ജെയിൻ 3

“”ജെയിൻ….. “””

എന്ന് ഒരു ഞെട്ടലോടെ ചെറുശബ്ദത്തിൽ വിളിച്ചു കൊണ്ട് പ്രവി അവളുടെ മുന്നിൽ മുട്ടുകുത്തി….

“”എന്തുപറ്റിയെടോ തനിക്ക്… “””

വിറക്കുന്ന സ്വരത്തിൽ പ്രവി ചോദിച്ചു……

അതിനുള്ള ഉത്തരം അവൾ പറഞ്ഞില്ല പകരം അവൾ ചെറുപുഞ്ചിരി പ്രവിക്കായി സമ്മാനിച്ചു….

“”എന്താ ജെയിൻ … എന്താ പറ്റിയത് …. ഇന്നലെ വരെ വിളിച്ചപ്പോൾ ഇതേ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ….. “”””

അപ്പോഴും അവളുടെ മുഖം ചിരിയിൽ മുഴുകിയിരുന്നു….

“”എന്തെങ്കിലും ഒന്നു പറ ജെയിൻ… “””

“””ഞാൻ പറഞ്ഞാൽ മതിയോ മാഷേ??… “””

പുറകിൽ നിന്നും അങ്ങനൊരു ഡയലോഗ് കേട്ടപ്പോൾ പ്രവി തല ചെരിച്ചു നോക്കി …..

പ്രവിയുടെ മിഴികൾക്ക് വിശ്വാസയോഗ്യമാവാത്ത രീതിയിൽ ഒരു ഇളം നീല അനാർക്കലിയിൽ ആ ഡയലോഗിന് ഉടമ നിൽക്കുന്നു…..

“”ജെയിൻ “””

പ്രവിയുടെ ചുണ്ടുകൾ മന്ത്രിച്ചു….

പുറകിൽ നിൽക്കുന്ന ആളെയും മുന്നിൽ വീൽചെയറിൽ ഇരിക്കുന്ന ആളെയും പ്രവി ഒന്നു രണ്ടുപ്രവിശ്യം മാറി മാറി നോക്കി ….

“””മാഷേ … മാഷ് അന്വേഷിച്ചു വന്ന ജെയിൻ ഞാനാണ്…. “”””

പ്രവിയുടെ കിളിപ്പാറിഇരിക്കുനത് കണ്ടു ആ പിന്നിൽ വന്നവൾ ചെറു ചിരിയോടെ പറഞ്ഞു….

“”അപ്പൊ ഇതാരാ ….””എന്നരീതിയിൽ പ്രവി വീൽചെയറിൽ ഇരിക്കുന്നവളെ നോക്കി….

അതു കണ്ടപ്പോൾ “”ഞാൻ പറയാം … “”എന്നരീതിയിൽ നോക്കികൊണ്ട്‌ പ്രവിയുടെ അടുത്തു നിന്നവൾ മുട്ടുകാലിൽ നിൽക്കുന്ന പ്രവിയുടെ നേരെ കൈ നീട്ടി ….

പ്രവി അവളുടെ കൈയിൽ പിടിച്ചു അവിടെന്നു എഴുനേറ്റു…..

പിന്നിട് അവൾ വീൽചെയറിൽ ഇരിക്കുന്നവളുടെ അടുത്തേക്ക് ചെന്നു വീൽ ചെയറിനു അടുത്തായി മുട്ടുകുത്തി ഇരുന്നു വീല്ചെയറിയിൽ ഇരിക്കുന്നവളുടെ തോളിൽ കയ്യിട്ടു ….. പിന്നെ രണ്ടുപേരും പ്രവിയുടെ നേരെ പുഞ്ചിരിയോടെ നോക്കി ….

“”ഇതാണ് മാഷേ … ജെനി … എന്ന ജെന്നിഫർ…… എന്റെ ഇരട്ടസഹോദരി…. “””

വീൽചെയറിൽ ഇരിക്കുന്നവളെ നോക്കി അവൾ അതു പറഞ്ഞപ്പോൾ പ്രവിയുടെ മുഖം വിടർന്നു … ഒപ്പം രണ്ടുപേരുടെയും മുഖത്തോട്ട് മാറിമാറി നോക്കി പ്രവി ……

“”എന്താ ഇങ്ങനെ നോക്കുന്നെ മാഷേ…. “”””

പ്രവിയുടെ നോട്ടം കണ്ടപ്പോൾ ജെയിൻ ചോദിച്ചു….

“”ഇങ്ങനെ ഒരാൾ ഉള്ള കാര്യം ഇത്രയും നാൾ ആയിട്ട് എന്നോട് പറഞ്ഞില്ലല്ലോ….. “””

“”മാഷ്ക്ക് ഒരു സർപ്രൈസ് ആക്കട്ടെ എന്ന് കരുതി പറയാതിരുന്നതാ… “”

ജെയിൻ ചെറു ചിരിയോടെ പറഞ്ഞു….



“”ഉം നന്നായിട്ടുണ്ട് സർപ്രൈസ്… ”

പ്രവി ചെറു ചിരിയാൽ പറഞ്ഞു..

അതു കേട്ടപ്പോൾ ജെയിൻ ചെറു ചിരിയോടെ പ്രവിയെ നോക്കി …

“”ഹായ് ജെനി … എന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്ന് തോന്നുന്നു … എല്ലാം ജെയിൻ പറഞ്ഞിട്ടുണ്ടാകുമല്ലോ… “””

ജെനിക്ക് നേരെ കൈ നീട്ടി കൊണ്ട് പ്രവി പറഞ്ഞു….

“”ഉവ്വ് … പ്രവിയേട്ട …. ഏട്ടനെ കുറിച്ച് എല്ലാം എന്റെ വാവ പറഞ്ഞിട്ടുണ്ട് ….. “””എന്നാലും നമ്മൾ ആദ്യമായി കണ്ടുമുട്ടുന്ന സ്ഥിതിക്ക്……അവൾ അത്രേം പറഞ്ഞു കൊണ്ട് പ്രവിയുടെ ഷേക്ക്‌ ഹാൻഡ് സ്വീകരിച്ചു….. “”ജെനിഫർ “””ഈ കാന്താരിയുടെ ചേച്ചി “””ചെറു പുഞ്ചിരിയോടെ ജെയിന് നേരെ ഒരുനിമിഷം മിഴികൾ പായിച്ചു പിന്നെ പ്രവിയുടെ മിഴികളിൽ നോക്കി ജെനി പറഞ്ഞു …….

അവളുടെ പുഞ്ചിരി സ്വികരിച്ചുവെന്നോണം പ്രവിയുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു…. ഒപ്പം പ്രവി……. “” ജെയിന്റെ ഇരട്ട സഹോദരി ആണെന്നു പറഞ്ഞിട്ട് എന്താ ജെനി ചേച്ചി ആണെന്ന് പറഞ്ഞത് “””ആ സംശയത്തോടെ പ്രവി ജെയിന്റെ നേരെ മിഴികൾ പായിച്ചുകൊണ്ട് “””ചേച്ചി….. “””എന്ന് ചോദിച്ചു……

“”ആ ചേച്ചിയാ മാഷേ….. ഞാൻ ഭൂമിയിൽ കാലുകുത്തുന്നതിനു മിനിറ്റുകൾ മുൻപ് കാലു കുത്തി എന്റെ ചേച്ചി യുടെ സ്ഥാനം സ്വികരിച്ചവൾ…… അതിന്റെ ഒരു അഹങ്കാരം ഇപ്പോഴും ഉണ്ടുട്ടോ ഇവളിൽ ….. “”””

ജെനിയുടെ രണ്ടുതോളിലും കൈവെച്ചു ജെനിയുടെ വീൽചെയറിനു പിറകിൽ നിന്നു കൊണ്ട് ജെയിൻ പറഞ്ഞു …..

അതു കേട്ടപ്പോൾ പ്രവി ഒന്നു പുഞ്ചിരിച്ചു ….

“””ആടി…. അഹങ്കാരം ഉണ്ട് ….. അല്ല ആ അഹങ്കാരത്തിന്റെ ആണല്ലോ ഞാൻ ഇങ്ങനെ…… “””” ജെനിയുടെ വാക്കുകൾ മുഴുവിക്കാൻ ജെയിൻ സമ്മതിച്ചില്ല….. “”ഡി “”എന്ന് ശാസന രൂപത്തിൽ ജെയിൻ വിളിച്ചു ….

അവരുടെ മുഖങ്ങളിൽ ഉണ്ടായ ഭാവമാറ്റം വായിച്ചെടുക്കാൻ പ്രവിക്ക് സാധിച്ചില്ല …..

പ്രവി പിന്നെ അതെ കുറിച്ച് ഒന്നും ചോദിച്ചില്ല …. ജെനി പ്രവിയുടെ ജോലിയെ കുറിച്ചും മറ്റും ചോദിച്ചു …. അവർ മൂന്നു പേരും സംസാരിച്ചു ഇരിക്കുന്നിതിനിടയിൽ…..

“”ഓഹ് …… മാഷേ …. എനിക്ക് ചെറിയൊരു പരിപാടി ഉണ്ടായിരുന്നു ….. ‘””

കൈയിലെ വാച്ചിലെ സമയം നോക്കി ജെയിൻ അതു പറഞ്ഞപ്പോൾ…. പ്രവി “”എന്താ ജെയിൻ “”എന്നരീതിയിൽ അവളെ നോക്കി …..

“”ഓഹ് … ഞാൻ വന്ന കാര്യം മാഷിനോട് പറഞ്ഞില്ലല്ലേ…. “””

“”ഉം ഇല്ല … “”‘എന്ന രീതിയിൽ അവളെ നോക്കി പ്രവി…..

“”എനിക്ക് ഇവിടെ യൂണിവേഴ്സിറ്റിയിൽ നിന്നും കുറച്ചു സർട്ടിഫിക്കറ്റ് കളക്ട് ചെയ്യാൻ ഉണ്ടായിരുന്നു ….
അതിനാ ഇന്ന് വന്നേ ….. അവർ അവിടേക്ക് ചെല്ലാൻ പറഞ്ഞ ടൈം ആയി….”””

“”അങ്ങനെ ആണേൽ ജെയിൻ പോയിട്ട് വാ ….. “””

പ്രവി പറഞ്ഞു….

“”അതല്ല പ്രശ്നം മാഷേ …. ഇവൾ അങ്ങോട്ട്‌ വരുന്നില്ല എന്ന് ….. എനിക്ക് ആണേൽ ഇവിടെ ഒറ്റക്ക് ഇരുത്താനും ഒരു പേടി… “””

“”ഒറ്റക്ക് അല്ലല്ലോ … ഞാനില്ലേ ഇവിടെ ….. “””

“”അതു …. മാഷ്ക്ക് ബുദ്ധിമുട്ട് ആവില്ലേ….. “”

“”എനിക്ക് എന്തു ബുദ്ധിമുട്ട് …. ഞാൻ ഇരുന്നോളം ജെനിക്ക് കൂട്ടായി ……. “””

പ്രവിയുടെ വാക്കുകൾ ജെയിനിൽ സന്തോഷം ഉളവാക്കി…. ജെയിൻ പ്രവിയോടുള്ള നന്ദി സൂചകമായി പ്രവിയുടെ മിഴികളിലേക്ക് നോക്കി ….. ആ നോട്ടം പ്രവിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ….. ഏതോ മുന്ജന്മ ബന്ധം താനും അവളും ആയി ഉണ്ടെന്നു തോന്നിപോയി പ്രവിക്കു …. താനും അവളും വെറൊതോ ലോകത്തിൽ അകപ്പെട്ടത് പോലെ ……

അവളുടെ കണ്ണുകളിലെ തിളക്കം നേരിടാനാകാതെ പ്രവി പെട്ടന്ന് നോട്ടം അവളിൽ നിന്നും മാറ്റി…. ജെയിന്റെ ആകർഷണമായ നോട്ടത്തിൽ നിന്നും അവളിൽ നിന്നും ചെറിയൊരു അകലം പാലിക്കാനായി പ്രവി …. ജെനിയെ നോക്കി ……

“”അല്ല …. ഞാൻ ഇവിടെ കൂട്ടിരിക്കുന്നതിൽ ജെനിക്ക് എന്തെങ്കിലും കുഴപ്പം…. “”””പ്രവി ജെയിനിൽ നിന്നും രക്ഷപെടാൻ ഒരു വിഷയം എടുത്തിട്ടു…..

“”എനിക്ക് എന്ത് കുഴപ്പം ഏട്ടാ…. ഏതൊരു അനിയത്തിമാരും ആഗ്രഹിക്കുന്ന കാര്യമല്ലേ ….. ഏട്ടന്റെ മാത്രം അനിയത്തി കുട്ടിയായി കുറച്ചു സമയം ചിലവഴിക്കുക എന്നത്…. “””

ജെനിയുടെ വാക്കുകൾ കേട്ടപ്പോൾ പ്രവിയുടെ മിഴികളിൽ നിന്നും ഒരു തുളി കണ്ണീർ പൊടിഞ്ഞു …..

ചെറിയ നനവുപടർന്നമിഴികളോടെ ചെറുപുഞ്ചിരിയോടെ ജെനിയെ പ്രവി നോക്കി …. അപ്പോ ജെനിയും പ്രവിയെ തന്നെ നോക്കി പുഞ്ചിരി തൂകി ഇരിക്കുകയായിരുന്നു… ജെനി പ്രവിയുടെ കൈയിൽ പിടുത്തം ഇട്ടു പ്രവിയുടെ കൈപ്പത്തിയിൽ ജെനി മുത്തം ഇട്ടു….ജെനിയുടെ ആനന്ദകണ്ണീരിലെ ഒരു തുള്ളി പ്രവിയുടെ കൈപ്പത്തിക്ക് മുകളിൽ ആയി പതിച്ചു …. അതിൽ നിന്നും പ്രവി വായിച്ചെടുത്തു ഒരു അനിയത്തിയുടെ സ്നേഹം…..

“”അപ്പൊ താൻ ഒറ്റക്ക് അല്ല ഈ ജീവിതത്തിൽ….തന്നെ സ്നേഹിക്കാനും ആളുകൾ ഉണ്ട് ഒരാൾ അനിയത്തിയുടെ രൂപത്തിലും മറ്റെയാൾ തന്റെ…….. തന്റെ …… ആ അറിയില്ല…… ജെയിൻ തൻറെ ആരാണെന്നു……. “”””ജെയ്ന് നിർവചനം കിട്ടാതെ പ്രവിയുടെ മനസ്സ് മന്ത്രിച്ചു ……

ആ ആലോചനയുടെ പ്രവി അടുത്ത് ഉള്ള ജെയിനിലേക്ക് നോട്ടം പായിച്ചു….. അവളും തന്റെ അതെ അവസ്ഥയിൽ ആണെന്നു അവളുടെ മുഖഭാവത്തിൽ നിന്നും പ്രവിക്ക് മനസിലായി……

“”എന്നാ നിങ്ങൾ ആങ്ങളയും പെങ്ങളും സംസാരിച്ചു ഇരിക്കു…ഞാൻ വേഗം പോയേച്ചും വരാം ….
“”

ജെയിൻ അതും പറഞ്ഞു ചെറു പുഞ്ചിരിയോടെ അവിടെ നിന്നും നടന്നു നീങ്ങി ….

ജെയിൻ പോയതിനു ശേഷം ജെനിയുടെയും പ്രവിയുടെയും ഇടയിൽ ചെറിയൊരു മൗനം തളം കെട്ടി…..

“””ജെനി നമുക്ക് ഒന്നു നടന്നാലോ …… “”

പ്രവി പറഞ്ഞപ്പോൾ ജെനി പുഞ്ചരിയോടെ ഒക്കെ പറഞ്ഞു….

ജെനിയുടെ വീൽചെയറും ഉന്തി പ്രവി ആ പാർക്കിന്റെ ഓരോ ഭാഗങ്ങളും ജെനിക്ക് കാണിച്ചു കൊടുത്തു …..

കുറച്ചു നേരം കഴിഞ്ഞപ്പോൾ ….

“””ഏട്ടന് ബുദ്ധിമുട്ട് ആയല്ലേ …. “””

ജെനി പറഞ്ഞത് ശെരിക്കും കേൾക്കാതെ വന്നപ്പോൾ “”ങ്ങേ എന്ത് “””എന്ന് പ്രവി ചോദിച്ചു….

“”അല്ല … എന്നെ ഇങ്ങനെ … “””

“”ഓഹ് ഇതാണോ …. “”

“”ഉം…. “”

“”ഉം … കുറച്ചു ബുദ്ധിമുട്ട് ആയി….””

ചെറിയ ഗൗരവത്തിൽ പ്രവി പറഞ്ഞതുകേട്ടപ്പോൾ ജെനി പ്രവിയുടെ മുഖത്തേക്ക് നോക്കി ….

കുറച്ചു നേരം പ്രവി ഗൗരവഭാവത്തിൽ നിന്നു ….

പെട്ടന്ന് …. പ്രവി ചിരിയോടെ …. “”എനിക്ക് എന്ത് ബുദ്ധിമുട്ട് … എന്റെ അനിയത്തിയെ ഇങ്ങനെ കൊണ്ടുനടക്കുന്നതിൽ ….. എനിക്ക് സന്തോഷം ഒള്ളു ….. “”””

അതു കേട്ടപ്പോൾ ജെനിയുടെ മുഖം തെളിഞ്ഞു പക്ഷെ പെട്ടന്ന് തന്നെ അവളുടെ മുഖത്ത് കാർമേഘം പരന്നു….

അതു കണ്ടപ്പോൾ പ്രവി… “”എന്താ എന്തുപറ്റി…. “””എന്ന് ചോദിച്ചു….

“”ഇല്ല എല്ലാവരും എന്നെ പറ്റിക്കുകയാ …. ശെരിക്കും എല്ലാവർക്കും ഞാനൊരു ഭാരമാ പക്ഷെ ആരും തുറന്നു പറയുന്നില്ല എന്ന് മാത്രം…. എല്ലാവരെയും ബുദ്ധിമുട്ടിച്ചു കൊണ്ട് ഞാനിങ്ങനെ…. “”””

ജെനിയുടെ വാക്കുകൾ കേട്ടപ്പോൾ പ്രവി ഒന്നും മിണ്ടാതെ കുറച്ചു നേരം അനങ്ങാതെ നിന്നു….

പെട്ടന്നു ആണ്

“”എന്റെ അനിയത്തിക്ക് കുറച്ചു കുറുമ്പു കൂടുന്നുണ്ട്…. “””

എന്നും പറഞ്ഞു ജെനിയെ ആ വീൽചെയറിൽ നിന്നും പൊക്കി എടുത്തു …. ജെനി പ്രവിയുടെ കൈകളിൽ വട്ടം കിടന്നു ….. ജെനിയുടെ മുഖം ചുവന്നു തുടുത്തു …. അവളുടെ മുഖത്തിൽ നാണം ഇരച്ചു കയറി …..

“”താഴെ നിർത്തു ഏട്ടാ ….. പ്ലീസ്…. “””

ചെറു നാണത്തിൽ അവൾ പറഞ്ഞു….

അതു കേട്ടിട്ടും പ്രവി ഒന്നും മിണ്ടിയില്ല….. പ്രവി അവളേം കൊണ്ട് ആ പാർക്കിൽ അങ്ങനെ കുറച്ചു നേരം നടന്നു ….

“”ആ … കുറച്ചു ഭാരം ഒക്കെ ഉണ്ട്…എന്റെ അനിയത്തിക്കു… “”

സിമൻറ് കൊണ്ടുണ്ടാക്കിയ ചാരു ബെഞ്ചിൽ ജെനിയെ ചാരി ഇരുത്തിയിട്ട് പ്രവി ചെറു നീരസത്തിൽ പറഞ്ഞു …..

അതു കേട്ടപ്പോൾ ജെനിക്ക് മനസിലായി … താൻ നേരെത്തെ പറഞ്ഞവാക്കുകൾ പ്രവിയെ വേദനിപ്പിച്ചു എന്ന് ….


“”സോറി ഏട്ടാ…. “”””

“”ഉം … എന്തിനാ “”

“”നേരത്തെ ഞാൻ… “””

“””..ഓ…. ഓരോന്ന് പറഞ്ഞിട്ട് അവളുടെ ഒരു സോറി…. “””

“”അതു ഏട്ടാ … ഞാൻ …. അറിയാതെ…. സോറി ഏട്ടാ … “”

“”ഉം … ക്ഷമിച്ചു …. പക്ഷെ ഇനി അവർത്തിക്കരുത്….. “”””

“”ഇല്ല ഏട്ടാ … ഏട്ടനാണെ സത്യം…ഞാൻ ഇനി പറയില്ല… “”

പ്രവിയുടെ കൈയിൽ സത്യം ഇട്ടുകൊണ്ട് അവൾ പറഞ്ഞു…

“”എന്നാ ശെരി… “””

പ്രവി പറഞ്ഞു….

ആ ചാരുബെഞ്ചിൽ ഇരുന്നു അവർ കുറച്ചു നേരം ആ പാർക്കിന്റെ മനോഹാരിത കൺകുളിർമയോടെ വീക്ഷിച്ചു….

“”ജെനി…. “””

പ്രവിയുടെ ശബ്ദം കാതിൽ അലയടിച്ചപ്പോൾ … ജെനി അടുത്തിരിക്കുന്ന പ്രവിയെ നോക്കി ……

“”ജെനി ഇതെങ്ങന്യാ…. “”

ജെനിയുടെ അരക്ക് കീഴ്പോട്ട് ചലിക്കാത്ത കാലുകളെ നോക്കി പ്രവി ചോദിച്ചു….

അതു കേട്ടപ്പോൾ ജെനി ഒന്നും മിണ്ടിയില്ല … വിതുരതയിലേക്ക് കണ്ണും നട്ട് ഇരുന്നു അവൾ…..

“”ജെനിക്ക് പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ടാട്ടോ … ഞാൻ … “””

പ്രവി പറഞ്ഞു പൂർത്തിയാകുന്നതിനു മുന്നേ ….. “”ഹേയ് എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല … ഞാൻ പറയാം … “””എന്ന് ജെനി പറഞ്ഞു….. എന്നിട്ട് അകലേക്ക്‌ കണ്ണുകൾ പായിച്ചു അവൾ ….

“”കേണൽ ഫെർണാണ്ടസ് നെ അറിയില്ലേ??? “””

“”ആ നിങ്ങളുടെ അങ്കിൾ അല്ലെ “”

“”ഉം അതെ…. അങ്കിളിന്റെ പപ്പ സൂര്യനെല്ലിയിലെ ഒരു പ്ലാന്റർ ആയിരുന്നു…..അങ്കിളിന്റെ മമ്മ നേരത്തെ മരിച്ചിരുന്നു…. അങ്കിളിനു ഒരു പെങ്ങൾ ഉണ്ടായിരുന്നു …. ദേവസദസിലെ നർത്തകി മാരെ പോലും തോൽപ്പിക്കുന്ന ഒരു ദേവത …….ആൻ സെബാസ്റ്റ്യൻ…. ഒത്തിരി സൗന്ദര്യം വാരിക്കോരി കൊടുത്തു ദൈവം ആ സുന്ദരിക്കു പക്ഷെ ഒന്നു കൊടുത്തില്ല ….. “”ബുദ്ധിവളർച്ച””…… “”””

അതു കേട്ടപ്പോൾ പ്രവിയിൽ ഒരു ഞെട്ടൽ ഉണ്ടായി….പ്രവി ജെനിയെ ഒന്ന് നോക്കിയിട്ട്..””ഓട്ടിസം “” ആണോ എന്നരീതിയിൽ നോക്കി…

“”ഉം… ഓട്ടിസം … എന്നു പറയാൻ പറ്റില്ല ഏതാണ്ട് അതുപോലെ…. “”

പ്രവി “”ഉം…. “”എന്ന് മൂളിയിട്ട് ബാക്കി കേൾക്കാനായി കതോർത്തിരുന്നു…

“”അനിയത്തിയുടെ ആ അവസ്ഥ … അങ്കിളിനെ വളരെ അധികം വിഷമിപ്പിച്ചു ….. എന്നാലും അങ്കിൾ പൊന്നു പോലെ ആൻ നെ നോക്കി…. അങ്ങനെ ഇരിക്കെ അങ്കിളിനു മിലിറ്ററിയിൽ സെലെക്ഷൻ കിട്ടി …. പപ്പയുടെ സ്വത്തിനേക്കാൾ അങ്കിളിനു ഇഷ്ടം രാജ്യസേവനം ആയതോണ്ട് ആൻ നെ പപ്പയുടെ കൂടെ ആക്കി അങ്കിൾ രാജ്യസേവനത്തിനായി ഇറങ്ങി തിരിച്ചു …. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയി …. ഒരുനാൾ പപ്പ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു നാട്ടിൽ വന്ന അങ്കിൾ കാണുന്നത് മോർച്ചറിയിലെ തണുപ്പിൽ പപ്പയുടെ വിറങ്ങലിച്ച ശരീരമായിരുന്നു ….. ഒരു കാർ ആക്‌സിഡന്റിൽ പപ്പ അങ്കിളിനെ വിട്ടു പോയി ….. പിന്നെ ആ ആക്‌സിഡന്റിൽ ഒപ്പം ഉണ്ടായിരുന്ന ആൻ നെ കാണാനില്ല എന്നും അങ്കിൾ അറിഞ്ഞു …. പോലിസും അങ്കിളും ആൻ നെ ഒരുപാട് അന്വേഷിച്ചു എങ്കിലും കിട്ടിയില്ല ….. അങ്ങനെ പപ്പയെ അടക്കിയതിനു രണ്ടു നാൾ കഴിഞ്ഞപ്പോൾ ടൗണിൽ നിന്നും കുറച്ചു മാറി ഒരു തടാകത്തിന്റെ ഓരം ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്നും അബോധവസ്ഥയിൽ ആൻ നെ കിട്ടി ….. ഹോസ്പിറ്റലിൽ വെച്ച് അറിയാൻ കഴിഞ്ഞു ആൻ ബലാൽക്കാരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നു…..അതു അങ്കിളിനു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ….. തന്റെ അനിയത്തിയെ ഈ നിലയിലാക്കിയവരെ ഇല്ലാതാക്കാൻ ഇറങ്ങി തിരിച്ച അങ്കിളിനെ അങ്കിളിന്റെ ഫ്രണ്ട് അതിൽ നിന്നും പിന്തിരിപ്പിച്ചു …. ആദ്യം ആൻ ന്റെ ജീവൻ അതു കഴിഞ്ഞു മതി പക പൊക്കൽ…. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ വന്നു …… ആ സമയം ആൻ നെ ഈ നിലയിൽ ആക്കിയവനെ പോലിസ് കണ്ടുപിടിച്ചു അറസ്റ്റ് ചെയ്തു… അങ്കിളിനു അവനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല… പക്ഷെ കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിമദ്ധ്യേ ആ നീചന്റെ ജീവൻ ദൈവം ഒരു ആക്‌സിഡന്റിലൂടെ അങ്ങ് എടുത്തു…… അങ്ങനെ മാസങ്ങൾ കഴിഞ്ഞു ….. ആൻ ആ ഷോക്കിൽ നിന്നും റിക്കവർ ആയി വന്നു …. പക്ഷെ അവളുടെ ഉള്ളിൽ വളരുന്ന ജീവനെ കുറിച്ചു ആരും അറിഞ്ഞിരുന്നില്ല….. ആ ആക്‌സിഡന്റ് കഴിഞ്ഞു മൂന്നുമാസങ്ങൾ കഴിഞ്ഞപ്പോഴാണ് അങ്കിൾ പോലും അതറിയുന്നത് ആൻ ന്റെ വയറ്റിൽ ഒരു ജീവൻ വളരുന്ന കാര്യം …… ആൻ നുള്ള ഓട്ടിസം അവസ്ഥ ആയിരിക്കും നേരത്തെ അതിന്റെ ലക്ഷണങ്ങൾ അറിയാതിരുന്നത്… അച്ഛൻ ഇല്ലാത്ത കുഞ്ഞിനെ ആൻ പ്രസവിക്കേണ്ടി വരും എന്നറിഞ്ഞപ്പോൾ അങ്കിൾ അതിനെ ഇല്ലാതാക്കിയാലോ എന്നാലോചിച്ചു പക്ഷെ ആ ജീവൻ ഇല്ലാതാക്കാൻ ഉള്ള സമയം കഴിഞ്ഞു പോയിരുന്നു….അങ്ങനെ മാസങ്ങൾ കടന്നു പോയി ആൻ രണ്ടു പെണ്കുഞ്ഞുകൾക്കു ജന്മം നൽകി ….. അതിൽ ആദ്യത്തെ കുട്ടിക്ക് ജനിച്ചപ്പോഴേ അരക്ക് കീഴ്പ്പോട്ട് ചലനശേഷി ഉണ്ടായിരുനില്ല…..”””

ജെനി പറഞ്ഞു നിർത്തി…

“”അപ്പൊ ആൻ ആണോ?? നിങ്ങളുടെ …. “”””

പ്രവിയുടെ വാക്കുകൾ പാതിയിൽ നിന്നു ……

ജെനി അതിന് ഉത്തരമെന്നനിലയിൽ “ഉം.. “” എന്ന് മൂളികൊണ്ട് കണ്ണുകൾ പതിയെ അടച്ചു കാണിച്ചു ….

“”അപ്പോ അമ്മ ഇപ്പോ …. “””പ്രവി ചോദിക്കാൻ വന്നത് പാതിയിൽ നിർത്തി…. മുൻപ് ജെയിനോട് അമ്മയെ കുറിച്ചു ചോദിച്ചപ്പോൾ അവളുടെ കണ്ണു നിറഞ്ഞിരുന്നു… അപ്പോ അതിനർത്ഥം അമ്മ ഇപ്പോ ഇല്ലന്ന് അല്ലെ….. പ്രവിയുടെ മനസ്സ് മന്ത്രിച്ചു….

പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ ജെനിയുടെ മുഖം വാടി ….

“”ഉം… ഞങ്ങളുടെ ജനനവും അമ്മയുടെ മരണവും ഒരു ദിവസമായിരുന്നു ….. ഫെർണാണ്ടസ് അങ്കിളിന്റെ കൈയിലേക്ക് ഞങ്ങളെ ഏല്പിച്ചിട്ട് അമ്മ ഞങ്ങളെ വിട്ടു പോയി …… പിന്നെ അങ്കിൾ ആണ് ഞങ്ങളെ വളർത്തിയത് …. അങ്കിളിന്റെ മക്കൾ ആയി ….. അമ്മയുടെ വേർപാടിൽ ആണ് അങ്കിൾ ആൻസ് ബത്‌ലേഹം തുടങ്ങിയത്…… “””

ജെനിയുടെ വാക്കുകൾ കേട്ടിരുന്ന പ്രവിയുടെ കണ്ണുകൾ നിറഞ്ഞു …..

“”ഒരു വിധത്തിൽ നോക്കുക ആണെങ്കിൽ താനും ജെനിയും ജെയിനും എല്ലാം വിധിയുടെ താണ്ഡവത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ആണ് …. തുല്യ ദുഖിതർ….. “”””

പ്രവിയുടെ മനസ്സ് മന്ത്രിച്ചു …..

കുറച്ചു കഴിഞ്ഞപ്പോൾ

“”ഏട്ടാ “””

“”ഉം.. എന്താ ജെനി…. “””

“”ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ …. എന്റെ ഒരു ആഗ്രഹം ആണ് പറ്റില്ല എന്ന് പറയരുത് …. “”

“”ഉം … ജെനി പറയു…. “””

ജെനി ചുറ്റുപാടും വീക്ഷിച്ചു….

“””ഏട്ട…..ജനിച്ചപ്പോൾ മുതലുള്ള എന്റെ ഈ വൈകല്യം …. എനിക്ക് ഒരു കുറവായിട്ട് തോന്നിയിട്ടില്ല …..അതെന്താണെന്നു അറിയോ ഏട്ടന്….. “””

ജെനി പറഞ്ഞപ്പോൾ താൻ പറ എന്നമട്ടിൽ ജെനിയുടെ മുഖത്തേക്ക് നോക്കി പ്രവി….

“”എന്റെ … ജെയിൻ … അവളാണ് അതിന് കാരണം …. എന്റെ എന്ത് അഗ്രഹവും അവൾ സാധിച്ചു തരും …..എന്റെ കുറവുകൾ ഒരു കുറവല്ല എന്ന് എനിക്ക് പഠിപ്പിച്ചു തന്നത് എന്റെ കാന്താരി ആണ് …. സ്നേഹിക്കുന്നവർക്ക് വേണ്ടി അവൾ എന്തും ചെയ്യും ….. അവളിലൂടെ ആണ് ഞാനിലോകം കണ്ടത് …. അവളാണ് എനിക്ക് എല്ലാം ….. അവൾക്കു ഞാനില്ലാതെയും എനിക്ക് അവൾ ഇല്ലാതെയും പറ്റില്ല …. പക്ഷെ അവൾക്കൊരു ജീവിതം വേണം ഞാൻ കാരണം എന്നെ നോക്കണം എന്നപേരും പറഞ്ഞു അവളുടെ ജീവിതം ഇല്ലാതെ ആകുന്നത് കാണാൻ എനിക്ക് വയ്യ….. “””

ജെനി പറഞ്ഞു നിർത്തി….

“”ഓഹ് അത്രയൊള്ളു കാര്യം … നമുക്ക് അവൾക്കു വേണ്ടി നല്ലൊരാളെ കണ്ടുപിടിക്കാം …. “”””

പ്രവി പറഞ്ഞു…

“”നല്ലൊരാളെ കിട്ടും പക്ഷെ …. “”

ജെനി പാതിയിൽ നിർത്തി

“”””ജെനിയുടെ അവസ്ഥ മനസിലാക്കി ജെനിക്ക് ഒരു പെങ്ങളുടെ സ്ഥാനം നൽകി ജെയിനെ ജീവിതപങ്കാളി ആയി കൂടെ കൂട്ടാൻ കഴിയുന്ന ആരേലും കിട്ടുമോ എന്ന് നോക്കാം ….. “”””

പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ ജെനിയുടെ മുഖത്ത് ചെറുചിരി വിടർന്നു…..

“”ആ അങ്ങനത്തെ ആളേയ വേണ്ടത്….. “””

ജെനി പറഞ്ഞു…

“”ആ നമുക്ക് കണ്ടുപിടിക്കാമാടോ…. അങ്ങനെ ഒരാളെ…. “”””

“”ആ … അങ്ങനെ ഒരാളെയാ ഞാൻ കുറച്ചു നാളുകളായി അന്വേഷിച്ചു കൊണ്ടിരുന്നത് …. ഇപ്പൊ എനിക്ക് കിട്ടുകയും ചെയ്തു….. “””

ജെനി കള്ളച്ചിരിയോടെ പറഞ്ഞു….

ജെനി പറഞ്ഞത് എന്താണെന്നു മനസിലാകാതെ പ്രവി അവളെ നോക്കി ഇരുന്നു …..

“”ഏട്ടാ ….. എനിക്ക് ഒരു ആങ്ങളയായി എന്റെ കുറുമ്പിക്ക് ഒരു കൂട്ടായി അവളുടെ ജീവിതപങ്കാളിയായി ഞങ്ങളുടെ ഇടയിലേക്ക് വന്നൂടെ എന്റെ ഈ ഏട്ടന് ….. “”””””

ജെനിയുടെ വാക്കുകൾ പ്രവിയെ നിഛലം ആക്കി …..

“”ഞാനോ… ജെനി എന്തൊക്കെയാ… ഞാൻ എങ്ങനെ… “””

“”എതിർ ഒന്നും പറയേണ്ട ഏട്ടാ … എനിക്ക് അറിയാം ഏട്ടന് അവളെ ഇഷ്ടം ആണെന്നു …. നിങ്ങളുടെ രണ്ടുപേരുടെയും സംഭാഷണത്തിൽ നിന്നും ഏട്ടന്റെ നോട്ടത്തിൽ നിന്നും എല്ലാം ഞാൻ മനസിലാക്കിയിരുന്നു…. അവൾക്കു എന്തുകൊണ്ടും യോജിച്ച ഒരാളാണ് ഏട്ടൻ ….. “””

“””ജെനിയുടെ വാക്കുകൾ സത്യം ആയിരുന്നു …… താൻ ജെയിനെ പ്രണയിച്ചിരുന്നു …. അവളുടെ കത്തുകൾ വായിച്ചനാൾ മുതൽ അവൾ തൻറെ മനസിലുണ്ട്…. അവൾ ആണ് തന്റെ ജീവിതപങ്കാളി….. “”””പ്രവിയുടെ മനസ് മന്ത്രിച്ചു…..

“”ജെനി പറഞ്ഞത് ഒക്കെ ശെരിയായിരിക്കും … പക്ഷെ ജെയിൻ അവൾ ക്ക് ഇത് ഇഷ്ടവുമൊ….. “””

“”ഓഹ്… സമാധാനം ആയി … അപ്പൊ ഏട്ടന് താല്പര്യം ഉണ്ടല്ലേ …. “””

ജെനി ഒരു നെടുവീർപ്പോടെ ഭയങ്കര സന്തോഷത്തോടെ പറഞ്ഞു….

പ്രവി അതിന് ഉത്തരം പറയാതെ ഒന്നു പുഞ്ചരിച്ചു….

“”ഏട്ടൻ പേടിക്കേണ്ട …. ഞങ്ങൾ രണ്ടു ശരീരം ആണെന്നൊള്ളു ഒരേ മനസാ ഞങ്ങളുടെ …. അവൾക്കു ഒരു ഇഷ്ടക്കുറവും ഉണ്ടാവില്ല……””

ജെനി പറഞ്ഞു ….

“”ഉം…. “”

പ്രവി ഒന്നു മൂളി…. പിന്നെ കുറച്ചു നേരം രണ്ടുപേരും സംസാരിച്ചില്ല….

“”ഏട്ടാ …. ഞാൻ അവളോട്‌ സൂചിപ്പിക്കാം… അവളുടെ മനസ്സ് ഒന്നു അറിയാം …. പക്ഷെ പ്രൊപ്പോസ് ഏട്ടൻ നേരിട്ട് ചെയ്യണം”””

ജെനി പറഞ്ഞപോൾ പ്രവി തലയാട്ടി….

“”ആ….രണ്ടാളും ഇവിടെ വന്നിരിക്കുക ആണോ ….ഞാൻ എവിടൊക്കെ തിരക്കി…. “”””

പെട്ടന്ന് ആണ് ജെയിന്റെ സ്വരം അവരുടെ കാതുകളിൽ പതിച്ചത് … അവർ നോക്കിയപ്പോൾ കുറച്ചു പേപ്പറുകൾ കൈയിൽ പിടിച്ചു ജെയിൻ അവരുടെ മുന്നിൽ നിൽക്കുന്നു …..

“”ആ നീ വന്നോ…. കിട്ടിയോഡി സർട്ടിഫിക്കറ്റ് ഒക്കെ… “”

ജെനി അവളോട്‌ ചോദിച്ചു…

“”ആ കിട്ടി…. “”

“”ജെനിയുമായി നേരെത്തെ സംസാരിച്ച കാര്യങ്ങൾ മനസ്സിൽ കിടക്കുന്നത് കൊണ്ട് പ്രവിക്ക് ജെയിനെ ഫേസ് ചെയ്യാൻ ഒരു മടി പോലെ…. “””

“”ഇതെന്താ മാഷ് മിണ്ടാതെ ഇരിക്കുന്നേ “”

ജെയിന്റെ വാക്കുകൾ കേട്ടപ്പോൾ

“”ആ ജെയിൻ വന്നോ …. “”” എന്ന് പെട്ടന്ന് ചോദിച്ചു പ്രവി ….

“”ആ ഞാൻ വന്നു … മാഷ് ഈ ലോകത്ത് ഒന്നും അല്ലല്ലോ … എന്താടി … നീ എന്റെ മാഷിനോട് വല്ല കഥയും പറഞ്ഞു പേടിപ്പിച്ച….””

ജെയിൻ അവർക്കിടയിൽ ഇരുന്നു കൊണ്ട് ചോദിച്ചു…

“”അയ്യോ ഞാനൊന്നും പറഞ്ഞില്ല… കഥയൊക്കെ മാഷുടെ ഡിപ്പാർട്മെന്റ് അല്ലെ എനിക്ക് അതിൽ പിടിപാടില്ലല്ലോ…. “””

ജെനി ചെറുചിരിയോടെ പറഞ്ഞു….

അതു കേട്ടപ്പോൾ പ്രവിയും ഒന്നു പുഞ്ചിരിച്ചു….

“””ഉം …. ശെരി…മാഷ്ക്ക് ധൃതി ഉണ്ടോ …. “””

ജെയിൻ ചോദിച്ചു…..

“”ഇല്ല എന്താ ജെയിൻ… “””

“”അല്ല … ധൃതി ഉണ്ടേലും കുഴപ്പമില്ല … ഇന്ന് മാഷിനെ ഞാൻ എവിടേക്കും വിടില്ല …. ഇന്ന് നമുക്ക് മൂന്നുപേർക്കും ഈ ടൗണിൽ ഒന്നു കറങ്ങാം…ചെറിയൊരു ഷോപ്പിങ്ങും… എല്ലാം ഈ ജെയിന്റെ ചിലവ്…..””

ചെറു ചിരിയോടെ ജെയിൻ പറഞ്ഞു…..

“”ചിലവൊ??? ….”””

ജെനി ചോദിച്ചു…

‘”ഈ വരുന്ന സൺ‌ഡേ ഞാൻ പോവല്ലേ…… “”””

ജെയിൻ പറഞ്ഞു….

അതുകേട്ടപ്പോൾ …. “”ജെയിൻ താൻ രണ്ടുമാസം കഴിഞ്ഞല്ലേ ജോയിൻ ചെയ്യും എന്ന് പറഞ്ഞത് …. “”പ്രവി ചോദിച്ചു….

“”അതെ … പക്ഷെ നേരെത്തെ ആക്കി … ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞു വിളിച്ചു…. “”””

“ഓഹോ…. “””

ആ വാർത്ത പ്രവിയുടെ മനസ്സ് തകർത്തു… പെട്ടന്ന് അവൾ പോകുക ആണെന്നു കേട്ടപ്പോൾ …..

ജെനിയും ആ വാർത്ത ആദ്യമായി കേൾക്കുക ആണെന്നു ജെനിയുടെ മുഖഭാവത്തിൽ നിന്നും മനസിലായി….

പിന്നെ അവർ അധികം സംസാരിച്ചില്ല …. അവർ മൂന്നുപേരും കൂടി ജെയിന്റെ ജീപ്പിൽ ആ ടൗണിൽ കറങ്ങി … പിന്നെ ഷോപ്പിംഗ് … ഫുഡിങ് ഒക്കെ ആയി അവർ ആ ദിവസം അടിച്ചുപൊളിച്ചു…..

“”മാഷേ …. സൺ‌ഡേ വരില്ലേ എന്നെ യാത്രയാക്കാൻ….. “”””

കറക്കം ഒക്കെ കഴിഞ്ഞു സന്ധ്യക്ക്‌ പാർക്കിനു മുന്നിൽ ഇരിക്കുന്ന പ്രവിയുടെ ബൈക്കിനരികിൽ നിർത്തി കൊണ്ട് ജെയിൻ ചോദിച്ചു….

“”വരാം…. “”

പ്രവി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…..

ജീപ്പിൽ നിന്നും ഇറങ്ങിയ പ്രവിയോട് ജെയിനും ജെനിയും സൺ‌ഡേ കാണാം എന്ന് പറഞ്ഞു…..

“”ശ്രദ്ധിച്ചു പോയിട്ട് വാ…. “””

പ്രവി അത്രേം മാത്രം പറഞ്ഞു…

അതു കേട്ട അവർ പ്രവിയോട് പുഞ്ചിരിയോടെ യാത്രപറഞ്ഞു പോയി….

അവരുടെ വാഹനം പ്രവിയുടെ കണ്ണിൽ നിന്നും മാഞ്ഞു……

പ്രവി തന്റെ ബൈക്കിനരുകിൽ വന്നു ….. “”ജെയിൻ …. അവൾ പോകുന്നു …. അവൾ പോകുന്നതിനു മുന്ന് തന്റെ ഇഷ്ടം അവളെ അറിയിക്കണം ….. നേരെത്തെ ഉള്ള യാത്രയിൽ ഉടനീളം ജെനി തന്നോട് ഇടയ്ക്കു ഇടക്ക് പറഞ്ഞിരുന്നു അവളെ പ്രൊപ്പോസ് ചെയ്യാൻ …. ആ സമയം അതിന് കഴിഞ്ഞില്ല….അല്ല അങ്ങനൊരു സിറ്റുവേഷൻ ഞങ്ങൾക്കിടയിൽ വന്നില്ല എന്ന് വേണം പറയാൻ …… ഇനി കുറച്ചു ദിനങ്ങൾ മാത്രം …. അവസാനം യാത്രപറഞ്ഞു പോകുമ്പോഴും ജെനി ഒച്ചപ്പുറത്ത് കേൾക്കാതെ ചുണ്ടനക്കിയത് ആ കാര്യത്തിന് ആണ് ……. ജെനി പറയുന്ന പോലെ ജെയിന് തന്നെ ഇഷ്ടമാണോ…. അറിയില്ല …. പക്ഷെ യാത്രപറഞ്ഞപ്പോൾ അവളുടെ മുഖഭാവം ശ്രദ്ധിച്ചോ…. നിന്നെ പിരിയുന്നതിലുള്ള വേദന അവളുടെ മുഖത്ത് പ്രകടം ആയിരുന്നു….. “””

പ്രവിയുടെ ഉള്ളിൽ നിന്നാരോ പറയുന്ന പോലെ പ്രവിക്ക് തോന്നി…… കുറച്ചു നേരം ആ ഇരുട്ടിൽ പ്രവി നിന്നു പിന്നെ ബൈക്ക് എടുത്തു വീട്ടിലേക്ക് യാത്രയായി……

അങ്ങനെ ദിനങ്ങൾ കൊഴിഞ്ഞു വീണു…..

അങ്ങനെ ജെയിൻ ബാംഗ്ലൂർ പോകാനുള്ള ദിവസം വന്നെത്തി….

ഈ കഴിഞ്ഞ ദിവസങ്ങളിൽ ജെയിനുമായി ഫോണിൽ സംസാരിച്ചു എങ്കിലും അവളോടുള്ള ഇഷ്ടം അവൻ പങ്കുവെച്ചില്ല ….. വിളിക്കുമ്പോൾ ഒക്കെ ജെനി അവനെ അതു ഓർമിപ്പികാറും ഉണ്ടായിരുന്നു…..

അങ്ങനെ ജെയിൻ പറഞ്ഞത് അനുസരിച്ചു ജെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സമയം നോക്കി പ്രവി വീട്ടിൽ നിന്നും ബൈക്കും എടുത്തു ഇറങ്ങി….

സമയം സന്ധ്യയോട് അടുക്കുന്നുണ്ടായിരുന്നു…

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ ബൈക്ക് ഒതുക്കിയിട്ട് പ്രവി റെയിൽവേ സ്റ്റേഷൻന്റെ അകത്തേക്ക് കയറി ….. അവിടെ ടിക്കറ്റ് കൌണ്ടറിൽ നിന്നും പ്ലാറ്റ്‌ഫോം ടിക്കറ്റും … ബാംഗ്ലൂർലേക്ക് ഉള്ള ട്രെയിൻ വരുന്ന പ്ലാറ്റഫോമും ചോദിച്ചറിഞ്ഞു …. അവർ പറഞ്ഞ പ്ലാറ്റഫോമിലേക്ക് പ്രവി സഞ്ചരിച്ചു….

പ്ലാറ്റഫോറമിലുടെ ഉള്ള കുറച്ചു നടത്തിനൊടുവിൽ അകലേ കുറച്ചു മാറി കസേരകൾ കൂട്ടിയിട്ടിരിക്കുന്നതിനു അടുത്തായി വീൽ ചെയറിൽ ജെനി ഇരിക്കുനത് പ്രവിയുടെ മിഴികളിൽ തെളിഞ്ഞു .. ….

പ്രവി അവിടേക്ക് നടന്നു ….

“”ഹായ് ഏട്ടാ… “””

പ്രവിയെ കണ്ടപ്പോൾ ജെനി ചെറു ശബ്ദത്തിൽ പറഞ്ഞു…

“”ജെനി…. “”

പ്രവി അവൾക്കരികിൽ ചെന്നു അവളുടെ തലയിൽ തലോടി….

“”വന്നിട്ട് കുറച്ചു നേരം ആയോ “‘

പ്രവി ചോദിച്ചു…

“”ആ കുറച്ചായി…. “”

“”ആ ഏട്ടാ … ഇതാണ് അപ്പുവേട്ടൻ…. “””

ജെനി പറഞ്ഞപ്പോൾ ആണ് ജെനിയുടെ അടുത്ത് നിൽക്കുന്ന അപ്പുവേട്ടനെ പ്രവി കാണുന്നത് ….

പ്രവി അപ്പുവേട്ടനും ആയി പരിചയപ്പെട്ടു…. (അപ്പുവേട്ടൻ അവരുടെ ഡ്രൈവർ ആണ് …. ഫെർണാണ്ടസ് അങ്കിളിന്റെ അടുത്ത കൂട്ടുകാരനും )

“”അല്ല ജെനി അങ്കിൾ വന്നില്ലേ??.. “”

“””ഇല്ല ഏട്ടാ അങ്കിൾ തിരുവനന്തപുരം പോയിരിക്കുന്നു….. “”

“”ഉം….. അല്ല യാത്രപോകാൻ വന്ന ആൾ എവിടെ…. “‘

ചുറ്റുപാടും കണ്ണുകൾ കൊണ്ട് വീക്ഷിച്ചുകൊണ്ട് പ്രവി ചോദിച്ചു…

“‘ഉം.. ഉം…ആളെ കാണാണ്ട് മനം തുടിക്കുന്നുണ്ടല്ലോ പ്രവിയേട്ടന്റെ…””

ചെറു ചിരിയോടെ ജെനി അതുപറഞ്ഞപ്പോൾ “”ഹേയ്”” .അവൻ വിളറിയ ഒരു ചിരിയോടെ നിഷേധിച്ചു

“”ഉവ്വ… മനസ്സിലുള്ളത് ആ കണ്ണിലും ശരീരത്തും പ്രതിഫലിക്കുന്നുണ്ട് പ്രവിയേട്ട…..””‘

ജെനി ചെറുചിരിയാൽ പറഞ്ഞപ്പോൾ പ്രവിയുടെ മുഖം നാണത്താൽ തിളങ്ങി….

പിന്നെ പ്രവി ഒന്നും ചോദിച്ചില്ല ….ജെനിയെ നോക്കും തോറും തനിക്ക് പതർച്ച വരുന്നുണ്ടെന്നു മനസിലായ പ്രവി പതുക്കെ കണ്ണുകളുടെ ചലനം ജെനിയിൽ മാറ്റി അവിടെ ഇവിടെ ആയി നിൽക്കുന്നവരിലേക്കും തിങ്ങി നിറഞ്ഞു പോകുന്ന ട്രെയിൻ ബോഗികളിലേക്കും ആക്കി….

“”ഏട്ട….”””

പ്രവിയുടെ ഇടതു കൈയിൽ പിടിച്ചു ജെനി ചെറു ശബ്ദത്തിൽ വിളിച്ചു…

അതു കേട്ടപ്പോൾ പ്രവി തലചെരിച്ചു അവളെ നോക്കി …

പ്രവി നോക്കിയപ്പോൾ അവൾ കണ്ണുകൾ താഴ്ത്തി നേരെ എതിർശത്തെ അകലേക്ക്‌ നോക്കി എന്നിട്ട് “”അവിടെ ഉണ്ട് “”‘ ചെറു പുഞ്ചിരിയിൽ പറഞ്ഞു…

പ്രവി ജെനി നോക്കിയ ഭാഗത്തേക്ക് നോക്കി … അവന്റെ കണ്ണുകൾ റയിൽവേ ട്രാക്കും പിന്നിട്ട് അപ്പുറത്തെ ടാറിങ് റോഡും പിന്നിട്ട് …. ഒരു തണൽ മരത്തിനു കീഴിൽ വെള്ളപൂശിയ ചെറിയ കപ്പേളയുടെ അടുത്ത് എത്തി…

“”ട്രെയിൻ വരാൻ ലേറ്റ് ആകും… ഒന്നു പാർത്ഥിച്ചേച്ചും വരാം എന്ന് പറഞ്ഞു പോയതാ…. “”

ജെനി പറഞ്ഞു….

“”ഉം…. “‘

പ്രവി ഒന്നു മൂളി…

“”ഏട്ടാ,ഒന്നു പോയേച്ചും വാ… “‘

ജെനിയുടെ കണ്ണുകളിൽ അവൻ കണ്ടു ആ വാക്കുകൾ ….

പ്രവി ചെറു പുഞ്ചിരി അവൾക്കായി സമ്മാനിച്ചിട്ട് … പതിയെ അവിടേക്ക് നടന്നു…..

റയിൽവേ ട്രാക്കിന്റെ ഫ്ലൈ ഓവർ വഴി പ്രവി ആ റോഡ് സൈഡിൽ എത്തിച്ചേർന്നു…. ആ റോഡ് ക്രോസ്സ് ചെയ്തു പ്രവി ….. ആ വെള്ളപൂശിയ കപ്പേളക്ക് അരികിലേക്ക് നടന്നടുത്തു…..

ഒരു പീച്ച് കളർ ഷർട്ട്‌ നു മുകളിൽ ഫുൾ കൈ നീളം കൂടിയ ഫ്രണ്ട് ഓപ്പൺ ലൈറ്റ് ബ്രൗൺ കളർ കോട്ടൺന്റെ ഓവർ കോട്ടും …. ആ ഓവർ കോട്ടിനു ചേരുന്ന തരത്തിൽ ഉള്ള വെള്ളയും ലൈറ്റ് ചാരയും പിന്നെ പീച്ച് നിറവും ഇടകലർന്ന ചെറിയ നീളത്തിൽ ഉള്ള സ്കാർഫ് കഴുത്തിൽ ചുറ്റിയ നിലയിൽ ….. ഇതിനെല്ലാം പുറമെ ഒരു വൈറ്റ് ജീൻസും …… ആ ഡ്രെസ്സിൽ ജെയിനെ കാണാൻ പ്രത്യേക ഭംഗിയായിരുന്നു……

പ്രവിക്ക് സൈഡ് തിരിഞ്ഞു നിന്നു കപ്പേളക്കു മുന്നിലായുള്ള ട്രെയിൽ മെഴുകുതിരി കത്തിക്കുന്ന തിരക്കിലായിരുന്നു ജെയിൻ…..

പ്രവി അവൾക്കരികിൽ ചെന്നു അവളുടെ അടുത്ത് നിന്നു കൊണ്ട് കപ്പേളയിൽ നോക്കി ഒന്നു പാർത്ഥിച്ചു….. പിന്നെ പ്രവി അവളുടെ നേരെ കണ്ണുകൾ പായിച്ചു ….. പ്രവി വന്നത് പോലും അറിയാതെ …. ചെയുന്ന ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു അവൾ…..

ഒന്നു ചെറുതായി വീശിയ കാറ്റിൽ അവളുടെ മുടിയിഴകൾ ഒന്നു പാറി പറന്നു …… അവളുടെ മുഖത്ത് ആ ഇളം കാറ്റ് തഴുകി തലോടി കടന്നു പോയി…… ഒപ്പം അവളുടെ ഇടതു സൈഡിലായി അവൾക്കു തോന്നിയ ചെറിയ നിഴൽസ്പർശം അവളെ അങ്ങോട്ട്‌ നോക്കാൻ പ്രേരിപ്പിച്ചു…

തനെ തന്നെ നോക്കി നിൽകുന്ന പ്രവിയെ കണ്ട അവളുടെ മുഖം വിടർന്നു …..

“”ഇച്ചായൻ… ‘””

ശബ്ദം പുറത്തു വരാത്ത രീതിയിൽ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…..

അവളുടെ ചുണ്ടുകൾ ചലിക്കുന്നത് കണ്ട പ്രവി അവൾ എന്താ തന്നെ വിളിച്ചേ എന്ന് ഓർത്ത് നോക്കെ…..

“”ആ മാഷായിരുന്നുവോ… എപ്പോ വന്നു?? …. ജെനി പറഞ്ഞരിക്കും അല്ലെ ഞാൻ ഇവിടെ ഉണ്ടെന്നു… “”‘

ഒറ്റയടിക്ക് ജെയിൻ പറഞ്ഞപ്പോൾ എല്ലാത്തിനും ഒന്നു തലക്കുലുക്കിയിട്ട് “”ദേ ഇപ്പോ വന്നേയൊള്ളൂ…. “”എന്ന് പറഞ്ഞു ….

“”ട്രെയിൻ ലേറ്റ് ആണുലെ….. “”

“”ഉം … ഒരുമണിക്കൂർ വൈകും എന്ന് അനോൻസ്മെന്റ് കേട്ടു…. എന്നാ പിന്നെ അവിടെ ഇരുന്നു ബോറടിക്കേണ്ട ഇവിടെ ദൈവവും ആയി കത്തി വെച്ച് ഇരിക്കാം എന്ന് വിചാരിച്ചു…. “‘

ചെറു നർമംകലർന്ന രീതിയിൽ ജെയിൻ അതു പറഞ്ഞപ്പോൾ പ്രവിയും അവളുടെ നർമത്തിൽ പങ്കുചേർന്നു “”എന്നിട്ട് കത്തി വെച്ച് കഴിഞ്ഞോ…?? ‘””പ്രവി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു …..

“”ഉം .. കഴിഞ്ഞു… “””

ജെയിൻ അതെ രീതിയിൽ പറഞ്ഞു…..

പ്രവി അവളുടെ പുഞ്ചിരി നിറഞ്ഞ മുഖത്തേക്ക് നോക്കി…. ഒരു നിമിഷം പ്രവി അവളുടെ നിഷ്കളങ്കമായ മുഖം നോക്കി നിന്നുപോയി….. പ്രവിയുടെ നോട്ടം ദർശിച്ച അവൾ പ്രവിയോട് “”എന്താ “” എന്നർത്ഥത്തിൽ കണ്ണു കാണിച്ചു….

അവൻ “”ഒന്നൂല്യ “” എന്നർത്ഥത്തിൽ കണ്ണുകൾ ചിമ്മി അടച്ചു…..

ആ നോട്ടത്തിനു ശേഷം .. അവരുടെ ഇടയിൽ ചെറിയൊരു മൗനം തളംകെട്ടി നിന്നു…..

രണ്ടുപേർക്കും എന്തൊക്കെ പറയണം എന്നുണ്ട് പക്ഷെ എന്തൊ രണ്ടുപേർക്കും പറ്റുന്നില്ല

“”ജെയിൻ…. “””

മൗനം ബേദിച്ചു കൊണ്ട് പ്രവി ജെയിനെ വിളിച്ചു…..

പ്രവിയുടെ വിളി കെട്ട ജെയിൻ പ്രവിയുടെ മുഖത്തേക്ക് നോക്കി…

“””ജെയിൻ … എനിക്ക് തന്നോട് ഒന്നു സംസാരിക്കണം …… “””

പ്രവി പറഞ്ഞു….

“”പ്രവി എന്താ പറയാൻ പോകുന്നത് എന്ന് അവൾക്ക് നിച്ഛയം ഉണ്ടായിരുന്നു…… “”””

അവൾ സൈഡിലേക്ക് കപ്പേളയുടെ ഉള്ളിലേക്ക് ഒന്നു നോക്കിയിട്ട് ഒന്നു കണ്ണുകൾ അടച്ചു തുറന്നു …

അവളുടെ പ്രവർത്തി കണ്ട പ്രവി ഒരു നിമിഷം നിന്നു…

“”മാഷേ….. മാഷ്ക്ക് … എന്നോട് സംസാരിക്കാൻ ഒരു മുഖവരയുടെ ആവിശ്യം ഇല്ല മാഷ്ക്ക് ധൈര്യം ആയി എന്തും തുറന്നു ചോദിക്കാം എന്നോട്…. “”””

ജെയിൻ ഒന്നു പറഞ്ഞു നിർത്തിയപ്പോൾ പ്രവിക്ക് ഒരാശ്വാസം തോന്നി ….. പ്രവി അവളു കാണാതെ പുറകിൽ പിടിച്ചിരുന്ന അവൾക്കായി മാത്രം കൊണ്ടുവന്ന ചുവന്ന പനിനീർപൂവ് മുൻപിലേക്ക് കൊണ്ടുവരാൻ തുടങ്ങിയതും….

“”പക്ഷെ മാഷേ ….. ഇപ്പോ മാഷ് പറയാൻ വന്ന കാര്യം എനിക്ക് കേൾക്കേണ്ട…… “””

ജെയിൻ എന്തൊ ഉറപ്പിച്ചത് പോലെ പറഞ്ഞപ്പോൾ പ്രവി ഒന്നു പതറി….

അത്ര നേരം കണ്ട ജെയിൻ അല്ല പിന്നെ പ്രവി കണ്ടത് …. പുഞ്ചിരിച്ച മുഖം ഒക്കെ മാറി…..

“”ജെയിൻ…. എന്ത്…. “”

അവളുടെ ഭാവമാറ്റത്തിൽ പതറിയ പ്രവി പെട്ടന്ന് ചോദിച്ചു….

“””മാഷ്ക്ക് എന്നെ ഇഷ്ടം ആണെന്നല്ലെ പറയാൻ വന്നത് …..”””

ജെയിൻ അതു പറഞ്ഞപ്പോൾ പ്രവി തലകുനിച്ചു അതെ എന്നർത്ഥത്തിൽ….

“”എന്നാൽ മാഷ് കേട്ടോ ….. എനിക്ക് ഇഷ്ടമല്ല മാഷിനെ……. പിന്നെ മാഷും എന്റെ പുന്നാര ചേച്ചിയും കൂടി ഇതിനായി ഇനി എന്റെ പുറകെ നടക്കേണ്ട ….. നടക്കില്ല… എനിക്ക് അതിന് താല്പര്യം ഇല്ല …. “”

ജെയിൻ എടുത്തടിച്ച പോലെ പറഞ്ഞപ്പോൾ പ്രവി ആകെ തകർന്നു പോയി…….

“”ജെയിൻ…. “””

പ്രവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…….

ആ വിളി കേട്ടിട്ടും അവൾ പ്രവിക്ക് മുഖം കൊടുക്ക്കാതെ ദേഷ്യം പ്രകടിപ്പിച്ചു നിന്നു …

“”ജെയിൻ …. തന്നെ അറിഞ്ഞനാൾ മുതൽ മനസ്സിൽ ഞാൻ പോലും അറിയാതെ കയറിയത തന്റെ രൂപം…… ഒരിക്കലും അർഹത ഇല്ലെന്നു അറിഞ്ഞിട്ടും എന്തോ ഒരിഷ്ടം മനസ്സിൽ നിറഞ്ഞു…..ജെനി അവളാണ് എന്റെ മനസിലെ ഇഷ്ടം പുറത്തു കൊണ്ടുവന്നത് ഞാൻ പോലും അറിയാതെ…… തന്നെ കല്യാണം കഴിക്കാനുള്ള യോഗിത ഇല്ലെന്നു അറിഞ്ഞിട്ടും എന്റെ മനസ്സ് തന്നോട് കൂടുതൽ അടുത്തു…….

എന്റെ മനസിലെ ഇഷ്ടവും ജെനിക്ക് തന്നോടുള്ള സ്നേഹവും എന്നെ ഇതിൽ കൊണ്ടെത്തിച്ചു ….. ഞാൻ ചെയ്തത് തെറ്റായി പോയെങ്കിൽ ജെയിൻ എന്നോട് ക്ഷമിക്കണം …. ഇനി ഒരിക്കലും തന്റെ ഇഷ്ടത്തിന് എതിരായി ഞാൻ പ്രവർത്തിക്കില്ല …. “”””

പ്രവി പറഞ്ഞു നിർത്തി …. അപ്പോഴും പ്രവിയുടെ വാക്കുകൾ കേട്ട് അവൾ പ്രവിക്ക് മുഖം കൊടുക്കാതെ നിന്നു….

“”പക്ഷെ ജെയിൻ …. എനിക്ക് ഒന്നു അറിയണം …. എന്തിനാ ജെയിൻ എന്റെ മുന്നിൽ കള്ളം പറയുന്നത് എന്ന് .. ….. “””‘

അതു കേട്ടപ്പോൾ ജെയിൻ…. “”കള്ളമോ ??? ഞാനോ….”” പെട്ടന്ന് പ്രവിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു….

”അതെ ജെയിൻ… കള്ളം…..എന്നെ ഇഷ്ടമല്ല എന്ന കള്ളം….. “””

പ്രവി അവളുടെ മുഖത്ത് നോക്കി പറഞ്ഞു….

“”മാഷ് ഇതെന്തൊക്കെയാ പറയുന്നേ … ഞാൻ കള്ളം ഒന്നും പറഞ്ഞിട്ടില്ല …. “”

“‘അപ്പൊ പിന്നെ എന്തിനാ എനിക്ക് മുഖം കൊടുക്കാതെ നിന്നത് …. നിന്റെ ഈ കണ്ണുകൾ നിറഞ്ഞത് ഞാൻ കാണാതിരിക്കാൻ അല്ലെ… “””

ജെയിന്റെ നിറകണ്ണുകളിലേക്ക് ചൂണ്ടിക്കൊണ്ട് പ്രവി പറഞ്ഞു….

“”എന്റെ കണ്ണുകൾ ഒന്നും നിറഞ്ഞിട്ടില്ല…. “”‘

അവൾ അതും പറഞ്ഞു നിറകണ്ണുകൾ കൈ കൊണ്ട് തുടച്ചു…..

“”ട്രെയിൻ വരാൻ ടൈം ആയി … ഞാൻ പോകുന്നു… “‘

ജെയിൻ വേഗം അതു പറഞ്ഞു പ്രവിയെ കടന്നു നടന്നു നീങ്ങി….

“”ജെയിൻ…. ”’

പ്രവി പുറകിൽ നിന്നും വിളിച്ചപ്പോൾ അവൾ ഒന്നു നിന്നു….

“‘ജെയിൻ …. നിനക്ക് എന്നെ ഇഷ്ടമാണെന്നു അറിയാം …. വേറൊന്തോ കാരണങ്ങൾ കൊണ്ടാണ് നിയത് വേണ്ടാന്നു വെക്കുന്നത് എന്ന് എനിക്ക് മനസിലായി….. നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ ഈ ദൈവത്തിന് മുന്നിൽ ഇങ്ങനെ മെഴുകുതിരികൾ കത്തിക്കേണ്ട കാര്യം ഇല്ലല്ലോ…. “””

പ്രവിയുടെ മുഖത്ത്കൂടെ കണ്ണീർ ഒഴുകിയിറങ്ങി…. പ്രവിയുടെ വാക്കുകൾ ഇടറിയിരുന്നു……

പക്ഷെ പ്രവി പറഞ്ഞതൊന്നും കേട്ടഭാവം നടിക്കാതെ ഒഴുകി വന്ന കണ്ണീർ പ്രവിയെ കാണിക്കാതെ മനസ്സിൽ ഒരായിരം പ്രാവിശ്യം പ്രവിയുടെ കാലിൽ വീണു മാപ്പ് പറഞ്ഞുകൊണ്ട് … ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അവൾ ആ റയിൽവേ സ്റ്റേഷനിലേക്ക് നടന്നു നീങ്ങി….

അവൾ കണ്ണിൽ നിന്നും മറയുന്നത് വരെ പ്രവി അവിടെ ഒരു ശിലയായി നിന്നു…..

“”അവൾക്കു തന്നെ ഇഷ്ടമാണ് … അല്ലെങ്കിൽ ഈ ദൈവത്തിന് മുന്നിൽ മെഴുകുതിരികൾ കൊണ്ട് തന്റെ പേര് അവൾ ആലേഖനം ചെയ്യുമായിരുന്നുവോ ….. “””

ട്രേയിലെ മെഴുകുതിരികൾ കൊണ്ട് തീർത്ത “” പ്രവി “”എന്ന ദീപശോഭയിലേക്ക് നോക്കി പ്രവി പറഞ്ഞു………

തുടരും…….

Comments:

No comments!

Please sign up or log in to post a comment!