ബോഡിഗാർഡ് 5

വിദേശത്തു വെച്ച് നടന്ന ഒരപകടത്തിൽ പരിക്കേറ്റ എനിക്ക് മാസങ്ങൾ നീണ്ട വിശ്രമത്തിലേക് കടക്കേണ്ടി വന്നു.. അത് കൊണ്ടായിരുന്നു കഥയുടെ പുതിയ ഭാഗങ്ങൾ എഴുതാൻ പറ്റാതിരുന്നത്.. എനിക്ക് കൂടുതൽ എഴുതാൻ ഇപ്പോഴും പറ്റില്ല.. കൂടുതൽ സ്‌ട്രെയിൻ കൊടുത്ത് എഴുതേണ്ട കഥായാണിത്.. കുറച്ചു കൂടി കഴിഞ്ഞാൽ മാത്രമേ പഴയ പോലെ എഴുതാൻ പറ്റു.. കൂടുതൽ പേജുകൾ പ്രതീക്ഷിക്കരുത്.. കൈ ഇപ്പോഴും ഒരുപാട് ശെരിയാകാൻ ഉണ്ട്.. ഈ ഭാഗം ഞാൻ രണ്ടോ മൂന്നോ ഭാഗങ്ങൾ ആയിട്ടാകും എഴുതുക.. ഈ ഭാഗത്തിൽ യഥാർത്ഥ ജീവിതത്തിലെ ആളുകൾ കഥാപാത്രങ്ങൾ ആയി വരുന്നുണ്ട്.. അവരെ ആരെയും ഇതിൽ മോശമായി ചിത്രീകരിച്ചിട്ടില്ല.. എന്റെ കഥയെ ഇപ്പോഴും ഇഷ്ടപ്പെടുകയും അന്വേഷിക്കുകയും ചെയ്യന്ന ഒരുപാട് പേരുണ്ട്.. സ്മിത മേഡം, കിച്ചു ബ്രോ, രാജാവ്, സിമോണ മേഡം, ചങ്ക് കബാലി, ജോസഫ് ബ്രോ, വിൻജോ ബ്രോ, അസുരൻ ബ്രോ, അനു, ആൽബി, സഞ്ജു സേന അങ്ങിനെ ഒരുപാട് പേർ.. അവരോടുള്ള നന്ദിയും കടപ്പാടും ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു… അവസ്ഥ അതായിരുന്നു കഥ വൈകാൻ കാരണം അല്ലാതെ കലിപ്പനടിയോ പറ്റിപനോ അല്ല.. എഴുത്തിൽ ഇപ്പളും ആ പഴയ ഫ്ലോ കിട്ടുന്നില്ല.. അത് കൊണ്ട് പഴയ രീതിയിൽ ഞാൻ എഴുതാൻ പരമാവധി നോക്കിയിട്ടുണ്ട്..

ബോഡിഗാർഡ് അഞ്ചാം ഭാഗം,,

കുഞ്ഞേ ഓപറേഷനെ കുറിച്ച് പറയണമെങ്കിൽ ഒരുപാട് കാലം പിറകോട്ടു പോകണം..

ബാബുവേട്ടൻ മെല്ലെ കസേരയിൽ നിന്നും എഴുന്നേറ്റു..

സാം ബാബുവേട്ടന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു..

കുഞ്ഞേ ഞാൻ ആദ്യമായി ആർമിയിൽ ചേർന്ന സമയം.. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ സർക്കാർ ഭരിക്കുന്ന സമയം.. ആ സമയത്താണ് എനിക്ക് മേഡത്തിന്റെ(ഇന്ദിര ഗാന്ധി) പേർസണൽ ബോഡിഗാഡ് ആയി എനിക്ക് പുതിയ ജോലി കിട്ടിയത്.. ഷാർപ് ഷൂട്ടിങ്ങിൽ ഉള്ള എന്റെ കഴിവും പിന്നെ മലയാളി എന്നുള്ള പരിഗണയും..

മലയാളി എന്നുള്ള പരിഗണനയോ..? അതെങ്ങനെ സാം ചോദിച്ചു

അന്ന് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി മലയാളിയായ ശ്രീ വയലാർ രവി ആയിരുന്നു.. ഇന്ത്യൻ ക്യാബിനറ്റിലെ മൂന്നാമനായ അദ്ദേഹത്തിന് മലയാളികളോടുള്ള പ്രത്യേക താല്പര്യമാകാം.. പ്രധാനമന്ത്രിയുടെ പേർസണൽ ടീമിൽ എന്നെയും ഉൾപ്പെടുത്തിയത്.. ബാബുവേട്ടൻ പറഞ്ഞു..

അന്ന് ഡൽഹിയിലെ സഫ്ദർജംഗ് റോഡിലെ ഒന്നാം വസതിയിൽ ആയിരുന്നു ഇന്ദിര ഗാന്ധി താമസിച്ചിരുന്നത്.. തൊട്ടടുത്ത അക്ബർ റോഡിൽ ആയിരുന്നു ഓഫീസ് മറ്റും ഉള്ളത്.. അന്ന് ഞങ്ങൾക്ക് വീട്ടിലെ സുരക്ഷ ഇല്ലായിരുന്നു.. വീട്ടിൽ അന്ന് ഡൽഹി പോലീസിന് ആയിരുന്നു സുരക്ഷ ചുമതല.

. ഡൽഹി ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ടീം തന്നെ ഉണ്ടായിരുന്നു.. അതിനു ശേഷം 1981ൽ ആണ് കേന്ദ്ര ഇന്റലിജിൻസ് ബ്യുറോയുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉണ്ടായത്.. ഈ പുതിയ സ്പെഷ്യൽ ഫോഴ്‌സിലേക് ആയിരുന്നു എന്റെ നിയമനം.. അല്ല എന്റെ ജീവിതത്തിലെ ഗതി നിർണ്ണയിച്ച സർക്കാർ തീരുമാനം..

ബാബുവേട്ടൻ തന്റെ കയ്യിലുള്ള മദ്യം ഒറ്റ വലിക്കു കുടിച്ചു തീർത്തു.. അടുത്ത മദ്യം ഒഴിക്കാൻ തുടങ്ങുമ്പോൾ സാം ബാബുവേട്ടനെ തടഞ്ഞു

മതി ചേട്ടാ.. ഇപ്പൊ തന്നെ കൂടുതൽ ആണ്.. സാം പറഞ്ഞു..

കുഞ്ഞേ പഴയ കാലങ്ങൾ ഓർത്തെടുക്കാൻ എനിക്ക് മദ്യം വേണം ഇന്നലെ ഒരു ഗുമ്മ് ഉണ്ടാകു..

കുപ്പിയിലെ മദ്യം ഒഴിച്ച് കൊണ്ട് ബാബുവേട്ടൻ തുടർന്നു..

സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വീട്.. അതൊരു സംഭവം തന്നെ ആയിരുന്നു കുഞ്ഞേ.. പുതിയ ബന്ധങ്ങളുടെ തുടക്കം തന്നെ ആയിരുന്നു അവിടം.. ഞാൻ ആദ്യം മായി രാജ് ഭായിയെ കാണുന്നത് അവിടെ വെച്ചാണ്..

രാജ് ഭായ്..? സാം ആകാംഷയോടെ ചോദിച്ചു

എന്റെ രാജ് ഭായ്.. ഞാൻ ജീവന് തുല്യം ബഹുമാനിച്ച എന്റെ രാജ്.. രാജീവ് രത്ന ബിർജീസ് ഗാന്ധി എന്ന രാജീവ് ഗാന്ധി.. അദ്ദേഹം എനിക്ക് എന്റെ കൂടപ്പിറപ്പ് തന്നെ ആയിരുന്നു.. അദ്ദേഹത്തിന് എന്നോട് അത് പോലെ ആയിരുന്നു.. അന്ന് അദ്ദേഹം എയർ ഇന്ത്യയിലെ പൈലറ്റ് ആയിരുന്നു.. കുഞ്ഞു രാഹുലും പ്രിയങ്കയും എന്റെ കൈ പിടിച്ചാണ് അവർ കളിച്ചത്.. ബാബുവേട്ടൻ പറഞ്ഞു നിർത്തി..

രാജീവ് ഗാന്ധിയോ..! സാമിന്‌ അത്ഭുതത്തോടെ ചോദിച്ചു..

അതെ.. ബാബുവേട്ടൻ പുഞ്ചിരിച്ചു കൊണ്ട് സാമിനോട് മറുപടി പറഞ്ഞു..

എന്താ ഇപ്പൊ പറയാ.. അദ്ദേഹം എനിക്ക് കൂടെ പിറപ്പോ അതോ വലിയ കൂട്ടുകാരനോ.. എനിക്ക് എന്തെല്ലാമൊക്കെ ആയിരുന്നു രാജ് ഭായ്..

അദ്ദേഹത്തിന്റെ കുട്ടിക്കാല ഓർമ്മകൾ വരെ എന്നോട് അദ്ദേഹം പങ്കുവെച്ചിരുന്നു.. അദ്ദേഹത്തിന് രാജീവ് എന്ന് പേര് നൽകിയത് സോഷ്യലിസ്റ്റ് ആചാര്യനായിരുന്ന നരേന്ദ്രദേവ് ആണന്നു മുതൽ അദ്ദേഹത്തെ കണക്കു പഠിപ്പിച്ചത് മലയാളിയായ കെ.എൻ.പി നായർ ആയിരുന്നു വരെ.. കാരണം അദ്ദേഹത്തിന് കണക്കും ഭൂമിശാസ്ത്രവും ഏറ്റവും ഇഷ്ട്ടപെട്ട വിഷയങ്ങൾ.. പിന്നെ രാജ് ഭായിയും സഞ്ജയ്യും ചീറ്റ പുലികളെ വളർത്തിയ കാര്യവും എല്ലാം..

പണ്ട് അദ്ദേഹത്തിന്റെ മുത്തച്ഛൻ നെഹുറുവിന് ആസ്സാമിൽ നിന്നും കിട്ടിയത് ആയിരുന്നു ഈ പുലി കുട്ടികളെ.. അതിൽ ഒന്നിനെ ആണത്രേ പഴയ യുഗോസ്ലാവിയൻ പ്രസിഡന്റ്‌ മാർഷൽ റ്റിറ്റോക് നല്കിയതത്രെ.
. അതിനു അദ്ദേഹം “ഭീംസെൻ” എന്നായിരുന്നത്രെ പേര് നൽകിയത്.. പഴയ കാര്യങ്ങൾ എന്നോട് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ ആ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു..

ഞങ്ങളുടെ സൗഹൃദം സന്തോഷത്തോടെ മുന്നോട്ട് പോയിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന് ആദ്യ ദുരന്തം ആകെ തളർത്തി കളഞ്ഞത്.. സഞ്ജയ്‌ ഗാന്ധിയുടെ മരണം.. ഡൽഹി ഫ്ലയിങ് ക്ലബ്ബിൽ ഗ്ലൈഡർ പറപ്പിക്കുന്നതിനിടയിൽ സംഭവിച്ച അപകടം.. അവരെ ആകെ കണ്ണീരിൽ ആഴ്ത്തി.. അനുജന്റെ മരണം അദ്ദേഹത്തെ ആകെ മാനസികമായി തളർത്തി.. അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്ടപെട്ട വിമാനം പറപ്പിക്കാൽ വരെ അദ്ദേഹം അവസാനിപ്പിച്ചു.. പിന്നീട് വളരെ പെട്ടന്ന് ആയിരുന്നു രാജ് ഭായിയുടെ രാഷ്ട്രീയ പ്രവേശനം.. അമ്മയുടെയും ഉറ്റ സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി രാജ് ഭായ് രാഷ്ട്രീയത്തിൽ ഇറങ്ങി.. സഞ്ജയ്‌ ഗാന്ധിയുടെ പിൻഗാമിയായി യൂത്ത് കോൺഗ്രസിന്റെ തലപ്പത്തേക്കു അദ്ദേഹം വന്നു.. അപ്പോഴും ഞാനും അദ്ദേഹവും കൂടുതൽ അടുത്ത് കൊണ്ടിരുന്നു.. സഞ്ജയ്‌ ഗാന്ധിയുടെ അഭാവത്തിൽ ഒഴിഞ്ഞു കിടന്ന അമേത്തി സീറ്റിൽ രാജ് ഭായ് മത്സരിച്ചു വിജയിച്ചു.. ആയിടക്കാണ് പഞ്ചാബിൽ പ്രേശ്നങ്ങൾ തുടങ്ങിയത്.. അവിടുത്തെ കലഹങ്ങളിൽ മേഡം ആകെ അസ്വസ്ഥതത ആയിരുന്നു..

പഞ്ചാബിലെ കോൺഗ്രസ്‌ സർക്കാരിനെ പിരിച്ചു വിടലും അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കലും പിന്നീട് നടന്ന ഓപറേഷൻ ബ്ലൂസ്റ്റാറും എല്ലാം കുഞ്ഞു പഠിച്ചിട്ടില്ലേ.. കഥയിൽ മുഴുകിയിരുന്ന സാമിനോട് ബാബുവേട്ടൻ ചോദിച്ചു

സാം അതിനു അതെ എന്ന് മറുപടി കൊടുത്തു

(പഞ്ചാബിലെ അമൃത്സറിലെ ഹർമന്ദിർ സാഹിബ് (ഗോൾഡൻ ടെമ്പിൾ) സമുച്ചയത്തിന്റെ കെട്ടിടങ്ങളിൽ നിന്ന് തീവ്രവാദ മതനേതാവ് ജർനൈൽ സിംഗ് ഭീന്ദ്രൻവാലെയെയും അനുയായികളെയും നീക്കം ചെയ്യുന്നതിനായി 1984 ജൂൺ 1 നും 8 നും ഇടയിൽ നടത്തിയ ഇന്ത്യൻ സൈനിക നടപടിയുടെ രഹസ്യനാമമായിരുന്നു ഓപ്പറേഷൻ ബ്ലൂ സ്റ്റാർ)

ബാബുവേട്ടൻ തുടർന്നു..

അതിനു ശേഷം നടന്ന മേഡത്തിന്റെ മരണം എന്നെ ആകെ തളർത്തി.. എന്റെ കൺമുമ്പിൽ ആയിരുന്നു മേഡം വെടിയേറ്റ് വീണത്.. ഞങ്ങൾ ഓടി എത്തുമ്പോഴേക്കും മേഡം നിലത്തു വീണിരുന്നു എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ പകച്ചു നിന്ന നിമിഷം ചുറ്റും ചുടു ചോരയുടെ ഗന്ധം അലയടിച്ചു.. മേഡത്തിന്റെ മരണ വാർത്ത കാട്ടു തീ പോലെ ഇന്ത്യ മൊത്തം പടർന്നു.. ഞാൻ ആയിരുന്നു രാജ് ഭായിയെ അമ്മയുടെ മരണവിവരം അറിയിച്ചത്.. അന്ന് അദ്ദേഹം മിഡ്നാപൂരിൽ ആയിരുന്നു.. ഉടൻ തന്നെ അദ്ദേഹത്തിനുള്ള ഹെലികോപ്റ്റർ റെഡി ആക്കാൻ മെസ്സേജ് വന്നു.
. ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ മേഡത്തിന്റെ ഭൗതിക ശരീരം കണ്ടപ്പോൾ എന്റെ മനസ്സ് ആകെ തളർന്നു പോയിരുന്നു.. രാജ് ഭായ് കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിച്ചിരുന്ന എന്റെ മേഡം.. ആ സമയത്ത് ആയിരുന്നു രാജ് ഭായിയുടെ ആശുപത്രിയിലേക്കുള്ള വരവ്.. ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞുള്ള അമ്മയുടെ മൃതദേഹം അദ്ദേഹം കണ്ടപ്പോൾ എനിക്ക് കാണാമായിരുന്നു അദ്ദേഹത്തിന്റെ ഉള്ളിലെ വിഷമം.. അദ്ദേഹം പുറത്തു കാണിക്കുന്നില്ല എന്നുള്ളു.. എല്ലാ പ്രതിസന്ധികളെയും ധീരമായി നേരിടാനും ഏറ്റവും തീഷ്ണമായ ദുരന്തങ്ങളെ പോലും പ്രശാന്തമായ മനസോടെ അഭിമുഖരിക്കാനും എന്നെ പഠിപ്പിച്ച ആ വലിയ മനുഷ്യൻ സ്വന്തം അമ്മയുടെ മൃതദേഹത്തിന് മുന്നിൽ ധീരതയോടെ പതറാതെ നിന്നപ്പോൾ എന്നെ മാത്രം അല്ല അവിടെ നിന്നവരെയും വല്ലാതെ അത് അമ്പരപ്പിച്ചു..

ഡൽഹിയിലെ രാജ് ഘട്ട്ലെ ശക്തി സ്ഥലിൽ(പ്ലേസ് ഓഫ്‌ പവർ) ലോകരാദ്ധ്യയായ ആ ശക്തയായ വനിതയുടെ ഭൗതിക ശരീരം എരിഞ്ഞു അടങ്ങുമ്പോൾ അദ്ദേഹം ധീരതയോടെ നിന്നു.. മുത്തശ്ശിയുടെ ചിതയുടെ അടുത്ത് നിന്നു കരഞ്ഞ രാഹുലിന്റെ ആശ്വസിപ്പിച്ച അദേഹത്തിന്റെ കണ്ണുകളിലും കാണാമായിരുന്നു സ്വന്തം അമ്മയുടെ മരണം ഉണ്ടാക്കിയ വിഷമത്തിന്റെ തീവ്രത.. ഞാൻ അദ്ദേഹത്തിന്റെ പിറകിൽ തന്നെ നിന്നു..

എനിക്ക് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ പറ്റുന്നില്ല.. ഒരു പക്ഷെ ഉള്ളിലെ വേദന പുറത്തേക്കു വന്നാൽ എനിക്ക് അത് കാണാനുള്ള ത്രാണി ഇല്ലായിരുന്നു…

മേഡത്തിന്റെ മരണ ശേഷം ഇന്ത്യൻ രാഷ്ട്രീയം ഒരു നിർണ്ണായക പ്രതിസന്ധിയിലേക്ക് വഴുതി വീഴാൻ തുടങ്ങിയത്.. സ്വന്തം രാജ്യം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് പോകുന്നത് കാണാൻ പറ്റാതെ ആണ് പാർട്ടിക്കാരുടെയും വ്യക്തിപരമായി എന്നോട് കൂടിയും ആലോജിച്ചു വ്യക്തിപരമായി തനിക്കേറ്റ സ്വന്തം അമ്മയുടെ നഷ്ട്ടം അതിജീവിച്ചു ഭാരതത്തിന്റെ ഭരണ നിർവഹണം ഏറ്റെടുത്തത്.. എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച തീരുമാനം ആയിരുന്നു അത്.. എന്നെ അദ്ദേഹം അദ്ദേഹത്തിന്റെ പേർസണൽ സെക്യൂരിറ്റി ചീഫ് ആയി നിയമിച്ചു.. കൂടാതെ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയും.. ഞങളുടെ ജീവിതത്തിന്റെ പുതിയ ഘട്ടം അവിടെ തുടങ്ങുകയായി.. 1984 തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ശക്തമായ നേതൃത്വം കൊടുത്തു കൊണ്ട് 400ൽ അതികം സീറ്റുകൾ അദ്ദേഹം നേടി.. അദ്ദേഹത്തിന്റെ പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം പാർലമെന്റിൽ അദ്ദേഹം നേടി.. നാലിൽ മൂന്ന് ഭൂരിപക്ഷം.
. അന്ന് പാർട്ടി ഓഫീസിൽ നിന്നും ഇറങ്ങിയ അദ്ദേഹം നേരെ വന്നത് എന്റെ അടുത്തേക് ആയിരുന്നു.. എന്റെ കൈ പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു… “ഇന്ത്യയുടെ സമഗ്രമായ പുരോഗതിക്കു വേണ്ടി നമുക്ക് ഒന്നിച്ചു പോരാടാം..” തുടരും………….

Comments:

No comments!

Please sign up or log in to post a comment!