയീ പൂവ് കൊണ്ടു പോവുന്നത് ടീച്ചേർന് കൊടുക്കാൻ തന്നാണോ?” “പൊന്ന് അംബികാമ്മെ, സത്യം. വേണേൽ സോണിയോട് ചോദിക്ക്.” അവൻ സൈക്കിളിൽ കയറി ചവുട്ടി നീങ്ങി. “സോണിയല്ലേ? ആഹ്…ആ കുരുപ്പിനെ എന്റെ കയ്യിൽ കിട്ടും. അപ്പൊ രണ്ടു പേർക്കും ഞാൻ ചോദിക്കാതെ തരാം സമ്മാനം.” വയറു വേദനയാണെന്നു സോണിയോട് കള്ളം പറഞ്ഞ്‌ ജിതിൻ അസംബ്ലിക്ക്‌ പോവാതെ ഡെസ്കിൽ തല ചായ്ച്ചു കിടന്നു. കോകിലയെ അഭിമുഖീകരിക്കാൻ, അവളുടെ മുഖത്ത് നോക്കാൻ അവൻ ആശക്തനായിരുന്നു.
എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോൾ അന്ന അവന്റെ അടുത്തു ചെന്ന് അവന്റെ തലയിൽ തലോടി. “സുഖമില്ലേ ജിത്തൂ…” “സാരമില്ല, ഞാൻ കുറച്ചു നേരം തനിച്ചു കിടക്കട്ടെ അന്ന…” അവൾ ഒന്നും മിണ്ടാതെ നടന്നു പോയി. സ്കൂളിലെ പ്യൂൺ കം അടിച്ചുതളിക്കാരി മറിയ ചേച്ചി എല്ലാവരും അസംബ്ലിക്കിറങ്ങിയോ എന്ന് ഉറപ്പു വരുത്താൻ പതിവ് പോലെ ഓരോ നിലയിലും കയറി അവന്റെ ക്ലാസ്സിലും എത്തി. “ജിതിനെന്താ അസ്സംബ്ലിക്ക് പോയില്ലേ?” “വയറു വേദനയാ ചേച്ചീ, പോയില്ല.” “അതെന്താ അസംബ്ലി സമയത്ത് ഒരു വയറുവേദന? സാധാരണ പെണ്പിള്ളേരാ ഇങ്ങനെ വയറും പൊത്തി ഇരിക്കാറ്. നിനക്കങ്ങനെയൊന്നും ഇല്ലല്ലോ?” ഈ പൂറിത്തള്ള പുച്ഛിച്ചതാണോ അതോ കോമഡി പറഞ്ഞതോ? ജിതിന്‌ സംശയമായി. “ഇങ്ങനെ ഒക്കെ ഇരിക്കണമെങ്കിലേ കത്രീനാ മാഡത്തിന്റെ അനുവാദം വേണം.” “അറിയാം മാറിയ ചേച്ചീ. ഞാൻ കുറച്ചു നേരം ഇരുന്നോട്ടെ. പ്ലീസ്, വയ്യാഞ്ഞിട്ടാ.” “മം…” അവർ മൂളിക്കൊണ്ട് പുറത്തേക്ക് പോയി.

“ഇന്ന് കോകില മിസ്സ് വന്നിട്ടില്ല അളിയാ.” അസംബ്ലി കഴിഞ്ഞു വന്ന സോണി വാർത്തയെത്തിച്ചു. “ഓഹ്… എനിക്ക് തോന്നി ഇന്ന് വരില്ലായിരിക്കുമെന്ന്.” പ്രതീക്ഷകൾ ഉള്ളിൽ ഒളിപ്പിച്ച് അവൻ സോണിയോട് അഭിനയിച്ചു. സോണി തിരിച്ചൊന്നും പറയാനോ അവനെ ആശ്വസിപ്പിക്കാനോ ശ്രമിച്ചില്ല. ഇടവേളകളിലൊന്നും അവൻ പുറത്തിറങ്ങിയതുമില്ല. മൂത്രമൊഴിക്കാൻ അല്ലാതെ. താൻ ചെയ്‌ത തെറ്റിന്റെ കാഠിന്യം അവനെ തളർത്തിതുടങ്ങിയത് അവനറിഞ്ഞു. വൈകീട്ട് ക്ലാസ് വിട്ട് നടന്നു നീങ്ങുന്നതിനിടയിൽ അവൻ സോണിയോട് പറഞ്ഞു, “സോണിമോനെ, നീയങ്ങോട്ട് നോക്കിയേ” അവൻ കോമ്പൗണ്ടിനുള്ളിൽ നിന്നിരുന്ന പ്ലാവിന് കീഴേക്ക് വിരൽ ചൂണ്ടി. “ആ പ്ലാവിനും ഏകാന്തതയാണ് മച്ചമ്പീ, കൂട്ടിനാരും ഇല്ലാതെ.” “എടാ കടുപ്പൊട്ട കഴുവേറീ, അതല്ല. എന്റെ സൈക്കിൾ കാണുന്നില്ല. ആ പ്ലാവിന്റെ ചോട്ടിലാ വെച്ചേ.” “ആ, ശെരിയാണല്ലോ? സൈക്കിളെവിടെ?” “ബെസ്റ്റ്. വാ നോക്കാം.” സംഭവിച്ചേക്കാവുന്ന കാര്യങ്ങളുടെ ഒരൂഹം വച്ച് അവർ ആദ്യം പോയത് സ്കൂൾ ഗ്രൗണ്ടിലേക്കാണ്. അവിടെ സ്കൂളിൽ നിന്നും കാണാൻ സാധിക്കാത്ത വിധം മതിൽ കെട്ടി മറച്ചിരുന്ന ഭാഗത്തേക്ക് കറങ്ങി ചെന്നപ്പോൾ അവിടെ നിഖിലും കിരണും ജിതിന്റെ സൈക്കിളിന്റെ കാറ്റഴിച്ചു വിടുകയായിരുന്നു. ഫൈസൽ അതും നോക്കി ഒരു സ്റ്റമ്പും പിടിച്ച് ചിരിച്ചു നിൽക്കുന്നു. “ടാ ടാ….” ജിതിൻ ബാഗ് വലിച്ചെറിഞ്ഞ് ഒച്ചയെടുത്തുകൊണ്ട് ഓടിച്ചെന്നു. സോണി അല്പം മടിച്ചിട്ടാണെങ്കിലും അവന്റെ പുറകെ ഓടി. കാറ്റഴിച്ചു കൊണ്ടിരുന്നവന്മാർ എണീറ്റ് ജിതിൻ അടുത്തെത്തുന്നത് നോക്കി നിന്നു. “ഫൈസലെ, എനിക്കിപ്പോ നിന്നോട് മുട്ടാനുള്ള മനസികാവസ്ഥയല്ല. നീയെന്നെ വെറുതെ വിട്.” “അതിന് ഞാനെന്തു ചെയ്തു ജിത്തുമോനെ? അല്ല, അങ്ങനെയല്ലേ നിന്നെ ആ സ്ലട്ട് വിളിക്കുന്നേ? ജിതിന്റെ കണ്ണുകളിൽ തീ പാറി. അവൻ മിന്നാൽവേഗത്തിൽ എഴുന്നേറ്റ് ചെന്ന് ഫൈസലിന്റെ വയറു നോക്കി ആഞ്ഞു ചവിട്ടി. “ആ…” വല്ലാത്തൊരു ഒച്ചയോടെ ഫൈസൽ പുറകിലേക്ക് മറിഞ്ഞു. “അവളെപ്പറ്റി ഒരക്ഷരം മിണ്ടിയാലുണ്ടല്ലോ” അതേനേരം നിഖിൽ ജിതിന്റെ പിന്നിലൂടെ ചെന്ന് ജിതിന്റെ തോളിലൂടെ കയ്യിട്ട് കൈകൊണ്ടു അവന്റെ കഴുത്തിറുക്കി പൂട്ടിട്ടു. കിരൺ ജിതിന്റെ അടിവയറ്റിൽ ആഞ്ഞിടിച്ചു കൊണ്ട് അവന്റെ കാലുകൾ രണ്ടും കൂട്ടി കെട്ടിപ്പിടിച്ചു. പെട്ടെന്നുള്ള നീക്കത്തിൽ ജിതിൻ ഒന്ന് പകച്ചു. ശ്വാസം മുട്ടി തുടങ്ങിയ ജിതിൻ കഴുത്തിൽ ഇറുക്കിയ നിഖിലിന്റെ കൈകൾ വിടുവിക്കാൻ ഒരു വിഫല ശ്രമം നടത്തി. ഇതെല്ലാം കണ്ട് അന്ധാളിച്ചു നിന്ന സോണി അവനെ സഹായിക്കാൻ മുന്നോട്ടാഞ്ഞപ്പോൾ വീഴ്ചയിൽ നിന്നും എണീറ്റു വരുന്ന ഫൈസലിനെ കണ്ട് അനക്കം നിലച്ചു. “ഞാൻ ഒന്നുമില്ലെങ്കിലും നിന്നെക്കാൾ രണ്ടു വയസ്സിന് മൂത്തതല്ലേ മോനെ… മൂത്തവരെ തല്ലാൻ പാടുണ്ടോ? ഏ?”

ഫൈസൽ ഒരു വഷളച്ചിരിയോടെ പറഞ്ഞു. ജിതിൻ നിസ്സഹായനായി എന്നു മനസ്സിലാക്കി അവൻ അനുയായികളോട് കണ്ണു കാണിച്ചു. അവനെ വിട്ടവർ പെട്ടെന്ന് ഒഴിഞ്ഞു മാറിയപ്പോൾ ഫൈസൽ അടുത്ത ക്ഷണം ഓടിച്ചെന്ന് ജിതിന്റെ മുഖത്താഞ്ഞിടിച്ചു. പെട്ടെന്ന് തല കറങ്ങിയ ജിതിൻ സൈക്കിളോട് കൂടി പിന്നിലേക്ക് വീണു. “ഫൈസലെ, വേണ്ട, വിട്ടേര്… അവൻ ഇനി ഒന്നിനും വരില്ല പ്ളീസ്.” സോണി അനുനയം പരീക്ഷിച്ചു. “പൂറിമോനെ, നിനക്കുള്ളതും വച്ചിട്ടുണ്ട്. നീ കളിയാക്കിച്ചിരിക്കും. അല്ലെടാ..” ഫൈസൽ സോണിയുടെ നേരെ തിരിഞ്ഞത് കണ്ട് ജിതിൻ എണീക്കാൻ ശ്രമിച്ചു. അതു കണ്ട് ഫൈസൽ ജിതിന്റെ വയറു നോക്കി തൊഴിച്ചു. കയ്യിൽ നിന്നും തെറിച്ചു പോയ സ്റ്റമ്പ് പെറുക്കിയെടുത്ത് ജിതിന്‌ നേരെ അടിക്കാൻ ഓങ്ങി. “ഫൈസൽ!!!!” വിളി കേട്ട് ഫൈസൽ പെട്ടെന്ന് തിരിഞ്ഞു നോക്കി. വിദ്യ മിസ്സ്‌ കലിച്ചു തുള്ളി അവർ നിൽക്കുന്നിടത്തേക്ക് നടന്നു വന്നു. ഫൈസൽ ഉദ്യമം നിർത്തി സ്റ്റമ്പ് വലിച്ചെറിഞ്ഞ് മാറി നിന്ന് അവരെ ആലോസരത്തോടെ നോക്കി. ജിതിൻ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ പൊടി തട്ടി എണീറ്റു. “എന്താ ഫൈസൽ ഇതൊക്കെ? നിങ്ങളൊക്കെ തല്ലു കൂടി ചാകാൻ വേണ്ടിയാണോ സ്കൂളിലേക്ക് വരുന്നത്? ഞാനിത് കത്രീനാ മേഡത്തിനോട് റിപോർട്ട് ചെയ്യും.” “ഓഹ്… കച്ചറിന മേടം. ശെരി ശെരി…. വാടാ…” ഫൈസൽ ജിതിനെ തറപ്പിച്ചു നോക്കി കൂടെയുള്ളവരെയും കൂട്ടി നടന്നു നീങ്ങി. “സോണി, സ്കൂൾ വിട്ടിട്ട് സമയം കുറെയായില്ലേ, നീ വീട്ടിൽ പോവാൻ നോക്ക്.” വിദ്യയുടെ ആജ്ഞ കേട്ട് സോണി ജിതിനേ നോക്കി അല്പനേരം നിന്നിട്ട് തിരിച്ചു പോയി. പുറകെ പോകാൻ ഒരുങ്ങിയ ജിതിനേ വിദ്യ പിടിച്ചു നിർത്തി. “ചോര വരുന്നുണ്ടല്ലോ,” അവന്റെ മുഖം പിടിച്ചു ചരിച്ചു നോക്കിക്കൊണ്ട് വിദ്യ പറഞ്ഞു,” വാ മരുന്നു വച്ചു തരാം.” ജിതിൻ കടവായിൽ നിന്ന് വായിലേക്ക് കിനിഞ്ഞ ചോരയുടെ ഗന്ധവും രുചിയും നിലത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് വിദ്യയുടെ പുറകെ നടന്നു. സ്റ്റാഫ് റൂമിലെ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും കോട്ടൻ എടുത്ത് അവന്റെ ചുണ്ടിലെ മുറിവിൽ ഒപ്പി. “ചുണ്ടിലെ മുറിവല്ലേ, പെട്ടെന്ന് പൊറുത്തോളും. ഇത്ര ചെറിയ മുറിവിന് മരുന്നൊന്നും വേണ്ട.” ജിതിൻ അപ്പോളും തിരിച്ചൊന്നും മിണ്ടാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു. ബാഹ്യമായ മുറിവുകളോ വേദനയോ അല്ല അവന്റെ നിശ്ശബ്ദതക്ക് ഹേതു എന്ന് വിദ്യ മനസ്സിലാക്കി. “നിന്റെ ബാഗ് എവിടെ, എടുത്തിട്ട് വാ, എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട്.” ജിതിൻ ചെന്ന് സ്കൂൾ ഗ്രൗണ്ടിൽ അവൻ ഊരിയെറിഞ്ഞ ബാഗും തോളിലിട്ട് കാറ്റ്‌ പോയ സൈക്കിളും ഉന്തി തിരികെ വരുമ്പോഴേക്കും വിദ്യമിസ്സ് അവരുടെ ബാഗും തോളിൽ തൂക്കി അവനെ കാത്തു നിൽപ്പുണ്ടായിരുന്നു. “വാ, എന്റെ കൂടെ നടക്ക്‌.” അവർ നടന്നു തുടങ്ങിയപ്പോൾ വിദ്യ സംസാരിച്ചു തുടങ്ങി. “ജിത്തൂ, നിന്നോട് ഞാനിപ്പോ സംസാരിക്കുന്നത് ഒരു ടീച്ചർ ആയിട്ടല്ല. ഒരു ഫ്രണ്ട് എന്ന നിലയിലാണ്.” വിദ്യ മിസ്സ്‌ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് അവന് മനസ്സിലായി. ‘അപ്പനും അമ്മേം കഷ്ടപ്പെട്ടല്ലേ സ്കൂളിൽ അയക്കുന്നത്, അവർ നിന്നെ ബുദ്ധിമുട്ടിയല്ലേ പഠിപ്പിക്കുന്നത്, ഇങ്ങനെ തല്ലു കൂടി നടന്നാൽ ഭാവിയെന്താവും… സ്ഥിരം ക്ലിഷേ. ആ അവസ്ഥയിലും അവനൊന്ന് പുഞ്ചിരിച്ചു. “കോകില എന്നോടെല്ലാം പറഞ്ഞു.” ജിതിന്റെ ഹൃദയം ഒരു നിമിഷത്തേക്ക് മിടിപ്പ് നിർത്തി. പുറത്തേക്കുള്ള വഴി നടന്നു തീർക്കാൻ മറന്ന പോലെ അവൻ നിന്നു. അവന്റെ തലച്ചോർ, അവന്റെ ശരീരത്തിലുടനീളം ജാഗ്രതാ സന്ദേശങ്ങൾ അയച്ചു തുടങ്ങി. ഇപ്പൊ ഒരു മഴ പെയ്തെങ്കിൽ ഈ സംഭാഷണം ഇവിടെയവസാനിപ്പിച്ച് ഓടാമായിരുന്നു എന്നവന് തോന്നി.

“ഞാൻ നിന്നെ കുറ്റപ്പെടുത്താൻ ശ്രമിക്കില്ല. എന്നാൽ നീ ചെയ്തതിനെ ന്യായീകരിക്കാനും എനിക്കാവില്ല. ഞാനിന്ന് പോരുമ്പോൾ കോകിലക്ക് ചെറിയ പനിയുണ്ടായിരുന്നു. അതാ മിസ്സ്‌ ഇന്ന് വരാതിരുന്നെ.” എല്ലാം കേട്ട് മിണ്ടാതെ നിൽക്കാനേ ജിതിന്‌ കഴിഞ്ഞുള്ളു. ഒന്നും തിരിച്ചു പറയാനോ, അവരെ ഒന്നും അറിയിക്കാനോ അവൻ മുതിർന്നില്ല. “ജിത്തൂ, നിന്നോട് കോകില കുറച്ച് ഫ്രീയായി പെരുമാറി, അടുത്തിടപഴകി. നിന്റെ പ്രായത്തിലുള്ള ഒരു പയ്യൻ ആ പെരുമാറ്റത്തെ തെറ്റിദ്ധരിക്കും. ഇറ്റ് ഇസ് നാച്ചുറൽ. പക്ഷെ നീ ചെയ്തത് കുറച്ച് കടന്നു പോയി.” ജിതിൻ നിന്ന് ഐസായി. അവനെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, നാവനങ്ങുന്നില്ല. “നീ പേടിക്കണ്ട. അവൾ ഇത് വേറെയാരോടും പറഞ്ഞിട്ടില്ല. ഞാനും പറയില്ല. പക്ഷെ നീയെനിക്ക് ഒരു വാക്ക് തരണം.” ജിതിൻ ചോദ്യഭാവത്തിൽ വിദ്യയെ നോക്കി. “നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടത്തിൽ കൂടിയാണ് നീ പൊയ്ക്കൊണ്ടിരിക്കുന്നത്. നിന്റെ മുന്നോട്ടുള്ള ജീവിതത്തെ തീരുമാനിക്കുന്നത് ഈ സമയമാണ്. ഇപ്പോൾ പഠിക്കുക എന്നല്ലാതെ മറ്റൊരു വിചാരവും നിന്റെ ഉള്ളിൽ ഉണ്ടാകാൻ പാടില്ല. നീ പഠിക്ക്. പഠിച്ച് നല്ല മാർക്ക് വാങ്ങി എല്ലാരേയും കൊണ്ട് നല്ലത് പറയിക്ക്. കോകിലക്ക് നീ കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സന്തോഷവും ഗുരുദക്ഷിണയും അതാണ്. എന്താ പറ്റ്വോ?” വിദ്യ കൈ നീട്ടി. ഉള്ളു നുറുങ്ങുന്ന വേദനയിലും ജിതിൻ മുഖത്തെ പുഞ്ചിരി മായ്ക്കാതെ വിദ്യയുടെ കയ്യിൽ തന്റെ കരതലം ചേർത്തു. വീട്ടിൽ ചെന്ന് കയറിയപ്പോൾ തൊട്ട് കേട്ട് തുടങ്ങിയ അമ്മയുടെ വേവലാതികൾക്ക് സ്കൂളിൽ മറ്റൊരു കുട്ടിയിമായി അബദ്ധവശാൽ കൂട്ടിയിടിച്ച് മുറിഞ്ഞതാണെന്നു പറഞ്ഞു സമാധാനിപ്പിച്ചു. എന്നാൽ ഉള്ളിലെ മുറിവുകൾ ‘അമ്മയെന്ന വൈദ്യൻ കണ്ടു പിടിച്ചാലോ എന്ന് പേടിച്ച് ഒരുപാട് പഠിക്കാനുണ്ടെന്ന് പറഞ്ഞ് അവൻ മുറിക്കകത്തു ചടഞ്ഞു കൂടി. കഴിക്കാൻ നേരമായപ്പോൾ ‘അമ്മ വന്നു വിളിച്ചു. അച്ഛൻ ജോലി കഴിഞ്ഞെത്തിയിരുന്നു. ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ ഇടക്കിടെ തന്റെ കീഴ്ചുണ്ടിലെ മുറിവിന് മേൽ വീഴുന്ന അച്ഛന്റെ നോട്ടം ഒരു പരിധി വരെ അവൻ കൈ കൊണ്ട് മറച്ചു. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൻ കൈ കഴുകി മുറിയിൽ കയറി കതകടച്ചു. എന്നാൽ മനസ്സിലെ ആന്തലിന് ശമനമുണ്ടായിരുന്നില്ല. സ്നേഹിക്കുന്ന പെണ്ണിന്റെ സ്വസ്ഥത താൻ കാരണം വേരറ്റു പോയി. ഒരു തരത്തിൽ പറഞ്ഞാൽ സ്വാർത്ഥനാണ് താൻ. തന്റെ കാര്യം മാത്രം കണക്കിലെടുത്ത് അവളുടെ കളങ്കമില്ലായ്മയെ മുതലെടുത്തവൻ. താൻ ഇനിയും ആ പഴയ കുട്ടിയിൽ നിന്നും ഏറെ വളരാനിരിക്കുന്നു. കഷ്ടം… ഓരോന്ന് ചിന്തിച്ചു കൂട്ടി കിടക്കയിലേക്ക് ചാഞ്ഞ അവൻ പതിയെ ഉറങ്ങിപ്പോയി. തന്റെ മുടിയിൽ എന്തോ അരിച്ചിറങ്ങുന്നത് പോലെ തോന്നിയപ്പോൾ അവൻ മിഴി തുറന്നു. പ്രഭാകരൻ, അവന്റെ അച്ഛൻ അവനെ വാത്സല്യത്തോടെ ഒരു നിമിഷം നോക്കി, ഭാവം മാറ്റി തിരിഞ്ഞു നടക്കാനൊരുങ്ങി. “അച്ഛാ” പ്രഭാകരൻ പെട്ടെന്ന് നിന്നു. തിരിച്ചു വന്ന് ജിതിന്റെ അടുത്തിരുന്നു. “അരുമായിട്ടാ സാറേ തല്ലുണ്ടാക്കിയത്? “അല്ലഛ, ഞാൻ ക്ലാസ്സിലെ ഒരു കുട്ടിയിമായി…” “മം… മതി. ആ ന്യായം നിന്റെ അമ്മയുടെ അടുത്ത് ചിലവാവും. ഞാൻ നിന്റെ പ്രായം കഴിഞ്ഞാടാ വന്നേ.”

“സോറി അച്ഛാ, കള്ളം പറയണം എന്ന് കരുതിയതല്ല. പിന്നെ, ഈ പറ്റിയത്തിന് പകുതി ഞാൻ കൂടെ ഉത്തരവാദിയാണ്.” “മം…” പ്രഭാകരൻ നീട്ടി മൂളി. “എനിക്ക് ഇതിന്റെ പുറകെ നടക്കാൻ താൽപര്യമില്ല അച്ഛാ. അച്ഛൻ ഇത് ആരോടും ചോദിക്കാനോ പറയാനോ നിൽക്കണ്ട. അമ്മയും അറിയണ്ട. ആ പാവം വെറുതെ ആധി പിടിക്കും. സ്നേഹിക്കുന്നവരുടെ കണ്ണു നിറയാതെ നോക്കേണ്ടത് നമ്മുടെ കടമയല്ലേ?” “ഹും… ആരോടും ഒരു വഴക്കിനും പോവാത്ത ആള്, തനിക്കെന്തു പറ്റിയെടോ? ഏ, ഇതിനും മാത്രം? പിന്നെ ആധി അമ്മയുടെ മാത്രം സ്വകാര്യ സ്വത്തല്ല. ഞാൻ തന്നോട് അളവിൽ കൂടുതൽ സ്നേഹം കാണിക്കാത്തത് കൊണ്ടും നിന്നോട് അങ്ങനെ കൂടുതൽ സംസാരിക്കാത്തത് കൊണ്ടും എനിക്ക് നിന്നെപ്പറ്റി വേവലാതി ഇല്ലെന്നല്ല. എല്ലാ മാതാപിതാക്കളേയും പോലെ മകൻ നന്നാവണമെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരളാടോ ഞാനും.” “അറിയാം അച്ഛാ. അതു കൊണ്ട് ഞാൻ തെക്കേപ്പാട്ടു പ്രഭാകരന് ഒരു വാക്ക് തരുന്നു. ജിത്തു നന്നായി പഠിക്കും. ആൻഡ് ഐ വിൽ മേക് യു പ്രൗഡ്. എനിക്ക് വേണ്ടി അച്ഛൻ നന്നായി കഷ്ടപ്പെടുന്നുണ്ട്. അച്ഛന് ജീവിതത്തിൽ അർഹിക്കുന്ന ഒരു റിട്ടയർമെന്റ്. വയസ്സായി ഇരിക്കുന്ന സമയത്ത് അച്ഛൻ ആഗ്രഹിക്കുന്ന സന്തോഷം. വിശ്രമം. അതു ഞാൻ സ്പോണ്സർ ചെയ്യുന്നു. ജിത്തൂന്റെ വാക്കാ. പ്രഭാകരൻ തെല്ലൊരത്ഭുതത്തോടെ ജിത്തുവിനെ നോക്കി. തന്റെ മകന് അല്പം പക്വത കൈവന്നിരിക്കുന്നു എന്ന് തോന്നി ആ അച്ഛന്റെ ഉള്ളം നിറഞ്ഞു. പ്രഭാകരൻ അവന്റെ അടുത്തു നിന്നും എണീറ്റ് പോവാനൊരുങ്ങി. “പിന്നെ, നിന്നെയിങ്ങനെ തല്ലു കൊള്ളിക്കാനല്ല ഞങ്ങൾ വളർത്തുന്നെ. ഇനിയെന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചെന്നറിഞ്ഞാ…” ജിത്തു അച്ഛനെ നോക്കി പുഞ്ചിരിച്ച് ഇല്ല എന്ന് കണ്ണടച്ചു കാട്ടി. ‘എന്റെ മോൻ നന്നായി വരും. കാക്കണേ ദൈവേ…’ പ്രഭാകരൻ നിറഞ്ഞ മനസ്സോടെ മുറി വിട്ടിറങ്ങി. ‘ഇനിയില്ല. ഇനി ഒന്നിനുമില്ല. ഞാൻ എവിടെ നിന്നാണോ വന്നത് അങ്ങോട്ടേക്ക് തന്നെ തിരിച്ചയ്ക്ക് ദൈവമേ…. ഇതോടെ കോകിലയുടെ ചാപ്റ്റർ തീർന്നു. അവൾ, അവൾ ഇനിയും വേദനിക്കുന്നത് കാണാനുള്ള കെൽപ്പെനിക്കില്ല.’ കൺകോണിലൂടെ ഒലിച്ചിറങ്ങിയ മിഴിനീരിന്റെ ചൂടാറും മുൻപ് അവൻ ഉറങ്ങി. പിറ്റേന്ന്, സ്കൂൾ അസ്സംബ്ലിക്കിടയിൽ അവൻ പതിവ് പോലെ ആ മുഖം തിരഞ്ഞെങ്കിലും കാണാനായില്ല. പക്ഷെ, നിരാശകാമുകന്റെ മുഖപടം അവനിഷ്ടമായിരുന്നില്ല. അവന്റെ ശരീരം എത്ര ബാലിശമായിരുന്നെങ്കിലും, കൈമോശം വന്നു എന്ന് വിചാരിച്ച മനസ്സിന്റെ ദൃഢത അവൻ ഒറ്റ രാത്രി കൊണ്ട് തിരിച്ചു പിടിച്ചിരുന്നു. എന്നാലും സ്റ്റാഫ് റൂമിന് മുന്പിലെത്തിയപ്പോൾ അവളെ തിരഞ്ഞു നോക്കാൻ മനസ്സ് വെമ്പിയത് അവൻ കഷ്ടപ്പെട്ട് അടക്കിനിർത്തി. തന്റെ സുഹൃത്തിനെ പഴയത് പോലെ തിരിച്ചു കിട്ടിയതിൽ സോണിയും സന്തുഷ്ടനായിരുന്നു. തമ്മിൽ കണ്ടുമുട്ടിയപ്പോൾ തന്നെ പ്രണയവിഷയം സംസാരിക്കില്ലെന്ന് അവർ പരസ്പരം വാക്കു നൽകി. ക്ലാസ്സ്‌ സമയത്ത് ഉറങ്ങിയും, പഠിപ്പിക്കാൻ വരുന്ന ടീച്ചര്മാരുടെ വടയും മുലയും കണ്ട് വെള്ളമിറക്കിയും അവർ സമയം തള്ളിനീക്കി. കെമിസ്ട്രി ക്ലാസ് അന്നും നാഥനില്ലാ കളരിയായിരുന്നു. ഇടക്ക് പലരും പല വഴിക്ക് മുങ്ങിയതും പൊങ്ങിയതും ഒന്നും അവർ ഗൗനിച്ചില്ല. അവരുടെ സന്തോഷം, അത് പങ്കിടാനോ മുറിഞ്ഞു പോകാതിരിക്കാനോ അവർ ശ്രദ്ധിച്ചു. “ജിതിൻ, യൂ ആർ നീഡഡ് ഇൻ ദി പ്രിന്സിപ്പൽസ് ഓഫീസ്.”

അപ്രതീക്ഷിതമായി ക്ലാസ്സിലേക്ക് കയറി വന്ന വിദ്യ മിസ്സ്‌ അവനോട് ഉറക്കെ പറഞ്ഞു. ക്ലാസ്സിലെ ബഹളങ്ങൾ കുറഞ്ഞു. ജിതിൻ വിദ്യാ മിസ്സിനെ നോക്കി ചിരിച്ചു കൊണ്ട് എഴുന്നേറ്റു. അവരുടെ കണ്ണുകളിൽ പുഞ്ചിരിയും അധരങ്ങളിൽ പരിഭ്രമവും ആയിരുന്നു. തന്റെ തോന്നാലാവാം എന്ന് കരുതി ജിതിൻ പുറത്തിറങ്ങി. പടിയിറങ്ങി താഴേക്കുള്ള വളവിൽ ജിതിൻ നിന്നു. അവന്റെ ഉള്ളിൽ ഒരു ആന്തലുണ്ടായി. കോകില നഖം കടിച്ചു കൊണ്ട് അവന്റെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു. എന്തു കൊണ്ടോ അവന്റെ ദൃഷ്ടി ആദ്യം പതിഞ്ഞത് അന്നവൻ ചുംബനമുദ്രയർപ്പിച്ച ചുണ്ടുകളിലായിരുന്നു. അവന്റെ നോട്ടം കണ്ട് ഇഷ്ടമില്ലാത്തത് പോലെ അവൾ മുഖം തിരിച്ചു. അതു കണ്ട് ഉള്ളിൽ ഉരുണ്ടു കയറിയ കലി അടക്കിക്കൊണ്ട്‌ അവൻ കടന്നു പോകാൻ ഒരുങ്ങി. “ജിത്തൂ, നില്ക്കു.” “എന്താ മിസ്സെ, എന്നെ കത്രീന മാഡം അന്വേഷിക്കുന്നുണ്ട്. ഞാൻ പോട്ടെ.” അവൻ ഔപചാരികമായ സ്വരത്തിൽ പറഞ്ഞു. “മാഡമല്ല, ഞാനാ വിളിപ്പിച്ചേ.” അവൻ പുരികം വളച്ച് താൽപര്യമില്ലാത്ത എന്തോ കേട്ടത് പോലെ അവളെ നോക്കി. “എന്താ മിസ്സെ?” “പൊട്ടിയത് കാണിച്ചേ…” കോകില അവന്റെ ചുണ്ടു പൊട്ടിയ ഭാഗത്ത്‌ വിരൽ കൊണ്ട് തൊടാൻ ശ്രമിച്ചപ്പോൾ അവൻ മുഖം വലിച്ചു. അവന്റെ ആ ചെയ്തി കണ്ട് അവൾ കൈ പിൻവലിച്ചു. “സോറി മിസ്സെ. ഞാൻ കാണിച്ചത് അവിവേകമാണ്. പ്രായത്തിന്റെ തിളപ്പിൽ പറ്റിയതാണ്. ഞാൻ കാണിച്ചതിന്, അല്ല, ഞാൻ മിസ്സിനെ ചുംബിച്ചതിന് എനിക്ക് ഒരു ന്യായവും പറയാനില്ല. മിസ്സ് ഇപ്പൊ ഇവിടെ വച്ച് എന്റെ കരണം നോക്കി പൊട്ടിച്ചാലും ഞാൻ എതിര് പറയില്ല.” അവൻ അവന്റെ കവിൾ കാട്ടി നിന്നു. കോകില ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നു. “മാപ്പ്. എല്ലാത്തിനും മാപ്പ്‌. ഞാനിനി മിസ്സിനെ ഒന്നും പറഞ്ഞു ശല്യപ്പെടുത്തില്ല. മിസ്സിന്റെ മനോവിഷമം എനിക്ക് അറിയാൻ പറ്റും. സോറി. മിസ്സ്‌ ഈ കാര്യം ആരോടും പറയാതിരുന്നതിന്, അതിനും നന്ദി. ഞാൻ ജന്മത്തിൽ മറക്കില്ല.” ജിതിൻ കൈ കൂപ്പി. ഉള്ളിൽ അവൾക്കു വേണ്ടി കരുതി വച്ചിരുന്ന വാക്കുകൾ ഇതൊന്നുമായൊരുന്നില്ല. അവന്റെ മനസ്സിനുള്ളിലെ തടാകക്കരയിൽ കാത്തിരിക്കുന്ന ഒരപ്സരസ്സിനോട് തന്റെ മിടിക്കുന്ന ഹൃദയം കൈക്കുമ്പിളിൽ നീട്ടി അവളുടെ കണ്ണുകളിൽ നോക്കി അനുരാഗ ഗാനം പാടുവാൻ ആയിരുന്നു അവന്റെ ഉള്ളം തുടിച്ചത്. എന്നാൽ ഇനിയും താൻ സ്വാര്ഥനാകരുത് എന്ന ചിന്ത അവനെ മറ്റെന്തൊക്കെയോ പറയാൻ പ്രേരിപ്പിച്ചു. എന്നിട്ടും മുഖം കുനിച്ചു നിന്ന അവളുടെ കണ്ണുകളിൽ ഒരു മാത്ര കണ്ട മിഴിനീരിന്റെ അർത്ഥം മനസ്സിലാക്കാതെ അവൻ കുഴങ്ങി. അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. അവളെ തിരിച്ചു വിളിക്കണം എന്ന ചിന്ത അവൻ പണിപ്പെട്ട് അടക്കി സ്വന്തം മനസ്സിനെ കബളിപ്പിച്ചു. തിരിച്ചു ക്ലാസ്സിലേക്ക് കയറിച്ചെന്ന ജിതിൻ വിദ്യ മിസ്സിന്റെ അർത്ഥം വച്ചുള്ള നോട്ടം കണ്ടില്ലെന്ന് നടിച്ചു. “ഒക്കെ ക്ലാസ്സ്, കീപ് ക്വയറ്റ് ഓക്കേ?” വെയർ ഇസ് ദി ക്ലാസ് ലീഡർ?” വെയർ ഇസ് അന്ന?” “ഷീ വെന്റ് ടു ദി ടോയ്ലറ്റ് മിസ്സ്… “

പൂജ മറുപടി പറഞ്ഞു. “ഓക്കെ, ഓക്കെ, കീപ് ക്വയറ്റ് ടിൽ നെക്സ്റ്റ് പീരിയഡ് ഓക്കെ.” വിദ്യ മിസ്സ്‌ അതും പറഞ്ഞ് ഇറങ്ങിപ്പോയി. വിദ്യ പോയ ഉടനെ പൂജ എഴുന്നേറ്റ് പുറത്തേക്കു പോയി. “മം… ചെല്ല് ചെല്ല്. അവള് പ്രെഗ്നൻഡ് ആവുന്നതിന് മുൻപ് ചെല്ല്. കിരൺ അവളുടെ ഓട്ടം കണ്ട് അടക്കിപ്പറഞ്ഞു ചിരിച്ചു. അവന്റെ പുച്ഛവും കണ്ട് പുച്ഛിച്ചിരുന്ന ജിതിനേ നോക്കി അവൻ ഒന്നു പേടിപ്പിക്കാൻ നോക്കി. “ന്താടാ???” ജിതിൻ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. ഫൈസലിന്റെ ഒഴിഞ്ഞ ഇരിപ്പിടം നോക്കി അവൻ മനസ്സിൽ ചിലത് കണക്കുകൂട്ടി.

Comments:

No comments!

Please sign up or log in to post a comment!