മൃഗം 15
“ഇപ്പോള്‍ ഞാന്‍ വെറും പൌലോസ് ആണ്..നിനക്ക് വേണ്ടി എന്റെ എസ് ഐ സ്ഥാനം തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കുന്നു….മക്കള് വാ..” അവനെ പരസ്യമായി വെല്ലുവിളിച്ചിട്ട് പുറത്തേക്കിറങ്ങി. പോലീസുകാരും പരാതി കൊടുക്കാനെത്തിയവരും എല്ലാം അഭിനയമല്ലാത്ത യഥാര്‍ത്ഥ സംഘട്ടനം നേരില്‍ കാണാനുള്ള ഉത്സാഹത്തോടെ പലയിടങ്ങളിയായി നിലയുറപ്പിച്ചു. പൌലോസ് പുറത്തേക്ക് ചെന്നപ്പോള്‍ ജിപ്സികളില്‍ ഉണ്ടായിരുന്ന ഗുണ്ടകള്‍ വണ്ടികളില്‍ നിന്നുമിറങ്ങി. “മാലിക്കെ..വേണ്ട..നീ ആ പിള്ളേരോട് പോകാന്‍ പറ..” മുസ്തഫ മാലിക്കിന്റെ കാതില്‍ മന്ത്രിച്ചു. “ഇക്ക മിണ്ടാതിരിക്ക്..ഇവന്റെ കഴപ്പ് ഇവിടെ വച്ച് തന്നെ തീര്‍ത്തേക്കാം..” “വേണ്ട…ഇപ്പോള്‍ വേണ്ട..ഞാന്‍ പറയുന്നത് കേള്‍ക്ക്..നീ പിന്നെ സൗകര്യം പോലെ ഇവനെ കണ്ടാല്‍ മതി..ഇവന്മാരെക്കൊണ്ട് നീ ഉദ്ദേശിക്കുന്നത് പറ്റില്ല…” മുസ്തഫ ശക്തമായി അവനെ വിലക്കി. മാലിക്ക് മനസില്ലാമനസോടെ മൂളിയിട്ട് പൌലോസ് കാണാതെ അവന്മാരെ കണ്ണ് കാണിച്ചു. വേഗം തന്നെ അവര്‍ വണ്ടിയില്‍ കയറി പുറത്തേക്ക് പാഞ്ഞു. പൌലോസ് ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കി. “എന്താടാ വേണ്ടേ? എന്നാപ്പിന്നെ നീ ഒന്ന് ട്രൈ ചെയ്യുന്നോ? ഏതായാലും ഞാന്‍ ഉടുപ്പൂരി..” “നിനക്കുള്ളത് ഞാന്‍ തരും..മുതലും പലിശയും എല്ലാം ചേര്‍ത്ത്…അതിനധികം സമയം വേണ്ടി വരില്ല..” പകയോടെ അയാളെ നോക്കി അങ്ങനെ പറഞ്ഞിട്ട് മാലിക്ക് മുസ്തഫയെയും കൂട്ടി പുറത്തിറങ്ങി വണ്ടിയില്‍ കയറി. അടി കാണാന്‍ കൂടി നിന്നവര്‍ നിരാശരായി പരസ്പരം പിറുപിറുക്കുന്നത് നോക്കിക്കൊണ്ട് അവന്‍ വാഹനം പുറത്തേക്ക് ഓടിച്ചിറക്കി. പൌലോസ് ആ പോക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് തിരിഞ്ഞു. ————— “ദാ ആ കാണുന്ന വീടാണ്…” ഡോണ അല്പം അകലെക്കണ്ട പച്ച പെയിന്റ് അടിച്ച വീട് കാണിച്ചു പറഞ്ഞു. വാസു ബുള്ളറ്റ് അങ്ങോട്ട് തിരിച്ചു. പലരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു; പ്രത്യേകിച്ചും ഡോണയെ. “നിര്‍ത്ത്..ആ ഇരിക്കുന്ന കാട്ടാളനാണ് സക്കീര്‍” ആ വീടിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ ഡോണ വാസുവിന്റെ കാതില്‍ മന്ത്രിച്ചു. വാസു നോക്കി. കരിവീട്ടിയുടെ നിറമുള്ള, ആ നിറത്തിന് യോജിച്ച നീഗ്രോയുടെ ശരീരഘടനയും ഏതാണ്ട് അമ്പതിനുമേല്‍ പ്രായവുമുള്ള മൊട്ടത്തലയനും ആജാനുബാഹുമായ ഒരാള്‍ വരാന്തയിലെ ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്നത് അവന്‍ കണ്ടു. അയാളുടെ മുഖത്തെ സ്ഥായീഭാവം ക്രൂരതയാണ് എന്ന് വാസുവിന് തോന്നി. വണ്ടി വന്നുനിന്ന ശബ്ദം കേട്ടാണ് എന്ന് തോന്നുന്നു, ആറോ ഏഴോ വയസു പ്രായമുള്ള വെളുത്തു സുന്ദരിയായ, മാലാഖയെപ്പോലെയുള്ള ഒരു പെണ്‍കുട്ടി പുറത്തേക്ക് ഓടിവന്നു.
വാസു വണ്ടി സ്റ്റാന്റില്‍ വച്ച ശേഷം ഇറങ്ങിച്ചെന്നു. ഉള്ളില്‍ നിന്നും ഷാജിയുടെ ഭാര്യ വാതില്‍ക്കലെത്തി അതിഥികളെ നോക്കി. പിന്നാലെ സക്കീറിന്റെ ഭാര്യയും ഇറങ്ങി വന്നു. “ഉം..ആരാ..എന്ത് വേണം?” ആ സ്ത്രീ ചോദിച്ചു. “ഷാജിയെ ഒന്ന്‍ കാണാന്‍ വന്നതാ ഉമ്മാ” ഡോണ പുഞ്ചിരിച്ചു. സക്കീറിന്റെ കണ്ണുകള്‍ വാസുവിനെ ഉഴിയുകയായിരുന്നു അപ്പോള്‍. തഴക്കവും പഴക്കവും വന്ന ഗുണ്ടയായ സക്കീറിന് ഒറ്റ നോട്ടത്തില്‍ത്തന്നെ വാസു സാധാരണക്കാരനല്ല എന്ന് മനസിലായിക്കഴിഞ്ഞിരുന്നു. “അതേയ് ഒരല്‍പം സംസാരിക്കാനുണ്ട്..അങ്ങോട്ട് ഇരിക്കാമോ?” വാസു അയാളോട് ചോദിച്ചു. “ഉം..കേറി ഇരിക്ക്..” അയാളുടെ അടുത്തുകിടന്ന രണ്ടു കസേരകളിലായി അവനും ഡോണയും ഇരുന്നു. “അതേയ്..മുന്‍പ് ഇവളിവിടെ വന്നു നിങ്ങളോട് സംസാരിച്ച അതേ കാര്യം തന്നെ ഒന്നുകൂടി സംസാരിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. എന്റെ പേര് വാസു; മരിച്ചുപോയ മുംതാസിന്റെ വാപ്പ മൂസാക്ക എന്റെ ഒരു സുഹൃത്താണ്..” വാസു മെല്ലെ വിഷയത്തിലേക്ക് വന്നു. “അയിന്?” സക്കീര്‍ മയമില്ലാതെ ചോദിച്ചു. “മാമന്‍ ആ വീട്ടുകാരുടെ അവസ്ഥ ഒന്ന്‍ ആലോചിക്കണം. ഒരേയൊരു മകള്‍..അവള്‍ക്ക് വേണ്ടി മാത്രമാണ് രാപകലില്ലാതെ മൂസാക്ക കഷ്ടപ്പെട്ട് ജീവിച്ചിരുന്നത്..അവളെ തട്ടിക്കൊണ്ടു പോയി നശിപ്പിച്ചത് ആരാണ് എന്ന് മാമനും അറിയാമല്ലോ..മാമന്‍ മോനോട് പറഞ്ഞ് ആ സത്യം ഞങ്ങളോടും പിന്നീട് കോടതിയിലും പറയാന്‍ പറയണം. മുംതാസിനു നീതി വാങ്ങി കൊടുക്കുക എന്ന ഏക ഉദ്ദേശമേ ഞങ്ങള്‍ക്ക് ഉള്ളു..മാമന്‍ പറഞ്ഞാല്‍ ഷാജി കേള്‍ക്കും…” അവന്‍ പ്രതീക്ഷയോടെ അയാളെ നോക്കി. “വേറെ?” അയാള്‍ ചോദിച്ചു. “ഇത് പറയാനാണ് ഞങ്ങള്‍ വന്നത്” “സരി..പറഞ്ഞല്ലോ..ഇനി പൊക്കോ” “അപ്പോള്‍..മാമന്‍ ഇത് പറയില്ലേ?” “നീ തനിയെ പോകുന്നോ അതോ ഞാന്‍ എഴുന്നെല്‍ക്കണോ?” അയാള്‍ സ്വതവേ ചുവന്ന കണ്ണുകള്‍ മുഴപ്പിച്ച് വാസുവിനെ നോക്കി. “മാമാ..നിങ്ങളുടെ മകള്‍ക്കാണ് അങ്ങനെയൊരു ഗതി വന്നതെങ്കില്‍ എന്നൊന്ന് ആലോചിച്ചു നോക്ക്; അത് ഒരേയൊരു മകള്‍ കൂടിയാണെങ്കില്‍? നന്നായി ചിന്തിച്ചിട്ട് മാമനൊരു തീരുമാനം എടുക്ക്.
“പന്നീടെ മോനെ..എന്റെ വീട്ടില്‍ക്കേറി ഇവിടുത്തെ പെണ്ണുങ്ങളോട് സംസാരിക്കുന്നോ..” അവനെ ചവിട്ടാന്‍ കാലുയര്‍ത്തി സക്കീര്‍ ഗര്‍ജ്ജിച്ചു. ഡോണ ഞെട്ടിത്തരിച്ച് നിലത്തു വീണുകിടന്നിരുന്ന വാസുവിനെ നോക്കി. ഒപ്പം സക്കീറിനെയും. സക്കീറിന്റെ കാല്‍ തന്റെ മേല്‍ പതിയുന്നതിനു തൊട്ടുമുന്പ് വാസു ഉരുണ്ടുമാറിക്കഴിഞ്ഞിരുന്നു. അനന്തരം ഒരു കുതിപ്പിന് ചാടി എഴുന്നേറ്റ അവന്‍ ദേഹത്തെ പോടീ തട്ടിക്കളഞ്ഞിട്ട് അയാളെ നോക്കി പുഞ്ചിരിച്ചു. “എന്നാലും വല്ലാത്തൊരു ഉന്തായിപ്പോയി. മോശമായിപ്പോയി മാമാ മോശം. അതിഥികളോട് ഇങ്ങനെയാണോ പെരുമാറുന്നത്?” “ഇറങ്ങിപ്പോടാ കൈയ്ക്ക് പണി ഉണ്ടാക്കാതെ..” മസില്‍ ഉരുട്ടി മീശ പിരിച്ചുകൊണ്ട് സക്കീര്‍ അലറി. അയാളുടെ ഭാര്യയും മരുമകളും വാസുവിനെ സഹാതാപത്തോടെ നോക്കി. “ഇങ്ങള് പോ മോനെ..വെറുതെ പ്രശ്നം ഉണ്ടാക്കാതെ..” അയാളുടെ ഭാര്യ അവനോട് പറഞ്ഞു. “പോവ്വാ ഉമ്മാ..എനിക്ക് വിഷമമില്ല..നമ്മുടെ മാമന്‍ അല്ലെ എന്നെ തള്ളിയത്” വാസു ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്. അവന്റെ കൂസലില്ലായ്മ കണ്ട സക്കീറിന് കോപം നുരച്ചുപൊന്തി. അയാള്‍ അവനെ അടിക്കാനായി മുന്പോട്ട് ആഞ്ഞപ്പോള്‍ അയാളുടെ ഭാര്യ ഇടയില്‍ കയറി. “പോട്ടെ..ഒന്നും ശേയ്യണ്ട….ചെറിയ പയ്യനാ..(തിരിഞ്ഞു വാസുവിനോട്)..മോനെ ജ്ജ് പോ..വേഗം..” വാസു ഷര്‍ട്ട് നേരെ ഇട്ട ശേഷം സക്കീറിനെ നോക്കി. “മാമാ….തല്ക്കാലം ഞാന്‍ പോകുന്നു..പക്ഷെ ഷാജിയെ ഞാന്‍ കാണും… നിങ്ങള്‍ക്ക് മനസിലാകാത്തത് ചിലപ്പോള്‍ അവനു മനസ്സിലയാലോ.
“എന്താണ് നീ ഉദ്ദേശിക്കുന്നത്?’ “മോള്‍ അപ്പം തിന്നാല്‍ മതി..കുഴി എണ്ണണ്ട..” വണ്ടി പ്രധാന റോഡിലേക്ക് കുതിച്ചിറങ്ങി. ————————— “എന്താ സാര്‍ വിളിപ്പിച്ചത്” ശങ്കരന്‍ ചെറിയ ആശങ്കയോടെ പൌലോസിനോട് ചോദിച്ചു. അയാളും ഒപ്പം ദിവ്യയും സ്റ്റേഷനില്‍ പൌലോസിന്റെ മുറിയില്‍ ആയിരുന്നു. “നിങ്ങള്‍ക്കെതിരെ വീണ്ടും ഒരു ആക്രമണത്തിന് അറേബ്യന്‍ ഡെവിള്‍സ് പ്ലാന്‍ ചെയ്യുന്നുണ്ട്. അത് പറയാനാണ് ഞാന്‍ വിളിപ്പിച്ചത്” പൌലോസ് പറഞ്ഞു. ശങ്കരന്‍ ഞെട്ടലോടെ മകളെ നോക്കി. അവളുടെ മുഖത്ത് പക്ഷെ കൂസലുണ്ടായിരുന്നില്ല. “നിങ്ങളുടെ വീടിനു കാവലിടാന്‍ തക്ക പോലീസ് ഫോഴ്സ് ഇവിടില്ല. അതുകൊണ്ട് ഏക പോംവഴി നിങ്ങള്‍ സ്വയം സൂക്ഷിക്കുക എന്നതാണ്. രാത്രി അസമയത്ത് ആര് വീട്ടില്‍ വന്നാലും ഒരു കാരണവശാലും കതക് തുറക്കരുത്. പുറത്തേക്കുള്ള കതകുകളുടെ ബലം ഉറപ്പാക്കണം.
“ദാ..ഇവളാണ് പെണ്ണ്..പേര് ദിവ്യ. സെന്റ് ജോസഫ് സി ബി എസ് ഇ സ്കൂളില്‍ പ്ലസ് ടു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആണ്. രാവിലെ എട്ടുമണിക്ക് അവള്‍ സ്കൂളിലേക്ക് വീട്ടില്‍ നിന്നും സൈക്കിളില്‍ പോകും. ഒപ്പം കൂട്ടുകാരികള്‍ ആരുമില്ല. തനിച്ചാണ് പോകുന്നതും തിരികെ വരുന്നതും. അവളുടെ കൂടെ പോകുന്നവരെ ആരും ശ്രദ്ധിക്കില്ല എന്നതാണ് കൂട്ടുകാരികള്‍ അവളുടെ കൂടെ പോകാത്തതിന്റെ കാരണം. ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂള്‍ വിടും. അവള്‍ ഏതാണ്ട് രണ്ടര രണ്ടെമുക്കാലോടെ വീട്ടിലെത്തും. ആ സമയത്ത് അവളുടെ വീട്ടിലേക്കുള്ള റോഡില്‍ ആരും കാണാറില്ല. ഇതെല്ലാം മുസ്തഫാക്ക കുറെ ദിവസമായി നിരീക്ഷിച്ചു മനസിലാക്കിയ കാര്യമാണ്.” അറേബ്യന്‍ ഡെവിള്‍സിന്റെ ബംഗ്ലാവില്‍ സ്റ്റാന്‍ലി, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം ഷാജിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു മാലിക്ക്. പൌലോസിനെ കണ്ട ശേഷം തിരികെ എത്തിയ മാലിക്ക് നടന്ന കാര്യങ്ങള്‍ തന്റെ പങ്കാളികളുമായി പങ്കു വച്ചിരുന്നു. പൌലോസ് അവിടെ നിന്നും കൊച്ചിക്ക് ട്രാന്‍സ്ഫര്‍ ആയി വരുന്നതിനു മുന്‍പേ, ദിവ്യയെ തട്ടിയെടുത്ത് ബലാല്‍സംഗം ചെയ്ത് തിരികെ ഇട്ടുകൊടുക്കുക എന്ന അജണ്ട അതോടെ അവര്‍ പദ്ധതിയിട്ടു. അതായിരിക്കണം പൌലോസിനും വാസുവിനുമുള്ള അവരുടെ ആദ്യസമ്മാനം എന്നുമവര്‍ തീരുമാനിച്ചു. അതേത്തുടര്‍ന്ന് തങ്ങളുടെ വിശ്വസ്തനായ ഷാജിയെ ആ കാര്യം പറഞ്ഞ് ഏല്‍പ്പിക്കുകയായിരുന്നു മാലിക്ക്. “നിങ്ങള്‍ അഞ്ചോ ആറോ പേര്‍ പോയാല്‍ മതി. രണ്ടു വണ്ടികള്‍ വേണം. ആദ്യം അവളെ നമ്മുടെ മാരുതി വാനില്‍ കയറ്റി അവിടെ നിന്നും കടത്തുക. അല്പം മാറിയ ശേഷം ഡസ്റ്ററില്‍ കയറ്റി നേരെ കൊച്ചിക്ക് എത്തിക്കുക. വാനിനു ഡ്യൂപ്ലിക്കേറ്റ് നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാല്‍ മതി. അവളെ അതില്‍ നിന്നും മറ്റേ വണ്ടിയില്‍ കയറ്റിയ ശേഷം നമ്പര്‍ പ്ലേറ്റ് ഒറിജിനല്‍ തന്നെ ഉപയോഗിക്കാം. പകല്‍ ആയതുകൊണ്ട് സൂക്ഷിക്കണം. രാത്രി ഇനിയൊരു ഓപ്പറേഷന്‍ നടത്തണ്ട. മിക്കവാറും അവന്‍ അവര്‍ക്ക് കാവലിടാന്‍ ചാന്‍സുണ്ട്” മാലിക്ക് പറഞ്ഞു. ഷാജി തലയാട്ടി. സക്കീറിന്റെ മകനായ ഷാജിക്ക് പ്രായം 27. സക്കീറിനെപ്പോലെതന്നെ കരിവീട്ടിയുടെ നിറമുള്ള ഉറച്ച ശരീരമുള്ള അവന്‍ ഒത്തൊരു ഗുണ്ടയാണ്. “അവളെ പൊക്കാന്‍ പറ്റിയ സ്ഥലം അവളുടെ വീട്ടിലേക്കുള്ള വഴിയെ ഉള്ള പാടങ്ങളുടെ നടുവിലൂടെയുള്ള ഒരു റോഡ് ആണ്. അവിടെ രണ്ടു വശങ്ങളിലും പാടങ്ങള്‍ ആണ്. ആള്‍ത്താമസം തീരെ ഇല്ല. പിന്നെ മറ്റൊരു സഹായം കൂടി നിങ്ങള്‍ക്ക് മുസ്തഫാക്ക ചെയ്ത് തരും. അവളുടെ മൊബൈല്‍ ഫോണ്‍ അന്ന് അവളുടെ കൈയില്‍ കാണില്ല. അത് സ്കൂളില്‍ വച്ച് ഇക്കയുടെ പരിചയത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് അടിച്ചു മാറ്റിക്കും. അവള്‍ക്ക് ഒരു കാരണവശാലും ആരുമായും ബന്ധപ്പെടാന്‍ അതുകൊണ്ട് സാധിക്കില്ല. എങ്കിലും എല്ലാം സൂക്ഷ്മതയോടെ ചെയ്യണം. അവളെ കിട്ടിയാല്‍ നേരെ നിന്റെ വീടിനടുത്തുള്ള നമ്മുടെ ഗോഡൌണില്‍ എത്തിക്കണം. ഒന്നാമത്തെ വണ്ടിക്കാര്‍ക്ക് കുറെ അകലം വിട്ടു മാത്രമേ രണ്ടാമത്തെ വണ്ടി പോകാവൂ. രണ്ടും ഒരുമിച്ചു പോകരുത്. പ്രശ്നം വല്ലതും ഉണ്ടായാല്‍ നിങ്ങള്‍ അപ്പോള്‍ത്തന്നെ പരസ്പരം അത് അറിയിക്കണം. അത്യാവശ്യത്തിനു മുസ്തഫാക്കയുടെ സഹായവും വേണ്ടിവന്നാല്‍ നിങ്ങള്‍ക്ക് ഉണ്ടാകും” മാലിക്ക് പറഞ്ഞു നിര്‍ത്തി. “എന്നാല്‍ ശരി…പൊയ്ക്കോ” “പിന്നെ സാറന്മാരെ വാപ്പ ഒരു കാര്യം വിളിച്ചു പറഞ്ഞാരുന്നു” ഷാജി പറഞ്ഞു. “എന്ത്?” സ്റ്റാന്‍ലി ചോദിച്ചു. “ഏതോ ഒരു വാസൂം ആ ടിവിക്കാരി പെണ്ണും കൂടി വാപ്പയെ കാണാന്‍ ചെന്നിരുന്നെന്ന്..എന്നെ കാണാനാണ് അവര്‍ ചെന്നത്..സംഗതി മറ്റേത് തന്നെ. മുംതാസിനെ അന്ന് നിങ്ങള്‍ പിടിച്ചുകൊണ്ട് പോയത് ഞാന്‍ ഓടിച്ച വണ്ടിയില്‍ ആയിരുന്നു എന്ന് ഞാന്‍ സാക്ഷി പറയണം…എന്തായാലും വാപ്പ അവനെ ചെറുതായി ഒന്ന് പെരുമാറിയിട്ടാണ് വിട്ടത്..” ഷാജി പറഞ്ഞു. മൂവരും പരസ്പരം നോക്കി. “കള്ളനായിന്റെ മോള്‍ക്ക് കടി മാറിയിട്ടില്ല..ഉം നീ പൊക്കോ..അത് ഞങ്ങള് നോക്കിക്കോളാം” അര്‍ജ്ജുന്‍ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു. അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ അവര്‍ മൂവരും പരസ്പരം നോക്കി. “അവളുടെ അസുഖം തീര്‍ക്കേണ്ട സമയമായി. ഇപ്പോഴും അവള്‍ നമുക്കെതിരെ നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ്. അവസാനം അവള്‍ക്ക് വേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞാല്‍, അറിയാമല്ലോ..ആകെ പ്രശ്നമാകും” മാലിക്ക് സുഹൃത്തുക്കളോട് പറഞ്ഞു.
“അവനെപ്പോലെ ഒരുത്തനെ അവള്‍ ഒപ്പം കൂട്ടിയിരിക്കുന്നത് എന്റെ ഊഹത്തില്‍ ഒരു സെക്യൂരിറ്റി എന്ന നിലയ്ക്കാണ്. അതായത് നമ്മില്‍ നിന്നും ഒരു ആക്രമണം അവള്‍ ഏതു നേരത്തും പ്രതീക്ഷിക്കുന്നുണ്ട് എന്നര്‍ത്ഥം..ഷാജി നമുക്കെതിരെ മൊഴി നല്‍കില്ല എങ്കിലും ഏതെങ്കിലും മാര്‍ഗ്ഗമുപയോഗിച്ച് അവനോ അവളോ അവന്റെ വായ തുറന്നാല്‍…” സ്റ്റാന്‍ലി അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ഇരുവരെയും നോക്കി. “ഏയ്…ഷാജിയുടെ അടുത്ത് അവരുടെ കളി നടക്കില്ല. ഇപ്പോള്‍ത്തന്നെ വീട്ടിലേക്ക് ചെന്ന അവനെ സക്കീറിക്ക ചെറുതായി പൂശി വിട്ടു എന്നല്ലേ പറഞ്ഞത്..” അര്‍ജ്ജുന്‍ ചോദിച്ചു. “പക്ഷെ നമ്മള്‍ ഇത് അത്ര നിസാരമായി കണ്ടുകൂടാ. നമ്മുടെ ഭീഷണികള്‍ക്ക് അവള്‍ പുല്ലുവിലപോലും നല്‍കിയിട്ടില്ല എന്നല്ലേ ഇതില്‍ നിന്നും മനസിലാകുന്നത്. അവള്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്. ആരും നമുക്കെതിരെ വായ തുറക്കില്ല എന്നവള്‍ക്ക് അറിയാമെങ്കിലും അത് തുറപ്പിക്കാനുള്ള ശ്രമത്തിലാണ് അവള്‍..അവളെ തടഞ്ഞേ പറ്റൂ..” സ്റ്റാന്‍ലി പറഞ്ഞു. “അതെ..അവള്‍ക്കുള്ള പണി ഏറ്റവും വേഗത്തില്‍ തന്നെ നല്‍കണം..പിന്നെ അവള്‍ ജന്മത്ത് പൊങ്ങരുത്…ആദ്യം ആ നാടന്‍ ചരക്കിനെ ഒന്ന് അനുഭവിച്ചിട്ട് ഇവളെ പൊക്കാം..ഡോണ..ആദ്യം കണ്ട നാള്‍ മുതല്‍ എന്റെ ഞരമ്പില്‍ കയറിയ മോഹമാണ് അവള്‍…” അര്‍ജ്ജുന്‍ സ്വയമെന്നപോലെ പറഞ്ഞു. —————– വാസുവിനെ ഡോണയുടെ കൂടെ കണ്ടതോടെ ദിവ്യ പതിയെ മാറിത്തുടങ്ങിയിരുന്നു. അവളുടെ മനോഭാവം പക നിറഞ്ഞതായി. അവനോടു പകരം വീട്ടണം എന്നവളുടെ മനസ് ഓരോ ദിവസവും മന്ത്രിക്കാന്‍ തുടങ്ങി. മകളുടെ മാറ്റം രുക്മിണി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ അങ്ങേയറ്റം വഴിതെറ്റി ജീവിച്ചിരുന്ന അവളെ മാറ്റിയെടുത്തത് വാസുവാണ്. പക്ഷെ ഇപ്പോള്‍ അവള്‍ വാസുവിനെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു. അവന്റെ പേര് കേള്‍ക്കുന്നതുപോലും അസഹ്യമാണ് അവള്‍ക്ക്. ഡോണയും അവനും തമ്മില്‍ പ്രേമമാണ് എന്നവള്‍ ഉറച്ച് വിശ്വസിക്കുന്നു. വാസു പലതവണ അവളെ വിളിച്ചിട്ടും അവള്‍ ഫോണെടുക്കാന്‍ കൂടി തയാറായിട്ടില്ല. അവളില്‍ നിന്നും എന്തോ വിവരങ്ങള്‍ അറിയാന്‍ ഡോണ വിളിച്ചപ്പോള്‍ മേലാല്‍ തന്നെ വിളിക്കരുത് എന്ന് ദിവ്യ അവളെ താക്കീത് ചെയ്യുന്നതും താന്‍ കേട്ടതാണ്. ഇവള്‍ എന്ത് ഭാവിച്ചാണോ എന്ന് ആ അമ്മ ആശങ്കപ്പെട്ടു. ഇപ്പോഴവള്‍ തുളസിത്തറയില്‍ ദീപം കൊളുത്തുകയോ സന്ധ്യാനാമം ചൊല്ലുകയോ ചെയ്യാറില്ല. എങ്കിലും പഴയ അത്ര മോശമായിട്ടില്ല. വീട്ടുപണികള്‍ ഒക്കെ ചെയ്യും. തന്നെ നന്നായി അനുസരിക്കും. ഈശ്വരാ എന്റെ മോള്‍ക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന് കൂടെക്കൂടെ രുക്മിണി പ്രാര്‍ഥിക്കും. ദിവ്യ മനസ്സില്‍ പലതും കണക്കുകൂട്ടിയിരുന്നു. തന്നെ കാണിക്കാനാണ് അവന്‍ അന്ന് ആ ഭൂലോക രംഭയെയും കൊണ്ട് വന്നത്. എന്തിനും പോന്നവള്‍ ആണ് അവളെന്ന് കണ്ടാല്‍ അറിയാം. ഒരു ടിവിക്കാരി..ഹും. ദിവ്യ തനിച്ച് മുറിയിലായിരുന്നു. രാവിലെ എസ് ഐ വിളിപ്പിച്ചു പറഞ്ഞ കാര്യങ്ങള്‍ ഒന്നും അവളെ അത്ര ഭയപ്പെടുത്തിയില്ല. അവന്മാര്‍ വരുന്നെങ്കില്‍ വരട്ടെ. എങ്ങനെയെങ്കിലും താന്‍ രക്ഷപെടും. അവള്‍ക്ക് ഒരുതരം നിസംഗത അനുഭവപ്പെട്ടു. പക്ഷെ വാസുവിനോടുള്ള പക അവളുടെ ഉള്ളില്‍ ഉമിത്തീ പോലെ നീറുന്നുണ്ടായിരുന്നു. അവന്റെ മനസ് തകര്‍ക്കണം. തന്നെ നോവിച്ച അവന്റെ മനസും നോവണം. അവള്‍ മനസ്സില്‍ കണക്കുകൂട്ടി. അവള്‍ മൊബൈല്‍ എടുത്ത് വാട്ട്സ് അപ്പില്‍ ഏതോ നമ്പര്‍ പരതി. കിട്ടിയപ്പോള്‍ അവള്‍ അതിലേക്ക് ഹായ് എന്നൊരു മെസേജ് അയച്ചു. അയച്ച ശേഷം അയച്ച ആളിന്റെ ഫോട്ടോ അവള്‍ നോക്കി. നല്ല ഉറച്ച ശരീരമുള്ള സുമുഖനായ യുവാവ്. അവള്‍ അതിലേക്ക് നോക്കി കുറേനേരം ഇരുന്നു. അവളുടെ മുഖം തുടുത്തിരുന്നു. “ഹായ് ദിവ്യ..എനിക്കിത് വിശ്വസിക്കാമോ” അവന്റെ മറുപടി സ്ക്രീനില്‍ കണ്ടപ്പോള്‍ ദിവ്യ പുഞ്ചിരിച്ചു. അവള്‍ മറുപടി നല്‍കാതെ അതിലേക്ക് തന്നെ നോക്കിക്കൊണ്ട് കിടന്നു. “ദിവ്യ..ആര്‍ യു ദെയര്‍..” അവന്റെ മെസേജുകള്‍ തുടരെ വരാന്‍ തുടങ്ങി. ദിവ്യ അത് ആസ്വദിച്ച് അല്‍പ്പനേരം അങ്ങനെ കിടന്നു.
“നാളെ രാവിലെ കാണാം..ചിലത് സംസാരിക്കാനുണ്ട്..സ്കൂളിലേക്ക് ഉള്ള വഴി പാടത്തിനു സമീപം കാത്ത് നില്‍ക്കണം” ദിവ്യ സന്ദേശം അയച്ചു. “ഉറപ്പായും ഡാര്‍ലിംഗ്..ഓ..ഞാന്‍ ഭയങ്കര ഹാപ്പിയാണ്..അവസാനം ദേവി എന്നില്‍ പ്രസാദിച്ചല്ലോ..” അവന്‍ വര്‍ധിച്ച ആഹ്ലാദത്തോടെ മറുപടി നല്‍കി. ദിവ്യ ഫോണ്‍ മാറ്റി വച്ചിട്ട് കട്ടിലില്‍ മലര്‍ന്നുകിടന്നു. അവളുടെ മനസ്സില്‍ പകയും അനുരാഗവും തുല്യ അളവില്‍ ഏറ്റുമുട്ടി. വാസുവിനോടുള്ള പക തീര്‍ക്കാന്‍ അവള്‍ കണ്ട വഴി ആയിരുന്നു ആ യുവാവ്. സ്ഥലത്തെ ഒരു പണച്ചാക്കിന്റെ ഏകപുത്രന്‍. പേര് അനുരാഗ്. ഇരുപതു വയസു കഴിഞ്ഞ അവന്‍ കോളജ് വിദ്യാര്‍ഥി ആണ്. കുറെ ഏറെ നാളായി അവന്‍ ദിവ്യയുടെ പിന്നാലെ കൂടിയിട്ട്. രതീഷുമായി അവള്‍ അടുപ്പത്തില്‍ ആയിരിക്കുന്ന സമയത്തും അനുരാഗ് വാട്ട്സ് അപ്പിലൂടെയും ഫെയിസ് ബുക്കിലൂടെയും നേരിലും തന്റെ ഇംഗിതം അവളെ അറിയിച്ചിരുന്നു. അവള്‍ അവനോട് എതിര്‍ത്തോ അനുകൂലമായോ യാതൊരു മറുപടിയും കൊടുത്തില്ല. പക്ഷെ വാസുവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ അവള്‍ അവനെ താക്കീത് ചെയ്തു. ഇനി മേലാല്‍ തന്നെ ശല്യപ്പെടുത്തരുത് എന്നവള്‍ അവനു സന്ദേശം അയച്ചതോടെ അവന്‍ ആകെ ദുഖിതനായി. പിന്നീട് അവനവളെ കാണാനോ സന്ദേശം അയയ്ക്കാനോ ശ്രമിച്ചിട്ടില്ല. വാസു തന്നെ ചതിച്ചു എന്ന തോന്നല്‍ ഉണ്ടായതോടെ അവനോടു പകരം ചെയ്യാന്‍ അവനെക്കാള്‍ കരുത്തനും സുന്ദരനും പണക്കാരനുമായ ഒരുത്തനെ താന്‍ പ്രേമിക്കണം എന്നവള്‍ മനസ്സില്‍ നിശ്ചയിച്ചു. രതീഷിനെപ്പോലെ ദുര്‍ബലനായ ഒരുവനെ ഇനി മേലാല്‍ താന്‍ ഇഷ്ടപ്പെടില്ല എന്നവള്‍ അവന്‍ വാസുവിന്റെ കൈയില്‍ നിന്നും അടി വാങ്ങിയ സമയത്ത് തന്നെ നിശ്ചയിച്ചതായിരുന്നു. അനുരാഗ് തന്നെ കാണാന്‍ കാറിലും ബൈക്കിലും സൈക്കിളിലും ഒക്കെ വന്നിട്ടുള്ളത് അവള്‍ ഓര്‍ത്തു. ജിമ്മാണ് അവന്‍. നല്ല ഉറച്ച ശരീരം. നല്ല ഉയരവും സൗന്ദര്യവും. ഏതു പെണ്ണിനെ വേണമെങ്കിലും അവനു കിട്ടും; പക്ഷെ അവന് തന്നെയാണ് വേണ്ടത്. വേണ്ടി വന്നാല്‍ അവന്റെയൊപ്പം ബൈക്കില്‍ കൊച്ചിക്ക് പോയി അവനെയും അവളെയും ഒന്ന് കാണിച്ചു കൊടുക്കണം. അങ്ങനെ പലവുരു മനസില്‍ കണക്ക് കൂട്ടിയ ശേഷമാണ് ദിവ്യ ആദ്യമായി അവനൊരു മെസേജ് അയച്ചത്. അനുരാഗ് അതോടെ ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തിയ സന്തോഷത്തിലായിരുന്നു. അടുത്ത ദിവസം ദിവ്യ അല്പം നേരത്തെ തന്നെ സ്കൂളിലേക്ക് പോകാനിറങ്ങി. അവള്‍ പറഞ്ഞ സ്ഥലത്ത് തന്റെ പോളോയില്‍ അനുരാഗ് കാത്തു നില്‍പ്പുണ്ടായിരുന്നു. ദൂരെ നിന്നും ദിവ്യയുടെ സൈക്കിള്‍ കണ്ടതോടെ അവന്റെ ശരീരവും മനസും തുടികൊട്ടി. ഒന്നൊന്നര വര്‍ഷമായി താന്‍ പിന്നാലെ നടന്ന പെണ്ണ്! സ്ത്രീ സൌന്ദര്യത്തിന്റെ ഉദാത്തഭാവം. മാദകത്വം അതിന്റെ പരകോടിയില്‍ ഈശ്വരന്‍ വാരിക്കോരി നല്‍കിയിരിക്കുന്ന അപ്സരസ്സ്. അവള്‍ ചവിട്ടുന്ന മണ്‍തരികളോട് പോലും അസൂയയാണ് തനിക്ക്. ഒരിക്കലും അവളുടെ ഒരു നോട്ടംപോലും ലഭിക്കില്ല എന്ന നിരാശയോടെ ദിനങ്ങള്‍ തള്ളി നീക്കിയിരുന്ന തന്നെ ഇതാ അവള്‍ സ്വയം തേടിവരുന്നു! മേലാല്‍ തന്നെ ശല്യപ്പെടുത്തരുത് എന്ന് താക്കീത് തന്നവള്‍! അനുരാഗിനു സത്യത്തില്‍ ആ നിമിഷം വരെ അതില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ ദിവ്യ വരുന്നത് കണ്ടപ്പോള്‍, അവളുടെ മുഖത്തെ നാണവും തുടുപ്പും കണ്ടപ്പോള്‍ ശരീരം അടിമുടി പ്രകമ്പനം കൊള്ളുന്നതുപോലെ അവനുതോന്നി.. ദിവ്യ അവന്റെ അരികിലെത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി. അനുരാഗ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ സ്ഥിതിയിലായിരുന്നു. താന്‍ ഭ്രാന്തമായി മോഹിച്ച പെണ്ണാണ് ഇപ്പോള്‍ തന്റെ മുന്‍പില്‍ നില്‍ക്കുന്നത്. ശ്വാസം നിലച്ചുപോയമട്ടില്‍ അവനവളെ നോക്കിനിന്നുപോയി. എന്തൊരു സൌന്ദര്യം! ആ മുഖത്തിന്റെ ഇനിപ്പും ശരീരത്തിന്റെ വടിവും എത്ര കണ്ടാലാണ് മതിവരുക? വ്രീളാവതിയായ ഈ ദേവി ഇനി തന്റെ മാത്രം സ്വന്തം. അവന്റെ ഹൃദയം അനുരാഗലോലമായി. പ്രേമഭിക്ഷുവിനെപ്പോലെ നില്‍ക്കുന്ന അവനെ നോക്കി ദിവ്യ മധുരമായി പുഞ്ചിരിച്ചു; ആ പാല്‍പ്പുഞ്ചിരിയില്‍ മയങ്ങിപ്പോയ അനുരാഗിന്റെ അധരങ്ങള്‍ വിറപൂണ്ടു. കുളിര്‍മ്മയുള്ള നിലാവില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് താനെന്ന് അവന് തോന്നി. പൂര്‍ണ്ണ ചന്ദ്രികയാണ് തന്റെ കണ്മുന്നില്‍ മന്ദസ്മിതം തൂകി നില്‍ക്കുന്നത്.
“കുറെ നേരമായോ വന്നിട്ട്?” ദിവ്യ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു. “ഇ..ഇല്ല…അഞ്ചു മിനിറ്റ്” അവളുടെ മാസ്മരിക ശബ്ദത്തില്‍ മയങ്ങിപ്പോയ അനുരാഗ് വിക്കിവിക്കി പറഞ്ഞു. അവന്റെ പരിഭ്രമവും സന്തോഷവും വീര്‍പ്പുമുട്ടലും പരവേശവും കണ്ടപ്പോള്‍ ദിവ്യയ്ക്ക് ചിരിപൊട്ടി. “ഞാന്‍ ഇതുവരെ വിശ്വസിച്ചിരുന്നില്ല ദിവ്യ തന്നെയാണ് എനിക്ക് മെസേജ് അയച്ചതെന്ന്..” അല്പം പണിപ്പെട്ടു മനസ്സിന്റെ തുലനത വീണ്ടെടുത്ത അനുരാഗ് പറഞ്ഞു. ദിവ്യ പുഞ്ചിരിച്ചു. ഇറുകിയ ടീ ഷര്‍ട്ട് ധരിച്ചിരുന്ന അവന്റെ ഉരുണ്ട വലിയ മസിലുകള്‍ കണ്ടപ്പോള്‍ ദിവ്യയുടെ മുഖം തുടുത്തു. ഹും..വാസുവിനെക്കാള്‍ കരുത്തനാണ് ഇവന്‍; അവനെക്കാള്‍ ഏറെ സുന്ദരനും. അവള്‍ മനസ്സില്‍ പറഞ്ഞു. “ഇപ്പം വിശ്വാസമായോ..” ദിവ്യ ചോദിച്ചു. “ഉം” “എന്താ ആദ്യം വിശ്വസിക്കാഞ്ഞത്?” “ശല്യപ്പെടുത്തരുത് എന്ന് താക്കീത് നല്‍കി എന്നെ ഒഴിവാക്കിയ ആളല്ലേ? പിന്നെങ്ങനെ? ദിവ്യയെ മോഹിക്കാനുള്ള യോഗ്യത എനിക്കില്ല എന്ന് മനസിലാക്കി ജീവിക്കാന്‍ പോലും മോഹമില്ലാതെ ദിവസങ്ങള്‍ തള്ളി നീക്കുകയായിരുന്നു ഞാന്‍” അവന്റെ വാക്കുകള്‍ ദിവ്യയുടെ ആത്മാവിനെ സ്പര്‍ശിച്ചു. കാതരമായ മിഴികളോടെ അവളവനെ നോക്കി. നോക്കുന്തോറും അവനോടുള്ള പ്രേമം തന്റെയുള്ളില്‍ തിരയടിച്ചുയരുന്നത് അവളറിഞ്ഞു. “എന്നോട് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാണോ ഇത്ര നാളും എനിക്ക് വേണ്ടി കാത്തത്?” അവന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി അവള്‍ ചോദിച്ചു. “ഇങ്ങനെ ചോദിക്കല്ലേ..ദിവ്യയെ അല്ലാതെ ഒരു പെണ്ണിനേയും ഞാന്‍ മോഹിച്ചിട്ടില്ല..ആഗ്രഹിച്ചിട്ടുമില്ല” “കള്ളം” “അല്ല..സത്യം സത്യം സത്യം..” കിതച്ചുകൊണ്ട് അനുരാഗ് ആണയിട്ടു. “എന്തിനാ എന്നെ ഇത്രയേറെ ഇഷ്ടപ്പെട്ടത്?” തല ചെരിച്ച് അവന്റെ കണ്ണുകളിലേക്ക് കുസൃതിച്ചിരിയോടെ നോക്കി അവള്‍ ചോദിച്ചു. “ദിവ്യയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക..ഇപ്പോള്‍ ലോകത്തിലേക്കും ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാനാണ്..ഞാന്‍” ആവേശത്തോടെ അത്രയും പറഞ്ഞ അവന്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത് നിരാശ ബാധിച്ച ഭാവത്തോടെ ഊര്‍ജ്ജം നഷ്ടപ്പെട്ടു തുടര്‍ന്നു: “സോറി..ദിവ്യയ്ക്ക് എന്നെ ഇഷ്ടമാണ് എന്നിതുവരെ പറഞ്ഞിട്ടില്ല..അയാം റിയലി സോറി..ഞാന്‍..ഞാന്‍ വെറുതെ ഓരോന്നൂഹിച്ച് മോഹങ്ങള്‍ നെയ്തുകൂട്ടിപ്പോയി..സോറി” ദിവ്യ തുടുത്ത മുഖത്തോടെ, നിറഞ്ഞ മനസ്സോടെ അവന്റെ കണ്ണിലേക്ക് നോക്കി. ആ കണ്ണുകളിലെ പ്രണയം അനുരാഗ് തിരിച്ചറിഞ്ഞു. “ഇഷ്ടമല്ലെങ്കില്‍ ഞാന്‍ കാണണം എന്ന് പറയുമായിരുന്നോ..” അവള്‍ ചോദിച്ചു. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ അനുരാഗ് അവളുടെ കണ്ണുകളിലേക്ക് അവിശ്വസനീയതയോടെ നോക്കി. “ദിവ്യ, ദിവ്യ എന്നെ ഇഷ്ടപ്പെടുന്നോ? പ്ലീസ്..ഒന്ന് പറയൂ..പ്ലീസ്” ഉന്മാദം പിടിപെട്ടവനെപ്പോലെ അവന്‍ പുലമ്പി. “യ്യോ എന്തായിത്. റോഡാണ്..മറക്കരുത്” ദിവ്യ ചിരിച്ചു. “പറ ദിവ്യാ..എനിക്കത് ഈ അധരങ്ങളില്‍ നിന്നും കേള്‍ക്കണം. എന്നെ, എന്നെ നീ സ്നേഹിക്കുന്നോ? പ്ലീസ്?” ദിവ്യ മധുസ്മിതം തൂകിക്കൊണ്ട് തലയാട്ടി. അനുരാഗ് ഒരു ചാട്ടമായിരുന്നു മേലേക്ക്; നിതാന്ത നിരന്തര പരീക്ഷണങ്ങള്‍ അവസാനം വിജയം കൈവരിക്കുമ്പോള്‍ സ്വയം മറന്നു സന്തോഷിക്കുന്ന ശാസ്ത്രജ്ഞനെപ്പോലെ. “ഹൂയ്..എനിക്ക് കൂവി വിളിക്കാന്‍ തോന്നുന്നു..എന്റെ ദിവ്യ എന്നെ സ്നേഹിക്കുന്നു..എനിക്ക് സന്തോഷം സഹിക്കാന്‍ വയ്യേ..” ഭ്രാന്തനെപ്പോലെ അവന്‍ വിളിച്ചുകൂവി. അവന്റെ ശബ്ദം പാടത്തിന്റെ മറുതലയ്ക്കല്‍ പ്രതിധ്വനിച്ചു മാറ്റൊലിക്കൊണ്ടു.
“യ്യോ ഇത് റോഡ് ആണ്..വികാരം കൊണ്ട് ചളമാക്കല്ലേ” ദിവ്യ കുടുകുടെ ചിരിച്ചുകൊണ്ട് പറഞ്ഞു. “സത്യമാണ് മോളെ..എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല..സത്യം..” “പക്ഷെ എനിക്കത്ര വിശ്വാസം ഒന്നുമില്ല” അവന്റെ ഭാവം നിരീക്ഷിച്ചുകൊണ്ട് അവള്‍ പറഞ്ഞു. അനുരാഗിന്റെ മുഖം പെട്ടെന്ന് വാടി. “എന്റെ ചങ്ക് പറിച്ച് കാണിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാനത് ചെയ്തേനെ; പ്ലീസ്, എന്റെ സ്നേഹത്തെ നീ സംശയിക്കല്ലേ മോളെ പ്ലീസ്.” ഒരു യാചകന്റെ ഭാവത്തോടെ അവന്‍ പറഞ്ഞു. തന്റെ സൌന്ദര്യത്തിന്റെ പൂര്‍ണ്ണ അടിമയായി അവന്‍ മാറിയിരിക്കുകയാണ് എന്ന് ആത്മഹര്‍ഷത്തോടെ മനസിലാക്കിയ ദിവ്യ സൈക്കിളില്‍ നിന്നുമിറങ്ങി അതില്‍ ചാരി നിന്നുകൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി. “അങ്ങനെയാണെങ്കില്‍ എന്നോടുള്ള അനുരാഗിന്റെ സ്നേഹം തെളിയിക്കാന്‍ ഒരു ചാന്‍സ് വരുന്നുണ്ട്..” അവള്‍ പറഞ്ഞു. “നിനക്ക് വേണ്ടി എന്റെ ജീവന്‍ അര്‍പ്പിക്കാന്‍ പോലും ഞാന്‍ തയാറാണ് ദേവീ…..” വികാരവിവശാനായി, ഭ്രാന്തമായ ആവേശത്തോടെ അവന്‍ പറഞ്ഞു. “അതൊന്നും വേണ്ട..എന്റെ മാനം സംരക്ഷിക്കാനുള്ള കരുത്തുമാത്രം ഉണ്ടായാല്‍ മതി. അനുരാഗിനറിയുമോ..ഈ അടുത്തിടെ ഞങ്ങളുടെ വീട്ടില്‍ കയറി ചിലര്‍ എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു..” ദുഖഭാവത്തോടെ അവള്‍ പറഞ്ഞു. അനുരാഗ് ഞെട്ടലോടെ അവളെ നോക്കി. “ങേ? സത്യമാണോ? ആര്? ആരാണവര്‍? അവന്റെയൊക്കെ കുടല്‍ ഞാനെടുക്കും..പറ മുത്തെ..ആരാണത് ചെയ്തത്?” അവന്റെ ആവേശം അണപൊട്ടി. “എനിക്കറിയില്ല..പക്ഷെ അവര്‍ വളരെ അപകടകാരികള്‍ ആണ്..ഭാഗ്യം കൊണ്ടാണ് അന്ന് ഞാന്‍ രക്ഷപെട്ടത്..പക്ഷെ പോലീസ് പറയുന്നു ഇനിയും എന്നെത്തേടി അവരെത്തുമെന്ന്….എന്നെ തട്ടിക്കൊണ്ട് പോകാനാണത്രേ അവരുടെ പദ്ധതി. ഭയന്നുഭയന്നാണ് ഞങ്ങളിപ്പോള്‍ ജീവിക്കുന്നത്. ഏതു സമയത്തും അവരില്‍ നിന്നും ഒരു ആക്രമണം എന്റെ നേര്‍ക്ക് ഉണ്ടായേക്കാം. എനിക്ക് അവരില്‍ നിന്നും രക്ഷവേണം. വെറുമൊരു പെണ്ണായ എനിക്ക് കൊടും ക്രിമിനലുകളെ എങ്ങനെ നേരിടാന്‍ സാധിക്കും? എന്നെ അവരില്‍ നിന്നും രക്ഷിക്കാന്‍ അനുരഗിനു പറ്റുമോ?” അവന്റെ കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു. അനുരാഗിന്റെ മുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകി; ഉറച്ച ശബ്ദത്തില്‍ അവന്‍ പറഞ്ഞു: “എന്റെ മുത്തെ..എന്റെ ജീവന്‍ കളഞ്ഞും നിന്നെ ഞാന്‍ സംരക്ഷിക്കും. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും നിന്റെ ദേഹത്ത് തൊടില്ല. പറ, ആരാണവര്‍? അവരുടെ പേര് നീ പറ. അവന്മാര്‍ ആരായാലും ഇനി അങ്ങനെയൊരു കാര്യത്തിന് അവന്മാര്‍ ധൈര്യപ്പെടില്ല.” അവന്‍ തന്റെ കൈകളിലെ മസില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മുടി ഇളക്കി. “അറേബ്യന്‍ ഡെവിള്‍സ് എന്ന് കേട്ടിട്ടുണ്ടോ?” ദിവ്യ ചോദിച്ചു. അനുരാഗ് ഞെട്ടി. ഹൃദയം പെരുമ്പറ കൊട്ടാനാരംഭിച്ചത് അവനറിഞ്ഞു; അറേബ്യന്‍ ഡെവിള്‍സ്! അവരാണോ ഇവളെ നോട്ടമിട്ടിരിക്കുന്നത്? “ഉണ്ട്..അവരാണോ ഇതിനു പിന്നില്‍?” ഉള്ളിലെ ഭീതി വിദഗ്ധമായി മറച്ചുകൊണ്ട് അവന്‍ ചോദിച്ചു. “അതെ..അങ്ങനെയാണ് പോലീസ് പറഞ്ഞത്” “പക്ഷെ അവര്‍ കൊച്ചിയിലുള്ള ഒരു ഗാംഗ് അല്ലെ? അവരെങ്ങനെ ഇവിടെ?” “എന്റെ അച്ഛനുമായി ഉള്ള എന്തോ പ്രശ്നമാണ്..അങ്ങനെ അതിനായി വന്നപ്പോള്‍ ആണ് അവരെന്നെ കണ്ടത്..അതോടെ എന്നെ കിട്ടാനായി അവരുടെ ശ്രമം..അന്ന് ഞാന്‍ രണ്ടും കല്‍പ്പിച്ച് ഓടിയാണ് രക്ഷപെട്ടത്. അച്ഛന്‍ നാട്ടുകാരെ വിളിച്ചു കൂട്ടിയതുകൊണ്ട് അന്നവര്‍ പോയി..പക്ഷെ ഏതു സമയത്തും അവര്‍ എന്നെ തേടി വരും..എസ് ഐ പറഞ്ഞത് ഞാന്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് സൂക്ഷിക്കണം എന്നാണ്..എനിക്ക് നല്ല പേടിയുണ്ട് അനുരാഗ്..ഞങ്ങള്‍ക്ക് ആരുമില്ല സഹായത്തിന്…” ദിവ്യ വിതുമ്പി.
അനുരാഗിന്റെ മനസ് തരളിതമായി. താന്‍ ഏറെക്കാലമായി പിന്നാലെ നടന്നു മോഹിച്ച പെണ്ണ് ഇപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ അവള്‍ വലിയ ഒരു അപകടത്തിലാണ്. അവളെ അതില്‍ നിന്നും താന്‍ രക്ഷിച്ചാല്‍, പിന്നെ അവളെ തന്നില്‍ നിന്നും അകറ്റാന്‍ ഒരാള്‍ക്കും സാധിക്കില്ല; ഒരാള്‍ക്കും. അവള്‍ നേരിടുന്ന ഭീഷണി തന്നെക്കൊണ്ട് തടയാന്‍ സാധിക്കില്ല എന്നറിയാമായിരുന്നെങ്കിലും അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ അവന്‍ സ്വന്തം മനസ്സിനെ സജ്ജമാക്കി. എങ്ങനെയും തന്റെ മോഹം സാധിക്കണം! വലിയ വലിയ മോഹങ്ങള്‍ക്ക് വിലയും കൂടും. അവനത് അറിയാമായിരുന്നു. “നീ പേടിക്കണ്ട ദിവ്യെ..നീ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഞാനും നിന്റെ കൂടെക്കാണും..ഒരുത്തനും നിന്നെ തൊടില്ല..പക്ഷെ അവര്‍ നിന്റെ വീട്ടില്‍ വീണ്ടും വന്നാല്‍?” അവന്‍ ചോദിച്ചു. “ഇനി അവര്‍ വീട്ടില്‍ വന്നേക്കില്ല എന്നാണ് എസ് ഐ പറഞ്ഞത്..അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും തന്നിട്ടുണ്ട്..എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വിളിക്കാന്‍” “ഹും..ഈ പോലീസിനെ കൊണ്ട് ഒരു ഗുണവുമില്ല. അന്ന് നിന്റെ വീട്ടില്‍ അവര്‍ കയറിയിട്ട് അയാള്‍ എന്ത് ചെയ്തു? ഒരു മൊബൈല്‍ നമ്പര്‍..നിനക്ക് ഞാനുണ്ട് ദിവ്യെ..നിന്നെ പിടിക്കാന്‍ വരുന്നവരെ എനിക്കൊന്നു കാണണം” അവന്‍ തന്റെ മസിലുകള്‍ ഉരുട്ടി. ദിവ്യ കണ്ണുകള്‍ തുടച്ചു. “സമയമായി…ഞാന്‍ പോട്ടെ..” “ഉം..നിനക്ക് വിരോധമില്ലെങ്കില്‍ എന്നും എന്റെ ബൈക്കില്‍ ഞാന്‍ നിന്നെ കൊണ്ടുവിടാമായിരുന്നു..” അവന്‍ പറഞ്ഞു. “യ്യോ ഇപ്പോള്‍ അതൊന്നും വേണ്ട. നാട്ടുകാര്‍ ആരെങ്കിലും അച്ഛനോട് പറഞ്ഞാല്‍ എന്നെ കൊല്ലും..” “സാരമില്ല മോളെ..ഉച്ചയ്ക്ക് സ്കൂള്‍ വിടുമ്പോള്‍ ഞാനവിടെ കാണും..എന്റെ സൈക്കിളില്‍..” ദിവ്യ പുഞ്ചിരിയോടെ തലയാട്ടി. പിന്നെ സൈക്കിളില്‍ കയറി അവള്‍ മുന്‍പോട്ടു ചവിട്ടി നീങ്ങി. അവള്‍ പോകുന്നത് നോക്കി നിന്ന അവന്‍ വേഗം മൊബൈല്‍ എടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തു. “അളിയാ..അങ്ങനെ അവളും ഫ്ലാറ്റ് ആയി..ഞാന്‍ പറഞ്ഞിട്ടില്ലേടാ…അനുരാഗ് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍, അവള്‍ക്ക് തിരിച്ച് ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റില്ല..ഇനി അവളെ എന്റെ ഏതിഷ്ടത്തിനും ഉപയോഗിക്കാന്‍ തക്ക നല്ലൊരു കാരണവും എനിക്ക് കിട്ടിയിട്ടുണ്ട്..എല്ലാം മഹാദേവന്റെ കൃപ..ഓം നമ ശിവായ” അവന്‍ ഉറക്കെ ചിരിച്ചു. അങ്ങനെ അടുത്ത ദിവസം മുതല്‍ ദിവ്യ അനുരാഗിന്റെ ഒപ്പം പോക്കുവരവ് തുടങ്ങി. രാവിലെ പാടത്തിനരുകില്‍ അവന്‍ അവളെ കാത്ത് നില്‍ക്കും. അവള്‍ എത്തുമ്പോള്‍ ഇരുവരും രണ്ടു സൈക്കിളിലുകളില്‍ ആയി സ്കൂളിലേക്ക് പോകും. അനുരാഗ് ഒരു സുരക്ഷയുടെ ഭാഗമായി നല്ലൊരു കത്തിയും അരയില്‍ സൂക്ഷിച്ചിരുന്നു. അവന്‍ കൂടെ ഉള്ളതുകൊണ്ട് ദിവ്യയ്ക്ക് ഭയമൊന്നും തോന്നിയില്ല. അങ്ങനെ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു മൂന്നാം ദിനമെത്തി. ഉച്ചയ്ക്ക് സ്കൂള്‍ വിട്ടപ്പോള്‍ ദിവ്യ ബാഗുമായി എഴുന്നേറ്റു. അനുരാഗ് വന്നാല്‍ അവള്‍ക്ക് മെസേജ് നല്‍കും. ഓരോ ദിവസവും വെവ്വേറെ സ്ഥലത്താണ് അവന്‍ കാത്തു നില്‍ക്കുന്നത്. സ്കൂളിന്റെ പരിസരത്ത് പൂവാല ശല്യം ഉള്ളതുകൊണ്ട് സ്കൂള്‍ വിടുന്ന സമയത്ത് പൌലോസ് രണ്ടു പോലീസുകാരെ അവിടെ അയയ്ക്കാറുണ്ട്. അവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ആണ് അവന്‍ മാറി മാറി നിന്നിരുന്നത്. അവന്റെ മെസേജ് വന്നിട്ടുണ്ടോ എന്നറിയാനായി ദിവ്യ ബാഗ് തുറന്നു. പക്ഷെ ഫോണ്‍ അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. അവള്‍ ബാഗ് മേശപ്പുറത്ത് വച്ചിട്ട് മൊത്തം ഒന്നുകൂടി നോക്കി. ഇല്ല ഫോണില്ല. പുസ്ത്കങ്ങള്‍ മൊത്തം വെളിയില്‍ എടുത്ത് അവള്‍ പരിശോധിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. അവള്‍ സംശയത്തോടെ അല്‍പനേരം നിന്നു. താന്‍ ഫോണ്‍ കൊണ്ട് വന്നതാണ്! പക്ഷെ ഇപ്പോള്‍ അതെവിടെപ്പോയി. “എടീ രശ്മീ..ഒന്ന് നിന്നെ..എന്റെ ഫോണ്‍ കാണുന്നില്ല” തന്റെ തൊട്ടടുത്ത് ഇരിക്കുന്ന രശ്മിയോട് ദിവ്യ വിളിച്ചു പറഞ്ഞു. അവള്‍ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.
“ബാഗില്‍ ഇല്ലേ?” “ഇല്ലടി” “നീ ഫോണ്‍ കൊണ്ടുവന്നിരുന്നോ?” “ഉം..ഞാന്‍ ബാഗില്‍ വച്ചിരുന്നതാണ്” “ശ്ശൊ..ഞാന്‍ ഒന്ന് വിളിച്ചു നോക്കാം” അവള്‍ വേഗം തന്റെ ഫോണെടുത്ത് ദിവ്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അവളുടെ മുഖം ചുളിയുന്നത് ദിവ്യ മനസിലാക്കി. “സ്വിച്ച് ഓഫ് ആണ്” രശ്മി പറഞ്ഞു. ദിവ്യ ഞെട്ടി. താന്‍ ഒരിക്കലും ഫോണ്‍ സ്വിച്ചോഫ് ചെയ്യാറില്ല. അതിനര്‍ത്ഥം ആരോ തന്റെ ഫോണ്‍ എടുത്തിരിക്കുന്നു. “രശ്മി..ഞാന്‍ ഉച്ചയ്ക്ക് പുറത്ത് പോയപ്പോള്‍ ആരെങ്കിലും നമ്മുടെ ക്ലാസില്‍ വന്നിരുന്നോ…” ദിവ്യ ചോദിച്ചു. “ഉം…എടീ ഇലവന്‍ സിയിലെ ഫാത്തിമ നമ്മുടെ ക്ലാസില്‍ നിന്നും ഇറങ്ങുന്നത് ഞാന്‍ കണ്ടിരുന്നു..അവള്‍ പക്ഷെ ഇന്നവള്‍ നേരത്തെ പോയി…” രശ്മി പറഞ്ഞു. “അവള്‍ എന്തിനാണ് ക്ലാസില്‍ വന്നത്?” “അറിയില്ല..നീ ചെന്നു മിസ്സിനോട് പറ..നാളെ അവളെ വിളിച്ചു ചോദിക്കാം…” ദിവ്യ തലയാട്ടിയ ശേഷം ദേഷ്യത്തോടെ ടീച്ചേഴ്സ് റൂമിലേക്ക് നടന്നു. മിസ്സിനോട് വിവരം പറഞ്ഞപ്പോള്‍ വേണ്ടത് അടുത്ത ദിവസം ചെയ്യാം എന്ന് അവര്‍ ഉറപ്പ് നല്‍കി. വിഷമത്തോടെയും നിരാശയോടെയും അവള്‍ പുറത്തിറങ്ങി. മിക്ക കുട്ടികളും പോയിക്കഴിഞ്ഞിരുന്നു. അവള്‍ സൈക്കിള്‍ എടുത്ത് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ അല്‍പ്പം അകലെ നില്‍ക്കുന്ന അനുരാഗിനെ കണ്ട് അവന്റെ അരികിലേക്ക് ചെന്നു സൈക്കിള്‍ നിര്‍ത്തി. “എന്താ മോളെ മുഖത്തൊരു വാട്ടം?” അവളുടെ ഭാവം കണ്ട അനുരാഗ് ചോദിച്ചു. “എന്റെ ഫോണ്‍ കാണുന്നില്ല..ആരോ എടുത്തെന്നാണ് തോന്നുന്നത്…” അവള്‍ പറഞ്ഞു. “ങേ? ഏത് അലവലാതി ആകും അത് ചെയ്തത്? നീ മിസ്സിനോട് പറഞ്ഞില്ലേ?” “പറഞ്ഞു..നാളെ കുട്ടികളോട് ചോദിക്കാം എന്ന് മിസ്സ് പറഞ്ഞു..ഇന്നെല്ലാരും പോയില്ലേ..ഛെ..എനിക്കാകെ ടെന്‍ഷന്‍ തോന്നുന്നു” ദിവ്യ അസ്വസ്ഥതയോടെ അവനെ നോക്കി. “സാരമില്ല..നാളെ നമുക്ക് നോക്കാം..കിട്ടിയില്ലെങ്കില്‍ എന്റെ മുത്തിന് ഞാന്‍ തന്നെ നല്ലൊരു ഫോണ്‍ വാങ്ങി നല്‍കാം..ടെന്‍ഷന്‍ അടിക്കാതെ മോള് വാ..നമുക്ക് പോകാം..” ദിവ്യ ദീര്‍ഘനിശ്വാസത്തോടെ സൈക്കിളില്‍ കയറി. രണ്ടുപേരും സംസാരിച്ചുകൊണ്ട് മുന്‍പോട്ടു നീങ്ങി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അല്‍പ്പം അകലെ മാറി പാര്‍ക്ക് ചെയ്തിരുന്ന വെള്ള മാരുതി വാന്‍ മെല്ലെ മുന്‍പോട്ടു നീങ്ങാന്‍ തുടങ്ങി. അതിനും വളരെ പിന്നിലായി ഒരു ഡസ്റ്റര്‍ നിര്‍ത്തിയിട്ടിരുന്നു. വാന്‍ നീങ്ങിക്കഴിഞ്ഞു കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഡസ്റ്റര്‍ സ്റ്റാര്‍ട്ട് ആയി. അതിനുള്ളില്‍ ഇരുന്നിരുന്ന ഷാജി വലിച്ചു തീര്‍ന്ന സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു. വണ്ടി ഒരു മുരള്‍ച്ചയോടെ മുമ്പോട്ട് നീങ്ങി. ഫോണ്‍ നഷ്ടമായതിന്റെ വിഷമത്തില്‍ ദിവ്യ ഒന്നും മിണ്ടാതെയാണ് സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നത്. സാധാരണ അവള്‍ അനുരാഗിനോട് പലതും സംസാരിച്ചുകൊണ്ടാണ് പോകാറുള്ളത്. ആരായിരിക്കും തന്റെ ഫോണ്‍ മോഷ്ടിച്ചിട്ടുണ്ടാകുക എന്ന ചിന്ത അവളെ വല്ലാതെ അലട്ടി. “എന്താടാ കുട്ടാ..ഫോണ്‍ പോയതിന്റെ വിഷമമാണോ നിനക്ക്?” അവളുടെ മൌനം കണ്ട് അനുരാഗ് ചോദിച്ചു. “ഉം..എനിക്കാകെ മൂഡ് ഓഫായി” ദിവ്യ അവനെ നോക്കാതെയാണ് അത് പറഞ്ഞത്. “ആരെ എങ്കിലും നിനക്ക് സംശയമുണ്ടോ?” “ഇലവന്‍ സിയിലെ ഫാത്തിമ ഞാന്‍ ബാത്ത്റൂമില്‍ പോയ സമയത്ത് ക്ലാസില്‍ വന്നിരുന്നു എന്ന് രശ്മി പറഞ്ഞു..അവളാണോ എടുത്തത് എന്നെനിക്ക് സംശയമുണ്ട്” “അവള്‍ക്ക് നിന്നോട് വല്ല ഉടക്കോ ദേഷ്യമോ മറ്റോ ഉണ്ടോ?’ “ഏയ്…ഞാന്‍ അവളോട് സംസാരിച്ചിട്ടു പോലുമില്ല..” “അവളുടെ വീടെവിടയാണ്..നമുക്ക് അവിടെപ്പോയി ചോദിക്കാം..ഇല്ലെങ്കില്‍ ഞാന്‍ തനിയെ പൊയ്ക്കോളാം..അഡ്രസ് അറിയാമോ മോള്‍ക്ക്..” “അവളെ പരിചയമുണ്ട് എന്നല്ലാതെ വീട് എവിടെയാണ് എന്നറിയില്ല” ദിവ്യ നിരാശയോടെ പറഞ്ഞു.
“സാരമില്ല..മോള് വിഷമിക്കാതെ..നാളെ ഫോണ്‍ കിട്ടും..ഇനി കിട്ടിയില്ല എങ്കില്‍ ഞാന്‍ പറഞ്ഞില്ലേ..മോള്‍ക്ക് ഇഷ്ടമുള്ള ബ്രാന്‍ഡ് തന്നെ ഞാന്‍ വാങ്ങിത്തരാം” അവളുടെ സൌന്ദര്യം നോക്കി ഉത്തെജിതനായി അനുരാഗ് പറഞ്ഞു. ദിവ്യ ഒന്നും മിണ്ടാതെ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നു. “മോളെ..ഈ മൂഡോഫ് മാറ്റാന്‍ നാളെ നമുക്ക് ഒന്ന് കറങ്ങാന്‍ പോയാലോ” “എങ്ങനെ? എനിക്ക് സ്കൂളില്‍ വരണ്ടേ?” അവളവനെ നോക്കി. “വൈകിട്ട് എക്സ്ട്രാ ക്ലാസ് ഉണ്ടെന്നു വീട്ടില്‍ പറ..സ്കൂള് കഴിഞ്ഞ ശേഷം നമുക്ക് പോകാം..” അവളുടെ ഭാവം നിരീക്ഷിച്ചുകൊണ്ട് അവന്‍ പറഞ്ഞു. “എവിടെ?” “ആദ്യം നമുക്കൊരു ഫോണ്‍ വാങ്ങാം..പിന്നെ മോള്‍ക്ക് ഇഷ്ടമുള്ളിടത്ത് പോകാം..എവിടെ പോകണം എന്ന് നീ പറഞ്ഞാല്‍ മതി….പിന്നെ ഞങ്ങളുടെ ഒരു വീട് ടൌണില്‍ വാടകയ്ക്ക് കൊടുക്കാന്‍ ഇട്ടിട്ടുണ്ട്..ഞാന്‍ കല്യാണം കഴിച്ചാല്‍ താമസിക്കാന്‍ അച്ഛന്‍ വാങ്ങി ഇട്ടിരിക്കുന്നതാ..നമുക്ക് വേണേല്‍ അവിടെപ്പോയി ഇരുന്നു സംസാരിക്കാം..ആരുടേയും ശല്യം ഉണ്ടാകില്ല..നമ്മുടെ കല്യാണം കഴിഞ്ഞാല്‍ എന്റെ ചക്കര അവിടെ വന്നു താമസിക്കേണ്ട ആളല്ലേ…നാളെ താമസിക്കാന്‍ പോകുന്ന വീട് ഇപ്പഴേ ഒന്ന് കണ്ടു വച്ചോ..” തന്ത്രപൂര്‍വ്വം അവന്‍ ചൂണ്ടയിട്ടു. ദിവ്യയുടെ മുഖം തുടുത്തു. വാസുവിനെ മനസില്‍ പ്രതിഷ്ഠിച്ച ശേഷം കാമത്തെ അകറ്റി നിര്‍ത്തിയിരുന്ന അവള്‍ക്ക് അവന്റെ സംസാരം കേട്ടപ്പോള്‍ മെല്ലെ ഉള്ളില്‍ ആസക്തി തലപൊക്കി. എങ്ങനെയും വാസുവിനോട് പകരം വീട്ടണം എന്ന ഏകചിന്തയെ അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അതിനു വേണ്ടി എന്തിനും അവള്‍ തയാറുമായിരുന്നു. കാരണം അത്രയധികം അവള്‍ അവനെ ഇഷ്ടപ്പെട്ടിരുന്നു. അവന്‍ ചതിച്ചു എന്ന തോന്നല്‍ ഉണ്ടായതോടെ അവളുടെ സ്നേഹം കടുത്ത പകയായി രൂപാന്തരപ്പെട്ടു. പക്ഷെ അവള്‍ അനുരാഗിനോട് തല്‍ക്കാലം ഒന്നും പറഞ്ഞില്ല. “എന്താ ഒന്നും പറയാഞ്ഞത്” അനുരാഗ് ചോദിച്ചു. “വീട്ടില്‍ താമസിച്ചു ചെന്നാല്‍ അമ്മ ചോദിക്കും” ദിവ്യ ചുണ്ട് പുറത്തേക്ക് തള്ളി അവനെ നോക്കി. ആ നോട്ടം കണ്ട അനുരാഗിന്റെ ഉള്ളില്‍ നൂറു കുരവപ്പൂവുകള്‍ ഒരുമിച്ചു കത്തിവിരിഞ്ഞു. അവന്റെ മനസു തുള്ളിച്ചാടി. അപ്പോള്‍ അവള്‍ക്ക് വരാന്‍ താല്‍പര്യമാണ്. പേടിച്ചാണ് താന്‍ ചോദിച്ചത്..പക്ഷെ അവള്‍ തയാറാണ് എന്ന് കേട്ടപ്പോള്‍ അവനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. “മോളെ എക്സ്ട്രാ ക്ലാസ് ഉണ്ടെന്നു പറഞ്ഞാല്‍ മതി..നമുക്ക് സൈക്കിള്‍ പഞ്ചറായി എന്ന് പറഞ്ഞ് ഇവിടെത്തന്നെ വക്കാം. ഞാന്‍ കാറുമായി വരാം..അതില്‍ പോയാല്‍ ആരും അറിയത്തുമില്ല…” അനുരാഗ് ഉത്സാഹത്തോടെ പറഞ്ഞു. ദിവ്യയുടെ മനസും ശരീരവും ചൂടായി. അവന്റെ വാക്കുകള്‍ അവളില്‍ കാമത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. വാസു തന്നെ ചതിച്ചു എന്ന് തോന്നിയതുമുതല്‍ അവള്‍ക്ക് മനസ് കൈമോശം വന്ന അവസ്ഥയിലാണ്. അവന്‍ തന്നെ അവിടേക്ക് വിളിക്കുന്നത് എന്തിനാണ് എന്നവള്‍ക്ക് നന്നായി അറിയാമായിരുന്നു. കുറെ നാളായി കടിച്ചമര്‍ത്തി മെരുക്കി നിര്‍ത്തിയിരുന്ന കാമത്തെ അവള്‍ കയറൂരിവിട്ടു. എന്തിന് താന്‍ സ്വയം നിയന്ത്രിക്കണം എന്ന ചിന്തയാണ് അവളെ അതിനു പ്രേരിപ്പിച്ചത്. സുഖിക്കണം എന്ന ഭ്രാന്തന്‍ ചിന്ത അവളുടെ തലച്ചോറില്‍ നിന്നും ശരീരത്തിലേക്ക് കരണ്ടുപോലെ വ്യാപിച്ചു. അവള്‍ സീറ്റിന്റെ കൂര്‍ത്ത ഭാഗത്തേക്ക് അമര്‍ന്നിരുന്നു തുടകള്‍ അകത്തി സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി. അവളുടെ മുഖം തുടുക്കുന്നത് അനുരാഗ് ശ്രദ്ധിച്ചു. അവന്റെ ചങ്കിടിപ്പ് കൂടിത്തുടങ്ങിയിരുന്നു. “അവിടെ വേറെ ആരുമില്ലേ?” ദിവ്യ അവനെ നോക്കാതെ ചോദിച്ചു. “ആരും ഇല്ലടാ കുട്ടാ..നമ്മള്‍ രണ്ടാളും മാത്രം..ഹ്മം” “ശ്ശൊ..നമ്മള്‍ രണ്ടാളും മാത്രമോ..” അവള്‍ നാണത്തോടെ അവനെ നോക്കി. “അതെ എന്റെ പുന്നാര മുത്തെ..വേറെ ആരും നമ്മളെ ശല്യപ്പെടുത്തില്ല അവിടെ” വികാരോത്തേജിതനായി അനുരാഗ് പറഞ്ഞു. ദിവ്യയുടെ മുഖം ചുവന്നു തുടുത്തത് അവന്റെ ഭ്രാന്തിനെ കൂടുതല്‍ ഇളക്കി. പെണ്ണിന് ഇളകിയിരിക്കുന്നു; അവന്‍ മനസില്‍ പറഞ്ഞു. അവള്‍ വന്നാല്‍ നാളെത്തന്നെ അവളുമൊത്ത് താന്‍ സുഖിക്കാന്‍ പോകുകയാണ് എന്ന ചിന്ത അവനെ ഉന്മത്തനാക്കി.
“എന്റെ ചക്കരെ നിന്നെ ഞാന്‍ സുഖിപ്പിച്ചു കൊല്ലും..” അവന്‍ അവളുടെ ചോരച്ചുണ്ടില്‍ ആര്‍ത്തിയോടെ നോക്കിക്കൊണ്ട് പറഞ്ഞു. ദിവ്യ ചിരിയടക്കാന്‍ ശ്രമിക്കുന്നത് കൂടി കണ്ടതോടെ അനുരാഗിന്റെ വെപ്രാളം ഇരട്ടിച്ചു. “ഇതിനാണോ അവിടെ വീട് എടുത്തിട്ടിരിക്കുന്നത്? പെണ്‍കുട്ടികളുമൊത്ത് സുഖിക്കാന്‍?” അവള്‍ ചോദിച്ചു. ആ ചോദ്യം ചെറിയ ഞെട്ടല്‍ അനുരാഗില്‍ ഉണ്ടാക്കിയത് പക്ഷെ ദിവ്യ കണ്ടില്ല. “ഹും…പെണ്‍കുട്ടികളോ?..വേറെ ഒരുത്തിയും ആ വീട്ടില്‍ കയറില്ല..എന്റെ പെണ്ണ് മാത്രമേ അതില്‍ കയറൂ..എന്നാലും എന്റെ മുത്ത് അങ്ങനെ പറഞ്ഞത് എനിക്ക് വിഷമമായി കേട്ടോ..” അവന്‍ തന്ത്രപൂര്‍വ്വം പറഞ്ഞു. “യ്യോ പിണങ്ങിയോ…ഞാന്‍ ചുമ്മാ പറഞ്ഞതാ…” ദിവ്യ ചിരിച്ചു. അപ്പോഴാണ് അനുരാഗിന് സമാധാനമായത്. സംസാരിച്ചു സംസാരിച്ച് അവര്‍ പാടത്തിന്റെ സമീപം എത്തിക്കഴിഞ്ഞിരുന്നു. റോഡിലെങ്ങും ആരുമില്ല. ഉച്ചകഴിഞ്ഞ് രണ്ടര ആയ ആ സമയത്ത് മിക്ക ആളുകളും ഊണിന്റെ ആലസ്യത്തിലുള്ള മയക്കത്തില്‍ ആയിരുന്നു. “ഈ പാടം ഞാന്‍ ഒരിക്കലും മറക്കില്ല” പാടത്തിന്റെ നടുവിലൂടെ നീങ്ങുമ്പോള്‍ അനുരാഗ് പറഞ്ഞു. “അതെന്താ” “ഇവിടെ വച്ചല്ലേ എന്റെ മുത്ത് എന്നെ ആദ്യമായി കാണാന്‍ വന്നത്…പിന്നെങ്ങനെ മറക്കും?…ഇത് വില്‍ക്കാന്‍ ആണെങ്കില്‍ ഞാനത് വാങ്ങും..” “എന്നിട്ട്?” “എന്നിട്ട് ഇവിടൊരു വീട് വച്ച് നമ്മള്‍ അതില്‍ താമസിക്കും..” “യ്യോ അപ്പോള്‍ എത്ര വീടായി..” “എങ്കിലും ഈ വീടായിരിക്കും എനിക്ക് ഏറ്റവും ഇഷ്ടം…” ഒരു വാഹനത്തിന്റെ ഇരമ്പല്‍ കേട്ട ദിവ്യ തിരിഞ്ഞു നോക്കി. പിന്നില്‍ നിന്നും ഒരു വെളുത്ത മാരുതി വാന്‍ വരുന്നത് കണ്ട് അവള്‍ സൈക്കിള്‍ റോഡിന്റെ നടുവില്‍ നിന്നും അരികിലേക്ക് മാറ്റിച്ചവിട്ടി. അവളുടെ ഒപ്പം നീങ്ങിക്കൊണ്ടിരുന്ന അനുരാഗ് സൈക്കിള്‍ ദിവ്യയുടെ പിന്നിലാക്കി. വാന്‍ അതിവേഗമാണ് വന്നു കൊണ്ടിരുന്നത്. അവര്‍ ഏതാണ്ട് പാടത്തിന്റെ കാല്‍ഭാഗം പിന്നിട്ടു കഴിഞ്ഞ സമയത്ത് തൊട്ടടുത്തെത്തിയ വാന്‍ പെട്ടെന്ന് ദിവ്യയുടെ മുന്‍പിലായി ബ്രേക്കിട്ടു. അതിന്റെ കതക് മിന്നായം പോലെ പിന്നിലേക്ക് നിരങ്ങിമാറി. അടുത്ത നിമിഷം ദിവ്യയെ അതിലിരുന്നവര്‍ വണ്ടിയുടെ ഉള്ളിലേക്ക് വലിച്ചിട്ടു. അവള്‍ നിലവിളിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അവര്‍ അവളുടെ വായ പൊത്തിക്കഴിഞ്ഞിരുന്നു.
Comments:
No comments!
Please sign up or log in to post a comment!