അഖിലിന്റെ പാത 9
“ഞാൻ കുറച്ച് വെള്ളം കുടിച്ചോട്ടെ” എന്റെ മുന്നിൽ ഇരുന്ന് ഗ്ലാസ്സ് വെള്ളം നോക്കി ഞാൻ ചോദിച്ചു.
“കുടിക്കു…” അദ്ദേഹം പറഞ്ഞു.
” അപ്പോൾ അഖിൽ എന്താണ് പറഞ്ഞു വന്നത്?” വെള്ളം കുടിച്ചു ഗ്ലാസ്സ് മേശയിലേക്ക് വെച്ച എന്നോട് അദ്ദേഹം ചോദിച്ചു.
“എനിക്കും എന്റെ ചുറ്റും ഉള്ളവർക്കും മനസ്സമാധാനയി ജീവിക്കാൻ കഴിയാത്ത അവസ്‌ഥയാണ് സർ, സാറിന് മറ്റാരെക്കാളും അത് മനസ്സിലാകും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ സാറിന് മുന്നിൽ തന്നെ വന്നത്.” ഞാൻ പറഞ്ഞു നിർത്തി അദ്ദേഹത്തെ നോക്കി.
“അഖിൽ താങ്കൾക്ക് എല്ലാവിധ സുരക്ഷയും പോലീസ് ചെയ്യും. പോലീസ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നല്ലേ ഉള്ളു ഉടൻ അവർ വിക്രമനെ അറസ്റ്റ് ചെയ്യും പേടിക്കാതിരിക്കു.” അദ്ദേഹം എന്നെ സമദാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
“സാറിനെ എനിക്ക് വിശ്വാസമാണ് അത് കൊണ്ടാണ് ഞാൻ സാറിനെ കാണാൻ വന്നതും, അത് കൊണ്ട് സർ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ കൂടി കേട്ടിട്ട് ഉചിതമായ തീരുമാനം എടുക്കണം.”ഞാൻ പറഞ്ഞു.
“ആഖിലിന് ഇനിയെന്താണ് പറയാൻ ഉള്ളത് പറയു” അദ്ദേഹം ചോദിച്ചു.
“വിക്രമൻ ഒരു വിഷമാണ് സർ സാറിന് അത് ഇത് വരെ അനുഭവത്തിൽ വന്നിട്ടില്ല എങ്കിലും, അത് സാറിന് മുമ്പേ സംശയം ഉണ്ടായിരുന്നു കാണും അതാണല്ലോ പല തവണ ഒരു MLA സ്ഥാനം ചോദിച്ചിട്ട് സർ കൊടുക്കാത്തത്.” ഞാൻ പറഞ്ഞു നിർത്തി.
“താൻ ഇത് എന്തൊക്കെയാണ് പറയുന്നത് MLA സ്ഥാനമോ?” അദ്ദേഹം ആചാര്യത്തോടെ ചോദിച്ചു.
“സർ ടെൻഷൻ ആകണ്ട നമ്മൾ ഇവിടെ പറയുന്ന കാര്യങ്ങൾ പുറത്താരും അറിയാൻ പോകുന്നില്ല. സാറിനും എനിക്കും ഒരു പോലെ ഗുണമുള്ള കാര്യമാണ് ഞാൻ ഇനി പറയാൻ പോകുന്നത്.” ഞൻ പറഞ്ഞു
“ഗുണമുള്ള കാര്യമോ?… ” അദ്ദേഹം ചോദിച്ചു.
“അതെ സർ ഗുണമുള്ള കാര്യം. അടുത്ത ഇലക്ഷൻ വരാൻ വെറും രണ്ട് വർഷമേ ഉള്ളു. അടുത്ത ഇലക്ഷൻ സമയത്തു സാറിന്റെ അടുത്ത MLA സീറ്റ് എന്ന ആവശ്യവുമായി വിക്രമൻ വീണ്ടും വരും, പക്ഷെ സാറിന് അയാളെ മുമ്പത്തെപോലെ ഒഴിവാക്കാൻ കഴിയില്ല കാരണം, സാറിന്റെ ഭരണകാലത്ത് സാറിനും സാറിന്റെ പാർട്ടിക്കും വേണ്ടി ചെയ്ത കൊലപാതകങ്ങളുടെയും കോട്ടേഷനുകളുടെയും എല്ലാ തെളിവുകളും അയാളുടെ കൈകളിൽ ഉണ്ടാകും.” ഞാൻ പറഞ്ഞു നിർത്തി.
“തെളിവുകളോ?.. കൊലപാതകങ്ങളോ?.” അദ്ദേഹം അമ്പരപ്പോടെ ചോദിച്ചു.
“അതെ സർ ഈ കാലങ്ങളിൽ പാർട്ടിക്ക് വേണ്ടി ചെയ്ത എല്ലാ കോട്ടേഷനുകളുടെയും തെളിവുകൾ അയാൾ ഒരു ലാപ്ടോപിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
“എന്നിട്ട് ആ ലാപ്ടോപ്പ് എവിടെ” അദ്ദേഹം ചോദിച്ചു.
“ഇതാണ് സർ ആ ലാപ്ടോപ്പ്” ഞാൻ എന്റെ കയ്യിലിരുന്ന ബാഗിൽ നിന്നും ലാപ്ടോപ്പ് എടുത്ത് മുന്നിലേക്ക് വെച്ചു. എന്നിട്ട് അതിൽ എവിടെൻസ് എന്ന ഫോൾഡർ ഓപ്പൺ ചെയ്തു. അതിൽ നിന്നും പാസ്സ്‌വേർഡ് പ്രൊട്ടക്ടഡ് ആയ ഫയലുകൾ ഞാൻ അദ്ദേഹത്തെ കാണിച്ചു. മുഖ്യമന്ത്രിയും വിക്രമനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ മുതൽ കൊലപാതകങ്ങളുടെ ദൃശ്യങ്ങൾ വരെ അതിൽ ഉണ്ടായിരുന്നു.
“അഖിൽ ഇതിന്റെ കോപ്പി വല്ലതും ഉണ്ടോ?… അഖിലിന് എന്താണ് വേണ്ടത്?..” അദ്ദേഹം ചോദിച്ചു.
“ഇതിന്റെ കോപ്പികളൊന്നും എന്റെ കയ്യിൽ ഇല്ല സർ വിക്രമന്റെ മകൻ നീരജിന്റെ ലാപ്ടോപ്പ് ആണിത്. എന്റെ ആളുകൾ വിക്രമന്റെ വീട്ടിൽ നിന്നും പൊക്കിയതാണിത്. പിന്നെ എനിക്ക് വേണ്ടതും സാറിന് വേണ്ടതും ഒന്ന് തന്നെയാണ് സർ”. ഞാൻ പറഞ്ഞു.
“അതെ സർ, സാറിനെ ചതിച്ച വിക്രമനെ സർ വെറുതെ വിടുമോ അങ്ങനെ വിട്ടാൽ തന്നെ അയാളുടെ ആവിശ്യം നടത്താതെ അയാൾ പോകും എന്ന് സാർ വിശ്വസിക്കുന്നുണ്ടോ?. അയാളെപോലെ ഒരു ചതിയനെ ഇനിയും വിട്ടാൽ അത് സറിന്റെയും പാർട്ടിയുടെയും നാശത്തിലായിരിക്കും ചെന്ന് പതിക്കുന്നത്. അത് കൊണ്ട് അയാളെ അങ്ങ് കൊന്ന് കളയാൻ പറയു സർ അത് മാത്രമാണ് സർ എനിക്ക് ചെയ്ത് തരേണ്ട ഉപകാരം.” ഞാൻ പറഞ്ഞു.
“കൊല്ലാനോ?..” അദ്ദേഹം ചോദിച്ചു.
“അതേ സർ കൊന്ന് കളയണം അത് ലീഗലി പോലീസിനെ ഉപയോഗിച്ച് ആയാലും ഒരു ഗുണ്ട സംഘടനം ആയാലും. എന്തിനും സാറിനെ സഹായിക്കാൻ ഞാൻ ഉണ്ടാകും”. ഞാൻ പറഞ്ഞു.
“ശരി വിക്രമന്റെ കാര്യം ഞാൻ ഏറ്റു. ഇനി തെളിവുകൾ ഒന്നും ഇല്ലല്ലോ?” അദ്ദേഹം ചോദിച്ചു.
“ഇല്ല സർ” ഞാൻ ഉത്തരം നൽകി.
“എന്നാൽ ശരി നാളെ ഒരു ഹോട് ന്യൂസ് ആയി വിക്രമന്റെ മരണം തനിക്ക് വായിക്കാം. എന്നാൽ താൻ ഇറങ്ങിക്കോ?” അദ്ദേഹം പറഞ്ഞു.
“എന്നാൽ ശരി സർ ഗുഡ് നൈറ്റ്” ഞാൻ യാത്ര പറഞ്ഞിറങ്ങി.
പിറ്റേന്ന് രാവിലെ തന്നെ വിക്രമനെ തന്റെ കൂട്ടാളികൾ തന്നെ കുത്തിക്കൊന്നു എന്ന വാർത്ത വന്നു. അന്ന് തന്നെ ഞാനും റീനയും ഞാനും തിരുവനന്തപുരതേക്ക് മടങ്ങി.
യാത്രയിൽ ഞാൻ നടന്നതെല്ലാം റീനയെ പറഞ്ഞു കേൾപ്പിച്ചു.
“അഖിൽ പക്ഷെ നീരജിന്റെ ലാപ്ടോപ്പ് എവിടെ നിന്നും കിട്ടി അതിൽ ഈ തെളിവുകളൊക്കെ ഉണ്ടായിരുന്നെന്ന് അഖിൽ എങ്ങനെ അറിഞ്ഞു.” എല്ലാം കേട്ടു കഴിഞ്ഞ് അവൾ ചോദിച്ചു.
“ലാപ്ടോപ്പ് നിന്റെ ഓഫീസിൽ തന്നെ നീരജിന്റെ ഡസ്കിൽ ഉണ്ടായിരുന്നു. സത്യത്തിൽ നീരജിന്റെ സാധനങ്ങൾ അന്വേഷിച്ചു അവന്റെ വീട്ടിലും ഓഫീസിലും പോലീസ് പൊയെങ്കിലും ഓഫീസിൽ ഇരുന്ന് ലാപ്ടോപ്പ് അവർ എടുത്തിലായിയിരുന്നു. മുമ്പ് എപ്പോഴോ ഞാൻ നീരജിന്റെ ലാപ്ടോപ്പ് ഉപയോഗിച്ചപ്പോൾ അതിൽ കുറച്ച് ഫോൾഡർ ലോക്ക് ആയി കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ അത് ഞാൻ കാര്യമാക്കി എടുത്തില്ല പക്ഷെ വിക്രമൻ എന്നെ ആക്രമിച്ച ദിവസം ഓരോന്ന് ആലോചിച്ചപ്പോഴാണ് ആ ലാപ്ടോപ്പ് എന്റെ മനസ്സിൽ കേറി വന്നത്. ഒരു ചാന്സിന് ഓഫീസിൽ വിളിച്ച് ചോദിച്ചപ്പോൾ അത് അവിടെ ഉണ്ടെന്ന് മനസ്സിലായി. അത് അവിടെ ഇല്ലായിരുന്നെങ്കിൽ എടുക്കാനാണ് ഞാൻ അന്ന് രാത്രി കറങ്ങി വരാൻ പ്ലാൻ ചെത്തത് എന്നാൽ അന്ന് രാത്രി തന്നെ വിനായകിനെ വിട്ട് ഞാൻ ലാപ്ടോപ്പ് എടുപ്പിച്ചു. ഞങ്ങളുടെ കമ്പ്യൂട്ടർ എക്സ്പർട്‌സ് അതിലെ പ്രൊട്ടക്ടഡ് ഫയലുകൾ തുറന്നെങ്കിലും വലിയ തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ചില ഫോൺ റെക്കോർഡിങ്ങുകളും മറ്റും ഉണ്ടായിരുന്നു. ഇതിന് പുറമെ ഞങ്ങളുടെ മീഡിയ ടീം എന്നെ സഹായിക്കാൻ വിക്രമന് എതിരെ സംഘടിപ്പിച്ച തെളിവുകളും ഉൾപ്പെടുത്തിയാണ് ഞാൻ മുഖ്യമന്ത്രിക്ക് കൊടുത്തത്. ഏതായായതും അത് ഏറ്റു. ഇനി നമുക്കൊന്നും പേടിക്കാൻ ഇല്ല.” ഞാൻ പറഞ്ഞപ്പോഴേക്കും റീന എന്റെ താളിലേക്ക് ചാരി കിടന്നു. പുറത്തു ചെറുതായി മഴ പെയ്തു തുടങ്ങി കാറിൽ ac ഇട്ട് വിൻഡോയും ക്ലോസ്ഡ് ആയിരുന്നു. റോഡിലെ സിഗ്‌നൽ ലൈറ്റ് ചുവപ്പ് തെളിയുന്നത് ഞാൻ കണ്ടു. ഞാൻ വണ്ടി പതിയെ സ്ലോ ആക്കി നിർത്തി.
Comments:
No comments!
Please sign up or log in to post a comment!