ഡേവിഡിന്റെ മരണം
“മോളേ എന്റെ നെഞ്ച് വല്ലാതെ വേദനിക്കുന്നു.” ഡേവിഡ് നെഞ്ച് പൊത്തിപ്പിടിച്ചു കൊണ്ട് സോഫയിലേക്കിരിക്കുന്നതിനിടയിൽ പറഞ്ഞു. അയാളുടെ മരുമകൾ സ്റ്റെല്ലയായിരുന്നു ആ സമയം അയാളോടൊപ്പം ഹാളിലുണ്ടായിരുന്നത്.
അവൾ ഓടി ഡേവിഡിനരികിലെത്തി അയാളുടെ നെഞ്ച് തടവിക്കൊടുത്ത് കൊണ്ട് ചോദിച്ചു. “എന്ത് പറ്റി അപ്പച്ചാ”
എന്താന്നറിയില്ല… മോളേ.. നെഞ്ചിലെന്തോ.. തടഞ്ഞത്.. പോലെ..” അയാൾ വിക്കി വിക്കി കിതച്ച് കൊണ്ട് പറഞ്ഞു.
“അപ്പച്ചാ ബുദ്ധിമുട്ടുണ്ടെങ്കിൽ അധികം സംസാരിക്കേണ്ട. നമുക്ക് വേഗം ഹോസ്പിറ്റലിൽ പോകാം” ഡേവിഡിനെ സംസാരിക്കാനുള്ള ബുദ്ധിമുട്ട് കണ്ട് സ്റ്റെല്ല പറഞ്ഞു.
സ്റ്റെല്ല ഡേവിഡിന്റെ ഒരു കൈ തന്റെ തോളിൽ പിടിപ്പിച്ചു കൊണ്ട് കൊണ്ട് അയാളെ എഴുന്നേൽക്കാൻ സഹായിച്ചു. ശേഷം അവൾ അവൾ അയാളെയുമായി പോർച്ചിലുള്ള കാറിനരികിലെത്തി.
“അപ്പച്ചാ ഒന്ന് പിടിച്ചു നിൽക്കൂ. ഞാൻ അകത്തു പോയി കാറിൻറെ താക്കോലും എടുത്തു അമ്മച്ചിയോട് പറഞ്ഞേച്ച് വരാം” സ്റ്റെല്ല ഡേവിഡിനോട് അങ്ങനെനെ പറഞ്ഞ് അകത്തേക്കോടി.
ത്രേസ്യാമ്മ അടുക്കളയിലായിരുന്നു. സ്റ്റെല്ല ഓടിക്കിതച്ച് വരുന്നത് കണ്ട് അവർ ചോദിച്ചു “എന്നതാ കൊച്ചേ കാര്യം എന്തിനാ നീയിങ്ങനെ ഓടുന്നേ”
“അമ്മച്ചി അപ്പച്ചന് ചെറിയൊരു നെഞ്ച് വേദന ഞാൻ അപ്പച്ചന് ഹോസ്പിറ്റലിൽ കാണിച്ചേച്ച് വേഗം വരാം”
“ഞാനും വരാം മോളേ”
“വേണ്ട അമ്മച്ചീ ഞാൻ പോയേച്ച് വരാം. എന്തേലും ഉണ്ടെങ്കിൽ അറിയിക്കാം”
“ശരി മാേളേ”
സ്റ്റെല്ല ഡൈനിങ് ഹാളിലെ ഷോക്കേസിൽ നിന്ന് കാറിൻറെ താക്കോലും മൊബൈൽ ഫോണും കയ്യിലെടുത്തു പുറത്തിറങ്ങി. വീട്ടിൽനിന്ന് ധരിക്കുന്ന വസ്ത്രം മരം നല്ലതായത് കൊണ്ട് ഡ്രസ്സ് മാറാൻ അവൾ മെനക്കെട്ടില്ല.
പോർച്ചിലെത്തുന്നതിനു മുമ്പ് തന്നെ റിമോട്ട് കീ ഉപയോഗിച്ച് അവൾ കാറിന്റെ ലോക്ക് തുറന്നു. അപ്പോഴും ഡേവിഡ് കാറിൽ ചാരി നിൽക്കുകയായിരുന്നു. അയാളുടെ മാറിടം ക്രമാതീതമായി ഉയർന്നു താഴുന്നുണ്ടായിരുന്നു.
പോർച്ചിലേക്കെത്തിയ സ്റ്റെല്ല അത് ശ്രദ്ധിച്ചു. വേഗം തന്നെ അവൾ കാറിനടുത്തെത്തി കോ-ഡ്രൈവർ സീറ്റ് തുറന്ന് അപ്പച്ചനെ കാറിലേക്കിരുത്താൻ സഹായിച്ചു.
സമയം കളയാതെ സ്റ്റെല്ല ഡ്രൈവിങ്ങ് സീറ്റിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു. ശേഷം ഫോൺ കാറിലെ ബ്ലൂടൂത്ത് സ്പീക്കറുമായി കണക്ട് ചെയ്ത്തു.
കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റു വഴി പുറത്തേക്കിറങ്ങുന്നതിനിടയിൽ സ്റ്റെല്ല ജോർജിന്റെ നമ്പർ ഡയൽ ചെയ്തു.
അറുപത് വയസ് കഴിഞ്ഞ ഡേവിഡിന് രണ്ട് മക്കളാണ് മുത്തയാൾ ജോർജ്.വിവാഹം കഴിഞ്ഞ് രണ്ട് വർഷമായെങ്കിലും മക്കളുണ്ടായിട്ടില്ല. രണ്ടാമത്തവൻ ജാേൺ ജോൺ വിവാഹം കഴിച്ചിട്ടില്ല. ആൾ വിദേശത്താണ് ജോലി ചെയ്യുന്നത് വന്നാലുടനെ വിവാഹവും ഉണ്ടാവും
ഫോൺ ബെല്ലടിച്ച് അൽപസമയം കഴിഞ്ഞപ്പോൾ ജോർജിന്റെ സ്വരം കാറിന്റെ സ്പീക്കറിലൂടെ കേട്ടു. “ഹലോ”
“ഹലോ ഇച്ചായാ അപ്പച്ചന് ചെറിയൊരു നെഞ്ച് വേദന ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയാണ് ” കാർ ഓടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. കാർ പോക്കറ്റ് റോഡിൽ നിന്നും മെയ്ൻ റോഡിലേക്കിറങ്ങി.
“ഏത് ഹോസ്പിറ്റലിലേക്കാ കൊണ്ട് പോകുന്നത്” ജോർജിന്റെ ആധിയോടെയുള്ള ശബ്ദം ഒഴുകിയെത്തി.
“മിംസിലേക്കാണ് ഇച്ചായൻ പേടിക്കേണ്ട. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.”എതിരെ വരുന്ന വണ്ടികൾ മാറാനായി ഹോൺ മുഴക്കിക്കൊണ്ട് കാറോടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“നീ ഫോൺ വെച്ച് നേരെ നോക്കി വണ്ടിയോടിക്ക് ഞാൻ ഉടനെ എത്താം”
“ജോർജ് ഫോൺ കട്ട് ചെയ്തത ശബ്ദം സ്പീക്കറിലൂടെ സ്റ്റെല്ല കേട്ടു. അവൾ ഹെഡ് ലൈറ്റ് ഓൺ ചെയ്ത് കാറിന്റെ വേഗം വർദ്ധിപ്പിച്ചു.
അരമണിക്കൂർ കൊണ്ട് സ്റ്റെല്ല ഡേവിഡിനെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തി. അപ്പോഴേക്കും ഡേവിഡ് അവശനായിരുന്നു.
സ്റ്റെല്ല കാർ ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ നിർത്തി. അവൾ ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി ഡേവിഡിനെ ഇറക്കാനായി കാറിനെ ഇടം വെച്ച് കോ-ഡ്രൈവങ്ങ് സിറ്റിനരികിലെ ഡോർ തുറന്നു.
അത് കണ്ട അറ്റന്റർമാർ സ്ട്രെക്ചറുമായി ഓടി അരിടേക്കെത്തി അവർ തന്നെ ഡേവിഡിനെ സ്ട്രെക്ചറിലേക്ക് എടുത്ത് കിടത്തി. “മാഡം കാറ് പാർക്കിങ്ങ് ഏരിയയിൽ നിർത്തിയിട്ട് വരൂ ഞങ്ങൾ ഇദ്ദേഹത്തെ ക്യാഷ്വാലിറ്റിയിൽ എത്തിക്കാം.” ഹോസ്പിറ്റലിനകത്തേക്ക് സ്ട്രെക്ചർ തള്ളുന്നതിനിടയിൽ അറ്റന്റർ അവളോട് പറഞ്ഞു.
സ്റ്റെല്ല വേഗം താൻ വന്ന കാർ പാർക്കിങ്ങ് ഏരിയയിൽ പാർക്ക് ചെയാനായി പുറപ്പെട്ടു. പാർക്കിങ്ങ് ഏരിയ വിശാലമായിരുന്നതിനാലും വാഹനങ്ങൾ ഒരു പാട് നിർത്തിയിട്ടതുണ്ടായിരുന്നതിനാലും കാർ പാർക്ക് ചെയ്ത് വരാൻ അവൾ അൽപം താമസിച്ചു.
സ്റ്റെല്ല ക്യാഷ്വാലിറ്റിയിൽ എത്തിയപ്പോഴേക്കും ഡോക്ടർമാർ ഡേവിഡിനുളള ഥമിക ശുശ്രൂഷ ആരംഭിച്ചിരുന്നു. അവൾ വേഗം തന്നെ ഡോക്ടറുടെ അരികിലേക്കെത്തി.
“ഡോക്ടർ അപ്പച്ചന് ഇപ്പോൾ എങ്ങനെയുണ്ട്.”
“പരിശോദിച്ച് കൊണ്ടിരിക്കുകയാണ് അപ്പച്ചന് നെഞ്ചുവേദന ഇടക്കിടെ വരാറുണ്ടോ”
“ചെറുതായി വേദന വരാറുണ്ടായിരുന്നു.
“ശരി തൽകാലം വേദനക്കുളള ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട്.ഞാൻ സ്കാനിങ്ങിന് എഴുതിയിട്ടുണ്ട്. ഒന്ന് സ്കാൻ ചെയ്യണം എങ്കിലേ കൂടുതൽ എന്തെങ്കിലും പറയാനാവൂ.”
“ശരി ഡോക്ടർ ഉടനെ ചെയ്യാം.” തന്റെ ഓഫീസിൽ നിന്നും അപ്പച്ചന്റെ അസുഖവിവരം അറിഞ്ഞ് ഓടിയെത്തിയ ജോർജായിരുന്നു മറുപടി പറഞ്ഞത്. അത് വരെ സ്റ്റെല്ലയും ജോർജിനെ കണ്ടിരുന്നില്ല.
ഏതാണ്ട് ഒന്നര മണിക്കൂറോളം സമയമെടുത്തു സ്കാനിങ്ങ് റിപ്പോർട്ട് കിട്ടാൻ. അതുമായി ജോർജും സ്റ്റെല്ലയും ഡോക്ടറുടെ മുറിക്കരികിലെത്തി.
”മേ ഐ കമിങ്ങ് ഡോക്ടർ” ഡോക്ടറുടെ മുറിയുടെ വാതിലിൽ മുട്ടിക്കൊണ്ട് ജോർജ് ചോദിച്ചു.
“യേസ് കമിങ്ങ്” മുറിക്കകത്ത് നിന്നും ഡോക്ടറുടെ ശബ്ദം കേട്ട ജോർജ് റൂമിനകത്തേക്ക് കയറി. കൂടെ സ്റ്റെല്ലയും. ഡോക്ടറുടെ മേശക്ക് മുന്നിലുണ്ടായിരുന്ന ഒഴിഞ്ഞ കസാരകളിൽ അവരിരുവരും ഇരിപ്പുറപ്പിച്ചു.
“സ്കാനിങ്ങ് റിപ്പോർട്ട് കിട്ടിയോ.” റൂമിലേക്ക് കയറിയിരുന്ന ജോർജിനോടും സ്റ്റെല്ലയോടുമായി ഡോക്ടർ നരേൻ ചോദിച്ചു.
“ഉവ്വ് ഡോക്ടർ” കയ്യിലിരുന്ന സ്കാനിങ്ങ് റിപ്പോർട്ടിന്റെ കവർ ഡോക്ടർക്ക് കൈമാറിക്കൊണ്ട് ജോർജ് പറഞ്ഞു.
നരേൻ ആ സ്കാനിംഗ് റിപ്പോർട്ടിലൂടെ കണ്ണോടിച്ചു. അയാളുടെ കണ്ണുകളിലെ ഞെട്ടൽ ജോർജും സ്റ്റെല്ലയും തിരിച്ചറിഞ്ഞു. “എന്താ ഡോക്ടർ അപ്പച്ചന് എന്തെങ്കിലും പ്രശ്നം ഉണ്ടോ” ജോർജ് വേവലാതിയോടെ ഡോക്ടർ നരേനോട് ചോദിച്ചു.
”പ്രശ്നമുണ്ട്… പക്ഷേ അതിലും വലിയ അത്ഭുതവും ഉണ്ട്. എന്തെന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തലുകൾക്ക് അപ്പുറമാണ് ആണ് നിങ്ങളുടെ അപ്പച്ചന്റെ രോഗം”
“ഡോക്ടർ വളച്ചു കെട്ടാതെ കാര്യം വിശദീകരിച്ചു തന്നാലും. അപ്പച്ചന് എന്താ പറ്റിയത്?” ആകാംഷയോടെ ജോർജ് ചോദിച്ചു
“ഓകെ മിസ്റ്റർ ജോർജ്. ഞാനതിലേക്കാണ് വരുന്നത്. നിങ്ങളുടെ അപ്പച്ചന്റെ ഹൃദയവാൽവിൽ ഒരു ദ്വാരം വീണിട്ട് മുപ്പത് കൊല്ലത്തിലതികമായി”
“വാട്ട്…? താങ്കളെന്താണ് ഡോക്ക്ടർ ഈ പറയുന്നത്” ഡോക്ടറുടെ വാക്കുകൾ ഒരു ഞെട്ടലോടെ കേട്ട ജോർജ് ചോദിച്ചു.
“സത്യമാണ് ജോർജ്. നിങ്ങളുടെ അപ്പച്ചന്റ ദൃഡനിശ്ചയവും മനശക്തിയും ഒന്ന് മാത്രമാവാം അതിനെ തരണം ചെയ്ത് ജീവിക്കാൻ അപ്പച്ചനെ സഹായിച്ചത്.”
“അപ്പോൾ ഡോക്ടർ പറഞ്ഞ് വരുന്നത്..”
“അന്നത്തെ ആ മന:ശക്തി നിങ്ങളുടെ അപ്പച്ചന് നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ട് എത്രയും പെട്ടന്ന് ഓപ്പറേഷൻ നടത്തണം.
“പണമെത്ര ചിലവായാലും പ്രശ്നമില്ല ഡോക്ടർ എത്രയും പെട്ടന്ന് ഓപ്പറേഷൻ നടത്തി അപ്പച്ചനെ രക്ഷപ്പെടുത്തണം.”
“ഒകെ ഞാൻ ഓപ്പറേഷനുള്ള ഒരുക്കങ്ങൾ ആരംഭിക്കട്ടെ അതിന് മുന്നോടിയായി എനിക്ക് അപ്പച്ചനോടൊന്ന് സംസാരിക്കണം.”
ഐ സി യു വിലെ ബഡ്ഢിൽ കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു ഡേവിഡ്. അയാളുടെ സമീപത്ത് ഭാര്യ ത്രേസ്യാമ്മയും ഉണ്ടായിരുന്നു. ഡോക്ടർ അകത്തേക്ക് കയറിയപ്പോൾ സിസ്റ്റർ അവരോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു.
അയാളോട് സംസാരിക്കാനായി ഡോക്ടർ നരേൻ അയാൾക്കരികിലെത്തി. ഡേവിഡ് കിടക്കുന്ന ബഡ്ഢിന്റെ ഒരോരത്ത് ഡോക്ടർ പതിയെ ഇരുന്നു.
താൻ കിടക്കുന്ന ബഡ്ഢിൽ മറ്റൊരാളുടെ ഭാരം അമരുന്നതറിഞ്ഞഡേവിഡ് കണ്ണുകൾ തുറന്നു.അത് ഡോക്ടർ ആണെന്ന് കണ്ടപ്പോൾ അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചു.
“വേണ്ട… എഴുന്നേൽക്കണ്ട.. കിടന്നോളൂ.. ” ഡോക്ടർ ഡേവിഡിനോട് പറഞ്ഞു.
“എനിക്കെന്താണ് ഡോക്ടർ വീട്ടിലേക്ക് പോകാറായില്ലേ” കിടന്ന കിടപ്പിൽ നിസ്സഹായതയോടെ അയാൾേ നരേനോട് ചോദിച്ചു.
ഡോക്ടർ ഒരു നിമിഷം ആലോചിച്ചു ഇയാളോട് വിവരങ്ങൾ പറയണോ? അത് വല്ല പ്രശ്നവുമുണ്ടാകുമോ? ഇല്ല കുഴപ്പമൊന്നുമില്ല മുപ്പത് വർഷത്തോളം ആ രോഗം കൊണ്ട് നടന്ന ആളല്ലേ! അവസാനം പറയാൻ തന്നെ ഡോക്ടർ തീരുമാനിച്ചു.
“അപ്പച്ചാ ഇനി ഞാൻ പറയുന്ന കാര്യങ്ങൾ കേ ട്ട് നിങ്ങൾ ഭയപ്പെടേണ്ടതില്ല. സംയമനത്തോടെ കേൾക്കണം നിങ്ങളുടെ മന:ശക്തി ഒന്ന് കൊണ്ട് മാത്രമാണ് നിങ്ങൾ ഇത്രയും കാലം ജീവിച്ചത്. മന:ശക്തിക്കു മുന്നിൽ ആധുനിക – ഏതൊരു രോഗം പോലും തോറ്റു പോലും തോറ്റ് പോകുെമെന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് നിങ്ങൾ”
“ഡോക്ടർ…. നിങ്ങളെന്താണീ… പറയുന്നത്.. വരുന്നത്… എനിക്കൊന്നും… മനസ്സിലാവുന്നില്ല.” വർദ്ധിച്ചു വരുന്ന നെഞ്ചിടിപ്പോടെ ഡേവിഡ് ചോദിച്ചു.
“ഒന്നുമില്ല അപ്പച്ചാ അപ്പച്ചൻ മുപ്പത് കൊല്ലം മുമ്പേ മരിക്കേണ്ട ആളായിരുന്നു. ഇത്രയും കാലം ജിവച്ചത് തന്നെ അൽബുദമാണെന്ന് “
അത് കേട്ട മാത്രയിൽ ഡേവിഡിന്റെ ശരീരം വെട്ടി വിറച്ചു ഒരു പിടച്ചിലോടെ അയാളുടെ ശരീരം നിശ്ചലമായി.
“സിസ്റ്റർ” ഡോക്ടർ നരേൻ അലറി വിളിച്ചു. തൊട്ടപ്പുറത്തുണ്ടായിരുന്ന സിസ്റ്റർ പാഞ്ഞെത്തി.
ഡേവിഡിനെ പെട്ടന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. പക്ഷേ അപ്പോഴേക്കും അദ്ദേഹം മരണപ്പെട്ട് കഴിഞ്ഞിരുന്നു.
എന്ത് കൊണ്ടാണ് ഡേവിഡ് ഇത്രയും പെട്ടന്ന് മരണപ്പെടാനുള്ള കാരണം എന്നത് ഡോക്ടറെ മാനസികമായി അലട്ടിക്കൊണ്ടിരുന്നു.
ഡേവിഡിന്റെ ശവമടക്കി ഒരു മാസം കഴിഞ്ഞതിനു ശേഷം ഡോക്ടർ നരേൻ അയാളുടെ വീട്ടിലെത്തി. ത്രേസ്യാമ്മയെ കാണുകയായിരുന്നു ഉദ്ദേശം. അയാൾ കോളിങ്ങ് ബെല്ലിൽ വിരലമർത്തിയപ്പോൾ വാതിൽ തുറന്നത് സ്റ്റെല്ലയായിരുന്നു.
“ഞാൻ ഡോക്ടർ നരേൻ അപ്പച്ചനെ അവസാനം മായി കൊണ്ട് വന്നത് എന്റെ അടുത്തേക്കായിരുന്നു.” അയാൾ സ്വയം പരിചയപ്പെടുത്തി.
“മനസ്സിലായി ഡോക്ടർ ഡോക്ടർ എന്താ ഇവിടെ” മുഖം ചുളിച്ചു കൊണ്ട് സ്റ്റെല്ല ചോദിച്ചു.
“എനിക്ക് അമ്മച്ചിയെ ഒന്ന് കാണണമായിരുന്നു.” അയാൾ തന്റെ ആഗമനോദ്യേശം വെളിപ്പെടുത്തി.
“അപ്പച്ചൻ മരണപ്പെടുന്നതിന് മുമ്പ് ഡോക്ടറോട് എന്തെങ്കിലും അമ്മച്ചിയോട് പറയാനായി ഏൽപ്പിച്ചിരുന്നോ”
“ഉവ്വ് കുറച്ചു ദിവസം കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയെന്നു പറഞ്ഞിരുന്നു. അതാ ഇത്രയും താമസിച്ചത് ” അങ്ങനെ പറയാനായിരുന്നു അയാൾക്കപ്പോൾ തോന്നിയത്.
“ഇരിക്കൂ ഞാൻ അമ്മച്ചിയെ വിളിക്കാം.” സ്റ്റെല്ല ത്രേസ്യാമ്മയെ വിളിക്കാനായി അകത്തേക്ക് പോയി.
അൽപസമയം കഴിഞ്ഞപ്പോൾ ത്രേസ്യാമ്മ ഇറങ്ങി വന്നു. വെള്ള ചട്ടയും മുണ്ടുമായിരുന്നു അവരുടെ വേഷം. “നമസ്കാരം ഡോക്ടർ” അവർ ഡോക്ടറെ അഭിവദനം ചെയ്തു.
“നമസ്കാരം അമ്മച്ചീ ഇരിക്കൂ.” നരേൻ എഴുന്നേറ്റു നിന്ന് അവരെ ബഹുമാനിച്ചു കൊണ്ട് പറഞ്ഞു.
“എന്നതാ സാറെ ഇച്ചായൻ അവസാനമായിട്ട് എന്നോട് പറയാനേൽപ്പിച്ചത്”
“അത്…. അമ്മച്ചീ… ഇവിടുത്തെ അനാഥാലയത്തിലെ പിള്ളേർക്ക് വർഷത്തിൽ ഒരിക്കലെങ്കിലും അന്നദാനം നടത്താൻ പറഞ്ഞു.” ഡോക്ടർ ഒരു കള്ളം പെട്ടന്ന് തട്ടിക്കൂട്ടിയെടുത്തു.
“അതിച്ചായൻ ഇടക്കിടെ പറയാറുള്ളതാ”
“അമ്മച്ചി ഇതിനുമുമ്പ് അപ്പച്ചനെ ഹൃദൃരോഗത്തിന് ചികിൽസിച്ചിരുന്നോ”
“സാറെങ്ങനെ അറിഞ്ഞു ഇത്…. നല്ല ആളാ ഞാൻ സ്കാനിങ്ങ് റിപ്പോർട്ടിൽ നിന്ന് അറിഞ്ഞതാവും അല്ലേ”
“അതേ” അയാൾ ഒരു കള്ളം പറഞ്ഞു
ഇച്ചായന് ഇതിനു മുമ്പ് നെഞ്ച് വേദന വന്നത് ഇരുപത്തൊമ്പത് വർഷങ്ങൾക്ക് മുമ്പായിരുന്നു. അന്ന് ട്രീറ്റ് വെൽ ഹോസ്പിറ്റലിൽ കാണിക്കുകയും ഹൃദയവാൽവിന് ദ്വാരം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അന്നവർ ഓപറേഷന് പറഞ്ഞ തുക ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല.”
“എന്നിട്ടന്ന് നിങ്ങൾ ഓപറേഷൻ ചെയ്തില്ലേ”
“ചെയ്തു. കുടകിലുള്ള ഒരു ഹോസ്പിറ്റലിൽ കുറഞ്ഞ പണത്തിന് ഓപറേഷൻ ചെയ്ത് തരം മെന്ന് ട്രീറ്റ് വെൽ ഹോസ്പിറ്റലിലെ കമ്പോണ്ടർ ആയിരുന്നു പറഞ്ഞത്. അങ്ങനെ ഞങ്ങൾ കുടകിലുള്ള മാതാ ഹോസ്പിറ്റലിൽ എത്തി. അവിടെ നിന്നായിരുന്നു ഓപ്പറേഷൻ. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ അന്ന് ചിലവായി.”
“അന്ന് ഓപ്പറേഷൻ ചെയ്ത ഡോക്ടറുടെ പേര് ഓർമ്മയുണ്ടോ അമ്മച്ചിക്ക് “
“ലോറൻസ് എന്നോ മറ്റോ ആണെന്ന് തോന്നുന്നു.”
അപ്പോഴേക്കും സ്റ്റെല്ല ഒരു ട്രേയിൽ രണ്ട് ഗ്ലാസ് ചായയുമായി വന്നു. അതും കുടിച്ച് അമ്മച്ചിയുമായി അൽപ നേരം കൂടി സൗഹൃദ സംഭാഷണം നടത്തിയ ശേഷം അയാൾ യാത്ര പറഞ്ഞിറങ്ങി.
[ഇതൊരു തുടർകഥയാക്കാൻ ഉദ്ദേശമില്ലാത്തത് കൊണ്ട് ബാക്കി ഭാഗം ചുരുക്കി എഴുതുന്നു.] ഡോക്ടർ നരേന്റെ മനസ്സിൽ ഒരു ലക്ഷ്യം വളർന്നിരുന്നു. ഡോക്ടർ ലോറൻസിനെ കണ്ടെത്തുക.
ഡോക്ടർ നരേൻ പിറ്റേന്ന് തന്നെ ലീവെടുത്ത് കുടകിലേക്ക് പോയി. മാതാ ഹോസ്പിറ്റലായിരുന്നു അയാളുടെ ലക്ഷ്യം. നിലവിൽ മാതാ എന്ന പേരിൽ ഒരു ഹോസ്പിറ്റൽ അവിടെ ഇല്ല എന്നയാൾക്ക് മനസ്സിലായി.
അയാളുടെ തുടർന്നുള്ള അന്വേഷണത്തിൽ മാതാ എന്നൊരു ഹോസ്പിറ്റൽ പതിനഞ്ചോളം വർഷങ്ങൾക്ക് മുമ്പവിടെ ഉണ്ടായിരുന്നെന്നും ഡോക്ടർ ലോറൻസ് അതിന്റെ ഉടമസ്ഥനായിരുന്നുവെന്നും മനസ്സിലാക്കി. മകളുടെ വിവാഹ സമയത്ത് അയാൾ വ്യജ ഡോക്ടറാണെന്ന് പറഞ്ഞ് ഒരാൾ വരികയും തുടർന്ന് വിവാഹം മുടങ്ങുകയും ലോറൻസും കുടുംബവും ആത്മഹത്യ ചെയ്യുകയും ചെയ്തു.
ആ കഥയറിഞ്ഞ ഡോക്ടർ നരേന്റെ കണ്ണുകളും സജലങ്ങളായി.
ഡേവിഡിന്റെ പെട്ടന്നുള്ള മരണത്തിന്റെ കാരണവും ഡോക്ടർ നരേന് മനസ്സിലായി.
ഓപ്പറേഷൻ കഴിഞ്ഞ് താൻ പൂർണ്ണ ആരോഗ്യവാനാണെന്ന വിശ്വാസമായിരുന്നു രോഗിയായിരുന്ന ആ മനുഷ്യനെ രോഗം അലട്ടാതിരിക്കാനുള്ള കാരണമെന്ന് ഡോക്ടർ നരേന് മനസ്സിലായി. ആ വിശ്വാസത്തിന് താനേൽപ്പിച്ച മുറിവാണ് ഡേവിഡിന്റെ മരണത്തിന് കാരണമെന്നും ഡോക്ടർ നരേൻ മനസ്സിലാക്കി.
ശുഭം….
Comments:
No comments!
Please sign up or log in to post a comment!