നിലാവുപോലെ 4

ഈ കഥ ഇടയ്ക്കുവച്ച് മുടങ്ങി പോയതിൽ ഞാൻ തുടക്കത്തിൽ തന്നെ എല്ലാവരോടും ക്ഷമചോദിക്കുന്നു. ചില പ്രശ്നങ്ങൾ കാരണം ഞാൻ എഴുത്തു നിന്ന് പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു. ഒരു സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട മലപ്പുറത്തു നിന്നുള്ള ഒരു സുഹൃത്താണ് ഈ കഥ എഴുതാൻ എന്നെ വീണ്ടും പ്രേരിപ്പിച്ചത്, നിർഭാഗ്യവശാൽ ആ സുഹൃത്തുമായുള്ള ബന്ധം ഇടയ്ക്ക് വെച്ച് നിന്നു പോയി.. എൻറെ ആ സുഹൃത്ത് ഇപ്പോൾ ദുബായിൽ ഫാമിലിയുമായി സന്തോഷത്തോടെ  കഴിയുന്നു എന്ന് കരുതി കൊണ്ട് ഞാൻ കഥ തുടരുന്നു.

ഹരി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഫ്ലൈറ്റ് ലേറ്റ് ആണെന്ന് അറിഞ്ഞത്. കസേരയിലേക്ക് ഇരിക്കാൻ പോകുന്നതിനിടയിൽ അവൻ വാച്ചിലേക്ക് നോക്കി. രാവിലെ 3 മണി.

നല്ല തണുപ്പുണ്ട്. ഇതുപോലെ ഒരു തണുത്ത വെളുപ്പാൻ കാലത്താണ് താൻ നീലിമയുടെ അച്ഛനോടൊപ്പം ബാംഗ്ലൂർ എത്തിച്ചേർന്ന അപ്പോൾ ഓർത്തു.

കസേരയിലിരുന്ന് കണ്ണുകളടച്ച് ഇരുന്നു. അപ്പോഴേക്കും അവൻറെ മനസ്സിൽ പഴയ ഓർമ്മകൾ കടന്നെത്തി.

കോളേജിലെ അവസാന നാളുകൾ നീലിമയുടെ മുന്നിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം തന്നെയായിരുന്നു. പരമാവധി അവളുടെ മുന്നിൽ എത്താതിരിക്കാൻ ശ്രമിച്ചു. പക്ഷേ ആഴ്ചയിൽ മൂന്നു ദിവസം അവൾക്ക് സംശയങ്ങൾ ഉള്ള കാര്യങ്ങൾ മുടങ്ങാതെ ട്യൂഷൻ എടുത്തു കൊണ്ടിരുന്നു. അപ്പോഴെല്ലാം അവളുടെ കണ്ണുകളിൽ തന്നോടുള്ള സ്നേഹം കാണാൻ കഴിയുമായിരുന്നു. അതുകൊണ്ടുതന്നെയാണ് നീലിമയുടെ മുന്നിൽ എത്താതിരിക്കാൻ പരമാവധി ശ്രമിച്ചത്.

കോളേജിലെ അവസാന നാളുകൾ പെട്ടെന്നാണ് കടന്നു പോയത്. ഫൈനൽ എക്സാം കഴിഞ്ഞ് കാത്തിരിപ്പിനൊടുവിൽ റിസൾട്ട് വന്നു. വിചാരിച്ചതിലും നല്ല മാർക്കോട് കൂടി തന്നെയാണ് ഫൈനൽ എക്സാം പാസായത്.

ഇനി എന്താണ് എന്ന് ആലോചിച്ച് ദിവസങ്ങൾ തള്ളിനീക്കുന്നതിന് ഇടയിൽ ഒരു ദിവസം ആണ് ശരത്തേട്ടൻറെ വിളി എത്തിയത്.

‘ഹരിയെ അച്ഛൻ തിരക്കുന്നുണ്ട് ഒന്ന് വീട് വരെ വരണമെന്ന്.’

ശരത്തേട്ടൻറെ വീട്ടിലേക്ക് പോകുമ്പോഴും ആലോചന എന്തിനായിരിക്കും അച്ഛൻ തന്നെ കാണണമെന്ന് പറഞ്ഞത് എന്നായിരുന്നു. ഇതുവരെ അങ്ങനെ ഒരു പതിവ് ഉണ്ടായിട്ടില്ല.

അപ്പോഴാണ് അടുത്ത ചിന്ത മനസിലേക്ക് കടന്നു വന്നത്.

നീലിമ അവിടെ ഉണ്ടായിരിക്കുമോ?.. എക്സാം കഴിഞ്ഞതിനു ശേഷം വളരെ കുറച്ച് പ്രാവശ്യമേ അവളെ കണ്ടിട്ടുള്ളൂ. നീലിമ വീട്ടിൽ വരുന്ന ദിവസങ്ങളിൽ ശരത്തേട്ടൻ വിളിച്ചു പറയും. എപ്പോൾ അവിടെ പോയി അവൾക്ക് സബ്ടൈറ്റിലെ സംശയങ്ങൾ തീർത്തു കൊടുക്കും. അല്ലാതെ വേറെ കൂടിക്കാഴ്ചകൾ ഒന്നും തന്നെ ഇല്ലായിരുന്നു.



ഹരി ചെല്ലുമ്പോൾ ചെടികൾക്ക് വെള്ളം നനച്ചു കൊണ്ടിരിക്കുകയായിരുന്നു അച്ഛൻ.

അവനെ കണ്ടതും അച്ഛൻ വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“ശരത്തെ ഹരി വന്നിട്ടുണ്ട്.”

അച്ഛൻ ചെടിക്ക് വെള്ളം നനക്കുന്നത് നിർത്തി ഹരിയോടൊപ്പം വീടിനകത്തേക്ക് നടന്നു. അപ്പോഴേക്കും ശരത്തും എത്തി.

ഹാളിൽ കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ ശരത് വിളിച്ചു അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“മായേ… ചായ എടുത്തൊള്ളൂ.”

ഹരിയുടെ കണ്ണുകൾ ആകാംക്ഷയോടെ ചുറ്റും പരതി. നീലിമയെ എങ്ങും കാണാനില്ല. ചിലപ്പോൾ ഹോസ്റ്റലിൽ  ആയിരിക്കും. അല്ലെങ്കിൽ തന്നെ താനെന്തിനാ നീലിമയെ അന്വേഷിക്കുന്നത്.

അവൻറെ ശ്രദ്ധ തിരിച്ചു കൊണ്ട് അച്ഛൻറെ ശബ്ദം വന്നു.

“ഹരി നല്ല മാർക്കോടെ പാസായി എന്ന് ശരത് പറഞ്ഞു.

ഹരി ഒന്നും മൂളി.

“ഇനിയെന്താ ഹരിയുടെ പ്ലാൻ.. തുടർന്ന് പഠിക്കാൻ ഉദ്ദേശമുണ്ടോ?”

ഹരി കൂടുതലൊന്നും ആലോചിക്കാതെ പറഞ്ഞു.

“അങ്ങനെ ഒരു പ്ലാൻ ഇല്ല.. ഒരു ജോലിക്ക് കേറണം എന്നാണ് മനസ്സിൽ.”

ഇപ്പോൾതന്നെ മായേച്ചി തരുന്ന പൈസ കൊണ്ടാണ് വീട്ടിലെ ചെലവുകളും തൻറെ കാര്യങ്ങളും കഴിഞ്ഞു പോകുന്നത്. അത് ഇനിയും തുടരുന്നത് ശരിയല്ലെന്ന് അവനു തോന്നി തുടങ്ങിയിരുന്നു. അതിനാലാണ് ഹരി ഒരു ജോലിക്ക് പോകാൻ തീരുമാനിച്ചത്.

അപ്പോഴാണ് അടുക്കളയിൽ നിന്നും ചായയുമായി വരുന്ന നീലിമയെ ഹരി കണ്ടത്.

അവൾ കുറച്ചുകൂടി വണ്ണം വെച്ചതായി അവന് തോന്നി. കവിൾ വെച്ചിട്ടുണ്ട്.. ദിവസം കൂടുംതോറും നീലിമയുടെ ഭംഗിയും കൂടുന്നതായി ഹരിക്ക് തോന്നി.

ചായ മേശമേൽ വെച്ച് ശേഷം നീലിമ ഹരിയെ നോക്കി പുഞ്ചിരിച്ചു. അവനും തിരിച്ച് ചിരിച്ചു.

അവളുടെ പിറകെ പലഹാരവുമായി മായും വന്നു.

മായയെ നോക്കി ഹരി ചോദിച്ചു.

“ചിന്നു എവിടെ?”

അവൾ ഉറങ്ങുകയാ… ഉണർന്നാൽ ഉടനെ തന്നെ കരച്ചിൽ തുടങ്ങും.”

മായയുടെ കൊച്ചിനെ വീട്ടിൽ എല്ലാരും ചിന്നു എന്നാണ് വിളിക്കുന്നത്.

ശരത് പറഞ്ഞു.

“ഹരിക്ക് തുടർന്ന് പഠിക്കാൻ ഉദ്ദേശം ഇല്ലെങ്കിൽ അച്ഛന് ഒരു പ്ലാൻ ഉണ്ടായിരുന്നു.”

ഹരി ആകാംക്ഷയോടെ അച്ഛനെ നോക്കി.

“ബാംഗ്ലൂരിൽ പുതിയതായി തുടങ്ങിയ ഓഫീസിൻറെ ചുമതല ഹരിയെ ഏൽപ്പിച്ചാൽ കൊള്ളാമെന്നുണ്ട് എനിക്ക്.”

ഹരി ഒരു ഞെട്ടലോടെയാണ് അത് കേട്ടത്.

ഒരു എക്സ്പീരിയൻസും ഇല്ലാത്ത തന്നെ ഒരു ഓഫീസ് ഏൽപ്പിക്കുക എന്ന് വെച്ചാൽ.


“അയ്യോ അച്ഛാ… അത് എനിക്ക്…”

ഹരി പൂർത്തിയാക്കുന്നതിനു മുമ്പ് ശരത് പറഞ്ഞു.

“ഹരിക്ക് എക്സ്പീരിയൻസ് ഒന്നുമില്ലെന്ന് ഞങ്ങൾക്കറിയാം, നീ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട.”

ബാക്കി പറഞ്ഞത് അച്ഛൻ ആണ്.

“തുടക്കത്തിൽ കാര്യങ്ങളൊക്കെ പറഞ്ഞു പഠിപ്പിച്ചു തരാൻ അവിടെ ഒരാൾ ഉണ്ടാകും.. ഹരി പതുക്കെ പതുക്കെ എല്ലാം പഠിച്ചു എടുത്താൽ മതി.”

ഹരിക്കും അച്ഛനും ഇങ്ങനെ ഒരു പ്ലാൻ ഉണ്ടെന്ന് മായയും നീലിമയും അപ്പോഴാണ് അറിയുന്നത്.

മായയ്ക്ക് അത് കേട്ട് സന്തോഷമായി.

നീലമയ്ക്കും അത് കേട്ട് സന്തോഷമായി എങ്കിലും പെട്ടെന്ന് അവളുടെ മുഖം മങ്ങി.

അവൾ ചോദിച്ചു.

“അപ്പോൾ ഹരിയേട്ടൻ പോയി കഴിഞ്ഞാൽ എനിക്ക് ആരാ സംശയങ്ങൾ തീർത്തു തരുന്നേ.”

ശരത് ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഇവൻ ജോലിക്ക് പോകുന്നത് ആണോ വലുത്… നിനക്ക് സംശയങ്ങൾ തീർത്തു തരുന്നതാണോ വലുത്?”

“അത്… ഞാൻ പിന്നെ…”

അവൾ കിടന്നു ഉരുണ്ടു കളിക്കുന്നത് കണ്ടു അവർ എല്ലാവരും പൊട്ടിച്ചിരിച്ചു.

കൊച്ചി ബാംഗ്ലൂർ ഫ്ലൈറ്റ് വന്നിട്ടുണ്ടെന്ന് അനൗൺസ്മെൻറ് കേട്ട ഹരി മയക്കത്തിൽ നിന്നും ഉണർന്നു.

ലഗേജുമായി എയർപോർട്ടിന് പുറത്തേക്ക് നടക്കുമ്പോൾ നീലിമയുടെ മനസ്സ് വളരെയേറെ സന്തോഷത്തിലായിരുന്നു.

വളരെ നാളുകൾക്കു ശേഷം ഹരിയേട്ടനെ കാണാൻ പോകുന്നു. മാത്രമല്ല ഹരിയേട്ടന് ഒപ്പമാണ് ബാംഗ്ലൂരിൽ  ഇനിയുള്ള ദിവസങ്ങൾ…

ബാംഗ്ലൂരിലെ ഓഫീസിൽ ജോലിക്ക് കയറി ശേഷം ഇത്രയും വർഷങ്ങൾക്കിടയിൽ മൂന്നോ നാലോ പ്രാവശ്യം മാത്രമാണ് ഹരിയേട്ടൻ നാട്ടിൽ വന്നിട്ടുള്ളത്.. അപ്പോൾ മാത്രമാണ് ചേട്ടനെ കാണാൻ കഴിഞ്ഞിട്ടുള്ളതും. അവസാനമായി കണ്ടിട്ട് ഇപ്പോൾ ഒരു വർഷം കഴിയുന്നു. ഇതിനിടയിൽ ഒരിക്കൽ പോലും ഫോൺ വിളിച്ചിടാടില്ല.

എക്സാം കഴിഞ്ഞ് വീട്ടിലിരിക്കുന്ന ദിവസങ്ങൾ ആകെ ബോറായിരുന്നു. ഉറക്കം എഴുന്നേൽക്കുക, സമയാസമയങ്ങളിൽ കഴിക്കു,ക ചിന്നുവിനെ കളിപ്പിക്കുക.. ഇങ്ങനെ തന്നെ ദിവസങ്ങൾ കടന്നുപോയി.

അപ്പോഴാണ് അച്ഛൻ പറഞ്ഞത്.

ബാംഗ്ലൂരിൽ പോയി ഹരിയേട്ടൻ ഒപ്പം നിന്ന് ഓഫീസിലെ കാര്യങ്ങൾ പഠിക്കുവാൻ.. എക്സാം നല്ല മാർക്കോടെ പാസാക്കുമെന്ന് നല്ല വിശ്വാസമുണ്ട്, അതുകൊണ്ട് ആ കാര്യത്തിൽ ടെൻഷൻ ഇല്ലായിരുന്നു. ബാംഗ്ലൂരിൽ ഹരിയേട്ടന് ഒപ്പം പോയി നിൽക്കാൻ അച്ഛൻ പറയുക കൂടി ചെയ്തപ്പോൾ ഫുൾ ഹാപ്പി ആയി. പിന്നെ ബാംഗ്ലൂർ എത്തുന്നതു വരെയും ദിവസങ്ങൾ കടന്നു പോകാത്ത പോലെയായിരുന്നു.
അവസാനം വീണ്ടും ഹരിയേട്ടൻറെ അടുത്ത് എത്തിച്ചേർന്നിരിക്കുന്നു.

എയർപോർട്ടിന് വെളിയിലേക്ക് ലഗേജുമായി നടക്കുമ്പോഴേ ഹരിയേട്ടൻ തന്നെ നോക്കി നിൽക്കുന്നത് കണ്ടിരുന്നു.

ഹരിയെ കണ്ടതും അവൾ പെട്ടെന്നുള്ള സന്തോഷത്തിൽ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.

അവളിൽ നിന്നും ആദ്യം തന്നെ അങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവളുടെ ആ കെട്ടിപ്പിടുത്തത്തിൽ അവൻ ഞെട്ടുക തന്നെ ചെയ്തു.

ഹരി നീലിമയെ പതുക്കെ തന്നിൽ നിന്നും അകറ്റി.. എന്നിട്ട് അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.

ഹരിയിൽ നിന്നും അങ്ങനെ ഒരു നീക്കം തന്നെയാണ് അവളും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അവൻറെ കൈകൾ തൻറെ ശരീരത്ത് അമർത്തിയിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചിരുന്നു.

ഹരി നീലിമയെ മൊത്തത്തിൽ ഒന്ന് നോക്കി.

അവസാനം കണ്ടതിൽ നിന്നും തടിച്ചിരിക്കുന്നു. മാറിടം ഒക്കെ നല്ലപോലെ വളർന്നത് ഒരു ഒത്ത പെണ്ണായി മാറിയിരിക്കുന്നു. അവളുടെ വെളുത്തുതുടുത്ത കവിളുകളിൽ എപ്പോഴത്തെയും എന്നപോലെ ഒരു ചുവപ്പ് കളർ കാണാം. ഫുൾ സൈസ് ടോപ്പും പാൻറും ആണ് ധരിച്ചിരിക്കുന്നത്.

തന്നെ നോക്കി നിൽക്കുന്ന ഹരിയെ കണ്ട് അവൾ ചോദിച്ചു.

“എന്താ ഇങ്ങനെ നോക്കുന്നെ?”

“അവസാനം ഞാൻ കണ്ടതിൽ നിന്നും നീ കുറച്ചുകൂടി തടിച്ചിരിക്കുന്നു.”

“എന്നാണ് അവസാനം കണ്ടത് എന്ന് ഓർമ്മയുണ്ടോ?.. ഒരു വർഷം മുമ്പ്, അപ്പോൾ പിന്നെ ഞാൻ തടിക്കില്ലേ?”

ഹരിയും ഓർത്തു ഒരു വർഷം മുമ്പ് ദേവുവിൻറെയും റാമിൻറെയും കല്യാണം അവളുടെ വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കാൻ ആണ് അവസാനമായി നാട്ടിൽ പോയത്. അന്ന് ഒരുപാട് ശ്രമപ്പെട്ടാണ് ദേവുവിൻറെ വീട്ടുകാരെ കൊണ്ട് കല്യാണത്തിന് സമ്മതിപ്പിച്ചത്. അതിൽ പിന്നെ നാട്ടിൽ പോയിട്ടില്ല.

ഹരി നീലിമയുടെ കയ്യിൽനിന്നും ലഗേജും വാങ്ങി കാറിനടുത്തേക്ക് നടന്നു. അവൾ പിന്നാലെയും.

ഹരി ലഗേജ് ഡിക്കിയിലേക്ക് വെക്കുന്നത് നോക്കി നിന്നു കൊണ്ട് അവൾ ചോദിച്ചു.

“ചേട്ടൻ കാർ വാങ്ങിയിരുന്നോ?”

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇത് നിൻറെ അച്ഛൻറെ വകയാണ്.. ഓഫീസ് ആവശ്യങ്ങൾക്ക്.”

കാറിൽ ഫ്ലാറ്റിലേക്ക് പോകുന്നതിനിടയിൽ നീലിമ കോളേജിലെ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും  എല്ലാം വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.

കുറച്ചു നേരത്തെ യാത്രയ്ക്കൊടുവിൽ അവർ ഫ്ലാറ്റിൽ എത്തിച്ചേർന്നു.

ഡോർ തുറന്ന് അകത്തേക്ക് കയറുന്നതിനിടയിൽ ഹരി പറഞ്ഞു.


“നിനക്ക് വേറെ ഫ്ളാറ്റ് നോക്കാന്ന് ഞാൻ പറഞ്ഞിരുന്നതാ.. പക്ഷേ അത് വേണ്ട എന്ന് അച്ഛൻ പറഞ്ഞു.”

“ഞാൻ അച്ഛനോട് പറഞ്ഞത് വേറെ ഫ്ലാറ്റ് നോക്കണ്ട എന്ന്, ഇവിടെ രണ്ടു മുറി ഉണ്ടല്ലോ… പിന്നെന്തിനാ ഒരു പാഴ് ചിലവ്.”

അവൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല.

അവൻറെ നിശബ്ദത കണ്ട് അവൾ ചോദിച്ചു.

“എന്താ ഞാൻ കൂടെ നിൽക്കുന്നതിന് ചേട്ടന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?”

അവൻ പെട്ടെന്ന് പറഞ്ഞു.

“ഏയ്… അങ്ങനൊന്നുമില്ല.”

അതുകേട്ട് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അപ്പോൾ പിന്നെ കുഴപ്പമില്ല…”

ഒരു റൂം തുറന്നു കൊണ്ട് ഹരി പറഞ്ഞു.

“ഇതാണ് നിൻറെ മുറി.”

അവൾ ബാഗുമായി റൂമിലേക്ക് കയറുന്നതിനിടയിൽ പറഞ്ഞു.

“നല്ല യാത്ര ക്ഷീണം ഉണ്ട്… നല്ലപോലെ ഒന്ന് ഉറങ്ങണം.”

“എങ്കിൽ ഇന്നിനി ഓഫീസിൽ വരാൻ നിൽക്കണ്ട, ഉറങ്ങിക്കോ ഞാൻ ഓഫീസിൽ പോയിട്ട് ഉച്ചകഴിഞ്ഞ് ഇനി വരാം.”

നീലിമയും അത് സമ്മതിച്ചു.

.             .                    .              .

ഉറക്കം എഴുന്നേറ്റ നീലിമ കട്ടിലിൽ കിടന്നുകൊണ്ട് തന്നെ ഫോൺ എടുത്ത് സമയം നോക്കി.

പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു.. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കിടന്നുറങ്ങി പോയി,  ഇപ്പോഴും ക്ഷീണം മാറിയിട്ടില്ല.

കട്ടിലിൽ നിന്നും എഴുന്നേറ്റ അവൾ ആദൃം തന്നെ പോയി കുളിക്കുകയാണ് ചെയ്തത്. അപ്പോഴാണ് ക്ഷീണമൊക്കെ ഒന്നു മാറിയത്.

ഡ്രസ്സ് മാറി റൂമിൽ നിന്നും ഹാളിലേക്ക് ചെന്ന് അവൾ കണ്ടത് ടേബിളിനു മുകളിൽ ഒരു കവർ ഇരിക്കുന്നതാണ്.

തുറന്നു നോക്കിയപ്പോൾ രാവിലത്തെ കാപ്പി.. തനിക്ക് കഴിക്കാനായി ഹരി വാങ്ങി വെച്ചിരിക്കുന്നതാണെന്ന് അവൾക്ക് മനസ്സിലായി. നല്ല വിശപ്പ് ഉള്ളതിനാൽ അപ്പോൾ തന്നെ പോയി പാത്രം എടുത്തു കൊണ്ടു വന്ന് അവൾ അത് കഴിച്ചു.

വിശപ്പ് ഒന്ന് അടങ്ങിയപ്പോൾ അവൾ ഫ്ലാറ്റ് മൊത്തം ഒന്നു  നോക്കി. രണ്ടു മുറി, ഹാൾ, കിച്ചൻ, ബാൽക്കണി.. ഒരു ഫാമിലിക്ക് താമസിക്കാനുള്ള എല്ലാ സൗകര്യവും ഉണ്ട്.

പിന്നെ ഒരാണ് മാത്രം താമസിക്കുന്നതിൻറെ എല്ലാ ലക്ഷണവും അവിടെയുണ്ട്. അടുക്കും ചിട്ടയുമില്ലാതെ എല്ലാം വാരി വലിച്ചിഴയ്ക്കുന്നു. പിന്നെ അങ്ങ് ഇങ്ങായി കിടക്കുന്ന സിഗററ്റ് കുറ്റികളും..

ഹരി ഉച്ചയ്ക്ക് ഫ്ളാറ്റിലേക്ക് വരുമ്പോൾ കണ്ടത് സാധനങ്ങൾ അടുക്കി കൊണ്ടിരിക്കുന്ന നീലിമയെ ആണ്. ഒരു പെണ്ണ് വന്നു കയറിയ എല്ലാ മാറ്റങ്ങളും ഒറ്റ നോട്ടത്തിൽ തന്നെ അവിടെ കണ്ടു. എല്ലാം തൂത്തു  വൃത്തിയാക്കിയിക്കുന്നു.

ഹരി ചിരിച്ചുകൊണ്ട് ചോദിച്ചു.

“വന്നു കയറിയ ഉടനെ പണി തുടങ്ങി അല്ലേ?”

അതിനു മറുപടിയായി തൂത്തു കൂട്ടിയിരുന്ന സിഗരറ്റ് കുറ്റികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.

“ഇതിന് ഇപ്പോഴും ഒരു കുറവും ഇല്ലല്ലേ?

ചെറു പുഞ്ചിരിയോടെ അവൻ പറഞ്ഞു.

“എവിടെ ഇങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോൾ സമയം കളയാൻ വേറെ വഴിയില്ലല്ലോ…”

“ഇനിമുതൽ ഇവിടെ ഒറ്റയ്ക്ക് അല്ലല്ലോ… അപ്പോൾ ഇതിൻറെ ഉപയോഗം അങ്ങ് കുറച്ചേക്ക്.”

അതിനു മറുപടിയായി ചിരിക്കുന്നതിനിടയിലും അവൻ ചിന്തിച്ചു.

‘വന്ന കയറിയപ്പോഴേക്കും ഇവൾ തനിക്ക് മുകളിൽ അധികാരം സ്ഥാപിച്ചു തുടങ്ങി.’

“നിനക്ക് വിശക്കുന്നില്ലേ.. നമുക്ക് പുറത്ത് ആഹാരം കഴിക്കാൻ പോയാലോ?”

“കുറച്ചു മുൻപാണ് ഞാൻ രാവിലത്തെ കാപ്പി കുടിച്ചത്.. എങ്കിലും നമുക്ക് പോയേക്കാം, എനിക്ക് കുറച്ചു ഡ്രസ്സ് എടുക്കണം.”

“എങ്കിൽ നമുക്ക് ആദ്യം ഡ്രെസ്സെടുക്കാൻ പോകാം, ഡ്രസ്സ് എടുത്തു കഴിയുമ്പോഴേക്കും നിനക്ക് വിശപ്പും ആകും.”

ഡ്രസ്സ് എടുക്കാൻ ഷോപ്പിലേക്ക് പോകുന്നതിനിടയിൽ കാറിലിരുന്ന് പുറത്തെ കാഴ്ചകൾ ശ്രദ്ധിക്കുകയായിരുന്നു നീലിമ.

“ഹരിയേട്ടാ സത്യത്തിൽ ഇവിടെ ബൈക്ക് അല്ലേ കൂടുതൽ നല്ലത്?..”

“അതെന്താ അങ്ങനെ ചോദിച്ചത്?”

“ഈ ട്രാഫിക്കിനിടയിൽ ബൈക്കിൽ ആണെങ്കിൽ കുറച്ചുകൂടി വേഗതയിൽ പോകാമായിരുന്നു.”

ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.

“നീലു ഇപ്പോൾ അങ്ങനെ പറയും.. ഇവിടെ ചൂട് തുടങ്ങിയാൽ പുറത്തിറങ്ങി നിൽക്കാൻ പറ്റില്ല അപ്പോഴാ വെയിലത്ത് ബൈക്കിൽ പോകുന്നത്.”

നീലിമ മനസ്സിലോർത്തു.

‘പണ്ട് ബൈക്കിൽ എവിടെ വേണമെങ്കിലും പോകാൻ ഇഷ്ടപ്പെട്ടിരുന്ന ഹരിയേട്ടൻ ഇപ്പോൾ അതിനെ നിരുത്സാഹപ്പെടുത്തുന്നു. ചേട്ടൻറെ സ്വഭാവത്തിൽ ഒരുപാട് മാറ്റം വന്ന പോലെ.’

പെട്ടെന്ന് എന്തോ ആലോചിച്ചിട്ടെന്നവണ്ണം അവൾ ചോദിച്ചു.

“ദേവു ചേച്ചിക്ക് സുഖമാണോ?… നിങ്ങൾ അവിടെ നിന്നും പഠിച്ചിറങ്ങിയ ശേഷം ചേച്ചിയുമായി വലിയ കോൺടാക്ട് ഒന്നുമില്ല.”

“ദേവു…”

ഹരി ദേവൂന്ന് പറഞ്ഞ പറഞ്ഞശേഷം എന്തൊക്കെയോ ചിന്തയിലാണ്ടു.

“എന്തുപറ്റി ചേട്ടാ?”

“അവളെ ഞാൻ അവസാനമായി കണ്ടിട്ട് ഒരു വർഷം ആകുന്നു.. രണ്ടുമാസം മുൻപ് ആയിരുന്നു അവളുടെയും റാമിൻറെയും എൻഗേജ്മെൻറ്, ഞാൻ അതിനെ ചെല്ലാത്തതിനാൽ അവർ പിന്നെ എന്നെ ഫോൺ വിളിച്ചിട്ടില്ല… എന്തുകൊണ്ടോ ഞാനും…”

നീലിമ കുറച്ചുനേരം ഡ്രൈവ് ചെയ്യുന്ന ഹരിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ശേഷം ചോദിച്ചു.

“ചേട്ടന് എന്താ പറ്റിയത്?.. ഒരു വർഷമായി നാട്ടിൽ വന്നിട്ടില്ല, എന്നെ ഫോൺ വിളിക്കാത്തതിൻറെ കാരണം എനിക്ക് മനസ്സിലാകും. പക്ഷേ മായേച്ചിയെ പോലും വല്ലപ്പോഴും ഒരിക്കൽ മാത്രമേ വിളിച്ച് സംസാരിക്കുന്നുള്ളൂ.”

ഹരി നീലിമയ്ക്ക് മറുപടി ഒന്നും നൽകാതെ നിശബ്ദമായിരുന്നു ചിന്തിച്ചു.

‘അതെ.. തനിക്ക് എന്താ പറ്റിയത്..  കുറച്ചുനാളായി സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണിത്.. എല്ലാത്തിൽ നിന്നും ഒരു തരം ഒളിച്ചോട്ടം, എന്തിനാണത് തന്നെ സ്നേഹിക്കുന്ന എല്ലാ പേരിൽ നിന്നും സ്വയം അകന്നു പോകുന്നത്.. തന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്ന നീലിമയിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമായിരുന്നോ ഇത്രയും നാളും എന്നെ ബാംഗ്ലൂരിൽ തന്നെ തളച്ചിട്ടത്?’

ഒരു നിമിഷം ഹരിയുടെ ചിന്ത മറ്റൊരു ദിശയിലേക്ക് നീങ്ങി.

ആരും നോക്കി ഇരിക്കാൻ കൊതിച്ചുപോകുന്ന നിഷ്കളങ്കത തുളുമ്പുന്ന നീലിമയുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കിക്കൊണ്ട് അവൻ ചിന്തിച്ചു.

‘നീലിമയുടെ മനസ്സിലിപ്പോഴും തന്നോട് തോന്നിയ പ്രണയം ഉണ്ടായിരിക്കുമോ?… അതോ കോളേജ് ലൈഫിലെ ബാലിഷമായ ഒരു തോന്നൽ ആയി കണ്ട് അത് മറന്നിരിക്കുമോ?’

ഷോപ്പിൽ ഡ്രസ്സുകൾ സെലക്ട് ചെയ്യുമ്പോൾ ഹരി നീലിമയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. അവൾ ഒരോ ഡ്രസ്സ് എടുക്കുമ്പോഴും ഹരിയുടെ അഭിപ്രായം കൂടി ചോദിക്കും.

നാല് അഞ്ച് ജോടി ഡ്രസ്സുകൾ സെലക്ട് ചെയ്തു കഴിഞ്ഞപ്പോൾ ഹരി ചോദിച്ചു.

“എന്തിനാ ഇത്രയധികം ഡ്രസ്സുകൾ?”

“ഞാൻ അധികം ഡ്രസ്സുകൾ ഒന്നും കൊണ്ടുവന്നിട്ടില്ല.. വീട്ടിൽ ഒരു മാസം വെറുതെ നിന്നപ്പോൾ മായേച്ചി ഉണ്ടാക്കിത്തരുന്ന ഓരോന്ന് കഴിച്ച് ഞാനങ്ങ് തടിച്ചു.. പഴയ ഡ്രസ്സ് ഒക്കെ എനിക്കിപ്പോൾ ടൈറ്റ് ആണ്. ഇവിടെ വരുമ്പോൾ പുതിയത് വാങ്ങാന്ന് വച്ചു.”

ഹരി നീലിമയെ മൊത്തത്തിൽ ഒന്ന് നോക്കി.

ശരിയാ അവസാനം കണ്ടതിൽ നിന്നും നല്ല പോലെ വണ്ണം വെച്ചിട്ടുണ്ട്. പക്ഷേ അത് അവളുടെ സൗന്ദര്യം വർദ്ധിപ്പിച്ച ഉള്ളൂ.. അവളുടെ ശരീരം നിരീക്ഷിക്കുന്നതിനിടയിൽ അവൻറെ കണ്ണുകൾ നീലിമയുടെ മാറിടങ്ങളിൽ തളച്ചു. ശരീരം വണ്ണം വച്ചതിനൊപ്പം അതിനും വലിപ്പം കൂടിയതായി അവനു തോന്നി.

നീലിമയുടെ കണ്ണുകൾ തൻറെ മാറിടങ്ങളിൽ നോക്കി നിൽക്കുന്ന ഹരിയുടെ മുഖത്തേക്ക് പതിഞ്ഞു. സ്ത്രീസഹജമായ നാണത്താൽ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. അവൾ പെട്ടെന്ന് ഡ്രെസ്സ് തിരയുന്നു എന്ന വ്യാജേനെ തിരിഞ്ഞു നിന്നുകൊണ്ട് തൻറെ മാറിടങ്ങൾ അവനിൽ നിന്നും മറച്ചു.

നീലിമയുടെ മാറിടങ്ങളിൽ തന്നെ ശ്രദ്ധിച്ചു നിന്ന ഹരി അവൾ  തൻറെ നോട്ടം മനസ്സിലാക്കിയ കാര്യം അറിഞ്ഞില്ല.

“അപ്പോൾ ആ കൊണ്ടുവന്ന പെട്ടികളിൽ എന്താ?”

നീലിമ കുസൃതിയോടെ പറഞ്ഞു.

“ആ പെട്ടി നിറയെ ചേട്ടൻറെ അമ്മയുടെ സ്നേഹമാണ്..”

ഹരി ഒന്നും മനസ്സിലാകാത്ത പോലെ അവളുടെ മുഖത്തേക്ക് നോക്കി.

“ഞാൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് അറിഞ്ഞ് അമ്മ ചേട്ടന് തന്നു വിട്ട അച്ചാറുകളും പലഹാരങ്ങളും ആണ് അതിൽ നിറയെ.”

ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഈ അമ്മയുടെ ഒരു കാര്യം… പുറത്തുനിന്നും ആഹാരം കഴിക്കുന്ന എനിക്കെന്തിനാ അച്ചാർ?”

“അവർക്ക് അങ്ങനെയൊക്കെ അല്ലേ സ്നേഹം കാണിക്കാൻ പറ്റുള്ളൂ… ആരുടെയും സ്നേഹം മനസ്സിലാക്കാൻ ശ്രമിക്കാത്ത ചേട്ടന് അതൊക്കെ എങ്ങനെ മനസ്സിലാകാനാ.”

അത് കേട്ടപ്പോൾ ഹരിയുടെ മുഖമൊന്നു വിളറി.. പറഞ്ഞു കഴിഞ്ഞപ്പോഴാണ് തൻറെ വായിൽ നിന്നും അറിയാതെ വീണു പോയ വാക്കുകളെ കുറിച്ച് നീലിമയും ബോധവതി ആയത്.

ഹരിയുടെ മുഖത്ത് ഉണ്ടായ മാറ്റം അവൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. പെട്ടെന്ന് വിഷയം മാറ്റാനായി അവൾ ചോദിച്ചു.

“എപ്പോഴും ഈ ഹോട്ടലിലെ ഫുഡ് ചേട്ടന് മടുക്കില്ലേ?”

“ആദ്യമൊക്കെ ഒരുതരം മടുപ്പുണ്ടായിരുന്നു, പിന്നെ പിന്നെ അത് ശീലമായി.”

“നമുക്ക് വീട്ടിൽ പാചകം തുടങ്ങിയാലോ?”

അതുകേട്ട് ചിരിച്ചുകൊണ്ട് ഹരി ചോദിച്ചു.

“ആരാ ഇപ്പോൾ പാചകം ചെയ്യുന്നേ?”

“ചേട്ടൻ എന്നെ കുറിച്ച് എന്താ വിചാരിച്ചിരിക്കുന്നത്.. ഞാനിപ്പോൾ ചെറുതായിട്ട് ഒക്കെ കുക്ക് ചെയ്യും. മായേച്ചി ആണ് എൻറെ ഗുരു.”

ഹരി ചെറുപുഞ്ചിരിയോടെ പറഞ്ഞു.

“നീ വിചാരിക്കുന്ന പോലെ നമുക്ക് കുക്കിങ്ങിനുള്ള സമയം ഒന്നും കിട്ടില്ല.”

അതിനും നീലിമയ്ക്ക് പരിഹാരം ഉണ്ടായിരുന്നു.

“നമുക്ക് രാവിലത്തെയും രാത്രിയിലത്തെയും ഫുഡ് മാത്രം കുക്ക് ചെയ്യാം.. ഉച്ചയ്ക്ക് പുറത്തു നിന്നാകാം.”

“അതൊക്കെ നമുക്ക് പിന്നെ ആലോചിച്ച് തീരുമാനമെടുക്കാം.. ഇപ്പോൾ ഡ്രസ്സ് സെലക്ട് ചെയ്യ്.. പിന്നെ ഒരു സെറ്റ് കൂടി എടുത്തോ രാത്രി നല്ല മഞ്ഞും തണുപ്പും ആണ്.”

“അത് ശരിയാ ഞാൻ രാവിലെ ഇവിടെ വന്നിറങ്ങിയപ്പോൾ തണുത്ത കിടുങ്ങിപ്പോയി.”

.                     .                       .                       .

രാവിലെ ഉറക്കം എഴുന്നേറ്റ് റൂമിൽ നിന്നും ഹരി ഹാളിലേക്ക് ഇറങ്ങിയ ഹരി നീലിമയുടെ റൂമിലേക്ക് നോക്കി.

ഡോർ അടച്ചിട്ടിരിക്കുകയാണ്, ഇതുവരെ ഉറക്കം എഴുന്നേറ്റ് കാണില്ല എന്ന് അവൻ കരുതി.

ഫ്ലാറ്റിനു താഴെ കടയിൽ പോയി പാലും വാങ്ങി വന്നു ചായ ഇട്ടു കഴിഞ്ഞു ഒരു ഗ്ലാസ് ചായയുമായി അവൻ നീലിമയുടെ റൂമിൻറെ ഡോർ മുട്ടി.

“റൂം ലോക്ക് ചെയ്തിട്ടില്ല ചേട്ടാ.. കയറി വാ.”

ഹരി റൂമിലേക്ക് കയറി ചെല്ലുമ്പോൾ ബെഡ്ഡിൽ മൂടിപ്പുതച്ച് കിടക്കുകയായിരുന്നു നീലിമ. കണ്ണുകൾ തുറന്നാണ് കിടക്കുന്നത്. മുഖത്ത് ആകെ ഒരു ക്ഷീണം പോലെ.

ചായ ഗ്ലാസ് ടേബിളിലേക്ക് വെച്ച് അവൾക്ക് അരികിലേക്ക് അവൻ ചോദിച്ചു.

“എന്തുപറ്റി നീലൂ…”

“പനി പിടിച്ചു എന്നാ തോന്നുന്നേ.. നല്ല ക്ഷീണവും ശരീരവേദനയും.”

അവളുടെ ശബ്ദം ആകെ വല്ലാതെ അടഞ്ഞിരുന്നു.

ഹരി പറഞ്ഞു.

“ക്ലൈമറ്റ് ചേഞ്ചിൻറേതാകും.. നാട്ടിൽ നിന്നും ഇവിടെ വന്നപ്പോൾ നല്ല തണുപ്പല്ലേ..”

നീലിമ ഒന്ന് പുഞ്ചിരിച്ചു.

ക്ഷീണിച്ച് ഇരിക്കുമ്പോഴും ആ പുഞ്ചിരി മുഖത്ത് ഉണ്ടാക്കുന്ന പ്രസന്നത അവൻ ശ്രദ്ധിച്ചു.

“ഒരു കാര്യം ചെയ്യാം നമുക്ക്.. ഹോസ്പിറ്റലിൽ പോകാം.”

“ഏയ്.. അതൊന്നും വേണ്ട, മെഡിക്കൽ സ്റ്റോറിൽ നിന്നും പനിക്കുള്ള മരുന്ന് വാങ്ങി കഴിച്ചാൽ മതി.”

ഹരി അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കി. ചെറിയ ചൂട് അവന് അനുഭവപ്പെട്ടു.

“ഇത് ഹോസ്പിറ്റലിൽ പോയേ പറ്റൂ.. ചെറിയ ചൂട് തുടങ്ങിയിട്ടുണ്ട്, നീ കിടപ്പായി പോയാൽ ഞാൻ ആണ് ശരത്തേട്ടനോട് സമാധാനം പറയേണ്ടത്.”

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായ നീലിമ പുഞ്ചിരിച്ചു.

“ഞാൻ പോയി കുളിച്ച് ഡ്രസ്സ് മാറി വരുമ്പോഴേക്കും നീയും റെഡിയാക്.”

റൂമിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിൽ ഹരി പിടിച്ചു പറഞ്ഞു.

“അതെ കുളിക്കേണ്ട കേട്ടോ..”

ഡോക്ടറെ കണ്ട് തിരികെ ഫ്ളാറ്റിലെത്തി ലിഫ്റ്റിൽ നിന്നും ഇറങ്ങിയ റൂമിലേക്ക് നടക്കുകയായിരുന്നു ഹരിയും നീലിമയും. പനി അവളുടെ ശരീരത്തെ നന്നായി തളർത്തിയിരുന്നതുകൊണ്ടുഹരി അവൾക്കൊരു താങ്ങായി കയ്യിൽ മുറുകെ പിടിച്ചാണ് നടക്കുന്നത്. അവൻറെ കയ്യിൽ ഒരു കവറും ഉണ്ട്. അത് രാവിലെ കഴിക്കാനുള്ള ബ്രേക്ഫാസ്റ്റ് ആണ്.

ഡോക്ടർ പറഞ്ഞത് പനി കുഴപ്പമൊന്നുമില്ല നല്ലപോലെ റസ്റ്റ് എടുത്താൽ മാറിക്കൊള്ളും എന്നാണ്. കുറച്ച് ടാബ്ലെറ്റ് തന്നിട്ടുണ്ട്.

ഡോർ തുറന്ന് അകത്തേക്ക് കയറിയ ഹരി നീലിമയെ ഡൈനിംഗ് ടേബിളിന് അടുത്തുള്ള കസേരയിൽ ഇരുത്തി. എന്നിട്ട് കയ്യിലെ പൊതി ടേബിളിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ ഓഫീസിൽ പോയിട്ട് ഉച്ചയ്ക്ക് വരും.. അപ്പോഴേക്കും ഇത് കഴിച്ചിട്ട് പോയി കിടന്ന് ഉറങ്ങിക്കോ.”

സമയം ലേറ്റ് ആയതിനാൽ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ ഹരി പുറത്തേക്ക് നടന്നു.

ഡോറിന് അടുത്തെത്തിയ അവൻ പറഞ്ഞു.

“ഡോർ ഞാൻ പുറത്തു നിന്നും പൂട്ടി കൊള്ളാം, പിന്നെ കഴിച്ചിട്ട് മാത്രമേ കിടക്കാവൂ.”

അവളതു കേട്ട് പുഞ്ചിരിച്ചു.

അവൻറെ സ്വരത്തിൽ നിന്നും ആഹാരം കഴിക്കണം എന്ന ആജ്ന അല്ലായിരുന്നു അവൾ കേട്ടത്. തന്നോടുള്ള സ്നേഹവും കരുതലും ആയിരുന്നു അവൾ മനസ്സിലാക്കിയത്.

ഹരി റൂം പൂട്ടി പോയപ്പോൾ നീലിമ പൊതി തുറന്ന് കഴിച്ചുതുടങ്ങി. ദോശയും ചമ്മന്തിയും ആണ്. ആഹാരത്തിന് ഒരു ടേസ്റ്റ് അവൾക്ക് തോന്നിയില്ല. പകുതി കഴിച്ചു ബാക്കി കൊണ്ട് കളഞ്ഞശേഷം അവൾ റൂമിലേക്ക് പോയി കിടന്നു.

കിടന്നത് മാത്രമേ അവൾക്ക് ഓർമ്മയുള്ളൂ, അഗാധമായി ഉറക്കത്തിലേക്ക് അവൾ ആഴ്ന്നിറങ്ങി.

നെറ്റിയിൽ എന്തോ തണുപ്പ് അറിഞ്ഞാണ് അവൾ കണ്ണുകൾ തുറന്നത്. നോക്കുമ്പോൾ നെറ്റിയിൽ കൈവെച്ച് നോക്കുന്ന ഹരി.

“എന്തു ഉറക്കമാണ് ഇത്.. മണി 2 ആകാറായി.”

അവളുടെ കണ്ണുകൾ ഭിത്തിയിലെ ക്ലോക്കിലേക്ക് നീങ്ങി.

ശരിയാ രണ്ടു മണി ആയിരിക്കുന്നു. കിടന്നത് മാത്രമേ ഓർമ്മയുള്ളൂ.

അവൾ ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

“എഴുന്നേൽക്ക് നമുക്ക് ചോറു കഴിക്കണ്ടേ?”

“എനിക്ക് ഒന്നും വേണ്ട ചേട്ടാ, ഒന്നിനും ഒരു ടേസ്റ്റ് ഇല്ല..”

“അങ്ങനെ പറഞ്ഞാൽ എങ്ങനാ.. ഒന്നും കഴിക്കാതിരുന്നാൽ ക്ഷീണം കൂടത്തല്ലേ ഉള്ളൂ.”

“വിശപ്പില്ല ചേട്ടാ..”

അവളുടെ മുടിയിൽ തഴുകി എന്തോ ആലോചിച്ചിരുന്ന ശേഷം ഹരി റൂമിനു പുറത്തേക്ക് നടന്നു. അവൾ വീണ്ടും കണ്ണുകളടച്ചു.

കണ്ണുകളടച്ച് കിടക്കുമ്പോഴും അടുക്കളയിൽ എന്തൊക്കെ തട്ടലും മുട്ടലും അവൾക്ക് കേൾക്കാമായിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹരി വീണ്ടും നീലിമയുടെ റൂമിലേക്ക് വന്നു.

അവളെ തട്ടി വിളിച്ചു കൊണ്ടു ഹരി പറഞ്ഞു.

“അതെ എഴുന്നേറ്റേ..”

അവൾ കണ്ണുകൾ തുറന്ന് എന്താ എന്നുള്ള അർത്ഥത്തിൽ അവനെ നോക്കി.

കൈയിലെ പാത്രം കാണിച്ചുകൊണ്ട് ഹരി പറഞ്ഞു.

“നമുക്ക് കഞ്ഞി കുടിക്കാം.”

അവൾ ദയനീയമായി അവനെ നോക്കി.

“ഇങ്ങനെ നോക്കിയിട്ട് ഒന്നും കാര്യം ഇല്ല, ഇത് കുടിച്ചേ പറ്റൂ.”

ഇനി രക്ഷയില്ലെന്ന് കണ്ട് നീലിമ സാവധാനം എഴുന്നേറ്റു പിന്നിലേക്ക് ചാരിയിരുന്നു.

പാത്രം തൻറെ കയ്യിൽ തരും എന്ന അവളുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് ഹരി കഞ്ഞി കോരി അവളുടെ വായിലേക്ക് വെച്ച് കൊടുത്തു .

ഹരിയിൽ നിന്നും അങ്ങനെ ഒരു പ്രവർത്തി അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത്ഭുതത്തോടും അതിലേറെ സന്തോഷത്തോടെയും കഞ്ഞികുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

“ഇതിപ്പോൾ എവിടുന്നാ കഞ്ഞി?”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഒരു കഞ്ഞി ഉണ്ടാക്കാൻ ഒക്കെ എനിക്കറിയാം.”

അത് കേട്ട് അവൾ പുഞ്ചിരിച്ചു.

കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ ചുണ്ടുകൾക്കിടയിലൂടെ കഞ്ഞിവെള്ളം താഴേക്കു ഒലിച്ചിറങ്ങിറങ്ങി. ഇത് കണ്ട് ഹരി കൈ കൊണ്ട് അത് തുടച്ചു കളഞ്ഞു.

നീലിമ പറഞ്ഞു.

“ഞാനിപ്പോൾ ഒരു കാര്യം ആഗ്രഹിച്ചു പോകുവാ.”

“എന്താ?”

ഈ പനി മാറാതെ ഇരുന്നെങ്കിൽ കൊള്ളാമായിരുന്നു.”

അവൻ ആകാംക്ഷയോടെ ചോദിച്ചു.

“അതെന്താ?”

“ചേട്ടൻറെ സ്നേഹവും കെയറിങും എനിക്ക് എപ്പോഴും ഇങ്ങനെ കിട്ടുമല്ലോ.”

അവളുടെ വാക്കുകളിൽ ഇതുവരെ മാഞ്ഞുപോകാത്ത നീലിമയുടെ പ്രണയം അവൻ തിരിച്ചറിഞ്ഞു. ആ ഒരു നിമിഷം അവൻ സന്തോഷിക്കുകയും തൊട്ടടുത്ത നിമിഷം സന്തോഷം ഭയത്തിലേക്ക് വഴി മാറുകയും ചെയ്തു.

നീലിമ തന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്ന് സത്യം മനസ്സിലാക്കിയപ്പോഴാണ് അവൻ സന്തോഷിച്ചത്, അതേസമയം ആ പ്രണയം ശരത്തേട്ടനും അച്ഛനും അറിഞ്ഞാൽ എന്തുണ്ടാകുമെന്ന് ചിന്തയാണ് അവനെ ഭയപ്പെടുത്തിയത്.

.                   .                        .                      .

ബാംഗ്ലൂർ എത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് നീലിമ ഓഫീസിലേക്ക് ആദ്യമായി പോയത്. പനി കാരണം ഒരാഴ്ചയോളം ഫ്ലാറ്റിൽ തന്നെ ആയിരുന്നു.

അവൾ ബാംഗ്ലൂരിൽ എത്തിയിട്ട് ഇപ്പോൾ ഒരു മാസത്തോളം ആകുന്നു. ഓഫീസിലെ സ്റ്റാഫുകളെല്ലാരുമായി പരിചയത്തിലായി.

കമ്പനി സി ഇ ഒ യുടെ മകൾ എന്ന ബഹുമാനം എല്ലാവരിൽനിന്നും കിട്ടുന്നുണ്ട്.

ഓഫീസിൽ പോകാനായി ഒരുങ്ങി കഴിഞ്ഞപ്പോഴാണ് തൻറെ മൊബൈൽ കാണുന്നില്ല എന്ന് ഹരി അറിഞ്ഞത്. റൂമിലും ഹാളിലുമായി കുറച്ചുനേരം തപ്പിയപ്പോഴാണ് ആണ് തലേദിവസം രാത്രി ഫിലിം കാണാനായി നീലിമ തൻറെ മൊബൈലെടുത്ത കാര്യം ഹരി ഓർത്തത്.

അവൻ നീലിമയെ റൂമിലേക്ക് ചെന്ന് ഡോർ തുറന്നു കൊണ്ട് ചോദിച്ചു.

“നീലൂ എൻറെ മൊബൈൽ…”

അവന് വാക്കുകൾ പൂർത്തിയാക്കാനായില്ല.

പാൻറ് ധരിച്ച് അരക്ക് മുകളിൽ ബ്രാ മാത്രം ഇട്ടു കൊണ്ട് ടോപ്പും കയ്യിൽ പിടിച്ച് നിൽക്കുകയായിരുന്നു നീലിമ .

ഹരി പെട്ടെന്ന് ഡോർ തുറന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവൾ സ്തംഭിച്ചു നിന്നു പോയി. പിന്നെ പെട്ടെന്ന് തന്നെ കയ്യിലിരുന്ന ടോപ്പ് കൊണ്ട് മാറ് പൊത്തിപ്പിടിച്ചു തിരിഞ്ഞുനിന്നു.

ഹരി പെട്ടെന്ന് ഡോറടച്ച് അവിടെ നിന്നും തിരിച്ചു നടന്നു.

ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അബദ്ധം പറ്റുന്നത്, ഇനി എങ്ങനെ നീലിമയെ ഫെയ്സ് ചെയ്യും എന്നറിയാതെ ഹരി കസേരയിലേക്ക് പോയിരുന്നു.

നീലിമയും ആകെ ചമ്മലിലായിരുന്നു, ഹരി ആ സമയത്ത് ഡോർ തുറക്കും എന്ന് അവളും കരുതിയിരുന്നില്ല.. ഹരി തൻറെ അർത്ഥം നഗ്നമേനി കണ്ടു എന്നോർത്തപ്പോൾ അവളുടെ മുഖത്ത് നാണം ഇരച്ചുകയറി.

ടോപ്പ് ധരിച്ച് കട്ടിലിൽ കിടന്ന അവൻറെ മൊബൈൽ എടുത്തു അവൾ ഹാളിലേക്ക് ചെന്നു.

നീലിമ ഹാളിലേക്ക് ഇറങ്ങിയത് അറിഞ്ഞിട്ടും ഹരി മുഖമുയർത്താതെ തറയിൽ തന്നെ നോക്കി കസേരയിൽ ഇരിക്കുകയായിരുന്നു.

മൊബൈൽ അവനു നേരെ നീട്ടിയപ്പോൾ അവൻ തല ഉയർത്താതെ മൊബൈൽ വാങ്ങി എന്നിട്ട് പറഞ്ഞു.

“സോറി…”

നീലിമ നിസ്സാരമായി പറഞ്ഞു.

“അത് കുഴപ്പമില്ല ചേട്ടാ..”

അവൻറെ അടുത്തു നിന്നും തിരിച്ചു നടക്കുന്നതിനിടയിൽ അവൾ ശബ്ദം താഴ്ത്തി പറയുന്നത് ഹരി വ്യക്തമായി കേട്ടു.

“ഭാവിയിൽ കാണേണ്ട ആൾ തന്നെ അല്ലേ ഇപ്പോഴും കണ്ടത്.”

അത് കേട്ടപ്പോൾ അവൻറെ മുഖത്ത് അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു.

ഓഫീസ് കാബിനുള്ളിൽ ഇരിക്കുമ്പോഴും രാവിലെ കണ്ട നീലിമയുടെ ശരീരം തന്നെയായിരുന്നു ഹരിയുടെ മനസ്സിനുള്ളിൽ.

ഒതുങ്ങിയ അരക്കെട്ടും വെളുത്ത വയറിനു മധ്യഭാഗത്തുള്ള പൊക്കിളും നീല ബ്രായ്ക്കുള്ളിൽ നിറഞ്ഞു നിൽക്കുന്ന മുലകളും അവൻറെ മനസ്സിൽ നിന്നും മായുന്നില്ല.

പെട്ടെന്നാണ് ക്യാബിൻറെ വെളിയിൽ എന്തോ ബഹളം കേൾക്കുന്നത് ശ്രദ്ധിച്ചത്. നല്ല പരിചയമുള്ള ഒരു പെണ്ണിൻറെ സ്വരം.

തന്നെ കാണണമെന്ന് പറഞ്ഞാണ് ബഹളം എന്ന് ഹരിക്ക് മനസ്സിലായി. കുറച്ചു ഫയലുകൾ നോക്കി തീർക്കാനുള്ളത് അതുകൊണ്ട് ആരെയും തന്നെ കാണുവാനായി അനുവദിക്കേണ്ട എന്ന് ഹരി പറഞ്ഞിരുന്നു. അതുകൊണ്ടാണ് കാണാൻ വന്നവരെ ഹരിയുടെ ക്യാബിൻ ഉള്ളിലേക്ക് കടത്തി വിടാത്തത്.

പരിചയമുള്ള ആ സ്വരത്തിൻറെ ഉടമ ആരാണെന്നറിയാനായി ഹരി ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി. സെക്യൂരിറ്റിയുമായി ബഹളമുണ്ടാക്കുന്ന ആളെ കണ്ട് ഹരി ശരിക്കും അത്ഭുതപ്പെട്ടുപോയി.

ദേവിക ആയിരുന്നു അത്. കൂടെ റാമും ഉണ്ട്.

ബഹളം കേട്ട് ക്യാബിന് പുറത്തേക്കിറങ്ങിയ നീലിമയും അത്ഭുതത്തോടെ ദേവുവിനെ നോക്കി നിൽക്കുകയാണ്.

ഹരി ഉറക്കെ വിളിച്ചു പറഞ്ഞു.

“അവരെ ഇങ്ങോട്ട് കടത്തി വിട്ടേക്ക്.”

ഹരിയുടെ ശബ്ദം കേട്ട് ദേവികയും റിമും അവിടേക്ക് നോക്കി.

ഹരിയെ കണ്ടതും ദേവു വേഗതയിൽ അവൻറെ അടുത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവൾ ചോദിക്കുന്നുണ്ടായിരുന്നു.

“നിനക്ക് എൻറെ നിശ്ചയത്തിനു വരാൻ പറ്റില്ല, എന്നെ ഒന്ന് ഫോൺ വിളിക്കാൻ പറ്റില്ല.. അത്രയ്ക്ക് തിരക്കാണോ നിനക്കിവിടെ?”

ചോദ്യം ചോദിച്ച് കഴിഞ്ഞതും ദേവു ഹരിയുടെ മുന്നിലെത്തിയതും അവൻറെ കവിളിൽ ഒരടി കൊടുത്തു ഒരുമിച്ചായിരുന്നു.

ഹരിയെ ഒരു പെണ്ണ് അടിക്കുന്നത് കണ്ടതും ഓഫീസിലെ സ്റ്റാഫുകൾ എല്ലാം കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.

റാം ഇങ്ങനെയൊന്ന് നടക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ കണ്ണുംമിഴിച്ചു നിൽക്കുകയായിരുന്നു.

എന്നാൽ ഈ കാഴ്ച കണ്ട നീലിമ മാത്രം പൊട്ടി ചിരിച്ചു.

ചിരിക്കുന്നതിനിടയിൽ അവൾ സ്റ്റാഫുകളോട് പറഞ്ഞു.

“നിങ്ങൾ ഇരുന്നോളൂ ഇത് ഹരിയേട്ടന് കിട്ടേണ്ട അടി തന്നെയാണ്.”

അടി കൊണ്ട് പകച്ചു നിൽക്കുകയായിരുന്ന ഹരിയെ ദേവു പെട്ടെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.

“സോറി ഡാ.. കഴിഞ്ഞ കുറച്ചു മാസങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ദേഷ്യം നിന്നെ നേരിട്ട് കണ്ടപ്പോൾ പിടിച്ചു നിർത്താനായില്ല.” ദേവുവിനെ തന്നിൽ നിന്നും അകറ്റി കൊണ്ട് ഹരി പറഞ്ഞു.

“നീ വിഷമിക്കണ്ട. എല്ലാം എൻറെ തെറ്റ് തന്നെയാണ്.”

ഇതെല്ലാം കണ്ടു കൊണ്ട് നിന്ന റാം പറഞ്ഞു.

“അതെ… നിന്നെ കെട്ടാൻ പോകുന്നവൻ ഇവിടെ നിൽക്കുമ്പോഴാണ് നീ ഒരുത്തനെ കെട്ടിപ്പിടിക്കുന്നത്.”

ദേവു ചിരിച്ചുകൊണ്ട് കപട ദേഷ്യത്തിൽ പറഞ്ഞു.

“പോടാ.. ഇത് എൻറെ ബ്രദർ ആണ്. ഞാൻ ഇഷ്ടമുള്ളപ്പോൾ കെട്ടിപ്പിടിക്കും.”

ഹരി റാമിൻറെ അടുത്തേക്ക് ചെന്ന് അവനെ കെട്ടി പിടിച്ചു. എന്നിട്ട് പറഞ്ഞു.

“നമുക്ക് പുറത്തേക്ക് പോയി ഫുഡ് കഴിച്ചു കൊണ്ട് സംസാരിക്കാം.”

ഹരി അവർക്കൊപ്പം പുറത്തേക്കു നടന്നു. അപ്പോഴും അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു നീലിമ.

ഹരി പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ തിരിഞ്ഞു നീലിമയെ നോക്കി പറഞ്ഞു.

“ഫ്രീ ആണെങ്കിൽ നീയും വാ..”

ആ ഒരു ക്ഷണം പ്രതീക്ഷിച്ച് നിന്നിരുന്ന നീലിമ ഒന്നും ആലോചിക്കാതെ തന്നെ പെട്ടെന്ന് അവർക്കൊപ്പം നടന്നു.

അവർ ഫുഡ് ഓർഡർ കൊടുത്ത് ഇരിക്കുകയായിരുന്നു. ഹരി നീലിമയും അടുത്തടുത്തുള്ള കസേരകളിൽ അവർക്കെതിരെ ദേവികയും റാമും.

കവിളീൽ തടവിക്കൊണ്ട് ഹരി പറഞ്ഞു.

പണ്ട് കോളേജിൽ വച്ച് അടിച്ചതിന് ഇവൾ പകരം വീട്ടിയത് ആണെന്നാ തോന്നുന്നെ.”

കൃത്രിമ ദേഷ്യത്തിൽ ദേവു പറഞ്ഞു.

“എനിക്കുണ്ടായിരുന്ന ദേഷ്യത്തിന് ഒരു അടിയിൽ ഒതുക്കിയത് ഭാഗ്യമെന്ന് കരുതിക്കോ.”

ഇത് കേട്ട് എല്ലാപേരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു.

“എൻറെ എൻഗേജ്മെൻറിന് നീ വരാതിൽ ഞാൻ എത്രമാത്രം വിഷമിച്ചു എന്ന് നിനക്കറിയാമോ?.. അതിൻറെ ദേഷ്യത്തിൽ ഞാൻ ഫോൺ വിളിക്കാതിരുന്നിട്ട് ഒറ്റ തവണയെങ്കിലും നീ എന്നെ ഇങ്ങോട്ട് വിളിച്ചോ?”

“ദേവു സോറി.. അത് മറന്നേക്ക്, അങ്ങനെയൊക്കെ സംഭവിച്ചു പോയി.”

ദേവു ബാഗിൽ നിന്നും ഒരു കല്യാണ ലെറ്റർ എടുത്ത് ഹരിക്ക്  കൊടുത്തു കൊണ്ട് പറഞ്ഞു.

“അടുത്തമാസം 28ന് എൻറെ കല്യാണമാണ്.”

ഹരി അത്ഭുതത്തോടെ റാമിനെ നോക്കി.

റാം അതെയെന്ന അർത്ഥത്തിൽ ചിരിച്ചു.

“കല്യാണത്തിന് നീ വന്നില്ലെങ്കിൽ എൻറെ ഹണിമൂൺ ജയിലിൽ ആയിരിക്കും.. നിന്നെ കൊന്നിട്ട്.”

ഇതുകേട്ട് റാം ചിരിച്ചുകൊണ്ട് പറഞ്ഞു.

“അളിയാ ചതിക്കല്ലേ.. കല്യാണത്തിന് എത്തിക്കൊള്ളണേ..”

ഇത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

ഒരു ലെറ്റർ നീലിമയ്ക്ക് കൊടുത്തുകൊണ്ട് ദേവു പറഞ്ഞു.

“നീയും അങ്ങെത്തിയേക്കണം.”

“ഞങ്ങൾ രണ്ടുപേരും ഉറപ്പായും അവിടെ കാണും.. അല്ലേ ഹരിയേട്ടാ?”

“അവൻ വന്നില്ലെങ്കിൽ ഞാൻ പറഞ്ഞതുപോലെ തന്നെ ചെയ്തിരിക്കും.”

അതുകേട്ട ഹരി പുഞ്ചിരിയോടെ ഒരു സിഗറ്റ് എടുത്ത് ചുണ്ടിൽ വച്ചു.

ഇത് കണ്ട ദേവ ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കി. അവളുടെ നോട്ടം കണ്ട് അവൻ അബദ്ധം പറ്റിയത് പോലെ ചുണ്ടിൽ നിന്നും സിഗരറ്റെടുത്ത് പോക്കറ്റിലിട്ടു.

ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്ന നീലിമ പറഞ്ഞു.

“ഉള്ളത് പറയാലോ.. ഹരിയേട്ടന് ഇത്തിരിയെങ്കിലും പേടിയുള്ളത് ദേവു ചേച്ചിയെ മാത്രമാണ്, ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നറിയാമോ ഈ സിഗരറ്റ് വലി കുറയ്ക്കാൻ, ഒന്ന് മൈൻഡ് പോലും ചെയ്തിട്ടില്ല. പക്ഷേ ചേച്ചിയുടെ ഒരു നോട്ടം മതി..”

അതുകേട്ട ദേവു പറഞ്ഞു.

“അത് എന്നോടുള്ള പേടി കൊണ്ടല്ല എന്നോടുള്ള സ്നേഹം കൊണ്ടാണ്.. നീയും ഇവനെയൊന്നും സ്നേഹിച്ച് നോക്ക് അപ്പോൾ നീ പറയുന്നതും ഇവൻ കേൾക്കും.

നീലിമ ഹരിയുടെ മുഖത്തേക്ക് നോക്കി. അവനും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു അപ്പോൾ.

.                   .                      .                       .

മൂന്നാറിലെ ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പും പഴയ ഓർമ്മകളും രാത്രി 12 മണി ആയിട്ടും ഹരിയെ ഉറങ്ങാൻ അനുവദിച്ചില്ല.

ഇന്നായിരുന്നു റാമിൻറെയും ദേവൂൻറെയും കല്യാണം. കല്യാണം കഴിഞ്ഞ് ആഡിറ്റോറിയത്തിൽ നിന്നും ഇറങ്ങുമ്പോൾ ഹരി കൂടെ വേണമെന്ന് ദേവുവിനും റാമിനും ഒരേ നിർബന്ധം. അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങി ഹരി അവർക്കൊപ്പം മൂന്നാറിലേക്ക് വന്നു. കൂടെ നീലിമയും വന്നു ഒരു കൂട്ടിന്.

ഹരി ചിന്തിച്ചു.

‘നീ ഇപ്പോൾ ഉറങ്ങിക്കാണും. ബാംഗ്ലൂരിൽ നിന്നും നാട്ടിൽ വന്നപ്പോൾ തൊട്ട് എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. കല്യാണത്തിൻറെ തലേന്ന് തനിക്കൊപ്പം ഫുൾടൈം ദേവുവിൻറെ വീട്ടിൽ തന്നെയായിരുന്നു. ഒരു വർഷത്തിനു ശേഷം താൻ നാട്ടിലേക്ക് വരുമ്പോൾ അതിൽ എന്നെകാളും സന്തോഷം അവൾക്കായിരുന്നു.

വീട്ടിൽ ചെന്ന് കയറിയപ്പോൾ അമ്മ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. ആയുസ്സിനെ പകുതിയിലേറെയും കഷ്ടതകൾ മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട സ്ത്രീ. ഇപ്പോൾ അവരുടെ ഏറ്റവും വലിയ ദുഃഖം ഞാനാണ്. അല്ല.. എന്തിനാ ഇപ്പോൾ എന്നെ ഓർത്തു ദുഖിക്കുന്നത്. ജോലിയുണ്ട്, നല്ല സമ്പാദ്യം ഉണ്ട്.. ഇനി ഞാനിങ്ങനെ കല്യാണം കഴിക്കാതെ നിൽക്കുന്നതാണോ അവരെ വിഷമിപ്പിക്കുന്നത്.”

മായേച്ചിയെ കാണാൻ ചെന്നപ്പോൾ അവിടെ നിന്നും കിട്ടി കുറെ പരാതികളും ഉപദേശവും.

നാട്ടിലേക്ക് വരാത്തത് തന്നെയാണ് മെയിൻ പരാതി, എത്രയും പെട്ടെന്ന് കല്യാണം കഴിച്ച് അമ്മയ്ക്ക് ഒരു കൂട്ട് കൊടുക്കണമെന്ന് ഉപദേശവും.

എങ്ങനെ മുഖത്തുനോക്കി പറയും ചേച്ചിയുടെ നാത്തൂൻ ആണ് എൻറെ മനസ്സിൽ എന്ന്. അഥവാ അത് പറഞ്ഞു കഴിഞ്ഞ് ശരത്തേട്ടൻ അറിയുപോൾ എന്തായിരിക്കും പ്രതികരണം… ഭാര്യയുടെ അനിയനെ പോലെ കാണാതെ സ്വന്തം അനിയനായി കണ്ട് പൈസയായും ജോലിയായും സഹായിച്ചപ്പോൾ തിരിച്ചു പെങ്ങളെ പ്രണയിച്ച് ചതിച്ച ഒരു  നീചനായിയി കാണില്ലേ അവർ എന്നെ.

ചിന്തകൾ കാട് കയറിയപ്പോൾ ബെഡിൽ നിന്നും എഴുന്നേറ്റ് ഒരു പുതപ്പുകൊണ്ട് ശരീരവും മൂടിപ്പുതച്ച് ബാൽക്കണിയിലേക്ക് നടന്നു. ബാൽക്കണിയിലേക്ക് ചെല്ലുമ്പോൾ നീലിമ ഒരു പുതപ്പു കൊണ്ട് ശരീരം പുകച്ച് അകലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.

വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു രാത്രി താൻ ഇവിടെ വരുമ്പോൾ ജെസ്സിയും ഇങ്ങനെ നിന്നിരുന്നത് അവൻറെ മനസ്സിലേക്ക് ഓടിയെത്തി.

ഹരി സാവധാനം നടന്നു അവൾക്കരികിൽ പോയി കൈവരിയിൽ പിടിച്ച് ദൂരേക്ക് നോക്കി നിന്നു.

ഹരിയുടെ സാമീപ്യം അറിഞ്ഞിട്ടും അവനെ നോക്കാതെ അകലേക്ക് നോക്കി നിന്നു കൊണ്ട് നീലിമ പറഞ്ഞു.

“ചേട്ടൻ ഇവിടെ വരുമെന്ന് എനിക്കറിയാമായിരുന്നു.”

ഹരി ഒന്നും മിണ്ടിയില്ല.

മൂടൽമഞ്ഞ് നിറഞ്ഞുനിൽക്കുന്ന റോഡിലേക്ക് നോക്കിക്കൊണ്ട് നീലിമ ചോദിച്ചു.

“അന്ന് ജെസ്സി ചേച്ചിയുമൊത്ത് രാത്രി ഈ റോഡിൽ കൂടിയല്ലേ ചേട്ടൻ നടന്നത്.”

ഹരി അതെയെന്ന അർത്ഥത്തിൽ മൂളി.

“നമുക്ക് ഒന്നു നടന്നാലോ ഇപ്പോൾ ആ റോഡിലൂടെ?”

ഹരി അവളുടെ ആവശ്യം കേട്ട് പെട്ടെന്ന് തന്നെ പറഞ്ഞു.

“വേണ്ട..”

അവൻറെ ആ എതിർപ്പ് അവളുടെ മുഖത്ത് നിരാശ നിറച്ചു.

“എനിക്ക് ശരത്തേട്ടൻ കല്യാണ ആലോചനകൾ തുടങ്ങി എന്ന് മായേച്ചി പറഞ്ഞു.”

ഹരിക്ക് അതൊരു പുതിയ അറിവായിരുന്നു. എന്തുകൊണ്ടോ ആ വാക്കുകൾ അവൻറെ മനസ്സിൽ ഒരു ഞെട്ടൽ ഉളവാക്കി.

“ചേട്ടൻറെ മനസ്സിൽ ഇപ്പോഴും ജെസ്സി ചേച്ചി തന്നെയാണോ?”

ഹരി അവളുടെ മുഖത്തേക്ക് തന്നെ നോക്കി.

“ജെസ്സി ചേച്ചിയെ മറക്കാൻ കഴിഞ്ഞാൽ ചേട്ടൻറെ മനസ്സിൽ എനിക്കല്ലാതെ വേറൊരാൾക്ക് സ്ഥാനമില്ലെന്ന് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.. ഞാൻ ആ ഒരു നിമിഷത്തിനായി കാത്തിരിക്കുകയാണ് ഇപ്പോഴും.”

ഹരി നീലിമയ്ക്ക് എന്തു ഉത്തരം നൽകണം എന്ന് അറിയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.  പല പല മുഖങ്ങൾ അവൻറെ മനസ്സിലൂടെ കടന്നു പോയി.. ശരത്തേട്ടൻ, മായേച്ചി, അച്ഛൻ, അമ്മ.. എൻറെ മനസ്സിൽ ഉള്ള ഇഷ്ടം നീലിമയോട് തുറന്നുപറഞ്ഞാൽ ഇവർക്കെല്ലാം മുന്നിൽ ഞാനൊരു ചതിയൻ ആകില്ലേ.

ഹരിയുടെ ശ്രദ്ധ പതുക്കെ നീലിമയുടെ കണ്ണുകളിലേക്ക് ആയി. ജെസ്സിയുടെ അതേ കണ്ണുകൾ.. കാപ്പിപ്പൊടി കളർ കൃഷ്ണമണികൾ. ജെസ്സി തന്നെയല്ലേ തന്നെ ഈ നോക്കിനിൽക്കുന്നത്.

പെട്ടെന്ന് നീലിമയുടെ ചോദ്യം അവനെ ചിന്തകളിൽ നിന്നുണർത്തി.

“ജെസ്സി ചേച്ചി ഓർമ്മ വന്നോ?”

“അതെ..”

“എൻറെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോഴേ തോന്നി.”

മഞ്ഞു കൾക്കിടയിൽ ചന്ദ്രൻറെ വെളിച്ചം തട്ടി തിളങ്ങിനിൽക്കുന്ന നീലിമയുടെ സുന്ദരമായ മുഖം അതിനിടയിൽ മനംനിറയ്ക്കും നിഷ്കളങ്കമായ പുഞ്ചിരി ഈശ്വരാ ഞാൻ എങ്ങനെയാ ദേവതയെ വേണ്ടെന്ന് വെക്കുന്നത്.

അറിയാതെ ഹരിയുടെ മുഖം നീലിമയുടെ മുഖത്തേക്ക് അടുത്തു. അവനിൽ നിന്നും ചുംബനം പ്രതീക്ഷിച്ചിട്ട് എന്നവണ്ണം കണ്ണുകൾ അടച്ച് അവൾ നിന്നു. ഹരിയുടെ ചുടുനിശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. തൻറെ ചുണ്ടുകൾ അവളുടെ അതരത്തിൽ തൊടാറായപ്പോഴാണ് താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവൻ ബോധവാനായത്.

പെട്ടെന്ന് അവൻ അവളിൽ നിന്നും മുഖം അകത്തി മാറ്റി പിന്തിരിഞ്ഞ് അവിടെ നിന്നും നടന്നകന്നു.

കണ്ണുകൾ തുറന്നു നടന്നകലുന്ന അവനെ തന്നെ നോക്കി നിന്നു നീലിമ. പക്ഷേ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

.                   .                    .                    .

ബാംഗ്ലൂരിലെ ഓഫീസ് ക്യബിനിൽ ഇരുന്ന് ഫയലുകൾ നോക്കുകയായിരുന്നു ഹരി.

ബാംഗ്ലൂർ ലൈഫ് ഹരി ഇപ്പോഴാണ് ശരിക്കും ആസ്വദിച്ചു തുടങ്ങിയത്. മനസ്സിനെ എപ്പോഴും ഒരു സന്തോഷം ഉള്ളതുപോലെ. അതിൻറെ കാരണം നീലിമയുടെ സാന്നിധ്യം തന്നെയായിരുന്നു.

ദേവുവിൻറെ കല്യാണം കഴിഞ്ഞ് മൂന്നാറിൽ നിന്നും വന്ന ശേഷം കുറച്ചധികം സ്വാതന്ത്ര്യത്തോടെ ആണ് നീലിമ ഹരിയോട് പെരുമാറിയിരുന്നത്. ഹരി അത് ആസ്വദിക്കുന്നുമുണ്ട്.

പെട്ടെന്ന് ആരോ ഡോർ തുറന്ന് അകത്ത് കയറുന്നത് അറിഞ്ഞ് ഹരി അവിടേക്ക് നോക്കി. ഡോർ തുറന്ന് ക്യാബിന് അകത്തേക്ക് കയറി വരുന്ന ശരത്തിനെ കണ്ടു ഹരിയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു. ശരീരത്തിനൊപ്പം വേറെ ഒരു ചെറുപ്പക്കാരൻ കൂടി ഉണ്ടായിരുന്നു.

ഹരി കസേരയിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് ചോദിച്ചു.

“ശരത്തേട്ടൻ പെട്ടെന്ന് എന്താ ഒരു മുന്നറിയിപ്പും തരാതെ ഒരു വരക്കം.”

ചിരിച്ചുകൊണ്ട് ശരത് പറഞ്ഞു.

“ഒരു സർപ്രൈസ് തന്നു കളയാം എന്ന് കരുതി.”

കൂടെയുള്ള ആളെ കാണിച്ച് ശരത്ത് പറഞ്ഞു.

“ഇത് കിഷോർ.. അച്ഛൻറെ കൂട്ടുകാരൻറെ മകനാണ്.”

ഹരി ചിരിച്ചുകൊണ്ട് കിഷോറിന് കൈകൊടുത്തു.

ശരത് പറഞ്ഞു.

“ഞങ്ങൾ ഇപ്പോൾ വന്ന കാര്യം ആണ് ഏറ്റവും വലിയ സർപ്രൈസ്”

ഹരി ആകാംക്ഷയോടെ ശരത്തിൻറെ മുഖത്തേക്ക് നോക്കി.

“ഇത് അനൗപചാരികമായ ഒരു പെണ്ണുകാണൽ ആണ്. കിഷോർ നീലിമയെ കാണാൻ വന്നതാണ്.”

വലിയൊരു ഞെട്ടലോടെയാണ് ഹരി അത് കേട്ടത്.. മുഖത്ത് യാതൊരു ഭാവ വ്യത്യാസവും വരാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. വളരെ ശ്രമപ്പെട്ട് മുഖത്ത് വരുത്തിയ പുഞ്ചിരിയോടെ അവൻ കിഷോറിനെ നോക്കി.

ശരത് പറഞ്ഞു.

“ഇതൊരു പെണ്ണുകാണൽ ആണെന്ന് നീലിമ ഇപ്പോൾ അറിയേണ്ട.. കിഷോറിന് ഇഷ്ടപ്പെടുകയാണെങ്കിൽ ബാക്കി കാര്യങ്ങൾ ആലോചിച്ചാൽ മതിയല്ലോ.”

ഹരി ശരത്തിൻറെ വാക്കുകൾ മൊത്തം ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. പകുതി ചത്ത മനസ്സോടെ അവിടെ നിൽക്കുകയായിരുന്നു.

“ഹരി.. നീലിമയോട് ഇവിടേക്ക് ഒന്ന് വരാൻ പറ.”

അവൻ ഫോൺ എടുത്തു നീലിമയെ ക്യാബിനിലോട്ട് വരാൻ പറഞ്ഞു.

കുറച്ചു നിമിഷങ്ങൾക്കകം ക്യാബിൻറെ ഡോർ തുറന്ന് അകത്തേക്ക് കയറി വന്ന നീലിമ ശരത്തിനെ കണ്ട് പെട്ടെന്ന് ഞെട്ടി നിന്നു. പിന്നെ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു.

ശരത്തിനെ കെട്ടിപ്പിടിച്ചു കഴിഞ്ഞപ്പോഴാണ് അവിടെ പുതിയ ഒരാൾ കൂടി ഉള്ളതായി അവൾ ശ്രദ്ധിച്ചത്. ശരത്തിൽ നിന്നും അകന്നു മാറി മുഖത്തെ ജാള്യത മറയ്ക്കാൻ കിഷോർ നോക്കി അവൾ പുഞ്ചിരിച്ചു.

ശരത്തിനോട് നീലിമ ചോദിച്ചു.

“ചേട്ടൻ എന്താ പെട്ടെന്ന് ഇവിടെ?”

“ബാംഗ്ലൂരിൽ ഒരു മീറ്റിങ്ങിന് വന്നതാ.. അപ്പോഴാണ് നിങ്ങളെ കൂടി കണ്ടിട്ട് പോകാം എന്ന് കരുതിയത്.”

“എങ്കിലും ചേട്ടന് ഒരു വാക്ക് നേരത്തെ പറയാമായിരുന്നു.”

ചിരിച്ചുകൊണ്ട് ശരത് കിഷോറിനെ നീലിമയ്ക്ക് പരിചയപ്പെടുത്തി.

“ഇത് കിഷോർ.. അച്ഛൻറെ കൂട്ടുകാരൻറെ മകൻ.. ഇവർക്കും ഇവിടെ മീറ്റിംഗ് ഉണ്ടായിരുന്നു.”

നീലിമ കിഷോറിനെ കൈ കൊടുത്തു കൊണ്ട് പറഞ്ഞു.

“ഞാൻ നീലിമ..”

“അറിയാം.. ശരത്ത് പറഞ്ഞിട്ടുണ്ട്.”

അവൾ പുഞ്ചിരിച്ചു.

നീലിമ എന്താ Mtech ന് പോകാഞ്ഞത്?”

“ഒരു വർഷം കഴിഞ്ഞ് പോകാം എന്ന് വെച്ചു.”

കിഷോർ പിന്നും എന്തൊക്കെയോ അവളോട് ചോദിച്ചു. അവൾ അതിനൊക്കെ ഉത്തരവും നൽകി. നീലിമയ്ക്ക് അതിലൊരു അപാകതയും തോന്നിയില്ല, ശരത്തേട്ടന് ഒപ്പം വന്ന ആൾ ആയതിനാൽ ചില കുശലാന്വേഷണങ്ങൾ ആയി മാത്രമേ അവൾ അതിനെ കണക്കാക്കിയുള്ളൂ.

ഹരിക്ക് അവിടെ നടക്കുന്ന സംഭാഷണങ്ങളിൽ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. യാന്ത്രികമായ ഒരു പുഞ്ചിരിയോടെ അവിടെ നിൽക്കുകയായിരുന്നു അവൻ.

ശരത്തും കിഷോറും അവിടെ നിന്ന് പോയ ശേഷവും ഹരിയുടെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിര കണക്ക് ഓടിനടന്നു.

കിഷോറിന് നീലിമ ഇഷ്ടപ്പെട്ടാൽ അവളെ തനിക്ക് നഷ്ടപ്പെടുമോ?.. ഇതറിഞ്ഞാൽ എന്തായിരിക്കും നീലിമയുടെ പ്രതികരണം. നീലിമയെ പോലൊരു പെൺകുട്ടിയെ കിഷോർ ഇഷ്ടപ്പെടാതിരിക്കുമോ?

അവൻറെ മനസ്സിൽ അലയടിച്ചു ചോദ്യങ്ങൾക്ക് ഉത്തരം അന്ന് രാത്രി തന്നെ ശരത്തിൻറെ ഫോൺ കാളിൻറെ രൂപത്തിൽ അവനെ തേടി വന്നു.

കിഷോറിന് നീലിമയെ ഇഷ്ടപ്പെട്ടു.. ഉടൻതന്നെ എൻഗേജ്മെൻറ് കാണും, അതുകഴിഞ്ഞാൽ ആറുമാസത്തിനകം കല്യാണം.. ഇതായിരുന്നു ശരീരത്തിൻറെ ഫോൺ കാളിൻറെ ചുരുക്കം.

ഒരു അമിതസ്വാതന്ത്ര്യം കൂടി ശരത് എടുത്തു. ബാംഗ്ലൂരിൽ നിന്നും ഹരിയെ നാട്ടിലെ ഓഫീസിലേക്ക് മാറ്റി. അതിനുള്ള കാരണമായി ശരത്ത് പറഞ്ഞത്.

കല്യാണത്തിൻറെ തിരക്കായി കഴിഞ്ഞാൽ ഹരി കൂടെയുണ്ടെങ്കിൽ എല്ലാത്തിനും ഒരു സഹായം ആയിരിക്കും എന്നാണ്.

.                .                 .                 .

പലയിടങ്ങളിലായി കിടന്ന കസേരകൾ ഒന്നിനുമുകളിലൊന്നായി അടുക്കുകയായിരുന്നു ഹരി.

ഇന്നായിരുന്നു നീലിമയുടെ എൻഗേജ്മെൻറ്. ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാരും പോയി.

കിഷോർ നീലിമയുടെ കയ്യിൽ മോതിരം അണിയുമ്പോൾ അത് കാണാതിരിക്കാനായി തിരിഞ്ഞു ഹരി നടന്നിരുന്നു. പക്ഷേ അപ്പോഴും മനസ്സിനുള്ളിലെ സങ്കടം ഒരു കണ്ണുനീർ തുള്ളിയായി കണ്ണിൽ നിന്നും ഒലിച്ചിറങ്ങി. ആരും കാണാതെ പെട്ടെന്നുതന്നെ അത് കൈകൊണ്ട് ഒപ്പിയെടുത്തു.

താൻ കരഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചു കാണുമോ?

ചുമ്മാ ഇരുന്നപ്പോൾ വീണ്ടും ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തി.. അപ്പോഴാണ് മറ്റെന്തിലെങ്കിലും ശ്രദ്ധതിരിക്കാൻ കസേരകൾ അടുക്കി തുടങ്ങിയത്.

കസേരകൾ അടുക്കുന്നതിനിടയിൽ ഹരി ചിന്തിച്ചു.

എന്തായിരിക്കും നീലിമയുടെ മനസ്സിൽ… മോതിരം കൈമാറുന്നതിനു തൊട്ടുമുമ്പ് അവളുടെ മുഖം ശ്രദ്ധിച്ചിരുന്നു. സന്തോഷവും ഇല്ല സങ്കടവുമില്ല, ഒരുതരം നിസ്സംഗത.. അവിടെ നടക്കുന്നത് എന്താണെന്ന് പോലും അറിയാത്ത മട്ടിൽ ഒരു നിൽപ്പ്.

ഓഫീസിൽ വച്ച് നടന്നത് ഒരു പെണ്ണുകാണൽ ചടങ്ങ് ആണെന്ന് ശരത്തേട്ടൻ വിളിച്ച് അറിയിച്ച ദിവസം ഹരിയുടെ ഓർമ്മകളിൽ എത്തി.

മുടിയൊക്കെ പിരുത്തിട്ട് കരഞ്ഞു കൊണ്ട് ഓടി വരികയായിരുന്നു റൂമിലേക്ക്. റൂമിലേക്ക് കടന്നയുടൻ ഹരിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ ചോദിച്ചു.

“ചേട്ടനും കൂടി അറിഞ്ഞു കൊണ്ടായിരുന്നോ ഇതെല്ലാം?”

അവൾക്ക് എന്ത് ഉത്തരം നൽകണം എന്നറിയാതെ ഹരി ആദ്യമൊന്നു പകച്ചു പിന്നെ പറഞ്ഞു.

“എനിക്കും അറിയില്ലായിരുന്നു നീലു.. ശരത്തേട്ടൻ അവിടെ വന്നിട്ടാ എന്നോട് എല്ലാം പറഞ്ഞത്.”

“എങ്കിലും ശരത്തേട്ടൻ പറഞ്ഞപ്പോൾ ഹരിയേട്ടന് പറഞ്ഞു കൂടായിരുന്നോ ഏട്ടന് എന്നെ ഇഷ്ടമാണെന്ന്.”

ഹരി മനസ്സിൽ പറഞ്ഞു.

ഞാൻ ആ നിമിഷം മനസ്സിനുള്ളിൽ പലപ്രാവശ്യം പറഞ്ഞതാണ് മോളെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണെന്ന്.. പക്ഷേ ഞാൻ കാരണം എല്ലാരും വിഷമിക്കുന്നത് കാണാൻ എനിക്ക് ആവില്ല.

തൻറെ ഷർട്ടിൽ പിടിച്ചിരിക്കുന്ന അവളുടെ കൈകൾ പിടിച്ചു മാറ്റി കൊണ്ട് ഹരി പറഞ്ഞു.

“എനിക്കങ്ങനെ ശരത്തേട്ടനോട് പറയാനാകില്ല.

അവൾ ഒരു ഞെട്ടലോടെ ചോദിച്ചു.

“അതെന്താ പറയാൻ ആകാത്തത്… ചേട്ടന് എന്നെ ഇഷ്ടമല്ലേ?.. പിന്നെ എന്താ പറഞ്ഞാൽ.”

മനസ്സിനെ കഠിനമാക്കിക്കൊണ്ട് ഹരി പറഞ്ഞു.

“അല്ല.. എനിക്ക് നിന്നെ ഇഷ്ടമല്ല.”

നീലിമ അത് വിശ്വസിക്കാനാകാതെ ഹരിയുടെ ഷർട്ടിൽ മുറുക്കി പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു.

“അല്ല.. ചേട്ടൻ ചുമ്മാ പറയുന്നതാ.”

കണ്ണുകൾ നിറയാതിരിക്കാൻ പണിപ്പെട്ടു കൊണ്ട് ഹരി പറഞ്ഞു.

“അല്ല.. എൻറെ മനസ്സിൽ ഇപ്പോഴും ജെസ്സി ആണ്. അവൾക്ക് പകരം വേറെ ആരെയും സ്നേഹിക്കാൻ എനിക്ക് ആവില്ല.”

അതുകേട്ട നീലിമ ഹരിയുടെ ഷർട്ടിൽ നിന്നും പിടിപെട്ടു എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ ബെഡിലേക്ക് ഇരുന്നു.

വളരെയേറെ സമയം അവർക്കിടയിൽ നിശബ്ദത തളംകെട്ടി. അവസാനം എന്തോ തീരുമാനിച്ചിട്ടുണ്ട് നീലിമ പറഞ്ഞു.

“എൻറെ എൻഗേജ്മെൻറല്ലേ കഴിയുന്നുള്ളൂ.. കല്യാണത്തിന് പിന്നെയും മാസങ്ങളുണ്ട് അതുവരെ ചേട്ടൻറെ മനസ്സ് മാറാൻ ഞാൻ കാത്തിരിക്കും, എന്നിട്ടും മനസ്സ് മാറുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യണമെന്ന് എനിക്കറിയാം.”

ഓർമ്മകൾ മനസ്സിൽ കൂടി കടന്നു പോയപ്പോൾ അറിയാതെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

ഹരി പെട്ടെന്ന് അടുക്കി കൊണ്ടിരുന്ന കസേരയിൽ നിന്നും പിടിവിട്ടു കണ്ണുകൾ തുടച്ചു.

പെട്ടെന്ന് പിന്നിൽ നിന്നും മായയുടെ ശബ്ദം.

“ഹരി.. ചിന്നുവിനെ ഒന്നെടുത്ത് ഞാനിപ്പോൾ വരാം.”

ഹരി തിരിഞ്ഞുനിന്ന് ചിന്നുവിൻറെ നേരെ കൈ നീട്ടി. അവൾ മായയുടെ കയ്യിൽനിന്നും അവൻറെ കയ്യിലേക്ക് ചാടി.

ആദ്യമൊന്നും ചിന്നു ഹരിയുടെ അടുത്ത് പോകില്ലായിരുന്നു, പക്ഷേ ഇപ്പോൾ ദിവസേന കണ്ടുകണ്ട് അവർ പരിചയക്കാരായി.

കൊച്ചിനെ കൈമാറുന്നതിനിടയിൽ മായ അവൻറെ കണ്ണുകളിലേക്ക് നോക്കി.

“എന്താടാ കണ്ണുകൾ ചുവന്നു കിടക്കുന്നത്?”

അവൻ ഒന്ന് തപ്പിത്തടഞ്ഞ ശേഷം പറഞ്ഞു.

“ഉറക്കം ശരിയാകാഞ്ഞിട്ടാകും.”

അതുകേട്ട് അടുത്തുണ്ടായിരുന്ന ശരത് പറഞ്ഞു.

“എങ്ങനെ ഉറക്കം ശരിയാകാനാ.. രണ്ടുദിവസമായി എൻഗേജ്മെൻറ് കാര്യങ്ങളുമായി എൻറെ കൂടെ തന്നെ അല്ലായിരുന്നോ അവനും. എനിക്കും ഇന്ന് രാത്രി വേണം നല്ലപോലെ ഒന്ന് ഉറങ്ങാൻ.”

അതുകേട്ട് ഹരി പുഞ്ചിരിച്ചു.

മായ വീടിനകത്ത് കയറി പോയപ്പോൾ ഹരി കൊച്ചിനെ തോളിലിട്ട് നടക്കാൻ തുടങ്ങി. ചിന്നു പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു തുടങ്ങിയപ്പോഴാണ് നീലിമ അവൻറെ അരികിലേക്ക് വന്നത്.

എൻഗേജ്മെൻറ് ഡ്രസ്സ് അവൾ ഇതുവരെ മാറിയിട്ടില്ലായിരുന്നു.

ചുവപ്പും ഗോൾഡൻ കളറും കലർന്ന ലാച്ച അവൾക്ക് നന്നായി ചേരുന്നുണ്ട്.

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ചിന്നൂട്ടി ഉറക്കമായോ?”

ഇവൾക്ക് ഇതെങ്ങനാ ചിരിച്ച് സംസാരിക്കാൻ കഴിയുന്നത് എന്ന് ചിന്തിക്കുന്നതിനിടയിൽ ഹരി അതെയെന്ന അർത്ഥത്തിൽ മൂളി.

“ഇങ്ങ് തന്നേക്ക്, ഞാൻ അകത്തു കൊണ്ടുപോയി കിടക്കാം.”

അവിടെ നിന്നിരുന്ന ശരത് ചോദിച്ചു.

“നീ ഇതുവരെ ഡ്രസ്സ് മാറിയില്ലേ?”

“മാറണം ചേട്ടാ.. ഓരോരുത്തരും ആയി സംസാരിച്ചു നിൽക്കുകയായിരുന്നു, ചൂട് എടുത്തിട്ട് വയ്യ..”

ഹരി കുഞ്ഞിന കൈമാറുപ്പോഴാണ് അവളുടെ കൈവിരലിൽ കിടക്കുന്ന മോതിരത്തിലേക്ക് ശ്രദ്ധ പറഞ്ഞത്. ഒരു നിമിഷം മോതിരത്തിൽ എഴുതിയിരിക്കുന്ന കിഷോർ എന്ന പേരിലേക്ക് അവൻ നോക്കി.. പിന്നെ പെട്ടെന്ന് തന്നെ ശ്രദ്ധ അതിൽ നിന്നും മാറ്റി.

കൊച്ചിനെ വാങ്ങി കഴിഞ്ഞ് അവൾ പറഞ്ഞു.

“ബുധനാഴ്ച എൻറെ ബർത്ത് ഡേ ആണ്, വരണം.”

ഹരി ഒഴിഞ്ഞുമാറാനായി പറഞ്ഞു.

“അന്ന് വർക്കിംഗ് ഡേ അല്ലേ, ഇപ്പോൾ തന്നെ ഓഫീസിൽ ഒരുപാട് വർക്ക് പെൻഡിംഗ് കിടക്കുകയാണ്.

അതുകേട്ട ശരത് പറഞ്ഞു.

“വൈകുന്നേരം ആറുമണിക്ക് ശേഷം ആണ് ഫങ്ഷൻ, അപ്പോഴേക്കും ഹരിക്ക് ഇങ്ങ് എത്താല്ലോ.. ഈ വീട്ടിൽ ഇവളുടെ അവസാന ബെർത്ത് ഡേ ആയോണ്ട് കുറച്ച് ഗ്രാൻഡ് ആയിട്ടാണ് നടത്തുന്നത്.

ഹരിക്ക് പിന്നെ ഒഴിവുകഴിവുകൾ  ഒന്നും പറയാൻ കഴിഞ്ഞില്ല.

കൊച്ചിനേം കൊണ്ട് നടക്കുന്നതിനിടയിൽ ചിരിച്ചു കൊണ്ട് നീലിമ പറഞ്ഞു.

“എനിക്ക് നല്ലൊരു ബർത്ത് ഡേ ഗിഫ്റ്റ് കൊണ്ട് വന്നേക്കണം.”

നീലിമയുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാനാകാതെ കുഴഞ്ഞു നിൽക്കുകയായിരുന്നു ഹരി അപ്പോൾ.

.                  .                   .                .

വൈകുന്നേരം 5 മണി കഴിഞ്ഞപ്പോഴേക്കും ബർത്ത്ഡേ ഫങ്ഷനുള്ള ആൾക്കാർ വന്നു തുടങ്ങി.

നീലിമയും കുളിച്ച് പുതിയ ഡ്രസ്സ് ഇട്ട് റെഡിയായി നിൽക്കുകയാണ്. അവളുടെ മുഖത്ത് നല്ല സന്തോഷവും ഉണ്ടായിരുന്നു.

കൊച്ചുകുട്ടികളെപ്പോലെ ചിന്നുവിനെ കയ്യിലെടുത്ത് കളിപ്പിച്ച് ഹാളിലൂടെ നടക്കുമ്പോഴും അവളുടെ കണ്ണുകൾ ഇടയ്ക്കിടെ വാതിലിലൂടെ പുറത്തേക്ക് നീങ്ങി.

അവൾ പ്രതീക്ഷിച്ചിരുന്ന ആൾ വരാൻ വൈകുന്നതിനാൽ അവളുടെ മുഖത്തെ സന്തോഷം പതുക്കെ പതുക്കെ മാഞ്ഞു തുടങ്ങി. അവൾ നിരാശയോടെ കുഞ്ഞിനെയുംകൊണ്ട് റൂമിലേക്ക് നടന്നു.

നീലിമയെ കാണാതെ തപ്പി നടക്കുകയായിരുന്ന മായ അവസാന റൂമിലേക്ക് ചെല്ലുമ്പോൾ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന നീലിമയെയാണ് കണ്ടത്.

“നീ ഇവിടെ എന്തെടുക്കുവാ.. എല്ലാരും നിന്നെ നോക്കി നിൽക്കയാ അവിടെ..”

“ഞാൻ ഹരിയേട്ടനെ വിളിക്കുവായായിരുന്നു. ഇതുവരെ വന്നിട്ടില്ല, ഫോൺ വിളിച്ചിട്ട് എടുക്കുന്നും ഇല്ല.”

“ഹരി ഇങ്ങ് വന്നൊള്ളും. അഞ്ചുമണി കഴിഞ്ഞതല്ലെ ഉള്ളൂ. നീയിങ്ങ് വന്നെ താഴെ കിഷോറും ഫാമിലിയും എത്തിയിട്ടുണ്ട്.”

മായ ചിന്നുവിനെ കൈയിലെടുത്ത് നീലൂവിനെയും പിടിച്ച് വലിച്ചു പടികളിറങ്ങി താഴേക്ക് നടന്നു.

കിഷോറും അച്ഛനും അമ്മയും അവളെ പ്രതീക്ഷിച്ച് അവിടെ നിൽപ്പുണ്ടായിരുന്നു.

നീലിമയെ കണ്ടയുടൻ കിഷോർ അവൾക്കരികിൽ ചെന്ന് ഒരു പൊതി നൽകിക്കൊണ്ട് പറഞ്ഞു.

“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ..”

അവൾ ആ പൊതി കിഷോറിൻറെ കയ്യിൽ നിന്നും ചെറുപുഞ്ചിരിയോടെ വാങ്ങി. എന്നിട്ട് താങ്ക്സ് എന്ന് പറഞ്ഞു നടന്നകന്നൂ.

മായ പിന്നാലെ ചെന്ന് നീലിമയെ പിടിച്ചു നിർത്തി ചോദിച്ചു.

“നീയെന്താ കിഷോർ തന്ന ഗിഫ്റ്റ് തുറന്നു നോക്കാഞ്ഞെ?”

നീലിമ അലസമായി പറഞ്ഞു.

“അതിനിപ്പോൾ എന്താ നോക്കാൻ ,വല്ല ഡയമണ്ട്സ് ചെയിൻ വല്ലതും ആയിരിക്കും.”

“എന്തായാലെന്താ അതൊന്നു തുറന്നു നോക്കി കൂടായിരുന്നോ.. എല്ലാവരുടെയും മുന്നിൽ വെച്ച് നീ ഗിഫ്റ്റ് നോക്കണം എന്ന് അവൻ ആഗ്രഹിച്ചു കാണില്ലേ?”

“ഓ.. അതിൻറെ ആവശ്യമൊന്നുമില്ല.”

“ഈശ്വരാ ഇതെന്തു പെണ്ണാ..”

മായ അവളുടെ അടുത്തു നിന്നും പോയി ഫങ്ക്ഷന് വന്നവരുമായി സംസാരിച്ചു തുടങ്ങി.

നീലിമ അക്ഷമയോടെ അവിടെയൊക്കെ നടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും മായ നീലിമയെ ശ്രദ്ധിച്ചു തുടങ്ങി. നീലിമയുടെ മുഖമാകെ ഇരുണ്ട് ഇരിക്കുന്നു. ആരോടും സംസാരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് പോയി നോക്കുന്നു. ഓരോരുത്തരും കൊടുക്കുന്ന ഗിഫ്റ്റ് താല്പര്യമില്ലാത്തത് പോലെ വാങ്ങി അങ്ങിങ്ങായി വയ്ക്കുന്നു.

മായയുടെ ഉള്ളിൽ ടെൻഷൻ കയറി.

ഈശ്വരാ ഈ കുട്ടിക്ക് എന്താ പറ്റിയെ.. ഓരോരുത്തർ ഇപ്പോൾ ശ്രദ്ധിക്കുമല്ലോ.

വീടിനു പുറത്തേക്ക് നടന്ന നീലിമയുടെ പിന്നാലെ മായയും ചെന്നു.

“നീ ഇത് ആരെയാ നോക്കുന്നെ?”

ഗേറ്റിലേക്ക് നോക്കി നിരാശയോടെ നീലിമ പറഞ്ഞു.

“ഹരിയേട്ടൻ ഇതുവരെ വന്നില്ല ചേച്ചി.”

മായ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു.

“ഹരി വന്നൊള്ളും.. നീ അകത്തോട്ട് വന്നേ, ചേട്ടൻ നിന്നെ തിരക്കുന്നുണ്ട്.. കേക്ക് മുറിക്കാൻ സമയമായി.”

ഗേറ്റിന് വെളിയിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

“ഒരഞ്ചു മിനിറ്റ് കൂടി കഴിഞ്ഞ് കേക്ക് മുറിക്കാം.. ഹരിയേട്ടൻ അപ്പോഴേക്കും എത്തും.”

മായയുടെ മനസ്സിലേക്ക് ആദി ഇരച്ചുകയറി.

ആരെങ്കിലും ഇതൊക്കെ ശ്രദ്ധിച്ചാൽ ഇവൾ പറയുന്നതൊക്കെ കേട്ടാൽ എന്ത് വിചാരിക്കും.

പെട്ടെന്നാണ് ഗേറ്റിനു മുന്നിൽ ഒരു കാറിൻറെ വെട്ടം. കാറ് കണ്ടപ്പോൾ തന്നെ നീലിമയ്ക്ക് മനസ്സിലായി അത് ഹരിയുടേത് ആണെന്ന്.

ഇരുണ്ട് ഇരുന്ന അവളുടെ മുഖത്ത് പെട്ടെന്ന് പ്രകാശം പരന്നു. അവൾ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.

“ചേച്ചി ഹരിയേട്ടൻ വന്നു.”

അവൾ കാറിനടുത്തേക്ക് നടക്കാൻ ഭാവിച്ചപ്പോൾ മായ പെട്ടെന്ന് അവളുടെ കൈകളിൽ പിടിച്ചു നിർത്തി. നീലിമ ഒരു നിമിഷം മായയുടെ മുഖത്തേക്ക് നോക്കിയ ശേഷം അവിടെ തന്നെ നിന്നു.

കാറിൽ നിന്നും ഇറങ്ങിയ ഹരി അവർക്ക് അരികിലെത്തിയപ്പോൾ നീലിമ ചോദിച്ചു.

“എന്താ ഇത്രയും ലേറ്റ് ആയത്.. ഞാൻ എപ്പോഴും നോക്കി നിൽക്കുകയാണ്.”

ഹരി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

“എവിടെ എനിക്കുള്ള ഗിഫ്റ്റ്?”

ഹരി തൻറെ കയ്യിൽ ഇരുന്ന ചെറിയ പൊതി അവൾക്ക് നേരെ നീട്ടി.

വിടർന്ന മുഖത്തോടെ അവൾ അത് വാങ്ങി പെട്ടെന്ന് തന്നെ പൊതി തുറന്നു നോക്കി.

മായ ഇതെല്ലാം ശ്രദ്ധിച്ചു അവിടെത്തന്നെ നിൽക്കുകയായിരുന്നു.

ഹരി വന്നപ്പോൾ നീലമയിൽ ഉണ്ടായ സന്തോഷവും കിഷോർ കൊടുത്ത ഗിഫ്റ്റ് തുറന്നു പോലും നോക്കാതിരുന്ന അവൾ ഹരി നൽകിയത് പെട്ടെന്ന് തന്നെ  തുറന്ന് നോക്കുന്നതും ഒരൽപ്പം ഭയത്തോടെ അവൾ നോക്കി നിന്നു.

ഹരി കൊടുത്ത ഗിഫ്റ്റ് അഴിച്ചു നോക്കിയപ്പോൾ അതിൽ ഒരു വാച്ച് ആയിരുന്നു. നീലിമ പെട്ടെന്ന് തന്നെ തൻറെ കയ്യിൽ കെട്ടിയിരുന്ന വാച്ച് ഊരി മായയുടെ കയ്യിൽ കൊടുത്തു. എന്നിട്ട് ഹരി നൽകിയ വാച്ച് തൻറെ കൈകളിലേക്ക് കെട്ടി.

കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു.

“എനിക്ക് ഒരുപാട് ഇഷ്ടമായി ചേട്ടാ.”

നീലിമ ഹരിയുടെ കൈയും പിടിച്ച് വീടിനകത്തേക്ക് നടന്നു. മായ അപ്പോഴും എന്തൊക്കെ മനസ്സിലായ ഷോക്കിൽ അനങ്ങാതെ അവിടെ തന്നെ നിൽക്കുകയായിരുന്നു.

ഹരിയെ കണ്ട് അവളിൽ കുറച്ചുനേരം ഇല്ലാതിരുന്ന കളിയും ചിരിയും തിരിച്ചുവന്നു. പിന്നെ വളരെ പെട്ടെന്ന് ചടങ്ങുകളിലേക്ക് കിടന്നു. എല്ലാവരും ചുറ്റും കൂടി നിന്ന് വിഷസ് പറഞ്ഞപ്പോൾ നീലിമ കേക്ക് കട്ട് ചെയ്തു. അച്ഛനും ശരത്തിനും മായ്ക്കും കേക്ക് നൽകിയ ശേഷം അവൾ ദൂരെ മാറി നിൽക്കുകയായിരുന്ന ഹരിക്കും അവൻറെ അടുത്തേക്ക് ചെന്ന് കേക്ക് നൽകി.

മായ പെട്ടതുതന്നെ ഒരു കേക്ക് എടുത്തു നീലിമയുടെ കയ്യിൽ കൊടുത്ത ശേഷം കിഷോറിന് നൽകാൻ പറഞ്ഞു. നീലിമ അതിന് അസന്തുഷ്ട ഒന്നും പ്രകടിപ്പിക്കാതെ ചിരിക്കുന്ന മുഖത്തോടെ തന്നെ കിഷോറിന് കേക്ക് നൽകി.

കേക്ക് മുറിച്ച് കഴിഞ്ഞതോടെ എല്ലാവരും ആഹാരം കഴിക്കുന്നതിലേക്കു തിരിഞ്ഞു. മായയുടെ ശ്രദ്ധ എപ്പോഴും നീലിമയുടെ പിന്നാലെ തന്നെയായിരുന്നു. അവൾ എപ്പോഴൊക്കെ ഹരിയുടെ അടുത്തേക്ക് ചൊല്ലുന്നുവോ അപ്പോഴൊക്കെ മായ ഒരോ കാരണങ്ങൾ ഉണ്ടാക്കി നീലിമയെ അവനിൽ നിന്ന് മാറ്റി നിർത്തി.

ഹരിക്ക് അവിടെ നിന്ന് പോയാൽ മതി എന്നുള്ള മാനസികാവസ്ഥയിലായിരുന്നു. പക്ഷേ നീലിമ ഒരു വിധത്തിലും പോകാൻ അനുവദിക്കുന്നില്ല.

ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു കിഷോറും ഫാമിലിയും ബാക്കിയുള്ളവരും ഒക്കെ പോയി കഴിഞ്ഞപ്പോഴാണ് മായയ്ക്ക് ഒരുവിധം ആശ്വാസമായത്. ഇനി വളരെ അടുത്ത ഒന്ന് രണ്ട് ഫാമിലി കൂടി മാത്രമേ പോകാൻ ബാക്കിയുള്ളൂ.

ഹരിയോട് സംസാരിച്ചു നിൽക്കുന്ന നീലിമയുടെ അടുത്തുചെന്ന് മായ പറഞ്ഞു.

“നീ ഇങ്ങനെ സംസാരിച്ച് നിൽക്കാതെ അവന് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.”

നീലിമ പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ തലയ്ക്ക് തട്ടിക്കൊണ്ട് പറഞ്ഞു.

“അയ്യോ.. ഞാനത് വിട്ടു പോയി, ചേട്ടൻ കഴിച്ചില്ലായിരുന്നല്ലേ.. ഞാനിപ്പോൾ ഫുഡ് എടുത്തു കൊണ്ടു വരാം.’

നീലിമ അവിടെനിന്ന് പോയതും മായ ഹരിയോട് ചോദിച്ചു.

“ഇവിടെ എന്താണ് നടക്കുന്നത്?”

കാര്യം മനസ്സിലാകാതെ ഹരി മായയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“എന്താ?”

“നിന്നെയും നീലമയെയും ഞാൻ ഒരുപാട് നേരമായി ശ്രദ്ധിക്കുകയാണ്, എനിക്ക് ചിലതൊക്കെ കണ്ടാൽ മനസ്സിലാകും.. അത്ര പൊട്ടി ഒന്നുമല്ല ഞാൻ.”

ഹരി നിശബ്ദനായി നിന്നു.

അവൻറെ നിശബ്ദത കുറ്റസമ്മതം ആയി മനസ്സിലാക്കി കൊണ്ട് മായ ചോദിച്ചു.

“അവൾക്ക് നിന്നെ ഇഷ്ടമാണോ?”

“അതെ..”

“നിനക്കോ?”

വീണ്ടും അവൻ നിശബ്ദനായി.

മായാ ശബ്ദമുയർത്തി.

“നിന്നോടാ ചോദിച്ചത്..”

“എനിക്കറിയില്ല ചേച്ചി ..ഒന്നു മാത്രം എനിക്കറിയാം അവൾ വേറെ ഒരാളെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞത് മുതൽ ഞാൻ ഇഞ്ചിഞ്ചായി ചത്തു കൊണ്ടിരിക്കുകയാണെന്ന്.”

“ഹരി എന്താ നീ പറയുന്നത്.. അവളുടെ കല്യാണനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.”

“എനിക്ക് അവളെ ഇഷ്ടമല്ല എന്നു പറഞ്ഞിട്ടാ അവളീ കല്യാണത്തിന് സമ്മതിച്ചത്, പക്ഷേ അവൾ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ട്.. ഒന്ന് മാത്രം എനിക്കറിയാം.. ഈ കല്യാണം നടക്കില്ല. അവളുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട്.”

മായ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്.

“ഹരി എന്താ നീ പറയുന്നത്..  എന്നെക്കുറിച്ച് നീ ആലോചിച്ചോ.. ഒരു പാവപ്പെട്ട വീട്ടിൽ നിന്നും കേറി വന്നിട്ടും സ്വന്തം മോളെ പോലെയാ ഇവിടത്തെ അച്ഛൻ എന്നെ കാണുന്നത്, ഇതെല്ലാം ഇവിടെ അറിഞ്ഞു കഴിയുമ്പോൾ എൻറെ ജീവിതം….”

ഹരി കുറച്ചുനേരം മൗനമായി നിന്നു. എന്നിട്ട് പറഞ്ഞു.

“എനിക്ക് കുറച്ചു നേരം നീലിമയോട് ഒറ്റയ്ക്ക് സംസാരിക്കണം. ഞാൻ എല്ലാത്തിനും ഒരു പരിഹാരം കാണാം.”

അപ്പോഴേക്കും ഹരിക്കുള്ള ഫുഡുമായി നീലിമ അവർക്ക് അരികിലെത്തി.

ഹരിയുടെയും മായയുടെയും മുഖഭാവം കണ്ടപ്പോൾ എന്തോ പ്രശ്നം ഉള്ളതായി അവൾക്ക് തോന്നി.

ഹരി പെട്ടെന്ന് നീലിമയുടെ കയ്യിൽ നിന്നും ആഹാരം വാങ്ങി മായയുടേൽ കൊടുത്തിട്ട് നീലിമയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“നീ വാ.. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.”

നീലിമ മായയുടെ മുഖത്തേക്ക് നോക്കി.

മായ പറഞ്ഞു.

“നീ അവനോടൊപ്പം ചെല്ല്.”

നീലിമയുടെ കൈയും പിടിച്ച് ഹരിയുടെ അവളുടെ മുറിയിലേക്ക് നടന്നു. റൂമിൽ കയറി ഡോർ ലോക്ക് ചെയ്ത് നീലിമയെ ബെഡിലേക്ക് ഇരുത്തി കൊണ്ട് ചോദിച്ചു.

“എന്താ നിൻറെ ഉദ്ദേശം?”

ഒന്നും മനസ്സിലാകാത്ത പോലെ അവൾ ചോദിച്ചു.

“എന്ത് ഉദ്ദേശം?”

“ഇന്നത്തെ നിൻറെ പ്രവർത്തികളിൽ നിന്നും മായേച്ചിക്ക്  മനസ്സിലായി നിനക്ക് എന്നെ ഇഷ്ടമാണെന്ന്.”

ഭാവ മാറ്റമൊന്നുമില്ലാതെ നീലിമ തിരിച്ചുചോദിച്ചു.

“അപ്പോൾ ഹരിയേട്ടന് എന്നെ ഇഷ്ടമാണെന്ന് മായേച്ചിക്ക് മനസ്സിലായില്ലേ?”

“എനിക്ക് നിന്നെ ഇഷ്ടം ആണെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടോ?”

“ഞാനൊരു പെണ്ണാണ്.. ചേട്ടൻ തുറന്നു പറയാതെ തന്നെ ആ ഇഷ്ടം എനിക്ക് മനസ്സിലാക്കാനാകും.”

ഹരി പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു.

“ നീ കല്യാണ നിശ്ചയം കഴിഞ്ഞു നിൽക്കുന്ന ഒരു പെണ്ണാണ്.”

ഹരിയുടെ ദേഷ്യം ഒന്നും അവളെ ഭയപ്പെടുത്തിയില്ല.

“നിശ്ചയം അല്ലേ കഴിഞ്ഞുള്ളു.. കല്യാണം കഴിഞ്ഞില്ലല്ലോ.”

അവസാനത്തെ ആയുധമായി ഹരി പറഞ്ഞു.

“നീ കല്യാണം മുടക്കിയാലും ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോകുന്നില്ല.. എൻറെ മനസ്സിൽ എന്നും ജെസ്സി തന്നെയായിരിക്കും.”

അത്രയും നേരം സംഭരിച്ച വെച്ചിരുന്ന ധൈര്യമെല്ലാം ഒലിച്ചുപോയി പൊട്ടിക്കരഞ്ഞുകൊണ്ട് നീലിമ പറഞ്ഞു.

“ചേട്ടാ.. എനിക്കും ഉണ്ട് ഒരു മനസ്സ്, ചേട്ടൻ കല്യാണം കഴിക്കാതെ ജെസ്സി ചേച്ചിയെ മനസ്സിൽ കൊണ്ട് നടക്കുന്നതുപോലെ ഞാനും ചേട്ടനും മനസ്സിൽ കൊണ്ട് നടന്നു കൊള്ളാം ജീവിതകാലം മൊത്തം.”

ഹരി ഇനി എന്തുപറയും എന്ന് അറിയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

“ചേട്ടൻ പേടിക്കേണ്ട. ചേട്ടനാണ് എൻറെ മനസ്സിൽ എന്ന് ഇനി ആരും അറിയാൻ പോകുന്നില്ല. ഞാൻ ചേട്ടനിൽ നിന്ന് അകന്നു നിന്നു കൊള്ളാം.”

ഹരിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.

ബെഡിൽ ഇരുന്നു കരയുന്ന അവളെ കുറച്ചു സമയം നോക്കി നിന്ന ശേഷം അവൻ അടുത്തേക്ക് നടന്നു. ഡോർ തുറന്ന് പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.

“ഇതിൽ ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം.”

നീലിമയെ തിരിഞ്ഞുനോക്കാതെ അവൻ നടന്നകന്നു.

പടികളിറങ്ങി പുറത്തേക്ക് പോകുന്ന ഹരിയെ കണ്ട് മായ പെട്ടെന്ന് പിറകെ ചെന്നു വിളിച്ചു.

“ഹരി…”

പക്ഷേ അവൻ മായയുടെ വിളി കേൾക്കാതെ കലുഷിതമായ  മനസ്സോടെ കാറിൽ കയറി അവിടെ നിന്നും പോയി.

ആ യാത്ര അവസാനിച്ചത് ബാറിനു മുന്നിൽ ആണ്.

ആദ്യം ജെസിയെ ദൈവം തന്നിൽ നിന്നും അകറ്റി ഇപ്പോൾ നീലിമയെ തനിക്ക് ചുറ്റുമുള്ള സാഹചര്യം കൊണ്ട് സ്വയം അകറ്റേണ്ടിവന്നു. വിധി തന്നോട് കാണിക്കുന്ന ക്രൂരത ഓർത്ത് മതിയാവോളം അവൻ അവിടെ ഇരുന്നു കുടിച്ചു.

ബിൽ പേ ചെയ്തു ഇടറുന്ന കാലുകളോട് കാറിൽ കയറി അവൻ അതിവേഗം കാറോടിച്ചുപോയി.

ഗിയറുകൾ ചെയ്ഞ്ച് ചെയ്യുന്നതിനോടൊപ്പം ആക്സിലേറ്ററിൽ കാൽ അമർന്നു കൊണ്ടിരുന്നു. എതിരെ നിന്നും വരുന്ന ഒരു ലോറിയുടെ വെട്ടം കണ്ട് ഹരി കാറിൻറെ വേഗത ഒന്നുകൂടി വർദ്ധിപ്പിച്ചു. കണ്ണുകളടച്ച് ലോറിയുടെ നേർക്ക് കാറിൻറെ സ്റ്റീയറിങ്  തിരിച്ചു.

.                   .                    .                  .

ബർത്ത് ഡേ ഫങ്ഷൻ കഴിഞ്ഞ് എല്ലാവരും പോയതിനുശേഷം വീടിനകം തൂക്കുകയായിരുന്നു മായ.

നീലിമയും ശരത്തും സോഫയിൽ ഇരുന്നു കുഞ്ഞിനെ കളിപ്പിക്കുന്നു. അച്ഛൻ ക്ഷീണം കാരണം നേരത്തെ തന്നെ ഉറങ്ങാൻ പോയിരുന്നു.

മായ നീലിമയെ നോക്കി.

കൊച്ചിനെ കളിപ്പിക്കുന്നതിനിടയിൽ ചിരിക്കുന്നുണ്ട് അവൾ.

മായക്ക് അവളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.

വിളി കേൾക്കാതെ ഹരി ഇറങ്ങി പോകുന്നത് കണ്ട് മായ നേരെ പോയത് നീലിമയുടെ റൂമിലേക്ക് ആണ്. അവിടെ ചെല്ലുമ്പോൾ ബെഡിൽ ഇരുന്നു കരയുകയായിരുന്നു അവൾ. മായ ഒന്നും മിണ്ടാതെ അവൾക്കരികിൽ ഇരുന്നു. ഒരു ആശ്വാസത്തിനു വേണ്ടി മായയുടെ തോളിലേക്ക് ചാരികിടന്ന നീലിമ കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ മായയോട് ഇത്രമാത്രം പറഞ്ഞു.

“ഞാൻ കാരണം ആരും വിഷമിക്കേണ്ടി വരില്ല..”

കുറച്ചു മുൻപ് ഇരുന്ന കരഞ്ഞ പെണ്ണാണ് ഇപ്പോൾ കുഞ്ഞിനെയും കളിപ്പിച്ചിരിക്കുന്നത്.

എന്താണ് അവളുടെ മനസ്സിൽ എന്ന് അറിയാതെ മായ കുഴഞ്ഞു.

പെട്ടെന്നാണ് ശരീരത്തിൻറെ ഫോൺ ബെൽ അടിച്ചത്. ഫോണെടുത്ത് സംസാരിച്ച് തുടങ്ങിയ ശരത്ത് പെട്ടെന്ന് സോഫയിൽ നിന്നും ചാടിയെഴുന്നേറ്റു.

“എപ്പോൾ?.. എവിടെ വെച്ച്?..”

മായയുടെയും നീലിമയുടെ യും ശ്രദ്ധ ശരത്തിലേക്ക് തിരിഞ്ഞു.

ഫോൺ കട്ട് ചെയ്ത് കസേരയിലേക്ക് തളർന്നിരുന്ന ശരത്തിനോട് മായയും നീലിമയും ഒരേ സ്വരത്തിൽ ചോദിച്ചു.

“എന്താ?.. എന്തുണ്ടായി?”

തളർന്ന സ്വരത്തിൽ ശരത് പറഞ്ഞു.

“ഹരിക്ക് ഒരു ആക്സിഡൻറ്.. മദ്യപിച്ചിരുന്നു, രക്ഷപ്പെടാൻ ചാൻസ് ഇല്ല എന്നാ പറയുന്നെ.”

മായയുടെ കയ്യിലിരുന്ന ചൂല് താഴേക്ക് വീണു. തല കറങ്ങുന്നതു പോലെ അവൾക്ക് തോന്നി.

നീലിമ കുറച്ചുസമയത്തേക്ക് എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ചിരുന്നു. എന്നിട്ട് പറഞ്ഞു.

“ഞാനാ.. ഞാൻ കാരണമാണ്… ഞാനാ ഹരിയേട്ടനെ കൊന്നത്.”

ശരത്ത് ഒന്നും മനസ്സിലാകാതെ നീലിമയെ തന്നെ നോക്കി.

.                .                 .                   .

ഹരി കണ്ണുതുറക്കുമ്പോൾ ആദ്യം ചുറ്റിനും ഇരുട്ടായിരുന്നു.. പിന്നെ പതുക്കെ പതുക്കെ കാഴ്ചകൾ തെളിഞ്ഞു വന്നു.

ബെഡിന് അരികിലിരിക്കുന്ന ട്രിപ്പ് സ്റ്റാൻഡ് കണ്ടു ഇത് ഹോസ്പിറ്റൽ ആണെന്ന് അവന് മനസ്സിലായി. കൈകൾ ഊന്നി ബെഡിൽ നിന്നും എഴുന്നേൽക്കാൻ നോക്കിയപ്പോൾ പകുതി എഴുന്നേറ്റ ശേഷം ആരോഗ്യം ഇല്ലാത്തതു കാരണം അവൻ വീട്ടിലേക്ക് വീണു.

റൂമിനകത്ത് എന്തോ ശബ്ദം കേട്ട് ഡോർ തുറന്ന് നോക്കിയ നേഴ്സ് ഹരി കണ്ണുതുറന്നത് കണ്ടു ഓടി അവൻറെ അടുത്ത് വന്നു.

ബെഡിലേക്ക് നേരെ പിടിച്ചു കിടത്തി നേഴ്സ് പറഞ്ഞു.

“ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം, അതുവരെ ഇവിടെ തന്നെ കിടക്കണം.”

നേഴ്സ് അവിടെ നിന്നും പോയപ്പോൾ അവൻ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു.

അവസാനമായി കാറ് ലോറിയുടെ നേരെ ഓടിക്കേറിയത് അവനു ഓർമ്മ വന്നു.

ഇത് എവിടെയാണെന്നോ എത്ര ദിവസമായി ബോധമില്ലാത്ത കിടക്കുകയാണെന്നോ അവനു മനസ്സിലായില്ല.

കുറച്ച് സമയത്തിനകം ഡോക്ടർ റൂമിലേക്ക് കയറി വന്നു. ഡോക്ടർ കൊപ്പം മായ ചേച്ചിയും ശരത്തും എല്ലാരും ഉണ്ടായിരുന്നു.

ഹരിയുടെ പൾസ് പരിശോധിക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു.

“ഹരി രണ്ടാഴ്ചയായി  ബോധമില്ലാതെ ഇവിടെ കിടക്കുകയാണ്.”

ഒരു ഞെട്ടലോടെ അവൻ ഓർത്തു.

“രണ്ടാഴ്ച.. അതായത് 14 ദിവസമായി ഒന്നുമറിയാതെ കിടക്കുകയായിരുന്നു താൻ.”

ഡോക്ടർ പറഞ്ഞതനുസരിച്ച് ഹരി കൈകളും കാലുകളും എല്ലാം അനക്കി. പിന്നെ ഓരോരുത്തരെയായി കാണിച്ചുകൊണ്ട് ഡോക്ടർ അവരുടെ പേരുകൾ ചോദിച്ചു.

ശരത്, മായ, അമ്മ എല്ലാ പേരുടെയും പേരുകൾ ഹരി പറഞ്ഞു. അവസാനം എല്ലാവരുടെയും പിന്നിൽ നിന്നിരുന്ന നീലിമയെ ഡോക്ടർ ചൂണ്ടിക്കാണിച്ചു.

ഹരി നീലിമയെ കുറച്ചുനേരത്തേക്ക് നോക്കി.

രണ്ടാഴ്ച കൊണ്ട് അവൾ ശരിക്കും കോലം കേട്ടിരിക്കുന്നു. വണ്ണം കുറഞ്ഞു, കവിളുകൾ ചെറുതായി ഒട്ടി, കണ്ണുകളിൽ കറുപ്പ് വീണിട്ടുണ്ട്.

എല്ലാപേരും ഹരിയെ തന്നെ ശ്രദ്ധിച്ചു. അത്രയും നേരം എല്ലാ പേരുടെയും പേരുകൾ പെട്ടെന്ന് പെട്ടെന്ന് പറഞ്ഞിരുന്ന ഹരി നിശബ്ദനായിരിക്കുന്നു.

നീലിമയുടെ കണ്ണുകൾ നിറഞ്ഞു.

ഹരി പെട്ടെന്ന് പറഞ്ഞു.

“നീലിമ..”

അത് കേട്ടതോടെ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി നിറഞ്ഞു.

ഡോക്ടർ പറഞ്ഞു.

“ഇനി പേടിക്കാനൊന്നുമില്ല.”

കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞ ശേഷം ഡോക്ടർ പുറത്തേക്ക് നടന്നു.

ഡോക്ടർ പോയിക്കഴിഞ്ഞപ്പോൾ ശരത് ഹരിയുടെ അടുത്തായിരുന്നു.

ഹരി തെറ്റ് ചെയ്തവനെ പോലെ എല്ലാവരെയും നോക്കി.

ഹരിയുടെ കയ്യിൽ പിടിച്ച് ഭിത്തിയിൽ ചാരി നിൽക്കുന്ന നീലിമയെ നോക്കിക്കൊണ്ട് ശരത് പറഞ്ഞു.

“നിങ്ങൾ രണ്ടുപേരുടെയും ഒളിച്ചുകളിയാണ് ഇത് ഇത്രത്തോളം എത്തിച്ചത്.”

അത് കേട്ടപ്പോൾ തന്നെ ശരത്തേട്ടൻ കാര്യങ്ങളെല്ലാം മനസ്സിലാക്കിയിരിക്കുന്നു എന്ന് ഹരിക്ക് മനസ്സിലായി.

“ഹരിയോ ഇവളോ ഒരു സൂചന തന്നിരുന്നു എങ്കിൽ ഹരിയെ ഇത്രത്തോളം അടുത്തറിയാവുന്ന ഞങ്ങൾക്ക് അതിൽ വേറെ എന്തെങ്കിലും ചിന്തിക്കാൻ ഉണ്ടായിരുന്നൊ?.. ഞാനും അച്ഛനും ഇതിനെതിര് നിൽക്കുമെന്ന് ഹരി കരുതിയോ.”

തെറ്റ് പറ്റിയവനെപ്പോലെ ഹരി നിശബ്ദനായി കിടന്നു.

ബെഡിൽ നിന്നും എഴുന്നേറ്റു കൊണ്ട് ശരത് എല്ലാവരോടുമായി പറഞ്ഞു.

“നമുക്ക് എല്ലാവർക്കും പുറത്തു നിൽക്കാം.. ഹരിയും നീലിമയും മാത്രം കുറച്ചു സംസാരിക്കട്ടെ.”

അത് സമ്മതം എന്ന രീതിയിൽ എല്ലാവരും പുറത്തേക്ക് നടന്നു.

റൂമിന് പുറത്തേക്കിറങ്ങുന്നതിനു മുൻപായി ശരത് പറഞ്ഞു.

“നീ കണ്ണ് തുറന്നില്ലേ.. ഇനിയെങ്കിലും അവളോട് സമയത്ത് ആഹാരം കഴിക്കാൻ പറ, ഒരു കോലമായി ഇപ്പോൾ തന്നെ.. നമുക്ക് എത്രയും പെട്ടെന്ന് നിങ്ങളുടെ കല്യാണം നടത്തണ്ടേ.”

അതുകേട്ട് ഹരി പുഞ്ചിരിച്ചു.

എല്ലാ പേരും പുറത്തിറങ്ങി കഴിഞ്ഞപ്പോഴും ഹരിയെ തന്നെ നോക്കി ഭിത്തികൾ ചാരി നിൽക്കുകയായിരുന്നു നീലിമ.

അവനവളെ തൻറെ അരികിലേക്ക് വിളിച്ചു.

അവൾ സാവധാനം നടന്നുവന്ന ബെഡിൽ ഹരിയുടെ അരികിലേക്ക് ഇരുന്നപ്പോൾ അവൻ പറഞ്ഞു.

“സോറി..”

അവൾ ദേഷ്യത്തോടെ പറഞ്ഞു.

“ഈ അവസ്ഥയിൽ കിടപ്പിലായി പോയി, അല്ലെങ്കിൽ എൻറെ ഇപ്പോഴത്തെ ദേഷ്യത്തിന് ഞാൻ എന്ത് ചെയ്യും എന്ന് എനിക്ക് തന്നെ അറിയില്ല.”

അവളുടെ ഗൗരവമാർന്ന മുഖം പിടിച്ചു തൻറെ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് അവൻ വീണ്ടും പറഞ്ഞു.

“സോറി..”

ഇപ്രാവശ്യം അവളുടെ ഗൗരവം പുഞ്ചിരി യിലേക്ക് വഴിമാറി.

അവൾ ഒരു കുസൃതിയോടെ ചോദിച്ചു.

“ഇപ്പോഴും ജെസ്സി ചേച്ചി തന്നെയാണോ മനസ്സിൽ?”

“അതെ.. പക്ഷേ കൂടെ നീയും ഉണ്ട്.”

നീലിമ അവനെ ഇറുകെ പുണർന്നു. അപ്പോൾ ഹരി അവളുടെ കഴുത്തിലെ മറവിയിലേക്ക് ചുണ്ടുകൾ അമർത്തി.

ജെസിയുടെ വാക്കുകൾ അപ്പോൾ അവൻറെ മനസ്സിലേക്ക് ഓടിയെത്തി .

“ഒരു സുന്ദരി കൊച്ച് എനിക്ക് പകരം നിൻറെ ജീവിതത്തിലേക്ക് കടന്നു വരും ..അവൾ നിൻറെ മുന്നിൽ വന്നു പറയും അവൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന് .. അവളെ നീയും ഒരുപാട് തിരിച്ച് സ്നേഹിക്കണം.”

അവസാനിച്ചു …

Comments:

No comments!

Please sign up or log in to post a comment!