ജെയിൻ 4
“””ചേട്ടായി …. ചേട്ടായി…. “”‘
ഒരു കൊഞ്ചൽ നിറഞ്ഞ ഒരു കുഞ്ഞിന്റെ ശബ്ദമാണു പ്രവിയെ ഓർമകളുടെ ലോകത്തുനിന്നും വർത്തമാനകാലത്തിലേക്ക് എത്തിച്ചത് …..
പ്രവി പതിയെ കണ്ണു തുറന്നു നോക്കിയപ്പോൾ …. തന്റെ മുന്നിലെ സീറ്റിൽ ഒരു അഞ്ചാറു വയസ്സ് തോന്നിക്കുന്ന സുന്ദരി കുട്ടി അവളുടെ ചേട്ടനെ വിളിച്ചു പുറത്തെ കാഴ്ചകൾ കാണിക്കുന്നതാണു കണ്ടത്…..
പ്രവിയുടെ നോട്ടം കണ്ടപ്പോൾ ആ കുട്ടി അവളുടെ കുഞ്ഞി നുണക്കുഴി വിരിയിച്ചു ചെറു പുഞ്ചിരി പ്രവിക്കായി സമ്മാനിച്ചിട്ട് പുറത്തേക്ക് നോക്കാൻ ആംഗ്യം കാണിച്ചു….
പ്രവി ആ കുഞ്ഞിന്റെ നിഷ്കളങ്കമുഖത്തേക്ക് ചെറു പുഞ്ചിരി സമ്മാനിച്ചിട്ട് പുറത്തേക്കു നേത്രങ്ങൾ ചലിപ്പിച്ചു……
പുറത്തു ചെറിയ താഴ്ചയിൽ ഉള്ള കുറ്റിച്ചെടികൾ അങ്ങിങ്ങായി നിൽക്കുന്നിടത്ത് ഒരു ആനകൂട്ടം ….. രണ്ടു വലിയ ആനയും പിന്നെ അതിന്റെ കുഞ്ഞുങ്ങൾ രണ്ടുമൂന്നെണ്ണം നിൽക്കുന്നു …. യാത്രക്കാർ ഒക്കെ വണ്ടി ഒതുക്കി ആ കാഴ്ച കണ്ടാസ്വദിക്കുന്നു…. അതിനാൽ ആ ഭാഗത്തു തിരക്ക് അധികമായിരുന്നു…. ബസ് വളരെ വേഗം കുറച്ചായിരുന്നു സഞ്ചരിച്ചിരുന്നത്……
“””ഇനി കുറച്ചു സമയത്തെ യാത്രയൊള്ളു തന്റെ ലക്ഷ്യം സ്ഥാനത്തേക്ക്….. “”‘
“”‘പ്രവിയുടെ മനസ്സ് മന്ത്രിച്ചു…. ഒപ്പം പ്രവിയുടെ മനസ് ഓർമകളിലേക്ക് സഞ്ചരിച്ചു…. “‘
“”പ്രണയം …. അതിന് ഇത്രയും വേദനജനകമായ മറ്റൊരു മുഖം കൂടി ഉണ്ടെന്നു പ്രവിക്ക് മനസിലായത് അന്നായിരുന്നു…. ജെയിൻ ഇഷ്ടമല്ല എന്ന് പറഞ്ഞ ദിവസം….. അവളുടെ മനസ്സിൽ നിന്നുള്ള ഉത്തരം അല്ല അന്നവൾ പ്രവിക്ക് മുന്നിൽ അവതരിപ്പിച്ചത് എന്ന് പ്രവിക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നു…. പക്ഷെ എന്നിരുന്നാലും അവൾക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞ സ്ഥിതിക്ക് അവളെ ഇനി ബുദ്ധിമുട്ടിക്കേണ്ട എന്ന് പ്രവി തീരുമാനിച്ചു ….”””‘
ആ കപ്പേളക്ക് മുന്നിൽ നിന്നും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോംമിൽ പ്രവി എത്തിയപ്പോഴേക്കും ജെയിന് പോകാനുള്ള ട്രെയിൻ എത്തിയിരുന്നു…. പ്രവി വേഗം അവരുടെ അടുത്തേക്ക് നടന്നു എങ്കിലും … പ്രവിയുടെ മനസ്സ് ആ വേഗതയിൽ ഒപ്പം ഉണ്ടായിരുന്നില്ല…. കുറച്ചു മുന്നേ കപ്പേളക്ക് മുന്നിൽ വെച്ചുണ്ടായ സംഭാഷണങ്ങളിൽ തട്ടി തടഞ്ഞ് നിൽക്കുകയായിരുന്നു പ്രവിയുടെ മനസ്സ്……
പ്രവി അവിടെ എത്തിയപ്പോൾ ജെനി മാത്രമേ പ്ലാറ്റ്ഫോമിൽ ഉണ്ടായുള്ളൂ അപ്പുവേട്ടനെയും ജെയിനേം കണ്ടില്ല….
“”ഓഹ്… ഏട്ടൻ എവിടെ ആയിരുന്നു…… പറഞ്ഞോ ഏട്ടാ…. “””
ചിരിക്കുന്ന മുഖത്തോടെ ജെനി ചോദിച്ചപ്പോൾ… “”പറഞ്ഞു… “”എന്നരീതിയിൽ പ്രവി തലയാട്ടി…
“”രണ്ടും കൂടി ഭയങ്കര യാത്രപറച്ചിലിൽ ആയിരുന്നുലെ… രണ്ടിന്റേം മുഖത്ത് മഴ മേഘങ്ങൾ പെയ്തൊഴിഞ്ഞപോലെ ഉണ്ടല്ലോ….
അതു കേട്ടപ്പോൾ പ്രവി ഒന്നു പുഞ്ചിരിച്ചു ….. അവിടെ നടന്നതൊന്നും ഈ പാവം അറിയേണ്ട എന്ന് പ്രവി കണക്ക് കൂട്ടി……
“”അതെ … ഇപ്പോ വരുട്ടോ ആള് … സീറ്റ് കണ്ടുപിടിച്ചു ബാഗ് വെച്ചിട്ട് വരും….. “””””
കള്ളച്ചിരിയോടെ ജെനി പറഞ്ഞു…
ജെനിയുടെ പറച്ചിൽ കേട്ടു നിൽക്കുമ്പോൾ ആണു ട്രെയിനിന്റെ വാതിൽക്കലിൽ നിന്നും ജെയിനും അപ്പുവേട്ടനും അവരുടെ അടുത്തേക്ക് വരുന്നത് പ്രവി കണ്ടത് …..
“”പ്രവി ജെയിനെ ഒന്നു നോക്കി… മുഖം ഒക്കെ കഴുകിയ മട്ട് എന്നാൽ കണ്ണുകൾ കരഞ്ഞുതളർന്ന പോലെ…. “”‘
പ്രവി ജെയിനെ ശ്രദ്ധിച്ചു എങ്കിലും ജെയിൻ പക്ഷെ പ്രവിയുടെ നേരെ നോക്കുന്നുണ്ടായിരുന്നില്ല….അവൾ എന്തൊക്കെ തന്നോട് മറച്ചു വെക്കുന്ന പോലെ പ്രവിക്ക് തോന്നി……
ജെയിൻ നേരെ വന്നു ജെനിയെ കെട്ടിപിടിച്ചു … അവരുടെ യാത്രപറച്ചിൽ കുറച്ചു സമയം നീണ്ടുനിന്നു … അത്രേം നേരം ചിരിച്ചു സംസാരിച്ച ജെനി ഒരു നിമിഷം കൊണ്ട് മാറിപ്പോയി…. ജെയിനെ വിട്ടുപിരിഞ്ഞു ഇരിക്കുന്നതിനുള്ള വേദന അവൾക്ക് താങ്ങാൻ പറ്റുന്നതല്ല എന്ന് അവളുടെ കണ്ണീരിൽ കുതർന്ന മുഖം കണ്ടപ്പോൾ പ്രവിക്ക് മനസിലായി……
അപ്പോഴേക്കും ട്രെയിന്റെ ചൂളം വിളി തുടങ്ങി…. ജെയിൻ പെട്ടന്ന് തന്നെ ജെനിയിൽ നിന്നും അടർന്നു മാറി “”പോയിട്ട് വരാം “”എന്ന് അപ്പുവേട്ടനോടും ജെനിയോടും പറഞ്ഞു വേഗം ട്രെയിനിൽ കയറി….
ട്രെയിൻ പതിയെ ചലിച്ചു തുടങ്ങി…അപ്പോഴും പ്രവിയോട് പോണെന്നു ഒരു വാക്കോ നോട്ടമോ അവളിൽ നിന്നും ഉണ്ടായില്ല…. ജെനിയെ കൈവീശി കാണിച്ചു ജെയിൻ അകത്തേക്ക് തിരിഞ്ഞു നിന്നു…. ട്രെയിൻ നീങ്ങി തുടങ്ങി… പ്രവി അവളുടെ വാതിൽക്കലിൽ തന്നെ നോക്കി നിന്നു …….ട്രെയിൻ കുറച്ചു നീങ്ങി കഴിഞ്ഞപ്പോൾ ജെയിൻ അവരുടെ നേരെ ഒന്നു തിരിഞ്ഞു നോക്കിയിട്ട് പെട്ടന്ന് അകത്തേക്ക് പോയി…..
“””ആ ഒരു നോട്ടം അതു തനിക്ക് വേണ്ടിയായിരുന്നു എന്ന് പ്രവി അവളുടെ നിറകണ്ണുകളുടെ കൃഷ്ണമണിയിൽ നിന്നും മനസിലാക്കി…. “”‘
ട്രെയിൻ കണ്ണിൽ നിന്നും മായുന്ന വരെ പ്രവിയും അവരും അവിടെ നിന്നു …..
അങ്ങനെ ജെയിൻ പോയതിനു തൊട്ടുപിന്നാലെ ജെനിയും അപ്പുവേട്ടനും പ്രവിയോട് യാത്ര പറഞ്ഞു അവിടെനിന്നും പോയി …. “”കളിചിരികൾ നഷ്ട്ടപെട്ട മുഖമായിരുന്നു ജെനിയുടെ…. “”” ആ അവസ്ഥയിൽ ആയതോണ്ടാകും അവൾ പ്രവിയോട് അധികം ഒന്നും സംസാരിക്കാതെ വേഗം യാത്രപറഞ്ഞു പോയത് … എന്നാലും “”ഒരു ദിവസം ബത്‌ലേഹംമിലേക്ക് വരണൊട്ട.. ഏട്ടാ “” എന്ന് പ്രവിയോട് പറയാൻ അവൾ മറന്നില്ല….
അങ്ങനെ കലാചക്ക്രം സഞ്ചരിച്ചുക്കൊണ്ടിരുന്നു പക്ഷെ പ്രവിയുടെ മനസ്സ് ആ വേഗതയിൽ എത്തിച്ചേർന്നില്ല ….
“”സാർ … സാറിനെ … റിയാ മേം വിളിക്കുന്നു… “””
ഓഫിസ് ക്യാബിനിൽ മേശയിൽ തലവെച്ചു കിടക്കുമ്പോഴാണു പ്രവിയോട് പ്രവിയുടെ അസിസ്റ്റന്റ് നീരജ് വേഗത്തിൽ വന്നിട്ട് അതു പറഞ്ഞത് …
“”എന്താ നീരജ് … എന്താ … “”
“”അറിയില്ല… മേം ഇത്തിരി ചൂടിൽ ആണു …. “””
“”ഉം … ശെരി … “‘
പ്രവി എഴുനേറ്റു റിയയുടെ ക്യാബിൻ ലക്ഷ്യം ആക്കി നടന്നു ….
“”എന്താ പ്രവി ഇത് …ഇതാണോ എഡിറ്റോറിയൽ…. “””
മേശ പുറത്ത് ഒരു എഡിറ്റോറിയലിന്റെ ഫയൽ പ്രവിക്കു നേരെ വലിച്ചെറിഞ്ഞു കൊണ്ട് റിയ ചൂടൻ സ്വരത്തിൽ പറഞ്ഞു ….
“”അതു മേം … ഞാൻ …. “”
“”പ്രവി …. നീ ഒന്നും പറയേണ്ട …. ജോലിയിൽ കുറച്ചു ആത്മാർത്ഥ ഒക്കെ വേണം …. അതെങ്ങനെയാ അവാർഡ് ഒക്കെ കിട്ടിയപ്പോൾ നീ ആകെ മാറിയില്ലേ…. “””
റിയ ദേഷ്യത്തിൽ പറഞ്ഞു
ഇതുവരെയും റിയയിൽ നിന്നും ഇങ്ങനൊരു അനുഭവം ഇല്ലാതിരുന്ന പ്രവി റിയയുടെ ഭാവ മാറ്റത്തിൽ ഒന്നു പകച്ചു…. അവൻ വളരെ നേർത്ത ശബ്ദത്തിൽ “”””മേം… “”” എന്ന് വിളിച്ചു
“”ഉം … ശെരി …. ഈ പ്രവിശ്യത്തേക്ക് ക്ഷമിച്ചു…. ഇനി ഇങ്ങനെ ഉണ്ടാവരുത് …. വേഗം ഇത് കൊണ്ടോയി തിരുത്തി കൊണ്ടുവാ…. “””
പ്രവിയുടെ മുഖം കണ്ടപ്പോൾ അധികം ചീത്ത പറയാൻ റിയക്ക് തോന്നിയില്ല …. അല്ലേലും റിയ ഇതുപോലെ പ്രവിയോട് ഇതുവരെയും പെരുമാറിയിട്ട് ഉണ്ടായിരുന്നില്ല …. ഇതിപ്പോ പ്രവിയുടെ അലസത കൂടി വരുന്നതും സ്റ്റാഫുകൾക്ക് ഇടയിൽ സംസാരം വന്നതുകൊണ്ടും ആണു റിയ ഇത്തിരി ചൂടായി സംസാരിച്ചത്…..
റിയയുടെ വാക്കുകൾ കേട്ടപ്പോൾ പ്രവി ആ ഫയലും എടുത്തു ഒന്നും പറയാതെ തിരിഞ്ഞു നടന്നു …
“”ഡാ … പ്രവി…. “”
തിരിഞ്ഞു നടന്ന പ്രവിയെ റിയ വിളിച്ചു….
റിയയുടെ വിളികേട്ടു പ്രവി ഒന്നു നിന്നു … പക്ഷെ തിരിഞ്ഞു നോക്കിയില്ല ….. ചേച്ചിയെ പോലെ കരുതുന്ന വ്യക്തിയിൽ നിന്നും വന്ന വാക്കുകൾ പ്രവിയുടെ മനസിനെ വല്ലാതെ ഉലച്ചു…
“”ഡാ … അനിയൻ കുട്ടാ … സോറിഡാ… “‘”
റിയ വേഗം ചെയറിൽ നിന്നും എഴുന്നേറ്റ് പ്രവിയുടെ അടുക്കൽ ചെന്നു പറഞ്ഞു …..
“”ഡാ … സോറിഡാ … ഞാൻ അന്നേരത്തെ ദേഷ്യത്തിന് അങ്ങനെ ഒക്കെ പറഞ്ഞു … നീ ഒന്നു ക്ഷമിക്കേടാ….. നിന്റെ ചേച്ചിയല്ലേടാ ഞാൻ … പ്ലീസ് ഡാ…. “””
പ്രവിയുടെ മൗനം റിയയെ വല്ലാതെ തളർത്തി….
“””നീ ഇവിടെ ക്ക് വന്നേ … ഇവിടെ ഇരുന്നേ….
പ്രവിയുടെ മൗനം കണ്ടപ്പോൾ റിയ തന്നെ പ്രവിയെ കസേരയിലേക്ക് പിടിച്ചിരുത്തി….. എന്നിട്ട് അവന്റെ കൈയിലെ ഫയൽ വാങ്ങിച്ചു ടേബിളിൽ വെച്ച് എന്നിട്ട് റിയ അവനു നേരെ ടേബിളിൽ ചാരി നിന്നു…..
“”എന്താ അനിയൻകുട്ടാ… എന്താ നിനക്ക് പറ്റിയെ… “”
പ്രവിയുടെ മുഖത്ത് നോക്കി റിയ ചോദിച്ചു….
“”ഹേയ് … ഒന്നുല്യാ മേം…. “”
“”മേം… മോ…. ചേച്ചിന്നു വിളിക്കെടാ…. “””
റിയ പറഞ്ഞു…
“”അതു ചേച്ചി … ഞാൻ… “”
“”ഉം .. എന്താ നിനക്ക് പറ്റിയെ … കുറച്ചു നാളുകൾ ആയല്ലോ … ഒന്നിലും ശ്രദ്ധ ഇല്ലാതെ .. എന്താഡാ വല്ല പ്രേമത്തിലും പെട്ടോ…. “”
എടുത്തടിച്ച പോലെ റിയ ചോദിച്ചപ്പോൾ പ്രവി ഒന്നു പരുങ്ങി…. അതുകണ്ടപ്പോൾ “”ആ.. അപ്പൊ അതു തന്നെ കാര്യം… “” റിയ ചിരിയോടെ പറഞ്ഞു…
“”ആരാ ആ കുട്ടി …. “”
പുരികം ഉയർത്തി റിയ ചോദിച്ചു…
“”ഹേയ് അങ്ങനെ ഒന്നുല്യാ ചേച്ചി… “”
“”ഉവ്വ ….പറയെടാ അനിയൻകുട്ടാ… “”
ഒരു കൊഞ്ചലോടെ റിയ ചോദിച്ചു…
“”ഉം… ഉണ്ടായിരുന്നു .. “””റിയയുടെ മുഖത്ത് നോക്കി കള്ളം പറയാൻ പ്രവിക്കു തോന്നിയില്ല….
“”ഉണ്ടായിരുന്നു??? എന്ന് വെച്ചാൽ ..അപ്പൊ ഇപ്പോ…. “”” റിയ ചോദിച്ചു…
“”ഉം… കുറച്ചു നാൾ മുൻപ് ഉണ്ടായിരുന്നു പക്ഷെ ഇപ്പോ ഇല്ല….”””
പ്രവി പറഞ്ഞു …
അതു കേട്ടപ്പോൾ റിയക്കും വിഷമമായി…
“”സാരമില്ലഡാ … അവളു പോട്ടെഡാ …. നിനക്ക് വേണ്ടി വേറെ ആരെങ്കിലും കാത്തിരിക്കുന്നുണ്ടാകും…. “””അങ്ങനെ ഓക്കേ റിയ അവനെ സമാധാനിപ്പിച്ചു….
റിയ എത്ര ചോദിച്ചിട്ടും… കുട്ടി ആരാണെന്നു പ്രവി പറഞ്ഞില്ല…..
അങ്ങനെ കുറച്ചു നേരം സംസാരിച്ചു ഇരിക്കുമ്പോൾ… റിയക്ക് ഒരു കാൾ വന്നു … റിയ ലാൻഡ് ഫോണിന്റെ റിസീവർ എടുത്തു സംസാരിച്ചു…
“”പ്രവി .. നിയിത് എന്ത് പണിയ കാണിച്ചേ…. “”
ഫോൺ വെച്ച ഉടനെ റിയ പ്രവിയോട് ചോദിച്ചു…
“”എന്താ ചേച്ചി…. “”
“”അല്ല നീയെന്തിനാ ഡോക്കുമെന്ററി എടുക്കാൻ ഏറ്റത്…. “””
“”ഓഹ് അതാണോ … ശെരിയായോ അതു…. “””
“”ഉം .. ശെരിയായി… “”
അതു കേട്ടപ്പോൾ പ്രവിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…
“”നിയിത് എന്ത് തീരുമാനിച്ച പ്രവി…. “”
“”അങ്ങനെ ഒരു ആഗ്രഹം തോന്നി…. “””
“”ഉം … പല കൊലകൊമ്പൻ റിപ്പോർറ്റെർസ് വരെ ചെല്ലാൻ മടിക്കുന്ന നോർത്തിലെ വനങ്ങളിൽ പോയി ഡോക്കുമെന്ററി റിപ്പോർട്ട് തയ്യാറാക്കാൻ നിനക്ക് വട്ടാണോ….
“”ഇല്ല ചേച്ചി … എനിക്ക് കുറച്ചു നാൾ ഒന്നു മാറിനിൽക്കണം… ഇവിടെ നിന്നാൽ ശെരിയാകില്ല…. ഞാൻ വളരെ ആലോചിച്ചു എടുത്ത തീരുമാനമാണിത്… “””
“”എടാ അഞ്ചാറു മാസം എടുക്കും ഈ പ്രൊജക്റ്റ് …. “””
“”അതു കൊണ്ട് തന്നെയാ ഞാൻ ഇത് ഏറ്റെടുത്തത് …. “””
“”ഉം .. ശെരി … നീ തീരുമാനം എടുത്താൽ പിന്നോട്ട് ഇല്ല എന്നറിയാം…. എന്നാലും വേണോ ഇത് …. “”””
“”ചേച്ചി പേടിക്കേണ്ട …. ഞാൻ ഇത് തീർത്ത് വേഗം വരില്ലേ….. “”””
“”വേഗം വന്നാൽ കൊള്ളാം … അല്ലെങ്കിൽ ചിലപ്പോൾ നിന്റെ ആരാധികമാർ അവിടേക്ക് വരും …. “””
അതിനൊരു ചിരി സമ്മാനിച്ചു പ്രവി……
അങ്ങനെ ആ ദിവസം കടന്നു പോയി …. പിന്നെ എല്ലാം പെട്ടന്നായിരുന്നു .. പ്രവി ഒരു ക്രൂ ഉണ്ടാക്കി….. അവരോടെല്ലാം അവിടെ എത്തിചേരാനുള്ള നിർദേശങ്ങൾ എല്ലാം പ്രവി കൊടുത്തു ….. എല്ലാവരും പോകാൻ തീരുമാനിച്ച ദിവസത്തിന് ഒരു ദിവസം മുന്നേ പ്രവി ഒറ്റക്ക് ട്രെയിൻ കയറി……
“”മേം….പ്രവി… കേരളവിൽ നിന്നും വരുന്നു….. ഇവിടെ താമസിക്കുന്ന ജെയിൻ ഫെർണാണ്ടസിന്റെ ഫ്രണ്ട് ആണു … എനിക്ക് ഒന്നു ജെയിനെ കാണണമായിരിന്നു…. “””
ബാംഗ്ലൂർ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വാർഡനോട് പ്രവി കാര്യം പറഞ്ഞു….
പ്രവിയോട് വാർഡൻ കുറച്ചു നേരം വെയ്റ്റ് ചെയ്യാൻ പറഞ്ഞപ്പോൾ … പ്രവി അവിടെ കുറച്ചു മാറി നിരത്തി ഇട്ടിരിക്കുന്ന കസേരയിൽ പോയി ഇരുന്നു….
വാർഡൻ ഒരു ചെറിയ ചെക്കനോട് എന്തോ പറയുന്നതും .. ആ ചെക്കൻ തലയാട്ടി നേരെ ഗോവണി കയറി പോകുന്നതും പ്രവി കണ്ടു…
കുറച്ചു കഴിഞ്ഞപ്പോൾ… അയഞ്ഞ ഒരു ബനിയൻ ടൈപ്പ് പാന്റും ഒരു അയഞ്ഞ ലേഡിസ് ഷർട്ടും ധരിച്ചു ജെയിൻ ആ ഗോവണി ഇറങ്ങി വരുന്നത് പ്രവിയുടെ മിഴികളിൽ തെളിഞ്ഞു ….
“”ആ .. മാഷോ…. “””
ജെയിൻ പ്രവിക്കരികിൽ എത്തിയപ്പോൾ പറഞ്ഞു ….
പ്രവി മുൻപ് കണ്ട ജെയിനെ അല്ലായിരുന്നു …. അവളുടെ പ്രസരിപ്പ് ഒക്കെ നഷ്ടപ്പെട്ടിരിക്കുന്നു…… അവളുടെ മുഖത്തെ കാന്തി നഷ്ടപ്പെട്ടിരിക്കുന്നു … ജെയിൻ അവളാകെ മാറിയിരിക്കുന്നു ….. ഗോവണി ഇറങ്ങുമ്പോൾ തന്നെ കണ്ടപ്പോൾ അവളുടെ മുഖം ഒന്നു പ്രസനം ആയതാ എന്നാൽ അടുത്ത് എത്തിയപ്പോൾ മുഖത്ത് കാർമേഘം നിഴലിച്ചിരിക്കുന്നു…..
പ്രവി ജെയിനെ സസൂഷ്മം നോക്കി….
എന്തൊക്കെ ചോദിക്കണം പറയണം എന്നുണ്ടായിരുന്നു … പക്ഷെ ജെയിന്റെ കോലം കണ്ടപ്പോൾ പ്രവി ഒന്നും ചോദിച്ചില്ല …. കുറച്ചു നേരം അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിന്നു ….
“”മാഷേ…. “””ജെയിൻ എന്തോ ചോദിക്കാൻ വന്നപ്പോൾ പ്രവി…. “”ജെയിൻ നമുക്ക് ഒന്നു പുറത്ത് പോയാലോ… “””പ്രവി പെട്ടന്ന് ചോദിച്ചു….. “”ജെയിന് ബുദ്ധിമുട്ട് ആകുമോ?? “”””…..
അതു കേട്ടപ്പോൾ ജെയിൻ ഒന്നും പറഞ്ഞില്ല പകരം ചെറുതായി തലയാട്ടി….
“”ഹേയ് .മാഷേ ബുദ്ധിമുട്ട് ഒന്നും ഇല്ല..പോകാം “”” ജെയിന്റെ തലയാട്ടിയതിനുള്ള അർത്ഥം പ്രവിയുടെ മനസ്സിൽ എത്തി……
പ്രവി പറഞ്ഞത് ജെയിനും ആഗ്രഹിച്ചിരുന്നു എന്ന് ജെയിന്റെ മുഖഭാവം കണ്ടപ്പോൾ പ്രവിക്ക് മനസിലായി….
“”ഇപ്പോ വരാട്ടോ മാഷേ…. “”
ജെയിൻ സ്വന്തം ഡ്രെസ്സിൽ നോക്കി പറഞ്ഞപ്പോൾ പ്രവിക്കു മനസിലായി ജെയിൻ ഡ്രസ്സ് മാറാൻ പോകുക ആണെന്ന് ….
ഗോവണി കയറി മുകളിലേക്ക് പോയ ജെയിൻ അധികം വൈകാതെ തിരിച്ചെത്തി…. ഒരു ബ്ലൂ കളർ ജീൻസും ചുവപ്പിൽ കറുത്ത നേർത്ത വരകളാൽ കൊണ്ട് ഡിസൈനുള്ള ലേഡിസ് ഷർട്ടും അതായിരിരുന്നു അവളുടെ വേഷം….
“”ഇന്നാ മാഷേ … “”
പുറത്തു ഗേറ്റ്നരികിൽ ഇരിക്കുന്ന കൈനെറ്റിക്കിന് നേരെ നോക്കി കൊണ്ട് ഒരു ഒരു താക്കോൽ പ്രവിക്ക് നേരെ നീട്ടി കൊണ്ട് ജെയിൻ പറഞ്ഞു….
പ്രവി അതു വാങ്ങിച്ചു ….
അധികം വൈകാതെ പ്രവി കൈനെറ്റിക്ക് എടുത്തു സ്റ്റാർട്ടാക്കി… ജെയിൻ അതിന് പുറകിൽ കയറി…. കൈനെറ്റിക്ക് ഹോസ്റ്റൽ ഗേറ്റും കടന്ന് പുറത്തേക്കു ചലിച്ചു….
ജെയിനും ആയി കുറച്ചു സമയം ഒറ്റക്ക് ചിലവിടാൻ പറ്റിയ ഒരു സാഹചര്യം ഉള്ള സ്ഥലം തേടി കൈനെറ്റിക്ക് ടൗണിലൂടെ സഞ്ചരിച്ചു……
ബാംഗ്ലൂരിൽ ഒന്നു രണ്ടു തവണ വന്നിട്ടുള്ളത് കൊണ്ട് പ്രവിക്ക് അവിടെ ഒക്കെ കുറച്ചു അറിയായിരുന്നു….കുറച്ചു സഞ്ചാരത്തിനൊടുവിൽ പ്രവി കൈനെറ്റിക്ക് ഒരു ഫുട്ട് പാത്തിനു സമീപമായി ഒതുക്കി …. പ്രവിയും ജെയിനും വണ്ടിയിൽ നിന്നും ഇറങ്ങി … ഇത്രയും സമയം ആയിട്ടും രണ്ടുപേരും ഒന്നും സംസാരിച്ചില്ല … അവരുടെ ഇടയിൽ മൗനം കൊണ്ടുള്ള ഒരു മതിൽ കേട്ട് കെട്ടിപ്പടുക്കപ്പെട്ടു….
പ്രവിയെ അനുഗമിച്ചു ജെയിൻ പ്രവിയോടൊപ്പം ആ ഫുട്ട്പാത്തിത്തിലൂടെ നടന്നു …. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഫുട്ട് പാത്തിനോട് ചേർന്നു ഒരു കുട്ടികളുടെ പാർക്ക് പ്രവിയുടെ ശ്രദ്ധയിൽ പെട്ടു … പ്രവി ജെയിനേം കൂട്ടി അതിനുള്ളിലേക്ക് കടന്നു ….
അതിനുള്ളിൽ അധികം തിരക്കില്ലാത്ത ഭാഗത്തെ ഒരു ഇരിപ്പിടത്തിലേക്ക് ജെയിനെ പ്രവി ക്ഷണിച്ചു…..
ഇരിപ്പിടത്തിൽ രണ്ടുപേരും ഇരുന്നു … പ്രവി ജെയിനെ നോക്കി…അവൾ അകലേ കളിക്കുന്ന കുഞ്ഞുങ്ങളെ നോക്കി ഇരിക്കുന്നു …. ചാടി തുള്ളി വർത്താനം പറഞ്ഞിരുന്ന ആൾ ഇപ്പോ ഒന്നും മിണ്ടാതെ ഇരിക്കുന്നു …… ഇവൾക്ക് എന്താ പറ്റിയെ??? …… അവൾക്കു സംഭവിച്ചത് തന്നെയല്ലേ നിനക്കും സംഭവിച്ചേ …… പ്രവിയുടെ മനസ്സ് പ്രവിയോട് പറഞ്ഞു….. അപ്പോ അവൾ എന്നെ ഇഷ്ടപ്പെട്ടിരുന്നുവോ?? …. അവളുടെ ഈ അവസ്ഥക്കു കാരണം ഞാനാണോ?? ….. അപ്പോ എന്തിനാ അവൾ അന്ന് ഇഷ്ടമല്ല എന്ന് പറഞ്ഞെ?? …. അവൾ ഒരു കാരണവും ഇല്ലാതെ അങ്ങനെ പറയില്ലല്ലോ ….. പ്രവിയുടെ മനസ്സ് രണ്ടു തരത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു …. ശേ… എല്ലാം നിർത്ത് …. ഞാനിപ്പോ എന്തിനാ വന്നേ …. കഴിഞ്ഞതെല്ലാം മറക്കാൻ അല്ലെ ഈ യാത്ര …. ആ യാത്രയുടെ തുടക്കം അവളെ ഒരു നോക്ക് കണ്ടു എന്നെന്നേക്കും ആയി പിരിയാൻ…. അതിനല്ലേ വന്നേ ….. ഇതിപ്പോ എവിടെക്കാ ചിന്തിച്ചു കൂട്ടുന്നെ….. അവളോട് യാത്രപറയുന്നതിനു മുന്ന് അവളെ പഴയ ജെയിൻ ആയി ഒരിക്കൽക്കൂടി കാണണം അതിനൊള്ള വഴി ആലോചിക്ക് പ്രവി …… പ്രവിയുടെ മനസ്സ് പറഞ്ഞു …. ശെരിയാ അവളുടെ ഈ മൂഡ് മാറ്റണം …. അവളുടെ മൂഡ് മാറണമെങ്കിൽ അവളോട് താൻ ഫ്രീ ആയി സംസാരിക്കണം …… പ്രവി മനസ്സിൽ പറഞ്ഞു….
അവൻ ഒന്നു അകലേക്ക് നോക്കി കണ്ണുകൾ അടച്ചു തുറന്നു പിന്നെ അവളുടെ നേരെ നോക്കി…. “”ജെയിൻ “””പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു…. അവന്റെ വിളിക്കായി കാതോർത്തിരുന്ന പോലെ ജെയിൻ അവന്റെ ശബ്ദത്തിൽ ലയിച്ചു അവന്റെ നേരെ കണ്ണുകൾ പായിച്ചു….
അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി … അവളുടെ കണ്ണുകൾ നിറഞ്ഞപോലെ പ്രവിക്ക് തോന്നി…..
“”എന്താ ജെയിൻ … ഇതെന്ത് കൊലമാടോ…. “””
കുറച്ചു നേരത്തെ മൗനം ഭേദിച്ചുകൊണ്ട് പ്രവി പെട്ടന്ന് ചോദിച്ചു….
“”അതുപിന്നെ മാഷേ … ഇവിടത്തെ ഫുഡ് ക്ലൈമറ്റ് ന്റെ ഒക്കെയാ… “””
ജെയിൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ….
“”ഉവ്വ … ഇതെങ്ങാനും ജെനി കാണേണ്ട….. “””
അതു കേട്ടപ്പോൾ ജെയിൻ ചെറുപുഞ്ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു…..
“”അല്ല മാഷെന്താ ഇവിടെ …. “””
“”ഞാനോ …?? “”
“അല്ല പിന്നെ ഞാനോ?? “”
ജെയിൻ ചെറു ചിരിയോടെ ചോദിച്ചു ….
അവളിൽ പഴയ ജെയിൻ പുറത്ത് വരുന്നത് പ്രവി കണ്ടു ….
അതുകേട്ടപ്പോൾ ചെറു ചിരിയോടെ “”ഒരു വലിയ യാത്രയുടെ തുടക്കം … അതു ജെയിനിൽ നിന്നും ആകട്ടെ എന്ന് കരുതി “”””പ്രവി പറഞ്ഞു….
“”ഓഹോ …. എവിടെക്കാ … ഈ കലാകാരന്റെ യാത്ര…. വല്ല കാശിക്കും മറ്റും ആണോ …. “””
ജെയിന്റെ സ്വസിദ്ധമായ ശൈലിയിൽ അതു പറഞ്ഞു കേട്ടപ്പോൾ പ്രവിയുടെ ഉള്ളം നിറഞ്ഞു ….
ഇത്രയും പെട്ടന്ന് അവൾ പഴയ പോലെ ആകും എന്ന് പ്രവി കരുതിയിരുന്നില്ല….
“”ഹഹ … കാശിക്ക് ഒന്നുമല്ല … അതിനുള്ള പ്രായം നമുക്ക് ആയിട്ടില്ലല്ലോ…. “””
ചെറുപുഞ്ചിരിയിൽ പ്രവി അതു പറഞ്ഞപ്പോൾ അവരുടെ ഇടയിലെ മൗനത്തിന്റെ മതിൽ മുഴുവനായി തകർന്നടിഞ്ഞു…. അവരുടെ ഇടയിൽ പഴയസൗഹൃദം ഉടെലെടുത്തു….
“”പിന്നെ എവിടെക്കാ മാഷുടെ യാത്ര…. “””
അവൾ പുഞ്ചിരിയോടെ ചോദിച്ചു…..
“”ഹേയ് .. ഒരു ഡോക്കുമെന്ററിയുടെ ആവിശ്യത്തിനായി നോർത്തിൽ ഉള്ള കുറച്ചു വനാന്തരങ്ങളിൽ പോകണം ….. “””
“”ഓഹോ … അതു കൊള്ളാലോ… “”
“”ഉം .. അല്ല…ജെയിൻ … ജെനി വിളിക്കാറുണ്ടോ.. “””
“”ഉം .. പിന്നെ ദിവസവും വിളിക്കാറുണ്ട്….. പിന്നെ കഴിഞ്ഞ ആഴ്ചയിൽ അങ്കിളും അവളും വന്നാരുന്നു…. “””
“ഓഹോ..അപ്പൊ ഈ കോലം അവർ കണ്ടില്ലേ …. “””
“”ഉം .. കണ്ടു … കുറെ ചീത്ത പറഞ്ഞിട്ടാ അവൾ പോയെ …. “””
അതിനൊരു ചിരി പ്രവി അവൾക്കായി സമ്മാനിച്ചു….
“”അല്ല…മാഷെന്താ ഇപ്പോ ബത്‌ലേഹംമിലേക്ക് വിളിക്കാത്തത്…. “””
“”ഉം .. ഞാനോ… “””
“”ഉം… ജെനി പറഞ്ഞു അവൾ വിളിച്ചാലും മാഷ് അധികം സംസാരിക്കാറില്ല എന്നും…. “””
“”അതുപിന്നെ … തിരക്ക് ആയിരുന്നു… “””
പ്രവി ഉത്തരം പറയാൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു…
“””ഉം… “”
അവൾ ഒന്നു മൂളിയിട്ട് അകലങ്ങളിലേക്ക് കണ്ണും നട്ട് ഇരുന്നു ….
അവരുടെ ഇടയിൽ വീണ്ടും മൗനം തളം കെട്ടി … കളി ചിരികൾ മാഞ്ഞു …. പ്രവിയും വേറൊന്തോ ചിന്തയിൽ മുഴുകി ഇരുന്നു ….
“””മാഷേ …. “”
കുറച്ചു നേരത്തെ മൗനത്തിൽ ഒടുവിൽ ….. ജെയിൻ പ്രവിയെ വിളിച്ചു …..
“””ഉം… “” പ്രവി അവളുടെ വിളി കേട്ട് അവളെ നോക്കി…
“”മാഷേ … ഞാനാണോ .. മാഷിന്റെ ഈ അവസ്ഥക്ക് കാരണം…. “””
“”ഉം… ഒരുതരത്തിൽ അങ്ങനെയും പറയാം …. പക്ഷെ തന്നെ കുറ്റം പറയാൻ പറ്റില്ലെടോ …. ശെരിക്കും കുറ്റകാരൻ ഞാൻ തന്നെയാ …. ആഗ്രഹിക്കാൻ പാടില്ലാത്തത് ആഗ്രഹിച്ചത് ഞാനല്ലേ….. “”
പ്രവി പറഞ്ഞു…..
“”മാഷേ… ഞാൻ … എന്റെ അവസ്ഥ അങ്ങനെയാണു മാഷേ … ഞാൻ… “””ജെയിൻ പറഞ്ഞു പകുതിയായപ്പോൾ “””ഹേയ് … അതു വിട് …. താൻ എന്നെ ഒഴുവാക്കണമെങ്കിൽ അതിനു തക്കതായ എന്തേലും കാര്യം ഉണ്ടാകും എന്നറിയാം….. ഞാനിപ്പോ വന്നത് പഴയ കാര്യങ്ങൾ ആവർത്തിക്കാൻ അല്ല….ഈ യാത്രക്ക് മുൻപ് തന്നെ ഒന്നു കാണണം എന്ന് തോന്നി കുറച്ചു നേരം സംസാരിക്കണം എന്നും …. “””
“”ഉം…. “””പ്രവി പറഞ്ഞത് കേട്ടപ്പോൾ അവൾ ചെറുതായി മൂളി….
വീണ്ടും അവരുടെ ഇടയിൽ മൗനം നിറഞ്ഞു…
“”ജെയിൻ … വാ … നമുക്ക് ഒരിടം വരെ പോകാം… “””
പ്രവി അതും പറഞ്ഞു എഴുനേറ്റു…
“”എവിടെക്കാ.. പോകുന്നെ “”എന്നുള്ള ഒന്നും ചോദിക്കാതെ ജെയിൻ പ്രവിയുടെ വാക്കുകൾ അനുസരിച്ചു പ്രവിയോടൊപ്പം നടന്നു….
കുറച്ചു നടത്തിനൊടുവിൽ അവർ പാർക്കിനു പുറത്ത് എത്തി……. ആ പാർക്കിനു മുന്നിലായുള്ള റോഡിന്റെ എതിർ വശത്തെ ഷോപ്പിംഗ് മാളിലേക്ക് ജെയിനേം കൂട്ടി പ്രവി നടന്നു ….
“”ഇതെങ്ങനെ ഉണ്ട് ജെയിൻ “”
മാളിനുള്ളിലെ കൂളിംഗ് ഗ്ലാസും ഐ പ്രൊട്ടക്ഷൻ ഗ്ലാസും വിൽക്കുന്ന ഐ സെന്റർ എന്ന കടയിൽ കയറി നീലയും ബ്ലാക്കും കൂടിയ ഫ്രെയിം ഉള്ള ഒരു കൂളിംഗ് ഗ്ലാസ് എടുത്തു ജെയിന്റെ മുഖത്ത് വെച്ച് കൊടുത്തിട്ട് പ്രവി ചോദിച്ചു…..
“”ഇതെന്തിനാ മാഷേ ….”””
“”തനിക്ക് ഇഷ്ടപ്പെട്ടോ…. “””
“”ഉം.. “”””
അവൾ മൂളി … പിന്നെ “”ഇതൊക്കെ വേണോ “”എന്ന രീതിയിൽ അവൾ പ്രവിയെ നോക്കി…
“”ഇരിക്കട്ടെ ഡോ…. “””
പ്രവി ചെറു ചിരിയൽ പറഞ്ഞു ….
പ്രവി അതിൻറെ ബില്ല് സെറ്റിൽ ചെയ്തു …
പിന്നെ ജെയിനേം കൂട്ടി അടുത്ത ലേഡീസ് ഷോപ്പിൽ കയറി … ആ ഷോപ്പിലെ ലേഡീസ് സ്കാർഫ് ഇരിക്കുന്ന ഇടത്തിലേക്ക് അവളേം കൂട്ടി പ്രവി നടന്നു ….
സ്കാർഫ് ന്റെ സെക്ഷനിൽ നിന്നും അവൾ ധരിച്ച ഡ്രെസിനു മാച്ച് ആയ ഒരു സ്കാർഫ് സെലക്ട് ചെയ്തു… അതു അവളുടെ കഴുത്തിൽ പ്രവി ധരിപ്പിച്ചു കൊടുത്തു…..
ജെയിൻ ഒന്നും മനസിലാകാതെ നിന്നു…..
അതിന്റെം ബില്ല് പ്രവി സെറ്റിൽ ചെയ്തു …..
“”മാഷേ …. “””
മാളിന് വെളിയിലേക്ക് ഇറങ്ങുമ്പോൾ ജെയിൻ വിളിച്ചു…
പ്രവി ഒന്നു നിന്നു…. അവളുടെ നേരെ നോക്കി…. പ്രവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
“”എന്താ മാഷേ ഇതൊക്കെ … “”
അവളുടെ കണ്ണുകളിലും നീർമുത്തുകൾ നിറഞ്ഞിരുന്നു … പ്രവിയുടെ സ്നേഹവും കരുതലും ഓക്കേ അവളുടെ കണ്ണു നിറയാൻ കാരണമാക്കി…..
“””തന്നെ ഒരുതവണ കൂടി ഇതുപോലെ കാണണം എന്ന് തോന്നി…. ഇനിയൊരു കൂടിക്കാഴ്ച്ച നമ്മൾ തമ്മിൽ ഉണ്ടായില്ലെങ്കിലോ…. “””
പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ ജെയിൻ അറിയാതെ തന്നെ ചോദിച്ചു പോയി “”എന്ത്….എന്താ പറഞ്ഞെ മാഷേ…. “””
“”ഹേയ് .. ഒന്നുല്യാ ഡോ… ഞാൻ വേറൊന്തോ …. ഓക്കേ താൻ അത് വിട് … വാ വന്നു വണ്ടിയിൽ കയറു…. “””
പ്രവി മുഖത്തു ചെറു ചിരി വരുത്തിക്കൊണ്ട് ജെയിനോട് പറഞ്ഞു ….. പ്രവി എന്തൊക്കെ കണക്കു കൂട്ടിയത് പോലെ ജെയിന് തോന്നി … പക്ഷെ പ്രവിയോട് ഒന്നും ജെയിൻ ചോദിക്കാൻ നിന്നില്ല … അവനൊപ്പം ആ വണ്ടിയിൽ ജെയിനും കയറി ….
ഫുട്ട്പാത്തിൽ നിൽക്കുന്ന മരങ്ങളുടെ ചോലക്ക് കീഴിലുള്ള ആളൊഴിഞ്ഞ റോഡിലൂടെ അവരുടെ കൈനെറ്റിക്ക് സഞ്ചരിച്ചു….
“”മാഷേ ഇവിടൊന്നു… “””
ജെയിന്റെ വിരലുകൾ പ്രവിയുടെ തോളിൽ പതിഞ്ഞു …..
ജെയിന്റെ ആഗ്രഹം മനസിലാക്കിയ പ്രവി… ഫൂട്ട്പാത്തിനു ചേർന്നു മനോഹരമായ വെള്ളയിൽ ലയിച്ച മതിലിന്റെ ഇടയിൽ ഉള്ള കവാടത്തിനു ഇടയിലൂടെ തൂവെള്ളയിൽ കുളിച്ച മനോഹരമായ ഒരു പള്ളിയുടെ മുന്നിൽ കൈനറ്റിക് കൊണ്ട് നിർത്തി …..
ജെയിൻ ആദ്യം നടന്നു … ജെയിനെ അനുഗമിച്ചു പ്രവിയും …. ആ പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു…
ജെയിൻ രൂപക്കൂടിനു മുന്നിൽ മുട്ടിപ്പായി നിന്നു ….. പ്രവിയും അവൾക്കരികിൽ മുട്ടിപ്പായി നിന്നു….
അവർ കണ്ണുകൾ അടച്ചു പാർത്ഥനയിൽ മുഴുകി…
ജെയിനും പ്രവിയും അല്ലാതെ ആരും ആ പള്ളിയിൽ ഉണ്ടായിരുന്നില്ല …. ദൈവം അവർക്ക് മുന്നിൽ അവരുടേതായ ലോകം സൃഷ്ടിച്ചു……
കുറച്ചു നിമിഷത്തിനു ശേഷം പ്രവി മിഴികൾ തുറന്നു…. രൂപക്കൂട്ടിലെ ഈശോ മിശിഹായിയെ ഒന്നു നോക്കിയ ശേഷം തന്റെ അരികത്തായി ഇരിക്കുന്ന ജെയിനെ പ്രവി നോക്കി….
ജെയിൻ…. അവൾ… കണ്ണുകൾ അടച്ചു ഇപ്പോഴും പാർത്ഥനയിൽ മുഴുകി ഇരിക്കുകയാണു …. അവളുടെ മിഴികളിൽ നിന്നും കണ്ണീർ ഒഴുകി വെളുത്ത മാർബിൾ തറയിൽ പതിക്കുന്നു…..
ആ കാഴ്ച പ്രവിക്ക് അധികനേരം കണ്ടിരിക്കാൻ സാധിച്ചില്ല …. പ്രവി അവിടെന്നു എഴുനേറ്റു പുറത്തേക്കു നടക്കാൻ തുനിഞ്ഞു …..
“””ഇച്ചായ “””
എന്നുള്ള ജെയിന്റെ വിളി കേട്ട് പ്രവി ഒന്നു നിന്നു ….
പ്രവി തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കികൊണ്ട് നിറഞ്ഞകണ്ണുകളാൽ നിൽക്കുന്ന ജെയിൻ…..
“”ഇച്ചായ… ഇച്ചായൻ എന്നെ വിട്ട് പോവല്ലേ …. എനിക്ക് പറ്റണില്ലാ ഇച്ചായൻ ഇല്ലാതെ….. “””””
ജെയിൻ പ്രവിയുടെ മാറിലേക്ക് ചാഞ്ഞു പ്രവിയെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…..
ജെയിന്റെ ആ പെരുമാറ്റം പ്രവിയെ ഒരു നിമിഷം നിഛലമാക്കി….
അവളുടെ കളങ്കമില്ലാത്ത സ്നേഹം മനസിലാക്കിയ പ്രവി അവളെ ആലിംഗനം ചെയ്തു അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു….
അവരുടെ ആ സ്നേഹത്തിനു സാക്ഷി ആയി ഈശോ മിശിഹായും…
“””ജെയിൻ…. “”
അവളുടെ കരച്ചിൽ ഒന്നു അടങ്ങിയപ്പോൾ പ്രവി വിളിച്ചു..
അവൾ പ്രവിയുടെ നെഞ്ചിൽ നിന്നും തലയുയർത്തി പ്രവിയെ നോക്കി…
“”അപ്പോ നിനക്ക് എന്നെ ഇഷ്ടമായിരുന്നല്ലേ…… “”‘
പ്രവി ആനന്ദകണ്ണീരോടെ ചോദിച്ചു…..
“”””ഇച്ചായ … ഇച്ചായനെ എനിക്ക് ഒരുപാട് ഇഷ്ടാ… ഇച്ചായൻ ഇല്ലാതെ ….. ഈ ജീവിതം….ജീവിതം.. “”” പെട്ടന്ന് എന്തോ ആലോചിച്ച പോലെ ജെയിന്റെ വാക്കുകൾ നിന്നു ….
“”പാടില്ല… “””
ജെയിൻ പെട്ടന്ന് ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് പ്രവിയിൽ നിന്നും അകന്നു…..
“”പാടില്ല … ഇച്ചായനെ … വിഷമിപ്പിക്കാൻ പാടില്ല….. “””
ജെയിൻ ആരോടെന്നില്ലാതെ പിറുപിറുത്തു…..
ജെയിന്റെ ഭാവമാറ്റം ഉൾകൊള്ളാൻ പെട്ടന്ന് പ്രവിക്ക് ആയില്ല… …..
“””ജെയിൻ “””
അവൻ വിളിച്ചു ….
അവന്റെ വിളി അവൾ കേട്ടില്ല … അവൾ വെറൊതോ ചിന്തയിൽ ആണെന്നു …. പ്രവിക്ക് തോന്നി…
“””ജെയിൻ… “””
അവളുടെ ഇരുതോളിലും പിടിച്ചു പ്രവി വിളിച്ചു…
“”ജെയിൻ… എന്താ പറ്റിയെ തനിക്കു…. ജെയിൻ… “”
“”ഇല്ല… ഇല്ലാ മാഷേ നമ്മൾ തമ്മിൽ…. ശെരിയാവില്ല …. വേണ്ട എന്നെ മറന്നേക്കു മാഷേ …. “‘”
“”എന്ത്… നീ ഇതു എന്തൊക്കെയാ പറയുന്നേ …. “”‘
“”വേണ്ടാ മാഷേ… നമ്മൾ തമ്മിൽ ….മാഷിനെ വിഷമിപ്പിക്കാൻ എനിക്കവില്ല….. എന്നെ മറന്നേക്കു…. “””
തോളിൽ വെച്ച പ്രവിയുടെ കൈകൾ എടുത്തു മാറ്റി ജെയിൻ പറഞ്ഞു…. ഒപ്പം ജെയിൻ തിരിഞ്ഞു നടക്കാൻ ആഞ്ഞു….
“”ജെയിൻ…. “”
തിരിഞ്ഞു നടക്കാൻ തുനിഞ്ഞ അവളുടെ കൈയിൽ പിടിച്ചു നിർത്തികൊണ്ട് പ്രവി വിളിച്ചു…
“”ജെയിൻ… ഒരിക്കൽ എന്റെ സ്നേഹം തിരസ്കരിച്ചു കൊണ്ട് പോയതാ ….വീണ്ടും അതാവർത്തിക്കുകയാണോ…. “””
ജെയിന് പറയാൻ മറുപടി ഒന്നും ഉണ്ടായില്ല അവൾ നിസ്സഹായത്തോടെ പ്രവിയുടെ മുഖത്തേക്ക് നോക്കി നിന്നു…
“”വീണ്ടും എന്നോട് കള്ളം പറഞ്ഞു … എന്നിൽ നിന്നും കാണാമറയത്ത് അകന്നു നിൽക്കാനാണോ ജെയിൻ ശ്രമിക്കുന്നത്…. ആണോ ജെയിൻ?? ….. “”””
പ്രവി അവളുടെ മുഖത്തേക്ക് നോക്കി ….. അവൾ ഒന്നും പറയാനാകാതെ നിൽക്കുന്നു….
“”അങ്ങനെ ആണെങ്കിൽ ജെയിന് തെറ്റി …..ഇന്ന് എനിക്ക് എല്ലാം അറിയണം …. എന്തുകൊണ്ട് എന്നെ ഒരുപാട് ഇഷ്ടപെടുന്ന നീ എന്നെ ഇഷ്ടമല്ല എന്ന കള്ളം വീണ്ടും വീണ്ടും എന്റെമുന്നിൽ ആവർത്തിക്കുന്നത് എന്ന് ….. “”
പ്രവി പറഞ്ഞു നിർത്തി…
“””മാഷേ … ഞാൻ…. “””
“”ജെയിൻ … ഞാൻ നിന്നെ നിർബന്ധിക്കുനില്ല നിനക്ക് താല്പര്യം ഉണ്ടേൽ മാത്രം പറഞ്ഞാൽ മതി …. പക്ഷെ ഒരു കാര്യം …. ഇന്നും നീ മൗനം പാലിച്ചുകൊണ്ട് ഇവിടെന്നു പോകാനാണ് ഉദ്ദേശംമെങ്കിൽ ഇനി ഈ ജന്മത്തിൽ ഒരിക്കലും നമ്മൾ തമ്മിൽ കണ്ടുമുട്ടുകയില്ല….. “””
പ്രവി തീരുമാനിച്ചുറപ്പിച്ചത് പോലെ പറഞ്ഞു….
“”മാഷേ…. “”””
അവൾ ഒരു ഞെട്ടലോടെ വിളിച്ചു….
“”അതെ ജെയിൻ….. ഇന്നത്തെ നമ്മുടെ കൂടിക്കാഴ്ച്ച ഏറ്റവും അവസാനത്തേത് ആയിരിക്കും ….. “””
“”മാഷേ … പ്ലീസ് …. ഇങ്ങനെ ഒന്നും പറയല്ലേ ….. “””
“”അങ്ങനെയെങ്കിൽ പറ എന്തുകൊണ്ട് എന്നെ ഒഴിവാക്കുന്നു എന്ന് …. “””””
“””അതു മാഷേ … ഞാൻ എങ്ങനെയാ പറയാ….”””
“”ശെരി … താല്പര്യം ഇല്ലേൽ വേണ്ട ജെയിൻ … പറയേണ്ട…. വാ .. നമുക്ക് പോകാം…. “””
പ്രവി അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി…
പ്രവിയുടെ വാക്കുകൾ ജെയിനെ വീണ്ടും സങ്കടത്തിലാഴ്ത്തി…..
കുറച്ചു നേരം ജെയിൻ മൗനം പാലിച്ചു …
“”ഞാൻ പറയാം …. “””
ജെയിന്റെ വാക്കുകൾ കാതിൽ പതിഞ്ഞപ്പോൾ പ്രവി നിന്നു … പ്രവി തിരിഞ്ഞു നോക്കിയപ്പോൾ ജെയിൻ തലകുമ്പിട്ടു നിൽക്കുന്നു….
“”മാഷേ…. “”” ജെയിൻ നേർത്ത ശബ്ദത്തിൽ വിളിച്ചു … പ്രവി അവളുടെ കണ്ണുകളിലേക്ക് നോക്കി…
ജെയിൻ പറഞ്ഞു തുടങ്ങി …. ജെയിന്റെ വാക്കുകൾ പ്രവിയെ നിഛലം ആക്കി … പ്രവിയുടെ മിഴികൾ നിറഞ്ഞു …. ഒരു നിമിഷം കൊണ്ട് ജെയിൻ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു …..
“”ഇല്ല …. താൻ കള്ളം പറയുകയാ എന്നെ ഒഴിവാക്കാൻ …. “””
പ്രവി നിറകണ്ണുകളോടെ പറഞ്ഞു …
“””പറ ജെയിൻ … ഞാൻ കേട്ടത് ഒക്കെ കള്ളം അല്ലെ “””
ജെയിന്റെ ഇരുതോളിലും കുലുക്കി കൊണ്ട് പ്രവി ചോദിച്ചു ….
“”ഇല്ല മാഷേ … മാഷിപ്പോ കേട്ടതെല്ലാം സത്യമാ…. “””
അതു കേട്ടപ്പോൾ പ്രവി അവളെ വിട്ടു ഒന്നു പുറകോട്ടു നീങ്ങി….
“”ഇച്ചായ….”””
അവളുടെ വാക്കുകൾ കേട്ട് സ്തംഭതനായി നില്കുന്ന പ്രവിയെ അവൾ വിളിച്ചു…..
അവളുടെ വിളി കേട്ട് പ്രവി അവളെ നോക്കി…..
“”ഞാൻ പറഞ്ഞതെല്ലാം സത്യമാ ഇച്ചായ…….””””
“”ഉം… “”” പ്രവിക്ക് ഒന്നു മൂളാൻ മാത്രമെ കഴിഞ്ഞോള്ളൂ….
“””ഇത് കാരണമാ ഞാൻ ഇച്ചായനിൽ നിന്നും അകലം പാലിച്ചത് …. അല്ലാതെ ഇഷ്ടക്കുറവുണ്ടായിട്ടല്ല…ഒരുപാട് ഇഷ്ടമാ എനിക്ക് ഈ ഇച്ചായനെ …. ഇച്ചായൻ എന്നെ മനസിലാക്കുന്നതിന് എത്രയൊ കാലം മുന്നേ ഞാൻ ഈ മനസ്സ് ഇഷ്ടപെട്ട് തുടങ്ങിയിരുന്നു… മെഡിസിന് പഠിക്കുന്ന കാലത്ത് ഇച്ചായന്റെ കൃതികളിൽ ആകർഷ്ടിതയായി ഇച്ചായനോട് ആരാധന മൂത്ത് … പല തവണ ഇച്ചായൻ കാണാതെ ഞാൻ പലയിടങ്ങളിലും ഇച്ചായന്റെ നിഴലായി വന്നിരിന്നു…..
ഒരുപാട് തവണ ഇച്ചായനെ നോക്കി നിന്നിരിക്കുന്നു പലയിടങ്ങളിൽ ….. ഒടുവിൽ കത്തുകളിലൂടെ എന്നെ ഇച്ചായനു പരിചയപ്പെടുത്തി…. അങ്ങനെ ഇരിക്കെ ഒളിച്ചു കളി മതിയാക്കി ഇച്ചായനുമായി കണ്ടുമുട്ടാം എന്ന് കരുതിയ സമയത്തു ആണ് …. ഈ സംഭവം ഞാൻ അറിയുന്നത് …… ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ച ആളെ വീണ്ടും വിഷമിപ്പിക്കാൻ തോന്നിയില്ല അങ്ങനെ സ്‌കോളർഷിപ്പ് കിട്ടിയപ്പോൾ പോകാൻ താല്പര്യം ഇല്ലാഞ്ഞിട്ടും ഞാൻ പോയി …. ഇച്ചായനെ മറക്കാൻ …. പക്ഷെ ആ ഒരു വർഷം കൊണ്ട് മറക്കാൻ പറ്റുന്ന കാര്യമല്ല അതു എന്ന് എന്നിക്ക് മനസിലായി …. പഠനം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ പലവട്ടം കാണാൻ കൊതിച്ചെങ്കിലും പരമാവധി കാണൽ ഒഴിവാക്കാൻ ശ്രമിച്ചു …. പക്ഷെ പറ്റിയില്ല … ഞാൻ അറിയാതെ തന്നെ എന്റെ മനസ്സ് ഇച്ചായനെ തേടി എത്തി …… ഇച്ചായനും ആയി അകലം പാലിക്കാൻ മനസ്സ് പറയുന്നുണ്ടായിരുന്നുവെങ്കിലും എന്നൊക്കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല…. അത്രയ്ക്ക് ഇഷ്ടം ആയിരുന്നു ഇച്ചായനെ ….. “”””
അവളുടെ മിഴികളിൽ നിറഞ്ഞൊഴുകി……
“”…. “”ഡി പ്രവിയേട്ടൻ കൊള്ളാട്ടോ … നിനക്ക് ആലോചിച്ചാലോ ഏട്ടനെ …. “””ഒരു ദിവസം ജെന്നി അതു പറഞ്ഞപ്പോൾ സന്തോഷതേക്കാൾ ഏറെ വേദന ആയിരുന്നു എനിക്ക് …..
“”ഇച്ചായനു എന്നെ ഇഷ്ടമാണെന്നു എനിക്ക് അറിയായിരുന്നു …. ഒരു നാൾ എന്നോട് അതു തുറന്നു പറയും എന്ന് അറിയായിരുന്നു ……കപ്പേള യുടെ അവിടെ വെച്ച് ഇച്ചായന്റെ മനസ്സ് തുറന്നപ്പോൾ എനിക്ക് അതു തിരസ്കരിക്കാതെ നിവർത്തിയുണ്ടായിരുന്നില്ല….. ഇച്ചായനെ വലിയൊരു ദുഃഖത്തിലേക്ക് തള്ളി വിടാൻ എനിക്കാകിലായിരുന്നു…. അത്രക്കും ഞാൻ ഇഷ്ടപെടുന്നു എന്റെ ഈ ഇച്ചായനെ…….””””
അവൾ അതും പറഞ്ഞു തലകുമ്പിട്ടു നിന്നു….. അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു……
“””ഇച്ചായാ… “”””
ജെയിൻ പെട്ടന്ന് ഞെട്ടി തലയുയർത്തി….. ജെയിനെക്കാൾ വേഗത്തിൽ പ്രവിയുടെ കൈ ചലിച്ചു കഴിഞ്ഞിരുന്നു…..
ഈശോ മിശിഹായെ സാക്ഷിയാക്കി ജെയിന്റെ കഴുത്തിൽ പ്രവി മിന്ന് അണിയിച്ചു …..
ജെയിൻ സ്വന്തം കഴുത്തിലേക്ക് നോക്കി …. അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നത് ….. ഇച്ചായന്റെ കൈകൊണ്ടു തന്റെ കഴുത്തിൽ ഒരു മിന്ന് …….. അവളുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു പക്ഷെ ആ സന്തോഷം അധികനേരം നിലനിന്നില്ല അവളുടെ മനസ്സിൽ വീണ്ടും ദുഃഖം ഇരച്ചുകയറി….
“””വേണ്ടായിരുന്നു ഇച്ചായ “”””” അവളുടെ മനസ്സ് മന്ത്രിച്ചത് അവളുടെ കണ്ണിലൂടെ പ്രവി മനസിലാക്കി……
പ്രവി രണ്ടു കൈകൊണ്ടും അവളുടെ മുഖം കോരിയെടുത്തു….
“”ജെയിൻ…. “””
അവളുടെ നിറ കണ്ണുകളിലേക്ക് നോക്കി അവൻ വിളിച്ചു അവന്റെ വിളി കേട്ടോണം അവൾ അവന്റെ കണ്ണിലേക്കു സൂക്ഷമതയോടെ നോക്കി …..
“”തന്നെ ഞാൻ പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ തനിക്കായി പണി കഴിപ്പിച്ചത് ഈ താലി….. “””
പ്രവി ഒരു കൈകൊണ്ടു അവളുടെ കൈയിലെ മിന്ന് പിടിച്ചു കൊണ്ട് പറഞ്ഞു…..
“”ഇത് ഞാൻ ഇന്ന് തന്നെ ഏൽപ്പിച്ചു …. എന്നെന്നേക്കുമായി നമുക്ക് പിരിയാം എന്ന് കരുതിയ വന്നേ ….. പക്ഷെ …. ഞാൻ വേദനിക്കും എന്നുകരുതി എന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന തന്നെ അടുത്തറിഞ്ഞ നിമിഷം ഞാൻ ഉറപ്പിച്ചു ഈ താലി തന്റെ കൈയിൽ അല്ല തന്റെ കഴുത്തിലാ വേണ്ടത് എന്ന് …… എന്നെ ജീവനോളം സ്നേഹിക്കുന്ന തനിക്ക് ഞാൻ ഇതെങ്കിലും ചെയ്തില്ലേൽ പിന്നെ ഞാനെന്തിനാ ജീവിക്കുനെ….. ജെയിൻ …. ഇനിയുള്ള കാലം സുഖമായാലും ദുഃഖമായാലും നമുക്ക് ഒരുമിച്ചു അനുഭവിക്കാഡൊ…… “”””
“”””ഞാനുണ്ട് എന്റെ ഈ കുസൃതികുടുക്കക്കി കൂട്ടായി……. “”””
അവനവളുടെ മൂർദ്ധാവിൽ മുത്തം നൽകി കൊണ്ട് പറഞ്ഞു …..
അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു …. പ്രവിയുടെ കരുതലും സ്നേഹവും അവളുടെ ഉള്ളിലെ ദുഃഖം അലിയിച്ചു കളഞ്ഞു …. അവൾ സന്തോഷതോടെ അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു …….
അവരുടെ സ്നേഹത്തിനു സാക്ഷിയായി ആ പള്ളിയും………
“”ഇച്ചായ….എന്താ ഇവിടെ നിർത്തിയെ….”””
പള്ളിയിൽ നിന്നും ജെയിന്റെ ഹോസ്റ്റലിലേക്കുള്ള വഴിമധ്യേ…… ഒരു മരത്തിന്റെ കീഴിലുള്ള തട്ടുകടയുടെ സൈഡിലായി പ്രവി കൈനെറ്റിക്ക് നിർത്തിയപ്പോൾ…. അത്രയും നേരം പ്രവിയെ ചാരി പ്രവിയുടെ തോളിൽ തലവെച്ചിരുന്ന ജെയിൻ കണ്ണുകൾ തുറന്നു ചുറ്റുപാടും വീക്ഷിച്ചിട്ട് പ്രവിയോട് ചോദിച്ചു….
“”താനിതുവരെ ഒന്നും കഴിച്ചില്ലല്ലോ … നമുക്ക് എന്തേലും കഴിച്ചിട്ട് യാത്ര തുടരാം…. “””
സന്ധ്യസമയം …. ഇരുട്ട് വീണു തുടങ്ങിയിരുന്നു…..പ്രവി കൈനെറ്റിക്ക് ഒതുക്കിയിട്ട് തട്ടുകടയുടെ സൈഡിലായി മതിൽ കെട്ടാൻ ഉള്ള കരിങ്കൽ തറയുടെ അടുത്തേക്ക് ജെയിനേം കൂട്ടി നടന്നു …..
“”താനിവിടെ ഇരിക്കു…. ഞാനിപ്പോ വരാം …. “””
പ്രവി അതും പറഞ്ഞു തട്ടുകടയുടെ അടുത്തേക്ക് നടന്നു … ജെയിൻ പ്രവിയുടെ വാക്കുകൾ അനുസരിച്ചുകൊണ്ട് ആ തറയിൽ ഇരുന്നു …..
“””കല്യാണ സദ്യയാ വേണ്ടത് ….. ഇന്ന് നമുക്ക് ഇത് വെച്ച് അഡ്ജസ്റ്റ് ചെയാം….. “””
ഒരു പ്ലേറ്റിൽ മൂന്നാലു ദോശയും ചട്ടിണിയും ആയി പ്രവി ജെയിനരുകിൽ വന്നുകൊണ്ട് പറഞ്ഞു…..
അതു കേട്ടപ്പോൾ ജെയിൻ ചെറു പുഞ്ചിരി പ്രവിക്കായി സമ്മാനിച്ചു ….
പ്രവി ജെയിനരുകിൽ ഇരുന്നു …. ഒരു കഷ്ണം ദോശ എടുത്തു ചട്ടിണിയിൽ മുക്കി ജെയിന് നേരെ നീട്ടി….
“””ലേഡീസ് ഫസ്റ്റ്…. “””
പ്രവി പറഞ്ഞു… ഒപ്പം അവളുടെ വായിലേക്ക് ആ ആഹാരം അവൻ പകർന്നു ….
ജെയിൻ സന്തോഷത്തോടെ അതു ഏറ്റുവാങ്ങി…. അവളുടെ കണ്ണിൽ സന്തോഷത്തിൻറെ നീർമുത്തുകൾ നിറഞ്ഞു….
പിന്നെയും ഒരുതവണ കൂടി ജെയിനെ അവൻ കഴിപ്പിച്ചു…..
അതുകഴിഞ്ഞു ജെയിന്റെ ഊഴം ആയിരുന്നു …. പ്രവി എങ്ങനെ തനിക്ക് നൽകിയോ അതുപോലെ നൂറുഇരട്ടി സ്നേഹത്തോടെ അവളും പ്രവിക്ക് ആഹാരം പകർന്നു കൊടുത്തു ….
കുറച്ചേറെ സമയം എടുത്തു അവരുടെ ആഹാരം കഴിക്കൽ അവസാനിക്കാൻ……
അങ്ങനെ ആഹാരം കഴിച്ചു കൈയും കഴുകി …. കടക്കാരന് പൈസയും കൊടുത്തു അവർ അവിടെന്നു ഇറങ്ങി ….
സമയം സന്ധ്യ ആയിരുന്നു എങ്കിലും നല്ലോണം ഇരുട്ട് വീണിരുന്നു ….. ആകാശം കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു …… അതിനാൽ തന്നെ മഴക്ക് മുന്നേ ഹോസ്റ്റലിൽ എത്താൻ വേണ്ടി അവർ ഇത്തിരി വേഗത്തിൽ ആണ് സഞ്ചരിച്ചിരുന്നത് ….. ഹോസ്റ്റലിൽ എത്തുന്നതിനു മൂന്നാലു കിലോമീറ്റർ മുന്നേ ശക്തിയായി മഴ പെയ്യാൻ തുടങ്ങി …. ഇടതു വശത്തു റയിൽപാളവും വലതു സൈഡിൽ ചെറിയ കുറ്റിക്കാടും നിറഞ്ഞ അധികം ആൾപ്പാർപ്പില്ലാത്ത വിജനമായ ഏരിയ ആയിരുന്നു അവിടം …. പ്രവി കയറിനിൽക്കാൻ വേണ്ടി സ്ഥലം നോക്കിയിട്ട് ഒന്നും കണ്ടു കിട്ടിയില്ല … കുറ്റിക്കാടുകൾ മാത്രമായിരുന്നു അവിടം….. അവൻ കുറച്ചു ദൂരം കൂടി മുന്നോട്ടു സഞ്ചരിച്ചു….. കുറച്ചു മാറി ഒരു തണൽ മരം നിൽക്കുന്നത് കണ്ടപ്പോൾ പ്രവി വേഗം അതിൻറെ ചുവട്ടിൽ കൈനെറ്റിക്ക് കൊണ്ട് നിർത്തി…..
“”ശ്ശോ… ആകെ നനഞ്ഞല്ലേ …. “””
കൈനെറ്റിക്കിൽ നിന്നും ഇറങ്ങിയപ്പോൾ പ്രവി പറഞ്ഞു ….
പെട്ടന്ന് ഉള്ള ശക്തമായ മഴയായതിനാൽ ജെയിനും പ്രവിയും നന്നായി നനഞ്ഞു…..
കുറച്ചു സമയം അവർ ആ മരച്ചുവട്ടിൽ നിന്നു … കുറച്ചു കഴിഞ്ഞപ്പോൾ ശക്തമായ കാറ്റും മഴക്ക് ഒപ്പം എത്തി അതോടെ ആ മരച്ചുവട്ടിൽ നിൽക്കാൻ പറ്റാതെയായി….. കയറി നിൽക്കാൻ പറ്റിയ വേറെ സ്ഥലം അന്വേഷിച്ചു പ്രവിയുടെ മിഴികൾ അവിടെകമാനം അലഞ്ഞു ….. അവസാനം കുറച്ചു മാറി ഉപയോഗ്യശൂന്യമായ റയിൽട്രാക്കിൽ ഒരു പഴയ ട്രെയിന്റെ കുറച്ചു ബോഗികൾ കിടക്കുന്നത് പ്രവിയുടെ മിഴികളിൽ പതിഞ്ഞു….
“”ജെയിൻ … നമുക്ക് അവിടെ കയറി നിന്നാലോ…. “””
പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ ജെയിൻ “”പോകാം “എന്നർത്ഥത്തിൽ തലയാട്ടി…..
അരയടി പൊക്കമുള്ള പച്ചപുല്ലുകൾ മുകളിലൂടെ ജെയിന്റെ കൈയും പിടിച്ചു പ്രവി വേഗത്തിൽ ആ ബോഗിയുടെ അടുത്തേക്ക് നടന്നു …. പ്രവി ആദ്യം ബോഗിയുടെ ചവിട്ടു പടി ചവിട്ടി കയറി …. മുകളിൽ എത്തിയ പ്രവി ജെയിന് പിടിച്ചു കയറാനായി വലതു കൈ നീട്ടി …. പ്രവിയുടെ കൈയിൽ പിടിച്ചു ജെയിൻ പടിയിൽ ചവിട്ടി കയറി ….
“””ഠോ “”””
ജെയിൻ മുകളിൽ എത്തിയ ഉടനെ ഒരു ശക്തമായ ഇടിമിന്നൽ അവർ നേരെത്തെ നിന്നിരുന്ന മരത്തിനടുത്തായി പതിച്ചു ……
ആ ശബ്ദ തരംഗത്തിന്റെ പ്രകമ്പനത്തിൽ ജെയിൻ ഞെട്ടി വിറച്ചു ……
അവൾ “”ഇച്ചായാ…. “”എന്നുറക്കെ നിലവിളിച്ചു കൊണ്ട് പ്രവിയെ ചുറ്റിവരിഞ്ഞു……….. അവളുടെ പേടി കണ്ടു പ്രവി ചെറു പുഞ്ചിരിയോടെ അവളെ തന്നോട് ചേർത്തു
“”ജെയിൻ “””
കുറച്ചു കഴിഞ്ഞപ്പോൾ പ്രവി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു …
ആ വിളിയുടെ മാധുര്യത്തിൽ അവൾ മിഴികൾ പതിയെ തുറന്നു …. പ്രവിയുടെ മുഖത്തേക്ക് നോക്കി ….
“”പേടിച്ചു പോയോ എന്റെ മുത്ത്…. “””
പ്രവി അവളുടെ മിഴികളിൽ നോക്കി പതിയെ ചോദിച്ചു….
അവൾ അതിന് ഉത്തരം എന്ന നിലയിൽ “”ഉം.. “”എന്ന് മൂളിക്കൊണ്ട് മിഴികൾ അടച്ചു കാണിച്ചു ….
“”നിനക്ക് തണലെകാൻ ഞാനുള്ളപ്പോൾ …പേടിയെന്തിന് എൻ പ്രിയ സഖി…. …. “””””
പ്രവി അതും പറഞ്ഞു ജലകണകളാൽ നിറഞ്ഞ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു……..
————————————-
“”ജെയിൻ….. പോകണോടോ ഞാൻ…. “””
റെയിൽവേ പ്ലാറ്റ്‌ഫോംമിലെ ചാരുബെഞ്ചിൽ പ്രവിയെ ചാരി ചെറു മയക്കത്തിലെന്നപോലെ മിഴികൾ അടച്ചിരിക്കുന്ന ജെയിനോട് പ്രവി ചോദിച്ചു….
“”പോയിട്ട് വാ ഇച്ചായ….”””
“”തന്നെ ഇവിടെ ഒറ്റക്ക് ആകിയിട്ട് പോകാൻ തോനുനില്ലല്ലടോ…. “””
“”ഇച്ചായ…നേരത്തെ എല്ലാം സംസാരിച്ചതല്ലേ ഇതേ കുറിച്ച് നമ്മൾ … എനിക്ക് പ്രോമിസും താനതാ പോകാം എന്ന് ….. എന്നിട്ട് ഇപ്പോ….ഒരു അഞ്ചു മാസത്തിന്റെ കാര്യം അല്ലെ ഒള്ളു…. പോയിട്ട് വാ “”
“”അത്രേം നാൾ തന്നെ കാണാതെ … “”
“”എന്താ ഇച്ചായ…ഇച്ചായനു പേടിയുണ്ടോ … ഇച്ചായൻ തിരിച്ചു വരുമ്പോൾ ഞാൻ പോയിട്ടുണ്ടാകും എന്ന് ….. “”
“”ജെയിൻ … മിണ്ടാതെ ഇരിക്കുന്നുണ്ടോ… നീ എവിടേക്കും പോകില്ല…..നിന്നെ ഞാൻ എവിടേക്കും വിടില്ല…. ഇനി ഇതുപോലെ എങ്ങാനും പറഞ്ഞാലുണ്ടല്ലോ….. “””
പ്രവി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് മറു സൈഡിലേക്ക് നോക്കി ഇരുന്നു ….
“”ഹഹ… അപ്പോ അതാണ് കാര്യം …. ഇച്ചായൻ പേടിക്കണ്ടാട്ടൊ ഞാൻ ഇവിടെ തന്നെ ഉണ്ടാകും… മഴ കാത്തിരിക്കുന്ന വേഴാമ്പൽ പക്ഷിയെ പോലെ ഞാൻ ഇച്ചായനെ കാത്തിരിക്കുന്നുണ്ടാകും…… “”””
അവൾ അതും പറഞ്ഞു …. പ്രവിയുടെ കവിളിൽ ചുണ്ടുകൾ കൂർപ്പിച്ചു മുത്തി…..
അവളുടെ സ്നേഹത്തിൽ പ്രവിയുടെ ദേഷ്യം അലിഞ്ഞില്ലാതെ ആയി അവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു….. തുരു തുരെ ഉമ്മകൾ കൊണ്ടു അവളുടെ മുഖം പൊതിഞ്ഞു ….
“”പോകാൻ താല്പര്യം ഉണ്ടായിട്ടല്ല … അവളുടെ നിർബന്ധം …. അവളുടെ വാക്കുകളെ എതിർക്കാൻ സാധിക്കാത്തത് കൊണ്ട് ….. അവളെ ധിക്കരിക്കാൻ കഴിയാത്തത് കൊണ്ട്…… അവളെ ഈ അവസ്ഥയിൽ ഒറ്റക്ക് ആക്കി പോകാൻ മനസ്സ് അനുവദിക്കുന്നില്ല… പക്ഷെ പോയെ പറ്റു എന്നവൾ വാശി പിടിക്കുമ്പോൾ ….. “””
“”””””ഇച്ചായ….ഇച്ചായൻ ഡോക്യുമെന്ററി ചെയ്യാൻ പോയിട്ട് വാ …. ഇച്ചായൻ വന്നിട്ട് നമുക്ക് ഒരുമിച്ചു നാട്ടിലേക്കു പോകാം … അങ്കിളിനോട് നമ്മുടെ കാര്യങ്ങൾ അറിയിക്കാം ….. “””
“””ജെയിൻ … നമുക്ക് നാട്ടിലേക്കു പോയാൽ പോരേ ഡോക്കുമെന്ററി ഞാൻ വേണ്ടാന്നു വെക്കാം ……””””
“”””വേണ്ടാ…. ഞാൻ കാരണം അതു മുടങ്ങരുത്…… “””
“”ജെയിൻ…. നിന്നെ ഈ അവസ്ഥയിൽ … ഞാൻ എങ്ങനാടോ പോകാ…….””””
“”””പോകണം… പോയെ പറ്റു ….. ഞാൻ കാരണം … ഇച്ചായന്റെ കരിയറിൽ ചുവന്ന വരകൾ വീഴാൻ പാടില്ല…. “”””
“”കരിയറിനേക്കാൾ വലുതല്ലേ എനിക്ക് നീ….. “”””
“”ആണോ… എന്നിട്ട് ആണോ ഞാൻ പറഞ്ഞത് അനുസരിക്കാത്തത്… “””
“”””അതു പിന്നെ… ”””””
“””””ഒരു പിന്നെയും ഇല്ല …. മര്യാദക്ക് ഞാൻ പറയുന്ന പോലെ പോയിട്ട് വാ … ഇല്ലേൽ … ഈ ജെയിനെ അറിയാലോ….. “”””
കുറച്ചു മണിക്കൂറുകൾ മുൻപ് നടന്ന സംഭാഷണം പ്രവിയുടെ മനസ്സിൽ ഓടിയെത്തി……..
കുറച്ചു സമയത്തിനകം പ്രവിക്ക് പോകേണ്ട ട്രെയിൻ വന്നു നിന്നു….
“”എന്നാ ഞാൻ പോട്ടെ…. “””
വാതിക്കലിലേക്ക് കയറാൻ പോകുന്നതിനു മുന്ന് പ്രവി ജെയിനോട് പറഞ്ഞു …..
“”പോയിട്ട് വരാം എന്ന് പറയു ഇച്ചായാ…. “””””
ജെയിന്റെ മിഴികൾ ജലകണകകൾ കൊണ്ട് നിറഞ്ഞു….
“”ഇച്ചായ…. “””
ചെറു തേങ്ങലോടെ അവൾ അവനെ വരിഞ്ഞു മുറുകി….
പ്രവിയുടെ കണ്ണുകൾ നിറഞ്ഞു….
കുറച്ചു സമയം അവർ അവിടെ അങ്ങനെ നിന്നു …. ട്രെയിനിന്റെ ചൂളം വിളി കേട്ടപ്പോൾ ….
“”ഒരായുസ്സിന്റെ സ്നേഹം ഒരറ്റ ദിവസം കൊണ്ട് എനിക്ക് നൽകിയില്ലെ എന്റെ ഇച്ചായൻ … എനിക്ക് ഓർത്തിരിക്കാൻ അതുമതി….. “”””””
അവൾ അതും പറഞ്ഞു എത്തി വലിഞ്ഞു പ്രവിയുടെ ചുണ്ടിൽ മുത്തിയിട്ട് പ്രവിയിൽ നിന്നും അടർന്നു മാറി …..
“”പോയിട്ട് വരാം …. “”””
പ്രവി അത്രയും പറഞ്ഞു ചലിച്ചു തുടങ്ങിയ ട്രെയ്നിലേക്ക് കയറി….
കണ്ണെത്താദൂരം എത്തുന്നത് വരെ അവരുടെ മിഴികൾ കോർത്തിരുന്നു…… ട്രെയിനിന്റെ വേഗത കൂടുതോറും പതിയെ പതിയെ പ്രവിയുടെ കണ്ണിൽ നിന്നും അവൾ മാഞ്ഞു പോയി……………..
—————————–
“””ഡിംഗ്…. ഡിംഗ്…. “”സൂര്യനെല്ലി… സൂര്യനെല്ലി….. “”‘
ബെൽ ശബ്ദത്തിനൊപ്പം കിളിയുടെ നാദവും പ്രവിയുടെ കാതുകളിൽ മുഴുകിയപ്പോൾ പ്രവിയുടെ മിഴികൾ താനേ തുറന്നു…….
ഓർമകളിലൂടെ ഒരുപാട് സഞ്ചരിച്ച പ്രവിയുടെ കണ്ണുകൾ ജാലകണകളാൽ നിറഞ്ഞു കവിഞ്ഞിരുന്നു….
നിറഞ്ഞ കലങ്ങിയ മിഴികൾ കൈകൊണ്ടു തുടച്ചു … പ്രവി സീറ്റിൽ നിന്നും എഴുനേറ്റു ……
“””വർഷങ്ങൾക്കു മുൻപ് ജീവിതവും ജീവന്റെ അടയാളങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള യാത്രയുടെ ആരംഭം ഇവിടുന്നയിരുന്നു …… ആ യാത്രയുടെ പൂർത്തീകരണത്തിനായി വീണ്ടും ഇവിടം….. “””””
ബസിൽ നിന്നും ഭൂമിയിലെ മണ്ണിലേക്ക് കാലെടുത്തു വെക്കുമ്പോൾ പ്രവിയുടെ മനസ്സ് മന്ത്രിച്ചു……
മുൻപ് ഒരു തവണ വനിട്ടൊള്ളുയെങ്കിലും ബത്‌ലേഹമിലേക്ക് ഉള്ള വഴിയൊക്കെ പറച്ചുമാറ്റാൻ കഴിയാത്ത വിധം പ്രവിയുടെ മനസിന്റെ ആഴങ്ങളിൽ പതിഞ്ഞിട്ടുണ്ടായിരുന്നു……
ബസ് സ്റ്റോപ്പിനടുത്തുള്ള ചായക്കടയും… ചെറിയ പലവ്യഞ്ജനകടകളും ഒക്കെ ഒരു നോക്ക് വീക്ഷിച്ചിട്ട് ….. പ്രവി മെയിൻ റോഡിലൂടെ പതിയെ നടന്നു …..
കുറച്ചു നടത്തിനൊടുവിൽ….. “”ആൻസ് ബത്‌ലേഹം “” എന്ന് ഒരു ആർച്ചു പോലെ എഴുതിയ ഒരു ഗേറ്റ് നു മുന്നിൽ പ്രവി എത്തിച്ചേർന്നു……
“”ഫെർണാണ്ടസ് സാറിനെ ഒന്നു കാണണമായിരുന്നു…. “””
അവിടത്തെ സെക്യൂരിറ്റിയോട് പ്രവി ആഗമനുദ്ദേശം പറഞ്ഞു…..
അതുകേട്ടപ്പോൾ സെക്യൂരിറ്റി പ്രവിക്ക് ഗേറ്റ് തുറന്നു ഓഫീസ് റൂം ലേക്ക് ഉള്ള വഴി പറഞ്ഞു കൊടുത്തു…..
സെക്യൂരിറ്റി യുടെ നിർദേശം അനുസരിച്ചു പ്രവി അവിടത്തെ ഓഫീസിൽ എത്തിച്ചേർന്നു….
“”ഫെർണാണ്ടസ് സാർ?? …. “””
റിസെപ്ഷനിലെ പെണ്കുട്ടിയോട് പ്രവി ചോദിച്ചു….
“”””സാർ പുറത്തു പോയിരിക്കുകയാണല്ലോ ….. “””
“”ഉം.എപ്പോൾ വരും .. അധികം വൈകുമോ?? …”””
“”അറിയില്ല….കുറച്ചു കഴിയും എന്ന് തോന്നുന്നു….. “””
“””ഉം… അല്ല … ജെനി…. സോറി… ജെന്നിഫർ ഉണ്ടോ?? ….. “””
“”ആ… ജെനി മേം അകത്തുണ്ട്…. “””
“”എനിക്ക് ഒന്നു കാണാൻ പറ്റുമോ…. “””
“”ഒരു മിനിറ്റ് സാർ……. “”” “”സാർ അവിടെ ഇരുന്നോളു…. “”
റിസെപ്ഷൻ ടേബിളിന് മുന്നിലുള്ള കസേരയിലേക്ക് നോക്കി അതും പറഞ്ഞു ആ കുട്ടി റിസ്‌പെഷൻ ഡസ്ക്ന്റെ സൈഡിലെ വാതിൽ വഴി അകത്തേക്ക് കടക്കാൻ ഭാവിച്ചു….
പ്രവി അവളുടെ വാക്കുകൾ കേട്ട് ആ കസേരയിലേക്ക് ഇരുന്നു….
“”സാർ…സോറി..ചോദിക്കാൻ മറന്നു .. ജെനി മേം നോട് ആരു വന്നു ന്നു പറയണം… “”
ആ വാതിൽ തുറന്നു അകത്തു കടക്കാൻ ഭവിച്ച ആ കുട്ടി പെട്ടന്ന് നിന്നു തിരിഞ്ഞു നോക്കികൊണ്ട് പ്രവിയോട് ചോദിച്ചു…
“‘”‘ഓർമ്മത്താളുകളിലെ ഇന്നലകളിൽ കണ്ടുമുട്ടിയ ഒരു ഏട്ടൻ വന്നിട്ടുണ്ടെന്നു പറഞ്ഞാൽ മതി …….. “”””
പ്രവി ചെറു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ …. ചെറു ചിരിയോടേ പറയാം എന്നർത്ഥത്തിൽ മുഖം കാണിച്ചു ആ പെൺകുട്ടി അകത്തേക്ക് പോയി….
പ്രവി കുറച്ചു നേരം അവിടെ ഇരുന്നു ആ ഓഫീസിന്റെ ചുറ്റുപാടും വീക്ഷിച്ചു ….. പ്രവിയുടെ മിഴികൾ അവിടെ അലഞ്ഞു തിരിയുന്നതിനിടയിൽ ആ ഓഫീസിന്റെ ഒരു സൈഡ് ഭിത്തിയിലെ ഒരു വലിയ പെയിന്റിങ്ങിൽ അവന്റെ മിഴികൾ ഉടക്കി നിന്നു….
പ്രവി കസേരയിൽ നിന്നും എഴുനേറ്റു…. ആ പെയ്ന്റിങ്ങിന്റെ അടുത്തേക്ക് നടന്നടുത്തു….
“””അങ്കിൾ …. “”കസേരയിൽ ഇരിക്കുന്ന ഫെർണാണ്ടസ് അങ്കിൾ ന്റെ ഫോട്ടോയിൽ നോക്കികൊണ്ട് പ്രവിയുടെ മനസ്സ് മന്ത്രിച്ചു….. “‘ജെനി…. “””ഫെർണാണ്ടസ് അങ്കിളിന്റെ ഇടത്തെ വശത്തു പുഞ്ചിരിയോടെ വീൽചെയറിൽ ഇരിക്കുന്ന ജെനിയെ കണ്ടപ്പോൾ പ്രവിയുടെ മനസ്സ് മന്ത്രിച്ചു …. അവരുടെ രണ്ടുപേരുടെയും പുറകിൽ ഇരുന്നുകൊണ്ട് അവരുടെ തോളിലൂടെ കൈയിട്ടു അവരുടെ ഇടയിൽ നടുക്കായി രണ്ടു ചെയറിന്റെയും ഒരുമിച്ചു മുട്ടുന്ന ഭാഗത്തായി തലവെച്ചു പുഞ്ചിരിയോടെ അവൾ …… “”” ജെയിൻ “”””……..പ്രവിയുടെ കണ്ണുകൾ ഇറാനായി …. അവളുടെ ആ തിളങ്ങുന്ന കണ്ണുകളിൽ നോക്കി അവൻ കുറച്ചു നേരം നിന്നു…….
“””””ഏട്ടാ….. “””
ജെനിയുടെ ശബ്ദം പ്രവിയുടെ കാതുകളിൽ അലയടിച്ചു….. പ്രവി തിരിഞ്ഞു…..
നിറപുഞ്ചിരിയോടൊപ്പം ജലകണകളാൽ നിറഞ്ഞ മിഴികളുമായി വീൽ ചെയർ ഉരുട്ടി തന്റെ നേരെ വരുന്ന ജെനിയെ അവൻ കണ്ടു ……
ജെനി അവനരുകിൽഎത്തിയപ്പോൾ അവൻ അവൾക്കു മുന്നിൽ മുട്ടുകുത്തി …..
രണ്ടുപേരും ഒന്നും സംസാരിക്കാൻ ആകാതെ കുറച്ചു നിമിഷങ്ങൾ അങ്ങനെ നിന്നു…..
“”ബാർബർ ഷോപ്പ് ഇല്ലാത്ത നാട്ടിൽ ആയിരുന്നു വോ ഇത്രേം കാലം എന്റെ ഏട്ടൻ …. “”””
പ്രവിയുടെ നീളൻ മുടിയിഴകളിൽ കൈ കൊണ്ട് കോതിയിട്ട് ജെനി ചെറു ചിരിയോടെ ചോദിച്ചു ….
ജെനിയുടെ കളിചിരി നിറഞ്ഞ മുഖം ദർശിച്ചപ്പോൾ പ്രവിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു….
അവന്റെ പുഞ്ചിരി കണ്ടപ്പോൾ “”എന്താ “”എന്നർത്ഥത്തിൽ അവൾ അവനെ നോക്കി….
“””എന്റെ പെങ്ങളൂട്ടിയുടെ കൈയിൽ നിന്നും ഒരടിയാ ഈ ഏട്ടൻ പ്രതീക്ഷിച്ചേ…….. “”””
പ്രവി ചെറു ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ജലകണങ്ങൾ നിറഞ്ഞു…..
“”ന്റെ ഏട്ടനെ തലോടാനല്ലതേ തല്ലാൻ ഏട്ടന്റെ പെങ്ങളൂട്ടിക്ക് ആവുമോ… “””
അവളതും പറഞ്ഞു പ്രവിയുടെ തോളിലേക്ക് തലചായ്ച്ചു……
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി …. അവളുടെ സ്നേഹത്തിനു മുന്നിൽ പ്രവിയുടെ കണ്ണുകളും നിറഞ്ഞു ….
“”എന്തിനായിരുന്നു ഏട്ടാ ഈ ഒളിച്ചോട്ടം … ഞങ്ങളെ ഒക്കെ ഉപേക്ഷിച്ചു ഇങ്ങനെ ഒരു യാത്ര വേണമായിരുന്നുവോ….. “””
പ്രവിയിൽ നിന്നും അകന്നു മാറി കൊണ്ട് ജെനി ചോദിച്ചു…..
ജെനിയുടെ ചോദ്യത്തിന് ഉത്തരം പറയാതെ പ്രവി ചെറു ചിരി മുഖത്ത് വരുത്തിക്കൊണ്ട് ജെനിയുടെ നിറഞ്ഞകണ്ണുകൾ തുടച്ചു മാറ്റി….
“”സുഖമാണോ എന്റെ പെങ്ങളൂട്ടിക്ക് “”””
പ്രവിയുടെ ചോദ്യത്തിന് “”ഉം… “‘എന്ന് മൂളി കൊണ്ട് അവൾ തലയാട്ടി….
അവളുടെ മൂളലിനു പകരമെന്നനിലയിൽ അവൻ അവൾക്കു ഒരു പുഞ്ചിരി സമ്മാനിച്ചു……
“”എവിടെയായിരുന്നു ഏട്ടാ ഇത്രയും കാലം….. “”
“”””യാത്രയിൽ ആയിരുന്നു ….. ജീവിതാർത്ഥം തേടിയുള്ള യാത്രയിൽ…. “”””
“””ഉം…. “”
ആ സംഭാഷണത്തിനു ശേഷം കുറച്ചു നിമിഷങ്ങളിൽ അവരുടെ ഇടയിൽ മൗനം നിറഞ്ഞു നിന്നു….
ആ മൗനത്തിനു വിരാമം ഇട്ടു കൊണ്ട് ജെനി…. “”ഏട്ടാ… “”എന്ന് ചെറു ശബ്ദത്തിൽ വിളിച്ചു ….
അവളുടെ വിളി കേട്ടോണം അവൻ അവളെ നോക്കി ….
“”ഏട്ടന് കാണണ്ടേ അവളെ…. “””
ജെനിയുടെ വാക്കുകൾക്ക് “”ഉം..കാണണം .. “”എന്നർത്ഥത്തിൽ തലയാട്ടി കൊണ്ട് അവൻ അവളുടെ മുന്നിൽ നിന്നും എഴുനേറ്റു….
“”പോകാം…. “””
ജെനിയുടെ വീൽചെയറിന്റെ പിടികളിൽ കൈ പതിപ്പിച്ചു കൊണ്ട് പ്രവി പറഞ്ഞു…
അതിനവൾ “”പോകാം… “”എന്നർത്ഥത്തിൽ തലയാട്ടി…..
“”അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും അവളുടെ മുന്നിലേക്ക് ….എന്റെ ജീവന്റെ പാതിയുടെ മുന്നിലേക്ക് ….. എന്റെ കൃസൃതികുടുക്കയുടെ മുന്നിലേക്ക് ….. എന്റെ ജെയിനിലേക്ക്….. “””””
പ്രവിയുടെ മനസ്സ് മന്ത്രിച്ചു….
വീൽ ചെയർ മുന്നോട്ടു സഞ്ചരിക്കും തോറും പ്രവിയുടെ മനസ്സ് വർഷങ്ങൾക്കു പുറകോട്ടേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു……
“”ജെയിന്റെ കഴുത്തിൽ പ്രവി മിന്ന് അണിഞ്ഞ ദിവസം….അവരുടെ മനസും ശരീരവും തമ്മിൽ ഒന്നായ ദിവസം….. അവളുടെ സ്നേഹത്തിൽ പ്രവി ലയിച്ചു ചേർന്ന ദിവസം ….. “”””
അന്ന് …. അധികം വൈകാതെ തിരിച്ചെത്താം എന്ന് ജെയിനോട് വാക്ക് പറഞ്ഞ് ട്രെയിനിൽ കയറി യാത്രപറഞ്ഞുപോയ പ്രവി തിരിച്ചു ബാംഗ്ലൂർ വരുന്നത് ഒൻപതു മാസങ്ങൾ ക്ക് ശേഷം ആണ്……
ഡോക്കുമെന്ററിയുടെ ആദ്യ രണ്ടുമാസങ്ങളിൽ പ്രവി ജെയ്ന് കത്തുകൾ അയച്ചിരുന്നു …. പിന്നെ ഫോൺ ചെയ്യാൻ പറ്റുന്ന സാഹചര്യത്തിൽ അവളെ വിളിക്കാനും അവൻ ശ്രമിച്ചു…. പക്ഷെ പിന്നിടുള്ള മാസങ്ങളിൽ അവനു അവളെ കോൺടാക്ട് ചെയ്യാനോ അവൾക്ക് കത്തുകൾ അയക്കനോ കഴിയാതെ പോയി…. അവനെ കുറ്റം പറയാൻ പറ്റില്ല അതിനുള്ള സാഹചര്യം ആ വനാന്തരങ്ങളിൽ ഇല്ലാതെ പോയി… അങ്ങനെ മൂന്നു മാസം എങ്ങനെ യൊക്കെ കടന്നു പോയി … അവളെ കാണാനുള്ള തിടുക്കത്തിൽ പ്രവി ഡോക്കുമെന്ററി അഞ്ചു മാസം കൊണ്ട് കപ്ലീറ്റ് ആക്കി….. അങ്ങനെ തിരിച്ചു വരാൻ ഇരിക്കുന്ന സമയത്താണ് പ്രവിയുടെ ഗ്രൂപ്പിനു നേരെ തീവ്രവാദിആക്രമണം ഉണ്ടാകുന്നത് …. പ്രവിയെയും പ്രവിയുടെ കൂടെയുള്ളവരെയും അവർ തടവിലാക്കി….. പ്രവിയെം കൂട്ടരേം കാണാനില്ല എന്ന വാർത്ത ഗവണ്മെന്റ്ന്റെ ഇടപെടൽ മൂലം അധികം ആരും അറിയാതെ പോയി …… രാപകലുകൾ അറിയാത്ത ദിനങ്ങൾ …. അവരുടെ താവളങ്ങളിൽ പ്രവിയും കൂട്ടരും … മാസങ്ങൾ കഴിഞ്ഞു …. ഗവണ്മെന്റ്ന്റെ രഹസ്യഅന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരത്തെ തുടർന്ന് പ്രവിയെ കൂട്ടരേം തടവിലാക്കിയ ഒളിസങ്കേതത്തിനു നേരെ ഒരു കമാന്റോ ഓപ്പറേഷൻ…. അതിലൂടെ പ്രവിയും കൂട്ടരും പുറംലോകം കണ്ടു…””‘
“”തീവ്രവാദികളുടെ പീഡനങ്ങളിൽ പ്രവിയെ തളരാതെ പിടിച്ചു നിർത്തിയത് ജെയിനെ കാണണം എന്നുള്ള ചിന്തയാണ്… അതിനാൽ തന്നെ അവിടെന്നു രക്ഷപെട്ട അവൻ ആദ്യം എത്തിയത് ബാംഗ്ലൂരിലേ അവളുടെ ഹോസ്റ്റലിൽ ആയിരുന്നു….. പക്ഷെ ആ ഹോസ്റ്റലിൽ അവൾ ഉണ്ടായിരുന്നില്ല ….. അവൾ മാസങ്ങൾക്കു മുൻപ് കോഴ്സ് നിർത്തി നാട്ടിലേക്ക് പോയെന്നു മാത്രം അവിടെന്നു അറിയാൻ കഴിഞ്ഞു…. പുതിയ വാർഡൻ ആയതോണ്ട് എന്താ കാര്യമെന്നു പോലും അറിയാൻ പ്രവിക്ക് കഴിഞ്ഞില്ല…..പ്രവി അതറിഞ്ഞപ്പോൾ തന്നെ നാട്ടിലേക്കു വണ്ടി കയറി… നാട്ടിലെത്തിയ പ്രവി വീട്ന്റെ താക്കോൽ വേലു ഏട്ടനെ ഏല്പിച്ചു ഒരാളെ കാണാൻ പോകുക ആണെന്ന് മാത്രം പറഞ്ഞു സൂര്യനെല്ലിക്ക് ബസ് കയറി….. “””””
“”സൂര്യനെല്ലിയിൽ ബസ് ഇറങ്ങിയ പ്രവിക്ക് … “”ആൻസ് ബത്‌ലേഹം “”എന്ന് മുഴുവൻ ചോദിക്കുന്നതിനു മുന്നേ””ദേ ആ കാണുന്ന ആളുകളുടെ പുറകെ പൊക്കൊളു അവർ അങ്ങോട്ടേക്കാ… “”എന്ന് കടക്കാരന്റെ പക്കൽ നിന്നും ഉത്തരം ലഭിച്ചു….
പ്രവി അവരുടെ പുറകെ നടന്നു …. കുറച്ചു നടത്തിനിടുവിൽ വഴിയരികിൽ അങ്ങിങ്ങായി കുറച്ചു കാറുകൾ നിർത്തിയിട്ടിയിരിക്കുന്നത് പ്രവിയുടെ ശ്രദ്ധയിൽ പെട്ടു …. പിന്നെ അവിടിവിടെയായി ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും….
പ്രവിയുടെ മുന്നിൽ നടക്കുന്നവരുടെ എണ്ണം കൂടിവരുന്നത് പോലെ പ്രവിക്ക് തോന്നി …. പ്രവി വീണ്ടും മുന്നോട്ടു സഞ്ചരിച്ചു …. പ്രവിയുടെ മുന്നിൽ ആൻസ് ബത്‌ലേഹമിന്റെ ആർച്ചു പ്രത്യക്ഷപെട്ടു …. പ്രവിയുടെ മുന്നിൽ ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വന്നു … ബത്‌ലേഹം മിന്റെ കവാടം എത്തുന്നതിനു മുന്നേ നിലവിളിയുടെ മണി മുഴക്കം മുഴുക്കികൊണ്ട് ഒരു ആംബുലൻസ് പ്രവിക്കരികിലൂടെ കടന്നു പോയി …
ആ ആംബുലൻസ് കുറച്ചു മുന്നോട്ടു സഞ്ചരിച്ചിട്ട് ഒന്നു നിർത്തി പുറകോട്ടേക്ക് എടുത്ത് കൊണ്ട് ബത്‌ലേഹം ന്റെ കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു ……
അവിടെവിടെയായി തിങ്ങി നിറഞ്ഞു നിൽക്കുന്ന എല്ലാ ജനങ്ങളുടെ മുഖത്തും വിഷാദഭാവം നിറഞ്ഞിരുന്നു…. ആൻസ് ബെത്ലെഹിമിന്റെ ആർച്ചിൽ കെട്ടിയ കറുത്ത കൊടിയും പ്രവിയുടെ മിഴികളിൽ നിറഞ്ഞു നിന്നു ….
പ്രവിയുടെ നടത്തത്തിനു വേഗത കുറഞ്ഞു വന്നു …..
തിങ്ങി നിറഞ്ഞ ജനങ്ങൾക്ക് അരികിലൂടെ ആ ആംബുലൻസിനോട് ചേർന്നു പ്രവി ആംബുലൻസിന്റെ പുറകിലെ ഒരു സൈഡിലായി എത്തി…..
മൂന്നാലു പേർ ചേർന്നു ആംബുലൻസിനു ഉള്ളിൽ നിന്നും ഒരു ചില്ലു കൂടാരം ഇറക്കി ജനമദ്ധ്യത്തിൽ പൂക്കൾ കൊണ്ടലങ്കരിച്ച ചുവന്നപരവതാനിയിൽ കൊണ്ടുവച്ചു…… ആ ചില്ലു കൂടാരത്തിനു പുറകെ ആംബുലൻസിൽ നിന്നും വീൽചെയറിൽ കരഞ്ഞു തളർന്ന കണ്ണുകളുമായി ജെനിയും അവളുടെ അങ്കിളും ഇറങ്ങി ആ ചില്ലു കൂടാരത്തിനു അരികിലായി നിന്നു ……
“”പ്രിയ ജെയിന് പ്രണാമങ്ങളോടെ വിട “”””
എന്ന കുറിപ്പോടെയുള്ള ജെയിന്റെ ചിരിച്ച മുഖം ആ ചില്ല് കൂടാരത്തിനു മുന്നിലായി കണ്ടതോടെ പ്രവിയുടെ സകല നാഡീഞെരമ്പുകളും നിഛലമായി കഴിഞ്ഞിരുന്നു ….. പ്രവി നിറകണ്ണുകളോടെ അവൾക്കരികിലേക്ക് നടന്നടുക്കാനാവാതെ ആ ആംബുലൻസിനരുകിൽ മുട്ടുകുത്തി………
ജെയിനെ കാണാനുള്ള ആളുകളുടെ തിക്കും തിരക്കും…. ബത്‌ലേഹെമിലെ അന്തേയിവാസികളുടെ കൂട്ടനിലവിളികളോ….. ഒന്നും പ്രവിയുടെ കാതുകളിലോ മിഴികളിലോ പതിഞ്ഞത് പോലുമില്ല …… അവന്റെ മിഴികളിൽ ജെയിന്റെ ചിരിച്ച മുഖം മാത്രമായിരുന്നു…….. അവന്റെ കാതുകളിൽ അവളുടെ കൊഞ്ചൽ നിറഞ്ഞ “”മാഷേ “”എന്നുള്ള വിളിയും…… പ്രവിയുടെ ലോകം അതായിരുന്നു…..
ജെയിനെ… അടക്കാനായി എടുത്തോണ്ട് പോയപ്പോഴും അവളെ ഒരു നോക്ക് കാണന്നോ അവൾക്ക് അവസാനചുംബനം നൽകാനോ പ്രവി ശ്രമിച്ചില്ല …. ആർക്കും മുഖം നൽകാതെ നാട്ടുകാരിൽ ഒരാളായി പ്രവി അവരുടെ ഇടയിലൂടെ അവളുടെ അമ്മയുടെ കുഴിമാടത്തിനരുകിൽ അവൾക്കായി കുത്തിയ കുഴിക്ക് അരികിൽ എത്തിച്ചേർന്നു ….
കുറച്ചു നേരത്തെ പാർത്ഥനകൾക്കും അടക്കിന്റെ കർമങ്ങൾക്കും ശേഷം അവളുടെ ശവമഞ്ചൽ കയറു കെട്ടി കുഴിയിലേക്ക് ഇറക്കി …. അവിടെ നിന്നവരെലാം ഒരുപിടി മണ്ണുവാരി അവളുടെ ശവമഞ്ചലിന് മുകളിൽ ഇട്ടു…. നിമിഷങ്ങൾക്കകം അവളുടെ മഞ്ചലിനു മുകളിൽ മണ്ണ് നിറഞ്ഞു ….. ജെയിൻ … അവൾ എന്നെന്നേക്കുമായി ഈ ഭൂമി വിട്ടകനിരിക്കുന്നു…….
സമയം കടന്നുപോയി അവളുടെ കുഴിമാടത്തിന് അരികിൽ ഉണ്ടായിരുന്ന ഓരോരുത്തരായി പിരിഞ്ഞു പോയി ….. അവസാനം കരഞ്ഞു തളർന്ന കണ്ണുകളുമായി വീൽചെയറിൽ ഇരിക്കുന്ന ജെനിയെം കൊണ്ട് അങ്കിൾ നടന്നു പോകുന്നത് ആ മലമുകളിലെ കുറ്റികാട്ടിൽ ആർക്കും മുഖം കൊടുക്കാതെ നിന്ന പ്രവി കണ്ടു….
“”””””ജെയിൻ….. നിന്നെ തേടിയുള്ള എന്റെ യാത്ര പരിസമാപ്തിയിൽ എത്തിയിരിക്കുന്നു……. എത്രയെത്ര രാപ്പകലുകൾ നിന്നെ തേടി എന്റെ മനസലഞ്ഞു…… അവസാനം ഇങ്ങനെയൊരു കൂടിക്കാഴ്ച്ചക്കായിരുന്നുവോ….. നമ്മൾ സ്നേഹിച്ചത്…… “”‘”””
ജെയിന്റെ കുഴിമാടത്തിന്നു ഒപ്പം കിടന്നു ആ മണൽതിട്ടയെ കെട്ടിപിടിച്ചുകൊണ്ട് പ്രവിയതുപറഞ്ഞപ്പോൾ പ്രവിയുടെ വാക്കുകൾക്ക് കണ്ണീരിന്റെ ചുവയുണ്ടായിരുന്നു ……..
——————————
“”ഏട്ടാ…. ഈ വഴിയാ… “””
ജെനിയുടെ ശബ്ദമാണ് പ്രവിയെ ഓർമ്മകളിൽ നിന്നും തിരികെയെത്തിച്ചത്…
വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും നിറഞ്ഞ മലമുകളിലെ കാട്ടു വഴിയിലൂടെ പ്രവി ആ വീൽചെയർ ഉന്തി …..
കുറച്ചു നടത്തിനൊടുവിൽ പ്രവിയുടെ കണ്ണിൽ പതിഞ്ഞു രണ്ടു കല്ലറകൾ ….. ഒന്നു ആൻ ന്റെയും മറ്റൊന്നു തന്റെ പ്രിയസഖിയുടെയും……
പ്രവി ജെനിയെം കൂട്ടി ജെയിന്റെ കല്ലറക്ക് മുന്നിൽ എത്തിച്ചേർന്നു …..
കറുത്ത ഗ്രാനെറ്റിൽ തീർത്ത ആ കല്ലറക്ക് കുരിശിന്റെ ഭാഗത്തായി തിളങ്ങുന്ന ഗ്രാനെറ്റിൽ ജെയിന്റെ ചിരിക്കുന്ന മുഖം കൊത്തിവെച്ചിരുന്നു…..
“”””ഒരിക്കലും തിരിച്ചു വരണം എന്ന് കരുതിയതല്ല ഇവിടേക്ക് … അന്ന് നിന്നോട് യാത്രപറഞ്ഞു പോകുമ്പോൾ മനസ്സിൽ ഉറപ്പിച്ചതാ നിന്നെ കാണാനായി നിന്റെ ലോകത്തിലേക്കുള്ള യാത്ര….. പലവട്ടം അതിനായി ശ്രമിച്ചു …. പക്ഷെ എന്റെ നിഴലായി അദൃശ്യയായി എന്നോടൊപ്പം നിന്നുകൊണ്ട് എന്നെ നീ അതിൽ നിന്നും ഒക്കെ പിന്തിരിപ്പിച്ചു……
എന്തിനുവേണ്ടിയായിരുന്നു ജെയിൻ അതൊക്കെ??? …… “””
കല്ലറക്ക് മുന്നിൽ നിന്നുകൊണ്ട് പ്രവിയുടെ മനസ്സ് ജെയിനോട് ചോദിച്ചു…. അതിന് ഉത്തരമെന്നനിലയിൽ പ്രവിയുടെ മനസ്സിൽ വിരിഞ്ഞത് “”അതൊക്കെ വഴിയേ മനസിലാകും മാഷേ “”എന്നരീതിയിൽ പുഞ്ചിരിയോടെ നിൽക്കുന്ന ജെയിന്റെ രൂപമായിരുന്നു…….
“””ഏട്ടാ… “””
ജെനിയുടെ ശബ്ദതരംഗങ്ങൾ കാതിൽ അലയടിച്ചപ്പോൾ പ്രവി ജെനിയെ നോക്കി…..
“”ഏട്ടന് അറിയായിരുന്നല്ലേ ജെയിന്റെ അസുഖത്തെ കുറിച്ചു,, “””
“””ഉം…. “” പ്രവിക്ക് ഒന്നു മൂളാൻ മാത്രമേ കഴിഞ്ഞൊള്ളു ….
‘””എന്നിട്ട് എന്താ ഏട്ടാ അവളെ ഒറ്റക്ക് ആക്കി പോയെ….. “””
“”അവൾ എല്ലാം എന്നോട് പറഞ്ഞിരുന്നു …. അവളുടെ എപ്പോ വേണേലും നിൽക്കാവുന്ന ഹാർട്ടിനെ കുറിച്ചും …. അവളുടെ ജീവൻ നിലനിർത്താനുള്ള ഒരു ചികിത്സയും ഇല്ല എന്നതിനെ കുറിച്ചും ….. അതു അറിഞ്ഞേ പിന്നെ ഞാൻ കരുതിയതാ ഒരു നിമിഷം പോലും അവളെ വിട്ട് നിൽക്കില്ല എന്ന് ….. പക്ഷെ ഡോക്കുമെന്ററി എടുക്കാൻ പോയില്ലേൽ പിന്നെ “”ഇച്ചായൻ ഒരിക്കലും എന്നെ കാണില്ല””…എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് അവളുടെ വാക്കുകൾ നിരസിക്കാൻ ആയില്ല….അവളെ വിഷമിപ്പിക്കാനും തോന്നിയില്ല … അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്നുമാത്രമേ അപ്പോ ചിന്തിച്ചോള്ളൂ…… പിന്നെ ഞാൻ കരുതിയില്ല അവൾ ഇത്ര പെട്ടന്ന് എന്നെ വിട്ട് പോകുമെന്ന്….. അല്ലേലും നമ്മൾ സ്നേഹിക്കുന്നവർക്ക് എത്ര വലിയ രോഗത്തിന് അടിമയാണേലും അവർ പെട്ടന്ന് നമ്മളെ വിട്ടു പോകില്ല എന്നല്ലേ നമ്മൾ ചിന്തിക്കു…..പക്ഷെ അവൾ പോയി എന്നെന്നേക്കുമായി….. .””””
അതു പറയുമ്പോൾ പ്രവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു……..
“”ഉം… ഏട്ടാ … അവൾ അങ്ങനെ പെട്ടന്ന് പോകില്ലായിരുന്നു …. അവൾക്കു ഒരു ഓപ്ഷൻ ഉണ്ടായിരുന്നു ഡോക്ടർ മാർ കുറേ പറഞ്ഞതാ … പക്ഷെ അവൾ കേട്ടില്ല…… “””
ജെനിയുടെ വാക്കുകൾ കേട്ടപ്പോൾ “”ഓപ്‌ഷനോ…. എന്താ ജെനി എന്താ എനിക്ക് മനസിലായില്ല “”””” എന്ന് ചോദിച്ചു കൊണ്ട് പ്രവി ജെനിയെ നോക്കി….
“”ഉം . പറയാം “”എന്നർത്ഥത്തിൽ ജെനി മുഖം കാണിച്ചു…
ജെനിയുടെ വാക്കുകൾ കേൾക്കാനായി പ്രവി കാതോർത്തുനിന്നു
“”ഏട്ടൻ അവളുടെ കഴുത്തിൽ മിന്ന് അണിയിച്ചു കഴിഞ്ഞു മൂന്നുമാസങ്ങൾക്ക് ശേഷം…ജെയിൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് പറഞ്ഞു അവളുടെ ഹോസ്പിറ്റലിൽ നിന്നും ഞങ്ങൾക്ക് വന്ന കോൾ….. അങ്ങനെ ആണ് ഞങ്ങൾ അവൾ കിടക്കുന്ന ഹോസ്പിറ്റലിൽ പോകുന്നത് …… അവിടെ വെച്ച് അറിയാൻ കഴിഞ്ഞു അവളുടെ അസുഖ ത്തെ കുറിച്ചും അവളുടെ വയറ്റിൽ………. “”‘
ജെനിയുടെ വാക്കുകൾ നിന്നു….. പ്രവിയുടെ പുറകിൽ ആരേയോ കണ്ടപോലെയുള്ള ജെനിയുടെ നോട്ടം പ്രവി ശ്രദ്ധിച്ചു……
“””””മാഷേ “””
ഒരു കുഞ്ഞ് നാദം പ്രവിയുടെ കാതുകളിൽ അലയടിച്ചു….
പ്രവി ആ ശബ്ദത്തിന്റെ ഉടമയെ തേടി തിരിഞ്ഞു …… മുന്നിൽ നിൽക്കുന്ന അങ്കിളിന്റെ രൂപം പ്രവിയുടെ കണ്ണുകൾ ഒപ്പിയെടുത്തു …. പ്രവി ചെറു പുഞ്ചിരി അങ്കിളിനായി സമ്മാനിച്ചു…… “”അങ്കിളിന്റെ ശബ്ദമല്ലല്ലോ താൻ കേട്ടത്…. “”പ്രവിയുടെ മനസ്സ് മന്ത്രിച്ചു ….
പ്രവിയുടെ മനസ്സ് മനസിലാക്കിയ അങ്കിൾ പ്രവിയോട് താഴേക്കു നോക്കാനായി കണ്ണു കാണിച്ചു….
പ്രവിയുടെ മിഴികൾ താഴേക്കു ചലിച്ചു …… ഒരു നിമിഷം പ്രവി നിഛലമായി ….. മൂന്നാല് വയസ്സ് തോന്നിക്കുന്ന ഒരു സുന്ദരി പെൺകുട്ടി തനിക്ക് മുന്നിൽ തനിക്കു നേരെ ഒരു റോസാപ്പൂബൊക്ക നീട്ടി കൊണ്ട് നിൽക്കുന്നത് പ്രവിയുടെ മിഴികളിൽ പതിഞ്ഞു …… ആ കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയ പ്രവിയുടെ വായിൽ നിന്നും പ്രവി അറിയാതെ തന്നെ “”ജെയിൻ “”എന്നപേര് ഉച്ചരിച്ചു…..
“”ജെയിൻ അല്ല … ജാൻവി…. “””
അങ്കിളിന്റെ ശബ്ദം പ്രവിയുടെ കാതിൽ അലയടിച്ചു……
പ്രവി മനസിലാകാതെ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി … “”അതെ ജെയിന്റെ അതെ കണ്ണുകൾ … അവളുടെ അതെ മുഖച്ഛായ….. “””പ്രവി മനസ്സിൽ പറഞ്ഞതാണേലും പ്രവിയുടെ ചുണ്ടുകളുടെ അനക്കത്താൽ ചെറു ശബ്ദത്തിൽ ആ വാക്കുകൾ അവിടെ അലയടിച്ചു …..
“”മുഖച്ഛായ മാത്രമല്ല….. അവളുടെ രക്തംമാ ജാൻവി…. ജെയിന്റെ…. അല്ല …. നിന്റെയും ജെയിന്റെയും മോള്….. ജാൻവി….. “”””
അങ്കിളിന്റെ വാക്കുകൾ പ്രവിയുടെ നെഞ്ചിൽ ആണ് പതിച്ചത്….
“”എന്റെ മോളോ….. “””
“””അതെ ഏട്ടാ… ഏട്ടന്റെയും എന്റെ ജെയിന്റെയും മോളാ അവൾ…… “””
ജെനിയുടെ വാക്കുകൾ കേട്ടപ്പോൾ ജെനിയുടെ നേരെ പ്രവി നോക്കി …
“”ഒരു കുഞ്ഞിന് ജീവൻ നൽകിയിട്ടാ അവൾ നമ്മളെ വിട്ടു പിരിഞ്ഞേ.. “”‘
“‘അപ്പോ ഇതിനായിരുന്നുലെ ഇത്രേം കാലം എന്നെ നീ സംരക്ഷിച്ചു നിർത്തിയെ… “””
ജെയിന്റെ കല്ലറയിലേക്ക് നോക്കി പ്രവി പറഞ്ഞപ്പോൾ അവളുടെ കല്ലറയിൽ കൊത്തിയ ചിത്രത്തിന് പുഞ്ചിരിയുടെ അഴകായിരുന്നു…..
“”മാഷേ… ഇതൊന്നു വാനിച്ചേ…. എനിച്ചു കൈ വേനിച്ചുനു…. “””
ജാൻവിയുടെ കിളി കൊഞ്ചൽ കേട്ട് പ്രവി അവളുടെ നേരെ നോക്കി …. പ്രവിക്ക് സന്തോഷം അടക്കാനായില്ല ….. ആദ്യമായി ജെയിനെ കണ്ടത് പ്രവിയുടെ മനസിലേക്ക് ഓടിയെത്തി ….ജെയിൻ ചായ കപ്പും നീട്ടി കൈ വേദനിക്കുന്നു എന്ന് പറഞ്ഞു നിൽക്കുന്ന രംഗം ആണ് ജാൻവി മോള് തനിക്ക് നേരെ റോസാപ്പൂ ബൊക്ക നീട്ടി നിൽക്കുമ്പോൾ പ്രവിക്ക് തോന്നിയത്….
പ്രവിയുടെ മുഖം സന്തോഷത്താൽ വിടർന്നു …. പ്രവി വേഗം തന്നെ ജാൻവിയെ എടുത്തുയർത്തി…..
“”ഇങ്ങനെ ഒരു മോളു അച്ഛനെ കാത്തിരിക്കുന്നത് അറിഞ്ഞില്ലല്ലോ ഈ അച്ഛൻ…. “””” എന്നുപറഞ്ഞുകൊണ്ട് പ്രവി അവളുടെ കവിളിലും മുഖത്തും തുരുതുരെ ഉമ്മ വെച്ചു ഒരച്ഛന്റെ സ്നേഹം അവളെ അറിയിച്ചു…..
ജാൻവി ഒന്നും മനസിലാകാതെ പ്രവിയുടെ കൈകുളിൽ ഇരുന്നു….
“”ജാൻവി മോളെ ഇതാണ് അച്ചാച്ചൻ പറയാറുള്ള മോളുടെ പപ്പ……. “””
അങ്കിൾ ജാൻവിയോട് പറഞ്ഞു ….
അവൾ അങ്കിളിനെ നോക്കി നുണക്കുഴി കാട്ടി പുഞ്ചിരിച്ചിട്ട് പ്രവിയുടെ മുഖത്തേക്ക് കുറച്ചു നേരം സൂക്ഷിച്ചു നോക്കി … ചെറുപുഞ്ചിരിയോടെ അവൾ പ്രവിയുടെ കവിളിൽ ചുണ്ടുചേർത്തു കുഞ്ഞിപ്പല്ലുകൾ കൊണ്ട് പ്രവിയുടെ കവിളിൽ വാച്ചിന്റെ ചിത്രം പതിപ്പിച്ചു…. എന്നിട്ട് കുണുങ്ങി ചിരിച്ചുഅവൾ ……
പ്രവിക്കതൊരു സുഖമുള്ള വേദനയായിരുന്നു….
“”അവൾക്കു സ്നേഹം കൂടുമ്പോൾ ഇങ്ങനെയാ ഏട്ട അവൾ ….. “””
ജെനിയുടെ വാക്കുകൾ പ്രവിയിൽ ഉണ്ടായ സന്തോഷത്തിനു ആക്കം കൂട്ടി ….. സന്തോഷം കൊണ്ട് പ്രവിയുടെ കണ്ണുകൾ നിറഞ്ഞു….
പ്രവി ജാൻവിയെ എടുത്തു കൊണ്ട് തന്നെ നിന്നു …
“”””‘മോനെ….. “””
പ്രവിയുടെ തോളിൽ അങ്കിൾ കൈവെച്ചു….
“”അങ്കിൾ ഞാൻ…. “””
“”ഒന്നും പറയേണ്ട ഞങ്ങൾക്ക് മനസിലാകും നിന്റെ മനസ്സ്….. നീ വരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു …….ജെയിൻ അവസാനമായി പറഞ്ഞതും അതാണ് ….. ഇച്ചായൻ വരുമ്പോൾ എന്റെ കുഞ്ഞിനെ ഇച്ചായനെ ഏൽപ്പിക്കണം എന്ന് ….. അവളുടെ ജീവൻ ആണിത്…. ഡോക്ടർ മാർ എത്ര പറഞ്ഞിട്ടും അവളുടെ ജീവനു ആപത്താണെന്നു പോലും പറഞ്ഞിട്ടും കുഞ്ഞിനെ അവൾ ഒഴിവാക്കിയില്ല….., “””
അങ്കിൾ പറഞ്ഞു നിർത്തി….
“”””ഏട്ടാ….. “”
ജെനിയുടെ ശബ്ദം കേട്ടപ്പോൾ അവൻ അവൾക്കു നേരെ നോക്കി … അപ്പോ ജെനി ഒരു മടക്കിയ പേപ്പർ പ്രവിക്ക് നേരെ നീട്ടി … “”അവൾ ലേബർ റൂമിൽ കയറുന്നതിനു മുൻപ് എന്നെ ഏല്പിച്ചതാ ഏട്ടന്റെ കൈയിൽ നൽകാനായി….. “” ജെനി പറഞ്ഞു…..
പ്രവി അതു ഒരു കൈയാൽ വാങ്ങിച്ചു നിവർത്തി വായിച്ചു….
“”””ഇച്ചായൻ എനിക്ക് തന്ന സ്നേഹം തിരിച്ചു നൽകാനുള്ള ആയുസ്സ് ഈ ജന്മം എനിക്ക് ദൈവം വിധിച്ചിട്ടില്ല പക്ഷെ ഇച്ചായന്റെ സ്നേഹത്തിൽ ലയിക്കാനും ഇച്ചായനെ സ്നേഹിച്ചു കൊല്ലാനും ഞാൻ വരും ഇച്ചായന്റെ കുട്ടി കുറുമ്പിയായി…. “”’
ജെയിന്റെ വാക്കുകൾ ….. പ്രവിയുടെ കണ്ണുകൾ ഇറാനാക്കി …..
പ്രവി ജാൻവിയെ എടുത്തു കൊണ്ട് തന്നെ കല്ലറക്കു മുന്നിൽ മുട്ടുകുത്തി ….. കല്ലറക്ക് മുകളിൽ ജാൻവിയെ കൊണ്ട് ആ റോസാപൂബൊക്ക പ്രവി വെപ്പിച്ചു….
“””‘ഒരായിരം സ്നേഹപുഷ്പങ്ങൾ ബാക്കിയാക്കി എന്നിൽ നിന്നും മാഞ്ഞുപോയ എൻ പ്രണയപുഷ്പമേ…… ഇനിയുള്ള നാളുകളിൽ നിന്നിലെ ഇതളുകൾ കൊഴിയാതെ കാത്തുസൂക്ഷിക്കാൻ നമ്മുടെ കുട്ടി കുറുമ്പിക്ക് കൂട്ടായി നിന്റെ ഇച്ചായനും…… “”””
——————————-
കുറച്ചു ഏറെ വർഷങ്ങൾക്ക് ശേഷം…….
“””ലേഡീസ് ആൻഡ് ജെന്റിൽമാൻ “””
അവതാരകിയുടെ ശബ്ദ തരംഗങ്ങൾ ആ സ്റ്റേജ് മുഴുവൻ മുഴുകി കേട്ടു….
“”നിങ്ങൾ ഏവരും പ്രതിക്ഷയോടെ കാത്തിരുന്ന മൂഹൂർത്തത്തിലേക്കാണ് നമ്മൾ അടുത്തതായി കടക്കാൻ പോകുന്നത് ….. ഇന്നലകളിലെ വസന്തകാലം എന്ന അപൂർവ രചനയിലൂടെ ഈ വർഷത്തെ കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം കരസ്ഥമാക്കിയ നമ്മുടെ എല്ലാവരുടെയും പ്രിയങ്കരിയും നമ്മുടെ കുട്ടികുറുമ്പിയുമായ ജാൻവി ജെയിനെ ഞാൻ ഈവേദിയിലേക്ക് പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ഹാർദ്ദവമായി ക്ഷണിക്കുന്നു….. “””
“”ജാൻവി പ്ലീസ് കം ഓൺ ദ സ്റ്റേജ്… “”””
ആ ഓഡിറ്റോറിയത്തിലെ ജനരവങ്ങളുടെ കൈയടികളുടെ അകമ്പടിയോടെ ജാൻവി ആ സ്റ്റേജിലേക്ക് നടന്നു കയറി …..
അധികം വൈകാതെ ജാൻവി പുരസ്‌കാരം ഏറ്റുവാങ്ങി…..
പുരസ്‌കാരം ഏറ്റുവാങ്ങിസന്തോഷതോടെ നിൽക്കുന്ന ജാൻവിയോട് രണ്ടു വാക്ക് സംസാരിക്കാനായി അവതാരിക ആവിശ്യപെട്ടു…..
“”എല്ലാവർക്കും നമസ്കാരം…. “””
“””ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വേദിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ സാധിച്ചതിൽ….. എന്നെ സ്നേഹിച്ചു എന്നെ ഈ നിലയിൽ എത്തിച്ച എല്ലാവർക്കും എന്റെ ഹാർദ്ദവമായ നന്ദി അറിയിക്കുന്നു ആദ്യമേ …… ഇന്നലകളിലെ വസന്തകാലം എന്ന രചനയാണു എനിക്ക് ഈ പുരസ്‌കാരം ലഭ്യമാക്കാൻ കാരണമായ കൃതി…. സാധാരണ അതു വായിക്കുന്നവർക്ക് അതുവെറും ഒരു കഥയായിരിക്കാം പക്ഷെ എനിക്കതല്ലായിരുന്നു….. എന്നിലൂടെ ഞാൻ കണ്ട എന്റെ പപ്പയുടെയും മമ്മയുടെയും ചിതലരിക്കാത്ത പ്രണയസാഫല്യമായിരുന്നു……. പ്രണയം എന്നത് രണ്ടാത്മാക്കൾ തമ്മിലുള്ള ഒന്നുചേരൽ ആണെന്നു മനസിലാക്കിയത് അവരുടെ പ്രണയം കണ്ടിട്ടായിരുന്നു…..എന്റെ പിറവിയിലൂടെ എനിക്ക് നഷ്പ്പെട്ട എന്റെ അമ്മയുടെ സ്നേഹം എനിക്ക് തിരിച്ചുകിട്ടിയത് എന്റെ എല്ലാമെല്ലാമായ എന്റെ പപ്പയിൽ നിന്നായിരുന്നു….. ഒന്നിനും ഒരു കുറവ് വരുത്താതെ മമ്മ ഇല്ലെന്ന സങ്കടം തോന്നിപ്പിക്കാത്തവിധം എന്നെ വളർത്തി ഈ നിലയിൽ എത്തിച്ചു എന്റെ പപ്പ …… ആ പപ്പക്ക് അവകാശ പെട്ടതാ ഈ പുരസ്‌കാരം ……. “””””
സ്റ്റേജിന്റെ മുൻ നിരയിൽ ഇരിക്കുന്ന പ്രവിയെ നോക്കി ജാൻവിയത് പറഞ്ഞുകേട്ടപ്പോൾ പ്രവിയുടെ കണ്ണു നിറഞ്ഞു ……..
“”പപ്പ പോകാം…. “”‘
ഫങ്ക്ഷൻ കഴിഞ്ഞു …. വില്ലിസ് ന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറിക്കൊണ്ട് ജാൻവി പറഞ്ഞു….
“”ഹഹ … ഇതുകൊള്ളാം… ഇവിടെരുന്നു കരയുക ആണോ… “”
വില്ലിസ് ന്റെ സൈഡ് സീറ്റിൽ ചാരി ഇരിക്കുകയായിരുന്ന പ്രവിയോട് ജാൻവി ചോദിച്ചു…
“”ഇല്ല മോളെ ഞാൻ…. “””
“”ഓഹ് കള്ളം ഒന്നും പറയേണ്ട … ഞാൻ കണ്ടു …… മമ്മയെ ഓർത്തല്ലേ….എന്റെ പൊന്നു “””
പ്രവിയുടെ താടിയിൽ പിടിച്ചുകൊണ്ടു ജാൻവി പറഞ്ഞു….
“””ഉം… നിന്നുടെ ഉയർച്ചകൾ കാണാൻ ഉള്ള ഭാഗ്യം അവൾക്കില്ലാതെ പോയല്ലോ എന്നോർത്തപ്പോൾ…… “”””
“”ആരു പറഞ്ഞു മമ്മ ഉണ്ടായില്ല എന്ന് …. ഞാൻ കണ്ടു എന്റെ മുന്നിൽ ഓഡിറ്റോറിയത്തിൽ പപ്പയുടെ കൂടെ എന്നെ ആശീർവദിച്ചുകൊണ്ട് ഒരു മാലാഖയുടെ ഉടുപ്പ് ഇട്ടു നിൽക്കുന്ന എന്റെ മമ്മയെ…….. “‘”‘
ജാൻവിയുടെ വാക്കുകൾ പ്രവിയുടെ കണ്ണുകളെ ഇറാനാക്കി ………
“””മതി കരഞ്ഞത് … ദേ കരയുന്നത് മമ്മ ക്കു ഇഷ്ടമല്ല എന്നറിയില്ലെ “”‘
പ്രവിയുടെ കണ്ണീർ തുടച്ചു കൊണ്ട് ജാൻവി പറഞ്ഞു ……
അതുകേട്ടപ്പോൾ പ്രവി അവൾക്കായി ചെറുപുഞ്ചിരി സമ്മാനിച്ചു….. ഒപ്പം അവളുടെ നെറുകയിൽ സ്നേഹചുംബനവും നൽകി അവൻ……
“””ആ ഇപ്പോഴാ എന്റെ പപ്പയായത്…. എന്റെ ജെയിൻ കുട്ടിയുടെ ഇച്ചായൻ ആയതു…….. “””
“”എന്നാ പോകാം ജെയിന്റെ ഇച്ചായ…… “””””
അവൾ പ്രവിയെ കളിയാക്കി….
“”ഉം .. പോകാം… പോകാം… “””
ചെറുചിരിയോടെ പ്രവി പറഞ്ഞു….
ഒരു ഇരമ്പലോടെ അവരുടെ വാഹനം റോഡിലൂടെ പാഞ്ഞു ….
അവരുടെ തുണക്കായി അവർക്ക് കൂട്ടായി മാലാഖയുടെ രൂപത്തിൽ അവരുടെ പ്രണയപുഷ്പവും………
==========ശുഭം ===========
Comments:
No comments!
Please sign up or log in to post a comment!