അഖിലിന്റെ പാത 8
വിക്രമന്റെ കത്തി മുനയുടെ മുന്നിൽ നിൽക്കുമ്പോൾ അംബ്രോസ് ബിർസിന്റെ ഒരു ചെറുകഥയാണ് മനസ്സിലേക്ക് വന്നത്. തൂക്കു കയറുകൾ തന്റെ കഴുത്തിൽ ചുറ്റി തന്റെ ജീവിതം അവസാനിക്കാൻ പോകുന്ന നിമിഷങ്ങളിൽ അവിടെ നിന്നും രക്ഷപെട്ടു തന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ ആഗ്രഹിക്കുക മാത്രമല്ല മനസ്സുകൊണ്ട് അന്തമില്ലാത്ത വനത്തിലൂടെ ഒരു ദിവസം മുഴുവൻ സഞ്ചരിച്ച് തന്റെ ഭാര്യയെയു ആലിംഗനം ചെയ്യുന്നതിന് അടുത്ത് വരെ എത്തി ഒടുവിൽ കഴുത്തിലെ കയറിന്റെ മുറുക്കാത്താൽ ജീവൻ നഷ്ടപെട്ട നായകൻ. കഥയിലെ നായകന് മരണത്തിൽ നിന്നും രക്ഷപെട്ട് ചേർന്നലിയാൻ ഒരു കുടുംബം ഉണ്ടായിരുന്നു ഒരു ഭാര്യയുണ്ടയിരുന്നു, അച്ഛനെ കാത്തിരിക്കുന്ന കാത്തിരിക്കുന്ന മക്കളുണ്ടായിരുന്നു. എന്നാൽ എനിക്ക് പിടിക്കാൻ ഏത് കൈകളാണുള്ളത്. ഒരാഴ്ചക്ക് മുമ്പായിരുന്നെങ്കിൽ എന്നെയും കാത്ത് അവളുണ്ടായേനെ.. വെറും മാസങ്ങളുടെ പരിചയം കൊണ്ട് ജൻമാന്തരങ്ങളുടെ ബന്ധം തോന്നിയ എന്റെ വർഷ. അവളുടെ ഓർമ്മകൾ എനിക്ക് ധൈര്യം പകർന്നു. ഇല്ല എന്റെ ജീവിതം ഇന്ന് ഇവിടെ ഈ പിച്ചാത്തി പിടിയിൽ അവസാനിക്കില്ല. ഞാൻ ഇവിടെ നിന്നും എങ്ങനെയും രക്ഷപെടും. ചിന്തകൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ വിക്രമന്റെ വാൾ എനിക്ക് നേരെ വന്നു, ഞാൻ എന്റെ സർവ്വ ശക്തിയും ഉപയോഗിച്ച് എന്റെ വലത് ഭാഗത്ത് നിന്ന് പിടിച്ചിരുന്നവന്നെ വലിച്ച് എന്റെ മുന്നിലാക്കി വിക്രമന്റെ വെട്ടാൻ വീശിയ കത്തി അവന്റെ മുതുകിൽ കൊണ്ട് അവൻ അമ്മെ എന്ന് വിളിച്ച് എന്റെ ദേഹത്ത് നിന്നും കൈ എടുത്ത് അവന്റെ വെട്ടു കൊണ്ട് മുതുകിൽ പിടിച്ചു. അവൻ എന്റെ നേരെ തിരിയുന്നതിന് മുമ്പ് ഞാൻ അവന്റെ നെഞ്ചിൽ എന്റെ വലത്തെ കൈ കൊണ്ട് ആഞ്ഞിടിച്ചു, അവൻ താഴേക്ക് വീണു. ഇത് കണ്ട് എന്റെ ഇടത് ഭാഗത്ത് നിന്നവൻ എന്നെ പിടിക്കാനായി ആഞ്ഞതും ഞാൻ അവന്റെ രണ്ട് കാലിലും ആഞ്ഞു ചവിട്ടി, അവൻ മൂക്കും കുത്തി വീണു. ഇത് കണ്ട് വിക്രമൻ എന്റെ നേരെ കൊടുവാൾ വീശി. ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും വെട്ട് എന്റെ ഇടത്തെ തോളിൽ കൊണ്ട്. വെട്ടു കൊണ്ട വേദനയിൽ ഞാൻ വിക്രാമന്റെ കൈകിടയിലൂടെ കഴുത്തിൽ പിടിച്ച് പുറകിൽ കാറിലേക്ക് അടിച്ചു. അപ്പോഴേക്കും ബാക്കിയുള്ള ആറു പേരും എനിക്ക് നേരെ വന്നു ഞാൻ വിനായകിനോട് പുറകെ വരാൻ ആംഗ്യം കാണിച്ച് റോഡിൽ കൂടി മുന്നിലേക്ക് ഓടി ഗുണ്ടകൾ എന്റെ പുറകെയും. വിനായക് കാർ ഇടത് വശത്തുണ്ടായിരുന്ന ഫുഡ് പാത്തിലൂടെ കാർ ഓടിച്ച് പുറകെ വന്നു ഞങ്ങളെ ഓവർടേക്ക് ചെയ്ത് എനിക്ക് മുന്നിലായി നിർത്തി. ഞാൻ ഓടി കാറിൽ കയറി ഗുണ്ടകൾ ഞങ്ങൾക്ക് അടുത്തെത്തുന്നതിന് മുമ്പ് കാർ മുന്നേട്ട് കുതിച്ചു.
കാർ നേരെ ചെന്ന് നിന്നത് സിറ്റിയിലെ മൾട്ടി സ്‌പെഷ്യലിറ്റി സോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിന് മുന്നിലാണ്. തോളിലെ മുറിവ് വലുതല്ലായിരുന്നെങ്കിലും സ്റ്റിച്ച് ചെയ്ത് വാൾ കൊണ്ടുള്ള മുറിവായതിനാൽ ഹോസ്റ്റലിൽ നിന്നും പോലീസിന് വിവരം കൈമാറിയത് അനുസരിച്ച് മെഡിക്കൽ കോളേജ് എസ്.ഐ യുടെ നേതൃത്വത്തിൽ പോലീസ് സംഘം എന്റെയും വിനായകിന്റെയും മൊഴിയെടുത്തു. വിക്രമനെയും സംഘത്തെയും ഉടൻ അറസ്റ്റ് ചെയ്യാം എന്ന് പറഞ്ഞാണ് എസ്.ഐ അവിടെ നിന്നും പോയത്. ഞാൻ പെട്ടെന്നു തന്നെ ഹോസ്പിറ്റൽ ഡിസ്ചാർജ് വാങ്ങിച്ച് ഓഫീസിലേക്ക് പോയി.
ഒഫീസിൽ എത്തിയ ഉടൻ എല്ലാ വിഭാഗം മാനേജർ മാരെയും വിളിച്ച് കമ്പനിയുടെ പ്രവർത്തങ്ങൾ വിലയിരുത്തിയ ശേഷം. എന്നെ ആപത്ത് ഘട്ടത്തിൽ സഹായിച്ചതിന് എല്ലാവരോടും നന്ദി പറഞ്ഞു. കൂടാതെ എന്റെയും റീനയുടെയും ഞങ്ങളുടെ സ്ഥാപങ്ങളുടെയും സംരക്ഷണത്തിന് ഒരു പ്രമുഖ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയെ നിയമിക്കാൻ തീരുമാനം എടുത്തു.
ഒഫീസ് കാര്യങ്ങൾ പെട്ടുന്നു തീർത്തു ഞാൻ നേരെ റീനയുടെ അടുത്തേക്ക് തിരിച്ചു. റീനയുടെ സുരക്ഷ ഇ സാഹചര്യത്തിൽ വളരെ പ്രധാന പെട്ടതാണ് കാരണം. വിക്രമൻ എന്നെ കൊല്ലാൻ കഴിയാത്തതിന്റെ ദേഷ്യത്തിന് റീനയെ ഇല്ലാതാക്കി എന്നെ തളർത്താൻ നോക്കാൻ സാധ്യത വളരെ കൂടുതലാണ്. പിന്നെ കുറച്ചൊക്കെ വർഷ പോയത്തിലുള്ള വിഷമം കാരണം എന്റെ തോനാലുകളും ആകാം. ഏതായാലും റീനക്ക് ഒന്നും സംഭവിക്കാൻ പാടില്ല. അത് ഇനി എന്ത് വില കൊടുത്തയാലും അവളെ സംരക്ഷിക്കണം. ഞാൻ റീനയുടെ വീട് എത്തുമ്പോൾ റീന എന്നെയും കാത്ത് ഉമ്മുറത്ത് തന്നെ ഉണ്ടായിരുന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങുമ്പോൾ അവൾ എന്റെ അടുത്തേക്ക് ഓടി വന്നു.
“അഖിൽ ഇതെന്തു പറ്റി തോളിൽ കെട്ടോക്കെ” ഇത് പറഞ്ഞു അവൾ പതിയെ ആ കെട്ടിനു താഴെ പിടിച്ചു. വേദന നിറഞ്ഞ മുഖത്തോടെ ചോദ്യ ഭാവത്തിൽ എന്നെ നോക്കി. “ഇതോ ഇത് ഒന്നും ഇല്ല ചെറിയ ഒരു മുറിവ്, ഡോക്ടറെ കാണിച്ചപ്പോൾ വെറുതെ കെട്ടി വെച്ചതാണ്.” ഞാൻ വളരെ സൗമ്യവും ഫലിതാത്മകവുമായി പറഞ്ഞു. “ചെറിയ മുറിവോ?.. എങ്ങനെ മുറിഞ്ഞു?..” റീന അക്ഷമായായി ചോദിച്ചു. “അത് ഞാൻ പറയാം ആദ്യം നമുക്ക് അകത്തേക്ക് കയറാം ഇവിടെ എന്താ വെയിൽ” പെട്ടെന്ന് ഒരു ഭീതി റീനയിൽ ഉണ്ടാക്കാത്തരിക്കാൻ വേണ്ടി ഞാൻ പറഞ്ഞു. “ശരിയാ നമുക്ക് അകത്തേക്ക് ഇരിക്കാം”. ഇത് പറഞ്ഞു റീന എന്നെ പിടിച്ചു അകത്തേക്ക് നടത്തി. അകത്തേക്ക് കയറിയ ഞാൻ റീനയെയും കൊണ്ട് പോയത് താഴെ നിലയിലെ ഓഫിസ് റൂമിലേക്കാണ്. റീനയും വർശയുള്ളപ്പോൾ അവളും പിന്നെ ഞാനും എന്തെങ്കിലും ജോലി കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ഈ റൂം ഉപയോഗിക്കുന്നത്.
റൂമിൽ കയറി ഞാൻ അവിടെ ഒരു ചെയറിൽ ഇരുന്നു എന്റെ അടുത്ത് റീനയും. ജോലിക്കാരിയെ വിളിച്ച് റീന എനിക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറഞ്ഞു. “അകിൽ സത്യത്തിൽ എന്താണ് സംഭവിച്ചത്?” റീന വീണ്ടും ചോദ്യം ആവർത്തിച്ചു. ” റീന ഞാൻ പറയുന്നത് വളരെ ക്ഷമാപൂർവം നീ കേൾക്കണം. നീരാജില്ലേ നമ്മുടെ വർഷയെ ഇല്ലാതാക്കിയ നീച്ചൻ, അവന്റെ അച്ഛൻ വിക്രമൻ ഒരു ഗുണ്ട നേതാവാണ്. അയാൾക്ക് നീരജിന്റെ മരണത്തിന് കാരണമായ എന്നെ കൊല്ലാനുള്ള പകയുമായി നടക്കുകയാണ്. എന്നെ സംരക്ഷിക്കുന്ന നിന്നോടും അയാൾക്ക് അതേ പകയുണ്ട്. നമ്മുടെ രണ്ടുപേരുടെയും ഉന്മൂലനാശമാണ് അയാളുടെ ലക്ഷ്യം.ഇന്ന് ഞാൻ പോകുന്ന വഴിയിൽ അയാൾ എന്നെ ആക്രമിച്ചു. ഞാൻ രക്ഷപെട്ടെങ്കിലും അയാളുടെ ഒരു വെട്ടു കൊണ്ട് എന്റെ തോളൊന്നു മുറിഞ്ഞു. ഞാൻ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. എന്നാൽ അവർ അയാളെ പിടിക്കും എന്ന് തോന്നുന്നില്ല. അത് കൊണ്ട് ഞാൻ ഏതായാലും എനിക്കും നിനക്കും പ്രൈവറ്റ് സെക്യൂരിറ്റി പറഞ്ഞിട്ടുണ്ട്. അവർ ഉടൻ എത്തും.” ഞാൻ വളരെ സവാദാനത്തിൽ കാര്യങ്ങൾ എല്ലാം റീനയെ പറഞ്ഞു കേൾപ്പിച്ചു. “അഖിൽ അയാളെ പോലീസ് അറസ്റ്റ് ചെയ്താലും പുറത്തിറങ്ങില്ലേ? എത്ര കാലം നമ്മൾ അയാളെ ഭയന്ന് ജീവിക്കും” എല്ലാം ക്ഷമയോടെ കേട്ടിരുന്ന ശേഷം റീനയിൽ നിന്നും വളരെ യുക്തിപരമായ ചോദ്യം വന്നു.
“ഞാൻ അതും ആലോചിച്ചു റീന ഏതായാലും കൂടുതൽ കാലം നമുക്ക് അയാളെ ഭയക്കേണ്ടി വരില്ല. നമ്മളെ സഹായിക്കാൻ കഴിയുന്ന ഒരാൾ ഉണ്ട്. അയാളെ കാര്യങ്ങൾ ബോധിപ്പിക്കുന്നത് വരെ മാത്രം നമ്മൾ കുറച്ച് സൂക്ഷിച്ചാൽ മതി” ഞാൻ റീനയെ സമദാനിപ്പിച്ചു കൊണ്ട് പറഞ്ഞു. “ആര് ആർക്കാണ് നമ്മളെ സഹായിക്കാൻ കഴിയുന്നത്.” റീന ആകാംഷയോടെ ചോദിച്ചു. “അതൊക്കെ ഉണ്ട് ഞാൻ പറയാം സമയം ആകട്ടെ” ഇത് പറഞ്ഞു ഞാൻ അവളുടെ മുടിയിഴകളിൽ വാത്സല്യപൂർവ്വം തലോടി… അതികം വൈകാതെ തന്നെ ഞങ്ങളുടെ സെക്യൂരിറ്റി ടീമിനെയും കൂട്ടി വിനായക് വന്നു. ഞാൻ അവരെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു റീന അവളുടെ മുറിയിൽ ആയിരുന്നു. വിനയാകും കൂടെ കാണാൻ മുപ്പത്തിനോട് പ്രായം തോന്നിക്കുന്ന സുമുഖനും ആരോഗ്യവാനുമായ ഒരാൾ റൂമിലേക്ക് കടന്നു വന്നു. “സർ ഇത് ബൽറാം സെക്യൂരിറ്റി മാനേജർ ആണ്. ബൽറാം ഇത് അഖിൽ സാർ സാറിന്റെ സെക്യൂരിറ്റിക്കാണ് നിങ്ങളെ വിളിച്ചത്.” വിനായക് എന്നെയും ബൽറാമിനെയും പരസ്പരം പരിചയപ്പെടുത്തി.
“ഹായ് മിസ്റ്റർ ബൽറാം താങ്കളുടെ സേവനങ്ങൾ വളരെ അത്യാവശ്യം ഉള്ള ഒരു സാഹചര്യത്തിൽ കൂടിയാണ് ഞാൻ കടന്ന് പോകുന്നത്.
കറുത്ത ഷർട്ടും അതിന് മുകളിൽ ഒരു കൂടും കറുത്ത പാന്റും ആയിരുന്നു ബൽറാമിന്റെ വേഷം.
“ഐ ആം വെരി ഹാപ്പി ടു ഹെല്പ് യൂ സർ.” ബൽറാം പറഞ്ഞു.
“ഞാനും റീനയും നാളെ എന്റെ നാട്ടിലേക്ക് പോകും ഞങ്ങൾ തിരിച്ചു വരുന്നതിന് മുമ്പ് വിക്രമനെ കുടുക്കണം. അതിനും എനിക്ക് താങ്കളുടെ സഹായം ആവശ്യം ആണ്.” ഞാൻ പറഞ്ഞു.
“തീർച്ചയായും സർ ഞങ്ങളുടെ ടീം എപ്പോഴും സാറിനെ സഹായിക്കാൻ കൂടെ ഉണ്ടാകും. പക്ഷെ വിക്രമൻ പിടിക്കുക എന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ല. അയാളുടെ ഗുണ്ടാ സംഘത്തെ നേരിടാൻ ഇവിടത്തെ പൊലീസിന് പോലും സാധിക്കില്ല.” ബൽറാം പറഞ്ഞു.
“അറിയാം ബൽറാം, കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ സംഘം തന്നെയാണ് വിക്രമന്റേത്. പക്ഷെ എനിക്ക് മാറ്റ് മാർഗ്ഗങ്ങൾ ഇല്ല. എങ്ങനെയും വിക്രമിനെ കുടുക്കിയെ മതിയാകു. അത് വെറും അറസ്റ്റോ ഒന്നോ രണ്ടോ വർഷത്തെ ജയിൽ ശിക്ഷയോ മതിയാകില്ല. വിക്രമന്റെ സർവ്വ നാശം അതാണ് എനിക്ക് വേണ്ടത്. ഞാൻ പറഞ്ഞു.
“അഖിൽ! ആർക്കും ദോഷം വരണം എന്ന് വിചാരിക്കാത്ത സർ തന്നെയാണോ ഇത് പറയുന്നത്. വിനായക് അത്ഭുദത്തോടെ ചോദിച്ചു.
അതേ വിനായക് വിക്രമൻ ഇനി എന്ത് നമ്മൾ ചെയ്താലും പോലീസിൽ പിടിച്ചു കൊടുത്താലോ ജയിലിൽ പോയാലോ എന്നെയോ എന്റെ കൂടെ ഉള്ളവരെയോ മനസ്സമദാനം ആയി ജീവിക്കാം അനുവദിക്കില്ല. എന്നോടുള്ള പക ഒരിക്കലും തീരുകയും ഇല്ല. കാരണം വിക്രമൻ കൊല്ലും കൊലയും കുട്ടികാലത്ത് തുടങ്ങിയതാണ് എന്തിനും അക്രമത്തിന്റെ വഴി സ്വീകരിച്ചവന്. അവന്റെ മകനെ കൊന്നവനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല.
ഇനി അങ്ങനെ വിശ്വസിച്ചു അയാൾ മാറുന്നത് വരെ കാത്തിരുന്നാൽ അയാൾ എന്ന് എപ്പോൾ ആക്രമിക്കും എന്ന് ഭയന്ന് ജീവിക്കേണ്ടി വരും. അതിലും ഭേദം വിക്രമനെ ഒരു തിരിച്ച് വരവില്ലാതെ നശിപ്പിക്കുന്നത്. സർവ്വ നാശം ഒരിറ്റ് ജീവൻ ഉണ്ടെകിലും അയാൾ തിരിച്ചു വരും.” ഞാൻ പറഞ്ഞു.
“സാറിന്റെ സാഹചര്യം എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷെ വിക്രമനെ കൊല്ലാൻ പറ്റിയ അല്ലെങ്കിൽ അയാളെ നേരിട്ട് ഏറ്റുമുട്ടാൻ പോലും ഉള്ള ഒരു കഴിവും നമുക്കില്ല.” ബൽറാം ആണ് അത് പറഞ്ഞത്.
“അത് ശരിയാണ്, പക്ഷെ വിക്രമനെ ഇല്ലാതാക്കതെ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല. വിക്രമനെ ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഞാൻ പറഞ്ഞു തരാം അത് പോലെ നിങ്ങൾ ചെയ്താൽ മതി. എന്റെ പദ്ധതികൾ ശരിയായി നടന്നാൽ നാളെ ഞാനും റീനയും നാട്ടിൽ പോകും.
“ഒക്കെ സർ, സർ തരുന്ന എല്ലാ നിർദേശങ്ങളും സ്വീകരിക്കാൻ ഞങ്ങൾ എപ്പോളും സന്നദ്ധരായിരിക്കും”. ബൽറാം പറഞ്ഞു.
“എന്നാൽ ശരി നിങ്ങൾ പൊയ്ക്കോളൂ. നിങ്ങളുടെ ടീമിനാവിശ്യമായ കാര്യങ്ങൾ എല്ലാം വിനായക് നോക്കികൊള്ളും.” ഞാൻ പറഞ്ഞു.
“താങ്ക് യൂ സർ”….. “താങ്ക് യൂ”…
വിനയാകും ബൽറാമും ഹാളിലേക്ക് പോയി. ഞാൻ അപ്പോഴും വിക്രമനെ ഇല്ലാതാക്കാനുള്ള വഴികൾ മനസ്സിൽ കുത്തിക്കുറിച്ചു കൊണ്ടിരുന്നു.
“ഇന്ന് നേരത്തെയാണല്ലോ….” പതിവ് പോലെ റീനയുടെ വീട്ടിലെത്തിയ വർഷ എന്നെ സ്വീകരിച്ചു കൊണ്ട് ചോദിച്ചു.
“എന്തോ രാവിലെ എഴുന്നേറ്റപ്പോൾ മുതൽ നിന്നെ കാണണം എന്ന് ഒരു തോന്നൽ, അത് കൊണ്ടാണ് ഓടി വന്നത്.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അതെന്താ അങ്ങനെ ഒരു തോന്നൽ നമ്മൾ ഇന്നലെയും കണ്ടതല്ലേ” വർഷ ചോദിച്ചു.
“അഖിൽ വന്നോ?” ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് റീന വന്നു ചോദിച്ചു.
“റീന ഉറക്കം എഴുന്നേറ്റതെ ഉള്ളോ പോയി ഫ്രഷ് ആയി വാ എനിക്ക് നല്ല വിശപ്പ്” റീനയോട് ഞാൻ പറഞ്ഞു.
ഞാൻ ഓഫീസ് റൂമിലേക്ക് നടന്നു. റീന അവളുടെ റൂമിലേക്കും വർഷ അടുക്കളയിലേക്കും പോയി. പുതിയ പരസ്യങ്ങളുടെ ഡിസൈൻ നടക്കുന്നതിനാൽ ഞാൻ ഡിസൈനിങ് ടീമിന് ഫോണിലൂടെ ഇടയ്ക്കിടക്ക് നിർദേശങ്ങൾ നൽകി. ലാപ്പിൽ കമ്പനി accounts നോക്കി ഇരുന്നു. ഭക്ഷണ ശേഷം ഞങ്ങൾ മൂന്നുപേരും വെറുതെ ഒരു ഷോപ്പിങ്ങിനൊക്കെ പോയി തിരിച്ച് വരുമ്പോൾ നീരജ് റീനയുടെ വീടിന് മുമ്പിൽ കാത്തിരിപ്പുണ്ടായിരുന്നു.
എന്തോ ബിസിനെസ്സ് ആവശ്യത്തിന് വന്നതാണ്. വർഷ അവന് വേണ്ട കാര്യങ്ങൾ കൊടുക്കാൻ വേണ്ടി അവനെയും കൊണ്ട് ഓഫീസ് റൂമിലേക്ക് പോയി. ഞാനും റീനയും വെറുതെ സംസാരിച്ചിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ എന്റെ പോണിലേക്ക് പരസ്യത്തിന്റെ ഫോട്ടോ മെയിൽ വന്നു.
ഞാൻ തുറന്ന് നോക്കുമ്പോൾ അത് ഫോട്ടോഷോപ്പ് ഫോർമാറ്റ് ആയിരുന്നു ഓപ്പൺ ആകുന്നില്ല. ഞാൻ എന്റെ ലാപ് എടുക്കാൻ വേണ്ടി ഓഫീസ് റൂമിലേക്ക് പോയി. വർഷ ഏതോ ഫയൽ നോക്കി നീരാജിനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ചെന്ന് എന്റെ ലാപ് നോക്കുമ്പോൾ അതിൽ ചാർജ് ഇല്ല.
“വർഷ നിന്റെ ലാപ്പിൽ ഫോട്ടോഷോപ്പ് ഉണ്ടോ?” വെറുതെ അവിടെ നിന്ന് വർഷയോട് സംസാരിക്കാൻ ഒരു അവസരം കിട്ടുമോ എന്ന് നോക്കാൻ വേണ്ടി ചോദിച്ചു.
“ഇല്ല അഖിൽ, എന്ത് പറ്റി” അവൾ പറഞ്ഞു.
“ഇല്ല ഒരു പോസ്റ്റർ അത് ഫോട്ടോഷോപ്പ് ഫോർമാറ്റ് ആണ് അത് ഒന്നു ഓപ്പൺ ചെയ്ത് നോക്കാൻ വേണ്ടി ആയിരുന്നു” ഞാൻ ഉത്തരം നൽകി.
“എന്റെ ലപ്പിൽ ഫോട്ടോഷോപ്പ് ഉണ്ട് സർ” ഞങ്ങളുടെ സംസാരം കേട്ടു നിന്ന നീരജ് പറഞ്ഞു.
ഞാൻ നീരജിന്റെ ലാപ് വാങ്ങിച്ച് അവിടെ തന്നെ നിന്ന് വർഷയുടെയും നീരാജിനോടും സംസാരിച്ച് ഫയൽ ഓപ്പൺ ചെയ്ത് നോക്കി. എന്നെ കാണാഞ്ഞിട്ട് റീനയും അവിടേക്ക് വന്നു.
കുറച്ച് കഴിഞ്ഞ് നീരജ് പോയി. ഞാൻ വളരെ വൈകിയാണ് എന്റെ റൂമിലേക്ക് അന്ന് പോയത്. പോകാൻ ഇറങ്ങുമ്പോൾ വർഷ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു.
ഉച്ച മയക്കം ആണോ?…. റീന വിളിച്ചപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും എഴുന്നേറ്റത്. “ഏയ് ഒന്നുമില്ല ഞാൻ ഓരോന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു” ഞാൻ പറഞ്ഞു.
“വർഷയെക്കുറിച്ചാണോ?..” അത് പറയുമ്പോൾ റീനയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “വർഷ നമ്മളെ വിട്ട് പോയിട്ടില്ല റീന, അവളുടെ മധുരമുള്ള ഓർമകളായും നന്മകളായും അവൾ നമ്മളിൽ തന്നെയുണ്ട്” റീന കണ്ണീരിന്റെ വക്കിലാണെന്ന് തോന്നിയ ഞാൻ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് അവളുടെ രണ്ട് തോളിലും എന്റെ രണ്ട് കൈകൊണ്ടും പിടിച്ചാണ് ഞാൻ അത് പറഞ്ഞത്.
ഞാൻ അത് പറഞ്ഞതും അവൾ എന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി. ഞാൻ റീനയുടെ മുതുകിൽ തട്ടി അശ്വസിപ്പിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അറിയാതെ എന്റെ കണ്ണുകളും നിറയുന്നോ എന്ന് എനിക്ക് തോന്നി. ഇല്ല വേണ്ട റീനയുടെ മുന്നിൽ ഞാൻ കരയാൻ പാടില്ല. ഞാൻ കൂടി കരഞ്ഞാൽ അവൾക്ക് അവളുടെ വിഷമങ്ങൾ പറഞ്ഞ് ആശ്വസിക്കാൻ ആരും ഇല്ലാതെയാകും. എന്റെ കണ്ണു രണ്ടും ഞാൻ കൈകൊണ്ട് തുടച്ചു. കുറച്ച് സമയം കൂടി ഞങ്ങൾ അങ്ങനെ തന്നെ നിന്നു.
റീനയുടെ കരച്ചിൽ തീർന്നു എന്ന് തോന്നിയപ്പോൾ ഞാൻ അവളെ നേരെ നിർത്തി. അവളുടെ കണ്ണുകളിലേക്ക് നോക്കി. “റീന ഞാൻ പറഞ്ഞിട്ടില്ലേ നീ കരയുന്നത് ഒരിക്കലും അവൾ ഇഷ്ടപ്പെടില്ല നിന്റെ കണ്ണു നീർ കണ്ടാൽ അവളുടെ ആത്മാവിന് പോലും സഹിക്കാൻ കഴിയില്ല. അത് കൊണ്ട് ഇനി ഒരിക്കലും കരയരുത്. വർഷ തുടങ്ങി വെച്ചതെല്ലാം പൂർത്തിയാക്കാൻ അവൾ നേടാണമെന്ന് ആഗ്രഹിച്ച ഉയരങ്ങൾ എത്തി പിടിക്കാൻ നീ ബോൾഡ് ആയി നിൽക്കുകയാണ് വേണ്ടത്. അതായിരിക്കും അവളുടെ ആത്മാവും ആഗ്രഹിക്കുന്നത്. അവൾക്ക് വേണ്ടി നമ്മൾ അത്രയെങ്കിലും ചെയ്യണം.”
ഞാൻ പറഞ്ഞതെല്ലാം മൂളി കേട്ടു കൊണ്ട് നിന്ന് റീനയുടെ കണ്ണു നീർ ഞാൻ എന്റെ കൈകൾ കൊണ്ട് തുടച്ചു. അവളുടെ മുഖം മുഴുവൻ തുടച്ചു എന്റെ കൈകൾക്കിടയിൽ അവളുടെ മുഖം വെച്ച് ആ കണ്ണുകളിലേക്ക് നോക്കി. അവിടെ ഒരു പ്രതീക്ഷയുടെ മെഴുകുതിരി തെളിഞ്ഞത് ഞാൻ കണ്ടു…
വരാൻ പോകുന്ന കൊടുങ്കാറ്റുകൾക്ക് മുമ്പുള്ള ശാന്തത പോലെ ആ ദിവസം ശബ്ദ കോലാഹലങ്ങൾ ഇല്ലാതെ കടന്ന് പോയി. ഇടക്ക് ബെൽറാമിനേയും വിനായകിനെയും അവരുടെ റൂമിൽ പോയി കണ്ടെങ്കിലും ഞാൻ കൂടുതൽ സമയവും റീനയുടെ കൂടെ തന്നെയായിരുന്നു. ഞങ്ങൾ പോകുമ്പോൾ കൊണ്ട് പോകാനുള്ള സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത വെച്ചു. രാത്രി തന്നെ പുറപ്പെടാനാണ് പ്ലാൻ. നാളെ രാവിലെ വീട് എത്തണം അതിന് രാവിലെ ഒരു 2-3 മാണി ആകുമ്പോൾ ഇറങ്ങിയൽ മതി എന്നാൽ വിക്രമന്റെ ആളുകൾ പുറത്ത് കറങ്ങി നടക്കുമ്പോൾ നേരെ ചെന്ന് ചാടി കൊടുക്കുന്നത് റിസ്ക് ആണ്. ഞാൻ റീനയുടെ ഓഫീസിലെയും പല വണ്ടികളും ഓഫീസിൽ നിന്നും പ്രസെന്റഷന് ഉപയോഗിക്കുന്ന 3d ഹോളോഗ്രാഫിസ് പ്രോജെക്ടറുകളും റീനയുടെ വീട്ടിൽ എത്തിച്ചിരുന്നു. ഏകദേശം പത്ത് വണ്ടികളിൽ ഞങ്ങളുടെ ഹോളോ ഗ്രാഫിക്സ് പ്രോജെക്ഷൻ വെച്ച് രാത്രി 12മണി മുതൽ കാൽ മണിക്കൂർ ഇടവിട്ട് ഓരോ കാറുകളും പല ഭാഗത്തേക്ക് അയച്ചു. എന്നാൽ ഞാനും റീനയും 1:30 മണിയോടെ ഗാർഡൻ ഡോറിലൂടെ പുറത്തിറങ്ങി ഇരുട്ടിലൂടെ ഒരു ചെറിയ വെളിച്ചം മാത്രം കൊണ്ട് അടുത്ത ഇടവഴിയിൽ ഇട്ടിരുന്ന ബൈക്കിലാണ് നാട്ടിലേക്ക് തിരിച്ചത്. ഞാൻ പറഞ്ഞു വിട്ട പല വണ്ടികളും ഫോല്ലോ ചെയ്യപ്പെടുന്നുണ്ടെന്ന് എനിക്ക് വിവരം കിട്ടിയിരുന്നു. എല്ലാ വണ്ടികളും സിറ്റിയുടെ തന്നെ പലഭാഗത്തായി കിടന്നു കറങ്ങി കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ സിറ്റിയിൽ കയറാതെ നെടുമങ്ങാട് ഭാഗത്ത് കൂടി യാണ് പോയത്.
ഏതായാലും അങ്ങനെ പോയത് കൊണ്ട് വിക്രമനെയും സംഘത്തെയും സിറ്റിയിൽ തന്നെ ഇട്ട് കറക്കാൻ സാധിച്ചു. ഞങ്ങൾ വീട് എത്തുമ്പോൾ സമയം 10മാണി കഴിഞ്ഞിരുന്നു. ബൈക്കിൽ വന്നതിനാലും ഒരുപാട് കറങ്ങി വന്നതിനാലും ഞങ്ങൾ രണ്ടുപേരും നന്നായി തളർന്നിരുന്നു.
വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ വീടിനും പരിസരിതിനും സംരക്ഷണം ഒരുക്കാൻ ബൽറാമും ടീമും എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ മകന്റെ യും കൊണ്ട് വന്നിരിക്കുന്ന അനാഥയായ പെൺകുട്ടിയുടെ കാര്യങ്ങൾ ചോദിക്കലും പറയലുമായി ഒരു വൈകാരികമായ സീരിയൽ എപ്പിസോഡ് പോലെ അന്നത്തെ ദിവസം കടന്ന് പോയി. അന്ന് രാത്രി ഞങ്ങളുടെ നാട്ടിൽ ഒരു ഫങ്ഷന് പങ്കെടുക്കാൻ മുഖ്യമന്ത്രി വന്നിരുന്നു. ഫങ്ഷന് ശേഷം ഗസ്റ്റ് ഹോസ്സിൽ വെച്ച് എനിക്ക് ഒരു അപ്പോയ്‌മെന്റ് ഞാൻ തരപ്പെടുത്തിയിരുന്നു.
ഞാൻ രാത്രി 8 മണിക്ക് തന്നെ ഗസ്റ്റ് ഹോസ്സിൽ എത്തിയെങ്കിലും മുഖ്യമന്ത്രി വന്നപ്പോൾ സമയം 9 മാണി കഴിഞ്ഞു.
“നമസ്കാരം സർ” വന്ന് ഫ്രഷ് ആയതിന് ശേഷം ആണ് ഞാൻ ഇരുന്ന് റൂമിലേക്ക് മുഖ്യമന്ത്രി വന്ന വന്നയുടനെ ഞാൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.
“നമസ്കാരം.. പേര്?” അദ്ദേഹം ചോദിച്ചു.
“അഖിൽ സർ..” ഞാൻ ഉത്തരം നൽകി.
“പറയു അഖിൽ.., ആഖിലിന് എന്താണ് പറയാൻ ഉള്ളത്.” അദ്ദേഹം ചോദിച്ചു.
“സാറിന് വിക്രമനെ അറിയില്ലേ?…” ഞാൻ ചോദിച്ചു.
“ഏത് വിക്രമൻ? അദ്ദേഹം തിരിച്ചു ചോദിച്ചു
“സർ വിതുര വിക്രമൻ” ഞാൻ ഉത്തരം നൽകി.
“അയാളോ അറിയാം പണ്ട് പാർട്ടിയിൽ ഉണ്ടായിരുന്ന ആളല്ലേ ? ഇപ്പോൾ ഒരുപാട് ആയി അയാളെ കണ്ടിട്ട് , ഇപ്പോൾ അയാളുടെ പേരിൽ ഒരുപാട് ക്രിമിനൽ കേസുകൾ ഉണ്ടെന്നോ എന്നൊക്കെ പറയുന്നത് കേട്ടു? അദ്ദേഹം മറുപടി പറഞ്ഞു.
“സർ ഈ വിക്രമന്റെ മകൻ വർഷ എന്ന ഒരു പെൺകുട്ടിയെ അതി ദാരുണമായി ബലാത്സംഗം ചെയ്തു കൊന്നു അവിടേക്ക് ചെന്ന എന്നെയും കൊല്ലൻ സ്രമിച്ചു അയാളിൽ നിന്ന് രക്ഷപെടുന്നതിനിടയിൽ അയാൾക്ക് കുത്തേറ്റ് അവിടെ വെച്ച് തന്നെ മരിച്ചു. ഈ കേസിൽ കോടതി എന്നെ വെറുതെ വിട്ടു എങ്കിലും വിക്രമൻ എന്നെ വിടാൻ തയ്യർ അല്ല. അയാൾ കഴിഞ്ഞ ദിവസം കൂടി എന്നെ കൊല്ലാൻ നോക്കി. കഷ്ടിച്ചാണ് ഞാൻ രക്ഷപെട്ടത്. അയാൾക്കെതിരെ പോലീസ് കോംപ്ലഇന്റ കൊടുത്തു പക്ഷെ അയാളെ ഇത് വരെ അറസ്റ്റ് പോലും ചെയ്തിട്ടില്ല. എനിക്ക് ഇതിൽ സാറിന്റെ ഒരു സഹായം എനിക്ക് വേണം.” ഞാൻ പറഞ്ഞു നിർത്തി.
തുടരും….
Comments:
No comments!
Please sign up or log in to post a comment!