മൃഗം 11

പുന്നൂസും റോസിലിനും കണ്ണില്‍ എണ്ണയൊഴിച്ച് വാസുവിനെയും ഡോണയെയും കാത്തിരിക്കുകയായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം പുറത്ത് മുഴങ്ങുന്നത് കേട്ടു പുന്നൂസ് വേഗം പുറത്തേക്ക് ഇറങ്ങി. ബൈക്ക് വന്നു നിന്നപ്പോള്‍ ഡോണ പിന്നില്‍ നിന്നും ഇറങ്ങി ഉള്ളിലേക്ക് വേഗം ഓടിക്കയറി. അവളുടെ മുഖഭാവവും പോക്കും കണ്ടു പുന്നൂസ് അവളെയും പിന്നെ വാസുവിനെയും നോക്കി. അവളുടെ ആ പോക്കില്‍ എന്തോ പ്രശ്നം ഉള്ളതുപോലെ അയാള്‍ക്ക് തോന്നി. “വാടാ..ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു…” അയാള്‍ വാസുവിനെ ഉള്ളിലേക്ക് ക്ഷണിച്ചു. അവന്‍ ബൈക്ക് സ്റ്റാന്റില്‍ വച്ച ശേഷം ഇറങ്ങി ചെന്നു. ലൈറ്റിന്റെ പ്രകാശത്തിലേക്ക് അവന്‍ വന്നപ്പോള്‍ പുന്നൂസ് അവന്റെ ഷര്‍ട്ടില്‍ തെറിച്ചിരുന്ന രക്തത്തുള്ളികള്‍ കണ്ടു ഞെട്ടി. അവന്റെ മുഖത്ത് ചെറിയ ഒരു മുറിവും ഉണ്ടായിരുന്നു. “വാസു..എന്ത് പറ്റി..നിന്റെ ദേഹത്ത് ചോര എങ്ങനെ പറ്റി..ഈ മുറിവ് എങ്ങനെ ഉണ്ടായി?” മൊത്തത്തില്‍ ഒരു പന്തികേട്‌ മണത്ത അയാള്‍ ഞെട്ടലോടെ ചോദിച്ചു. “തിരിച്ചു വരുന്ന വഴി ചെറിയ ഒരു ചെറിയ ഉരസല്‍ ഉണ്ടായി സാറെ….അതിന്റെ ബാക്കിയാ ഇതൊക്കെ” അവന്‍ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്. “എടാ നീ കാര്യം പറ..എന്താണ് സംഭവിച്ചത്..” “ഒന്നുമില്ല സാറെ..ചെറിയ ഒരു ഈശാപോശ…മോളോട് ചോദിച്ചാല്‍ മതി എല്ലാം വിശദമായി പറഞ്ഞു തരും…ഞാന്‍ പോട്ടെ സാറേ…വല്ലാതെ വിശക്കുന്നു….” വാസു അയാളുടെ അനുമതിക്കായി കാത്തു. “ഒന്നിങ്ങു വന്നെ..” ഉള്ളില്‍ നിന്നും റോസ്‌ലിന്‍ വിളിക്കുന്നത് കേട്ടു പുന്നൂസ് അവനെ നോക്കി. “നീ പോകാന്‍ വരട്ടെ..ഞാനിപ്പോള്‍ വരാം” അങ്ങനെ പറഞ്ഞിട്ട്‌ അയാള്‍ ഉള്ളിലേക്ക് പോയി. സോഫയില്‍ ഇരുന്നു വിറയ്ക്കുന്ന മകളെ കണ്ടപ്പോള്‍ പുന്നൂസ് ചോദ്യഭാവത്തില്‍ റോസിലിനെ നോക്കി.. “എന്താടി..എന്ത് പറ്റി?” അയാള്‍ ഭാര്യയോട് ചോദിച്ചു. “ഇവള്‍ ഒരക്ഷരം മിണ്ടുന്നില്ല..എന്തോ വല്ലാതെ ഭയന്ന മട്ടാണ്…ഇത്ര ധൈര്യമുള്ള ഇവള്‍ ഇങ്ങനെ ഭയന്നു കാണുന്നത് ഇതാദ്യമായാണ്…” റോസ്‌ലിന്‍ മകളുടെ അടുത്തിരുന്ന് പറഞ്ഞു. പുന്നൂസും ഡോണയുടെ ഒപ്പം ഇരുന്ന് അവളെ തഴുകി. “മോളെ..എന്ത് സംഭവിച്ചു? നീ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്? വഴിക്ക് എന്താണ് സംഭവിച്ചത്? ടെല്‍ മി..” അയാള്‍ അവളെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു. ഡോണ ഭീതിയോടെ മുഖം ഉയര്‍ത്തി. അവള്‍ വെള്ളം വേണം എന്ന് ആംഗ്യം കാട്ടി. റോസ്‌ലിന്‍ വേഗം ഒരു ഗ്ലാസില്‍ അവള്‍ക്ക് വെള്ളം കൊണ്ടുക്കൊടുത്തു. അത് കുടിച്ച ശേഷം ഗ്ലാസ് തിരികെ നല്‍കിയ ഡോണ നോക്കുമ്പോള്‍ ഉള്ളിലേക്ക് വരുന്ന വാസുവിനെ കണ്ടു.

“എന്താ സാറേ.. ഈ കൊച്ചിന് എന്ത് പറ്റി?” അവന്‍ വാതില്‍ക്കല്‍ത്തന്നെ നിന്നു ചോദിച്ചു. “പപ്പാ..ഹി ഈസ് നോട്ട് എ ഹ്യുമന്‍..ഹി ഈസ്‌ എ ബീസ്റ്റ്..എ ടെറിബിള്‍ ബീസ്റ്റ്….” അവന്റെ നേരെ വിരല്‍ ചൂണ്ടി ഡോണ ഭയത്തോടെ പറഞ്ഞു; അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പുന്നൂസ് ഞെട്ടിത്തരിച്ച് അവനെ നോക്കി. “വാസു..എന്താണ് സംഭവിച്ചത്? നീ എന്റെ മോളെ എന്ത് ചെയ്തു?” പുന്നൂസിന്റെ സ്വരത്തില്‍ കോപം നിഴലിച്ചിരുന്നു. “സാറ് മോളോട് തന്നെ ചോദിക്ക്..അവളുടെ നാവ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ….ഒന്ന് വേഗം വേണേ കൊച്ചെ..എനിക്ക് നല്ല വിശപ്പുണ്ട്..പോണം..” അവന്‍ പറഞ്ഞു. “മോളെ നീ കാര്യം പറ..കമോണ്‍”

അക്ഷമയോടെ പുന്നൂസ് പറഞ്ഞു. വാസു വല്ല അവിവേകവും അവളോട്‌ കാട്ടിയോ എന്നാണ് അയാളും ഭാര്യയും ഭയപ്പെട്ടത്; പക്ഷെ വാസുവിന്റെ കൂസലില്ലാത്ത നില്‍പ്പില്‍ നിന്നും മറ്റെന്തോ ആണ് സംഗതി എന്ന് പുന്നൂസ് മനസിലാക്കി. ഡോണ അല്‍പനേരം അങ്ങനെ ഇരുന്ന ശേഷം റോഡില്‍ വച്ചു നടന്ന കാര്യങ്ങള്‍ അതേപടി പറഞ്ഞു. തന്റെ മുന്‍പിലേക്ക് പറിഞ്ഞു വന്നു വീണ മനുഷ്യക്കണ്ണ്‍ അവളെ ഭീതിയുടെ ഗര്‍ത്തത്തിലേക്ക് തള്ളിവിട്ടിരുന്നു. “ഗുണ്ടകള്‍ ആണെങ്കിലും അവരും മനുഷ്യരല്ലേ പപ്പാ..ഇവന്‍ യാതൊരു ദയയും ഇല്ലാതെയാണ് അവരെ ആക്രമിച്ചത്..ഇനി ആ മനുഷ്യര്‍ക്ക് എന്തെങ്കിലും ജോലിയെടുത്ത് ജീവിക്കാന്‍ പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..ഹി ഈസ് എ മെഴ്സിലെസ്സ് ബീസ്റ്റ്…” അവള്‍ വിതുമ്പിക്കൊണ്ട് അയാളുടെ തോളില്‍ മുഖം അമര്‍ത്തി. പുന്നൂസ് ചിരിച്ചു. ആ ചിരിയുടെ ശക്തി കൂടി; അവസാനം അയാള്‍ ഉറക്കെയുറക്കെ ചിരിച്ചുപോയി. വാസു തല ചൊറിഞ്ഞുകൊണ്ട് അയാളെ നോക്കി. “പപ്പാ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്..എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുപോലെ ഭയന്നിട്ടില്ല..അവരെ അല്ല..ഇവനെ ആണ് ഞാന്‍ പേടിച്ചത്…ഇവന്റെ കൂടെ തിരിച്ച് ഇവിടെ വരെ ഞാനെത്തിയത് ഭയന്നു വിറച്ചാണ്…എനിക്കിനി ഇവന്റെ ഒരു സഹായവും വേണ്ട..ഒരു സഹായവും..പപ്പാ ഇവനെ ഉടന്‍ തന്നെ പറഞ്ഞു വിട്ടേക്ക്..എന്റെ ജോലി ഞാന്‍ തനിച്ചു ചെയ്തോളാം..” ഡോണ അയാളില്‍ നിന്നും അകന്നു മാറിയിട്ട് പറഞ്ഞു. പുന്നൂസ് വാത്സല്യത്തോടെ അവളെ നോക്കിക്കൊണ്ട് അവളുടെ ശിരസില്‍ തലോടി. പിന്നെ തിരിഞ്ഞു വാസുവിനെ നോക്കി. “എടാ വാസു..കണ്ടോ..ഇതാണ് എന്റെ മോള്‍..ലോകത്താരും വേദനിക്കുന്നത് കാണാന്‍ ഇവള്‍ക്ക് പറ്റില്ല…നീ എന്തിനാടാ ഒരു മര്യാദ ഇല്ലാത്ത പണി ചെയ്തത്..തല്ലുമ്പോള്‍ അല്പം മയമൊക്കെ വേണ്ടേ? അടുത്ത തവണ നീ തല്ലരുത്.
.ചുമ്മാ തലോടി വിട്ടാല്‍ മതി..” പുന്നൂസ് പറഞ്ഞു. അതുകേട്ടു വാസുവും റോസിലിനും ചിരിക്കുന്നത് കണ്ടപ്പോള്‍ മൂവരും കൂടി തന്നെ കളിയാക്കുകയാണ് എന്ന് മനസിലാക്കിയ ഡോണ കോപത്തോടെ പോകാന്‍ എഴുന്നേറ്റു. പുന്നൂസ് അവളുടെ കൈയില്‍ പിടിച്ച് അവളെ അവിടെയിരുത്തി. “മോളെ..നിന്റെ ഈ നല്ല മനസ് നീ അസ്ഥാനത്ത് ഉപയോഗിക്കരുത്..രാത്രി നിന്നെയും ഇവനെയും തട്ടിക്കൊണ്ടു പോകാന്‍ വന്നവര്‍ ആണ് ആ ഗുണ്ടകള്‍… ഇവന്‍ ഒരു പഴംവിഴുങ്ങി ആയിരുന്നു എങ്കില്‍ ഇപ്പോള്‍ നീ അവരുടെ പിടിയില്‍ ആയിരുന്നേനെ…അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ നീ മനുഷ്യരാണ് എന്ന് പറഞ്ഞു പരിതപിക്കുന്ന അവന്മാര്‍ ഇവനെ എന്തൊക്കെ ചെയ്തേനെ എന്ന് നിനക്ക് ഊഹിക്കാന്‍ പറ്റുമല്ലോ? അതേപോലെ നിന്നെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ എന്തായിരിക്കും അവര്‍ നിന്നോട് ചെയ്യുക? നീ ആലോചിച്ചു നോക്കിയോ? ആലോചിക്ക്…ഇത്ര ബുദ്ധിമതിയായ നീ ഈ സംഭവത്തില്‍ അവനെടുത്ത റിസ്ക്‌ എത്ര വലുതാണ് എന്നെങ്കിലും ഓര്‍ത്തോ…” അങ്ങനെ പറഞ്ഞിട്ടു പുന്നൂസ് എഴുന്നേറ്റ് വാസുവിന്റെ അരികിലെത്തി. അവന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. “സര്‍..അങ്ങ് കരയാതെ..” വാസു പെട്ടെന്ന് പറഞ്ഞു.

“മോനെ..പിശാചുക്കളുടെ നടുവിലാണ് നീ.. നിനക്കെതിരെ ഇനിയും ഉണ്ടാകും ആക്രമണം..ഈ പരാജയം അവരുടെ വാശി കൂട്ടും.. നീ സൂക്ഷിക്കണം” അയാള്‍ അവന്റെ തോളുകളില്‍ കൈകള്‍ വച്ചു പറഞ്ഞു. ഡോണ തനിക്ക് പറ്റിയ തെറ്റ് മനസിലാക്കിയതുപോലെ എഴുന്നേറ്റ് അവിടെയെത്തി. അവളുടെ മുഖത്തേക്ക് നോക്കിയ വാസുവിന് ചിരി വന്നെങ്കിലും അവന്‍ നിയന്ത്രിച്ചു. “സോറി വാസു..ഞാന്‍ ആകെ ഭയന്നു പോയിരുന്നു.. അവിടെ എനിക്ക് ഗുണ്ടകളെ കാണാന്‍ പറ്റിയില്ല…. കണ്ണ് നഷ്ടപ്പെട്ട ഒരു മനുഷ്യനെ മാത്രമേ ഞാന്‍ ഓര്‍ത്തുള്ളൂ…ശരിയാണ് പപ്പാ പറഞ്ഞത്..നിനക്കാണ് ഈ ഗതി വന്നിരുന്നത് എങ്കില്‍? അയാം റിയലി സോറി” അവള്‍ അവന്റെ കൈകളില്‍ പിടിച്ചുകൊണ്ടാണ് അത് പറഞ്ഞത്. “നിങ്ങള്‍ രണ്ടാളും കൂടെ എന്നെ വിഷമിപ്പിക്കും..ഞാന്‍ പോട്ടെ സാറെ..വിശക്കുന്നു.” “നിനക്ക് ഇരുപത്തിനാല് മണിക്കൂറും ഈ വിശപ്പ്‌ വിശപ്പേ എന്നൊരു ചിന്തയെ ഉള്ളോടാ..” പുന്നൂസ് തമാശരൂപേണ ചോദിച്ചു. “അവന്‍ ചെറുപ്പമല്ലേ..ഇച്ചായനെപ്പോലെ രണ്ടു വറ്റ് കഴിച്ചാല്‍ അവനു വല്ലതും ആകുമോ..മോനെ ഇവിടുന്ന് കഴിക്കാം” റോസ്‌ലിന്‍ പറഞ്ഞു. “വേണ്ടമ്മേ..ഗോപാലന്‍ ചേട്ടന്‍ എന്നെ കാത്തിരിക്കും..ഞാന്‍ കഴിച്ചില്ല എങ്കില്‍ അതിയാന്‍ എനിക്ക് വേണ്ടി ഉണ്ടാക്കിയ ആഹാരം വേസ്റ്റ്‌ ആകും…” “എന്നാല്‍ ശരി.
.പോയിട്ട് വാ മോനെ..രാവിലെ കാണാം” അവര്‍ പറഞ്ഞു. “പോട്ടെ സാറേ..” പുന്നൂസിനോട് യാത്ര പറഞ്ഞ ശേഷം വാസു പുറത്തിറങ്ങി. അവന്റെ ബൈക്ക് പടികടന്നു പോകുന്നത് നോക്കി ഡോണ കണ്ണുകള്‍ തുടച്ചു. ———————————————- “നഗരത്തിലെ എട്ട് ഗുണ്ടകള്‍ അജ്ഞാതന്റെ ആക്രമണത്തില്‍ പരുക്ക് പറ്റി ആശുപത്രിയില്‍..രണ്ടുപേരുടെ നില ഗുരുതരം…കൊള്ളാം..ആരാടോ ഈ അജ്ഞാതന്‍?” സിറ്റി കമ്മീഷണര്‍ ഓഫീസില്‍ തന്റെ കസേരയില്‍ ഇരുന്ന് അന്നത്തെ പത്രം നോക്കുകയായിരുന്ന കമ്മീഷണര്‍ അലി ദാവൂദ് അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഇന്ദുലേഖയോട് ചോദിച്ചു. “നോ ഐഡിയ സര്‍..നമ്മുടെ ടീം പരുക്ക് പറ്റിയ ഗുണ്ടകളോട് ചോദിച്ചപ്പോള്‍ ആളെ അറിയില്ല എന്നാണ് അവര്‍ പറഞ്ഞത്. തങ്ങളുമായി ഉണ്ടായ ചെറിയ വാക്കേറ്റം അടിപിടിയില്‍ എത്തി എന്നാണ് അവരുടെ മൊഴി..പക്ഷെ അത് നമുക്ക് വിശ്വസിക്കാനാവില്ല..കാരണം അവന്മാരുടെ തൊഴില്‍ നമുക്ക് അറിയാവുന്നതാണല്ലോ.” ഇന്ദുലേഖ പറഞ്ഞു. കമ്മീഷണര്‍ അവളെ നോക്കി അതെ എന്നാ അര്‍ത്ഥത്തില്‍ തലയാട്ടിയിട്ട് വീണ്ടും ആ വാര്‍ത്തയില്‍ ശ്രദ്ധ പതിപ്പിച്ചു.

“സര്‍ അങ്ങ് ഉടുമ്പ് ജോസ് എന്ന ക്രിമിനലിനെ അറിയില്ലേ? അവനും ടീമും ആണ് സംഭവത്തിലെ ഗുണ്ടകള്‍.. അവന്റെ ഒരു കണ്ണ് ഇന്നലെ നടന്ന ആക്രമണത്തില്‍ നഷ്ടമായി..മറ്റൊരുത്തന്റെ വലതു ചെവി പറിഞ്ഞു പോയി..സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചാണ് അയാള്‍ ആക്രമണം നടത്തിയതെന്നാണ് അവരുടെ മൊഴി” ഇന്ദുലേഖ തനിക്ക് ലഭ്യമായ വിവരങ്ങള്‍ കമ്മീഷണറെ അറിയിച്ചു. “ഉടുമ്പ് ജോസ്..അവനെ അകത്തിടാന്‍ വന്ന നാള്‍ മുതല്‍ ഒരു കേസ് തേടി ഞാന്‍ നടക്കുന്നു….പക്ഷെ ഒരിക്കലും ഇവനൊന്നും എതിരെ ഒരു തെളിവും കാണില്ലല്ലോ..ഇനിയുമുണ്ട് കുറെ എണ്ണം..എല്ലാത്തിനെയും സംരക്ഷിക്കാന്‍ കുറെ പണച്ചാക്കുകളും നേതാക്കന്മാരും..ഇവിടെ പോലീസ് സത്യത്തില്‍ വെറും നോക്കുകുത്തി ആണ്..നടപടി ശക്തമായി എടുത്താല്‍ പിന്നെ നമുക്കെതിരെ ആയിരിക്കും അവരുടെ നീക്കം..സര്‍വീസിന്റെ തുടക്കത്തില്‍ നല്ല ആവേശം ഉണ്ടായിരുന്ന ഒരു ഓഫീസറാണ് ഞാന്‍. പക്ഷെ എവിടെ ചെന്നാലും സ്ഥിതി ഒന്നുതന്നെ..സത്യത്തില്‍ പോലീസില്‍ ചേര്‍ന്നത് തന്നെ ഒരു മണ്ടത്തരം ആയിപ്പോയി എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്..നമുക്ക് ശക്തമായി നിയമം നടപ്പിലാക്കാന്‍ ഈ രാജ്യത്ത് സാധ്യമല്ല..അതിനു തുനിഞ്ഞിറങ്ങിയാല്‍ ട്രാന്‍സ്ഫര്‍ കിട്ടിക്കിട്ടി ഇന്ത്യ മൊത്തം നിരങ്ങേണ്ടി വരും..എനിക്ക് തുടക്കത്തില്‍ എത്ര ട്രാന്‍സ്ഫര്‍ കിട്ടിയിട്ടുണ്ട് എന്നറിയുമോ? മടുത്തു..ഭാര്യയും കുട്ടികളും പ്രാരാബ്ധവും ഒക്കെ ആയാല്‍പ്പിന്നെ പ്രശ്നങ്ങളില്‍ തലയിടാന്‍ മടുപ്പാണ്.
.ഇവന്മാരെ ആക്രമിച്ചവനെ കണ്ടെത്താന്‍ വല്ല പ്രഷറും ഉണ്ടോ?” ഒരുതരം മടുപ്പോടെ അലി ചോദിച്ചു. “ഇല്ല സര്‍..അവര്‍ മനപൂര്‍വ്വം ആക്രമിച്ച ആളെ അറിയില്ല എന്ന് പറയുകയാണ്..അവന്മാര്‍ക്ക് ആളെ നന്നായി അറിയാം എന്നുള്ളത് ഉറപ്പാണ്… ആരായാലും അവനോടു അവര്‍ തന്നെ പകരം ചോദിക്കും..അതാണല്ലോ ഇവരുടെയൊക്കെ രീതി..” “അതേതായാലും നന്നായി..ഇവനെയൊക്കെ അടിച്ചവനെ കണ്ടാല്‍ അനുമോദിക്കുകയാണ് വേണ്ടത്..അതിരിക്കട്ടെ…ആ ടിവിക്കാരി പെണ്ണിനെ റോഡില്‍ വച്ചു ആക്രമിച്ച പ്രതിയെ കിട്ടിയോ?” “ഇല്ല സര്‍..തിരച്ചില്‍ ശക്തമാണ്..അവന്‍ കൊച്ചിക്കാരന്‍ അല്ല എന്നാണ് പ്രാഥമിക നിഗമനം. പുതിയ ആളാണ്‌. ഇനി അവന്‍ ഇവിടം വിട്ടു പോയോ എന്നും നമുക്കറിയില്ല..ആ സമയത്തുണ്ടായ പ്രകോപനത്തില്‍ നടത്തിയ ആക്രമണം ആകാം..എന്തായാലും പണി ഒന്നുമില്ലാതിരുന്ന സ്ത്രീ സംരക്ഷകര്‍ക്ക് മൊത്തം കടിച്ചു കളിയ്ക്കാന്‍ ഒരു എല്ലിന്‍ കഷണം കിട്ടി…” “ഹഹ്ഹ..കൊള്ളാമല്ലോ..ഇന്ദുലേഖ ഒരു പെണ്ണായിട്ടും സ്ത്രീ സംരക്ഷകരെ പുച്ഛമോ?”

“ഇവര്‍ക്കൊക്കെ എവിടെയാണ് സര്‍ സ്ത്രീകളോട് താല്‍പര്യം? മീഡിയയില്‍ വരുന്ന സെന്‍സേഷണല്‍ ന്യൂസിന് പിന്നാലെ ചീപ് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി കാണിക്കുന്ന വെറും ഉമ്മാക്കി അല്ലെ ഇതൊക്കെ..ആര്‍ക്കാണ് ഇതൊക്കെ അറിയാന്‍ മേലാത്തത്? ഈ ടിവിയിലും പത്രങ്ങളിലും വരുന്ന ന്യൂസുകള്‍ക്ക് പിന്നാലെ അല്ലാതെ വേറെ ഏതെങ്കിലും പെണ്ണിന്റെ പ്രശ്നത്തില്‍ ഇവര്‍ ആരെങ്കിലും ഇടപെടുമോ? മീഡിയ അറ്റന്‍ഷന്‍..അതാണ്‌ ഇവര്‍ക്കൊക്കെ വേണ്ടത്” ഇന്ദുലേഖ പുച്ഛത്തോടെ ചുണ്ട് കോട്ടി. “യെസ് യു ആര്‍ റൈറ്റ്” “ഇവര്‍ മാത്രമല്ല സര്‍..ഈ നാട്ടിലെ പ്രകൃതി സംരക്ഷകര്‍, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാ തരികിടകള്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണ്. അതുകൊണ്ട് വിവാദമാകുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇവര്‍ കൂടും കുടുക്കയും എടുത്തിറങ്ങും. സാറിന് അറിയാമല്ലോ..എത്ര പുഴകള്‍ ആണ് നമ്മുടെ നാട്ടില്‍ മരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു പുഴ സര്‍ക്കാര്‍ നവീകരിക്കാനോ അതല്ലെങ്കില്‍ ഒരു പ്രൈവറ്റ് കമ്പനിയെക്കൊണ്ട് ശുദ്ധീകരിച്ചു ടൂറിസത്തിന് നല്‍കാനോ തീരുമാനിച്ചാല്‍, അപ്പോള്‍ ഇന്നാട്ടിലെ പ്രകൃതി സംരക്ഷകര്‍ രംഗത്തിറങ്ങും. വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കൊതുകിനെയും പാമ്പുകളെയും മറ്റു ക്ഷുദ്രജീവികളെയും വളര്‍ത്തുന്ന ഏക്കറു കണക്കിന് സ്ഥലത്ത് നിന്നും പത്തോ പന്ത്രണ്ടോ ഏക്കര്‍ ഒരു പ്രോജക്ടിന് നല്‍കിയാല്‍ അപ്പോഴും ഇവറ്റകള്‍ രംഗത്തിറങ്ങും. എന്നാല്‍ ഈ സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൃഷി ചെയ്യിക്കാനോ, അതല്ലെങ്കില്‍ മരിച്ചുകൊണ്ടിരിക്കുന്ന പുഴകള്‍ പുനരുജ്ജീവിപ്പിക്കാനോ വേണ്ടി ഇവര്‍ ആരെങ്കിലും സ്വമേധയാ ഒരു സമരത്തിനു മുന്നിട്ടിറങ്ങുമോ? ഒരിക്കലുമില്ല…ചുമ്മാ ഓരോരോ ചാനലുകളില്‍ വന്നിരുന്നു ഗീര്‍വാണം വിടും..അവന്റെ ആഗ്രഹോം സാധിക്കും ചാനലുകാരന്റെ ചൊറിച്ചിലും തീരും..ഇങ്ങനെ ഉള്ളവരോടൊക്കെ പുച്ഛം അല്ലാതെ വേറെന്ത് തോന്നാന്‍ സര്‍” ഇന്ദുലേഖയുടെ സംസാരം കേട്ടു കമ്മീഷണര്‍ ഉറക്കെ ചിരിച്ചു. “ഇന്ദുലേഖ പോലീസില്‍ ചേരേണ്ട ആളായിരുന്നില്ല..രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നു എങ്കില്‍ കസറിയേനെ” ചിരിയുടെ അവസാനം അലി പറഞ്ഞു. “ഹ..രാഷ്ട്രീയം. എന്റെ സാറേ ഇതേപോലെ നാറി അധപതിച്ച ഒരു വാക്ക് വേറെ ഇല്ല. വേണ്ട..ഞാന്‍ വെറുതെ സാറിനെ ബോറടിപ്പിക്കുന്നില്ല… നമുക്ക് ഈ കേസിന്റെ കാര്യം നോക്കാം സര്‍….തല്ക്കാലം അവര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ ഈ ആക്രമണം അന്വേഷിക്കണോ സര്‍” “ഏയ്‌..അവര്‍ക്ക് പരാതി ഇല്ലെങ്കില്‍ പിന്നെ പോലീസിനാണോ പ്രശ്നം? തന്നെയുമല്ല തല്ലുകൊണ്ട് ആശുപത്രിയില്‍ കിടക്കുന്നത് പുണ്യാളന്മാര്‍ ഒന്നുമല്ലല്ലോ..ഇടയ്ക്കൊക്കെ ഇത് നല്ലതാണ്..ങാ പിന്നെ ഇന്ദുലേഖ..കൊല്ലം എസ് പിയുടെ ഒരു കോള്‍ ഉണ്ടായിരുന്നു..ഒരു എസ് ഐയ്ക്ക് പണീഷ്മെന്റ് ട്രാന്‍സ്ഫര്‍ നല്‍കാനാണ്..നല്ല കട്ട ഗുണ്ടകള്‍ ഉള്ള സ്റ്റേഷന്‍ വല്ലതും ഉണ്ടോ എന്നാണ് അങ്ങേരു വിളിച്ചു ചോദിച്ചത്.. സി ഐയെ മുഖത്ത് നോക്കി അച്ഛന് വിളിച്ച ഒരു എസ് ഐയെ ഇങ്ങോട്ട് തട്ടാനുള്ള പണിയാണ്..ആള് ഇപ്പോള്‍ത്തന്നെ പത്തോ പന്ത്രണ്ടോ ട്രാന്‍സ്ഫര്‍ കഴിഞ്ഞു നില്‍ക്കുകയുമാണ്…”

“ങേ..അപ്പോള്‍ അയാള്‍ മഹാ പ്രശ്നക്കാരന്‍ ആയിരിക്കുമല്ലോ സാറേ.. അറിഞ്ഞുകൊണ്ട് വയ്യാവേലി പിടിച്ചു തലയില്‍ കയറ്റണോ” “എടൊ എസ് പിക്ക് അയാളോട് താല്പര്യമുണ്ട്; നല്ല കഴിവുള്ള എസ് ഐ ആണെന്നാണ്‌ അങ്ങേരു പറഞ്ഞത്..പക്ഷെ സി ഐയെ തന്തയ്ക്ക് വിളിച്ചാല്‍ നടപടി എടുക്കാതിരിക്കാന്‍ പറ്റുമോ? ലോകത്തൊരുത്തനെയും പേടി ഇല്ലാത്ത ഒരു എസ് ഐ ആണത്രേ..ഏതോ ഒരു പൌലോസ്..എസ് പി പറഞ്ഞത് ഗുണ്ടാശല്യം കൂടുതലുള്ള ഏതെങ്കിലും സ്റ്റേഷന്‍ തന്നെ അയാള്‍ക്ക് നല്‍കണം എന്നാണ്..അയാള്‍ക്ക് നല്ലപോലെ മേയാന്‍ പറ്റണം എന്നര്‍ത്ഥം..ഒന്ന് തിരക്കിയിട്ടു എനിക്കൊരു ഫീഡ് ബാക്ക് തരണം..ഒരു മാസത്തിനകം അയാളെ ട്രാന്‍സ്ഫര്‍ ചെയ്യാനാണ് പരിപാടി..” “ശരി സര്‍..” “ഓക്കേ..സീ യു” ഇന്ദുലേഖ പുറത്തേക്ക് പോയി. അലി സീറ്റിലേക്ക് ചാരി പിറുപിറുത്തു “പൌലോസ്” ————————– അന്ന് ദിവ്യയുടെ വ്രതത്തിന്റെ ഒന്നാം ദിനം ആയിരുന്നു. സ്കൂളില്‍ നിന്നുമെത്തിയ അവള്‍ കുളിച്ചു വേഷം മാറി സന്ധ്യയോടെ നാമജപം നടത്തി. രാവിലെ മുതല്‍ അവള്‍ ആഹാരം ഒന്നുംതന്നെ കഴിച്ചിട്ടുണ്ടയിരുന്നില്ല. ജീവിതത്തില്‍ ആദ്യമായി പട്ടിണി ഇരുന്ന അവള്‍ സന്ധ്യ ആയതോടെ തളര്‍ന്നു പോയിരുന്നു. എങ്കിലും ആ തളര്‍ച്ച അവള്‍ പുറമേ കാട്ടിയില്ല. വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ആഹാരം കഴിക്കാന്‍ രുക്മിണി പറഞ്ഞെങ്കിലും രാത്രി ഒരു നേരം മാത്രം മതി എന്നവള്‍ പറഞ്ഞു. നാമജപം കഴിഞ്ഞ ദിവ്യ അടുക്കളയില്‍ അമ്മയെ കുറേനേരം സഹായിച്ച ശേഷം ന്യൂസ് തുടങ്ങാറായ സമയത്ത് ലിവിംഗ് റൂമിലെത്തി ടിവി ഓണാക്കി. ശങ്കരന്‍ പതിവുപോലെ പത്രവുമായി വരാന്തയില്‍ ആയിരുന്നു. സന്ധ്യയ്ക്കാണ് എന്നും അയാളുടെ പത്രപാരായണം. ടിവി ഓണാക്കിയ ദിവ്യ ആകാംക്ഷയോടെ വാസുവിനെപ്പറ്റി വല്ല വാര്‍ത്തയുമുണ്ടോ എന്ന് നോക്കിക്കൊണ്ട് എല്ലാ ന്യൂസ് ചാനലുകളും മാറ്റിമാറ്റി നോക്കി. ഒടുവില്‍ അവള്‍ മനസിന്‌ കുളിര്‍മ്മ നല്‍കുന്ന ആ വാര്‍ത്ത കണ്ടു. “ഇന്നലെ വന്‍ വിവാദമായ മാധ്യമ പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്..ആ ആക്രമണം തന്റെ തെറ്റ് കൊണ്ട് സംഭവിച്ചതാണെന്ന് അക്രമത്തിനിരയായ പെണ്‍കുട്ടിയും ഞങ്ങളുടെ സഹപ്രവര്‍ത്തകയുമായ അഞ്ജനാ കാന്ത് ഇന്ന് വെളിപ്പെടുത്തിയിരിക്കുന്നു. തന്റെ ഭാഗത്തുള്ള തെറ്റ് മാധ്യമങ്ങള്‍ വഴി ലോകത്തെ അറിയിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് തന്റെ അച്ഛന്‍ തന്നെയാണ് എന്ന് അഞ്ജന പറയുകയുണ്ടായി..അഞ്ജനയുടെ വാക്കുകളിലേക്ക്….”

“അമ്മെ..അമ്മെ വേഗം വാ..” കണ്ണുകള്‍ തുടച്ച് വര്‍ദ്ധിച്ച ഉത്സാഹത്തോടെ ദിവ്യ അമ്മയെ വിളിച്ചു. രുക്മിണി അടുക്കളയില്‍ ചെയ്തുകൊണ്ടിരുന്ന ജോലി അവിടെ ഉപേക്ഷിച്ചിട്ട് ലിവിംഗ് റൂമിലെത്തി. “എന്താ മോളെ..എന്തെങ്കിലും നല്ല വാര്‍ത്തയുണ്ടോ” അവള്‍ ചോദിച്ചു. “നോക്കമ്മേ..” ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട്‌ ദിവ്യ ടിവിയിലേക്ക് വിരല്‍ ചൂണ്ടി. രുക്മിണി ആകാംക്ഷയോടെ നോക്കി. “….പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ അയാളോട് ഞാന്‍ അല്പം പരുഷമായി സംസാരിച്ചു പോയി..അറിയാതെ സംഭവിച്ചതാണ്..അങ്ങനെ പറയരുതായിരുന്നു.. അതില്‍ പ്രകോപിതനായാണ് അയാള്‍ എന്നെ ആക്രമിച്ചത്…തെറ്റ് എന്റെ ഭാഗത്ത് തന്നെ ആയതുകൊണ്ട് ഇക്കാര്യത്തില്‍ അയാള്‍ നിരപരാധി ആണ് എന്ന് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നത്..അയാള്‍ക്കെതിരെ യാതൊരു നിയമനടപടിയും ആവശ്യമില്ല എന്ന് ഞാന്‍ പോലീസിനോടും എനിക്ക് പിന്തുണ പ്രഖ്യാപിച്ച സകല സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നു..” നമ്മള്‍ കേട്ടത് അഞ്ജനയുടെ വാക്കുകള്‍ ആണ്. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞു അത് ഏറ്റു പറഞ്ഞുകൊണ്ട് നമുക്കേവര്‍ക്കും മാതൃക ആയിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ മകളെ പ്രേരിപ്പിച്ച ശ്രീ ഗൌരീകാന്തിന്റെ വാക്കുകള്‍ കൂടി നമുക്ക് കേള്‍ക്കാം. “സര്‍..എന്തുകൊണ്ടാണ് അങ്ങ് മകളെ ആക്രമിച്ച വ്യക്തിയോട് നിരുപാധികം ക്ഷമിക്കാന്‍ തീരുമാനിച്ചത്?” “സീ..തെറ്റ് ചെയ്തയാള്‍ അത് എന്തുകൊണ്ട് ചെയ്തു എന്ന് നോക്കുന്ന ഒരു ശീലം എനിക്കുണ്ട്. ഇന്നലെ മാധ്യമങ്ങള്‍ വഴിയാണ് എന്റെ മകളെ ഏതോ ഒരു വ്യക്തി മര്‍ദ്ദിച്ച വിവരം ഞാനറിയുന്നത്. അയാളെ എനിക്കറിയില്ല; അറിയുമായിരുന്നു എങ്കില്‍ എന്റെ മകളോടല്ല, അയാളോട് തന്നെ ഞാന്‍ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞേനെ..കാരണം എന്റെ മകള്‍ അവളുടെ ഭാഗം ന്യായീകരിക്കാന്‍ അല്ലെ നോക്കൂ..പക്ഷെ അതുണ്ടായില്ല..തനിക്ക് പറ്റിയ തെറ്റ് അവള്‍ അല്പം വൈകി ആണെങ്കിലും തിരിച്ചറിഞ്ഞു..ഞാന്‍ പ്രേരിപ്പിച്ചത് കൊണ്ടല്ല അവളിതു മാധ്യമങ്ങളോട് പറഞ്ഞത്..എന്നോട് പറഞ്ഞ സത്യം മറ്റുള്ളവരും അറിഞ്ഞോട്ടെ എന്നുള്ളത് അവളുടെ തീരുമാനം തന്നെ ആയിരുന്നു അത്…എനിക്ക് എന്റെ മകളുടെ ഈ സന്മനസില്‍ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു…ഇതിനു കാരണക്കാരന്‍ ആയ ആ ചെറുപ്പക്കാരനതിരെ യാതൊരു നടപടിയും വേണ്ട എന്ന് ഞാനും അയാള്‍ക്ക് വേണ്ടി ആവശ്യപ്പെടുന്നു…” വളരെ നന്ദി സര്‍… ദിവ്യ നിറഞ്ഞ കണ്ണുകളോടെ, സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് അമ്മയെ നോക്കി; പിന്നെ നിലത്ത് കുമ്പിട്ട് ദൈവത്തെ നമസ്കരിച്ചു. “ഈശ്വരാ..നീ കാത്തു..”

മുകളിലേക്ക് നോക്കി നെഞ്ചില്‍ കൈവച്ച് അങ്ങനെ പറഞ്ഞ രുക്മിണി, നിലത്ത് കുമ്പിട്ടു കിടന്ന മകളെ പിടിച്ചുയര്‍ത്തി. അവളുടെ മുഖത്തെ ഭാവം വിവേചിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല; ഭക്തിയാണോ അതോ സ്നേഹമാണോ നിര്‍വൃതി ആണോ അതോ എല്ലാം കൂടിക്കലര്‍ന്നതാണോ എന്ന് മനസിലാക്കാന്‍ കഴിയാതെ രുക്മിണി നിറകണ്ണുകളോടെ പുഞ്ചിരിച്ചു. “നിന്റെ പ്രാര്‍ത്ഥന ഈശ്വരന്‍ വളരെ വേഗം തന്നെ കേട്ടു മോളെ.. അത്ഭുതമായിരിക്കുന്നു ഇത്..” അവള്‍ പറഞ്ഞു. “ഭഗവാന്‍ എന്റെ വാസുവേട്ടനെ കൈവിടില്ല അമ്മെ…..” ദിവ്യ എഴുന്നേറ്റ് മുടിവാരിക്കെട്ടിക്കൊണ്ട് പറഞ്ഞു. “മോള് വാ..ഇനി വല്ലതും കഴിക്ക്..എന്റെ കുഞ്ഞു ചേമ്പില പോലെ വാടി ഒരൊറ്റ ദിവസം കൊണ്ട്” മകളുടെ നിറുകയില്‍ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു. “അച്ഛന്‍ കഴിച്ച ശേഷം കഴിച്ചോളാം അമ്മെ..എന്തായാലും ഇത്ര ആയില്ലേ” ദിവ്യ പറഞ്ഞു. “മോള്‍ടെ ഇഷ്ടം” രുക്മിണിയുടെ കൂടെ അവള്‍ അടുക്കളയിലേക്കു കയറി. —————— “ചിയേഴ്സ്………” മദ്യഗ്ലാസുകള്‍ കൂട്ടിമുട്ടിച്ച് അവര്‍ നാലുപേരും കൂടി പറഞ്ഞു. നാല്‍വരും വലിയ സന്തോഷത്തിലായിരുന്നു. “എടാ മുസ്തഫെ..നീ ഇത് വിളിച്ചു പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ നമ്മുടെ പോക്കറിനെ വിളിച്ചു പറഞ്ഞാണ് ഈ രണ്ടു കുപ്പി സ്കോച്ച് വാങ്ങിയത്. അവന്റെ തന്നെ കെയറോഫില്‍ വരുത്തിയതാണ് ഈ നാടന്‍ മട്ടന്‍ ഫ്രൈ..ഇത് ശരിക്കും ആഘോഷിക്കേണ്ട വാര്‍ത്ത അല്ലേടാ….” രവീന്ദ്രന്‍ മദ്യം ഒരല്‍പം കുടിച്ച ശേഷം മുസ്തഫയോടായി പറഞ്ഞു. അയാളുടെ വീടിന്റെ ടെറസില്‍ സന്ധ്യക്ക് കൂടിയിരിക്കുകയായിരുന്നു അയാളും മൊയ്തീനും ദിവാകരനും മുസ്തഫയും. പൌലോസിന്റെ ട്രാന്‍സ്ഫര്‍ ഉറപ്പാക്കിയ മുസ്തഫയുടെ വിജയം ആഘോഷിക്കുകയായിരുന്നു അവര്‍. “എനിക്ക് ഒരാഗ്രഹം ഉണ്ട് രവീന്ദ്രന്‍ സാറെ..” മുസ്തഫ പറഞ്ഞു. “പറയടാ..നിന്റെ ഏതാഗ്രഹവും ഞാന്‍ സാധിച്ചു തരാം. ആ പന്ന നായിന്റെ മോന്‍ എസ് ഐ വന്ന ശേഷം ഒരു നയാപൈസ ഉണ്ടാക്കാനോ പറ്റുന്നില്ലെന്നത് പോട്ടെ..നമ്മള്‍ എന്ത് ചെയ്താലും അതില്‍ ഇടങ്കോലിടാന്‍ അവന്‍ മുന്‍പില്‍ തന്നെ വരിക എന്നുകൂടി ആയാല്‍? ..അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാന്‍ വേണ്ടത് ചെയ്ത നിനക്ക് എന്നെക്കൊണ്ട് പറ്റുന്ന എന്തും ഞാന്‍ ചെയ്ത് തരും..എന്തും..ഞാന്‍ മാത്രമല്ലടാ..സ്റ്റേഷനിലെ മിക്കവര്‍ക്കും അവനങ്ങ്‌ പോയിക്കിട്ടിയാല്‍ മതി എന്നാ ആഗ്രഹം..” “ആ ആഗ്രഹം ഞാന്‍ സാധിച്ചല്ലോ..സാറേ മുസ്തഫയുടെ കൂടെ നിന്നാല്‍ അതിന്റെ ഗുണം എന്നായാലും ഉണ്ടാകും”

“അത് പോട്ടെ..എന്താ നീ പറയാന്‍ വന്നത്?” “കാര്യം മറ്റൊന്നുമല്ല..പൌലോസ് മിക്കവാറും ഒന്നോ രണ്ടോ ആഴ്ചയ്ക്ക് അകം ഇവിടെ നിന്നു പോകും..അവന്‍ ഇവിടെ ഉള്ളപോള്‍ത്തന്നെ, അതായത് ട്രാന്‍സ്ഫര്‍ കിട്ടി പോകുന്നതിനു മുന്‍പ് ശങ്കരനൊരു ഏറ്റ പണി കൊടുക്കണം…അതെന്റെ ഒരു വലിയ ആഗ്രഹമാണ്…” മുസ്തഫ മദ്യം ഒരു വലിക്ക് ഇറക്കിയ ശേഷം പറഞ്ഞു. “എന്താ നീ ഉദ്ദേശിക്കുന്ന പണി?” രവീന്ദ്രന്‍ ചോദിച്ചു. “അവന്റെ വീട്ടില്‍ കയറി ഒന്ന് നിരങ്ങണം..അത് കൂടി കണ്ട ശേഷമേ പൌലോസ് ഇവിടെ നിന്നു പോകാവൂ….” അവന്‍ തന്റെ ഉന്നം വ്യക്തമാക്കി. “ആര് ചെയ്യും? അവന്‍ ആ ശങ്കരന്റെ കൈയില്‍ ഫോണ്‍ നമ്പര്‍ വരെ കൊടുത്തിട്ടുണ്ട്..കാരണം നമ്മള്‍ പ്രതികാരം ചെയ്തേക്കും എന്നവനറിയാം…എന്റെ ഒരു അഭിപ്രായത്തില്‍ ആ തെണ്ടി പോയ ശേഷം മതീന്നാ….അവന്‍ ആള് ശരിയല്ലടോ മുസ്തഫെ… രാജവെമ്പാല ആണ് അവന്‍….” രവീന്ദ്രന്‍ തന്റെ അഭിപ്രായം പറഞ്ഞു. “സാറിനു പേടി ആണോ..സാറെ ഈ മുസ്തഫയ്ക്ക് അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാന്‍ ഒത്തെങ്കില്‍ അവനിവിടെ ഇരിക്കുമ്പോള്‍ത്തന്നെ ഈ പറഞ്ഞ കാര്യം സാധിക്കാനും ഒക്കും..പക്ഷെ ആളെ പുറത്ത് നിന്നും ഇറക്കേണ്ടി വരും…” “നിന്റെ മനസ്സില്‍ എന്താണ് ഉള്ളത്..അത് പറ..ശങ്കരനെ എന്ത് ചെയ്യാനാണ് നിന്റെ പദ്ധതി?” “ഒള്ള കാര്യം സാറിനോട് പറയാമല്ലോ…ഇത് ഈ ദിവാകരന്‍ ചേട്ടനും കൂടി കേള്‍ക്കാന്‍ ഉള്ളതാണ്..നിങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടു മുന്‍പോട്ടു പോകാനാണ് എന്റെ തീരുമാനം..ഇനിയൊരു അടിപിടി കൊണ്ടൊന്നും എന്റെ പക മാറില്ല സാറേ..വേറെ ഒന്നാണ് ഞാന്‍ ആലോചിക്കുന്നത്..” ഇരുവരെയും നോക്കി ശബ്ദം താഴ്ത്തി അവന്‍ തുടര്‍ന്നു: “നമ്മളോട് ഇങ്ങനെയൊക്കെ ചെയ്ത ശങ്കരന്റെ ഭാര്യേം മോളേം അവന്റെ കണ്മുന്നില്‍ ഇട്ടു പണിയണം..അല്ലാതെ അടീം പിടീം ഒന്നും വേണ്ട…അതിനു പറ്റിയ ആളുകളെ എനിക്കറിയാം..അവരുടെ ഒരു പൂട പോലും പറിക്കാന്‍ ഈ തൊലിയന്‍ എസ് ഐക്ക് ഒക്കത്തുമില്ല….” രണ്ടാമതും തന്റെ ഗ്ലാസ് നിറച്ചുകൊണ്ട് മുസ്തഫ പറഞ്ഞു. ദിവാകരന്‍ അവന്റെ ആഗ്രഹം കേട്ടു ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല.

“മുസ്തഫെ അത് വേണോ..അവളുമാരെ എനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്..വേറെ ആരും അങ്ങനെ ചെയ്യുന്നത് എനിക്ക് സഹിക്കത്തില്ല..” അയാള്‍ പറഞ്ഞു. “എന്നാ നിങ്ങള് തന്നെ ചെയ്യ്‌..എന്താ പറ്റുമോ?” മൊയ്തീനാണ് അത് ചോദിച്ചത്. “അവളെ ചേട്ടന്‍ കെട്ടിയ നാള്‍ മുതല്‍ ഞാന്‍ നോക്കുന്നതാണ്..വലിയ പതിവ്രതയാ നായിന്റെ മോള്‍…പെണ്ണ് പക്ഷെ ലോക വെടി ആകാനുള്ള പുറപ്പാടിലാണ്.. അതുകൊണ്ട് അവളെ അല്ലാതെ തന്നെ കിട്ടും..ചേട്ടച്ചാര്‍ക്ക് എന്നോടുള്ള കലിപ്പ് ഒക്കെ ഇല്ലാതായ സ്ഥിതിക്ക് നാളെ ഞാനവിടം വരെ ഒന്ന് പോകാം.. അവള്‍ക്ക് വല്ല മാറ്റോം ഉണ്ടോന്ന് നോക്കിയ ശേഷം ഇങ്ങനൊക്കെ വേണോ എന്ന് ആലോചിച്ചാല്‍ പോരെ..” “നോക്ക് ചേട്ടാ.. ഇത് എന്റെ അഭിമാനത്തിന്റെ പ്രശ്നം ആണ്. അവളുമാരെ ചുമ്മാ പണിയുക എന്നതല്ല എന്റെ പ്രശ്നം..അത് ശങ്കരന്റെ മുന്‍പിലിട്ടു വേണം എന്നതാണ്.. എങ്കിലേ അവനോടു പ്രതികാരം ചെയ്തതായി എനിക്ക് തോന്നൂ..അത് പൌലോസ് ഇവിടെ ഉള്ളപ്പോള്‍ത്തന്നെ വേണം താനും.. അവനെക്കൊണ്ട് ഒരു ചുക്കും അതില്‍ ചെയ്യാനും പറ്റരുത്….” മുസ്തഫ ദിവാകരനെ തന്റെ ഉദ്ദേശം പറഞ്ഞു മനസിലാക്കി. “എന്നാലും..അതിച്ചിരെ കടന്ന കൈ അല്യോടാ മുസ്തഫെ…” ദിവാകരന് അത്ര യോജിപ്പ് ഉണ്ടായിരുന്നില്ല ഇക്കാര്യത്തില്‍. “ചേട്ടാ ഒരുവട്ടം വേറെ ആരെങ്കിലും കേറി പണിഞ്ഞാല്‍ അവളുടെ കോപ്പിലെ പതിവ്രത ചമയല്‍ ഇല്ലാതാകും; പിന്നെ നിങ്ങള്‍ക്ക് എപ്പോള്‍ വേണേലും അവളെ കേറി പണിയാന്‍ ഒക്കും..ഒരുവട്ടം നശിച്ചാല്‍ പിന്നെ അവളൊന്നും മാനത്തിന് ഒരു വേലേം കൊടുക്കത്തില്ല..അതാ അതിന്റെ ഒരു സൈക്കോളജി…അല്ലെ രവീന്ദ്രന്‍ സാറെ” മുസ്തഫ ചോദിച്ചു. “അത് ശരിയാ..എന്നാലും നമ്മളൊക്കെ ഉള്ളപ്പോള്‍ വല്ലോനും കേറി അവരെ പണിയുക എന്നൊക്കെ വരുന്നത്.. ആ പെണ്ണിന്റെ മേല്‍ എനിക്ക് മുടിഞ്ഞ പൂതി ഉണ്ടടോ..” രവീന്ദ്രന്റെ മനസ്സില്‍ ദിവ്യയുടെ കൊഴുത്ത ശരീരം ഓര്‍ത്തുകൊണ്ട്‌ പറഞ്ഞു. “നിങ്ങളുടെ ആഗ്രഹം ഇതിനു ശേഷവും സാധിക്കാമല്ലോ.. സാറ് നോക്കിക്കോ.. ആ തള്ളേം മോളേം ഞാന്‍ പരവെടികള്‍ ആക്കി മാറ്റും..അപ്പോഴല്ലേ നിങ്ങള്‍ക്ക് സൗകര്യം? ഇപ്പോള്‍ അങ്ങോട്ട്‌ താങ്ങിപ്പിടിച്ചു ചെന്നാല്‍ അവളുമാര് ചെരവ എടുത്തു നിങ്ങളെ തല്ലും……” ദിവാകരനും രവീന്ദ്രനും പരസ്പരം നോക്കി. രണ്ടുപേര്‍ക്കും രുക്മിണിയെയും ദിവ്യയെയും പ്രാപിക്കാന്‍ അതിയായ മോഹം ഉള്ളതിനാല്‍ അവരെ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ മനസുണ്ടായിരുന്നില്ല; പക്ഷെ മുസ്തഫ പറയുന്നത് തള്ളിക്കളയാനും പറ്റില്ല; കാരണം ശങ്കരനെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. “പെണ്ണുങ്ങളെ ഉപദ്രവിക്കാതെ അവനെ മാത്രം ഒന്ന് പണിഞ്ഞാല്‍ പോരെ..” രവീന്ദ്രന്‍ ചോദിച്ചു.

“സാറേ..അന്നത്തെ അടിപിടിയില്‍ എനിക്കുണ്ടായ നഷ്ടം എത്രാണെന്ന് സാറിനറിയാമോ.. ആ മുട്ടിനു വെടിയേറ്റ ചെറുക്കന് വേണ്ടി ലക്ഷങ്ങള്‍ ആണ് ഞാന്‍ ചിലവാക്കിയത്..അവന്റെ കാല്‍ എന്നാലും ശരിയാകുമോ എന്ന് ഉറപ്പൊന്നുമില്ല…പൌലോസിന്റെ അടി കിട്ടിയവരില്‍ പലരും ഈ ലൈന്‍ തന്നെ വിട്ടു..മൂന്നോ നാലോ പേര്‍ മാത്രമേ അതിലിപ്പോള്‍ ബാക്കി ഉള്ളു..മാര്‍ക്കറ്റില്‍ എനിക്കുണ്ടായിരുന്ന മൊത്തം ഇമേജും ആ ശങ്കരന്‍ കാരണം എനിക്ക് നഷ്ടമായി… പൌലോസിനെ ഞാന്‍ തട്ടാന്‍ ഉദ്ദേശിക്കുന്നത് ഏറണാകുളം ഭാഗത്താണ്..നല്ല വിളഞ്ഞ മൂര്‍ഖന്‍ പാമ്പുകള്‍ ഊടാടുന്ന കൊച്ചിയില്‍ അവന്റെ അഭ്യാസം അവനൊന്ന് ഇറക്കട്ടെ..വെട്ടി അറബിക്കടലില്‍ തളളും അവിടുത്തെ പിള്ളാര്…ഇവിടെ ശങ്കരന് പണി കൊടുക്കാനും ഞാന്‍ ആളെ ഇറക്കാന്‍ ഉദ്ദേശിക്കുന്നത് അവിടെ നിന്നു തന്നാണ്..നിങ്ങളിങ്ങനെ ഞഞ്ഞാപിഞ്ഞാ പറഞ്ഞാല്‍ എനിക്കൊരു തീരുമാനം എടുക്കാന്‍ പറ്റാതെ പോകും” മുസ്തഫ പറഞ്ഞു. രവീന്ദ്രനും ദിവാകരനും വീണ്ടും പരസ്പരം നോക്കി. അവര്‍ക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു; പക്ഷെ എന്ത് പറയും എന്ന് രണ്ടുപേര്‍ക്കും അറിയില്ലാത്ത ഒരു അവസ്ഥ ആയിരുന്നു. അവസാനം ദിവാകരന്‍ തന്നെ വായ തുറന്നു: “എന്നാപ്പിന്നെ മുസ്തഫെടെ ഇഷ്ടം പോലെ ചെയ്യ്‌…അല്ലാതിപ്പോ എന്ത് പറയാനാ” മുസ്തഫയെ നോക്കാതെയാണ്‌ അയാള്‍ അത് പറഞ്ഞത്. പിന്നെ മദ്യമെടുത്ത്‌ തന്റെ ഗ്ലാസിലേക്ക് പകര്‍ന്നു. “എന്നാ ഞാന്‍ കാര്യോമായി മുന്‍പോട്ടു പോവ്വാണ്..രവീന്ദ്രന്‍ സാറൊരു ഉപകാരം ചെയ്യണം. അവന്മാര് വരുന്ന രാത്രിയില്‍ സാറ് ഏതു വിധത്തിലെങ്കിലും നൈറ്റ് ഡ്യൂട്ടി ഒപ്പിക്കണം..അന്ന് ഏതു ഫോണ്‍ സ്റ്റേഷനില്‍ വന്നാലും സാറായിരിക്കണം എടുക്കേണ്ടത്..ശങ്കരന്റെ വീട്ടീന്ന് ഫോണ്‍ വന്നാല്‍, ഒരൊറ്റ പോലീസുകാരനും അങ്ങോട്ട്‌ പോകാന്‍ പാടില്ല…അത് വേണ്ടപോലെ സാറ് കൈകാര്യം ചെയ്തോണം…” മുസ്തഫ പറഞ്ഞു. “അത് ഞാനേറ്റു..പക്ഷെ അവര് നേരെ പൌലോസിന്റെ മൊബൈലില്‍ വിളിച്ചാലോ? അയാള്‍ അതും അവനു കൊടുത്തിട്ടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്..” “കൊടുത്തെങ്കില്‍ കൊടുക്കട്ടെ..അവന്‍ തനിച്ചു ചെന്നാല്‍ ബാക്കി വരുന്നവര് നോക്കിക്കോളും..പിന്നെ അവന്‍ ജന്മത്ത് പൊങ്ങത്തില്ല” വികൃതമായ ചിരിയോടെ മുസ്തഫ പറഞ്ഞു. “മുസ്തഫെ..കളി പൌലോസിനോടാണ്..അന്ന് നിന്റെ എത്രയോ ആളുകള്‍ ഉണ്ടായിട്ടും അവന്റെ ഒരു രോമത്തില്‍ തൊടാന്‍ പറ്റിയോ..നീ വെറുതെ ഇനിയും പണി ഇരന്നു വാങ്ങല്ലേ….”

“ഹും സാറെ..ഇത്തവണ പണിക്ക് വരുന്നത് കണ്ട ആപ്പ ഊപ്പ ടീമല്ല..അറേബ്യന്‍ ഡെവിള്‍സ് എന്ന് സാറ് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോ..അവരാണ് ഇവിടെ വരാന്‍ പോകുന്നത്..കൊച്ചി നഗരം കൈയിലിട്ട് അമ്മാനമാടുന്ന സാക്ഷാല്‍ അറേബ്യന്‍ ഡെവിള്‍സ്..അവര്‍ക്ക് പൌലോസ് വെറും പുല്ലാണ്..സിറ്റി കമ്മീഷണര്‍ പോലും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ വിറയ്ക്കും…സാറ് ഞാന്‍ പറഞ്ഞ കാര്യം മാത്രം ഒന്ന് ചെയ്‌താല്‍ മതി..പിന്നെ അവര്‍ക്ക് നല്‍കാനുള്ള പണവും…” “എടാ അവരെ നിനക്കെങ്ങനെ കിട്ടി? അവന്മാര്‍ വമ്പന്‍ ടീമല്ലേ..ഞാന്‍ കേട്ടിട്ടുണ്ട് അവരെപ്പറ്റി” രവീന്ദ്രന്‍ ഞെട്ടലോടെ ചോദിച്ചു. “എന്റെ മാമന്‍ യൂസഫിന്റെ മോനാ അറേബ്യന്‍ ഡെവിള്‍സിലെ മാലിക്ക്..ഇന്നലെ ഞാന്‍ കൊച്ചിയില്‍ പോയാരുന്നു..ഇവിടേക്ക് ഇറക്കാന്‍ പറ്റിയ പിള്ളേര്‍ ഉണ്ടോ എന്ന് തിരക്കാനാണ് പോയത്..പക്ഷെ ഈ കേസ് വേറെ ആര്‍ക്കും നല്‍കാതെ അവര്‍ തന്നെ ഏറ്റിരിക്കുകയാണ്…കാര്യം എന്താണെന്ന്‍ അറിയാമോ?” മുസ്തഫ ഇരുവരെയും നോക്കി ചോദിച്ചു. അവര്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി. “വാസു…വാസു തന്നെയാണ് കാരണം..ഇന്നലെ ഞാന്‍ അവിടെ ചെന്നപ്പോള്‍ അവര്‍ അവനെ കണ്ടുപിടിക്കാനുള്ള വഴികള്‍ ആലോചിച്ച് ഉള്ള ചര്‍ച്ചയില്‍ ആയിരുന്നു. അവനെ പൊക്കാന്‍ വിട്ട ഒരു ടീമിന്റെ ലീഡറുടെ കണ്ണ് അവന്‍ അടിച്ചു വെളിയില്‍ കളഞ്ഞു..ബാക്കി ഏഴെണ്ണം ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ആണ്…മാലിക്കിന്റെ കൂട്ടുകാരന്‍ അര്‍ജുന്റെ അച്ഛന്‍ ഗൌരീകാന്ത് മംഗലാപുരം അധോലോക നേതാവാണ്‌…അയാളുടെ മകളെ ആണ് വാസു അന്ന് റോഡില്‍ ഇട്ടു തല്ലിയത്…അവര്‍ അവനെ കിട്ടാനായി വഴി തേടുന്ന സമയത്താണ് ഞാന്‍ ഈ ആവശ്യവുമായി അങ്ങോട്ട്‌ ചെല്ലുന്നത്..” “ങേ..ഇതൊരു പുതിയ അറിവാണല്ലോ..എന്നിട്ട്?” ഉത്സാഹത്തോടെ രവീന്ദ്രന്‍ തിരക്കി. “അവരുടെ പക്കലുള്ള അവന്റെ ഫോട്ടോ കണ്ടാണ്‌ ഞാന്‍ സംഗതി തിരക്കിയത്. രോഗി ആശിച്ചതും വൈദ്യര് കല്‍പ്പിച്ചതും പാല്‍ എന്നപോലെ ആയിപ്പോയി കാര്യങ്ങള്‍. വാസുവിനെപ്പറ്റി എല്ലാം ഞാന്‍ അവരോട് പറഞ്ഞു. അര്‍ജുന്‍ എന്ന മാലിക്കിന്റെ കൂട്ടുകാരന്റെ പെങ്ങളെ ആണ് അവന്‍ തല്ലിയത്…അവനെ പോലീസിനു വിട്ടുകൊടുക്കാതെ അവര് തന്നെ അവന്റെ പണി തീര്‍ക്കാനുള്ള പരിപാടിയാണ് .. എന്റെ ആവശ്യം അറിഞ്ഞതോടെ അവര് കണ്ണടച്ചു സമ്മതിക്കുകയായിരുന്നു..അവന്‍ കൊച്ചിയില്‍ എത്തി അവരുടെ ആളെ തൊട്ടതിനുള്ള ആദ്യ പണി അവര്‍ അവന്റെ നാട്ടിലെത്തി അവന്റെ വീട്ടുകാര്‍ക്ക് കൊടുത്തുകൊണ്ട് തുടങ്ങാനാണ് അവരുടെ പ്ലാന്‍…ഞാന്‍ പണം നല്‍കാം എന്ന് പറഞ്ഞെങ്കിലും ഇത് അവരുടെ ആവശ്യം ആയതുകൊണ്ട് വേണ്ട എന്നാണ് അവര് പറഞ്ഞത്..എന്നാലും സാറേ..നമ്മള്‍ എന്തെങ്കിലും അവര്‍ക്ക് കൊടുക്കണം…”

“ഇത് കൊള്ളമല്ലോടാ മുസ്തഫെ..അറേബ്യന്‍ ഡെവിള്‍സ്…അവന്മാര്‍ ഇത് ഏറ്റിട്ടുണ്ട് എങ്കില്‍ പൌലോസല്ല സാക്ഷാല്‍ ഡി ജി പി വിചാരിച്ചാലും ഒരു പുല്ലും അവരെ ചെയ്യാന്‍ ഒക്കത്തില്ല..ശങ്കരന്റെ തിളപ്പും ആ നായിന്റെ മോന്‍ എസ് ഐയുടെ തിളപ്പും ഒരേപോലെ തീരും..എന്നാലും ആ പച്ചക്കരിമ്പിനെ അവന്മാര്‍ കടിച്ചു വലിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ മാത്രമാ ഒരിത്….” “കടിച്ചു വലിച്ചിട്ടു പോട്ടെ സാറേ..അതോടെ പിന്നെ സാറിനും ഈ ചേട്ടനും ഇഷ്ടം പോലെ കടിച്ചു വ്ലൈക്കാമല്ലോ.. ഇത് മൊത്തത്തില്‍ വാസുവിനോടും പൌലോസിനോടും ശങ്കരനോടും നമുക്കുള്ള മറുപടി ആയിരിക്കും..അവന്മാര് വന്നൊന്നു മേഞ്ഞിട്ടു പോട്ടെ” “എന്നത്തേക്കാടാ മുസ്തഫെ പരിപാടി?’ “ദിവസോം തീയതീം ഒക്കെ ഞാന്‍ അവരോട് സംസാരിച്ചിട്ടു പറയാം സാറെ” മുസ്തഫ മദ്യഗ്ലാസ് കാലിയാക്കി വച്ചുകൊണ്ട് പറഞ്ഞു. രവീന്ദ്രന്റെ കണ്ണുകള്‍ തിളങ്ങി; അയാള്‍ ഗ്ലാസിലേക്ക് വീണ്ടും മദ്യം ഒഴിച്ചു.

Comments:

No comments!

Please sign up or log in to post a comment!